◾https://dailynewslive.in/ അംബാനിയുമായും അദാനിയുമായും രാഹുല്‍ ഗാന്ധി ഒത്തുതീര്‍പ്പുണ്ടാക്കിയെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നോട്ടുകെട്ടുകള്‍ കിട്ടിയതു കൊണ്ടാണോ ഇപ്പോള്‍ രണ്ടു പേരെ കുറിച്ചും മിണ്ടാത്തതെന്നും മോദി തെലങ്കാനയിലെ റാലിയിലെ പ്രസംഗത്തിനിടെ ചോദിച്ചു. അതേസമയം ഇന്നലെ മൂന്നാം ഘട്ടത്തിലും പോളിംഗ് ശതമാനം കുറഞ്ഞത് ഗൗരവത്തോടെ വിലയിരുത്താന്‍ ബിജെപി ഉത്തരേന്ത്യയിലെ ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി. മുന്നാം ഘട്ട വോട്ടെടുപ്പില്‍ അവസാനം വന്ന കണക്ക് പ്രകാരം പോളിംഗ് 64.58 ശതമാനമാണ്. കഴിഞ്ഞ തവണത്തെക്കാള്‍ മുന്നു ശതമാനം കുറവാണിത്. ഇത് കുറച്ചു കൂടി ഉയരാമെങ്കിലും പാര്‍ട്ടിക്ക് ഏറെ നിര്‍ണ്ണായകമായിരുന്ന മൂന്നാം ഘട്ടത്തിലും പോളിംഗ് കുറഞ്ഞത് ബിജെപിക്ക് ആശങ്കയാകുകയാണ്.
◾https://dailynewslive.in/ തെക്കേയിന്ത്യയിലുള്ളവര്‍ ആഫ്രിക്കക്കാരെ പോലെയാണെന്നുള്ള കോണ്‍ഗ്രസ് നേതാവ് സാം പിത്രോദയുടെ പ്രസ്താവന വിവാദത്തില്‍. വടക്കുകിഴക്കന്‍ മേഖലയിലുള്ളവര്‍ ചൈനക്കാരെ പോലെയും തെക്കേയിന്ത്യയിലുള്ളവര്‍ ആഫ്രിക്കക്കാരെ പോലെയും പടിഞ്ഞാറുള്ളവര്‍ അറബികളെ പോലെയും വടക്കുള്ളവര്‍ യൂറോപ്പുകാരെപോലെ ആണെന്നും പിത്രോദ പറഞ്ഞിരുന്നു. ഇന്ത്യയുടെ വൈവിധ്യത്തിന് ഉദാഹരണമെന്ന് സൂചിപ്പിച്ചാണ് സാം പിത്രോദ ഈ പ്രസ്താവന നടത്തിയത്. വ്യത്യസ്തതകളുണ്ടെങ്കിലും അതൊന്നും പ്രശ്നമല്ലെന്നും എല്ലാ ഭാഷകളെയും ബഹുമാനിക്കുന്നവരാണെന്നുമാണ് പിത്രോദ പറഞ്ഞത്.
◾https://dailynewslive.in/ സാം പിത്രോദയുടെ പ്രസ്താവനക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. പിത്രോദ തെക്കേന്ത്യക്കാരെ നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ചുവെന്നും ചര്‍മ്മത്തിന്റെ നിറമാണോ പൗരത്വം നിര്‍ണ്ണയിക്കുന്നതെന്നും മോദി ചോദിച്ചു. അധിക്ഷേപങ്ങള്‍ തനിക്ക് നേരെയാണെങ്കില്‍ സഹിയ്ക്കാമെന്നും പക്ഷേ എന്റെ ജനത്തിനു നേരെയാവുമ്പോള്‍ കഴിയില്ലെന്നും മോദി പറഞ്ഞു. കറുത്ത നിറമുള്ള കൃഷ്ണനെ ആദരിക്കുന്നവരാണ് തങ്ങളെന്നും പിത്രോദയുടെ പ്രസ്താവനയില്‍ രാഹുല്‍ മറുപടി പറയണമെന്നും മോദി പറഞ്ഞു.
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ജീവിതം ആഘോഷമാക്കൂ…*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️ കൂടാതെ 17 ഇന്നോവ കാറുകളും
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 1):*
എപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ ◼️മേഖലാതല സമ്മാനങ്ങള്‍ : 170 ഐഫോണുകള്‍
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ സാം പിത്രോദയുടെ പ്രസ്താവനക്കെതിരെ കേസ് എടുക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശര്‍മ്മയും മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിങും പ്രതികരിച്ചു. അതേസമയം പിത്രോദയുടെ പ്രസ്താവന കോണ്‍ഗ്രസ് തള്ളി. പരാമര്‍ശം നിര്‍ഭാഗ്യകരമാണെന്നും കോണ്‍ഗ്രസിന്റെ നിലപാട് അല്ലെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വ്യക്തമാക്കി.
◾https://dailynewslive.in/ കൊവിഡ് വാക്സിന്റെ ഉത്പാദനവും വിതരണവും പൂര്‍ണമായി അവസാനിപ്പിച്ചതായി നിര്‍മ്മാണ കമ്പനിയായ ആസ്ട്രാസെനേക്ക അറിയിച്ചു. മാര്‍ക്കറ്റില്‍ അവശേഷിക്കുന്ന സ്റ്റോക്ക് തിരിച്ചെടുക്കാനും തീരുമാനമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വാക്സിന് സ്വീകരിച്ച ശേഷം 51 പേര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായി എന്ന പരാതി യുകെയില്‍ നിന്നാണ് ആദ്യമായി ഉയര്‍ന്നുവന്നത്. ഇതിന് പിന്നാലെ കമ്പനി തന്നെ യുകെ ഹൈക്കോടതിയില്‍ വാക്സിന് പാര്‍ശ്വഫലങ്ങളുള്ളതായി സമ്മതിച്ചു. ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ക്ക് നല്കിയതും കമ്പനിയുടെ കൊവിഷീല്‍ഡ് വാക്സിന് ആണ്. എന്നാല്‍ പാര്‍ശ്വഫലങ്ങള്‍ ഉള്ളതുകൊണ്ടല്ല വാക്സിന് പിന്‍വലിക്കുന്നതെന്നും വളരെയധികം വാക്സിനുകള്‍ മാര്‍ക്കറ്റിലുണ്ടെന്നും തങ്ങളുടെ വില്പന കുത്തനെ കുറഞ്ഞുപോയതിനാലാണ് പിന്‍വലിക്കുന്നതെന്നുമാണ് കമ്പനിയുടെ വിശദീകരണം.
◾https://dailynewslive.in/ പാലക്കാട് കൊട്ടേക്കാട് കാട്ടാനയുടെ ആക്രമണത്തെ തുടര്‍ന്ന് മാതൃഭൂമി ന്യൂസ് ക്യാമറാമാന് എ.വി.മുകേഷ് അന്തരിച്ചു. 34 വയസ്സായിരുന്നു. കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകര്‍ത്തുന്നതിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. ഉടന്‍ തന്നെ പാലക്കാട് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ദീര്‍ഘകാലം ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്നു. ഒരു വര്‍ഷമായി പാലക്കാട് ബ്യൂറോയിലായിരുന്നു.
◾https://dailynewslive.in/ കെ.പി.സി.സി അധ്യക്ഷനായി കെ. സുധാകരന് വീണ്ടും ചുമതലയേറ്റു. കണ്ണൂരില്‍ സ്ഥാനാര്‍ഥിയായതിന് പിന്നാലെയാണ് എം.എം.ഹസന് ചുമതല കൈമാറിയത്. താല്കാലിക പ്രസിഡന്റായിരുന്ന ഹസന്റെ തീരുമാനങ്ങള്‍ പുനഃപരിശോധിക്കുമെന്ന് ചുമതലയേറ്റതിന് പിന്നാലെ അദ്ദേഹം പറഞ്ഞു. എം.എ.ലത്തീഫിനെ തിരിച്ചെടുത്തത് അടക്കമുള്ളവ പുനഃപരിശോധിക്കുമെന്നും സുധാകരന് വ്യക്തമാക്കി. ഇന്ദിരാഭവനിലെ ചുതലയേല്‍ക്കല്‍ ചടങ്ങില്‍ ആക്ടിംഗ് പ്രസിഡണ്ട് എംഎം ഹസന് പങ്കെടുത്തില്ല.
*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*
*പുളിമൂട്ടില്‍ സില്‍ക്സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*
മലയാളികളുടെ വിവാഹ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്പങ്ങള്ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്സില്‍ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾https://dailynewslive.in/ എംഎം ഹസനെ നിയമിച്ചത് തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമാണെന്നും കെ സുധാകരന് കെപിസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത് ഒരു സാധാരണ സംഭവമാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. തെരഞ്ഞെടുപ്പിനുശേഷമുള്ള വിലയിരുത്തല്‍ കൂടി നടത്താനാണ് ഹസന് സ്ഥാനത്ത് തുടര്‍ന്നതെന്നും കെസി വേണുഗോപാല്‍ വ്യക്തമാക്കി.
◾https://dailynewslive.in/ ബിജെപിയെ പേടിച്ചിട്ടാണോ മുഖ്യമന്ത്രി പിണറായി വിജയന് പ്രചാരണത്തിന് ഇറങ്ങാതെ വിദേശത്തേക്ക് പോയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര നടത്തുന്നതിന് പ്രതിപക്ഷം എതിരല്ല, എന്നാല്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അതീവരഹസ്യമായി യാത്ര നടത്തിയത് എന്തിനെന്ന് മനസിലാകുന്നില്ല. 16 ദിവസം മുഖ്യമന്ത്രി സംസ്ഥാനത്തില്ലെന്നാണ് മനസിലാക്കുന്നത്. ഭരണഘടനാ സ്ഥാനത്തിരിക്കുന്നവര്‍ എന്ത് ചെയ്യുമ്പോഴും സുതാര്യത ഉറപ്പാക്കേണ്ടതുണ്ട്. അല്ലെങ്കില്‍ അത് പലവിധ സംശയങ്ങള്‍ക്കും ഇടവരുത്തുമെന്നും വിഡി സതീശന് വ്യക്തമാക്കി.
◾https://dailynewslive.in/ സംസ്ഥാനത്തെ ടിപ്പര്‍ ലോറികളില്‍ അടുത്ത ദിവസങ്ങളില്‍ വ്യാപക പരിശോധന നടത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. ടിപ്പര്‍ ലോറികളില്‍ ഘടിപ്പിച്ചിട്ടുള്ള സ്പീഡ് ഗവര്‍ണറുകള്‍ ഊരിവെച്ചിട്ടുള്ളവര്‍ അത് തിരിച്ചു പിടിപ്പിക്കണമെന്നും വ്യാപക പരിശോധന നടത്താന്‍ പോവുകയാണെന്നുമാണ് മന്ത്രിയുടെ ഫേയ്സ് ബുക്ക് പോസ്റ്റ്. ചില ടിപ്പര്‍ ലോറികളില്‍ സ്പീഡ് ഗവര്‍ണറുകള്‍ ഊരിവെയ്ക്കാതെ മറ്റ് ചില അഡ്ജസ്റ്റുമെന്റുകളാണ് ചെയ്യുന്നത്. സോഫ്റ്റ് വെയറുകളില്‍ ചില കമ്പനികള്‍ കള്ളത്തരങ്ങള്‍ നടത്താറുണ്ട്. അവരും ഇതിന് ഉത്തരം പറയേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി.
◾https://dailynewslive.in/ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഉയര്‍ന്ന തിരമാല ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. മല്‍സ്യബന്ധന യാനങ്ങള്‍ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
◾https://dailynewslive.in/ ക്യാബിന് ക്രൂ അംഗങ്ങളില്‍ ഒരു വിഭാഗം അപ്രതീക്ഷിതമായി അസുഖ അവധി റിപ്പോര്‍ട്ട് ചെയ്തതിനാല്‍ എണ്‍പതിലധികം വിമാനങ്ങള്‍ റദ്ദാക്കി ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ്. എയര്‍ലൈനിലെ കെടുകാര്യസ്ഥതയ്ക്കെതിരെ പ്രതിഷേധിച്ചാണ് ക്യാബിന് ക്രൂവിന്റെ മിന്നല്‍ പണിമുടക്ക്. ഫ്ലൈറ്റ് റദ്ദാക്കിയതില്‍ യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ക്ഷമ ചോദിക്കുന്നതായി എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.
◾https://dailynewslive.in/ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതോടെ നൂറുകണക്കിന് യാത്രക്കാര്‍ കണ്ണൂര്‍- നെടുമ്പാശ്ശേരി- തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ പെട്ടുപോയി. മണിക്കൂര്‍ മുമ്പ് മാത്രമാണ് ഇങ്ങനെയൊരു അറിയിപ്പുണ്ടായത് എന്നാണ് ജീവനക്കാര്‍ അറിയിച്ചത്. അതേസമയം ജീവനക്കാരുടെ മിന്നല്‍ പണിമുടക്കാണ് സര്‍വീസുകള്‍ മുടങ്ങാന്‍ കാരണമെന്നാണ് അനൗദ്യോഗിക വിവരം. വിമാന സര്‍വീസുകള്‍ റദ്ദാക്കിയ വിവരം അറിഞ്ഞതോടെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചു.
◾https://dailynewslive.in/ പത്തനംതിട്ട മൈലപ്ര സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് ജെറി ഈശോ ഉമ്മന്‍, സെക്രട്ടറി ജോഷ്വാ മാത്യു, ഇവരുടെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ 18 കോടിയുടെ സ്വത്തു വകകള്‍ സഹകരണ വകുപ്പ് ജപ്തി ചെയ്തു. ബാങ്കില്‍ ഈട് വെച്ചിട്ടുള്ള വസ്തുക്കള്‍ ഇവര്‍ കൈമാറ്റം ചെയ്യാന്‍ നീക്കം നടത്തുന്നു എന്ന് അറിഞ്ഞാണ് ജപ്തി എന്ന് സഹകരണ വകുപ്പ് വ്യക്തമാക്കി. വന്‍ ക്രമക്കേട് നടന്ന ബാങ്കില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഉള്‍പ്പെടെ പുരോഗമിക്കുകയാണ്.
◾https://dailynewslive.in/ ചിന്നക്കനാലിലെ ഭൂമി കയ്യേറ്റ കേസില്‍ എംഎല്‍എ മാത്യു കുഴല്‍നാടനെതിരെ വിജിലന്‍സ് എഫ്ഐആര്‍. കേസില്‍ ആകെയുള്ള 21 പ്രതികളില്‍ 16ാം പ്രതിയാണ് മാത്യു കുഴല്നാടന്. ക്രമക്കേടുണ്ടെന്ന് അറിഞ്ഞിട്ടും മാത്യു കുഴല്നാടന് ഭൂമി വാങ്ങിയെന്നാണ് എഫ്ഐആര്‍. ഇടുക്കി വിജിലന്‍സ് യൂണിറ്റ് ആണ് ഇന്നലെ വൈകീട്ടോടെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കും.
◾https://dailynewslive.in/ വിജയശതമാനം കൂടുന്നത് നിലവാര തകര്‍ച്ചയായി കണക്കാക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഫലപ്രഖ്യാപനത്തില്‍ ആശങ്ക വേണ്ടെന്ന് വ്യക്തമാക്കിയ മന്ത്രി അക്ഷരമറിയാത്തവര്‍ക്ക് മാര്‍ക്ക് കൊടുത്തുവെന്നത് തെറ്റിദ്ധാരണയാണെന്നും വ്യക്തമാക്കി.
◾https://dailynewslive.in/ മലബാറിലെ പ്ലസ് വണ്‍ സീറ്റില്‍ ബാച്ചുകള്‍ വര്‍ദ്ധിപ്പിക്കില്ലെന്ന് ആവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പ്രതിഷേധിക്കുന്നവര്‍ മാര്‍ജിനല്‍ സീറ്റ് വര്‍ധനവിനെ അഭിനന്ദിക്കണമെന്നും മന്ത്രി പറഞ്ഞു. പ്രതിഷേധമുന്നയിക്കുന്നവര്‍ പ്രശ്നം പരിഹരിക്കണമെന്ന് മാത്രമാണ് നേരത്തെ പറഞ്ഞതെന്നും പ്രശ്നം പരിഹരിക്കാന്‍ ശ്രമം തുടങ്ങിയപ്പോള്‍ ബാച്ച് വേണമെന്ന് പറയുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.
◾https://dailynewslive.in/ ഈ അദ്ധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്ത് സ്കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാകുന്നു. ഇതുമായി ബന്ധപ്പെട്ട് അധ്യാപകര്‍ക്കുള്ള പരിശീലനം അടക്കം എല്ലാ നടപടികളും പൂര്‍ത്തിയായി. കൗമാര ഗര്‍ഭധാരണം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ലൈംഗിക വിദ്യാഭ്യാസത്തിനുള്ള നടപടികള്‍ ഹൈക്കോടതി ഉറപ്പാക്കിയത്.
◾https://dailynewslive.in/ പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസിന് നിയമ പരമായ പരിരക്ഷ ലഭിക്കുമെന്നും ഔദ്യോഗിക സ്ഥാനത്തിരിക്കുമ്പോള്‍ ഗവര്‍ണറെ പ്രോസിക്യൂട്ട് ചെയ്യാനാവില്ലെന്നും ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന് പിള്ള. തെളിവുകളില്ലാതെ അദ്ദേഹത്തെ അപമാനിക്കുന്നത് ശരിയല്ലെന്നും സര്‍ക്കാര്‍ വളഞ്ഞ രീതിയില്‍ ഗവര്‍ണര്‍ക്ക് ഭരണഘടന നല്കുന്ന ഇമ്യൂണിറ്റിയെ കുഴിച്ചു മൂടുന്നത് ശരിയല്ലെന്നും പി എസ് ശ്രീധരന്‍പിള്ള അഭിപ്രായപ്പെട്ടു.
◾https://dailynewslive.in/ റാഗിംഗിനിരയായി കൊല്ലപ്പെട്ട പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണ കാരണത്തില്‍ വ്യക്തത വരുത്താന്‍ ദില്ലി എയിംസില്‍ നിന്ന് വിദഗ്ധോപദേശം തേടി സിബിഐ. സിദ്ധാര്‍ത്ഥന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, ഫോറന്‍സിക് സര്‍ജന്റെ റിപ്പോര്‍ട്ട്, ഡെമ്മി പരീക്ഷണം നടത്തിയ റിപ്പോര്‍ട്ട് എന്നിവ എയിംസിലേക്ക് അയച്ചിട്ടുണ്ട്. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
◾https://dailynewslive.in/ തിരുവല്ലയില്‍ മദ്യപന് യുവതിയെ പരസ്യമായി ആക്രമിച്ച സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയതായി വിലയിരുത്തല്‍. സ്റ്റേഷന് വളപ്പില്‍ ഏറെ നേരം നിന്ന് ബഹളം വയ്ക്കുകയും പൊലീസുകാരെ വെല്ലുവിളിക്കുകയും ചെയ്ത ശേഷമാണ് പ്രതി ജോജോ പുറത്തിറങ്ങി യുവതിയെയും ആക്രമിച്ചത്. ഈ സമയത്ത് ജോജോയെ കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കില്‍ യുവതി ആക്രമിക്കപ്പെടുന്ന അവസ്ഥയുണ്ടാകുമായിരുന്നില്ല എന്നാണ് വിലയിരുത്തല്‍.
◾https://dailynewslive.in/ കലാകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ വി കെ ശേഖരന് അന്തരിച്ചു. ചാവക്കാട് പാലയൂര്‍ വടക്കുംഞ്ചേരി കുടുംബ ക്ഷേത്രത്തില്‍ കളഭാട്ടത്തിനിടെ കുചേല വേഷത്തില്‍ അരങ്ങിലെത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. 96 വയസ്സായിരുന്നു.
◾https://dailynewslive.in/ രാഹുല്‍ ഗാന്ധിക്കും തനിക്കുമെതിരായ ബിജെപിയുടെ പരാതി കോണ്‍ഗ്രസിന്റെ പ്രചാരണം അട്ടിമറിക്കാനാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. ബിജെപി ഭരണഘടന മാറ്റുമെന്ന് ഖാര്‍ഗെയും രാഹുലും പറഞ്ഞുവെന്നും രാജ്യത്ത് വിഭജനമുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ നടത്തി എന്നുമായിരുന്നു ബിജെപിയുടെ പരാതി. പരാതിക്ക് പിന്നില്‍ തെറ്റായ അനുമാനവും പ്രേരണയുമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടിസിന് നല്കിയ മറുപടിയില്‍ ഖര്‍ഗെ വിശദീകരിച്ചു.
◾https://dailynewslive.in/ ഹരിയാനയിലെ ബിജെപി സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസിന് പിന്തുണ വാഗ്ദാനംചെയ്ത് നിയമസഭയില്‍ 10 അംഗങ്ങളുള്ള സഖ്യകക്ഷിയായിരുന്ന ജെജെപി. തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസാണെന്നും ജെജെപി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. അതേസമയം എംഎല്‍എമാരില്‍ പലരും തങ്ങളോടൊപ്പം ഉണ്ടെന്നും ഒരു ആശങ്കയില്ലെന്നും മുന്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ പറഞ്ഞു ലോക്സഭ തെരഞ്ഞെടുപ്പിനിടെ നാടകീയ നീക്കങ്ങള്‍ക്കാണ് ഹരിയാന സാക്ഷ്യം വഹിക്കുന്നത്.
◾https://dailynewslive.in/ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ കേസില്‍ എംബിബിഎസ് വിദ്യാര്‍ഥിനി അറസ്റ്റില്‍. രാജസ്ഥാന് സ്വദേശിനിയായ 20 കാരിയായ വിദ്യാര്‍ഥിനിക്കെതിരെയാണ് ആള്‍മാറാട്ടത്തിന് പൊലീസ് കേസെടുത്തത്. ജാല്‍ഗനില്‍ നിന്നുള്ള നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ഥിക്ക് വേണ്ടിയാണ് എംബിബിഎസ് വിദ്യാര്‍ഥിനി പരീക്ഷ എഴുതിയത്.
◾https://dailynewslive.in/ എന്‍ഡിഎ സ്ഥാനാര്‍ഥിയും സിറ്റിംഗ് എംപിയുമായ പ്രജ്വല്‍ രേവണ്ണ നാട്ടില്‍ തിരിച്ചെത്തുക 13 ന് ശേഷമെന്ന് വിവരം. കേസ് വരുമെന്ന് കണ്ടപ്പോള്‍ കര്‍ണാടകയിലെ ഒന്നാം ഘട്ട തെരഞ്ഞെടുപ്പിന് പിന്നാലെ രാജ്യം വിട്ട പ്രജ്വലിനെതിരെ ഇന്നലെ ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കിയിരുന്നു. അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രജ്വലിന് എതിരെ പുതിയ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
◾https://dailynewslive.in/ ഹൈദരാബാദിലെ ബാച്ചുപള്ളി മേഖലയില്‍ കനത്ത മഴയ്ക്കിടെ നിര്‍മാണത്തിലിരിക്കുന്ന അപാര്ട്മെന്റിന്റെ ഭിത്തി തകര്‍ന്ന് ഏഴ് മരണം. ഒഡീഷ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ എക്സ്കവേറ്റര്‍ ഉപയോഗിച്ച് തകര്‍ന്ന മതിലിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി.
◾https://dailynewslive.in/ നെതര്‍ലാന്‍ഡ്, ജര്‍മ്മനി, ഫ്രാന്‍സ്, സ്വിറ്റ്സര്‍ലാന്‍ഡ്, ഓസ്ട്രിയ അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലെ വിവിധ സര്‍വ്വകലാശാലകളില്‍ പലസ്തീന് അനുകൂല പ്രതിഷേധങ്ങള്‍ വ്യാപകമാവുന്നു. അമേരിക്കയിലെ പ്രമുഖ സര്‍വ്വകലാശാലകളില്‍ അടുത്തിടെയുണ്ടായ പ്രതിഷേധങ്ങളുടെ ചുവട് പിടിച്ചാണ് യൂറോപ്പിലെ പ്രതിഷേധം. ഗാസയിലെ ഇസ്രയേല്‍ ആക്രമണങ്ങള്‍ക്ക് എതിരെയാണ് വിദ്യാര്‍ത്ഥി പ്രതിഷേധം വ്യാപകമാവുന്നത്.
◾https://dailynewslive.in/ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിനിടയിലെ അച്ചടക്ക ലംഘനത്തിന്റെ പേരില്‍ രാജസ്ഥാന് റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ് പിഴ ചുമത്തി ബിസിസിഐ. മത്സരത്തിനിടെ പുറത്തായപ്പോള്‍, ഗ്രൗണ്ട് വിടാതെ അംപയറോടു തര്‍ക്കിച്ചതിനാണ് മലയാളി താരത്തിനെതിരായ നടപടി. മാച്ച് ഫീയുടെ 30 ശതമാനം സഞ്ജു സാംസണ് പിഴയായി അടയ്ക്കേണ്ടിവരും. ലെവല്‍ 1ല്‍ വരുന്ന കുറ്റമാണു സഞ്ജു ചെയ്തതെന്നും ശിക്ഷാ നടപടി സഞ്ജു അംഗീകരിച്ചതായും ബിസിസിഐ പ്രസ്താവനയില്‍ അറിയിച്ചു.
◾https://dailynewslive.in/ മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പിന് കീഴിലുള്ള മുത്തൂറ്റ് മൈക്രോഫിന്നിന്റെ മൊത്ത വരുമാനം 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ മുന്‍ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 45.80 ശതമാനം വര്‍ധിച്ച് 653.42 കോടി രൂപയായി. മുന്‍ വര്‍ഷം ഇത് 448.17 കോടി രൂപയായിരുന്നു. നികുതിക്ക് ശേഷമുള്ള ലാഭം 94.56 കോടി രൂപയില്‍ നിന്ന് 26.65 ശതമാനം വര്‍ധിച്ച് 119.76 കോടി രൂപയായി. നാലാം പാദത്തില്‍ അറ്റ പലിശ വരുമാനം 47.02 ശതമാനം വര്‍ധിച്ച് 272.11 കോടി രൂപയില്‍ നിന്ന് 400.06 കോടി രൂപയിലെത്തി. മൊത്ത വരുമാനം മുന്‍ സാമ്പത്തിക വര്‍ഷത്തെ 1,446.34 കോടി രൂപയില്‍ നിന്ന് 58.02 ശതമാനം വര്‍ധിച്ച് 2,285.49 കോടി രൂപയായി. അറ്റ പലിശ വരുമാനം 55.66 ശതമാനം വര്‍ധിച്ച് 874.40 കോടി രൂപയില്‍ നിന്ന് 1,361.10 കോടി രൂപയായി ഉയര്‍ന്നു. നികുതിക്ക് ശേഷമുള്ള ലാഭം 174.32 ശതമാനം വളര്‍ച്ചയോടെ 163.89 കോടി രൂപയില്‍ നിന്ന് 449.58 കോടി രൂപയുമായി. 2023-24 സാമ്പത്തിക വര്‍ഷം കമ്പനിയുടെ മൊത്ത നിഷ്ക്രിയ ആസ്തി 2.29 ശതമാനമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 2.97 ശതമാനമായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 0.60 ശതമാനമായിരുന്ന അറ്റ നിഷ്ക്രിയ ആസ്തി 0.35 ശതമാനവുമായി. 2023-24 സാമ്പത്തിക വര്‍ഷം കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 12,193.50 കോടി രൂപയായി ഉയര്‍ന്നു. കമ്പനിയുടെ ചരിത്രത്തിലെ ഏക്കാലത്തെയും ഉയര്‍ന്ന മൂല്യമാണിത്. ഈ കാലയളവില്‍ കമ്പനിയുടെ ലാഭം 2.74 മടങ്ങ് വര്‍ധിച്ചു.
◾https://dailynewslive.in/ മാസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍ പിക്സല്‍ 8എ ഇന്ത്യയില്‍ അവതരിപ്പിച്ചു. എ സീരിസിലെ പുതിയ സ്മാര്‍ട്ട്ഫോണ്‍ ടെന്‍സര്‍ ജിത്രീ ചിപ്സെറ്റ് സാങ്കേതികവിദ്യയോടെയാണ് അവതരിപ്പിക്കുന്നത്. 6.1 ഇഞ്ച് ഫുള്‍ എച്ച്ഡി+ ഒഎല്‍ഇഡി എച്ച്ഡിആര്‍ ഡിസ്പ്ലേ, 120ഹെര്‍ട്സ് റിഫ്രഷ് നിരക്ക്, 2,000 നിറ്റ്സിന്റെ പീക്ക് ബ്രൈറ്റ്നെസ്, മുന്‍വശത്ത് കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3 സംരക്ഷണം തുടങ്ങിയ ഫീച്ചറുകളോടെയാണ് ഫോണ്‍ അവതരിപ്പിച്ചത്. ആന്‍ഡ്രോയിഡ് 14 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുക. ഡ്യുവല്‍ ക്യാമറ സജ്ജീകരണത്തോടെയാണ് ഫോണ്‍ വരുന്നത്. 64 എംപി പ്രൈമറി സെന്‍സറും 13 എംപി അള്‍ട്രാ-വൈഡ് ആംഗിള്‍ ലെന്‍സും ഇതില്‍ ഉള്‍പ്പെടുന്നു. 8ജിബി റാം/128ജിബി സ്റ്റോറേജ് വേരിയന്റിന് ഇന്ത്യയില്‍ 52,999 രൂപയാണ് വില. 8ജിബി റാം/256 ജിബി സ്റ്റോറേജ് വേരിയന്റിന് 59,999 രൂപ നല്‍കണം. ഫോണ്‍ നിലവില്‍ ഫ്ലിപ്പ്കാര്‍ട്ടില്‍ ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കും. മെയ് 14 ന് രാവിലെ 6.30 ന് ഇത് വില്‍പ്പനയ്ക്കെത്തും. ഗൂഗിളിന്റെ ബില്‍റ്റ്-ഇന്‍ അക അസിസ്റ്റന്റായ ജെമിനിയുമായാണ് ഫോണ്‍ വരുന്നത്. വിവിധ ജോലികള്‍ക്കായി ചിത്രങ്ങള്‍ ടൈപ്പ് ചെയ്യാനും സംസാരിക്കാനും ചേര്‍ക്കാനും ഇത് ഉപയോക്താക്കളെ അനുവദിക്കുന്നു. കൂടാതെ, ആപ്പുകള്‍ മാറാതെ തന്നെ വിവരങ്ങള്‍ വേഗത്തില്‍ കണ്ടെത്താന്‍ സര്‍ക്കിള്‍ ടു സെര്‍ച്ച് ഫീച്ചര്‍ ഉപയോക്താക്കളെ പ്രാപ്തമാക്കുന്നു. എന്താണ് നോക്കുന്നതെന്ന് തിരയാന്‍ ഒരു ചിത്രത്തിലോ ടെക്സ്റ്റിലോ വീഡിയോയിലോ വിരല്‍ ഉപയോഗിച്ച് വൃത്താകൃതിയിലാക്കി തിരയാന്‍ കഴിയുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ടാപ്പ് ചെയ്തും വിവരങ്ങള്‍ അറിയാം.
◾https://dailynewslive.in/ മണിരത്നം-കമല്‍ ഹാസന് കോമ്പോയില്‍ ഒരുങ്ങുന്ന ‘തഗ് ലൈഫ്’ ചിത്രത്തിലെ നടന് ചിമ്പുവിന്റെ ക്യാരക്ടര്‍ പോസ്റ്ററും ടീസറും പുറത്ത്. ബോര്‍ഡര്‍ പട്രോള്‍ വാഹനത്തില്‍ മണലാരണ്യത്തില്‍ കുതിച്ചു പായുന്ന സിമ്പുവിനെയാണ് ടീസറില്‍ കാണാനാവുക. കൈയില്‍ തോക്കുമായി തീപ്പൊരി ലുക്കിലാണ് നടന്റെ എന്‍ട്രി. ന്യൂ തഗ് ഇന്‍ ടൗണ്‍ എന്ന അടിക്കുറിപ്പോടുകൂടി പങ്കുവയ്ക്കപ്പെട്ട പോസ്റ്റര്‍ സൂചിപ്പിക്കുന്നത് ചിത്രത്തില്‍ ആക്ഷന്‍ കൂടുതല്‍ പ്രാധാന്യം ഉണ്ടെന്നാണ്. അതേസമയം, ദുല്‍ഖര്‍ സല്മാന് പിന്മാറിയതോടെയാണ് ചിത്രത്തിലേക്ക് ചിമ്പു എത്തിയത്. മറ്റ് ഷൂട്ടിംഗ് തിരക്കുകള്‍ ഉള്ളതിനാലാണ് ദുല്‍ഖര്‍ തഗ് ലൈഫ് ഉപേക്ഷിച്ചത്. ദുല്‍ഖറിന് പിന്നാലെ നടന് ജയം രവിയും ചിത്രത്തില്‍ നിന്നും പിന്നോട്ട് പോയിരുന്നു. ഈ റോളിലേക്ക് അശോക് സെല്വന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 1987ല്‍ പുറത്തിറങ്ങിയ ‘നായകന്’ ശേഷം മണിരത്നവും കമലും ഒന്നിക്കുന്നു എന്നതാണ് തഗ് ലൈഫിന്റെ ഏറ്റവും വലിയ പ്രത്യേകത. എ.ആര് റഹ്മാനാണ് സിനിമയുടെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.
◾https://dailynewslive.in/ സൗബിന് ഷാഹിര്‍, ധ്യാന്‍ ശ്രീനിവാസന്, ദിലീഷ് പോത്തന്, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബന് സാമുവല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മച്ചാന്റെ മാലാഖ’. ചിത്രം ജൂണ്‍ 14 ന് പെരുന്നാള്‍ റിലീസായി എത്തുമെന്ന് പ്രഖ്യാപിച്ച പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. സാമൂഹികപ്രസക്തിയുള്ള ഈ ഫാമിലി എന്റര്‍ടെയിനര്‍ നിരവധി വൈകാരികമുഹൂര്‍ത്തങ്ങളെ നര്‍മ്മത്തില്‍ ചാലിച്ച് കുടുംബപ്രേക്ഷകര്‍ക്കായി അണിയിച്ചൊരുക്കുന്നു. സംവിധായകന് ജക്സണ്‍ ആന്റണിയുടെ കഥക്ക് അജീഷ് പി തോമസ് തിരക്കഥ രചിക്കുന്നു. ചിത്രത്തില്‍ മനോജ് കെ യു, വിനീത് തട്ടില്‍, ശാന്തി കൃഷ്ണ, ലാല്‍ ജോസ്, രാജേഷ് പറവൂര്‍, ആല്‍ഫി പഞ്ഞിക്കാരന്‍, ആര്യ, ശ്രുതി ജയന് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.
◾https://dailynewslive.in/ രാജ്യത്ത് ഏറ്റവും അധികം വില്‍ക്കുന്ന വാഹനങ്ങളുടെ പട്ടികയില്‍ തുടര്‍ച്ചയായ രണ്ടാം മാസവും ടാറ്റ പഞ്ച് ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ മാസം 17547 യൂണിറ്റ് വില്പനയുമായി ഒന്നാമനായ പഞ്ചിന്റെ ഈ മാസത്തെ വില്പന 19158 യൂണിറ്റാണ്. കഴിഞ്ഞ വര്‍ഷം ഏപ്രിലിനെ അപേക്ഷിച്ച് 75 ശതമാനം അധിക വില്പനയാണ് ഈ വര്‍ഷം പഞ്ച് നേടിയത്. രണ്ടാം സ്ഥാനം മാരുതി സുസുക്കിയുടെ ഹാച്ച്ബാക്ക് വാഗണ്‍ ആറിനാണ്. 17850 യൂണിറ്റാണ് ഏപ്രില്‍ മാസം മാസം മാത്രം വിറ്റത്. പഞ്ച് കഴിഞ്ഞ വര്‍ഷം ഏപ്രിലിനെ അപേക്ഷിച്ച് 15 ശതമാനം വളര്‍ച്ച കുറവാണ്. ബ്രെസ, ഡിസയര്‍, ഹ്യുണ്ടേയ് ക്രേറ്റ, മഹീന്ദ്ര സ്കോര്‍പിയോ, ഫ്രോങ്സ്, ബലേനോ, എര്‍ട്ടിഗ, ഈക്കോ എന്നിവയാണ് യഥാക്രമം മൂന്നു മുതല്‍ പത്തു വരെയുള്ളത്. ഇന്ത്യയില്‍ ഏറ്റവും അധികം വാഹനങ്ങള്‍ വില്‍ക്കുന്ന നിര്‍മാതാക്കളുടെ പട്ടികയില്‍ മാരുതി തന്നെയാണ് ഒന്നാമന്. വില്പന 137952 യൂണിറ്റ്. 50201 യൂണിറ്റ് വില്പനയുമായാണ് ഹ്യുണ്ടേയ്യാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. മൂന്നാം സ്ഥാനത്ത് 47885 യൂണിറ്റ് വില്പനയുമായി ടാറ്റയാണ്. 41008 യൂണിറ്റ് വില്പനയുമായി മഹീന്ദ്രയാണ് നാലാമന്. 19968 യൂണിറ്റ് വില്പനയുമായി കിയ അഞ്ചാമതുമെത്തി. ടൊയോട്ട (18700 യൂണിറ്റ്), എംജി (4485 യൂണിറ്റ്), ഹോണ്ട (4351 യൂണിറ്റ്), റെനോ (3707 യൂണിറ്റ്), ഫോക്സ്വാഗണ് (3049 യൂണിറ്റ്) എന്നിവരാണ് ആദ്യ പത്തില്‍ എത്തിയ നിര്‍മാതാക്കള്‍.
◾https://dailynewslive.in/ അവള് സ്നേഹിക്കാനാഗ്രഹിച്ചതല്ല. എന്നിട്ടും അറിയാതെ സ്നേഹത്തില്‍ വീണുപോയി. അത് അവളുടെ ഹൃദയാകാശത്തില്‍ പൂത്തിരികള്‍ കത്തിച്ചു. അവള് എന്തൊക്കെയോ ആശിച്ചു. എന്നാല്‍, അവന് അതൊരു സാധാരണ തമാശയായിരുന്നു. അതറിഞ്ഞപ്പോഴേക്കും അവള് ആകെ തകര്‍ന്നുപോയി. ഒരു വിഫലപ്രണയത്തിന്റെ കരുണാര്‍ദ്രമായ കഥ. ‘ഓര്‍മ്മയ്ക്കൊരു പൂമരം’. പെരുമ്പടവം ശ്രീധരന്. സൈകതം ബുക്സ്. വില 256 രൂപ.
◾https://dailynewslive.in/ കൈകളില്‍ കഴപ്പും പെട്ടെന്നു തരിപ്പും ചുളുചുളെ സൂചി കുത്തുന്ന വേദനയുമെല്ലാം പലപ്പോഴും പലര്‍ക്കും അനുഭവപ്പെടാറുണ്ട്. ഇത് ഒരു രോഗം തന്നെയാണ്. വേണ്ട ചികിത്സയെടുത്തില്ലെങ്കില്‍ ഗുരുതരമായി മാറാവുന്ന ഒരു രോഗം. കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം എന്നാണ് ഈ പ്രത്യേക രോഗം അറിയപ്പെടുന്നത്. 30 മുതല്‍ 60 വയസു വരെ പ്രായമുളളവരിലാണ് ഇത് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്. പ്രധാനമായും സ്ത്രീകളിലാണ് ഇതു കൂടുതലായി കണ്ടു വരുന്നത്. കൈനീളത്തില്‍ പോകുന്ന കയ്യിന്റെ മീഡിയന് നെര്‍വില്‍ അഥവാ നാഡിയില്‍ ഉണ്ടാകുന്ന മര്‍ദ്ദമാണ് ഇതിനു കാരണമാകുന്നത്. കൈ തിരിച്ചും മറിച്ചും കയ്യിനു കൂടുതല്‍ മര്‍ദം നല്‍കിയും ജോലി ചെയ്യുന്നവരിലാണ് ഇതു പ്രത്യേകിച്ചും കണ്ടു വരുന്നത്. ചില സാഹചര്യത്തില്‍ പ്രമേഹ രോഗബാധിതര്‍ക്ക് ഇതുണ്ടാകാറുണ്ട്. പ്രമേഹം നാഡികളെ ബാധിയ്ക്കുന്നതാണ് ഇതിനുള്ള കാരണം. ഇതുപോലെ സന്ധിവാതം, അമിത വണ്ണം, ഹൈപ്പോ തൈറോയ്ഡ് തുടങ്ങിയവയും ഇതിനുള്ള കാരണങ്ങളാണ്. സ്ഥിരം മദ്യപിയ്ക്കുന്നത് ഇതിനുള്ള കാരണമാണ്. കൈ ഉപയോഗിച്ചുള്ള പ്രത്യേക ജോലികള്‍ കൊണ്ട് ടണലിന്റെ വിസ്താരം കുറയുന്നതാണ് ഇതിനുള്ള പ്രധാനപ്പെട്ട ഒരു കാരണം. നെര്‍വ് കണ്ടക്ഷന്‍ സ്റ്റഡി എന്നൊരു ടെസ്റ്റാണ് ഇതിന്റെ ആക്കമറിയാന്‍ നല്ലത്. തുടക്കത്തില്‍ കണ്ടെത്തിയാല്‍ വ്യായാമങ്ങളിലൂടെയും മറ്റും ഇതിനു പരിഹാരം കണ്ടെത്തുവാന്‍ സാധിയ്ക്കും. എന്നാല്‍ അല്പം കൂടി കഴിഞ്ഞാല്‍ സര്‍ജറിയിലൂടെ ഇതിനു പരിഹാരം കണ്ടെത്താം. എന്നാല്‍ ഇത്തരം പ്രശ്നം അവഗണിച്ചാല്‍ പിന്നീട് കൈകളിലെ മസിലുകള്‍ പൂര്‍ണമായും നശിച്ചു പോകും. കൈ കൊണ്ട് ഒരു ചെറി വടി പോലും എടുക്കാന്‍ ആകാത്ത അവസ്ഥ വരികയും ചെയ്യും. ഒമേഗ 3 ഫാറ്റി ആസിഡുകള്‍, വൈറ്റമിന്‍ ബി ടു കൊടുക്കുന്നതും ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ്. ഇതിനു പുറമേ ഹോര്‍മോണ്‍ പ്രശ്നങ്ങള്‍, ക്യാന്‍സര്‍ ട്യൂമറുകള്‍, കിഡ്നി പ്രശ്നങ്ങള്‍, സ്ട്രോക്ക്, മള്‍ട്ടിപ്പിള്‍ സിറോസിസ്, പെരിഫെറല്‍ ആര്‍ട്ടെറി തുടങ്ങിയ പല രോഗങ്ങളുടേയും ലക്ഷണം കൂടിയാണ് കയ്യിലുണ്ടാകുന്ന മരവിപ്പും മറ്റും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.51, പൗണ്ട് – 104.19, യൂറോ – 89.71, സ്വിസ് ഫ്രാങ്ക് – 91.89, ഓസ്ട്രേലിയന്‍ ഡോളര്‍ – 54.85, ബഹറിന്‍ ദിനാര്‍ – 221.64, കുവൈത്ത് ദിനാര്‍ -271.55, ഒമാനി റിയാല്‍ – 217.02, സൗദി റിയാല്‍ – 22.27, യു.എ.ഇ ദിര്‍ഹം – 22.74, ഖത്തര്‍ റിയാല്‍ – 22.94, കനേഡിയന്‍ ഡോളര്‍ – 60.70.