◾https://dailynewslive.in/ വ്യത്യസ്ത മതങ്ങളില്‍ വിശ്വസിക്കുന്ന നമ്മളെല്ലാവരും സഹോദരങ്ങളാണെന്നും എല്ലാവരും ദൈവത്തിലേക്ക് സഞ്ചരിക്കുന്ന തീര്‍ത്ഥാടകരാണെന്നും മതത്തെ മുന്‍നിര്‍ത്തി സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കരുതെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളിലൊന്നായ ഇന്‍ഡോനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയിലുള്ള ഇസ്തിഖലല്‍ മോസ്‌കിനെയും സെന്റ് മേരി ഓഫ് അസംപ്ഷന്‍ കത്തീഡ്രലിനെയും ബന്ധിപ്പിക്കുന്ന ഭൂഗര്‍ഭ തുരങ്കമായ ‘സൗഹൃദത്തിന്റെ തുരങ്കം’ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മാര്‍പ്പാപ്പ.
◾https://dailynewslive.in/ ഓണം പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അഡ്വാന്‍സായി 20,000 രൂപയും പാര്‍ട്ട് ടൈം, കണ്ടിന്‍ജന്റ് ഉള്‍പ്പെടെയുള്ള മറ്റു ജീവനക്കാര്‍ക്ക് 6000 രൂപയും അനുവദിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4000 രൂപ ബോണസും ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നല്‍കുമെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.
*കെ.എസ്.എഫ്.ഇ*
*സ്‌ക്രീന്‍ ഷോട്ട് മത്സരം*
സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*സെപ്റ്റംബര്‍ 6 ലെ വിജയി : എന്‍.രവീന്ദ്രനാഥന്‍ നായര്‍, ഉമയനല്ലൂര്‍, കൊല്ലം.*
◾https://dailynewslive.in/ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഗുരുതരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ വിലയിരുത്തലെന്ന് റിപ്പോര്‍ട്ടുകള്‍. സെക്രട്ടേറിയേറ്റ് യോഗത്തില്‍ പങ്കെടുത്ത ഭൂരിഭാഗം അംഗങ്ങളും ഈ നിലപാട് ഉന്നയിച്ചുവെന്നും പരാതി പാര്‍ട്ടി അന്വേഷിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം പിവി അന്‍വര്‍ പരാതി ആദ്യം പാര്‍ട്ടിയില്‍ പറയാതെ പരസ്യമായി പ്രതികരിച്ചത് ശരിയായില്ലെന്നും ചില അംഗങ്ങള്‍ കുറ്റപ്പെടുത്തി.
◾https://dailynewslive.in/ പി.വി. അന്‍വര്‍ എം.എല്‍.എയുടെ പരാതി സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റ് പരിശോധിച്ചുവെന്ന് എം.വി. ഗോവിന്ദന്‍. പരാതിയില്‍ പത്തനംതിട്ട എസ്.പി. ആയിരുന്ന സുജിത് ദാസിനെ സസ്‌പെന്‍ഡ് ചെയ്തുവെന്നും പി.വി. അന്‍വറിന്റെ പരാതിയില്‍ ഉന്നയിച്ചിട്ടുള്ളത് ഭരണതലത്തിലുള്ള ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നും അത് ഭരണതലത്തില്‍ പരിശോധിക്കേണ്ടതാണെന്ന അഭിപ്രായമാണ് പാര്‍ട്ടിക്കുള്ളതെന്നും പാര്‍ട്ടി തലത്തില്‍ പരിശോധനയില്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരേ പി.വി. അന്‍വര്‍ പരാതി നല്‍കിയിട്ടില്ലെന്നും എഴുതി നല്‍കിയിട്ടുള്ള പരാതികളിലൊന്നും പി ശശിയെ സംബന്ധിച്ച കാര്യങ്ങളില്ലെന്നും എം.വി.ഗോവിന്ദന്‍ വ്യക്തമാക്കി.
*നൂറാം ഓണപ്പകിട്ടിൽ വർണ്ണ വിസ്മയമായി പുളിമൂട്ടിൽ സിൽക്സ്!*
പുളിമൂട്ടിൽ സിൽക്കിന്റെ നൂറാം ഓണം നമുക്ക് ഒരുമിച്ച് ആഘോഷിക്കാം. നൂറാം ഓണം കളറാക്കാൻ ഏറ്റവും മികച്ച ഓണം കളക്ഷനുകളും ഇൻസ്റ്റൻ്റ് ഓഫറുകളുമായി ഒരുങ്ങിയിരിക്കുകയാണ് പുളിമൂട്ടിൽ സിൽക്സ്. 2000 രൂപയ്ക്ക് പർച്ചേസ് ചെയ്യുമ്പോൾ 100 രൂപ ഇൻസ്റ്റൻ്റ് ഡിസ്കൗണ്ടായി നേടാവുന്നതാണ്. ഓണത്തോടനുബന്ധിച്ച് മെൻസ്, വുമെൻസ്, കിഡ്സ് കളക്ഷനുകളിൽ നിന്നും ആരുടെയും മനം കവരുന്ന സ്പെഷ്യൽ ഓണം കളക്ഷനുകൾ സ്വന്തമാക്കാം. സമൃദ്ധമായ ഓണം കളക്ഷനുകൾ ഒരുക്കിയിട്ടുള്ള പുളിമൂട്ടിൽ സിൽക്സിൻ്റെ എല്ലാ ഷോറൂമുകളും രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾
◾https://dailynewslive.in/ എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനും പത്തനംതിട്ട മുന്‍ എസ്.പി. സുജിത് ദാസിനും സ്വര്‍ണ്ണക്കള്ളക്കടത്തിലും കൊലപാതകക്കേസിലും പങ്കുണ്ടെന്ന ആരോപണം ആവര്‍ത്തിച്ച് പി.വി. അന്‍വര്‍. എം.ആര്‍. അജിത് കുമാര്‍ അടക്കമുള്ളവര്‍ പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഒരുപാട് പേര്‍ വിളിക്കുന്നുണ്ടെന്നും അതുകൊണ്ട് വാട്സാപ്പ് പോയിന്റ് തുടങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ മുന്‍ എസ്പി സുജിത് ദാസിനും സിഐ വിനോദിനും ഡിവൈഎസ്പി ബെന്നിക്കും എതിരെയുള്ള പരാതി മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയതായി പൊന്നാനിയിലെ വീട്ടമ്മ. ഇ-മെയില്‍ വഴിയാണ് പരാതി നല്‍കിയതെന്നും പൊന്നാനി പൊലീസ് സ്റ്റേഷനില്‍ ഇന്ന് പരാതി നല്‍കുമെന്നും വീട്ടമ്മ വ്യക്തമാക്കി. മലപ്പുറം എസ്പി ആയിരിക്കെ സുജിത് ദാസും സിഐ വിനോദും ബലാത്സംഗം ചെയ്തെന്നും ഡിവൈഎസ്പി ബെന്നി അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി. എന്നാല്‍ ആരോപണങ്ങള്‍ ഉദ്യോഗസ്ഥര്‍ നിഷേധിച്ചിട്ടുണ്ട്.
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ഓണം അടിപൊളിയാക്കൂ..*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 2):*
ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ മലപ്പുറത്ത് പരാതിക്കാരിയെ പൊലീസ് ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ അസ്വാഭാവികതയെന്നും ഇത്തരം വാര്‍ത്തകള്‍ നല്‍കും മുന്‍പ് പ്രാഥമികാന്വേഷണം നടത്തുന്ന രീതി ഉണ്ടാകണമെന്നും പൊലിസ് ഓഫീസേഴ്സ് അസോസിയേഷന്‍. കുറ്റാരോപിതരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിയമ നടപടികളുമായി മുന്നോട്ട് പോകുന്നതിന് എല്ലാ പിന്തുണയും തങ്ങള്‍ നല്‍കുമെന്നും പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി.
◾https://dailynewslive.in/ ടെലിവിഷന്‍ വാര്‍ത്താ ചാനലുകളില്‍ നടക്കുന്ന ചര്‍ച്ചകളിലേക്ക് പ്രതിനിധികളെ അയക്കേണ്ടതുണ്ടോ എന്ന കാര്യം പാര്‍ട്ടി ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വര്‍ വിഷയത്തില്‍ എന്തുകൊണ്ടാണ് ചാനല്‍ ചര്‍ച്ചകളിലേക്ക് സി.പി.എം. പ്രതിനിധികളെ അയക്കാത്തത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു എം.വി. ഗോവിന്ദന്‍..
◾https://dailynewslive.in/ നിയമസഭ കയ്യാങ്കളി കൈയബദ്ധമെന്ന കെ ടി ജലീലിന്റെ പരാമര്‍ശം ജലീലിന്റെ അഭിപ്രായം മാത്രമാണെന്ന് മന്ത്രി വി. ശിവന്‍കുട്ടി. പരാമര്‍ശത്തില്‍ അതൃപ്തി പ്രകടിപ്പിച്ച ശിവന്‍കുട്ടി കോടതിയിലിരിക്കുന്ന കേസിന്റെ ശരിയും തെറ്റും പറയുന്നത് ഒട്ടും ശരിയല്ലെന്നും കോടതി പരിഗണിക്കുന്ന കാര്യത്തില്‍ വിധി പറയാനാകില്ലെന്നും പറഞ്ഞു.
◾https://dailynewslive.in/ സ്ത്രീക്കും പുരുഷനും തുല്യവേതനമെന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശ ബാലിശമാണെന്നും വേതനം തീരുമാനിക്കുന്നത് നിര്‍മാതാവിന്റെ വിവേചനാധികാരമാണെന്നും പുരുഷുന്മാരേക്കാള്‍ പ്രതിഫലം വാങ്ങുന്ന സ്ത്രീകള്‍ സിനിമയില്‍ ഉണ്ടെന്നും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടികാണിച്ചുകൊണ്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് വിശദമായ കത്ത് നല്‍കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പഠിച്ചശേഷമാണ് കത്ത് നല്‍കിയതെന്ന അസോസിയേഷന്‍ അറിയിച്ചു.
◾https://dailynewslive.in/ സംസ്ഥാനത്തെ അഞ്ച് ആശുപത്രികള്‍ക്ക് നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കണ്ണൂര്‍ പാട്യം, എറണാകുളം വാഴക്കുളം, തൃശ്ശൂര്‍ തളിക്കുളം, മലപ്പുറം ഇരവിമംഗലം കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് പുനഃഅംഗീകാരവും കൊല്ലം ശക്തികുളങ്ങര കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ അംഗീകാരവും ലഭിച്ചു.
◾https://dailynewslive.in/ കോതമംഗലം സ്വദേശിനിയായ യുവതിയുടെ ആരോപണങ്ങളില്‍ ഡിജിപിക്ക് വിശദമായ പരാതി നല്‍കി നടന്‍ നിവിന്‍ പോളി. തനിക്കെതിരായ പരാതി വ്യാജമാണെന്നും ഗൂഢാലോചനയുണ്ടെങ്കില്‍ പുറത്തുകൊണ്ടുവരണമെന്നുമാണ് ആവശ്യം. കേസില്‍ ആരോപിക്കുന്ന കഴിഞ്ഞ ഡിസംബറില്‍ കേരളത്തില്‍ ഉണ്ടായിരുന്നുവെന്നും തെളിവായി പാസ്പോര്‍ട്ട് ഹാജരാക്കുമെന്നും നിവിന്‍ പറഞ്ഞു. ഇതിനിടെ നിവിന് പിന്തുണയുമായി നടി പാര്‍വതി ആര്‍ കൃഷ്ണയും രംഗത്തെത്തി.
◾https://dailynewslive.in/ തിരുവനന്തപുരം ജില്ലയിലെ നേമം റെയില്‍വേ സ്റ്റേഷന്റെ പേര് തിരുവനന്തപുരം സൗത്ത് എന്നും കൊച്ചുവേളി തിരുവനന്തപുരം നോര്‍ത്ത് എന്നും പേര് മാറ്റി സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറങ്ങി. സംസ്ഥാന സര്‍ക്കാറിന്റെ അപേക്ഷ പരിഗണിച്ചാണ് നടപടി. റെയില്‍വേ ബോര്‍ഡിന്റെ ഉത്തരവ് കൂടി പുറത്ത് വന്നാല്‍ ഔദ്യോഗികമായി പേര് മാറ്റം നിലവില്‍ വരും.
◾https://dailynewslive.in/ ചിമ്മിനി ഡാം സൈറ്റിലേക്കുള്ള പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം ഈ മാസം 13 മുതല്‍. നിലവിലുള്ള ട്രക്കിങ്, സൈക്കിളിങ്, കൊട്ടവഞ്ചി യാത്ര എന്നിവയോടൊപ്പം ചിമ്മിനി ഡാം സൈറ്റിലേക്കും സഞ്ചാരികള്‍ക്ക് പ്രവേശനം നല്‍കാന്‍ തീരുമാനിച്ചു. ചിമ്മിനി ഡാം ടൂറിസം വികസനത്തിനായി ടൂറിസം കമ്മിറ്റി രൂപീകരിക്കും.
