◾https://dailynewslive.in/ കുവൈത്തിലെ തീപ്പിടുത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ വഹിച്ചുള്ള വ്യോമസേന വിമാനം ഇന്ന് രാവിലെ എട്ടരയോടെ കൊച്ചി വിമാനത്താവളത്തിലെത്തുമെന്ന് അധികൃതര്‍. 45 പേരില്‍ 31 പേരുടെ മൃതദേഹങ്ങളാണ് നെടുമ്പാശ്ശേരിയില്‍ എത്തിക്കുകയെന്നാണ് വിവരം. 23 മലയാളികളുടെയും ഏഴ് തമിഴ്നാട് സ്വദേശികളുടെയും ഒരു കര്‍ണാടക സ്വദേശിയുടെയും മൃതദേഹങ്ങളാണ് കൊച്ചിയില്‍ കൊണ്ടുവരുന്നതെന്ന് നോര്‍ക്ക അധികൃതര്‍ അറിയിച്ചു. മുംബൈയില്‍ സ്ഥിര താമസക്കാരനായ കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ഡെന്നി ബേബിയുടെ മൃതദേഹം മുംബൈയിലേക്ക് കൊണ്ടു പോകും. കൊച്ചിയിലെത്തിക്കുന്ന മൃതദേഹങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേര്‍ന്ന് ഏറ്റുവാങ്ങും. മൃതദേഹങ്ങള്‍ വിമാനത്താവളത്തിലെത്തിയ ഉടന്‍ വീടുകളിലേക്കെത്തിക്കാന്‍ ആംബുലന്‍സുകള്‍ സംസ്ഥാന സര്‍ക്കാര്‍ സജ്ജീകരിച്ചിട്ടുണ്ട്.
◾https://dailynewslive.in/ കുവൈത്തില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ മരിച്ച മുഴുവന്‍ പേരെയും തിരച്ചറിഞ്ഞതായി വിവരം. 49 പേരില്‍ 46 പേര്‍ ഇന്ത്യക്കാരാണ്. മൂന്ന് പേര്‍ ഫിലിപ്പീന്‍സില്‍ നിന്നുള്ളവരാണ്. 24 മലയാളികളുടെ ജീവനുകളാണ് ദുരന്തത്തില്‍ ഇല്ലാതായത്. ഏഴുപേര്‍ തമിഴ്നാട്ടില്‍ നിന്നുള്ളവരാണ്. മൂന്നുപേര്‍ ആന്ധ്രാപ്രദേശില്‍ നിന്നുള്ളവരുമാണെന്ന് കുവൈത്ത് അധികൃതര്‍ അറിയിച്ചു.
◾https://dailynewslive.in/ കുവൈത്ത് തീപ്പിടുത്തത്തില്‍ മരിച്ച മലയാളികള്‍ : 1. അരുണ്‍ ബാബു (തിരുവനന്തപുരം), 2. നിതിന്‍ കൂത്തൂര്‍ (കണ്ണൂര്‍), 3. തോമസ് ഉമ്മന്‍ (പത്തനംതിട്ട), 4. മാത്യു തോമസ് (ആലപ്പുഴ) 5. ആകാശ് എസ്. നായര്‍ (പത്തനംതിട്ട), 6. രഞ്ജിത് (കാസര്‍കോട്), 7. സജു വര്‍ഗീസ് (പത്തനംതിട്ട), 8. കേളു പൊന്മലേരി (കാസര്‍കോട്), 9. സ്റ്റെഫിന്‍ ഏബ്രഹാം സാബു (കോട്ടയം), 10. എം.പി. ബാഹുലേയന്‍ (മലപ്പുറം), 11. കുപ്പന്‍ പുരയ്ക്കല്‍ നൂഹ് (മലപ്പുറം), 12. ലൂക്കോസ്/സാബു (കൊല്ലം), 13. സാജന്‍ ജോര്‍ജ് (കൊല്ലം), 14. പി.വി. മുരളീധരന്‍ (പത്തനംതിട്ട), 15. വിശ്വാസ് കൃഷ്ണന്‍ (കണ്ണൂര്‍), 16. ഷമീര്‍ ഉമറുദ്ദീന്‍ (കൊല്ലം), 17. ശ്രീഹരി പ്രദീപ് (കോട്ടയം), 18. ബിനോയ് തോമസ്, 19. ശ്രീജേഷ് തങ്കപ്പന്‍ നായര്‍, 20. സുമേഷ് പിള്ള സുന്ദരന്‍, 21. അനീഷ് കുമാര്‍ ഉണ്ണന്‍കണ്ടി, 22. സിബിന്‍ തേവരോത്ത് ഏബ്രഹാം, 23. ഷിബു വര്‍ഗീസ്, 24. ഡെന്നി ബേബി
*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*
*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*
മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾https://dailynewslive.in/ കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപ്പിടിത്തത്തിന് കാരണം ഷോര്‍ട് സര്‍ക്യൂട്ടെന്ന് റിപ്പോര്‍ട്ട്. കുവൈത്ത് ഫയര്‍ഫോഴ്സ് അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഗാര്‍ഡ് റൂമില്‍ നിന്നാണ് തീപ്പിടിത്തം ഉണ്ടായതെന്നും ഫയര്‍ഫോഴ്സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
◾https://dailynewslive.in/ കുവൈത്തിലെ തീപിടുത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ കുവൈത്ത് അമീര്‍ ശൈഖ് മിശ്അല്‍ അല്‍ അഹ്‌മദ് അല്‍ ജാബിര്‍ അല്‍ സബാഹ് ഉത്തരവിട്ടു. പരിക്കേറ്റവരെ വിദേശകാര്യ മന്ത്രി അബ്ദുല്ല അല്‍ യഹ്യയും ആരോഗ്യമന്ത്രി ഡോ. അഹ്‌മദ് അല്‍ അവാദിയും ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
◾
◾https://dailynewslive.in/ കേരള നിയമസഭാ സമുച്ചയത്തില്‍ ഇന്ന് നടക്കുന്ന ലോക കേരള സഭയുടെ ഉദ്ഘാടനം വൈകുന്നേരത്തേക്ക് മാറ്റി. വൈകുന്നേരം മൂന്ന് മണിക്ക് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കും. കുവൈറ്റ് ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ രാവിലെ കൊച്ചി വിമാനത്താവളത്തില്‍ എത്തുന്നത് ഏറ്റുവാങ്ങുന്നതിനായി മന്ത്രിമാരും മറ്റു ഉദ്യോഗസ്ഥരും കൊച്ചിയിലേക്ക് പോകുന്നതിനാലാണ് ഉദ്ഘാടന ചടങ്ങിന്റെ സമയം മാറ്റിയത്.
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം ആഘോഷമാക്കൂ…*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ കൂടാതെ 17 ഇന്നോവ കാറുകളും
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 1):*
എപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ ◼️മേഖലാതല സമ്മാനങ്ങള്‍ : 170 ഐഫോണുകള്‍
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ നീറ്റ് യുജി പരീക്ഷയെഴുതിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നീതി ഉറപ്പാക്കാന്‍ സര്‍ക്കാരും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയും പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ഗ്രേസ് മാര്‍ക്ക് ലഭിച്ച 1563 പേരുടെ ഫലം റദ്ദാക്കി റീ ടെസ്റ്റ് നടത്താനുള്ള എന്‍ടിഎ സമിതി ശുപാര്‍ശ സുപ്രീംകോടതി അംഗീകരിച്ചിട്ടുണ്ട്. ഇവര്‍ക്കുള്ള പരീക്ഷ വീണ്ടും നടത്താന്‍ അക്കാദമിക് വിദഗ്ധരുടെ ഒരു പാനല്‍ രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഒരു അഴിമതിയും നടന്നിട്ടില്ലെന്നും, ഇത് സംബന്ധിച്ച് കോടതിയില്‍ മറുപടി നല്‍കുമെന്നും കോടതി വിധി അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ സിപിഎം കേരളത്തില്‍ മദ്യനയം ഉപയോഗിച്ച് കോടികള്‍ പിരിച്ചെടുത്തെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഇലക്ട്രല്‍ ബോണ്ട് ഉപയോഗിച്ച് ബിജെപി സഹസ്രകോടികള്‍ പിരിച്ചെടുത്തതിനു സമാനമാണിതെന്നും അദ്ദേഹം പറഞ്ഞു. മോദിയില്‍നിന്ന് ശിഷ്യത്വം സ്വീകരിച്ച് പിണറായി വിജയന്‍ ഇവിടെ മദ്യനയത്തില്‍ അതു നടപ്പാക്കിയെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ മുന്‍ ഡിജിപി സിബി മാത്യൂസിന്റെ നിര്‍ഭയം എന്ന പുസ്തകത്തിലെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിനെതിരെ അന്വേഷണത്തിന് ഹൈക്കോടതിയുടെ നിര്‍ദേശം. സൂര്യനെല്ലി പീഡനക്കേസിലെ ഇരയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയതിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. സിബി മാത്യൂസിനെതിരെ സൂര്യനെല്ലിക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ കെ ജോഷ്വയാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. പുസ്തകത്തിലെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണ്ടെന്ന തിരുവന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോര്‍ട് കോടതി അസാധുവാക്കി.
◾https://dailynewslive.in/ പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ യുവതിയെ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോഴാണ് യുവതിയെകസ്റ്റഡിയിലെടുത്തത്. രാത്രി മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ യുവതി, തനിക്ക് മാതാപിതാക്കളോടൊപ്പം പോകാന്‍ താത്പര്യമില്ലെന്നും ഡല്‍ഹിക്കു പോകാനാണു താത്പര്യമെന്നും പറഞ്ഞു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള പോലീസിന്റെ അന്വേഷണത്തില്‍ യുവതി ഡല്‍ഹിയിലുണ്ടെന്ന് നേരത്തേ സൂചന ലഭിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെത്തിക്കുകയായിരുന്നു.
◾https://dailynewslive.in/ തൃശ്ശൂരില്‍ ക്രൈസ്തവ വോട്ടുകളില്‍ വിള്ളല്‍ വീണെങ്കിലും മറ്റ് മണ്ഡലങ്ങളില്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍ വ്യക്തമാക്കി. പത്മജ ബിജെപിയില്‍ ചേര്‍ന്നത് ഒരു ശതമാനം പോലും തോല്‍വിക്ക് കാരണമായിട്ടില്ല. അതോടൊപ്പം തൃശൂരില്‍ സുരേഷ് ഗോപി നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതില്‍ പാര്‍ട്ടി സംവിധാനത്തിനും തനിക്കും വീഴ്ച പറ്റിയെന്നും കെ മുരളീധരന്‍ പറഞ്ഞു. രാഹുല്‍ വയനാട് ഒഴിയുകയാണെങ്കില്‍ പ്രിയങ്ക മത്സരിക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹമെന്നും കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ട് വര്‍ഷം മാത്രം ബാക്കിയുള്ളപ്പോള്‍ എല്ലായിടത്തും പോയി മത്സരിക്കേണ്ടതില്ലെന്നും മുരളീധരന്‍ പ്രതികരിച്ചു.
◾https://dailynewslive.in/ പെന്‍ഷന്‍ അടക്കം സാധാരണക്കാരായ ജനങ്ങള്‍ക്ക് നല്‍കേണ്ട ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാരിന് സാധിക്കാത്തത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. എല്ലാ വിമര്‍ശനങ്ങളും ഉള്‍ക്കൊള്ളുന്നുവെന്നും സൂക്ഷ്മമായി പരിശോധിച്ച് തോല്‍വിക്ക് അടിസ്ഥാനമായ കാര്യങ്ങള്‍ കണ്ടെത്തി തിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ മേല്‍നോട്ട സമിതി പരിശോധന തുടങ്ങി. ഡാമില്‍ പരിശോധന നടത്തുന്നത് ജല കമ്മീഷന്‍ ചീഫ് എന്‍ജിനീയര്‍ രാകേഷ് കശ്യപ് അധ്യക്ഷനായ അഞ്ച് അംഗ സമതി ആണ് . എല്ലാ വര്‍ഷവും ഡാമില്‍ പരിശോധന നടത്തണമെന്ന സുപ്രീം കോടതി നിര്‍ദേശ പ്രകാരമാണ് നടപടി. പ്രധാന ഡാം, ബേബി ഡാം, സ്പില്‍ വേ, ഗാലറികള്‍ എന്നിവയ്‌ക്കൊപ്പം വള്ളക്കടവില്‍ നിന്ന് അണക്കെട്ടിലേക്കുള്ള റോഡും സമിതി പരിശോധിക്കും. പരിശോധനക്ക് ശേഷം സമിതി കുമളിയില്‍ യോഗം ചേരും. അണക്കെട്ടില്‍ വിദഗ്ദ പരിശോധന നടത്തണമെന്ന ആവശ്യം കേരളം യോഗത്തില്‍ ഉന്നയിക്കും.
◾https://dailynewslive.in/ ഗണേഷ് കുമാര്‍ മന്ത്രി സ്ഥാനം ഒഴിയും മുമ്പ് കേരളത്തിലെ ടൂറിസ്റ്റ് ബസുകള്‍ക്ക് കളറടിച്ചിരിക്കുമെന്ന് വെല്ലുവിളിച്ച് ഗതാഗത മന്ത്രിയുടെ പാര്‍ട്ടിയുടെ യുവജന വിഭാഗം നേതാവ്. കേരള യൂത്ത് ഫ്രണ്ട് (ബി) കൊല്ലം ജില്ലാ പ്രസിഡന്റ് രാജേഷ് കുമാര്‍ ഒരു വാട്സാപ്പ് ഗ്രൂപ്പില്‍ അയച്ച ശബ്ദ സന്ദേശമാണ് പുറത്തായത്. നിലവില്‍ ടൂറിസ്റ്റ് ബസുകള്‍ക്ക് ബാധകമായ വെള്ള നിറത്തിലുള്ള കളര്‍ കോഡ് നിയമത്തില്‍ മാറ്റം വരുത്താന്‍ ഗതാഗത വകുപ്പ് നീക്കം നടത്തുന്നതായി നേരത്തെ വാര്‍ത്ത പുറത്തുവന്നിരുന്നു.
◾https://dailynewslive.in/ ടൈപ്പ് വണ്‍ പ്രമേഹ ബാധിതരായ കുട്ടികളുടെ സര്‍ക്കാര്‍ ജീവനക്കാരായ മാതാപിതാക്കള്‍ക്കും, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വീടിന് സമീപമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥലമാറ്റം നല്‍കാന്‍ ഉത്തരവായി. മനുഷ്യാവകാശ കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്സണും ജൂഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് വിഷയത്തില്‍ നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. കഴക്കൂട്ടം ഗവ.ഹൈസ്‌കൂള്‍ ഗസ്റ്റ് അറബിക് അദ്ധ്യാപിക ബുഷ്റ ശിഹാബിന്റെ പരാതിയിലാണ് നടപടി.
◾https://dailynewslive.in/ ജൂണ്‍ 15 വരെ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണം. കേരള തീരത്തും തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്നും ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണമെന്നും മുന്നറിയിപ്പുണ്ട്.
◾https://dailynewslive.in/ വിദ്യാര്‍ഥികള്‍ക്ക്ഉപരിപഠനം തടസപ്പെടുന്നത് ഒഴിവാക്കാന്‍ ടി.സി സമര്‍പ്പിക്കുന്നതിന് സാവകാശം നല്‍കാന്‍ സര്‍വ്വകലാശാലകള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു . പ്രവേശന പ്രക്രിയ പൂര്‍ത്തീകരിക്കുന്ന സമയം വരെ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ സാവകാശം നല്‍കാന്‍ സര്‍വ്വകലാശാലകള്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കാലതാമസമുണ്ടാകുന്നതു മൂലം വിവിധ കോഴ്‌സുകളിലേക്ക് നടക്കുന്ന പ്രവേശന പ്രക്രിയയില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ട്. ഈ സാഹചര്യത്തിലാണ് സര്‍വകലാശാലകള്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.
◾https://dailynewslive.in/ വിരമിച്ച ഹൈക്കോടതി ജഡ്ജി ചേമ്പര്‍ ഉപയോഗിക്കുന്നുവെന്ന ആരോപണത്തെതുടര്‍ന്ന് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളിറക്കി ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍. വിരമിക്കുന്ന ദിവസത്തിനു ശേഷം ജഡ്ജിമാര്‍ ചേമ്പര്‍ ഉപയോഗിക്കരുതെന്ന് വ്യക്തമാക്കിയാണ് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. ജഡ്ജി വിരമിച്ച് മൂന്നാമത്തെ പ്രവര്‍ത്തി ദിവസം വൈകുന്നേരം നാലരയ്ക്ക് മുന്‍പ് എല്ലാ കേസ് രേഖകളും ജീവനക്കാര്‍ രജിസ്ട്രിക്ക് കൈമാറണം.
◾https://dailynewslive.in/ എയര്‍ ഇന്ത്യ വിമാനം അപ്രതീക്ഷിതമായി റദ്ദാക്കിയതിനെതിരെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു. കൊച്ചിയില്‍ നിന്ന് ദില്ലിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ റദ്ദാക്കിയത്. ഇതോടെയാണ് യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചത്.
◾https://dailynewslive.in/ ലിറ്റില്‍ കൈറ്റ്സ് ഐ.ടി ക്ലബ്ബിലേക്ക്, ഈ വര്‍ഷത്തെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജൂണ്‍ 15, ശനിയാഴ്ച യൂണിറ്റ് രജിസേട്രേഷനുള്ള വിദ്യലയങ്ങളില്‍ നടക്കും. സംസ്ഥാനത്ത് 2057 യൂണിറ്റുകളില്‍ നിന്നായി 1,48,618 വിദ്യാര്‍ത്ഥികള്‍ അഭിരുചി പരീക്ഷക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികളില്‍ ലിറ്റില്‍ കൈറ്റ്സ് കരിക്കുലം അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനം എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളിലായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് നല്‍കും. ഈ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് ഗ്രേസ് മാര്‍ക്കും പ്ലസ് വണ്‍ പ്രവേശനത്തിന് ബോണസ് പോയിന്റും ലഭിക്കുo.
◾https://dailynewslive.in/ പോത്ത്കല്ലില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 24 വര്‍ഷം കഠിന തടവുശിക്ഷ . നിലമ്പൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. പോത്ത്കല്ല് ഇരുട്ടുകുത്തി കോളനിയിലെ മനോജിനെയാണ് 24 വര്‍ഷം കഠിന തടവിനു പുറമേ 50,000 രൂപ പിഴ അടക്കുന്നതിനും ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ മൂന്നുമാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം.2022 സെപ്റ്റംബര്‍ ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
◾https://dailynewslive.in/ കാവേരി കാളിങ് മൂവ്മെന്റ് സംഘടിപ്പിക്കുന്ന ‘ഫുഡ് ഫോറെസ്റ്റ് കള്‍ട്ടിവേഷന്‍ ആന്‍ഡ് ഡ്രൈഫ്രൂട്ട് ഫെസ്റ്റിവല്‍ ‘ ജൂണ്‍ 23 -നു പുതുക്കോട്ടയില്‍. ഈ സെമിനാറിന്റെ ഭാഗമായി 300 തരം മാമ്പഴങ്ങളുടെയും 100 കണക്കിന് ചക്കകളുടെയും 100 കണക്കിന് വാഴപഴങ്ങളുടെയും പ്രദര്‍ശനം നടക്കുന്നതാണ്. കൂടാതെ ജൈവ കാര്‍ഷിക ഉത്പന്നങ്ങളുടെ വില്‍പ്പനയും ഉണ്ടായിരിക്കുീ.
◾https://dailynewslive.in/ ജമ്മുകശ്മീരിലെ സുരക്ഷ സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി . തുടര്‍ച്ചയായി നാല് തവണ ഭീകരാക്രമണം ഉണ്ടായതിന് പിന്നാലെയാണ് അമിത് ഷാ ഉള്‍പ്പെടെയുള്ളവരുമായി മോദി ചര്‍ച്ച നടത്തിയത്. ഭീകരരെ നേരിടാന്‍ എല്ലാ സാധ്യതകളും ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചു. ചൈനയും പാകിസ്ഥാനും സംയുക്ത പ്രസ്താവനയില്‍ ജമ്മുകശ്മീരിനെ പരാമര്‍ശിച്ചതിനെ വിദേശകാര്യമന്ത്രാലയം വിമര്‍ശിച്ചു.
◾https://dailynewslive.in/ ജി7 ഉച്ചക്കോടിക്കായി ഇറ്റലിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. അമേരിക്ക, യുക്രൈന്‍, ഫ്രാന്‍സ് രാജ്യതലവന്‍മാരുമായും മാര്‍പാപ്പ കൂടിക്കാഴ്ച നടത്തുന്നുണ്ട്.
◾https://dailynewslive.in/ ദേശീയ സുരക്ഷ ഉപദേഷ്ടാവിനെയും, പ്രിന്‍സിപ്പല്‍ സെക്രട്ടറിയേയും നിലനിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സുരക്ഷ ഉപദേഷ്ടാവിന്റെ പദവിയില്‍ അജിത് ഡോവലിന് ഇത് മൂന്നാം ഊഴമാണ്. പികെ മിശ്രയെയും മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിലനിര്‍ത്തി.
◾https://dailynewslive.in/ ബിഎസ് യെദിയൂരപ്പയ്ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്. പോക്സോ കേസില്‍ ബെംഗളൂരു കോടതിയാണ് അറസ്റ്റ് വാറന്റ് പുറത്തിറക്കിയത്. നേരത്തെ കേസില്‍ ഹാജരാകണമെന്ന് ചൂണ്ടികാണിച്ച് യെദിയൂരപ്പയ്ക്ക് അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരുന്നു. ജൂണ്‍ 15-ന് മുമ്പ് കുറ്റപത്രം സമര്‍പ്പിക്കണം എന്നും യെദിയൂരപ്പയുടെ മൊഴി രേഖപ്പെടുത്തണം എന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ഇക്കാര്യം ചൂണ്ടികാണിച്ച് അന്വേഷണ സംഘം നല്‍കിയ നോട്ടീസിന് മറുപടി നല്കാത്തതിനെ തുടര്‍ന്നാണ് ജാമ്യമില്ലാ അറസ്റ്റ് വാറന്റ് കോടതി പുറത്തിറക്കിയത്.
◾https://dailynewslive.in/ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അടിവസ്ത്രം അഴിച്ചുമാറ്റുന്നതും പെണ്‍കുട്ടിയുടെ മുന്നില്‍ നഗ്നനാകുന്നതും ബലാത്സംഗ ശ്രമത്തിന്റെ പരിധിയില്‍ വരില്ലെന്ന് രാജസ്ഥാന്‍ ഹൈക്കോടതി. പകരം സ്ത്രീയുടെ അന്തസിനെ ഹനിക്കുന്നതായി മാത്രമേ ഇതിനെ കണക്കാക്കാന്‍ കഴിയൂവെന്നും ഹൈക്കോടതി വ്യക്തമാക്കി. 33 വര്‍ഷം പഴക്കമുള്ള കേസിലാണ് ഇത്തരമൊരു വിചിത്ര വിധി കോടതി പുറപ്പെടുവിച്ചത്.
◾https://dailynewslive.in/ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമത്തിനും വിവേചനത്തിനും എതിരെ ശബ്ദമുയര്‍ത്തിയ ജീവനക്കാരെ നിയമവിരുദ്ധമായി പിരിച്ചുവിട്ടെന്നാരോപിച്ച് സ്‌പേസ് എക്‌സിനും മേധാവി ഇലോണ്‍ മസ്‌കിനുമെതിരെ കേസ്. 2022-ല്‍ കമ്പനിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ടവരാണ് മസ്‌കിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. ഇതില്‍ രണ്ടുപേര്‍ വനിതകളും മറ്റുള്ളവര്‍ പുരുഷന്മാരുമാണ്. മസ്‌കിന്റെ പെരുമാറ്റം സ്‌പേസ് എക്‌സില്‍ സെക്‌സിസ്റ്റ് സംസ്‌കാരം വളര്‍ത്തിയെടുത്തുവെന്നും വനിതാ എഞ്ചിനീയര്‍മാര്‍ പതിവായി പീഡനത്തിനും ലൈംഗികച്ചുവയുള്ള സംസാരങ്ങള്‍ക്കും വിധേയരായെന്നും ആരോപണത്തില്‍ പറയുന്നു.
◾https://dailynewslive.in/ ടി20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരേ ബംഗ്ലാദേശിന് 25 റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡച്ച് ടീമിന് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
◾https://dailynewslive.in/ ടി20 ലോകകപ്പിലെ മറ്റൊരു മത്സരത്തില്‍ ഒമാനെതിരെ ഇംഗ്ലണ്ടിന് അനായാസ ജയം. ആദ്യം ബാറ്റ് ചെ്ത ഒമാന്‍ വെറും 47 റണ്‍സെടുക്കുന്നതിനിടയില്‍ എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 3.1 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി.
◾https://dailynewslive.in/ രാജ്യത്ത് മൊബൈല്‍ നമ്പറുകള്‍ക്കും ലാന്‍ഡ് ഫോണ്‍ നമ്പറുകള്‍ക്കും പണം ഈടാക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) നിര്‍ദേശം. ഉപയോക്താക്കള്‍ക്കും കമ്പനികള്‍ക്കും ഇത് ബാധകമാണ്. ഫോണ്‍ നമ്പര്‍ മൂല്യമുള്ള പൊതു വിഭവമാണെന്ന് നിരീക്ഷിച്ചാണ് ട്രായിയുടെ നീക്കം. 5ജി നെറ്റ്വര്‍ക്കുകള്‍, മെഷീന്‍-ടു-മെഷീന്‍ കമ്മ്യൂണിക്കേഷന്‍, ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ് ഉപകരണങ്ങള്‍ എന്നിവയുടെ വ്യാപകമായ സ്വീകാര്യത ഉള്‍പ്പെടെ ആശയവിനിമയ സാങ്കേതികവിദ്യകളിലെ പുരോഗതിയില്‍ സമഗ്രമായ അവലോകനം ആവശ്യമാണ്. ഈ പരിമിതമായ വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗം ഉറപ്പാക്കാനാണ് ഫീസ് ഏര്‍പ്പെടുത്തുന്നതെന്നും ട്രായ് പറഞ്ഞു. അതേസമയം ഉപയോഗത്തിലില്ലാത്ത നമ്പറുകള്‍ക്ക് പിഴ ഈടാക്കാനും നിര്‍ദേശമുണ്ട്. ഉപയോഗമില്ലാത്ത നമ്പറുകള്‍ കൈവശം വച്ചിരിക്കുന്ന ഓപ്പറേറ്റര്‍മാര്‍ക്ക് പിഴ ചുമത്തുന്നതും പരിഗണിക്കുന്നുണ്ട്. നിരവധി രാജ്യങ്ങള്‍ മൊബൈല്‍ ഓപ്പറേറ്റര്‍മാരില്‍ നിന്നോ വരിക്കാരില്‍ നിന്നോ ടെലിഫോണ്‍ നമ്പറുകള്‍ക്ക് ഫീസ് ഈടാക്കുന്നയായും ട്രായ് പറഞ്ഞു. ഓസ്ട്രേലിയ, സിംഗപ്പൂര്‍, ബെല്‍ജിയം, ഫിന്‍ലാന്‍ഡ്, യുകെ, ലിത്വാനിയ, ഗ്രീസ്, ഹോങ്കോങ്, ബള്‍ഗേറിയ, കുവൈത്ത്, നെതര്‍ലന്‍ഡ്സ്, സ്വിറ്റ്സര്‍ലന്‍ഡ്, പോളണ്ട്, നൈജീരിയ, ദക്ഷിണാഫ്രിക്ക, ഡെന്‍മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങള്‍ നമ്പറുകള്‍ക്ക് പണമീടാക്കുന്നതായും ട്രായ് ചൂണ്ടികാട്ടി.
◾https://dailynewslive.in/ ആസിഫ് അലി, അമല പോള്‍, ഷറഫുദ്ദീന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ‘ലെവല്‍ ക്രോസ്സ്’ ജൂലൈ 26ന് തിയറ്ററുകളില്‍ എത്തും. സൂപ്പര്‍ ഹിറ്റ് ചിത്രം കൂമന് ശേഷം ജിത്തു ജോസഫ് അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മേക്കോവറിലാണ് ആസിഫ് അലി എത്തുന്നത്. അര്‍ഫാസ് അയൂബ് ആണ് സംവിധാനം. കാഴ്ചയില്‍ മാത്രമല്ല മേക്കിങ്ങിലും ചിത്രം വേറിട്ട് നില്‍ക്കുമെന്ന പ്രതീക്ഷയാണ് ചിത്രത്തിന്റെതായി ഇറങ്ങിയ ടീസറും നല്‍കിയത്. ടുണീഷ്യയില്‍ ഷൂട്ട് ചെയ്ത ആദ്യ ഇന്ത്യന്‍ ചിത്രം എന്ന പ്രത്യേകതയും ‘ലെവല്‍ ക്രോസ്സ്’നുണ്ട്. സംവിധായകന്‍ അര്‍ഫാസ് അയൂബിന്റെ സംവിധാനത്തിലാണ് ലെവല്‍ ക്രോസ്സ് ഒരുങ്ങിയിരിക്കുന്നത്. ജിത്തു ജോസഫിന്റെ പ്രധാന സംവിധാന സഹായിയും ശിഷ്യനുമാണ് സംവിധായകന്‍ അര്‍ഫാസ് അയൂബ്. സംഗീത സംവിധായകനായ വിശാല്‍ ചന്ദ്രശേഖര്‍ സംഗീതം ഒരുക്കുന്ന ആദ്യ മലയാള ചിത്രമാണിത്. ലെവല്‍ ക്രോസിന്റെ കഥയും തിരക്കഥയും അര്‍ഫാസിന്റേതാണ്. വരികള്‍ എഴുതിയത് വിനായക് ശശികുമാര്‍.
◾https://dailynewslive.in/ വലിയൊരു ഇടവേളയ്ക്ക് ശേഷം നസ്രിയ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ‘സൂക്ഷ്മദര്‍ശിനി’. എം സി ജിതിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബേസില്‍ ജോസഫ് ആണ് നസ്രിയയുടെ നായകനായെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ സെറിമണി വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.ഹാപ്പി അവേഴ്സിന്റെ ബാനറില്‍ സമീര്‍ താഹിറും ഷൈജു ഖാലിദുമാണ് ചിത്രം നിര്‍മിക്കുന്നത്. അന്‍വര്‍ റഷീദ്- ഫഹദ് ഫാസില്‍ ചിത്രം ‘ട്രാന്‍സി’ലായിരുന്നു നസ്രിയ അവസാനമായി ഒരു മുഖ്യ വേഷത്തിലെത്തിയത്. എം സി ജിതിന്‍, അതുല്‍ രാമചന്ദ്രന്‍, ലിബിന്‍ ടി ബി എന്നിവരാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ക്രിസ്റ്റോ സേവ്യര്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. പക് പറമ്പോല്‍, മെറിന്‍ ഫില്‍പ്പ്, അഖില ഭാര്‍ഗവന്‍, പൂജ മോഹന്‍രാജ്, കോട്ടയം രമേഷ്, ഗോപന്‍ മങ്ങാട്ട്, മനോഹരി ജോയ്, റിനി ഉദയകുമാര്‍, ജയ കുറുപ്പ്, മുസ്‌കാന്‍ ബിസാരിയ, അഭര്‍ണ റാം, അഭിരാം പൊതുവാള്‍, ബിന്നി റിങ്കി, നന്ദന്‍ ഉണ്ണി, നൗഷാദ് അലി, ആതിര രാജീവ്, മിര്‍സ ഫാത്തിയ തുടങ്ങീ വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
◾https://dailynewslive.in/ ഫ്രഞ്ച് വാഹന ബ്രാന്‍ഡായ റെനോ ഇന്ത്യ 2024 ജൂണ്‍ മാസത്തിലെ കിഴിവ് ഓഫറുകള്‍ പ്രഖ്യാപിച്ചു. നിലവില്‍ ക്വിഡ്, ട്രൈബര്‍, കിഗര്‍ എന്നീ മൂന്ന് മോഡലുകളാണ് റെനോ ഇന്ത്യയില്‍ വില്‍ക്കുന്നത്. ഈ ഓരോ മോഡലുകളും ഈ മാസത്തേക്ക് കാര്യമായ ആനുകൂല്യങ്ങളോടെയാണ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ, റെനോ എല്ലാ മോഡലുകള്‍ക്കും 5,000 രൂപയുടെ ഓപ്ഷണല്‍ ഗ്രാമീണ കിഴിവും കമ്പനി അവതരിപ്പിച്ചു, അത് കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടുമായി സംയോജിപ്പിക്കാന്‍ കഴിയില്ല. ലൈനപ്പിലുടനീളം റഫറല്‍ ആനുകൂല്യങ്ങളും ലഭ്യമാണ്. റെനോ ക്വിഡ്, ട്രൈബര്‍, കിഗര്‍ വാങ്ങുന്നവര്‍ക്ക് 15,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും ലഭിക്കും. 8,000 രൂപ വരെ കോര്‍പ്പറേറ്റ് കിഴിവിനൊപ്പം 10,000 രൂപ വരെ ലോയല്‍റ്റി ബോണസും വാഗ്ദാനം ചെയ്യുന്നു. മൊത്തത്തില്‍, ഈ ആനുകൂല്യങ്ങള്‍ക്ക് പരമാവധി 48,000 രൂപ വരെ ചേര്‍ക്കാം. എന്നിരുന്നാലും, 10,000 രൂപയുടെ ലോയല്‍റ്റി ബോണസ് മാത്രം ലഭിക്കുന്ന ബേസ്-സ്പെക്ക് ആര്‍എക്സ്ഇ ഒഴികെയുള്ള എല്ലാ വേരിയന്റുകളിലും ഈ കിഴിവുകള്‍ ബാധകമാണ്. റെനോ ട്രൈബറിന് സമാനമായ ഓഫറുകള്‍ ലഭ്യമാണ്.
◾https://dailynewslive.in/ ശക്തിസ്വരൂപിണിയായ മാതൃരൂപമായിട്ടുള്ള സ്ത്രീയെ ദുര്‍ബ്ബലയായി കരുതുന്ന വൈരുദ്ധ്യം ഇല്ലാതാവണമെന്ന സന്ദേശം പകരുന്ന നോവല്‍. പെണ്ണായി ജനിക്കുന്നത് മറ്റുള്ളവര്‍ക്കായി അദ്ധ്വാനിച്ച് ചത്തൊടുങ്ങാനാണെന്ന് സ്ത്രീകളും വിശ്വസിച്ചുപോന്ന കാലത്ത് ആരോടും പരാതിയും പരിഭവവും പറയാത്ത, ആവലാതികളില്ലാതെ വീട്ടുകാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന ഒരു പാവം വീട്ടമ്മയുടെ കഥയാണിത്. എന്നാല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട കടമകളുടെ നേര്‍ക്ക് പോരാടാനുള്ള ഊര്‍ജ്ജം മക്കള്‍ നല്‍കുന്നു. പക്ഷേ, അമ്മ എന്തുകൊണ്ട് അത് ഉപയോഗിക്കുന്നില്ലെന്നതാണ് അവരുടെ ചോദ്യം. കാലങ്ങളായി സ്ത്രീമനസ്സില്‍ അലിഞ്ഞുചേര്‍ന്ന ശീലങ്ങള്‍ക്കെതിരേ യുദ്ധം ചെയ്യണമെന്ന അറിവ് മക്കള്‍ക്കുണ്ടാകുന്നു. ബുക്കര്‍ സമ്മാന ജേതാവായ ഗീതാഞ്ജലി ശ്രീയുടെ ആദ്യ നോവല്‍. ‘മായി’. പരിഭാഷ – ഡോ. പി.കെ രാധാമണി. മാതൃഭൂമി. വില 255 രൂപ.
◾https://dailynewslive.in/ അമിതവണ്ണം കുറയ്ക്കാനും സ്ലിം ആകാനുമൊക്കെ പലരും പിന്തുടരുന്ന ഒന്നാണ് കീറ്റോജനിക് അഥവാ കീറ്റോ ഡയറ്റ്. എന്നാല്‍ ഇതിന് മാത്രമല്ല കടുത്ത മാനസിക രോഗത്തില്‍ നിന്ന് ആശ്വാസം ലഭിക്കാനും കീറ്റോ ഡയറ്റ് സഹായകമാണെന്ന് സ്റ്റാന്‍ഫോഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. ചിത്തഭ്രമവും ബൈപോളാര്‍ ഡിസോഡറും ബാധിച്ച 21 മുതിര്‍ന്നവരിലാണ് നാലു മാസം നീണ്ട പഠനം നടത്തിയത്. ഇക്കാലയളവില്‍ ഇവര്‍ 10 ശതമാനം കാര്‍ബോഹൈഡ്രേറ്റും 30 ശതമാനം പ്രോട്ടീനും 60 ശതമാനം കൊഴുപ്പും അടങ്ങിയ ഭക്ഷണം കഴിച്ചു. ഇവരുടെ ചയാപചയത്തിലും മനോനിലയിലും ഗണ്യമായ പുരോഗതി ഉണ്ടായതായി ഗവേഷകര്‍ നിരീക്ഷിച്ചു. മികച്ച ഉറക്കം, നല്ല മൂഡ്, ഊര്‍ജ്ജതോത്, ആകമാനമുള്ള ജീവിത സംതൃപ്തി എന്നിവയും ഇവര്‍ക്കുണ്ടായതായി ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. ഉയര്‍ന്ന തോതില്‍ കൊഴുപ്പ് അടങ്ങിയതും കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞതുമായ ഭക്ഷണക്രമമാണ് കീറ്റോ ഡയറ്റ്. ഇത് ശരീരത്തില്‍ കീറ്റോസിസ് എന്ന ചയാപചയ അവസ്ഥയുണ്ടാക്കും. ഇന്ധനത്തിനായി ശരീരം കാര്‍ബോഹൈഡ്രേറ്റിന് പകരം കൊഴുപ്പ് കത്തിക്കുന്ന അവസ്ഥയാണ് കീറ്റോസിസ്. ഈ സമയം കൊഴുപ്പിനെ കത്തിച്ച് ഉത്പാദിപ്പിക്കപ്പെടുന്ന കീറ്റോണുകള്‍ ശരീരത്തിന് ഊര്‍ജ്ജം നല്‍കും. ഭക്ഷണത്തിലെ കൊഴുപ്പും ശരീരത്തില്‍ ശേഖരിച്ച് വച്ചിരിക്കുന്ന കൊഴുപ്പും കീറ്റോസിസില്‍ ശരീരം ഉപയോഗപ്പെടുത്തും. മീന്‍, മാംസം, കൊഴുപ്പ് കൂടിയ പാലുത്പന്നങ്ങള്‍, നട്‌സ്, വിത്തുകള്‍, അവോക്കാഡോ, കാര്‍ബോ കുറഞ്ഞ പച്ചക്കറികള്‍ എന്നിവ കീറ്റോ ഡയറ്റില്‍ അടങ്ങിയിരിക്കുന്നു. അതേ സമയം ധാന്യങ്ങള്‍, പഞ്ചസാര, സ്റ്റാര്‍ച്ച് അടങ്ങിയ പച്ചക്കറികള്‍, പഴങ്ങള്‍, സംസ്‌കരിച്ച ഭക്ഷണം എന്നിവയൊന്നും കീറ്റോ ഡയറ്റില്‍ ഉള്‍പ്പെടുന്നില്ല.
*ശുഭദിനം*
*കവിത കണ്ണന്‍*
അയാള്‍ കുതിരപ്പുറത്ത് യാത്ര ചെയ്യുന്നതിനിടെ ക്ഷീണം മൂലം മരച്ചുവട്ടില്‍ കിടന്നുറങ്ങി. കുതിരയെ തൊട്ടടുത്ത മരത്തില്‍ കെട്ടുകയും ചെയ്തു. ഉണര്‍ന്നപ്പോഴാണ് കുതിരയെ ആരോ മോഷ്ടിച്ച വിവരം അയാള്‍ അറിയുന്നത്. വ്യാപാരി അവിടെനിന്ന് അലറി വിളിച്ചു : ആരാണ് എന്റെ കുതിരയെ മോഷ്ടിച്ചത്? ബഹളം കേട്ട് ആളുകള്‍ ഓടിക്കൂടി. അയാള്‍ കൂടുതല്‍ ആവേശത്തോടെ ഭീഷണി മുഴക്കി. എന്റെ കുതിരയെ തിരിച്ചു തന്നില്ലെങ്കില്‍ ഞാന്‍ കഴിഞ്ഞ തവണ കുതിര മോഷ്ടിക്കപ്പെട്ടപ്പോള്‍ ചെയ്തത് പോലെ ചെയ്യും. അയാള്‍ പറഞ്ഞു. ഇത് കേട്ട് ആള്‍ക്കൂട്ടത്തില്‍ ഒരാള്‍ പേടിച്ച് കുറ്റസമ്മതം നടത്തി കുതിരയെ തിരിച്ചു നല്‍കി. കുതിരയെ കിട്ടിയ സന്തോഷത്തില്‍ പോകാന്‍ ഒരുങ്ങിയ അയാളോട് ഒരാള്‍ ചോദിച്ചു : കഴിഞ്ഞതവണ കുതിരയെ നഷ്ടപ്പെട്ടപ്പോള്‍ നിങ്ങള്‍ എന്താണ് ചെയ്തത്? വ്യാപാരി പറഞ്ഞു : ഞാന്‍ മറ്റൊരു കുതിരയെ വാങ്ങി… സാഹചര്യങ്ങളോടുള്ള പ്രതികരണമാണ് തുടര്‍ ജീവിതത്തിന്റെ അടിത്തറ. അനുവാദം ചോദിച്ചിട്ടില്ല ഓരോ അനുഭവവും കടന്നുവരുന്നത്. ആകസ്മികമായി ഉണ്ടാകുന്ന അവസ്ഥകളെ മനസ്സാന്നിധ്യത്തോടെ നേരിടാന്‍ കഴിയുന്നവര്‍ക്ക് മാത്രമാണ് ആ അവസ്ഥയെ അതിജീവിക്കാന്‍ സാധിക്കൂ. എല്ലാ പ്രശ്നങ്ങള്‍ക്കും ഒരേ സമവാക്യത്തില്‍ പ്രതികരിക്കാന്‍ ആവില്ല. ചിലപ്പോള്‍ നിശബ്ദമാകണം. ചിലപ്പോള്‍ നിര്‍ഭയമാകണം. ചില സമയത്ത് ആരവം ഉണ്ടാക്കണം. ചിലപ്പോള്‍ കൗശലം പ്രയോഗിക്കണം. ചിലയിടത്ത് തലച്ചോറ് കൊണ്ട് പ്രതികരിച്ചാല്‍ ചിലയിടത്ത് ഹൃദയം കൊണ്ട് പ്രതികരിക്കേണ്ടിവരും. പ്രതിസന്ധികള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കുക എന്നതാണ് ആദ്യ ചുവട്. തന്ത്രത്തിലൂടെയാണോ തന്മയത്വത്തിലൂടെയാണോ പരിഹാരം കാണേണ്ടത് എന്ന തീരുമാനമാണ് രണ്ടാമത്തെ ചുവട്. സ്വന്തം പ്രശ്നത്തിന് മറ്റൊരാള്‍ പരിഹാരം കാണുന്നതിന് കാത്തിരിക്കാതെ സ്വയം ഇറങ്ങുക എന്നതാണ് യഥാര്‍ത്ഥ കാല്‍വെപ്പ്.. വേണ്ടത് വേണ്ട സമയത്ത് ചെയ്യാന്‍ നമുക്ക് ശീലിക്കാം – ശുഭദിനം.