https://dailynewslive.in/ കേന്ദ്ര സര്‍ക്കാരിനെതിരെ കേരളം പ്രക്ഷോഭത്തിലേക്ക്. വയനാട് ദുരന്തത്തില്‍ കേരളത്തിന് ആവശ്യമായ സഹായധനം നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനോട് കാണിക്കുന്ന അവഗണനയ്ക്കെതിരെ ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 15 വരെ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന സമിതി യോഗത്തിന് ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അറിയിച്ചു.കേരളത്തിനുളള സഹായം വേഗത്തിലാക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.

https://dailynewslive.in/ വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേരളത്തിന് സഹായം നല്‍കുന്നതില്‍ നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനോട് ഡിവിഷന്‍ ബെഞ്ചാണ് മൂന്നാഴ്ചക്കകം മറുപടി നല്‍കാന്‍ നിര്‍ദേശിച്ചത്. സഹായം ലഭ്യമാക്കുന്നതിന് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും നടപടിയെടുക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ഒക്ടോബർ 4 ലെ വിജയി : ശ്രീകുമാര്‍.എസ്, ചെങ്ങമനാട്, ആലുവ, എറണാകുളം*

https://dailynewslive.in/ തൃശ്ശൂര്‍ പൂരം അലങ്കോലമാക്കാന്‍ ശ്രമിച്ചത് ആര്‍ എസ് എസ് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പൂരം കലക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ഉദ്യോഗസ്ഥ വീഴ്ചയുമുണ്ടായിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ സമ്മതിച്ചു. ആരോപണം ശരിയെങ്കില്‍ കര്‍ക്കശമായ നടപടി ഉണ്ടാകും എന്നും അദ്ദേഹം പ്രതികരിച്ചു. തൃശ്ശൂരില്‍ യു.ഡി.എഫ് വോട്ടുകളാണ് ബി.ജെ.പി.യുടെ വിജയത്തിന് കാരണമായതെന്നും അദ്ദേഹം ആവര്‍ത്തിച്ചു. മതരാഷ്ട്രവാദത്തിനെതിതിരേ ശക്തമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലയുടെ അട്ടിപ്പേര്‍ അവകാശം പറഞ്ഞ് ആരും വരേണ്ടെന്നും മലപ്പുറം ജില്ല രൂപീകരിച്ചത് ഇഎംഎസ് സര്‍ക്കാരിന്റെ കാലത്താണെന്നും മലപ്പുറം ജില്ല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രധാന കേന്ദ്രമാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

https://dailynewslive.in/ എഡിജിപിയെ മാറ്റുന്നതിനുള്ള സമയം കുറിച്ചു വച്ചിട്ടില്ലെന്ന് ബിനോയ് വിശ്വം. റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ വേണ്ട നടപടി ഇടത് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് മാധ്യമങ്ങളോട് ബിനോയ് വിശ്വം പറഞ്ഞു. ഏത് വിഷയത്തില്‍ ആയാലും ഇടതുപക്ഷ പരിഹാരമാണ് സിപിഐ ലക്ഷ്യമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

https://dailynewslive.in/ എഡിജിപി എംആര്‍ അജിത് കുമാറിന് വീഴ്ച പറ്റിയെന്ന വിലയിരുത്തലുമായി സിപിഎം. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അജിത് കുമാറിനെതിരെ നടപടി വരും. ഡിജിപി റിപ്പോര്‍ട്ടില്‍ എഡിജിപിക്കെതിരെ പരാമര്‍ശം ഉണ്ട്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണത്തിന് ശേഷം നടപടി ഉറപ്പാക്കുമെന്നാണ് റിപ്പോര്‍ട്ട്.

*നൂറാം ഓണപ്പകിട്ടിൽ വർണ്ണ വിസ്മയമായി പുളിമൂട്ടിൽ സിൽക്സ്!*

പുളിമൂട്ടിൽ സിൽക്കിന്റെ നൂറാം ഓണം നമുക്ക് ഒരുമിച്ച് ആഘോഷിക്കാം. നൂറാം ഓണം കളറാക്കാൻ ഏറ്റവും മികച്ച ഓണം കളക്ഷനുകളും ഇൻസ്റ്റൻ്റ് ഓഫറുകളുമായി ഒരുങ്ങിയിരിക്കുകയാണ് പുളിമൂട്ടിൽ സിൽക്സ്. 2000 രൂപയ്ക്ക് പർച്ചേസ് ചെയ്യുമ്പോൾ 100 രൂപ ഇൻസ്റ്റൻ്റ് ഡിസ്കൗണ്ടായി നേടാവുന്നതാണ്. ഓണത്തോടനുബന്ധിച്ച് മെൻസ്, വുമെൻസ്, കിഡ്സ് കളക്ഷനുകളിൽ നിന്നും ആരുടെയും മനം കവരുന്ന സ്പെഷ്യൽ ഓണം കളക്ഷനുകൾ സ്വന്തമാക്കാം. സമൃദ്ധമായ ഓണം കളക്ഷനുകൾ ഒരുക്കിയിട്ടുള്ള പുളിമൂട്ടിൽ സിൽക്സിൻ്റെ എല്ലാ ഷോറൂമുകളും രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് :

www.pulimoottilonline.com

https://dailynewslive.in/ കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നുവന്ന വിവാദങ്ങളില്‍ സി.പി.എം. സംസ്ഥാന കമ്മിറ്റിയില്‍ മുഖ്യമന്ത്രി പിണറായി വിജയനുനേരേ ചോദ്യങ്ങളുയര്‍ന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. അതേസമയം താനോ സര്‍ക്കാരോ ഒരു പി.ആര്‍. ഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും എ.ഡി.ജി.പി.ക്കെതിരേയുള്ള ആരോപണങ്ങളില്‍ നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി മറുപടി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സിപിഎമ്മിനോട് ഇടഞ്ഞ പി വി അന്‍വറിനെ പേടിക്കേണ്ട സാഹചര്യമില്ലെന്നും പക്ഷേ അന്‍വറിന് പിന്നില്‍ ഉരുത്തിരിയുന്ന ന്യൂന പക്ഷ രാഷ്ട്രീയത്തെ ജാഗ്രതയോടെ സമീപിക്കണമെന്നും എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ നടപടി വൈകുന്നത് പ്രതിച്ഛായയെ ബാധിക്കില്ലേയെന്നും നേരത്തെ തന്നെ നടപടി എടുക്കണമായിരുന്നുവെന്നും സംസ്ഥാന കമ്മിറ്റിയില്‍ അഭിപ്രായമുണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട്.

https://dailynewslive.in/ ഒക്ടോബര്‍ പതിനഞ്ചിന് നിയമസഭാ സമ്മേളനം അവസാനിപ്പിക്കാന്‍ ഇന്നലെ ചേര്‍ന്ന കാര്യോപദേശക സമിതി തീരുമാനിച്ചു. 18 ന് പിരിയാനായിരുന്നു തീരുമാനം. 15 നുള്ളില്‍ നിയമനിര്‍മ്മാണ നടപടികള്‍ തീര്‍ക്കാനാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

https://dailynewslive.in/ സിപിഎമ്മുമായി തെറ്റിപ്പിരിഞ്ഞ പിവി അന്‍വറിന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. മലപ്പുറം ജില്ലാ സെക്രട്ടറി ആര്‍എസ്എസ് എന്ന് അന്‍വര്‍ പ്രചരിപ്പിക്കുകയാണെന്നും പി ശശിക്കെതിരായ അന്‍വറിന്റെ പരാതിയില്‍ കാതലായ പ്രശ്നം ഒന്നുമില്ലെന്നും പി ശശിയെ ബോധപൂര്‍വ്വം അപമാനിക്കാനുള്ള പ്രയോഗം മാത്രമാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️

മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 2):*

ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 25,000 ല്‍ അധികം ഓണക്കോടികള്‍ ◼️ 3500 രൂപ വില വരുന്ന ഓണക്കോടി ഓരോ ചിട്ടിയിലും 10ല്‍ ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയുള്ള പൊലീസ് റിപ്പോര്‍ട്ട് അപഹാസ്യമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പൊലീസ് സേനയുടെ തന്നെ വിശ്വാസ്യത തകര്‍ന്നുവെന്നും ഗണ്‍മാന്‍മാര്‍ക്കെതിരെ നടപടി ഇല്ലെങ്കില്‍ നിയമപരമായി ഏതറ്റം വരെയും പോകുമെന്നും വിഡി സതീശന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

https://dailynewslive.in/ മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാരെ കുറ്റവിമുക്തരാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ക്രൈംബ്രാഞ്ച് നടപടി നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. മുഖ്യമന്ത്രിയുടെ ഗണ്‍മാനും മറ്റു സുരക്ഷാ ജീവനക്കാരും കെ എസ് യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകരെ അതിക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോഴും സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ലഭ്യമാണെന്നും സുധാകരന്‍ ചൂണ്ടികാട്ടി.

https://dailynewslive.in/ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് മുതല്‍ ബ്ലോക്ക് തലം കേന്ദ്രീകരിച്ച് കെപിസിസി പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു. ഇന്നു മുതല്‍ 20 വരെ സംസ്ഥാന വ്യാപക ക്യാമ്പയിന്‍ നടത്താനാണ് തീരുമാനം. കോണ്‍ഗ്രസ് നടത്തി വരുന്ന പ്രക്ഷോഭ പരിപാടികളുടെ തുടര്‍ച്ചയായാണ് ജനകീയ പ്രക്ഷോഭം ആരംഭിക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു.

https://dailynewslive.in/ വയനാട്ടിലെ യഥാര്‍ഥ കണക്ക് കേന്ദ്രസര്‍ക്കാരിന് നല്‍കിയോ എന്ന് ചോദിക്കേണ്ട പ്രതിപക്ഷം, ഭരണപക്ഷത്തിന് വിധേയപ്പെട്ടുവെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. നിയമസഭയുടെ ആദ്യദിനം തന്നെ കണ്ടത് പിണറായി – സതീശന്‍ അന്തര്‍ധാരയാണെന്നും അദ്ദേഹം പറഞ്ഞു. വീഴ്ചകള്‍ ചോദ്യം ചെയ്യേണ്ട പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ കുഴലൂത്തുകാരനായി മാറിയെന്നും വി.മുരളീധരന്‍ പറഞ്ഞു.

https://dailynewslive.in/ കണ്ണൂരിലെ ഒരു പ്രമുഖ നേതാവ് തനിക്കൊപ്പമുണ്ടെന്ന പി.വി അന്‍വറിന്റെ അവകാശവാദത്തില്‍ പ്രതികരണവുമായി ഡി.വൈ.എഫ്.ഐ. കണ്ണൂരിലെ ഒരു പ്രമുഖനെന്നല്ല, കേരളത്തിലെ ഒരു സി.പി.എം. അനുഭാവി പോലും അന്‍വറിനൊപ്പമില്ലെന്ന് ഡി.വൈ.എഫ്.ഐ. നേതാവ് വി.കെ. സനോജ് പ്രതികരിച്ചു.

https://dailynewslive.in/ 56 വര്‍ഷം മുന്‍പ് ലേ ലഡാക്കിലെ വിമാനാപകടത്തില്‍ മരിച്ച മലയാളി സൈനികന്‍ തോമസ് ചെറിയാന്റെ സംസ്‌കാരം ഇലന്തൂര്‍ കാരൂര്‍ സെന്റ് പീറ്റേഴ്‌സ് പള്ളിയില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ നടന്നു. സര്‍ക്കാരിനായി മന്ത്രി വീണ ജോര്‍ജ്ജ് അന്തിമോപചാരം അര്‍പ്പിക്കാനെത്തി. രാഹുല്‍ ഗാന്ധിയുടെ അനുശോചന സന്ദേശവും ചടങ്ങില്‍ വായിച്ചു.

https://dailynewslive.in/ എറണാകുളം ഉദയംപേരൂരില്‍ അന്‍പതോളം സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലേക്ക് മാറുന്നു. സിഐടിയു മത്സ്യത്തൊഴിലാളി യൂണിയന്‍ സംസ്ഥാന കമ്മറ്റി അംഗം എല്‍.സുരേഷിന്റെ നേതൃത്വത്തിലാണ് സിപിഎം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുന്നത്. ഉദയംപേരൂര്‍ നടക്കാവില്‍ അടുത്ത വെള്ളിയാഴ്ച നടക്കുന്ന സമ്മേളനത്തില്‍ ഇവര്‍ കോണ്‍ഗ്രസ് പാര്‍ട്ടി അംഗത്വം സ്വീകരിക്കും.

https://dailynewslive.in/ പാലക്കാട് പന്നിയങ്കര ടോള്‍ പ്ലാസയിലൂടെ കടന്ന് പോകുന്ന സ്‌കൂള്‍ വാഹനങ്ങള്‍ക്ക് ടോള്‍ നല്‍കാത്തതിന് വക്കീല്‍ നോട്ടീസ്. ഇരുപത്തഞ്ചോളം വാഹനങ്ങള്‍ക്കായി ലക്ഷക്കണക്കിന് രൂപ അടക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെടുന്നത്. സ്‌കൂള്‍ വാഹനങ്ങളില്‍ നിന്ന് ടോള്‍ പിരിക്കില്ലെന്ന് നേരത്തെ ധാരണയുണ്ടായിരുന്നു. എന്നാല്‍ ഇത് ലംഘിച്ചുകൊണ്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

https://dailynewslive.in/ നിലമ്പൂരില്‍ ഇതരസംസ്ഥാന തൊഴിലാളിയുടെ മകള്‍ക്ക് നേരെ ലൈംഗികാതിക്രമം. ഇന്നലെ രാത്രിയാണ് ക്രൂരകൃത്യം നടന്നത്. സംഭവത്തില്‍ അയല്‍വാസിയായ ഒഡീഷ സ്വദേശി അലി ഹുസൈന്‍ (53) എന്ന റോബിനെ പോലീസ് അറസ്റ്റ് ചെയ്തു.

https://dailynewslive.in/ തൃശൂരിലെ എടിഎം കൊള്ളയില്‍ അറസ്റ്റിലായ പ്രതികളെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതികള്‍ സഞ്ചരിച്ചിരുന്ന കണ്ടെയ്നറില്‍ നിന്ന് കണ്ടെത്തിയ അറുപത്തിയെട്ട് ലക്ഷത്തോളം രൂപ തൃശൂരിലെ മൂന്ന് എടിഎമ്മില്‍ നിന്നു കൊള്ളയടിച്ച പണമാണെന്ന് റിമാന്റ് റിപ്പോര്‍ട്ട്. അതിനിടെ തൃശൂരില്‍ നാലാമതൊരു എടിഎം കൂടി കൊള്ളയടിയ്ക്കാന്‍ സംഘം ശ്രമിച്ചിരുന്നതായി പൊലീസ് കണ്ടെത്തി.

https://dailynewslive.in/ ഇടുക്കി പൊതുഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ശ്രീലാലിനെ സര്‍വീസില്‍ നിന്ന് പുറത്താക്കി. ഇടുക്കി മെഡിക്കല്‍ കോളേജിലെ സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരിക്കെ നടത്തിയ തൊഴില്‍ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് നടപടി.

https://dailynewslive.in/ ഇടുക്കി ജില്ലയിലെ ആദ്യ ടോള്‍ പ്ലാസ ദേവികുളം ലാക്കാട് പ്രവര്‍ത്തനം തുടങ്ങി. കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയില്‍ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കിയ മൂന്നാര്‍-ബോഡിമെട്ട് റോഡിലാണ് ടോള്‍ പ്ലാസ സ്ഥാപിച്ചിട്ടുള്ളത്. ഇന്നലെ മുതല്‍ ടോള്‍ പിരിക്കാന്‍ തുടങ്ങി.

https://dailynewslive.in/ കണ്ണൂരില്‍ അങ്കണവാടിയില്‍ മൂന്നര വയസുകാരന്‍ വീണ് പരിക്കേറ്റ സംഭവത്തില്‍ അങ്കണവാടി വര്‍ക്കറേയും ഹെല്‍പ്പറേയും അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. മന്ത്രി വീണാ ജോര്‍ജ് അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് നടപടിയെടുത്തത്. കുട്ടിയ്ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

https://dailynewslive.in/ കൊച്ചിയില്‍ ഗുണ്ടകളെ പൂട്ടാന്‍ വിജയകരമായി നടപ്പാക്കിയ ജിയോ ടാഗിങ് മറ്റ് ജില്ലകളിലേക്കും. ഗുണ്ടകളുടെ ലൊക്കേഷന്‍ ജിയോടാഗ് ചെയ്ത് സൂക്ഷിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നതാണ് പദ്ധതി. കൂടുതല്‍ വിവരങ്ങളും ഫീച്ചേഴ്സും ഉള്‍പെടുത്തി സംവിധാനം കൂടുതല്‍ സമഗ്രമാക്കാനൊരുങ്ങുകയാണ് കൊച്ചി പൊലീസ്. കൊച്ചിയില്‍ ഗുണ്ടകളുടെ പ്രവര്‍ത്തനകേന്ദ്രങ്ങള്‍, ഒളിസ്ഥലങ്ങള്‍ എന്നിവ ഉള്‍പ്പെടേ 1200ലേറെ ലൊക്കേഷനുകളാണ് ജിയോ ടാഗ് ചെയ്തത്. ഡിജിറ്റലാക്കിയത് 800ലേറെ ഗുണ്ടകളുടെ വിവരങ്ങള്‍. ഓരോ സ്റ്റേഷന്‍ പരിധിയിലും എത്ര ഗുണ്ടകളുണ്ട്, എവിടെയുണ്ട് എന്നൊക്കെ ഇനി വിരല്‍ത്തുമ്പില്‍ കിട്ടും.

https://dailynewslive.in/ പട്ടികജാതി വിഭാഗങ്ങളിലെ കൂടുതല്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്കു പ്രത്യേക സംവരണത്തിന് അര്‍ഹതയുണ്ടെന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി ചോദ്യം ചെയ്തുള്ള പുനപരിശോധന ഹര്‍ജികള്‍ തള്ളി സുപ്രീംകോടതി. സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെയാണ് തീരുമാനം.

https://dailynewslive.in/ ചില ബേക്കറികള്‍ വില്‍ക്കുന്ന കേക്കുകളില്‍ ക്യാന്‍സറിന് കാരണമാകുന്ന ഘടകങ്ങള്‍ ഉള്ളതായി കണ്ടെത്തല്‍. കര്‍ണാടക ഭക്ഷ്യസുരക്ഷാ ഗുണനിലവാര വകുപ്പ് ആണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ബേക്കറികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വകുപ്പ് അറിയിച്ചു.

https://dailynewslive.in/ പ്രതിഷേധത്തിന്റെ ഭാഗമായി മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കറും മൂന്ന് എം.എല്‍.എമാരും കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും എടുത്തുചാടി. മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹരി സിര്‍വാളും ഒരു ബിജെപി എംഎല്‍എ ഉള്‍പ്പെടെ മൂന്ന് എംഎല്‍എമാരുമാണ് പ്രതിഷേധിച്ചത്. ദംഗര്‍ സമൂഹത്തെ പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സുരക്ഷാ വലയിലേക്ക് ചാടിയ പ്രതിഷേധക്കാര്‍ തിരികെ കയറിയ ശേഷം കുത്തിയിരുന്ന് പ്രതിഷേധം തുടര്‍ന്നു.

https://dailynewslive.in/ മകള്‍ സെക്സ് റാക്കറ്റില്‍ അകപ്പെട്ടെന്ന വ്യാജ ഫോണ്‍കോളില്‍ മനംനൊന്ത് ആഗ്രയിലെ അധ്യാപിക ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചുളള തട്ടിപ്പ് ഒഴിവാക്കാന്‍ പുതിയ സംവിധാനം കൊണ്ടുവരുമെന്ന് ടെലികോം മന്ത്രാലയം. കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ മന്ത്രാലയം, തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദ്ദേശിച്ചു.

https://dailynewslive.in/ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മില്‍ ഛത്തീസ് ഗഡിലെ നാരായണ്‍പൂരില്‍ നടന്ന ഏറ്റുമുട്ടലില്‍ 30 മാവോയിസ്റ്റുകളെ വധിച്ചെന്ന് റിപ്പോര്‍ട്ട്. പ്രാദേശിക മാധ്യമങ്ങളാണ് ഏറ്റമുട്ടലില്‍ 30 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സുരക്ഷാ സേന ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പ്രദേശത്ത് നിന്ന് 23 മൃതദേഹങ്ങള്‍ കണ്ടെത്തിയുണ്ട്. മാവോയിസ്റ്റുകളുടെ ആയുധങ്ങളടക്കം പിടിച്ചെടുത്തതായി സുരക്ഷ സേന വ്യക്തമാക്കി.

https://dailynewslive.in/ സര്‍ക്കാരിനെ വിമര്‍ശിച്ചതിന് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാനാകില്ലെന്ന് സുപ്രീം കോടതി. ഉത്തര്‍പ്രദേശ് പൊലീസ് റജിസ്റ്റര്‍ചെയ്ത കേസില്‍ മാധ്യമ പ്രവര്‍ത്തകന്റെ അറസ്റ്റ് കോടതി തടഞ്ഞു. ജനാധിപത്യ രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം മാനിക്കണമെന്നും ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ് വി എന്‍ ഭാട്ടി എന്നിവരുടെ ബെഞ്ച് മുന്നറിയിപ്പ് നല്‍കി.

https://dailynewslive.in/ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഇന്ത്യക്ക് ആശങ്കയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം. മേഖലയിലാകെ സംഘര്‍ഷം പടരുന്നത് അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മേഖലയിലെ രാജ്യങ്ങള്‍ ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണം എന്നും അദ്ദേഹം പറഞ്ഞു .

https://dailynewslive.in/ ഷാങ്ഹായി സഹകരണ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പാകിസ്ഥാനിലേക്ക്. ഇസ്ലാമാബാദില്‍ ഈ മാസം 15,16 തീയതികളിലാണ് എസ് സി ഒ യോഗം നടക്കുക.10 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ വിദേശകാര്യമന്ത്രി പാകിസ്ഥാനിലേക്ക് പോകുന്നത്.

https://dailynewslive.in/ ജമ്മു കശ്മീരിനെ തെറ്റായി ചിത്രീകരിച്ച് പ്രസിദ്ധീകരിച്ച ഇന്ത്യന്‍ ഭൂപടം ഇസ്രയേല്‍ വെബ്‌സൈറ്റില്‍നിന്ന് നീക്കംചെയ്തു. ഇന്ത്യയില്‍നിന്നുള്ള പ്രതിഷേധത്തെത്തുടര്‍ന്നാണ് ഇസ്രയേല്‍ സര്‍ക്കാര്‍ തങ്ങളുടെ വെബ്‌സൈറ്റില്‍നിന്ന് ഭൂപടം നീക്കിയത്.

https://dailynewslive.in/ യാത്രക്കാരുമായി പറന്നുയരുന്നതിനിടെ വിമാനത്തിന് തീപിടിച്ചു. തെക്കന്‍ ഇറ്റലിയിലെ ബ്രിന്‍ഡിസി എയര്‍പോട്ടില്‍ വ്യാഴാഴ്ചയാണ് സംഭവം. വിമാനത്തിന്റെ ചിറകിനാണ് തീപിടിച്ചത് ക്യാബിന്‍ ക്രൂവിന്റെയും യാത്രക്കാരുടെയും ശ്രദ്ധയില്‍പ്പെട്ടതോടെ അടിയന്തര നടപടി സ്വീകരിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി.

https://dailynewslive.in/ അമേരിക്കയെ പേപ്പട്ടിയെന്നും ഇസ്രയേലിനെ രക്തരക്ഷസെന്നും വിമര്‍ശിച്ച് ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള ഖൊമേനി . ഇറാന്‍ ഇസ്രയേലിനെതിരെ നടത്തിയ മിസൈലാക്രമണം പരിമിതമാണെന്നും ശത്രുവിന്റെ ലക്ഷ്യം മുസ്ലിം രാജ്യങ്ങള്‍ തിരിച്ചറിയണമെന്നും പറഞ്ഞ ഖൊമേനി, മുസ്ലിം രാജ്യങ്ങളോട് ഒന്നിച്ച് നില്‍ക്കാനും ആവശ്യപ്പെട്ടു. അഞ്ച് വര്‍ഷത്തിനിടെ ആദ്യമായി നടത്തിയ വെള്ളിയാഴ്ച നമസ്‌കാരത്തിലായിരുന്നു ഖൊമേനി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

https://dailynewslive.in/ അഞ്ച് ബറ്റാലിയന്‍ കമാന്‍ഡര്‍മാരെയും പത്ത് കമ്പനി കമാന്‍ഡര്‍മാരെയും ആറ് പ്ലാറ്റൂണ്‍ കമാന്‍ഡര്‍മാരെയുമടക്കം 250 ഹിസ്ബുല്ല സായുധസേനാംഗങ്ങളെ വധിച്ചതായി ഇസ്രയേല്‍ സൈന്യം. രണ്ടായിരത്തിലധികം സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്നും ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു.

https://dailynewslive.in/ വനിതാ ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് 58 റണ്‍സിന്റെ ദയനീയ തോല്‍വി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലന്‍ഡ് നാല് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 19 ഓവറില്‍ 102ന് എല്ലാവരും പുറത്തായി. 15 റണ്‍സ് നേടിയ ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

https://dailynewslive.in/ യുപിഐ വഴിയുള്ള പ്രതിദിന ശരാശരി ഇടപാടുകളുടെ എണ്ണത്തില്‍ എട്ടുമടങ്ങ് വര്‍ധന. കോവിഡ് മഹാമാരി പിടിമുറുക്കിയ 2020 വര്‍ഷത്തിലെ സെപ്റ്റംബറില്‍ ആറു കോടിയായിരുന്നു പ്രതിദിന ശരാശരി ഇടപാടുകള്‍. നാലുവര്‍ഷം കഴിഞ്ഞ് ഈ വര്‍ഷം സെപ്റ്റംബര്‍ മാസമാകുമ്പോള്‍ ഇടപാടുകളുടെ എണ്ണം 50 കോടിയായി ഉയര്‍ന്നു. സെപ്റ്റംബറില്‍ മാത്രം 1504 കോടി ഇടപാടുകളാണ് യുപിഐ വഴി നടന്നത്. ഇക്കാലയളവില്‍ 20.64 ലക്ഷം കോടി മൂല്യമുള്ള ഇടപാടുകള്‍ നടന്നതായി നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു. മുന്‍വര്‍ഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച് നോക്കിയാലും 42 ശതമാനത്തിന്റെ വര്‍ധന. മുന്‍വര്‍ഷം സെപ്റ്റംബറില്‍ മാസത്തില്‍ 1055 കോടി ഇടപാടുകളാണ് നടന്നത്. പ്ലാറ്റ്ഫോമിന്റെ വളര്‍ച്ച ബാങ്കുകളുടെ എണ്ണത്തിലും പ്രതിഫലിക്കുന്നുണ്ട്. 2024 ഓഗസ്റ്റ് വരെയുള്ള കണക്കനുസരിച്ച് 608 ബാങ്കുകള്‍ യുപിഐ സംവിധാനം പ്രയോജനപ്പെടുത്തുന്നുണ്ട്. 2020ല്‍ ഇത് 174 മാത്രമായിരുന്നു.

https://dailynewslive.in/ ‘സ്ത്രീ 2’വാണ് ബോളിവുഡ് ചിത്രങ്ങളില്‍ കളക്ഷനില്‍ 2024ല്‍ ഒന്നാമത്. സ്ത്രീ 2 ആഗോളതലത്തില്‍ 870 കോടി രൂപയാണ് നേടിയിരിക്കുന്നത്. സ്ത്രീ 2 ഒടിടിയിലും എത്തുകയാണെന്നാണ് ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ്. അമര്‍ കൗശിക്ക് സംവിധായകനായ ചിത്രം ഒടിടിയില്‍ ഒക്ടോബര്‍ 11ന് ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് എല്ലാവര്‍ക്കും ലഭ്യമാകുക. ശ്രദ്ധ കപൂര്‍ നായികയായി വന്നപ്പോള്‍ ചിത്രത്തില്‍ വിക്കിയായി രാജ്കുമാര്‍ റാവുവും ജനയായി അഭിഷേക് ബാനര്‍ജിയും രുദ്രയായി പങ്കജ് ത്രിപതിയും ബിട്ടുവായി അപര്‍ശക്തി ഖുറാനയും വിക്കിയുടെ അച്ഛനായി അതുല്‍ ശ്രീവാസ്തവയും എംഎല്‍എയായി മുഷ്താഖ് ഖാനും ചിട്ടിയായി ആര്യ സിംഗും നരേന്ദ്രയായി ആകാഷ് ദഭാഡെയും അഞ്ജു ഭാഭിയായി വിപാഷ അരവിന്ദും ഉണ്ട്. ചിത്രം നിര്‍മിച്ചത് ഏകദേശം 50 കോടി ബജറ്റിലാണ്.

https://dailynewslive.in/ അജയ് ദേവ്ഗണിനെ നായകനാക്കി രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ‘സിങ്കം എഗെയ്ന്‍’ എന്ന ചിത്രമാണ് ലഭിച്ച പ്രീ റിലീസ് ബിസിനസിന്റെ പേരില്‍ വാര്‍ത്തയില്‍ ഇടംപിടിച്ചിരിക്കുന്നത്. രോഹിത് ഷെട്ടി കോപ്പ് യൂണിവേഴ്സിലെ അഞ്ചാം ചിത്രവും 2014 ല്‍ പുറത്തെത്തിയ സിങ്കം റിട്ടേണ്‍സിന്റെ തുടര്‍ച്ചയുമായ ഈ ചിത്രം ദീപാവലി റിലീസ് ആയി എത്താനിരിക്കുകയാണ്. റിലീസിന് ഒരു മാസം അവശേഷിക്കുമ്പോഴാണ് മികച്ച ഡീല്‍ ചിത്രം നേടിയിരിക്കുന്നത്. സാറ്റലൈറ്റ്, ഡിജിറ്റല്‍, മ്യൂസിക് റൈറ്റ്സ് ഇനത്തില്‍ ചിത്രം ഇതിനകം നേടിയിരിക്കുന്നത് 200 കോടി ആണ്. അജയ് ദേവ്ഗണിനെയും രോഹിത് ഷെട്ടിയെയും സംബന്ധിച്ച് അവരുടെ കരിയറുകളിലെ ഏറ്റവും മികച്ച പ്രീ റിലീസ് ബിസിനസ് ആണ് ഇത്. 100 കോടി ബജറ്റില്‍ എത്തിയ അജയ് ദേവ്ഗണിന്റെ അവസാന ചിത്രം ഔറോണ്‍ മേം കഹാം ധൂം താ വലിയ പരാജയമായിരുന്നു. 15 കോടി പോലും ബോക്സ് ഓഫീസില്‍ നിന്ന് നേടാനായില്ല ചിത്രത്തിന്.

https://dailynewslive.in/ ടൊയോട്ടയുടെ വെല്‍ഫെയര്‍ വിഐപി എക്സിക്യൂട്ടീവ് ലോഞ്ച് വേര്‍ഷന്‍ സ്വന്തമാക്കി ഐശ്വര്യ റായ്. ഇന്ത്യയിലെ ഏറ്റവും വിലയേറിയ ആഡംബര വാഹനങ്ങളിലൊന്നാണ് ഈ എം പി വി. ബി ടൗണിലെ താരങ്ങള്‍ക്കു ഏറെ പ്രിയപ്പെട്ട ഈ വാഹനം ഐശ്വര്യ റായ് യെ കൂടാതെ ആമിര്‍ ഖാന്‍, അനില്‍ കപൂര്‍, അജയ് ദേവ്ഗണ്‍ തുടങ്ങിയ പ്രമുഖരുടെ ഗാരിജിലുണ്ട്. 2023 ഓഗസ്റ്റില്‍ ഇന്ത്യന്‍ വിപണിയില്‍ ടൊയോട്ട ഏറ്റവും പുതിയ തലമുറ വെല്‍ഫെയര്‍ അവതരിപ്പിച്ചിരുന്നു. വെല്‍ഫെയറിന്റെ ആ പുതു വേരിയന്റുകളാണ് എച്ച് ഐ, വി ഐ പി എന്നിവ. ഇതില്‍ വെല്‍ഫെയര്‍ വി ഐ പി എക്സിക്യൂട്ടീവ് ലോഞ്ചിനു എക്സ് ഷോറൂം വില വരുന്നത് 1.30 കോടി രൂപയാണ്. 2.5 ലീറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് എന്‍ജിനാണ് വാഹനത്തിന്റെ കരുത്ത്. 193 എച്ച് പി പവറും 240 എന്‍ എം ടോര്‍ക്കും ഉല്പാദിപ്പിക്കുമിത്. ഇ സി വി ടി ട്രാന്‍സ്മിഷനാണ്.

https://dailynewslive.in/ സ്മരണകളുടെ ഈ പ്രദര്‍ശനശാലയില്‍ ചിരിക്കാനുള്ള വകമാത്രമേയുള്ളൂ എന്നു ധരിക്കരുത്. തന്റെ ഭാഗ്യങ്ങളും നിര്‍ഭാഗ്യങ്ങളും ഒരുപോലെ വായനക്കാരുമായി പങ്കുവെക്കുന്ന ഗ്രന്ഥം നവരസപ്രധാനമാണ്. വൈവിദ്ധ്യവും വൈചിത്ര്യവും ഇതിന്റെ വായനാസുഖം ഏറ്റിയിട്ടുണ്ട്. സത്യന്‍ അന്തിക്കാടിനെയും മമ്മൂട്ടിയെയും നിങ്ങള്‍ ഇവിടെ പ്രതീക്ഷിക്കും. പക്ഷേ, ഇക്കൂട്ടത്തില്‍ പാമ്പു വേലായുധന്‍ മുതല്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടു വരെയുണ്ട്… അതിപ്രശസ്തരായ സിനിമാക്കാര്‍ മുതല്‍ അപ്രശസ്തരായ ആരാധകര്‍ വരെയുണ്ട്. എം80 മൂസ, മറിമായം തുടങ്ങി ടി.വി. പരിപാടികളിലൂടെയും സിനിമകളിലൂടെയും മലയാളിക്കു സുപരിചിതനായ നടന്റെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരം. ‘വിനോദയാത്ര’. വിനോദ് കോവൂര്‍. മാതൃഭൂമി. വില 195 രൂപ.

https://dailynewslive.in/ ബീറ്റ്റൂട്ടില്‍ നിരവധി പോഷകഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. ആരോഗ്യകരമായ രക്തസമ്മര്‍ദ്ദം നിലനിര്‍ത്താന്‍ സഹായിക്കുന്ന പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ശരീരത്തിലെ നൈട്രിക് ഓക്സൈഡായി മാറുന്ന നൈട്രേറ്റുകളില്‍ ഉയര്‍ന്ന അളവില്‍ ബീറ്റ്റൂട്ട് സിസ്റ്റോളിക്, ഡയസ്റ്റോളിക് രക്തസമ്മര്‍ദ്ദം ഗണ്യമായി കുറയ്ക്കും. ബീറ്റ്റൂട്ട് പതിവായി കഴിക്കുന്നത് ഹൃദ്രോഗം, ഹൃദയാഘാതം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതായി പഠനങ്ങള്‍ പറയുന്നു. 100 ഗ്രാം വേവിച്ച ബീറ്റ്റൂട്ടില്‍ 44 കലോറി, 1.7 ഗ്രാം പ്രോട്ടീന്‍, 0.2 ഗ്രാം കൊഴുപ്പ്, 2 ഗ്രാം ഫൈബര്‍ എന്നിവ അടങ്ങിയിരിക്കുന്നു. കലോറി കുറഞ്ഞ പച്ചക്കറി ആയത് കൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കാന്‍ മികച്ചതാണ് ബീറ്റ്റൂട്ട്. ദഹനത്തിനും കരളിന്റെ ആരോഗ്യത്തിനും സഹായിക്കുന്ന നാരുകള്‍ ബീറ്റ്റൂട്ടില്‍ അടങ്ങിയിരിക്കുന്നു. ബീറ്റ്‌റൂട്ട് ജ്യൂസ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. ഇത് ദിവസം മുഴുവന്‍ സ്ഥിരമായ ഊര്‍ജ്ജം നിലനിര്‍ത്താന്‍ സഹായിക്കുന്നു. പ്രായത്തിനനുസരിച്ച് മാനസികവും വൈജ്ഞാനികവുമായ പ്രവര്‍ത്തനങ്ങള്‍ സ്വാഭാവികമായും കുറയുന്നു. ഇത് ഡിമെന്‍ഷ്യ പോലുള്ള ന്യൂറോ ഡിജനറേറ്റീവ് ഡിസോര്‍ഡറുകളുടെ സാധ്യത വര്‍ദ്ധിപ്പിക്കും. ബീറ്റ്റൂട്ടിലെ നൈട്രേറ്റുകള്‍ തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും തലച്ചോറിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ബീറ്റ്‌റൂട്ടിന് തലച്ചോറിലേക്കുള്ള രക്തയോട്ടം വര്‍ധിപ്പിക്കാനും ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാനും കഴിയുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കുട്ടികള്‍ക്ക് ബീറ്റ്റൂട്ട് ജ്യൂസ് കൊടുക്കുന്നത് ബുദ്ധിവളര്‍ച്ചയ്ക്ക് മികച്ചതായി വിദഗ്ധര്‍ പറയുന്നു. ബീറ്റ്റൂട്ട് പതിവായി കഴിക്കുന്നത് ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നു. ബീറ്റ്റൂട്ട് ക്യാന്‍സര്‍ രൂപീകരണത്തെ തടയുകയും ക്യാന്‍സര്‍ വികസനത്തെ ചെറുക്കാന്‍ സഹായിക്കുന്ന രോഗപ്രതിരോധ കോശങ്ങളുടെയും ശരീര എന്‍സൈമുകളുടെയും ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതായി വിവിധ പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

*ശുഭദിനം*

*കവിത കണ്ണന്‍*

ഒരിക്കല്‍ ശിഷ്യന്‍ ഗുരുവിനോട് ചോദിച്ചു: ഗുരോ, ആത്മീയയാത്ര ആന്തരികയാത്രയാണെന്നും ഏകാന്തയാത്രയാണെന്നുമെല്ലേ പറയുക.. പക്ഷേ, ഇവിടെ എല്ലാവരും ഒരുമിച്ചിരുന്നാണല്ലോ പരിശീലിക്കുന്നത്. ഗുരു പറഞ്ഞു: മുറ്റത്ത് ഒറ്റക്ക് നില്‍ക്കുന്ന മരത്തേക്കാള്‍ ശക്തിയുണ്ട് കാട്ടില്‍ ഒരുമിച്ചു നില്‍ക്കുന്ന മരത്തിന് കാട് കാറ്റിനേയും പ്രകൃതിക്ഷോഭത്തേയും പ്രതിരോധിക്കുന്നുണ്ട്. മാത്രമല്ല, അവയുടെ വേരുകള്‍ പരസ്പരം ബന്ധിതവും ശക്തവുമാണ്. ഒരേ ലക്ഷ്യത്തിലേക്ക് ഒരേ വഴിയിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് രണ്ട് സാധ്യതയുണ്ട്. ഒറ്റക്ക് വേണമെങ്കില്‍ യാത്രചെയ്യാം.. ഒരുമിച്ചും യാത്രപോകാം. തനിച്ചുള്ളയാത്രയില്‍ അപരന്റെ ശല്യമില്ല, തന്നിഷ്ടം പോലെ പെരുമാറാം. പക്ഷേ, ഒരുമിച്ചുള്ളയാത്രയില്‍ സ്വയം നിയന്ത്രണത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും കണ്ണികള്‍ വിളക്കിച്ചേര്‍ത്താലേ ആ യാത്ര കൂടുതല്‍ മനോഹരമാകൂ. ചുറ്റുപാടുകളുടെ സ്വരവ്യത്യാസങ്ങളറിഞ്ഞ് അവയോട് ഇടപഴകുമ്പോഴാണ് ജീവിതത്തിന്റെ തെളിമ നിലനില്‍ക്കുന്നത്. ബലഹീനതകളില്‍ തനിച്ചായാല്‍ നാം തളരും, എന്നാല്‍ ഒരുമിച്ചായാല്‍ തന്റേടമുണ്ടാകും.. കൂടെയുളളവര്‍ പകരുന്ന പിന്തുണയും ധൈര്യവുമാണ് ആപത്ഘട്ടങ്ങളിലെ നമ്മുടെ ബലം. തന്റേതല്ലാത്ത കാരണങ്ങള്‍ ചിലപ്പോള്‍ ജീവിതത്തില്‍ തളര്‍ച്ചയുണ്ടായേക്കാം. പക്ഷേ, ആരെങ്കിലും താങ്ങായി കൂടെയുണ്ടാവുകയാണെങ്കില്‍ അതൊരുപക്ഷേ, ഒരു രണ്ടാം ജന്മമായേക്കാം.. നമുക്ക് ഒന്നിച്ച് നിന്ന് നന്നായി വളരാം – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *