S9 yt cover

https://dailynewslive.in/ ജമ്മു കശ്മീരിലെ ഡോഡ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ വീരമൃത്യു വരിച്ചു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ഡോഡയിലെ വനമേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നു എന്ന വിവരം സേനയ്ക്ക് ലഭിച്ചത്. ഇതേ തുടര്‍ന്ന് തെരച്ചില്‍ നടത്തുകയായിരുന്ന ജമ്മു പൊലീസും സൈന്യവും ചേര്‍ന്ന സംയുക്തസംഘത്തിന് നേരെ ആക്രമണമുണ്ടാകുകയായിരുന്നു. മേജര്‍ ബ്രിജേഷ് ഥാപ്പ ഉള്‍പ്പടെ നാല് സൈനികരാണ് വീരമൃത്യു വരിച്ചത്.

https://dailynewslive.in/ ഡോഡ ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് ജവാന്മാര്‍ വീരമൃത്യു വരിച്ചതിന് പിന്നാലെ കേന്ദ്രത്തിനെതിരേ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബിജെപിയുടെ തെറ്റായ നയങ്ങളുടെ ഭാരം പേറുന്നത് രാജ്യത്തെ സൈനികരും അവരുടെ കുടുംബങ്ങളുമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഒന്നിനുപിന്നാലെ മറ്റൊന്നായി ഭീതിപ്പെടുന്ന സംഭവങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത് വേദനാജനകവും ആശങ്കപ്പെടുത്തുന്നതുമാണ്. തുടര്‍ച്ചയായ ഭീകരാക്രമണങ്ങള്‍ ജമ്മു കശ്മീരിലെ ജീര്‍ണ്ണാവസ്ഥയെ പ്രതിഫലിപ്പിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു.

https://dailynewslive.in/ സംസ്ഥാനത്ത് നാളെ വൈകിട്ട് വരെ അതിതീവ്ര മഴ മുന്നറിയിപ്പ്. എല്ലാ താലൂക്ക് ഓഫീസുകളിലും കണ്‍ട്രോള്‍ റൂമും ദുരിതാശ്വാസ കേന്ദ്രങ്ങളും തുറക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് റവന്യു മന്ത്രി കെ രാജന്‍ അറിയിച്ചു. ആറു ലക്ഷത്തിലധികം പേരെ മാറ്റി പാര്‍പ്പിക്കാനുള്ള ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും മഴ ഏതെങ്കിലും തരത്തിലുള്ള വിനോദത്തിന്റെ അവസരമായി കണക്കാക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. ജലാശയത്തില്‍ ഇറങ്ങരുതെന്നും മലയോര മേഖലയില്‍ യാത്ര ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ട്ടം. കോട്ടയം കുമ്മനം ഇളങ്കാവ് ദേവി ക്ഷേത്രത്തിന്റെ നടപന്തലിന് മുകളിലേക്ക് മരം വീണു. മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് മുകളിലേക്ക് മരം വീണ് ബസ് കണ്ടക്ടര്‍ക്ക് പരിക്കേറ്റു. മലപ്പുറം താമരക്കുഴിയില്‍ ഗുഡ്സ് ഓട്ടോയ്ക്ക് മുകളില്‍ മരം വീണു ഡ്രൈവര്‍ക്ക് പരിക്കേറ്റു. നിരവധി ഇലക്ട്രിക് പോസ്റ്റുകളും അപകടത്തില്‍ ഒടിഞ്ഞു വീണു.

https://dailynewslive.in/ മഴക്കെടുതിയില്‍ കണ്ണൂരില്‍ രണ്ടു മരണം. മട്ടന്നൂര്‍ കോളാരിയിലെ കുഞ്ഞാമിനയെ വീടിന് സമീപത്തെ വയലിലെ വെളളക്കെട്ടില്‍ വീണ് മരിച്ച നിലയിലും ചൊക്ലി ഒളവിലത്ത് റോഡരികിലെ വെള്ളക്കെട്ടില്‍ പെയിന്റിങ് തൊഴിലാളിയായ ചന്ദ്രശേഖരന്റെ മൃതദേഹവും കണ്ടെത്തി. രാത്രി വീട്ടിലേക്ക് നടന്നുപോകുമ്പോള്‍ വീണതാണെന്ന് കരുതുന്നു. കനത്തമഴയെ തുടര്‍ന്ന് കണ്ണൂര്‍ പേരാവൂര്‍ തിരുവോണപ്പുറത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷ മരം വീണ് തകര്‍ന്നു. കോടിയേരിയിലും മരം വീണ് വീട് തകര്‍ന്നു. എളയാവൂരില്‍ ദേശീയപാത നിര്‍മാണ മേഖലയില്‍ വീണ്ടും മണ്ണിടിഞ്ഞു. മരങ്ങള്‍ കടപുഴകി വീണു.

https://dailynewslive.in/ പാലക്കാട് ചിറ്റൂര്‍ പുഴയുടെ നടുവില്‍ കുടുങ്ങിയ നാലു പേരെ രക്ഷപ്പെടുത്തി. പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് പുരുഷന്‍മാരും ഒരു സ്ത്രീയുമാണ് കുടുങ്ങിയത്. നാലുപേരേയും കരയ്‌ക്കെത്തിച്ചു. മൂലത്തറ റെഗുലേറ്റര്‍ തുറന്നതോടെയാണ് ചിറ്റൂര്‍ പുഴയില്‍ വെള്ളം ഉയര്‍ന്നത്. ഇതോടെ നാലുപേരും പുഴയുടെ നടുക്കുള്ള പാറയില്‍ കുടുങ്ങുകയായിരുന്നു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും അഗ്നിരക്ഷാ സേനയും ലൈഫ് ജാക്കറ്റ് ധരിപ്പിച്ച ശേഷം കയറില്‍ കെട്ടിയാണ് നാല് പേരെയും കരയ്‌ക്കെത്തിച്ചത്.

https://dailynewslive.in/ പാലക്കാട് അയിലൂര്‍ മുതുകുന്നിയില്‍ തേങ്ങ പെറുക്കുന്നതിനിടെ പുഴയില്‍ ഒലിച്ചു പോയ യുവാവിനായി തെരച്ചില്‍ തുടരുന്നു. പാലക്കാട് കോട്ടേക്കാട് കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണ് അമ്മയും മകനും മരിച്ചു. കോട്ടേക്കാട് കോടക്കുന്ന് വീട്ടില്‍ പരേതനായ ശിവന്റെ ഭാര്യ സുലോചന, മകന്‍ രഞ്ജിത് എന്നിവരാണ് മരിച്ചത്. രാത്രിയില്‍ വീടിന്റെ പിന്‍ഭാഗത്തെ ചുവര്‍ ഇടിഞ്ഞുവീഴുകയായിരുന്നു. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി മൃതദേഹം ആലത്തൂര്‍ ആശുപത്രിയിലേക്ക് മാറ്റി.

https://dailynewslive.in/ തിരുവല്ലയില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് 48കാരന്‍ മരിച്ചു. തിരുവല്ല മേപ്രാലില്‍ പുല്ല് അരിയാന്‍ പോയ 48 കാരനാണ് പൊട്ടിവീണ വൈദ്യുത ലൈനില്‍ നിന്നും ഷോക്കേറ്റ് മരിച്ചത്.

https://dailynewslive.in/ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട് ഒഡിഷക്ക് മുകളില്‍ സ്ഥിതിചെയ്യുന്ന നിലവിലെ ന്യൂനമര്‍ദ്ദം ദുര്‍ബലമായതിനു ശേഷം ഏകദേശം ജൂലൈ 19 ന് വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും പുതിയൊരു ന്യൂനമര്‍ദ്ദം രൂപപ്പെടാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു.

https://dailynewslive.in/ സപ്ലൈക്കോയ്ക്ക് നിലവിലെ സാഹചര്യത്തില്‍ 500 കോടി രൂപയെങ്കിലും ആവശ്യമാണെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. ഇപ്പോള്‍ അനുവദിച്ച 100 കോടി രൂപ തികയില്ലെന്നും കൂടുതല്‍ തുക അനുവദിക്കണമെന്ന ആവശ്യവുമായി ഉടന്‍ ധനമന്ത്രിയെ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി. സപ്ലൈക്കോയ്ക്ക് സാധനം നല്‍കിയാല്‍ വില കിട്ടില്ല എന്നൊരു തെറ്റിദ്ധാരണ ഉണ്ടെന്നും ഓണ മാര്‍ക്കറ്റില്‍ സപ്ലൈക്കോ ഫലപ്രദമായി ഇടപെടുമെന്നും മന്ത്രി പറഞ്ഞു.

https://dailynewslive.in/ ഈ സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിനു ശേഷമുള്ള നാലാമത്തെ നൂറു ദിന കര്‍മ്മ പരിപാടികള്‍ക്ക് തുടക്കമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒക്ടോബര്‍ 22 വരെ നടപ്പാക്കുന്ന ഈ നൂറു ദിന കര്‍മ്മ പരിപാടിയില്‍ 100 ദിവസംകൊണ്ട് 47 വകുപ്പുകളുടെ 13,013.40 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കുവാനാണു ഉദ്ദേശിക്കുന്നതെന്നും, സാധാരണക്കാരുടെ ക്ഷേമവും സാമൂഹിക പുരോഗതിയും സമഗ്രവും സുസ്ഥിരവുമായ വികസനവും ഉറപ്പു വരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് ഊര്‍ജ്ജം പകരുമെന്നും അദ്ദേഹം വ്യക്തമാക്കി.

https://dailynewslive.in/ സര്‍ക്കാരിന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി തിരുത്തിക്കുകയെന്നതാണ് പ്രതിപക്ഷ ധര്‍മ്മമെന്ന് വിഡി സതീശന്‍. ആമയിഴഞ്ചാന്‍ തോട്ടില്‍ ജോയ് എന്ന തൊഴിലാളി വീണപ്പോള്‍ പ്രതിപക്ഷം വിമര്‍ശിച്ചെന്നാണ് തദ്ദേശമന്ത്രിയുടെ പരാതി. പക്ഷെ പ്രതിപക്ഷം സര്‍ക്കാരിനെ വിമര്‍ശിച്ചത് അപ്പോഴല്ല. മഴക്കാലപൂര്‍വ ശുചീകരണം നടന്നിട്ടില്ലെന്നും അതിന്റെ ഭാഗമായി സംസ്ഥാനത്ത് പകര്‍ച്ച വ്യാധികള്‍ പടരുന്നെന്നും അതീവ ഗൗരവത്തോടെ പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞതാണ്. അന്ന് ഈ മന്ത്രി എന്ത് ഉത്തരമാണ് നല്‍കിയതെന്നും, ഇപ്പോള്‍ അതേ മന്ത്രി എന്താണ് പറയുന്നതെന്നും സതീശന്‍ ചോദിച്ചു.

https://dailynewslive.in/ തിരുവനന്തപുരം നഗരമദ്ധ്യത്തിലെ ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തിര യോഗം വിളിച്ചു. ഓണ്‍ലൈന്‍ ആയി ചേരുന്ന യോഗത്തില്‍ തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, തൊഴില്‍, ഭക്ഷ്യം, കായികം, റെയില്‍വേ, ആരോഗ്യം, ജലവിഭവം എന്നീ വകുപ്പുകളിലെ മന്ത്രിമാരും ബന്ധപ്പെട്ട എംഎല്‍എമാരും തിരുവനന്തപുരം മേയറും പങ്കെടുക്കും. ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും റെയില്‍വേ ഡിവിഷണല്‍ മാനേജരും യോഗത്തിലുണ്ടാകും.

https://dailynewslive.in/ മാലിന്യം നീക്കംചെയ്യുന്നതിനിടെ ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ് മരിച്ച ജോയിയുടെ കുടുംബത്തിന് അടിയന്തരമായി നഷ്ടപരിഹാരം നല്‍കാന്‍ ഇന്ത്യന്‍ റെയില്‍വേ തയ്യാറാകണമെന്ന് എ.എ. റഹീം എം.പി. ഇതുസംബന്ധിച്ച് റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും റഹീം പറഞ്ഞു.

https://dailynewslive.in/ പക്ഷിപ്പനി വ്യാപകമായി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പക്ഷി വളര്‍ത്തലിന് നിരോധനം ഏര്‍പ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് കോഴി, താറാവ് കര്‍ഷകര്‍ വ്യക്തമാക്കി. കള്ളിങ് നടത്തിയതിന്റെ നഷ്ടപരിഹാരം ഇതുവരെ ലഭിച്ചിട്ടില്ല. കടക്കെണിയിലാണെന്നും കര്‍ഷകരുടെ യോഗം വിളിക്കാന്‍ മന്ത്രി തയ്യാറാകണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. ചര്‍ച്ച നടത്തിയില്ലെങ്കില്‍ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നും കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കി.

https://dailynewslive.in/ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പിആര്‍ഒ നിയമനത്തിനായി തയ്യാറാക്കിയ റാങ്ക് പട്ടികയില്‍ ക്രമക്കേട് നടന്നതായി പരാതി. പിആര്‍ഒ നിയമത്തിനായി ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് അപേക്ഷ ക്ഷണിച്ചപ്പോള്‍ സ്ത്രീകള്‍ അപേക്ഷിക്കേണ്ടതില്ലെന്ന് മാനദണ്ഡമുണ്ടായിരുന്നില്ല. അതിനാല്‍ എല്ലാവര്‍ക്കുമായി പരീക്ഷ നടത്തി. എഴുത്ത് പരീക്ഷയ്ക്ക് നൂറില്‍ 70 മാര്‍ക്ക് നേടിയ വനിതാ മത്സരാര്‍ത്ഥി അഭിമുഖ പരീക്ഷ കഴിഞ്ഞപ്പോള്‍ രണ്ടാമതായി എന്നാണ് പരാതി. ഇതേതുടര്‍ന്ന് ഉദ്യോഗാര്‍ത്ഥി ഹൈക്കോടതിയെ സമീപിച്ചു.

https://dailynewslive.in/ വളര്‍ത്തു നായയുമായി നടക്കാനിറങ്ങിയ പശ്ചിമ ബംഗാള്‍ സ്വദേശികളായ കുടുംബത്തെ മര്‍ദിച്ച കേസില്‍ ഒരാളെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. നടുറോഡിലുണ്ടായ ആക്രമണത്തിന്റെ ദൃശ്യങ്ങളടക്കമാണ് കുടുംബം പൊലീസില്‍ പരാതി നല്‍കിയത്. നായ നാട്ടുകാരെ ആക്രമിക്കുമെന്ന് പറഞ്ഞായിരുന്നു ആക്രമണമെന്ന് മര്‍ദനമേറ്റയാള്‍ പറയുന്നു. കൊച്ചു കടവന്ത്രയിലെ നേതാജി നഗറില്‍ വച്ചായിരുന്നു അക്രമം നടന്നത്.

https://dailynewslive.in/ തിരുവനന്തപുരം കാട്ടാക്കടയില്‍ എംഎല്‍എയുടെ കാറിന് കടന്നുപോകാന്‍ സൗകര്യം ഒരുക്കിയില്ലെന്ന് ആരോപിച്ച് ഗര്‍ഭിണിയടക്കമുള്ള കുടുംബത്തിന് നേരെ ആക്രമണം. ജി സ്റ്റീഫന്‍ എംഎല്‍എക്കും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് ഗുരുതര ആരോപണം ഉയരുന്നത്. കാര്‍ അടിച്ചുതകര്‍ത്തുവെന്നും യുവതിയുടെ മാല പൊട്ടിച്ചെന്നുമാണ് ആരോപണം. എംഎല്‍എക്കും ഒപ്പമുണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കുമെതിരെ സ്റ്റേഷനില്‍ കുടുംബം പരാതി നല്‍കി.

https://dailynewslive.in/ ഇടുക്കി ഇരട്ടയാറില്‍ ഗാന്ധിജി സര്‍ക്കാര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കുട്ടികളെ മാനേജ്മെന്റ് സ്‌ക്കൂളിലേക്ക് മാറ്റിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് രക്ഷകര്‍ത്താക്കള്‍ സമരം തുടങ്ങി. ആദ്യഘട്ടമായി കട്ടപ്പന വിദ്യാഭ്യാസ ജില്ലാ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. ആറാം അധ്യയന ദിവസത്തെ കണക്കെടുപ്പിന് മുന്നോടിയായിട്ടാണ് ഇരട്ടയാര്‍ ശാന്തിഗ്രാമിലുള്ള ഗാന്ധിജി സര്‍ക്കാര്‍ ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളിലെ അഞ്ച് കുട്ടികളെ സ്‌കൂള്‍ അധികൃതര്‍ അറിയാതെ സമീപത്തെ മാനേജ്മെന്റ് സ്‌ക്കൂളിലേക്ക് മാറ്റിയത്. ഡിഇഒ അവധിയിലായിരുന്ന ദിവസം അദ്ദേഹത്തിന്റെ ലോഗിന്‍ ഉപയോഗിച്ച് ജൂനിയര്‍ സൂപ്രണ്ടും സെക്ഷന്‍ ക്ലര്‍ക്കുമാണ് ഇത് ചെയ്തതെന്ന് കണ്ടെത്തിയിരുന്നു. റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഒരു മാസം കഴിഞ്ഞിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടിയൊന്നുമെടുത്തിട്ടില്ല. ഇതേത്തുടര്‍ന്നാണ് പിടിഎ സമരം തുടങ്ങിയത്.

https://dailynewslive.in/ ഭൂമി തട്ടിപ്പ് കേസില്‍ ഒളിവില്‍ പോയ തമിഴ്നാട് മുന്‍ ഗതാഗത മന്ത്രിയെ കേരളത്തില്‍ നിന്നും അറസ്റ്റ് ചെയ്തു. തമിഴ്നാട് മുന്‍ ഗതാഗത മന്ത്രി എംആര്‍ വിജയഭാസ്‌കറിനെയാണ് അറസ്റ്റ് ചെയ്തത്. 100 കോടിയുടെ ഭൂമി തട്ടിപ്പ് കേസിലാണ് നടപടി. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ഒളിവില്‍ പോവുകയായിരുന്നു.

https://dailynewslive.in/ തമിഴ്നാട്ടില്‍ വീണ്ടും രാഷ്ട്രീയ നേതാവ് കൊല്ലപ്പെട്ടു. നാം തമിഴര്‍ കക്ഷി മധുര നോര്‍ത്ത് സെക്രട്ടറി ബാലസുബ്രഹ്‌മണ്യന്‍ ആണ് കൊല്ലപ്പെട്ടത്. പ്രഭാതനടത്തതിനിടെ ബാലസുബ്രഹ്‌മണ്യനെ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

https://dailynewslive.in/ സിവില്‍ സര്‍വീസ് നേടാന്‍ വ്യാജരേഖ ചമച്ചെന്ന ആരോപണത്തില്‍ ട്രെയിനി ഐഎഎസ് ഓഫീസര്‍ പൂജ ഖേദ്ക്കര്‍ക്കെതിരെ അന്വേഷണം. യുപിഎസ്സി നിര്‍ദേശപ്രകാരമാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചത്. പൂജ ഖേദ്ക്കറുടെ നോണ്‍- ക്രീമിലെയര്‍ ഒബിസി സര്‍ട്ടിഫിക്കറ്റ്, കാഴ്ചാ വൈകല്യം ഉണ്ടെന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ ആധികാരികത പരിശോധിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. നിയമന മുന്‍ഗണക്കായി ഭിന്നശേഷിക്കാരിയാണെന്ന് തെളിയിക്കാന്‍ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമെന്നാണ് പൂജ ഖേദ്ക്കര്‍ക്കെതിരെയുള്ള പ്രധാന ആരോപണം. അതേസമയം പൂജ ഖേദ്കറിന്റെ കുടുംബത്തിന്, ബിജെപി ദേശീയ സെക്രട്ടറി പങ്കജ് മുണ്ടെയുമായി അടുത്ത ബന്ധമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

https://dailynewslive.in/ കേദാര്‍നാഥ് ക്ഷേത്രത്തിന്റെ മാതൃക ദില്ലിയില്‍ നിര്‍മ്മിക്കുന്നതിനെ എതിര്‍ത്ത് അയോധ്യ രാമക്ഷേത്ര മുഖ്യ പൂജാരി സത്യേന്ദ്ര ദാസും. കേദാര്‍നാഥ് ക്ഷേത്രത്തിന്റെ പേരില്‍ മറ്റൊരു ക്ഷേത്രം നിര്‍മ്മിക്കുന്നത് ശരിയല്ലെന്നും ഒരു ക്ഷേത്രത്തിന്റെ പതിപ്പ്കൊണ്ട് ജനങ്ങള്‍ക്ക് ഗുണം കിട്ടില്ലെന്നും ദില്ലിയില്‍ നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന് മറ്റൊരു പേരിടണം എന്നും സത്യേന്ദ്ര ദാസ് പറഞ്ഞു. ദില്ലിയില്‍ കേദാര്‍നാഥ് മാതൃകയില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നതിനെ ജ്യോതിര്‍മഠം ശങ്കരാചാര്യര്‍ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിയും ഇന്നലെ എതിര്‍ത്തിരുന്നു.

https://dailynewslive.in/ വധശ്രമത്തിനുശേഷമുള്ള ഡോണള്‍ഡ് ട്രംപിന്റെ ചിത്രമുള്ള ടീ ഷര്‍ട്ട് വില്‍പന അവസാനിപ്പിച്ച് ചൈന. ചൈനീസ് ഇ കൊമേഴ്സ് സ്ഥാപനത്തിലൂടെയുള്ള വില്‍പനയാണ് നിര്‍ത്തിയത്. കഴിഞ്ഞ ശനിയാഴ്ച ട്രംപിന് വെടിയേറ്റ് മൂന്ന് മണിക്കൂറിനുള്ളില്‍ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമില്‍ ടീ ഷര്‍ട്ട് വില്‍പനയ്ക്ക് എത്തിയിരുന്നു. അസ്വസ്ഥമാക്കുന്ന ഉള്ളടക്കത്തോട് കൂടിയതെന്ന് വിശദമാക്കിയാണ് ടീ ഷര്‍ട്ട് വില്‍പന ചൈന വിലക്കിയത്.

https://dailynewslive.in/ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ വായ്പാ പലിശ നിരക്കുകള്‍ ഉയര്‍ത്തി. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിങ് (എംസിഎല്‍ആര്‍) നിരക്കുകള്‍ അഞ്ചു മുതല്‍ പത്തു പോയിന്റ് വരെ ഉയര്‍ത്തിയതോടെ ഇതുമായി ബന്ധിപ്പിച്ച വായ്പകളുടെ പലിശയും വര്‍ധിക്കും. ഒരു മാസ കാലാവധിയുള്ള വായ്പയുടെ നിരക്കില്‍ അഞ്ചു ബേസിസ് പോയിന്റ് വര്‍ധനയാണ് വരുത്തിയത്. മൂന്നു മാസ കാലാവധിയുള്ള വായ്പയ്ക്ക് പത്തു ബേസിസ് പോയിന്റ് ആണ് വര്‍ധന. ആറു മാസ, ഒരു വര്‍ഷ, രണ്ടു വര്‍ഷ വായ്പകളുടെയും പലിശ പത്ത് അടിസ്ഥാന പോയിന്റ് ഉയരും. ഇതോടെ യഥാക്രമം ഇവയുടെ പലിശ 8.75%, 8.85%, 8.95% എന്നിങ്ങനെയാവും. മൂന്നു വര്‍ഷ കാലാവധിയില്‍ അഞ്ച് പോയിന്റാണ് വര്‍ധന. ഇതോടെ നിരക്ക് 9 ശതമാനമാവും. എല്ലാ നിരക്കുകള്‍ ഇന്നു നിലവില്‍ വന്നതായി ബാങ്ക് അറിയിച്ചു. തുടര്‍ച്ചയായി ഇതു രണ്ടാം വട്ടമാണ് എസ്ബിഐ പലിശ നിരക്കുകള്‍ ഉയര്‍ത്തുന്നത്. ജൂണില്‍ പത്തു ബേസിസ്‌പോയിന്റ് മാറ്റം വരുത്തിയിരുന്നു.

https://dailynewslive.in/ നത്തിംഗ് കമ്പനിയുടെ ഉപബ്രാന്‍ഡായ സി.എം.എഫ് ബൈ നത്തിംഗ് പുറത്തിറക്കിയ ആദ്യ സ്മാര്‍ട്ട് ഫോണ്‍ ആദ്യദിവസം മൂന്ന് മണിക്കൂര്‍ കൊണ്ട് വിറ്റത് ഒരു ലക്ഷം ഫോണുകള്‍. 6ജിബി റാം 128 ജിബി സ്റ്റോറേജുള്ള സി.എം.എഫ് ഫോണ്‍ 1ന് 14,999 രൂപയായിരുന്നു ഫ്‌ളിപ്പ്കാര്‍ട്ടിലെ ഓഫര്‍. 8 ജി.ബി 128 പതിപ്പിന് 16,999 രൂപയും. ജൂലായ് 12ന് 12 മണിക്ക് വെബ്‌സൈറ്റില്‍ വന്നെങ്കിലും മൂന്ന് മണിക്കൂര്‍ കൊണ്ട് ഒരുലക്ഷം ഫോണുകളും വിറ്റുതീര്‍ന്നു. സി.എം.എഫ് 1 മാതൃ കമ്പനിയായ നത്തിങ്ങിന്റെ പാത പിന്‍പറ്റുന്ന രീതിയിലുള്ള ഡിസൈനാണ് സി.എം.എഫ് 1 ഫോണിലുമുള്ളത്. 6ജിബി റാമും 128 ജീബി സ്റ്റോറേജുമുള്ള ഫോണിന്റെ വില 15,999 രൂപയാണ്. 17,999 രൂപയ്ക്ക് 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മറ്റൊരു വേരിയന്റും ലഭിക്കും. രണ്ട് വേരിയന്റുകള്‍ക്കും ഓഫര്‍ നല്‍കിയതോടെയാണ് ചൂടപ്പം പോലെ വിറ്റത്. 6.7 ഇഞ്ച് ഫുള്‍ എച്ച് ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേ 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് നല്‍കാന്‍ കഴിയുന്നതാണ്. 2000 നിറ്റ്‌സ് പീക് ബ്രൈറ്റ്‌നസ് ഉച്ചവെയിലിലും ഫോണ്‍ അനായാസേന ഉപയോഗിക്കാന്‍ സഹായിക്കും. മീഡിയടെക് ഡൈമന്‍സിറ്റി 7300 ചിപ്പ് സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. ഇന്‍ഡിസ്‌പ്ലേ ഫിംഗര്‍ പ്രിന്റ്, 5500 എം.എ.എച് ബാറ്ററി, 33 വാട്ട് ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ട്, പിന്നില്‍ 50 എം.പി ഇരട്ട ക്യാമറകള്‍, 16 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ എന്നിവയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഫോണിന്റെ കൂടെ ആക്‌സസറികളും വാങ്ങാനുള്ള അവസരമുണ്ട് . സ്റ്റാന്‍ഡ്, കാര്‍ഡ് ഹോള്‍ഡര്‍, ലാന്‍യാര്‍ഡ് എന്നിവ 799 രൂപ നിരക്കില്‍ വാങ്ങാം. ഇളക്കി മാറ്റാവുന്ന വിവിധ നിറങ്ങളിലുള്ള ബാക്ക് കവറുകളും ലഭ്യമാണ്. നീല, കറുപ്പ്, ഓറഞ്ച്, ലൈറ്റ് ഗ്രീന്‍ എന്നീ നിറങ്ങളിലുള്ള കവറിന്റെ വില 1,499 രൂപയാണ്. ഫോണിന്റെ കൂടെ ചാര്‍ജര്‍ ലഭിക്കില്ല. 799 രൂപയാണ് വില.

https://dailynewslive.in/ മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരനും തിരക്കഥാകൃത്തും സംവിധായകനുമായ എം ടി വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി, മലയാളത്തിലെ മുന്‍നിര സംവിധായകര്‍ ഒരുക്കുന്ന ആന്തോളജി ചിത്രം ‘മനോരഥങ്ങള്‍’ റിലീസിനൊരുങ്ങുന്നു. ഓണത്തിനാണ് മനോരഥങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തുന്നത്. സീ 5-ലൂടെ ഓരോ സിനിമയായി ചിത്രം പ്രേക്ഷകര്‍ക്ക് കാണാവുന്നതാണ്. ചിത്രങ്ങളുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. കമല്‍ ഹാസനാണ് ട്രെയ്‌ലര്‍ ലോഞ്ച് ചെയ്തത്. മോഹന്‍ലാലിനെ നായകനാക്കി ‘ഓളവും തീരവും’, ബിജു മേനോന്‍ നായകനാവുന്ന ‘ശിലാലിഖിതം’ എന്നീ രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നത് പ്രിയദര്‍ശന്‍ ആണ്. എംടിയുടെ ആത്മകഥാംശമുള്ള ‘കഡുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്’ മമ്മൂട്ടിയെ നായകനാക്കി രഞ്ജിത് ആണ് സംവിധാനം ചെയ്യുന്നത്. എംടിയുടെ ഏറ്റവും മികച്ച ചെറുകഥകളില്‍ ഒന്നെന്ന് വിലയിരുത്തപ്പെടുന്ന ‘ഷെര്‍ലക്ക്’ സംവിധാനം ചെയ്യുന്നത് മഹേഷ് നാരായണനും നായകനായി എത്തുന്നത് ഫഹദ് ഫാസിലുമാണ്. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്നത് ‘അഭയം തേടി’ എന്ന ചെറുകഥയാണ്, സിദ്ദിഖ് ആണ് അഭയം തേടിയില്‍ പ്രധാന കഥാപാത്രമായെത്തുന്നത്. നെടുമുടി വേണു, സുരഭി ലക്ഷ്മി, ഇന്ദ്രന്‍സ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘സ്വര്‍ഗം തുറക്കുന്ന സമയം’ സംവിധാനം ചെയ്യുന്നത് ജയരാജ് ആണ്. എംടിയുടെ മകള്‍ അശ്വതിയും മനോരഥങ്ങളിലൂടെ സംവിധായികയായി അരങ്ങേറ്റം കുറിക്കുകയാണ്. ആസിഫ് അലി, മധുബാല എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ‘വില്പന’യാണ് അശ്വതി സംവിധാനം ചെയ്യുന്നത്. പാര്‍വതി തിരുവോത്ത് നായികയായെത്തുന്ന ‘കാഴ്ച’ സംവിധാനം ചെയ്യുന്നത് ശ്യാമ പ്രസാദ് ആണ്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ‘കടല്‍ക്കാറ്റി’ല്‍ ഇന്ദ്രജിത്തും അപര്‍ണ്ണ ബാലമുരളിയുമാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

https://dailynewslive.in/ ഭാവനയെ നായികയാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘ഹണ്ട്’ ചിത്രത്തിന്റെ ടീസര്‍ പുറത്ത്. ഒരു ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് ഹണ്ട്. പ്രേക്ഷകരെ ഭയപ്പെടുത്തുന്ന രംഗങ്ങളാണ് ടീസറിന്റെ ഹൈലൈറ്റ്. മെഡിക്കല്‍ ക്യാമ്പസ് പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം. അതിഥി രവി, രാഹുല്‍ മാധവ്, അജ്മല്‍ അമീര്‍, അനു മോഹന്‍, ചന്തു നാഥ്, രഞ്ജി പണിക്കര്‍, ഡെയ്ന്‍ ഡേവിഡ്, നന്ദു, വിജയകുമാര്‍, ജി. സുരേഷ് കുമാര്‍, ബിജു പപ്പന്‍, കോട്ടയം നസീര്‍, പത്മരാജ് രതീഷ്, കൊല്ലം തുളസി, സുധി പാലക്കാട്, ദിവ്യാ നായര്‍, സോനു എന്നിവരും പ്രധാന താരങ്ങളാണ്. ഓഗസ്റ്റ് 9ന് ആണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. നിഖില്‍ ആന്റണിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഗാനങ്ങള്‍ സന്തോഷ് വര്‍മ്മ, ഹരി നാരായണന്‍ സംഗീതം കൈലാസ് മേനോന്‍, ഛായാഗ്രഹണം ജാക്‌സണ്‍ ജോണ്‍സണ്‍. എഡിറ്റിംഗ് അജാസ് മുഹമ്മദ്. കലാസംവിധാനം ബോബന്‍. ജയലഷ്മി ഫിലിംസിന്റെ ബാനറില്‍ കെ. രാധാകൃഷ്ണന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇ ഫോര്‍ എന്റര്‍ടൈയ്ന്‍മെന്റ്‌സ് ആണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.

https://dailynewslive.in/ ഔഡി ക്യൂ5 എസ്യുവി മോഡല്‍ ലൈനപ്പിന് ഇന്ത്യയില്‍ പുതിയ ലിമിറ്റഡ് എഡിഷന്‍ ലഭിച്ചു. ഓഡി ക്യു 5 ബോള്‍ഡ് എഡിഷന്‍ എന്ന് വിളിക്കപ്പെടുന്ന ഈ പ്രത്യേക മോഡല്‍ ടോപ്പ് എന്‍ഡ് ടെക്നോളജി ട്രിമ്മിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിന് 72.30 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. സാധാരണ മോഡലിനേക്കാള്‍ കുറച്ച് സൗന്ദര്യവര്‍ദ്ധക മെച്ചപ്പെടുത്തലുകള്‍ ഈ മോഡലിന് ലഭിച്ചിട്ടുണ്ട്. ഫ്രണ്ട് ഗ്രില്‍, ഓഡി ലോഗോകള്‍, ജനല്‍ ചുറ്റുപാടുകള്‍, റൂഫ് റെയിലുകള്‍, വിംഗ് മിററുകള്‍ എന്നിവയിലെ ബ്ലാക്ക് ട്രീറ്റ്‌മെന്റ് അതിന്റെ സ്‌പോര്‍ട്ടി രൂപം വര്‍ദ്ധിപ്പിക്കുന്നു. മാന്‍ഹട്ടന്‍ ഗ്രേ, ഗ്ലേസിയര്‍ വൈറ്റ്, ഡിസ്ട്രിക്റ്റ് ഗ്രീന്‍, മൈത്തോസ് ബ്ലാക്ക്, നവാര ബ്ലൂ എന്നീ അഞ്ച് കളര്‍ സ്‌കീമുകളിലാണ് പുതിയ ലിമിറ്റഡ് എഡിഷന്‍ വരുന്നത്. പുതിയ ഔഡി ക്യു5 ബോള്‍ഡ് എഡിഷനില്‍ മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഔഡി ക്യു 5 ബോള്‍ഡ് എഡിഷനും അതേ 2.0 ലിറ്റര്‍, നാല് സിലിണ്ടര്‍, ടര്‍ബോ-പെട്രോള്‍ ടിഎഫ്എസ്ഐ എഞ്ചിന്‍ ഉപയോഗിക്കുന്നു. അത് പരമാവധി 249 ബിഎച്പി കരുത്തും 370എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്നു. 7-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ജോടിയാക്കിയതാണ് ഈ എഞ്ചിന്‍. എസ്യുവി 6.1 സെക്കന്‍ഡില്‍ പൂജ്യം മുതല്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നും മണിക്കൂറില്‍ 240 കിലോമീറ്റര്‍ വേഗത വാഗ്ദാനം ചെയ്യുമെന്നും കമ്പനി അവകാശപ്പെടുന്നു.

https://dailynewslive.in/ പല കാലങ്ങളിലായി സുധാമൂര്‍ത്തി വളരെയധികം ആകര്‍ഷകവ്യക്തിത്വങ്ങളെ കണ്ടുമുട്ടിയിട്ടുണ്ട്. അവരുടെ ജീവിതങ്ങള്‍ ഹൃദയസ്പര്‍ശിയായ കഥകളെ സൃഷ്ടിക്കുന്നതിനും അതുവഴി മൂല്യവത്തായ പാഠങ്ങള്‍ അനാവരണം ചെയ്യുന്നതിനും ഇടയാക്കി. എല്ലാം നേടിയിട്ടും സന്തോഷം കണ്ടെത്താനാവാത്ത വിഷ്ണുവും, മറ്റുള്ളവര്‍ക്ക് പറയാന്‍ അവസരം കൊടുക്കാതെ തുടര്‍ച്ചയായി സംസാരിക്കുന്ന വെങ്കട്ടും ഈ പുസ്തകത്തിലെ ചില കഥാപാത്രങ്ങളാണ്. ഒരു തീവണ്ടിയാത്രയിലൂടെ എന്നെന്നേക്കുമായി ജീവിതം മാറിമറിഞ്ഞ പെണ്‍കുട്ടിയും ഒരു യാചകനു കുളിക്കാനുള്ള ചൂടുവെള്ളം നല്കി പിന്നീട് ഒരു കുളിക്കടവുതന്നെ സൃഷ്ടിച്ച ഗംഗയും പിന്നെ മറ്റനേകം പേരും. ഇവരെല്ലാം നമ്മുടെ ജീവിതത്തിലേക്ക് നല്കുന്നത് മൂല്യമേറിയ പാഠങ്ങളാണ്. രണ്ട് അമ്മക്കഥകള്‍, തിരി കൊളുത്തൂ ഇരുള്‍ മായട്ടെ തുടങ്ങി കുറെ മികച്ച പുസ്തകങ്ങള്‍ നമുക്കു നല്കിയ സുധാമൂര്‍ത്തിയില്‍നിന്നും എല്ലാ വായനക്കാരെയും ആനന്ദിപ്പിക്കാവുന്ന ഹൃദയസ്പര്‍ശിയായ കുറെ യഥാര്‍ത്ഥ ജീവിതകഥകള്‍. ‘ജീവിതത്തിന്റെ രഹസ്യപാഠങ്ങള്‍’. രണ്ടാം പതിപ്പ്. സുധ മൂര്‍ത്തി. ഡിസി ബുക്സ്. വില 218 രൂപ.

https://dailynewslive.in/ ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെ ഗുണപ്രദമായ പോഷണമാണ് കൊഴുപ്പുള്ള മീനിലും മറ്റും അടങ്ങിയിട്ടുള്ള ഒമേഗ-3 ഫാറ്റി ആസിഡ്. എന്നാല്‍ ഇത് മാത്രമല്ല ദേഷ്യം കുറയ്ക്കാനും ഒമേഗ-3 സപ്ലിമെന്റുകള്‍ നല്ലതാണെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. പെന്‍സില്‍വേനിയ സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. അക്രമണോത്സുകത 30 ശതമാനം വരെ കുറയ്ക്കാന്‍ ഒമേഗ-3 സപ്ലിമെന്റുകള്‍ സഹായിക്കുമെന്നാണ് 29 പഠനങ്ങളുടെ മെറ്റാ അനാലിസിസില്‍ നിന്നും ഗവേഷകര്‍ കണ്ടെത്തിയത്. പെട്ടെന്നുള്ള പ്രകോപനത്തിന്റെ ഫലമായുള്ള ദേഷ്യവും നേരത്തെ ആസൂത്രണം ചെയ്തുള്ള അക്രമണഭാവവുമെല്ലാം അമര്‍ത്തിവയ്ക്കാന്‍ ഒമേഗ-3 പോഷണത്തിന്റെ ഉപയോഗം സഹായിക്കുമെന്നാണ് കണ്ടെത്തല്‍. തലച്ചോറിലുണ്ടാകുന്ന നിരന്തരമായ നീര്‍ക്കെട്ട് മൂഡ് മാറ്റത്തിനും ദേഷ്യമുള്ള സ്വഭാവത്തിനുമെല്ലാം കാരണമാകാറുണ്ട്. ഈ നീര്‍ക്കെട്ടിനെ തടയാന്‍ ഒമേഗ-3 ഫാറ്റി ആസിഡിന് സാധിക്കും. സെറോടോണിന്‍, ഡോപ്പമിന്‍ പോലുള്ള ന്യൂറോട്രാന്‍സ്മിറ്ററുകളുടെ ഉത്പാദനം ഒമേഗ-3 വര്‍ധിപ്പിക്കുന്നതും മൂഡ് മെച്ചപ്പെടുന്നതിന് ഒരു കാരണമാണ്. ഈ ന്യൂറോട്രാന്‍സ്മിറ്ററുകളുടെ അസന്തുലനം ദേഷ്യത്തിലേക്ക് നയിക്കാറുണ്ട്. ഹൈപ്പോതലാമിക്-പിച്യുറ്ററി-അഡ്രനാല്‍ അച്ചുതണ്ടാണ് സമ്മര്‍ദ്ദത്തോടുള്ള ശരീരത്തിന്റെ പ്രതികരണത്തെ നിയന്ത്രിക്കുന്നത്. ഈ അച്ചുതണ്ടിനെ ഒമേഗ-3 സന്തുലിതമാക്കി വയ്ക്കുന്നതും ദേഷ്യം കുറയാനുള്ള കാരണമാണെന്ന് ഗവേഷണ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. ഉത്കണ്ഠ, വിഷാദരോഗം, മേധാശക്തി ക്ഷയം എന്നിവ കുറയ്ക്കാനും ഒമേഗ-3 ഫാറ്റി ആസിഡിന്റെ ഉപയോഗം സഹായിക്കും. സാല്‍മണ്‍, മത്തി പോലുള്ള മീനുകളില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. എക്‌സ്ട്രാ വിര്‍ജിന്‍ ഒലീവ് എണ്ണ, ചിയ വിത്തുകള്‍ എന്നിയും ഒമേഗ-3 യുടെ സമ്പന്ന സ്രോതസ്സുകളാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.59, പൗണ്ട് – 108.40, യൂറോ – 91.09, സ്വിസ് ഫ്രാങ്ക് – 93.37, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.31, ബഹറിന്‍ ദിനാര്‍ – 221.75, കുവൈത്ത് ദിനാര്‍ -273.43, ഒമാനി റിയാല്‍ – 217.13, സൗദി റിയാല്‍ – 22.29, യു.എ.ഇ ദിര്‍ഹം – 22.76, ഖത്തര്‍ റിയാല്‍ – 22.86, കനേഡിയന്‍ ഡോളര്‍ – 61.07.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *