P3 yt cover 1

https://dailynewslive.in/ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത മൂന്ന് ശതമാനം വര്‍ധിപ്പിക്കാന്‍ കേന്ദ്രം തീരുമാനിച്ചു. ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ദീപാവലിക്ക് മുന്നോടിയായി ക്ഷാമബത്ത വര്‍ധിപ്പിക്കാന്‍ തീരുമാനമായത്. ഒരു കോടിയിലധികം വരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഗുണകരമാകുന്ന തീരുമാനമാണിത്.

https://dailynewslive.in/ സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി മുന്നണികള്‍. തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് യുഡിഎഫ് കളത്തില്‍ ആദ്യം ഇടംപിടിച്ചു. വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയും പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ രമ്യ ഹരിദാസുമാണ് സ്ഥാനാര്‍ത്ഥികള്‍. ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളെ ഇന്നോ നാളെയോ പ്രഖ്യാപിക്കും. തങ്ങളുടെ സ്ഥാനാര്‍ത്ഥികളും വൈകില്ലെന്നാണ് ബിജെപി നേതൃത്വവും വ്യക്തമാക്കുന്നത്.

*

class="selectable-text copyable-text x117nqv4">കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ഒക്ടോബർ 15 ലെ വിജയി : ഇസ്മയില്‍ കെടികെ, ചാലപ്രം, നാദാപുരം, കോഴിക്കോട്‌*

https://dailynewslive.in/ പാലക്കാട് ഉപതെരെഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് – യു.ഡി.എഫ് നേര്‍ക്കുനേര്‍ മത്സരമെന്ന് സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് ബാബു. സംസ്ഥാന സര്‍ക്കാരിനെ കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തികമായി തകര്‍ക്കാന്‍ ശ്രമിക്കുന്നത് ബിജെപിക്കെതിരെ മുഖ്യ പ്രചാരണമാക്കുമെന്നും സുരേഷ് ബാബു പറഞ്ഞു. ചേലക്കരയില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ ഉപതെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കിയ തീരുമാനത്തില്‍ പാലക്കാട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പാലക്കാട് ജില്ലയില്‍ നിന്നുള്ളവരെ സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ കെപിസിസി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ഡോ പി സരിന്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി. പാര്‍ട്ടി കുറച്ച് ആളുകളുടെ ആവശ്യത്തിന് വഴങ്ങരുതെന്നും വഴങ്ങിയാല്‍ ഹരിയാന ആവര്‍ത്തിക്കുമെന്നും സരിന്‍ വിമര്‍ശിച്ചു. യഥാര്‍ത്ഥ്യങ്ങളെ കണ്ണടച്ച് ഇരുട്ടാക്കരുതെന്നും ഉള്‍പാര്‍ട്ടി ജനാധിപത്യവും ചര്‍ച്ചകളും വേണമെന്നും അല്ലെങ്കില്‍ തോല്‍ക്കുക രാഹുല്‍ മാങ്കൂട്ടമല്ല, രാഹുല്‍ ഗാന്ധിയായിരിക്കുമെന്നും സരിന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. അതേസമയം എഐസിസി നിര്‍ദ്ദേശപ്രകാരം നടത്തിയ സര്‍വേയില്‍ മണ്ഡലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനാണ് ജയസാധ്യത പ്രവചിക്കപ്പെട്ടിരുന്നത്.

https://dailynewslive.in/ പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കെപിസിസി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനര്‍ പി സരിന്റെ വിമര്‍ശനം അച്ചടക്ക ലംഘനമെന്ന് വിലയിരുത്തി കെപിസിസി. സരിന്‍ ചോദ്യം ചെയ്തത് എഐസിസി തീരുമാനമാണ്. സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത് ഹൈക്കമാന്‍ഡാണ്. അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍ പാര്‍ട്ടിക്കുള്ളില്‍ പറയേണ്ടിയിരുന്നു എന്നാണ് കെപിസിസി വിലയിരുത്തുന്നത്.

*തൃശൂര്‍ സൂപ്പര്‍ സെയിലുമായി പുളിമൂട്ടില്‍ സില്‍ക്‌സ്*

നൂറ് വര്‍ഷത്തിന്റെ നിറവില്‍ നില്‍ക്കുന്ന പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമില്‍ 70 ശതമാനം വരെ വിലക്കുറവുള്ള സൂപ്പര്‍ സെയില്‍. തൃശൂര്‍ സൂപ്പര്‍ സെയിലില്‍ സാരികള്‍കള്‍ക്കും മെന്‍സ് വെയറിനും 70 ശതമാനം വരെ വിലക്കുറവുണ്ട്. കിഡ്‌സ് വെയറിനും മറ്റ് ലേഡീസ് വെയറിനും 60 ശതമാനം വരെ വിലക്കുറവാണുള്ളത്. തൃശൂര്‍ സൂപ്പര്‍ സെയിലിലുള്ള സൂപ്പര്‍ കളക്ഷനുകള്‍ സൂപ്പര്‍ ഓഫറില്‍ നേടാന്‍ എത്രയും പെട്ടെന്ന് പാലസ് റോഡിലുള്ള പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂം സന്ദര്‍ശിക്കുക.

https://dailynewslive.in/ തിരഞ്ഞെടുപ്പ് കാലത്തുയരുന്ന സ്ഥാനാര്‍ഥിത്വത്തെ ചൊല്ലിയുള്ള പരിഭവങ്ങള്‍ താല്‍ക്കാലികം മാത്രമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. വിജയസാധ്യതയുള്ള സീറ്റാണ് പാലക്കാട്, ഈ സീറ്റിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന ആളുകളുണ്ട്, യോഗ്യതയുള്ള ആളുകളുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഒരു തീരുമാനമെടുത്താല്‍ അത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവര്‍ത്തകരെല്ലാം ആ തീരുമാനത്തിനൊപ്പം ഉറച്ചുനില്‍ക്കും എന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തല്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും ബിജെപി വോട്ട് കുത്തനെ കുറയുമെന്നും എ.കെ ആന്റണി പറഞ്ഞു.

https://dailynewslive.in/ രാഹുല്‍ മാങ്കൂട്ടത്തില്‍ തന്റെ നോമിനിയല്ലെന്നും പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാണെന്നും ഷാഫി പറമ്പില്‍ എം.പി. രാഹുലിനെ പ്രവര്‍ത്തകര്‍ അംഗീകരിച്ചു കഴിഞ്ഞുവെന്നും എല്ലാവരും ഒറ്റക്കെട്ടായി ശ്രമിച്ചാല്‍ ഒരു യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പാലക്കാട് നിന്ന് കിട്ടിയതില്‍ വച്ചേറ്റവും വലിയ ഭൂരിപക്ഷം രാഹുല്‍ മാങ്കൂട്ടത്തിന് ലഭിക്കാനുള്ള രാഷ്ട്രീയ സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്നും ഷാഫി പറഞ്ഞു.

https://dailynewslive.in/ പാലക്കാട് ഉപതെരഞ്ഞെടുപ്പ് കല്‍പ്പാത്തി രഥോത്സവ സമയത്ത് നിശ്ചയിച്ചത് മാറ്റേണ്ടതില്ലെന്ന് ബിജെപിയിലെ ഒരു വിഭാഗം. രഥോത്സവ സമയത്ത് പുറത്ത് നിന്നുള്ള വോട്ടര്‍മാര്‍ നാട്ടിലെത്തുന്ന സമയമാണെന്നും കല്‍പ്പാത്തിയില്‍ ഏറെയും ബിജെപി വോട്ടുകളായതിനാല്‍ ഇത് ഗുണം ചെയ്യുമെന്നും ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എന്‍ ശിവരാജന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് തീയ്യതി മാറ്റണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി ജില്ലാ അധ്യക്ഷന്‍ കത്ത് കൊടുത്തത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️

ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 2):*

ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 25,000 ല്‍ അധികം ഓണക്കോടികള്‍ ◼️ 3500 രൂപ വില വരുന്ന ഓണക്കോടി ഓരോ ചിട്ടിയിലും 10ല്‍ ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ എഡിഎം നവീന്‍ ബാബു അഴിമതിക്കാരനല്ലെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു. ഔദ്യോഗിക ജീവിതത്തില്‍ നല്ല ട്രാക്ക് റെക്കോര്‍ഡുള്ള, പാവങ്ങള്‍ക്ക് വേണ്ടി പരമാവധി സഹായം ചെയ്യുന്ന ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ പെരുമാറ്റം അപക്വമായിരുന്നുവെന്നും ഇങ്ങനെയല്ല ഒരു യാത്രയയപ്പ് പരിപാടിയില്‍ പെരുമാറേണ്ടതെന്നും എഡിഎമ്മിന്റെ മരണത്തില്‍ പാര്‍ട്ടിയും വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

https://dailynewslive.in/ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യക്കെതിരെ മരിച്ച എഡിഎം നവീന്‍ ബാബുവിന്റെ സഹോദരന്‍ പൊലീസില്‍ പരാതി നല്‍കി. പിപി ദിവ്യ, നവീന്‍ ബാബുവിനെ ഭീഷണിപ്പെടുത്തിയെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. എഡിഎമ്മിന്റെ മരണത്തില്‍ ദിവ്യയുടെയും പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയ പ്രശാന്തിന്റെയും പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

https://dailynewslive.in/ എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയയായ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ വീടിന് സംരക്ഷണമൊരുക്കി സി.പി.എം. ബി.ജെ.പി.യും യൂത്ത് കോണ്‍ഗ്രസും പി.പി ദിവ്യയുടെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ചുകള്‍ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

https://dailynewslive.in/ എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയയായ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ രൂക്ഷമായി വിമര്‍ശിച്ച് എഴുത്തുകാരി എസ്. ശാരദക്കുട്ടി. സ്വന്തം പാര്‍ട്ടിയിലെ ഏതൊക്കെ അഴിമതിക്കെതിരെ പി.പി. ദിവ്യ ഇതുപോലെ ധാര്‍മികരോഷം കൊണ്ടിട്ടുണ്ടെന്ന് ശാരദക്കുട്ടി ചോദിച്ചു. അനവസരത്തില്‍ കാണിക്കുന്ന അതിസാമര്‍ഥ്യത്തെ അശ്ലീലമെന്നേ പറയാനാകൂ എന്നും ശാരദക്കുട്ടി വിമര്‍ശിച്ചു.

https://dailynewslive.in/ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസ്. പെട്രോള്‍ പമ്പ് ദിവ്യയുടെ ഭര്‍ത്താവിന്റേതാണെന്നും പരാതിക്കാരനായ പ്രശാന്ത് ബിനാമിയാണെന്നും കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

https://dailynewslive.in/ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ അങ്ങേയറ്റം ദുഃഖകരവും നിര്‍ഭാഗ്യകരവുമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി. ഈ വിഷയത്തില്‍ പാര്‍ട്ടി നിലപാട് തന്നെയാണ് തനിക്കെന്നും ക്ഷണിക്കപ്പെടാത്ത വേദിയില്‍ പി.പി ദിവ്യ പോകേണ്ടിയിരുന്നില്ലെന്നും ആ സന്ദര്‍ഭത്തില്‍ അത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ വേണ്ടിയിരുന്നില്ലെന്നും പി.കെ.ശ്രീമതി പറഞ്ഞു.

https://dailynewslive.in/ പി.പി ദിവ്യ പൊതുവേദിയില്‍ അപമാനിച്ചതു സഹിക്കാനാവാതെ എ ഡി എം നവീന്‍ ബാബു ആത്മഹത്യ ചെയ്യേണ്ടി വന്ന സാഹചര്യത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ നിയമപരമായ നടപടികള്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് ജില്ലാ ഭരണകൂടത്തിന് നോട്ടീസയച്ചു. ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും പരാതി പരിശോധിച്ച് രണ്ടാഴ്ച്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു.

https://dailynewslive.in/ മഞ്ചേശ്വരം കോഴക്കേസില്‍ കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ കാസര്‍കോട് സെഷന്‍സ് കോടതി വിധി ഹൈക്കോടതി സ്റ്റേ ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലിലാണ് ഹൈക്കോടതി ഇടപെടല്‍. കേസില്‍ കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ് അയച്ചു. കേസില്‍ വരും ദിവസങ്ങളില്‍ ഹൈക്കോടതി വാദം കേള്‍ക്കും.

https://dailynewslive.in/ അധികൃതരുടെ കെടുകാര്യസ്ഥത മൂലമുണ്ടായ ലക്ഷങ്ങളുടെ കടബാധ്യതയെ തുടര്‍ന്ന് ഇടുക്കിയിലെ കുടുംബശ്രീ സംരംഭമായിരുന്ന ബൈസണ്‍വാലിയിലെ ഫേമസ് ബേക്കറി അടച്ചുപൂട്ടി. ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്ന ജീവനക്കാരുടെ അഭാവവും, മാനേജര്‍ക്ക് തൊഴില്‍ പരിചയം ഇല്ലാതിരുന്നതുമാണ് സംരംഭം തകരാന്‍ കാരണമായതെന്ന് കുടുംബശ്രീ അംഗങ്ങള്‍ ആരോപിച്ചു.

https://dailynewslive.in/ കള്ളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് തീരദേശ മേഖലകളില്‍ ശക്തമായ കടലാക്രമണം. പൊഴിയൂര്‍, പൂന്തുറ ഭാഗങ്ങളില്‍ നിരവധി വീടുകളിലേക്ക് കടല്‍ കയറി. പൊഴിയൂരില്‍ കഴിഞ്ഞ ദിവസം രാത്രി മുതല്‍ വേലിയേറ്റം രൂക്ഷമായിരുന്നു. വേലിയേറ്റത്തെ തുടര്‍ന്ന് കടലാക്രമണം ഉണ്ടായ വീടുകളിലെ താമസക്കാര്‍ മാറി താമസിച്ചു.

https://dailynewslive.in/ വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിലെ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ വിമര്‍ശിച്ച് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖര്‍. വയനാട്ടിലെ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസ് വീണ്ടും വീണ്ടും ഗാന്ധി കുടുംബത്തിന് ചുറ്റും കറങ്ങുന്നുവെന്നതിന് തെളിവാണെന്നും എവിടെ സേഫ് സീറ്റുണ്ടോ, അവിടെയെല്ലാം ഗാന്ധി കുടുംബം സ്ഥാനാര്‍ത്ഥിയാകും എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

https://dailynewslive.in/ മദ്യലഹരിയില്‍ അമിത വേഗത്തില്‍ കാറോടിച്ച് വാഹനാപകടമുണ്ടാക്കിയ സംഭവത്തില്‍ ക്ഷമ ചോദിച്ച് സിനിമ നടന്‍ ബൈജു. സോഷ്യല്‍ മീഡിയയില്‍ വീഡിയോ സന്ദേശത്തിലൂടെയാണ് ബൈജു പൊതുസമൂഹത്തിനോട് ക്ഷമ ചോദിച്ചത്. ഇവിടത്തെ നിയമങ്ങള്‍ എല്ലാവരേയുംപോലെ അനുസരിക്കാന്‍ താനും ബാധ്യസ്ഥനാണെന്നും ബൈജു വ്യക്തമാക്കി.

https://dailynewslive.in/ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസില്‍ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി നേരത്തെ ലഭിച്ച മുന്‍കൂര്‍ ജാമ്യ നടപടികള്‍ പൂര്‍ത്തികരിക്കുന്നതിന്റെ ഭാഗമായി കോടതിയില്‍ ഹാജരായി. കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നാലിലാണ് കേന്ദ്ര മന്ത്രി ഹാജരായത്. കേസ് റദ്ദാക്കുന്നതിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് സുരേഷ് ഗോപിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. സുരേഷ് ഗോപിക്കെതിരായി ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് അഭിഭാഷകന്‍ പറഞ്ഞു.

https://dailynewslive.in/ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ബെംഗളൂരുവിലും കനത്ത മഴ. തമിഴ്നാട്ടില്‍ ഇരുപതോളം ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചെന്നൈയില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.തമിഴ്‌നാട്ടില്‍ അടുത്ത മൂന്ന് ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

https://dailynewslive.in/ വിമാനങ്ങള്‍ക്കുള്ള വ്യാജബോംബ് ഭീഷണി തുടരുന്നു. ബോംബ് ഭീഷണിയെ തുടര്‍ന്ന് മുംബൈയില്‍ നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം അഹമ്മദാബാദില്‍ ഇറക്കി. ഇന്ന് പുലര്‍ച്ചയായിരുന്നു സംഭവം. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബോംബ് ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഏകദേശം 15 വിമാനങ്ങളാണ് ബോംബ് ഭീഷണിയെ തുടര്‍ന്ന് യാത്ര മദ്ധ്യേ നിലത്തിറക്കിയത്.

https://dailynewslive.in/ മൂന്ന് ദിവസത്തില്‍ പതിനഞ്ച് വിമാനങ്ങള്‍ക്ക് വ്യാജബോംബ് ഭീഷണി സന്ദേശം വന്ന സാഹചര്യത്തെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങി. മൂംബൈയിലും ഛത്തീസ്ഗഡിലായി മൂന്ന് പേരെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ എടുത്തു. അന്താരാഷ്ട്ര വിമാനങ്ങള്‍ക്കടക്കം ഇത്തരം ഭീഷണിസന്ദേശം എത്തുന്നതിന് പിന്നില്‍ ആസൂത്രിതമായ നീക്കമുണ്ടെന്നാണ് സംശയം.

https://dailynewslive.in/ മുസ്ലീം പള്ളിയില്‍ കയറി ജയ് ശ്രീറാം മുഴക്കുന്നത് മത വികാരം വ്രണപ്പെടുത്തില്ലെന്ന് കര്‍ണാടക ഹൈക്കോടതി. ദക്ഷിണ കന്നഡയിലെ കഡബ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പള്ളിയില്‍ അതിക്രമിച്ചു കയറി ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ച കീര്‍ത്തന്‍ കുമാര്‍, സച്ചിന്‍ കുമാര്‍ എന്നിവര്‍ക്കെതിരായ കേസ് റദ്ദാക്കിയാണ് കോടതിയുടെ ഉത്തരവ്.

https://dailynewslive.in/ നാഷണല്‍ കോണ്‍ഫറന്‍സ് ഉപാധ്യക്ഷന്‍ ഒമര്‍ അബ്ദുള്ള ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കശ്മീരിനുള്ള പ്രത്യേക അധികാരം എടുത്തുമാറ്റിയതിനു ശേഷമുള്ള ആദ്യ മുഖ്യമന്ത്രിയായാണ് ഒമര്‍ ചുമതലയേറ്റത്. ഇത് രണ്ടാം തവണയാണ് ഒമര്‍ മുഖ്യമന്ത്രി സ്ഥാനം അലങ്കരിക്കുന്നത്.

https://dailynewslive.in/ ജമ്മു കശ്മീര്‍ മന്ത്രിസഭയില്‍ ചേരാതെ കോണ്‍ഗ്രസ്. ൃഅവസാന നിമിഷമാണ് മന്ത്രിസഭയുടെ ഭാഗമാകാനില്ലെന്ന് കോണ്‍ഗ്രസ് നിലപാടെടുത്തത്. ആറ് എം.എല്‍.എമാരുള്ള കോണ്‍ഗ്രസ് രണ്ട് മന്ത്രിസ്ഥാനമാണ് ആവശ്യപ്പെട്ടത്. എന്നാല്‍ നാഷണല്‍ കോണ്‍ഫറന്‍സ് ഒരെണ്ണം വാഗ്ദാനം ചെയ്തു. ഇതോടെയാണ് തത്കാലം മന്ത്രിസഭയില്‍ ചേരാതെ പുറത്തുനിന്ന് സര്‍ക്കാരിനെ പിന്തുണക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.

https://dailynewslive.in/ വ്യവസായി രത്തന്‍ ടാറ്റ മുന്‍ പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവുവിന് എഴുതിയ കത്ത് പുറത്തുവിട്ട് ആര്‍പിജി ഗ്രൂപ്പ് ചെയര്‍മാന്‍ ഹര്‍ഷ് ഗോയങ്ക. ഇന്ത്യയില്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയതില്‍ റാവുവിനോടുള്ള ബഹുമാനം പ്രകടിപ്പിച്ചാണ് കത്തെഴുതിയത്. ഇന്ത്യയുടെ ധീരവും ദീര്‍ഘവീക്ഷണമുള്ളതുമായ തീരുമാനത്തിന് ഓരോ ഇന്ത്യക്കാരനും നിങ്ങളോട് കടപ്പെട്ടിരിക്കണമെന്നും കത്തില്‍ പറയുന്നു.

https://dailynewslive.in/ ഉത്തര കൊറിയയുടെ വടക്കന്‍ മേഖലയില്‍ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള പ്രധാന റോഡുകള്‍ ബോംബിട്ട് തകര്‍ത്തതായി റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയയുമായുള്ള ബന്ധം പൂര്‍ണമായും ഉപേക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ ബോംബിടലെന്നാണ് റിപ്പോര്‍ട്ട്. ഉന്നത സൈനിക നേതാക്കളുമായി ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് നീക്കം.

https://dailynewslive.in/ ഇറാന്റെ പിന്തുണയുള്ള ലെബനീസ് സായുധസംഘമായ ഹിസ്ബുള്ള അംഗങ്ങള്‍ ഉപയോഗിച്ചതെന്ന് ആരോപിക്കപ്പെടുന്ന തുരങ്കത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ്. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് സൈന്യം ബുധനാഴ്ച പങ്കുവെച്ചത്.അതേസമയം വ്യാഴാഴ്ച ഇസ്രയേല്‍ ലെബനോനില്‍ നടത്തിയ വ്യോമാക്രമണത്തിനുള്ള തിരിച്ചടിയാണ് സൈനിക കേന്ദ്രത്തിലെ ഡ്രോണ്‍ ആക്രമണമെന്നാണ് ഹിസ്ബുള്ള അറിയിച്ചത്.

https://dailynewslive.in/ ഇന്ത്യ – ന്യൂസീലന്‍ഡ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് മഴ കാരണം വൈകുന്നു. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കനത്ത മഴ തുടരുന്നതിനാല്‍ ഇതുവരെ ടോസിടാന്‍ പോലും സാധിച്ചിട്ടില്ല.

https://dailynewslive.in/ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ഹാട്രികിന്റെ മികവില്‍ ബൊളീവിയയെ തകര്‍ത്ത് അര്‍ജന്റീന. എതിരില്ലാത്ത ആറു ഗോളുകള്‍ക്കാണ് അര്‍ജന്റീനയുടെ ജയം. ഹാട്രിക്ക് നേടിയ മെസ്സി രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു.

https://dailynewslive.in/ സംസ്ഥാനത്ത് സ്വര്‍ണ വില ഒറ്റ ദിവസം കൊണ്ട് മലക്കം മറിഞ്ഞു. ഗ്രാമിന് 45 രൂപ വര്‍ധിച്ച് 7,140 രൂപയും പവന് 360 രൂപ വര്‍ധിച്ച് 57,120 രൂപയുമായി. കേരളത്തില്‍ ഇതു വരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഒക്ടോബര്‍ നാലിന് കുറിച്ച ഗ്രാമിന് 7,120 രൂപയും പവന് 56,960 രൂപയുമെന്ന റെക്കോഡാണ് ഇന്ന് മറികടന്നത്. 18 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് ഇന്ന് 5,900 രൂപയായി. വെള്ളി വിലയ്ക്ക് ഇന്നും അനക്കമില്ല. ഗ്രാമിന് 98 രൂപയിലാണ് വ്യാപാരം. അന്താരാഷ്ട്ര സ്വര്‍ണവില ഔണ്‍സിന് 2,665 ഡോളറിലെത്തി. ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീട് 56,960 രൂപവരെ എത്തി. തുടര്‍ന്ന് ദിവസങ്ങളുടെ വ്യത്യാസത്തില്‍ വില 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്. കഴിഞ്ഞ രണ്ട് ദിവസമായി സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണ്ണവിലയുടെ മുന്നേറ്റം തുടരുകയാണ്.

https://dailynewslive.in/ റിലയന്‍സ് ജിയോ പുതിയ രണ്ട് ഫോര്‍ ജി ഫീച്ചര്‍ ഫോണുകള്‍ പുറത്തിറക്കി. ജിയോ ഭാരത് സീരിസില്‍ വി3, വി4 ഫോണുകളാണ് ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് വേദിയില്‍ അവതരിപ്പിച്ചത്. 1,099 രൂപ മാത്രം വിലയുള്ള പുതിയ മോഡലുകള്‍ മാസം 123 രൂപ മുതല്‍ ആരംഭിക്കുന്ന പ്ലാന്‍ ഉപയോഗിച്ച് റീച്ചാര്‍ജ് ചെയ്യാം. അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകളും 14 ജിബി ഇന്റര്‍നെറ്റ് ഡേറ്റയുമാണ് ഈ പ്ലാന്‍ ഓഫര്‍ ചെയ്യുന്നത്. ആയിരം എംഎഎച്ച് ബാറ്ററിയില്‍ വരുന്ന ഫോണില്‍ 128 ജിബി വരെ സ്റ്റോര്‍ ചെയ്യാം. പുതിയ ഡിസൈനില്‍ വരുന്ന ഫോണ്‍ 23 ഇന്ത്യന്‍ ഭാഷകള്‍ പിന്തുണയ്ക്കും. ജിയോ ടിവി, ജിയോ സിനിമ, ജിയോ പേ, ജിയോ ചാറ്റ് തുടങ്ങിയ ആപ്പുകളും ഇതില്‍ ലഭ്യമാണ്. 455 ലൈവ് ടിവി ചാനലുകളിലൂടെ സിനിമകളും വീഡിയോകളും സ്‌പോര്‍ട്‌സ് പരിപാടികളും ആസ്വദിക്കാം. യുപിഐയുമായി ബന്ധിപ്പിച്ചിരിക്കുന്ന ജിയോ പേ ഫീച്ചര്‍ ഉപയോഗിച്ച് എളുപ്പത്തില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താനും സാധിക്കും.

https://dailynewslive.in/ പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ‘എമ്പുരാന്‍’ എത്തുമ്പോള്‍ പുതിയൊരു റെക്കോഡ് സൃഷ്ടിക്കും എന്ന പ്രതീക്ഷയിലാണ് മലയാള സിനിമാലോകം. പൃഥ്വിരാജിന്റെ പിറന്നാള്‍ ദിനമായ ഇന്ന് പുറത്തെത്തിയ എമ്പുരാന്റെ പോസ്റ്റര്‍ ആണിപ്പോള്‍ ചര്‍ച്ചയാകുന്നത്. പൃഥ്വിരാജിന്റെ കഥാപാത്രമായ സയീദ് മസൂദിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. പോസ്റ്ററിനൊപ്പം കഥാപാത്രത്തിന്റെ ടാഗ് ലൈനും ശ്രദ്ധ നേടുന്നുണ്ട്. ‘ദൈവത്താല്‍ ഉപേക്ഷിക്കപ്പെട്ടു… ചെകുത്താന്‍ വളര്‍ത്തി’ എന്നാണ് കഥാപാത്രത്തിന് പോസ്റ്ററില്‍ നല്‍കിയിരിക്കുന്ന വിശേഷണം. ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ ലൈക്ക പ്രൊഡക്ഷന്‍സ് ആശിര്‍വാദ് സിനിമാസിനൊപ്പം എമ്പുരാന്റെ നിര്‍മാണ പങ്കാളിയാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ ഒരുങ്ങുന്ന ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായിരിക്കും എമ്പുരാന്‍. മുരളി ഗോപിയുടെതാണ് തിരക്കഥ. മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.

https://dailynewslive.in/ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന ‘പല്ലൊട്ടി 90സ് കിഡ്സി’ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. മണികണ്ഠന്‍ അയ്യപ്പയുടെ സംഗീതത്തില്‍ ശ്രെയാ രാഘവ് ആലപിച്ച ‘പൂത കഥ’ എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഒരു മുത്തശ്ശിക്കഥയെ അനുസ്മരിപ്പിക്കുന്ന മനോഹര ഗാനമാണ് ‘പൂത കഥ’. മണികണ്ഠന്‍ അയ്യപ്പ തന്നെയാണ് ഗാനത്തിന്റെ വരികള്‍ ഒരുക്കിയിരിക്കുന്നത്. നടനും സംവിധായകനുമായ സാജിദ് യഹിയ, നിതിന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ നിര്‍മ്മിച്ച് നവാഗതനായ ജിതിന്‍ രാജ് സംവിധാനം ചെയ്ത ”പല്ലൊട്ടി 90 ‘ െകിഡ്സ്” ഒക്ടോബര്‍ 25 നാണ് പുറത്തിറങ്ങുന്നത്. മാസ്റ്റര്‍ ഡാവിഞ്ചി സന്തോഷ്, മാസ്റ്റര്‍ നീരജ് കൃഷ്ണ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ് സൈജു കുറുപ്പ്, നിരഞ്ജന അനൂപ് സുധി കോപ്പ, ദിനേഷ് പ്രഭാകര്‍, വിനീത് തട്ടില്‍, അബു വളയംകുളം എന്നിവരും വേഷമിടുന്നു. സംവിധായകന്‍ ജിതിന്‍ രാജിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയത് ദീപക് വാസന്‍ ആണ്. സുഹൈല്‍ കോയയുടെതാണ് വരികള്‍.

https://dailynewslive.in/ മാരുതി സുസുക്കിയുടെ ജിംനിയെ സേനയിലേക്ക് ചേര്‍ത്തിരിക്കുകയാണ് കേരള പൊലീസ്. ഗ്രാനൈറ്റ് ഗ്രേ ആണ് ജിംനിയ്ക്ക് വേണ്ടി പൊലീസ് തിരഞ്ഞെടുത്തിരിക്കുന്നത്. രാജാക്കാട് പൊലീസ് സ്റ്റേഷനിലേക്കാണ് മാരുതിയുടെ ജിംനിയെത്തിയിരിക്കുന്നത്. ജിംനിയുടെ ആല്‍ഫ ടോപ് വേരിയന്റാണ് പൊലീസ് സ്വന്തമാക്കിയത്. മുന്‍പ് ഹൈറേഞ്ചുകളില്‍ ഫോഴ്സ് ഗൂര്‍ഖയായിരുന്നു താരം. 2023 ജൂണില്‍ ഇന്ത്യയില്‍ അവതരിപ്പിക്കപ്പെട്ട ജിംനിയ്ക്ക് 12.74 ലക്ഷം രൂപ മുതല്‍ 14.95 ലക്ഷം രൂപ വരെയാണ് എക്സ് ഷോറൂം വില വരുന്നത്. സുസുക്കിയുടെ മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ പിന്‍ബലമുണ്ട് ജിംനിയ്ക്ക്. കെ 15 ബി ഡ്യുവല്‍ജെറ്റ് എന്‍ജിനാണ്. 104.8 എച്ച്പി കരുത്തും 134.2 എന്‍ എം ടോര്‍ക്കും ഉല്‍പാദിപ്പിക്കുന്ന എന്‍ജിന് 5 സ്പീഡ് മാനുവല്‍, 4 സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്സുമുണ്ട്. മാനുവല്‍ വകഭേദത്തിന് ലീറ്ററിന് 16.94 കിലോമീറ്ററും ഓട്ടമാറ്റിക്ക് വകഭേദം 16.39 കിലോമീറ്ററുമാണ് ഇന്ധനക്ഷമത. അതേസമയം ഏറെ പ്രതീക്ഷയോടെ വിപണിയില്‍ അവതരിപ്പിച്ച മാരുതി സുസുക്കി ജിംനി വില്‍പനയില്‍ ക്ലച്ചുപിടിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

https://dailynewslive.in/ ഇതിഹാസമായ പ്രഭാതനക്ഷത്രം, വസന്തസൗന്ദര്യം, താരവധു, ഹിമമനുഷ്യന്‍, പ്രണയപുഷ്പങ്ങള്‍, അപ്‌സരസ്സുകള്‍, മാന്ത്രികപ്പാത്രം, ആകാശക്കലമാന്‍, മണ്‍കുതിര, ദയാലുവായ കഴുകന്‍… തുടങ്ങി റെഡ് ഇന്ത്യന്‍ നാടോടിസംസ്‌കാരത്തെ ഉള്‍ക്കൊള്ളുന്ന മനോഹരമായ ഇരുപത്തിയഞ്ചു കഥകള്‍. പ്രകൃതിയും മനുഷ്യരും മാന്ത്രികതയുമുള്ള ഭാവനാലോകം തെളിഞ്ഞുനില്‍ക്കുന്ന കഥകളുടെ പുനരാഖ്യാനം. ‘റെഡ് ഇന്ത്യന്‍ നാടോടിക്കഥകള്‍’. പുനരാഖ്യാനം – കുന്നത്തൂര്‍ രാധാകൃഷ്ണന്‍. മാതൃഭൂമി. വില 136 രൂപ.

https://dailynewslive.in/ കോവിഡ് ബാധിച്ച കുട്ടികളിലും കൗമാരക്കാരിലും ടൈപ്പ് 2 പ്രമേഹ സാധ്യത ഇരട്ടിയിലധികമെന്ന് പഠനം. കോവിഡ് ബാധിച്ച കുട്ടികളില്‍ അണുബാധയ്ക്ക് ശേഷം ഒന്ന് മുതല്‍ ആറ് മാസത്തിനുള്ളില്‍ രോഗാവസ്ഥ വരാനുള്ള സാധ്യതയുണ്ടെന്ന് വെസ്റ്റേണ്‍ റിസര്‍വ് സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. 2020 ജനുവരി മുതല്‍ 2022 ഡിസംബര്‍ വരെയുള്ള മെഡിക്കല്‍ രേഖകള്‍ ഗവേഷകര്‍ പരിശോധിച്ചു. മറ്റ് ശ്വാസകോശ സംബന്ധമായ അണുബാധകള്‍ ഉള്ളവരെക്കാള്‍ കോവിഡ് ബാധ ഉണ്ടായിരുന്ന കുട്ടികളും കൗമാരക്കാരിലും ടൈപ്പ് 2 പ്രമേഹ സാധ്യത കൂടുതലാണെന്ന് പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. 10നും 19നു ഇടയിലുള്ള 6,14,000 കുട്ടികള്‍ പഠനത്തിന്റെ ഭാഗമായി. പഠനത്തില്‍ പങ്കെടുത്തവരില്‍ പകുതിയോളം പേര്‍ക്ക് കോവിഡ് ബാധ ഉണ്ടായിരുന്നു. ഈ കുട്ടികള്‍ക്ക് കോവിഡിന് ശേഷമുള്ള ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത മറ്റ് അണുബാധകള്‍ ഉള്ളവരേക്കാള്‍ ഇരട്ടിയിലധികമാണെന്ന് ഗവേഷകര്‍ പറയുന്നു. പ്രത്യേകിച്ച് അമിതവണ്ണം ഉള്ളവരില്‍. പ്രമേഹ സാധ്യത വര്‍ധിപ്പിക്കുന്ന നിരവധി ഘടകങ്ങളുണ്ടാകാം. കോവിഡ് ശരീരത്തില്‍ പ്രമേഹ സാധ്യതയ്ക്കുള്ള അധിക സമ്മര്‍ദം ചെലുത്തിയേക്കാമെന്ന് ഗവേഷകര്‍ വിലയിരുത്തുന്നു. ഇന്‍സുലിന്‍ ഉല്‍പാദനത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന പാന്‍ക്രിയാസിനെ കോവിഡ് ബാധിക്കുന്നതു മൂലമാണിതെന്ന് ചില വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ജെഎഎംഎ നെറ്റ്വര്‍ക്ക് ഓപ്പണ്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 84.05, പൗണ്ട് – 109.28. യൂറോ – 91.46, സ്വിസ് ഫ്രാങ്ക് – 97.46, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.22, ബഹറിന്‍ ദിനാര്‍ – 222.98, കുവൈത്ത് ദിനാര്‍ -274.04, ഒമാനി റിയാല്‍ – 218.31, സൗദി റിയാല്‍ – 22.39, യു.എ.ഇ ദിര്‍ഹം – 22.89, ഖത്തര്‍ റിയാല്‍ – 23.08, കനേഡിയന്‍ ഡോളര്‍ – 60.98.