◾https://dailynewslive.in/ ഐ.എസ്.ആര്.ഒ യുടെ അത്യാധുനിക വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ് 20 വിജയകരമായി വിക്ഷേപിച്ചു. അമേരിക്കന്‍ ശതകോടീശ്വരനായ ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗിച്ചാണ് ജിസാറ്റ് 20 വിക്ഷേപിച്ചത്. ഫ്ളോറിഡയിലെ കേപ് കനാവറലിലുള്ള സ്പേസ് കോംപ്ലക്സ് 40 ല്‍ നിന്ന് ഇന്ന് പുലര്‍ച്ചെ 12.01നായിരുന്നു വിക്ഷേപണം. ഉള്‍നാടുകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലും അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കുന്നതിനും യാത്രാവിമാനങ്ങളില്‍ ഇന്റര്‍നെറ്റും നല്‍കുന്നതിനും ജിസാറ്റ്-20 ഉപഗ്രഹം സഹായിക്കും. ആന്‍ഡമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ്, എന്നിവിടങ്ങളിലും അതിവേഗ കണക്ടിവിറ്റി എത്തും.
◾https://dailynewslive.in/ മുനമ്പം വിഷയത്തില്‍ സുപ്രധാന നീക്കവുമായി മുസ്ലീം ലീഗ്. സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ കൊച്ചിയിലെത്തി ലത്തീന്‍ സഭാ മെത്രാന് സമിതിയുമായി കൂടിക്കാഴ്ച നടത്തി. മുനമ്പം തര്‍ക്കത്തിലെ സാങ്കേതിക പ്രശ്നങ്ങള്‍ സര്‍ക്കാര്‍ വേഗം തീര്‍ക്കണമെന്ന് ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ സമവായ നീക്കവുമായാണ് മുസ്ലീം ലീഗ് നേതാക്കള്‍ ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലുമായി ചര്‍ച്ച നടത്തിയത്. മുനമ്പം സമരം സമിതി പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു. നിര്‍ദേശം മുഖ്യമന്ത്രിയെ അറിയിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി.
*കെ.എസ്.എഫ്.ഇ*
*സ്ക്രീന്‍ ഷോട്ട് മത്സരം*
സ്ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന് കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*നവംബര്‍ 18 ലെ വിജയി : സിനോജ്, കുണ്ടന്നൂര്‍, തൃശൂര്‍*
◾https://dailynewslive.in/ മുനമ്പം ഒരു നോവിന് തീരമാകാതെ പരിഹരിക്കാന്‍ എല്ലാവരുടെയും ഉപേക്ഷയില്ലാത്ത പിന്തുണയുണ്ടാകുമെന്നത് തീര്‍ച്ചയാണെന്നും അതിന് മുന്നിട്ടിറങ്ങുകയെന്ന ബാധ്യത ഇനിയും വൈകാതെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും സാദിഖലി ശിഹാബ് തങ്ങള്‍. മുനമ്പം വിഷയത്തില്‍ ലത്തീന്‍ മെത്രാന് സമിതിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. സര്‍ക്കാര്‍ ഇടപെട്ട് സമ്പൂര്‍ണ പരിഹാരമുണ്ടാകണമെന്ന യോജിച്ച തീരുമാനമാണ് ചര്‍ച്ചയിലുണ്ടായതെന്നും മതമൈത്രി സംരക്ഷിക്കപ്പെടണമെന്ന അഭിലാഷം യോഗത്തിലുടനീളം എല്ലാവരും ഒറ്റക്കെട്ടായി പ്രകടിപ്പിച്ചുവെന്നും പ്രശ്നം രമ്യമായി പരിഹരിക്കാന്‍ സാധിക്കുമെന്ന ശുഭാപ്തി വിശ്വാസത്തോടെയാണ് ചര്‍ച്ച കഴിഞ്ഞു പുറത്തിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു. ഇന്ന് നിശബ്ദ പ്രചാരണം. നാളെ പാലക്കാടന്‍ ജനത തങ്ങളുടെ വിധിയെഴുതും. ഇന്നലെ വൈകിട്ട് നാലോടെ ബിജെപിയുടെയും യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും റോഡ് ഷോ ആരംഭിച്ചു. സരിന് വേണ്ടി മന്ത്രി എംബി രാജേഷും ജില്ലാ സെക്രട്ടറിയും രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി നടന് രമേശ് പിഷാരടി, മുനവ്വറലി തങ്ങള്‍, സന്ദീപ് വാര്യര്‍, ഷാഫി പറമ്പിലുള്‍പ്പെടെയുള്ളവരും സി കൃഷ്ണകുമാറിന് വേണ്ടി കെ സുരേന്ദ്രന്, ശോഭാ സുരേന്ദ്രനുമുള്‍പ്പെടെയുള്ള നേതാക്കളും കൊട്ടിക്കലാശത്തിന് നേതൃത്വം നല്കി.
◾https://dailynewslive.in/ പരസ്യ പ്രചാരണത്തിന്റെ സമയപരിധി അവസാനിച്ചതോടെ എല്ലാവരും മാതൃകാപെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ പാലക്കാട് ജില്ലാ കളക്ടര്‍ ഡോ. എസ് ചിത്ര. നിശബ്ദ പ്രചാരണം മാത്രം അനുവദനീയമായ സമയപരിധിയില്‍ നിയമവിരുദ്ധമായി ആളുകള്‍ കൂട്ടം ചേരുകയോ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്യാന്‍ പാടില്ലെന്നും ഉച്ചഭാഷിണികള്‍ ഉപയോഗിക്കാനോ ജാഥകളും പ്രകടനങ്ങളും സംഘടിപ്പിക്കാനോ പാടില്ലെന്നും കളക്ടര്‍ വ്യക്തമാക്കി.
*തൃശൂര്‍ സൂപ്പര്‍ സെയിലുമായി പുളിമൂട്ടില്‍ സില്‍ക്സ്*
നൂറ് വര്‍ഷത്തിന്റെ നിറവില്‍ നില്ക്കുന്ന പുളിമൂട്ടില്‍ സില്‍ക്സിന്റെ തൃശൂര്‍ ഷോറൂമില്‍ 70 ശതമാനം വരെ വിലക്കുറവുള്ള സൂപ്പര്‍ സെയില്‍. തൃശൂര്‍ സൂപ്പര്‍ സെയിലില്‍ സാരികള്‍കള്‍ക്കും മെന്‍സ് വെയറിനും 70 ശതമാനം വരെ വിലക്കുറവുണ്ട്. കിഡ്സ് വെയറിനും മറ്റ് ലേഡീസ് വെയറിനും 60 ശതമാനം വരെ വിലക്കുറവാണുള്ളത്. തൃശൂര്‍ സൂപ്പര്‍ സെയിലിലുള്ള സൂപ്പര്‍ കളക്ഷനുകള്‍ സൂപ്പര്‍ ഓഫറില്‍ നേടാന്‍ എത്രയും പെട്ടെന്ന് പാലസ് റോഡിലുള്ള പുളിമൂട്ടില്‍ സില്‍ക്സിന്റെ തൃശൂര്‍ ഷോറൂം സന്ദര്‍ശിക്കുക.
◾https://dailynewslive.in/ പാലക്കാട് നിയമസഭ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും നവംബര്‍ 20ന് വേതനത്തോടു കൂടിയ അവധി പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ എല്ലാ തൊഴിലുടമകളും തൊഴിലാളികള്‍ക്ക് വേതനത്തോടുകൂടിയ അവധി ഉറപ്പാക്കണമെന്ന് ലേബര്‍ കമ്മിഷണര്‍ സഫ്നാ നസറുദ്ദീന്‍ അറിയിച്ചു .സ്വന്തം ജില്ലക്ക് പുറത്ത് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വോട്ടര്‍മാര്‍ക്ക് അവരവരുടെ പോളിംഗ് സ്റ്റേഷനില്‍ വോട്ട് രേഖപ്പെടുത്തുന്നതിന് വേതനത്തോടു കൂടിയ മതിയായ അവധി തൊഴിലുടമ ഉറപ്പാക്കണമെന്നും കമ്മിഷണര്‍ അറിയിച്ചു.
◾https://dailynewslive.in/ പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനത്തെ ശരിവച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. തങ്ങളെ വിമര്‍ശിക്കാന്‍ പാടില്ലെന്നത് അഗീകരിക്കില്ലെന്നും ലീഗ് ശ്രമം മതവികാരം ആളിക്കത്തിക്കാനാണെന്നും എം.വി.ഗോവിന്ദന് പറഞ്ഞു. പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് മുഖ്യമന്ത്രി സാദിഖലി തങ്ങളെ വിമര്‍ശിച്ചത്.
◾https://dailynewslive.in/ പാണക്കാട് സാദിഖലി തങ്ങളെ വിമര്‍ശിക്കരുതെന്ന് എവിടെയെങ്കിലും എഴുതി വച്ചിട്ടുണ്ടോയെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെസുരേന്ദ്രന്. പാണക്കാട് തങ്ങള്‍ വിമര്‍ശനാതീതനാണെന്ന് പറയാനാവില്ലെന്നും ഗാന്ധിജിയേയും യേശു ക്രിസ്തുവിനേയും ശ്രീരാമനേയും മോദിയേയുമെല്ലാം വിമര്‍ശിക്കുന്നില്ലേയെന്നും ജനാധിപത്യത്തില്‍ എല്ലാവരും വിമര്‍ശനത്തിന് വിധേയരാവേണ്ടവരാണെന്നും സുരേന്ദ്രന് പറഞ്ഞു.
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 3):*
2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ ജമാഅത്തെ ഇസ്ലാമിയുമായി ഇത്രയും കാലം സഖ്യം ഉണ്ടാക്കിയത് സിപിഎം ആണെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ലീഗിന് വര്‍ഗീയ അജണ്ടയില്ല. വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്നത് ആരാണെന്ന് ജനം തിരിച്ചിറിയുന്നുണ്ട് . സിപിഎം കാലത്തിനനുസരിച്ച് നയങ്ങള്‍ മാറ്റും. ലീഗിനെ വര്‍ഗീയ ശക്തികളാക്കാന്‍ നോക്കുന്നവര്‍ മോശമാവുകയേുള്ളൂ. സന്ദീപ് വാര്യര്‍ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. വര്‍ഗീയത പരത്താന്‍ ശ്രമിക്കുന്നത് ആരാണെന്ന് മുനമ്പം വിഷയത്തില്‍ പോലും കണ്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ സാദിഖലി ശിഹാബ് തങ്ങളെ വ്യക്തിപരമായി വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരേ സന്ദീപ് വാര്യര്‍. പാണക്കാട് കൊടപ്പനയ്ക്കല്‍ തറവാട്ടില്‍ പോയപ്പോള്‍ തനിക്ക് ലഭിച്ച സ്വീകരണം മുഖ്യമന്ത്രിയെ ഇങ്ങനെ വിറളി പിടിപ്പിക്കുന്നത് എന്തിനെന്ന് മനസിലാകുന്നില്ലെന്നും കേരളം മുഴുവന്‍ ബഹുമാനിക്കുന്ന പാണക്കാട്ടെ തങ്ങളെക്കുറിച്ച് എന്തിനാണ് ഇങ്ങനെ ആക്ഷേപകരമായിട്ട് സംസാരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിക്ക് ചേര്‍ന്നതാണോ ഇതെന്നും ആ കുടുംബത്തെ ആക്ഷേപിക്കുന്നത് ഒരിക്കലും മലയാളികള്‍ അംഗീകരിക്കില്ലെന്നും സന്ദീപ് വ്യക്തമാക്കി.
◾https://dailynewslive.in/ മതത്തെ രാഷ്ട്രീയത്തില്‍ കലര്‍ത്താനും തിരഞ്ഞെടുപ്പില്‍ ഉപയോഗപ്പെടുത്താനുമുള്ള കുടിലതന്ത്രമാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റേതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മുസ്ലീം ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ പരാമര്‍ശത്തെയാണ് എന്തോ ഒരു കുഴപ്പം സംഭവിച്ചുവെന്ന നിലയില്‍ പ്രതിപക്ഷ നേതാവ് പറഞ്ഞത്. രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുമ്പോഴും അതിന്റെ നേതൃത്വത്തില്‍ ഉണ്ടാകുമ്പോഴും രാഷ്ട്രീയമായി കാര്യങ്ങള്‍ കേള്‍ക്കുക എന്നത് ജനാധിപത്യമര്യാദയാണ് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ ലീഗിനെ വിമര്‍ശിച്ച് മന്ത്രി സജി ചെറിയാന്. മുസ്ലിം ലീഗില്‍ ഒരു വിഭാഗം തീവ്ര ചിന്താഗതിക്കാരുമായി സഹകരിക്കുന്നുവെന്നും ഇതില്‍ മുസ്ലിം ലീഗ് നേതൃത്വം അറിഞ്ഞോ അറിയാതെയോ വീഴുന്നുവെന്നുമാണ് സജി ചെറിയാന്റെ വിമര്‍ശനം. എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും തീവ്ര വലതുപക്ഷ നിലപാട് സ്വീകരിക്കുന്നവര്‍ ആണെന്നും അവരെ അകറ്റിനിര്‍ത്താന്‍ മുസ്ലിംലീഗ് തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്പ്പറേഷന് വാര്‍ഡുകള്‍ പുനര്‍വിഭജിച്ചു കൊണ്ടുള്ള കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. ജില്ലാ കളക്ടര്‍മാര്‍ നല്കിയ കരട് നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച് പ്രസിദ്ധീകരിക്കുന്നതിന് ഡീലിമിറ്റേഷന്‍ കമ്മീഷന് യോഗം അനുമതി നല്‍കിയിട്ടുണ്ട്. ഡീലിമിറ്റേഷന്‍ കമ്മീഷന് ചെയര്‍മാനായ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കമ്മീഷന് അംഗങ്ങളായ ഡോ. രത്തന്‍ യു ഖേല്‍ക്കര്‍, കെ ബിജു എസ് ഹരികിഷോര്‍, ഡീലിമിറ്റേഷന്‍ കമ്മീഷന് സെക്രട്ടറി എസ് ജോസ്നമോള്‍ എന്നിവര്‍ പങ്കെടുത്തു.
◾https://dailynewslive.in/ പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാര്‍ത്ഥിനി അമ്മുവിന്റെ മരണത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ സര്‍വകലാശാലയ്ക്ക് നിര്‍ദേശം നല്കി. അമ്മു വീണു മരിച്ച ഹോസ്റ്റലിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ഇതിനോടകം ശേഖരിച്ചിരുന്നു. ക്ലാസില്‍ നിന്ന് വന്നയുടന്‍ കെട്ടിടത്തിന്റെ മുകളില്‍ കയറി താഴേക്ക് ചാടിയെന്നാണ് ഹോസ്റ്റല്‍ വാര്‍ഡനടക്കം മൊഴി നല്‍കിയത്.ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചുട്ടിപ്പാറ കോളേജിലെ അവസാന വര്‍ഷ നഴ്സിംഗ് വിദ്യാര്‍ത്ഥിനി അമ്മു സജീവ് താഴെവെട്ടിപ്രത്തെ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മരിക്കുന്നത്.
◾https://dailynewslive.in/ പമ്പയില്‍ കെഎസ്ആര്‍ടിസി ബസ് കത്തി നശിച്ച സംഭവത്തില്‍ വിശദീകരണം തേടി ഹൈക്കോടതി. 2025 വരെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഉള്ള ബസാണ് കത്തി നശിച്ചതെന്ന് കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചു. അപകടം സംഭവിച്ചത് എങ്ങനെ എന്നത് സംബന്ധിച്ച് ഇന്ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
◾https://dailynewslive.in/ ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്യാതെ ദര്‍ശനത്തിനെത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് തത്സമയ ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം ഒരുക്കിയതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. പമ്പയില്‍ മണപ്പുറം, എരുമേലി, വണ്ടിപ്പെരിയാര്‍ സത്രം എന്നിവിടങ്ങളിലാണ് തത്സമയ ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യമുള്ളത്. ആധാര്‍ കാര്‍ഡുമായി ഈ കേന്ദ്രങ്ങളിലെത്തിയാല്‍ ഫോട്ടോ ഉള്‍പ്പടെ എടുത്ത് വെര്‍ച്ച്വല്‍ ക്യൂവിന്റെ അതേ നടപടിക്രമങ്ങളിലൂടെ ബുക്കിങ് നടത്തി ഭക്തരെ കയറ്റിവിടുകയാണ് ചെയ്യുക.
◾https://dailynewslive.in/ കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള വിതരണവുമായി ബന്ധപ്പെട്ട് ടിഡിഎഫ് ഇന്നലെ നടത്തിയ സമരത്തെ തള്ളി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. ഇന്നലെ മുതല്‍ ശമ്പളം കൊടുക്കുമെന്ന് ടിഡിഎഫിന് അറിയാമായിരുന്നിട്ടം സമരം നടത്തിയെന്നും ഇത് തെറ്റായിപ്പോയെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു.
◾https://dailynewslive.in/ റിമാന്‍ഡില്‍ കഴിയുന്ന കുറുവ സംഘാംഗം സന്തോഷ് സെല്‍വത്തിനായി പൊലീസ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്കി. ഇയാള്‍ക്കൊപ്പം കുണ്ടന്നൂരില്‍ നിന്നും പിടികൂടിയ തമിഴ്നാട് സ്വദേശി മണികണ്ഠനെ ചോദ്യം ചെയ്തു വരികയാണ്. സന്തോഷ് സെല്‍വത്തെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം മറ്റു പ്രതികള്‍ക്കായി വിപുലമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് സ്പെഷ്യല്‍ സ്ക്വാഡ്.
◾https://dailynewslive.in/ തൊഴിലിടങ്ങളില്‍ സ്ത്രീ സൗഹൃദ അന്തരീക്ഷം അനിവാര്യമാണെന്ന് വനിതാ കമ്മീഷന് അധ്യക്ഷ പി സതീദേവി. തൊഴില്‍ ഉടമകളും ബന്ധപ്പെട്ട അധികാരികളും, സര്‍ക്കാര്‍ സംവിധാനങ്ങളുമടക്കം തൊഴിലിടങ്ങള്‍ സ്ത്രീ സൗഹൃദമാണോ എന്ന പരിശോധന നടത്തേണ്ടതുണ്ട് എന്നാണ് കമ്മീഷന് മുമ്പാകെ വരുന്ന പരാതികളുടെ ആധിക്യം ബോധ്യപ്പെടുത്തുന്നതെന്നും ചെയര്‍പേഴ്സണ്‍ വ്യക്തമാക്കി.
◾https://dailynewslive.in/ ഇടുക്കിയില്‍ ചന്ദന കടത്തു സംഘത്തിലെ പ്രധാനികള്‍ പിടിയില്‍. നെടുംകണ്ടം സന്യാസിയോടയില്‍ ചന്ദന മരം ചെറു കഷ്ണങ്ങള്‍ ആക്കി വില്ക്കാന് ശ്രമിച്ച സംഭവത്തിലെ തുടര്‍ അന്വേഷണത്തിലാണ് അഞ്ച് പേര് പിടിയിലായത്. സംഭവത്തില്‍ 55 കിലോയോളം ചന്ദന കാതലും കണ്ടെത്തി. സന്യാസിയോടയിലെ ചന്ദന കേസില്‍ കുമളി ഫോറസ്റ്റ് റേഞ്ച് പ്രത്യേക അന്വേഷണ സംഘം തുടരന്വേഷണം നടത്തുന്നതിനിടെയാണ് ഒളിവില്‍ കഴിഞ്ഞിരുന്ന അഞ്ച് പ്രതികളും അറസ്റ്റിലായത്.
◾https://dailynewslive.in/ ഇന്ത്യയിലെ ആദ്യത്തെ ഗ്ലോബല്‍ ക്യാപ്പബിലിറ്റി സെന്റര്‍ കൊച്ചിയില്‍. അമേരിക്ക ആസ്ഥാനമായി ഓയില്‍ ആന്റ് ഗ്യാസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ ടെക്നോളജി ദാതാക്കളായ നാഷണല്‍ ഓയില്‍ വെല്‍ കമ്പനി ഇന്ത്യയിലെ ആദ്യത്തെ ഗ്ലോബല്‍ ക്യാപ്പബിലിറ്റി സെന്റര്‍ കേരളത്തില്‍ ആരംഭിച്ചതായി മന്ത്രി പി രാജീവാണ് അറിയിച്ചത്.
◾https://dailynewslive.in/ മണിപ്പുരില്‍ സംഘര്‍ഷം തുടരുന്നതിനിടെ കൂടുതല്‍ കേന്ദ്രസേനയെ സംസ്ഥാനത്തേക്ക് അയച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം . അര്‍ധസൈനിക വിഭാഗങ്ങളില്‍ നിന്നുള്ള 5000 പേരെയാണ് കേന്ദ്രം മണിപ്പുരിലേക്ക് അയച്ചത്. സി.ആര്.പി.എഫില്‍ നിന്ന് 35 യൂണിറ്റും ബി.എസ്.എഫില്‍ നിന്ന് 15 യൂണിറ്റുമാണ് മണിപ്പുരിലേക്കെത്തുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാതെ കൊല്ലപ്പെട്ട 10 കുക്കി യുവാക്കളുടെ സംസ്കാരം നടത്താന്‍ അനുവദിക്കില്ലെന്നാണ് കുക്കി സംഘടനകളുടെ നിലപാട്.
◾https://dailynewslive.in/ മണിപ്പൂര്‍ പൊലീസില്‍ നിന്ന് 3 പ്രധാന കേസുകള്‍ ഏറ്റെടുത്ത് എന്‍ഐഎ. ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് എട്ട് മാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെ മൂന്ന് കുട്ടികളെയും മൂന്ന് സ്ത്രീകളെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ്, സിആര്‍പിഎഫ് ക്യാമ്പിന് നേരെ നടന്ന ആക്രമണം, മുഖ്യമന്ത്രിയുടെയും മന്ത്രിമാരടക്കം ജനപ്രതിനിധികളുടെയും വസതികള്‍ക്ക് നേരെ നടന്ന അക്രമവുമാണ് എന്‍ഐഎയുടെ അന്വേഷണ പരിധിയിലുള്ളത്. അമിത് ഷായുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.
◾https://dailynewslive.in/ മണിപ്പുര്‍ കലാപം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തണമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. ചര്‍ച്ചകളിലൂടെ രാഷ്ട്രീയപരിഹാരം കാണണമെന്നും മണിപ്പൂരില്‍ ഉടന്‍ സമാധാനം പുനസ്ഥാപിക്കണമെന്നും സി.പി.എം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു..
◾https://dailynewslive.in/ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലും ഓഫീസുകളിലും കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിലെ നിര്‍ണായക വിവരങ്ങള്‍ പുറത്ത് വിട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. റെയ്ഡില്‍ കണക്കില്‍പെടാത്ത 12.41 കോടി രൂപ കണ്ടെടുത്തുവെന്ന് ഇഡി അറിയിച്ചു. ഡിജിറ്റല്‍ ഉപകരണങ്ങളും നിര്‍ണായക രേഖകളും റെയ്ഡില്‍ പിടിച്ചെടുത്തു.വന്‍ തുക സമ്മാനം നേടിയ ടിക്കറ്റുകള്‍ വാങ്ങി കള്ളപ്പണം വെളുപ്പിച്ചുവെന്നും ഇത് ഖജനാവിന് കനത്ത നഷ്ടമുണ്ടാക്കിയതായും ഇഡി കണ്ടെത്തി.
◾https://dailynewslive.in/ ഹൈദരാബാദില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ 19,000 ലേറെ ലിറ്റര്‍ ഗുണനിലവാരമില്ലാത്ത കുപ്പിവെള്ളം പിടിച്ചെടുത്തു. ഭക്ഷ്യ സുരക്ഷാ വിഭാഗം നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നതിനെ തുടര്‍ന്നാണ് ഹൈദരാബാദില്‍ നിന്ന് ഗുണനിലവാരമില്ലാത്ത കുപ്പിവെള്ളം പിടിച്ചെടുത്തത്.
◾https://dailynewslive.in/ തമിഴ്നാട് തൂത്തുക്കുടിയില്‍ പാപ്പാനെ അടക്കം രണ്ട് പേരെ ക്ഷേത്രത്തിലെ ആന ചവിട്ടിക്കൊന്നു. തിരുച്ചെന്തൂര്‍ സുബ്രഹ്മണിയന്‍ സ്വാമി ക്ഷേത്രത്തിലാണ് ദാരുണ സംഭവം ഉണ്ടായത്. പാപ്പാന് ഉദയനും സഹായിയും ബന്ധുവും ആയ ശിശുപാലനുമാണ് മരിച്ചത്.
◾https://dailynewslive.in/ ഇ.ഡി.യുടേയും സി.ബി.ഐ.യുടേയും സമ്മര്‍ദത്തിന് വഴങ്ങിയല്ല താന്‍ ബി.ജെ.പി.യില്‍ ചേര്‍ന്നതെന്ന് മുന്‍ ആം ആദ്മി പാര്‍ട്ടി നേതാവ് കൈലാശ് ഗഹ്ലോത്. ഒറ്റരാത്രികൊണ്ട് ആരുടേയും സമ്മര്‍ദത്തിന് വഴങ്ങിയെടുത്ത തീരുമാനമല്ലായിതെന്നും ഗഹ്ലോത് വ്യക്തമാക്കി.
◾https://dailynewslive.in/ വന്ദേഭാരത് ട്രെയിനില്‍ വിളമ്പിയ സാമ്പാറില്‍ പ്രാണികളെ കണ്ടെന്ന് പരാതി. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ റെയില്‍വെ ഭക്ഷണ വിതരണക്കാരന് പിഴ ചുമത്തി. 50,000 രൂപയാണ് പിഴ ചുമത്തിയത്. ഫുഡ് സാമ്പിള്‍ ശേഖരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികളെടുക്കുമെന്നും റെയില്‍വെ വ്യക്തമാക്കി.
◾https://dailynewslive.in/ ഇന്ത്യന്‍ റെയില്‍വേയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി ബിജെപി നേതാവ്. ശനിയാഴ്ച രാത്രി ഒമ്പത് മണിക്ക് പുറപ്പെടേണ്ടിയിരുന്ന ഹസ്രത്ത് നിസാമുദ്ദീന്‍ – ബംഗളൂരു രാജധാനി എക്സ്പ്രസ് വൈകിയതിലാണ് ബിജെപി നേതാവും മുന്‍ ഐപിഎസ് ഓഫീസറുമായ ഭാസ്കര്‍ റാവുവിന്റെ വിമര്‍ശനം. ഞായറാഴ്ച രാവിലെ 5.30 നാണ് ട്രെയിന്‍ പുറപ്പെട്ടത്.
◾https://dailynewslive.in/ മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രിയും എന്‍സിപി നേതാവുമായ അനില്‍ ദേശ്മുഖ് നാഗ്പുരില്‍ ആക്രമിക്കപ്പെട്ടു. ഇന്നലെ രാത്രി എട്ടുമണിയോടെ നാഗ്പുര്‍ ജില്ലയിലെ കടോള് നിയമസഭാ മണ്ഡലത്തിലെ നാര്ഖേഡില് തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധനചെയ്ത് മടങ്ങുമ്പോള്‍ അജ്ഞാതരായ ആളുകള്‍ അദ്ദേഹത്തിന്റ കാറിന് നേരേ കല്ലെറിയുകയായിരുന്നു.പരിക്കേറ്റ ദേശ്മുഖിനെ ഉടന്‍തന്നെ കടോള് സിവില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് അലക്സിസ് ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് പറഞ്ഞു. ദേശ്മുഖിന്റെ നെറ്റിയിലാണ് കല്ല് കൊണ്ടത്. അക്രമികള്‍ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ നിന്നുള്ളവരാണെന്ന് ദേശ്മുഖ് പറഞ്ഞുവെങ്കിലും ബി.ജെ.പി. അത് നിഷേധിച്ചു.
◾https://dailynewslive.in/ കുപ്രസിദ്ധ അധോലക നേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന് അന്മോല് ബിഷ്ണോയി യു.എസ്സില്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ടുകള്‍. 50-കാരനായ അന്മോല് തിങ്കളാഴ്ച വൈകീട്ട് അറസ്റ്റിലായതായാണ് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്യുന്നത്.
◾https://dailynewslive.in/ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്ക് സമീപത്ത് നിന്ന് പാകിസ്ഥാന് കസ്റ്റഡിയിലെടുത്ത 7 മീന്‍പിടുത്തക്കാരെ സാഹസികമായി തിരികെ എത്തിച്ച് കോസ്റ്റ് ഗാര്‍ഡ്. അപകടത്തിലെന്ന് സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് കപ്പല്‍ തടഞ്ഞ കോസ്റ്റ് ഗാര്‍ഡ് 7 പേരെയും തീരത്തേക്ക് തിരികെ എത്തിക്കുകയായിരുന്നു. ഇന്ത്യന്‍ മീന്‍പിടുത്തക്കാരെ കസ്റ്റഡിയിലെടുത്ത പാക്ക് മാരിടൈം സെക്യൂരിറ്റി ഏജന്‍സിയുടെ കപ്പല്‍ കോസ്റ്റ് ഗാര്‍ഡ് തടയുകയും. തുടര്‍ന്ന് മത്സ്യത്തൊഴിലാളികളെ പാകിസ്ഥാന് വിട്ട് നല്‍കുകയുമായിരുന്നു. സമുദ്ര അതിര്‍ത്തി ലംഘിച്ചു എന്ന് കാട്ടിയായിരുന്നു പാക് നടപടി.
◾https://dailynewslive.in/ യുഎസ് പ്രസിഡന്റ് ജോ ബൈഡന് മൂന്നാം ലോക മഹായുദ്ധം ആരംഭിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകന് ട്രംപ് ജൂനിയര്‍. അമേരിക്ക നല്കുന്ന ദീര്‍ഘദൂര മിസൈലുകള്‍ റഷ്യക്കെതിരെ ഉപയോഗിക്കാന്‍ യുക്രേനിയന്‍ സൈന്യത്തിന് അനുമതി നല്‍കാനുള്ള പ്രസിഡന്റ് ജോ ബൈഡന്റെ തീരുമാനത്തിന് പിന്നാലെയാണ് ട്രംപ് ജൂനിയറിന്റെ പ്രതികരണം.
◾https://dailynewslive.in/ വിദേശ ആസ്തിയും വിദേശരാജ്യങ്ങളില്‍നിന്നുള്ള വരുമാനവും ആദായനികുതി റിട്ടേണില്‍ കൃത്യമായി വെളിപ്പെടുത്തണമെന്ന് ആദായനികുതി വകുപ്പ്. ഇല്ലെങ്കില്‍ 10 ലക്ഷം രൂപ പിഴയീടാക്കുമെന്നാണ് ആദായനികുതി വകുപ്പിന്റെ മുന്നറിയിപ്പുളളത്. വിദേശത്തുള്ള ബാങ്ക് അക്കൗണ്ടുകള്‍, ഏതെങ്കിലും സ്ഥാപനത്തിലോ ബിസിനസിലോ ഉള്ള നിക്ഷേപങ്ങള്‍, സ്ഥാവര സ്വത്ത്, ട്രസ്റ്റിയായി ചുമതല വഹിക്കുന്ന ട്രസ്റ്റുകള്‍, മറ്റു ആസ്തികള്‍ തുടങ്ങിയവയെല്ലാം കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്. 2024-2025 സാമ്പത്തിക വര്‍ഷത്തെ ഐ.ടി.ആര് സമര്‍പ്പിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ രേഖപ്പെടുത്താന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇതിനകം ഐ.ടി.ആര്. സമര്‍പ്പിച്ചവര്‍ക്ക് ഇതുസംബന്ധിച്ച വിവരങ്ങളടങ്ങിയ എസ്.എം.എസ്. അയയ്ക്കുന്നതാണ്. ഉഭയകക്ഷി കരാറുകള്‍ പ്രകാരം വിദേശ ആസ്തികളുണ്ടെന്ന് കണ്ടെത്തിയവരുമായും കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ബന്ധപ്പെടുന്നതാണ്. വീഴ്ച വരുത്തിയാല്‍ 10 ലക്ഷം രൂപവരെ പിഴ ചുമത്തുകയും 2015 ലെ നികുതി നിയമപ്രകാരം നടപടിയെടുക്കുകയും ചെയ്യുമെന്നും ആദായനികുതി വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു.
◾https://dailynewslive.in/ ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും മുഖ്യ വേഷത്തിലെത്തുന്ന ഫാന്റസി കോമഡി ചിത്രം ‘ഹലോ മമ്മി’യുടെ ആനിമേറ്റഡ് പ്രൊമോ സോങ്ങ് പുറത്തിറങ്ങി. ‘സരിഗമ’യുടെ യുട്യൂബ് ചാനലിലൂടെ ‘ഗെറ്റ് മമ്മിഫൈഡ്’ എന്ന പേരില്‍ എത്തിയ സോങ്ങ് നടനും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ ആദ്രി ജോയും യുട്യൂബ് സോങ്ങ് ക്രിയേറ്ററായ അശ്വിന് റാമും ചേര്‍ന്നാണ് ഒരുക്കിയത്. നവാഗതനായ വൈശാഖ് എലന്‍സ് സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ 21 മുതല്‍ തിയറ്ററുകളിലെത്തും. സണ്ണി ഹിന്ദുജ , അജു വര്‍ഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോന് ജ്യോതിര്‍, ബിന്ദു പണിക്കര്‍, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
◾https://dailynewslive.in/ വെട്രിമാരന് ചിത്രം ‘വിടുതലൈ 2’വിലെ ഗാനം ശ്രദ്ധ നേടുന്നു. വിജയ് സേതുപതിയും മഞ്ജു വാര്യരും ഒന്നിക്കുന്ന ഗാനത്തില്‍ ലിറിക്കല്‍ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. ഇളയരാജ സംഗീതം നല്കിയ ‘ദിനം ദിനമും’ ഗാനം ഇളയരാജയും അനന്യ ഭട്ടും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ഗാനത്തിന് വരികള്‍ എഴുതിയതും ഇളയരാജയാണ്. വ്യത്യസ്ത ഗെറ്റപ്പിലുള്ള മഞ്ജു വാര്യരെ ഗാനരംഗത്തില്‍ കാണാനാകും. വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രമായ വാത്തിയാരുടെയും മഞ്ജുവിന്റെ കഥാപാത്രത്തിന്റെയും പ്രണയവും ഒന്നിച്ചുള്ള ജീവിതവുമാണ് പാട്ടിലൂടെ പറഞ്ഞിരിക്കുന്നത്. വിടുതലൈ 2 ഡിസംബര്‍ 20ന് ആണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. ഭരണകൂട ഭീകരതയെ കുറിച്ചാണ് ചിത്രം പറയുന്നത്. വിടുതലൈ എന്ന ആദ്യ ഭാഗം 2023 മാര്‍ച്ച് 31ന് ആണ് തിയേറ്ററുകളിലെത്തിയത്. അനുരാഗ് കശ്യപ്, കിഷോര്‍, ഗൗതം മേനോന്, രാജീവ് മേനോന്, ചേതന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്.
◾https://dailynewslive.in/ യമഹയുടെ ആര്‍എക്സ് 100 വിപണിയില്‍ തിരിച്ചുവരാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വര്‍ഷങ്ങളായുള്ള നിരന്തര സമ്മര്‍ദ്ദത്തിന്റെ ഫലമായി വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന പുതിയ ആര്‍എക്സ് 100ല്‍ നിരവധി അത്യാധുനിക ഫീച്ചറുകള്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മോട്ടോര്‍സൈക്കിള്‍ പരമ്പരാഗത 98.62 സിസി എന്‍ജിനോട് കൂടി വരാനാണ് സാധ്യത. കൂടുതല്‍ സിസിയുള്ള എന്ജിന് അവതരിപ്പിക്കാനും സാധ്യതയുണ്ട്. ബൈക്കില്‍ ഡ്യുവല്‍ ചാനല്‍ എബിഎസ് സിസ്റ്റവും 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സും ഉണ്ടായേക്കും. പരമാവധി 12.94 ബിഎച്പി കരുത്ത് ആയിരിക്കും മറ്റൊരു പ്രത്യേകത. ഏകദേശം 72 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്ന് കരുതുന്ന പുതിയ ആര്‍എക്സ് 100 കമ്പനി ഉടന്‍ തന്നെ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രീമിയം സവിശേഷതകളുമായി വരുന്ന പുതിയ ആര്‍എക്സ് 100ല്‍ സ്പീഡോമീറ്റര്‍ ഓഡോമീറ്റര്‍ ട്രിപ്പ് മീറ്റര്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ മറ്റൊരു പുതുമയായിരിക്കും. ഏകദേശം 88000 രൂപ വിലയാണ് പ്രതീക്ഷിക്കുന്നത്.
◾https://dailynewslive.in/ മലയാളകഥയുടെ ഏകാന്തവിസ്മയം തൊണ്ണൂറ്റിയാറാം വയസ്സില്‍ എഴുതിയ കഥകള്‍. സ്നേഹാര്‍ദ്രമായ ഒരു തണുത്ത കാറ്റുപോലെ നമ്മെ കടന്നുപോകുന്നു ഈ സമാഹാരത്തിലെ ഓരോ കഥയും. സ്നേഹവും സൗഹൃദവും ഓര്‍മ്മകളും സംഗീതവും നന്മയും നിറഞ്ഞ ലോകത്തിന്റെ ശുഭ്രവെളിച്ചം ഈ കഥകളില്‍ നിന്ന് പ്രവഹിക്കുന്നു. കരുവന്നൂര്‍, പുണ്യം, ദയ, സ്വപ്നങ്ങള്‍, നിസ്സര്‍ഗ്ഗസുന്ദരം തുടങ്ങി ടി. പത്മനാഭന്റെ ഏറ്റവും പുതിയ പതിനൊന്നു കഥകളുടെ സമാഹാരം. ‘കരുവന്നൂര്‍’. മാതൃഭൂമി. വില 119 രൂപ.
◾https://dailynewslive.in/ പ്രോട്ടീന്‍, ബി കോംപ്ലക്സ് വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ ധാരാളം അടങ്ങിയ മുട്ട തലമുടിയുടെ സംരക്ഷണത്തില്‍ വളരെ പ്രധാനമാണ്. പതിവായി മുട്ട കഴിക്കുന്നത് തലമുടി തളച്ചു വളരാനും മുടിയുടെ ദീര്‍ഘകാല ആരോഗ്യത്തനും സഹായിക്കും. എന്നാല്‍ മുട്ട പുറമെ പുരട്ടുന്നതാണോ കഴിക്കുന്നതാണോ മുടിയുടെ ആരോഗ്യത്തിന് കൂടൂതല്‍ ഫലപ്രദമെന്ന് മിക്ക ആളുകള്‍ക്കും ഉള്ള സംശയമാണ്. പോഷകസമൃദ്ധമായ മുട്ട ദിവസവും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മുടിയുടെ ദീര്‍ഘകാല ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. മുട്ടയുടെ മഞ്ഞക്കരു ബയോട്ടിന്‍ സമ്പന്നമാണ്. ഇത് തലമുടി തളച്ചുവളരാന് സഹായിക്കും. കൂടാതെ മുട്ടയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും തലമുടിയുടെ ആരോഗ്യം ദീര്‍ഘകാലം മെച്ചപ്പെടുത്തും. എന്നാല്‍ മുട്ട കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ കാലക്രമേണ ആയിരിക്കും ഉണ്ടാവുക. മുടിക്ക് മാത്രമല്ല, മുട്ട കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടാനും നല്ലതാണ്. മുട്ട പുറമെ പുരട്ടുമ്പോള്‍ അതിന്റെ ഗുണം അതിവേഗം ലഭിക്കുന്നു എന്നതാണ് മുട്ട കൊണ്ടുള്ള പാക്കുകളുടെ പ്രത്യേകത. മുടിയില്‍ മുട്ട പുറമെ പുരട്ടുന്നത് മുടിയുടെ വേരുകള്‍ ശക്തിപ്പെടുത്താനും മുടി കൊഴിച്ചില്‍ തടയാനും സഹായിക്കും. കൂടാതെ മുടിയുടെ വളര്‍ച്ചെയ ഉത്തേജിപ്പിക്കാനും മുട്ട ഉപയോഗിച്ചുള്ള പാക്കുകള്‍ നല്ലതാണ്. മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ പോഷണം പുറമെ നിന്നും അകമെ നിന്നും നല്‍കേണ്ടത് പ്രധാനമാണ്. അതുകൊണ്ട് മുട്ട ദിവസവും കഴിക്കുന്നതും മാസത്തില്‍ ഒരിക്കല്‍ മുട്ട കൊണ്ടുള്ള പാക്ക് മുടിയല്‍ പ്രയോഗിക്കുന്നതും നല്ലതാണ്. മുട്ട കഴിക്കുന്നത് മുടിയുടെ ആന്തരിക പോഷണം നല്കുന്നു. ഇത് ദീര്‍ഘകാലം മുടിയുടെ വളര്‍ച്ചയ്ക്കും ശക്തിക്കും സഹായിക്കും. എന്നാല്‍ മുട്ട പുറമെ പുരട്ടുന്നത്. മുടിയുടെ ആരോഗ്യം ഹ്രസ്വകാലത്തേക്ക് സഹായിക്കും.
*ശുഭദിനം*
*കവിത കണ്ണന്*
തന്റെ രാജ്യത്ത് തുടര്‍ച്ചയായുണ്ടാകുന്ന പ്രശ്നങ്ങള്‍ കാരണം രാജാവിന് ഉറക്കം നഷ്ടപ്പെട്ടു. ഇങ്ങനെ പോയാല്‍ തന്റെയും രാജ്യത്തിന്റെയും അവസ്ഥ ഇരുളടഞ്ഞതാകുമെന്ന് അദ്ദേഹത്തിന് തോന്നി. രാജാവിന്റെ ഈ മാനസികാവസ്ഥ ഗുരുവിന് മനസ്സിലായി. ഗുരു രാജാവിനെ കണ്ട് പറഞ്ഞു: അങ്ങ് ഈ സ്ഥാനമേല്‍ക്കുന്നതിന് മുമ്പും ഈ രാജ്യത്ത് പ്രശ്നങ്ങളും യുദ്ധങ്ങളും ഉണ്ടായിട്ടില്ലേ.. അങ്ങ് ജനിക്കുന്നതിന് മുമ്പും ഈ രാജ്യം ഉണ്ടായിട്ടില്ലേ.. അങ്ങേക്ക് ശേഷവും ഈ രാജ്യം നിലനില്ക്കും. അങ്ങേക്ക് മുന്‍പും പിന്‍പും ഈ രാജ്യത്തിന് നിലനില്‍പ്പുണ്ടെങ്കില്‍ അങ്ങയോടൊപ്പം ഈ രാജ്യവും ഉണ്ടാകും. രാജാവിന് സമാധാനമായി. അന്ന് രാത്രി രാജാവ് ശാന്തമായി ഉറങ്ങി. ആരും ഒന്നിന്റെയും സൃഷ്ടാവോ അന്തകനോ അല്ല. എല്ലാം തുടര്‍ച്ചയാണ്. ഒരാള്‍ ജനിച്ചതിന്റെ പേരിലോ മരിച്ചതിന്റെ പേരിലോ കാതലായ ഒരു വ്യത്യാസവും സംഭവിക്കുന്നില്ല. സൂര്യനുദിക്കും, അസ്തമിക്കും, മഴ പെയ്യും, വെയില് തെളിയും, എന്നോ തുടങ്ങിയ കാര്യങ്ങളെല്ലാം അങ്ങിനെ തന്നെ തുടരും,. നമ്മുടെ സ്ഥാനമാനങ്ങളും ഉത്തരവാദിത്വങ്ങളുമെല്ലാം ഒരു തുടര്‍ച്ച മാത്രമാണ്. സ്വന്തം വേഷം ഭംഗിയായി ചെയ്യുന്നതിലാണ് അവിടെത്തെ മികവ്. എല്ലാവരേയും തൃപ്തിപ്പെടുത്താനോ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടാക്കാനോ എല്ലാ മത്സരത്തിലും ജയിക്കാനോ ആര്‍ക്കും കഴിയുകയില്ല. എല്ലാ ദിവസത്തിനും അതിന്റെതായ പ്രശ്നങ്ങളും നേട്ടങ്ങളുമുണ്ടാകും. അവയോട് തനതായ രീതിയില്‍ പ്രതികരിക്കുക മാത്രമാണ് പ്രതിവിധി.. അതെ തനിക്ക് ശേഷം പ്രളയമല്ല.. എന്ന് നമുക്ക് ഓര്‍മ്മിക്കാം – ശുഭദിനം.