◾https://dailynewslive.in/ ‘മോദിയും അദാനിയും ഒന്നാണ്, ഞങ്ങള്‍ക്ക് നീതി വേണം’ എന്ന മുദ്രാവാക്യവുമായി അദാനിക്കെതിരെയുള്ള കൈക്കൂലി ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വ്യവസായി ഗൗതം അദാനിയുടെയും മുഖംമൂടി അണിഞ്ഞാണ് പാര്‍ലമെന്റിന് പുറത്ത് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. അതേസമയം ഇന്ത്യാ മുന്നണിയിലെ എംപിമാരുടെ ഇന്നത്തെ പ്രതിഷേധത്തില്‍ നിന്ന് സമാജ്വാദി, ആം ആദ്മി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ വിട്ടുനിന്നു.
◾https://dailynewslive.in/ ഭരണത്തിന്റെ സ്വാദ് ശരിയായ തോതില്‍ അനുഭവിക്കാന്‍ നാട്ടിലെ ജനങ്ങള്‍ക്ക് കഴിയണമെന്നും അതിനുള്ള സാഹചര്യമൊരുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് നടന്ന കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേഗതക്കുറവെന്ന പരാതിയുണ്ടാകാതെ കാര്യങ്ങള്‍ തീര്‍പ്പാക്കണമെന്നും വഴിവിട്ട നടപടികള്‍ക്ക് പ്രത്യേക അവകാശമുണ്ടെന്ന പെരുമാറ്റ രീതി ചില ഓഫീസുകളിലും മേഖലകളിലുമുണ്ടെന്നും അത് നാട് ആഗ്രഹിക്കുന്ന കാര്യമല്ലെന്നും സര്‍ക്കാര്‍ അത് അംഗീകരിക്കുകയുമില്ലെന്നും ഇത്തരം രീതികളില്‍ സര്‍ക്കാര്‍ കര്‍ക്കശ നിലപാട് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
*കെ.എസ്.എഫ്.ഇ*
*സ്‌ക്രീന്‍ ഷോട്ട് മത്സരം*
സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*ഡിസംബര്‍ 8 ലെ വിജയി : ആതിര രവി, കണ്ടംകുളങ്ങര, കുഞ്ഞിമംഗലം പോസ്റ്റ്, കണ്ണൂര്‍*
◾https://dailynewslive.in/ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന നവകേരള സദസിന്റെ ഗുണദോഷങ്ങളെ കുറിച്ച് പഠിക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്‍മെന്റ്. നവ കേരള സദസിന്റെ നടത്തിപ്പ് മുതല്‍ ഭരണ നിര്‍വ്വഹണ മേഖലയില്‍ ഉണ്ടാക്കിയ ചലനങ്ങള്‍ വരെ സമഗ്രമായി വിലയിരുത്താനാണ് തീരുമാനം. ഏറെ വിവാദങ്ങള്‍ക്കും സംവാദങ്ങള്‍ക്കും വഴിവച്ച സദസ്സ് സമൂഹത്തില്‍ എന്ത് പ്രതികരണമുണ്ടാക്കി എന്നാണ് ഐഎംജി പഠിക്കുന്നത്.
◾https://dailynewslive.in/ സിപിഎം ജില്ലാ സമ്മേളനങ്ങള്‍ക്ക് നാളെ തുടക്കമാകും. കൊല്ലത്താണ് ആദ്യ സമ്മേളനം. നാളെ മുതല്‍ ഡിസംബര്‍ 12 വരെ കൊട്ടിയം മയ്യനാട് ധവളക്കുഴിയിലെ കോടിയേരി ബാലകൃഷ്ണന്‍ നഗറിലാണ് കൊല്ലം ജില്ലാ സമ്മേളനം. പിബി അംഗം എം.എ ബേബി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
◾https://dailynewslive.in/ മുനമ്പത്തേത് വഖഫ് ഭൂമി തന്നെയെന്ന് മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍. പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസമില്ലെന്ന് പറഞ്ഞ് പാണക്കാട് സാദിഖലി തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും മുനമ്പം വഖഫ് ഭൂമിയാണെന്ന വാദം ശരിവെച്ചു. മുനമ്പത്തേത് വഖഫ് ഭൂമി തന്നെയാണെന്ന് ആവര്‍ത്തിച്ച് രംഗത്ത് വന്ന കെഎം ഷാജി, പാണക്കാട് തങ്ങള്‍ പ്രശ്നത്തില്‍ ഇടപെട്ടതിന്റെ കാരണവും വിശദീകരിച്ചതോടെയാണ് ലീഗും കോണ്‍ഗ്രസും കൂടുതല്‍ പ്രതിരോധത്തിലായത്.
*തൃശൂര്‍ സൂപ്പര്‍ സെയിലുമായി പുളിമൂട്ടില്‍ സില്‍ക്‌സ്*
നൂറ് വര്‍ഷത്തിന്റെ നിറവില്‍ നില്‍ക്കുന്ന പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമില്‍ 70 ശതമാനം വരെ വിലക്കുറവുള്ള സൂപ്പര്‍ സെയില്‍. തൃശൂര്‍ സൂപ്പര്‍ സെയിലില്‍ സാരികള്‍കള്‍ക്കും മെന്‍സ് വെയറിനും 70 ശതമാനം വരെ വിലക്കുറവുണ്ട്. കിഡ്‌സ് വെയറിനും മറ്റ് ലേഡീസ് വെയറിനും 60 ശതമാനം വരെ വിലക്കുറവാണുള്ളത്. തൃശൂര്‍ സൂപ്പര്‍ സെയിലിലുള്ള സൂപ്പര്‍ കളക്ഷനുകള്‍ സൂപ്പര്‍ ഓഫറില്‍ നേടാന്‍ എത്രയും പെട്ടെന്ന് പാലസ് റോഡിലുള്ള പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂം സന്ദര്‍ശിക്കുക.
◾https://dailynewslive.in/ വിഴിഞ്ഞത്ത് വിജിഎഫ് ഫണ്ടുമായി ബന്ധപ്പെട്ട് കേന്ദ്രം വിവേചനപരമായ സമീപനം സ്വീകരിക്കുന്നുവെന്ന് മന്ത്രി വി എന്‍ വാസവന്‍. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ടത് കേന്ദ്രം തരുന്നില്ലെന്നും എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ സമീപനം വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിങ്ങിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു രൂപപോലും ഇതുവരെ നിര്‍മാണത്തിന് കേന്ദ്രം മുടക്കിയിട്ടില്ലെന്നും അതേസമയം തുത്തുക്കുടി പദ്ധതിയ്ക്ക് കേന്ദ്രം ഗ്രാന്റ് നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ കെപിസിസി പ്രസിഡിന്റിനെ മാറ്റേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ലോക്സഭ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പിലും അദ്ദേഹം മികച്ച പ്രകടനം കാഴ്ച്ച വച്ചുവെന്നും ഇപ്പോള്‍ പാര്‍ട്ടിയെ നയിക്കാനുള്ള ആരോഗ്യവും കെ സുധാകരനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ കെപിസിസിയിലെ നേതൃമാറ്റ ചര്‍ച്ചകള്‍ അപ്രസക്തമാണെന്നും തെരഞ്ഞെടുപ്പ് വിജയങ്ങള്‍ ആവര്‍ത്തിച്ചിടത്ത് നേതൃമാറ്റത്തിന് പ്രസക്തിയില്ലെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍. ഇരട്ട പദവിയില്‍ പ്രശ്നമില്ലെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി തുടരുമെന്നും ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടത് ന്യൂനതയല്ലെന്നും അദ്ദേഹം പറഞ്ഞു.
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*
2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ ബിജെപിയില്‍ നിലവിലെ നേതൃത്വം തന്നെ തുടരുമെന്നും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് കേരള പ്രഭാരി തന്നെ പറഞ്ഞിട്ടുണ്ടെന്നും ശോഭ സുരേന്ദ്രന്‍. ബിജെപി ഇരുമ്പ് മറയുള്ള പാര്‍ട്ടി അല്ലെന്നും തോല്‍വി ആണെങ്കിലും വിജയം ആണെങ്കിലും ചര്‍ച്ച ചെയ്യുമെന്നും പാര്‍ട്ടിയില്‍ കൂടുതല്‍ വിഭഗീയത ഉണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
◾https://dailynewslive.in/ ബിജെപിയില്‍ ചേര്‍ന്ന മുന്‍ ഏരിയാ സെക്രട്ടറി മധു മുല്ലശേരിക്കെതിരെ സിപിഎം പൊലീസില്‍ പരാതി നല്‍കി. സിപിഎം മംഗലപുരം ഏരിയാ സമ്മേളനത്തിനായി പിരിച്ച പണം തന്നില്ലെന്ന് പരാതിയില്‍ ആരോപിക്കുന്നു. ആറ്റിങ്ങല്‍ ഡിവൈഎസ്പിക്കാണ് പുതിയ മംഗലപുരം ഏരിയാ കമ്മിറ്റി പരാതി നല്‍കിയത്.
◾https://dailynewslive.in/ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന വേദിയില്‍ അവതരിപ്പിക്കാനുള്ള നൃത്തം ചിട്ടപ്പെടുത്താനായി പ്രമുഖ മലയാള നടി 5 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നടി വന്ന വഴി മറക്കരുതെന്നും ഇത്തരം ആളുകള്‍ അഹങ്കാരം കാണിക്കുന്നത് കേരളത്തോടാണെന്നും മന്ത്രി വിമര്‍ശിച്ചു. എന്നാല്‍ നടിയുടെ പേര് പരാമര്‍ശിക്കാതെയാണ് മന്ത്രിയുടെ വിമര്‍ശനം.
◾https://dailynewslive.in/ തന്റെ ചിത്രം ഫ്ലക്സ് ബോര്‍ഡുകളില്‍ ഉപയോഗിക്കരുതെന്ന് ഓര്‍ത്തഡോക്സ് സഭാ ബിഷപ്പായ കണ്ടനാട് ഈസ്റ്റാ മെത്രാപ്പൊലീത്ത ഡോ. തോമസ് മാര്‍ അത്തനാസിയോസ്. ഫ്ലക്സുകളുടെ ഉപയോഗം നിയന്ത്രിക്കണമെന്ന ഹൈക്കോടതി നിര്‍ദേശം പാലിക്കണമെന്നും വൈദികര്‍ക്കും വിശ്വാസികള്‍ക്കുമായി അയച്ച ഓഡിയോ സന്ദേശത്തില്‍ ബിഷപ്പ് വ്യക്തമാക്കി. ഭദ്രാസനത്തിന് കീഴിലുള്ള പള്ളികളിലും പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കുന്ന ഫ്ലക്സുകള്‍ ഒഴിവാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
◾https://dailynewslive.in/ നഴ്സിംഗ് വിദ്യാര്‍ത്ഥിനി ചൈതന്യയുടെ ആത്മഹത്യാ ശ്രമത്തില്‍ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയിലേക്ക് എസ്എഫ്ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ആശുപത്രിയിലേക്ക് തള്ളികയറാന്‍ ശ്രമിച്ചവരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിചാര്‍ജ് നടത്തി. രണ്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കും ഒരു പോലീസുകാരനും ലാത്തിചാര്‍ജ്ജില്‍ പരിക്കേറ്റു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് എസ്എഫ്ഐ വ്യക്തമാക്കി.
◾https://dailynewslive.in/ നടന്‍ ദിലീപിന് ശബരിമല സന്നിധാനത്ത് വിഐപി ദര്‍ശനത്തിന് അവസരമൊരുക്കിയ സംഭവത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് നല്‍കിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. കോടതി എന്ത് പറയുന്നു എന്ന് നോക്കിയ ശേഷം വീഴ്ച വരുത്തിയവര്‍ക്ക് എതിരെ മാതൃകാപരമായ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ ശബരിമലയില്‍ തിരക്ക് വര്‍ധിച്ചതോടെ പമ്പ മുതല്‍ സന്നിധാനം വരെയുള്ള പ്രദേശങ്ങളില്‍ പൊലീസ് പരിശോധനയും സിസിടിവി നിരീക്ഷണവും ശക്തമാക്കി. പൊലീസ്, ദേവസ്വം വിജിലന്‍സ് എന്നിവയുടെ 258 ക്യാമറകളാണ് ഈ പ്രദേശങ്ങളില്‍ സ്ഥാപിച്ചിട്ടുള്ളത്. ക്ഷേത്ര പരിസരം 24 മണിക്കൂറും സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലാണ്. ചാലക്കയം മുതല്‍ പാണ്ടിത്താവളം വരെ 60 ക്യാമറകളാണ് പൊലീസ് സ്ഥാപിച്ചിട്ടുള്ളത്.
◾https://dailynewslive.in/ യാക്കോബായ ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട് ചാലിശേരിയില്‍ യാക്കോബായ വിഭാഗം കൈവശം വെച്ചിരുന്ന മൂന്ന് കുരിശടികളും, പാരിഷ് ഹാളും സീല്‍ചെയ്തു. പൊലീസിന്റെ സഹായത്തോടെ ജില്ലാഭരണകൂടമാണ് നടപടി സ്വീകരിച്ചത്. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് പാലക്കാട് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഒറ്റപ്പാലം സബ് കലക്ടര്‍ മിഥുന്‍ പ്രേമരാജിന്റെ നേതൃത്വത്തില്‍ റവന്യു ഉദ്യോഗസ്ഥരും നൂറോളം പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കി.
◾https://dailynewslive.in/ വയനാട് ഉരുള്‍പൊട്ടലില്‍ ഉറ്റവരെയും അപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി ജോലിയില്‍ പ്രവേശിച്ചു. വയനാട് കളക്ടറേറ്റില്‍ റവന്യൂ വകുപ്പിലെ ക്ലര്‍ക്ക് ആയാണ് ശ്രുതിക്ക് നിയമനം. റവന്യൂ വകുപ്പിലെ തപാല്‍ വിഭാഗത്തില്‍ ആയിരിക്കും ശ്രുതി ജോലി ചെയ്യുക. സര്‍ക്കാര്‍ ജോലിയുടെ മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കിയ ശ്രുതി ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്ന് പ്രതികരിച്ചു. ശ്രുതിയുടെ താല്പര്യം കണക്കിലെടുത്താണ് വയനാട് കളക്ടറേറ്റില്‍ നിയമനം നല്‍കിയത്.
◾https://dailynewslive.in/ എരുമേലി പമ്പാവാലിയില്‍ വഴിവക്കില്‍ നിന്ന തീര്‍ത്ഥാടകര്‍ക്ക് മേല്‍ കാര്‍ പാഞ്ഞുകയറി അപകടം. അപകടത്തില്‍ 3 പേര്‍ക്ക് പരുക്കേറ്റു. തമിഴ്നാട് ട്രിച്ചി, താത്തുങ്കല്‍ പേട്ട സ്വദേശികളായ ശരവണന്‍ (37), ശങ്കര്‍ (35), സുരേഷ് (39) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ സുരേഷിന്റെ നില ഗുരുതരമാണ്. രാവിലെ 8 മണിയോടെയാണ് അപകടമുണ്ടായത്.
◾https://dailynewslive.in/ ചെന്നൈ കൊച്ചി സ്‌പൈസ്ജെറ്റ് വിമാനം അടിയന്തരമായി നിലത്തിറക്കി. കൊച്ചിയില്‍ നിന്ന് 147 യാത്രക്കാരുണ്ടായ വിമാനത്തില്‍ പറന്നുയര്‍ന്ന ഉടന്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതോടെയാണ് നിലത്തിറക്കിയത്. ഇന്നതെത സര്‍വീസ് റദ്ദാക്കിയെന്ന് വിമാനക്കമ്പനി അറിയിച്ചു.
◾https://dailynewslive.in/ ഉത്തര്‍പ്രദേശിലെ നോയിഡയില്‍ മലയാളി യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മാവേലിക്കര കുറത്തികാട് കുഴിമുക്ക് സ്വദേശി ബിന്റു തോമസിനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. 21 വയസുകാരനായ ബിന്റുവിനെ നോയിഡ സെക്ടര്‍ 20-ലെ താമസസ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
◾https://dailynewslive.in/ കര്‍ണാടക ബെല്ലാരിയിലെ സര്‍ക്കാരാശുപത്രിയില്‍ പ്രസവവാര്‍ഡില്‍ മൂന്ന് ദിവസത്തിനിടെ അഞ്ച് അമ്മമാര്‍ മരിച്ചു. നവംബര്‍ 9 മുതല്‍ 11 വരെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ടവരാണ് മരിച്ചത്. സോഡിയം ലാക്റ്റേറ്റ് ഇഞ്ചക്ഷനായ റിങേഴ്സ് ലാക്റ്റേറ്റ് എന്ന ഐവി ഫ്ലൂയിഡ് നല്‍കിയ ശേഷമാണ് ഇവര്‍ക്കെല്ലാം ആരോഗ്യപ്രശ്നങ്ങള്‍ തുടങ്ങിയതെന്നാണ് വിവരം. സംസ്ഥാനത്തെ മരുന്ന് സംഭരണകേന്ദ്രങ്ങളിലെല്ലാം സമഗ്ര അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു.
◾https://dailynewslive.in/ ദില്ലിയിലെ ആര്‍ കെ പുരത്തെ ഡല്‍ഹി പബ്ലിക് സ്‌കൂള്‍, പശ്ചിമ വിഹാറിലെ ജിഡി ഗോയങ്ക സ്‌കൂള്‍ എന്നിവയുള്‍പ്പെടെ 40 സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. പുലര്‍ച്ചെ ഇ- മെയിലിലൂടെ വന്ന ഭീഷണി സന്ദേശത്തില്‍ സ്‌കൂളിന്റെ വിവിധഭാഗങ്ങളില്‍ ബോംബുകള്‍ വെച്ചിട്ടുള്ളതായാണ് പറയുന്നത് . ബോംബ് നിര്‍വീര്യമാക്കാന്‍ 30000 ഡോളര്‍ ആവശ്യപ്പെട്ടതായി ഡല്‍ഹി പോലീസ് പറഞ്ഞു.
◾https://dailynewslive.in/ സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് ശ്രീലങ്കന്‍ നാവികസേന എട്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തു. രണ്ട് മത്സ്യബന്ധന ട്രോളറുകളും പിടിച്ചെടുത്തു. ശനിയാഴ്ച മണ്ഡപം നോര്‍ത്ത് ജെട്ടിയില്‍ നിന്ന് പുറപ്പെട്ട 324 ട്രോളറുകളില്‍ രണ്ട് ട്രോളറുകളാണ് ശ്രീലങ്കന്‍ നാവികസേന പിടിച്ചെടുത്തത്.
◾https://dailynewslive.in/ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ച സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യത. ഡിസംബര്‍ പതിനൊന്നോടെ ന്യൂനമര്‍ദ്ദം തെക്ക് പടിഞ്ഞാറന്‍ ഉള്‍ക്കടലില്‍ ശ്രീലങ്ക – തമിഴ്നാട് തീരത്തിന് സമീപം എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
◾https://dailynewslive.in/ തമിഴ്നാട്ടില്‍ ഒരു കിലോ മുല്ലപ്പൂവിന്റെ വില 4500 രൂപയായി ഉയര്‍ന്നു. ഫിന്‍ജാല്‍ ചുഴലിക്കാറ്റില്‍ മുല്ലപ്പൂ കൃഷിയില്‍ വ്യാപക നാശം സംഭവിച്ചതോടെയാണ് വില കുത്തനെ കൂടിയത്. കൂടാതെ വിവാഹ സീസണായതും വില വര്‍ധനവിന് കാരണമായെന്ന് വ്യാപാരികള്‍ പറയുന്നു. 2000 രൂപയാണ് തിരുവനന്തപുരത്ത് മുല്ലപ്പൂവിന് വില.
◾https://dailynewslive.in/ തൊഴിലിടത്തിലെ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയുന്ന പോഷ് നിയമത്തിന്റെ പരിധിയില്‍ രാഷ്ട്രീയ പാര്‍ട്ടികളെ കൊണ്ടുവരണമെന്ന ആവശ്യം ആദ്യം തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലാണ് ഉന്നയിക്കേണ്ടതെന്ന് സുപ്രീം കോടതി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ടില്ലെങ്കില്‍ ഹര്‍ജിയുമായി കോടതിയെ സമീപിച്ചാല്‍ പരിഗണിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. പോഷ് നിയമം നടപ്പാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിര്‍ദേശം നല്‍കണം എന്നാവശ്യപ്പെട്ട് മലയാളി അഭിഭാഷകയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
◾https://dailynewslive.in/ കാശ്മീരിനെ സ്വതന്ത്രരാജ്യമാക്കണമെന്ന ആശയത്തെ പിന്തുണയ്ക്കുന്ന സംഘടനയുമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിക്ക് ബന്ധമുണ്ടെന്ന് ബി.ജെ.പി. അമേരിക്കന്‍ കോടീശ്വരനായ ജോര്‍ജ് സോറോസിന്റെ ജോര്‍ജ് സോറോസ് ഫൗണ്ടേഷന്‍ ധനസഹായം നല്‍കുന്ന സംഘടനയാണ് ഫോറം ഓഫ് ഡെമോക്രാറ്റിക് ലീഡേഴ്‌സ് ഇന്‍ ഏഷ്യ പസഫിക് എന്നും ആ സംഘടനയുടെ വൈസ് പ്രസിഡന്റാണ് സോണിയ ഗാന്ധി എന്നും ബി.ജെ.പി. ആരോപിച്ചു.
◾https://dailynewslive.in/ മൂന്ന് ദിവസത്തെ റഷ്യന്‍ സന്ദര്‍ശനത്തിനായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. പ്രസിഡന്റ് വ്ലാഡിമര്‍ പുടിനുമായി കേന്ദ്ര പ്രതിരോധ മന്ത്രി ചര്‍ച്ച നടത്തും. കൂടാതെ റഷ്യന്‍ നിര്‍മ്മിത സ്റ്റെല്‍ത്ത് യുദ്ധക്കപ്പലായ ഐഎന്‍എസ് തുഷില്‍ന്റെ കമ്മീഷനിങ് ചടങ്ങില്‍ പങ്കെടുക്കുകയും, ഇന്ത്യന്‍ കമ്മ്യൂണിറ്റിയുമായി ചര്‍ച്ച നടത്തുകയും ചെയ്യും.
◾https://dailynewslive.in/ ഒമാനില്‍ തൊഴില്‍ നിയമം ലംഘിച്ച ആയിരത്തിലേറെ പ്രവാസികള്‍ അറസ്റ്റില്‍. മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ കഴിഞ്ഞ മാസം 1,551 പ്രവാസികളാണ് അറസ്റ്റിലായത്. തൊഴില്‍ മന്ത്രാലയം, ലേബര്‍ ഡയറക്ടറേറ്റ് ജോയിന്റ് ഇന്‍സ്പെക്ഷന്‍ ടീം സെക്യൂരിറ്റി ആന്‍ഡ് സേഫ്റ്റി സര്‍വീസസിന്റെ ഇന്‍സ്പെക്ഷന്‍ യൂണിറ്റുമായി ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇത്രയും പേര്‍ അറസ്റ്റിലായത്.
◾https://dailynewslive.in/ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീമതി സോണിയാ ഗാന്ധിക്ക് ജന്മദിനാശംസകള്‍. അവരുടെ ദീര്‍ഘായുസിനും ആയുരാരോഗ്യ സൗഖ്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു എന്നാണ് പ്രധാനമന്ത്രി എക്സില്‍ കുറിച്ചിരിക്കുന്നത്.
◾https://dailynewslive.in/ പശ്ചിമബംഗാളിലെ മുര്‍ഷിദാബാദില്‍ നാടന്‍ ബോംബുണ്ടാക്കുന്നതിനിടെ സ്ഫോടനത്തില്‍ മൂന്ന് പേര്‍ മരിച്ചു. വീടിനുള്ളില്‍ നാടന്‍ ബോംബ് നിര്‍മ്മിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച രാത്രി ഖയാര്‍തല മേഖലയിലെ മാമുന്‍ മൊല്ല എന്നയാളുടെ വീട്ടിലാണ് സ്ഫോടനം നടന്നത്.
◾https://dailynewslive.in/ സിറിയ വിമതര്‍ പിടിച്ചെടുത്തതോടെ സിറിയന്‍ സൈന്യത്തിന്റെ ആയുധ ശേഖരത്തിലേക്ക് വ്യോമാക്രമണം നടത്തി ഇസ്രയേല്‍. സിറിയയിലെ ആയുധ സംഭരണ കേന്ദ്രങ്ങള്‍ വിമതരുടെ കൈയില്‍ എത്താതിരിക്കാനാണ് ഇസ്രയേല്‍ ബോംബിട്ട് തകര്‍ത്തത്. അതിനിടെ, സിറിയ വിട്ട പ്രസിഡന്റ് ബഷാര്‍ അല്‍ അസദ് കുടുംബത്തോടൊപ്പം മോസ്‌കൊയില്‍ എത്തി. ഇത്രയുംകാലവും അസദ് രാജ്യത്തെ ഇറാന്റെ താല്പര്യത്തിന് എറിഞ്ഞു കൊടുത്തെന്ന് വിമത നേതാവ് അബു മുഹമ്മദ് ജുലാനി കുറ്റപ്പെടുത്തി.
◾https://dailynewslive.in/ പ്രശസ്ത സംഗീതജ്ഞരും സാംസ്‌കാരിക നായകരും സംഗീതപ്രേമികളും നിറഞ്ഞ സദസില്‍ ‘പ്രേമപത്ര്’ റഫി സംഗീതനിശയോടെ ‘സ്‌നേഹഗായകന്‍’ പുസ്തകം പ്രകാശിതമായി. അനശ്വര ഗായകന്‍ മുഹമ്മദ് റഫിയുടെ ജന്മശതാബ്ദി, റഫി ഗായകനായിരുന്ന പി.കെ. ജോസ് സ്മൃതി എന്നിവയോടനുബന്ധിച്ചാണ് തൃശൂരില്‍ പരിപാടികള്‍ അരങ്ങേറിയത്. റഫി ഗാനങ്ങള്‍ ആലപിച്ച് ആറര പതിറ്റാണ്ടിലേറെ ഗാനമേളാ സദസുകളെ കോരിത്തരിപ്പിച്ച തൃശൂര്‍ ജോസ് എന്ന പി.കെ. ജോസ് കഴിഞ്ഞ വര്‍ഷമാണ് അന്തരിച്ചത്. അദ്ദേഹത്തിനു തൃശൂര്‍ പൗരാവലി നല്‍കുന്ന സ്‌നേഹാദരമായിരുന്നു ഫ്രാങ്കോ ലൂയീസ് എഡിറ്റ് ചെയ്ത ‘സ്‌നേഹഗായകന്‍’ പുസ്തകവും റഫി സംഗീതനിശയും. വീണവിദ്വാന്‍ എ. അനന്തപത്മനാഭന് ആദ്യ കോപ്പി നല്‍കി തേറമ്പില്‍ രാമകൃഷ്ണന്‍ പുസ്തകം പ്രകാശനം ചെയ്തു. പ്രശസ്ത സംഗീതജ്ഞരും എഴുത്തുകാരും അടക്കം 94 പ്രഗല്‍ഭരുടെ രചനകളുള്ള ‘സ്‌നേഹഗായകന്‍’ എന്ന ഗ്രന്ഥം സംഗീത ചരിത്ര ഗ്രന്ഥം കൂടിയാണ്.
◾https://dailynewslive.in/ കഴിഞ്ഞ രണ്ടുമാസത്തെ കനത്തവില്‍പ്പനയ്ക്ക് ശേഷം ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് ശക്തമായി തിരിച്ചുവന്ന് വിദേശനിക്ഷേപകര്‍. ഡിസംബറിന്റെ ആദ്യ ആഴ്ചയില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ 24,454 കോടിയുടെ നിക്ഷേപമാണ് വിദേശനിക്ഷേപകര്‍ നടത്തിയത്. ആഗോള സാഹചര്യങ്ങള്‍ അനുകൂലമായി വരുന്നതും അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയുമാണ് വിദേശനിക്ഷേപ സ്ഥാപനങ്ങളുടെ ആത്മവിശ്വാസം കൂടാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നവംബറില്‍ 21,612 കോടിയും ഒക്ടോബറില്‍ റെക്കോഡ് തുകയായ 94,017 കോടിയുമാണ് വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് പിന്‍വലിച്ചത്. ഓഹരിവിപണിയില്‍ നിന്ന് പുറത്തേയ്ക്കുള്ള ഒഴുക്കില്‍ ഒക്ടോബറിലെ കണക്ക് റെക്കോഡാണ്. സെപ്റ്റംബറില്‍ വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ 57,724 കോടി രൂപയുടെ നിക്ഷേപം നടത്തിയതിന് പിന്നാലെയാണ് ഒക്ടോബറിലെ വലിയ തോതിലുള്ള പിന്‍വലിക്കല്‍. മൊത്തം പിന്‍വലിക്കലും നിക്ഷേപവും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ 2024ല്‍ ഇതുവരെ 9435 കോടിയുടെ വിദേശനിക്ഷേപമാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഉണ്ടായത്.
◾https://dailynewslive.in/ വാട്സ്ആപ്പ് സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കഴിയാതെ വന്നിട്ടുണ്ടോ? ഇപ്പോഴിതാ പുതിയ ഫീച്ചര്‍ ഉപയോക്താക്കള്‍ക്കായി അവതരിപ്പിക്കാന്‍ വാട്സ്ആപ്പ് ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. റിപ്ലെ നല്‍കാന്‍ കഴിയാതിരുന്ന സന്ദേശങ്ങളും സ്റ്റാറ്റസുകളെ കുറിച്ചും സൂചന നല്‍കുന്ന റിമൈന്‍ഡര്‍ ഫീച്ചര്‍ വാട്‌സ്ആപ്പ് പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ആഡ്രോയിഡിലെ ഏറ്റവും പുതിയ ബീറ്റ പതിപ്പില്‍ സ്റ്റാറ്റസ് അപ്ഡേറ്റുകളെ കുറിച്ച് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്ന റിമൈന്‍ഡര്‍ ഫീച്ചര്‍ വാട്‌സ്ആപ്പ് വിപുലീകരിച്ചു. ഉപയോക്താക്കള്‍ക്ക് പ്രിയപ്പെട്ട കോണ്‍ടാക്റ്റുകളില്‍ നിന്നുള്ള അപ്ഡേറ്റുകളെയും സന്ദേശങ്ങളെയും കുറിച്ച് അറിയിക്കുന്നതാണ് ഫീച്ചര്‍. റിമൈന്‍ഡറുകള്‍ ലഭിക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് റിമൈന്‍ഡര്‍ സംവിധാനം ഓഫ് ചെയ്ത് വയ്ക്കാനുള്ള ഓപ്ഷനുമുണ്ട്. വാട്സ്ആപ്പ് ബീറ്റാ (2.24.25.29) ഉപഭോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമായിത്തുടങ്ങിയതായി വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. ഉടന്‍ തന്നെ മറ്റ് വേര്‍ഷനുകളിലും ഈ അപ്‌ഡേഷന്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്.
◾https://dailynewslive.in/ അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, അനശ്വര രാജന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘എന്ന് സ്വന്തം പുണ്യാളന്‍’ ടീസര്‍ പുറത്ത്. പള്ളിയെ കേന്ദ്രീകരിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വൈദികന്റെ വേഷത്തിലാണ് ബാലു വര്‍ഗീസ് എത്തുന്നത്. പള്ളിയില്‍ വൈദികനൊപ്പം ഒരു പെണ്‍കുട്ടിയെ കാണുന്നതും തുടര്‍ന്നു നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തില്‍ പറയുന്നത്. നവാഗതനായ മഹേഷ് മധു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം അടുത്തവര്‍ഷം ജനുവരിയില്‍ റിലീസ് ചെയ്യും. ട്രൂത്ത് സീക്കേഴ്സ് പ്രൊഡക്ഷന്‍സ് ഹൗസിന്റെ ബാനറില്‍ ലിഗോ ജോണ്‍ ആണ് എന്ന് സ്വന്തം പുണ്യാളന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്. മലയാളത്തിലും തമിഴിലും ആയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയത് സാംജി എം. ആന്റണി. രണ്‍ജി പണിക്കര്‍, ബൈജു, അല്‍ത്താഫ്, അഷ്‌റഫ്, മീനാ രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വര്‍ഗീസ്, സുര്‍ജിത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
◾https://dailynewslive.in/ ആസിഫ് അലിയും അനശ്വര രാജനും പ്രധാന വേഷത്തിലെത്തുന്ന ‘രേഖാചിത്ര’ത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. 2025 ജനുവരി ഒന്‍പതിന് ചിത്രം റിലീസ് ചെയ്യും. ആസിഫ് അലി വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തില്‍ കന്യാസ്ത്രീയുടെ വേഷത്തിലാണ് അനശ്വര എത്തുന്നത്. പുതിയ പോസ്റ്ററിനൊപ്പമാണ് റിലീസ് പ്രഖ്യാപിച്ചത്. ‘ദ് പ്രീസ്റ്റ്’ എന്ന ചിത്രത്തിനു ശേഷം ജോഫിന്‍ ടി ചാക്കോ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിര്‍മിക്കുന്നത്. രാമു സുനില്‍, ജോഫിന്‍.ടി.ചാക്കോ എന്നിവരുടെ കഥയ്ക്ക് ജോണ്‍ മന്ത്രിക്കല്‍ തിരക്കഥ രചിച്ചിരിക്കുന്നു. മനോജ്കെ ജയന്‍, ഭാമ അരുണ്‍, സിദ്ദീഖ്, ജഗദീഷ്, സായികുമാര്‍, ഇന്ദ്രന്‍സ് ശ്രീകാന്ത് മുരളി, നിഷാന്ത് സാഗര്‍, പ്രേം പ്രകാശ്, ഹരിശ്രീ അശോകന്‍, സുധികോപ്പ തുടങ്ങിയവരാണ് ‘രേഖാചിത്ര’ത്തിലെ മറ്റ് അഭിനേതാക്കള്‍.
◾https://dailynewslive.in/ മാരുതി സുസുക്കി, ഹ്യുണ്ടേയ് ഇന്ത്യ, മഹീന്ദ്ര എന്നിവര്‍ക്കു പുറകെ ടൊയോട്ടയും പുതുവര്‍ഷത്തില്‍ വാഹനവില വര്‍ധന. ടൊയോട്ടയുടെ ഹൈക്രോസിനു മാത്രമാണ് ഈ വില വര്‍ദ്ധന എന്നതാണ് എടുത്തുപറയേണ്ട വസ്തുത. ആറു വേരിയന്റുകളില്‍ വിപണിയിലെത്തുന്ന ഈ എം പി വി യ്ക്ക് 36,000 രൂപ വരെ കൂടുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ആറു വേരിയന്റുകളില്‍ പുറത്തിറങ്ങുന്ന ഹൈക്രോസിന്റെ ജി എക്സ്, ജി എക്സ് ഓപ്ഷണല്‍ വേരിയന്റുകള്‍ക്കു 17,000 രൂപയും വി എക്സ്, വി എക്സ് ഓപ്ഷണല്‍ വേരിയന്റുകള്‍ക്ക് 35,000 രൂപയും ഇസഡ് എക്സ്, ഇസഡ് എക്സ് ഓപ്ഷണലുകള്‍ക്ക് 36,000 രൂപയും കൂടും. ഈ വിലകള്‍ ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരുമെന്നും ടൊയോട്ട അറിയിച്ചിട്ടുണ്ട്. തങ്ങളുടെ വാഹനങ്ങള്‍ക്ക് മൂന്നു ശതമാനം വരെ വിലയുയരുമെന്നു മഹീന്ദ്ര പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. മാരുതി സുസുക്കിയുടെ വാഹനങ്ങള്‍ക്ക് നാല് ശതമാനം വരെയാണ് വില വര്‍ധനവ്. ഹ്യുണ്ടേയ് യുടെ വാഹനങ്ങള്‍ക്ക് 25000 രൂപ വരെയാണ് വില കൂടുന്നത്. വില കൂടുന്നത് ജനുവരി ഒന്നാം തീയതി മുതലാണ് നിലവില്‍ വരുന്നത്.
◾https://dailynewslive.in/ സ്വപ്നങ്ങളില്‍ വേരുറപ്പിച്ച് യാഥാര്‍ത്ഥ്യത്തിന്റെ ആകാശങ്ങള്‍ തൊട്ട ഭിന്നശേഷിക്കാരനായ ഒരു ബാലന്റെ ജീവിതവിജയത്തിന്റെ കഥ. പ്രതികൂലസാഹചര്യങ്ങളെ ധീരമായി മറികടക്കാന്‍ കുട്ടികളെ പ്രചോദിപ്പിക്കുന്ന നോവല്‍. കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ആകര്‍ഷിക്കുന്ന ലളിതമായ ആഖ്യാനം. ‘നീനു’. എം.പി ബീന. മാതൃഭൂമി ബുക്സ്. വില 119 രൂപ.
◾https://dailynewslive.in/ തണുത്ത വെളുപ്പാന്‍ കാലവും മഞ്ഞും മൂടിക്കിടക്കുന്ന ആകാശവുമൊക്കെ നിങ്ങളെ വിഷാദത്തിലാക്കാറുണ്ടോ? സീസണല്‍ അഫക്റ്റീവ് ഡിസോഡര്‍ അഥവാ എസ്എഡി എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. പ്രത്യേക കാലാവസ്ഥകളില്‍ തോന്നുന്ന വിഷാദ അവസ്ഥയാണിത്. ദിവസം മുഴുന്‍ അലസത തോന്നുക, മുന്‍പ് ആസ്വദിച്ച് ചെയ്തിരുന്ന കാര്യങ്ങളില്‍ താല്‍പര്യമില്ലാതെയിരിക്കുക. മന്ദത അനുഭവപ്പെടുക, നിരാശ, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ എന്നിവയാണ് എസ്എഡിയുടെ പ്രധാന ലക്ഷണങ്ങള്‍. ഈ അവസ്ഥയെ നിയന്ത്രിച്ച് മാനസികാവസ്ഥയെ മെച്ചപ്പെടുത്താന്‍ മനസിനെ പാകപ്പെടുത്തുക എന്നതാണ് പ്രധാനം. രാവിലെയും വൈകുന്നേരവും ഇളം വെയില്‍ കൊള്ളുന്നത് മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കും. സൂര്യപ്രകാശം ഏല്‍ക്കുന്നതിലൂടെ വിറ്റാമിന്‍ ഡിയ്ക്കൊപ്പം മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന സെറോടോണിന്‍ എന്ന ഹോര്‍മോണിന്റെയും ഉത്പാദിപ്പാദനം മെച്ചപ്പെടുത്തും. മടുപ്പ് തോന്നുന്ന സമയം ഏറ്റവും അടുത്ത സുഹൃത്തുക്കളെയോ ബന്ധുക്കളെയോ വിളിച്ച് സംസാരിക്കാം. ആളുകളുമായി ഇടപഴകുന്നത് ഈ അവസ്ഥയെ മെച്ചപ്പെടുത്താന്‍ സഹായിക്കും. മാനസികാരോഗ്യം മെച്ചപ്പെടുത്തുന്ന പല ശീലങ്ങള്‍ക്ക് ഈ സമയം തുടക്കമിടാം. വായന, സെല്‍ഫ് കെയര്‍, ശേഖരണം തുടങ്ങിയ ശീലങ്ങള്‍ നിങ്ങളെ കൂടുതല്‍ തിരക്കിലാക്കുകയും വിഷാദഭാവത്തില്‍ നിന്നും പുറത്തു കടക്കുകയും ചെയ്യാം. ആരോഗ്യകരമായ ഭക്ഷണം കഴിക്കാം. എത്ര നിരാശ തോന്നിയാലും വ്യായാമം ചെയ്യുന്നത് മുടക്കരുത്. വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിലെ ഹാപ്പി ഹോര്‍മോണുകളെ ഉത്പാദിക്കാന്‍ സാധിക്കും. അതിലൂടെ മെച്ചപ്പെട്ട മാനസികാവസ്ഥ ഉണ്ടാക്കാന്‍ സാധിക്കും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 84.70, പൗണ്ട് – 108.06. യൂറോ – 89.45, സ്വിസ് ഫ്രാങ്ക് – 96.31, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.39, ബഹറിന്‍ ദിനാര്‍ – 224.67, കുവൈത്ത് ദിനാര്‍ -275.59, ഒമാനി റിയാല്‍ – 220.02, സൗദി റിയാല്‍ – 22.55, യു.എ.ഇ ദിര്‍ഹം – 23.07, ഖത്തര്‍ റിയാല്‍ – 23.15, കനേഡിയന്‍ ഡോളര്‍ – 59.82.