https://dailynewslive.in/ കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള സഹായത്തിലേക്ക് 5000 കോടി രൂപ ഈ മാസം നല്‍കാമെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് സുപ്രീം കോടതിയില്‍ തള്ളിയ കേരളം 10,000 കോടി രൂപ അടിയന്തിരമായി നല്‍കണമെന്ന് ആവശ്യപ്പെട്ടു. വായ്പയെടുക്കാനുള്ള കേരളത്തിന്റെ അവകാശം ഹനിക്കുന്നതാണ് കേന്ദ്ര നിലപാടെന്ന് കേരളം കോടതിയില്‍ വാദിച്ചു. ഒപ്പം വിശദമായ വാദം കേള്‍ക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. ഇതോടെ ഹര്‍ജിയില്‍ വാദം നടക്കട്ടെ എന്ന് കേന്ദ്രവും നിലപാടെടുത്തു. നാളെ പത്തരക്ക് സുപ്രീം കോടതി വാദം കേള്‍ക്കും.
◾https://dailynewslive.in/ എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്നലെ കൈമാറിയ ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം. ജമ്മു കശ്മീര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ ഇന്ന് വൈകീട്ടോടെ ദില്ലിയിലെത്തിയതിനു ശേഷമായിരിക്കും പരിശോധന. ഇലക്ട്രല്‍ ബോണ്ടിലെ വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലാണ് കൈമാറിയിരിക്കുന്നത്.
◾
https://dailynewslive.in/ 2019 മുതല്‍ ഇതുവരെ 22,217 തിരഞ്ഞെടുപ്പ് ബോണ്ടുകള്‍ വ്യക്തികളും സ്ഥാപനങ്ങളും ട്രസ്റ്റുകളും വാങ്ങിയിട്ടുണ്ടെന്നും ഇതില്‍ 22,030 ബോണ്ടുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പണമാക്കിയെന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. രേഖകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണമെന്ന ഉത്തരവ് ഉത്തരവ് നടപ്പാക്കി സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് എസ്.ബി.ഐ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.*കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണ്‍*
കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണില്‍ ഇപ്പോള്‍ സ്വര്‍ണവിലയുടെ 90 ശതമാനവും വായ്പയായി ലഭിക്കുന്നു. ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. മാക്സിമം കയ്യില്‍ കിട്ടുമ്പോള്‍ മറ്റെവിടെ പോകാന്‍.
*കൂടുതല്‍ വിവരങ്ങള്‍ക്ക് : ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*
◾https://dailynewslive.in/ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യംവെച്ച് മഹിളാ പ്രകടന പത്രികയുമായി കോണ്‍ഗ്രസ്. അധികാരത്തില്‍ വരികയാണെങ്കില്‍ ദരിദ്ര കുടുംബത്തിലെ ഒരു വനിതയ്ക്ക് വര്‍ഷത്തില്‍ ബാങ്ക് അക്കൗണ്ടുകള്‍ വഴി ഒരു ലക്ഷം രൂപ നല്‍കും സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണമേര്‍പ്പെടുത്തും തുടങ്ങിയ വാഗ്ദാനങ്ങളാണ് മഹിളാ പ്രകടന പത്രികയില്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിരിക്കുന്നത്.
◾https://dailynewslive.in/ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് തൂത്തുവാരുമെന്ന് എപിബി ന്യൂസ്-സി വോട്ടര്‍ അഭിപ്രായ സര്‍വ്വേ. എല്‍ഡിഎഫും എന്‍ഡിഎയും ഒരു സീറ്റില്‍ പോലും വിജയിക്കില്ലെന്നാണ് സര്‍വ്വേ പറയുന്നത്. വയനാട്ടില്‍ മത്സരിക്കുന്ന രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം ഇത്തവണയും യുഡിഎഫിന് അനുകൂല തരംഗം സൃഷ്ടിക്കുമെന്ന് സര്‍വ്വേ വിലയിരുത്തുന്നു.
◾https://dailynewslive.in/ സിഎഎ ചട്ടം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പ്രത്യേക ഹര്‍ജി നല്‍കുമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൗരത്വ നിയമ ഭേദഗതിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയോടൊപ്പമാണ് പുതിയ ഹര്‍ജിയും നല്‍കുന്നത്.
◾https://dailynewslive.in/ ദേശീയ അന്തര്‍ദേശീയ നിലവാരത്തിലുള്ള ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിംഗ് യോഗ്യത സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ കെഎസ്ആര്‍ടിസിയുടെ മേല്‍നോട്ടത്തോടെ സംസ്ഥാനത്ത് ആരംഭിക്കുന്നത് 22 ഡ്രൈവിംഗ് സ്‌കൂളുകള്‍. സ്റ്റാഫ് ട്രെയിനിംഗ് സെന്റര്‍ പാറശ്ശാല, ഈഞ്ചക്കല്‍, ആറ്റിങ്ങല്‍, ആനയറ, ചാത്തന്നൂര്‍, ചടയമംഗലം, മാവേലിക്കര, പന്തളം, പാലാ, കുമളി, അങ്കമാലി, പെരുമ്പാവൂര്‍, ചാലക്കുടി, നിലമ്പൂര്‍, പൊന്നാനി, എടപ്പാള്‍, ചിറ്റൂര്‍, കോഴിക്കോട്, മാനന്തവാടി, തലശ്ശേരി, കാഞ്ഞങ്ങാട് തുടങ്ങിയ സ്ഥലങ്ങളിലാണ് ആദ്യഘട്ടത്തില്‍ ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുക.
*
class="selectable-text copyable-text nbipi2bn">തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സില്‍ മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവല്‍*മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സിലെ മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലില്‍ 299 രൂപ മുതലുള്ള സ്പെഷ്യല്‍ കളക്ഷന്‍. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾https://dailynewslive.in/ ശബരി കെ റൈസിന്റെ വില്‍പന സംസ്ഥാനത്ത് ഇന്ന് തുടങ്ങാനിരിക്കെ സപ്ലൈക്കോ ഔട്ട്‌ലെറ്റുകളിലൊന്നിലും അരി എത്തിയില്ലെന്ന് റിപ്പോര്‍ട്ടുകള്‍. അരി മാത്രമല്ല, സബ്‌സിഡി സാധനങ്ങളും ഔട്ട്‌ലെറ്റുകളില്‍ എത്തിയിട്ടില്ലെന്നാണ് വിവരം. അതേസമയം കെ റൈസ് ഉദ്ഘാടനത്തിന് ശേഷം അരി എത്തിക്കും എന്നാണ് സപ്ലൈക്കോ വിശദീകരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് റൈസിന് പകരമായി സംസ്ഥാന സര്‍ക്കാര്‍ ഇറക്കുന്ന ശബരി കെ റൈസിന്റെ വിതരണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. കിലോക്ക് 10 മുതല്‍ 11 രൂപ വരെ നഷ്ടം സഹിച്ചാണ് സര്‍ക്കാര്‍ കെ റൈസ് വിപണിയിലെത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
◾https://dailynewslive.in/ ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ ഗ്ലാസ് ബ്രിഡ്ജിന്റെ ഇന്ന് നിശ്ചയിച്ചിരുന്ന ഉദ്ഘാടനം വര്‍ക്കല ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും മാറ്റി. കോഴിക്കോട് എന്‍ഐടിയിലെ വിദ്ഗദരുടെ സുരക്ഷ പരിശോധനയ്ക്ക് ശേഷം മാത്രം ഗ്ലാസ് ബ്രിഡ്ജ് പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്താല്‍ മതിയെന്നാണ് നിലവിലെ തീരുമാനം.
◾https://dailynewslive.in/ ബെനാമി ഇടപാടിലൂടെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ആയിരം കോടിയോളം രൂപ സമ്പാദിച്ചെന്ന് ആരോപിച്ച ശോഭാ സുരേന്ദ്രനെതിരെ ക്രിമിനല്‍ മാനനഷ്ടക്കേസ്. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലാണ് വേണുഗോപാല്‍ പരാതി നല്‍കിയത്.
◾https://dailynewslive.in/ തന്നെ സിപിഎമ്മിലേക്കു ക്ഷണിച്ചത് ഇ.പി. ജയരാജനല്ലെന്നും ദല്ലാള്‍ നന്ദകുമാര്‍ തന്നെ വിളിച്ചപ്പോള്‍ താന്‍ പ്രതികരിച്ചിട്ടില്ലെന്നും പത്മജ വേണുഗോപാല്‍. എന്നാല്‍ മുതിര്‍ന്ന സിപിഎം നേതാക്കള്‍ വിളിച്ചിരുന്നു എന്നത് ശരിയാണെന്നും പക്ഷേ, അവരുമായി നല്ല ബന്ധം സൂക്ഷിക്കുന്നതിനാല്‍ തത്കാലം പേര് പരാമര്‍ശിക്കുന്നില്ലെന്നും പത്മജ പറഞ്ഞു.
◾
https://dailynewslive.in/ കെ മുരളീധരനും പത്മജയും ആങ്ങളയും പെങ്ങളുമാണോയെന്ന് അവര്‍ തീരുമാനിക്കട്ടെയെന്ന് സുരേഷ് ഗോപി. പത്മജ വേണുഗോപാലിനെ ബിജെപിയിലേക്ക് ആരും ക്ഷണിച്ച് കൂട്ടിക്കൊണ്ട് വന്നതല്ലെന്നും പത്മജ സ്വന്തം ഇഷ്ടപ്രകാരം വന്നതാണെന്നും സുരേഷ് ഗോപി പറഞ്ഞു. താന്‍ ജയിച്ചാല്‍ തൃശൂരില്‍ എലിവേറ്റഡ് ഹൈവേ കൊണ്ടുവരുമെന്നും സുരേഷ് ഗോപി വാഗ്ദാനം ചെയ്തു. ◾https://dailynewslive.in/ പ്രധാനമന്ത്രിയുടെ വരവിന് മുന്നോടിയായി പ്രമുഖരായ കോണ്‍ഗ്രസ് നേതാക്കളും, വരും ദിവസങ്ങളില്‍ ഇടത് മുന്നണികളില്‍ നിന്നുള്ളവരും ബിജെപിയില്‍ ചേരുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. പ്രമുഖരായ കോണ്‍ഗ്രസ് നേതാക്കള്‍ നാളെ തിരുവനന്തപുരത്ത് വെച്ച് പാര്‍ട്ടിയില്‍ ചേരുമെന്നാണ് സുരേന്ദ്രന്‍ അവകാശപ്പെടുന്നത്.
◾https://dailynewslive.in/ ചാലക്കുടിയില്‍ പൊലീസ് ജീപ്പ് തകര്‍ത്തത് ഉള്‍പ്പടെ ചാലക്കുടി, ആളൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ നാല് കേസുകളില്‍ പ്രതിയായിരുന്ന ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റായ നിഥിന്‍ പുല്ലനെ കാപ്പ ചുമത്തി നാട് കടത്താന്‍ ഉത്തരവ്. 6 മാസത്തേക്കാണ് നാടുകടത്താന്‍ ഉത്തരവിട്ടതെന്ന് ഡിഐജി അജിതാബീഗം അറിയിച്ചു.
◾https://dailynewslive.in/ കൊല്ലം പരവൂര്‍ മജിസ്ട്രേറ്റ് കോടതിയിലെ അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളുടെ ഉന്നത സ്വാധീനം കാരണം അന്വേഷണം അട്ടിമറിച്ചെന്നും പോലീസ് അന്വേഷണത്തില്‍ നീതി കിട്ടിയില്ലെന്നും ആരോപിച്ച്് അമ്മ പ്രസന്ന സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. മേലുദ്യോഗസ്ഥരുടെ പീഡനം കാരണമാണ് ആത്മഹത്യ എന്ന് വ്യക്തമായിട്ടും കുറ്റക്കാര്‍ക്കെതിരെ അച്ചടക്കനടപടിയല്ലാതെ മറ്റൊന്നുമുണ്ടായിട്ടില്ലെന്നും അമ്മ പറഞ്ഞു.
◾https://dailynewslive.in/ പാണ്ടിക്കാട് പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് കുഴഞ്ഞുവീണ് മരിച്ചത് ഹൃദയാഘാതത്തെ തുടര്‍ന്നാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. യുവാവിന്റെ ദേഹത്ത് മറ്റ് പരുക്കുകളൊന്നുമില്ലെന്നും മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ കാണുന്നില്ലെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. പന്തല്ലൂര്‍ കടമ്പോട് സ്വദേശി മൊയ്തീന്‍ കുട്ടിയാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനിടെ പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
◾https://dailynewslive.in/ സിഎഎ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വ്യാപകമായി പോസ്റ്റര്‍ പതിപ്പിച്ച് സൂപ്പര്‍ താരം വിജയുടെ പാര്‍ട്ടി തമിഴക വെട്രി കഴകം. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചതിന് ശേഷം വിജയുടെ പാര്‍ട്ടി ആദ്യമായി നിലപാടെടുക്കുന്ന വിഷയമാണിത്. മതമൈത്രി നിലനില്‍ക്കുന്നിടത്ത് ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് സിഎഎ നടപ്പാക്കുന്നതിലൂടെയുണ്ടാവുക എന്നും വിജയ് പറഞ്ഞു.
◾https://dailynewslive.in/ ബാംഗ്ലൂരിലെ രാമേശ്വരം കഫേയില്‍ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ ഒരാളെ എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തു. പ്രധാന പ്രതിയെന്നു സംശയിക്കുന്ന ബല്ലാരി സ്വദേശി ഷാബിറിനെയാണ് കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
◾https://dailynewslive.in/ മഹാരാഷ്ട്രയില്‍ നിന്ന് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവു കൂടി ബിജെപിയില്‍ ചേര്‍ന്നു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര മഹാരാഷ്ട്രയില്‍ പര്യടനം തുടരവെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ പദ്മാകര്‍ വാല്‍വിയാണ് ബിജെപിയില്‍ ചേര്‍ന്നത്. വടക്കന്‍ മഹാരാഷ്ട്രയിലെ നന്ദൂര്‍ബാര്‍ ജില്ലയിലെ കോണ്‍ഗ്രസിന്റെ പ്രബലനായ നേതാവാണ് വാല്‍വി. മിലിന്ദ് ദിയോറ, ബാബ സിദ്ധിഖി, അശോക് ചവാന്‍ എന്നിവര്‍ക്ക് ശേഷം സംസ്ഥാനത്ത് പാര്‍ട്ടി വിടുന്ന പ്രമുഖ നേതാവാണ് പദ്മാകര്‍ വാല്‍വി.
◾https://dailynewslive.in/ 48 ലോക്‌സഭാ സീറ്റുകളുള്ള മഹാരാഷ്ട്രയില്‍ എന്‍ഡിഎ സഖ്യത്തില്‍ ധാരണയായെന്ന് സൂചന. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി നാല് സീറ്റില്‍ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷിന്ദേ വിഭാഗം ശിവസേനയ്ക്ക് 13 സീറ്റുകളും ബിജെപി 31 സീറ്റിലും മത്സരിക്കും.
◾https://dailynewslive.in/ അമേരിക്ക യുക്രെയ്‌നിലേക്ക് സൈന്യത്തെ അയച്ചാല്‍ യുദ്ധത്തിന്റെ രൂപം മാറുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍. യുക്രെയ്‌നില്‍ ആണവയുദ്ധത്തിന് റഷ്യ തയാറാണെന്ന് പുടിന്‍ മുന്നറിയിപ്പു നല്‍കി
◾https://dailynewslive.in/ ഇന്ത്യയുടെ ഉപഭോക്തൃവില സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പം ഫെബ്രുവരിയില്‍ 5.09 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ 4-മാസത്തെ ഏറ്റവും താഴ്ചയാണിത്. ജനുവരിയില്‍ 5.10 ശതമാനമായിരുന്നു. നവംബറില്‍ 5.55 ശതമാനം, ഡിസംബറില്‍ 5.69 ശതമാനം എന്നിങ്ങനെ രേഖപ്പെടുത്തിയ ശേഷമാണ് പിന്നീട് പണപ്പെരുപ്പം താഴേക്ക് നീങ്ങിയത്. റിസര്‍വ് ബാങ്ക് മുഖ്യ പലിശനിരക്കുകള്‍ പരിഷ്‌കരിക്കാന്‍ പ്രധാന മാനദണ്ഡമാക്കുന്നത് റീറ്റെയ്ല്‍ പണപ്പെരുപ്പമാണ്. ഇത് 2-6 ശതമാനത്തിനുള്ളില്‍ തുടരുന്നത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് അഭികാമ്യമാണെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നു. അതേസമയം, പണപ്പെരുപ്പം 4 ശതമാനമായി നിയന്ത്രിക്കണമെന്നാണ് റിസര്‍വ് ബാങ്കിന് കേന്ദ്ര ധനമന്ത്രാലയം നല്‍കിയിട്ടുള്ള നിര്‍ദേശം. പണപ്പെരുപ്പം കുറഞ്ഞെങ്കിലും റിസര്‍വ് ബാങ്ക് ധൃതിപിടിച്ച് അടിസ്ഥാന പലിശനിരക്കുകള്‍ താഴ്ത്താന്‍ സാധ്യത വിരളം. ഭക്ഷ്യ വിലപ്പെരുപ്പം കൂടുന്നത് റിസര്‍വ് ബാങ്കിനെ അലോസരപ്പെടുത്തിയേക്കും. ജനുവരിയില്‍ രാജ്യത്ത് വിലക്കയറ്റ നിരക്ക് ഏറ്റവും കുറഞ്ഞ മൂന്ന് സംസ്ഥാനങ്ങളിലൊന്നായിരുന്നു കേരളം. എന്നാല്‍, ഫെബ്രുവരിയില്‍ നിരവധി സംസ്ഥാനങ്ങളില്‍ റീറ്റെയ്ല്‍ പണപ്പെരുപ്പ നിരക്ക് കേരളത്തേക്കാള്‍ കുറഞ്ഞിട്ടുണ്ട്. ജനുവരിയില്‍ 4.04 ശതമാനമായിരുന്നു കേരളത്തില്‍ പണപ്പെരുപ്പം. ഇത് കഴിഞ്ഞമാസം 4.64 ശതമാനമായി കൂടി. ജമ്മു കശ്മീര്‍, ബംഗാള്‍, ഉത്തരാഖണ്ഡ്, മദ്ധ്യപ്രദേശ്, ഡല്‍ഹി, ബിഹാര്‍ എന്നിവിടങ്ങളില്‍ പണപ്പെരുപ്പ നിരക്ക് കേരളത്തിലേതിനേക്കാള്‍ കുറവാണ്. 2.42 ശതമാനമേയുള്ളൂ ഡല്‍ഹിയില്‍. 7.55 ശതമാനവുമായി ഏറ്റവും കൂടിയ പണപ്പെരുപ്പ നിരക്കുള്ളത് ഒഡീഷയിലാണ്. ഇന്ത്യയുടെ ജനുവരിയിലെ വ്യാവസായിക ഉത്പാദന സൂചികയുടെ വളര്‍ച്ച 3.8 ശതമാനമായി താഴ്ന്നുവെന്ന റിപ്പോര്‍ട്ടും ഇന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തുവിട്ടു. ഡിസംബറില്‍ വളര്‍ച്ച 4.25 ശതമാനമായിരുന്നു. മാനുഫാക്ചറിംഗ് മേഖലയുടെ വളര്‍ച്ച 4.5 ശതമാനത്തില്‍ നിന്ന് 3.2 ശതമാനത്തിലേക്ക് താഴ്ന്നത് ജനുവരിയില്‍ തിരിച്ചടിയായി.
◾https://dailynewslive.in/ ഗൂഗിള്‍ ക്രോം വെബ് ബ്രൗസര്‍ ഉപയോക്താക്കള്‍ക്ക് വീണ്ടും മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഇന്ത്യയിലെ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം. അപകടത്തിന്റെ തീവ്രത കണക്കിലെടുത്ത് ‘ഹൈ റിസ്‌ക് മുന്നറിയിപ്പ്’ ആണ് സി.ഇ.ആര്‍.ടി-ഇന്‍ നല്‍കിയിരിക്കുന്നത്. സി.ഇ.ആര്‍.ടി-യുടെ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ – വിന്‍ഡോസ്, മാക് ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ക്കായുള്ള 122.0.6261.11/2ന് മുമ്പുള്ള ഗൂഗിള്‍ ക്രോം പതിപ്പുകളിലും അതിന് മുമ്പുള്ള ലിനക്സ് സിസ്റ്റങ്ങളിലും കണ്ടെത്തിയ ഒന്നിലധികം സുരക്ഷാ പിഴവുകളെ കുറിച്ചാണ് ഹൈലൈറ്റ് ചെയ്യുന്നത്. ‘CIVN20240085’ എന്ന് ഔട്ട്ലൈന്‍ ചെയ്തിരിക്കുന്ന സുരക്ഷാപിഴവുകളെ ഉയര്‍ന്ന തീവ്രതയിലാണ് റേറ്റ് ചെയ്തിരിക്കുന്നത്. ഈ പിഴവുകള്‍ ഉപയോഗിച്ച് ഹാക്കര്‍മാര്‍ക്ക് യൂസര്‍മാരുടെ സ്വകാര്യ വിവരങ്ങള്‍ സിസ്റ്റത്തില്‍ നിന്ന് മോഷ്ടിക്കാനും അനധികൃത പ്രവേശനം നേടി സിസ്റ്റത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനും കഴിയും. Fed-CM, വി8 എന്നീ ഗൂഗിള്‍ ക്രോം ഘടകങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ് സൈബര്‍ വിദഗ്ധര്‍ കണ്ടെത്തിയ പിഴവുകളില്‍ രണ്ട് പ്രധാന ഭീഷണികള്‍. ഈ പിഴവുകള്‍ മാല്‍വെയറുകള്‍ സിസ്റ്റത്തിലേക്ക് കടത്തിവിട്ട് ആക്രമണം നടത്താന്‍ ഹാക്കര്‍മാരെ പ്രാപ്തരാക്കും. ബ്രൗസര്‍ പൂര്‍ണ്ണമായും ക്രാഷ് ചെയ്യാനും അതിലൂടെ കഴിയുമെന്നും മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരം പ്രശ്നങ്ങളില്‍ നിന്ന് രക്ഷനേടാന്‍ എത്രയും പെട്ടന്ന് ക്രോം ഏറ്റവും പുതിയ വേര്‍ഷനിലേക്ക് അപ്ഡേറ്റ് ചെയ്യാനാണ് നിര്‍ദേശിക്കുന്നത്.
◾https://dailynewslive.in/ മലയാള സിനിമയ്ക്ക് വന്‍ സര്‍പ്രൈസ് ഹിറ്റ് സമ്മാനിച്ച സിനിമയാണ് ‘പ്രേമലു’. ഗിരീഷ് എ ഡി സംവിധാനം ചെയ്ത ചിത്രത്തില്‍ നസ്ലെന്‍ ആയിരുന്നു നായകന്‍. മലയാളത്തിന് പുറമെ തെലുങ്കിലും ചിത്രം റിലീസ് ചെയ്തിരുന്നു. എന്നാല്‍ തെലുങ്കില്‍ മാത്രം പ്രേമലു ഒതുങ്ങില്ല എന്ന വിവരമാണ് പുറത്തുവരുന്നത്. പ്രേമലു പുതിയ ഭാഷയിലേക്ക് റിലീസിന് ഒരുങ്ങുകയാണ്. ഇത്തവണ തമിഴിലാണ് സിനിമ എത്തുന്നത്. ഇക്കാര്യം നിര്‍മാതാക്കളില്‍ ഒരാളായ ദിലീഷ് പോത്തന്‍ തന്നെയാണ് പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്. മാര്‍ച്ച് 15ന് പ്രേമലുവിന്റെ ഡബ്ബിംഗ് പതിപ്പ് റിലീസ് ചെയ്യും. തമികത്തിലെ പ്രമുഖ വിതരണക്കാരായ റെഡ് ജെയ്ന്റ് മൂവീസ് ആണ് പ്രേമലു തമിഴ്നാട്ടില്‍ എത്തിക്കുന്നത്. നടനും രാഷ്ട്രീയക്കാരനുമായ ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തില്‍ ഉള്ളതാണ് ഈ കമ്പനി. വിനയ്താണ്ടി വരുവായാ, മങ്കാത്ത, അണ്ണാത്തെ, രാധേ ശ്യം, വിക്രം, പൊന്നിയിന്‍ സെല്‍വന്‍ 1,2, വാരിസ്, തുനിവ് തുടങ്ങി വമ്പന്‍ ചിത്രങ്ങള്‍ വിതരണത്തിന് എത്തിച്ചവരാണ് റെഡ് ജെയ്ന്റ് മൂവീസ്. അല്‍ഫോണ്‍സ് പുത്രന്റെ നേരത്തിന് ശേഷം ഇവര്‍ വിതരണത്തിന് എത്തിക്കുന്ന മലയാള ചിത്രം കൂടിയാണ് പ്രേമലു. പ്രേമലുവിന്റെ ആദ്യദിന കളക്ഷന്‍ കേരളത്തില്‍ 90 ലക്ഷം ആയിരുന്നു. എന്നാല്‍ രണ്ടാം ദിനം മുതല്‍ കഥ മാറി. ഓരോ ദിവസം പിന്നിടുംന്തോറും പ്രേമലു കോടികള്‍ വാരിക്കൂട്ടി. മാര്‍ച്ച് ആദ്യം തെലുങ്കില്‍ കൂടി റിലീസ് ചെയ്തതോടെ 100 കോടി ക്ലബ് എന്ന നേട്ടവും പ്രേമലു സ്വന്തമാക്കി. കേരളത്തില്‍ മാത്രം 50 കോടിയാണ് നസ്ലെന്‍ ചിത്രം സ്വന്തമാക്കിയത്.
◾https://dailynewslive.in/ തിയേറ്ററുകളില്‍ തരംഗം തീര്‍ത്ത് മുന്നേറുകയാണ് ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മല്‍ ബോയ്സ്’. ആഗോള ബോക്സ്ഓഫീസ് കളക്ഷനില്‍ 150 കോടി രൂപയോളമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. 2006-ല്‍ എറണാകുളത്തെ മഞ്ഞുമ്മല്‍ എന്ന പ്രദേശത്തു നിന്നും 11 യുവാക്കള്‍ കൊടൈക്കനാലിലേക്ക് ട്രിപ്പ് പോവുന്നതും, അതിലൊരാള്‍ ഗുണ കേവ്സില്‍ കുടുങ്ങുന്നതും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് സിനിമയുടെ പ്രമേയം. 1980-ല്‍ പുറത്തിറങ്ങിയ കമല്‍ ഹാസന്‍ ചിത്രം ഗുണ എന്ന ചിത്രത്തിനുള്ള ട്രിബ്യൂട്ട് കൂടിയായിരുന്നു മഞ്ഞുമ്മല്‍ ബോയ്സ്. ഗുണയിലെ ‘കണ്മണി അന്‍പോട്’ എന്ന ഗാനവും മഞ്ഞുമ്മല്‍ ബോയ്സിന്റെ പ്രധാന ഭാഗമാണ്. മഞ്ഞുമ്മല്‍ ചിത്രീകരണ സമയത്ത് കണ്മണി എന്ന ഗാനത്തിന്റെ കോപ്പി റൈറ്റ്സ് കിട്ടുമോ എന്നതായിരുന്നു ഏറ്റവും വലിയ ആശങ്ക എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ കാസ്റ്റിങ് ഡയറക്ടര്‍ കൂടിയായ ഗണപതി. കണ്മണി എന്ന ഗാനമില്ലാതെ മഞ്ഞുമ്മല്‍ എന്ന ചിത്രം അപൂര്‍ണമാണെന്നാണ് ഗണപതി പറയുന്നത്. സ്‌ക്രിപ്റ്റിംഗ് കഴിഞ്ഞ് ഇരിക്കുന്ന സമയത്ത് രാത്രി മിക്ക ദിവസവും ഈ പാട്ട് കേള്‍ക്കുമായിരുന്നു. അയ്യായിരം പ്രാവശ്യമെങ്കിലും കേട്ടിട്ടുണ്ടാകും. അതുകൊണ്ട് തന്നെ ബോയ്സിന് മുഴുവന്‍ ഇതില്‍ ഏത് ഷോട്ടാണ് ഇവിടെയാണ് എന്നെല്ലാം കൃത്യമായി അറിയാമായിരുന്നു. തിയറ്ററില്‍ സിനിമ എത്തുന്നതിന് മുന്‍പ് തന്നെ ഇതൊക്കെ ആലോചിച്ച് രോമാഞ്ചം വന്നിട്ടുണ്ട്” എന്നാണ് ഒരു അഭിമുഖത്തില്‍ ഗണപതി പറഞ്ഞത്.
◾https://dailynewslive.in/ നിലവില്‍ രാജ്യത്ത് അഞ്ചുലക്ഷം രൂപയില്‍ താഴെ വിലയുള്ള മൂന്ന് കാറുകള്‍ മാത്രമാണ് വിപണിയില്‍ ഉള്ളത് എന്ന് വേണമെങ്കില്‍ പറയാം. മാരുതി സുസുക്കിയുടെ ആള്‍ട്ടോ കെ10, എസ് പ്രെസോ, റെനോ ക്വിഡ് എന്നിവയാണ് ഈ കാറുകള്‍. ഇവയ്ക്ക് പുറമേ അഞ്ചുലക്ഷം രൂപയില്‍ താഴെ വിലയുള്ള കാര്‍ വാങ്ങണമെങ്കില്‍ സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ പോകേണ്ടി വരും. മാരുതി സുസുക്കി ആള്‍ട്ടോ കെ10 ആണ് ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും വില കുറവുള്ള കാര്‍. ആള്‍ട്ടോ 800 നിര്‍ത്തലാക്കിയതോടെ, ആള്‍ട്ടോ കെ10 മാത്രമാണ് ശേഷിക്കുന്നത്. എസ്റ്റിഡി, എല്‍എക്സഐ എന്നിവയാണ് ആള്‍ട്ടോ കെ10 ന്റെ രണ്ട് വേരിയന്റുകള്‍.അഞ്ചു ലക്ഷം രൂപയില്‍ താഴെയാണ് (എക്‌സ്‌ഷോറൂം വില) വില. എസ്റ്റിഡി വേരിയന്റിന് 3.99 ലക്ഷം രൂപയാണ് (എക്‌സ്‌ഷോറൂം) വില. എല്‍എക്സഐ ട്രിം 4.83 ലക്ഷം രൂപയ്ക്ക് (എക്‌സ്‌ഷോറൂം) ലഭ്യമാണ്. ഇവ രണ്ടും 1.0 ലിറ്റര്‍ കെ10സി പെട്രോള്‍ എന്‍ജിനിലാണ് പ്രവര്‍ത്തിക്കുന്നത്. മാരുതി സുസുക്കി എസ്-പ്രെസോയ്ക്ക് 4.26 ലക്ഷം രൂപയാണ് വില (എക്‌സ്-ഷോറൂം). ടറേ വേരിയന്റിനാണ് ഈ വില ഈടാക്കുന്നത്. മാരുതി സുസുക്കി ആള്‍ട്ടോ കെ10ന്റെ അതേ എന്‍ജിനാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. ഒരുകാലത്ത് 0.8 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലാണ് റെനോ ക്വിഡ് ലഭ്യമായിരുന്നത്. എന്നാല്‍ ഇപ്പോള്‍ 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ മാത്രമാണ് ലഭിക്കുന്നത്. ക്വിഡിന്റെ രണ്ട് വേരിയന്റുകള്‍ക്ക് 5 ലക്ഷം രൂപയില്‍ താഴെയാണ് (എക്‌സ്‌ഷോറൂം) വില. ആര്‍എക്സ്ഇ 4.69 ലക്ഷം രൂപയ്ക്കും (എക്‌സ്‌ഷോറൂം) ആര്‍എക്സഎല്‍(ഒ) 4.99 ലക്ഷം രൂപയ്ക്കുമാണ് (എക്‌സ്‌ഷോറൂം) ലഭിക്കുന്നത്. നിലവില്‍ 800സിസി കാറുകള്‍ വിപണിയില്‍ ലഭ്യമല്ല. 800 സിസിയുള്ള സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ മാത്രമാണ് ലഭിക്കുക.
◾https://dailynewslive.in/ മലയാള നോവല്‍ സാഹിത്യ ചരിത്രത്തില്‍ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട ‘ആടുജീവിതം’ ഒരു സിനിമയാകുകയാണ്. എഴുത്തുകാരന്‍ അടുക്കിപ്പെറുക്കി വെച്ചിരിക്കുന്ന വാക്കുകള്‍ക്കുള്ളിലെ മാസ്മരികമായ ഒരു ലോകം ഇതുവരെ ഓരോ വായനക്കാരനും അവരവരുടെ അനുഭവങ്ങള്‍ക്കും ഭാവനയ്ക്കുമനുസരിച്ച് ആസ്വദിച്ചിരുന്ന വായനയുടെ ആഴങ്ങള്‍ക്ക് ഈ ദൃശ്യവിരുന്ന് കൂടുതല്‍ ചാരുത പകരുമെന്ന് പ്രത്യാശിക്കാം. ”ഈ സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുള്ള പൃഥ്വിരാജും അമല പോളും താലിബും റിക്കും ജിമ്മി ജീന്‍ ലൂയിസും ഒക്കെ നിങ്ങളുടെ മനസ്സില്‍ കോറിയിട്ടിരിക്കുന്ന രൂപങ്ങളുമായി സാദൃശ്യമുണ്ടാകാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ ഞാനും നിങ്ങളും തമ്മിലുള്ള ചിന്തകള്‍ക്ക് സമാനതകളുണ്ടാകുകയാണ്.” – ബ്ലെസ്സി. ‘ബ്ലെസ്സി എന്ന സംവിധായകന്റെ കൃതൃയതയോടെയുള്ള അവതരണ മികവും ബെന്യാമിന്റെ നോവലിലെ അനര്‍ഘമുഹൂര്‍ത്തങ്ങളും ചേര്‍ന്ന ഈ ചലച്ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത് മറക്കാനാവാത്ത ഒരു അനുഭവമായിരിക്കും.” – പൃഥ്വിരാജ്. ‘ആടുജീവിതം നോവലും സിനിമാവൃത്താന്തങ്ങളും’. ബെന്യാമിന്‍. ഗ്രീന്‍ ബുക്സ്. വില 285 രൂപ.
◾https://dailynewslive.in/ അടുത്തകാലത്തായി പ്രചാരത്തില്‍ വന്ന ഒന്നാണ് വാട്ടര്‍ മെലന്‍ ഡയറ്റ് അഥവാ തണ്ണിമത്തന്‍ ഡയറ്റ്. രണ്ടു തരത്തിലാണ് ഈ ഡയറ്റ് ഉള്ളത്. ഒന്ന് ദീര്‍ഘകാലവും ഒന്ന് കുറഞ്ഞ കാലവും പിന്തുടരാന്‍ കഴിയുന്നത്. ദീര്‍ഘകാല ഡയറ്റിന് രണ്ടു ഘട്ടങ്ങള്‍ ഉണ്ട്. ഒന്ന് ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്ന ഘട്ടം, രണ്ടാമത് കാലറി ക്രമപ്പെടുത്തി വണ്ണം കുറയ്ക്കുന്ന ഘട്ടം. ആദ്യഘട്ടം മൂന്നു ദിവസമാണ്. ഇതില്‍ തണ്ണിമത്തന്‍ മാത്രം കഴിക്കുക. ആരോഗ്യവാനായ ഒരാള്‍ക്ക് ഇതില്‍ പ്രശ്നങ്ങള്‍ ഉണ്ടാകില്ല. എങ്കിലും എന്തെങ്കിലും അസ്വസ്ഥതകള്‍ ഉണ്ടായാല്‍ ഉടന്‍ ഇതു നിര്‍ത്തിയ ശേഷം ഡോക്ടറെ കാണണം. അടുത്ത ഘട്ടം ആറു മുതല്‍ പത്തു ദിവസം വരെയാണ്. 2-3 കഷ്ണം തണ്ണിമത്തന്‍ സ്നാക്സ് പോലെ കഴിക്കാം. ഓട്ട്സ്, ചീസ് സ്ലയിസ് എന്നിവ കഴിക്കാം. അതുപോലെ മറ്റു ഭക്ഷണങ്ങളും കഴിക്കാം. എന്നാല്‍ അത്താഴത്തിനു തണ്ണിമത്തന്‍ ധാരാളം കഴിക്കുക, മറ്റൊന്നും പാടില്ല. ഇനി ഷോര്‍ട്ട് ടൈം തണ്ണിമത്തന്‍ ഡയറ്റ് ആണെങ്കില്‍ ഒരു കഷണം ടോസ്റ്റ്, കൂടെ തണ്ണിമത്തനും മാത്രം ആകണം അഞ്ചു ദിവസത്തെ നിങ്ങളുടെ പ്രാതല്‍. ഇടയ്ക്ക് ഒരു കപ്പ് കോഫി അല്ലെങ്കില്‍ ഗ്രീന്‍ ടീ. ഉച്ചയ്ക്ക് ബോയില്‍ ചിക്കന്‍ കഴിക്കാം. കൂടെ ഒരു കഷ്ണം വീറ്റ് ബ്രെഡ്, തണ്ണിമത്തന്‍ എന്നിവ ആകാം. അത്താഴം രണ്ടു കഷ്ണം തണ്ണിമത്തന്‍, 100 ഗ്രാം മാത്രം ചോറ്, ഗ്രീന്‍ വെജിറ്റബിള്‍സ് അതും നല്ല എണ്ണയില്‍ വേവിച്ചത് ഒപ്പം നൂറു ഗ്രാം മത്സ്യം കഴിക്കാം. ഈ ഡയറ്റ് അഞ്ചു ദിവസമാണ് കൂടുതലും ശുപാര്‍ശ ചെയ്യുന്നത്. തണ്ണിമത്തനില്‍ 92 ശതമാനം വെള്ളമാണ്. 6%ഷുഗര്‍ ഇതിലുണ്ട്. ഒപ്പം രണ്ടു ഗ്രാം ഫൈബറും. എന്നാല്‍ കഠിനമായ വര്‍ക്ക് ഔട്ട് ചെയ്തു കൊണ്ട് ഒരിക്കലും തണ്ണിമത്തന്‍ ഡയറ്റ് പിന്തുടരരുത്. അതുകൊണ്ടുതന്നെ ഇത് പിന്തുടരുമ്പോള്‍ വ്യായാമം ചെയ്താല്‍ മസില്‍ വേദന ഉണ്ടാകാന്‍ സാധ്യത ഏറെയാണ്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 82.88, പൗണ്ട് – 106.05, യൂറോ – 90.59, സ്വിസ് ഫ്രാങ്ക് – 94.36, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.81, ബഹറിന്‍ ദിനാര്‍ – 219.88, കുവൈത്ത് ദിനാര്‍ -269.80, ഒമാനി റിയാല്‍ – 215.31, സൗദി റിയാല്‍ – 22.10, യു.എ.ഇ ദിര്‍ഹം – 22.57, ഖത്തര്‍ റിയാല്‍ – 22.76, കനേഡിയന്‍ ഡോളര്‍ – 61.45.