◾https://dailynewslive.in/ പ്രധാനമന്ത്രി നരേന്ദ്രമോദി ചുമതലയേറ്റതിന് പിന്നാലെ ആദ്യം ഒപ്പിട്ടത് കാര്‍ഷിക ധനസഹായ ഫയലില്‍. രണ്ടായിരം രൂപ വീതം 9 കോടിയിലധികം കര്‍ഷകര്‍ക്ക് നല്കുന്നതിനുള്ള ഫയലിനായിരുന്നു ആദ്യ അംഗീകാരം. കര്‍ഷകരെയും പാവപ്പെട്ടവരെയും സഹായിക്കാനുള്ള കൂടുതല്‍ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് ഇതിനു ശേഷം പ്രധാനമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പില്‍ കര്‍ഷകരും ഗ്രാമീണ ജനതയും ബിജെപിയോട് അകന്നു എന്ന വിലയിരുത്തലിനിടെയാണ് മോദിയുടെ ഈ തീരുമാനം.
◾https://dailynewslive.in/ ബാര്‍ കോഴ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന്റെ ആദ്യ ദിനം പ്രതിപക്ഷ പ്രതിഷേധത്തില്‍ പിരിഞ്ഞു. അടിയന്തര പ്രമേയത്തിന് അവതരണ അനുമതി നിഷേധിച്ചതിലും അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷിക്കണമെന്നാവശ്യം തള്ളിയതിലും പ്രതിഷേധിച്ചാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയത്. സ്പീക്കറുടെ ഇരിപ്പിടം മറച്ച് പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നതോടെ നടപടികള്‍ വേഗത്തിലാക്കി. എക്സൈസ് വകുപ്പിനെ ടൂറിസം വകുപ്പ് ഹൈജാക്ക് ചെയ്തെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
◾https://dailynewslive.in/ ഇല്ലാത്ത കാര്യം കെട്ടിച്ചമച്ച് ഇവിടെ എന്തോ സംഭവമുണ്ട് എന്ന പ്രതീതി ഉണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രി നല്‍കിയ പരാതിയില്‍ ഇപ്പോള്‍ ഒരു അന്വേഷണം നടക്കുകയാണ്. അത് തടസ്സപ്പെടുത്തല്‍ ആണോ ഉദ്ദേശ്യമെന്നും അദ്ദേഹം ചോദിച്ചു. പ്രതി തന്നെ വാദി ആകുന്നുവെന്നും മുഖ്യമന്ത്രിയുടെ മറുപടി സ്വീകാര്യം അല്ലെന്നും ആരോപിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം ആഘോഷമാക്കൂ…*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ കൂടാതെ 17 ഇന്നോവ കാറുകളും
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 1):*
എപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ ◼️മേഖലാതല സമ്മാനങ്ങള്‍ : 170 ഐഫോണുകള്‍
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ റോജി എം ജോണിന്റെ നോട്ടീസിന് മറുപടിയായി ബാര്‍ കോഴ ആരോപണത്തിലെ അടിയന്തര പ്രമേയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണ്ടെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ് പറഞ്ഞു. മദ്യ നയത്തില്‍ പ്രാഥമിക ചര്‍ച്ച നടന്നിട്ടില്ല. ചീഫ് സെക്രട്ടറി നടത്തിയ യോഗം മദ്യനയവുമായി ബന്ധപ്പെട്ട യോഗമായിരുന്നില്ല. ടൂറിസം ഡയറക്ടര്‍ സംഘടിപ്പിച്ച യോഗം പതിവ് യോഗത്തിന്റെ ഭാഗം മാത്രം ആയിരുന്നു. അതോടൊപ്പം മദ്യനയത്തിന്റെ പേരില്‍ വന്ന ഓഡിയോ സന്ദേശത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
◾https://dailynewslive.in/ കലാലയങ്ങളിലെ റാഗിംഗിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ സര്‍ക്കാരിന് വീഴ്ചയില്ലെന്നും സിദ്ധാര്‍ത്ഥന്‍ റാഗിംഗിന് ഇരയായെന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ 12 വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്യുകയും പ്രതിചേര്‍ത്തുവെന്നും മുഖ്യമന്ത്രി സഭയില്‍ വിശദീകരിച്ചു. കേസ് സിബിഐക്ക് വിടാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ഉത്തരവ് അന്ന് തന്നെ ഇറക്കി. എന്നാല്‍ അന്വേഷണ ഉത്തരവ് സിബിഐക്ക് കൈമാറുന്നതില്‍ ആഭ്യന്തര വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രത കുറവുണ്ടായി. അവര്‍ക്കെതിരെ നടപടി സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
◾https://dailynewslive.in/ മൂന്നാം മോദി മന്ത്രിസഭയിലെ സഹമന്ത്രി പദവി ഏറ്റെടുക്കുന്നതിലെ ബുദ്ധിമുട്ട് സുരേഷ് ഗോപി ബിജെപി കേന്ദ്ര നേതാക്കളെ അറിയിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് ഉന്നത നേതാക്കള്‍ സുരേഷ് ഗോപിയുമായി സംസാരിച്ചേക്കും. ഏറ്റെടുത്ത സിനിമ പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കണമെന്നാണ് സുരേഷ് ഗോപി കേന്ദ്ര നേതാക്കളെ അറിയിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രിസഭയില്‍ കാബിനറ്റ് പദവി ലഭിക്കാതെ പോയതില്‍ സുരേഷ് ഗോപിക്ക് അതൃപ്തിയുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം. എന്നാല്‍ സിനിമയില്‍ അഭിനയിക്കാനുള്ള സൗകര്യം കണക്കിലെടുത്താണ് സുരേഷ് ഗോപിക്ക് സഹമന്ത്രി സ്ഥാനം നല്‍കിയതെന്നാണ് ബിജെപി നേതൃത്വം നല്‍കുന്ന വിശദീകരണം.
*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*
*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*
മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾https://dailynewslive.in/ സുരേഷ് ഗോപിയെ തോറ്റപ്പോള്‍ വേട്ടയാടിയവര്‍ ഇപ്പോള്‍ അദ്ദേഹം ജയിച്ചു കേന്ദ്രമന്ത്രിയായപ്പോഴും വേട്ട തുടരുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഇതൊന്നും കൊണ്ട് സുരേഷ് ഗോപിയേയോ ബിജെപിയേയോ തകര്‍ക്കാനാവില്ല. കേരളത്തിന് രണ്ട് മന്ത്രിമാരെ നല്‍കിയത് പ്രധാനമന്ത്രിക്ക് സംസ്ഥാനത്തോടുള്ള കരുതലാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
◾https://dailynewslive.in/ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഉണ്ടായ കനത്ത തിരിച്ചടി വിശദമായി പരിശോധിക്കാന്‍ സിപിഎം. ഈ മാസം അവസാനം ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ തിരഞ്ഞെടുപ്പ് പ്രകടനം സംബന്ധിച്ച് വിശദമായ പരിശോധന നടക്കും. സംസ്ഥാനങ്ങളോട് തിരഞ്ഞെടുപ്പ് പ്രകടനം സംബന്ധിച്ച റിപ്പോര്‍ട്ട് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
◾https://dailynewslive.in/ ഗതാഗത മന്ത്രി പച്ച കള്ളം പറയുകയാണെന്നും ഡ്രൈവിംഗ് പരിഷ്‌ക്കരണ ഉത്തരവ് തിരുത്തിയില്ലെങ്കില്‍ ഗതാഗത മന്ത്രി പുറത്തിറങ്ങില്ലെന്നും സിഐടിയു നേതൃത്വം. മറ്റ് മന്ത്രിസഭയിലിരുന്ന എക്സ്പീരിയന്‍സ് വച്ച് എല്‍ഡിഎഫ് സര്‍ക്കാരില്‍ ഭരിക്കാന്‍ വന്നാല്‍ തിരുത്താന്‍ സിഐടിവുനറിയാമെന്ന് ഡ്രൈവിംഗ് സ്‌കൂള്‍ യൂണിയന്‍ സംസ്ഥാന പ്രസിഡന്റും സിപിഎം നേതാവുമായ കെ കെ ദിവാകരന്‍ പറഞ്ഞു. സിഐടിയു അംഗീകരിച്ച ശേഷമാണ് പുതിയ സര്‍ക്കുലറെന്ന് മന്ത്രി പറയുന്നത് കള്ളമാണെന്നും ടെസ്റ്റിന് ഇന്‍സ്ട്രക്ടര്‍ വേണമെന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും സിഐടിയു ജനറല്‍ സെക്രട്ടറി അനില്‍കുമാറും വ്യക്തമാക്കി.
◾https://dailynewslive.in/ തൃശൂര്‍ ഡിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ച് ജോസ് വള്ളൂര്‍. ദില്ലിയില്‍ നിന്ന് തിരിച്ചെത്തി ഡിസിസി ഓഫീസിലേക്ക് വന്ന ജോസ് വള്ളൂരിന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ സ്വീകരണമൊരുക്കിയിരുന്നു. ഇത് വീണ്ടും ഡിസിസിയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് ഡിസിസിയിലെ ഭാരവാഹിയോഗത്തില്‍ ജോസ് വളളൂര്‍ രാജിവെച്ചതായി അറിയിച്ചു. ജോസ് വളളൂരിനനുകൂലമായി മുദ്രാവാക്യം മുഴക്കി പ്രവര്‍ത്തകര്‍ രംഗത്തെത്തി. യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചതായി എംപി വിന്‍സെന്റും അറിയിച്ചു.
◾https://dailynewslive.in/ തൃശൂരിലെ ഡിസിസി ഓഫീസിന് മുന്‍പില്‍ പ്രസിഡന്റ് ജോസ് വള്ളൂരിന് ഐക്യദാര്‍ഢ്യമാറിയിച്ച് പേസ്റ്ററുകള്‍. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ യഥാര്‍ത്ഥ പ്രതികളെ സംരക്ഷിച്ച് ജോസ് വള്ളൂരിനെ ബലി കൊടുക്കരുതെന്നാണ് പോസ്റ്ററില്‍ പറയുന്നത്.
◾https://dailynewslive.in/ ആലത്തൂരില്‍ പരാജയപ്പെട്ട രമ്യാ ഹരിദാസിനെ ചേലക്കരയിലെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതിനെതിരെ പോസ്റ്റര്‍. രമ്യ ഹരിദാസിനെതിരെ സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഞങ്ങള്‍ക്ക് ഞങ്ങളെ അറിയുന്ന ഒരു സ്ഥാനാര്‍ത്ഥി മതിയെന്നും ചേലക്കരയില്‍ ഒരു വരുത്തി വേണ്ടേ വേണ്ട എന്നുമാണ് പോസ്റ്ററിലെ വാചകങ്ങള്‍.
◾https://dailynewslive.in/ അഡ്വ. ഹാരിസ് ബീരാന്‍ മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി. തിരുവനന്തപുരത്ത് സംസ്ഥാനനേതൃയോഗത്തിന് ശേഷം മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളാണ് പ്രഖ്യാപനം നടത്തിയത്. സുപ്രീംകോടതി അഭിഭാഷകനും കെ.എം.സി.സി. നേതാവുമാണ് അഡ്വ. ഹാരിസ് ബീരാന്‍
◾https://dailynewslive.in/ കേരള നവോത്ഥാന സമിതിയില്‍ നിന്ന് രാജിവെച്ച ഹുസൈന്‍ മടവൂരിന്റെ നടപടി മോങ്ങാനിരുന്ന നായയുടെ തലയില്‍ തേങ്ങാ വീണതുപോലെ എന്ന് വെള്ളാപ്പള്ളി നടേശന്റെ പരിഹാസം. മുസ്ലിം സമുദായം സര്‍ക്കാറില്‍ നിന്ന് അവിഹിതമായി പലതും നേടിയെടുക്കുന്നുവെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന. ഇതില്‍ പ്രതിഷേധിച്ചായിരുന്നു ഹുസൈന്‍ മടവൂരിന്റെ രാജി. കേരള നവോത്ഥാന സമിതി ചെയര്‍മാനാണ് വെള്ളാപ്പള്ളി നടേശന്‍.
◾https://dailynewslive.in/ സുരേഷ് ഗോപി കേന്ദ്രമന്ത്രി ആയതില്‍ എന്‍എസ്എസിന് അഭിമാനവും സന്തോഷവുമുണ്ടെന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. കേരളത്തിന് രണ്ടു കേന്ദ്ര മന്ത്രിമാരെ കിട്ടിയതില്‍ സന്തോഷമെന്നും സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനം എന്‍എസ്എസിന്റെ നേട്ടമാണെന്നു പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കേരളത്തില്‍ ഭരണവിരുദ്ധ വികാരം ഉണ്ടായോ എന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ സുകുമാരന്‍ നായര്‍ തയ്യാറായില്ല.
◾https://dailynewslive.in/ ജൂലൈ 3 നുശേഷം ഏകീകൃത കുര്‍ബാന അര്‍പ്പിക്കാത്ത വൈദികര്‍ സഭയ്ക്ക് പുറത്തായിരിക്കുമെന്ന് സിറോ മലബാര്‍ സഭ മുന്നറിയിപ്പ് നല്‍കി. എറണാകുളം അങ്കമാലി അതിരൂപത മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ആണ് സര്‍ക്കുലര്‍ ഇറക്കിയത്. ഈ സര്‍ക്കുലര്‍ ജൂണ്‍ 16 ഞായറാഴ്ച അതിരൂപതയിലെ എല്ലാ പള്ളികളിലും വായിക്കണം. സഭാ സംവിധാനത്തെ വെല്ലുവിളിച്ചുകൊണ്ട് കത്തോലിക്കാ സഭയില്‍ തുടരാന്‍ ആരെയും അനുവദിക്കില്ലെന്നാണ് തീരുമാനം.
◾https://dailynewslive.in/ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസില്‍ മൊഴി എടുക്കുന്നതില്‍ വീഴ്ച വരുത്തിയ ഡോക്ടര്‍ പ്രീതിക്കെതിരെ നടപടി ആവശ്യപ്പെട്ട് അതിജീവിത മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന് പരാതി നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ വിഭാഗത്തിന് പരാതി കൈമാറുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. അതിജീവിതയെ ആദ്യം പരിശോധിച്ച ഡോക്ടര്‍ പ്രീതി മൊഴിയെടുക്കുന്നതിലും മറ്റും വീഴ്ച വരുത്തിയെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
◾https://dailynewslive.in/ ഇടുക്കി വാഗമണ്ണില്‍ ഒറ്റമുറി വീട്ടില്‍ കഴിയുന്ന വയോധികയ്ക്ക് ഭീമമായ വൈദ്യുതി ബില്ല് ലഭിച്ച സംഭവത്തില്‍ കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ഇന്ന് വൈദ്യുതി വകുപ്പ് മന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. വാഗമണ്ണില്‍ ഒറ്റമുറി വീട്ടില്‍ കഴിയുന്ന വയോധിക അന്നമ്മയ്ക്കാണ് 50000 രൂപയുടെ വൈദ്യുതി ബില്‍ കെ എസ് ഇ ബി നല്‍കിയത്. സംഭവത്തെ തുടര്‍ന്ന് അന്വേഷണം നടത്താന്‍ വൈദ്യുതി വകുപ്പ് മന്ത്രി നിര്‍ദ്ദേശിച്ചിരുന്നു.
◾https://dailynewslive.in/ പത്തനംതിട്ടയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരായ ഭീഷണി തുടര്‍ന്ന് സിപിഎം നേതാക്കള്‍. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കാല് മാത്രമല്ല കൈയ്യും വെട്ടാന്‍ അറിയാമെന്ന് സിപിഎം പെരുനാട് ഏരിയ കമ്മിറ്റി അംഗം ജെയ്‌സണ്‍ സാജന്‍ ജോസഫും ബൂട്ടിട്ട് വീടുകളില്‍ പരിശോധനയ്ക്ക് വരുന്ന വനം വകുപ്പ് ജീവനക്കാര്‍ ഒറ്റക്കാലില്‍ നടക്കാനുള്ള അഭ്യാസം കൂടി പഠിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗം ജോബി ടി ഈശോയും പറഞ്ഞു. വനംവകുപ്പിനെതിരെ പത്തനംതിട്ട കൊച്ചുകോയിക്കല്‍ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് സിപിഎം ലോക്കല്‍ കമ്മിറ്റി നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെയാണ് പ്രകോപന പ്രസംഗം.
◾https://dailynewslive.in/ കാസര്‍കോട് ജില്ലയിലെ 85 കന്നഡ വിദ്യാലയങ്ങളിലെ മലയാളം പഠനത്തിന് വേണ്ട പാഠപുസ്തകം ഇനിയും തയ്യാറായില്ല. എത്രയും വേഗം പുസ്തകം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്താനാണ് ഭരണ ഭാഷാ വികസന സമിതിയുടെ തീരുമാനം. ഇതനുസരിച്ച് 2022 ല്‍ പാഠ പുസ്തകത്തിന്റെ സ്‌ക്രിപ്റ്റ് തയ്യാറാക്കിയിട്ടുമുണ്ട്. പക്ഷേ പാഠപുസ്തകം ഇനിയും തയ്യാറായിട്ടില്ല.
◾https://dailynewslive.in/ യൂ ട്യൂബര്‍ സഞ്ജു ടെക്കിയുടെ കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തി ആര്‍ടിഒ. യുട്യൂബ് ചാനലില്‍ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടത്. 160 കിലോ മീറ്ററില്‍ ഡ്രൈവിംഗ്, മൊബൈലില്‍ ഷൂട്ട് ചെയ്തുള്ള ഡ്രൈവിംഗ് തുടങ്ങിയവയാണ് കണ്ടെത്തിയത്. സഞ്ജുവിന്റെ ലൈസന്‍സ് സസ്പെന്റ് ചെയ്യുന്നതിന് മുന്നോടിയായി നോട്ടിസ് നല്‍കി. ഇന്ന് ആര്‍ടിഒക്ക് മുമ്പാകെ ഹാജരാകാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
◾https://dailynewslive.in/ കോഴിക്കോട് ചെറുവണ്ണൂരില്‍ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടന്ന വിദ്യാര്‍ത്ഥിനിയെ ബസ് ഇടിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ നല്ലളം പൊലീസ് കേസ് എടുത്തു. അശ്രദ്ധമായി വാഹനം ഓടിച്ചതിനാണ് കേസ്. സീബ്രാ ലൈനിലെ മരണപ്പാച്ചിലില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പും അറിയിച്ചു.
◾https://dailynewslive.in/ കാലിക്കറ്റ് സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരെഞ്ഞെടുപ്പിനിടെ യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറെ കാണാനില്ലെന്ന് പരാതി. മലപ്പുറം തിരൂര്‍ക്കാട് അന്‍വാറുല്‍ ഇസ്ലാം അറബിക് കോളേജിലെ യുയുസിയായ മുഹമ്മദ് ഷമ്മാസിനെയാണ് കാണാതായത്. എംഎസ്എഫ് പ്രവര്‍ത്തകനായ ഷമ്മാസിനെ ഇന്നലെ മുതല്‍ കാണാനില്ലെന്നാണ് പരാതി. ഷമ്മാസിന്റെ പിതാവിന്റെ പരാതിയില്‍ കൊളത്തൂര്‍ പൊലീസ് കേസെടുത്തു.
◾https://dailynewslive.in/ കേരളത്തില്‍ അടുത്ത 4 ദിവസം വ്യാപകമായി ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഇന്ന് തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തമിഴ് നാട് തീരങ്ങളില്‍ ഇന്ന് രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
◾https://dailynewslive.in/ കൊല്ലത്ത് ചിന്നക്കടയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് കെഎസ്എഫ്ഇ ജീവനക്കാരിയായ സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. പട്ടത്താനം സ്വദേശിനി സ്മിതയാണ് മരിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട് സ്‌കൂട്ടറില്‍ നിന്ന് വീണ സ്മിതയുടെ ദേഹത്തുകൂടി ബസ് കയറിയിറങ്ങുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
◾https://dailynewslive.in/ മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ഇന്നുവൈകീട്ട് ദില്ലിയില്‍ ചേരും. ആദ്യ മന്ത്രിസഭാ യോഗത്തില്‍ പ്രഥമ പരിഗണന പ്രധാനമന്ത്രി ആവാസ് യോജനക്ക് ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍. പദ്ധതി പ്രകാരം നിര്‍ധനരായ 2 കോടി പേര്‍ക്ക് കൂടി വീട് വച്ച് നല്‍കും. പദ്ധതിയുടെ കേന്ദ്ര വിഹിതം 50 % വരെയെങ്കിലും കൂട്ടുമെന്നും സൂചനയുണ്ട്. ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ മന്ത്രിമാരുടെ വകുപ്പുകള്‍ ഏതൊക്കെയെന്നും ഇന്ന് തീരുമാനം ആയേക്കും.
◾https://dailynewslive.in/ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് യൂട്യൂബര്‍മാര്‍ക്ക് ദാരുണാന്ത്യം. നാല് പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ അംരോഹ ജില്ലയിലാണ് സംഭവം. ലക്കി, സല്‍മാന്‍, ഷാരൂഖ്, ഷാനവാസ് എന്നിവരാണ് മരിച്ചത്. റൗണ്ട് 2 വേള്‍ഡ് എന്ന യൂട്യൂബ് ചാനലില്‍ കോമഡി ഉള്ളടക്കം അവതരിപ്പിച്ചിരുന്നവരാണ് മരിച്ചത്.
◾https://dailynewslive.in/ സൗദി അറേബ്യയില്‍ ചൂട് കൂടുന്നു. മക്കയിലും മദീനയിലും 45 മുതല്‍ 47 ഡിഗ്രി വരെയാണ് താപനില. കിഴക്കന്‍ പ്രവിശ്യയില്‍ താപനില 48 ഡിഗ്രി സെല്‍ഷ്യസ് കടന്നു. വരും ദിവസങ്ങളില്‍ താപനില വീണ്ടും ഉയരുമെന്നും കാലാവസ്ഥ വിദഗ്ധര്‍ അറിയിച്ചു.
◾https://dailynewslive.in/ ഇസ്രയേലില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നയങ്ങളില്‍ വിയോജിച്ച് മന്ത്രി ബെന്നി ഗാന്റ്സ് രാജി വച്ചു. ഗാസാ മുനമ്പിലെ യുദ്ധ ശേഷമുള്ള ഭരണ സംവിധാനത്തേക്കുറിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്നെ വെളിപ്പെടുത്തിയില്ലെങ്കില്‍ രാജി വയ്ക്കുമെന്ന് യുദ്ധ ക്യാബിനറ്റ് മന്ത്രിയായ ബെന്നി ഗാന്റ്സ് നേരത്ത വ്യക്തമാക്കിയിരുന്നു.
◾https://dailynewslive.in/ ടി20 ലോകകപ്പ് ക്രിക്കറ്റിലെ മത്സരത്തില്‍ ഒമാനെ 7 വിക്കറ്റിന് തോല്‍പിച്ച് സ്‌കോട്ലണ്ട്. ആദ്യം ബാറ്റ് ചെയ്ത ഒമാന്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ സ്‌കോട്ലണ്ട് 13.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി.
◾https://dailynewslive.in/ 60 വയസ് കഴിഞ്ഞവര്‍ക്ക് ആകര്‍ഷകമായ റിട്ടേണ്‍ ലഭിക്കുന്ന സ്‌കീം പരിചയപ്പെടുത്തി പോസ്റ്റ് ഓഫീസ്. സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീമായ ഇതിന് 8.20 ശതമാനം പലിശയാണ് നല്‍കുന്നത്. അഞ്ചുവര്‍ഷമാണ് ഇതിന്റെ കാലാവധി. 55 വയസ്സ് കഴിഞ്ഞ് സര്‍വീസില്‍ നിന്നും വിരമിച്ചവര്‍ക്കും 50 വയസ് കഴിഞ്ഞ് സേനയില്‍ നിന്ന് വിരമിച്ചവര്‍ക്കും ഇതില്‍ ചേരാവുന്നതാണ്. ഒറ്റത്തവണയായി നിക്ഷേപിക്കാവുന്ന ഈ സ്‌കീമിന്റെ കാലാവധി അഞ്ചുവര്‍ഷമാണ്. അടിയന്തര ഘട്ടത്തില്‍ നിക്ഷേപം തുടങ്ങി ഒരു വര്‍ഷത്തിനകം പലിശയില്ലാതെയും ഒരു വര്‍ഷത്തിനു ശേഷം 1.5% കിഴിവോടെയും രണ്ട് വര്‍ഷത്തിനു ശേഷം 1% കിഴിവോടെയും തുക പിന്‍വലിക്കാം. കുറഞ്ഞത് ആയിരവും പരമാവധി 30 ലക്ഷം രൂപ വരെയും നിക്ഷേപിക്കാവുന്നതാണ്. പ്രതിവര്‍ഷം ഒന്നരലക്ഷം വരെയുള്ള നിക്ഷേപത്തിന് നികുതി ഇളവ് ലഭിക്കും. മൂന്ന് മാസം കൂടുമ്പോള്‍ പലിശവരുമാനം ലഭിക്കുന്ന തരത്തിലാണ് സ്‌കീം. ഒരാള്‍ ഈ പദ്ധതിയില്‍ പത്തുലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കില്‍ മൂന്ന് മാസം കൂടുമ്പോള്‍ പലിശവരുമാനമായി 20,500 രൂപ വീതം ലഭിക്കും. വര്‍ഷംതോറും 82,000 രൂപ. കാലാവധി കഴിയുമ്പോള്‍ നിക്ഷേപിച്ച തുക പൂര്‍ണമായി മടക്കി നല്‍കും. 30 ലക്ഷം രൂപ നിക്ഷേപിക്കുന്നവര്‍ക്ക് മൂന്ന് മാസം കൂടുമ്പോള്‍ 61,500 രൂപയാണ് ലഭിക്കുക.
◾https://dailynewslive.in/ പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോറോള പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ പോകുന്നു. എഡ്ജ് 50 പ്രോ, എഡ്ജ് 50 ഫ്യൂഷന്‍ എന്നിവയ്ക്ക് ശേഷം എഡ്ജ് 50 അള്‍ട്രാ എന്ന പേരിലാണ് പുതിയ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ പോകുന്നത്. ഉടന്‍ തന്നെ ഫോണ്‍ വിപണിയില്‍ അവതരിപ്പിക്കും. അള്‍ട്രാ പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണിയില്‍ വരുന്ന ഫോണാണ് അവതരിപ്പിക്കാന്‍ പോകുന്നത്. ഇതിനോടകം തന്നെ ആഗോളതലത്തില്‍ ഈ ഫോണ്‍ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഏപ്രിലിലാണ് ഫോണിന്റെ ഗ്ലോബല്‍ ലോഞ്ച് നടത്തിയത്. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ എന്ന് അവതരിപ്പിക്കുമെന്ന കാര്യത്തിലാണ് ഇനി സ്ഥിരീകരണം വരാനുള്ളത്. പ്രീമിയം ഫോണ്‍ ആയത് കൊണ്ട് ഇതിന് ഏകദേശം 88,870 രൂപ വില വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പോക്കോ എഫ് സിക്‌സിന് ശേഷം സ്‌നാപ്ഡ്രാഗണ്‍ 8എസ് ജെന്‍ ത്രീ ചിപ്പ്‌സെറ്റ് കരുത്തോടെ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന രണ്ടാമത്തെ ഫോണായിരിക്കും ഇത്.
◾https://dailynewslive.in/ അനുപമ പരമേശ്വരന്‍ നായികയായി വരാനിരിക്കുന്ന തമിഴ് ചിത്രമാണ് ‘ലോക്ക്ഡൗണ്‍’. സംവിധാനം എ ആര്‍ ജീവയാണ്. അനുപമ പരമേശ്വരന്‍ നായികയാകുന്ന ലോക്ക്ഡൗണിന്റെ ടീസര്‍ പുറത്തുവിട്ടു. അനുപമ പരമേശ്വരന്‍ നായികയായി വേഷമിട്ടതില്‍ ഒടുവില്‍ എത്തിയത് ടില്ലു സ്‌ക്വയര്‍ ആണ്. സിദ്ദുവാണ് നായകനായി എത്തിയത്. ടില്ലു സ്‌ക്വയര്‍ വന്‍ ഹിറ്റായിരുന്നു. ടില്ലു സ്‌ക്വയറിനായി അനുപമ പരമേശ്വരന്‍ വാങ്ങിക്കുന്ന പ്രതിഫലത്തിന്റെ കണക്കുകള്‍ പുറത്തുവിട്ടിരുന്നു ഒടിടിപ്ലേ. സാധാരണ തെലുങ്കില്‍ അനുപമയ്ക്ക് ഒരു കോടിയാണ് പ്രതിഫലമായി ലഭിക്കാറുള്ളത്. എന്നാല്‍ ടില്ലു സ്‌ക്വയറിന് രണ്ട് കോടി ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. തമിഴില്‍ അനുപമ പരമേശ്വരന്റേതായി എത്തിയ ചിത്രം സൈറണാണ്. ജയം രവിയാണ് നായകനായി എത്തിയിരുന്നന്നത്. ജയം രവിയുടെ ജോഡിയായിട്ട് തന്നെയാണ് ചിത്രത്തില്‍ അനുപമ പരമേശ്വരന്‍ വേഷമിട്ടത്.
◾https://dailynewslive.in/ എആര്‍ മുരുകദോസും ശിവകാര്‍ത്തികേയനും ഒന്നിച്ചുള്ള സിനിമയുടെ പ്രഖ്യാപനം മുതലേ ആരാധകര്‍ ആവേശത്തിലാണ്. എസ്‌കെ 23 എന്ന് താല്ക്കാലികമായി പേര് നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ബോളിവുഡ് താരം വിദ്യുത് ജംവാല്‍ ചിത്രത്തില്‍ വില്ലനായെത്തുന്നുവെന്നാണ് പുതിയ വിവരം. പത്ത് വര്‍ഷത്തിന് ശേഷമാണ് വിദ്യുത് തമിഴിലേക്ക് വീണ്ടുമെത്തുന്നത്. മുരുകദോസ് സംവിധാനം ചെയ്ത തുപ്പാക്കിയില്‍ വിജയ്യുടെ വില്ലനായെത്തിയതും വിദ്യുത് ആയിരുന്നു. നടി രുക്മിണി വസന്ത് ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്. നടന്‍ ബിജു മേനോനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് സംഗീത സംവിധാനമൊരുക്കുന്നത്. ഇതാദ്യമായാണ് മുരുകദോസും ശിവകാര്‍ത്തികേയനും ഒന്നിക്കുന്നത്. പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബിജു മേനോന്‍ തമിഴില്‍ പ്രധാന വേഷത്തിലെത്തുന്നത്. തമിഴില്‍ 2010 ല്‍ പുറത്തിറങ്ങിയ പോര്‍ക്കളം എന്ന ചിത്രമാണ് ബിജു മേനോന്റേതായി ഒടുവിലെത്തിയത്.
◾https://dailynewslive.in/ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറുടെ കരുത്തില്‍ മലയാളത്തിന്റെ പ്രിയ നടന്‍ മനോജ് കെ ജയന്‍. ഏകദേശം ഒരു കോടി രൂപ എക്സ്ഷോറൂം വില വരും. 2 ലീറ്റര്‍ പെട്രോള്‍ എച്ച്എസ്ഇ മോഡല്‍ കൊച്ചിയിലെ മുത്തൂറ്റ് ജെഎല്‍ആറില്‍ നിന്നാണ് താരം സ്വന്തമാക്കിയത്. കുറച്ചു നാളുകള്‍ക്ക് മുമ്പ് യുകെയില്‍ ടെസ്ല മോഡല്‍ 3 മനോജ് കെ ജയന്‍ സ്വന്തമാക്കിയിരുന്നു. രണ്ടു ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 221 ബിഎച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കുമുണ്ട്. നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 7.4 സെക്കന്‍ഡ് മാത്രം മതി. 191 കിലോമീറ്ററാണ് പരമാവധി വേഗം. ലാന്‍ഡ് റോവറിന്റെ ഐതിഹാസിക മോഡലുകളിലൊന്നായിരുന്നു ഡിഫന്‍ഡര്‍. നീണ്ട 67 വര്‍ഷത്തെ സേവനം അവസാനിപ്പിച്ച് 2016ല്‍ വിടവാങ്ങിയ ഡിഫന്‍ഡറിന്റെ പുതിയ പതിപ്പ് 2019 ലാണ് രാജ്യാന്തര വിപണിയില്‍ എത്തിയത്. ഒറിജിനല്‍ ലാന്‍ഡ് റോവര്‍ സീരിസില്‍ നിന്ന് വികസിപ്പിച്ച ഡിഫന്‍ഡര്‍ 1983 ലാണ് പുറത്തിറങ്ങുന്നത്. കുറഞ്ഞ ഫ്രണ്ട്, റിയര്‍ ഓവര്‍ഹാങ് ആണു പുതിയ ഡിഫന്‍ഡറിനും. ഇവ മികച്ച അപ്രോച്ച്, ഡിപ്പാര്‍ച്ചര്‍ ആംഗിളുകള്‍ ലഭ്യമാക്കുകയും വാഹനത്തെ ഓഫ്റോഡിങ് സാഹചര്യങ്ങള്‍ക്ക് തികച്ചും അനുയോജ്യമാക്കുകയും ചെയ്യുന്നു. 291 മി.മീ. ഗ്രൗണ്ട് ക്ലിയറന്‍സുണ്ട്. 900 മി.മീ. വരെ വെള്ളത്തിലൂടെ പോകാനുമാകും. 2 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ മോഡല്‍ കൂടാതെ മൂന്നു ലീറ്റര്‍ പെട്രോള്‍, മൂന്നു ലീറ്റര്‍ ഡീസല്‍, അഞ്ച് ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ മോഡലും വാഹനത്തിനുണ്ട്.
◾https://dailynewslive.in/ ധന്യവും സഫലവുമായ ജീവിതത്തിന് ഒരു ഡോക്ടര്‍ നല്കുന്ന ‘കുറിപ്പടി’യായി മാറുന്ന ഈ പുസ്തകം – രോഗഗ്രസ്തമാകുന്ന ലോകത്തിനും കാലത്തിനുമുള്ള ശമനൗഷധം. അവനവനിലേക്കും അപരനിലേക്കുമുള്ള വഴികളെല്ലാമടച്ചുകെട്ടി ഒറ്റത്തുരുത്തുകളില്‍ പാര്‍പ്പുറപ്പിച്ചിരിക്കുന്ന ഇന്നത്തെ മനുഷ്യരുടെ ക്രമംതെറ്റിയ ഹൃദയമിടിപ്പുകള്‍ ഇവിടെ അളക്കുന്നു; അവ ചിട്ടപ്പെടുത്തുവാനുള്ള ‘ഒറ്റമൂലി’കള്‍ നിര്‍ദേശിക്കുന്നു. ഒരു ചെറുപുഞ്ചിരിയും അല്പം കണ്ണീരുമായല്ലാതെ ആര്‍ക്കും വായിച്ചുമടക്കുവാനാകാത്ത ഈ കുറിപ്പുകളിലാകെ സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മരുന്നുമണം തിങ്ങിനില്‍ക്കുന്നു. ജീവിതത്തിലെ ഒരു പ്രശ്നവും ജീവിതത്തേക്കാള്‍ വലുതല്ല എന്ന് ഇതു നമ്മെ സൗമ്യമായി ഓര്‍മപ്പെടുത്തുന്നു. ‘ഞാനും ഞാനും – ഒരു ഡോക്ടറുടെ അനുഭവക്കുറിപ്പടികള്‍’. ഡോ. ജയകൃഷ്ണന്‍ ജി. എച്ച് & സി ബുക്സ്. വില 160 രൂപ.
◾https://dailynewslive.in/ ഭക്ഷണം കഴിച്ച് വയറു നിറഞ്ഞാല്‍ പിന്നെ കട്ടിലിലേക്ക് ചായും അല്ലെങ്കില്‍ മടിപിടിച്ച് ചടഞ്ഞിരിക്കും. എന്നാല്‍ ശീലം അത്ര നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. ഇത് ദഹനത്തെ മോശമായി ബാധിക്കാന്‍ കാരണമാകും കൂടാതെ പൊണ്ണത്തടിയുടെ വര്‍ധിക്കും. ഭക്ഷണം കഴിച്ച ശേഷം മടിച്ചിരിക്കുന്നതിന് പകരം പത്ത് മിനിറ്റ് അതിവേഗമല്ലാതെ നടക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ദഹനം മെച്ചപ്പെടുത്താന്‍ ഭക്ഷണ ശേഷം അല്‍പം നടക്കുന്നത് നല്ലതാണ്. ഇത് വയറിലെ പേശികളുടെയും കുടലിന്റെ പ്രവര്‍ത്തനവും മെച്ചപ്പെടുത്തി ദഹനം എളുപ്പമാക്കുന്നു. നെഞ്ചെരിച്ചില്‍, മലബന്ധം, വയറു വീര്‍ക്കുക, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങള്‍ ഇല്ലാതാകാനും സഹായിക്കും. പ്രമേഹ രോഗികളും ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരും ഭക്ഷണ ശേഷം നടപ്പ് ശീലമാക്കുനന്ത് രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും. ഭക്ഷണ ശേഷം വിശ്രമിക്കുന്നത് ശരീര ഭാരം കൂട്ടാന്‍ കാരണമാകും. ഭക്ഷണ ശേഷം നടപ്പ് ശീലമാക്കുന്നത് ശരീരത്തിലെ അധിക കലോറി ഒഴിവാക്കാനും അതുവഴി ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. എല്ലുകളും പേശികളുടെയും ബലത്തിനും നടപ്പ് നല്ലതാണ്. ഭക്ഷണത്തിന് ശേഷം നടക്കുന്നത് നല്ല ഉറക്കം ഉണ്ടാവാനും സഹായിക്കും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.50, പൗണ്ട് – 106.23, യൂറോ – 89.88, സ്വിസ് ഫ്രാങ്ക് – 93.09, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.06, ബഹറിന്‍ ദിനാര്‍ – 221.54, കുവൈത്ത് ദിനാര്‍ -272.34, ഒമാനി റിയാല്‍ – 216.91, സൗദി റിയാല്‍ – 22.27, യു.എ.ഇ ദിര്‍ഹം – 22.73, ഖത്തര്‍ റിയാല്‍ – 22.61, കനേഡിയന്‍ ഡോളര്‍ – 60.62.