◾https://dailynewslive.in/ കൊടകര കുഴല്‍പ്പണ കേസില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയ ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തീരൂര്‍ സതീഷിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. കേസില്‍ തുടരന്വേഷണം വേണമോ എന്ന കാര്യം സതീഷിന്റെ മൊഴിക്ക് ശേഷമായിരിക്കും തീരുമാനിക്കുക. അന്വേഷണ ഉദ്യോഗസ്ഥനായി ഇരിങ്ങാലക്കുട ഡിവൈഎസ്പി രാജുവാണ് മൊഴി രേഖപ്പെടുത്തുന്നത്.
◾https://dailynewslive.in/ കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി നേതാക്കളുടെ പങ്ക് വ്യക്തമാക്കി ആദ്യ കുറ്റപത്രം. കെ സുരേന്ദ്രന്റെ അടുപ്പക്കാരന്‍ ധര്‍മ്മരാജന്‍ ഹവാല ഏജന്റാണെന്നും കേസില്‍ തുടരന്വേഷണം ആവശ്യമാണെന്നും ആദ്യ കുറ്റപത്രത്തില്‍ തന്നെ പൊലീസ് പറയുന്നു. അതേസമയം വെളിപ്പെടുത്തല്‍ നടത്തിയ തിരൂര്‍ സതീഷിന്റെ വീടിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
*കെ.എസ്.എഫ്.ഇ*
*സ്‌ക്രീന്‍ ഷോട്ട് മത്സരം*
സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*നവംബര്‍ 1 ലെ വിജയി : മാത്യു എബ്രഹാം, ചിലവു പോസ്റ്റ്, തൊടുപുഴ, ഇടുക്കി*
◾https://dailynewslive.in/ കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമായുള്ള ബന്ധം സമ്മതിച്ച് ധര്‍മ്മരാജന്‍. ചെറുപ്പത്തില്‍ ആര്‍എസ്എസുകാരന്‍ ആയിരുന്നുവെന്നും സുരേന്ദ്രുമായി ബന്ധമുണ്ടെന്നും ധര്‍മ്മരാജന്റെ മൊഴിയില്‍ പറയുന്നു. വാജ്പേയ് സര്‍ക്കാരിന്റെ കാലംമുതല്‍ സുരേന്ദ്രനുമായി നല്ല ബന്ധമാണുള്ളത്. സാമ്പത്തിക സഹായങ്ങള്‍ ചെയ്തിരുന്നു. അമിത് ഷാ തിരുവനന്തപുരം ഇലക്ഷന്‍ പ്രചരണത്തിന് വന്നപ്പോള്‍ തിരുവനന്തപുരത്ത് പോയി എന്നും അദ്ദേഹം വ്യക്തമാക്കി.
◾https://dailynewslive.in/ കൊടകര കുഴല്‍പ്പണ കേസില്‍ തന്റെ കൈകള്‍ ശുദ്ധമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഒരു ചെറിയ കറപോലും ഇല്ല. തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഏത് അന്വേഷണവും നേരിടാന്‍ ആത്മവിശ്വാസം ഉണ്ട്. ബിജെപിയുടെ മുന്നേറ്റത്തിലുള്ള അമ്പരപ്പ് ആണ് ആരോപണങ്ങള്‍ക്കെല്ലാം പിന്നിലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
◾https://dailynewslive.in/ കൊടകര കുഴല്‍പ്പണ കേസില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളോട് പൊട്ടിത്തെറിച്ച് ശോഭ സുരേന്ദ്രന്‍. തന്നെ കേരള രാഷ്ട്രീയത്തില്‍ നിന്ന് ഇല്ലാതാക്കാന്‍ വേണ്ടി ചിലര്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. കുഴല്‍പ്പണ കേസില്‍ വെളിപ്പെടുത്തല്‍ നടത്തിയ തിരൂര്‍ സതീഷിനു പിറകില്‍ ശോഭാ സുരേന്ദ്രനാണെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും വാര്‍ത്തയ്ക്കു പിറകില്‍ രാഷ്ട്രീയത്തില്‍ ശോഭാ സുരേന്ദ്രന്‍ ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നവരാണെന്നും ശോഭ സുരേന്ദ്രന്‍ ആരോപിച്ചു. രേഖയില്ലാതെയാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും തന്റെ ജീവിതം വെച്ച് കളിക്കാന്‍ ഒരാളെയും താന്‍ അനുവദിക്കില്ലെന്നും ശോഭ സുരേന്ദ്രന്‍ രൂക്ഷഭാഷയില്‍ പ്രതികരിച്ചു.
*തൃശൂര്‍ സൂപ്പര്‍ സെയിലുമായി പുളിമൂട്ടില്‍ സില്‍ക്‌സ്*
നൂറ് വര്‍ഷത്തിന്റെ നിറവില്‍ നില്‍ക്കുന്ന പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമില്‍ 70 ശതമാനം വരെ വിലക്കുറവുള്ള സൂപ്പര്‍ സെയില്‍. തൃശൂര്‍ സൂപ്പര്‍ സെയിലില്‍ സാരികള്‍കള്‍ക്കും മെന്‍സ് വെയറിനും 70 ശതമാനം വരെ വിലക്കുറവുണ്ട്. കിഡ്‌സ് വെയറിനും മറ്റ് ലേഡീസ് വെയറിനും 60 ശതമാനം വരെ വിലക്കുറവാണുള്ളത്. തൃശൂര്‍ സൂപ്പര്‍ സെയിലിലുള്ള സൂപ്പര്‍ കളക്ഷനുകള്‍ സൂപ്പര്‍ ഓഫറില്‍ നേടാന്‍ എത്രയും പെട്ടെന്ന് പാലസ് റോഡിലുള്ള പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂം സന്ദര്‍ശിക്കുക.
◾https://dailynewslive.in/ കൊടകരയിലെ പുന:രന്വേഷണം തട്ടിപ്പെന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനും പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍. ആദ്യ അന്വേഷണം എന്തുകൊണ്ട് പരാജയപ്പെട്ടുവെന്നും ആദ്യ അന്വേഷണത്തില്‍ എന്ത് ഇടപെടല്‍ ആണ് ഉണ്ടായതെന്നും രാഹുല്‍ ചോദിച്ചു. ഇതില്‍ നിന്ന് വ്യക്തമാകുന്നത് കേസില്‍ കൃത്യമായ സിപിഎം ബിജെപി ഡീല്‍ ഉണ്ടായിട്ടുണ്ട് എന്നാണെന്നും അദ്ദേഹം പറഞ്ഞു .
◾https://dailynewslive.in/ തിരഞ്ഞെടുപ്പ് കാലമെന്നത് എ.കെ.ജി സെന്ററില്‍നിന്ന് തിരക്കഥാകൃത്തുക്കള്‍ രംഗത്തിറങ്ങുന്ന സമയമാണെന്ന് മുന്‍കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ വി.മുരളധീരന്‍. ചായ വാങ്ങിക്കൊടുക്കാന്‍ വെച്ചയാളാണോ കോടികള്‍ക്ക് കാവലിരുന്നത് എന്നും അദ്ദേഹം പരിഹസിച്ചു. കുഴല്‍പ്പണ കേസില്‍ ബിജെപിക്കെതിരെ ഉയരുന്ന ആരോപണം സംബന്ധിച്ചായിരുന്നു മുരളീധരന്റെ പരിഹാസം.
◾https://dailynewslive.in/ എഡിഎം നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണ ഉന്നയിച്ചതില്‍ ഗൂഢാലോചനയില്ലെന്ന് പ്രതി പി പി ദിവ്യ പൊലീസിനോട് പറഞ്ഞു. പെട്രോള്‍ പമ്പുമായി ബന്ധമില്ലെന്ന് വ്യക്തമാക്കിയ ദിവ്യ പ്രശാന്തിനെ നേരത്തെ പരിചയമില്ലെന്നും മൊഴി നല്‍കി. പ്രശാന്തുമായി ഫോണ്‍വിളികളും ഉണ്ടായിട്ടില്ല. പ്രശാന്ത് ജില്ല പഞ്ചായത്തിന്റെ ഹെല്‍പ് ഡെസ്‌കില്‍ വന്ന അപേക്ഷകന്‍ മാത്രമാണെന്നും ദിവ്യ പറഞ്ഞു. ഇന്നലെ ദിവ്യയെ രണ്ടര മണിക്കൂര്‍ പൊലീസ് ചോദ്യം ചെയ്തതില്‍ നിന്നാണ് മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്.
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ തൃശൂര്‍ പൂരം കലക്കലില്‍ പ്രത്യേക അന്വേഷണ സംഘം മൊഴിയെടുക്കല്‍ തുടങ്ങി. ഉദ്യോഗസ്ഥരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ച സംഭവിച്ചോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. ‘അസ്വാഭാവികമായി എന്തെങ്കിലും കണ്ടോ’ എന്നതാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ മുഖ്യ ചോദ്യം. വിഷയത്തില്‍ സര്‍ക്കാര്‍ നേരത്തെ ത്രിതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
◾https://dailynewslive.in/ തൃശ്ശൂര്‍ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിലപാട് ആവര്‍ത്തിച്ച് വിഎസ് സുനില്‍ കുമാര്‍. വിഷയത്തില്‍ എല്ലാവരുടേയും മൊഴി രേഖപ്പെടുത്തണമെന്നും സമഗ്ര അന്വേഷണമായി മാറണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി സുരേഷ് ഗോപി ആരോപിച്ച ഗുണ്ടാ ആക്രമണത്തെപ്പറ്റിയും പോലീസ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .
◾https://dailynewslive.in/ സംസ്ഥാന സ്‌കൂള്‍ കായിക മേള നടക്കുന്ന പരിസരത്ത് പോലും സുരേഷ് ഗോപിയെ ക്ഷണിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. എന്തും വിളിച്ച് പറയുന്ന ആളാണ് സുരേഷ് ഗോപിയെന്നും കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമെന്ന് ഭയമുണ്ടെന്നും വി ശിവന്‍കുട്ടി വിമര്‍ശിച്ചു. ‘ഒറ്റ തന്ത’ പ്രയോഗത്തില്‍ മാപ്പ് പറഞ്ഞാല്‍ സുരേഷ് ഗോപിക്ക് സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ വരാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ ഭാഷാ ദിനത്തില്‍ വിതരണം ചെയ്ത പൊലീസ് മെഡലുകളില്‍ അക്ഷരതെറ്റുകള്‍ കടന്നുകൂടിയതിനെ തുടര്‍ന്ന് മെഡലുകള്‍ തിരിച്ചുവാങ്ങാന്‍ തീരുമാനം. ടെണ്ടര്‍ എടുത്ത സ്ഥാപനത്തോട് പുതിയ മെഡലുകള്‍ നല്‍കാന്‍ ഡിജിപി ആവശ്യപ്പെടും. സംഭവം വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു. പുതിയ മെഡലുകള്‍ ഓരോ യൂണിറ്റ് വഴിയും വിതരണം ചെയ്യും.
◾https://dailynewslive.in/ റോഡ് സുരക്ഷാ യോഗത്തില്‍ നിന്ന് വിട്ട് നിന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന യോഗത്തില്‍ എസ്പി തന്നെ പങ്കെടുക്കണമെന്ന് നിലപാടെടുത്ത ജില്ലാ കളക്ടര്‍ എസ്ഐയെ തിരിച്ചയച്ചു. ബുധനാഴ്ച ആയിരുന്നു ജില്ലാതല റോഡ് സുരക്ഷാ അവലോകനയോഗം. ലക്ഷങ്ങളുടെ ഫണ്ട് വിനിയോഗം അടക്കം സുപ്രധാന തീരുമാനമെടുക്കേണ്ട യോഗത്തിലാണ് ജില്ലാ പൊലീസ് മേധാവി പങ്കെടുക്കാതിരുന്നത്.
◾https://dailynewslive.in/ മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ആറ് മാസത്തോളം വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചുവെന്ന് വിവരാവകാശ രേഖ. കോണ്‍ഗ്രസ് നേതാവ് അഡ്വ സിആര്‍ പ്രാണകുമാറിന്റെ വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായാണ് മുഖ്യമന്ത്രിയുടെ ഓഫീസിനു കീഴിലുള്ള പ്രോട്ടോക്കോള്‍ വിഭാഗം ഈ വിവരം നല്‍കിയത്.
◾https://dailynewslive.in/ പാലക്കാട് പിരായിരി പഞ്ചായത്തിലെ കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി. ഒരു കോണ്‍ഗ്രസ് നേതാവ് കൂടി പാര്‍ട്ടി വിടുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. ദളിത് കോണ്‍ഗ്രസ് പിരായിരി മണ്ഡലം പ്രസിഡന്റ് കെ എ സുരേഷ് ആണ് പാര്‍ട്ടി വിടുമെന്ന് അറിയിച്ചിരിക്കുന്നത്. ഷാഫിക്കൊപ്പം നില്‍ക്കുന്നവര്‍ക്ക് മാത്രമാണ് പാര്‍ട്ടിയില്‍ പരിഗണനയെന്ന് സുരേഷ് ആരോപിച്ചു.
◾https://dailynewslive.in/ സമസ്ത നേതാവ് മുക്കം ഉമര്‍ ഫൈസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. പാണക്കാട് സാദിഖ് അലി തങ്ങളെ ഒറ്റതിരിഞ്ഞു ആക്രമിക്കാമെന്ന് ആരും കരുതേണ്ടെന്നും ഉമര്‍ഫൈസിയെ സമസ്തയില്‍ നിന്ന് പുറത്താക്കണമെന്നും കെഎം ഷാജി പറഞ്ഞു. മലപ്പുറം വളാഞ്ചേരിയില്‍ മുസ്ലിം ലീഗ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഷാജി.
◾https://dailynewslive.in/ പാണക്കാട് സാദിഖ് അലിക്കെതിരെയുള്ള പരാമര്‍ശം സമുദായത്തില്‍ സ്പര്‍ദ്ധ ഉണ്ടാക്കാനുള്ള നീക്കമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് . ഐക്യം തകര്‍ത്ത് മതസ്പര്‍ധ വളര്‍ത്താനാണ് ശ്രമം നടക്കുന്നത്. സിപിഎം വേദികളില്‍ പ്രത്യക്ഷപ്പെട്ട ഉമര്‍ ഫൈസി പറയുന്നത് സമുദായം തള്ളുമെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് പ്രതികരിച്ചു.
◾https://dailynewslive.in/ സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കത്തെ പിന്തുണച്ച് രംഗത്തെത്തിയ സമസ്ത പ്രവര്‍ത്തകന് ലീഗ് നേതാവിന്റെ ഭീഷണിയും അധിക്ഷേപവും. മലപ്പുറം എടരിക്കോട്ടെ സമസ്ത പ്രവര്‍ത്തകനായ അനീസിന്റെ കച്ചവട സ്ഥാപനം പൂട്ടിക്കും എന്നാണ് ഭീഷണി. തിരൂരങ്ങാടി മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് സുബൈര്‍ തങ്ങളാണ് അനീസിനെ ഭീഷണിപ്പെടുത്തിയത്.
◾https://dailynewslive.in/ വന്ദേഭാരത് ട്രെയിനിന്റെ കോച്ചുകളുടെ തറ, ബര്‍ത്ത് തുടങ്ങിയവ നിര്‍മ്മിക്കുന്ന ഫാക്ടറി കാസര്‍കോട് ആരംഭിക്കുന്നു. പഞ്ചാബ് ആസ്ഥാനമായുള്ള കമ്പനിയാണ് അനന്തപുരം വ്യവസായ പാര്‍ക്കില്‍ പ്ലാന്റ് തുടങ്ങുന്നത്. പ്ലാന്റിന്റെ തറക്കല്ലിടല്‍ വ്യവസായ മന്ത്രി പി രാജീവ് നിര്‍വ്വഹിച്ചു.
◾https://dailynewslive.in/ മന്ത്രി സജി ചെറിയാന്റെ മല്ലപ്പളളി പ്രസംഗത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഭരണഘടനയെ ആക്ഷേപിച്ച് പ്രസംഗിച്ചു എന്ന ആരോപണം നില്‍നില്‍ക്കുന്നതല്ലെന്നായിരുന്നു പൊലീസിന്റെ നേരത്തെയുളള കണ്ടെത്തല്‍. എന്നാല്‍ ഭരണത്തിലെ തന്റെ സ്വാധീനം ഉപയോഗിച്ച് സജി ചെറിയാന്‍ കേസ് അട്ടിമറിച്ചെന്നാണ് ഹര്‍ജിയിലുളളത്.
◾https://dailynewslive.in/ ആര്‍എസ്എസ് നേതാവായിരുന്ന അശ്വിനി കുമാറിനെ കണ്ണൂരില്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 13 എന്‍ഡിഎഫ് പ്രവര്‍ത്തകരെ കോടതി വെറുതെവിട്ടു. മൂന്നാം പ്രതി കുറ്റക്കാരനാണെന്ന് വിധിച്ച കോടതി മറ്റ് പ്രതികളെയെല്ലാം വെറുതെവിടുകയായിരുന്നു. ചാവശ്ശേരി സ്വദേശി എം വി മര്‍ഷൂക്ക് മാത്രമാണ് കുറ്റക്കാരന്‍ എന്നാണ് തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധി. ഇയാള്‍ക്കുള്ള ശിക്ഷ 14ന് വിധിക്കും.
◾https://dailynewslive.in/ പൊതുപരീക്ഷാ ടൈം ടേബിള്‍ മന്ത്രി വി. ശിവന്‍ കുട്ടി പ്രഖ്യാപിച്ചതിനുപിന്നാലെ ഹയര്‍സെക്കന്‍ഡറി പരീക്ഷയെച്ചൊല്ലി വിവാദം. പരീക്ഷ നടക്കുന്ന മാര്‍ച്ചില്‍ റംസാന്‍ വ്രതമുണ്ടെന്നതു പരിഗണിക്കാതെയാണ് പൊതുവിദ്യാഭ്യാസവകുപ്പ് ടൈംടേബിള്‍ നിശ്ചയിച്ചതെന്ന വിമര്‍ശനവുമായി അധ്യാപക സംഘടനകള്‍. റംസാന്‍ വ്രതം മാര്‍ച്ച് ആദ്യവാരം ആരംഭിക്കുമെന്നതിനാല്‍ ഉച്ചയ്ക്കുശേഷം മൂന്നുമണിക്കൂര്‍ പരീക്ഷയെഴുതേണ്ടിവരുന്നത് നോമ്പ് ആചരിക്കുന്ന ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് പ്രയാസമുണ്ടാക്കുമെന്ന് എച്ച്.എസ്.എസ്.ടി.എ. ചൂണ്ടിക്കാട്ടി.
◾https://dailynewslive.in/ മ്ലാവിനെ വേട്ടയാടിയ കേസില്‍ രണ്ടുപേരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. വെറ്റിലപ്പാറ സ്വദേശികളായ അനൂപ്, അഭിജിത്ത് എന്നിവരെയാണ് കൊന്നക്കുഴി സ്റ്റേഷനിലെ വനപാലകര്‍ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് തോക്കും ജീപ്പും പിടിച്ചെടുത്തു.
◾https://dailynewslive.in/ സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 8 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
◾https://dailynewslive.in/ തൊടുപുഴയില്‍ ഗുരുതര അണുബാധയുള്ള പെണ്‍കുട്ടിക്ക് ജില്ലാ ആശുപത്രിയില്‍ ആംബുലന്‍സ് ലഭ്യമാക്കിയില്ലെന്ന് ആരോപണം. കുടയത്തൂരില്‍ സ്വദേശിയായ പത്തൊന്‍പതുകാരിയുടെ ബന്ധുക്കളാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍, ആശുപത്രി അധികൃതര്‍ ആരോപണം നിഷേധിച്ചു.
◾https://dailynewslive.in/ പ്രശസ്ത ചലച്ചിത്ര-നാടക നടന്‍ ടി.പി. കുഞ്ഞിക്കണ്ണന്‍(85) അന്തരിച്ചു. കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശിയാണ്. ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ഹൃദയാഘാതം മൂലം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.
◾https://dailynewslive.in/ പശ്ചിമ ബംഗാളിലെ ഹൗറയില്‍ ദീപാവലി ആഘോഷത്തിനിടെയുണ്ടായ തീപിടിത്തത്തില്‍ മൂന്ന് കുട്ടികള്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പടക്കം പൊട്ടിക്കുന്നതിനിടെ വീടിന് തീ പിടിക്കുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
◾https://dailynewslive.in/ ദില്ലിയില്‍ വായുമലിനീകരണ തോത് രൂക്ഷമായി തുടരുന്നു. ശരാശരി മലിനീകരണ തോത് 266 ആയി. വരും ദിവസങ്ങളില്‍ ഇനിയും ഉയരും എന്നാണ് മുന്നറിയിപ്പ്. നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി നടപ്പാക്കാന്‍ ആണ് അധികൃതരുടെ തീരുമാനം. പത്തില്‍ 7 കുടുംബങ്ങളും മലിനീകരണം കാരണം ബുദ്ധിമുട്ടുന്നു എന്നാണ് സര്‍വേ ഫലം പുറത്തുവന്നിരിക്കുന്നത്.
◾https://dailynewslive.in/ തമിഴ്നാട് വിരുദുനഗറില്‍ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയ തീര്‍ത്ഥാടകരെ രക്ഷപ്പെടുത്തി. വനത്തിനുള്ളിലെ രാക്കായി അമ്മന്‍ ക്ഷേത്രത്തില്‍ കുടുങ്ങിയ 150 പേരെയാണ് അഗ്നിശമന സേന എത്തി രക്ഷപ്പെടുത്തിയത്. 40 സ്ത്രീകള്‍ അടങ്ങുന്ന സംഘത്തെ വടം ഉപയോഗിച്ചാണ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്.ആളുകള്‍ കുടുങ്ങിയതറിഞ്ഞ് രാജപാളയത്ത് നിന്നുള്ള ഫയര്‍ ഫോഴ്‌സ് യൂണിറ്റ് രാത്രി സ്ഥലത്തെത്തി ഏറെ പണിപ്പെട്ടാണ് രക്ഷാദൗത്യം പൂര്‍ത്തിയാക്കിയത്.
◾https://dailynewslive.in/ വിമാനങ്ങള്‍ക്ക് നേരെയുള്ള വ്യാജ ഭീഷണികള്‍ക്ക് പിന്നാലെ എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്ന് കണ്ടെത്തിയത് വെടിയുണ്ടകള്‍. ദുബായില്‍ നിന്ന് ദില്ലിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിനുള്ളില്‍ ശുചീകരണ പ്രവര്‍ത്തികള്‍ക്കിടെയാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. ഒക്ടോബര്‍ 27 ന് ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ എയര്‍ ഇന്ത്യ 916 വിമാനത്തില്‍ നിന്നാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. എക്സ്റേ പരിശോധനയും ബാഗേജ് പരിശോധനയും ഉള്‍പ്പെടെ നടത്തിയ ശേഷവും വിമാനത്തിനുള്ളില്‍ തിരകള്‍ കണ്ടെത്തിയതിലെ ദുരൂഹത നീക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
◾https://dailynewslive.in/ ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്‌ണോയിയെ യുഎസില്‍ നിന്നും തിരിച്ചുകൊണ്ടുവരാനുള്ള നിയമനടപടികള്‍ ആരംഭിച്ചതായി മുംബൈ പോലീസ്. നടന്‍ സല്‍മാന്‍ ഖാന്റെ വീടിനുനേരെ വെടിവെപ്പ് നടന്ന കേസിന്റെ പ്രധാന സൂത്രധാരനാണ് അന്‍മോല്‍. മുംബൈ പോലീസിന്റെ ക്രൈം ബ്രാഞ്ച് വിഭാഗമാണ് അന്‍മോലിനെ ഇന്ത്യയില്‍ എത്തിക്കാനുള്ള നടപടികളുമായി പ്രത്യേക കോടതിയെ സമീപിച്ചത്.
◾https://dailynewslive.in/ റഷ്യയ്ക്ക് സൈനിക സഹായം നല്‍കിയെന്ന് ആരോപിച്ച് വിവിധ രാജ്യങ്ങളിലെ 275 വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക. ഇതില്‍ 15 ഇന്ത്യന്‍ കമ്പനികളും ഉള്‍പ്പെടുന്നു. ഇന്ത്യയ്ക്ക് പുറമെ ചൈന, സ്വിറ്റ്‌സര്‍ലന്‍ഡ്.തായ്‌ലന്‍ഡ്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും യു.എസ്. ഉപരോധം ഏര്‍പ്പെടുത്തി.
◾https://dailynewslive.in/ ശത്രുക്കളുടെ മിസൈല്‍ ആക്രമണം തടയാന്‍ പുതിയ പ്രതിരോധമാര്‍ഗവുമായി ഇസ്രയേല്‍. ശക്തിയേറിയ ലേസര്‍ കിരണങ്ങള്‍ പുറപ്പെടുവിക്കുന്ന അയണ്‍ ബീം ഉപയോഗിച്ച് മിസൈലുകള്‍ ആകാശത്തുവെച്ച് തന്നെ തകര്‍ക്കുന്ന സംവിധാനമാണ് ഇസ്രയേല്‍ ഉപയോഗപ്പെടുത്താന്‍ പോകുന്നത്. ഇത് യുദ്ധത്തിന്റെ പുതിയ മുഖം അനാവരണം ചെയ്യുന്നതായി ചെയ്യുന്നതായി ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു.
◾https://dailynewslive.in/ ന്യൂസീലന്‍ഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തുടക്കത്തിലെ പതര്‍ച്ചയില്‍നിന്ന് കരകയറിയ ഇന്ത്യ 263 റണ്‍സിന് പുറത്ത്. ഒന്നാം ഇന്നിങ്‌സില്‍ 28 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ മടങ്ങിയത്. അഞ്ചാം വിക്കറ്റില്‍ 96 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ഗില്‍ – ഋഷഭ് പന്ത് സഖ്യമാണ് ഇന്ത്യയെ ലീഡിലേക്ക് നയിച്ചത്. 90 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഋഷഭ് പന്ത് 60 റണ്‍സെടുത്തു.
◾https://dailynewslive.in/ ജി.എസ്.ടി ഇനത്തില്‍ കേരളത്തില്‍ നിന്ന് കഴിഞ്ഞ മാസം പിരിച്ചെടുത്തത് 2,896 കോടി രൂപ. 2023 ഒക്ടോബറിലെ 2,418 കോടി രൂപയേക്കാള്‍ 19.76 ശതമാനം അധികം. ഒക്ടോബര്‍ വരെ കേരളത്തിന് ജി.എസ്.ടി വിഹിതമായി കേന്ദ്രം അനുവദിച്ചത് 27,575 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ ഇത് 26,452 കോടി രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നാല് ശതമാനം അധികം. കഴിഞ്ഞ മാസം ദേശീയതലത്തില്‍ പിരിച്ചെടുത്ത ജി.എസ്.ടി 1.87 ലക്ഷം കോടി രൂപയാണ്. മുന്‍ വര്‍ഷം ഒക്ടോബറില്‍ ഇത് 1.72 ലക്ഷം കോടി രൂപയായിരുന്നു. 8.9 ശതമാനമാണ് വര്‍ധന. ഈ വര്‍ഷം ഒക്ടോബര്‍ വരെ ജി.എസ്.ടിയായി കേന്ദ്രം പിരിച്ചെടുത്തത് 12.74 ലക്ഷം കോടി രൂപയാണ്. തൊട്ടു മുന്‍ വര്‍ഷം ഇക്കാലയളവില്‍ ഇത് 11.64 ലക്ഷം കോടി രൂപയായിരുന്നു. 9.4 ശതമാനമാണ് വര്‍ധന. ഏറ്റവുമധികം ജി.എസ്.ടി പിരിച്ചെടുക്കുന്ന സംസ്ഥാനമായി മഹാരാഷ്ട്ര തുടരുകയാണ്. 14 ശതമാനം വളര്‍ച്ചയോടെ 31,030 കോടി രൂപയാണ് കഴിഞ്ഞ മാസം മഹാരാഷ്ട്രയില്‍ നിന്ന് പിരിച്ചെടുത്തത്. കര്‍ണാടക (13,081 കോടി രൂപ), ഗുജറാത്ത് (11,407 കോടി രൂപ), തമിഴ്‌നാട് (11,188 കോടി രൂപ) എന്നിവയാണ് തൊട്ടു പിന്നിലുള്ളത്. ലക്ഷദ്വീപാണ് ഏറ്റവും പിന്നില്‍. കഴിഞ്ഞ മാസം ലഭിച്ചത് ഒരു കോടി രൂപ മാത്രം. 28 കോടി രൂപ പിരിച്ചെടുത്ത ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബര്‍ ദ്വീപും തൊട്ടടുത്തുണ്ട്.
◾https://dailynewslive.in/ സോഷ്യല്‍ മീഡിയയില്‍ വൈറലായി ലഡു കളി. ദീപാവലി കളറക്കാന്‍ ഗൂഗിള്‍ പേ ഇറക്കിയ രസകരമായ ഒരു പ്രൊമോഷണല്‍ ഗെയിമാണിത്. ആറ് ലഡുവാണ് ഉപഭോക്താവ് ഒപ്പിക്കേണ്ടത്. അങ്ങനെ ആറെണ്ണമായാല്‍ 51 രൂപ മുതല്‍ 1001 രൂപ വരെ ക്യാഷ് ബാക്ക് കിട്ടും. പലര്‍ക്കും പൈസ കിട്ടിത്തുടങ്ങിയതോടെ ലഡുക്കളി വൈറലായി മാറുകയും ചെയ്തു. ഒക്ടോബര്‍ 21 മുതല്‍ തുടങ്ങിയ കളി ഈ മാസം ഏഴ് വരെ തുടരും. കളര്‍, ഡിസ്‌കോ, ട്വിങ്കള്‍, ട്രെന്‍ഡി, ഫുഡ്ഡി, ദോസ്തി എന്നിങ്ങനെയാണ് ആറ് ലഡുവിന്റെയും പേരുകള്‍. ഈ ലഡു കിട്ടണമെങ്കില്‍ ഗൂഗിള്‍ പേയില്‍ മിനിമം 100 രൂപയുടെ ട്രാന്‍സാക്ഷന്‍ നടത്തണം. എപ്പോഴും ഗൂഗിള്‍ പേ ഉപയോഗിക്കുന്നവരാണെങ്കില്‍ അക്കൗണ്ടില്‍ ഒന്നോ, രണ്ടോ ലഡു വന്നിട്ടുണ്ടാകും. ഓപ്പണ്‍ ചെയ്ത് നോക്കിയാല്‍ എത്ര കിട്ടി എന്നു മനസിലാകും. പലര്‍ക്കും ഒന്നോ രണ്ടോ ലഡുവിന്റെ കുറവേ ഉണ്ടാകും. കൈയില്‍ ആറില്‍ കൂടുതല്‍ ലഡു ഉണ്ടെങ്കില്‍ മറ്റുള്ളവരുമായി പങ്കിടാം. കുറവുള്ള ആളുകള്‍ക്കു തിരിച്ചും ആവശ്യപ്പെടാം. പരസ്പരം സഹകരിച്ചാല്‍ പൈസ ഒപ്പിക്കാം. 1001 വരെ പറയുണ്ടെങ്കിലും മിക്കവര്‍ക്കും 51 രൂപയാണ് കിട്ടുന്നത്.
◾https://dailynewslive.in/ പിറന്നാള്‍ ദിനത്തില്‍ തന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് കുഞ്ചാക്കോ ബോബന്‍. ‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’ എന്നാണ് ചിത്രത്തിന്റെ പേര്. കുഞ്ചാക്കോ ബോബനൊപ്പം പ്രിയ മണിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. പൊലീസ് ഉദ്യോഗസ്ഥനായാണ് കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലെത്തുന്നത്. ത്രില്ലര്‍ ചിത്രമായിരിക്കും ഇതെന്നാണ് പോസ്റ്ററുകള്‍ നല്‍കുന്ന സൂചന. ജഗദീഷ്, വിശാഖ് നായര്‍, റംസാന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മാര്‍ട്ടിന്‍ പ്രക്കാട്ട് അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിത്തു അഷ്റഫ് ആണ്. ജേക്സ് ബിജോയ് ആണ് ചിത്രത്തിന് സം?ഗീതമൊരുക്കുന്നത്. പിറന്നാള്‍ ദിനത്തില്‍ പുറത്തു വന്നിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നതും. ഇതിന് മുന്‍പ് സ്‌കൂള്‍ ബസ്, നായാട്ട് എന്നീ ചിത്രങ്ങളിലും കുഞ്ചാക്കോ ബോബന്‍ കാക്കിയണിഞ്ഞെത്തിയിരുന്നു. അമല്‍ നീരദ് സംവിധാനം ചെയ്ത ബോഗയ്ന്‍വില്ല ആണ് കുഞ്ചാക്കോ ബോബന്റേതായി ഒടുവില്‍ തിയറ്റുകളിലെത്തിയ ചിത്രം.
◾https://dailynewslive.in/ സംവിധായകന്‍ വിനയന്റെ മകന്‍ വിഷ്ണു വിനയ്യുടെ ആദ്യ സംവിധാന സംരംഭമായ ‘ആനന്ദ് ശ്രീബാല’ നവംബര്‍ 15ന് തിയേറ്ററുകളിലെത്തും. തിരക്കഥാകൃത്ത്, നടന്‍ എന്നീ റോളുകളില്‍ തിളങ്ങിയ ശേഷമാണ് വിഷ്ണു സംവിധാന രംഗത്തേക്ക് എത്തുന്നത്. അര്‍ജുന്‍ അശോകനും അപര്‍ണ്ണ ദാസുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അഭിലാഷ് പിള്ളയാണ് രചന. കേരളത്തില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. മെറിന്‍ ജോയ് എന്ന പെണ്‍കുട്ടിയുടെ തിരോധാനവും തുടര്‍ന്ന് അര്‍ജുന്‍ അശോകന്‍ അവതരിപ്പിക്കുന്ന പൊലീസ് കഥാപാത്രം ആ കേസ് തെളിയിക്കാന്‍ നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ‘ചിന്താവിഷ്ടയായ ശ്യാമള’ എന്ന സിനിമയിലൂടെ എത്തിയ സംഗീത ഏറെനാളുകള്‍ക്ക് ശേഷം ഒരു മലയാളം സിനിമയില്‍ മുഴുനീള വേഷത്തിലെത്തുന്നു. ‘ജോ’ എന്ന തമിഴ് സിനിമയിലൂടെ പ്രേക്ഷകമനം കവര്‍ന്ന മാളവിക മനോജും പ്രധാന വേഷത്തില്‍ എത്തുന്നു. സൈജു കുറുപ്പ്, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, സംഗീത, മനോജ് കെ യു, ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീര്‍, നന്ദു എന്നിവരാണ് മറ്റു വേഷങ്ങളില്‍ എത്തുന്നത്. രഞ്ജിന്‍ രാജാണ് സംഗീതം ഒരുക്കുന്നത്.
◾https://dailynewslive.in/ ഏറെ കാലത്തെ കാത്തിരിപ്പിനൊടുവില്‍ പുറത്തിറങ്ങുന്ന മാരുതിയുടെ വൈദ്യുത കാറായ ഇവിഎക്‌സ് ലോകവിപണിയില്‍ അവതരിപ്പിക്കുന്നു. ഇറ്റലിയിലെ മിലാനില്‍ നവംബര്‍ നാലിന് നടക്കുന്ന ചടങ്ങിലായിരിക്കും ഇവിഎക്‌സിനെ ഔദ്യോഗികമായി പുറത്തിറക്കുക. രാജ്യാന്തര വിപണിയിലേക്കുള്ള ഇന്ത്യന്‍ നിര്‍മിത ഇവിയായിട്ടാണ് സുസുക്കി ഇവിഎക്‌സിനെ കൊണ്ടു വരുന്നത്. സുസുക്കിയുടെ ജന്മനാടായ ജപ്പാനിലേക്കും യൂറോപിലേക്കും വരെ ഇവിഎക്‌സ് ഇന്ത്യയില്‍ നിര്‍മിച്ച് കയറ്റുമതി ചെയ്യാന്‍ പദ്ധതിയുണ്ട്. സുസുക്കിയുടെ ഗുജറാത്തിലെ ഫാക്ടറിയിലായിരിക്കും മാരുതി ഇവിഎക്‌സ് നിര്‍മിക്കുക. 2025 മുതലാണ് വലിയ തോതില്‍ ഇവിഎക്‌സ് നിര്‍മിക്കുക. യൂറോപിലെ മാധ്യമങ്ങള്‍ക്കും വാഹന പ്രേമികള്‍ക്കും മുന്നിലേക്ക് അവതരിപ്പിക്കുകയെന്ന ലക്ഷ്യത്തിലാണ് മിലാനില്‍ വെച്ച് ഇവിഎക്‌സിനെ പുറത്തിറക്കുന്നത്. ആദ്യ വര്‍ഷം 1.40 ലക്ഷം ഇവിഎക്‌സുകള്‍ നിര്‍മിക്കാനാണ് മാരുതി സുസുക്കിയുടെ പദ്ധതി. ഇതില്‍ പകുതിയോളം വിദേശത്തേക്ക് കയറ്റുമതി ചെയ്യാനാണ് പദ്ധതി. അടുത്ത വര്‍ഷം മാര്‍ച്ചോടെ ടൊയോട്ട ഈ വൈദ്യുത എസ് യു വി വിപണിയിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
◾https://dailynewslive.in/ കുതിര കഥാകാരനാകുന്ന ടോള്‍സ്റ്റോയിയന്‍ സാമൂഹികവിമര്‍ശനം. വയസ്സാംകാലത്ത്, സഹകുതിരകള്‍ക്കു മുന്നില്‍ തന്റെ ഭൂതകാലത്തെപ്പറ്റി പര്യാലോചന ചെയ്യുകയാണവന്‍- ഖോല്‍സ്റ്റോമെര്‍ എന്ന കുതിര. മനുഷ്യത്വത്തിന്റെ വ്യാജബിംബങ്ങളെ തകര്‍ത്തെറിയുന്ന അനുഭവങ്ങളിലൂടെയാണ് അവന് ഇക്കാലമത്രയും കടന്നുപോകേണ്ടിവന്നത്. സ്വാതന്ത്ര്യം, അന്തസ്സ്, ഉടമസ്ഥത എന്നിവയെപ്പറ്റിയുള്ള മൂര്‍ച്ചയേറിയ ധ്യാനം. ‘ഒരു കുതിരയുടെ കഥ’. ലിയോ ടോള്‍സ്റ്റോയ്. പരിഭാഷ – രത്മാ കൃഷ്ണമൂര്‍ത്തി. മാതൃഭൂമി. വില 87 രൂപ.
◾https://dailynewslive.in/ ഒരാള്‍ പ്രതിവര്‍ഷം 180 മുട്ടയെങ്കിലും കുറഞ്ഞത് കഴിച്ചിരിക്കണമെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ നിര്‍ദേശം. കുട്ടികള്‍ വര്‍ഷം 90 മുട്ടയെങ്കിലും കഴിക്കണമെന്നും ഐസിഎംആര്‍ പറയുന്നു. മനുഷ്യശരീരത്തിന് ആവശ്യമായ അമിനോഅമ്ലങ്ങള്‍ എല്ലാം അടങ്ങിയിട്ടുള്ള ഐഡിയല്‍ പ്രോട്ടീന്‍ സ്രോതസാണ് മുട്ട. ആഹാരത്തില്‍ അടങ്ങിയ മാംസ്യമാത്രകള്‍ എത്രത്തോളം കാര്യക്ഷമമായി ശരീരകലകളായി പരിവര്‍ത്തനം ചെയ്യപ്പെടും എന്നതിന്റെ സൂചകമാണ് ജൈവീകമൂല്യം അല്ലെങ്കില്‍ ബയോളജിക്കല്‍ വാല്യൂ. ബയോളജിക്കല്‍ വാല്യുവില്‍ മുട്ടയെ വെല്ലാന്‍ മറ്റൊരു മാംസ്യമാത്രയില്ലെന്നു തന്നെ പറയാം. പശുവിന്‍ പാലിന്റെ ബയോളജിക്കല്‍ വാല്യൂ 90 ആണങ്കില്‍ മുട്ടയിലേത് 94 ആണ്. മുലപ്പാലിന്റെ ബയോളജിക്കല്‍ വാല്യൂവിനോട് ഏതാണ്ട് അടുത്തതാണിത്. മുട്ടയില്‍ നിന്ന് 550- ഓളം പ്രോട്ടീനുകള്‍ ഇതുവരെ വേര്‍ത്തിരിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ ഇതില്‍ ഇരുപതോളം മാംസ്യമാത്രകളുടെ പ്രവര്‍ത്തനം മാത്രമേ ശാസ്ത്രത്തിന് തിരിച്ചറിയാന്‍ സാധിച്ചിട്ടുള്ളൂ. കൂടാതെ ഫോസ്ഫറസ്, കാത്സ്യം, പൊട്ടാസ്യം, സോഡിയം എന്നിവയെല്ലാം നൂറ് ഗ്രാമില്‍ 142 മില്ലിഗ്രാം വരെ മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. അയണും സിങ്കും ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ മുട്ടയുടെ മഞ്ഞക്കരു വിളര്‍ച്ച തടയാന്‍ സഹായിക്കും. പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ചില അര്‍ബുദ കോശങ്ങളുടെ വളര്‍ച്ച തടയാനും രോഗാണുക്കളോട് പൊരുതാനും മുട്ടയില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ സഹാക്കും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 84.13, പൗണ്ട് – 108.71. യൂറോ – 91.10, സ്വിസ് ഫ്രാങ്ക് – 96.64, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.15, ബഹറിന്‍ ദിനാര്‍ – 223.22, കുവൈത്ത് ദിനാര്‍ -274.40, ഒമാനി റിയാല്‍ – 219.47, സൗദി റിയാല്‍ – 22.40, യു.എ.ഇ ദിര്‍ഹം – 22.89, ഖത്തര്‍ റിയാല്‍ – 23.11, കനേഡിയന്‍ ഡോളര്‍ – 60.26.