S1 yt cover

 

https://dailynewslive.in/ വരുമാന സ്രോതസുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ കിഫ്ബിയില്‍ നടക്കുന്നുണ്ടെന്നും എന്നാല്‍ കിഫ്ബി റോഡുകളിലെ ടോള്‍ പിരിവുമായി ബന്ധപ്പെട്ട് അന്തിമമായ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ഇത്രയേറെ പണം എടുക്കുമ്പോള്‍ അതിന്റെ പലിശയും തിരിച്ചടവും ആവശ്യമാണെന്നും അതിന് വേണ്ടിയുള്ള മോഡലുകള്‍ ഉണ്ടെന്നും എന്നാല്‍ അവയൊന്നും ഉടന്‍ നടപ്പിലാക്കുന്ന സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.

https://dailynewslive.in/ കിഫ്ബി ഫണ്ടില്‍ നിര്‍മ്മിക്കുന്ന റോഡുകളില്‍ ടോള്‍ പിരിവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ ശക്തമായ പ്രക്ഷോഭവുമായി കോണ്‍ഗ്രസ് കേരളത്തിലെ തെരുവുകളിലേക്ക് ഇറങ്ങുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. കൂടിയ പലിശയ്ക്ക് പണം എടുത്ത് ചെറിയ പലിശയ്ക്ക് നിക്ഷേപിച്ചത് സംസ്ഥാനത്തിന് കനത്ത നഷ്ടം ഉണ്ടാക്കിയെന്നും കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകളെല്ലാം ദുരുഹമാണെന്നും കിഫ്ബിയുടെ കടം പെരുകി തിരിച്ചടവ് ബുദ്ധിമുട്ടായപ്പോള്‍ ജനങ്ങളെ പിഴിയാനാണ് സര്‍ക്കാര്‍ നീക്കമെന്നും കെ.സുധാകരന്‍ പറഞ്ഞു.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ഫെബ്രുവരി 3 ലെ വിജയി : സദാനന്ദന്‍, വെസ്റ്റ് വെങ്ങോല, പെരുമ്പാവൂര്‍, എറണാകുളം*

https://dailynewslive.in/ സ്‌പോര്‍ട്‌സ് ക്വാട്ട നിയമന നീക്കത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ കേരള പൊലീസ് സെന്‍ട്രല്‍ സ്‌പോര്‍ട്‌സ് ഓഫീസര്‍ ചുമതലയില്‍ നിന്ന് എഡിജിപി എംആര്‍ അജിത് കുമാറിനെ മാറ്റി. പകരം എഡിജിപി എസ് ശ്രീജിത്തിനാണ് ചുമതല. കണ്ണൂര്‍ സ്വദേശിയായ വോളിബോള്‍ താരത്തെ സിവില്‍ പൊലീസ് ഓഫീസര്‍ തസ്തികയില്‍ ചട്ടവിരുദ്ധമായി നിയമിക്കാനുള്ള നീക്കത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ചുമതല മാറ്റത്തില്‍ കലാശിച്ചത്.

https://dailynewslive.in/ കേരളത്തെ കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുന്നുവെന്നത് പതിവ് പല്ലവിയാണെന്നും അത് തകര്‍ക്കുക തന്നെ ചെയ്യുമെന്നും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. തന്റെ നിലപാടില്‍ മാറ്റമില്ലെന്നും പിന്നാക്കാവസ്ഥയുണ്ടെങ്കില്‍ ഫിനാന്‍സ് കമ്മീഷനെയാണ് സമീപിക്കേണ്ടതെന്നും അതാണ് താന്‍ ഉദ്ദേശിച്ചതെന്നും ഇക്കാര്യത്തില്‍ മലക്കം മറിയേണ്ട കാര്യമില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

https://dailynewslive.in/ കേന്ദ്ര ബജറ്റിനു ശേഷം കേരളത്തോട് കേന്ദ്ര അവഗണനയെന്ന് വ്യാപക രീതിയില്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും ഇത് തെറ്റാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. കേന്ദ്രം കേരളത്തെ ബജറ്റില്‍ കൈയ്യയച്ച് സഹായിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇഷ്ടമില്ലാത്ത അച്ചി തൊട്ടതൊക്കെ കുറ്റം എന്ന രീതിയിലാണ് കേരളത്തിന് കേന്ദ്രത്തോട് ഉള്ള മനോഭാവമെന്നും കേന്ദ്ര അവഗണനയല്ല, കേരളത്തിന്റെ ധനകാര്യ മാനേജ്‌മെന്റാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ X’mas, New Year Celebrations

*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ്‌ വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ ജോര്‍ജ് കുര്യനും സുരേഷ് ഗോപിയും കേരളത്തിന്റെ ശാപമായി മാറിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. രണ്ട് മന്ത്രിമാരെക്കൊണ്ടും കേരളത്തിന് ഒരു ഉപകാരവുമില്ലെന്നും തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തില്‍ കെ.മുരളീധരന്‍ പറഞ്ഞു. അതേസമയം കേന്ദ്രമന്ത്രിമാരായ രണ്ടു ബി.ജെ.പി നേതാക്കളും കേരളത്തില്‍ പൊതുശല്യമായിട്ടുണ്ടെന്നാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട എം.വി.ജയരാജന്‍ പ്രതികരിച്ചത്.

https://dailynewslive.in/ സംസ്ഥാന ബജറ്റില്‍ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണനയെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ക്ഷേമ പെന്‍ഷന്‍ വര്‍ധനയില്‍ സര്‍ക്കാര്‍ വാദ്ഗാനം നിറവേറ്റുമെന്നും നികുതിയേതര വരുമാനം കൂട്ടാന്‍ നടപടികളുണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞു.

https://dailynewslive.in/ കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിലേക്ക് ദില്ലിയില്‍ നിന്ന് പറന്നിറങ്ങി വരാനിരിക്കുന്ന ആളായി തന്നെ ചിത്രീകരിക്കുന്നതില്‍ സങ്കടം ഉണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കേരളത്തിലെ പൊതുജീവിതത്തില്‍ 48 വര്‍ഷമായി താനുണ്ടെന്നും ഒരു പദവി കിട്ടണം എന്ന ഒരാഗ്രഹവും ഇല്ലെന്നും കോണ്‍ഗ്രസില്‍ എല്ലാം ഭദ്രമാക്കി കൊണ്ടുപോവുക എന്നതാണ് തന്റെ ഉത്തരവാദിത്തമെന്നും അദ്ദേഹം പറഞ്ഞു.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️

മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*

2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വന്നാല്‍ സമ്പത്ത് ഒരു ഭാഗത്ത് കേന്ദ്രീകരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. 60 ശതമാനത്തിലധികം തൊഴിലില്ലായ്മ ഉണ്ടാവുകയും വാങ്ങല്‍ശേഷി പൂര്‍ണമായും ഇല്ലാതാവുകയും ചെയ്താല്‍ പിന്നെ എന്തായിരിക്കും രാജ്യത്തിന്റെ സ്ഥിതിയെന്നും എം.വി. ഗോവിന്ദന്‍ ചോദിച്ചു.

https://dailynewslive.in/ കൊച്ചി വൈറ്റിലയില്‍ സൈനികര്‍ക്കായി നിര്‍മിച്ച ഫ്‌ലാറ്റ് പൊളിക്കാനുള്ള ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നു ജില്ലാ ഭരണകൂടം അടുത്ത നടപടികളിലേക്ക് കടന്നേക്കും. കളക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക കമ്മറ്റി രൂപീകരിക്കും. തൃപ്പൂണിത്തുറ നഗരസഭയിലെ സിവില്‍ എഞ്ചിനീയര്‍, ടൗണ്‍ പ്ലാനിംഗ് വിഭാഗത്തിലെ ഓഫീസര്‍, ഫ്‌ലാറ്റിലെ രണ്ട് റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍ അടങ്ങുന്നതായിരിക്കും കമ്മിറ്റി. ബലക്ഷയത്തെത്തുടര്‍ന്ന് താമസക്കാര്‍ തന്നെ നല്‍കിയ ഹര്‍ജിയിലായിരുന്നു ഫ്‌ലാറ്റ് സമുച്ചയം പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.

https://dailynewslive.in/ മുന്‍ ചീഫ് സെക്രട്ടറി വി പി ജോയ് വിരമിച്ചതിന് ശേഷം വഹിക്കുന്ന പദവിയില്‍ അധിക വേതനം കൈപ്പറ്റുന്നുവെന്ന് അക്കൗണ്ട് ജനറല്‍ ഓഫീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തല്‍. പൊതുഭരണവകുപ്പില്‍ എജി നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. കേന്ദ്ര സംസ്ഥാന സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച് 2024 ജൂണ്‍ വരെയുള്ള ഒരു വര്‍ഷം 20 ലക്ഷത്തോളം രൂപ അധികമായി കൈപ്പറ്റിയെന്നാണ് കണ്ടെത്തിയത്.

https://dailynewslive.in/ കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാരുടെ പണിമുടക്ക് തുടരുന്നു. കോണ്‍ഗ്രസ് അനുകൂല യൂണിയനുകളുടെ കൂട്ടായ്മയായ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക്ക് ഫെഡറേഷന്‍ ഇന്ന് രാത്രി 12 വരെയാണ് പണിമുടക്ക് നടത്തുന്നത്. ശമ്പളവും പെന്‍ഷനും കൃത്യമായി വിതരണം ചെചെയ്യുക, 31% ഡിഎ കുടിശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

https://dailynewslive.in/ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ആശുപത്രി മാലിന്യ സംസ്‌കരണ ഏജന്‍സിയായ ഇമേജിന്റെ ജിഎസ്ടി രജിസ്‌ട്രേഷന്‍ റദ്ദാക്കി. ക്രമവിരുദ്ധമായാണ് രജിസ്‌ട്രേഷന്‍ നേടിയതെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ നടപടി. സംസ്ഥാനത്തെ 20,000ല്‍ അധികം ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നുള്ള ബയോമാലിന്യങ്ങളുടെ സംസ്‌കരണത്തിനുള്ള കരാര്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ്. ഇമേജ് എന്ന പേരില്‍ ഒരു ഏജന്‍സി രൂപീകരിച്ചായിരുന്നു ഐഎംഎ മാലിന്യ സംസ്‌കരണം നടത്തിയിരുന്നത്.

https://dailynewslive.in/ പകുതി വിലയ്ക്ക് ഇരുചക്രവാഹനങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ സീഡ് സൊസൈറ്റിക്കെതിരെ കണ്ണൂരിലും വ്യാപക പരാതി. ജില്ലയിലെ ആയിരത്തോളം സ്ത്രീകളാണ് കഴിഞ്ഞ ദിവസം പരാതിയുമായി വിവിധ പൊലീസ് സ്റ്റേഷനുകളിലെത്തിയത്. സംസ്ഥാന വ്യാപകമായി തട്ടിപ്പ് നടത്തിയതില്‍, സൊസൈറ്റി ഉടമസ്ഥന്‍ അനന്തു കൃഷ്ണനെ മൂവാറ്റുപുഴ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

https://dailynewslive.in/ സ്‌കൂള്‍ വിട്ടതിന് ശേഷം ചേരിതിരിഞ്ഞ് സംഘര്‍ഷമുണ്ടാക്കിയ പത്തിലധികം വിദ്യാര്‍ഥികള്‍ക്ക് സസ്പെന്‍ഷന്‍. കുറ്റിപ്പുറം ഗവ. ഹയര്‍ സെക്കഡറി സ്‌കൂളിലെ പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകളില്‍ പഠിക്കുന്ന പത്തിലധികം കുട്ടികളെയാണ് സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമാണ് കുറ്റിപ്പുറം ഗവ. ഹയര്‍സെക്കഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ കുറ്റിപ്പുറം ബസ്റ്റാന്‍ഡില്‍ വെച്ച് ചേരിതിരിഞ്ഞ് പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.

https://dailynewslive.in/ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള, തമിഴ്‌നാട് തീര പ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശവുമായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. നാളെ രാവിലെ കേരള തീരത്ത് രാവിലെ 05.30 മുതല്‍ വൈകുന്നേരം 05.30 വരെ 0.2 മുതല്‍ 0.6 മീറ്റര്‍ വരെയും, തമിഴ്നാട് തീരത്ത് രാവിലെ 5.30 മുതല്‍ വൈകുന്നേരം 5.30 വരെ 0.5 മുതല്‍ 0.7 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