◾https://dailynewslive.in/ ഹിന്ദുമതവികാരത്തെ വ്രണപ്പെടുത്തുമെന്ന കാരണം ചൂണ്ടിക്കാട്ടി തിരുനാവായ-തവനൂര്‍ പാലം നിര്‍മാണത്തിനെതിരെ മെട്രോമാന്‍ ഇ ശ്രീധരന്‍ ഹൈക്കോടതിയില്‍. നാളെ നിര്‍മാണം തുടങ്ങാനിരിക്കെ, റീ അലൈന്‍മെന്റിനുള്ള സാധ്യതകള്‍ പരിഗണിക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്താണ് അദ്ദേഹം ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തത്. ഭാരതപ്പുഴയുടെ തീരത്തുള്ള ക്ഷേത്രങ്ങളുടെ മതപരമായ പവിത്രതയെ ബാധിക്കാതെ കേരള സര്‍ക്കാര്‍ പാലം നിര്‍മ്മിക്കണമെന്നാണ് ആവശ്യമെന്ന് ഇ ശ്രീധരന്‍. നിര്‍ദിഷ്ട പാലം തിരുനാവായയിലെ മഹാവിഷ്ണു ക്ഷേത്രത്തെ മറ്റ് ക്ഷേത്രങ്ങളില്‍ നിന്ന് വേര്‍തിരിക്കുമെന്നും ഇത് ഹിന്ദു മത വിശുദ്ധിയെ ബാധിക്കുമെന്നും ഹിന്ദു ഭക്തരുടെ മതവികാരം വ്രണപ്പെടുത്തുമെന്നും അദ്ദേഹം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
◾https://dailynewslive.in/ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ 350 ന് മുകളില്‍ വിവാഹങ്ങള്‍. ദര്‍ശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താന്‍ ഗുരുവായൂര്‍ ദേവസ്വം പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വിവാഹം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പുലര്‍ച്ചെ നാലു മണി മുതല്‍ കല്യാണങ്ങള്‍ നടത്തുമെന്നും താലികെട്ടിനായി ആറ് മണ്ഡപങ്ങള്‍ സജ്ജമാക്കുമെന്നും ചെയര്‍മാന്‍ ഡോ. വികെ വിജയന്‍ അറിയിച്ചു.
◾https://dailynewslive.in/ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികളോട് ക്ലാസില്‍ കയറാന്‍ പറഞ്ഞതിന് അധ്യാപക ദിനത്തില്‍ കണ്ണൂരില്‍ അധ്യാപകനെ മര്‍ദിച്ച രണ്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണൂര്‍ പള്ളിക്കുന്ന് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ സിഎച്ച് ഫാസിലിനെയാണ് അധ്യാപക ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ച സംഭവമുണ്ടായത്.
◾https://dailynewslive.in/ സംവരണ തത്വം പാലിക്കാതെ പട്ടിക ഇറക്കിയെന്ന വ്യാപക പരാതിയെ തുടര്‍ന്ന് എഞ്ചിനീയറിങ് പ്രവേശനത്തിനുള്ള കീം മൂന്നാം ഘട്ട അലോട്ട്മെന്റ് പട്ടിക പിന്‍വലിച്ചു. വ്യാഴാഴ്ച ഇറക്കിയ പട്ടികയാണ് പിന്‍വലിച്ചത്.
◾https://dailynewslive.in/ തീവ്രവാദത്തിന്റെ കേന്ദ്രമെന്നത് മാറ്റി കശ്മീരിനെ വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര മന്ത്രി അമിത് ഷാ. ജമ്മു-കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ പ്രകടന പത്രികയിലാണ് ഈ പ്രഖ്യാപനം.
◾https://dailynewslive.in/ മത്സരിക്കാന്‍ സീറ്റ് ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് പൊട്ടിക്കരഞ്ഞ് ഹരിയാനയിലെ ബിജെപി എംഎല്‍എ ശശി രഞ്ജന്‍ പര്‍മര്‍. ടിവി അഭിമുഖത്തിനിടെയാണ് ശശി രഞ്ജന്‍ പര്‍മര്‍ പൊട്ടിക്കരഞ്ഞത്. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് തന്റെ പേര് ഒഴിവാക്കിയതിനെക്കുറിച്ച് റിപ്പോര്‍ട്ടര്‍ ചോദിച്ചപ്പോഴാണ് എംഎല്‍എയുടെ നിയന്ത്രണം വിട്ടത്.
