◾https://dailynewslive.in/ സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തില്ല. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നാലാം ഭരണപരിഷ്‌ക്കാര കമ്മീഷന്റെ ശുപാര്‍ശകള്‍ പരിശോധിക്കാന്‍ നിയോഗിച്ച ചീഫ് സെക്രട്ടറി അധ്യക്ഷയായ സെക്രട്ടറിതല സമിതിയുടെ ശുപാര്‍ശകള്‍ ഭേദഗതികളോടെ മന്ത്രിസഭായോഗം അംഗീകരിച്ചു. പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തണമെന്ന ശുപാര്‍ശ അംഗീകരിക്കേണ്ടതില്ലെന്നും തീരുമാനിച്ചു.
◾https://dailynewslive.in/ കേരളത്തില്‍ സ്ഥലമേറ്റെടുപ്പ് നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് റയില്‍വേമന്ത്രി അശ്വിനി വൈഷണവ് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. കേരളത്തില്‍ സ്ഥലമേറ്റെടുപ്പ് സുഗമമായി നടക്കാത്തതിനാല്‍ റയില്‍വേ വികസന പദ്ധതികള്‍ക്ക് തടസം നേരിടുന്നുവെന്ന് റയില്‍വേമന്ത്രി കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം കന്യാകുമാരി, എറണാകുളം- കുമ്പളം, കുമ്പളം തുറവൂര്‍ തുടങ്ങിയ പാതകളുടെ ഇരട്ടിപ്പിക്കല്‍, അങ്കമാലി ശബരിമല പുതിയ പാത എന്നീ പദ്ധതികളില്‍ സ്ഥലമേറ്റെടുപ്പ് പ്രതിസന്ധിയിലായിരിക്കുകയാണെന്നും റയില്‍വേ മന്ത്രി മുഖ്യമന്ത്രിക്കയച്ച കത്തില്‍ വ്യക്തമാക്കുന്നു. 470 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കാനായി 2100 കോടി രൂപ കേരളത്തിന് നല്‍കിയിട്ടും 64 ഹെക്ടര്‍ മാത്രമാണ് ഏറ്റെടുക്കാനായത്. നിലവില്‍ 12350 കോടി രൂപയുടെ പദ്ധതികളാണ് കേരളത്തിനായി പ്രഖ്യാപിച്ചിരിക്കുന്നത്.
*കെ.എസ്.എഫ്.ഇ*
*സ്‌ക്രീന്‍ ഷോട്ട് മത്സരം*
സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*നവംബര്‍ 27 ലെ വിജയി : ശോഭന തമ്പാന്‍, തിരുമേനി പോസ്റ്റ്, കോക്കടവ്, ചെറുപുഴ, കണ്ണൂര്‍*
◾https://dailynewslive.in/ കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ കുടുംബം ആവശ്യപ്പെട്ടുള്ള സിബിഐ അന്വേഷണ ആവശ്യം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. സിബിഐ അന്വേഷണത്തെ കുറിച്ച് വ്യക്തമായ ധാരണ പാര്‍ട്ടിക്ക് ഉണ്ടെന്നും ആ നിലപാടില്‍ മാറ്റമില്ലെന്നും സിബിഐ കൂട്ടില്‍ അടച്ച തത്തയാണെന്നും എം.വി.ഗോവിന്ദന്‍ പ്രതികരിച്ചു. അതേസമയം, പാര്‍ട്ടി നവീന്റെ കുടുംബത്തിന് ഒപ്പമാണെന്നും എം.വി.ഗോവിന്ദന്‍ ആവര്‍ത്തിച്ചു.
◾https://dailynewslive.in/ എ.ഡി.എം നവീന്‍ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കുകയല്ല സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ചെയ്തതെന്ന് സിഐടിയു നേതാവ് മലയാലപ്പുഴ മോഹനന്‍. സി.ബി.ഐ എന്നത് അന്വേഷണത്തിന്റെ അവസാനവാക്കല്ലെന്നാണ് എം.വി ഗോവിന്ദന്‍ പറഞ്ഞത്. അത് ശരിയാണെന്നും മലയാലപ്പുഴ മോഹനന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
◾https://dailynewslive.in/ ഡിജിറ്റല്‍ സര്‍വകലാശാല വിസിയുടെ ചുമതല ഡോക്ടര്‍ സിസ തോമസിന് നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കെടിയു വിസിയുടെ താത്ക്കാലിക ചുമതല ഡോക്ടര്‍ കെ ശിവപ്രസാദിനും നല്‍കി. അനുമതി വാങ്ങാതെ പദവി വഹിച്ചതിന് ഡോക്ടര്‍ സിസയ്ക്കെതിരെ സര്‍ക്കാര്‍ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. സര്‍ക്കാര്‍ രണ്ടിടത്തേക്കും മൂന്ന് പേരടങ്ങിയ ഒരു പാനല്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഈ പാനല്‍ തള്ളിക്കൊണ്ടാണ് രണ്ടിടത്തേക്കും ഗവര്‍ണര്‍ താത്ക്കാലിക വൈസ് ചാന്‍സലര്‍മാരെ നിയമിച്ചിരിക്കുന്നത്.
*തൃശൂര്‍ സൂപ്പര്‍ സെയിലുമായി പുളിമൂട്ടില്‍ സില്‍ക്‌സ്*
നൂറ് വര്‍ഷത്തിന്റെ നിറവില്‍ നില്‍ക്കുന്ന പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമില്‍ 70 ശതമാനം വരെ വിലക്കുറവുള്ള സൂപ്പര്‍ സെയില്‍. തൃശൂര്‍ സൂപ്പര്‍ സെയിലില്‍ സാരികള്‍കള്‍ക്കും മെന്‍സ് വെയറിനും 70 ശതമാനം വരെ വിലക്കുറവുണ്ട്. കിഡ്‌സ് വെയറിനും മറ്റ് ലേഡീസ് വെയറിനും 60 ശതമാനം വരെ വിലക്കുറവാണുള്ളത്. തൃശൂര്‍ സൂപ്പര്‍ സെയിലിലുള്ള സൂപ്പര്‍ കളക്ഷനുകള്‍ സൂപ്പര്‍ ഓഫറില്‍ നേടാന്‍ എത്രയും പെട്ടെന്ന് പാലസ് റോഡിലുള്ള പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂം സന്ദര്‍ശിക്കുക.
◾https://dailynewslive.in/ ഡിജിറ്റല്‍ സര്‍വകലാശാലയിലെ ഡോക്ടര്‍ സിസാ തോമസിന്റെ വിസി നിയമനം നിയമവിരുദ്ധമെന്നും ചാന്‍സലറുടെ പ്രീതി അനുസരിച്ച് നിയമനം നടത്തിയെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. ഹൈക്കോടതി വിധിക്ക് വിരുദ്ധമായാണ് ഗവര്‍ണറുടെ നീക്കമെന്നും സര്‍ക്കാര്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു.
◾https://dailynewslive.in/ മുസ്ളിം ലീഗ് നേതാവ് കെ.എം ഷാജിക്കെതിരായ പ്ലസ്ടു കോഴക്കേസിലെ അപ്പീലില്‍ സുപ്രീം കോടതി നടപടി സംസ്ഥാന സര്‍ക്കാരിനേറ്റ തിരിച്ചടിയെന്ന് പാണക്കാട് സാദിഖലി തങ്ങള്‍. കേന്ദ്രം നിരന്തരം പരീക്ഷിക്കുന്ന ഈ രാഷ്ട്രീയ വേട്ട കേരളത്തില്‍ പ്രയോഗിക്കാനായിരുന്നു ഇടത് സര്‍ക്കാരിന്റെ ശ്രമമെന്നും ഭരണകൂടം നീതിരഹിതമായി പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചാല്‍ നീതി നല്‍കാന്‍ ഇന്ത്യയിലൊരു സംവിധാനമുണ്ടെന്നത് മറന്നതിന്റെ തിരിച്ചടിയായിരുന്നു സുപ്രീംകോടതിയില്‍ കണ്ടതെന്നും പാണക്കാട് തങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചു.
◾https://dailynewslive.in/ സംസ്ഥാനത്തെ 1458 സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹികസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നതായി കണ്ടെത്തല്‍. ധനവകുപ്പിന്റെ നിര്‍ദേശ പ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഗസറ്റഡ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരാണ് പെന്‍ഷന്‍ കൈപ്പറ്റുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോളേജ് അസി. പ്രൊഫസര്‍മാരും ഹയര്‍ സെക്കന്‍ഡറി അടക്കമുള്ള സ്‌കൂള്‍ അധ്യാപകരും ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരുടെ പട്ടികയിലുണ്ട്.
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*
2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നത് തെറ്റാണെന്നും ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമപരമായി നടപടി ഉണ്ടാകുമെന്നും മന്ത്രി കെ.എന്‍.ബാലഗോപാല്‍. അര്‍ഹതപ്പെട്ടവര്‍ക്കുള്ളതാണ് ക്ഷേമ പെന്‍ഷനുകളെന്നും ഇതുവരെ അനധികൃതമായി വാങ്ങിയ പണം തിരികെ പിടിക്കുമെന്നും മന്ത്രി പറഞ്ഞു. ക്ഷേമ പെന്‍ഷന് അവകാശമുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്ന തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ ഇപി ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് മടക്കി ഡിജിപി. ഇപിയുടെ മൊഴിയിലും രവി ഡിസിയുടെ മൊഴിയിലും അവ്യക്തതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട് മടക്കിയിരിക്കുന്നത്. ആത്മകഥ ചോര്‍ന്നത് ഡിസിയില്‍ നിന്നാണെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ എങ്ങിനെയാണ്, എന്തിനാണ് ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തതയില്ല. അതറിഞ്ഞാല്‍ മാത്രമേ മറ്റ് നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ കഴിയൂ. ഇതോടെ വീണ്ടും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോട്ടയം എസ്പി ക്ക് ഡിജിപി നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഇ പി ജയരാജന്‍ ഉള്‍പ്പെടെ എല്ലാവരുടെയും മൊഴികള്‍ വീണ്ടുമെടുക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
◾https://dailynewslive.in/ തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവ ഉദ്ഘാടനത്തിനിടെ നെയ്യാറ്റിന്‍കര ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥിയെ കൊടിമരത്തില്‍ കയറ്റിയ സംഭവം അന്വേഷിക്കാന്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി നിര്‍ദേശിച്ചു. സംഭവത്തില്‍ ബാലാവകാശ കമ്മിഷനും കേസ് എടുത്തിട്ടുണ്ട്. ഉദ്ഘാടനത്തിനോട് അനുബന്ധിച്ച് പതാക ഉയര്‍ത്തിയപ്പോള്‍, പതാക കയറില്‍ കുടുങ്ങിയിരുന്നു. ഇത് അഴിച്ചിറക്കാനാണ് സംഘാടകര്‍ പ്ലസ് ടു വിദ്യാര്‍ഥിയെ കൊടിമരത്തില്‍ കയറ്റിയത്.
◾https://dailynewslive.in/ പാലക്കാട്ടെ തോല്‍വിയില്‍ സംസ്ഥാന ബിജെപിയിലെ പൊട്ടിത്തെറിക്കിടെ മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പ്രസ്ഥാനത്തെ അപമാനിക്കാന്‍ ശ്രമിച്ച ഒരു മാധ്യമപ്രവര്‍ത്തകനെയും വെറുതെ വിടില്ലെന്നും പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചവരെയും കള്ളവാര്‍ത്ത കൊടുത്തവരെയും കൈകാര്യം ചെയ്യുമെന്നും ആയിരുന്നു സുരേന്ദ്രന്റെ ഭീഷണി.
◾https://dailynewslive.in/ മാധ്യമപ്രവര്‍ത്തകരെ കൈകാര്യം ചെയ്യുമെന്ന കെ. സുരേന്ദ്രന്റെ ഭീഷണിയില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ . ബി.ജെ.പിയിലെ മാത്രമല്ല, രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലെയും പ്രശ്നങ്ങള്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കുമെന്നും രാജ്യം ഭരിക്കുന്ന പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുമെന്നും മാധ്യമ പ്രവര്‍ത്തകരെ കൈകാര്യം ചെയ്യുമെന്നു ഭീഷണിപ്പെടുത്തുന്നത് മാധ്യമ സ്വാതന്ത്ര്യം ഉറപ്പ് നല്‍കുന്ന ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും സംഘടന അറിയിച്ചു.
◾https://dailynewslive.in/ ബിജെപി നേതാക്കള്‍ക്കെതിരെ കോഴിക്കോട് നഗരത്തില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പരാതി നല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറി ഇ പ്രശാന്ത് കുമാറാണ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. വി മുരളീധരന്‍, കെ സുരേന്ദ്രന്‍, പി രഘുനാഥ് എന്നിവര്‍ക്കെതിരെയായിരുന്നു പോസ്റ്റര്‍. ഇവരെ പുറത്താക്കി ബിജെപിയെ രക്ഷിക്കൂ എന്നായിരുന്നു പോസ്റ്റര്‍.
◾https://dailynewslive.in/ ഉത്സവങ്ങള്‍ക്കടക്കം ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് അടുത്തിടെ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്താനാകില്ലെന്ന് ഹൈക്കോടതി. ജനങ്ങളുടെ സുരക്ഷയും ആനകളുടെ പരിപാലനവും കൂടി പരിഗണിച്ചാണ് കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതെന്നും ഇക്കാര്യത്തില്‍ ദേവസ്വങ്ങള്‍ പിടിവാശി ഉപേക്ഷിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഉത്സവങ്ങളില്‍ ആനകളെ എഴുന്നളളിക്കുന്നത് ഒഴിവാക്കാനാകാത്ത മതാചാരമാണെന്ന് പറയാനാകില്ലെന്നും അഭിപ്രായ പ്രകടനങ്ങള്‍ പരിഗണിച്ച് മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്താനാകില്ലെന്നും ഡിവിഷന്‍ ബെഞ്ച് അറിയിച്ചു.
◾https://dailynewslive.in/ ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ യാത്രമധ്യേ വന്യമൃഗങ്ങള്‍ക്ക് ഭക്ഷണസാധനങ്ങള്‍ നല്‍കാന്‍ പാടില്ലെന്ന് വനംവകുപ്പ് അധികൃതര്‍. വഴിയിലുടനീളം ഇത് സംബന്ധിച്ച അറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ചിലര്‍ ഇത് ലംഘിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും മുന്നറിയിപ്പിലുണ്ട്. പ്ലാസിറ്റിക് കവറുകള്‍ മൃഗങ്ങള്‍ ഭക്ഷിക്കാന്‍ ഇടയായാല്‍ അവ മരണപ്പെടാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ഭക്ഷണാവശിഷ്ടങ്ങള്‍ വേസ്റ്റ് ബിന്നുകളില്‍തന്നെ നിക്ഷേപിക്കണമെന്നും വനംവകുപ്പ് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
◾https://dailynewslive.in/ ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണത്തില്‍ സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി. കഴിഞ്ഞ വര്‍ഷത്തെ നിലക്കലിലെ യാത്രാ ദുരിത വീഡിയോകളാണ് ഈ വര്‍ഷത്തെ പോലെ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത്. ചില ഫെയ്‌സ്ബുക് പേജുകള്‍ വഴിയും വ്യാജ പ്രചരണം നടക്കുന്നുണ്ട്. ഇത് ശ്രദ്ധയില്‍ പെട്ടതോടെയാണ് പൊലീസ് നടപടി.
◾https://dailynewslive.in/ പ്ലസ്ടു കോഴക്കേസില്‍ ഹൈക്കോടതി വിധിക്ക് ശേഷം ഒത്തുതീര്‍പ്പിനായി തന്നെ സമീപിച്ചത് മുഖ്യമന്ത്രിയുടെ ഗുഡ് ബുക്കില്‍ ഉള്ള ആളാണെന്ന് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. സിപിഎമ്മിലെ ഉന്നതന്‍ ഒത്തുതീര്‍പ്പിന് സമീപിച്ചെന്ന് കെഎം ഷാജി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. പിണറായിക്കെതിരായ പരാമര്‍ശങ്ങള്‍ അവസാനിപ്പിക്കണം എന്നായിരുന്നു സിപിഎമ്മിന്റെ ആവശ്യമെന്നും എന്നാല്‍ അയാളുടെ പേര് വെളിപ്പെടുത്തുന്നില്ലെന്നും സൗമ്യനായ മനസിന് ഉടമയാണ് അയാളെന്നും കെഎം ഷാജി പറഞ്ഞു.
◾https://dailynewslive.in/ കുടുംബശ്രീ മിഷനില്‍ സിഡിഎസ് അംഗങ്ങള്‍ക്ക് യാത്രാബത്ത അനുവദിക്കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. സിഡിഎസ് ചെയര്‍പേഴ്സണ്‍ ഒഴികെയുള്ളയുള്ളവര്‍ക്ക് പ്രതിമാസം 500 രൂപ വീതമായിരിക്കും യാത്രാബത്ത അനുവദിക്കുക. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ സമ്മാനമാണ് സിഡിഎസ് അംഗങ്ങള്‍ക്കുള്ള യാത്രാബത്ത അനുവദിക്കാനുള്ള തീരുമാനമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.
◾https://dailynewslive.in/ തൃശ്ശൂര്‍ നാട്ടികയില്‍ ലോറി പാഞ്ഞുകയറി അഞ്ചുപേര്‍ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. തൃശൂര്‍ ജില്ലാ പോലീസ് മേധാവി സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. കേസിലെ പ്രതികളായ ഡ്രൈവറെയും ക്ലീനറെയും കോടതി റിമാന്‍ഡ് ചെയ്തു.
◾https://dailynewslive.in/ അന്തരിച്ച സിപിഎം നേതാവ് എം.എം ലോറന്‍സിന്റെ മൃതദേഹം വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് മകള്‍ ആശ ലോറന്‍സ് വീണ്ടും ഹൈക്കോടതിയില്‍. ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ട് നല്‍കിയ സിംഗില്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് ആശ ലോറന്‍സ് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. മകളുടെ ആവശ്യം നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു.
◾https://dailynewslive.in/ പണമില്ല എന്ന കാരണത്താല്‍ സ്‌കൂളിലെ ഒരു കുട്ടിയേപ്പോലും പഠനയാത്രയില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ പാടുള്ളതല്ലെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. വാര്‍ത്താക്കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
◾https://dailynewslive.in/ പാലക്കാട് മെഡിക്കല്‍ പി.ജി. പ്രവേശനത്തിന് സര്‍ക്കാര്‍ സര്‍വീസിലുള്ളവരുടെ ക്വാട്ടയിലേക്ക് പാലക്കാട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരെ പരിഗണിക്കാമെന്ന ഉത്തരവ് സുപ്രീംകോടതി പുനഃപരിശോധിക്കും. മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജി തുറന്ന കോടതിയില്‍ പരിഗണിക്കുമെന്ന സൂചന ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ച് നല്‍കി.
◾https://dailynewslive.in/ കൊച്ചിയില്‍ വിനോദയാത്രക്കെത്തിയ കോഴിക്കോട് കട്ടിപ്പാറ കാരുണ്യതീരം സ്പെഷല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും ഭക്ഷ്യവിഷബാധ. മറൈന്‍ ഡ്രൈവില്‍ യാത്ര ചെയ്ത ബോട്ടില്‍ നിന്നാണ് ഇവര്‍ ഉച്ചഭക്ഷണം കഴിച്ചത്. അറുപതിലേറെപ്പേരാണ് കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നവരുടെ ആരോഗ്യ നില തൃപ്തികരമാണ്.
◾https://dailynewslive.in/ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്ന് വാളയാര്‍ പോലീസ് കസ്റ്റഡിയിലെടുത്തയാള്‍ സ്റ്റേഷനില്‍നിന്ന് തിരികെ പോകുന്നതിനിടെ കസ്റ്റഡിയിലുണ്ടായിരുന്ന വാഹനങ്ങള്‍ക്ക് തീയിട്ടു. സ്റ്റേഷന് മുന്നില്‍ ദേശീയപാതയില്‍ മേല്‍പ്പാലത്തിനു താഴെ നിര്‍ത്തിയിട്ടിരുന്ന രണ്ട് പിക്കപ് വാനുകള്‍ പൂര്‍ണമായും കത്തിനശിച്ചു. പ്രതി ചുള്ളിമട സ്വദേശി പോള്‍രാജിനെ (35) വാളയാര്‍ പോലീസ് അറസ്റ്റ് ചെയ്തു. സ്റ്റേഷനിലേക്ക് കൊണ്ടുവന്നതിന്റെ വൈരാഗ്യത്തില്‍ ഇയാള്‍ വാഹനങ്ങള്‍ക്ക് തീയിടുകയായിരുന്നെന്ന് വാളയാര്‍ എസ്.എച്ച്.ഒ. എന്‍.എസ്. രാജീവ് പറഞ്ഞു.
◾https://dailynewslive.in/ കോഴിക്കോട് ലോഡ്ജില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതിക്കൊപ്പം മുറിയില്‍ ഉണ്ടായിരുന്ന അബ്ദുള്‍ സനൂഫിനായി പൊലീസ് അന്വേഷണം തുടങ്ങി . മലപ്പുറം വെട്ടത്തൂര്‍ തേലക്കാട് പന്താലത്ത് ഹൗസില്‍ ഫസീല(35)യെയാണ് ചൊവ്വാഴ്ച രാവിലെ ലോഡ്ജുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അബ്ദുള്‍ സനൂഫിനെതിരെ കൊലക്കുറ്റം ചുമത്തി കേസ് എടുത്തു. യുവതിയുടെ മരണം കൊലപാതകമാണെന്ന സൂചന വന്നതോടെയാണ് കൊലക്കുറ്റം ചുമത്തിയത്. അബ്ദുള്‍ സനൂഫിനെ കണ്ടെത്താന്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി.
◾https://dailynewslive.in/ ഒഡീഷയില്‍ നിന്നും ട്രെയിനില്‍ കടത്തിക്കൊണ്ട് വന്ന കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ ചെന്ത്രാപ്പിന്നി സ്വദേശി നൗഫല്‍ (25) ആണ് 10 കിലോഗ്രാം കഞ്ചാവുമായി എക്സൈസുകാരുടെ പിടിയിലായത്. എറണാകുളത്ത് യൂബര്‍ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു നൗഫല്‍. ഒഡീഷയില്‍ നിന്ന് ട്രെയിനിലാണ് 10 കിലോഗ്രാം കഞ്ചാവുമായി വന്നത്.
◾https://dailynewslive.in/ കളമശ്ശേരി കൊലപാതകത്തിലെ പ്രതി ഗിരീഷ് ബാബുവിനെ അടിമാലിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിന് ശേഷം വീട്ടമ്മയുടെ ആഭരണങ്ങള്‍ അടിമാലിയിലെ ജ്വല്ലറിയിലാണ് വിറ്റത്.സ്വര്‍ണവും പണവും മോഷ്ടിക്കാനായിരുന്നു റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരിയായ ജെയ്സിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
◾https://dailynewslive.in/ ശീതകാല സമ്മേളനത്തില്‍ വഖഫ് ബില്‍ പരിഗണിക്കേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. സംയുക്ത പാര്‍ലമെന്ററി യോഗത്തില്‍ പ്രതിപക്ഷം കടുത്ത പ്രതിഷേധം ഉന്നയിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ പിന്‍വലിഞ്ഞത്. അദാനി വിവാദത്തെ ചൊല്ലി ഇന്നലേയും പാര്‍ലമെന്റ് സ്തംഭിച്ചു. വഖഫ് നിയമഭേദഗതിയിലെ റിപ്പോര്‍ട്ടിന് അന്തിമ രൂപം നല്‍കാന്‍ ചേര്‍ന്ന യോഗം പ്രതിപക്ഷ പ്രതിഷേധത്തില്‍ ബഹളമയമായി. നിലവില്‍ വിവാദ വിഷയങ്ങളൊന്നും പരിഗണിക്കേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്.
◾https://dailynewslive.in/ അദാനി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഗൗതം അദാനി, അനന്തരവന്‍ സാഗര്‍ അദാനി, കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ വിനീത് ജെയിന്‍ എന്നിവര്‍ക്കെതിരെ യുഎസ് ഫോറിന്‍ കറപ്റ്റ് പ്രാക്ടീസ് ആക്ട് പ്രകാരം കേസ് ചുമത്തിയിട്ടില്ലെന്ന് അദാനി ഗ്രീന്‍ എനര്‍ജി അറിയിച്ചു. അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനി എജിഎല്ലിന്റെ ചെയര്‍മാനും സാഗര്‍ അദാനി എക്‌സിക്യൂട്ടീവ് ഡയറക്ടറുമാണ്. യുഎസ് എഫ്‌സിപിഎയുടെ ലംഘനത്തിന് മൂവര്‍ക്കും എതിരെ കുറ്റം ചുമത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് വിശദീകരണം.
◾https://dailynewslive.in/ സംഘര്‍ഷമുണ്ടായ ഉത്തര്‍ പ്രദേശിലെ സംഭലിലേക്ക് പോയ മുസ്ലീം ലീഗ് എംപിമാരെ യുപി പൊലീസ് വഴിയില്‍ തടഞ്ഞു. നിരോധനാജ്ഞ പ്രഖ്യാപിച്ചത് ചൂണ്ടിക്കാട്ടി സംഭലില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ ഹാപൂരില്‍ തടഞ്ഞാണ് എംപിമാരെ പൊലീസ് മടക്കി അയച്ചത്. നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് എംപിമാര്‍ പറഞ്ഞു.
◾https://dailynewslive.in/ ഹരിയാണ, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വലിയ തിരിച്ചടി നേരിട്ടതിന് പിന്നാലെ ഇന്ത്യ മുന്നണിയില്‍ ഭിന്നതയെന്ന് സൂചനകള്‍. കോണ്‍ഗ്രസിന്റെ ‘റബ്ബര്‍ സ്റ്റാമ്പ്’ ആകാന്‍ തങ്ങളില്ലെന്ന് വ്യക്തമാക്കി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി.ഹരിയാണയിലെ തോല്‍വിക്ക് പിന്നാലെയും കോണ്‍ഗ്രസിനെതിരേ ടി.എം.സി. വിമര്‍ശനം ഉന്നയിച്ചിരുന്നു. അതേസമയം മഹാവികാസ് അഘാഡി വിടാന്‍ ഉദ്ധവ് താക്കറെയ്ക്കുമേല്‍ ശിവസേന നേതാക്കളുടെ സമ്മര്‍ദമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
◾https://dailynewslive.in/ ജയിലില്‍ക്കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് തലസ്ഥാനമായ ഇസ്ലാമാബാദില്‍ നടത്തിയ പ്രക്ഷോഭം പാകിസ്താന്‍ തെഹ്രികെ ഇന്‍സാഫ് ഉപേക്ഷിച്ചു. പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ചൊവ്വാഴ്ച അര്‍ധരാത്രി സര്‍ക്കാര്‍ കിരാതനടപടി സ്വീകരിച്ചെന്നാരോപിച്ചാണിത്.
◾https://dailynewslive.in/ കനത്ത മഞ്ഞുവീഴ്ചയില്‍ വിറങ്ങലിച്ച് ദക്ഷിണ കൊറിയയുടെ തലസ്ഥാനം. ദക്ഷിണ കൊറിയ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയായ മെറ്റീരിയോളജിക്കല്‍ അഡ്മിനിസ്‌ട്രേഷന്റെ കണക്ക് പ്രകാരം 1907-ല്‍ ആധുനിക കാലാവസ്ഥാ നിരീക്ഷണ സംവിധാനം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ മഞ്ഞുവീഴ്ചയാണിത്.
◾https://dailynewslive.in/ ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ഡിങ് ലിറന്റെ കുതിപ്പിന് ചെക്ക് പറഞ്ഞ് ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ഡി. ഗുകേഷ്. മൂന്നാംമത്സരത്തിലാണ് ഗുകേഷ് ജയം സ്വന്തമാക്കിയത്. 14 പോരാട്ടങ്ങള്‍ ഉള്‍പ്പെട്ട ഫൈനലിലെ ഗുകേഷിന്റെ ആദ്യ വിജയമാണിത്.
◾https://dailynewslive.in/ ഐ.സി.സി. ടെസ്റ്റ് റാങ്കിങ്ങില്‍ ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ച് ജസ്പ്രീത് ബുംറ. ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ യശസ്വി ജയ്‌സ്വാള്‍ രണ്ടാമതെത്തി. ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിലെ മികച്ച പ്രകടനമാണ് ഇരുവര്‍ക്കും നേട്ടമായത്.
◾https://dailynewslive.in/ പ്രമുഖ റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് അദാനി ഗ്രൂപ്പിലെ ഏഴ് കമ്പനികളുടെ റേറ്റിംഗ് കുറച്ചു. അമേരിക്കയില്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിക്കും മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമെതിരെ കൈക്കൂലി കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത് കണക്കിലെടുത്താണ് റേറ്റിംഗ് സ്റ്റേബിളില്‍ നിന്ന് നെഗറ്റീവായി കുറച്ചത്. പുതിയ സാഹചര്യത്തില്‍ അദാനി കമ്പനികള്‍ക്ക് ആഗോള വിപണിയില്‍ നിന്ന് പണം സമാഹരിക്കുന്നതിന് വെല്ലുവിളിയുണ്ടെന്ന് മൂഡീസ് പറയുന്നു. അമേരിക്കയ്ക്ക് പിന്നാലെ ശ്രീലങ്കയിലെ ധന, വിദേശ മന്ത്രാലയങ്ങളും അദാനി ഗ്രൂപ്പിനെതിരെ നടപടിക്കൊരുങ്ങുകയാണ്. മറ്റൊരു പ്രമുഖ ഏജന്‍സിയായ ഫിച്ച് അദാനി ഗ്രൂപ്പിന്റെ കടപ്പത്രങ്ങളുടെ റേറ്റിംഗ് കുറയ്ക്കാന്‍ തയ്യാറെടുക്കുകയാണ്. കൊളംബോയിലെ പുതിയ കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ അദാനി പോര്‍ട്ട്‌സിന് 50 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. അദാനി ഗ്രൂപ്പുമായി ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ ഒപ്പുവച്ച കരാറുകള്‍ വൈദ്യുതി കരാറുകള്‍ പുനപരിശോധിക്കാന്‍ ആന്ധ്ര പ്രദേശ് സര്‍ക്കാര്‍ ഒരുങ്ങുന്നു. കരാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടും സോളാര്‍ എനര്‍ജി കോര്‍പ്പറേഷനോടും ആവശ്യപ്പെടും.
◾https://dailynewslive.in/ മലയാളത്തില്‍ സമീപകാലത്ത് എത്തിയവയില്‍ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്നാണ് ‘ഹലോ മമ്മി’. വൈശാഖ് എലന്‍സ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഫാന്റസി ഹൊറര്‍ കോമഡി എന്റര്‍ടെയ്നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ റിലീസ് നവംബര്‍ 21 ന് ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ സക്സസ് ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍. ഒരു മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള ടീസര്‍ ആണ് എത്തിയിരിക്കുന്നത്. ഇടവേളയ്ക്ക് ശേഷം ഷറഫുദ്ദീന്റെ ചിരിപ്പിക്കുന്ന വേഷമാണ് ഹലോ മമ്മിയിലെ ബോണി. ഐശ്വര്യ ലക്ഷ്മിയുടെ കരിയറിലെയും ഏറെ വ്യത്യസ്തമായ കഥാപാത്രമാണ് ഈ ചിത്രത്തിലെ സ്റ്റെഫി. സണ്ണി ഹിന്ദുജ, അജു വര്‍ഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോന്‍ ജ്യോതിര്‍, ബിന്ദു പണിക്കര്‍, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗ മീരാ തുടങ്ങിയവര്‍ സുപ്രധാന വേഷങ്ങളിലെത്തി. ബിജുമേനോന്‍, ശ്രീനാഥ് ഭാസി, വിനയ് ഫോര്‍ട്ട്, ഗണപതി, ഗ്രെയ്‌സ് ആന്റണി, അഖിലാ ഭാര്‍ഗവന്‍, പോളി വത്സന്‍, പാര്‍വതി ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന റോളുകളില്‍ എത്തുന്നത്.
◾https://dailynewslive.in/ തെന്നിന്ത്യന്‍ സിനിമാസ്വാദകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ‘പുഷ്പ 2’ ഡിസംബര്‍ അഞ്ചിന് തിയറ്ററുകളില്‍ എത്താന്‍ ഒരുങ്ങുകയാണ്. അല്ലു അര്‍ജുനൊപ്പം ഫഹദ് ഫാസിലും കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തിനായി മലയാളികളും കാത്തിരിപ്പിലാണ്. ചിത്രത്തിന്റെ റണ്‍ ടൈമുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവരികയാണ്. മൂന്ന് മണിക്കൂര്‍ 21 മിനിറ്റാണ് പുഷ്പ 2ന്റെ റണ്‍ ടൈം. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചിത്രമായിരിക്കും പുഷ്പ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സമീപ കാലത്ത് റിലീസ് ചെയ്ത ചിത്രങ്ങളില്‍ രണ്‍ബീര്‍ കപൂറിന്റെ അനിമല്‍ ആണ് ഏറ്റവും ദൈര്‍ഘ്യമേറിയ സിനിമ. മൂന്ന് മണിക്കൂര്‍ 21 മിനിറ്റാണ് ചിത്രത്തിന്റെ റണ്‍ ടൈം. സുകുമാര്‍ സംവിധാനം ചെയ്ത ‘പുഷ്പ ദ റൈസ്’ ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു. ചിത്രത്തില്‍ അല്ലു അര്‍ജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസില്‍, സുനില്‍, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
◾https://dailynewslive.in/ ഒരു വ്യക്തിയുടെ ജീവിതം എന്നതിനെക്കാളുപരി ആ വ്യക്തിയുമായി ബന്ധപ്പെട്ട തൊഴിലാളികളുടെയും തൊഴിലാളിസംഘടനകളുടെയും തൊഴിലാളിവര്‍ഗ്ഗത്തിന്റെയും ചരിത്രമാണ് ഓരോ കമ്യൂണിസ്റ്റിന്റെയും ജീവചരിത്രത്തിലൂടെ സമൂഹത്തിനുമുമ്പില്‍ അവതരിപ്പിക്കപ്പെടുന്നത്. സഖാവ് പി കെ സിയുടെ ജീവചരിത്രവും ഇതില്‍നിന്ന് ഒട്ടും വ്യത്യസ്തമല്ല. കയര്‍ തൊഴിലാളികളുടെ ജീവിതം, പുന്നപ്ര-വയലാര്‍ സമരം, ദേശാഭിമാനിയിലെ പ്രവര്‍ത്തനം, നിയമസഭയിലെ ഇടപെടലുകള്‍ എന്നിവയാല്‍ സമ്പന്നമായ ആ ജീവിതത്തെക്കുറിച്ച് വായിക്കുമ്പോള്‍ നമ്മള്‍ ആധുനിക കേരളത്തിന്റെയും ഇവിടത്തെ തൊഴിലാളി വര്‍ഗ്ഗപ്രസ്ഥാനങ്ങളുടെയും ചരിത്രത്തോടൊപ്പം സഞ്ചരിക്കുകയാണ്. ആ നിലയ്ക്ക് കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക ചരിത്രത്തിനുനേരേ പിടിച്ച കണ്ണാടിയാണ് ഈ ജീവചരിത്രപുസ്തകം. ‘ചെങ്കൊടി’. ആര്‍.കെ ബിജുരാജ്. ഡിസി ബുക്സ്. വില 270 രൂപ.
◾https://dailynewslive.in/ കാത്തിരിപ്പുകള്‍ അവസാനിപ്പിച്ച് ആക്ടിവയുടെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കി ഹോണ്ട. ആക്ടിവ ഇ എന്നു പേരിട്ട സ്‌കൂട്ടര്‍ എടുത്തുമാറ്റാവുന്ന ബാറ്ററികളോടെയാണ് എത്തിയിരിക്കുന്നത്. രണ്ട് വകഭേദങ്ങളിലായി എത്തുന്ന ആക്ടിവ ഇ ആദ്യഘട്ടത്തില്‍ ഡല്‍ഹി, മുംബൈ, ബെംഗളൂരു എന്നീ നഗരങ്ങളില്‍ മാത്രമാണ് വില്‍പനക്കെത്തുക. 2025 ജനുവരി ഒന്നു മുതലാണ് ആക്ടിവ ഇയുടെ ബുക്കിങ് ആരംഭിക്കുക. വാഹനത്തിന്റെ വിതരണം ഫെബ്രുവരിയില്‍ ആരംഭിക്കും. എടുത്തു മാറ്റാവുന്ന രണ്ട് 1.5 കിലോവാട്ട്അവര്‍ ബാറ്ററികളാണ് ആക്ടിവ ഇയുടെ കരുത്ത്. ഒറ്റ ചാര്‍ജില്‍ പരമാവധി 102 കിലോമീറ്ററാണ് റേഞ്ച്. ഈ ബാറ്ററികളുമായി ബന്ധിപ്പിച്ചിരിക്കുന്ന ഇലക്ട്രിക് മോട്ടോര്‍ 6ബിഎച്പി കരുത്തും 22എന്‍എം ടോര്‍ക്കും പുറത്തെടുക്കും. വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 80 കിലോമീറ്റര്‍. പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലേക്ക് 7.3 സെക്കന്‍ഡില്‍ ഹോണ്ട ആക്ടിവ ഇ കുതിക്കും.
◾https://dailynewslive.in/ പരിമിതമായ തോതില്‍ ബിയര്‍ കുടിച്ചാല്‍ ചില ആരോഗ്യ ഗുണങ്ങളൊക്കെയുണ്ടെന്ന് കണ്ടെത്തി പ്ലോസ് വണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പഠനം. ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന ചില പോളിഫെനോളുകളും വൈറ്റമിനുകളും അമിനോ ആസിഡുകളും ബിയറിലുണ്ടെന്നാണ് പഠനം അവകാശപ്പെടുന്നത്. അഞ്ച് ശതമാനം ആല്‍ക്കഹോള്‍ തോതുള്ള ബിയറിന്റെ 330 മില്ലി വരുന്ന കാന്‍ പ്രതിദിനം ഒരെണ്ണം വീതം സ്ത്രീകളും രണ്ടെണ്ണം വീതം പുരുഷന്മാരും കഴിക്കുന്നതിനെയാണ് പഠനത്തില്‍ പരിമിതമായ ബിയര്‍ ഉപയോഗമായി പറയുന്നത്. ബിയറിന്റെ ആരോഗ്യ ഗുണങ്ങളായി ചൂണ്ടിക്കാട്ടുന്ന കാര്യങ്ങള്‍ ഇനി പറയുന്നവയാണ്. ബിയറിലുള്ള പോളിഫെനോളുകള്‍ക്ക് ആന്റി ഇന്‍ഫ്‌ളമേറ്ററി, ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുണ്ടെന്നും ഇത് ഹൃദയത്തിന്റെ രക്തക്കുഴലുകളുടെ ആവരണമായ എന്‍ഡോത്തീലിയത്തിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുന്നതായും ഗവേഷകര്‍ പറയുന്നു. നീര്‍ക്കെട്ട് കുറയ്ക്കാനും കൊളസ്‌ട്രോള്‍ തോത് താഴ്ത്താനും ഇത് നല്ലതാണെന്നാണ് റിപ്പോര്‍ട്ട് അവകാശപ്പെടുന്നത്. ബിയറിലുള്ള ഡയറ്ററി സിലിക്കണ്‍ എല്ലുകളുടെ ആരോഗ്യത്തെയും മെച്ചപ്പെടുത്തുമെന്ന് പഠനം പറയുന്നു. എല്ലുകളിലെ ധാതുക്കളുടെ സാന്ദ്രതയെ സിലിക്കണ്‍ അഭിവൃദ്ധിപ്പെടുത്തുന്നു. ബിയറിലെ ഉയര്‍ന്ന ജലത്തിന്റെ അളവും ഡൈയൂറെറ്റിക് ഗുണങ്ങളും വൃക്കകളില്‍ കല്ലുണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെന്നും പഠനം പറയുന്നു. ബിയര്‍ കുടി, കൂടുതല്‍ മൂത്രമൊഴിക്കാന്‍ ഇടയാക്കുന്നത് വിഷവസ്തുക്കളെ പുറന്തള്ളുമെന്നും ധാതുക്കള്‍ കട്ടപിടിച്ച് വൃക്കയില്‍ കല്ലുകളാകുന്നത് തടയുമെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു. പോഷക സമൃദ്ധം വൈറ്റമിന്‍ ബി1, ബി2, ബി6, ബി9, ബി12 എന്നിവയെല്ലാം ബിയറില്‍ അടങ്ങിയിരിക്കുന്നതായും ഇത് ഊര്‍ജ്ജോദിപാദനത്തിലും ചുവന്ന രക്തകോശങ്ങളുടെ നിര്‍മ്മാണത്തിലും തലച്ചോറിന്റെ പ്രവര്‍ത്തനത്തിലും സഹായകമാകുമെന്നും ഗവേഷകര്‍ പറയുന്നു. ഇവയ്ക്ക് പുറമേ മഗ്നീഷ്യം, പൊട്ടാസിയം എന്നിവയും ബിയറില്‍ അടങ്ങിയിരിക്കുന്നു.