yt cover 36

https://dailynewslive.in/ സ്‌പെയ്‌ഡെക്‌സില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ബഹിരാകാശപേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തില്‍വെച്ച് കൂട്ടിയോജിപ്പിക്കുന്നതിനും വേര്‍പെടുത്തുന്നതിനുമുള്ള സാങ്കേതികവിദ്യാ പരീക്ഷണത്തിനായുള്ള ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി സി-60 സ്പെയ്ഡെക്സ് വിക്ഷേപണം വിജയം. സ്പെയ്‌ഡെക്‌സ് പരീക്ഷണത്തിനുള്ള ഇരട്ട ഉപഗ്രഹങ്ങളെ കൃത്യമായി ഭ്രമണപഥത്തില്‍ സ്ഥാപിക്കാന്‍ പിഎസ്എല്‍വിക്കായി. ജനുവരി ഏഴിനാണ് ഇരട്ട ഉപഗ്രഹങ്ങള്‍ ഒത്തുചേരുന്ന ഡോക്കിംഗ് നടക്കുക. ഉപഗ്രഹങ്ങളില്‍ നിന്ന് സിഗ്നല്‍ കിട്ടി തുടങ്ങിയിട്ടുണ്ടെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.

https://dailynewslive.in/ വയനാട് ഉരുള്‍പൊട്ടല്‍ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ കേരളത്തെ അറിയിച്ചു. മന്ത്രിസഭാ സമിതി ദുരന്തം അതി തീവ്രമായി അംഗീകരിക്കുകയായിരുന്നു. കേരളത്തിന്റെ നിരന്തരമായുള്ള ആവശ്യത്തിനാണ് കേന്ദ്രം അംഗീകാരം നല്‍കിയിരിക്കുന്നത്. എന്നാല്‍ കേരളത്തിനുള്ള പ്രത്യേക ധനസഹായത്തില്‍ പ്രഖ്യാപനം ഇപ്പോഴും ഇല്ലെന്നാണ് വിവരം.

*

class="selectable-text copyable-text false x117nqv4">കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ഡിസംബര്‍ 30 ലെ വിജയി : സുരേഷ്. പി, പൂക്കയില്‍ പോസ്റ്റ്, തിരൂര്‍, മലപ്പുറം*

https://dailynewslive.in/ വയനാട് ഉരുള്‍പൊട്ടലില്‍ അമിത് ഷാ പറഞ്ഞത് ശുദ്ധനുണയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൃത്യമായ കണക്കുകള്‍ കൊടുത്തതാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി കണക്ക് കൊടുക്കാതെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം സഹായം നല്‍കിയെന്നും ചൂണ്ടിക്കാട്ടി. ബിജെപിയെ കേരളം അംഗീകരിക്കാത്തതാണ് പകയ്ക്ക് കാരണം. കേന്ദ്രം സഹായം നല്‍കിയില്ലെങ്കിലും ദുരന്തബാധിതരെ അന്തസ്സോടെ പുനരധിവസിപ്പിക്കുമെന്നും ടൗണ്‍ഷിപ്പ് നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

https://dailynewslive.in/ ‘മൃദംഗനാദം’ നൃത്തപരിപാടിക്കിടെ സ്റ്റേജില്‍ നിന്ന് വീണ് ഉമാ തോമസ് എം.എല്‍.എയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് കൊച്ചി പൊലീസ്. സ്റ്റേജ് നിര്‍മ്മിച്ച മുളന്തുരുത്തി സ്വദേശി ബെന്നി, മൃദംഗ മിഷന്‍ സിഇഒ ഷെമീര്‍ അബ്ദുല്‍ റഹീം, ഓസ്‌കാര്‍ ഇവന്റ്സ് മാനേജര്‍ കൃഷ്ണകുമാര്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ഇര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കൃത്യമായി ബാരിക്കേഡ് സജ്ജീകരിക്കാതെയും മുന്‍വശത്ത് ഒരാള്‍ക്ക് നടന്നുപോകുവാന്‍ പോലും സ്ഥലമില്ലാത്ത രീതിയിലുമാണ് സ്റ്റേജ് ക്രമീകരിച്ചിരുന്നത്. അതാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് വിലയിരുത്തല്‍.

https://dailynewslive.in/ കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് പരാതികള്‍ ലഭിച്ചിട്ടില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍. സിനിമാതാരങ്ങള്‍ക്ക് നൃത്ത പരിപാടിയുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കും. മൃദംഗ വിഷനായിരുന്നു പരിപാടിയുടെ സംഘാടകര്‍. സംഘാടകരുടെ ഭാഗത്ത് വീഴ്ച ഉണ്ടായെന്നും കലൂര്‍ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയ്ക്ക് നല്‍കിയ അനുമതിയുടെ വിശദാംശങ്ങള്‍ പരിശോധിക്കുകയാണെന്നും പൊലീസ് കമ്മീഷണര്‍ പറഞ്ഞു.

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ X’mas, New Year Celebrations

*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ്‌ വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ പുതുവത്സരാഘോഷ വേളയില്‍ ക്രമസമാധാനവും സൈ്വര ജീവിതവും ഉറപ്പാക്കുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി. ഷോപ്പിംഗ് കേന്ദ്രങ്ങള്‍, മാളുകള്‍, പ്രധാന തെരുവുകള്‍, റെയില്‍വെ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡ്, വിമാനത്താവളം എന്നിവിടങ്ങളില്‍ പൊലീസ് പട്രോളിങ്ങും നിരീക്ഷണവും കര്‍ശനമാക്കും. വിവിധ ജില്ലകളില്‍ പുതുവത്സരാഘോഷം നടക്കുന്ന പ്രധാന കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചു പരിശോധനകള്‍ കര്‍ശനമാക്കുന്നതിനു സ്പെഷ്യല്‍ ടീമുകള്‍ രൂപീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

https://dailynewslive.in/ പുതുവത്സരാഘോഷം പ്രമാണിച്ച് കൊച്ചിയില്‍ കര്‍ശന സുരക്ഷ ഒരുക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ. കൊച്ചിയില്‍ വിപുലമായ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തുമെന്നും 1000 പൊലീസുകാര്‍ ഫോര്‍ട്ട് കൊച്ചി മേഖലയില്‍ മാത്രം വിന്യസിക്കുമെന്നും കമ്മീഷണര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

https://dailynewslive.in/ കേരളം മിനി പാക്കിസ്ഥാനാണെന്ന പ്രസ്താവന വിവാദമായതിന് പിന്നാലെ മലക്കം മറിഞ്ഞ് മഹാരാഷ്ട്ര മന്ത്രിയും ബിജെപി നേതാവുമായ നിതേഷ് റാണെ. കേരളം ഇന്ത്യയുടെ ഭാഗം തന്നെയാണെന്നും സംസ്ഥാനത്തെ ഹിന്ദുക്കളുടെ അസ്ഥയെ താരതമ്യം ചെയ്യാനാണ് ശ്രമിച്ചതെന്നും റാണെ ന്യായീകരിച്ചു. കേരളം മിനി പാക്കിസ്ഥാന്‍ ആണെന്നും അതുകൊണ്ടാണ് പ്രിയങ്ക ഗാന്ധിയും രാഹുല്‍ഗാന്ധിയും അവിടെ ജയിച്ചത് എന്നായിരുന്നു നിതേഷ് റാണെയുടെ പരാമര്‍ശം.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*

2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ കേരളത്തെ ‘മിനി പാകിസ്ഥാന്‍’ എന്ന് വിളിച്ചാക്ഷേപിക്കാന്‍ ബി ജെ പി നേതാവിന് കരുത്ത് നല്‍കിയത് സി.പി.എം നേതാവ് എ. വിജയരാഘവനെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. മഹാരാഷ്ട്ര ബി.ജെ.പി മന്ത്രി നിതേഷ് റാണെയുടെ പ്രസ്താവന ശുദ്ധ അസംബന്ധമാണെന്നും റാണെയെ ഉടന്‍ മന്ത്രിസഭയില്‍ നിന്നു പുറത്താക്കാന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നടപടിയെടുക്കണമെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മഹാരാഷ്ട്രാ ചുമതലക്കാരനായ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വര്‍ഗീയ വിഷം തലക്ക് പിടിച്ച് രാജ്യദ്രോഹം തുപ്പുന്ന മഹാരാഷ്ട്ര മന്ത്രി നിതീഷ് റാണെയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും മോദിയും ഫഡ്നാവിസും രാജ്യസ്നേഹികളാണെങ്കില്‍ ഇന്ത്യയിലെ ഒരു സംസ്ഥാനത്തെ പാക്കിസ്ഥാനോടുപമിച്ച നിതേഷ് റാണെയെ മന്ത്രിസഭയില്‍നിന്നും പുറത്താക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് അതുല്‍ ലോന്ധെയും ആവശ്യപ്പെട്ടു.

https://dailynewslive.in/ സി.പി.എം നേതാവ് ഇ.പി ജയരാജന്റെ ആത്മകഥ ചോര്‍ന്നതില്‍ കേസെടുക്കാന്‍ നിര്‍ദേശം നല്‍കി എഡിജിപി. ക്രമസമാധാന ചുമതലയുള്ള എഡിജിപി കോട്ടയം ജില്ലാ പോലീസ് മേധാവി എ.ഷാഹുല്‍ ഹമീദിനാണ് നിര്‍ദേശം നല്‍കിയത്. പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിശ്വാസ വഞ്ചനാ കുറ്റവും ഡിജിറ്റല്‍ കോപ്പി പുറത്തുവിട്ടതുമായി ബന്ധപ്പെട്ട് ഐ.ടി ആക്ടും ചുമത്തും. ആത്മകഥ പകര്‍പ്പവകാശനിയമത്തിന്റെ പരിധിയില്‍വരുന്നതിനാല്‍ പോലീസിന് നേരിട്ട് കേസെടുക്കാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ കേസ് എടുക്കാന്‍ പ്രത്യേക പരാതി ആവശ്യമില്ലെന്ന നിര്‍ദേശമാണ് ഇപ്പോള്‍ എ.ഡി.ജി.പി കോട്ടയം എസ്പിക്ക് നല്‍കിയിരിക്കുന്നത്.

https://dailynewslive.in/ 2025ന്റെ രണ്ടാം പകുതിയോടെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് എയര്‍ കേരള പ്രവര്‍ത്തനം ആരംഭിക്കുമെന്ന് എയര്‍കേരള ചെയര്‍മാന്‍ അഫി അഹമ്മദും കിയാല്‍ എംഡി സി ദിനേഷ് കുമാറും. പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കണ്ണൂരില്‍നിന്ന് അടുത്തുള്ള വിമാനത്താവളങ്ങളിലേക്ക് എയര്‍ കേരള സര്‍വീസ് ആരംഭിക്കും.

https://dailynewslive.in/ ഡിജിറ്റല്‍ അഡിക്ഷനും അതുമായി ബന്ധപ്പെട്ട മാനസിക പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി ഡിജിറ്റല്‍ ഡി-അഡിക്ഷന്‍ സെന്റര്‍ ആരംഭിച്ച് കേരളാ പോലീസിന്റെ സോഷ്യല്‍ പോലീസിംഗ് ഡിവിഷന്‍ . ഡി-ഡാഡ് സെന്ററെന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്. 18 വയസ്സില്‍ താഴെയുള്ള കുട്ടികളെ സൗജന്യ കൗണ്‍സിലിംഗിലൂടെ ഡിജിറ്റല്‍ അഡിക്ഷനില്‍ നിന്നും മുക്തമാക്കുകയും സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗത്തെ കുറിച്ച് മാതാപിതാക്കള്‍ക്കുള്‍പ്പടെ ബോധവത്ക്കരണം നടത്തുകയുമാണ് ഡി-ഡാഡ് സെന്ററിലൂടെ ചെയ്യുന്നത്.

https://dailynewslive.in/ വെടിക്കെട്ടിന് നിബന്ധനകള്‍ ഏര്‍പ്പെടുത്തിയ കേന്ദ്ര വിജ്ഞാപനത്തിനെതിരെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ ഹൈക്കോടതിയില്‍ . കേന്ദ്ര സര്‍ക്കാരിന്റെ വാണിജ്യ വ്യവസായ വകുപ്പില്‍ നിന്ന് ഇറക്കിയ ഗസറ്റ് വിജ്ഞാപനം റദ്ദാക്കണമെന്നാണ് ദേവസ്വങ്ങള്‍ റിട്ട് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര വിജ്ഞാപനത്തിലെ നിബന്ധനകള്‍ ചൂണ്ടിക്കാട്ടിയാണ് വേല വെടിക്കെട്ടിന് ഇപ്പോള്‍ അനുമതി നിഷേധിച്ചത്.

https://dailynewslive.in/ ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനി പരോള്‍ ലഭിച്ചതിനെ തുടര്‍ന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങി. കൊടി സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് 30 ദിവസത്തെ പരോള്‍ അനുവദിച്ചത്. കമ്മീഷന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ ജയില്‍ ഡിജിപി പരോള്‍ അനുവദിക്കുകയായിരുന്നു. എന്നാല്‍ പൊലീസിന്റെ പ്രെബേഷന്‍ റിപ്പോര്‍ട്ട് പ്രതികൂലമായിട്ടും ജയില്‍ ഡിജിപി അനുകൂല നിലപാട് എടുക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

https://dailynewslive.in/ ടിപി വധക്കേസ് പ്രതി കൊടി സുനിക്ക് പരോള്‍ നല്‍കിയ സര്‍ക്കാര്‍ തീരുമാനം നിയമ സംവിധാനങ്ങളോടും നിയമ വാഴ്ചയോടുമുള്ള പരസ്യമായ വെല്ലുവിളിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പൊലീസ് റിപ്പോര്‍ട്ട് എതിരായിട്ടും മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ ഓഫീസിലെ ഉപജാപക സംഘത്തിന്റെയും ഇടപെടലിലാണ് കൊടി സുനിക്ക് പരോള്‍ അനുവദിച്ചതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

https://dailynewslive.in/ വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റേയും മകന്റെയും മരണത്തെ തുടര്‍ന്ന് ഉയര്‍ന്ന ആരോപണങ്ങളില്‍ വയനാട് എസ്പിക്ക് പരാതി നല്‍കി ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ. പണം വാങ്ങാന്‍ ആര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നില്ലെന്നും തന്റെ പേര് ഉപയോഗപ്പെടുത്തി ആരെങ്കിലും പണം കൈപ്പറ്റിയെങ്കില്‍ അന്വേഷണം വേണമെന്നും എംഎല്‍എ നല്‍കിയ പരാതിയില്‍ പറയുന്നു.

https://dailynewslive.in/ ക്രിസ്മസ് പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട കേസില്‍ എം.എസ് സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിലെ അധ്യാപകര്‍ ഇന്നലേയും ചോദ്യം ചെയ്യലിനു ഹാജരായില്ല. ഇന്നലെ രാവിലെ കോഴിക്കോട് ക്രൈം ബ്രാഞ്ച് ഓഫീസില്‍ എത്താനായിരുന്നു അന്വേഷണ സംഘം അധ്യാപകരോട് ആവശ്യപ്പെട്ടിരുന്നത്. ഇന്ന് ചോദ്യം ചെയ്യലിന് എത്താന്‍ മറ്റ് ചില അധ്യാപകരോടും ആവശ്യപ്പെട്ടിട്ടുണ്ട്.

https://dailynewslive.in/ തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിലെ വനിതാ ജീവനക്കാര്‍ വിശ്രമിക്കാനും വസ്ത്രം മാറാനും ഉപയോഗിക്കുന്ന മുറിയില്‍ സൂപ്പര്‍വൈസര്‍ ഒളിക്യാമറ വച്ച് സ്വകാര്യത പകര്‍ത്തിയെന്ന് പരാതി. സൂപ്പര്‍വൈസര്‍ ചാര്‍ജ് കൂടിയുളള ടെക്നിക്കല്‍ ഓഫീസര്‍ കെ ആര്‍ രാജേഷിനെതിരെയാണ് ആര്‍സിസി മെഡിക്കല്‍ ലബോറട്ടറി വിഭാഗത്തില്‍ ജോലിചെയ്യുന്ന ഒന്‍പത് ജീവനക്കാരുടെ ഗുരുതര പരാതി. വനിതാ ജീവനക്കാരുടെ പരാതി അഞ്ചുമാസമായി പൊലീസിനു കൈമാറാതെ ആര്‍സിസി അധികൃതര്‍ ഗുരുതര വീഴ്ച വരുത്തിയതായും ആരോപണമുണ്ട്. തുടര്‍ന്ന് ജീവനക്കാര്‍ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിയെ സമീപിക്കുകയായിരുന്നു.

https://dailynewslive.in/ കൊല്ലം കുണ്ടറയില്‍ അമ്മയെയും മുത്തച്ഛനെയും കൊലപ്പെടുത്തിയ കേസിലെ പ്രതി അഖില്‍ ശ്രീനഗറില്‍ നിന്ന് പിടിയിലായി. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ നാല് മാസത്തെ അന്വേഷണത്തിനൊടുവിലാണ് കുണ്ടറ സി ഐ വി. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

https://dailynewslive.in/ കാക്കനാട്ടെ എന്‍സിസി ക്യാമ്പിനിടെയുണ്ടായ ഭക്ഷ്യവിഷബാധയെ ചൊല്ലിയുള്ള സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളുരുത്തി സ്വദേശികളായ നിഷാദ്, നവാസ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. എന്‍സിസി ഓഫീസര്‍ക്ക് മര്‍ദ്ദനമേറ്റെന്ന പരാതിയിലാണ് നടപടി.

https://dailynewslive.in/ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ ഒരു ജീവന്‍ കൂടി നഷ്ടപ്പെട്ടത് സങ്കടകരമാണെന്നും വന്യജീവി ആക്രമണം തുടരുമ്പോഴും ഒരു നടപടിയും സ്വീകരിക്കാതെ സംസ്ഥാന സര്‍ക്കാരും വനംവകുപ്പും കാഴ്ച്ചക്കാരെ പോലെ നോക്കി നില്‍ക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ജനങ്ങളെ അണിനിരത്തിയുള്ള പ്രക്ഷോഭത്തിന് യു.ഡി.എഫ് നേതൃത്വം നല്‍കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.

https://dailynewslive.in/ സ്ത്രീധനപീഡനത്തെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്ത കേസിലെ പ്രതി കിരണിന് 30 ദിവസത്തെ പരോള്‍. പൊലിസ് റിപ്പോര്‍ട്ട് എതിരായിട്ടും ജയില്‍ മേധാവിയാണ് പരോള്‍ അനുവദിച്ചത്. 10 വര്‍ഷത്തെ തടവിനാണ് കിരണിനെ ശിക്ഷിച്ചത്.

https://dailynewslive.in/ ഇടുക്കിയില്‍ കാട്ടാനകളുടെ ആക്രമണത്തില്‍ യുവാവ് മരണപ്പെട്ട സംഭവത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി വിശദമായ റിപ്പോര്‍ട്ട് പതിനഞ്ച് ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ് ആവശ്യപ്പെട്ടു.

https://dailynewslive.in/ എം.ടി വാസുദേവന്‍ നായര്‍ക്ക് ആദരമര്‍പ്പിക്കുന്നതിനായി കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പ് ഇന്ന് സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ ഇന്ന് വൈകിട്ട് 3 മണിക്ക് നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കും.

https://dailynewslive.in/ തൃശൂര്‍ കുന്നംകുളം ആര്‍ത്താറ്റ് കിഴക്കുമുറിയില്‍ വീട്ടമ്മയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. നാടന്‍ചേരി വീട്ടില്‍ സിന്ധുവാണ് (50) മോഷണ ശ്രമത്തിനിടെ കൊല്ലപ്പെട്ടത്. സംഭവത്തില്‍ മുതുവറ സ്വദേശി കണ്ണന്‍ പൊലീസ് പിടിയിലായി. ഇയാളില്‍ നിന്നും തൊണ്ടിമുതലായ സ്വര്‍ണ്ണം കണ്ടെടുത്തിട്ടുണ്ട്. നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. വെട്ടി വീഴ്ത്തിയ ശേഷം കഴുത്ത് അറുത്ത് മാറ്റിയ നിലയിലായിരുന്നു മൃതദേഹം. സിന്ധുവിന്റെ സഹോദരീഭര്‍ത്താവാണ് കണ്ണനെന്ന് കുന്നംകുളം എസ്പി വ്യക്തമാക്കി. മോഷണ ശ്രമം മാത്രമല്ല മുന്‍ വൈരാഗ്യം ഉണ്ടെന്ന സംശയവും പോലീസ് പറയുന്നുണ്ട്.

https://dailynewslive.in/ കോഴിക്കോട് കൂടരഞ്ഞിയില്‍ വിനോദ സഞ്ചാരികളുമായി പോവുകയായിരുന്ന ടൂറിസ്റ്റ് ട്രാവലര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ 6 വയസ്സുകാരി മരിച്ചു. ചങ്കുവെട്ടി സ്വദേശി എലിസ ആണ് മരിച്ചത്.പരിക്കേറ്റവരെ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

https://dailynewslive.in/ തിരുവനന്തപുരം വേളി സെന്റ് തോമസ് പള്ളിക്ക് സമീപമുള്ള ബീച്ചില്‍ കുളിക്കാനിറങ്ങിയ യുവാവിനെ രക്ഷിക്കാനിറങ്ങി അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന രണ്ടു പേര്‍ മരിച്ചു. വലിയവേളി സ്വദേശികളായ കെവിന്‍ (28), ജോഷി (40) എന്നിവരാണ് മരിച്ചത്.

https://dailynewslive.in/ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളന വേദിക്കരികില്‍ ദേഹത്ത് ഇന്ധനം ഒഴിച്ച് തീ കൊളുത്തി ആത്മഹത്യാ ശ്രമം നടത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. വിഴിഞ്ഞം കരയടിവിള വട്ടവിള തോട്ടരികത്ത് വീട്ടില്‍ രതീഷാണ് മരിച്ചത്. തീര്‍ത്താലും തീരാത്ത കടബാധ്യതയാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് രതീഷ് മജിസ്ട്രേറ്റിന് മൊഴി നല്‍കിയിരിക്കുന്നത്.

https://dailynewslive.in/ റിയാദിലെ ജയിലില്‍ 18 വര്‍ഷമായി കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമിന്റെ മോചനം ഇനിയും വൈകും. ഇന്നലെ റിയാദ് ക്രിമിനല്‍ കോടതിയില്‍ നടന്ന സിറ്റിങ്ങില്‍ കേസ് പരിഗണിച്ചെങ്കിലും കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്ന് പറഞ്ഞ് കേസ് മാറ്റിവെച്ചു. കേസ് മാറ്റിയത് ജനുവരി 15ലേക്കാണ്. മോചനകാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അഞ്ചാമത്തെ കോടതി സിറ്റിങ്ങാണ് ഇന്നലെ നടന്നത്.

https://dailynewslive.in/ മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ യെമന്‍ പ്രസിഡന്റ് റഷാദ് അല്‍ അലീമിയുടെ അനുമതി. നിലവില്‍ യെമന്റെ തലസ്ഥാനമായ സനയിലെ ജയിലിലുള്ള നിമിഷപ്രിയയുടെ വധശിക്ഷ ഒരു മാസത്തിനകം നടപ്പാക്കിയേക്കും. കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാല്‍ അബ്ദു മെഹ്ദിയുടെ കുടുംബമായും അദ്ദേഹമുള്‍പ്പെടുന്ന ഗോത്രത്തിന്റെ തലവന്‍മാരുമായും മാപ്പപേക്ഷയ്ക്കുള്ള ചര്‍ച്ചകള്‍ ഫലം കാണാതെ വന്നതോടെയാണ് ശിക്ഷ നടപ്പാക്കുന്നത്.

https://dailynewslive.in/ മന്‍മോഹന്‍ സിംഗിന്റ സ്മാരക വിവാദത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ പുതിയ ആരോപണവുമായി ബിജെപി. രാജ്യത്ത് ദുഃഖാചരണം തുടരുമ്പോള്‍ പുതുവര്‍ഷം ആഘോഷിക്കാന്‍ രാഹുല്‍ വിയറ്റ്നാമിലേക്ക് കടന്നെന്ന് ബിജെപി ആരോപിച്ചു. ചിതാഭസ്മ നിമജ്ജനത്തില്‍ കുടുംബത്തിന്റെ സ്വകാര്യത മാനിച്ചാണ് പങ്കെടുക്കാതിരുന്നതെന്ന് കോണ്‍ഗ്രസ് നേരത്തെ വാര്‍ത്താക്കുറിപ്പിറക്കിയിരുന്നു.

https://dailynewslive.in/ മൂന്ന് ആവശ്യങ്ങള്‍ ഉന്നയിച്ച് തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി. തമിഴ്നാട്ടില്‍ ക്രമസമാധാനം ഉറപ്പാക്കണം, സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി വേണം, വെള്ളപ്പൊക്കത്തില്‍ കേന്ദ്ര സഹായത്തിനു ഇടപെടണം എന്നിവയാണ് ആവശ്യങ്ങള്‍.

https://dailynewslive.in/ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ പദ്ധതി പ്രഖ്യാപനവുമായി ആം ആദ്മി പാര്‍ട്ടി ദേശിയ അദ്ധ്യക്ഷന്‍ അരവിന്ദ് കെജരിവാള്‍. ദില്ലിയില്‍ ക്ഷേത്രത്തിലെ പൂജാരിമാര്‍ക്കും ഗുരുദ്വാരയിലെ പുരോഹിതര്‍ക്കും പ്രതിമാസം പതിനെണ്ണായിരം രൂപ ഓണറേറിയം ലഭിക്കുന്ന പൂജാരി ഗ്രന്ഥി സമ്മാന്‍ യോജന പ്രഖ്യാപിച്ചു. പദ്ധതിയുടെ രജിസ്ട്രേഷന്‍ ഇന്ന് ആരംഭിക്കും.

https://dailynewslive.in/ ഹൈ ടെന്‍ഷന്‍ വൈദ്യുതി ലൈനിലേക്ക് കുരങ്ങന്‍ ചാടിയതിനു പിന്നാലെ ഓടിക്കൊണ്ടിരുന്ന ബൈക്കിലേക്ക് വൈദ്യുതി ലൈന്‍ പൊട്ടിവീണ് ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ മൂന്ന് പേര്‍ മരിച്ചു. നഗരത്തിലെ സോന്‍ബര്‍സ മാര്‍ക്കറ്റ് പ്രദേശത്തായിരുന്നു സംഭവം. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവും രണ്ട് പെണ്‍ കുട്ടികളുമാണ് മരിച്ചത്.

https://dailynewslive.in/ അസര്‍ബയ്ജാന്‍ എയര്‍ലൈന്‍സ് വിമാനാപകടത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി ശിക്ഷിക്കുമെന്ന് റഷ്യ വാക്കുനല്‍കിയതായി അസര്‍ബെയ്ജാന്‍. കുറ്റവാളികളെ കണ്ടെത്തി അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ‘തീവ്രമായ നടപടികള്‍’ സ്വീകരിക്കുമെന്നാണ് റഷ്യയുടെ അന്വേഷണ സമിതി അസര്‍ബെയ്ജാന് നല്‍കിയിരിക്കുന്ന ഉറപ്പ്.

https://dailynewslive.in/ ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിലെ ഇന്ത്യയുടെ തോല്‍വിക്കുപിന്നാലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കെതിരെ മുന്‍താരം രവി ശാസ്ത്രി. പരമ്പരയ്ക്കുശേഷം രോഹിത് ഒരു തീരുമാനമെടുക്കേണ്ടി വരുമെന്ന് രവി ശാസ്ത്രി വ്യക്തമാക്കി. അതേസമയം വിരാട് കോലി ഇനിയും മൂന്നോ നാലോ വര്‍ഷം കൂടി ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്ക് പ്രകാരം 24,000 ടണ്‍ സ്വര്‍ണം ഇന്ത്യന്‍ വനിതകള്‍ക്ക് സ്വന്തം. നിലവിലെ വിലയനുസരിച്ച് ഏതാണ്ട് 11 ലക്ഷം കോടി രൂപയിലധികം വിലയുണ്ടാകുമെന്നാണ് കണക്ക്. ലോകത്ത് ആഭരണ രൂപത്തിലുള്ള സ്വര്‍ണ ശേഖരത്തിന്റെ 11 ശതമാനം വരുമിത്. യു.എസും റഷ്യയും അടങ്ങുന്ന അഞ്ച് വമ്പന്‍ രാജ്യങ്ങളുടെ പക്കലുള്ളതിനേക്കാള്‍ സ്വര്‍ണം ഇന്ത്യന്‍ വനിതകളുടെ കയ്യിലുണ്ട്. യു.എസ് 8,000 ടണ്ണും ജര്‍മനി 3,300 ടണ്ണും ഇറ്റലി 2,450 ടണ്ണും ഫ്രാന്‍സ് 2,400 ടണ്ണും റഷ്യ 1,900 ടണ്ണും സ്വര്‍ണമാണ് ഗോള്‍ഡ് റിസര്‍വായി സൂക്ഷിക്കുന്നത്. മൊത്തത്തില്‍ കൂട്ടിയാലും 18,050 ടണ്‍ മാത്രമേ ആകുന്നുള്ളൂ. അന്താരാഷ്ട്ര നാണയ നിധി പോലുള്ള സംഘടനകളുടെ സ്വര്‍ണ ശേഖരത്തെ കവച്ചു വക്കുന്ന രീതിയിലാണ് ഇന്ത്യന്‍ വനിതകളുടെ സ്വര്‍ണ സമ്പാദ്യം. ഇന്ത്യന്‍ സ്വര്‍ണ ശേഖരത്തിന്റെ 40 ശതമാനവും സംഭാവന ചെയ്യുന്നത് തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളാണ്. മലയാളിയുടെ വാര്‍ഷിക സ്വര്‍ണ ഉപയോഗം 200-225 ടണ്ണിന് മുകളിലാണ്. സ്വര്‍ണവും വെള്ളിയും വ്യാപാരം ചെയ്യുന്ന 15,000ലധികം സ്ഥാപനങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്ക്.

https://dailynewslive.in/ മലയാളത്തില്‍ ഒട്ടേറെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച ബാനറായ ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്സ് ഒരുക്കുന്ന പുതിയ ചിത്രമായ ‘നാരായണീന്റെ മൂന്നാണ്മക്കള്‍’ എന്ന ചിത്രലെ പുതിയ ഗാനം പുറത്ത്. ‘നീ അറിയാതൊരു നാള്‍’ എന്നു തുടങ്ങുന്ന ഗാനം രചിച്ചിരിക്കുന്നത് റഫീക്ക് അഹമ്മദ് ആണ്. രാഹുല്‍ രാജിന്റെ സംഗീതത്തില്‍ സുചിത് സുരേശനാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. കുടുംബത്തില്‍ നിന്നും ചില സാഹചര്യങ്ങളാല്‍ മാറി നിന്നിരുന്ന ഇളയ മകന്റെ കടന്നു വരവോടെ ആ കുടുംബത്തില്‍ അരങ്ങേറുന്ന രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ ദൃശ്യവത്കരിക്കുന്നത്. ശരണ്‍ വേണുഗോപാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജനുവരി 16-നാണ് ചിത്രം തീയറ്ററുകളില്‍ എത്തുക. ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. തോമസ് മാത്യു, ഗാര്‍ഗി അനന്തന്‍, ഷെല്ലി എന്‍ കുമാര്‍, സജിത മഠത്തില്‍, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. ഒരു നാട്ടിന്‍ പുറത്തെ ഒരു തറവാട് വീട് കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥാതന്തു.

https://dailynewslive.in/ അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, അനശ്വര രാജന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്ത ‘എന്ന് സ്വന്തം പുണ്യാളന്‍’ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ കേരളത്തില്‍ വിതരണം ചെയ്യുന്ന ചിത്രം 2025 ജനുവരി 10 നു റിലീസ് ചെയ്യും. ട്രൂത്ത് സീക്കേഴ്സ് പ്രൊഡക്ഷന്‍സ് ഹൗസിന്റെ ബാനറില്‍ ലിഗോ ജോണ്‍ ആണ് ഈ ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്. മലയാളത്തിലും തമിഴിലും ആയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. അനശ്വരാ രാജനും അര്‍ജുന്‍ അശോകനും ബാലുവും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ് ‘എന്ന് സ്വന്തം പുണ്യാളന്‍’. രഞ്ജി പണിക്കര്‍, ബൈജു, അല്‍ത്താഫ്, അഷ്‌റഫ്, മീനാ രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വര്‍ഗീസ്, സുര്‍ജിത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

https://dailynewslive.in/ മാരുതിയുടെ ജനപ്രിയ സെഡാനായ ഡിസയര്‍ തുടര്‍ച്ചയായി പുതിയ വില്‍പ്പന റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. 2024 ജനുവരി മുതല്‍ നവംബര്‍ വരെ ഈ കാറിന് ആകെ 1,51,415 പുതിയ ഉപഭോക്താക്കളെ ലഭിച്ചു. കഴിഞ്ഞ മാസം 11 ന് ഇന്ത്യന്‍ വിപണിയില്‍ മാരുതി ഡിസയറിന്റെ അപ്‌ഡേറ്റ് പതിപ്പ് കമ്പനി അവതരിപ്പിച്ചു. കുടുംബ സുരക്ഷയ്ക്കായുള്ള ക്രാഷ് ടെസ്റ്റില്‍ ഗ്ലോബല്‍ എന്‍സിഎപി പുതിയ ഡിസയറിന് 5-സ്റ്റാര്‍ റേറ്റിംഗ് ലഭിച്ചു. ആകെ 7 കളര്‍ ഓപ്ഷനുകളിലാണ് പുതിയ മാരുതി ഡിസയര്‍ ലഭ്യമാകുന്നത്. കമ്പനി പുതിയ ഡിസയറില്‍ 1.2 ലിറ്റര്‍ 3-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് നല്‍കിയിരിക്കുന്നത്. ഈ എഞ്ചിന്‍ പരമാവധി 81.58 ബിഎച്ച്പി കരുത്തും 111.7 എന്‍എം പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ പ്രാപ്തമാണ്. 6.79 ലക്ഷം മുതല്‍ 10.14 ലക്ഷം രൂപ വരെയാണ് മാരുതി ഡിസയറിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില.

https://dailynewslive.in/ മനുഷ്യാനുഭവത്തിന്റെ അനന്ത വൈചിത്ര്യം കൊണ്ട് മനം നിറയ്ക്കുന്ന നാലു കഥകള്‍. ഈ കഥകള്‍ മലയാളിയുടെ ഹൃദയാകാശത്ത് മഴവില്‍കൊടിപോലെ നറുംദീപ്തി പ്രസരിപ്പിക്കുന്നുണ്ട്. ഇനിയും പല കഥാകാലങ്ങളെ അഭിമുഖീകരിക്കാന്‍ തക്ക ഉള്‍ക്കനമുളള കഥകള്‍. വായനയെ അനുഭൂതിധന്യമാക്കുന്ന പതനം, കുറുക്കന്റെ കല്ല്യാണം, ജോക്കര്‍, മഹാനഗരത്തിന്റെ പശ്ചാത്തലത്തില്‍-എന്നീ കഥകളുടെ സമാഹാരം. ‘പതനം’. എം ടി വാസുദേവന്‍ നായര്‍. കറന്റ് ബുക്സ് തൃശൂര്‍. വില 90 രൂപ.

https://dailynewslive.in/ വേനല്‍കാലത്തും ചൂടു കൂടുമ്പോഴും ദാഹം അടങ്ങാത്തത് സാധാരണമാണ്. എന്നാല്‍ ഏതു നേരവും വെള്ളം കുടിക്കാന്‍ ദാഹം തോന്നുന്ന പ്രവണത അത്ര ആരോഗ്യകരമല്ല. ഇന്ത്യയില്‍ ചെറുപ്പക്കാര്‍ക്കിടയില്‍ ഇത്തരത്തില്‍ അമിതദാഹം അനുഭവിക്കുന്നവരുടെ എണ്ണം കൂടിവരികയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പോളിഡിപ്സിയ എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്. നിര്‍ജലീകരണമാണ് പോളിഡിപ്സിയക്കുള്ള പ്രധാന കാരണം. ചെറുപ്പക്കാര്‍ക്കിടയിലെ പോളിഡിപ്സിയ പ്രീ-ഡയബറ്റിസ് രോഗാവസ്ഥയുടെ പ്രധാന ലക്ഷണമാകാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്ന അവസ്ഥയാണ് പ്രീ ഡയബറ്റിസ്. എന്നാല്‍, ഇത് പ്രമേഹമായിരിക്കില്ല. പ്രമേഹബാധിതരില്‍ കാണുമ്പോലെയുള്ള പ്രകടമായ ലക്ഷണങ്ങളൊന്നും ഇവരില്‍ കാണാറില്ല. പ്രീ ഡയബറ്റിസില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുമ്പോള്‍, മൂത്രത്തിലൂടെ അധിക പഞ്ചസാര നീക്കം ചെയ്യാന്‍ ശരീരം ശ്രമിക്കുന്നു. ഇത് ഒരേസമയം ശരീരത്തിലെ ജലനഷ്ടത്തിലേക്കും നയിക്കുന്നു. റെറ്റിനോപ്പതി, ന്യൂറോപ്പതി, വൃക്കരോഗം, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ പല സങ്കീര്‍ണതകളും വരാനുള്ള സാധ്യത പ്രീ ഡയബറ്റിസുള്ളവരില്‍ കൂടുതലാണ്. അമിതവണ്ണമുള്ളവര്‍, അടുത്ത ബന്ധുക്കള്‍ക്ക് പ്രമേഹമുള്ളവര്‍, ഗര്‍ഭകാല പ്രമേഹമുണ്ടായിരുന്നവര്‍, പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രം ഉള്ളവര്‍, വ്യായാമം ചെയ്യാത്തവര്‍ തുടങ്ങിയവരാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്.

*ശുഭദിനം*

*കവിത കണ്ണന്‍*

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിയാന്‍ എന്നൊരു രാക്ഷസന്‍ എല്ലാ വര്‍ഷത്തിന്റെയും തുടക്കത്തില്‍ ചൈനീസ് ഗ്രാമങ്ങള്‍ ആക്രമിച്ചുപോന്നു. വലിയ ശബ്ദങ്ങള്‍ രാക്ഷസന് പേടിയായിരുന്നു. കൂടാതെ ചുവപ്പ് നിറവും, ശക്തിയേറിയ വെളിച്ചങ്ങളും രാക്ഷസന്‍ പേടിച്ചിരുന്നു. ഇത് നാട്ടുകാര്‍ക്ക് മനസ്സിലായപ്പോള്‍ പടക്കം പൊട്ടിച്ചും വലിയ പന്തങ്ങള്‍ കത്തിച്ചും കടുംചുവപ്പ് വസ്ത്രങ്ങള്‍ കാട്ടിയും അവര്‍ രാക്ഷസനെ ഓടിപ്പിച്ചു. കാലങ്ങള്‍ കഴിഞ്ഞതോടെ അതൊരു ഉത്സവമായി മാറി. പഴയവര്‍ഷത്തെ ആട്ടിയോടിച്ച് പുതിയ വര്‍ഷത്തെ സ്വാഗതം ചെയ്യാനുള്ള ആഘോഷം. സമ്പൂര്‍ണ്ണ ശുചീകരണം ചൈനീസ് പുതുവര്‍ഷത്തിന്റെ ഒരു പ്രത്യേകതയാണ്. പുതുവര്‍ഷത്തിന് ഏകദേശം 15 ദിവസം മുമ്പേ ശുചീകരണം ആരംഭിക്കും. ശുചിയാക്കിയിട്ട തങ്ങളുടെ പരിസരങ്ങളിലേക്ക് പുതിയ വര്‍ഷം നിറയെ ഭാഗ്യം കൊണ്ട് നിറയ്ക്കും എന്നവര്‍ വിശ്വസിക്കുന്നു. നമ്മുടെ പുതുവര്‍ഷവും ഇങ്ങെത്തിയിരിക്കുന്നു.. മനസ്സിലെ കാലുഷ്യങ്ങള്‍ തുടച്ചുനീക്കി, പുതിയൊരു തുടക്കത്തിലേക്ക് കടക്കാന്‍ നമുക്ക് സാധിക്കട്ടെ – ശുഭദിനം.