◾https://dailynewslive.in/ വയനാട് പുനരധിവാസം സംബന്ധിച്ച് നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ച. കല്‍പറ്റ എംഎല്‍എ ടി സിദ്ദിഖാണ് വയനാട് പുനരധിവാസം സംബന്ധിച്ച് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. ദുരന്തം നടന്നിട്ട് 76 ദിവസമായിയെന്നും എന്നാല്‍ തുടക്കത്തിലുള്ള ആവേശം പുനരധിവാസത്തില്‍ കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി വന്നപ്പോള്‍ ആശ്വാസം തോന്നി. എന്നാല്‍ 229 കോടി അടിയന്തര സഹായം ആവശ്യപ്പെട്ടതില്‍ നയാ പൈസ അനുവദിച്ചില്ല. ഇന്ത്യന്‍ പ്രധാനമന്ത്രി വന്നത് ഫോട്ടോ ഷൂട്ടിനാണോ എന്ന് വയനാട്ടുകാര്‍ ചോദിക്കുന്നുവെന്നും വായ്പാ ബാധ്യതകളില്‍ തീരുമാനം ആയില്ലെന്നും ടി സിദ്ദിഖ് ചൂണ്ടിക്കാട്ടി. തെരച്ചില്‍ തുടരണമെന്നും മരണം സ്ഥിരീകരിക്കേണ്ടത് ധനസഹായത്തിന് നിര്‍ണായകമാണെന്നും ടി സിദ്ദിഖ് വ്യക്തമാക്കി.
◾https://dailynewslive.in/ വയനാട്ടില്‍ സംസ്ഥാന സര്‍ക്കാര്‍ നല്ല ഇടപെടല്‍ നടത്തിയെന്ന് കെ കെ ശൈലജ എംഎല്‍എ നിയമസഭയില്‍ പറഞ്ഞു. വയനാട്ടില്‍ നടന്നത് മാതൃകാപരമായ പ്രവര്‍ത്തനമാണ്. എല്ലാം ഉചിത സമയത്ത് ഏകോപിപ്പിച്ചു. സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനം ലോകത്തിന് തന്നെ മാതൃകയാണ്. പ്രധാനമന്ത്രി വന്നിട്ട് കേരളത്തിന് എന്ത് കിട്ടിയെന്നും കെ കെ ശൈലജ ചോദിച്ചു. ഓരോ സംസ്ഥാനങ്ങളോടും ഓരോ സമീപനം ശരിയല്ലെന്നും അടിയന്തര സഹായം മുഴുവനായും അനുവദിക്കേണ്ടതായിരുന്നുവെന്നും ശൈലജ വിമര്‍ശിച്ചു.
*കെ.എസ്.എഫ്.ഇ*
*സ്‌ക്രീന്‍ ഷോട്ട് മത്സരം*
സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*ഒക്ടോബർ 13 ലെ വിജയി : മാര്‍ട്ടിന്‍ ഷിബു, ഇടയാകുന്നം (വാലം), ചിറ്റൂര്‍ പോസ്റ്റ്, എറണാകുളം.*
◾https://dailynewslive.in/ പ്രതിച്ഛായ കൂട്ടാന്‍ പി ആര്‍ ഏജന്‍സിയെ നിയോഗിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ദി ഹിന്ദു പത്രത്തിന്റെ പ്രതിനിധിക്കാണ് അഭിമുഖം നല്‍കിയത്. പി ആര്‍ ഏജന്‍സി പ്രതിനിധി അഭിമുഖം നടത്തുന്ന സമയത്തുണ്ടായിരുന്നോ എന്ന ചോദ്യത്തിന് അത്തരമൊരു കമ്പനി ഇല്ലാത്തതിനാല്‍ ചോദ്യം പ്രസക്തമല്ലെന്നായിരുന്നു മറുപടി.
◾https://dailynewslive.in/ മഞ്ചേശ്വരം കോഴക്കേസില്‍ കെ. സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയതിനെതിരേ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി സര്‍ക്കാര്‍. സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയത് സി.പി.എം.- ആര്‍.എസ്.എസ്. ഡീല്‍ ആണെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിനിടെയാണ് നടപടി.
◾https://dailynewslive.in/ വീണാ വിജയനെ എസ്.എഫ്.ഐ.ഒ. ചോദ്യം ചെയ്തതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് സി.പി.എമ്മുകാര്‍ ആണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. റിയാസിന്റെ മുഖത്ത് ഇന്നലെയാണ് ഒരു പുഞ്ചിരി കണ്ടത്. അദ്ദേഹം സന്തോഷിക്കുകയാണ്, മുരളീധരന്‍ പറഞ്ഞു.
*തൃശൂര്‍ സൂപ്പര്‍ സെയിലുമായി പുളിമൂട്ടില്‍ സില്‍ക്‌സ്*
നൂറ് വര്‍ഷത്തിന്റെ നിറവില്‍ നില്‍ക്കുന്ന പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമില്‍ 70 ശതമാനം വരെ വിലക്കുറവുള്ള സൂപ്പര്‍ സെയില്‍. തൃശൂര്‍ സൂപ്പര്‍ സെയിലില്‍ സാരികള്‍കള്‍ക്കും മെന്‍സ് വെയറിനും 70 ശതമാനം വരെ വിലക്കുറവുണ്ട്. കിഡ്‌സ് വെയറിനും മറ്റ് ലേഡീസ് വെയറിനും 60 ശതമാനം വരെ വിലക്കുറവാണുള്ളത്. തൃശൂര്‍ സൂപ്പര്‍ സെയിലിലുള്ള സൂപ്പര്‍ കളക്ഷനുകള്‍ സൂപ്പര്‍ ഓഫറില്‍ നേടാന്‍ എത്രയും പെട്ടെന്ന് പാലസ് റോഡിലുള്ള പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂം സന്ദര്‍ശിക്കുക.
◾https://dailynewslive.in/ സംസ്ഥാനത്ത് നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. മധ്യ, വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
◾https://dailynewslive.in/ കൊല്ലം ജില്ലയില്‍ പത്ത് വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കുട്ടിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം രണ്ട് പേര്‍ക്ക് കൂടി അമീബിക്ക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചിരുന്നു. തിരുമല സ്വദേശിയായ 31കാരിക്കും മുള്ളുവിള സ്വദേശിയായ 27കാരിക്കുമാണ് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇരുവരും കുളത്തിലോ തോട്ടിലോ കുളിച്ചിട്ടില്ല. പിന്നെങ്ങനെയാണ് രോഗബാധയുണ്ടായതെന്നതിലാണ് ആശങ്ക.
◾https://dailynewslive.in/ ശബരിമല തീര്‍ത്ഥാടനം അലങ്കോലപ്പെടുത്തരുതെന്നും സ്പോട്ട് ബുക്കിംഗ് പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കത്ത് നല്‍കി. ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം മതിയെന്ന തീരുമാനം ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് വഴി തെളിക്കും. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന പതിനായിരക്കണക്കിന് ഭക്തര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ്ങിനെ കുറിച്ച് അറിയില്ല. 41 ദിവസത്തെ വ്രതമെടുത്ത് എത്തുന്ന ഭക്തര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ്ങ് ഇല്ലെന്നതിന്റെ പേരില്‍ ദര്‍ശനം കിട്ടാതെ മടങ്ങേണ്ടി വരുന്ന സാഹചര്യമുണ്ടാകുമെന്നും കത്തില്‍ പറയുന്നു.
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 2):*
ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 25,000 ല്‍ അധികം ഓണക്കോടികള്‍ ◼️ 3500 രൂപ വില വരുന്ന ഓണക്കോടി ഓരോ ചിട്ടിയിലും 10ല്‍ ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ ശബരിമല ദര്‍ശനത്തിന് സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയത് സുവര്‍ണ്ണാവസരമായി കാണുന്നവരെ അയ്യപ്പന്‍ തിരിച്ചറിയുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. വെര്‍ച്ചല്‍ ക്യൂവുമായി മുന്നോട്ടുപോകും. എന്നാല്‍ ഒരു തീര്‍ത്ഥാടകനും ദര്‍ശനം കിട്ടാതെ മടങ്ങേണ്ടി വരില്ലെന്ന് ഉറപ്പു നല്‍കുന്നു. വേര്‍ച്ചല്‍ ക്യു അട്ടിമറിച്ചു വിശ്വാസികളെ കയറ്റും എന്ന് പറയുന്നത് ആത്മാര്‍ത്ഥ ഇല്ലാതെയാണ്. താന്‍ വിശ്വാസിയായ ബോര്‍ഡ് പ്രസിഡന്റ് ആണെന്നും വിശ്വാസികള്‍ക്കൊപ്പം ദേവസ്വം ബോര്‍ഡ് നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ ശബരിമല ദര്‍ശനത്തിന് സ്പോട്ട് ബുക്കിങ് ഇല്ല എന്ന സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും നിലപാട് ഇത്തവണത്തെ ശബരിമല തീര്‍ഥാടനത്തെ സംബന്ധിച്ച് വലിയ ആശങ്കയുണ്ടാക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. കഴിഞ്ഞ വര്‍ഷത്തെ തിരക്ക് കൈകാര്യം ചെയ്യുന്നതില്‍ ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും വീഴ്ചയുണ്ടായതിനാലാണ് കുറച്ച് ഭക്തര്‍ക്ക് മടങ്ങിപ്പോകേണ്ടി വന്നത് എന്നും അദ്ദേഹം വിമര്‍ശിച്ചു.
◾https://dailynewslive.in/ ദേവസ്വം മന്ത്രിക്കും സര്‍ക്കാരിനും വിമര്‍ശനവുമായി സിപിഐ മുഖപത്രമായ ജനയുഗം. ശബരിമല വിഷയത്തില്‍ ഒരിക്കല്‍ കൈപൊള്ളിയിട്ടും പഠിച്ചില്ലെന്നും ദര്‍ശനത്തിന് സ്പോട്ട് ബുക്കിങ് അനുവദിക്കണമെന്നും സിപിഐ മുഖപത്രത്തില്‍ പറയുന്നു. ദുശാഠ്യങ്ങള്‍ ശത്രു വര്‍ഗ്ഗത്തിന് ആയുധം നല്‍കുന്നതാകരുതെന്നും സെന്‍സിറ്റീവ് ആയ വിഷയങ്ങളിലെ കടുംപിടുത്തം ആപത്തില്‍ കൊണ്ടുചാടിക്കുമെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു
◾https://dailynewslive.in/ വിജയ ദശമി ദിനത്തില്‍ പൊലീസ് വണ്ടിക്ക് പൂജ നടത്തി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. വിജയദശമി ദിനത്തില്‍ കണ്ണൂരിലെ വീട്ടില്‍ വെച്ചായിരുന്നു മന്ത്രിയുടെ പൂജ. ഔദ്യോഗിക വാഹനത്തിനും അകമ്പടി വാഹനമായ പൊലീസ് വാഹനത്തിനുമാണ് പൂജ നടത്തിയത്. എല്ലാ വര്‍ഷവും പൂജ പതിവുള്ളതാണെന്നും വാഹനങ്ങള്‍ പൂജിക്കുന്ന കൂട്ടത്തില്‍ പൊലീസിന്റെ അകമ്പടി വാഹനവും പൂജിച്ചെന്ന് മാത്രമേയുള്ളൂവെന്നാണ് മന്ത്രിയുടെ ഓഫീസില്‍ നിന്നുളള വിശദീകരണം.
◾https://dailynewslive.in/ രാജ്യത്തെ മദ്രസകള്‍ അടച്ച് പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം ഭരണഘടന ഉറപ്പ് നല്‍കുന്ന തൃല്യതയ്ക്കും മതസ്വാതന്ത്ര്യത്തിനും മേലുള്ള നഗ്നമായ കടന്നാക്രമണമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി പറഞ്ഞു. ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം ഭരണഘടനാ വിരുദ്ധവും പൗരന്‍മാരുടെ മൗലിക അവകാശ ലംഘനവുമാണ്. ഈ നിര്‍ദ്ദേശം സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ ഇന്ന് മദ്രസ്സകള്‍, നാളെ സെമിനാരികള്‍, മറ്റന്നാള്‍ വേദപാഠശാലകള്‍ എന്നിങ്ങനെ ആയിരിക്കും പൂട്ടിക്കുകയെന്ന് കെ റ്റി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഏത് മതമാണെങ്കിലും മതേതരമായാണ് വായിക്കപ്പെടേണ്ടതും പഠിപ്പിക്കപ്പെടേണ്ടത്. വേദപാഠശാലകളും മദ്രസ്സകളും സെമിനാരികളും അരുതാത്തതല്ല ജനങ്ങളെ പഠിപ്പിക്കുന്നത്. മതവിശ്വാസം ഒരുപാട് മനുഷ്യരെ അരുതായ്മകളില്‍ നിന്നും കുറ്റകൃത്യങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുന്നുണ്ടെന്നും ജലീലിന്റെ കുറിപ്പിലുണ്ട്.
◾https://dailynewslive.in/ നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചു. അദ്ദേഹത്തിന്റെ കണിച്ചുകുളങ്ങരയിലെ വസതിയില്‍ എത്തിയാണ് സന്ദര്‍ശനം. സന്ദര്‍ശനം തികച്ചും വ്യക്തിപരമാണെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയെ മുന്‍പും സന്ദര്‍ശിക്കാറുണ്ടായിരുന്നെന്നും പി.വി. അന്‍വര്‍ പറഞ്ഞു.
◾https://dailynewslive.in/ നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് അനുവാദമില്ലാതെ തുറന്ന് പരിശോധിച്ചതിനെതിരെ അതിജീവിത നല്‍കിയ ഉപഹര്‍ജി കോടതി തള്ളി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി നടത്തിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും ഹൈക്കോടതി മേല്‍നോട്ടത്തില്‍ പുനരന്വേഷണം വേണമെന്നുമായിരുന്നു അതിജീവിതയുടെ ആവശ്യം. എന്നാല്‍ മുന്‍പ് തീര്‍പ്പാക്കിയ ഹര്‍ജിയില്‍ പുതിയ ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ ആവില്ലെന്നും ഇതുമായി ബന്ധപ്പെട്ട ഹര്‍ജി നിയമപരമായി നില നിലനില്‍ക്കില്ലെന്നും ജസ്റ്റിസ് ചൂണ്ടിക്കാട്ടി. പരാതിക്കാരിക്ക് നിയമപരമായ മറ്റു മാര്‍ഗങ്ങള്‍ തേടാം എന്നും ജസ്റ്റിസ് വ്യക്തമാക്കി.
◾https://dailynewslive.in/ നടി മാലാ പാര്‍വതിയെ കുടുക്കാന്‍ സൈബര്‍ തട്ടിപ്പ് സംഘത്തിന്റെ ശ്രമം. കൊറിയര്‍ തടഞ്ഞുവെച്ചെന്ന് പറഞ്ഞാണ് സംഘം തട്ടിപ്പിന് ശ്രമിച്ചത്. ഒരു മണിക്കൂറോളം താരം ഡിജിറ്റല്‍ കുരുക്കില്‍ പെട്ടു. തട്ടിപ്പാണ് എന്ന് ഒടുവില്‍ തിരിച്ചറിഞ്ഞതോടെയാണ് താരത്തിന്റെ പണംപോകാതെ രക്ഷപ്പട്ടത്.
◾https://dailynewslive.in/ മുന്‍ ഭാര്യ നല്‍കിയ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍. കടവന്ത്ര പൊലീസാണ് പാലാരിവട്ടത്തെ വീട്ടില്‍ നിന്നും പുലര്‍ച്ചെ ബാലയെ കസ്റ്റഡിയിലെടുത്തത്. സോഷ്യല്‍ മീഡിയയിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന മുന്‍ ഭാര്യയുടെ പരാതിയിലാണ് നടപടി. ബാലനീതി നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. എന്നാല്‍ പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്ന് നടന്‍ ബാലയുടെ അഭിഭാഷക ഫാത്തിമ സിദ്ദിഖ് പറഞ്ഞു. കേസ് റദ്ദാക്കാന്‍ കോടതിയെ സമീപിക്കുമെന്നും ബാലയുടെ അഭിഭാഷക അറിയിച്ചു. നോട്ടീസ് നല്‍കിയിരുന്നെങ്കില്‍ ബാല സ്റ്റേഷനില്‍ ഹാജരാകുമായിരുന്നെന്നും എന്നിട്ടും പൊലീസ് പുലര്‍ച്ചെ ബാലയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്നും ഇവര്‍ പറയുന്നു.
◾https://dailynewslive.in/ സിനിമ നടന്‍ ബൈജു, മദ്യലഹരിയില്‍ അമിത വേഗതയില്‍ കാറോടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു. ഇന്നലെ അര്‍ധരാത്രി തിരുവനന്തപുരം വെള്ളയമ്പലം ജംഗ്ഷനിലാണ് സംഭവമുണ്ടായത്. യാത്രക്കാരന് കാര്യമായ പരിക്കില്ല. ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ബൈജു വൈദ്യപരിശോധനക്ക് രക്ത സാമ്പിള്‍ കൊടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് മദ്യത്തിന്റെ ഗന്ധമുണ്ടെന്നും പരിശോധനക്ക് തയ്യാറായില്ലെന്നും ഡോക്ടര്‍ പൊലീസിന് മെഡിക്കല്‍ റിപ്പോര്‍ട്ട് എഴുതി നല്‍കി. മദ്യപിച്ച് അമിത വേഗതയില്‍ കാറോടിച്ചതിന് മ്യൂസിയം പൊലീസ് ബൈജുവിനെതിരെ കേസെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം രാത്രി ഒരു മണിയോടെ ബൈജുവിനെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു.
◾https://dailynewslive.in/ പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മിച്ച കമ്പനിയെ കരിമ്പട്ടികയില്‍പെടുത്തിയ സര്‍ക്കാര്‍ നടപടി റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്ക് എതിരായ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. നിര്‍മാണ കമ്പനിയായ ആര്‍.ഡി.എസ് പ്രോജക്ടിനെ കരിമ്പട്ടികയില്‍ പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ നടപടി ആണ് കേരള ഹൈക്കോടതി റദ്ദാക്കിയത്.
◾https://dailynewslive.in/ കേന്ദ്ര പദ്ധതിയിലെ സബ്സിഡി പ്രതീക്ഷിച്ച് കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങിയ കര്‍ഷകര്‍ പെരുവഴിയില്‍. കേന്ദ്ര പദ്ധതിയായ സ്മാം വഴി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങിയവരാണ് കാശിനായി സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങുന്നത്. എന്തുകൊണ്ടാണ് പണം വൈകുന്നതെന്നതിന്റെ കൃത്യമായ വിശദീകരണം ആര്‍ക്കും ലഭിക്കുന്നുമില്ല.
◾https://dailynewslive.in/ പത്തനംതിട്ടയില്‍ അടുത്തടുത്ത സ്ഥലങ്ങളില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് തീപിടിച്ച സംഭവത്തില്‍ ദുരൂഹത. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെയാണ് പത്തനംതിട്ട മാക്കാംകുന്ന് എവര്‍ ഷൈന്‍ സ്‌കൂളിന്റെ ബസ്, അടുത്തുള്ള ഗ്യാസ് ഏജന്‍സിയുടെ ഡെലിവറി വാന്‍ എന്നിവയ്ക്ക് തീപിടിച്ചത്. ഒരു മണിക്കൂര്‍ വ്യത്യാസത്തില്‍ അടുത്തടുത്ത സ്ഥലങ്ങളില്‍ വാഹനങ്ങള്‍ക്ക് തീ പിടിക്കുകയായിരുന്നു. പരിശോധനയില്‍ സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങളില്‍ ഒരാള്‍ ഓടി പോകുന്നതായി കണ്ടെത്തി.
◾https://dailynewslive.in/ പത്തനംതിട്ടയില്‍ കട ഒഴിയുന്നതിനെച്ചൊല്ലി ഉണ്ടായ തര്‍ക്കത്തിനിടെ വ്യാപാരി ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് ഭീഷണി മുഴക്കി. പെട്രോള്‍ ഒഴിച്ച ശേഷം ഇയാള്‍ കടയുടെ അകത്ത് ഇരിക്കുകയായിരുന്നു. പത്തനംതിട്ട കുന്നന്താനം ആഞ്ഞിലിത്താനത്തായിരുന്നു സംഭവം. സ്റ്റേഷനറി കട നടത്തുന്ന ഉത്തമനാണ് കടയ്ക്കുള്ളില്‍ കയറിയിരുന്നത്. പിന്നാലെ പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി.
◾https://dailynewslive.in/ കൊല്ലം ചിതറയില്‍ യുവാവിനെ കഴുത്തറുത്ത് കൊന്നു. നിലമേല്‍ വളയിടം സ്വദേശി ഇര്‍ഷാദ് ആണ് മരിച്ചത്. 28 വയസായിരുന്നു. സംഭവത്തില്‍ ഇര്‍ഷാദിന്റെ സുഹൃത്തായ സഹദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്ത് വരുകയാണ്.
◾https://dailynewslive.in/ ചോറ്റാനിക്കരയില്‍ നാലംഗ കുടുംബത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അധ്യാപക ദമ്പതികളായ രഞ്ജിത്ത്, രശ്മി, മക്കളായ ആദി (9). ആദിയ (7) എന്നിവരാണ് മരിച്ചത്. കാലടി കണ്ടനാട് സ്‌കൂളിലെ അദ്ധ്യാപകനാണ് രഞ്ജിത്ത്. ഭാര്യ രശ്മി പൂത്തോട്ട സ്‌കൂള്‍ അദ്ധ്യാപികയാണ്. നാല് പേരുടെയും മൃതശരീരം മെഡിക്കല്‍ കോളേജിന് വൈദ്യ പഠനത്തിന് നല്‍കണമെന്ന് കുറിപ്പ് എഴുവെച്ചിരുന്നു. കൂട്ടആത്മഹത്യ സാമ്പത്തിക പ്രതിസന്ധിമൂലമെന്ന് പ്രാഥമിക നിഗമനം.
◾https://dailynewslive.in/ ദില്ലിയില്‍ രാം ലീല പരിപാടിക്കിടെ കുംഭകര്‍ണനായി വേഷമിട്ടയാള്‍ നെഞ്ച് വേദനയെത്തുടര്‍ന്ന് മരിച്ചു. തെക്കന്‍ ദില്ലിയിലെ ചിരാഗ് ഡില്ലി പ്രദേശത്താണ് സംഭവം. രാവണന്റെ സഹോദരനായ കുംഭകര്‍ണ്ണന്റെ വേഷം ചെയ്യുന്നതിനിടെയാണ് നെഞ്ചുവേദനയെ തുടര്‍ന്ന് 60കാരനായ പശ്ചിം വിഹാര്‍ നിവാസിയായ വിക്രം തനേജ മരിച്ചത്.
◾https://dailynewslive.in/ മഹാരാഷ്ട്ര മുന്‍മന്ത്രി ബാബാ സിദ്ദിഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സിദ്ദിഖിക്ക് സുരക്ഷയൊരുക്കിയിരുന്ന പോലീസ് കോണ്‍സ്റ്റബളിന് നേരെ ആക്രമികള്‍ മുളകുപൊടി വിതറിയതിന് ശേഷമാണ് കൊലപാതകം നടത്തിയതെന്നാണ് പുതുതായി പുറത്തുവരുന്ന വിവരം.
◾https://dailynewslive.in/ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഘട്ടത്തില്‍ ടോള്‍ ഇനത്തില്‍ വന്‍ ഇളവ് പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. കാറുകളടക്കമുള്ള ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍സ് പരിധിയില്‍ വരുന്ന വാഹനങ്ങള്‍ക്ക് മുംബൈയില്‍ പ്രവേശിക്കുന്നതിന് ഇനി മുതല്‍ ടോള്‍ നല്‍കേണ്ടതില്ല. ഇളവ് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേയുടെ നേതൃത്വത്തില്‍ ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്.
◾https://dailynewslive.in/ ഒമാന്റെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒക്ടോബര്‍ 15 ചൊവ്വാഴ്ച മുതല്‍ ഒക്ടോബര്‍ 16ന് പുലര്‍ച്ചെ വരെയാണ് മഴയ്ക്ക് സാധ്യതയുള്ളതെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരം മുതല്‍ കാലാവസ്ഥ മാറ്റം ഉണ്ടാകുമെന്നും ഇത് ബുധനാഴ്ച വരെ നീണ്ടു നില്‍ക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
◾https://dailynewslive.in/ മുംബൈയില്‍ രണ്ട് വിമാനങ്ങള്‍ക്ക് കൂടി ബോംബ് ഭീഷണി. മുംബൈയില്‍ നിന്ന് ജിദ്ദയിലേക്കുള്ള 6E 56 വിമാനത്തിനും മുംബൈയില്‍ നിന്ന് മസ്‌കത്തിലേക്കുള്ള 6E 1275 വിമാനത്തിനുമാണ് ഭീഷണി ഉണ്ടായത്. നേരത്തെ മുംബൈയില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണിയുണ്ടായതിനെ തുടര്‍ന്ന് ദില്ലിയിലേക്ക് തിരിച്ചുവിട്ടിരുന്നു.ഇന്റിഗോ വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി ലഭിച്ച കാര്യം ഇന്റിഗോ എയര്‍ലൈന്‍ കമ്പനി വക്താവ് സ്ഥിരീകരിച്ചു. ഭീഷണി സന്ദേശം ലഭിച്ച ശേഷം സുരക്ഷാ പ്രോട്ടോക്കോള്‍ പ്രകാരം വിമാനം ഐസൊലേറ്റഡ് ബേയിലേക്ക് മാറ്റി.
◾https://dailynewslive.in/ ഇസ്രായേലില്‍ നൂതന മിസൈല്‍ പ്രതിരോധ സംവിധാനമായ ടെര്‍മിനല്‍ ഹൈ-ആള്‍ട്ടിറ്റിയൂഡ് ഏരിയ ഡിഫന്‍സ് വിന്യസിക്കുമെന്ന് പെന്റഗണ്‍. ഇറാനില്‍ നിന്നുള്ള മിസൈല്‍ ആക്രമണങ്ങളെ നേരിടാനാണ് സംവിധാനം എത്തിക്കുന്നത്. സാങ്കേതിക വിദ്യക്കൊപ്പം താഡ് പ്രവര്‍ത്തിപ്പിക്കുന്നതിന് ഏകദേശം 100 യുഎസ് സൈനികരെയും ഇസ്രായേലില്‍ വിന്യസിക്കും.
◾https://dailynewslive.in/ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികളുള്‍പ്പടെ 20 പേര്‍ കൊല്ലപ്പെട്ടു. മധ്യഗാസയില്‍ ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളാണ് ഇസ്രയേല്‍ സേന ആക്രമിച്ചത്.
◾https://dailynewslive.in/ ഇക്കഴിഞ്ഞ ജൂലൈ-സെപ്റ്റംബര്‍ പാദത്തിലും ജിക്യുജി പാര്‍ട്ണേഴ്സ് വാങ്ങിക്കൂട്ടിയത് 6,000 കോടിയിലേറെ രൂപയുടെ അദാനി ഓഹരികള്‍. അദാനി ഗ്രൂപ്പ് കമ്പനികളുടെ പ്രൊമോട്ടര്‍മാരും ജിക്യുജി പാര്‍ട്ണേഴ്സും സംയുക്തമായി 19,400 കോടി രൂപയുടെ ഓഹരികളാണ് കഴിഞ്ഞപാദത്തില്‍ വാങ്ങിയത്. പ്രൊമോട്ടര്‍മാര്‍ 12,780 കോടി രൂപ ഒഴുക്കിയപ്പോള്‍ ജിക്യുജി പാര്‍ട്ണേഴ്സ് ചെലവിട്ടത് 6,625 കോടി രൂപയാണ്. ഇന്ത്യന്‍ വംശജനായ രാജീവ് ജെയിന്‍ നയിക്കുന്ന അമേരിക്കന്‍ നിക്ഷേപ സ്ഥാപനമാണ് ജിക്യുജി പാര്‍ട്ണേഴ്സ്. കഴിഞ്ഞവര്‍ഷം ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് അദാനി ഗ്രൂപ്പ് കമ്പനികളുടെ രക്ഷകനായി ജിക്യുജി പാര്‍ട്ണേഴ്സ് വന്‍തോതില്‍ നിക്ഷേപവുമായി എത്തിയത്. കഴിഞ്ഞ ഓഗസ്റ്റ് വരെ അദാനി ഗ്രൂപ്പ് ഓഹരികളില്‍ ജിക്യുജിയുടെ മൊത്ത നിക്ഷേപം 80,000 കോടി രൂപയായിരുന്നു. അതേസമയം, അദാനി പോര്‍ട്സില്‍ നിന്ന് 22 കോടി രൂപയുടെയും അദാനി പവറില്‍ നിന്ന് 35 കോടി രൂപയുടെയും നിക്ഷേപം പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്.
◾https://dailynewslive.in/ പുതിയ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ച് ബി.എസ്.എന്‍.എല്‍. 28 ദിവസം കാലാവധിയുള്ള 108 രൂപയുടെ പ്ലാനാണ് അവതരിപ്പിച്ചത്. 28 ദിവസവും പരിധിയില്ലാതെ വിളിക്കാം. 28 ജിബി ഡേറ്റയാണ് മറ്റൊരു പ്രത്യേകത. അതായത് ഒരു ദിവസം ഒരു ജിബി വരെ ഡേറ്റ ഉപയോഗിക്കാം. 500 സൗജന്യ എസ്എംഎസ് ആണ് പ്ലാനിന്റെ മറ്റൊരു സവിശേഷത. കൂടാതെ 666 രൂപയ്ക്ക് 105 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനും അവതരിപ്പിച്ചിട്ടുണ്ട്. ഇതില്‍ ദിവസവും 100 എസ്.എം.എസുകള്‍ സൗജന്യമാണ്. കൂടാതെ ഇക്കാലയളവില്‍ 210 ജി.ബി ഡാറ്റയും ലഭ്യമാക്കുന്നുണ്ട്. അതായത് 105 ദിവസത്തേക്ക് പ്രതിദിനം 2ജിബി ഡേറ്റ ഉപയോഗിക്കാം. എയര്‍ടെലും ജിയോയും വൊഡഫോണ്‍- ഐഡിയയും നിരക്ക് ഉയര്‍ത്തിയതിനെ തുടര്‍ന്ന് ബിഎസ്എന്‍എല്ലിലേക്ക് നിരവധി ഉപയോക്താക്കള്‍ പോര്‍ട്ട് ചെയ്തിരുന്നു. ജൂലൈയില്‍ 29 ലക്ഷം ഉപയോക്താക്കളാണ് സ്വിച്ച് ചെയ്തത്. ഇതിന്റെ ചുവടുപിടിച്ചാണ് ബജറ്റ് സൗഹൃദ പ്ലാന്‍ അവതരിപ്പിച്ചത്. 4ജി സേവനത്തിനായി ഒരു ലക്ഷത്തോളം മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയിലാണ് ബി.എസ്.എന്‍.എല്‍. നിലവില്‍ 24,000 ടവറുകളാണുള്ളത്.
◾https://dailynewslive.in/ ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ‘മാര്‍ക്കോ’ ചിത്രത്തിന്റെ ടീസര്‍ പുറത്ത്. മലയാളത്തിലെ തന്നെ ‘മോസ്റ്റ് വയലന്റ് ഫിലിം’ എന്ന ലേബലിനോട് നൂറ്റൊന്ന് ശതമാനം കൂറുപുലര്‍ത്തുന്ന ചിത്രമായിരിക്കും മാര്‍ക്കോ എന്ന് ഉറപ്പിക്കുന്നതാണ് ഈ ടീസര്‍. ഗ്യാങ്സ്റ്റര്‍ ലുക്കിലാണ് ഉണ്ണി മുകുന്ദന്‍ ടീസറിലുള്ളത്. നടന്‍ ജഗദീഷിന്റേയും മാരക അഭിനയമുഹൂര്‍ത്തങ്ങള്‍ സിനിമയിലുണ്ടാകുമെന്നും ടീസര്‍ സൂചന നല്‍കുന്നു. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന സിനിമയിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷന്‍ ഡയറക്ടര്‍ കലൈ കിങ്ങ്സ്റ്റണാണ്. മലയാളം ഇതുവരെ കാണാത്ത വയലന്‍സ് രംഗങ്ങളും ഹെവി മാസ് ആക്ഷനുമായി ‘മാര്‍ക്കോ’ 5 ഭാഷകളിലാണ് റിലീസിനായി ഒരുങ്ങുന്നത്. ക്യൂബ്സ് ഇന്റര്‍നാഷനല്‍, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകള്‍ ചേര്‍ന്നാണ് നിര്‍മ്മാണവും വിതരണവും. സിദ്ദീഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിംഗ്, അഭിമന്യു തിലകന്‍, യുക്തി തരേജ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം ക്രിസ്മസ് റിലീസായാണ് തിയേറ്ററുകളില്‍ എത്താന്‍ ഒരുങ്ങുന്നത്.
◾https://dailynewslive.in/ സംവിധായകന്‍ സിദ്ദിഖ് അവതരിപ്പിക്കുന്ന ചിത്രമായ ‘പൊറാട്ട് നാടകം’ സിനിമയുടെ ട്രെയിലര്‍ ഇറങ്ങി. ഈ മാസം 18നാണ് സിനിമയുടെ റിലീസ്. മണിക്കുട്ടി എന്ന പശു സിനിമയുടെ കഥാസാരവും കഥാപാത്രങ്ങളും പരിചയപ്പെടുത്തുന്ന രീതിയില്‍ എത്തിയിരിക്കുന്ന ട്രെയിലര്‍ പൊട്ടിച്ചിരിക്കാനുള്ള വക സമ്മാനിക്കുന്നതാണ്. തികച്ചും ആക്ഷേപഹാസ്യ ഫോര്‍മാറ്റില്‍ ഒരുക്കിയിരിക്കുന്നതാണ് ചിത്രം. സൈജു കുറുപ്പിനെ പ്രധാന കഥാപാത്രമാക്കി സിദ്ദിഖിന്റെ സംവിധാന സഹായിയായിരുന്ന നൗഷാദ് സാഫ്രോണ്‍ സംവിധാനം ചെയ്ത ‘പൊറാട്ട് നാടകം ‘ ഒരുങ്ങിയത് സിദ്ദിഖിന്റെ മേല്‍നോട്ടത്തോടെയാണ്. ലൈറ്റ് ആന്‍ഡ് സൗണ്ട് ഓപ്പറേറ്ററായ അബു എന്ന കഥാപാത്രമായാണ് സൈജു കുറുപ്പ് എത്തുന്നത്. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് സുനീഷ് വാരനാട് ആണ്. രാഹുല്‍ രാജ് ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മണിക്കുട്ടി എന്നു പേരുള്ള പശുവും ഒരു നിര്‍ണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
രാഹുല്‍ മാധവ്, ധര്‍മജന്‍ ബോള്‍ഗാട്ടി, രമേഷ് പിഷാരടി, സുനില്‍ സുഗത, നിര്‍മ്മല്‍ പാലാഴി, ചിത്ര ഷേണായി, ചിത്ര നായര്‍, ഐശ്വര്യ മിഥുന്‍, ജിജിന, ഗീതി സംഗീത തുടങ്ങിയവരും വേഷമിട്ടു.
◾https://dailynewslive.in/ ഇന്ത്യന്‍ നിരത്തില്‍ ഒടുവിലെത്തിയ സിട്രോണിന്റെ ബസാള്‍ട്ടിന് ഇടി പരീക്ഷയിലും നക്ഷത്ര തിളക്കം. ഏറ്റവും കുറഞ്ഞ വിലയില്‍ സ്വന്തമാക്കാം എന്ന പേരില്‍ പുറത്തിറങ്ങിയ ഈ കൂപ്പെ എസ് യു വി ഉയര്‍ന്ന സുരക്ഷയും ഉറപ്പാക്കുന്ന ഒന്നാണെന്ന് തെളിയിച്ചിരിക്കുന്നു. ഭാരത് എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ നാല് സ്റ്റാറാണ് ബസാള്‍ട്ടിന് ലഭിച്ചത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും 4 സ്റ്റാര്‍ സുരക്ഷ വാഹനം ഉറപ്പാക്കുന്നുണ്ട്. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 32 ല്‍ 26.19 പോയിന്റും കുട്ടികളുടേതില്‍ 49 ല്‍ 35.90 പോയിന്റും നേടിയാണ് ബസാള്‍ട്ട് ഇടി പരീക്ഷയില്‍ 4 സ്റ്റാര്‍ കരസ്ഥമാക്കിയത്. കഴിഞ്ഞ ഓഗസ്റ്റിലാണ് സിട്രോണിന്റെ ബസാള്‍ട്ട് ഇന്ത്യയിലെത്തിയത്. പോളാര്‍ വൈറ്റ്, പ്ലാറ്റിനം ഗ്രേ, കോസ്‌മോ ബ്ലൂ, ഗാര്‍നെറ്റ് റെഡ്, സ്റ്റീല്‍ ഗ്രേ എന്നിങ്ങനെ അഞ്ച് കളര്‍ ഓപ്ഷനുകള്‍. 82 എച്ച്പി 115 എന്‍എം നാച്ചുറലി ആസ്പിറേറ്റഡ് 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍. ടര്‍ബോ പെട്രോള്‍ എന്‍ജിനാണെങ്കില്‍ കരുത്ത് 110 എച്ച്പിയിലേക്കും പരമാവധി ടോര്‍ക്ക് 190 എന്‍ എമ്മിലേക്ക് ഉയരും. 6 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സ് അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക്കുമായി ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ ബന്ധിപ്പിച്ചിരിക്കുന്നു. നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിനില്‍ 5 സ്പീഡ് മാനുവല്‍ മാത്രം.
◾https://dailynewslive.in/ അകാലത്തില്‍ മരിച്ച യുവഡോക്ടര്‍ തോമസിന്റെ മൃതദേഹം സംസ്‌കരിച്ചതിന്റെ അടുത്തദിവസം കുഴിമാടത്തില്‍നിന്ന് കാണാതാകുന്നു. അതേദിവസം, തന്റെ പ്രിയസുഹൃത്തായ ജോണ്‍സന്റെ കാറിനു മുന്നില്‍ അയാള്‍ പ്രത്യക്ഷനാകുന്നു. തോമസിനോടൊപ്പം ജോണ്‍സനും അപ്രത്യക്ഷനാകുന്നു. അടുത്തദിവസം കുഴിമാടത്തില്‍ പ്രാര്‍ത്ഥിക്കാന്‍ ചെല്ലുന്ന തോമസിന്റെ കുടുംബം കാണുന്നത് തുറന്നുകിടക്കുന്ന കല്ലറയാണ്! നിരാശയിലും വിഷമത്തിലും കഴിയുന്ന തന്റെ പ്രിയപ്പെട്ടവരുടെ മുന്നില്‍ തോമസ് പ്രത്യക്ഷനാവുകയും അവരുമായി അപ്രത്യക്ഷമാകുകയും ചെയ്യുന്നു. യാതൊരു പിടിവള്ളിയുമില്ലാതെ കുഴങ്ങുന്ന കേസിന്റെ കെട്ടുപാടുകള്‍ അഴിക്കാന്‍ ഡിറ്റക്ടീവ് ബാലചന്ദ്രന്‍ രംഗപ്രവേശം ചെയ്യുന്നതോടെ കഥ പുതിയ വഴിത്തിരിവുകളിലേക്ക് നീങ്ങുന്നു. ‘സെമിത്തേരിയിലെ പ്രേതം’. വേളൂര്‍ പി.കെ. രാമചന്ദ്രന്‍. മാതൃഭൂമി. വില 195 രൂപ.
◾https://dailynewslive.in/ ബീറ്റ്റൂട്ട് അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് വിപരീതഫലമുണ്ടാക്കാം. ബീറ്റ്റൂട്ടില്‍ ഓക്സലേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മൂത്രത്തില്‍ കാല്‍സ്യം ഓക്സലേറ്റ് വര്‍ധിപ്പിക്കുകയും കിഡ്നി സ്റ്റോണിന് കാരണമാവുകയും ചെയ്യും. ഓക്‌സലേറ്റ് തരത്തിലുള്ള കിഡ്‌നി സ്റ്റോണ്‍ ഉണ്ടാകാന്‍ സാധ്യതയുള്ളവര്‍ ബീറ്റ്‌ടോപ്പുകള്‍ അധികം കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കൂടാതെ ബീറ്റ്റൂട്ട് അലര്‍ജി ഉണ്ടാക്കും. ബീറ്റ വി 1 എന്ന ലിപിഡ് ട്രാന്‍സ്ഫര്‍ പ്രോട്ടീന്‍, പ്രൊഫലിന്‍ (ബീറ്റ വി 2), ബീറ്റ വി പിആര്‍ -10 തുടങ്ങിയ അലര്‍ജിക്ക് കാരണമാകുന്ന നിരവധി അലര്‍ജി പ്രോട്ടീനുകള്‍ ബീറ്റ്റൂട്ടില്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇത് നേരിയ തോത് മുതല്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ വരെ സൃഷ്ടിക്കാം. ബീറ്റ്റൂട്ടില്‍ കാര്‍ബോഹൈഡ്രേറ്റുകളായ ഫ്രക്ടാനുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം അല്ലെങ്കില്‍ മറ്റ് ഗ്യാസ്ട്രോ ഇന്റസ്റ്റൈനല്‍ പ്രശ്‌നങ്ങള്‍ ഉള്ളവരില്‍ ദഹനക്കേട് ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. ബീറ്റ്റൂട്ടില്‍ നൈട്രേറ്റ് കൂടുതലായതിനാല്‍ അമിതമായി കഴിക്കുന്നത് വയറുവേദനയ്ക്ക് കാരണമാകും. കൂടാതെ അമിതമായി നൈട്രേറ്റ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഗര്‍ഭിണികളില്‍ തലകറക്കം, തലവേദന, ഉര്‍ജ്ജക്കുറവ് എന്നിവ അനുഭവപ്പെടാം.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 84.07, പൗണ്ട് – 109.80. യൂറോ – 91.87, സ്വിസ് ഫ്രാങ്ക് – 97.81, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.67, ബഹറിന്‍ ദിനാര്‍ – 223.04, കുവൈത്ത് ദിനാര്‍ -274.17, ഒമാനി റിയാല്‍ – 218.38, സൗദി റിയാല്‍ – 22.39, യു.എ.ഇ ദിര്‍ഹം – 22.89, ഖത്തര്‍ റിയാല്‍ – 23.03, കനേഡിയന്‍ ഡോളര്‍ – 60.98.