◾https://dailynewslive.in/ പാരീസ് ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഫ്രാന്‍സിന്റെ അതിവേഗ റെയില്‍ ശൃംഖലക്ക് നേരെ ആക്രമണം. റെയില്‍വേ ലൈനിന് തീവെപ്പടക്കമുള്ള സംഭവങ്ങള്‍ നടന്നതായും ഗതാഗത സംവിധാനത്തെ തടസ്സപ്പെടുത്തിയതായും ട്രെയിന്‍ ഓപ്പറേറ്റര്‍ എസ്എന്‍സിഎഫ് അറിയിച്ചു. അക്രമണത്തിന് പിന്നാലെ നിരവധി റൂട്ടുകള്‍ റദ്ദാക്കേണ്ടിവരുമെന്നും അറ്റകുറ്റപ്പണികള്‍ക്ക് സമയമെടുക്കുമെന്നും എസ്എന്‍സിഎഫ് പറഞ്ഞു. പാരീസ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിന് ഒരുക്കം പുരോഗമിക്കുന്നതിനിടെയുണ്ടായ സംഭവത്തെ വളരെ ഗൗരവത്തോടെയാണ് ഫ്രഞ്ച് സര്‍ക്കാര്‍ വീക്ഷിക്കുന്നത്.
◾https://dailynewslive.in/ കാര്‍ഗിലിലേത് കേവലം യുദ്ധ വിജയം മാത്രമല്ലെന്നും പാകിസ്ഥാന്‍ ചതിക്കെതിരായ ജയമാണെന്നും കാര്‍ഗില്‍ യുദ്ധ വിജയത്തിന്റെ സ്മരണയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദം ഉപയോഗിച്ച് നിങ്ങള്‍ വിജയിക്കില്ലെന്നും ഭീകരവാദത്തെ തുടച്ച് നീക്കുമെന്നും നിങ്ങളുടെ പദ്ധതികള്‍ നടപ്പാകില്ലെന്നും പ്രധാനമന്ത്രി പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി. അഗ്‌നിപഥ് പദ്ധതി സേനയെ യുവത്വവല്‍ക്കരിക്കാനാണെന്നും എന്നാല്‍ ചിലര്‍ ഇതിനെ തങ്ങളുടെ രാഷ്ട്രീയത്തിനായി ഉപയോഗിച്ചുവെന്നും സൈനികരെ കാവല്‍ ജോലിക്കായി മാത്രം കണ്ടവരാണ് ഇത് ചെയ്തതെന്നും അഗ്‌നിപഥ് പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്നും മോദി വ്യക്തമാക്കി.
◾https://dailynewslive.in/ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കുന്ന നിതി ആയോഗിന്റെ നാളത്തെ യോഗത്തില്‍ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനടക്കം ഇന്ത്യാ മുന്നണി മുഖ്യമന്ത്രിമാര്‍ വിട്ടുനില്‍ക്കുമെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര ബജറ്റില്‍ അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന കാരണത്താലാണ് ബഹിഷ്‌കരണം. ജൂലൈ 23ന് അവതരിപ്പിച്ച കേന്ദ്ര ബജറ്റ് വിവേചനപരമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു.
*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*
*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*
മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾https://dailynewslive.in/ നിയമസഭ പാസാക്കിയ ബില്ലുകള്‍ രാഷ്ട്രപതിക്ക് വിട്ട നടപടിയില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കേന്ദ്ര സര്‍ക്കാരിനും സുപ്രീം കോടതി നോട്ടീസ്. ബില്ലുകള്‍ തടഞ്ഞുവച്ചതിനെതിരെ കേരളം നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ് നല്‍കിയത്. രാഷ്ട്രപതി ബില്ലുകള്‍ക്ക് അനുമതി നല്കാത്തതിനെതിരെയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. സമാനമായ ഹര്‍ജിയില്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ക്കും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നോട്ടീസയച്ചിട്ടുണ്ട്.
◾https://dailynewslive.in/ മാസപ്പടിക്കേസില്‍ സിഎംആര്‍എല്ലിന് അനുകൂലമായ ഒരു സമീപനവും മുഖ്യമന്ത്രി സ്വീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന ആരോപണം നിലനില്‍ക്കില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മാധ്യമങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും അടക്കം സിഎംആര്‍എല്‍ പണം നല്‍കിയതായി ആദായ നികുതി റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ മുഖ്യമന്ത്രിക്കെതിരെ മാത്രം അന്വേഷണം എന്ന ഹര്‍ജിക്കാരന്റെ ആവശ്യം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
◾https://dailynewslive.in/ കര്‍ണാടകയിലെ ഷിരൂരില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള കാത്തിരിപ്പിന് ഇന്ന് പതിനൊന്നാം ദിനം. സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം മന്ത്രിമാരായ പി എ മുഹമ്മദ് റിയാസും എ കെ ശശീന്ദ്രനും ഇന്ന് ഷിരൂരിലെത്തും. അര്‍ജുന് വേണ്ടിയുള്ള തെരച്ചിലില്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. അതേസമയം ഗംഗാവലിപ്പുഴയില്‍ അടിയൊഴുക്ക് ശക്തമായതിനാല്‍ തിരച്ചില്‍ നീണ്ടേക്കുമെന്ന് ആശങ്കയുണ്ട്. നിലവില്‍ ഒഴുക്ക് 6 നോട്സാണ്. 3 നോട്സിനു താഴെ എത്തിയാലെ മുങ്ങല്‍വിദഗ്ധര്‍ക്ക് ഇറങ്ങാനാകൂ.
◾https://dailynewslive.in/ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഓഫീസിനെതിരായ കോഴ ആരോപണം കെട്ടിച്ചമച്ചതാണെന്നും എ.ഐ.എസ്.എഫ് മുന്‍ നേതാവ് കെ.പി.ബാസിതും പത്തനംതിട്ടയിലെ സി.ഐ.ടി.യു ഓഫീസ് സെക്രട്ടറിയായിരുന്ന അഖില്‍ സജീവും ചേര്‍ന്ന് സാമ്പത്തിക ലാഭത്തിനായി നടത്തിയ തട്ടിപ്പ് മാത്രമാണെന്നും കുറ്റപത്രം. പി.എ.യുടെ പേര് ഉപയോഗിച്ച നിയമനത്തട്ടിപ്പില്‍ രാഷ്ട്രീയ ഗൂഡാലോചന പൊലീസ് തള്ളി. എഐഎസ്എഫ് മുന്‍ നേതാവും മലപ്പുറം സ്വദേശിയുമായ ബാസിത്താണ് കേസിലെ ഒന്നാം പ്രതി. കോഴിക്കോട് സ്വദേശിയും മുന്‍ എസ് എഫ് ഐ നേതാവുമായ ലെനിന്‍ രാജ്, സുഹൃത്തായ റെഗീസ് പത്തനംതിട്ട സിഐടിയു ജില്ലാ കമ്മിറ്റിയുടെ ഓഫീസ് സെക്രട്ടറി അഖില്‍ സജീവ് എന്നിവരാണ് മറ്റ് പ്രതികള്‍.
◾https://dailynewslive.in/ ഇരുചക്ര വാഹനമോടിക്കുമ്പോള്‍ സംസാരിച്ചാല്‍ പിഴയീടാക്കാനുള്ള നടപടി അപ്രായോഗികമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. ചില ഉദ്യോഗസ്ഥരുടെ ബുദ്ധിയില്‍ നിന്നുണ്ടാകുന്ന സര്‍ക്കുലറാണിതെന്നും മന്ത്രിയെന്ന നിലയില്‍ താന്‍ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറാണ് സര്‍ക്കുലര്‍ ഇറക്കിയത്.
◾https://dailynewslive.in/ തദ്ദേശ തെരഞ്ഞെടുപ്പിന് മുതിര്‍ന്ന നേതാക്കള്‍ക്ക് ജില്ലകളുടെ ചുമതല നല്‍കിയത് ജില്ലയുടെ ചാര്‍ജുള്ള സെക്രട്ടറിമാരുടെ വില കുറച്ചു കാണിക്കാനല്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പ് വളരെ പ്രാധാന്യം അര്‍ഹിക്കുന്നത് കൊണ്ടാണെന്നും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പാലക്കാട് ഉപതെരഞ്ഞെടുപ്പ് ചുമതല തന്നെ ഏല്‍പ്പിച്ചിട്ടുണ്ടെന്നും ചുമതല ഏറ്റെടുത്ത് പ്രവര്‍ത്തിക്കുമെന്നും മുരളീധരന്‍ വ്യക്തമാക്കി. പാര്‍ട്ടിയുടെ വേദികളില്‍ പറഞ്ഞതും പറയാത്തതുമായ കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തു വരുന്നതില്‍ അന്വേഷണം വേണമെന്നും ഇതിന് പിന്നില്‍ ആരെങ്കിലുമുണ്ടെങ്കില്‍ ശക്തമായ നടപടി വേണമെന്നും വയനാട് ക്യാമ്പില്‍ തനിക്കെതിരെ വിമര്‍ശനം ഉണ്ടായെന്ന തരത്തില്‍ ഇല്ലാത്ത വാര്‍ത്തകള്‍ വന്നുവെന്നും ഇതെല്ലാം പാര്‍ട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ കേന്ദ്ര ബജറ്റിനെക്കുറിച്ച് എല്‍ഡിഎഫും യുഡിഎഫും കള്ളം പ്രചരിപ്പിക്കുന്നുവെന്നും സംസ്ഥാനത്തെ റെയില്‍വെ വികസനത്തിന് 3000 കോടിയിലധികം രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരളത്തിലെ പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഉണ്ണാക്കനെന്ന് വിളിച്ച് അധിക്ഷേപിച്ച കെ സുരേന്ദ്രന്‍ ബജറ്റില്‍ തുറന്ന സംവാദത്തിന് ഇരുമുന്നണികളെയും ക്ഷണിച്ചു. കെ. മുരളീധരനെ കോണ്‍ഗ്രസ് ബലിയാടാക്കുകയാണെന്നും കെ. കരുണാകരന്റെയും ഉമ്മന്‍ ചാണ്ടിയുടെയും മക്കളെ പുകച്ച് പുറത്തു ചാടിക്കാനുള്ള നീക്കങ്ങളാണ് കോണ്‍ഗ്രസില്‍ നടക്കുന്നതെന്നും ആര്‍ക്കും എളുപ്പത്തില്‍ തെറ്റിദ്ധരിപ്പിക്കാവുന്ന നേതാവാണ് കെ മുരളീധരന്‍ എന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
◾https://dailynewslive.in/ പതിനെട്ട് വര്‍ഷത്തോളം ജോലിചെയ്ത സ്ഥാപനത്തില്‍നിന്ന് 20 കോടിയോളം രൂപയുമായി യുവതി മുങ്ങി. വലപ്പാട് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിലെ അസിസ്റ്റന്റ് ജനറല്‍ മാനേജറായ കൊല്ലം തിരുമുല്ലവാരം നെല്ലിമുക്ക് സ്വദേശി ധന്യമോഹന്‍ ആണ് വന്‍തട്ടിപ്പ് നടത്തിയത്. 2019 മുതല്‍ വ്യാജ ലോണുകള്‍ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റല്‍ പേഴ്സണല്‍ ലോണ്‍ അക്കൗണ്ടില്‍നിന്ന് ഇവരുടെ അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്ത് 20 കോടിയോളം രൂപ തട്ടിയെടുക്കുകയായിരുന്നു.
◾https://dailynewslive.in/ കൊയിലാണ്ടി ഗുരുദേവ കോളേജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് സസ്‌പെന്റ് ചെയ്ത നാല് എസ്എഫ്ഐ പ്രവര്‍ത്തകരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥി തേജു സുനില്‍, മൂന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥി തേജു ലക്ഷ്മി, രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥി അമല്‍രാജ്, മൂന്നാം വര്‍ഷ സൈക്കോളജി വിദ്യാര്‍ത്ഥി അഭിഷേക് സന്തോഷ് എന്നിവരുടെ സസ്‌പെന്‍ഷനാണ് പിന്‍വലിച്ചത്.
◾https://dailynewslive.in/ തിരുവല്ല വേങ്ങലില്‍ കാറിനു തീപിടിച്ച് 2 പേര്‍ വെന്തുമരിച്ചു. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ്. മരിച്ചത് ഭാര്യയും ഭര്‍ത്താവുമാണെന്നു പൊലീസ് സ്ഥിരീകരിച്ചു. പത്തനംതിട്ട തുകലശ്ശേരി സ്വദേശിയുടേതാണ് വാഹനമെന്നും സ്ഥിരീകരിച്ചു.
◾https://dailynewslive.in/ സംസ്ഥാനത്ത് മിന്നല്‍ ചുഴലി തുടരുന്നു. ഇന്ന് പുലര്‍ച്ചെ കോഴിക്കോട്, പാലക്കാട്, വയനാട്, തൃശൂര്‍, ജില്ലകളിലുണ്ടായ ശക്തമായ മിന്നല്‍ ചുഴലിയില്‍ വ്യാപക നാശനഷ്ടം. പലയിടത്തും മരങ്ങള്‍ വീണ് വീടുകളും വാഹനങ്ങളും തകര്‍ന്നു. പലയിടത്തും മരങ്ങളും തെങ്ങുകളും കടപുഴകി. വൈദ്യുത പോസ്റ്റുകളും മറിഞ്ഞു വീണു.
◾https://dailynewslive.in/ മഹാരാഷ്ട്രയില്‍ കനത്ത മഴ തുടരുന്നു. അടുത്ത ദിവസങ്ങളിലും മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മുംബൈയിലും പുനെയിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. ആളുകള്‍ കഴിയുന്നതും വീട്ടിലിരിക്കണമെന്നും അനാവശ്യമായി പുറത്തിറങ്ങരുതെന്നും മുംബൈ പൊലീസ് അഭ്യര്‍ഥിച്ചു.
◾https://dailynewslive.in/ കന്‍വാര്‍ യാത്രാവഴിയിലെ കടകളില്‍ ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദ്ദേശം സുതാര്യതക്ക് വേണ്ടിയാണെന്ന് സുപ്രീംകോടതിയില്‍ യുപി സര്‍ക്കാരിന്റെ സത്യവാങ്മൂലം. ഭക്ഷണ കാര്യത്തില്‍ വിശ്വാസികള്‍ കബളിപ്പിക്കപ്പെടാതിരിക്കാനാണ് ഉത്തരവെന്നും സത്യവാങ്മൂലത്തിലുണ്ട്. കന്‍വാര്‍ യാത്ര കടന്ന് പോകുന്ന പ്രദേശങ്ങളില്‍ ഭക്ഷണശാലകളുടെ ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന യുപി സര്‍ക്കാരിന്റെ നിര്‍ദ്ദേശം സമൂഹത്തില്‍ വിഭജനം ഉണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി എന്‍ഡിഎ ഘടകകക്ഷികള്‍ പോലും എതിര്‍ത്തിരുന്നു.
◾https://dailynewslive.in/ യുദ്ധം തകര്‍ത്തെറിഞ്ഞ ഗാസയില്‍ പോളിയോ വൈറസ് പടരാനുള്ള സാധ്യത ഏറെയാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. മോശം ആരോഗ്യ, ശുചിത്വ സാഹചര്യങ്ങള്‍ രോഗം പടരാന്‍ കാരണമാകുന്നതായും അപകട സാധ്യത തിരിച്ചറിഞ്ഞ് നടപടി വേണമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
◾https://dailynewslive.in/ അടുത്ത വര്‍ഷം പാകിസ്താന്‍ ആതിഥ്യംവഹിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനായി ഇന്ത്യ വരണമെന്ന് അപേക്ഷിച്ച് മുന്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ ഷുഐബ് മാലിക്. കായികരംഗത്ത് രാഷ്ട്രീയം കൊണ്ടുവരരുതെന്നും പാകിസ്താനില്‍ കളിക്കാത്ത നിരവധി താരങ്ങള്‍ ഇന്ത്യന്‍ ടീമിലുണ്ടെന്നും ഷുഐബ് മാലിക് പറഞ്ഞു. ഞങ്ങള്‍ നല്ലവരാണെന്നും ആതിഥ്യമര്യാദയുള്ളവരാണെന്നും പറഞ്ഞ ഷുഐബ് മാലിക്. ഇന്ത്യന്‍ ടീം തീര്‍ച്ചയായും പങ്കെടുക്കുമെന്ന പ്രതീക്ഷയും പങ്കുവെച്ചു.
◾https://dailynewslive.in/ കായിക ലോകത്തിന്റെ കാത്തിരിപ്പിന് അവസാനം കുറിച്ച് പാരിസ് ഒളിംപിക്സിന് ഇന്ന് തിരി തെളിയും. ഇന്ത്യന്‍ സമയം രാത്രി പതിനൊന്നിനാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുക. 206 രാജ്യങ്ങളില്‍ നിന്നായി 10500 കായിക താരങ്ങള്‍ പങ്കെടുക്കുന്ന മാമാങ്കത്തില്‍ 117 പേരടങ്ങുന്ന ഇന്ത്യന്‍ സംഘത്തെ പി വി സിന്ധുവും ശരത് കമാലും നയിക്കും. 10500 കായിക താരങ്ങളെ വഹിച്ച് നൂറോളം ബോട്ടുകളാണ് സെന്‍ നദിയിലൂടെ മാര്‍ച്ച് പാസ്റ്റ് നടത്തുക. ഇന്ത്യയില്‍ സ്പോര്‍ട്സ് 18 നെറ്റ്വര്‍ക്കിലും ജിയോ സിനിമയിലും ഒളിംപിക് ഉദ്ഘാടനച്ചടങ്ങുകള്‍ തത്സമയം കാണാനാകും.
◾https://dailynewslive.in/ ഐഡിബിഐ ബാങ്കിന്റെ ഓഹരികള്‍ വില്‍ക്കാന്‍ നിക്ഷേപകര്‍ക്ക് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് സെക്യൂരിറ്റി ക്ലിയറന്‍സ് ലഭിച്ചിട്ടുണ്ടെന്നും റിസര്‍വ് ബാങ്കിന്റെ അനുമതി ഉടന്‍ ലഭിക്കുമെന്നും അധികൃതര്‍. കേന്ദ്രസര്‍ക്കാരിനും പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിക്കും മുഖ്യ ഓഹരി പങ്കാളിത്തമുള്ള ബാങ്കാണ് ഐഡിബിഐ ബാങ്ക്. എല്‍ഐസിയുടെയും സര്‍ക്കാര്‍ 61 ശതമാനം ഓഹരികളാണ് വില്‍ക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ 30.48 ശതമാനവും എല്‍ഐസിക്ക് 30.24 ശതമാനവുമാണ് ഓഹരികള്‍ വിറ്റഴിക്കുന്നത്. 2023 ജനുവരിയില്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്മെന്റിന് ഐഡിബിഐ ബാങ്കില്‍ ഓഹരി വാങ്ങുന്നതിന് ഒന്നിലധികം താല്‍പ്പര്യ പത്രങ്ങള്‍ ലഭിച്ചതായി അറിയിച്ചു. ബാങ്കിന്റെ ഓഹരികള്‍ വാങ്ങാന്‍ താല്‍പര്യം അറിയിച്ചിട്ടുള്ളവര്‍ അനുമതികള്‍ നേടണം. ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നുമാണ് ഇവ ലഭ്യമാക്കേണ്ടത്. നിക്ഷേപകര്‍ സമര്‍പ്പിച്ച വിശദാംശങ്ങള്‍ ആര്‍ബിഐ പരിശോധിച്ചു വരികയാണ്. സര്‍ക്കാരും എല്‍ഐസിയും ചേര്‍ന്ന് ഐഡിബിഐ ബാങ്കില്‍ 94.72 ശതമാനം ഓഹരികള്‍ കൈവശം വച്ചിട്ടുണ്ട്, ഇത് വില്‍പ്പനയ്ക്ക് ശേഷം 34 ശതമാനമായി കുറയും. വിറ്റഴിക്കലില്‍ നിന്നും ആസ്തി ധനസമ്പാദനത്തില്‍ നിന്നും ഈ സാമ്പത്തിക വര്‍ഷം 50,000 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്.
◾https://dailynewslive.in/ ടെലഗ്രാമില്‍ ആന്‍ഡ്രോയിഡ് ഉപഭോക്താക്കളെ ലക്ഷ്യമിടുന്ന വലിയ അപകടങ്ങളുണ്ടെന്ന മുന്നറിയിപ്പുമായി സൈബര്‍സുരക്ഷാ സ്ഥാപനമായ ഇസെറ്റിലെ ഗവേഷകര്‍. ആന്‍ഡ്രോയിഡ് ഡിവൈസുകളില്‍ 30 സെക്കന്റ് ദൈര്‍ഘ്യമുള്ള വിഡിയോയുടെ സഹായത്തോടെ മാല്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യിക്കുന്നതയാണ് റിപ്പോര്‍ട്ട്. ടെലഗ്രാമിലെ പേഴ്സണല്‍ മെസേജായോ ഗ്രൂപ്പുകളിലോ ആയിരിക്കും ഈ വിഡിയോ ഫയലുകള്‍ വരിക. വിഡിയോ പ്ലേ ചെയ്യുന്നതിനായി അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വിഡിയോ ഫോണില്‍ ഡൗണ്‍ലോഡ് ആവുന്നു. എന്നാല്‍ ഈ വിഡിയോ ഡിവൈസില്‍ പ്ലേ ആവില്ല. പകരം ‘ടെലഗ്രാം ആപ്പിന് ഈ വിഡിയോ പ്ലേ ചെയ്യാനാവില്ല. എക്സ്റ്റേണല്‍ പ്ലെയര്‍ ട്രൈ ചെയ്തു നോക്കൂ’ എന്ന സന്ദേശമാണ് കാണുക. ഇതിലെ ഓപ്പണ്‍ ബട്ടന്‍ ക്ലിക്ക് ചെയ്താല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിലേക്ക് നയിക്കും. ‘ഈവിള്‍ വിഡിയോ’ എന്നാണ് ഈ ആക്രമണത്തെ ഇസെറ്റ് വിളിക്കുന്നത്. ‘സീറോ ഡേ’ ആക്രമണങ്ങള്‍ എന്നാണ് ഇത്തരം സൈബറാക്രമണങ്ങളെ പൊതുവെ വിളിക്കാറ്. സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍മാര്‍ പ്രശ്നം തിരിച്ചറിഞ്ഞ് പരിഹരിക്കുന്നതിന് മുമ്പ് തന്നെ ഹാക്കര്‍മാര്‍ അത് സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കായി വിനിയോഗിക്കുന്നതുകൊണ്ടാണ് ഇതിനെ സീറോ ഡേ ആക്രമണങ്ങള്‍ എന്ന് വിളിക്കുന്നത്. ജൂലായ് 11 ന് ഈ പ്രശ്നം പരിഹരിച്ചുകൊണ്ടുള്ള അപ്ഡേറ്റും ടെലഗ്രാം അവതരിപ്പിച്ചിരുന്നു. ടെലഗ്രാമിന്റെ 10.14.4 വരെയുള്ള ആന്‍ഡ്രോയിഡ് പതിപ്പുകളെ ഈ പ്രശ്നം ബാധിച്ചിരുന്നു. 10.14.5 അപ്ഡേറ്റില്‍ ഇത് പരിഹരിക്കപ്പെട്ടു.
◾https://dailynewslive.in/ ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി വിന്റേഷ് സംവിധാനം ചെയ്യുന്ന ‘സൂപ്പര്‍ സിന്ദഗി’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘വെണ്‍മേഘങ്ങള്‍ പോലെ’ എന്ന് തുടങ്ങുന്ന ?ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത് ആണ്. സൂരജ് എസ് കുറുപ്പ് സംഗീതം പകര്‍ന്ന ഗാനം ഗൗരി ലക്ഷ്മിയാണ് ആലപിച്ചിരിക്കുന്നത്. യുട്യൂബ് ട്രെന്‍ഡിങ്ങില്‍ ഇടം നേടിയ ഗാനത്തിന് സോഷ്യല്‍ മീഡിയകളില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. 666 പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹസീബ് മേപ്പാട്ട്, സത്താര്‍ പടനേലകത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. 666 പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. കണ്ണൂര്‍, മൈസൂര്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലായ് ചിത്രീകരണം പൂര്‍ത്തീകരിച്ച ‘സൂപ്പര്‍ സിന്ദഗി’യുടെ തിരക്കഥ വിന്റേഷും പ്രജിത്ത് രാജ് ഇകെആര്‍ ഉം ചേര്‍ന്നാണ് രചിച്ചത്. അഭിലാഷ് ശ്രീധരന്റെതാണ് സംഭാഷങ്ങള്‍. ധ്യാന്‍ ശ്രീനിവാസനോടൊപ്പം മുകേഷ് സുപ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ പാര്‍വതി നായര്‍, ശ്രീവിദ്യ മുല്ലശ്ശേരി, മാസ്റ്റര്‍ മഹേന്ദ്രന്‍, ഋതു മന്ത്ര തുടങ്ങിയവരാണ് അവതരിപ്പിക്കുന്നത്.
◾https://dailynewslive.in/ മലയാളികളുടെ പ്രിയപ്പെട്ട തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ‘സീക്രട്ടി’ലെ പ്രൊമോ സോംഗ് എത്തി. ചിത്രം തിയറ്ററുകളിലേക്കെത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ജേക്സ് ബിജോയ് സംഗീത സംവിധാനം നിര്‍വ്വഹിച്ച പ്രൊമോ സോംഗ് എത്തിയിരിക്കുന്നക്. ബിഗ് ബോസ് ടോപ് ഫൈവിലെത്തിയ ഋഷി എസ് കുമാറാണ് പ്രൊമോ ഗാനത്തിന് ചുവട് വച്ചിരിക്കുന്നത്. ചിത്രത്തിന്റേതായി റിലീസായ ഗാനങ്ങള്‍ക്കും ട്രെയിലറിനും ഗംഭീര പ്രതികരണമാണ് ലഭിച്ചത്. ലക്ഷ്മി പാര്‍വതി വിഷന്റെ ബാനറില്‍ രാജേന്ദ്ര പ്രസാദ് നിര്‍മ്മിച്ച സീക്രട്ടില്‍ ധ്യാന്‍ ശ്രീനിവാസന്‍, അപര്‍ണാ ദാസ്, ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആര്‍ദ്രാ മോഹന്‍, രഞ്ജിത്ത്, രഞ്ജി പണിക്കര്‍, ജയകൃഷ്ണന്‍, സുരേഷ് കുമാര്‍, അഭിരാം രാധാകൃഷ്ണന്‍, മണിക്കുട്ടന്‍ എന്നിവരാണ് സീക്രട്ടിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ്.എന്‍ സ്വാമി കഥയും തിരക്കഥയും ഒരുക്കി സംവിധാനം നിര്‍വഹിക്കുന്ന സീക്രട്ടിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ജേക്സ് ബിജോയാണ്.
◾https://dailynewslive.in/ മറ്റൊരു ഇലക്ട്രിക് കാര്‍ ടാറ്റ കര്‍വ്വ് ഇവി എസ്യുവി കൂപ്പെ അടുത്ത മാസം ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കാന്‍ പോകുകയാണ് ടാറ്റാ മോട്ടോഴ്സ്. അടുത്ത മാസം 7 ന് ടാറ്റ കര്‍വ്വ് ഇവി അവതരിപ്പിക്കും. ലോഞ്ചിന് മുമ്പ്, ടാറ്റ കര്‍വ് ഇവിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ചോര്‍ന്നു തുടങ്ങിയിട്ടുണ്ട്. ഈ ഇലക്ട്രിക് കാര്‍ രണ്ട് ബാറ്ററി ഓപ്ഷനുകളില്‍ ലഭ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ അതിന്റെ ടോപ്പ് വേരിയന്റിന് ഒരു വലിയ 55കിലോവാട്ട്അവര്‍ ബാറ്ററി ലഭിക്കും. അത് ഒരൊറ്റ ഇലക്ട്രിക് മോട്ടോറുമായി ബന്ധിപ്പിക്കും. ഈ വാഹനത്തിന്റെ മുന്‍നിര മോഡല്‍ ഉപഭോക്താക്കള്‍ക്ക് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 600 കിലോമീറ്റര്‍ വരെ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഡിസി ഫാസ്റ്റ് ചാര്‍ജിംഗ് ഓപ്ഷനോടെയാണ് ഈ കാര്‍ പുറത്തിറക്കുന്നത്. ഈ സംവിധാനത്തിന്റെ സഹായത്തോടെ വെറും 10 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ വരെ ദൂരം പിന്നിടാന്‍ ഈ കാറിന് കഴിയും. പനോരമിക് സണ്‍റൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, 360 ഡിഗ്രി ക്യാമറ, ലെവല്‍ 2 അഉഅട തുടങ്ങിയ ഫീച്ചറുകള്‍ ഈ കാറിന് ലഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ടാറ്റ മോട്ടോഴ്‌സിന്റെ ഈ ഇലക്ട്രിക് എസ്യുവിയുടെ എക്‌സ് ഷോറൂം വില 18 ലക്ഷം മുതല്‍ 24 ലക്ഷം രൂപ വരെ ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
◾https://dailynewslive.in/ അഭയാര്‍ത്ഥികളാവാന്‍ വേണ്ടി അപേക്ഷ അയച്ച് കാത്തിരിക്കുന്ന ഒരുപറ്റം മനുഷ്യരുടെ യാതനകളും വേദനകളുമാണ് ഈ നോവല്‍. അഭയാര്‍ത്ഥികളായവരുടെ കഥകള്‍ പലതും നാം കേട്ടിട്ടുണ്ട്. പക്ഷേ, കുറ്റമോ കൊലപാതകശ്രമമോ മറ്റെന്തെങ്കിലും കാരണങ്ങള്‍കൊണ്ടോ അഭയാര്‍ത്ഥിത്വത്തിന് അപേക്ഷ നല്‍കി ഹോങ്കോങ്ങിലേക്ക് എത്തിയവരുടെ കഥകളിലൂടെ സഞ്ചരിക്കുമ്പോള്‍ മനുഷ്യമനസ്സിന്റെ വേദനാപര്‍വ്വംകൂടിയാണ് നാം വായിക്കുന്നത്. അഭയാര്‍ത്ഥിത്വത്തിന് അപേക്ഷിക്കുന്നവരെ ഇന്റര്‍വ്യൂ ചെയ്യേണ്ടിവന്ന ഒരു ദ്വിഭാഷിയുടെ അനുഭവകഥകള്‍. ‘അലയുന്ന ജന്മങ്ങള്‍’. വി.വി കനകലത. ഗ്രീന്‍ ബുക്സ്. വില 180 രൂപ.
◾https://dailynewslive.in/ പല രോഗങ്ങള്‍ക്കായി ദിവസം തോറും നിരവധി മരുന്നുകള്‍ കഴിക്കുന്നവര്‍ തീര്‍ച്ചയായും അതിന്റെ സൈഡ് ഇഫക്ടറുകളെ കുറിച്ചു കൂടി ബോധവാന്മാരായിരിക്കണം. ആദ്യം രോഗ ശമനമുണ്ടാക്കുമെങ്കിലും പിന്നീട് ഇതേ മരുന്നുകള്‍ തന്നെ ശരീരത്തിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാം. ഇത് വൈജ്ഞാനിക തകര്‍ച്ചയ്ക്കും ആരോഗ്യം മോശമാകാനും കാരണമാകും. ചില മരുന്നുകളുടെ പാര്‍ശ്വഫലമായി ഉറക്കമില്ലായ്മ, ക്ഷീണം, അസ്വസ്ഥത, വീക്കം, ഡിമെന്‍ഷ്യ തുടങ്ങിയവ ഉണ്ടാവാം. ഇത്തരം ആരോഗ്യപ്രശ്‌നങ്ങള്‍ നമ്മള്‍ കഴിക്കുന്ന മരുന്നകള്‍ കാരണമാകാമെന്ന് പലര്‍ക്കും അറിയില്ല. ഇത് അറിയാതെ മറ്റൊരു ഡോക്ടറെ കണ്ട് അടുത്ത മരുന്ന് വാങ്ങി കഴിക്കുകയാണ് പതിവ്. ഒരു മരുന്ന് ഉണ്ടാക്കുന്ന പാര്‍ശ്വഫലം അകറ്റാന്‍ അടുത്ത മരുന്ന് കഴിക്കും പിന്നീട് ഇതുണ്ടാക്കുന്ന പാര്‍ശ്വഫലമകറ്റാന്‍ വീണ്ടും മറ്റൊന്ന് – ഈ പ്രക്രിയയെ ആണ് ‘പ്രിസ്‌ക്രൈബിങ് കാസ്‌കേഡ്’ എന്ന് വിളിക്കുന്നത്. ചില മരുന്നുകള്‍ വര്‍ഷങ്ങളായി തുടരുന്നത് ശരീരത്തിന് ദോഷം ചെയ്യാം. ചിലത് പുതിയ മരുന്നുമായി ദോഷമായി പ്രതികരിക്കുകയോ, പ്രവര്‍ത്തനം നില്‍ക്കുകയോ ചെയ്യുന്നു. പ്രായമാകുമ്പോറും നമ്മുടെ ശരീരത്തിന്റെ മെറ്റബോളിസത്തില്‍ മാറ്റം വരാം. രോഗം മാറാന്‍ കഴിക്കുന്ന മരുന്നുകള്‍ തന്നെ നമ്മെ നിത്യരോഗിയാക്കാം. സ്വയം ചികിത്സയും ഓരോ അസുഖത്തിനും പല ഡോക്ടര്‍മാരെ കാണുന്നതും കാരണം നിങ്ങള്‍ കഴിക്കുന്ന മരുന്നുകളെ കുറിച്ച് ഡോക്ടര്‍മാര്‍ക്ക് ധാരണയുണ്ടാകണമെന്നില്ല. അതിനാല്‍ അത് കൃത്യമായി ആരോഗ്യ വിദഗ്ധരുമായി ആശയവിനിമയം നടക്കേണ്ടത് പ്രധാനമാണ്. നിങ്ങള്‍ കഴിക്കുന്ന മരുന്നുകളുടെ ഒരു പട്ടിക കൃത്യമായി തയ്യാറാക്കി വെക്കുക. ചില മരുന്നുകള്‍ നമ്മള്‍ക്ക് പെട്ടെന്ന് നിര്‍ത്താന്‍ സാധിക്കും. എന്നാല്‍ മറ്റു ചിലത് പെട്ടെന്ന് നിര്‍ത്തുന്നത് ജീവന് തന്നെ ഭീഷണിയാകും. അത്തരം മരുന്നുകള്‍ക്ക് കൃത്യമായ നിര്‍ദേശത്തോടെ മെല്ലെ നിര്‍ത്തുന്നതാണ് നല്ലത്. വിഷാദം, ഉറക്കമില്ലായ്മ, ഉത്കണ്ഠ എന്നിവയ്ക്കുള്ള മരുന്നുകള്‍ ക്രമേണ ഡോസ് കുറച്ച് നിര്‍ത്തുന്നതാണ് ഉചിതം.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.73, പൗണ്ട് – 107.68, യൂറോ – 90.84, സ്വിസ് ഫ്രാങ്ക് – 94.88, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.87, ബഹറിന്‍ ദിനാര്‍ – 222.16, കുവൈത്ത് ദിനാര്‍ -273.78, ഒമാനി റിയാല്‍ – 217.49, സൗദി റിയാല്‍ – 22.32, യു.എ.ഇ ദിര്‍ഹം – 22.79, ഖത്തര്‍ റിയാല്‍ – 22.96, കനേഡിയന്‍ ഡോളര്‍ – 60.59.