yt cover 14

https://dailynewslive.in/ മലയാളി താരം സഞ്ജു സാംസണിന്റെ മിന്നും പ്രകടനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് 61 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. സഞ്ജുവിന്റെ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ഇന്ത്യ പടുത്തുയര്‍ത്തിയ 203 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 17.5 ഓവറില്‍ 141 റണ്‍സിന് ഓള്‍ഔട്ടായി. 10 സിക്സും ഏഴ് ഫോറും ഉള്‍പ്പെടെ 50 പന്തില്‍ 107 റണ്‍സ് എടുത്ത സഞ്ജു സാംസണണിന്റെ ഇന്നിംഗ്സാണ് ഇന്ത്യക്ക് കൂറ്റന്‍ വിജയം സമ്മാനിച്ചത്. ട്വന്റി20-യില്‍ തുടര്‍ച്ചയായ കളികളില്‍ സെഞ്ചുറി നേടുന്ന ആദ്യത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും സഞ്ജു സാംസണ്‍ ഈ പ്രടനത്തിലൂടെ സ്വന്തമാക്കി. ഇതോടെ നാലുമത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി

https://dailynewslive.in/ കോടതി മുറിയിലെ തന്റെ അവസാന പ്രവൃത്തിദിനവും പൂര്‍ത്തിയാക്കി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് സുപ്രീം കോടതി പടിയിറങ്ങി. ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന കാലത്ത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്ന് അദ്ദേഹം വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്ത ഓരോരുത്തര്‍ക്കും നന്ദി പറഞ്ഞ അദ്ദേഹം ഇടയ്ക്ക് വികാരാധീനനാകുകയും ചെയ്തു. സുപ്രീം കോടതിയുടെ 50-ാമത് ചീഫ് ജസ്റ്റിസ് ആയിരുന്നു ഡി.വൈ ചന്ദ്രചൂഡ്.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*നവംബര്‍ 8 ലെ വിജയി : ഷഹല കദീജ, ഉദയമംഗലംപറമ്പ്, പട്ടേല്‍താഴം, പൊക്കുന്ന് പി.ഒ, കോഴിക്കോട്‌*

https://dailynewslive.in/ ഓര്‍ത്തഡോക്‌സ് – യാക്കോബായ സഭാ പള്ളിത്തര്‍ക്കത്തില്‍ യാക്കോബായ സഭയുടെ കൈവശമുള്ള ആറ് പള്ളികള്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ, സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ കേള്‍ക്കുന്നതില്‍ നിന്ന് സുപ്രീം കോടതി ജഡ്ജി കെ.വി. വിശ്വനാഥന്‍ പിന്മാറി. അഭിഭാഷകനായിരുന്നപ്പോള്‍ സഭാതര്‍ക്കവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ കൈകാര്യം ചെയ്തിരുന്നതു കൊണ്ടാണ് ജസ്റ്റിസ് വിശ്വനാഥന്‍ ഹര്‍ജി കേള്‍ക്കുന്നതില്‍നിന്ന് പിന്മാറിയത്.

https://dailynewslive.in/ ട്രോളി ബാഗ് വിവാദത്തില്‍ പാലക്കാട് സിപിഎമ്മില്‍ രണ്ടഭിപ്രായം. നീല ട്രോളി ബാഗില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കുഴല്‍പ്പണം കടത്തിയെന്ന വാദം ജില്ലാ സെക്രട്ടറി ഇ.എന്‍.സുരേഷ്ബാബു തുടര്‍ച്ചയായി ഉന്നയിക്കുകയും അതിന് ബലം കിട്ടാന്‍ ട്രോളി ബാഗ് ഉള്‍പ്പെട്ട വീഡിയോകള്‍ പുറത്തുവിടുകയും ചെയ്യുമ്പോള്‍ ട്രോളി ബാഗ് വിവാദം ട്രാപ്പാണെന്ന് ആവര്‍ത്തിക്കുകയാണ് സിപിഎം സംസ്ഥാന സമിതി അംഗം എന്‍.എന്‍.കൃഷ്ണദാസ്. സിപിഎമ്മിന് തെരഞ്ഞെടുപ്പ് രാഷ്ട്രീയ സമരമാണെന്നും ജനകീയ വിഷയങ്ങളും വികസന പ്രശ്നവുമാണ് തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ടതെന്നും കള്ളപ്പണം വന്നിട്ടുണ്ടെങ്കില്‍ അത് പൊലീസ് കണ്ടെത്തട്ടെയെന്നും കൃഷ്ണദാസ് പറഞ്ഞു. അതേസമയം പാലക്കാട്ടെ തിരഞ്ഞെടുപ്പ് പ്രചാരണം പെട്ടി പ്രശ്‌നത്തില്‍ മാത്രം ഒതുക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി.

https://dailynewslive.in/ സര്‍ക്കാരിനെതിരെയുള്ള അതിശക്തമായ വികാരം ചര്‍ച്ച ചെയ്യപ്പെടാതിരിക്കാനാണ് അപ്രധാനമായ കാര്യങ്ങള്‍ സിപിഎം കൊണ്ടുവരുന്നതെന്ന് വി ഡി സതീശന്‍. സിപിഎം കൊണ്ടുവന്ന വിഷയങ്ങളൊക്കെ അവര്‍ക്കു തന്നെ തിരിച്ചടിയായിയെന്നും മന്ത്രി എം ബി രാജേഷും അളിയനും ചേര്‍ന്ന് ഒരുക്കിയ തിരക്കഥയായിരുന്നു പാതിരാ നാടകമെന്ന് എല്ലാവര്‍ക്കും ബോധ്യമായെന്നും വി ഡി സതീശന്‍ പറഞ്ഞു. പെട്ടി ചര്‍ച്ച ചെയ്യാന്‍ വന്നവര്‍ക്ക് തന്നെ പെട്ടി ദൂരത്തേക്ക് വലിച്ചെറിയേണ്ടി വരുന്ന വിചിത്രമായ കാഴ്ചയാണ് കാണുന്നതെന്നും സ്വയം പരിഹാസ്യരായി നില്‍ക്കുകയാണ് സിപിഎം നേതാക്കള്‍ എന്നും അദ്ദേഹം പരിഹസിച്ചു .

*തൃശൂര്‍ സൂപ്പര്‍ സെയിലുമായി പുളിമൂട്ടില്‍ സില്‍ക്‌സ്*

നൂറ് വര്‍ഷത്തിന്റെ നിറവില്‍ നില്‍ക്കുന്ന പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമില്‍ 70 ശതമാനം വരെ വിലക്കുറവുള്ള സൂപ്പര്‍ സെയില്‍. തൃശൂര്‍ സൂപ്പര്‍ സെയിലില്‍ സാരികള്‍കള്‍ക്കും മെന്‍സ് വെയറിനും 70 ശതമാനം വരെ വിലക്കുറവുണ്ട്. കിഡ്‌സ് വെയറിനും മറ്റ് ലേഡീസ് വെയറിനും 60 ശതമാനം വരെ വിലക്കുറവാണുള്ളത്. തൃശൂര്‍ സൂപ്പര്‍ സെയിലിലുള്ള സൂപ്പര്‍ കളക്ഷനുകള്‍ സൂപ്പര്‍ ഓഫറില്‍ നേടാന്‍ എത്രയും പെട്ടെന്ന് പാലസ് റോഡിലുള്ള പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂം സന്ദര്‍ശിക്കുക.

https://dailynewslive.in/ പാലക്കാട്ടെ പാതിരാ റെയ്ഡിലും കള്ളപ്പണ വിവാദത്തിലും പോലീസ് മൗനം തുടരുന്നു. സി.പി.എം. ജില്ലാ സെക്രട്ടറി എസ്.പി.ക്ക് നേരിട്ട് പരാതി നല്‍കിയിട്ടും, തനിക്ക് ലഭിച്ച പരാതി കളക്ടര്‍ കൈമാറിയിട്ടും തുടര്‍നടപടിക്ക് വകുപ്പില്ലെന്ന നിലപാടിലാണ് പോലീസ്.

https://dailynewslive.in/ പിപി ദിവ്യയുടെ ജാമ്യഹര്‍ജിയുടെ വിധി പകര്‍പ്പ് പുറത്ത്. സ്ത്രീയെന്ന പ്രത്യേക പരിഗണന നല്‍കിയെന്നും കുടുംബനാഥയുടെ അസാന്നിധ്യം കുടുംബത്തില്‍ പ്രയാസം സൃഷ്ടിക്കുമെന്നും വിധി പകര്‍പ്പില്‍ പറയുന്നു. ഇനിയും കസ്റ്റഡിയില്‍ വേണമെന്ന് തെളിയിക്കാന്‍ പ്രോസക്യൂഷന് ആയില്ലെന്നും വിധിയില്‍ പറയുന്നുണ്ട്.

https://dailynewslive.in/ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ദുഃഖമുണ്ടെന്ന് ജയില്‍ മോചിതയായ പിപി ദിവ്യ. സദുദ്ദേശപരമായിരുന്നു ഇടപെടലെന്നും, തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും ദിവ്യ പറഞ്ഞു. 11 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് പിപി ദിവ്യ ജയില്‍ മോചിതയാവുന്നത്. വളരെ ചെറിയ വാക്കുകളിലായിരുന്നു ദിവ്യയുടെ പ്രതികരണം.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ

◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*

2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴിയാണ് പി പി ദിവ്യക്ക് ജാമ്യം ലഭിക്കാന്‍ കാരണമെന്ന് കെ സുരേന്ദ്രന്‍. എഡിഎം നവീന്‍ ബാബുവിനെ അഴിമതിക്കാരനായി ചിത്രീകരിച്ച് കളക്ടര്‍ കള്ളമൊഴി നല്‍കിയത് കൊണ്ടാണ് ദിവ്യക്ക് ജാമ്യം ലഭിച്ചത് . പാര്‍ട്ടി തന്നെയാണ് ദിവ്യയെ സംരക്ഷിച്ചതെന്നും സര്‍ക്കാര്‍ അഭിഭാഷകന്റെ സഹായം ദിവ്യക്ക് ലഭിച്ചുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

https://dailynewslive.in/ സിപിഎം നേതാവ് പി.പി ദിവ്യയ്ക്ക് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്‍ – പ്രതിഭാഗം ഒത്തുകളി മൂലമെന്ന് വി.മുരളീധരന്‍. സിപിഎം നിയമവ്യവസ്ഥയെ അട്ടിമറിക്കുകയാണെന്നും അതിന് അനുസരിച്ച് പൊലീസ് കേസ് ദുര്‍ബലമാക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു.

https://dailynewslive.in/ പിപി ദിവ്യക്കെതിരായ സിപിഎം നടപടിയെ സ്വാഗതം ചെയ്ത് സിപിഐ. പിപി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചതിനെ പറ്റി നവീന്‍ ബാബുവിന്റെ കുടുംബം പറഞ്ഞ അതേ അഭിപ്രായം തന്നെയാണുള്ളതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. എന്നാല്‍ പിപി ദിവ്യക്കെതിരായ സിപിഎം നടപടി അഭിനന്ദനാര്‍ഹമാണെന്നും എല്ലാ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമുള്ള സന്ദേശമാണിത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ പി പി ദിവ്യ ചെറുപ്പം മുതല്‍ സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിച്ചുവരുന്നയാളെന്ന് മന്ത്രി ആര്‍ ബിന്ദു. അത് ആര്‍ക്കും നിഷേധിക്കാനാകില്ലെന്നും പാര്‍ട്ടി നടപടിയെടുക്കുന്നില്ലെന്ന് ചര്‍ച്ച ചെയ്ത മാധ്യമങ്ങള്‍ നടപടിയെടുത്തപ്പോള്‍ അതേക്കുറിച്ച് ചര്‍ച്ച ചെയ്യുന്നുവെന്നും കുറേകൂടി ക്രിയാത്മകമായി മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കണമെന്നും മന്ത്രി വിമര്‍ശിച്ചു.

https://dailynewslive.in/ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസിലെ അന്വേഷണ പുരോഗതിയും പിടിച്ചെടുത്ത ഫോണുകളുടെ ഫോറന്‍സിക് പരിശോധനാവിവരങ്ങളും ഹാജരാക്കാന്‍ പൊലീസിന് വടകര ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശം. അന്വേഷണം വഴിമുട്ടിയെന്ന് ചൂണ്ടിക്കാട്ടിയും കോടതി മേല്‍നോട്ടം ആവശ്യപ്പെട്ടും പരാതിക്കാരനായ എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം സമര്‍പ്പിച്ച ഹര്‍ജിയിലാണ് നിര്‍ദേശം.

https://dailynewslive.in/ സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 211 കോടി രൂപ കൂടി സര്‍ക്കാര്‍ സഹായം അനുവദിച്ചതായി മന്ത്രി കെ എന്‍ ബാലഗോപാല്‍ . ജനറല്‍ പര്‍പ്പസ് ഫണ്ട് തുകയാണ് അനുവദിച്ചത്. ഗ്രാമ പഞ്ചായത്തുകള്‍ക്ക് 150 കോടി ലഭിക്കും. ജില്ലാ പഞ്ചായത്തുകള്‍ക്ക് ഏഴു കോടിയും, ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 10 കോടിയും അനുവദിച്ചു.

https://dailynewslive.in/ പുഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളും വയനാട് മേപ്പാടി പഞ്ചായത്ത് വിതരണം ചെയ്ത സംഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടു. ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് ലഭിച്ച ഭക്ഷ്യവസ്തുക്കള്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തിയ വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് അന്വേഷണം. സംഭവത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വേഗത്തില്‍ സമര്‍പ്പിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

https://dailynewslive.in/ വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നല്‍കിയതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദം കത്തുന്നു. കിറ്റ് നല്‍കിയത് ആരാണെന്നും ദുരിതാശ്വാസ വസ്തുക്കള്‍ പുഴുവരിച്ച് നശിക്കാനിടയായത് ആരുടെ വീഴ്ച കാരണമാണെന്ന് തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമായിട്ടില്ല. എന്നാല്‍ കിറ്റ് വിവാദം രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പരം കത്തിക്കുകയാണ്. ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കിറ്റ് വിവാദം ചര്‍ച്ചയാക്കുന്നുണ്ട്.

https://dailynewslive.in/ വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ നിയോജകമണ്ഡലങ്ങളിലെ പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്ന മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി. നവംബര്‍ 12,13 തീയതികളിലാണ് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചത്.

https://dailynewslive.in/ മല്ലു ഹിന്ദു വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയത് തന്റെ ഫോണ്‍ ഹാക്ക് ചെയ്താണെന്ന വ്യവസായ വകുപ്പ് സെക്രട്ടറി കെ.ഗോപാലകൃഷ്ണന്റെ പരാതി തള്ളി പൊലിസ്. ഫോറന്‍സിക് പരിശോധനയിലോ, മെറ്റയുടെ വിശദീകരണത്തിലോ ഹാക്കിങ് സ്ഥികരിക്കാന്‍ കഴിഞ്ഞില്ലെന്ന റിപ്പോര്‍ട്ടാണ് തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണര്‍ ഡിജിപിക്ക് നല്‍കിയത്.

https://dailynewslive.in/ സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയില്‍ സീപ്ലെയിന്‍ സര്‍വീസ് നവംബര്‍ 11ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ് ചെയ്യും. കൊച്ചി കെടിഡിസി ബോള്‍ഗാട്ടി പാലസ് ഹോട്ടലില്‍ രാവിലെ 9.30 ന് നടക്കുന്ന ചടങ്ങില്‍ വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഉഡാന്‍ റീജിയണല്‍ കണക്ടിവിറ്റി സ്‌കീമിന് കീഴിലുള്ള സീപ്ലെയിന്‍ സര്‍വീസാണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്.

https://dailynewslive.in/ സംവിധായകന്‍ രഞ്ജിത്തിനെതിരായ പീഡനക്കേസില്‍ പരാതിക്കാരനായ യുവാവിന്റെ മൊഴിയെടുത്തു. ബംഗളൂരു എയര്‍പോര്‍ട്ട് പൊലീസാണ് യുവാവിന്റെ മൊഴിയെടുത്തത്. മൊഴി പരിശോധിച്ചശേഷം രഞ്ജിത്തിനെ ചോദ്യം ചെയ്യലിന് വിളിപ്പിക്കുമെന്നും പൊലീസ് അറിയിച്ചു.

https://dailynewslive.in/ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഫ്ലൈയിങ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള കിറ്റുകള്‍ പിടികൂടിയ സംഭവത്തില്‍ തിരുനെല്ലി പൊലീസ് കേസെടുത്തു. തോല്‍പ്പെട്ടി വേണാട്ട് വീട്ടില്‍ വി.എസ്. ശശികുമാറിനെതിരെയാണ് രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്കാ ഗാന്ധിയുടേയും ചിത്രങ്ങള്‍ പതിപ്പിച്ച 38 കിറ്റുകള്‍ പിടിച്ചെടുത്തതിന് പോലിസ് കേസെടുത്തത്. ഉരുള്‍പ്പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് പാര്‍ട്ടി വിതരണത്തിന് എത്തിച്ച കിറ്റുകളാണ് ഇതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ വിശദീകരിച്ചിരുന്നു.

https://dailynewslive.in/ വിതുര ഹൈസ്‌കൂളില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം. പാലോട് സബ് ജില്ലാ കലോത്സവം നടക്കുന്ന പ്രധാന വേദിയുടെ സമീപത്താണ് സംഘര്‍ഷം നടന്നത്. വിദ്യാര്‍ഥികളുടെ കൂട്ടത്തല്ലിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അധ്യാപകര്‍ ഇടപ്പെട്ടാണ് സംഘര്‍ഷം അവസാനിപ്പിച്ചത്. രണ്ട് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ തമ്മിലുള്ള പ്രശ്നമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു.

https://dailynewslive.in/ നെയ്യാറ്റിന്‍കര കോടതിയുടെ മൂന്നാം നിലയില്‍ നിന്നും ചാടി പോക്സോ കേസ് പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. മാരായമുട്ടം സ്വദേശി വിപിനാണ് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചത്. വീഴ്ചയില്‍ ഗുരുതര പരിക്കേറ്റ വിപിനെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

https://dailynewslive.in/ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മഴ കനക്കുന്നു. അടുത്ത 48 മണിക്കൂറിനുള്ളില്‍ ചക്രവാതച്ചുഴി ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.

https://dailynewslive.in/ പ്രധാനമന്ത്രി സൂര്യഘര്‍ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാരും റിന്യൂവബിള്‍ എനര്‍ജി കോര്‍പ്പറേഷനും ചേര്‍ന്ന് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പട്ടിക പ്രകാരം കേരളം രണ്ടാം സ്ഥാനത്ത്. കേന്ദ്ര സര്‍ക്കാര്‍ 78,000 രൂപ വരെ സബ്സിഡി നല്‍കുന്ന പദ്ധതിയില്‍ ഉപഭോക്താക്കളുടെ ആകെ അപേക്ഷകളില്‍ 55.34 ശതമാനം പേരും സോളാര്‍ നിലയം സ്ഥാപിച്ചതുവഴിയാണ് കേരളത്തിന് ഈ നേട്ടം കൈവരിയ്ക്കാനായത്. ഗുജറാത്താണ് നിലവില്‍ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം.

https://dailynewslive.in/ 250 മുതല്‍ 350 കിലോ മീറ്റര്‍ വരെയുള്ള ഇന്റര്‍സിറ്റി യാത്രകള്‍ക്ക് അനുയോജ്യമായ രീതിയില്‍ അതിവേഗ യാത്രയ്ക്കായി രൂപകല്‍പ്പന ചെയ്ത വന്ദേ മെട്രോ ട്രെയിനിന്റെ ആദ്യ ട്രയല്‍ റണ്‍ പൂര്‍ത്തിയായി. അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്കായിരുന്നു ട്രയല്‍ റണ്‍. മണിക്കൂറില്‍ 130 കിലോ മീറ്റര്‍ വേ?ഗതയിലാണ് വന്ദേ മെട്രോ സഞ്ചരിച്ചത്. വന്ദേ ഭാരത് എക്സ്പ്രസിന്റെ അതേ മാതൃകയിലാണ് വന്ദേ മെട്രോ ട്രെയിനും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

https://dailynewslive.in/ പാമ്പുകടിയേല്‍ക്കുന്നതിനെ അതീവ ഗൗരവമായി കാണാനുള്ള നടപടികളുമായി തമിഴ്നാട് സര്‍ക്കാര്‍. പാമ്പുകടിക്കുന്നതിനെ പൊതുജനാരോഗ്യ നിയമത്തിനുകീഴില്‍ ഉള്‍പ്പെടുത്തിയതായി സര്‍ക്കാര്‍ അറിയിച്ചു. സമീപകാലത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ സംസ്ഥാനത്ത് വര്‍ധിച്ചതോടെയാണ് നടപടി.

https://dailynewslive.in/ 30,000 രൂപയുടെ കള്ളനോട്ടുകളുകള്‍ അച്ചടിച്ച സംഘം ഉത്തര്‍പ്രദേശില്‍ പിടിയിലായി. 500 രൂപയുടെ നോട്ടുകളാണ് സാധാരണ മുദ്രപത്രത്തില്‍ ഇവര്‍ അച്ചടിച്ച് പുറത്തിറക്കിയത്. സോന്‍ഭദ്ര ജില്ലയില്‍ നിന്നാണ് വെള്ളിയാഴ്ച ഇവരെ പൊലീസ് കണ്ടെത്തി പിടികൂടിയത്. മിര്‍സാപൂരില്‍ നിന്ന് പത്ത് രൂപയുടെ മുദ്രപത്രങ്ങള്‍ വാങ്ങിയായിരുന്നു നോട്ട് നിര്‍മാണം എന്ന് ഇവര്‍ പറഞ്ഞു.

https://dailynewslive.in/ ജമ്മുവിലെ കിഷ്ത്വറില്‍ രണ്ട് നാട്ടുകാരെ ഭീകരരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഗ്രാമപ്രതിരോധ സേനയിലെ അംഗങ്ങളെയാണ് കൊലപ്പെടുത്തിയത്. സോപാരയിലെ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. ശ്രീനഗറിലെ ഗ്രേനേഡ് ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കിഷ്ത്വറില്‍ ബന്ദ് ആചരിച്ചു.

https://dailynewslive.in/ ദില്ലിയില്‍ വായുഗുണനിലവാര സൂചിക ഇന്നലെ രേഖപ്പെടുത്തിയത് 383. അലിപ്പൂര്‍, ഭവാന തുടങ്ങി പലയിടങ്ങളിലും വായുഗുണനിലവാരം 400 നും മുകളിലാണ്. മലിനീകരണം രൂക്ഷമായതോടെ ദില്ലിയില്‍ ശ്വാസകോശസംബന്ധമായ അസുഖങ്ങളുമായി ആശുപത്രിയിലെത്തുന്നവരുടെ എണ്ണവും കൂടി എന്നാണ് കണക്കുകള്‍.

https://dailynewslive.in/ പ്രത്യേക പദവിയുമായി ബന്ധപ്പെട്ട് ജമ്മുകശ്മീര്‍ നിയമസഭയില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ജമ്മുകശ്മീരില്‍ പ്രത്യേക പദവി പുനഃസ്ഥാപിക്കില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. അംബേദ്കറുടെ ഭരണഘടനയാണ് കശ്മീരില്‍ നടപ്പിലാവുകയെന്നും ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കാന്‍ അനുവദിക്കില്ലെന്നും പാക് അജന്‍ഡ നടപ്പാക്കാനുള്ള കോണ്‍ഗ്രസ് ശ്രമം വിജയിക്കില്ലെന്നും മോദി വ്യക്തമാക്കി. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് മോദിയുടെ പ്രസംഗം.

https://dailynewslive.in/ ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മു-കശ്മീര്‍ നിയമസഭയില്‍ പാസാക്കിയ പ്രമേയത്തിന് മറുപടിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് ശരദ് പവാറിന്റെ നാല് തലമുറകള്‍ കഴിഞ്ഞാലും ഇക്കാര്യം സംഭവിക്കില്ലെന്ന് അമിത് ഷാ വ്യക്തമാക്കി. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഷിറലയില്‍ നടത്തിയ പൊതുസമ്മേളനത്തിലായിരുന്നു അമിത് ഷായുടെ പ്രതികരണം.

https://dailynewslive.in/ ഝാര്‍ഖണ്ഡില്‍ ആദിവാസികളില്‍ നിന്ന് കാടും മണ്ണും വെള്ളവും തട്ടിയെടുക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിന്റെ പേരില്‍ ആദിവാസി ഭൂമി തട്ടിയെടുക്കുന്നതിനാണ് ശ്രമം നടത്തുന്നതെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

https://dailynewslive.in/ ജഡ്ജിമാരെ അധിക്ഷേപിച്ചെന്ന കേസില്‍ അഭിഭാഷകന് തടവുശിക്ഷ വിധിച്ച് ഡല്‍ഹി ഹൈക്കോടതി. ജഡ്ജിമാര്‍ക്കും കോടതിക്കും എതിരെ നിന്ദ്യമായ ഭാഷ ഉപയോഗിച്ച സംഭവത്തില്‍ അഭിഭാഷകന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. സഞ്ജീവ് കുമാര്‍ എന്ന അഭിഭാഷകനാണ് നാല് മാസത്തെ തടവ് ശിക്ഷ വിധിച്ചത്.

https://dailynewslive.in/ ധാരാവി പുനര്‍വികസന പദ്ധതിക്കായി അദാനി ഗ്രൂപ്പിന് നല്‍കിയ മുഴുവന്‍ ഭൂമിയും തിരിച്ചെടുക്കുമെന്നും അവിടെ അന്താരാഷ്ട്ര സാമ്പത്തിക സേവന കേന്ദ്രം നിര്‍മ്മിക്കുമെന്നും ശിവസേന ഉദ്ധവ് വിഭാഗത്തിന്റെ പ്രകടനപത്രിക. നാവികസേനയുടെയും മുംബൈ തുറമുഖ അതോറിറ്റിയുടെയും ഭൂമി ഒഴികെ കിഴക്കന്‍ കടല്‍ത്തീരത്തെ 900 ഏക്കറില്‍ സര്‍ക്കാര്‍ വിനോദ വിനോദസഞ്ചാര സൗകര്യങ്ങള്‍ വികസിപ്പിക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.

https://dailynewslive.in/ 97-ാം ജന്മദിനം ആഘോഷിച്ച് മുതിര്‍ന്ന ബിജെപി നേതാവ് ലാല്‍ കൃഷ്ണ അദ്വാനി. ജന്മദിനാശംസകള്‍ അര്‍പ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്വാനിയുടെ വസതിയില്‍ നേരിട്ടെത്തി. അദ്വാനിയ്ക്ക് ഒപ്പമുള്ള ചിത്രവും അദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

https://dailynewslive.in/ ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില ഉയരാതിരിക്കാന്‍ വേണ്ടിയാണ് ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയതെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക വകുപ്പ് മന്ത്രി ഹര്‍ദീപ് സിങ് പുരി. അബുദാബിയില്‍ നടക്കുന്ന വാര്‍ഷിക ഊര്‍ജ-വ്യവസായ പരിപാടിയായ എ.ഡി.ഐ.പി.ഇ.സി.യില്‍ പങ്കെടുക്കവെ സി.എന്‍.എന്നിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

https://dailynewslive.in/ ഹുറുണ്‍ ഇന്ത്യ ഫിലാന്ത്രോഫി ലിസ്റ്റ് പ്രകാരം എച്ച്.സി.എല്‍ ടെകിന്റെ ഉടമ ശിവ് നാടാര്‍ ആണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഏറ്റവുമധികം പണം ചിലവിടുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അദ്ദേഹത്തിന്റെ ഉടമയിലുള്ള ശിവ് നാടാര്‍ ഫൗണ്ടേഷന്‍ 2,153 കോടി രൂപയാണ് വിവിധ സാമൂഹ്യസേവന, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്തത്. പ്രതിദിനം ശരാശരി 5.9 കോടി എന്ന കണക്കിലാണ് സംഭാവനകള്‍. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഹുറൂണ്‍ ലിസ്റ്റില്‍ മൂന്നാം തവണയാണ് ശിവ് നാടാര്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. രണ്ടാം സ്ഥാനത്ത് റിലയന്‍സ് ഫൗണ്ടേഷന്റിലയന്‍സ് ഇന്റസ്ട്രീസിന് കീഴിലുള്ള റിലയന്‍സ് ഫൗണ്ടേഷനാണ്. 407 കോടി രൂപയാണ് അംബാനിയുടെ കമ്പനി നല്‍കിയത്. മൂന്നാം സ്ഥാനത്തുള്ള ബജാജ് ഗ്രൂപ്പ് ട്രസ്റ്റ് 352 കോടിയാണ് ചിലവിട്ടത്. കുമാരമംഗലം ബിര്‍ള (334 കോടി), ഗൗതം അദാനി (330 കോടി), നന്ദന്‍ നിലേക്കനി (307 കോടി), ആശ ഫൗണ്ടേഷന്റെ കൃഷ്ണ ചിവുക്കുള (228 കോടി), അനില്‍ അഗര്‍വാള്‍ ഫൗണ്ടേഷന്‍ (181 കോടി), മിന്‍ഡ്ട്രീ ഉടമകളായ സുസ്മിത-സുബ്രതോ ബഗ്ചി കുടുംബം (179 കോടി), റോഹിണി നിലേക്കനി (154 കോടി) എന്നിവരാണ് ഹുറൂണ്‍ പട്ടികയില്‍ ആദ്യ 10 സ്ഥാനങ്ങളിലുള്ളത്.

https://dailynewslive.in/ മോഹന്‍ലാല്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന് പേരായി. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ‘തുടരും’ എന്നാണ്. ടാക്സി ഡ്രൈവറായെത്തുന്ന മോഹന്‍ലാലിനൊപ്പം കുട്ടിത്താരങ്ങളും അടങ്ങിയ പോസ്റ്റും പുറത്തുവന്നിട്ടുണ്ട്. മോഹന്‍ലാലിന്റെ കരിയറിലെ 360-ാമത്തെ സിനിമയാണ് തുടരും. ശോഭനയാണ് തുടരുവില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 15 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും ശോഭനയും ഒരുമിച്ചെത്തുന്നത്. രജപുത്രയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് നിര്‍മ്മാണം. ഷണ്‍മുഖം എന്നാണ് മോഹന്‍ലാലിന്റെ കഥാപാത്ര പേര്. ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. മോഹന്‍ലാല്‍ ഒരു റിയലിസ്റ്റിക് നായക കഥാപാത്രത്തെ എല്‍ 360ല്‍ അവതരിപ്പിക്കുന്നുവെന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. താല്‍ക്കാലികമായി എല്‍ 360 എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരുന്നത്. തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

https://dailynewslive.in/ മലയാളത്തിലെ എക്കാലത്തെയും മികച്ച മാസ്സ് ആക്ഷന്‍ ത്രില്ലറുകളില്‍ ഒന്നായ മമ്മൂട്ടി ചിത്രം ‘വല്യേട്ടന്‍’ റീ റിലീസിന് ഒരുങ്ങുന്നു. അമ്പലക്കര ഫിലിംസിന്റെ ബാനറില്‍ 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രം റീ-റിലീസിനായി ഒരുങ്ങുന്നത്. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് ഒരുക്കിയ ചിത്രം മാറ്റിനി നൗ ആണ് 4കെ ദൃശ്യമികവോടെയും ഡോള്‍ബി ശബ്ദ സാങ്കേതികവിദ്യയോടെയും വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിക്കുന്നത്. 2000 സെപ്റ്റംബര്‍ പത്തിന് റിലീസ് ചെയ്ത ‘വല്യേട്ടന്‍’ ആ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു. ശോഭന, സിദ്ദിഖ്, മനോജ് കെ ജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഇന്നസെന്റ്, എന്‍ എഫ് വര്‍ഗീസ്, കലാഭവന്‍ മണി, വിജയകുമാര്‍, സുധീഷ് തുടങ്ങി ഒട്ടനവധി താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമായിരുന്നു. നിരവധി ഭാഷകളിലെ ചിത്രങ്ങള്‍ക്ക് പശ്ചാത്തല സംഗീതം ഒരുക്കിയ രാജാമണിയാണ് ഈ ചിത്രത്തിന് വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുള്ളത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിട്ടുള്ളത് മോഹന്‍ സിത്താരയാണ്.

https://dailynewslive.in/ എംജി മോട്ടോര്‍ ഇന്ത്യ രണ്ട് പുതിയ 7-സീറ്റര്‍ വേരിയന്റുകളോടൊപ്പം ഹെക്ടര്‍ പ്ലസ് എസ്യുവി മോഡല്‍ ലൈനപ്പ് കൂടുതല്‍ വിപുലീകരിച്ചു. സെലക്ട് പ്രോ, സ്മാര്‍ട്ട് പ്രോ എന്നീ വേരിയന്റുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യ വേരിയന്റ് 1.5ലി പെട്രോള്‍ സിവിടി കോംബോയുമായി 19,71,800 രൂപയ്ക്ക് വരുമ്പോള്‍ രണ്ടാമത്തേത് 2.0ലി ഡീസല്‍-മാനുവല്‍ സജ്ജീകരണത്തില്‍ 20,64,800 രൂപയ്ക്ക് ലഭ്യമാണ്. ഈ മോഡലുകള്‍ എംജി ഷീല്‍ഡ് കാര്‍ ഉടമസ്ഥത പ്രോഗ്രാമിനൊപ്പം വരുന്നു. പുതിയ സെലക്ട് പ്രോ, സ്മാര്‍ട്ട് പ്രോ വേരിയന്റുകള്‍ക്ക് ഡ്യൂവല്‍-ടോണ്‍ ആര്‍ഗില്‍ ബ്രൗണ്‍, ബ്ലാക്ക് ഇന്റീരിയര്‍ തീം ഉണ്ട്. അണ്‍ലിമിറ്റഡ് കിലോമീറ്ററുകളുള്ള മൂന്ന് വര്‍ഷത്തെ വാറന്റി, മൂന്ന് വര്‍ഷത്തെ റോഡ് സൈഡ് അസിസ്റ്റന്‍സ്, മൂന്ന് ലേബര്‍ ഫ്രീ ആനുകാലിക സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള സ്റ്റാന്‍ഡേര്‍ഡ് 3+3+3 പാക്കേജില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് പ്രയോജനം ലഭിക്കും. കൂടാതെ, ഉടമകള്‍ക്ക് അവരുടെ വാറന്റി അല്ലെങ്കില്‍ റോഡ്സൈഡ് അസിസ്റ്റന്‍സ് നീട്ടിക്കൊണ്ടോ പ്രൊട്ടക്റ്റ് പ്ലാനുകള്‍ തിരഞ്ഞെടുത്തോ അവരുടെ കവറേജ് ഇഷ്ടാനുസൃതമാക്കാന്‍ കഴിയും.

https://dailynewslive.in/ പ്രമേയത്തിലും ആഖ്യാനരീതിയിലും കഥാപാത്രചിത്രീകരണത്തിലും ശ്രദ്ധേയമായ അടയാളപ്പെടുത്തലുകള്‍ ചേര്‍ത്തുവെച്ചിട്ടുള്ള ‘ഇരിച്ചാല്‍ കാപ്പ്’ എന്ന നോവല്‍ ആഖ്യാനത്തിലെ ഉള്‍വഴികളിലൂടെ വേറിട്ട തലങ്ങളിലേക്ക് എത്തുന്നു. ജേണലിസ്റ്റ് ഉദ്യോഗം രാജിവച്ച് നാട്ടിലെത്തുന്ന റൂമിയുടെ ജീവിതാന്വേഷണത്തിന്റെ ദിനസരികളാണ് ഇരിച്ചാല്‍ കാപ്പ്. ചുറ്റുപാടുമുള്ള ജീവിതങ്ങളെ തന്റെ തന്നെ നോവലിലെ കഥാപാത്രങ്ങളാക്കുക വഴി ജീവിതം തന്നെ റൂമി ഒരു ബൃഹദ്നോവലാക്കി മാറ്റുന്നു. ഐഷാമന്‍സിലിലെ കൂട്ടക്കൊലപാതകം എന്ന തായ് വേരിലൂടെ ഗ്രാമത്തിലെ വ്യത്യസ്ത കഥകളാകുന്ന നാരുവേരുകളിലേക്ക് പടരുന്ന കഥ അനേകം അടരുകളിലൂടെ സഞ്ചരിക്കുന്നു എന്നത് എടുത്തുപറയണം. ഭാഷയുടെ ഇരുത്തം കൊണ്ട് ഈ കൃതി നടുനിവര്‍ത്തി നില്ക്കുന്നുമുണ്ട്. കഥകളും ഉപകഥകളുമായി മുന്നോട്ടു പോകുന്ന ആഖ്യാനം വ്യത്യസ്ത വഴികളിലൂടെ സഞ്ചരിക്കുന്നു. ‘ഇരിച്ചാല്‍ കാപ്പ്’. ഷംസുദ്ദീന്‍ കുട്ടോത്ത്. ഡിസി ബുക്സ്. വില 340 രൂപ.

https://dailynewslive.in/ പുതിയ പഠനമനുസരിച്ച്, ഉറക്കം വേഗത്തിലുള്ള മസ്തിഷ്‌ക വാര്‍ദ്ധക്യത്തിന് കാരണമാകുമെന്ന് കണ്ടെത്തല്‍. അമേരിക്കന്‍ അക്കാദമി ഓഫ് ന്യൂറോളജിയുടെ മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണം, 40-കളില്‍ ഉറക്കക്കുറവുള്ള ആളുകള്‍ക്ക് 50-കളുടെ അവസാനത്തോടെ മസ്തിഷ്‌ക വാര്‍ദ്ധക്യത്തിന്റെ കൂടുതല്‍ ലക്ഷണങ്ങള്‍ ഉണ്ടാകുമെന്നാണ് വ്യക്തമാക്കുന്നത്. മോശം ഉറക്കം മസ്തിഷ്‌ക വാര്‍ദ്ധക്യത്തെ വേഗത്തിലാക്കുമെന്ന് പഠനം തെളിയിക്കുന്നില്ലെങ്കിലും, മോശം ഉറക്കവും മസ്തിഷ്‌ക ആരോഗ്യത്തിലെ വലിയ കുറവും തമ്മിലുള്ള ശക്തമായ ബന്ധം ഇത് കാണിക്കുന്നു. തുടക്കത്തില്‍ ശരാശരി 40 വയസ്സുള്ള 589 ആളുകളെയാണ് പഠനം പിന്തുടരുന്നത്. പങ്കെടുക്കുന്നവര്‍ രണ്ട് തവണ ചോദ്യാവലി പൂര്‍ത്തിയാക്കി, ഒരു പ്രാവശ്യം തുടക്കത്തിലും വീണ്ടും അഞ്ച് വര്‍ഷത്തിന് ശേഷവും, പഠനം ആരംഭിച്ച് 15 വര്‍ഷത്തിന് ശേഷം ബ്രെയിന്‍ സ്‌കാനിന് വിധേയരായി. പ്രായമാകുന്നതിന്റെ അടയാളമായ മസ്തിഷ്‌കം ചുരുങ്ങുന്നതിന്റെ ലക്ഷണങ്ങളെ അടിസ്ഥാനമാക്കി ഓരോ പങ്കാളിയുടെയും തലച്ചോറിന്റെ പ്രായം കണക്കാക്കാന്‍ സ്‌കാനുകള്‍ ഗവേഷകരെ സഹായിച്ചു. മോശം ഉറക്കത്തിന്റെ ഗുണനിലവാരം, ഉറങ്ങാന്‍ ബുദ്ധിമുട്ട്, നേരത്തെ എഴുന്നേല്‍ക്കുക എന്നിവയുള്‍പ്പെടെയുള്ള നിര്‍ദ്ദിഷ്ട ഉറക്ക പ്രശ്‌നങ്ങള്‍, കാലക്രമേണ സ്ഥിരമായി അനുഭവിക്കുമ്പോള്‍ വേഗത്തിലുള്ള മസ്തിഷ്‌ക വാര്‍ദ്ധക്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉറക്ക പ്രശ്‌നങ്ങള്‍ നേരത്തെ തന്നെ പരിഹരിക്കുന്നത് തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. കൃത്യമായ ഉറക്ക ഷെഡ്യൂള്‍ നിലനിര്‍ത്തുക, വ്യായാമം ചെയ്യുക, വിശ്രമിക്കുന്ന രീതികള്‍ എന്നിവ ഉറക്കം മെച്ചപ്പെടുത്തുന്നതിനുള്ള ചില വഴികള്‍ മാത്രമാണ്.

*ശുഭദിനം*

*കവിത കണ്ണന്‍*

എല്ലാം മായയാണെന്നാണ് അയാളുടെ വാദം. ഒരിക്കല്‍ സംസാരിച്ചിരിക്കുന്നതിനിടയില്‍ മദമിളകിയ ആന അതുവഴി വന്നു. കൂട്ടുകാരോടൊപ്പം അയാളും ഓടി. ചെളിനിറഞ്ഞ കിടങ്ങില്‍ അയാള്‍ വീണു. മദമിളകിയ ആനയും മായയാണോ? കൂട്ടുകാര്‍ ചോദിച്ചു. ആദ്യം എന്നെ ചെളിയില്‍ നിന്നും പുറത്ത് കൊണ്ടുവരൂ.. അയാള്‍ പറഞ്ഞു. പിടിച്ചു കയറ്റികഴിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: ആന വന്നതും ഞാന്‍ ഓടിയതും ചെളിയില്‍ വീണതുമെല്ലാം മായതന്നെ.. താനിത് ആ കിടങ്ങില്‍ കിടന്നപ്പോള്‍ ഇത് പറഞ്ഞിരുന്നെങ്കില്‍ നിന്നെ ഞങ്ങള്‍ കയറ്റുകയേ ഇല്ലായിരുന്നു. ഇതു പറഞ്ഞ് അവര്‍ അയാളെ വീണ്ടും കിടങ്ങിലേക്ക് തള്ളിയിട്ടു. അവിടെ കിടന്ന് അയാള്‍ നിലവിളിച്ചുകൊണ്ട് പറഞ്ഞു: എനിക്ക് മനസ്സിലായി, ഇതുവരെ സംഭവിച്ചതെല്ലാം യാഥാര്‍ത്ഥ്യങ്ങളാണ്. ഇല്ലാത്തവ ഉണ്ടെന്നു വിശ്വസിക്കുന്നവര്‍ അകാരണമായ ആശങ്കയ്ക്കും ഭയത്തിനും അടിമകളാകും. ഒരു കാര്യവും സമാധാനത്തോടെ ചെയ്യാന്‍ അവര്‍ക്കാകില്ല. ഉള്ളവ ഇല്ലെന്ന് വിശ്വസിക്കുന്നവര്‍ കണ്ണടച്ചിരുട്ടാക്കും. കാണാനും കേള്‍ക്കാനും സ്പര്‍ശിക്കാനും കഴിയുന്നവയെപ്പോലും തങ്ങള്‍ക്ക് വേണ്ടതാണെങ്കില്‍ മാത്രമേ അംഗീകരിക്കൂ. കണ്ണ് മൂടിക്കെട്ടി വയ്ക്കാനുളളതല്ല, കാത് അടച്ചുവെക്കാനുളളതല്ല, ഓരോ ഇന്ദ്രിയവും അതിന്റെ പൂര്‍ണ്ണതയോടെ ഉപയോഗിച്ചാല്‍ അവയെല്ലാം സ്വാഭാവികമായും യാഥാര്‍ത്ഥ്യങ്ങളിലേക്കെത്തും. യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായാല്‍ കൃത്രിമത്വമില്ലാതെ എല്ലാവര്‍ക്കം പരസ്പരം ഇടപെഴകാനാകും- ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *