◾https://dailynewslive.in/ ഇറാന് നേരെ ഇസ്രയേലിന്റെ കനത്ത വ്യാമാക്രമണം. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലാണ് ഇന്ന് പുലര്‍ച്ചെ വ്യോമാക്രമണം നടന്നത്. നൂറ് ഫൈറ്റര്‍ ജെറ്റുകള്‍ ഉപയോഗിച്ച് മൂന്ന് ഘട്ടങ്ങളിലായാണ് ആക്രമണം നടത്തിയത്. ആദ്യം ആക്രമിച്ചത് ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളേയാണ്. പിന്നീട് ഇറാന്റെ മിസൈല്‍, ഡ്രോണ്‍ സംവിധാനങ്ങള്‍ക്കു നേരെയും ആക്രമണം നടത്തി. നിരന്തരമായ പ്രകോപനങ്ങള്‍ക്കുള്ള മറുപടിയാണെന്നാണ് ഇസ്രയേല്‍ പറയുന്നത്. ആക്രമണങ്ങളിലുണ്ടായ നാശനഷ്ടങ്ങളെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
◾https://dailynewslive.in/ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണങ്ങള്‍ക്ക് തക്കതായ തിരിച്ചടി നല്‍കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഇസ്രായേലിന്റെ ആക്രമണങ്ങളെ പ്രതിരോധ സംവിധാനങ്ങള്‍ വിജയകരമായി നേരിട്ടെന്നും എന്നാല്‍ ചില സ്ഥലങ്ങളില്‍ ചെറിയ രീതിയിലുള്ള നാശനഷ്ടങ്ങളുണ്ടായെന്നും ഇറാന് അറിയിച്ചു.
*
class="selectable-text copyable-text x117nqv4">കെ.എസ്.എഫ്.ഇ**സ്ക്രീന്‍ ഷോട്ട് മത്സരം*
സ്ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന് കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*ഒക്ടോബർ 25 ലെ വിജയി : അമ്പിളി ഉണ്ണികൃഷ്ണന്, അരിയന്നൂര്‍, തൃശൂര്‍*
◾https://dailynewslive.in/ കൂറുമാറ്റത്തിനായി രണ്ട് എംഎല്‍എമാര്‍ക്ക് 100 കോടി രൂപ കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണത്തില്‍ അന്വേഷണത്തിനൊപ്പം അതിശക്തമായ നടപടിയും വേണമെന്ന് ഇടതുമുന്നണിയില്‍ പൊതു വികാരം. ആരോപണം ശരിയെങ്കില്‍ ശക്തമായ നടപടിയുണ്ടാകണമെന്നും ഇടതുമുന്നണിയില്‍ ചര്‍ച്ചക്ക് വന്നാല്‍ അഭിപ്രായം പറയുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. ജുഡീഷ്യല്‍ അന്വേഷണം എന്ന ആവശ്യം പലരും ഉന്നയിക്കുന്നുണ്ടെന്ന് എകെ ശശീന്ദ്രനും പറഞ്ഞു. ഇടത് എംഎല്‍എമാരെ ബിജെപി പാളയത്തിലേക്ക് എത്തിക്കാന്‍ നീക്കം നടത്തിയെന്നാണ് മന്ത്രിസ്ഥാനത്തിനായി കരുക്കള്‍ നീക്കിയ തോമസ് കെ തോമസിന് നേരെ ഉയര്‍ന്ന ആരോപണം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തോമസ് കെ തോമസിന് എന്തുകൊണ്ട് മന്ത്രി സ്ഥാനം നല്‍കുന്നില്ലെന്നതിലായിരുന്നു വിശദീകരണം.
◾https://dailynewslive.in/ നൂറ് കോടി രൂപയുടെ കോഴ ആരോപണം തള്ളി തോമസ് കെ. തോമസ്. ആരോപണത്തില്‍ അന്വേഷണം വേണമെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും തോമസ് കെ. തോമസ് പ്രതികരിച്ചു. അന്വേഷണമാവശ്യപ്പെട്ട് കത്ത് നല്‍കുമെന്നും തനിക്കെതിരെ ബാലിശമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
◾https://dailynewslive.in/ തോമസ് കെ തോമസിനെതിരായ കൂറുമാറ്റക്കോഴ ആരോപണം പാര്‍ട്ടി പരിശോധിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രന്. ആരോപണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യം പലരും ഉന്നയിക്കുന്നുണ്ട്. ആന്റണി രാജു പറഞ്ഞ കാര്യങ്ങളിലെ ശരി തെറ്റുകള്‍ പരിശോധിക്കേണ്ടതുണ്ടെന്നും ശശീന്ദ്രന് പറഞ്ഞു. പാര്‍ട്ടി പ്രസിഡന്റ് പറയുന്ന നിമിഷം മന്ത്രി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കുമെന്നും എകെ ശശീന്ദ്രന് വ്യക്തമാക്കി.
*തൃശൂര്‍ സൂപ്പര്‍ സെയിലുമായി പുളിമൂട്ടില്‍ സില്‍ക്സ്*
നൂറ് വര്‍ഷത്തിന്റെ നിറവില്‍ നില്ക്കുന്ന പുളിമൂട്ടില്‍ സില്‍ക്സിന്റെ തൃശൂര്‍ ഷോറൂമില്‍ 70 ശതമാനം വരെ വിലക്കുറവുള്ള സൂപ്പര്‍ സെയില്‍. തൃശൂര്‍ സൂപ്പര്‍ സെയിലില്‍ സാരികള്‍കള്‍ക്കും മെന്‍സ് വെയറിനും 70 ശതമാനം വരെ വിലക്കുറവുണ്ട്. കിഡ്സ് വെയറിനും മറ്റ് ലേഡീസ് വെയറിനും 60 ശതമാനം വരെ വിലക്കുറവാണുള്ളത്. തൃശൂര്‍ സൂപ്പര്‍ സെയിലിലുള്ള സൂപ്പര്‍ കളക്ഷനുകള്‍ സൂപ്പര്‍ ഓഫറില്‍ നേടാന്‍ എത്രയും പെട്ടെന്ന് പാലസ് റോഡിലുള്ള പുളിമൂട്ടില്‍ സില്‍ക്സിന്റെ തൃശൂര്‍ ഷോറൂം സന്ദര്‍ശിക്കുക.
◾https://dailynewslive.in/ കോഴിക്കോട് ചേവായൂര്‍ സഹകരണ ബാങ്കിന്റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കണ്‍വെന്‍ഷനില്‍ വിമതര്‍ക്കെതിരെ ഭീഷണി പ്രസംഗവുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്. എന്തെങ്കിലും സംഭവിച്ചാല്‍ ഈ പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ലെന്നും ബാങ്ക് പതിച്ച് കൊടുക്കാന്‍ കരാര്‍ ഏറ്റെടുത്തവര്‍ ഇത് ഓര്‍ക്കണമെന്നും കെ സുധാകരന് പറഞ്ഞു. തങ്ങളുടെ പ്രവര്‍ത്തകരെ തൊടാന്‍ ശ്രമിച്ചാല്‍ ആ ശ്രമത്തിന് തിരിച്ചടിക്കുമെന്നും, കാശുവാങ്ങി ഇടുപക്ഷത്തിന് ജോലി കൊടുക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും തടി വേണോ ജീവന് വേണോ എന്ന് ഓര്‍ത്തോളുവെന്നും കെ. സുധാകരന് പറഞ്ഞു. കുറച്ചുകാലമായി ബാങ്ക് ഭരണസമിതിയും കോണ്‍ഗ്രസ് ജില്ലാ നേതൃത്വവും രണ്ട് തട്ടിലാണെന്നാണ് റിപ്പോര്‍ട്ട്.
◾https://dailynewslive.in/ തന്റെ ആവശ്യങ്ങള്‍ ഒരാഴ്ചക്കകം അംഗീകരിച്ചില്ലെങ്കില്‍ മാറി ചിന്തിക്കുമെന്ന് കൊടുവളളിയിലെ മുന്‍ സിപിഎം സ്വതന്ത്ര എംഎല്‍എ കാരാട്ട് റസാഖ്. മന്ത്രി മുഹമ്മദ് റിയാസിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുന്നയിച്ച റസാഖ്, റിയാസ് പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യുകയാണെന്ന് ആരോപിച്ചു. തന്നെ തോല്‍പ്പിക്കാന്‍ ഗൂഡാലോചന നടത്തിയെന്നും തന്റെ വികസന പദ്ധതികള്‍ റിയാസ് അട്ടിമറിച്ചുവെന്നും റസാഖ് പറഞ്ഞു. ഇക്കാര്യങ്ങള്‍ പരിഹരിക്കണമെന്ന് സിപിഎം ലോക്കല്‍ ഏരിയ കമ്മിറ്റികള്‍ക്ക് പരാതി കത്തായി നല്‍കിയിരുന്നു. ഇതിന് മൂന്ന് വര്‍ഷമായി മറുപടി ഇല്ലെന്നും ഇനി ഒരാഴ്ചയോ പത്ത് ദിവസമോ കാത്തിരിക്കുമെന്നും അതിന് ശേഷം നിലപാട് പ്രഖ്യാപിക്കുമെന്നും റസാഖ് പറഞ്ഞു.
◾https://dailynewslive.in/ കൊടുവളളിയിലെ മുന്‍ സിപിഎം സ്വതന്ത്ര എംഎല്‍എ കാരാട്ട് റസാഖിനെ മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് സ്ഥാനത്ത് നിന്നും രാജി വെക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി സൂചന. റസാഖ് വീണ്ടും പിവി അന്‍വറുമായി കൂടിക്കാഴ്ച നടത്തിയ പശ്ചാത്തലത്തിലാണ് നീക്കമെന്നാണ് വിവരം. എന്നാല്‍ തന്നോട് രാജിവെക്കാന്‍ പറഞ്ഞിട്ടില്ലെന്നും ആവശ്യമെങ്കില്‍ അവര്‍ക്ക് തന്നെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാമെന്നുമുളള നിലപാടിലാണ് കാരാട്ട് റസാഖ്.
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..
*2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 2):*
ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 25,000 ല്‍ അധികം ഓണക്കോടികള്‍ ◼️ 3500 രൂപ വില വരുന്ന ഓണക്കോടി ഓരോ ചിട്ടിയിലും 10ല്‍ ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ സിപിഎം നേതാവ് എന്‍ എന്‍ കൃഷ്ണദാസിന്റെ അധിക്ഷേപ പരാമര്‍ശത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി പി കെ ശ്രീമതി. ഒരാളെയും വേദനിപ്പിക്കുന്ന തരത്തില്‍ സംസാരിക്കരുതെന്നും തന്നെ എത്രയോ തവണ മാധ്യമങ്ങള്‍ വിമര്ശിച്ചിച്ചിരിക്കുന്നുവെന്നും എന്നിട്ടും താന്‍ ഒരിക്കലും മോശം പരാമര്‍ശം നടത്തിയിട്ടില്ലെന്നും പി.കെ.ശ്രീമതി പറഞ്ഞു.
◾https://dailynewslive.in/ മാധ്യമപ്രവര്‍ത്തകരോടുള്ള സിപിഎം നേതാവ് എന്‍.എന്‍.കൃഷ്ണദാസിന്റെ മോശം പരാമര്‍ശത്തിന് പാലക്കാട്ടെ ജനം മറുപടി പറയുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. എന്‍.എന്‍.കൃഷ്ണദാസിന്റെ മോശം പരാമര്‍ശം അദ്ദേഹത്തിന്റെ ധാര്‍ഷ്ട്യത്തെയാണ് കാണിക്കുന്നതെന്ന് ഷാഫി പറമ്പില്‍ എംപിയും പ്രതികരിച്ചു.
◾https://dailynewslive.in/ പാലക്കാട് മൂന്ന് മുന്നണിയും ഒപ്പത്തിനൊപ്പമാണെന്നും ഇടത് മുന്നണി സ്ഥാനാര്‍ത്ഥി പി സരിന് മിടുമിടുക്കനായ സ്ഥാനാര്‍ത്ഥിയാണെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ഇരുവരും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുന്നതിനിടെയായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം. സന്ദര്‍ശനം വ്യക്തിപരമാണെന്നും അദ്ദേഹത്തെ കണ്ട് ദിവസം തുടങ്ങാനായിരുന്നു ഉദ്ദേശിച്ചതെന്നും കൂടിക്കാഴ്ചയെക്കുറിച്ച് സരിന്റെ പ്രതികരിച്ചു.
◾https://dailynewslive.in/ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള റേഷന്‍ കാര്‍ഡ് ഉടമകളുടെ മസ്റ്ററിംഗിനുള്ള സമയ പരിധി നവംബര്‍ അഞ്ച് വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആര്‍ അനില്‍. മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളുള്ള 16ശതമാനത്തോളം പേര് കൂടി സംസ്ഥാനത്ത് മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനുള്ള സാഹചര്യത്തിലാണ് തീയതി നീട്ടിയത്.
◾https://dailynewslive.in/ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യാ കേസില്‍ പ്രതിയായ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ കീഴടങ്ങില്ലെന്ന് സൂചന. മുന്‍കൂര്‍ ജാമ്യഹര്‍ജിയിലെ ഉത്തരവിന് ശേഷം തീരുമാനമെടുക്കാമെന്ന നിലപാടിലാണ് ദിവ്യയെന്നാണ് വിവരം. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് ദിവ്യക്കെതിരെ കേസെടുത്തിരിക്കുന്നത്.
◾https://dailynewslive.in/ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പിപി ദിവ്യക്കെതിരെ തിടുക്കത്തില്‍ നടപടി വേണ്ടെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമാകുന്ന മുറയ്ക്ക് മാത്രം തുടര്‍നടപടി മതിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. നിയമപരമായി തന്നെ കാര്യങ്ങള്‍ മുന്നോട്ട് പോകട്ടെ എന്നാണ് വിലയിരുത്തല്‍. എഡിഎമ്മിന്റെ മരണം സംസ്ഥാന സെക്രട്ടറിയേറ്റില്‍ സിപിഎം ഗൗരവമായി ചര്‍ച്ച ചെയ്തില്ലെന്നും റിപ്പോര്‍ട്ടുകള്‍.
◾https://dailynewslive.in/ പാലക്കാട് തേങ്കുറിശ്ശി ദുരഭിമാനക്കൊലയില്‍ ശിക്ഷാവിധി ഒക്ടോബര്‍ 28 തിങ്കളാഴ്ച. വധശിക്ഷ വേണമെന്നാണ് പ്രൊസിക്യൂഷന്റെ വാദം. ഒന്നും പറയാനില്ലെന്നായിരുന്നു പ്രതികളുടെ പ്രതികരണം. 2020 ക്രിസ്മസ് ദിനത്തിലായിരുന്നു ഇതര ജാതിയില്‍നിന്ന് ഹരിത എന്ന യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ച 27 കാരനായ അനീഷ് കൊല്ലപ്പെട്ടത്.
◾https://dailynewslive.in/ വീട്ടുമുറ്റത്ത് സിമന്റ് കട്ട ഇറക്കുന്നത് തടഞ്ഞ് സിഐടിയുവിന്റെ ചുമട്ടുതൊഴിലാളികള്‍. അണിചേരിക്കടുത്ത് പാലിശ്ശേരിയില്‍ വിശ്വനാഥന്റെ വീട്ടിലായിരുന്നു സംഭവം. പെട്ടിയോട്ടയില്‍ കൊണ്ടുവന്ന 100 സിമന്റ് കട്ടകള്‍ അതിഥി തൊഴിലാളികള്‍ ഇറക്കുന്നത് സിഐടിയു തൊഴിലാളികള്‍ തടയുകയായിരുന്നു. തുടര്‍ന്ന് വിശ്വനാഥനും ഭാര്യ സംഗീതയും ചേര്‍ന്നാണ് സിമന്റ് കട്ടകള്‍ ഇറക്കിവെച്ചത്. സിഐടിയു തൊഴിലാളികള്‍ ഭീഷണിപ്പെടുത്തിയെന്നും തിങ്കളാഴ്ച ജില്ലാ കളക്ടര്‍ക്ക് രേഖാമൂലം പരാതി നല്‍കുമെന്നും വിശ്വനാഥന് പറഞ്ഞു.
◾https://dailynewslive.in/ പൊലീസ് സ്റ്റേഷനില്‍ പരാതി പറയാനെത്തിയ സഹോദരന്മാരെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ പന്നിയങ്കര എസ്.ഐ, സ്റ്റേഷന് ജി.ഡി ചാര്‍ജ് എന്നിവരെ തീവ്ര പരിശീലനത്തിനായി കോഴിക്കോട് ഡിഎച്ച്ക്യു സെന്ററിലേക്ക് മാറ്റി. അസിസ്റ്റന്റ് കമ്മീഷണര്‍ എ.എം സിദീഖിന്റെ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ ഏഴാം തീയതിയാണ് വേങ്ങേരി സ്വദേശികളായ കെ.പി സെയ്ത് മുഹമ്മദ് മുസ്തഫ, കെ.പി മുഹമ്മദ് മുനീഫ് എന്നിവര്‍ക്ക് പന്നിയങ്കര പൊലീസ് സ്റ്റേഷനില്‍ നിന്ന് മര്‍ദ്ദനമേറ്റത്.
◾https://dailynewslive.in/ വീടിന് പിന്നില്‍ കഞ്ചാവ് ചെടി നട്ടു വളര്‍ത്തിയ യുവാവ് പിടിയില്‍. ആര്യാട് പഞ്ചായത്ത് 4 -ാം വാര്‍ഡ് കായല്‍ചിറ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ശംഭു രങ്കനാണ് (31) പിടിയിലായത്. ഇയാള്‍ താമസിക്കുന്ന വീടിന് പിന്നില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവ് ചെടി കണ്ടെത്തി.
◾https://dailynewslive.in/ കോട്ടയം ജില്ലയിലെ പാലായ്ക്ക് സമീപമുള്ള കടനാട്ടിലാണ് 60 വയസുള്ള ഭര്‍ത്താവും 55 കാരിയായ ഭാര്യയേയും വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കണംകൊമ്പില്‍ റോയി ഭാര്യ ജാന്‍സി ദമ്പതികളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ഏകമകനും 3ാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ 9 വയസുകാരന് സ്കൂളിലായിരുന്ന സമയത്താണ് സംഭവം.
◾https://dailynewslive.in/ ദില്ലിയില്‍ വായുമലിനീകരണ തോത് വരുംദിവസങ്ങളില്‍ കൂടുതല്‍ ഗുരുതരമായേക്കുമെന്ന് റിപ്പോര്‍ട്ട്. ദീപാവലി ആഘോഷങ്ങള്‍ നടക്കാനിരിക്കെയാണ് മുന്നറിയിപ്പ്. നിലവില്‍ വായുമലിനീകരണ തോത് അല്പം മെച്ചപ്പെട്ട് 272ലെത്തി നില്‍ക്കുകയാണ്. എന്നാല്‍ വരുംദിവസങ്ങളില്‍ അത് 300 ന് മുകളിലെത്തുമെന്ന് മുന്നറിയിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.
◾https://dailynewslive.in/ യമുനയില്‍ മുങ്ങി പ്രതിഷേധിച്ച ദില്ലി ബിജെപി അധ്യക്ഷന്‍ വീരേന്ദ്ര സച്ദേവ ആശുപത്രിയില്‍. കനത്ത ചൊറിച്ചിലും, ശ്വാസതടസവും അനുഭവപ്പെടുന്നുണ്ടെന്നാണ് ദില്ലി ബിജെപി നേതൃത്വം വിശദമാക്കുന്നത്. വ്യാഴാഴ്ചയാണ് എഎപിക്കെതിരെ പ്രതിഷേധിച്ച് യമുനാ നദിയില്‍ മുങ്ങി സച്ദേവ പ്രതിഷേധിച്ചത്.
◾https://dailynewslive.in/ രാജ്യത്ത് വിതരണം ചെയ്യുന്ന 49 മരുന്നുകള്‍ ഗുണനിലവാരമില്ലാത്തതെന്ന് സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്ട്രോള് ഓര്ഗനൈസേഷന്. സെപ്തംബറില്‍ 3000 മരുന്നുകളുടെ സാംപിളുകളില്‍ നടത്തിയ പരിശോധനയിലാണ് ലൈഫ് മാക്സ് കാന്‍സര്‍ ലാബോറട്ടറീസ് നിര്‍മ്മിക്കുന്ന കാല്‍സ്യം 500, വിറ്റാമിന്‍ ഡി 3 അടക്കമുള്ള മരുന്നുകള്‍ ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയത്.
◾https://dailynewslive.in/ കേന്ദ്രമന്ത്രി രവ്നീത് സിംഗ് ബിട്ടുവിന്റെ ഓഫീസ് ഹിന്ദിയില്‍ നല്കിയ കത്തിന് തമിഴില്‍ മറുപടി നല്കി ഡിഎംകെ എംപി എം എം അബ്ദുല്ല. ട്രെയിനിലെ ഭക്ഷണത്തിന്റെ ഗുണനിലവാരം, ശുചിത്വം എന്നിവയുമായി ബന്ധപ്പെട്ട് എംപി ഉന്നയിച്ച ചോദ്യങ്ങള്‍ക്കാണ് മന്ത്രി ഹിന്ദിയില്‍ മറുപടി നല്‍കിയത്. തനിക്ക് ഹിന്ദി അറിയില്ലെന്ന് കേന്ദ്ര മന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെ നിരവധി തവണ ഓര്‍മപ്പെടുത്തിയിട്ടും ആശയവിനിമയം ഹിന്ദിയില്‍ തുടരുന്നുവെന്ന് എംപി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
◾https://dailynewslive.in/ അധോലോക കുറ്റവാളി ലോറന്‍സ് ബിഷ്ണോയി ജയിലായിരിക്കെ സ്വകാര്യ ചാനലില്‍ അഭിമുഖം പ്രക്ഷേപണം ചെയ്ത സംഭവത്തില്‍ ഏഴ് പൊലീസുകാര്‍ക്ക് സസ്പെന്ഷന്. പഞ്ചാബ് പൊലീസിലെ ഏഴ് പേരെയാണ് സംസ്ഥാന സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തത്. ഡെപ്യൂട്ടി സൂപ്രണ്ട് റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് സസ്പെന്ഷന്.
◾https://dailynewslive.in/ ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗ് സെക്ടറില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം നടന്ന ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാന് ഭീകരരെന്ന് പ്രതിരോധ വക്താവ് അറിയിച്ചു. കശ്മീരിലെ സമാധാന അന്തരീക്ഷം തകര്‍ക്കുക, പ്രദേശവാസികളില്‍ ഭീതി ജനിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ആക്രമണമാണ് നടന്നതെന്ന് പ്രതിരോധ വക്താവ് വ്യക്തമാക്കി. ഒക്ടോബര്‍ 24നാണ് ബോട്ട പത്രി മേഖലയില്‍ സൈനിക വാഹനത്തെ ലക്ഷ്യമിട്ട് ഭീകരാക്രമണം നടന്നത്.
◾https://dailynewslive.in/ ദില്ലി – ലഖ്നൌ ട്രെയിന്‍ പോകുന്ന ട്രാക്കില്‍ 10 കിലോ ഭാരമുള്ള മരത്തടി വച്ചതായി കണ്ടെത്തി. ബറേലി-വാരണാസി എക്സ്പ്രസ് കടന്നു പോകുന്ന ട്രാക്കിലാണ് മരത്തടി ഉണ്ടായിരുന്നത്. ട്രെയിന്‍ മരത്തടിയില്‍ ഇടിക്കുകയും ഏതാണ്ട് കുറച്ചേറെ ദൂരം അതും വലിച്ച് ഓടുകയും ചെയ്തു. പിന്നാലെ ലോക്കോ പൈലറ്റ് ട്രെയിന്‍ അടിയന്തരമായി നിര്‍ത്തിയത് കൊണ്ട് വലിയ അപകടം ഒഴിവായി. എങ്കിലും ട്രാക്കുകളിലെ സിഗ്നലിംഗ് ഉപകരണങ്ങള്‍ കേടാവുകയും ഇത് ലഖ്നൗ-ഹര്‍ദോയ് ലൈനിലെ ട്രെയിന്‍ സര്‍വ്വീസുകളെ ബാധിക്കുകയും ചെയ്തു.
◾https://dailynewslive.in/ ഉത്തര്‍ പ്രദേശിലെ അംറോഹയില്‍ സ്വകാര്യ സ്കൂള്‍ ബസിന് നേരെ വെടിയുതിര്‍ത്ത് അജ്ഞാതര്‍. 28 വിദ്യാര്‍ത്ഥികളുമായി സ്കൂളിലേക്ക് പോയ വാനിന് നേരെയാണ് മുംഖം മൂടി ധാരികള്‍ വെടിയുതിര്‍ത്തത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെങ്കിലും അക്രമിയെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
◾https://dailynewslive.in/ ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാമിന്നിംഗ്സിലും ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. 359 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ മൂന്നാം ദിനം ചായക്ക് പിരിയുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെന്ന നിലയിലാണ്. മൂന്ന് വിക്കറ്റ് മാത്രം കൈയിലിരിക്കെ ഇന്ത്യക്കിനിയും ജയിക്കാന്‍ 181 റണ്‍സ് കൂടി വേണം. ആദ്യ ഇന്നിംഗ്സില്‍ ഏഴ് വിക്കറ്റ് വീഴ്ത്തി ഇന്ത്യയെ തകര്‍ത്ത മിച്ചല്‍ സാന്റ്നര്‍ തന്നെയാണ് രണ്ടാമിന്നിംഗ്സിലെ ഏഴു വിക്കറ്റില്‍ അഞ്ച് വിക്കറ്റും വീഴ്ത്തിയത്. ഈ മത്സരത്തിലും തോറ്റാല്‍ 12 വര്‍ഷത്തിനുശേഷം നാട്ടില്‍ പരമ്പര നഷ്ടമെന്ന നാണക്കേട് ഇന്ത്യയുടേ പേരിലാവും.
◾https://dailynewslive.in/ സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില റെക്കോഡില്‍. ഒക്ടോബര്‍ 23ലെ റെക്കോഡ് വിലയും മറികടന്നാണ് ശനിയാഴ്ചത്തെ കുതിപ്പ്. ഗ്രാമിന് 65 രൂപ വര്‍ധിച്ച് 7,360 രൂപയും പവന് 58,880 രൂപയുമാണ് ഇന്ന് സ്വര്‍ണത്തിന്റെ വില. ഇറാനെതിരേ ഇസ്രയേല്‍ തിരിച്ചടി തുടങ്ങിയത് വരും ദിവസങ്ങളില്‍ സ്വര്‍ണത്തില്‍ വലിയ കുതിപ്പിന് കാരണമാകുമെന്നാണ് വിലയിരുത്തല്‍. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും 45 രൂപ വര്‍ധിച്ച് 6,060 രൂപയായി. അന്താരാഷ്ട്ര തലത്തിലും സ്വര്‍ണവില കുതിപ്പിന്റെ പാതയിലാണ്. ഔണ്‍സിന് 2,746 ഡോളറിലാണ് അന്താരാഷ്ട്ര വില. രാജ്യാന്തര വിലയുടെ ചുവടു പിടിച്ചാണ് ഇന്ത്യയിലടക്കം സ്വര്‍ണവില നിശ്ചയിക്കുന്നത്. ഒരു പവന് സ്വര്‍ണാഭരണം സ്വന്തമാക്കണമെങ്കില്‍ ഇന്നത്തെ വിലയ്ക്കൊപ്പം ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും മറ്റ് നികുതികളുമടക്കം 64,000 രൂപയ്ക്കു മുകളില്‍ നല്‍കണം.
◾https://dailynewslive.in/ താരിഫ് വര്‍ധനയ്ക്ക് ശേഷം രാജ്യത്തെ മൂന്ന് ടെലികോം കമ്പനികള്‍ക്ക് വരിക്കാരുടെ എണ്ണത്തില്‍ വലിയ ഇടിവുണ്ടായെന്ന് റിപ്പോര്‍ട്ട്. ഇതേകാലയളവില്‍ പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്‍ വരിക്കാരുടെ എണ്ണവും ലാഭവും വര്‍ധിപ്പിച്ചു. താരിഫ് വര്‍ധനയ്ക്ക് ശേഷമുള്ള ആദ്യരണ്ട് മാസങ്ങളില്‍ (ജൂലൈ, ഓഗസ്റ്റ്) ബി.എസ്.എന്‍.എല്ലിലേക്ക് 54.64 ലക്ഷം പുതിയ വരിക്കാരെത്തി. കേരളത്തിലും ജിയോ, എയര്‍ടെല്‍, വോഡഫോണ്‍-ഐഡിയ എന്നിവര്‍ക്ക് വരിക്കാരെ നഷ്ടപ്പെട്ടു. എന്നാല്‍ ബി.എസ്.എന്‍.എല്ലിന് 91,444 വരിക്കാരെ പുതുതായി ലഭിച്ചു. ജിയോയ്ക്ക് 1.73 ലക്ഷം വരിക്കാരെയാണ് കേരളത്തില്‍ നഷ്ടമായത്. രാജ്യത്താകെ 47.77 ലക്ഷം വരിക്കാരെ ജിയോയ്ക്ക് നഷ്ടമായി. എയര്‍ടെല്ലിന് 41.03 ലക്ഷവും വി.ഐയ്ക്ക് 32.88 ലക്ഷവും വരിക്കാരെ രാജ്യത്ത് നഷ്ടമായി. അതേസമയം, ടെലികോം വിപണിയില്‍ ഇപ്പോഴും ജിയോയുടെ ആധിപത്യം തുടരുകയാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഓഗസ്റ്റിലെ കണക്കുകള്‍ അനുസരിച്ച് 40.5 ശതമാനം വിപണി വിഹിതമാണ് ജിയോക്കുള്ളത്. എയര്‍ടെല്ലിന് 33 ശതമാനവും വി.ഐക്ക് 18 ശതമാനവും ബി.എസ്.എന്‍.എല്ലിന് 8 ശതമാനവും വിപണി വിഹിതമുണ്ടെന്നും ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
◾https://dailynewslive.in/ നവാഗതനായ ബാലാജി ജയരാജനെ നായകനാക്കി എന്‍ വി മനോജ് സംവിധാനം ചെയ്യുന്ന ‘ഓശാന’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടു. ‘അഴകേറും കാതല്പൂവേ’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. മെജോ ജോസഫിന്റേതാണ് സംഗീതം. ഫ്രാങ്കോ സൈമണും രഞ്ജിനി ജോസും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. ഓരോ കാലഘട്ടത്തിലും പ്രണയം എങ്ങനെ വ്യത്യാസപ്പെടുന്നു, അത് എത്രത്തോളം ഒരു വ്യക്തിയുടെ വികാരങ്ങളെയും ജീവിത നിലപാടുകളെയും സ്വാധീനിക്കുന്നു എന്ന് അവതരിപ്പിക്കുന്ന ചിത്രമാണ് ഓശാന. ഗാനങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്, അല്‍ത്താഫ് സലിം, വര്‍ഷ വിശ്വനാഥ്, ഗൗരി ഗോപന് എന്നിവര്‍ക്കൊപ്പം ബോബന് സാമുവല്‍, സ്മിനു സിജോ, സാബുമോന് അബ്ദുസ്സമദ്, നിഴല്‍ഗള്‍ രവി, അഞ്ജയ വി വി, ഷാജി മാവേലിക്കര, സബീറ്റ ജോര്‍ജ്, ചിത്ര നായര്‍, കൃഷ്ണ സജിത്ത്, ശ്രുതി, ലക്ഷ്മി, ആദിത്യന്, ജാന്‍വി മുരളീധരന് എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.ചിത്രം നവംബര്‍ ഒന്നിന് തിയറ്ററുകളില്‍ റിലീസ് ചെയ്യും.
◾https://dailynewslive.in/ അര്ജുന് അശോകന്, ബാലു വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിന് രാജ് കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘പല്ലൊട്ടി നയന്റീസ് കിഡ്സ്’. ചിത്രത്തിലെ ഒരു വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ഫ്രണ്ട്ഷിപ്പ് ആന്തെം എന്ന പേരില്‍ പുറത്തുവിട്ടിരിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സുഹൈല്‍ കോയയാണ്. മണികണ്ഠന് അയ്യപ്പ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിധു പ്രതാപ് ആണ്. വിവിധ മേഖലകളിലായി നാല്പ്പതില് അധികം നവാഗതര്‍ ഒന്നിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സിനിമാ പ്രാന്തന് ഫിലിം പ്രൊഡക്ഷന്റെ ബാനറില്‍ സംവിധായകന് സാജിദ് യഹിയയാണ്. മാസ്റ്റര്‍ ഡാവിഞ്ചി, മാസ്റ്റര്‍ നീരജ് കൃഷ്ണ, മാസ്റ്റര്‍ അദിഷ് പ്രവീണ്‍, നിരുപമ രാജീവ്, അനുലക്ഷ്മി, സൈജു കുറുപ്പ്, സുധി കോപ്പ, ദിനേഷ് പണിക്കര്‍, നിരഞ്ജന അനൂപ്, അജിഷ, അനു പ്രഭ, തങ്ക സുബ്രഹ്മണ്യം, തങ്കം, ഉമ, ജിയോ എം 4 ടെക്ക്, ഫൈസല്‍ അലി, അബു വളയംകുളം എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്.
◾https://dailynewslive.in/ സ്വിഫ്റ്റിന്റെ വില്പന കൂടുതല്‍ വേഗത്തിലാക്കാന്‍ പുതിയൊരു ബ്ലിറ്റ്സ് എഡിഷന് കൂടി പുറത്തിറക്കിയിരിക്കുകയാണ് മാരുതി സുസുക്കി. ആഘോഷ സീസണ് കണക്കിലെടുത്താണ് മാരുതി സുസുക്കി ബ്ലിറ്റ്സ് അവതരിപ്പിച്ചിരിക്കുന്നത്. ഹാച്ച് ബാക്ക് പ്രേമികളുടെ ഇഷ്ട താരമായ സ്വിഫ്റ്റിന്റെ ജനപ്രീതി കൂടുതല്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന മോഡലായാണ് ലിമിറ്റഡ് എഡിഷന്റെ വരവ്. യന്ത്ര ഭാഗങ്ങളില്‍ മാറ്റമില്ലെങ്കിലും രൂപത്തിലും ഫീച്ചറുകളിലും മാറ്റവുമായാണ് ബ്ലിറ്റ്സ് എത്തുന്നത്. ഏകദേശം 39,500 രൂപയോളം വരുന്ന അധിക സൗകര്യങ്ങള്‍ വിലയില്‍ മാറ്റമില്ലാതെ മാരുതി സുസുക്കി ബ്ലിറ്റ്സ് എഡിഷനില്‍ ഒരുക്കിയിട്ടുണ്ട്. രണ്ടു വകഭേദങ്ങളിലാണ് ബ്ലിറ്റ്സ് എഡിഷന്റെ വരവ്. 1.2 ലീറ്റര്‍ ത്രീ സിലിണ്ടര്‍ നാച്ചുറില് അസ്പയേഡ് പെട്രോള്‍ എന്ജിന് തന്നെയാണ് ബ്ലിറ്റ്സ് സ്വിഫ്റ്റിലുമുള്ളത്. ഈ എന്ജിന് 82 ബിഎച്ച്പി കരുത്തും 112 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 5 സ്പീഡ് മാനുവല്‍/ 5 സ്പീഡ് എഎംടി ഓപ്ഷനുകള്‍. പെട്രോള്‍ ഓണ്‍ലി, പെട്രോള്‍ സിന്‍എന്‍ജി എന്നിങ്ങനെ പവര്‍ട്രെയിന്‍ ഓപ്ഷനുകളുമുണ്ട്.
◾https://dailynewslive.in/ നമുക്കും മുമ്പ് ഈ ഭൂമിയില്‍ പല മനുഷ്യ ജാതികളുണ്ടായിരുന്നു. ഹോമോ ഇറക്ടസുകള്‍. ഹോമോ ഡെനിസോവനുകള്‍, ഹോമോ നിയാന്തര്താളുകള്… ഇങ്ങനെ പല മനുഷ്യജാതികളും പരിണമിച്ചും ഇടകലര്‍ന്നും സങ്കലനം ചെയ്തും സംജാതമായ മനുഷ്യഗണമാണ് ഹോമോ സാപിയന്‍സ് അഥവാ നാം ഒരു ഗുഹാ മനുഷ്യനും ആധുനിക മനുഷ്യനും തമ്മില്‍ ജൈവഘടനാപരമായ വ്യത്യാസങ്ങള്‍ പോലുമുണ്ട്. ഗുഹാമനുഷ്യനില്നിന്നും ആധുനിക മനുഷ്യനിലേക്കുള്ള പരിണാമം സാംസ്കാരികമായും സാമൂഹികമായും മാത്രം സംഭവിച്ച ഒന്നല്ല. അതിനൊക്കെ നമ്മെ പ്രാപ്തരാക്കിയത്. അതിലേ ക്കൊക്കെ നമ്മെ നയിച്ചത് നമ്മുടെ ജൈവഘടനയില്‍ സംഭവിച്ച വ്യതിയാന ങ്ങളാണ്. മനുഷ്യനില്‍തന്നെ സംഭവിച്ച ഉത്പരിവര്‍ത്തനങ്ങളാണ്. അതേക്കുറി ച്ചുള്ള ശാസ്ത്രീയമായ അന്വേഷണമാണ് ഈ പുസ്തകം. ‘നമ്മുടെ തലപ്പാവ്’. ഉണ്ണി ബാലകൃഷ്ണന്. ഡിസി ബുക്സ്. വില 569 രൂപ.
◾https://dailynewslive.in/ പല കാരണങ്ങള്‍ കൊണ്ട് ഓസ്റ്റിയോപോറോസിസ് രോഗം വരാം. മോശം ജീവിതശൈലിയും ഭക്ഷണക്രമവും രോഗ സാധ്യത വര്‍ധിപ്പിക്കുന്നു. അസ്ഥിയുടെ ബലം കൂടുതല്‍ ശക്തമാകുന്നതിനനുസരിച്ച് രോഗം വരാനുള്ള സാധ്യത കുറയും. പതിവായി വ്യായാമം ചെയ്യുക. എല്ലുകളുടെ ആരോഗ്യത്തിനും ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും വ്യായാമം ചെയ്യുന്നത് നല്ലതാണ്. ഇത് ഓസ്റ്റിയോപൊറോസിസ് സാധ്യതയെ കുറയ്ക്കും. ഇതിനായി നടത്തം, നീന്തല്‍, യോഗ തുടങ്ങിയവ ജീവിതത്തിന്റെ ഭാഗമാക്കുക. തണുത്ത കാലാവസ്ഥ സന്ധി വേദന വര്‍ദ്ധിപ്പിക്കും. അതിനാല്‍ ശരീരത്തില്‍ ചൂട് നിലനിര്‍ത്തുന്ന വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നത് ഓസ്റ്റിയോപൊറോസിസ് രോഗികള്‍ക്ക് നല്ലതാണ്. വെള്ളം ധാരാളം കുടിക്കുന്നത് അസ്ഥികളുടെ ആരോഗ്യത്തിനും ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്. ഭാരം കൂടുമ്പോള്‍ മുട്ടുവേദനയും മറ്റുമൊക്കെ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. അതിനാല്‍ ശരീരഭാരം കൂടാതെ നോക്കുക. എല്ലുകളുടെ ആരോഗ്യത്തിനായി ഭക്ഷണകാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. വിറ്റാമിനുകളും മിനറലുകളും ധാരാളമടങ്ങിയ ഭക്ഷണം ശീലമാക്കുകയാണ് എല്ലുകളുടെയും പേശികളുടെയും ആരോഗ്യ ക്ഷമതയ്ക്കായി ചെയ്യേണ്ടത്. ഇലക്കറികള്‍, ഫാറ്റി ഫിഷ്, നട്സ്, ബെറി പഴങ്ങള്‍ തുടങ്ങിയ ആന്റി ഇന്‍ഫ്ലമേറ്ററി ഭക്ഷണങ്ങള്‍ കഴിക്കുന്നത് സന്ധി വേദന കുറയ്ക്കാന്‍ സഹായിക്കും. ഇവയില്‍ ആന്റി ഓക്സിഡന്റുകളും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയിട്ടുണ്ട്. പുകവലിയും അമിത മദ്യപാനവും ഒഴിവാക്കുക. പുകവലിയും മദ്യപാനവും അസ്ഥികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. ഇത് അസ്ഥികളുടെ സാന്ദ്രത കുറയ്ക്കുകയും അസ്ഥികളുടെ ശക്തിക്ക് ആവശ്യമായ കാത്സ്യം ആഗിരണം ചെയ്യുന്നതിനെ തടസ്സപ്പെടുത്തുകയും ചെയ്യും. ഉപ്പ്, പഞ്ചസാര, സംസ്കരിച്ച ഭക്ഷണങ്ങള്‍ തുടങ്ങിയവയും അമിതമായി കഴിക്കാതിരിക്കുന്നതാണ് ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാന്‍ നല്ലത്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 84.10, പൗണ്ട് – 109.01. യൂറോ – 90.79, സ്വിസ് ഫ്രാങ്ക് – 97.02, ഓസ്ട്രേലിയന്‍ ഡോളര്‍ – 55.54, ബഹറിന്‍ ദിനാര്‍ – 223.22, കുവൈത്ത് ദിനാര്‍ -274.50, ഒമാനി റിയാല്‍ – 218.45, സൗദി റിയാല്‍ – 22.39, യു.എ.ഇ ദിര്‍ഹം – 22.90, ഖത്തര്‍ റിയാല്‍ – 23.01, കനേഡിയന്‍ ഡോളര്‍ – 60.53.