◾https://dailynewslive.in/ മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിസഭയില്‍ രണ്ടാമനായി രാജ്നാഥ് സിങ്ങും മൂന്നാമതായി അമിത് ഷായും പിന്നാലെ നിതിന്‍ ഗഡ്കരിയും ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി.നഡ്ഡയും മന്ത്രിമാരായി സത്യവാചകം ചൊല്ലി അധികാരമേറ്റു. വിവിധ മേഖലകളിലെ പ്രമുഖര്‍ രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്സു, ബംഗ്ലാദേശ് പ്രധാമന്ത്രി ഷെയ്ഖ് ഹസീന എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനെത്തി. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, മുകേഷ് അംബാനി സിനിമാ താരങ്ങളായ ഷാരൂഖ് ഖാന്‍, രജനീകാന്ത് എന്നീ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. കേരളത്തില്‍ നിന്ന് സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും കേന്ദ്രമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. മുന്‍ മന്ത്രിമാരില്‍ പ്രമുഖരായ നിര്‍മലാ സീതരാമാന്‍, ജയശങ്കര്‍, അശ്വിനി വൈഷ്ണവ്, പീയുഷ് ഗോയല്‍ എന്നിവരും കേന്ദ്രമന്ത്രിസഭയിലെ പ്രമുഖരാണ്. പ്രമുഖ ബിജെപി നേതാക്കളായ ശിവരാജ് സിങ് ചൗഹാന്‍, മനോഹര്‍ ലാല്‍ ഖട്ടാര്‍ എന്നിവരും ക്യാബിനെറ്റിലെത്തി.
◾
https://dailynewslive.in/ മൂന്നാം മോദി സര്‍ക്കാരിന്റെ മന്ത്രി സഭയില്‍ ആകെ 71 പേരാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ആകെ 30 കാബിനറ്റ് മന്ത്രിമാരാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. 5 പേര്‍ക്ക് സ്വതന്ത്ര ചുമതലയുണ്ട്. 36 പേര്‍ സഹമന്ത്രിമാരാണ്. സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും സഹമന്ത്രിമാരായാണ് സത്യപ്രതിജ്ഞ ചെയ്തത്. 51-മതായാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തത്. 70-ാമനായി ജോര്‍ജ് കുര്യനും സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. മോദിയുടെ നേതൃത്വത്തില്‍ മൂന്നാം എന്‍.ഡി.എ സര്‍ക്കാര്‍ അധികാരമേറ്റതോടെ പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹ്‌റുവിന് ശേഷം തുടര്‍ച്ചയായി മൂന്ന് തവണ പ്രധാനമന്ത്രിയാകുന്ന ആദ്യ നേതാവായി മാറിയിരിക്കുകയാണ് നരേന്ദ്ര ദാമോദര്‍ ദാസ് മോദി.◾https://dailynewslive.in/ മുപ്പത് ക്യാബിനെറ്റ് മന്ത്രിമാരില്‍ ടി ഡി പിയുടെ രാം മോഹന്‍ നായിഡു, ജെ ഡി യുവിന്റെ ലല്ലന്‍ സിങ്, ലോക ജന്‍ ശക്തി പാര്‍ട്ടി നേതാവ് ചിരാഗ് പാസ്വാന്‍, ജെ ഡി എസിന്റെ എച്ച് ഡി കുമാരസ്വാമി, എച്ച് എ എം നേതാവ് ജിതന്‍ റാം മാഞ്ചി എന്നിവരാണ് സഖ്യകക്ഷികളില്‍ നിന്നുള്ള ക്യാബിനെറ്റ് മന്ത്രിമാര്‍. ക്യാബിനെറ്റില്‍ മുന്‍ മന്ത്രിസഭയില്‍ നിന്നുള്ള 19 പേരെ നിലനിര്‍ത്തി. 5 പേര്‍ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിമാരും 36 പേര്‍ സഹമന്ത്രിമാരുമാണ്. നിര്‍മല സീതാരാമനും ജാര്‍ഖണ്ഡില്‍ നിന്നുള്ള അന്നപൂര്‍ണ ദേവിയുമാണ് ക്യാബിനെറ്റിലെ വനിതകള്‍. തര്‍ക്കങ്ങളെ തുടര്‍ന്ന് എന്‍ സി പി മന്ത്രിമാരാരും സത്യപ്രതിജ്ഞ ചെയ്തില്ല.
*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*
*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*
മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾https://dailynewslive.in/ മൂന്നാം മോദി മന്ത്രി സഭയില്‍ ഏഴ് വനിതാ മന്ത്രിമാര്‍. നിര്‍മല സീതരാമനും അന്നപൂര്‍ണദേവിയും ക്യാബിനറ്റ് മന്ത്രിമാരായും അനുപ്രിയ പട്ടേല്‍, ശോഭാ കരന്തലജെ, രക്ഷാ നിഖില്‍ ഖഡ്‌സെ, സാവിത്രി ഠാക്കൂര്‍, നിമുബെന്‍ ബാംഭാനിയ എന്നിവര്‍ സഹമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു.
◾https://dailynewslive.in/ മന്ത്രി എന്ന നിലയില്‍ ആദ്യം ചെയ്യാന്‍ പോകുന്നത് കേരളത്തിന് എയിംസ് കൊണ്ടുവരാനുള്ള ശ്രമമാണെന്ന് നിയുക്ത കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി. ഇനി എന്താണ് ജോലിയെന്ന് അറിയണമെന്നും വകുപ്പ് സംബന്ധിച്ച് ഇപ്പോഴും അറിയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും എന്നെയൊന്ന് സ്വതന്ത്രമായി പറക്കാന്‍ വിടുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ സ്ഥാനങ്ങള്‍ വരുന്നതും പോകുന്നതും ഒരു പ്രക്രിയ മാത്രമായേ കാണുന്നുള്ളൂവെന്നും രാജ്യത്തിന്റെ വികസനത്തിനൊപ്പം കേരളത്തിന്റെ വികസനത്തിന് ശ്രമിക്കുമെന്നും നിയുക്ത കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍. എല്ലാ സമുദായത്തിന്റെയും ക്ഷേമത്തിന് വേണ്ടി് പ്രവര്‍ത്തിക്കുമെന്നും അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നവര്‍ക്ക് വേണ്ടി നിലകൊള്ളുമെന്നും ജോര്‍ജ് കുര്യന്‍ വ്യക്തമാക്കി.
◾https://dailynewslive.in/ ജോര്‍ജ് കുര്യന്റെ കേന്ദ്ര മന്ത്രിസ്ഥാനം ഇത്രയും നാള്‍ അധ്വാനിച്ചതിന്റെ അംഗീകാരമെന്ന് അദ്ദേഹത്തിന്റെ ഭാര്യ അന്നമ്മ. മന്ത്രിസ്ഥാനം വരും പോകും. അതൊന്നും ജീവിതത്തില്‍ വലിയ നേട്ടമായി കരുതാന്‍ സാധിക്കില്ലെന്നും അന്നമ്മ പറഞ്ഞു.നേരത്തെ ദേശീയ ന്യൂനപക്ഷ കമ്മീഷനില്‍ വൈസ് ചെയര്‍മാനായിരുന്നു ജോര്‍ജ് കുര്യന്‍. ക്രിസ്ത്യന്‍ ന്യൂനപക്ഷ പ്രതിനിധിയെന്ന നിലയിലാണ് മന്ത്രിസഭയില്‍ അംഗത്വം ലഭിച്ചത്. നേരത്തെ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്റെ പദവിയിലായിരുന്ന ജോര്‍ജ് കുര്യന്‍ പുതുപ്പളളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ബിജെപി സ്ഥാനാര്‍ത്ഥിയുമായിരുന്നു.
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം ആഘോഷമാക്കൂ…*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ കൂടാതെ 17 ഇന്നോവ കാറുകളും
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 1):*
എപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ ◼️മേഖലാതല സമ്മാനങ്ങള്‍ : 170 ഐഫോണുകള്‍
*
class="selectable-text copyable-text x117nqv4">ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*◾https://dailynewslive.in/ മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞക്ക് മുന്നെ എന്‍ സി പി അജിത് പവാര്‍ പക്ഷത്തിന്റെ പ്രതിഷേധം. പുതിയ മന്ത്രിസഭയില്‍ കാബിനറ്റ് മന്ത്രി സ്ഥാനം നല്‍കാത്തതാണ് എന്‍ സി പിയുടെ പ്രതിഷേധത്തിന് കാരണം. കാബിനറ്റ് മന്ത്രി സ്ഥാനം നല്കാന്‍ ബി ജെ പി തയ്യാറാകാത്തതില്‍ പ്രതിഷേധം അറിയിച്ച് മന്ത്രി സഭയില്‍ ചേരാനില്ലെന്ന് എന്‍ സി പി വ്യക്തമാക്കി. ഇന്നലെ വൈകിയാണ് മന്ത്രിസഭയുടെ ഭാഗമാകണമെന്ന നിര്‍ദേശം ലഭിച്ചത്. യുപിഎ ഗവണ്‍മെന്റിന്റെ കാലത്തെ കാബിനറ്റ് മന്ത്രിപദത്തില്‍ നിന്നും സഹമന്ത്രിയാവുക എന്നത് അംഗീകരിക്കാനാകില്ലെന്നും പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. ഇരു പാര്‍ട്ടികള്‍ക്കിടയിലുമുണ്ടായ ആശയകുഴപ്പമാണിതെന്നും കുറച്ച് ദിവസത്തിനകം പ്രശ്നം പരിഹരിക്കുമെന്നും പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.
◾https://dailynewslive.in/ കേരള – കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ജൂണ്‍ 13 വരെ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
◾https://dailynewslive.in/ പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രാവിലെ ചോദ്യോത്തരവേളക്ക് ശേഷം അംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ എടുക്കല്‍ ഉണ്ടായിരിക്കും. ആദ്യ ദിനം തന്നെ ബാര്‍കോഴയില്‍ അടിയന്തരപ്രമേയ നോട്ടീസ് കൊണ്ടുവരാനാണ് പ്രതിപക്ഷനീക്കം. ആദ്യ ദിനം അടിയന്തര പ്രമേയം ഒഴിവാക്കണമെന്ന് സ്പീക്കറുടെ ഓഫീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രതിപക്ഷം തയ്യാറായില്ല. അടിയന്തര പ്രമേയ നോട്ടീസ് പരിഗണിച്ചില്ലെങ്കില്‍ ഗ്രൂപ്പ് ഫോട്ടോയില്‍ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു.
◾https://dailynewslive.in/ ഡ്രൈവിംഗ് പരിഷ്‌ക്കരണത്തിനെതിരെ സി ഐ ടി യുവിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല ധര്‍ണ ഇന്ന് ആരംഭിക്കും. ഡ്രൈവിംഗ് ടെസ്റ്റിന് ഇന്‍സ്ട്രക്ടമാരുടെ സാന്നിധ്യം നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുക, ടെസ്റ്റിനുളള വാഹനങ്ങളുടെ കാലാവധി 22 വര്‍ഷമാക്കുക, ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പ്കടര്‍ക്കുള്ള ടെസ്റ്റ് സ്ലോട്ട് 60 ആക്കിഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
◾https://dailynewslive.in/ ബാര്‍ കോഴ കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ മെല്ലെപ്പോക്ക് . നയമാറ്റത്തിന് പണപ്പരിവ് നടത്തിയിട്ടില്ലെന്ന ബാറുടമകളുടെ വെളിപ്പെടുത്തലിലൂടെ അന്വേഷണം സാവധാനത്തില്‍ ആയി. ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ സംസ്ഥാന നേതാക്കളുടെ മൊഴിയെടുപ്പ് ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. പെരുമാറ്റ ചട്ടം മാറിയ സാഹചര്യത്തില്‍ മദ്യനയ ചര്‍ച്ചകള്‍ക്ക് ഈ ആഴ്ച തുടക്കമാകും. ഡ്രൈ ഡേ മാറ്റുന്നതിനും സമയ പരിധി നീട്ടുന്നതിനും പരോപകാരമായി പണപ്പിരിവ് നടത്തണമെന്ന ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ നേതാവ് അനിമോന്റെ ഓഡിയോ സന്ദേശം പുറത്തുവന്നതോടെയാണ് വിവാദത്തിന് തുടക്കമിട്ടത്.
◾https://dailynewslive.in/ രാഹുല്‍ ഗാന്ധി ഏത് മണ്ഡലം നിലനിര്‍ത്തണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും, ഉടന്‍ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നും കെ സി വേണുഗോപാല്‍. വയനാടുമായി രാഹുല്‍ ഗാന്ധിക്കുള്ളത് വൈകാരികമായ അടുപ്പമാണ്. റായ്ബറേലി ഗാന്ധി കുടുംബത്തിനും പാര്‍ട്ടിക്കും പ്രധാനമുള്ള മണ്ഡലമാണ്. ഇതുവരെ ഒരു സൂചനയും രാഹുല്‍ ഗാന്ധി പാര്‍ട്ടിക്ക് നല്‍കിയിട്ടില്ല. രാഹുല്‍ ഗാന്ധിയുടെ തീരുമാനം വരുന്നതുവരെ കാത്തിരിക്കണമെന്നും വേണുഗോപാല്‍ പറഞ്ഞു.
◾https://dailynewslive.in/ തൃശൂരില്‍ അപകടത്തില്‍ തകര്‍ന്ന ശക്തന്‍ തമ്പുരാന്റെ പ്രതിമ ഗതാഗത വകുപ്പ് പുനഃസ്ഥാപിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ ഇക്കാര്യം ഫോണിലൂടെ അറിയിച്ചിട്ടുണ്ട്. പ്രതിമ പുനര്‍ നിര്‍മ്മിക്കുന്നതിനുള്ള ചെലവ് കെഎസ്ആര്‍ടിസി വഹിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി റവന്യൂ മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസി ബസ് ഇടിച്ചു കയറിയാണ് ശക്തന്‍ തമ്പുരാന്റെ പ്രതിമ തകര്‍ന്നത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ശക്തന്‍ നഗറില്‍ ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം നടന്നത്.
◾https://dailynewslive.in/ വനംവകുപ്പ് ജീവനക്കാരെ കയ്യേറ്റം ചെയ്തുവെന്ന പരാതിയില്‍ പത്തനംതിട്ട ചിറ്റാര്‍ പൊലീസ് സിപിഎം പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനസ്പദമായ സംഭവം ഉണ്ടായത്. റോഡ് വക്കില്‍ മുറിച്ചിട്ട നിലയില്‍ കണ്ടെത്തിയ തടികള്‍ പരിശോധിക്കവേ വനിതാ ജീവനക്കാരിയുടെ കൈപിടിച്ച് തിരിച്ചുവെന്നും ജീവനക്കാരെ പ്രതികള്‍ സംഘം ചേര്‍ന്ന് കയ്യേറ്റം ചെയ്തുവെന്നും എഫ്ഐആറില്‍ പറയുന്നു. കൊച്ചുകോയിക്കല്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സുരേഷ് കുമാറിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
◾https://dailynewslive.in/ ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന അഞ്ചു പ്രതികള്‍ക്ക് ഒന്നിച്ച് പരോള്‍ കൊടുത്തതില്‍ അസ്വാഭാവികതയെന്ന് കെ കെ രമ എംഎല്‍എ ആരോപിച്ചു. എന്നാല്‍ ചട്ടവിരുദ്ധമായി ഒന്നുമില്ലെന്ന് ജയില്‍ വകുപ്പ് വിശദീകരിച്ചു. പതിനൊന്ന് പേരില്‍ അഞ്ച് കുറ്റവാളികള്‍ക്കാണ് പരോള്‍. രണ്ടാം പ്രതി കിര്‍മാണി മനോജ്, നാലാം പ്രതി രജീഷ്, അഞ്ചാം പ്രതി മുഹമ്മദ് ഷാഫി, ആറാം പ്രതി സിജിത്ത്, ഏഴാം പ്രതി സിനോജ് എന്നിവരാണ് പുറത്തിറങ്ങിയത്.
◾https://dailynewslive.in/ കണ്ണൂര്‍ ചെറുപുഴ മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് റോഷി ജോസിനെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന് പൊലീസ് കേസെടുത്തു. ജനാധിപത്യ മഹിളാ അസോസിയേഷന്റെ പരാതിയിലാണ് റോഷി ജോസിനെതിരെ പൊലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാജ്മോഹന്‍ ഉണ്ണിത്താന്റെ തെരഞ്ഞെടുപ്പ് വിജയത്തോടനുബന്ധിച്ചുള്ള പൊതുപരിപാടിയിലായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം.
◾https://dailynewslive.in/ തൃശ്ശൂരില്‍ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനും യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എംപി വിന്‍സന്റിനും രാജിവെക്കാന്‍ നിര്‍ദ്ദേശം. എഐസിസി തീരുമാനം കെപിസിസി ഇരു നേതാക്കളെയും അറിയിച്ചു. കെ മുരളീധരന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും ചാലക്കുടി മണ്ഡലത്തില്‍ തൃശ്ശൂര്‍ ജില്ലയിലെ മണ്ഡലങ്ങളില്‍ പിന്നോട്ട് പോയതും ഡിസിസി ഓഫീസില്‍ സംഘര്‍ഷം ഉണ്ടായതുമെല്ലാം പരിഗണിച്ചാണ് ഇരു നേതാക്കളോടും രാജിവെക്കാന്‍ ആവശ്യപ്പെട്ടത്.
◾https://dailynewslive.in/ കെഎസ്ആര്‍ടിസി ബസിന്റെ ഷെഡ്യൂള്‍ പുനഃക്രമീകരിച്ച് നല്‍കിയാല്‍ കളക്ഷന്‍ കൂടുമെന്ന കണ്ടക്ടറുടെ നിലപാടിന് ഗതാഗത മന്ത്രി അനുമതി നല്‍കിയതോടെ തീരുമാനം കെഎസ്ആര്‍ടിസിക്ക് വന്‍ നേട്ടമായി. ഗര്‍ഭിണിയെ പ്രസവവേദന വന്നപ്പോള്‍ തൃശ്ശൂര്‍ അമല മെഡിക്കല്‍ കോളജിലേക്ക് എത്തിച്ച ബസിന്റെ കണ്ടക്ടറും തിരുനാവായ സ്വദേശിയുമായ അജയന്റെ നിര്‍ദ്ദേശപ്രകാരം മന്ത്രിയാണ് ബസിന്റെ ഷെഡ്യൂള്‍ മാറ്റിയത്. ഇതിലൂടെ ശരാശരി 4446 രൂപയുടെ വരുമാന വര്‍ധനവാണ് ഓരോ സര്‍വീസിലും ഉണ്ടായത്. മന്ത്രി കണ്ടക്ടര്‍ അജയനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു.
◾https://dailynewslive.in/ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു നല്‍കിയ പരാതിയെ തുടര്‍ന്നുള്ള അന്വേഷണം മുരടിച്ച പോലാണെന്ന് യദു വ്യക്തമാക്കി. തനിക്കെതിരായ കേസില്‍ അന്വേഷണം അതിവേഗം നീങ്ങുമ്പോള്‍ താന്‍ നല്‍കിയ കേസില്‍ മെല്ലപ്പോക്കാണെന്ന് യദു പരാതിപ്പെടുന്നു. അന്വേഷണം എന്തായെന്നറിയാന്‍ സ്റ്റേഷനിലെത്തിയപ്പോള്‍ കന്റോണ്‍മെന്റ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ മോശമായി പെരുമാറിയെന്നും അദ്ദേഹം ആരോപിക്കുന്നു.
◾https://dailynewslive.in/ 220 അധ്യയന ദിവസം എന്നത് കെഇആര്‍ ചട്ടമാണെന്നും ഇക്കാര്യത്തില്‍ ഹൈക്കോടതി തീരുമാനം ഉണ്ടെന്നും പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. അധ്യാപകര്‍ ഇക്കാര്യത്തില്‍ സഹകരിച്ച് കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്താന്‍ സഹകരിക്കണം. അധ്യാപകര്‍ക്ക് മികവുറ്റ പരിശീലനം ഉറപ്പാക്കാന്‍ ആണ് പൊതുവിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ ഇറാനിലേക്കുളള രാജ്യാന്തര അവയവക്കടത്തു കേസില്‍ പാലക്കാട് സ്വദേശി ഷമീറിനെ മാപ്പുസാക്ഷിയാക്കും. ടെഹ്റാനില്‍പ്പോയി സ്വന്തം വൃക്ക വിറ്റ ഷെമീറിന് ഈ റാക്കറ്റിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങളറിയാമെന്നാണ് സൂചന. കഴിഞ്ഞ ഏപ്രിലില്‍ ഇറാനിലേക്ക് പോയ ഷമീര്‍ മേയ് പതിനെട്ടിന് തിരിച്ചെത്തിയതിനെ തുടര്‍ന്ന് ഒളിവിലായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യസ്ഥിതി മോശമായെന്നാണ് ഷമീര്‍ ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞത്.
◾https://dailynewslive.in/ കല്‍പ്പറ്റയില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ആയുധങ്ങളുമായി നടു റോഡില്‍ ഏറ്റുമുട്ടിയ ഗുണ്ടാസംഘത്തെ വൈത്തിരി പൊലീസ് പിടികൂടി. പൊഴുതന സ്വദേശികളായ അമ്പലകളപുരയ്ക്കല്‍ റാഷിദ് , പാറക്കുന്ന്, നിലാപ്പറമ്പില്‍ വീട്ടില്‍ മുഹമ്മദ് ഷമീര്‍, കരിയാട്ട്പുഴില്‍ ഇബ്രാഹിം , തനിയാട്ടില്‍ വീട്ടില്‍ നിഷാം , പട്ടര്‍ മഠം വീട്ടില്‍ മുബഷിര്‍, ഒളിയമട്ടത്തില്‍ വീട്ടില്‍ സൈജു എന്നിവരെയാണ് വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തത്.
◾https://dailynewslive.in/ നെയ്യാറ്റിന്‍കരയില്‍ അച്ഛനും അമ്മയും മകനും വിഷം കഴിച്ചു മരിച്ച നിലയില്‍ കണ്ടെത്തി. തൊഴുക്കല്‍ സ്വദേശി മണിലാല്‍, ഭാര്യ സ്മിത, മകന്‍ അഭിന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തിയാണ് മരണമെന്നു പൊലീസ് പറഞ്ഞു. അതേസമയം, എന്താണ് മരണത്തിന് കാരണമെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
◾https://dailynewslive.in/ നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ പാര്‍ലമെന്റില്‍ വിദ്യാര്‍ത്ഥികളുടെ ശബ്ദമാകുമെന്ന് രാഹുല്‍ ഗാന്ധി. വിദ്യാര്‍ത്ഥികളുടെ ഭാവിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പാര്‍ലമെന്റില്‍ ശക്തമായി ഉന്നയിക്കുമെന്നും മാഫിയയുടെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും ഒത്താശയോടെ നടക്കുന്ന ഈ ചോദ്യപേപ്പര്‍ ചോര്‍ച്ച വ്യവസായം നേരിടാന്‍ കോണ്‍ഗ്രസ് ശക്തമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും രാഹുല്‍ വ്യക്തമാക്കി.
◾https://dailynewslive.in/ നീറ്റ് പരീക്ഷ ഒഴിവാക്കണമെന്ന് നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും കേന്ദ്ര സര്‍ക്കാരിനെ ഉപദേശിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. പ്രവേശന പരീക്ഷാ നടത്തിപ്പില്‍ വന്‍ ക്രമക്കേടുകള്‍ നടന്ന സാഹചര്യത്തില്‍ നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് ഡിഎംകെ എംപിമാരുടെ യോഗം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
◾https://dailynewslive.in/ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ദില്ലിയില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. എന്‍എസ്യുഐ ആണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ദില്ലിയിലെ യൂത്ത് കോണ്‍ഗ്രസ് ആസ്ഥാനത്തിന് മുന്നിലാണ് പ്രതിഷേധം. പ്രതിഷേധവുമായി എത്തിയ പ്രവര്‍ത്തകരെ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ബാരിക്കേഡിന് മുകളില്‍ കയറി നിന്നുകൊണ്ട് പ്രതിഷേധിച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി.
◾https://dailynewslive.in/ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ പുകഴ്ത്തി സോണിയ ഗാന്ധിയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും. ലോക്സഭ തിരഞ്ഞെടുപ്പില്‍ രാജ്യമാകെ രാഹുല്‍ ഗാന്ധി ഭരണഘടനയുടെ പ്രധാന്യം ഉയര്‍ത്തിയതുകൊണ്ടാണ് കഴിഞ്ഞ ദിവസം ഭരണഘടനക്ക് മുന്‍പില്‍ മോദിക്ക് വണങ്ങി നില്‍ക്കേണ്ടി വന്നതെന്ന് സോണിയ ഗാന്ധി അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയേയും ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിയെ പ്രശംസിച്ചു.
◾https://dailynewslive.in/ ജമ്മു കശ്മീര്‍ ഭീകരാക്രമണത്തില്‍ പത്തുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കശ്മീരിലെ റിയാസി ജില്ലയില്‍ തീര്‍ത്ഥാടകരുടെ വാഹനത്തിനു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പിന് തുടര്‍ന്ന് നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിഞ്ഞാണ് പത്തുപേര്‍ മരിച്ചത്.
◾https://dailynewslive.in/ മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞക്കു തൊട്ടുമുമ്പ് കേന്ദ്രമന്ത്രിയായിരുന്ന രാജീവ് ചന്ദ്രശേഖര്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. ‘പതിനെട്ട് വര്‍ഷം നീണ്ട പൊതുപ്രവര്‍ത്തനത്തിന് തിരശ്ശീലയിടുന്നുവെന്നും കഴിഞ്ഞ മൂന്ന് വര്‍ഷക്കാലം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ സംതൃപ്തനാണെന്നും അദ്ദേഹം എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. എന്നാല്‍ അല്‍പ്പസമയത്തിനകം തന്നെ ഫേസ്ബുക്കില്‍ നിന്നും എക്സ് പ്ലാറ്റ് ഫോമില്‍ നിന്നും അദ്ദേഹം പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. പുതിയ മന്ത്രിസഭയില്‍ ഇടംകിട്ടാതിരുന്നതാണ് രാജീവ് ചന്ദ്രശേഖറിന്റെ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.
◾https://dailynewslive.in/ ബി.ജെ.ഡി നേതാവും മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ വി.കെ. പാണ്ഡ്യന്‍ സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു. ഒഡിഷയിലെ നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.ഡി.ക്ക് കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടിവന്ന സാഹചര്യത്തിലാണ് സജീവ രാഷ്ട്രീയത്തില്‍നിന്ന് പിന്മാറുന്നതെന്ന് അദ്ദേഹം പ്രഖ്യാപിച്ചത് . നവീന്‍ പട്‌നായിക്കിന്റെ അടുത്ത അനുയായിയാണ് പാണ്ഡ്യന്‍.
◾https://dailynewslive.in/ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ രാജ്യത്തെ പാര്‍ലമെന്റായ ദേശീയ അസംബ്ലി പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. യൂറോപ്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയെ തീവ്ര വലതുപക്ഷ പാര്‍ട്ടി പരാജയപ്പെടുത്തുമെന്ന എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് മാക്രോണ്‍ ദേശീയ അസംബ്ലി പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
◾https://dailynewslive.in/ ടി20 ലോകകപ്പില്‍ ആവേശം അവസാന ഓവറിലേക്ക് നീണ്ട മത്സരത്തില്‍ പാകിസ്ഥാനെ ആറ് റണ്‍സിന് വീഴ്ത്തി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 120 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാകിസ്ഥാന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. നാലോവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി മൂന്ന് നിര്‍ണായക വിക്കറ്റുകളെടുത്ത ജസ്പ്രീത് ബുമ്രയാണ് ഇന്ത്യയുടെ വിജയശില്‍പി.
◾https://dailynewslive.in/ ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം സ്‌പെയിനിന്റെ കാര്‍ലോസ് അല്‍ക്കരാസിന്. ജര്‍മന്‍ താരം അലക്‌സാണ്ടര്‍ സ്വരേവിനെ അഞ്ച് സെറ്റുകള്‍ നീണ്ട പോരാട്ടത്തില്‍ പരാജയപ്പെടുത്തിയാണ് അല്‍ക്കരാസ് കരിയറിലെ ആദ്യ ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയത്.
◾https://dailynewslive.in/ രാജ്യത്തെ പത്തു മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റേയും വിപണി മൂല്യത്തില്‍ വര്‍ധന. കഴിഞ്ഞയാഴ്ച 3.28 ലക്ഷം കോടി രൂപയാണ് എട്ടു കമ്പനികളുടെ വിപണി മൂല്യത്തിലേക്ക് ഒഴുകി എത്തിയത്. ടിസിഎസ്, എച്ച് യുഎല്‍, റിലയന്‍സ് എന്നിവയാണ് ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയത്. കഴിഞ്ഞയാഴ്ച സെന്‍സെക്‌സ് 2732 പോയിന്റാണ് മുന്നേറിയത്. 77000ലേക്ക് അടുക്കുന്ന സെന്‍സെക്‌സ് 76,693 എന്ന റെക്കോര്‍ഡ് നിലവാരത്തിലാണ്. ടിസിഎസ്, എച്ച്യുഎല്‍, റിലയന്‍സ് എന്നിവയ്ക്ക് പുറമേ എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ഐടിസി ഓഹരികളാണ് നേട്ടം ഉണ്ടാക്കിയത്. എസ്ബിഐ, എല്‍ഐസി ഓഹരികള്‍ മാത്രമാണ് നഷ്ടം നേരിട്ടത്. ഒരാഴ്ച കൊണ്ട് ടിസിഎസിന്റെ വിപണി മൂല്യത്തില്‍ 80,828 കോടിയുടെ വര്‍ധനയാണ് ഉണ്ടായത്. ഇതോടെ വിപണി മൂല്യം 14,08,485 കോടി രൂപയായി. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 58,258 കോടിയും റിലയന്‍സ് 54,024 കോടിയുമാണ് കൂട്ടിച്ചേര്‍ത്തത്. എല്‍ഐസിക്ക് ഒരാഴ്ച കൊണ്ട് വിപണി മൂല്യത്തില്‍ 12,080 കോടി രൂപയാണ് നഷ്ടമായത്. എസ്ബിഐയുടെ നഷ്ടം 178 കോടി രൂപയാണ്. ഈ മാസത്തിന്റെ ആദ്യ ആഴ്ചയില്‍ വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ 14,800 കോടി രൂപയാണ് വിപണിയില്‍ നിന്ന് പിന്‍വലിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലവും ചൈനീസ് ഓഹരികള്‍ ആകര്‍ഷണീയമായതുമാണ് ഇന്ത്യന്‍ ഓഹരികള്‍ കൂട്ടത്തോടെ വിറ്റഴിക്കാന്‍ വിദേശനിക്ഷേപ സ്ഥാപനങ്ങളെ പ്രേരിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
◾https://dailynewslive.in/ പൃഥ്വിരാജ് നായകനായി എത്തിയ കോമഡി ഫാമിലി ചിത്രം ‘ഗുരുവായൂര്‍ അമ്പലനടയില്‍’ വന്‍ ഹിറ്റായിരിക്കുകയാണ്. അമ്പരപ്പിക്കുന്ന കുതിപ്പാണ് ബേസിലും വേഷമിട്ട ചിത്രം ഗുരുവായൂര്‍ അമ്പലനടയില്‍ ആഗോളതലത്തില്‍ നടത്തുന്നത്. പൃഥ്വിരാജിന്റെ ഗുരുവായൂര്‍ അമ്പലനടയില്‍ 86 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. പൃഥ്വിരാജിന്റെ ഗുരുവായൂര്‍ അമ്പലനടയില്‍ 44.83 കോടി കേരളത്തില്‍ നിന്ന് മാത്രം നേടിയിട്ടുണ്ട്. ഇപ്പോള്‍ ചിത്രം ഇതുവരെ അരക്കോടിയോളം പേര്‍ കണ്ടുവെന്ന് അറിയിക്കുകയാണ് നിര്‍മ്മാതാക്കള്‍. ചിത്രത്തിലെ താരങ്ങള്‍ എല്ലാം അണിനിരക്കുന്ന പോസ്റ്ററിനൊപ്പം ‘കലക്കി ഈ കല്ല്യാണം, 50 ലക്ഷം പേര്‍ അമ്പലനടിയില്‍ എത്തി’ എന്നാണ് പറയുന്നത്. അതേ സമയം സിനിമ ഇപ്പോഴും തീയറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. കേരളത്തില്‍ നിന്ന് 2024ലെ ഓപ്പണിംഗ് കളക്ഷനില്‍ ഗുരുവായൂര്‍ അമ്പലനടയില്‍ മൂന്നാം സ്ഥാനത്താണെന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പൃഥ്വിരാജ് നായകനായ ആടുജീവിതം 5.83 കോടി രൂപ നേടി കേരളത്തില്‍ രണ്ടാമതുണ്ടെന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബന്‍ 5.85 കോടിയുമായി റിലീസിന് കേരളത്തില്‍ ഒന്നാം സ്ഥാനത്തുമുണ്ട്.
◾https://dailynewslive.in/ മമ്മൂട്ടി നായകനായി വേഷമിട്ട ആക്ഷന്‍ ചിത്രമാണ് ‘ടര്‍ബോ’. 2024ല്‍ കേരളത്തില്‍ നിന്നുള്ള റിലീസ് കളക്ഷനില്‍ ടര്‍ബോ ഒന്നാമതായിരുന്നു. മമ്മൂട്ടിയുടെ ടര്‍ബോയുടെ 16 ദിവസത്തെ കളക്ഷന്‍ ആഗോളതലത്തില്‍ ആകെ നേടിയതിന്റെ കണക്കുകള്‍ സിനിമാ ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിട്ടുണ്ട്. മമ്മൂട്ടിയുടെ ടര്‍ബോ ആഗോളതലത്തില്‍ 70 കോടി രൂപയിലധികം നേടിയിട്ടുണ്ട്. മമ്മൂട്ടിയുടെ ടര്‍ബോ റിലീസിന് ആറ് കോടി രൂപയിലധികം നേടിയാണ് 2024ല്‍ ഒന്നാമതെത്തിയിരുന്നു. പൃഥ്വിരാജ് നായകനായ ആടുജീവിതം 5.83 കോടി രൂപ നേടി കേരളത്തില്‍ മൂന്നാമതുണ്ടെന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സംവിധാനം വൈശാഖാണ് നിര്‍വഹിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബന്‍ 5.85 കോടിയുമായി റിലീസിന് കേരളത്തില്‍ രണ്ടാം സ്ഥാനത്തായി. ജോസ് എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ മമ്മൂട്ടി എത്തുമ്പോള്‍ മറ്റ് സുപ്രധാന വേഷങ്ങളില്‍ കന്നഡയിലെ രാജ് ബി ഷെട്ടിയും തെലുങ്ക് നടന്‍ സുനിലുമാണ് ഉള്ളത്. ആക്ഷന് പ്രാധാന്യം നല്‍കിയാണ് മമ്മൂട്ടിയുടെ ചിത്രം ഒരുക്കിയിരിക്കുന്നത്. വിയറ്റ്നാം ഫൈറ്റേര്‍സാണ് നിര്‍ണായകമായ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. നിര്‍മാണം മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ്.
◾https://dailynewslive.in/ ടാറ്റ മോട്ടോഴ്‌സ് 2024 ജൂണിലെ കാറുകള്‍ക്ക് 1.25 ലക്ഷം രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. 2023ലെ സ്റ്റോക്കുകളില്‍ ഈ മാസം കനത്ത കിഴിവുകള്‍ ലഭ്യമാണ്. താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുത്ത ചില മോഡലുകള്‍ക്ക് ഈ മാസം 1.25 ലക്ഷം രൂപ വരെ കിഴിവ് ലഭിക്കും. ടാറ്റ സഫാരി, ഹാരിയര്‍ എന്നിവയുടെ 2023 സ്റ്റോക്കിന് ഏറ്റവും ഉയര്‍ന്ന കിഴിവ് ലഭിക്കുന്നു. 1.25 ലക്ഷം രൂപയോളമാണ് ഇവയ്ക്ക് വിലക്കിഴിവായി ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ടാറ്റ സഫാരിയുടെ 2023 സ്റ്റോക്കുകള്‍ക്ക് 1.25 ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും. 2023ലെ ഫെയ്സ്ലിഫ്റ്റ് മോഡലുകള്‍ക്ക് 80,000 രൂപ വരെ ആനുകൂല്യം ലഭിക്കും. ടാറ്റ ആള്‍ട്രോസിന്റെ പെട്രോള്‍, ഡീസല്‍, സിഎന്‍ജി വേരിയന്റുകള്‍ക്ക് 65,000 രൂപ വരെ കിഴിവുകള്‍ ലഭ്യമാണ്. സിഎന്‍ജി മോഡലിന് 50,000 രൂപ വരെ ആനുകൂല്യം ലഭിക്കും. ടാറ്റ ഹാരിയറിന്റെ 2023 സ്റ്റോക്കുകള്‍ക്ക് ഈ മാസം 1.25 ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും. 2023ന്റെ ഫെയ്സ്ലിഫ്റ്റ് മോഡലുകള്‍ക്ക് 80,000 രൂപ വരെ ആനുകൂല്യം ലഭിക്കും. നെക്സോണിന്റെ 2023 പതിപ്പിന് 90,000 രൂപ വരെ ആനുകൂല്യം ലഭിക്കും. ഡീസല്‍ മോഡലുകള്‍ക്ക് 75,000 രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും. നെക്സോണ്‍ 2023 ന്റെ ഫെയ്സ്ലിഫ്റ്റ് മോഡലുകള്‍ക്ക് 60,000 രൂപ വരെ ആനുകൂല്യം ലഭിക്കും. ടാറ്റ ടിഗോറിന്റെ വില്‍ക്കാത്ത 2023ലെ യൂണിറ്റുകള്‍ക്ക് 80,000 രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും. ടാറ്റ ടിയാഗോയുടെ 2023 യൂണിറ്റുകള്‍ക്ക് പെട്രോള്‍ വേരിയന്റിന് 85,000 രൂപ വരെയും സിഎന്‍ജി മോഡലുകള്‍ക്ക് 80,000 രൂപ വരെയും ലഭിക്കും.
◾https://dailynewslive.in/ ലക്ഷക്കണക്കിന് മലയാളികള്‍ 30 വര്‍ഷം വായിച്ച പംക്തിയാണ് കെ എം റോയിയുടെ ‘ഇരുളും വെളിച്ചവും’. ഇടവഴികളില്‍ നിന്ന് നടുവഴികളെലേക്കെത്തുന്ന ഒട്ടനവധി മനുഷ്യരുടെ പച്ചയായ ജീവിതം റോയ് വരച്ചുകാട്ടുമ്പോള്‍ ഏതൊരാളിലും നന്മയുടെയും പ്രത്യാശയുടെയും പ്രകാശം ഒളിമങ്ങാത്തവിധം തെളിയിച്ചു കാണിക്കുന്നു ഈ ഗ്രന്ഥം. ‘ഇരുളും വെളിച്ചവും’. കെ എം റോയ്. പുസ്തകപ്രസാധക സംഘം. വില 342 രൂപ.
◾https://dailynewslive.in/ ഉദാസീനമായ ജീവിതശൈലി വിവിധ വൃക്കരോഗങ്ങള്‍ക്ക് കാരണമാകുന്നു. അതിലൊന്നാണ് കിഡ്നി സ്റ്റോണ്‍. വൃക്കകളിലോ മൂത്രവാഹിനിക്കുഴലിലോ മൂത്രസഞ്ചിയിലോ കാണപ്പെടുന്ന കട്ടിയേറിയ വസ്തുക്കളെയാണ് കല്ലുകള്‍ എന്ന് പൊതുവേ പറയുന്നത്. ചെറിയ പരലുകള്‍ ആണെങ്കില്‍ അവ മൂത്രത്തിലൂടെ പുറത്തേക്ക് പോകും. മൂത്രമൊഴിക്കുമ്പോഴുള്ള വേദന, ഓക്കാനം, ഛര്‍ദ്ദി, പനി, വിറയല്‍, പതിവിലും കൂടുതല്‍ മൂത്രമൊഴിക്കല്‍ എന്നിവ വൃക്കയിലെ കല്ലുകളുടെ ലക്ഷണങ്ങളാണ്. വൃക്കയിലെ കല്ല് വാരിയെല്ലുകള്‍ക്ക് താഴെയും പുറകിലും വശത്തും കഠിനമായ വേദനയ്ക്ക് കാരണമാകും. കിഡ്നി സ്റ്റോണ്‍ ഉള്ളവര്‍ ഭക്ഷണകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതുണ്ട്. വൃക്കയില്‍ കല്ലുള്ളവര്‍ ഒഴിവാക്കേണ്ട മൂന്ന് പ്രധാനപ്പെട്ട ഭക്ഷണങ്ങള്‍ ഇവയാണ്. സോഡകള്‍, ഡ്രൈ ഫ്രൂഡ്സ്, ഡെലി മീറ്റ്സ് എന്നിവ കഴിക്കുന്നത് ഒഴിവാക്കണം. ദിവസവും ഒരു സോഡ കുടിക്കുന്നവരില്‍ വൃക്കയിലെ കല്ലുകള്‍ ഉണ്ടാകാനുള്ള സാധ്യത 23 ശതമാനം കൂടുതലാണെന്ന് അടുത്തിടെ നടത്തിയ പഠനത്തില്‍ പറയുന്നു. കൂടാതെ, ഉയര്‍ന്ന പഞ്ചസാരയുടെ അളവ് പൊണ്ണത്തടിക്കും ഇന്‍സുലിന്‍ പ്രതിരോധത്തിനും ഇടയാക്കും. ഇത് വൃക്കയിലെ കല്ലുകള്‍ക്കുള്ള അപകട ഘടകങ്ങളാണ്. ഡ്രൈ ഫ്രൂഡ്സില്‍ ഉയര്‍ന്ന അളവില്‍ ഓക്സലേറ്റുകള്‍ അടങ്ങിയിരിക്കാം. ഇത് മൂത്രത്തില്‍ കാല്‍സ്യവുമായി ബന്ധിപ്പിച്ച് കാല്‍സ്യം ഓക്സലേറ്റ് കല്ലുകള്‍ ഉണ്ടാക്കുന്നു. ഉയര്‍ന്ന സോഡിയം അടങ്ങിയ ഭക്ഷണക്രമം വൃക്കയിലെ കല്ലുകള്‍ വികസിപ്പിക്കാനുള്ള സാധ്യത ഗണ്യമായി വര്‍ദ്ധിപ്പിക്കും. മിക്ക സംസ്‌കരിച്ച ഭക്ഷണങ്ങളിലും ഉപ്പും പഞ്ചസാരയും കൂടുതലാണ്. ഉപ്പ് അമിതമായി കഴിക്കുന്നത് ഒഴിവാക്കുക.
*ശുഭദിനം*
*കവിത കണ്ണന്‍*
അയാള്‍ക്ക് ഇരട്ടക്കുട്ടികളായിരുന്നു ഉണ്ടായിരുന്നത്. പക്ഷേ രണ്ടുപേരുടേയും സ്വഭാവം രണ്ട് തരത്തിലായിരുന്നു. എന്തിലും സന്തോഷം കണ്ടെത്തുയാളായിരുന്നു ഒന്നാമന്‍. എന്തിലും കുറ്റവും കുറവുകളും കണ്ടെത്തലായിരുന്നു രണ്ടാമന്റെ രീതി. രണ്ടാമന്റെ സ്വഭാവത്തില്‍ മാറ്റം വരുത്താന്‍ അവര്‍ ഒരു സൈക്കോളജിസ്റ്റിനെ പോയി കണ്ടു. അയാളുടെ നിര്‍ദ്ദേശപ്രകാരം അവര്‍ക്ക് രണ്ടുപേര്‍ക്കും ഓരോ സമ്മാനങ്ങള്‍ നല്‍കി. ഒന്നാമത്തെയാള്‍ക്ക് കുറെ വിത്തും ചാണകവും വളവുമാണ് നല്‍കിയത്. വ്യത്യസ്തമായ സമ്മാനം എന്ന് പറഞ്ഞ് സന്തോഷത്തോടെ ഒന്നാമന്‍ അത് സ്വീകരിച്ചു. മാത്രമല്ല, ഈ പറമ്പുനിറയെ പച്ചക്കിത്തോട്ടം നിര്‍മ്മിക്കുമെന്ന് അയാള്‍ മാതാപിതാക്കളെ അറിയിച്ചു. രണ്ടാമന് വിലപിടിപ്പുള്ള ഒരു ലാപ്‌ടോപ്പ് ആണ് കൊടുത്തത്. അത് കിട്ടിയ ഉടനെ അയാള്‍ പറഞ്ഞു: ഇതൊക്കെ വാങ്ങുമ്പോള്‍ ഏറ്റവും പുതിയ മോഡല്‍ തന്നെ നോക്കി വാങ്ങണ്ടേ, എനിക്കിതത്ര ഇഷ്ടപ്പെട്ടില്ല… നമുക്ക് എന്ത് ലഭിക്കുന്നു എന്നതിലല്ല, ലഭ്യമായവയെ എങ്ങിനെ വിനിയോഗിക്കുന്നു എന്നതിലാണ് കാര്യം. ന്യൂനതകള്‍ കണ്ടെത്തുകയും പരാതികള്‍ പറയുകയും ചെയ്യുന്നവരുടെ അടിസ്ഥാന കാരണം കയ്യിലുള്ളവയുടെ സാധ്യതതകളെക്കുറിച്ചുള്ള അറിവില്ലായ്മയാണ്. ആഗ്രഹിക്കുന്നതെല്ലാം കിട്ടിയതിന് ശേഷം എന്തെങ്കിലുമൊക്കെ ആകാനിരുന്നാല്‍ ഒന്നുമാകാതെ വിടവാങ്ങേണ്ടിവരും. കിട്ടാത്തവയെക്കുറിച്ചുളളവിലാപമല്ല, കിട്ടിയവകൊണ്ടുള്ള ഉത്സവമാകണം ജീവിതം. എന്തു ലഭിച്ചാലും തൃപ്തിവരാത്തത് മാനസിക വൈകല്യമാണ്. മറ്റുള്ളവരുടെ പാത്രത്തിലെ അധികമുളളതു നോക്കിയിരിക്കുന്ന ഒരാളും സ്വന്തം പാത്രത്തിലെ സദ്യ ആസ്വദിക്കില്ല. അവര്‍ക്ക് പട്ടിണികിടക്കാനാണ് വിധി. നമുക്ക് ലഭിച്ചതുകൊണ്ട് തൃപ്തരാകാന്‍ ശീലിക്കാം. എന്തെന്നാല്‍, മറ്റുള്ളവരില്‍ നിന്ന് ലഭിക്കേണ്ടതല്ല സംതൃപ്തി. ഉള്ളില്‍ രൂപപ്പെടുത്തേണ്ടതാണ്. ശുഭദിനം.