https://dailynewslive.in/ ആരവം മുഴക്കുന്ന ജനക്കൂട്ടത്തിനിടയില്‍ നിന്നുകൊണ്ട് തൊട്ടടുത്തുള്ള ആളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അയാളെ കേള്‍ക്കാനുമുള്ള ശക്തി താന്‍ കണ്ടെത്തിയെന്ന് ഭാരത് ജോഡോ യാത്രയുടെ രണ്ടാം വാര്‍ഷിക ദിനത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആ 145 ദിവസങ്ങളിലും അതിന് ശേഷമുള്ള രണ്ട് വര്‍ഷങ്ങളിലും താന്‍ വൈവിധ്യമാര്‍ന്ന പശ്ചാത്തലങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ഇന്ത്യക്കാരെ കേട്ടുവെന്നും ഓരോ ശബ്ദവും വിവേകം നിറഞ്ഞതായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു. ഓരോ ശബ്ദവും തന്നെ പുതിയ എന്തെങ്കിലും പഠിപ്പിച്ചുവെന്നും ഓരോ ശബ്ദവും നമ്മുടെ പ്രിയപ്പെട്ട ഭാരതമാതാവിനെ പ്രതിനിധീകരിക്കുന്നതായിരുന്നുവെന്നും രാഹുല്‍ വ്യക്തമാക്കി.

https://dailynewslive.in/ എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാര്‍ രണ്ട് ആര്‍.എസ്.എസ്. നേതാക്കളെ കണ്ടു എന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ പ്രതിപക്ഷം ശക്തമായ വിമര്‍ശനം ഉയര്‍ത്തുന്ന പശ്ചാതലത്തില്‍ ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഡി.ജി.പിയും തമ്മില്‍ നിര്‍ണായക കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയും ജോണ്‍ ബ്രിട്ടാസ് എം.പിയും പങ്കെടുത്തു. ക്രൈംബ്രാഞ്ച് ചുമതലയുള്ള എ.ഡി.ജി.പി. എച്ച് വെങ്കടേഷിനേയും ക്ലിഫ് ഹൗസിലേക്ക് വിളിച്ചു വരുത്തിയിരുന്നു.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*സെപ്റ്റംബര്‍ 7 ലെ വിജയി : ഷാജി.സി.ടി, കളനാടികൊല്ലി, എരിയപ്പള്ളി, പുല്‍പ്പള്ളി, വയനാട്‌*

https://dailynewslive.in/ എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയുമായി കൂടിക്കാഴ്ച നടത്തിയത് സിപിഎമ്മിനെ ബാധിക്കില്ലെന്നും വിവാദങ്ങളെല്ലാം പിണറായി വിജയനെ ലക്ഷ്യം വെച്ചാണെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ്. പാര്‍ട്ടി സമ്മേളനങ്ങള്‍ അലങ്കോലമാക്കലാണ് ഇതിന്റെ മറ്റൊരു ലക്ഷ്യമെന്നും റിയാസ് പറഞ്ഞു. ഏതെങ്കിലും ഉദ്യോഗസ്ഥന്‍ ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറിയെ കണ്ടത് സിപിഎമ്മിനെ ബാധിക്കില്ലെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ മുഖ്യമന്ത്രിക്ക് വേണ്ടിയുള്ള പ്രത്യേക ദൗത്യമായതിനാലാണ് എ ഡി ജി പി എം.ആര്‍ അജിത്കുമാറിനെതിരെ നടപടിയെടുക്കാതിരുന്നതെന്നും അജിത്കുമാറിനെ കാത്തിരിക്കുന്നത് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ഗതിയാണെന്നും കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി. ആര്‍എസ്എസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയ എ ഡി ജി പി എം.ആര്‍ അജിത്കുമാര്‍ മുഖ്യമന്ത്രിയുടെയും സി പി എമ്മിന്റെയും ഏജന്റാണെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെയും സി പി എം കേരള ഘടകത്തിന്റെയും പരസ്യമായ ആര്‍ എസ് എസ് ബാന്ധവത്തെ തിരുത്താനും ശക്തമായ നിലപാട് സ്വീകരിക്കാനുമുള്ള ആര്‍ജ്ജവം സി പി എം നേതൃത്വം കാട്ടണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

https://dailynewslive.in/ എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിന്റെ ആര്‍.എസ്.എസ്. നേതാവുമായുള്ള കൂടിക്കാഴ്ച വ്യക്തിപരമെന്ന് മന്ത്രി സജി ചെറിയാന്‍. അതേസമയം പി.വി. അന്‍വര്‍ ആരോപണം ഉന്നയിച്ച രീതി ശരിയായില്ലെന്നും എന്നാല്‍ അന്‍വര്‍ ഉന്നയിച്ച വിഷയം സര്‍ക്കാര്‍ ഗൗരവമായി കാണുന്നുവെന്നും സജി ചെറിയാന്‍ പറഞ്ഞു..

*നൂറാം ഓണപ്പകിട്ടിൽ വർണ്ണ വിസ്മയമായി പുളിമൂട്ടിൽ സിൽക്സ്!*

പുളിമൂട്ടിൽ സിൽക്കിന്റെ നൂറാം ഓണം നമുക്ക് ഒരുമിച്ച് ആഘോഷിക്കാം. നൂറാം ഓണം കളറാക്കാൻ ഏറ്റവും മികച്ച ഓണം കളക്ഷനുകളും ഇൻസ്റ്റൻ്റ് ഓഫറുകളുമായി ഒരുങ്ങിയിരിക്കുകയാണ് പുളിമൂട്ടിൽ സിൽക്സ്. 2000 രൂപയ്ക്ക് പർച്ചേസ് ചെയ്യുമ്പോൾ 100 രൂപ ഇൻസ്റ്റൻ്റ് ഡിസ്കൗണ്ടായി നേടാവുന്നതാണ്. ഓണത്തോടനുബന്ധിച്ച് മെൻസ്, വുമെൻസ്, കിഡ്സ് കളക്ഷനുകളിൽ നിന്നും ആരുടെയും മനം കവരുന്ന സ്പെഷ്യൽ ഓണം കളക്ഷനുകൾ സ്വന്തമാക്കാം. സമൃദ്ധമായ ഓണം കളക്ഷനുകൾ ഒരുക്കിയിട്ടുള്ള പുളിമൂട്ടിൽ സിൽക്സിൻ്റെ എല്ലാ ഷോറൂമുകളും രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം എ.ഡി.ജി.പി.എന്നല്ല കേരളത്തിലെ മാനവും മര്യാദയുമുള്ള ഒരാളുപോലും ആര്‍.എസ്.എസുമായി ചങ്ങാത്തം പാടില്ലെന്ന അഭിപ്രായമാണ് സിപിഎമ്മിനെന്ന് മുന്‍ മന്ത്രി തോമസ് ഐസക്. എന്നാല്‍ വ്യക്തികള്‍ ഒരു നേതാവിനെ സന്ദര്‍ശിക്കുന്നത് പാര്‍ട്ടിക്ക് നിയന്ത്രിക്കാനാകില്ലെന്നും അന്‍വറിന്റെ ആരോപണം സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിട്ടില്ലെന്നും തോമസ് ഐസക് പറഞ്ഞു.

https://dailynewslive.in/ മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പി.വി. അന്‍വര്‍ എം.എല്‍.എ. ഉന്നയിച്ച ആരോപണങ്ങളില്‍ പ്രത്യേകാന്വേഷണ സംഘം മൊഴിയെടുത്തു. പത്ത് മണിക്കൂറോളമാണ് പ്രത്യേകാന്വേഷണ സംഘം പി.വി. അന്‍വറിന്റെ മൊഴിയെടുത്തത്. കിട്ടിയ തെളിവുകള്‍ കൈമാറിയെന്നും മൊഴിയെടുത്ത ഉദ്യോഗസ്ഥനില്‍ വിശ്വാസമുണ്ടെന്നും പിവി അന്‍വര്‍ മൊഴിയെടുപ്പിനുശേഷം പ്രതികരിച്ചു. തൃശ്ശൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസ് ആണ് മൊഴിയെടുത്തത്. പൊലീസിനെതിരെ പരാതി പറയാനായി നല്‍കിയ വാട്സ് ആപ്പ് നമ്പറില്‍ ലഭിക്കുന്നത് വലിയ പ്രതികരണമാണെന്നും പിവി അന്‍വര്‍ പറഞ്ഞു.

https://dailynewslive.in/ സിനിമാ വ്യവസായത്തെ വെള്ളിത്തിരക്കുള്ളിലും പുറത്തും മികവുറ്റതാക്കാന്‍ സഹായിക്കുന്ന പെരുമാറ്റച്ചട്ടം നടപ്പിലാക്കുവാന്‍ നിര്‍ദേശങ്ങളുമായി സിനിമയിലെ വനിത സംഘടനയായ ഡബ്ല്യുസിസി. ഹേമ കമ്മറ്റി നിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ എല്ലാവര്‍ക്കും തുല്യവും സുരക്ഷിതവുമായ ഒരു തൊഴിലിടം എന്ന നിലയില്‍ മലയാള ചലച്ചിത്ര വ്യവസായത്തെ പുനര്‍നിര്‍മ്മിക്കുന്നതിന്, പുതിയ നിര്‍ദ്ദേശങ്ങള്‍ പരമ്പരയായി മുന്നോട്ട് വയ്ക്കുകയാണ് എന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ഇവര്‍ പറയുന്നത്.

*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ഓണം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 2):*

ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 25,000 ല്‍ അധികം ഓണക്കോടികള്‍ ◼️ 3500 രൂപ വില വരുന്ന ഓണക്കോടി ഓരോ ചിട്ടിയിലും 10ല്‍ ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ ലൈംഗികാതിക്രമക്കേസില്‍ മുകേഷിന് മുന്‍കൂര്‍ ജാമ്യം നല്‍കിയതിനെതിരെ പ്രത്യേകാന്വേഷണ സംഘം അപ്പീലിനൊരുങ്ങുന്നു. വിഷയത്തില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം പ്രത്യേകാന്വേഷണ സംഘത്തിന് ലഭിച്ചു. മുകേഷിന് ജാമ്യമനുവദിച്ചത് കേസിന്റെ തുടരന്വേഷണത്തെയും വിചാരണയെയും ബാധിക്കുമെന്നാണ് അപ്പീലില്‍ ചൂണ്ടിക്കാട്ടുക.

https://dailynewslive.in/ ദുബായില്‍ വച്ച് നിവിന്‍ പോളിയും സംഘവും തന്നെ ബലാത്സംഗം ചെയ്തുവെന്ന പരാതി നല്‍കിയ യുവതിയേയും ഭര്‍ത്താവിനേയും അന്വേഷണ സംഘം ചോദ്യം ചെയ്തു. ആലുവ ക്രൈംബ്രാഞ്ച് ഓഫീസിലേക്കാണ് യുവതിയേയും ഭര്‍ത്താവിനേയും അന്വേഷണ സംഘം വിളിച്ചുവരുത്തിയത്. പീഡനം നടന്ന തിയ്യതി പറഞ്ഞത് ഉറക്കപ്പിച്ചിലെന്ന് നിവിന്‍ പോളിക്കെതിരെ ബലാത്സംഗ പരാതി നല്‍കിയ യുവതി മൊഴി നല്‍കി. ദുബായില്‍ വെച്ച് തന്നെ പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്ന ദിവസം നിവിന്‍ കേരളത്തിലുണ്ടായിരുന്നെന്ന് വാദത്തെപ്പറ്റി പൊലീസ് അന്വേഷിക്കട്ടേയെന്ന് യുവതി പറഞ്ഞു.

https://dailynewslive.in/ സിനിമ നയ രൂപീകരണത്തിനായി സര്‍ക്കാര്‍ നടത്തുന്ന സിനിമ കോണ്‍ക്ലേവ് എന്തിനാണെന്നും വെറുതെ പൊതുജനത്തിന്റെ പണവും സമയവും കളയരുതെന്നും നടി രഞ്ജിനി. ഹേമ കമ്മിറ്റി ശുപാര്‍ശകള്‍ ഉള്ളപ്പോള്‍ എന്തിനാണ് കോണ്‍ക്ലേവ് നടത്തുന്നതെന്നാണ് രഞ്ജിനിയുടെ വിമര്‍ശനം.

https://dailynewslive.in/ കൊച്ചിയില്‍ നിന്നും ഹൈദരാബാദ് വിമാനത്താവളത്തിലെത്തിയ നടന്‍ വിനായകനെ ഹൈദരാബാദ് പൊലീസ് മദ്യപിച്ച് ബഹളമുണ്ടാക്കി എന്നാരോപിച്ച് അറസ്റ്റു ചെയ്ത് ജാമ്യത്തില്‍വിട്ടു. ഹൈദരാബാദ് വിമാനത്താവളത്തില്‍ നടന്ന വാക്കുതര്‍ക്കത്തെത്തുടര്‍ന്നാണ് വിനായകനെ കസ്റ്റഡിയിലെടുത്തത്. വിനായകന്‍ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് അറിയിച്ചു. വിമാനത്താവളത്തില്‍ നിന്ന് സിഐഎസ്എഫ് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. മദ്യപിച്ച് ബഹളമുണ്ടാക്കല്‍, പൊതുസ്ഥലത്ത് മോശം പെരുമാറ്റം എന്നീ വകുപ്പുകള്‍ പ്രകാരം വിനായകനെതിരെ കേസെടുത്ത പൊലീസ്, അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.

https://dailynewslive.in/ കെഎസ്ആര്‍ടിസി ബസിടിച്ച് തകര്‍ന്നുവീണ തൃശൂര്‍ ശക്തന്‍ ബസ് സ്റ്റാന്‍ഡിനടുത്തുള്ള ശക്തന്‍ തമ്പുരാന്റെ പ്രതിമ 2 മാസം കൊണ്ട് പുനര്‍നിര്‍മ്മിക്കുമെന്ന സര്‍ക്കാര്‍ ഉറപ്പ് പാലിക്കാത്തതില്‍ പ്രതിഷേധവുമായി സുരേഷ് ഗോപി. പ്രതിമ 14 ദിവസത്തിനകം സ്ഥാപിച്ചില്ലെങ്കില്‍ ശക്തന്റെ വെങ്കല പ്രതിമ താന്‍ പണിതു നല്‍കുമെന്ന് സ്ഥലം സന്ദര്‍ശിച്ച സുരേഷ് ഗോപി പറഞ്ഞു. അതേസമയം പ്രതിമയുടെ പണികള്‍ ഉടനെ തീര്‍ത്ത് പുനസ്ഥാപിക്കും എന്ന് തന്നെയാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

https://dailynewslive.in/ അനുമതി വാങ്ങാതെ 73 മരങ്ങള്‍ വെട്ടിയ തലപ്പുഴ മരംമുറിയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത് ഡി എഫ് ഒ. ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫീസര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് മൂന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

https://dailynewslive.in/ കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരി മാമി എന്നറിയപ്പെടുന്ന മുഹമ്മദ് ആട്ടൂരിനെ കാണാതായ സംഭവം അന്വേഷിക്കുന്നതിന് ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി. ക്രൈംബ്രാഞ്ച് കോഴിക്കോട് റേഞ്ച് ഐ.ജി. പി. പ്രകാശിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം.

https://dailynewslive.in/ തിരുവനന്തപുരം വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്‍ഡലിംഗ് ഏജന്‍സിയിലെ ഒരു വിഭാഗം ജീവനക്കാര്‍ പണിമുടക്കില്‍. എയര്‍ ഇന്ത്യ സാറ്റ്സിലെ കരാര്‍ തൊളിലാളികളാണ് ഇന്നലെ രാത്രി മുതല്‍ പണിമുടക്കുന്നത്. ശമ്പള പരിഷ്‌കാരവും ബോണസും ആവശ്യപ്പെട്ടാണ് സമരം. സമരം വിമാനത്താവളത്തിലെ പ്രവര്‍ത്തനത്തെ താറുമാറാക്കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രാത്രി തുടങ്ങിയ പ്രതിഷേധം തിരുവനന്തപുരം വിമാനത്താവളത്തിലെ സര്‍വീസുകളെയും യാത്രക്കാരെയും ബാധിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

https://dailynewslive.in/ തിരുവോണം ബംപര്‍ ഭാഗ്യക്കുറി ഇതുവരെ 23 ലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നെന്ന് റിപ്പോര്‍ട്ടുകള്‍. 500 രൂപ വിലയുള്ള ടിക്കറ്റില്‍ 25 കോടി രൂപയുടെ ഒന്നാം സമ്മാനവും 1 കോടി രൂപ വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനവും അടക്കം ആകര്‍ഷകമായ സമ്മാനങ്ങളാണ് ഭാഗ്യശാലികളെ കാത്തിരിക്കുന്നത്.

https://dailynewslive.in/ മാനന്തവാടിയില്‍ കാണാതായ വയോധികയുടെ മൃതദേഹം ഉപയോഗ ശൂന്യമായ കിണറ്റില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മാനന്തവാടി തേറ്റമല വിലങ്ങില്‍ മുഹമ്മദിന്റെ ഭാര്യ കുഞ്ഞാമിയുടെ (72) മൃതദേഹമാണ് കഴിഞ്ഞ ദിവസം കിണറ്റില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസി ചോലയില്‍ വീട്ടില്‍ ഹക്കീമിനെ (42) തൊണ്ടര്‍നാട് പോലീസ് അറസ്റ്റ് ചെയ്തു. സ്വര്‍ണാഭരണങ്ങള്‍ കവരാന്‍ കുഞ്ഞാമിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

https://dailynewslive.in/ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി സ്ഥിതി ചെയ്തിരുന്ന ന്യുനമര്‍ദ്ദം വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദമായി മാറിയതിനാല്‍ കേരളത്തില്‍ അടുത്ത ഏഴ് ദിവസം മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

https://dailynewslive.in/ സാമ്പത്തിക പ്രതിസന്ധിയിലായ എജ്യുടെക് കമ്പനിയായ ബൈജൂസിന് കനത്ത പ്രഹരമായി 848 കോടി രൂപ നികുതി ഇനത്തില്‍ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര – കര്‍ണാടക നികുതി വകുപ്പുകള്‍. ബൈജൂസിന് കേന്ദ്ര സര്‍ക്കാരിന്റെ നികുതി വകുപ്പ് 157 കോടി രൂപ കുടിശ്ശിക ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. അതേസമയം ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്റപ്സി ബോര്‍ഡ് ഓഫ് ഇന്ത്യ വെബ്സൈറ്റിലെ രേഖകള്‍ പ്രകാരം ബൈജൂസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന കര്‍ണാടക സംസ്ഥാനത്തിന്റെ നികുതി വകുപ്പ് കമ്പനിയോട് 691 കോടി രൂപയുടെ കുടിശ്ശിക അടയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് .

https://dailynewslive.in/ കോയമ്പത്തൂരിലെ സര്‍ക്കാര്‍ സ്‌കൂളിലെ സൗജന്യ മെഡിക്കല്‍ ക്യാംപില്‍ ലൈംഗികാതിക്രമം നടത്തിയ ഡോക്ടര്‍ അറസ്റ്റില്‍.12 പെണ്‍കുട്ടികളുടെ പരാതിയിലാണ് 28കാരനായ ഡോക്ടറെ അറസ്റ്റ് ചെയ്തത്.

https://dailynewslive.in/ ഉത്തര്‍ പ്രദേശില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണ് നാലുപേര്‍ക്ക് ദാരുണാന്ത്യം. 28 പേരെ രക്ഷപ്പെടുത്തി. ലഖ്‌നൗവിലെ ട്രാന്‍സ്‌പോര്‍ട്ട് നഗറില്‍ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.

https://dailynewslive.in/ സിവില്‍ സര്‍വീസ് പരീക്ഷയുടെ നിയമങ്ങള്‍ ലംഘിച്ച പ്രൊബേഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേഡ്കറിനെ ഇന്ത്യന്‍ അഡ്മിനിസ്ട്രേഷന്‍ സര്‍വീസില്‍ നിന്ന് പുറത്താക്കി കേന്ദ്രം. പ്രവേശനം നേടാന്‍ പൂജ ഹാജരാക്കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ഒബിസി സര്‍ട്ടിഫിക്കറ്റ് എന്നിവ വ്യാജമാണെന്നാണ് കണ്ടെത്തിയതോടെയാണ് നടപടി.

https://dailynewslive.in/ നാഷണല്‍ കോണ്‍ഫറന്‍സ് – കോണ്‍ഗ്രസ് സഖ്യം അധികാരത്തില്‍ വന്നാല്‍ ഭീകരത തിരിച്ചുവരുമെന്നും ബിജെപി അധികാരത്തില്‍ വന്നാല്‍ ഭീകരതയെ തലയുയര്‍ത്താന്‍ അനുവദിക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്മീരിനെ അസ്ഥിരപ്പെടുത്താനാണ് സഖ്യം ശ്രമിക്കുന്നതെന്നും സ്വയംഭരണം പുനഃസ്ഥാപിക്കുമെന്ന് വാഗ്ദാനം നല്‍കി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു.

https://dailynewslive.in/ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ വിനേഷ് ഫോഗട്ട് തട്ടിപ്പ് കാണിച്ചുവെന്നും അതിന് ദൈവം കൊടുത്ത ശിക്ഷയാണ് മെഡല്‍ നഷ്ടം എന്ന ബ്രിജ് ഭൂഷണ്‍ ശണ്‍ സിങിന്റെ വിവാദ പരാമര്‍ശനത്തിനെതിരെ ഗുസ്തി താരം ബജ്രംഗ് പുനിയ. ബ്രിജ്ഭൂഷണിന് രാജ്യത്തോടുള്ള മനോഭാവമാണ് വിനേഷിനെതിരായ പ്രസ്താവനയിലൂടെ വ്യക്തമായതെന്നും അത് വിനേഷിന്റെ മെഡല്‍ ആയിരുന്നില്ല, 140 കോടി ഇന്ത്യക്കാരുടെ മെഡല്‍ ആയിരുന്നുവെന്നും ബജ്‌റംഗ് പുനിയ പറഞ്ഞു. വിനേഷിന്റെ അയോഗ്യത ആഘോഷിച്ചവര്‍ ദേശഭക്തരാണോ എന്നും ബജ്രംഗ് പുനിയ ചോദിച്ചു. രാജ്യത്തിനുവേണ്ടി ചെറുപ്പംമുതല്‍ പോരാടുന്നവരാണ് ഞങ്ങള്‍. എന്നിട്ട് അവര്‍ ഞങ്ങളെ ദേശസ്നേഹം പഠിപ്പിക്കാന്‍ മുതിര്‍ന്നു. അവര്‍ രാജ്യത്തിനു വേണ്ടി പോരാടുന്ന പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയാണെന്നും ബജ്രംഗ് പുനിയ ആരോപിച്ചു.

https://dailynewslive.in/ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്ന ഉപയോക്താവിന്റെ സ്വകാര്യത സംരക്ഷിക്കുന്നതിനായി പുതിയ ഫീച്ചറുമായി ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി. മറ്റുള്ളവര്‍ കാണാതെ സ്വകാര്യമായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ സഹായിക്കുന്ന ഇന്‍കോഗ്‌നിറ്റോ മോഡ് ഫീച്ചറാണ് സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടില്‍ അവതരിപ്പിച്ചത്. അക്കൗണ്ട് ഉപയോഗിക്കുന്നത് ഒന്നിലധികം പേരുണ്ടെങ്കിലാണ് ഇത് ഏറ്റവുമധികം പ്രയോജനം ചെയ്യുക.സ്വകാര്യത ഉറപ്പാക്കുന്നതിനാണ് പുതിയ ഫീച്ചര്‍. എല്ലാ ഓര്‍ഡറുകളും കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ പങ്കാളികളോ കാണുന്നില്ലെന്ന് ഉറപ്പാക്കി സ്വകാര്യത സംരക്ഷിക്കുന്നതാണ് ഫീച്ചറിന്റെ പ്രത്യേകത. ഈ ഫീച്ചര്‍ നിലവില്‍ 10 ശതമാനം സ്വിഗ്ഗി ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്. ഉടന്‍ തന്നെ എല്ലാ ഉപയോക്താക്കള്‍ക്കും ഇത് ലഭ്യമാക്കും.

https://dailynewslive.in/ മമ്മൂട്ടിയെ നായകനാക്കി ഗൌതം വസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് പ്രഖ്യാപിച്ചു. ‘ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ്’ എന്നാണ് ചിത്രത്തിന്റെ പേര്. ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പമാണ് ടൈറ്റിലും പ്രഖ്യാപിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തിലാണ് പേരും പോസ്റ്ററും എത്തിയിരിക്കുന്നത്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ആറാമത്തെ ചിത്രമാണ് ഇത്. നിഗൂഢത ഒളിപ്പിച്ചിരിക്കുന്നതാണ് പുറത്തെത്തിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. ഒരു പ്രൈവറ്റ് ഡിറ്റക്റ്റീവിനെ, ഷെര്‍ലക് ഹോംസുമായി സമാനതകളുള്ള എന്നാല്‍ രസകരമായ ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ നീരജ് പറഞ്ഞിരുന്നു. പുറത്തെത്തിയിരിക്കുന്ന പോസ്റ്ററില്‍ ഒരു കുറ്റാന്വേഷകന്റെ മുറി പോലെ തോന്നുന്ന ഇടത്താണ് മമ്മൂട്ടിയുടെ നായക കഥാപാത്രത്തെ പ്ലേസ് ചെയ്തിരിക്കുന്നത്. ഒപ്പം ഒരു പൂച്ചയുമുണ്ട്. വിനീത്, ഗോകുല്‍ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കിടേഷ്, വിജയ് ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

https://dailynewslive.in/ ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ബേസില്‍ ജോസഫ് നായകനായി എത്തിയ ‘നുണക്കുഴി’യുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ഓഗസ്റ്റ് 15 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. ത്രില്ലര്‍ ചിത്രങ്ങളിലൂടെ മലയാളി സിനിമാപ്രേമികളുടെ മനസില്‍ ഇടം നേടിയ ജീത്തു ജോസഫ് സംവിധാനം ചെയ്ത കോമഡി ഡ്രാമയാണ് നുണക്കുഴി. നിഖില വിമലും ഗ്രേസ് ആന്റണിയുമാണ് മറ്റ് രണ്ട് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പ്രമുഖ പ്ലാറ്റ്ഫോം ആയ സീ 5 ലൂടെയാണ് ചിത്രം ഒടിടി സ്ട്രീമിംഗ് ആരംഭിക്കുന്നത്. ഓണം റിലീസ് ആയി സെപ്റ്റംബര്‍ 13 ന് ചിത്രം എത്തും. കെ ആര്‍ കൃഷ്ണകുമാറാണ് നുണക്കുഴിയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. സിദ്ദിഖ്, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, അജു വര്‍ഗീസ്, സൈജു കുറുപ്പ്, അല്‍ത്താഫ് സലിം, ലെന, സ്വാസിക, ബിനു പപ്പു, അസീസ് നെടുമങ്ങാട്, സെല്‍വരാജ്, ശ്യാം മോഹന്‍, ദിനേശ് പ്രഭാകര്‍, കലാഭവന്‍ യുസഫ്, രാജേഷ് പറവൂര്‍, റിയാസ് നര്‍മ്മകല, അരുണ്‍ പുനലൂര്‍, ശ്യാം തൃക്കുന്നപുഴ, സന്തോഷ് ലക്ഷ്മണന്‍, കലാഭവന്‍ ജിന്റോ, സുന്ദര്‍ നായക് തുടങ്ങിയവരാണ് ചിത്രത്തിലെ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

https://dailynewslive.in/ മാരുതി സുസുക്കി ഇന്ത്യ അതിന്റെ മൈക്രോ എസ്യുവി എസ്-പ്രസ്സോയില്‍ ഈ മാസം മികച്ച കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. മാനുവല്‍ ട്രാന്‍സ്മിഷനില്‍ 30,000 രൂപയും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ 35,000 രൂപയും ക്യാഷ് കിഴിവ് ലഭിക്കും. അതേ സമയം, ഏത് വേരിയന്റിലും 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ് ലഭിക്കും. ഇതോടൊപ്പം ഉപഭോക്താക്കള്‍ക്ക് 2000 രൂപയുടെ കോര്‍പ്പറേറ്റ് ബോണസും ലഭിക്കും. ഇതുവഴി ഉപഭോക്താക്കള്‍ക്ക് ഈ കാറില്‍ പരമാവധി 52,000 രൂപ വരെ ആനുകൂല്യം ലഭിക്കും. 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഈ കാറിനുള്ളത്. ഈ എഞ്ചിന് 68പിഎസ് പവറും 89എന്‍എം ടോര്‍ക്കും സൃഷ്ടിക്കാന്‍ കഴിയും. ഇതിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 4.27 ലക്ഷം രൂപയാണ്.

https://dailynewslive.in/ ലിസിയുടെ ‘അര്‍ത്ഥകാമ’, അതിന്റെ ശീര്‍ഷകം സൂചിപ്പിക്കുന്നതുപോലെ രണ്ടു പുരുഷാര്‍ത്ഥങ്ങളെ പ്രമേയമാക്കി എഴുതപ്പെട്ട നോവലാണ്. ബാങ്കിങ് പശ്ചാത്തലമാക്കി ഒരുകൂട്ടം മനുഷ്യരുടെ സ്‌നേഹവൈരാഗ്യങ്ങളുടെയും അധികാരമോഹങ്ങളുടെയും ഉദ്വേഗജനകമായ കഥപറയുകയാണ് കൃതഹസ്തയായ നോവലിസ്റ്റ്. യാഥാര്‍ത്ഥ്യവും ഭ്രമാത്മകതയും പരസ്പരം ലയിച്ചുചേരുന്ന ആഖ്യാന രീതിയും ഹര്‍ഷ വര്‍മ്മയെയും സാംജോണിനെയും പോലുള്ള വ്യത്യസ്തരായ കഥാപാത്രങ്ങളുടെ അവതരണത്തില്‍ നോവലിസ്റ്റ് കാണിക്കുന്ന ശ്രദ്ധയും മുംബൈ നഗരത്തിന്റെയും നിരന്തരം പ്രത്യക്ഷമാകുന്ന രക്തസ്‌നാതയായ മരണത്തിന്റെയും സങ്കീര്‍ണ്ണ സാന്നിദ്ധ്യവും മാറി മാറി വരുന്ന ഭാവങ്ങളുടെ നാനാത്വവുമെല്ലാം ഈ നോവലിന് ആകര്‍ഷകത്വം നല്‍കുന്നു. ‘അര്‍ത്ഥകാമ’. മാതൃഭൂമി. വില 472 രൂപ.

https://dailynewslive.in/ കുട്ടികളില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന അലര്‍ജികളികളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് പീനട്ട് അലര്‍ജി. നിലക്കടല കൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍ അഞ്ച് വയസു വരെ കുട്ടികളുടെ ഭക്ഷണക്രമത്തില്‍ പതിവായി ഉള്‍പ്പെടുത്തുന്നത് കൗമാരപ്രായത്തില്‍ അവര്‍ക്ക് പീനട്ട് അലര്‍ജി ഉണ്ടാവാനുള്ള സാധ്യത 71 ശതമാനം വരെ കുറയ്ക്കാനാകുമെന്ന് പുതിയ പഠനം തെളിയിക്കുന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് നടത്തിയ പഠനത്തില്‍ പീനട്ട് അലര്‍ജിയുടെ ദീര്‍ഘകാല പ്രതിരോധം ആദ്യകാലത്തുള്ള നിലക്കടല ഉപഭോഗത്തിലൂടെ മറികടക്കാനാകുമെന്ന് വ്യക്തമാക്കുന്നു. കൃത്യമായ മാര്‍ഗനിര്‍ദേശം അനുസരിച്ച് കുഞ്ഞുങ്ങളുടെ ഭക്ഷണക്രമത്തില്‍ പതിവായി നിലക്കടല ചേര്‍ക്കുന്നത് അവര്‍ക്ക് ഇത്തരത്തിലുള്ള പയറുവര്‍ഗത്തോടുള്ള സംവേദനക്ഷമത വര്‍ധിപ്പിക്കാന്‍ സഹായിക്കും. അഞ്ച് വയസിന് ശേഷം വര്‍ഷങ്ങളോളം നിലക്കടല കഴിച്ചില്ലെങ്കില്‍ പോലും ആദ്യകാലത്തുണ്ടാകുന്ന ഈ സംരക്ഷണം കുട്ടികളില്‍ നിലനില്‍ക്കുമെന്നും പഠനത്തില്‍ പറയുന്നു. ശരീരത്തിന്റെ പ്രതിരോധ സംവിധാനം നിലക്കടലയിലെ പ്രോട്ടീനുകളെ ശരീരത്തിന് ഹാനികരമായ വസ്തുവാണെന്ന് കരുതി പ്രതിരോധിക്കുമ്പോഴാണ് അലര്‍ജിയുണ്ടാകുന്നത്. നിലക്കടല നേരിട്ട് കഴിക്കുന്നതും നിലക്കടല അടങ്ങിയ മറ്റു ഭക്ഷണങ്ങള്‍ കഴിക്കുന്നതും അലര്‍ജിക്ക് കാരണമാകാം.

*ശുഭദിനം*

*കവിത കണ്ണന്‍*

അന്ന് കാട്ടിലെ കുട്ടികളെല്ലാം കഥകേള്‍ക്കുകയാണ്. പണ്ട് ആമയും മുയലും നടത്തിയ പന്തയത്തിന്റെ കഥയായിരുന്നു അവര്‍ കേട്ടിരുന്നത്. ഇത് കേട്ടപ്പോള്‍ മുയല് കുട്ടിക്ക് തോന്നി തന്റെ വര്‍ഗ്ഗത്തിനേറ്റ നാണക്കേട് മാറ്റണം. അതിനായി അവന്‍ തന്റെ കൂട്ടത്തിലുളള ആമക്കുട്ടിയെ പന്തയത്തിന് വിളിച്ചു. ആമക്കുട്ടിക്ക് പന്തയത്തിന് സമ്മതം മൂളാതെ നിവൃത്തിയില്ലായിരുന്നു. മുയല്കുട്ടി തീരുമാനിച്ച ഫിനിഷ് പോയിന്റോടെ പിറ്റേ ദിവസം പന്തയം നടത്താന്‍ തീരുമാനിച്ചു. ഏകദേശം വലിയ 5 വളവുകള്‍ക്ക് ശേഷമായിരുന്നു ആ ഫിനിഷിങ്ങ് പോയിന്റ്. മത്സരം നടന്നു. ആമക്കുട്ടി 5 വളവുകള്‍താണ്ടിയെത്തിയപ്പോഴേക്കും മുയലുകുട്ടി ഫിനിഷിങ്ങ് പോയിന്റിലെ പാറയില്‍ ഇരുന്ന് വിശ്രമിക്കുന്നുണ്ടായിരുന്നു. അന്ന് വൈകുന്നേരം തിരിച്ച് വീട്ടിലെത്തിയ ആമക്കുട്ടിയെ എല്ലാവരും കളിയാക്കി. മുയലിനെ ബുദ്ധികൊണ്ടേ ജയിക്കാനാകൂ എന്ന് ആമക്കുട്ടിക്ക് മനസ്സിലായി. പിറ്റേ ദിവസം മുയല്‍കുട്ടിയെ കണ്ട് ആമക്കുട്ടി വീണ്ടും മത്സരം നടത്തണമെന്ന് ആവശ്യപ്പെട്ടു. തലേദിവസം ജയിച്ച ആത്മവിശ്വാസത്തില്‍ മുയ ല്‍കുട്ടി പെട്ടെന്ന് തന്നെ സമ്മതിച്ചു. ഇത്തവണ ഫിനിഷിങ്ങ് പോയിന്റ് കാണിച്ചത് ആമക്കുട്ടിയാണ്. അത്രയധികം ദൂരെയല്ലാത്ത ഒരു മരമാണ് ഫിനിഷിങ്ങ് പോയിന്റായി ആമക്കുട്ടി ചൂണ്ടിക്കാണിച്ചത്. മുയല്‍കുട്ടിക്ക് സന്തേഷമായി. മണ്ടന്‍.. ഇന്നലെ ഇത്രയധികം ദൂരം ഞാന്‍ വളരെ സിപിംളായി ഓടി തോല്‍പ്പിച്ചതാണ്. എന്നിട്ടാണ് ആ കാണുന്ന മരം. ഓട്ടം ആരംഭിച്ചു. കുറച്ച് ദൂരം ഓടിയ മുയല്‍ പെട്ടെന്ന് നിന്നു.. കാരണം ആ മരം നില്‍ക്കുന്നത് ഒരു തോട്ടിനപ്പുറത്താണ്. വെളളം നിറഞ്ഞുനില്‍ക്കുന്ന തോട്ടില്‍ ഇറങ്ങാനാകാതെ അന്തിച്ചുനില്‍ക്കുമ്പോള്‍ ആമക്കുട്ടി പതുക്കെ ഇഴഞ്ഞുവന്ന് തോട് മറികടന്ന് ഫിനിഷിങ്ങ് പോയിന്റിലെത്തി… ജയിക്കുമെന്ന് ഉറപ്പിച്ച പലയിടത്തും നാം ചെറിയ കാരണങ്ങളില്‍ തട്ടി വീണുപോകാറുണ്ട്. ഓവര്‍ കോണ്‍ഫിഡന്‍സ് നല്‍കുന്ന അശ്രദ്ധമൂലമാണ് ഈ കെണികള്‍ നാം തിരിച്ചറിയാതെ പോകുന്നത്. ഇന്നലകളെ നമുക്ക് വീണ്ടെടുക്കാനാകില്ല. പക്ഷേ, നാളെ ജയിക്കണോ തോല്‍ക്കണോ എന്ന് തീരുമാനിക്കേണ്ടത് നമ്മള്‍ മാത്രമാണ്.. എത്ര പരിചിതമായ കാര്യമാണെങ്കിലും കൃത്യമായ ഗൃഹപാഠം നടത്തിയാകട്ടെ നമ്മുടെ മുന്നോട്ടുളള ഓരോ ചുവടും – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *