◾https://dailynewslive.in/ മലപ്പുറത്ത് പ്ലസ് വണ്ണില്‍ കുറവുള്ളത് 2,954 സീറ്റുകള്‍ മാത്രമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. അണ് എയ്ഡഡ് ഒഴികെ 11,083 സീറ്റുകള്‍ ജില്ലയില്‍ ഒഴിവുണ്ടെന്നും, ഇനി രണ്ട് അലോട്ട്മെന്റ് കൂടിയുണ്ടെന്നും മന്ത്രി പറഞ്ഞു. പ്ലസ് വണ്ണിലേക്ക് മൂന്ന് അലോട്ട്മെന്റുകളാണ് കഴിഞ്ഞത്. ജൂലൈ മാസം രണ്ടിന് ഇതിനായി അപേക്ഷ ക്ഷണിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതോടൊപ്പം ഈ വിഷയത്തില്‍ രാഷ്ട്രീയ പ്രേരിതമായ സമരമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. ആദ്യ അലോട്ട്മെന്റ് കഴിയുമ്പോള്‍ തന്നെ സമരം തുടങ്ങി. കണക്ക് വച്ച് സമരക്കാരോട് സംസാരിക്കാന്‍ തയാറാണ്. സംഘര്‍ഷ സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടുപോകരുതെന്നും വി ശിവന്‍കുട്ടി പറഞ്ഞു.
◾https://dailynewslive.in/ ടിപി ചന്ദ്രശേഖരന് വധക്കേസിലെ കുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയേക്കുമെന്ന് സൂചന. ടികെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന് സിജിത്ത് എന്നിവരെ ശിക്ഷാ ഇളവ് നല്കി വിട്ടയക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ശിക്ഷായിളവിന് മുന്നോടിയായി പ്രതികളുടെ പൊലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു കഴിഞ്ഞുവെന്നാണ് സൂചന. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടാണ് പൊലീസിന് കത്ത് നല്‍കിയത്. ശിക്ഷാ ഇളവില്ലാത്ത ജീവപര്യന്തം തടവിന് ഹൈക്കോടതി പ്രതികളെ ശിക്ഷിച്ചിരുന്നു. പ്രതികളുടെ അപ്പീല്‍ തള്ളിയായിരുന്നു ശിക്ഷ വര്‍ദ്ധിപ്പിച്ചത്. ഇതിനിടയിലാണ് പ്രതികളെ വിട്ടയക്കാനുള്ള നീക്കം.
◾https://dailynewslive.in/ ഹൈക്കോടതി വിധിയെ മറി കടന്ന് ടിപി ചന്ദ്രശേഖരന് വധക്കേസ് പ്രതികളെ വിട്ടയക്കാനുള്ള സര്‍ക്കാര്‍ നീക്കം ഗുരുതരമായ കോടതിയലക്ഷ്യമാണെന്ന് അദ്ദേഹത്തിന്റെ ഭാര്യയും എം എല്‍ എയുമായ കെകെ രമ പറഞ്ഞു. പ്രതികളെ വിട്ടയക്കാനുള്ള നീക്കത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും കെ കെ രമ വ്യക്തമാക്കി.
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ജീവിതം ആഘോഷമാക്കൂ…*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️ കൂടാതെ 17 ഇന്നോവ കാറുകളും
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 1):*
എപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ ◼️മേഖലാതല സമ്മാനങ്ങള്‍ : 170 ഐഫോണുകള്‍
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ ടിപി വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം കേരളത്തിനോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ഇതിനെ ശക്തമായി എതിര്‍ക്കും. ശിക്ഷ ഇളവ് കൊടുക്കരുതെന്ന് ഹൈക്കോടതി പറഞ്ഞ പ്രതികള്‍ക്ക് ഇളവ് ശുപാര്‍ശ ചെയ്യാന്‍ ജയില്‍ അധികാരികള്‍ക്ക് എന്ത് അവകാശമാണുള്ളത്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ ടിപി വധക്കേസ് പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം ജയില്‍ മാനുവലിന് വിരുദ്ധമാണെന്ന് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. പരോള്‍ നല്‍കിയത് തന്നെ നിയമ വിരുദ്ധമാണെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. ജയില്‍ നിയമം ലംഘിച്ചവര്‍ കൂടിയാണ് പ്രതികളെന്നും സിപിഎമ്മിന്റെ തിരുത്തല്‍ ഇതാണെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പിനെ കുറിച്ച് അവര്‍ ആലോചിക്കേണ്ടെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
◾https://dailynewslive.in/ ടിപി കേസ് പ്രതികളെ വിട്ടയയ്ക്കില്ലെന്ന് ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായ വ്യക്തമാക്കി. സ്വതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി ജയില്‍ മോചനത്തിന് പരിഗണിക്കാവുന്നവരുടെ പട്ടിക തയാറാക്കിയപ്പോള്‍ പത്ത് വര്‍ഷത്തിലേറെയായി ജയിലിലുള്ളവര്‍ എന്ന രീതിയില്‍ ടി.പി പ്രതികളും പട്ടികയില്‍ വന്നതാണെന്നാണ് വിശദീകരണം.
◾https://dailynewslive.in/ കണ്ണൂരില്‍ വീണ്ടും സ്റ്റീല്‍ ബോംബ് കണ്ടെത്തി. കൂത്തുപ്പറമ്പിലെ ആളൊഴിഞ്ഞ പറമ്പിലാണ് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. കൂത്തുപ്പറമ്പ് പോലീസ് നടത്തിയ പരിശോധനയിലാണ് വഴിയരികിലെ പറമ്പില്‍നിന്ന് രണ്ടു ബോംബുകള്‍ കണ്ടെത്തിയത്. ഇവ ഉഗ്രശേഷിയുള്ളവയാണെന്ന് പോലീസ് അറിയിച്ചു. കിണറ്റിന്റവിട ആമ്പിലാട് റോഡിന് സമീപമാണ് സംഭവം.
*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*
*പുളിമൂട്ടില്‍ സില്‍ക്സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*
മലയാളികളുടെ വിവാഹ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്പങ്ങള്ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്സില്‍ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾https://dailynewslive.in/ മന്ത്രി വീണ ജോര്‍ജ്ജിന്റെ ഭര്‍ത്താവ് ജോര്‍ജ്ജ് ജോസഫിനെതിരായ ആരോപണങ്ങള്‍ പിന്‍വലിച്ച് മുതിര്‍ന്ന നേതാവും സിപിഎം കൊടുമണ്‍ പഞ്ചായത്ത് പ്രസിഡന്റുമായ കെകെ ശ്രീധരന്. വിവാദ റോഡിന്റെ അലൈന്‍മെന്റോ ഡിപിആറോ ഇതുവരെ കണ്ടിട്ടുപോലുമില്ലെന്ന് ശ്രീധരന് പറഞ്ഞു. സിപിഎം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു നേതാവിന്റെ വിശദീകരണം.
◾https://dailynewslive.in/
◾https://dailynewslive.in/ വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലില്‍ ഒരു കോടി രൂപ വിലമതിക്കുന്ന അരി പിടികൂടി. ലണ്ടനിലേക്ക് കൊണ്ടുപോകുന്നതിനായി മൂന്ന് കണ്ടെയ്നറുകളിലായി ഉപ്പ് എന്ന് രേഖപ്പെടുത്തിയാണ് അരിയെത്തിച്ചത്. നികുതി വെട്ടിച്ച് കൊണ്ടുപോകാനായിരുന്നു ശ്രമം. തമിഴ്നാട്ടിലെ വ്യാപാരിയുടെ പേരിലാണ് അരിയെത്തിയത്. മൂന്ന് കണ്ടെയ്നറിലാണ് അരിയെത്തിച്ചത്. ഇന്നലെയാണ് അനധികൃതമായി എത്തിച്ച അരി കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്.
◾https://dailynewslive.in/ വര്‍ക്കല ക്ലിഫ് സംരക്ഷിച്ചു കൊണ്ടുള്ള ടൂറിസം പദ്ധതികളെ പ്രദേശത്തു നടപ്പാക്കൂ എന്നു കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഇത് സംബന്ധിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് കേന്ദ്രമന്ത്രാലയങ്ങള്‍ക്ക് സമര്‍പ്പിച്ച ശേഷമായിരിക്കും തുടര്‍നടപടികള്‍. വര്‍ക്കലയില്‍ അടുത്തിടെ ഇടിഞ്ഞ കുന്നുകള്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു പ്രതികരണം. ടൂറിസം മന്ത്രി മുഹമ്മദ് റിയാസും വര്‍ക്കലയില്‍ എത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പിന്നീട് അസൗകര്യം പറഞ്ഞു പിന്മാറിയെന്നും, റിയാസുമായി വിഷയം ചര്‍ച്ച ചെയ്യുമെന്നും സുരേഷ് ഗോപി അറിയിച്ചു.
◾https://dailynewslive.in/ കാഞ്ഞങ്ങാട് കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ യൂണിയന് നേതാവിന്റെ ഇരിപ്പ് സമരം. ബ്രീത്ത് അനലൈസറുമായി സഹകരിക്കില്ലെന്ന് പറഞ്ഞതിന് ഡ്യൂട്ടി നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധം. കാഞ്ഞങ്ങാട് ഡിപ്പോയിലെ ഡ്രൈവറും ഐ.എന്‍.ടി.യു സി നേതൃത്വത്തിലുള്ള ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് യൂണിയന് ജില്ലാ സെക്രട്ടറിയുമായ വിനോദ് തോമസാണ് പ്രതിഷേധിച്ചത്. ശമ്പളം നല്‍കാത്തതിനാലാണ് ബ്രീത്ത് അനലൈസറുമായി സഹകരിക്കാത്തതെന്നും തന്റെ രക്ത സാമ്പിള്‍ പരിശോധിച്ചോട്ടേയെന്നുമാണ് വിനോദ് തോമസ് പ്രതികരിക്കുന്നത്.
◾https://dailynewslive.in/ ഷൊര്‍ണൂരിലെ വിവാഹ സത്കാര ചടങ്ങിനിടെയുണ്ടായ ഭക്ഷ്യ വിഷ ബാധയ്ക്ക് കാരണം വെല്‍കം ഡ്രിങ്കിലെ ഐസാണെന്ന് നിഗമനം. സംഭവത്തിന്റെ അടിസ്ഥാനത്തില്‍ കാറ്ററിംഗ് സ്ഥാപനത്തിന്റെ ലൈസന്‍സ് 2 മാസത്തേക്ക് റദ്ദാക്കി. ചടങ്ങ് നടത്തിയ ഓഡിറ്റോറിയത്തിലെ വെള്ളം പരിശോധനയ്ക്ക് അയക്കുമെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു. വധുവും വരനും ഉള്‍പ്പെടെ150 പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
◾https://dailynewslive.in/ വയനാട് ഉപതെരഞ്ഞെടുപ്പില്‍ ഖുശ്ബുവിനെ ബിജെപി സ്ഥാനാര്‍ഥി ആക്കണമെന്ന് തമിഴ്നാട്ടിലെ സാമൂഹിക മാധ്യമങ്ങളില്‍ ആവശ്യം. കെ അണ്ണാമലൈ അടക്കം നേതാക്കള്‍ പിന്തുടരുന്ന ചില ബിജെപി അനുകൂല ഹാന്‍ഡിലുകളില്‍ ആണ് പ്രചാരണം തുടങ്ങിയിട്ടുള്ളത്. മലയാളവും തമിഴും സംസാരിക്കാന്‍ കഴിയുന്ന ഖുശ്ബു വയനാട്ടില്‍ ശക്തയായ സ്ഥാനാര്‍ത്ഥിയാകുമെന്നും പ്രിയങ്കയ്ക്ക് ഒത്ത എതിരാളിയാകുമെന്നാണ് ബിജെപി അനുകൂല അക്കൗണ്ടുകളില്‍ വരുന്ന പോസ്റ്റുകള്‍.
◾https://dailynewslive.in/ കൊച്ചി – ധനുഷ്കോടി ദേശീയപാതയില്‍ വീണ്ടും കാറില്‍ യുവാക്കളുടെ സാഹസിക യാത്ര. തമിഴ്നാട് രജിസ്ട്രേഷന് വാഹനത്തിലെത്തിയ യുവാക്കള്‍ അപകടകരമായ രീതിയില്‍ വാഹനമോടിക്കുന്നത് നാട്ടുകാര്‍ ചിത്രീകരിച്ചുതുടങ്ങിയതോടെ ഇവര്‍ അഭ്യാസം അവസാനിപ്പിക്കുകയായിരുന്നു. രണ്ടാഴ്ചക്കിടെ ഗ്യാപ് റോഡില്‍ അഞ്ചാമത്തെ സംഭവമാണിത്. സാഹസിക പ്രകടനങ്ങള്‍ക്കെതിരെ ഗ്യാപ് റോഡില്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന തുടരുന്നതിനിടെയാണ് ഈ രീതിയില്‍ അഭ്യാസ പ്രകടനം.
◾https://dailynewslive.in/ ആന്റിബയോട്ടിക്കുകള്‍ നിര്‍ദേശിക്കുന്നതിന് ലാബ് പരിശോധന നിര്‍ബന്ധമാക്കി ദേശീയ മെഡിക്കല്‍ കമ്മിഷന്. ലാബ് പരിശോധനയ്ക്കുശേഷംമാത്രം ആന്റിബയോട്ടിക്കുകള്‍ എഴുതിയാല്‍ മതിയെന്നാണ് ദേശീയ മെഡിക്കല്‍ കമ്മിഷന് ഡോക്ടര്‍മാരോട് നിര്‍ദേശിച്ചത്. യുക്തിപരമല്ലാത്ത ഉപയോഗംമൂലം ഔഷധങ്ങള്‍ക്ക് ഗുണം ലഭിക്കാത്ത സ്ഥിതി ഒഴിവാക്കാനാണിത്. കഫ പരിശോധന, അണുബാധ കണ്ടെത്തുന്നതിനുള്ള കള്‍ച്ചര്‍ ടെസ്റ്റുകള്‍ എന്നിവയാണ് വേണ്ടത്.
◾https://dailynewslive.in/ പാലാ-തൊടുപുഴ റോഡില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 18 പേര്‍ക്ക് പരിക്കേറ്റു. ബാംഗ്ലൂരില്‍ നിന്ന് തിരുവല്ലയിലേക്ക് വരികയായിരുന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരില്‍ ഡ്രൈവറടക്കം മൂന്നു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
◾https://dailynewslive.in/ പത്തനംതിട്ടയില്‍ രണ്ട് വയസുകാരി വീടിന്റെ ഗോവണിയില്‍ നിന്ന് വീണ് മരിച്ചു. പത്തനംതിട്ട കോന്നി മാങ്കുളത്ത് പള്ളിമുരുപ്പേല്‍ വീട്ടില്‍ ഷെബീര്‍ – സജീന ദമ്പതികളുടെ മകള്‍ അസ്രാ മറിയമാണ് മരിച്ചത്. ഗോവണിയില്‍ നിന്ന് വീണ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
◾https://dailynewslive.in/ തമിഴ്നാട് കള്ളക്കുറിച്ചിയിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ മരണം 55 ആയി. ഇന്നലെ വൈകിട്ടും ഇന്ന് പുലര്‍ച്ചെയുമായി കള്ളക്കുറിച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ രണ്ട് പേര് കൂടി മരിച്ചിരുന്നു. ദുരന്തം നിസ്സാരമല്ലെന്നും അന്വേഷണ റിപ്പോര്‍ട്ടുകള്‍ പൂഴ്ത്തി സര്‍ക്കാരിന് രക്ഷപ്പെടാനാകില്ലെന്നും വ്യക്തമാക്കിയ മദ്രാസ് ഹൈക്കോടതി അടുത്ത ബുധനാഴ്ചയ്ക്കുള്ളില്‍ വിശദമായ സത്യവാങ്മൂലം നല്കാന് ഉത്തരവിട്ടിട്ടുണ്ട്.
◾https://dailynewslive.in/ തമിഴ്നാട്ടിലെ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ മരിച്ചവര്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചതിനെതിരെ വിമര്‍ശനം ഉന്നയിച്ച് നടി കസ്തൂരി. 10 ലക്ഷം ഏതെങ്കിലും കായിക താരത്തിനോ, യുദ്ധത്തില്‍ മരിച്ച ജവാനോ, ശാസ്ത്രജ്ഞനോ, കര്‍ഷകനോ ആണോ നല്‍കേണ്ടതെന്നും അല്ലാതെ തന്റെ കുടുംബത്തെപ്പോലും നോക്കാതെ വ്യാജ മദ്യം കഴിച്ചവര്ക്കല്ലായെന്നും നടി വ്യക്തമാക്കി. ജോലിയെടുക്കേണ്ടാ, നിങ്ങള്‍ കുടിക്കൂ, പത്ത് ലക്ഷം നേടൂ എന്നതാണോ ദ്രാവിഡ മോഡല്‍ എന്നാണ് കസ്തൂരി ചോദിക്കുന്നത്.
◾https://dailynewslive.in/ നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതമാക്കി ബീഹാര്‍ പൊലീസ്. കേസിലെ മുഖ്യ കണ്ണിയായ സഞ്ജീവ് മുഖിയക്കായി തെരച്ചില്‍ തുടരുകയാണ്. ഇയാളുടെ മകന് നിലവില്‍ ബീഹാര്‍ പിഎസ്സി ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ജയിലിലാണ്. സഞ്ജീവിന്റെ നേതൃത്വത്തിലുള്ള സംഘം നേരത്തെയും സമാനമായ തട്ടിപ്പ് നടത്തിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
◾https://dailynewslive.in/ നീറ്റ് പരീക്ഷക്രമക്കേടുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. ജാര്‍ഖണ്ഡില്‍ നിന്നാണ് പ്രതി അറസ്റ്റിലായത്. അതേസമയം, കേസിലെ മുഖ്യ പ്രതി സഞ്ജീവ് മുഖ്യയ നേപ്പാളിലേക്ക് കടന്നതായി പൊലീസ് അറിയിച്ചു. ജാര്‍ഖണ്ഡിലെ ഹസാരി ബാഗില്‍ നിന്നാണ് ചോദ്യപ്പേപര്‍ ചോര്‍ന്നതെന്നാണ് വിവരം.
◾https://dailynewslive.in/ നീറ്റ് പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് ലഭിച്ച 1563 വിദ്യാര്‍ത്ഥികള്‍ക്കായുള്ള പുനഃപരീക്ഷ പുതിയ കേന്ദ്രങ്ങളിലായി നാളെ നടക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ സെന്ററുകളിലാണ് പരീക്ഷ നടത്തുക. വിവാദമായ ഏഴ് സെന്ററുകളില്‍ ആറെണ്ണത്തിലും മാറ്റം വരുത്തിയതായി എന്‍ടിഎ അറിയിച്ചു. രണ്ട് പേര് മാത്രം പരീക്ഷ എഴുതുന്ന ചണ്ഡിഗഡിലെ സെന്റര്‍ മാത്രം നിലനിര്‍ത്തിയിട്ടുണ്ട്. ഹരിയാന, മേഘാലയ, ഛത്തീസ്ഗഡ്, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് മറ്റ് ആറ് സെന്ററുകള്‍.
◾https://dailynewslive.in/ കര്‍ഷക വായ്പകള്‍ എഴുതിത്തള്ളുമെന്ന് തെലങ്കാന സര്‍ക്കാര്‍. രണ്ട് ലക്ഷം വരെയുള്ള കര്‍ഷക വായ്പകള്‍ പൂര്‍ണമായും എഴുതിത്തള്ളുന്നുവെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പ്രഖ്യാപിച്ചു. 2018 ഡിസംബര്‍ 12 മുതല്‍ 2023 ഡിസംബര്‍ 9 വരെയുള്ള വായ്പകളാണ് എഴുതിത്തള്ളുക. 40 ലക്ഷം കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം കിട്ടുമെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു.
◾https://dailynewslive.in/ സംസ്ഥാന വരുമാനം കൂട്ടാനുള്ള വഴികളെക്കുറിച്ച് പഠിക്കാന്‍ അമേരിക്കന്‍ കണ്‍സള്‍ട്ടിംഗ് ഏജന്‍സിക്ക് കരാര്‍ നല്കി കര്‍ണാടക സര്‍ക്കാര്‍. വന്‍ ഫീസ് നല്‍കിയാണ് സര്‍ക്കാര്‍ കണ്‍സള്‍ട്ടിംഗ് ഏജന്‍സിയെ വച്ചത്. മസാച്യുസൈറ്റ്സ് ആസ്ഥാനമായുള്ള ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പിനാണ് കരാര്‍ നല്‍കിയിരിക്കുന്നത്. ആറ് മാസത്തെ പഠനത്തിന് ബിസിജിക്ക് കര്‍ണാടക സര്‍ക്കാര്‍ നല്‍കുക 9.5 കോടി രൂപയാണ്.
◾https://dailynewslive.in/ വൈഎസ്ആര്‍സിപിയുടെ നിര്‍മാണത്തിലുള്ള ഗുണ്ടൂരിലെ കേന്ദ്ര കമ്മിറ്റി ഓഫീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തി. പുലര്‍ച്ചെ അഞ്ചരയോടെ ആണ് സിആര്‍ഡിഎ സംഘം ഓഫീസിലെത്തിയത്. ചട്ടം ലംഘിച്ചാണ് കെട്ടിട നിര്‍മാണമെന്നും അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ നടപടി തുടരുമെന്നും സിആര്‍ഡിഎ വ്യക്തമാക്കി. കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയില്‍ ഉള്ളപ്പോഴാണ് നടപടി.
◾https://dailynewslive.in/ ഇസ്ലാം മതവിശ്വാസികള്‍ക്ക് ഭൂരിപക്ഷമുള്ള മുന്‍ സോവിയറ്റ് രാജ്യമായ താജിക്കിസ്ഥാനില്‍ ഹിജാബും കുട്ടികളുടെ ഇസ്ലാമിക ആഘോഷങ്ങളും നിരോധിച്ചു. പാര്‍ലമെന്റിന്റെ ഉപരിസഭയായ മജ്ലിസി മില്ലിയാണ് നേരത്തെ അധോസഭ അംഗീകരിച്ച നിയമഭേദഗതിക്ക് അംഗീകാരം നല്‍കിയത്. തുടര്‍ന്ന്, താജിക് പ്രസിഡന്റ് ഇമോമാലി റഹ്മോന് ഇതടക്കം 35 നിയമങ്ങള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി താജിക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
◾https://dailynewslive.in/ ടി20 ക്രിക്കറ്റ് ലോകകപ്പിലെ സൂപ്പര്‍ എട്ടില്‍ അമേരിക്കക്കെതിരെ വെസ്റ്റിന്‍ഡീസിന് 9 വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. ആദ്യം ബാറ്റ് ചെയ്ത അമേരിക്ക 19.5 ഓവറില്‍ 128 റണ്‍സെടുത്ത് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് 39 പന്തില്‍ 82 റണ്‍സെടുത്ത ഷായ് ഹോപിന്റെ വെടിക്കെട്ട് പ്രകടനത്തോടെ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 10.5 ഓവറില്‍ ലക്ഷ്യത്തിലെത്തി.
◾https://dailynewslive.in/ കോപ്പ അമേരിക്കയില്‍ പെറുവും ചിലിയും തമ്മിലുള്ള മത്സരം ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു.
◾https://dailynewslive.in/ തുടര്‍ച്ചയായ രണ്ടുദിവസവും കുതിച്ച സ്വര്‍ണ വിലയില്‍ ഇന്ന് വന്‍ കുറവ്. വിവാഹ ആവശ്യങ്ങള്‍ക്കും നിക്ഷേപത്തിനുമായി സ്വര്‍ണം വാങ്ങുന്നവരെ സംബന്ധിച്ച് വിലയിടിവ് ആശ്വാസമായിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 760 രൂപയായിരുന്നു കൂടിയത്. 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് ഗ്രാമിന് 80 രൂപ താഴ്ന്ന് 6,635 രൂപയായി. പവന്റെ വിലയില്‍ 640 രൂപയുടെ ലാഭമാണ് ഉപയോക്താക്കള്‍ക്ക് വെള്ളിയാഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ കിട്ടുന്നത്. ഇന്നത്തെ പവന് വില 53,080 രൂപയാണ്. കഴിഞ്ഞയാഴ്ച്ച ഇതേ സമയം 53,200 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും കുറവുണ്ട്. ഗ്രാമിന് 70 രൂപ കുറഞ്ഞ് 5,520 രൂപയാണ് ഇന്നത്തെ വില. വെള്ളിവില ഗ്രാമിന് 2 രൂപ കുറഞ്ഞ് 95 രൂപയായി. കഴിഞ്ഞ മാസം ഇതേ ദിവസം ഒരു പവന്റെ വില 54,640 രൂപയായിരുന്നു. 30 ദിവസത്തിനുള്ളില്‍ ഇന്ന് പവന് 1,560 രൂപയുടെ കുറവ്. മേയ് 20ന് 55,120 എന്ന റെക്കോഡിലേക്ക് സ്വര്‍ണവില എത്തിയിരുന്നു. ജൂണ്‍ ഏഴിന് 54,080 എന്നതായിരുന്നു ഈ മാസത്തെ ഉയര്‍ന്ന വില. അമേരിക്കയില്‍ സ്വര്‍ണവില വെള്ളിയാഴ്ച 1.62 ശതമാനം ഇടിഞ്ഞിരുന്നു. ഡോളറിന്റെ ശക്തമായ പ്രകടനവും യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം കൂടിയതുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. ഇന്ന് വില കുറഞ്ഞതോടെ 57,459 രൂപ കൊടുത്താല്‍ ഒരു പവന് ആഭരണം കിട്ടും.
◾https://dailynewslive.in/ പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ പുതിയ സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. മിഡ് റേഞ്ച് ശ്രേണി ലക്ഷ്യമിട്ട് വിവോ വൈ58 ഫൈവ് ജി ഫോണാണ് കമ്പനി പുറത്തിറക്കിയത്. 6.72 ഇഞ്ച് എല്‍സിഡി പാനലില്‍ ഫുള്‍ എച്ച്ഡി പ്ലസ് റെസല്യൂഷന്‍, 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റ്, 1,024 നിറ്റ് പീക്ക് തെളിച്ചം, ഗ്ലോബല്‍ ഡിസി ഡിമ്മിംഗ് അടക്കം നിരവധി ഫീച്ചറുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 4 ജെന്‍ 2 സോക് പ്രോസസറാണ് ഇതിന് കരുത്തുപകരുക. 8ജിബി എല്‍പിഡിഡിആര്‍ 5എക്സ റാമും 128ജിബി ഇന്റേണല്‍ സ്റ്റോറേജും ലഭിക്കും. 8 ജിബി വരെ വെര്‍ച്വല്‍ റാം വിപുലീകരണവും സ്റ്റോറേജ് അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടും ഇതില്‍ ക്രമീകരിച്ചിട്ടുണ്ട്. പിന്നില്‍ വലിയ വൃത്താകൃതിയിലുള്ള ക്യാമറ മൊഡ്യൂള്‍ ഉയര്‍ന്ന നിലവാരമുള്ള വാച്ചിനോട് സാമ്യമുള്ളതാകുന്നു. ആന്‍ഡ്രോയിഡ് 14 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 44വാട്ട് വയേര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന 6,000എംഎഎച്ച് ബാറ്ററി പായ്ക്ക് ആണ് ഈ ഡിവൈസില്‍ ക്രമീകരിച്ചിരിക്കുന്നത്. ക്യാമറ സെക്ഷനില്‍ 50-മെഗാപിക്സല്‍ എഐ പ്രൈമറി കാമറയും 2-മെഗാപിക്സല്‍ ബൊക്കെ സെന്‍സറും പിന്നില്‍ എല്‍ഇഡി ഫ്ലാഷും ഉള്‍പ്പെടുന്നു. മുന്‍വശത്ത് 8 മെഗാപിക്സല്‍ സെല്‍ഫി ഷൂട്ടറും ഉണ്ട്. വെള്ളത്തിന്റെയും പൊടിയുടെയും പ്രതിരോധത്തിനുള്ള ഐപി64 റേറ്റിംഗ്, സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സ്കാനര്‍, സ്റ്റീരിയോ സ്പീക്കറുകള്‍, 3.5 എംഎം ഓഡിയോ ജാക്ക്, ബ്ലൂടൂത്ത് 5.0, ഡ്യുവല്‍ സിം സപ്പോര്‍ട്ട് എന്നിവയാണ് മറ്റ് ശ്രദ്ധേയമായ സവിശേഷതകള്‍. സുന്ദര്‍ബന്‍സ് ഗ്രീന്‍, ഹിമാലയന്‍ ബ്ലൂ എന്നി രണ്ട് കളര്‍ ഓപ്ഷനുകളിലാണ് പുതിയ മിഡ് റേഞ്ച് സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കിയത്. 19,499 രൂപയാണ് വില.
◾https://dailynewslive.in/ ഹോളിവുഡ് സ്റ്റൈലില്‍ വിജയ്-വെങ്കട് പ്രഭു ചിത്രം ‘ദ ഗോട്ടി’ന്റെ ടീസര്‍. വിജയ്യുടെ അമ്പതാം പിറന്നാളിനോട് അനുബന്ധിച്ചാണ് ബര്‍ത്തഡേ ഷോട്സ് എന്ന പേരില്‍ വീഡിയോ എത്തിയിരിക്കുന്നത്. ജൂണ്‍ 22ന് രാത്രി 12 മണിക്കാണ് വീഡിയോ റിലീസ് ചെയ്തത്. 50 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ത്രില്ലിങ് ചേസിങ് സീനിന്റെ വീഡിയോയാണ് പുറത്തു വിട്ടിരിക്കുന്നത്. ഡബിള്‍ റോളിലാണ് ചിത്രത്തില്‍ വിജയ് വീഡിയോയില്‍ എത്തിയിരിക്കുന്നത്. ചിത്രത്തിലെ പുതിയ ഗാനവും ഇന്ന് റിലീസ് ചെയ്യും. ഇളയരാജയുടെ മകളും അന്തരിച്ച ഗായികയുമായ ഭവതാരിണിയുടെ ശബ്ദത്തിനൊപ്പം വിജയ്യും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. യുവന് ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത നിര്‍വഹിക്കുന്നത്. പിന്നണി ഗായികയായ ഭവതാരിണി കരളിലെ അര്‍ബുദത്തെ തുടര്‍ന്ന് ജനുവരി 5ന് ആണ് അന്തരിച്ചത്. ഗായികയുടെ ശബ്ദം എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് രൂപപ്പെടുത്തിയത്. സംവിധായകന് വെങ്കട് പ്രഭുവിന്റെ പുതിയ ചിത്രത്തിനായി ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ദളപതി വിജയ്യെ ചെറുപ്പമാക്കുക എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്. സെപ്റ്റംബര്‍ 5ന് ആണ് ചിത്രം തിയേറ്ററുകളിലെത്തുക. പ്രശാന്ത്, പ്രഭുദേവ, അജ്മല്‍ അമീര്‍, മീനാക്ഷി ചൗധരി, മോഹന്‍, ജയറാം, സ്നേഹ, ലൈല എന്നിവരുള്‍പ്പെടെ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ടെക്നോളജിയുടെ സഹായത്തോടെ അന്തരിച്ച ക്യാപ്റ്റന്‍ വിജയകാന്തിനെയും ഈ സിനിമയില്‍ എത്തിക്കും എന്നാണ് വിവരം.
◾https://dailynewslive.in/ വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങളുമായി നാഗ് അശ്വിന്-പ്രഭാസ് ചിത്രം ‘കല്‍ക്കി 2898 എഡി’യുടെ ട്രെയ്ലര്. പ്രഭാസ്, ദീപിക പദുക്കോണ്‍, അമിതാഭ് ബച്ചന്, കമല്‍ ഹാസന്, ശോഭന തുടങ്ങിയവര്‍ എല്ലാം ട്രെയ്ലറില് പ്രത്യക്ഷപ്പെടുന്നുണ്ട്. പുതിയൊരു യൂണിവേഴ്സ് തന്നെയാണ് സംവിധായകന് നാഗ് അശ്വിന് സൃഷ്ടിച്ചിരിക്കുന്നത് എന്ന് ട്രെയ്ലറില് നിന്നും വ്യക്തമാണ്. ഇന്ത്യന്‍ മിത്തോളജിയിലെ പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നു കാണിക്കുന്ന ഒരു സയന്‍സ് ഫിക്ഷനാണിത്. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് നിര്‍മ്മിക്കുന്ന ഈ ചിത്രം വേഫറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. പ്രഭാസിനേക്കാളേറെ അമിതാഭ് ബച്ചന്റെ ആക്ഷന്‍ സീക്വന്‍സുകളാണ് പ്രേക്ഷകരെ വിസ്മയിപ്പിച്ചിരിക്കുന്നത്. ‘കാശി, ‘കോംപ്ലക്സ്’, ‘ശംഭാള’ എന്നീ മൂന്ന് ലോകങ്ങളുടെ കഥയാണ് ‘കല്‍ക്കി 2898 എഡി’ പറയുന്നത് എന്ന സൂചനയാണ് ട്രെയ്ലര് നല്‍കുന്നത്. അതിജീവനത്തിനായ് പോരാടുന്നവരുടെ അവസാനത്തെ നഗരമായിട്ടാണ് കാശിയെ ചിത്രീകരിച്ചിരിക്കുന്നത്. വരേണ്യവര്‍ഗം നിയന്ത്രിക്കുന്നവര്‍ വസിക്കുന്ന ഇടമായ് ‘കോംപ്ലക്സ്’ അഥവാ പറുദീസയെയും ഈ പറുദീസയിലെ മനുഷ്യരാല്‍ പീഡിപ്പിക്കപ്പെടുന്നവരുടെ അഭയകേന്ദ്രമായ് പ്രവര്‍ത്തിക്കുന്ന ഇടമായ് ശംഭാളയെയും ചിത്രീകരിച്ചിരിക്കുന്നു. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ, ഇംഗ്ലീഷ് തുടങ്ങി ഒന്നിലധികം ഭാഷകളിലായാണ് സിനിമ എത്തുന്നത്. ദിഷ പഠാനി, അന്ന ബെന്‍, പശുപതി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. നായിക കഥാപാത്രമായ ‘സുമതി’യെയാണ് ദീപിക അവതരിപ്പിക്കുന്നത്. ‘അശ്വത്ഥാമാവ്’ എന്ന കഥാപാത്രമായ് അമിതാഭ് ബച്ചനും ‘യാസ്കിന്’ എന്ന കഥാപാത്രമായ് കമല്‍ഹാസനും ‘ഭൈരവ’യായി പ്രഭാസും വേഷമിടുന്നു. ജൂണ്‍ 27ന് ആണ് റിലീസ്.
◾https://dailynewslive.in/ സെപ്തംബര്‍ രണ്ടാം വാരത്തില്‍ എംജി ക്ലൗഡ് ഇവി ഇന്ത്യന്‍ വിപണിയിലെത്തും. ഇതോടെ എംജി മോട്ടോര്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന മൂന്നാമത്തെ വൈദ്യുത കാറായി ക്ലൗഡ് ഇവി മാറും. 4.3 മീറ്റര്‍ നീളവും 2.7 മീറ്റര്‍ വീതിയുമുള്ള വാഹനമായിരിക്കും ക്ലൗഡ് ഇവി. 360 ഡിഗ്രി ക്യാമറ, ഡ്യുവല്‍ ഡിജിറ്റല്‍ സ്ക്രീന്‍സ്, ക്ലൈമറ്റ് കണ്ട്രോള്, കണക്ടഡ് കാര്‍ ടെക്നോളജി, ലെവല്‍ 2 അഡാസ് സുരക്ഷ, പവേഡ് സീറ്റ്സ്, സണ്‍റൂഫ് എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. 50.6 കിലോവാട്ട്അവര്‍ ഇലക്ട്രിക് മോട്ടോറുള്ള കാറിന് 460 കി.മീ റേഞ്ച് ലഭിക്കും. എംജി ഇന്ത്യയില്‍ പുറത്തിറക്കുന്ന പ്രീമിയം ഇവികളിലൊന്നായിരിക്കും എംജി ക്ലൗഡ് ഇവി. പ്രതീക്ഷിക്കുന്ന വില 20 ലക്ഷത്തില്‍ താഴെ രൂപ. സവിശേഷമായ സ്റ്റൈലിങില്‍ വലിയ ഹാച്ച്ബാക്കിനും എംപിവിക്കും ഇടയിലുള്ള മോഡലായിട്ടാണ് ക്ലൗഡ് ഇവിയുടെ വരവ്. ഫ്ളഷ് ഡോര്‍ ഹാന്‍ഡില്‍, ക്ലീന്‍ സര്ഫൈസിങ്, ഫുള്‍ വിഡ്ജ് എല്‍ഇഡി ലൈറ്റ് ബാറുകള്‍ എന്നിങ്ങനെ മിനിമലിസ്റ്റിക് ഡിസൈന്റെ സൂചനകള്‍ ക്ലൗഡ് ഇവി നല്‍കുന്നുണ്ട്. ബംപറിലേക്ക് ഇറങ്ങി സ്ഥാപിച്ചിട്ടുള്ള ഹെഡ്ലാംപുകള് മുന്നിലേക്കു തള്ളി നില്ക്കുന്ന ഭാവം വര്‍ധിപ്പിക്കുന്നു. ഉള്ളില്‍ വലിയ ഇന്‍ഫോടെയിന്‍മെന്റ് ടച്ച് സ്ക്രീനും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും നല്കിയിരിക്കുന്നു. അഡാസ് സുരക്ഷാ ഫീച്ചറുകളുടെ ഭാഗമാണ് 360 ഡിഗ്രി ക്യാമറ. മുന്സീറ്റുകള് 135 ഡിഗ്രി ചെരിച്ചു താഴ്ത്തി സോഫ മോഡിലേക്കു മാറ്റാനാവും. രണ്ട് ബാറ്ററി ഓപ്ഷനുകള്‍. ഇന്ത്യയില്‍ ഏത് വകഭേദമാണ് എത്തുകയെന്ന് വ്യക്തമല്ല. 37.9കിലോവാട്ട്അവര്‍ ബാറ്ററി പാക്ക് 360 കിമി റേഞ്ചും 50.6കിലോവാട്ട്അവര്‍ പാക്ക് 460 കിമി റേഞ്ചും വാഗ്ദാനം ചെയ്യുന്നു.
◾https://dailynewslive.in/ എ.ഐയുടെ ലോകം നിങ്ങളില്‍ കൗതുകമുണര്‍ത്തി, പക്ഷേ നിങ്ങള്‍ക്ക് സാങ്കേതികവിദ്യയുടെ പശ്ചാത്തലമില്ല എന്നാണോ? ഈ പുസ്തകം ഒരൊറ്റ മണിക്കൂര്‍കൊണ്ട് നിര്‍മ്മിതബുദ്ധിയില്‍ നിങ്ങള്‍ക്ക് ഉറപ്പുള്ള ഒരു അടിത്തറ പണിയുന്നു. നിര്മ്മിതബുദ്ധിയേയും നമ്മുടെ ജീവിതത്തില്‍ അതിന്റെ ഗഹനമായ സാദ്ധ്യതകളേയും പറ്റി കൃത്യമായ അവബോധം ഉണ്ടാകുകയും ചെയ്യും. അതിസാങ്കേതിക ഭാഷയില്ല, കേവലം കൃത്യമായ ഉള്‍ക്കാഴ്ചകള്‍ – അവ നിങ്ങളെ എ.ഐയെക്കുറിച്ച് ബുദ്ധിപൂര്‍വ്വം സംസാരിക്കാന്‍ തയ്യാറാക്കും. എ.ഐ എങ്ങനെയാണ് വ്യവസായങ്ങളെ സഹായിക്കുന്നത്, നമ്മുടെ നിത്യജീവിതത്തെ എപ്രകാരമാണ് സ്വാധീനിക്കുന്നത് എന്നു മാത്രമല്ല നമ്മുടെ ഭാവിയുടെ താക്കോല്‍ നിര്മ്മിതബുദ്ധിയിലാണെന്നും ഇതിലൂടെ മനസ്സിലാക്കാം. പരിവര്ത്തനോന്മുഖമായ സാങ്കേതികവിദ്യ സംബന്ധിച്ച ചര്‍ച്ചയില്‍ വിജ്ഞാനമുള്ള ഒരു പങ്കാളിയായി നിങ്ങള്‍ക്ക് മാറാം. നിങ്ങളുടെ എ.ഐ സാഹസികയാത്ര ഇവിടെ ആരംഭിക്കുന്നു! ‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ്’. സോണി തോമസ് അമ്പൂക്കന്, സഞ്ജയ് ഗോപിനാഥ്. ഗ്രീന്‍ ബുക്സ്. വില 120 രൂപ.
◾https://dailynewslive.in/ വൈകി ഉറങ്ങുന്നതും ഉറക്കം കുറയുന്നതും കുട്ടികളില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് പുതിയ പഠനം. ആഗോളതലത്തില്‍ കൗമാരക്കാരിലും കുട്ടികളിലും രക്തസമ്മര്‍ദ്ദം കൂടിവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ കണക്കാക്കുന്നത് 12 മുതല്‍ 19 വരെ പ്രായമുള്ള ഏഴ് പേരില്‍ ഒരാള്‍ക്ക് ഹൈപ്പര്ടെന്ഷന് ഉണ്ടെന്നാണ്. ഭക്ഷണക്രമത്തില്‍ മാറ്റവരുത്തുന്നതും ശാരീരിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതുമാണ് മികച്ച നോണ്‍-ഫാര്മക്കോളജിക്കല് ഇടപെടലുകളായി ഇതുവരെ കണക്കാക്കിയിരുന്നത്. എന്നാല്‍ പീഡിയാട്രിക്സ് ജേണലില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തില്‍ നല്ല ഉറക്കവും നേരത്തെ ഉറങ്ങുന്നതും രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ പ്രധാനമാണെന്ന് ചൂണ്ടിക്കാണിക്കുന്നു. നാല് മുതല്‍ 22 വരെ പ്രായമായ 539 കുട്ടികളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ക്ലിനിക്കല്‍ പഠനം നടത്തിയത്. ഉണര്‍ന്നിരിക്കുമ്പോള്‍ ഓരോ 20 മിനിറ്റിലും ഉറങ്ങുമ്പോള്‍ ഓരോ 30 മിനിറ്റിലുമുള്ള ഇവരുടെ രക്തസമ്മര്‍ദ്ദത്തിലുള്ള മാറ്റങ്ങള്‍ ഗവേഷകര്‍ നിരീക്ഷിച്ചു. കുട്ടികളും കൗമാരക്കാരും ഒരു രാത്രി ശരാശരി ഒമ്പത് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നുണ്ട്. ഉറക്കത്തിന്റെ ഓരോ അധിക മണിക്കൂറും രാവിലെ രക്തസമ്മര്‍ദ്ദം വര്‍ധിക്കുന്നതിനുള്ള സാധ്യത കുറയ്ക്കുന്നതായി പഠനത്തില്‍ പറയുന്നു. ഉറക്കമില്ലായ്മ പൊണ്ണത്തടി, അനാരോഗ്യകരമായ ഭക്ഷണക്രമം, വര്‍ധിച്ച സമ്മര്‍ദ്ദം, കുറഞ്ഞ ജീവിത നിലവാരം എന്നിവയുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിലേക്ക് നയിക്കുമെന്നും പഠനത്തില്‍ പറയുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.56, പൗണ്ട് – 105.74, യൂറോ – 89.35, സ്വിസ് ഫ്രാങ്ക് – 93.52, ഓസ്ട്രേലിയന്‍ ഡോളര്‍ – 55.73, ബഹറിന്‍ ദിനാര്‍ – 222.39, കുവൈത്ത് ദിനാര്‍ -273.41, ഒമാനി റിയാല്‍ – 217.31, സൗദി റിയാല്‍ – 22.26, യു.എ.ഇ ദിര്‍ഹം – 22.75, ഖത്തര്‍ റിയാല്‍ – 22.96, കനേഡിയന്‍ ഡോളര്‍ – 61.00.