◾https://dailynewslive.in/ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്രംഗ് പൂനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ദില്ലി എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഇരുവരും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. ഹരിയാന പിസിസി അധ്യക്ഷന്‍ പവന്‍ ഖേരയോടൊപ്പമാണ് ഇരുവരും എത്തിയത്. ഹരിയാനയുടെ മക്കള്‍ തങ്ങളോടൊപ്പമുള്ളതില്‍ അഭിമാനമെന്ന് ഹരിയാന പിസിസി അധ്യക്ഷന്‍ പവന്‍ ഖേര പറഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഇരുവരെയും കോണ്‍ഗ്രസിന്റെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
◾https://dailynewslive.in/ ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. 31 പേരുടെ പട്ടികയാണ് പുറത്തിറക്കിയത്. ഇന്നലെ കോണ്‍ഗ്രസില്‍ ചേര്‍ന്ന ഗുസ്തി താരം വിനേഷ് ഫോഗട്ട് ജുലാന മണ്ഡലത്തില്‍നിന്നാണ് മത്സരിക്കുക. അതേസമയം കോണ്‍ഗ്രസില്‍ അംഗത്വമെടുത്തതിനു പിന്നാലെ ബജ്‌റംഗ് പുനിയയെ അഖിലേന്ത്യാ കിസാന്‍ കോണ്‍ഗ്രസിന്റെ വര്‍ക്കിങ് ചെയര്‍മാനായി നിയമിച്ചു.
◾https://dailynewslive.in/ ആഗ്ര-അലിഗഡ് ദേശീയപാതയില്‍ മീറ്റായിക്ക് സമീപം വാനും ബസും കൂട്ടിയിടിച്ച് 12 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഹത്രസിലെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ ആഗ്രയിലെ ഖണ്ഡൗലി ഗ്രാമത്തിലെ സെമ്ര സ്വദേശികളാണ് അപകടത്തില്‍ മരിച്ചത്.
◾https://dailynewslive.in/ കഞ്ചാവ് കൃഷി നിയമവിധേയമാക്കുന്നതിനുള്ള പ്രമേയത്തിന് ഹിമാചല്‍ പ്രദേശ് നിയമസഭയുടെ അംഗീകാരം. മരുന്ന് നിര്‍മാണത്തിനും മറ്റ് വ്യാവസായിക ആവശ്യങ്ങള്‍ക്കും വേണ്ടി കഞ്ചാവ് കൃഷി ചെയ്യാനുള്ള സാധ്യത ഊന്നിപ്പറയുന്ന പ്രമേയത്തില്‍ കഞ്ചാവ് കൃഷി, സംസ്ഥാനത്തിന് നല്ലൊരു സാമ്പത്തിക സ്രോതസായി ഉപയോഗിക്കാനാവുമെന്നും വിശദീകരിക്കുന്നുണ്ട്.
◾https://dailynewslive.in/ പാരീസ് പാരാലിമ്പിക്‌സില്‍ ഇന്ത്യക്ക് ആറാം സ്വര്‍ണം. പുരുഷന്‍മാരുടെ ഹൈജമ്പ് ടി64 വിഭാഗത്തില്‍ പ്രവീണ്‍ കുമാറാണ് ഇന്ത്യയ്ക്കായി ആറാം സ്വര്‍ണം നേടിയത്. ഇതോടെ പാരീസ് പാരാലിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 26 ആയി. ആറ് സ്വര്‍ണം, ഒമ്പത് വെള്ളി, 11 വെങ്കലവുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. നിലവില്‍ 14-ാം സ്ഥാനത്താണ് ഇന്ത്യ. പാരാലിമ്പിക്‌സ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണിത്.
◾https://dailynewslive.in/ വിമാനങ്ങളുടെ ബുക്കിങ് ഉള്‍പ്പടെ ലളിതമാക്കുന്ന സാങ്കേതിക വിദ്യയായ ന്യൂഡിസ്ട്രിബ്യൂഷന്‍ കേപ്പബിലിറ്റി അവതരിപ്പിക്കുന്ന ആദ്യ ഇന്ത്യന്‍ വിമാനക്കമ്പനിയായി എയര്‍ ഇന്ത്യ. ന്യൂ ഡിസ്ട്രിബ്യൂഷന്‍ കേപ്പബിലിറ്റിയിലൂടെ പരമ്പരാഗത വിതരണ ചാനലുകളില്‍നിന്ന് വ്യത്യസ്തമായി തത്സമയം ഒട്ടനവധി കാര്യങ്ങള്‍ സുഗമമായി കൈകാര്യം ചെയ്യാനാകുമെന്നതാണ് പ്രധാന സവിശേഷത. ‘എന്‍ഡിസി നടപ്പിലാക്കുന്നത് എയര്‍ ഇന്ത്യയുടെ സുപ്രധാന നാഴികക്കല്ലാണ്. എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും യാത്രക്കാര്‍ക്ക് എന്‍ഡിസിയിലൂടെ അറിയാന്‍ കഴിയും. ഉപഭോക്താക്കള്‍ക്ക് ലളിതവും സുതാര്യവുമായി ടിക്കറ്റ് ബുക്ക് ചെയ്യാനും സൗകര്യമാകും.
◾https://dailynewslive.in/ ആദ്യ ദിനം 100 കോടി തൊട്ട് ദളപതി വിജയ്യുടെ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം (ഗോട്ട്). ആഗോള ബോക്സ് ഓഫിസില്‍ നിന്ന് 120 കോടിയില്‍ അധികമാണ് ചിത്രം കളക്റ്റ് ചെയ്തത്. ഇന്ത്യയില്‍ നിന്ന് മാത്രം 43 കോടി വാരി. ഈ വര്‍ഷം ഇറങ്ങിയ സിനിമകളില്‍ ഏറ്റവും മികച്ച ഓപ്പണിങ് ലഭിച്ച തമിഴ് ചിത്രമായും ഗോട്ട് മാറി. വെങ്കട് പ്രഭു സംവിധാനം ചെയ്ത ചിത്രം തമിഴില്‍ വന്‍ മുന്നേറ്റമാണ് നടത്തുന്നത്. തമിഴ്നാട്ടില്‍ നിന്നും 30 കോടിയാണ് വാരിക്കൂട്ടിയത്. ലിയോ, ബീസ്റ്റ്, സര്‍ക്കാര്‍ എന്നീ സിനിമകള്‍ക്കു ശേഷം തമിഴ്നാട്ടില്‍ നിന്നും ആദ്യദിനം 30 കോടി വാരുന്ന നാലാമത്തെ വിജയ് ചിത്രമാണിത്. കേരള ബോക്സ് ഓഫിസില്‍ നിന്ന് 5.80 കോടി ചിത്രം കളക്റ്റ് ചെയ്തു. ഇതോടെ മികച്ച കളക്ഷന്‍ നേടുന്ന വിജയ്യുടെ നാലാമത്തെ ചിത്രമായി ഗോട്ട് മാറി. ഇതേ മുന്നേറ്റം തുടര്‍ന്നാണ് ചിത്രം കളക്ഷനില്‍ ലിയോയെ മറികടക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
◾https://dailynewslive.in/ ഒരുകൂട്ടം സോഷ്യല്‍ മീഡിയ താരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി എത്തിയ ചിത്രമാണ് ‘വാഴ’. ജയ ജയ ജയ ജയ ഹേ, ഗുരുവായൂരമ്പല നടയില്‍ എന്നീ വിജയ ചിത്രങ്ങളുടെ സംവിധായകന്‍ വിപിന്‍ ദാസ് തിരക്കഥയൊരുക്കിയ ചിത്രമാണിത്. വലിയ പ്രീ റിലീസ് ബഹളങ്ങളൊന്നുമില്ലാതെയാണ് വന്നതെങ്കിലും നാലാം വാരത്തിലും മികച്ച സ്‌ക്രീന്‍ കൗണ്ടോടെ പ്രദര്‍ശനം തുടരുകയാണ് ചിത്രം. ഇപ്പോഴിതാ മൂന്ന് ആഴ്ചകളിലെ ബോക്സ് ഓഫീസ് കളക്ഷന്‍ പുറത്തെത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് മാത്രം ചിത്രം 28 കോടി ഇതിനകം നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ മറ്റിടങ്ങളിലും വിദേശ മാര്‍ക്കറ്റുകളിലുമായി നേടിയത് മറ്റൊരു 12 കോടി. അങ്ങനെ 40 കോടിയാണ് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇതിനകം സ്വന്തമാക്കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ താരങ്ങളായ സിജു സണ്ണി, സാഫ് ബോയ്, ജോമോന്‍ ജ്യോതിര്‍, ഹാഷിര്‍, അലന്‍, വിനായക്, അജിന്‍ ജോയ്, അമിത് മോഹന്‍, അനുരാജ്, അന്‍ഷിദ് അനു, അശ്വിന്‍ വിജയന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.
◾https://dailynewslive.in/ സിട്രോണിന്റെ ബസാള്‍ട്ട് എസ്യുവി കൂപ്പെയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ മികച്ച സ്വീകാര്യത. രാജ്യത്തെ ഏറ്റവും വില കുറഞ്ഞ എസ്യുവി കൂപ്പെയാണിത്. ഇതിന്റെ പ്രാരംഭ എക്‌സ് ഷോറൂം വില 7.99 ലക്ഷം രൂപയാണ്. ഓഗസ്റ്റില്‍ 579 യൂണിറ്റ് ബസാള്‍ട്ട് കമ്പനി വിറ്റു. ഓഗസ്റ്റ് 9 നാണ് കമ്പനി ഇത് അവതരിപ്പിച്ചത്. ബസാള്‍ട്ടിന് രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളുണ്ട്. 81 എച്പി കരുത്തും 115 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന നാച്ചുറലി ആസ്പിറേറ്റഡ് 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ആദ്യത്തേത്. 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സില്‍ മാത്രമേ ഇത് ലഭ്യമാകൂ. 108 എച്പി കരുത്തും 195 എന്‍എം ടോര്‍ക്കും നല്‍കുന്ന 1.2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്റെ ഓപ്ഷനും ബസാള്‍ട്ടിനുണ്ട്. 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് വരുന്നത്. പോളാര്‍ വൈറ്റ്, സ്റ്റീല്‍ ഗ്രേ, പ്ലാറ്റിനം ഗ്രേ, ഗാര്‍നെറ്റ് റെഡ്, കോസ്മോ ബ്ലൂ എന്നിവ ഉള്‍പ്പെടുന്ന അഞ്ച് സിംഗിള്‍-ടോണ്‍ ഓപ്ഷനുകള്‍ ഇതില്‍ ലഭ്യമാകും.
◾https://dailynewslive.in/ കേരളത്തിലെ ഒരു ഗ്രാമത്തില്‍ ജനിച്ച്, കേവലബോധത്തിന്റെ പ്രേരണകളെയും മാനുഷികമായ ചോദനകളെയും അതിജീവിച്ച് ആത്മീയവഴികളിലേക്കു തിരിഞ്ഞ യുവാവിന്റെ സത്യാന്വേഷണയാത്ര. ഹിമാലയത്തിലും വാരാണസിയിലുമടക്കം ഭാരതീയ ആത്മീയദര്‍ശനത്തിന്റെ പൊരുളുതേടിയലഞ്ഞ ഒരു യുവ അഘോരിസാധുവിന്റെ ആത്മകഥ. അമാനുഷികരായ നിഗൂഢസംഘമായി നാം അപരിചിതത്വത്തിന്റെയും അജ്ഞാതമായ ഉള്‍ഭയത്തിന്റെയും നിഴലില്‍ നിര്‍ത്തിപ്പോരുന്ന അഘോരികളുടെ ജീവിതസത്യങ്ങളിലേക്ക് വെളിച്ചംവീശുന്ന കൃതി. ‘കാശികം’. കാവില്‍മഠം ദേവദാസ്. മാതൃഭൂമി. വില 340 രൂപ.
◾https://dailynewslive.in/ സ്ത്രീകളെ ബാധിക്കുന്ന കാന്‍സറുകളില്‍ ഒന്നാണ് അണ്ഡാശയ അര്‍ബുദം അഥവാ ഓവേറിയന്‍ കാന്‍സര്‍. അണ്ഡാശയം എന്നറിയപ്പെടുന്ന സ്ത്രീകളുടെ പ്രത്യുത്പാദന അവയവത്തില്‍ നിന്നാണ് ഇത് ആരംഭിക്കുന്നത്. വയറുവേദന, പെല്‍വിക് വേദന, വയറിലെ അസ്വസ്ഥത, മലവിസര്‍ജ്ജന ശീലങ്ങളിലെ മാറ്റങ്ങള്‍, ഇടയ്ക്കിടെ മൂത്രമൊഴിക്കല്‍ എന്നിവയാണ് അണ്ഡാശയ അര്‍ബുദത്തിന്റെ സാധാരണ ലക്ഷണങ്ങള്‍. അടിവയര്‍-വയറുവേദന, വയറിന്റെ വലിപ്പവും വീക്കവും, ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ട് അല്ലെങ്കില്‍ വയറു നിറഞ്ഞതായി തോന്നല്‍ എന്നിവ അണ്ഡാശയ അര്‍ബുദത്തിന്റെ മറ്റ് ലക്ഷണങ്ങളായാണ് വിദഗ്ധര്‍ പറയുന്നത്. അണ്ഡാശയ അര്‍ബുദം അതിന്റെ പ്രാരംഭ ഘട്ടത്തില്‍ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണെങ്കിലും നേരത്തെയുള്ള കണ്ടെത്തല്‍ മാത്രമാണ് പ്രശ്‌നത്തെ ചികിത്സിക്കാനുള്ള ഏക മാര്‍ഗം. 50 വയസോ അതില്‍ കൂടുതലോ പ്രായമുള്ള സ്ത്രീകള്‍ക്ക് അണ്ഡാശയ കാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണ്. പാരമ്പര്യമായി അണ്ഡാശയം, സ്തനങ്ങള്‍, മറ്റ് അര്‍ബുദങ്ങള്‍ എന്നിവ ഉണ്ടെങ്കില്‍ അണ്ഡാശയ കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഹോര്‍മോണ്‍ റീപ്ലേസ്മെന്റ് തെറാപ്പിക്ക് വിധേയമാകുന്നവരിലും അണ്ഡാശയ കാന്‍സറിനുള്ള സാധ്യത കൂടുതലാണ്. അമിതഭാരം അല്ലെങ്കില്‍ പൊണ്ണത്തടി. പുകവലിയും അപകടസാധ്യത വര്‍ദ്ധിപ്പിക്കും.
*ശുഭദിനം*
*കവിത കണ്ണന്‍*
ആ കാട്ടില്‍ തന്നെയാണ് മൂങ്ങയും കാക്കയും താമസിച്ചിരുന്നത്. മൂങ്ങ കാട്ടില്‍ ആദരണീയനും കാക്ക അഹങ്കാരിയുമായിരുന്നു. സ്വന്തം നിറത്തിന്റെ തിളക്കത്തെക്കുറിച്ചും തന്റെ ബുദ്ധിവൈഭവത്തെക്കുറിച്ചും കാക്ക എല്ലാവരോടും വീമ്പിളക്കും. ഒരു ദിവസം മൂങ്ങ കാക്കയോട് പറഞ്ഞു: അഹങ്കാരം ആപത്തിലേക്കേ നയിക്കൂ. അത് ശ്രദ്ധിക്കാതെ പറന്ന കാക്ക പാറപ്പുറത്ത് തീറ്റ കിടക്കുന്നത് കണ്ടു. കൊത്തിയെടുത്ത് പറക്കാന്‍ ശ്രമിക്കുന്നതിനിടെ കുറുക്കന്‍ വന്ന് അവളെ പുകഴ്ത്താന്‍ തുടങ്ങി. നിന്റെ പാട്ട് അതിമനോഹരമാണെന്നും ഒന്ന് കൂടി പാടാമോ എന്ന് ചോദിച്ചപ്പോള്‍ കാക്ക പാട്ടുപാടാന്‍ തീരുമാനിച്ചു. വായ് തുറന്നതേ തീറ്റ താഴെവീണു. കുറുക്കന്‍ ആ തീറ്റയുമായി പോയി. മൂങ്ങയുടെ അടുത്തെത്തി കാക്ക പറഞ്ഞു: താങ്കള്‍ പറഞ്ഞത് സത്യമാണ്. എന്റെ കൊക്കിലുണ്ടായിരുന്ന തീറ്റ നഷ്ടപ്പെട്ടു. മൂങ്ങ പറഞ്ഞു: സാമര്‍ത്ഥ്യം എന്നത് പ്രവൃത്തികള്‍ എങ്ങോട്ട് നയിക്കുമെന്നു തിരിച്ചറിയാനും ആവശ്യമെങ്കില്‍ തിരുത്താനുമുളള കഴിവാണ്. മടങ്ങിവരാനുളള കഴിവാണ് കര്‍മങ്ങളുടെ നവീകരണശേഷിക്ക് അടിസ്ഥാനം. എല്ലാം ശരിയായി ചെയ്യുന്ന ആരുമുണ്ടാകണമെന്നില്ല. നിഷ്‌കാമ കര്‍മ്മത്തിന്റെ പാതയിലേക്കെത്തണെങ്കില്‍ തിരുത്തലുകളും തിരിച്ചുവരവുകളും ആവശ്യമാണ്. തിരുത്തലുകള്‍ എവിടെനിന്നുവന്നാലും അംഗീകരിക്കണം. അത് ശത്രുവിന്റേതായാലും മിത്രത്തിന്റെതായാലും. ബോധ്യപ്പെട്ടുകഴിഞ്ഞാല്‍ മടങ്ങിവരികയും വേണം. നല്ലതിനായി തിരുത്തലുകള്‍ നമ്മുടെ ജീവിതത്തിലും സ്വീകരിക്കാം – ശുഭദിനം.