◾https://dailynewslive.in/ നവരാത്രി ആഘോഷങ്ങളുടെ പരിസമാപ്തി കുറിച്ച് ഇന്ന് വിജയദശമി. ജ്ഞാനത്തിന്റെയും പ്രകാശത്തിന്റെയും വിജയത്തിലേക്ക് പിച്ചവെക്കാനൊരുങ്ങുന്ന ആയിരകണക്കിന് കുരുന്നുകള്‍ ഇന്ന് ആദ്യാക്ഷരം കുറിക്കും. ഏവര്‍ക്കും ഡെയ്ലി ന്യൂസിന്റെ വിജയദശമി ആശംസകള്‍. സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും അടക്കം വിദ്യാരംഭ ചടങ്ങുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. തിരൂര്‍ തുഞ്ചന്‍ പറമ്പിലും തൃശൂരിലെ തിരുവുള്ളക്കാവ് ക്ഷേത്രത്തിലും ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന കോട്ടയത്തെ പനച്ചിക്കാട് ദേവീ ക്ഷേത്രത്തിലും ഉള്‍പ്പെടെ വിപുലമായ ഒരുക്കങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെ തുടങ്ങിയ എഴുത്തിനിരുത്തല്‍ ചടങ്ങിന് എല്ലായിടത്തും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
◾https://dailynewslive.in/ സര്‍ക്കാരുമായുള്ള പോരില്‍, ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിലേക്ക് ഇനി വരേണ്ടെന്ന നിലപാടില്‍ അയവ് വരുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വരാമെന്നും മുഖ്യമന്ത്രിയുടെ അനുമതിയോടെ ഔദ്യോഗികാവശ്യങ്ങള്‍ക്ക് എത്താമെന്നും രാജ്ഭവന് വിശദീകരിച്ചു.
*കെ.എസ്.എഫ്.ഇ*
*സ്ക്രീന്‍ ഷോട്ട് മത്സരം*
സ്ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന് കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*ഒക്ടോബർ 12 ലെ വിജയി : നിര്‍മല, കക്കോട്ടുമൂല, മയ്യനാട്, കൊല്ലം*
◾https://dailynewslive.in/ ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള പോര് വെറും നാടകമാണെന്ന് വിഡി സതീശന്. എപ്പോഴാണ് മുഖ്യമന്ത്രി പ്രതിസന്ധിയില്‍ ആവുന്നത് അപ്പോഴേക്കും ഗവര്‍ണര്‍ പോര് തുടങ്ങും. സര്‍ക്കാര്‍ പ്രതിരോധത്തിലാവുമ്പോള്‍ വിഷയം മാറ്റാനാണ് ഈ പോര്. ഇത് ഒരാഴ്ച മാത്രം നീണ്ടുനില്‍ക്കുന്നതാണ്. പറയാന്‍ പറ്റാത്ത കാര്യങ്ങള്‍ വരുമ്പോള്‍ മുഖ്യമന്ത്രി മൗനത്തിന്റെ മാളത്തില്‍ ഒളിക്കുകയാണെന്നും സതീശന് കുറ്റപ്പെടുത്തി.
◾https://dailynewslive.in/ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി എം വി ജയരാജന്. ഗവര്‍ണര്‍ വീണ്ടും തറവേലയുമായി ഇറങ്ങിയിരിക്കുകയാണെന്ന് പറഞ്ഞ ജയരാജന്, ചീഫ് സെക്രട്ടറിയെയും ഡി ജി പിയെയും വിളിച്ചുവരുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും ചൂണ്ടികാട്ടി. ഗവര്‍ണര്‍ സൂപ്പര്‍ മുഖ്യമന്ത്രി ചമയാന്‍ ശ്രമിക്കുകയാണെന്നും 18 അടവ് പ്രയോഗിച്ചാലും മുഖ്യമന്ത്രിയുടെ ജനപിന്തുണ ഇല്ലാതാവില്ലെന്ന് ഗവര്‍ണര്‍ക്ക് മനസിലാകുമെന്നും ഫേസ്ബുക്ക് വീഡിയോയിലൂടെ അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ ശബരിമല ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ മാത്രമാക്കാനുള്ള തീരുമാനത്തിനെതിരെ ബിജെപി. ബുക്കിങ് ഇല്ലാതെ തന്നെ പ്രവേശിക്കുമെന്നും തടഞ്ഞാല്‍ ശബരിമലയില്‍ പ്രതിഷേധങ്ങള്‍ ഉണ്ടാകുമെന്നും കെ സുരേന്ദ്രന് വ്യക്തമാക്കി. സ്പോട്ട് ബുക്കിംഗ് വഴി ദര്‍ശനം നടത്താന്‍ സര്‍ക്കാര്‍ അനുവദിച്ചില്ലെങ്കില്‍ തീര്‍ത്ഥാടകര്‍ക്കൊപ്പം തങ്ങളുണ്ടാകുമെന്നും കെ സുരേന്ദ്രന് പറഞ്ഞു.
*തൃശൂര്‍ സൂപ്പര്‍ സെയിലുമായി പുളിമൂട്ടില്‍ സില്‍ക്സ്*
നൂറ് വര്‍ഷത്തിന്റെ നിറവില്‍ നില്ക്കുന്ന പുളിമൂട്ടില്‍ സില്‍ക്സിന്റെ തൃശൂര്‍ ഷോറൂമില്‍ 70 ശതമാനം വരെ വിലക്കുറവുള്ള സൂപ്പര്‍ സെയില്‍. തൃശൂര്‍ സൂപ്പര്‍ സെയിലില്‍ സാരികള്‍കള്‍ക്കും മെന്‍സ് വെയറിനും 70 ശതമാനം വരെ വിലക്കുറവുണ്ട്. കിഡ്സ് വെയറിനും മറ്റ് ലേഡീസ് വെയറിനും 60 ശതമാനം വരെ വിലക്കുറവാണുള്ളത്. തൃശൂര്‍ സൂപ്പര്‍ സെയിലിലുള്ള സൂപ്പര്‍ കളക്ഷനുകള്‍ സൂപ്പര്‍ ഓഫറില്‍ നേടാന്‍ എത്രയും പെട്ടെന്ന് പാലസ് റോഡിലുള്ള പുളിമൂട്ടില്‍ സില്‍ക്സിന്റെ തൃശൂര്‍ ഷോറൂം സന്ദര്‍ശിക്കുക.
◾https://dailynewslive.in/ ശബരിമലയിലെ സ്പോട്ട് ബുക്കിംഗ് വിഷയത്തില്‍ ഹൈന്ദവ സംഘടനകളുടെ സംയുക്ത യോഗം ഒക്ടോബര്‍ 26ന് പന്തളത്ത് ചേരും. തീര്‍ത്ഥാടനത്തില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും അനാസ്ഥ കാട്ടുന്നു എന്നാണ് സംഘടനകളുടെ ആരോപണം. വിഷയത്തില്‍ സമരപരിപാടികളും ബോധവല്‍ക്കരണവും നടത്താനാണ് തീരുമാനം.
◾https://dailynewslive.in/ ശബരിമലയില്‍ സ്പോട്ട് ബുക്കിംഗ് കൂടി വേണമെന്ന ആവശ്യവുമായി സിപിഐ. ബിജെപിക്ക് രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരം ഒരുക്കരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് നേരത്തെ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയും ആശ്യപ്പെട്ടിരുന്നു. അതേസമയം ഇളവില്‍ മുഖ്യമന്ത്രി അന്തിമ തീരുമാനമെടുക്കട്ടെയെന്നാണ് ദേവസ്വം ബോര്‍ഡ് നിലപാട്.
◾https://dailynewslive.in/ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ശോഭ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട് ബിജെപിയിലെ ഒരു വിഭാഗം കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു. പാലക്കാട്ടെ ശോഭ സുരേന്ദ്രന് പക്ഷമാണ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയ്ക്ക് കത്തയച്ചത്. സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാറിനെ മത്സരിപ്പിക്കാന്‍ ഔദ്യോഗിക പക്ഷം ശ്രമം നടത്തുന്നതിനിടെയാണ് ശോഭ പക്ഷം കേന്ദ്ര നേതൃത്വത്തിന് കത്തയച്ചത്.
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 2):*
ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ വയനാട് ഉരുള്‍പൊട്ടലില്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം പ്രതീക്ഷിച്ചുള്ള ദുരിതബാധിതരുടെ കാത്തിരിപ്പ് തുടങ്ങിയിട്ട് രണ്ടര മാസം. സഹായം സംബന്ധിച്ച് നല്ല റിപ്പോര്‍ട്ട് തന്നെ കേന്ദ്രം കോടതിയില്‍ നല്‍കുമെന്ന് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന് പ്രതികരിച്ചു. എന്നാല്‍ ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളോട് കേന്ദ്രത്തിന് വിവേചനമാണെന്ന് പരിസ്ഥിതി പ്രവര്‍ത്തക മേധ പട്കര്‍ കുറ്റപ്പെടുത്തി.
◾https://dailynewslive.in/ വിഴിഞ്ഞം തുറമുഖത്തെ ട്രയല്‍ റണ്‍ വിജയകരമായി മുന്നോട്ടെന്ന് മന്ത്രി വിഎന്‍ വാസവന്. ട്രയല്‍ റണ്‍ ആരംഭിച്ച ശേഷം വിഴിഞ്ഞത്ത് ഇരുപത്തിനാലാമത്തെ കപ്പലായ എംഎസ്സി ലിസ്ബന് വെള്ളിയാഴ്ച എത്തിയെന്ന് അദ്ദേഹം അറിയിച്ചു. ട്രയല്‍ റണ്‍ സമയത്ത് തന്നെ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ ചരക്ക് കൈമാറ്റം ചെയ്യാന്‍ വിഴിഞ്ഞം തുറമുഖത്തിന് സാധിച്ചിട്ടുണ്ടെന്നും കേരളത്തിന് അഭിമാനിക്കാവുന്ന നേട്ടമാണെന്നും മന്ത്രി കുറിച്ചു.
◾https://dailynewslive.in/ വ്യാജ സര്ട്ടിഫിക്കേഷന് നടത്തുന്നവര്‍ക്കെതിരെ കേന്ദ്ര ആയുഷ് മന്ത്രാലയം മുന്നറിയിപ്പ് നല്കി . മന്ത്രാലയത്തിന്റെയും എന്‍ സി ഐ എസ് എമ്മിന്റെയും പേരും ലോഗോയും അനധികൃതമായി ഉപയോഗിച്ച് സര്‍ട്ടിഫിക്കറ്റ്, ഔഷധങ്ങള്‍ തുടങ്ങിയവയില്‍ വ്യാജ സര്ട്ടിഫിക്കേഷന് നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി ഉണ്ടാകുമെന്നും ആയുഷ് മന്ത്രാലയം, എന്‍സിഐഎസ്എം എന്നിവ നേരിട്ട് നല്കുന്നതോ, ഔദ്യോഗികമായി അംഗീകരിച്ചതോ ആയ സര്‍ട്ടിഫിക്കേഷന്‍സ് മാത്രമാണ് സാധുവായവയെന്നും കേന്ദ്ര ആയുഷ് മന്ത്രാലയം മുന്നറിയിപ്പ് നല്കി
◾https://dailynewslive.in/ കേന്ദ്ര തീരദേശ ജല ഗുണനിലവാര സൂചികയില്‍ ഒന്നാം സ്ഥാനത്ത് കേരളം. കേന്ദ്ര സ്ഥിതി വിവര കണക്ക് മന്ത്രാലയം പുറത്തിറക്കിയ എന്‍വിസ്റ്റാറ്റ്സ് 2024 റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. തീരങ്ങളുടെ ശുചിത്വം അടക്കമുള്ള കാര്യങ്ങളില്‍ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമാണ് കേരളമെന്ന് ഇതില്‍ പറയുന്നു. രണ്ടാം സ്ഥാനത്തു കര്‍ണാടകയും, മൂന്നാം സ്ഥാനത്ത് തമിഴ്നാടും ഗോവയും ആണുള്ളത് .
◾https://dailynewslive.in/ കേരളാ പൊലീസിനെതിരെ വിമര്‍ശനവുമായി എപി സുന്നി മുഖപത്രമായ സിറാജ്. പൊലീസിന്റെ നടപടികളില്‍ ആര്‍എസ്എസ് ചായ്വ് പ്രകടമാണെന്നാണ് സിറാജിന്റെ മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നത്. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രതിസ്ഥാനത്ത് വരുമ്പോള്‍ കേസ് എടുക്കാറില്ലെന്നും ന്യൂനപക്ഷങ്ങള്‍ക്കെതിരെ മറിച്ചാണ് നിലപാടെന്നും സുന്നി മുഖപത്രം വിമര്‍ശിക്കുന്നു.
◾https://dailynewslive.in/ പൊലീസിനെതിരെ വീണ്ടും വിമര്‍ശനവുമായി പി വി അന്‍വര്‍ എംഎല്‍എ. പൊലീസ് തട്ടിപ്പ് സംഘത്തിന്റെ സ്വഭാവം കാണിക്കുകയാണെന്നാണ് വിമര്‍ശനം. പൊലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടു നല്‍കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത കാസര്‍കോട്ടെ ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ സത്താറിന്റെ ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു പി വി അന്‍വര്‍.
◾https://dailynewslive.in/ ബലാത്സംഗ കേസില്‍ നടന് സിദ്ദിഖിനെ ഇന്നലെ ചോദ്യം ചെയ്ത് വിട്ടയച്ചു. പോലിസ് ആവശ്യപ്പെട്ട രേഖകള്‍ ഇന്നലെയും സിദ്ദിഖ് ഹാജരാക്കിയില്ല. 2016- 17 കാലത്ത് ഉപയോഗിച്ചിരുന്ന ക്യാമറ , ഐ പാഡ്,ഫോണ്‍ എന്നിവ കൈവശമില്ലെന്ന് സിദ്ദിഖ് പൊലീസിനെ അറിയിച്ചു. ഇനി സുപ്രീം കോടതി കേസ് പരിഗണിച്ച ശേഷമേ സിദ്ദിഖിന്റെ കാര്യത്തില്‍ തുടര്‍ നടപടി ഉണ്ടാകൂ.
◾https://dailynewslive.in/ ഓംപ്രകാശ് ഉള്‍പെട്ട ലഹരിക്കേസില്‍ ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനുമെതിരെ തെളിവുകളൊന്നും കിട്ടിയിട്ടില്ലെന്ന് പൊലീസ്. ആവശ്യമെങ്കില്‍ മാത്രമേ ഇനിയും താരങ്ങളെ മൊഴിയെടുക്കാന്‍ വിളിച്ചു വരുത്തൂ. മറ്റ് സിനിമാതാരങ്ങള്‍ ആരും വന്നതായി കണ്ടെത്തിയിട്ടില്ലെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ അറിയിച്ചു.
◾https://dailynewslive.in/ വനിതാ നിര്‍മാതാവിന്റെ ആരോപണത്തില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ ഡബ്ല്യൂസിസി. സംഘടനാ നേതാക്കള്‍ക്കെതിരായ വനിതാ നിര്‍മാതാവിന്റെ ആരോപണം ഗുരുതരമാണെന്നും ആരോപണവിധേയര്‍ തല്‍സ്ഥാനത്ത് നിന്ന് മാറാതെയാണ് അന്വേഷണം നേരിടുന്നത് എന്നത് സംഘടന കുറ്റാരോപിതര്‍ക്ക് ഒപ്പമാണെന്നതിന്റെ തെളിവാണെന്നും ഡബ്ല്യൂസിസി ഫേസ്ബുക്കില്‍ കുറിച്ചു.
◾https://dailynewslive.in/ ജനസംഖ്യയിലെ യുവതയുടെ അനുപാതത്തില്‍ ഉണ്ടാകുന്ന കുറവ് ഗൗരവതരമെന്നും ഇത് സമൂഹത്തിന്റെ കെട്ടുറപ്പിനെതന്നെ ബാധിക്കുമെന്നും മന്ത്രി കെ. എന്‍. ബാലഗോപാല്‍. തിരുവനന്തപുരത്തു നടക്കുന്ന പ്രോഫ്കോണ്‍’ ത്രിദിന ആഗോള പ്രൊഫഷണല്‍ വിദ്യാര്‍ഥി സംഗമത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾https://dailynewslive.in/ ഇടുക്കി ഉപ്പുതറയില്‍ അയല്‍വാസികള്‍ മര്‍ദ്ദിച്ച യുവാവ് മരിച്ചു. മാട്ടുത്താവളം മത്തായിപ്പാറ സ്വദേശി ജനീഷ് (43) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് യുവാവിന് മര്‍ദ്ദനമേറ്റത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. സംഭവത്തില്‍ അയല്‍വാസികളായ ബിബിന്‍, മാതാവ് എല്‍സമ്മ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
◾https://dailynewslive.in/ മലപ്പുറം വേങ്ങരയില്‍ അയല്‍വാസികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വൃദ്ധ ദമ്പതികള്‍ക്ക് ക്രൂരമര്‍ദ്ദനമേറ്റു. പണമിടപാടിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിനൊടുവിലാണ് വേങ്ങര സ്വദേശികളായ അസൈന്‍ (70) ഭാര്യ പാത്തുമ്മ (62) എന്നിവര്‍ക്ക് മര്‍ദനമേറ്റിരിക്കുന്നത്. ഇരുവരെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.സംഭവത്തില്‍ വേങ്ങര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
◾https://dailynewslive.in/ പറമ്പിക്കുളം വന്യജീവി സങ്കേതത്തിന്റെ ഭാഗമായ കുറുമൂച്ചി മലയില്‍ നിന്ന് ചന്ദന മരങ്ങള്‍ മുറിച്ചു കടത്തിയ സംഭവത്തില്‍ തമിഴ്നാട് സ്വദേശി പിടിയിലായി. സരളപ്പതി തേവര് തോട്ടത്തില്‍ മുനിസ്വാമിയെ (63) ആണ് പാലക്കാട് ജില്ലയിലെ ചെമ്മണാംപതിയിലുള്ള അണ്ണാനഗറില്‍ നിന്ന് കഴിഞ്ഞ ദിവസം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്.
◾https://dailynewslive.in/ സഹാറ മരുഭൂമിയില്‍ വെള്ളപ്പൊക്കം. തെക്കുകിഴക്കന്‍ മൊറോക്കോയില്‍ കഴിഞ്ഞ രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയാണ് ഈ അത്യപൂര്‍വ പ്രതിഭാസത്തിന് ഇടയാക്കിയത്. അര നൂറ്റാണ്ടിലേറെയായി വറ്റി വരണ്ടുകിടന്നിരുന്ന ഈ പ്രദേശത്തെ ഇറിക്വി തടാകം കനത്ത മഴയില്‍ നിറഞ്ഞുകവിഞ്ഞു. എന്തായാലും ഈ പ്രതിഭാസം ഈ പ്രദേശത്തെ കാലാവസ്ഥയെ ഭാവിയില്‍ തകിടം മറിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
◾https://dailynewslive.in/ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പത്ത് വര്‍ഷം ജയിലിലടച്ച, ഡല്‍ഹി സര്‍വകലാശാലയിലെ മുന്‍ പ്രൊഫസര്‍ ജി.എന്‍. സായിബാബ (57) അന്തരിച്ചു. ഹൈദരാബാദിലെ നിംസ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 2014 മുതല്‍ ഒരു പതിറ്റാണ്ട് നീണ്ട ജയില്‍ വാസത്തിന് ശേഷം നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു.
◾https://dailynewslive.in/ ദില്ലിയിലെ സരായ് കാലേ ഖാനില്‍ 34 കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത് റോഡരികില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. ഇന്നലെ പുലര്‍ച്ചെ 3.30 ഓടെയാണ് റോഡരികില്‍ യുവതിയെ ചോരയില്‍ കുളിച്ച നിലയില്‍ ഒരു നാവിക സേന ഉദ്യോഗസ്ഥന് കണ്ടെത്തിയത്. പിന്നീട് പൊലീസ് സ്ഥലത്തെത്തി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഒഡീഷ സ്വദേശിയായ യുവതിയാണ് ക്രൂര പീഡനത്തിന് ഇരയായത്. സിസിടിവികള്‍ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.
◾https://dailynewslive.in/ ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം പിടികൂടിയ 2000 കോടിയുടെ ലഹരിവസ്തുക്കള്‍ കൊണ്ടുവന്നത് നിശാ പാര്‍ട്ടികള്‍ക്കും സംഗീത വിരുന്നുകള്‍ക്കും വേണ്ടിയെന്ന് പൊലീസ്. രാജ്യതലസ്ഥാനം ലഹരിവഴിയിലെ സൂക്ഷിപ്പ് കേന്ദ്രമായി മാറുകയാണെന്നാണ് ദില്ലി പൊലീസിന്റെ കണ്ടെത്തല്‍. ലഹരിക്കടത്തിലെ കള്ളപ്പണ ഇടപാടില്‍ കേസ് എടുത്ത ഇഡി ഡല്‍ഹിയിലും മുംബെയിലും പരേേിശാധന നടത്തി.
◾https://dailynewslive.in/ കരസേനയ്ക്ക് ഊര്‍ജ്ജമാകാന്‍ മലയാളി ഉദ്യോഗസ്ഥന്റെ അഗ്നിയസ്ത്ര. ഡ്രോണ്‍ അടക്കം സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ലക്ഷ്യങ്ങള്‍ തകര്‍ക്കുന്ന സംവിധാനമാണ് മലയാളി സൈനിക ഉദ്യോഗസ്ഥന് മേജര്‍ രാജ്പ്രസാദ് വികസിപ്പിച്ച അഗ്നിയസ്ത്ര. സിക്കിമില്‍ നടന്ന ആര്‍മി കമാന്‍ഡേഴ്സ് യോഗത്തില്‍ ആദ്യ അഗ്നിയസ്ത്ര കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദിക്ക് നല്കി ഉദ്ഘാടനം ചെയ്തു.
◾https://dailynewslive.in/ ഹിന്ദി അടിച്ചേല്പിക്കുന്നതിന് എതിരെ ആര്‍എസ്എസ്. ഒരുഭാഷ മാത്രമാണ് ഏറ്റവും മഹത്തായത് എന്നത് തെറ്റായ പ്രചരണമാണെന്ന് മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് സുരേഷ് ഭയ്യാജി ജോഷി പറഞ്ഞു. ഇന്ത്യയില്‍ സംസാരിക്കുന്ന എല്ലാ ഭാഷയും ദേശീയ ഭാഷയാണ്. എല്ലാ ഭാഷയിലെയും ആശയവും ഒന്നാണ് എന്നും, ചില ഭാഷ മോശമാണെന്നുള്ള പ്രചാരണം തെറ്റാണെന്നും സുരേഷ് ഭയ്യാജി ജോഷി രാജസ്ഥാനിലെ ജയ്പൂരില്‍ നടന്ന പ്രസ്താവനയില്‍ വ്യക്തമാക്കി.
◾https://dailynewslive.in/ ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവിഎം അട്ടിമറി നടന്നുവെന്ന ആരോപണത്തില്‍ ഉറച്ച് കോണ്‍ഗ്രസ്. അട്ടിമറി സംശയിക്കുന്ന 20 മണ്ഡലങ്ങളുടെ ലിസ്റ്റ് തിരഞ്ഞെടുപ്പ് കമ്മിഷന് കോണ്‍ഗ്രസ് കൈമാറിയതായി പാര്‍ട്ടി വാക്താവ് പവന് ഖേര പറഞ്ഞു. അതേസമയം ഹരിയാനയിലെ മന്ത്രിസഭ രൂപീകരണം തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ പോകേണ്ടതില്ലെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചു. എന്നാല്‍ 20 സീറ്റുകളിലെ ഫലം അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ മരവിപ്പിക്കണം എന്നാണ് കോണ്‍ഗ്രസ് നിലപാട്.
◾https://dailynewslive.in/ ബംഗ്ലാദേശിലെ സമീപകാല സംഭവങ്ങള്‍ ഇന്ത്യയിലെ ഹിന്ദുക്കള്‍ക്ക് പാഠമാണെന്ന് ചൂണ്ടിക്കാട്ടി ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. ഹിന്ദുക്കള്‍ക്കിടയില്‍ അദ്ദേഹം ഐക്യത്തിന് ആഹ്വാനം ചെയ്തു. വിജയദശമിയുമായി ബന്ധപ്പെട്ട് നാഗ്പുരില്‍ നടന്ന വാര്‍ഷിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആര്‍എസ്എസ് മേധാവി.
◾https://dailynewslive.in/ കോണ്‍ഗ്രസ് അര്‍ബന്‍ നക്സലുകളുടെ പാര്‍ട്ടിയാണെന്ന് വിമര്‍ശനമുന്നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ബിജെപി ഭീകരവാദികളുടെ പാര്‍ട്ടിയാണെന്ന് ഖാര്‍ഗെ ആരോപിച്ചു. ന്യൂനപക്ഷങ്ങളെയും ദളിതരേയും തല്ലിക്കൊല്ലുന്നുവരേയും മര്ദ്ദിക്കുന്നുവരേയും ബലാത്സംഗം ചെയ്യുന്നുവരേയും പിന്തുണക്കുന്നവരാണ് പുരോഗമന ചിന്താഗതിക്കാരെ അര്‍ബന്‍ നക്സലുകളെന്ന് വിളിക്കുന്നതെന്നും പ്രധാനമന്ത്രി മോദിക്ക് ഇത് പറയാനുള്ള അധികാരമില്ലെന്നും ഖാര്‍ഗെ പറഞ്ഞു.
◾https://dailynewslive.in/ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ‘ഭീകരവാദിപാര്ട്ടി’ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി ബി.ജെ.പി. ഖാര്‍ഗെയുടെ പരാമര്‍ശം ബിജെപിക്ക് വോട്ട് ചെയ്ത ജനങ്ങളെ അപമാനിക്കലാണെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പുനെവാല പറഞ്ഞു. കോണ്‍ഗ്രസ് ദളിതര്‍ക്കെതിരായ പാര്‍ട്ടിയാണെന്നും അദ്ദേഹം ആരോപിച്ചു.
◾https://dailynewslive.in/ തമിഴ്നാട്ടില്‍ വെള്ളിയാഴ്ച രാത്രിയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം തുടങ്ങി. സുരക്ഷാ ഉദ്യോഗസ്ഥരില്‍ നിന്ന് എന്‍ഐഎ വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.
◾https://dailynewslive.in/ ആര്‍ജി കര് ആശുപത്രിയിലെ സീനിയര്‍ ഡോക്ടര്‍മാരുടെ കൂട്ടരാജി തള്ളി പശ്ചിമബംഗാള്‍ സര്‍ക്കാര്‍. നിയമസാധുതയില്ല എന്ന് കാണിച്ചാണ് സര്‍ക്കാര്‍ ഇവരുടെ കൂട്ടരാജി നിരസിച്ചത്. ഓഗസ്റ്റില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ നിരാഹാരസമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജൂനിയര്‍ ഡോക്ടര്‍മാക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് സീനിയര്‍ ഡോക്ടര്‍മാരും അധ്യാപകരും കൂട്ടരാജി വെച്ചത്.
◾https://dailynewslive.in/ ഗുജറാത്തിലെ മെഹ്സാനയില്‍ കാദി ടൗണിനടുത്തുള്ള സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഫാക്ടറിയില്‍ മണ്ണ് ഇടിഞ്ഞു വീണുണ്ടായ അപകടത്തില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ഒന്‍പത് പേര് മരിച്ചു. ഫാക്ടറിയില്‍ തൊഴിലാളികള്‍ ചേര്‍ന്ന് 16 അടിയോളം ആഴമുള്ള കുഴിയെടുക്കുന്നതിനിടെയാണ് മണ്ണിടിഞ്ഞ് വീണതെന്ന് പൊലീസ് പറഞ്ഞു. മരിച്ചവരില്‍ മൂന്ന് പേര് രാജസ്ഥാന് സ്വദേശികളും മറ്റുള്ളവര്‍ ഗുജറാത്തില്‍ നിന്ന് തന്നെയുള്ളവരുമാണ്.
◾https://dailynewslive.in/ മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍.സി.പി. അജിത് പവാര്‍ പക്ഷ നേതാവുമായ ബാബാ സിദ്ധിഖി ബാന്ദ്രയിലെ തന്റെ മകന്റെ ഓഫീസില്‍വെച്ച് വെടിയേറ്റു മരിച്ചു. ഇന്നലെ രാത്രി 9.30 -ഓടെയായിരുന്നു സംഭവം. അക്രമികള്‍ മൂന്നു തവണ അദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തതായാണ് വിവരം.
◾https://dailynewslive.in/ പശ്ചിമേഷ്യന്‍ സംഘര്‍ഷം പുതിയ ഘട്ടത്തിലേക്ക്. ഭരണസിരാകേന്ദ്രങ്ങളെയടക്കം പ്രതിസന്ധിയിലാക്കിയ സൈബര്‍ ആക്രമണമാണ് ഇപ്പോള്‍ ഇറാന് നേരിട്ടിരിക്കുന്നത്. ഇസ്രയേലിനെ സഹായിക്കുന്ന അറബ് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഇറാന് രംഗത്തെത്തിയതിനുപിന്നാലെയാണ് വ്യാപക സൈബര്‍ ആക്രമണം നേരിട്ടത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ താറുമാറായെന്നും ആണവകേന്ദ്രങ്ങളെ സൈബര്‍ ആക്രമണം ബാധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സുപ്രധാന രേഖകള്‍ ചോര്‍ത്തിയെന്നും വിവരമുണ്ട്. സൈബര്‍ ആക്രമണത്തിനു പിന്നില്‍ ഇസ്രയേല്‍ കേന്ദ്രങ്ങളാണെന്ന് അഭ്യൂഹങ്ങളുയരുന്നുണ്ടെങ്കിലും ഇതില്‍ സ്ഥിരീകരണമൊന്നുമില്ല.
◾https://dailynewslive.in/ ക്ലാസും മാസും ചേര്‍ന്ന സെഞ്ചുറിയുടെ അകമ്പടിയോടെ 47 പന്തില്‍ 111 റണ്‍സെടുത്ത സഞ്ജു സാംസണും തകര്‍പ്പന്‍ അടികളിലൂടെ 35 പന്തില്‍ 75 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവും ചേര്‍ന്ന് ഇന്ത്യക്ക് സമ്മാനിച്ചത് ബംഗ്ലാദേശിനെതിരായ മൂന്നാം ടി20 യിലെ 133 റണ്‍സിന്റെ വമ്പന്‍ വിജയം. എട്ട് സിക്സും പതിനൊന്ന് ഫോറുകളുമടിച്ച സഞ്ജു ഒരോവറില്‍ 5 സിക്സടിച്ചു. അതേസമയം മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3-0 ന് തൂത്തുവാരി.
◾https://dailynewslive.in/ ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ പാകിസ്ഥാന് അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ളത് ഓസ്ട്രേലിയയാണ്. ശ്രീലങ്ക, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ അടുത്തവര്‍ഷം ലോര്‍ഡ്സില്‍ നടക്കുന്ന ഫൈനലില്‍ ഏറ്റുമുട്ടും.
◾https://dailynewslive.in/ റെക്കോഡ് നേട്ടത്തില്‍ നിന്ന് താഴോട്ടിറങ്ങി ഇന്ത്യയുടെ വിദേശ നാണ്യശേഖരം. ഒക്ടോബര്‍ നാലിന് അവസാനിച്ച ആഴ്ചയില്‍ 370 കോടി ഡോളര്‍ താഴ്ന്ന് ശേഖരം 70,118 കോടി ഡോളര്‍ ആയെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. വിദേശ നാണ്യ ആസ്തി ഇടിഞ്ഞതാണ് തിരിച്ചടിയായത്. വിദേശ നാണ്യശേഖരത്തില്‍ മുഖ്യപങ്ക് വഹിക്കുന്ന എഫ്സിഎ 351 കോടി ഡോളര്‍ താഴ്ന്ന് 61,260 കോടി ഡോളറിലെത്തി. കരുതല്‍ സ്വര്‍ണശേഖരം 4 കോടി ഡോളര്‍ കുറഞ്ഞ് 6,?576 കോടി ഡോളറായി. രാജ്യാന്തര നാണ്യനിധിയിലെ സ്പെഷല്‍ ഡ്രോവിങ് റൈറ്റ്സ് 12.3 കോടി ഡോളര്‍ കുറഞ്ഞ് 1,843 കോടി ഡോളറായി. ഐഎംഎഫിലെ റിസര്‍വ് പൊസിഷനും 3.5 കോടി ഡോളര്‍ താഴ്ന്ന് 435 കോടി ഡോളറായെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. സെപ്റ്റംബര്‍ 27ന് അവസാനിച്ച ആഴ്ചയിലാണ് ഇന്ത്യയുടെ വിദേശ നാണ്യശേഖരം ചരിത്രത്തില്‍ ആദ്യമായി 70,000 കോടി ഡോളര്‍ കടന്നത്. ഈ നേട്ടം കൊയ്യുന്ന 4-ാമത്തെ മാത്രം രാജ്യമാണ് ഇന്ത്യ. 70,480 കോടി ഡോളറിലേക്കായിരുന്നു വര്‍ധന.
◾https://dailynewslive.in/ തെലുങ്ക് മെഗാതാരം ചിരഞ്ജീവി നായകനായ ബിഗ് ബഡ്ജറ്റ് ചിത്രമായ ‘വിശ്വംഭര’യുടെ ടീസര്‍ പുറത്ത്. സൂപ്പര്‍ ഹിറ്റ് സംവിധായകന് വസിഷ്ഠ രചിച്ചു സംവിധാനം ചെയ്ത ഈ മാസ്സ് ഫാന്റസി അഡ്വെഞ്ചര്‍ ചിത്രം നിര്‍മ്മിക്കുന്നത് യു വി ക്രിയേഷന്‍സാണ്. കാഴ്ചക്കാരെ പ്രപഞ്ചത്തിനപ്പുറമുള്ള മെഗാ മാസിലേക്ക് കൊണ്ടു പോകുന്ന തരത്തിലാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. ഒരു നിഗൂഢ ഭൂപ്രകൃതിയുടെ പശ്ചാത്തലത്തില്‍ ദുഷ്ട ശക്തിയോട് ഏറ്റു മുട്ടുന്ന ചിരഞ്ജീവിയെ ആണ് ഇതില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരു സൂപ്പര്‍ഹീറോയെപ്പോലെ പറക്കുന്ന കുതിരപ്പുറത്ത് എന്‍ട്രി നടത്തുന്ന ചിരഞ്ജീവിയുടെ കഥാപാത്രത്തിന്റെ ദൈവിക ശ്കതിയുടെ സൂചനയും നല്‍കികൊണ്ട്, ഹനുമാന് ഭഗവാന്റെ പ്രതിമയുടെ മുന്നില്‍ ഭീമാകാരമായ ഒരു ഗദയുമായി നില്ക്കുന്ന രീതിയിലാണ് ടീസര്‍ അവസാനിപ്പിച്ചിരിക്കുന്നത്. തൃഷ കൃഷ്ണന്, അഷിക രംഗനാഥ്, കുനാല്‍ കപൂര്‍, സുര്‍ഭി, ഇഷ ചൗള എന്നിവരാണ് ഇതിലെ പ്രധാന താരങ്ങള്‍.
◾https://dailynewslive.in/ സൗബിന് ഷാഹിര്‍, ബേസില്‍ ജോസഫ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘പ്രാവിന് കൂട് ഷാപ്പ്’ എന്ന പടത്തിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു. ചീട്ടുകളുമായി വേറിട്ട ലുക്കിലുള്ള സൗബിനെയും തല പുകഞ്ഞ് എന്തോ ആലോചിക്കുന്ന പൊലീസുകാരനായ ബേസില്‍ ജോസഫിനെയും പോസ്റ്ററില്‍ കാണാം. ചിത്രം ഡിസംബറില്‍ തിയറ്ററുകളില്‍ എത്തും. നവാഗതനായ ശ്രീരാജ് ശ്രീനിവാസന് ആണ് പ്രാവിന് കൂട് ഷാപ്പ് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ചെമ്പന്‍ വിനോദും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചാന്ദ്നീ ശ്രീധരന്, ശിവജിത് പത്മനാഭന്, ശബരീഷ് വര്‍മ്മ, നിയാസ് ബക്കര്‍, രേവതി, വിജോ അമരാവതി, രാംകുമാര്‍, സന്ദീപ്, പ്രതാപന് കെ.എസ്. തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നുണ്ട്. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് പ്രാവിന് കൂട് ഷാപ്പ്.
◾https://dailynewslive.in/ നിരവധി ആഡംബര കാറുകളും വിന്റേജ് വാഹനങ്ങളുമുള്ള മമ്മൂട്ടിയുടെ കുടുംബത്തിലേക്ക് ഏറ്റവും പുതിയൊരു അതിഥി കൂടി എത്തിയിരിക്കുന്നു. 369 ഗാരിജിലേക്കു ടൊയോട്ടയുടെ എം പി വി വെല്‍ഫെയര്‍ ആണ് അവസാനമായെത്തിയ താരം. മലയാളത്തിന്റെ പ്രിയതാരത്തിന്റെ പുതിയ വാഹന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. കഴിഞ്ഞ മാര്‍ച്ചില്‍ മമ്മൂട്ടി കുടുംബം സ്വന്തമാക്കിയ വെല്‍ഫെയറിന്റെ വിഡിയോ ഇപ്പോഴാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടത്. ഏതു വേരിയന്റാണ് താരം സ്വന്തമാക്കിയതിന് വ്യക്തമല്ലെങ്കിലും വെല്‍ഫെയറിന്റെ ബേസ് വേരിയന്റിന് 1.22 കോടി രൂപയും വി ഐ പി വേരിയന്റിന് 1.32 കോടി രൂപയുമാണ് എക്സ് ഷോറൂം വില വരുന്നത്. ഹൈബ്രിഡ് സിസ്റ്റവുമായി പെയര്‍ ചെയ്തിട്ടുള്ള 2 .5 ലീറ്റര്‍, 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്റെ കരുത്ത്. 240 എന്‍ എം ടോര്‍ക്കും 193 പി എസ് കരുത്തും ഉല്പാദിപ്പിക്കുമിത്. ഇ – സി വി റ്റി ഗിയര്‍ ബോക്സും നല്‍കിയിട്ടുണ്ട്.
◾https://dailynewslive.in/ പുരുഷാധിപത്യസമൂഹത്തില്‍, കുടുംബമില്ലാതെ തനിച്ചു ജീവിക്കുന്ന ഒരു സ്ത്രീ. ഈ പരീക്ഷണജീവിതം അവള്‍ക്ക് പൂര്‍ണ്ണ ആത്മവിശ്വാസവും ശക്തിയും നല്കി. അങ്ങനെയുള്ള സ്ത്രീ എങ്ങനെ ഒറ്റയ്ക്ക് ജീവിതത്തെ നേരിട്ടു എന്ന ചോദ്യത്തിന്റെ ഉത്തരമാണ് രാശാത്തിയുടെ കഥ. പൊള്ളുന്ന അനുഭവങ്ങളുടെ തീച്ചൂളയില്നിന്നുരുവംകൊണ്ട ആത്മകഥാപരമായ നോവല്‍. ‘മാനുഷി’. ബാമ. പരിഭാഷ – ഇടമണ്‍ രാജന്. മാതൃഭൂമി. വില 221 രൂപ.
◾https://dailynewslive.in/ വായ്നാറ്റം ഒഴിവാക്കുന്നതിനും സമ്മര്‍ദ്ദമകറ്റുന്നതിനും താടിയെല്ലിന്റെ വ്യായാമത്തിനുമൊക്കെയായി ഉപയോഗിക്കുന്ന ഒന്നാണ് ചൂയിങ് ഗം. എന്നാല്‍ ചൂയിങ് ഗം സ്ഥിരമായും ദീര്‍ഘനേരം വായിലിട്ടു ചവയ്ക്കുന്ന ശീലം നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഒരു ദിവസം 15 മിനിറ്റില്‍ കൂടുതല്‍ ചൂയിങ് ഗം വായിലിട്ടു ചവയ്ക്കാന്‍ പാടില്ല. എന്നാല്‍ പലരും ഇടയ്ക്കിടെ വായില്‍ ചൂയിങ് ഗം മണിക്കൂറുകളോളം ചവയ്ക്കുന്ന ശീലക്കാരാണ്. ചൂയിങ് ഗം ദീര്‍ഘനേരം അല്ലെങ്കില്‍ ഒരു വശത്ത് മാത്രമിട്ട് ചവയ്ക്കുന്നത് താടിയെല്ലിനും ചെവിക്കും വേദനയുണ്ടാക്കാം. കൂടാതെ ഇത് തലവേദനയുണ്ടാകാനുള്ള സാധ്യതയുമുണ്ട്. പഞ്ചസാരയില്ലാത്ത ഗമ്മിലും ആസിഡിന്റെ ഫ്ലേവറുകളുണ്ടാകാം. ഇത് ഡെന്റല്‍ ഇറോഷന് കാരണമാകും. ഇനാമല്‍ നഷ്ടപ്പെടുത്തിയേക്കാം. ദീര്‍ഘനേരം ഗം ചവയ്ക്കുന്നതിലൂടെ ഗ്യാസിന്റെ പ്രശ്നങ്ങള്‍ക്കും കാരണമായേക്കാം. ഇത് വയറുവീര്‍ക്കുന്നതിലേക്കും അസ്വസ്ഥതയിലേക്കും നയിച്ചേക്കാം. ദീര്‍ഘനേരം ചൂയിങ് ഗം ചവയ്ക്കുന്നത് മെര്‍ക്കുറി പുറപ്പെടുവിക്കാനും ഇത് നാഡീസംബന്ധമായ പ്രശ്നങ്ങളിലേക്കും മാനസിക വൈകല്യങ്ങളിലേക്കും നയിച്ചേക്കാം.
*ശുഭദിനം*
*കവിത കണ്ണന്*
കാടിനുളളില്‍ നദീതീരത്താണ് ഒരു കുടില്‍ കെട്ടി ഗുരു താമസിച്ചിരുന്നത്. നദീതീരത്തിരുന്ന് മന്ത്രം ചൊല്ലുക അദ്ദേഹത്തിന്റെ ശീലമായിരുന്നു, ഒരു ദിവസം മന്ത്രോച്ചാരണത്തിനിടെ മുളകൊണ്ട് കുട്ടയുണ്ടാക്കി നദിയില്‍ ഒഴുക്കിവിട്ടു. പിന്നീട് അതൊരു ശീലമായി മാറി. ഒരിക്കല്‍ അദ്ദേഹത്തിന്റെ ശിഷ്യന് ചോദിച്ചു: എന്തിനാണ് എന്നും ഇങ്ങനെ കുട്ടയുണ്ടാക്കി ഒഴുക്കിവിടുന്നത്. ആര്‍ക്കും ഒരു ഉപകാരമില്ലാത്ത കാര്യം എന്തിനാണ് ഇങ്ങനെ ആവര്‍ത്തിക്കുന്നത്? ഗുരു പറഞ്ഞു: ഞാന്‍ ചെയ്യുന്ന ഈ കര്മ്മത്തിന് ആര്‍ക്കെങ്കിലും ഫലം ലഭിക്കും. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ഗുരുവിന് സുഖമില്ലാതായി. അദ്ദേഹം രാപകല്‍ കുടിലില്‍ തന്നെ ചിലവഴിച്ചു. ഒരു ദിവസം ശിഷ്യന് നദീ തീരത്തുകൂടി നടക്കുന്നതിനിടയില്‍ ഒരു വൃദ്ധ കരയുന്നത് കണ്ട് കാരണമന്വേഷിച്ചു. അവര്‍ പറഞ്ഞു: കുറച്ച് ദിവസംമുമ്പ് വരെ എന്നും രാവിലെ ഒരു കുട്ട നദിയിലൂടെ ഒഴുകി വരുമായിരുന്നു. ആ കുട്ട വിറ്റാണ് ഞാന്‍ ഭക്ഷണം കഴിച്ചിരുന്നത്. ഇപ്പോള്‍ ആ കുട്ട എനിക്ക് ലഭിക്കുന്നില്ല. ഞാനിപ്പോള്‍ പട്ടിണിയിലാണ്. ശിഷ്യന് തിരികെ വന്ന് ഗുരുവിനോട് കാര്യം പറഞ്ഞു. മാത്രമല്ല, ഗുരുവിന് സുഖമാകുന്നത് വരെ അവന് മന്ത്രം ചൊല്ലുന്നതിനോടൊപ്പം ഒരു കുട്ടയുണ്ടാക്കി നദിയില്‍ ഒഴുക്കിവിട്ടുകൊണ്ടേയിരുന്നു.. അദൃശ്യമായ അനന്തരഫലങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്ക് മാത്രമാണ് നിസ്വാര്‍ത്ഥമായ കര്‍മ്മങ്ങള്‍ തുടരാനാകുക. ഓരോ കര്‍മ്മത്തിനും ഉടനടി പ്രതിഫലം പ്രതീക്ഷിക്കുന്നവര്‍ക്ക് ദീര്‍ഘവീക്ഷണമുളള ഒന്നുംതന്നെ ചെയ്യാനാകില്ല. ദൃശ്യമായ ഫലങ്ങള്‍ക്ക് വേണ്ടിമാത്രമാണ് നാം പ്രവര്‍ത്തിക്കുന്നതെങ്കില്‍ ഒരു തൈ പോലും ആരും നടില്ലായിരുന്നു. നമ്മുടെ ഓരോ പ്രവര്‍ത്തികളും ആര്‍ക്കൊക്കെയോ ഉപകരിക്കുന്നുണ്ടെന്ന വിചാരമാണ് നിഷ്കാമകര്‍മ്മത്തിന്റെ അടിത്തറ. നമ്മുടെ ഒരോ പ്രവര്‍ത്തികള്‍ക്കും വേണ്ടി ആരോ പ്രതീക്ഷയോടെ കാത്തിരിക്കുന്നുണ്ട്.. അതെ നിഷ്കാമകര്‍മ്മം നമ്മുടെ നിത്യേനയുളള ശീലങ്ങളുടെ ഭാഗമാക്കാം – ശുഭദിനം.