https://dailynewslive.in/ മുക്കത്ത് പീഡനശ്രമത്തിനിടെ കെട്ടിടത്തില്‍ നിന്ന് യുവതി ചാടുന്നതിന് തൊട്ട് മുമ്പുള്ള ദൃശ്യങ്ങള്‍ പുറത്തുവിട്ട് കുടുംബം. യുവതിയെ ഹോട്ടല്‍ ഉടമയും ജീവനക്കാരും ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങളും സംഭാഷണങ്ങളുമാണ് കുടുംബം പുറത്തുവിട്ടത്. മുക്കം പൊലീസ് പ്രതിചേര്‍ത്ത ഹോട്ടല്‍ ഉടമ ദേവദാസ്, ജീവനക്കാരായ റിയാസ്, സുരേഷ് എന്നിവര്‍ ഒളിവിലാണ്. പ്രതികള്‍ ആരെന്ന് കൃത്യമായി തിരിച്ചറിഞ്ഞിട്ടും നടപടികള്‍ വൈകുന്നതില്‍ കുടുംബത്തിന് പരിഭവമുണ്ട്. നട്ടെല്ലിനും ഇടുപ്പിനും പരിക്കേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

https://dailynewslive.in/ തിരുവനന്തപുരം മണക്കാട് 13 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. ശ്രീവരാഹം സ്വദേശികളായ മധുവും, സതിയുമാണ് പിടിയിലായത്. മധുവാണ് ബംഗളൂരില്‍ നിന്നും കഞ്ചാവ് എത്തിച്ചതെന്നാണ് വിവരം. സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.

https://dailynewslive.in/ തിരുവനന്തപുരം അരുവിക്കര മുണ്ടേലയില്‍ ഊഞ്ഞാലില്‍ കറങ്ങവെ അബദ്ധത്തില്‍ കയര്‍ കഴുത്തില്‍ കുരുങ്ങി യുവാവ് മരിച്ചു. മുണ്ടേല പുത്തന്‍ വീട്ടില്‍ സിന്ധു കുമാര്‍ എന്ന് വിളിക്കുന്ന അഭിലാഷാണ് മരിച്ചത്.അരുവിക്കര പൊലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ സ്വീകരിച്ചു.

https://dailynewslive.in/ തമിഴ്‌നാട് തേനി ജില്ലയിലെ ലോവര്‍ ക്യാമ്പില്‍ കാട്ടാന ആക്രമണത്തില്‍ തൊഴിലാളി സ്ത്രീ മരിച്ചു. ഗൂഡല്ലൂര്‍ സ്വദേശി പിച്ചൈയുടെ ഭാര്യ സരസ്വതി(55) ആണ് മരിച്ചത്. തേനി ജില്ലയിലെ ലോവര്‍ ക്യാമ്പിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഇന്നലെ വൈകുന്നേരം തോട്ടത്തില്‍ നിന്നും പണി കഴിഞ്ഞു മടങ്ങുന്നതിനിടെ ആയിരുന്നു സംഭവം.

https://dailynewslive.in/ തെലുങ്ക് ചലച്ചിത്ര നിര്‍മ്മാതാവ് കെ പി ചൗധരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഫെബ്രുവരി 3 നാണ് സുങ്കര കൃഷ്ണ പ്രസാദ് ചൗധരി എന്നറിയപ്പെടുന്ന കെ പി ചൗധരിയെ (44) ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിര്‍മ്മാതാവ് ആത്മഹത്യ ചെയ്താണെന്നാണ് പൊലീസ് പറയുന്നത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെങ്കിലും, ചൗധരി കടുത്ത സാമ്പത്തിക പ്രശ്‌നങ്ങളിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

https://dailynewslive.in/ കേരളത്തില്‍ നിന്ന് കന്യാകുമാരിയില്‍ മെഡിക്കല്‍ മാലിന്യങ്ങള്‍ തള്ളിയ ലോറി തിരികെ നല്‍കാന്‍ ആകില്ലെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്. ലോറി വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി. ലോറികള്‍ ലേലം ചെയ്യണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് കേവലം പരിസ്ഥിതി പ്രശ്നമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

https://dailynewslive.in/ എയ്‌റോ ഷോ നടക്കുന്നതിനാല്‍ ബെംഗളൂരു വിമാനത്താവളത്തില്‍ വിമാന സര്‍വ്വീസുകളില്‍ തടസ്സം നേരിടുമെന്ന് അറിയിപ്പ്. വ്യോമാതിര്‍ത്തി നിയന്ത്രണങ്ങള്‍ കാരണം ഫെബ്രുവരി 5 നും 14 നും ഇടയില്‍ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാന സര്‍വ്വീസുകളില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് അറിയിപ്പ്.

https://dailynewslive.in/ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ ദില്ലിയില്‍ ഇന്ന് നിശബ്ദ പ്രചാരണം. 70 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് കണക്കിലെടുത്ത് ദില്ലിയില്‍ സുരക്ഷ ശക്തമാക്കി. 220 അര്‍ധസൈനിക യൂണിറ്റുകളും 30000 പൊലീസ് ഉദ്യാഗസ്ഥരെയും ദില്ലിയില്‍ വിന്യസിച്ചു. നാളെ രാവിലെ 7 മണി മുതല്‍ പോളിങ്ങ് ആരംഭിക്കും.

https://dailynewslive.in/ കുവൈത്തില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നതിന്റെ ഭാ?ഗമായി കുവൈത്തികളല്ലാത്ത വലിയ വിഭാഗം ആളുകളുടെ സേവനം അവസാനിപ്പിച്ചതായി സിവില്‍ സര്‍വീസ് ബ്യൂറോ അറിയിച്ചു. എന്നാല്‍, സര്‍ക്കാര്‍ ഏജന്‍സികളിലെ റീപ്ലേസ്മെന്റ് പോളിസിയില്‍ കുവൈത്തി സ്ത്രീകളുടെ മക്കളെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ബ്യൂറോ വ്യക്തമാക്കി.

https://dailynewslive.in/ അമേരിക്കയില്‍ മിക്ക സര്‍ക്കാര്‍ വെബ്‌സൈറ്റുകളും തിങ്കളാഴ്ച പ്രവര്‍ത്തനരഹിതമായിരുന്നെന്ന് റിപ്പോര്‍ട്ട്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം അടച്ചുപൂട്ടുന്ന മാനുഷിക ഏജന്‍സിയായ യുഎസ്എഐഡിയുടേതുള്‍പ്പെടെ നൂറുകണക്കിന് യുഎസ് ഗവണ്‍മെന്റ് വെബ്സൈറ്റുകളാണ് ഓഫ് ലൈനിലായതെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു

https://dailynewslive.in/ പരസ്പരം തീരുവ ചുമത്തി അമേരിക്കയും ചൈനയും. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 10% തീരുവ ചുമത്തിയ അമേരിക്കന്‍ നടപടിക്കെതിരെ ചൈന ശക്തമായ മറുപടി നല്‍കി. അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന കല്‍ക്കരി, എല്‍ എന്‍ ജി എന്നിവയ്ക്ക് 15% തീരുവയും, അസംസ്‌കൃത എണ്ണ, കാര്‍ഷിക അനുബന്ധ ഉപകരണങ്ങള്‍ എന്നിവയ്ക്ക് 10% തീരുവയും ചൈന ഏര്‍പ്പെടുത്തി. ഇതുകൂടാതെ ഗൂഗിളിന്റെ ചൈനയിലെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച ചൈന നിരവധി അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് തീരുവ ചുമത്താനും തീരുമാനിച്ചു.

https://dailynewslive.in/ അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരില്‍ ആദ്യഘട്ടത്തില്‍ തിരിച്ചെത്തിക്കുന്നത് 205 പേരെയെന്ന് സ്ഥിരീകരണം. ഓരോ ഇന്ത്യന്‍ പൗരനെയും പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് തിരിച്ചയച്ചതെന്നും അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ തിരികെ കൊണ്ടുവരുന്ന ഇത്തരത്തിലുള്ള നിരവധി വിമാനങ്ങളില്‍ ആദ്യത്തേതാണിതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

https://dailynewslive.in/ അടുത്ത സീസണ്‍ മുതല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ മാറ്റം വരുത്താനൊരുങ്ങി ഐസിസി. എല്ലാ ടീമുകള്‍ക്കും തുല്യ അവസരം കിട്ടുന്ന രീതിയിലേക്ക് ചാമ്പ്യന്‍ഷിപ്പ് മാറ്റുകയാണ് ഐസിസിയുടെ ലക്ഷ്യം. ജൂണ്‍ പതിനൊന്നിന് ലോര്‍ഡ്‌സില്‍ തുടങ്ങുന്ന ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക ഫൈനലിന് ശേഷം ആരംഭിക്കുന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ മുതല്‍ മാറ്റം വരുത്താനാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ശ്രമം.

https://dailynewslive.in/ സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും സര്‍വകാല റെക്കോഡിട്ടു. പവന് 840 രൂപ ഉയര്‍ന്ന സ്വര്‍ണം ആദ്യമായി 62,000 കടന്നു. 62,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 105 രൂപയാണ് ഉയര്‍ന്നത്. ഗ്രാമിന്റെ വില 7810 രൂപ. കഴിഞ്ഞ മാസം 22നാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. തുടര്‍ന്നു കുതിപ്പു തുടര്‍ന്ന വില 62,000 കടക്കുമെന്ന ഘട്ടത്തില്‍ ഇന്നലെ തിരിച്ചിറങ്ങിയിരുന്നു. ഫെബ്രുവരി ഒന്നിന് കുറിച്ച പവന് 61,960 രൂപയെന്ന റെക്കോഡാണ് ഇന്ന് മറികടന്നത്. ഈ മാസം ഇതു വരെ സ്വര്‍ണ വിലയില്‍ 5,280 രൂപയുടെ വര്‍ധനയുണ്ടായി. ഓരോ ദിവസം സ്വര്‍ണം റെക്കോഡ് പുതുക്കുകയാണ്. അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ സാമ്പത്തിക രംഗത്തുണ്ടായ അനിശ്ചിതത്വം സ്വര്‍ണത്തിനു കരുത്തു കൂട്ടിയെന്നാണ് ധനകാര്യ വിദഗ്ധര്‍ വിലയിരുത്തുന്നത്. കൂടുതല്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിയുന്നുണ്ടെന്ന് അവര്‍ പറയുന്നു.

https://dailynewslive.in/ കുറച്ചുകാലം മുമ്പ് നീക്കം ചെയ്ത 189 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ ജിയോ വീണ്ടും അവതരിപ്പിച്ചു. നിലവിലുള്ള 448 രൂപ റീചാര്‍ജ് പ്ലാനിന്റെ വിലയില്‍ ചെറിയ മാറ്റവും വരുത്തിയിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ഫ്ലെക്സിബിളായ ഓപ്ഷനുകള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഇവ അവതരിപ്പിച്ചിരിക്കുന്നത്. ഉപയോക്താക്കള്‍ക്ക് താങ്ങാനാവുന്ന പായ്ക്കുകള്‍ വിഭാഗത്തിലാണ് 189 രൂപയുടെ പ്ലാന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 28 ദിവസത്തെ വാലിഡിറ്റിയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. മൊത്തം 2 ജിബി ഡാറ്റ (ഡാറ്റ പരിധി കഴിഞ്ഞാല്‍ വേഗത 64 കെബിപിഎസായി കുറയും), ഏത് നെറ്റ്വര്‍ക്കിലേക്കും പരിധിയില്ലാത്ത വോയ്‌സ് കോളുകള്‍, 300 എസ്എംഎസ് എന്നിവയാണ് ഈ പ്ലാന്‍ നല്‍കുന്നത്. ജിയോ ടിവി, ജിയോസിനിമ (പ്രീമിയം ഉള്ളടക്കം ഒഴികെ), ജിയോക്ലൗഡ് സ്റ്റോറേജ് തുടങ്ങിയ ജിയോ സേവനങ്ങളും ഉപയോക്താക്കള്‍ക്ക് കിട്ടും. 448 പ്ലാനിന്റെ വിലയില്‍ ചെറിയ മാറ്റവും വരുത്തിയിട്ടുണ്ട്. 445 രൂപയായാണ് ജിയോ ഇത് കുറച്ചത്. 28 ദിവസത്തെ വാലിഡിറ്റി, പ്രതിദിനം 2 ജിബി ഡാറ്റ, പരിധിയില്ലാത്ത വോയ്‌സ് കോളുകള്‍, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിന്റെ പ്രത്യേകതകള്‍.

https://dailynewslive.in/ ‘നാരായണീന്റെ മൂന്നാണ്മക്കള്‍’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്ത്. വിരല്‍ തൊടും… എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. കെ എസ് ഉഷയുടെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് രാഹുല്‍ രാജ് ആണ്. ശ്രുതി ശിവദാസാണ് പാടിയിരിക്കുന്നത്. ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ശരണ്‍ വേണുഗോപാല്‍ ആണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ഫെബ്രുവരി 7ന് ചിത്രം തിയറ്ററുകളിലെത്തും. തോമസ് മാത്യു, ഗാര്‍ഗി ആനന്ദന്‍, ഷെല്ലി എന്‍ കുമാര്‍, സജിത മഠത്തില്‍, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. കൊയിലാണ്ടി ഗ്രാമത്തിലെ പുരാതനവും പ്രൗഡിയും നിറഞ്ഞ ഒരു കുടുംബത്തിലെ നാരായണിയമ്മയുടെ മൂന്നാണ്മക്കളെ കേന്ദ്രീകരിച്ചാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.

https://dailynewslive.in/ കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ നിര്‍മ്മിക്കുന്ന ‘അരിക്’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിങ്ങി. വി.എസ് സനോജ് കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് നടനും സംവിധായകനുമായ പൃഥ്വിരാജ് ആണ് പുറത്തുവിട്ടത്. 1960കളില്‍ തുടങ്ങി ഇന്നുവരെയുള്ള സാമൂഹ്യമാറ്റം ഒരു തൊഴിലാളി കുടുംബത്തിന്റെ കാഴ്ചയിലൂടെ അവതരിപ്പിക്കുകയാണ് ചിത്രം. സെന്തില്‍ കൃഷ്ണ, ഇര്‍ഷാദ് അലി, ധന്യ അനന്യ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മൂന്ന് തലമുറകളിലൂടെ ഇന്നത്തെ ഇന്ത്യയുടെ കഥയാണ് പറയുക. റോണി ഡേവിഡ് രാജ്, ശാന്തി ബാലചന്ദ്രന്‍, സിജി പ്രദീപ് എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകനും ജോബി വര്‍ഗീസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

https://dailynewslive.in/ ജര്‍മ്മന്‍ വാഹന ബ്രാന്‍ഡായ ബിഎംഡബ്ല്യു ഇന്ത്യ ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോ 2025-ല്‍ ബിഎംഡബ്ല്യു ഐഎക്സ്1 എല്‍ഡബ്ളിയുബി പുറത്തിറക്കി. 49 ലക്ഷം രൂപ എക്‌സ്‌ഷോറൂം വില ഉള്ള ഈ ബിഎംഡബ്ല്യു കാര്‍ ഇന്ത്യയില്‍ തന്നെ അസംബിള്‍ ചെയ്തിരിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ചെന്നൈയിലെ പ്ലാന്റില്‍ തദ്ദേശീയമായി നിര്‍മ്മിച്ച ഇലക്ട്രിക് കാറാണിത്. ഒറ്റ ചാര്‍ജില്‍ 531 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്ന് അവകാശപ്പെടുന്ന ബിഎംഡബ്ല്യുവിന്റെ ഈ ഇലക്ട്രിക് കാര്‍ അതിന്റെ സെഗ്മെന്റിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കാറായി കണക്കാക്കപ്പെടുന്നു. മിനറല്‍ വൈറ്റ്, സ്‌കൈസ്‌ക്രാപ്പര്‍ ഗ്രേ, എം കാര്‍ബണ്‍ ബ്ലാക്ക്, എം പോര്‍ട്ടിമാവോ ബ്ലൂ, സ്പാര്‍ക്ലിംഗ് കോപ്പര്‍ ഗ്രേ എന്നിവ ഉള്‍പ്പെടുന്ന അഞ്ച് കളര്‍ ഓപ്ഷനുകളാണ് ഈ കാറില്‍ നല്‍കിയിരിക്കുന്നത്. ഫ്രണ്ട് ആക്സില്‍ ഘടിപ്പിച്ച മോട്ടോര്‍ 204 എച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്നു. കാറിന്റെ മോട്ടോറിന് 8.6 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും. ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 30 മിനിറ്റിനുള്ളില്‍ ബാറ്ററി പാക്ക് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം.

https://dailynewslive.in/ പോവാന്‍ കഴിഞ്ഞെങ്കിലെന്ന് എല്ലാവരും മോഹിച്ച സ്വപ്നദേശമായിരുന്നു സോവിയറ്റ് യൂണിയന്‍ ഒരുകാലത്ത്. ആ നാടിന്റെ ഓരോ സ്പന്ദനങ്ങളും അന്ന് ലോകം ശ്രദ്ധയോടെ വീക്ഷിച്ചിരുന്നു. പില്‍ക്കാലത്ത് ആ സോഷ്യലിസ്റ്റ് സ്വര്‍ഗം അനേകം സ്വതന്ത്രരാഷ്ട്രങ്ങളായി ചിതറി. വര്‍ഷങ്ങള്‍ക്കിപ്പുറം റഷ്യ സന്ദര്‍ശിച്ച ഒരു മലയാളി താന്‍ കണ്ട കാഴ്ചകളും സാക്ഷ്യം വഹിച്ച അനുഭവങ്ങളും ലളിതസുന്ദരമായ രീതിയില്‍ പങ്കുവെക്കുന്നു. എ. ജയശങ്കറിന്റെ റഷ്യന്‍ യാത്രാവിവരണം. ‘റഷ്യന്‍ നോട്ബുക്ക്’. മാതൃഭൂമി. വില 153 രൂപ.

https://dailynewslive.in/ ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ആളുകളുടെ മരണകാരണമാകുന്ന രോഗങ്ങളില്‍ രണ്ടാം സ്ഥാനത്താണ് കാന്‍സര്‍. എല്ലാം വര്‍ഷവും ഫെബ്രുവരി 4-ന് ലോക കാന്‍സര്‍ ദിനം ആചരിക്കുന്നു. 40 ശതമനത്തോളം കാന്‍സര്‍ മരണങ്ങളും ജീവിതശൈലിയിലെ മാറ്റങ്ങള്‍, പതിവ് പരിശോധനകള്‍, നേരത്തെയുള്ള കണ്ടെത്തല്‍, ചികിത്സ എന്നിവയിലൂടെ തടയാനാകും. പുകവലിയും മോശം ഭക്ഷണക്രമവുമാണ് കാന്‍സറിന്റെ കാര്യത്തില്‍ സാധാരണയായി സംശയിക്കപ്പെടുന്നതെങ്കിലും. മറ്റ് നിരവധി കാര്യങ്ങളും കാന്‍സറിന് കാരണമാകുന്നുണ്ട്. കാന്‍സര്‍ വരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്ന അഞ്ച് അപ്രതീക്ഷിത ഘടകങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. സംസ്‌കരിച്ച മാംസം കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കും. പ്രത്യേകിച്ച് കൊളോറെക്ടല്‍ കാന്‍സര്‍. വീട് വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ഫ്താലേറ്റുകള്‍, ബെന്‍സീന്‍ തുടങ്ങിയ ചില ക്ലീനിങ് സപ്ലൈകളില്‍ കാണപ്പെടുന്ന രാസവസ്തുക്കള്‍ രക്താര്‍ബുദം, ലിംഫോമ തുടങ്ങിയ കാന്‍സറുകള്‍ക്ക് കാരണമായെക്കാം. കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നതില്‍ ഒരു പ്രധാന പങ്ക് പുകവലിക്കുണ്ട്. എന്നാല്‍ വായു മലിനീകരണത്തിനും ഇതിന് തുല്യമായി കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കാം. സൂക്ഷ്മ കണികകളും വായുവിലെ മറ്റ് മലിനീകരണ വസ്തുക്കളും പുകവലിക്കാത്തവരില്‍ പോലും ശ്വാസകോശ അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്നതായി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ബീഫ്, പന്നിയിറച്ചി, മട്ടന്‍ തുടങ്ങിയ ചുവന്ന മാംസം അമിതമായി കഴിക്കുന്നത് വന്‍ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കും. കൂടാതെ ഇത് അന്നനാളം, കരള്‍, ശ്വാസകോശം എന്നിവയിലെ കാന്‍സര്‍ വരാനുള്ള സാധ്യത 20 ശതമാനം മുതല്‍ 60 ശതമാനം വരെ വര്‍ധിപ്പിക്കും. മൊബൈന്‍ ലാപ്ടോപ്പ് തുടങ്ങിവയുടെ അമിത ഉപയോഗം കാന്‍സര്‍ സാധ്യത ഇരട്ടിപ്പിക്കുന്നു. മെലാറ്റോണിന്‍ ഉത്പാദനം തടയുന്നത് സ്തന, പ്രോസ്റ്റേറ്റ് കാന്‍സറുകളുടെ സാധ്യത വര്‍ധിപ്പിക്കും.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 87.08, പൗണ്ട് – 108.13. യൂറോ – 89.87, സ്വിസ് ഫ്രാങ്ക് – 95.61, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.02, ബഹറിന്‍ ദിനാര്‍ – 231.06, കുവൈത്ത് ദിനാര്‍ -282.02, ഒമാനി റിയാല്‍ – 226.14, സൗദി റിയാല്‍ – 23.21, യു.എ.ഇ ദിര്‍ഹം – 23.71, ഖത്തര്‍ റിയാല്‍ – 24.04, കനേഡിയന്‍ ഡോളര്‍ – 60.25.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *