◾https://dailynewslive.in/ കലൂര്‍ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ വിഐപി ഗാലറിയില്‍ നിന്ന് താഴേക്ക് വീണ് ഗുരുതര പരിക്കേറ്റ തൃക്കാക്കര എംഎല്‍എ ഉമ തോമസിന്റെ ആരോഗ്യസ്ഥിതി നിലവില്‍ ആശങ്കാജനകമല്ലെന്ന് ഡോക്ടര്‍മാരുടെ വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട്. എം.എല്‍.എ യുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടി കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് പുലര്‍ച്ചെ 1. 45 ഓടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തിറക്കിയത്. നിലവിലുള്ള ചികിത്സ തൃപ്തികരമെന്നും സംഘം വിലയിരുത്തി. തുടര്‍ ചികിത്സകളും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
◾https://dailynewslive.in/ നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ട് 12000 നര്‍ത്തകര്‍ അണിനിരന്ന നൃത്തപരിപാടി കാണാനായി സ്റ്റേഡിയത്തിലെത്തിയ ഉമാ തോമസ് എംഎല്‍എ മന്ത്രി സജി ചെറിയാനെ അഭിവാദ്യം ചെയ്ത ശേഷം തന്റെ ഇരിപ്പിടത്തിലേക്ക് ഇരിക്കാനായുമ്പോള്‍ വി.ഐ.പി സുരക്ഷയ്ക്കായി ഒരുക്കിയ ബാരിക്കേഡില്‍ പിടിത്തം കിട്ടാതെ വീഴുകയായിരുന്നു. ബാരിക്കേഡിന്റെ സ്ഥാനത്ത് ക്യൂ മാനേജ് ചെയ്യാന്‍ ഉപയോഗിക്കുന്ന റിബ്ബണ്‍ കെട്ടിവച്ചായിരുന്നു നിര്‍മാണെന്നും ആരോപണമുണ്ട്. താഴെ കോണ്‍ക്രീറ്റ് സ്ലാബില്‍ തലയിടിച്ച് വീണ എംഎല്‍എയെ ഉടനെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. തുടര്‍ ചികിത്സക്കായി ഉമ തോമസിനെ വെന്റിലേറ്ററിലേക്ക് മാറ്റി. സിടി സ്‌കാന്‍, എംആര്‍ഐ സ്‌കാന്‍ അടക്കമുള്ള പരിശോധനകള്‍ക്ക് ശേഷമാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. വീഴ്ചയില്‍ വാരിയെല്ല് പൊട്ടി ശ്വാസകോശത്തില്‍ മുറിവേറ്റെന്നും, തലച്ചോറില്‍ മുറിവുണ്ടായെന്നും നട്ടെല്ലിന് പരുക്കുണ്ടെന്നും കൊച്ചി റിനൈ മെഡിസിറ്റിയിലെ ഡോക്ടര്‍മാര്‍ നേരത്തെ പറഞ്ഞിരുന്നു.
*കെ.എസ്.എഫ്.ഇ*
*സ്‌ക്രീന്‍ ഷോട്ട് മത്സരം*
സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*ഡിസംബര്‍ 29 ലെ വിജയി : പ്രദീപ്, ഇരിങ്ങാപ്പുറം പോസ്റ്റ്, ഗുരുവായൂര്‍, തൃശൂര്‍*
◾https://dailynewslive.in/ തൃക്കാക്കര എം.എല്‍.എ. ഉമാ തോമസിന്റെ ചികിത്സയുടെ ഭാഗമായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. എല്ലാ ചികിത്സാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 24 മണിക്കൂര്‍ മുതല്‍ 48മണിക്കൂറിനുള്ളില്‍ റിക്കവര്‍ ചെയ്യുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
◾https://dailynewslive.in/ ഭയപ്പെട്ടത് പോലെയുള്ള സംഭവങ്ങളൊന്നുമില്ലെന്നും ശുഭകരമായ വാര്‍ത്തയാണ് ലഭിക്കുന്നതെന്നും ഉമാ തോമസിനെ സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വീഴ്ച ഉണ്ടായിട്ടുണ്ടോയെന്ന മാധ്യമ പ്രവവര്‍ത്തകരുടെ ചോദ്യത്തിന്, അതെല്ലാം പിന്നീട് പരിശോധിക്കാമെന്നും ഇപ്പോള്‍ ഞങ്ങളുടെ പരിഗണന ഏറ്റവും മികച്ച ചികിത്സ ഉമാ തോമസിന് നല്‍കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഉമാ തോമസിന് പരിക്കേറ്റ സംഭവത്തില്‍ സുരക്ഷാ വീഴ്ചയുണ്ടോ എന്ന് പരിശോധിക്കുമെന്ന് കൊച്ചി ഡിസിപി കെ.എസ്.സുദര്‍ശന്‍ വ്യക്തമാക്കി.
◾https://dailynewslive.in/ തേക്കിന്‍ കൂപ്പില്‍ പശുവിനെ അഴിക്കാന്‍ പോയ യുവാവിന് കാട്ടാന ആക്രമണത്തില്‍ ദാരുണാന്ത്യം. ഇടുക്കി മുള്ളരിങ്ങാട് സ്വദേശി അമര്‍ ഇലാഹി (22) ആണ് മരിച്ചത്. ഉച്ചക്ക് ശേഷം ഇടുക്കി മുള്ളരിങ്ങാട് അമേല്‍ തൊട്ടിയില്‍ മൂന്നുമണിയോടെയാണ് സംഭവം. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരാണ് അമര്‍ ഇലാഹിയും കുടുംബവും. കാട്ടാനയുടെ ആക്രമണത്തില്‍ അമര്‍ ഇലാഹിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തൊടുപുഴ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇയാള്‍ക്കൊപ്പം കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ X’mas, New Year Celebrations*
പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.
*പുളിമൂട്ടില്‍ സില്‍ക്‌സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ അമര്‍ ഇലാഹി കാട്ടാന ആക്രമണത്തില്‍ മരിച്ച സംഭവത്തില്‍ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. സംഭവത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനില്‍ നിന്നും വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വീഴ്ച സംഭവിച്ചോ എന്ന കാര്യം പരിശോധിക്കുമെന്നും പറഞ്ഞ മന്ത്രി പ്രദേശത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്താനും നിര്‍ദേശിച്ചു. യുദ്ധകാലാടിസ്ഥാനത്തില്‍ സോളാര്‍ ഫെന്‍സിങ് സ്ഥാപിക്കുമെന്നും സര്‍ക്കാര്‍ വിഷയം ഗൗരവകരമായാണ് എടുത്തിരിക്കുന്നതെന്നും മന്ത്രി പ്രതികരിച്ചു. കുടുംബത്തിന് നാല് ലക്ഷം രൂപ നല്‍കുമെന്ന് ഡീന്‍ കുര്യാക്കോസ് എംപിയും അറിയിച്ചു.
◾https://dailynewslive.in/ ദക്ഷിണ കൊറിയയില്‍ ലാന്‍ഡിങ്ങിനിടെ ഉണ്ടായ അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന 179 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. രണ്ടു പേരെ മാത്രമാണ് ജീവനോടെ രക്ഷപ്പെടുത്താന്‍ സാധിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബാങ്കോക്കില്‍ നിന്ന് 181 പേരുമായി സഞ്ചരിച്ച ജെജു എയര്‍ വിമാനമാണ് ദക്ഷിണ കൊറിയയിലെ മുവാന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ അപകടത്തില്‍പ്പെട്ടത്. അതിദാരുണമായ സംഭവത്തില്‍ മാപ്പ് പറഞ്ഞ് വിമാനകമ്പനിയായ ജെജു എയര്‍ലൈന്‍സ് രംഗത്തെത്തിയയതിന് പിന്നാലെ സംഭവത്തിന്റെ പൂര്‍ണമായ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് കമ്പനി സിഇഒ കിം ഈ ബേ പ്രസ്താവനയില്‍ അറിയിച്ചു.
◾https://dailynewslive.in/ അമേരിക്കയുടെ 39ാമത്തെ പ്രസിഡന്റും നൊബേല്‍ സമ്മാന ജേതാവും ഡെമോക്രാറ്റ് നേതാവുമായിരുന്ന ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു. തന്റെ 100-ാമത്തെ വയസ്സിലായിരുന്നു അന്ത്യം. 1977 മുതല്‍ 1981വരെയായിരുന്നു അദ്ദേഹം അമേരിക്കയുടെ പ്രസിഡന്റായത്. ജീവിതപങ്കാളിയായിരുന്ന റോസലിന്‍ കഴിഞ്ഞ നവംബറില്‍ അന്തരിച്ചു.
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*
2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തില്‍ നിന്ന് മടങ്ങി. ബിഹാര്‍ ഗവര്‍ണറായാണ് ആരിഫ് മുഹമ്മദ് ഖാനെ നിയമിച്ചിരിക്കുന്നത്. തലസ്ഥാനത്തുണ്ടായിട്ടും മുഖ്യമന്ത്രി രാജ്ഭവനിലേക്ക് സൗഹൃദസന്ദര്‍ശനം പോലും നടത്തിയില്ല. മന്ത്രിമാരും പോയില്ല. ചീഫ് സെക്രട്ടറിയും കളക്ടറും രാജ്ഭവനിലെത്തി. മലയാളത്തില്‍ യാത്ര പറഞ്ഞാണ് ഗവര്‍ണര്‍ മടങ്ങിയത്. കേരളവുമായുള്ള ബന്ധം ആജീവനാന്തം തുടരുമെന്നും കേരളത്തിന് ഹൃദയത്തില്‍ പ്രത്യേക സ്ഥാനം ഉണ്ടാകുമെന്നും തന്ന സ്നേഹത്തിന് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ യാത്രയയക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി ചെല്ലാത്തത് ലജ്ജാകരമെന്ന് ബിജെപി നേതാവ് വി മുരളീധരന്‍. സംസ്ഥാന സര്‍ക്കാര്‍ സാമാന്യ മര്യാദ പോലും കാട്ടിയില്ലെന്നും കേരളത്തിന്റെ ആതിഥ്യ മര്യാദയ്ക്ക് വിരുദ്ധമാണ് നടപടിയെന്നും അദ്ദേഹം വിമര്‍ശിച്ചു.
◾https://dailynewslive.in/ ജനങ്ങള്‍ക്ക് ലഭിക്കേണ്ട നീതി ഒട്ടും വൈകരുതെന്നും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് പരിഹാരം നീട്ടിക്കൊണ്ടുപോകുന്ന പ്രവണതകള്‍ അവസാനിപ്പിക്കണമെന്നും വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍. കല്‍പ്പറ്റ സെന്റ് ജോസഫ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്തുകളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾https://dailynewslive.in/ വയനാട് പുനരധിവാസം വൈകില്ലെന്നും ജനുവരി ആദ്യവാരം ഭൂമിയും വീടും നല്‍കാമെന്ന് വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുമെന്നും റവന്യൂ മന്ത്രി കെ രാജന്‍. വയനാട്ടിലെ ഭൂമി ഏറ്റെടുക്കല്‍ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് എസ്റ്റേറ്റ് ഉടമകള്‍ കോടതിയില്‍ എത്തിയതെന്നും അത് കോടതി അനുവദിച്ചിരുന്നെങ്കില്‍ വലിയ പ്രതിസന്ധിയായേനെയെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ സിപിഎം നേതാവ് ഇ പി ജയരാജന്റെ ആത്മകഥയിലെ ചില ഭാഗങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണമെങ്കില്‍ ഇപി ജയരാജന്‍ പുതിയ പരാതി നല്‍കണമെന്ന് പൊലീസ്. കട്ടന്‍ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം എന്ന ആത്മകഥ ചോര്‍ന്നത് ഡിസി ബുക്കില്‍ നിന്ന് തന്നെയെന്ന പൊലീസ് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഗൂഡാലോചന അന്വേഷിക്കാനാകില്ലെന്നും ഇപി പുതിയ പരാതി നല്‍കിയാല്‍ അന്വേഷിക്കുമെന്നുമാണ് കോട്ടയം എസ് പിയുടെ റിപ്പോര്‍ട്ട്.
◾https://dailynewslive.in/ സിപിഎമ്മിന് പരമ്പരാഗത വോട്ട് കുറയുന്നത് ബിജെപിയുടെ വോട്ട് വര്‍ദ്ധനവാണെന്നത് പരിഗണിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. അതിനെ ആലങ്കാരിക പദപ്രയോഗങ്ങളിലൂടെ വിലയിരുത്തിയിട്ട് കാര്യമില്ലെന്നും ചര്‍ച്ചകള്‍ പുറത്തു വരുമെന്ന് കരുതി മിണ്ടാതിരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പരിശോധിച്ചു മറുപടി നല്‍കാന്‍ ജില്ലാ കമ്മിറ്റിക്ക് കൈമാറുന്ന മിക്ക പരാതികളിലും നടപടിയില്ലെന്നും ലോക്സഭാ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ പോലും ജില്ലാ കമ്മിറ്റി അംഗങ്ങള്‍ സംഘടനാ ജോലികള്‍ ചെയ്തില്ലെന്നും അത് സംസ്ഥാന കമ്മിറ്റിയുടെ പരിശോധനയില്‍ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട ജില്ലാ സമ്മേളനത്തിലെ ചര്‍ച്ചക്ക് ശേഷമുള്ള മറുപടിയിലാണ് എം.വി ഗോവിന്ദന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
◾https://dailynewslive.in/ പത്തനംതിട്ട സിപിഎം ജില്ലാ സമ്മളനത്തില്‍ പൊലീസിന് വിമര്‍ശനം. പോലീസ് സ്റ്റേഷനില്‍ സിപിഎംകാരനാണെങ്കില്‍ ലോക്കപ്പ് ഉറപ്പാണെന്നും ബിജെപികാരനാണെങ്കില്‍ തലോടലാണെന്നുമാണ് വിമര്‍ശനം. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒരു പരിഗണനയും ലഭിക്കുന്നില്ലെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. ജി. സുധാകരനെ നിയന്ത്രിക്കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. സമ്മേളനത്തില്‍ മുതിര്‍ന്ന സിപിഎം നേതാവ് ഇപി ജയരാജനെതിരെയും വിമര്‍ശനം ഉയര്‍ന്നു . ബിജെപി നേതാവ് ജാവ്ദേക്കറുമായി കൂടിക്കാഴ്ച നടത്തിയതല്ല പ്രശ്നമെന്നും ദല്ലാള്‍ നന്ദകുമാറുമായി ഇപി ജയരാജന് എന്ത് ബന്ധമാണെന്നുള്ളതെന്നും പ്രതിനിധികള്‍ സമ്മേളനത്തിലെ ചര്‍ച്ചക്കിടെ ചോദിച്ചു.
◾https://dailynewslive.in/ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ വനം വകുപ്പ് ജീവനക്കാരായ ഒന്‍പത് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. ഉദ്യോഗസ്ഥര്‍ അനര്‍ഹമായ രീതിയില്‍ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ വിധേയമായി സസ്പെന്‍ഷന്‍ നടപടി സ്വീകരിച്ചത്. ഒരു എല്‍. ഡി. ടൈപിസ്റ്റ്, വാച്ചര്‍, ഏഴ് പാര്‍ട്ട് ടൈം സ്വീപര്‍മാരെയുമാണ് സസ്പെന്‍ഡ് ചെയ്തത്.
◾https://dailynewslive.in/ രണ്ട് കൃത്രിമ ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ ആദ്യമായി കൂട്ടിച്ചേര്‍ക്കുന്ന അതിസങ്കീര്‍ണ ഡോക്കിംഗ് പരീക്ഷണം ഇന്ന്. സ്‌പെയ്‌ഡെക്‌സ് എന്നാണ് ഈ ദൗത്യത്തിന് പേരിട്ടിരിക്കുന്നത്. ഇന്ന് രാത്രി 9.58നാണ് ഇരട്ട പേടകങ്ങളുമായി ഇസ്രൊയുടെ പിഎസ്എല്‍വി-സി60 വിക്ഷേപണ വാഹനം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് കുതിച്ചുയരും.
◾https://dailynewslive.in/ ചേളന്നൂര്‍ പോഴിക്കാവില്‍ ദേശീയ പാതയ്ക്കായി കനത്ത പോലീസ് കാവലില്‍ മണ്ണെടുപ്പ് നടക്കുന്ന സ്ഥലത്തേക്ക് നാട്ടുകാരുടെ പ്രതിഷേധ മാര്‍ച്ച്. പോലീസും നാട്ടുകാരും തമ്മില്‍ വാക്കേറ്റം നടന്നു. ദേശീയ പാതാ വികസനത്തിന്റെ ഭാഗമായി ഫില്‍ ചെയ്യാനുള്ള മണ്ണെടുക്കാനാണ് കരാര്‍ കമ്പനി പ്രവര്‍ത്തി നടത്തന്നത്. രണ്ട് മാസം മുന്‍പ് തന്നെ ഇതെച്ചൊല്ലി വലിയ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. നാട്ടുകാര്‍ കോടതിയെയും സമീപിച്ചിരുന്നു. ഇതിനു ശേഷം ജിയോളജി ഡിപ്പാര്‍ട്മെന്റ് നടത്തിയ സര്‍വ്വേയില്‍ മണ്ണെടുപ്പ് അശാസ്ത്രീയമാണെന്ന് അറിയിച്ചിരുന്നു.
◾https://dailynewslive.in/ കരുവന്നൂര്‍ ബാങ്ക് മുന്‍ മാനേജര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. കരുവന്നൂര്‍ തട്ടിപ്പ് കേസിലെ പ്രധാന പ്രതിയായ ബിജു കരിമീനെതിരെ കേസെടുക്കാനാണ് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. മൂര്‍ക്കനാട് പൊയ്യാറ പരേതനായ ഗൗതമിന്റെ ഭാര്യ ജയിഷ നല്‍കിയ പരാതിയിലാണ് കോടതി നടപടി. പോലീസില്‍ പലതവണ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് ഇവര്‍ കോടതിയെ സമീപിച്ചത്.
◾https://dailynewslive.in/ സിപിഎം മംഗലപുരം നേതൃത്വത്തിന്റെ പരാതിയില്‍ ബിജെപിയില്‍ ചേര്‍ന്ന സിപിഎം മുന്‍ ഏരിയാ സെക്രട്ടറി മധു മുല്ലശേരിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം മംഗലപുരം പൊലീസ് കേസെടുത്തു. ഏരിയാ സമ്മേളനത്തിന്റെ ഫണ്ട് തട്ടിയെടുത്തെന്ന് ആരോപിച്ച് തട്ടിപ്പ്, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്
◾https://dailynewslive.in/ തിരുവനന്തപുരത്തെ ഓപ്പണ്‍ ഡബിള്‍ഡക്കര്‍ സര്‍വീസുകളുടെ മാതൃകയില്‍ മൂന്നാറിലെ സഞ്ചാരികള്‍ക്കായി കെഎസ്ആര്‍ടിസി റോയല്‍ വ്യൂ എന്ന പേരില്‍ മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ സര്‍വീസ് ആരംഭിക്കും. സര്‍വ്വീസിന്റെ ഉദ്ഘാടനം ഡിസംബര്‍ 31 ന് ചൊവ്വാഴ്ച രാവിലെ 11:00 ന് ആനയറ സ്വിഫ്റ്റ് ആസ്ഥാനത്ത് നടക്കും.
◾https://dailynewslive.in/ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ഡെപ്യൂട്ടി നഴ്‌സിങ് സൂപ്രണ്ട് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പേരാമ്പ്ര സ്വദേശി ഡീന ജോണ്‍ (51) ആണ് സൂപ്രണ്ടിന്റെ മുറിയില്‍ വച്ച് ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ക്രിസ്തുമസ് അവധിയുമായി ബന്ധപ്പെട്ട വിഷയമാണ് ആത്മഹത്യാ ശ്രമത്തിന് കാരണം എന്നാണ് വിവരം. സംഭവത്തില്‍ ഡിഎംഒ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കേരള ഗവണ്‍മെന്റ് നഴ്സസ് അസോസിയേഷന്‍ രംഗത്തെത്തി.
◾https://dailynewslive.in/ പൊലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന് പുതിയ കാര്‍ വാങ്ങുന്നതിന് ധനവകുപ്പിന്റെ എതിര്‍പ്പ് മറികടന്ന് 30 ലക്ഷം അനുവദിച്ചു. ഇതുമായി ബന്ധപ്പെട്ടുള്ള മന്ത്രിസഭാ യോഗത്തിന്റെ കുറിപ്പും പുറത്തുവന്നു. നിലവില്‍ പൊലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്‍ ഉപയോഗിക്കുന്ന കാര്‍ മാറ്റേണ്ടതില്ലെന്നായിരുന്നു ധനവകുപ്പിന്റെ നിലപാട്. എന്നാല്‍, മുഖ്യമന്ത്രി ഇടപെട്ടതോടെ ധനവകുപ്പ് വഴങ്ങുകയായിരുന്നു.
◾https://dailynewslive.in/ നിലമ്പൂര്‍ നഗരസഭയില്‍ നിന്നുള്ള മാലിന്യം പാലക്കാട് നഗരസഭാ പരിധിയിലെ തിരുനെല്ലായി, തങ്കം ആശുപത്രി പരിസരം എന്നിവിടങ്ങളിലായി തള്ളിയെന്ന ആരോപണവുമായി പാലക്കാട് നഗരസഭ. ഇതിനെതിരെ നിയമനടപടി സ്വീകരിക്കാനാണ് നഗരസഭയുടെ തീരുമാനം. ശനിയാഴ്ച്ച രാത്രി 11 നും 4 നും ഇടയ്ക്കാണ് പാലക്കാട് നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യം ഉള്‍പ്പെടെ തള്ളിയിരിക്കുന്നത്. ലോറിയില്‍ മാലിന്യം കൊണ്ടു വരുന്നതും പ്രദേശത്ത് തള്ളുന്നതുമായ ദൃശ്യങ്ങള്‍ സി സി ടി വിയിലൂടെ നഗര സഭയ്ക്ക് ലഭിച്ചിട്ടുണ്ട്.
◾https://dailynewslive.in/ യു പ്രതിഭ എംഎല്‍യുടെ മകനെതിരായ കഞ്ചാവ് കേസിലെ എഫ്ഐആര്‍ന്റെ പകര്‍പ്പ് പുറത്ത്. കനിവ് ഉള്‍പ്പടെ ഉള്ളവര്‍ക്കെതിരെ കേസെടുത്തത് കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനുമെന്ന് എഫ്ഐആറില്‍ പറയുന്നു. കേസില്‍ ഒന്‍പതാം പ്രതിയാണ് കനിവ്. മകനെതിരെ ഉള്ളത് വ്യാജ വാര്‍ത്തയാണെന്ന വിശദീകരണവുമായി ഫേസ് ബുക്ക് ലൈവിലൂടെ യൂ പ്രതിഭ എംഎല്‍എ രംഗത്ത് എത്തിയിരുന്നു.
◾https://dailynewslive.in/ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ചട്ടം മറികടന്ന് അസി. പ്രൊഫസര്‍ നിയമനത്തിന് വിജ്ഞാപനമിറക്കി. 94 തസ്തികകളിലേക്കാണ് നിയമനം. 40 ആണ് വെറ്ററിനെറി സര്‍വകലാശാലയില്‍ അധ്യാപക നിയമനത്തിനുള്ള പ്രായപരിധി. എന്നാല്‍, വിജ്ഞാപനത്തില്‍ 50 വയസ്സാണ് കാണിച്ചിരിക്കുന്നത്. 2014-ല്‍ പ്രായ ഇളവ് നല്‍കി സര്‍വകലാശാലയില്‍ നിയമനം ലഭിച്ച ഏഴ് അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍ക്ക് ജോലി നഷ്ടമായിരുന്നു.
◾https://dailynewslive.in/ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം വോട്ടര്‍മാരുടെ ലിംഗാനുപാതത്തില്‍ കേരളം ഇന്ത്യയില്‍ രണ്ടാം സ്ഥാനത്തെത്തി. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 1,43,36,133 സ്ത്രീ വോട്ടര്‍മാരുണ്ട്. സംസ്ഥാനത്ത് മൊത്തം രേഖപ്പെടുത്തിയ വോട്ടിന്റെ 52.09 ശതമാനം സ്ത്രീകളാണെന്നതും ശ്രദ്ധേയമാണ്.
◾https://dailynewslive.in/ ബസുകളുടെ അമിതവേഗത്തെക്കുറിച്ച് പരാതിയുമായി നടന്‍ സന്തോഷ് കീഴാറ്റൂര്‍. തളിപ്പറമ്പ് നിന്നും കണ്ണൂരിലേക്ക് സ്വകാര്യബസില്‍ യാത്ര ചെയ്ത അനുഭവം വച്ചാണ് ബസുകള്‍ അമിതവേഗം അപകടം ഉണ്ടാക്കുന്നു എന്ന പരാതിയുമായി നടന്‍ സന്തോഷ് കീഴാറ്റൂര്‍ മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും അഭിസംബോധന ചെയ്ത് കത്ത് എഴുതിയിരിക്കുന്നത്.
◾https://dailynewslive.in/ സിനിമാ – സീരിയല്‍ നടന്‍ ദിലീപ് ശങ്കറെ തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരണ കാരണം വ്യക്തമായിട്ടില്ല. അമ്മ അറിയാതെ, സുന്ദരി, പഞ്ചാഗ്നി അടക്കം ഹിറ്റ് സീരിയലുകളില്‍ അഭിനയിച്ച താരമാണ്. സീരിയല്‍ അഭിനയത്തിനായാണ് ഇദ്ദേഹം ഹോട്ടലില്‍ മുറിയെടുത്തത് എന്നാണ് വിവരം.
◾https://dailynewslive.in/ ഭരണഘടന നിലവില്‍ വന്നതിന്റെ എഴുപത്തിയഞ്ചാം വാര്‍ഷിക പരിപാടികളുടെ ഭാഗമായി ഭരണഘടന സംരക്ഷണ പ്രചാരണ പരിപാടി തുടങ്ങുമെന്ന് മന്‍കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി . രാജ്യവ്യാപകമായി ഭരണഘടനയുടെ ആമുഖം വായിക്കുമെന്നും Constitution75.com എന്ന വെബ്സൈറ്റ് ഒരുക്കുമെന്നും പൗരന്മാരെ ഭരണഘടനയുമായി കൂടുതല്‍ അടുപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കലാ കായിക സിനിമാരംഗത്തെ ഇന്ത്യയുടെ പ്രവര്‍ത്തനത്തെ പ്രകീര്‍ത്തിച്ചും ആരോഗ്യരംഗത്തെ നേട്ടങ്ങളെക്കുറിച്ചും പ്രധാന മന്ത്രി മന്‍ കി ബാത്തിലെ പ്രഭാഷണത്തില്‍ ഉള്‍പ്പെടുത്തി.
◾https://dailynewslive.in/ മന്‍മോഹന്‍ സിംഗിന്റെ സംസ്‌കാര ചടങ്ങിലെ ഇരിപ്പിട വിവാദത്തില്‍ മറുപടിയുമായി ബിജെപി. ക്രമീകരണങ്ങള്‍ സജ്ജമാക്കിയത് ആര്‍മിയാണെന്നാണ് വിശദീകരണം. മന്‍മോഹന്‍ സിംഗിന്റെ കുടുംബത്തിന് അര്‍ഹിക്കുന്ന പരിഗണന നല്‍കിയെന്നും പ്രധാനമന്ത്രിയടക്കമുള്ളവര്‍ക്കൊപ്പം കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഇരിപ്പിടം നല്‍കിയെന്നും കൂടാതെ സംസ്‌ക്കാര സ്ഥലത്തെ ഇടം സൈനികര്‍ കൈയടക്കിയെന്ന വാദം തള്ളുന്നതായും ബിജെപി നേതൃത്വം വ്യക്തമാക്കി. സംസ്‌കാര വേളയില്‍ കുടുംബത്തെ അവഗണിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
◾https://dailynewslive.in/ അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ ചിതാഭസ്മം യമുനഘട്ടില്‍ നിമഞ്ജനം ചെയ്തു. ഗുരുദ്വാര മജ്ന ഘാട്ടിയ്ക്ക് സമീപമുള്ള യമുനാ ഘാട്ടിയിലാണ് അസ്ഥി ഒഴുക്കിയത്.
◾https://dailynewslive.in/ മുസ്ലീങ്ങള്‍ പുതുവത്സരാഘോഷത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യാ മുസ്ലീം ജമാഅത്ത് ദേശീയ പ്രസിഡന്റ് മൗലാന മുഫ്തി ഷഹാബുദ്ദീന്‍ റസ്വി ബറേല്‍വി ഫത്വ പുറപ്പെടുവിച്ചു. ആശംസകള്‍ നേരുന്നതും പരിപാടികള്‍ സംഘടിപ്പിക്കുന്നതും പുതുവത്സരാഘോഷങ്ങളില്‍ പങ്കെടുക്കുന്നതും ഇസ്ലാമിക നിയമത്തിന് വിരുദ്ധമാണെന്നും അതിനാല്‍ ഇത്തരം ആഘോഷങ്ങളില്‍ ഒരിക്കലും പങ്കെടുക്കാന്‍ പാടില്ലെന്നും റസ്വി വ്യക്തമാക്കി.
◾https://dailynewslive.in/ മധ്യപ്രദേശില്‍ 140 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ പത്ത് വയസ്സുകാരനെ രക്ഷപ്പെടുത്തി. 40 അടി താഴ്ചയിലായിരുന്നു കുട്ടി കുടുങ്ങി കിടന്നിരുന്നത്. പതിനാറ് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് പത്തുവയസുകാരനെ ജീവനോടെ രക്ഷപ്പെടുത്തിയത്. അബോധവസ്ഥയില്‍ ആയ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മധ്യപ്രദേശിലെ ഗുന ജില്ലയിലെ പിപ്ലിയ ഗ്രാമത്തിലാണ് സംഭവം.
◾https://dailynewslive.in/ ഒഡീഷയില്‍ ബലസോര്‍ ജില്ലയിലെ ഗോബര്‍ധന്‍പുര്‍ ഗ്രാമത്തില്‍ മതപരിവര്‍ത്തനം ആരോപിച്ച് ആദിവാസി യുവതിയടക്കം മൂന്നുപേരെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. ആദിവാസികളെ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചു എന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. രണ്ട് സ്ത്രീകളെയും ഒരു പുരുഷനെയുമാണ് മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. വിവരമറിഞ്ഞെത്തിയ പൊലീസാണ് ഇവരെ മോചിപിച്ചത്.
◾https://dailynewslive.in/ യുഎഇയില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 2.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ശനിയാഴ്ച അനുഭവപ്പെട്ടതെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രത്തിലെ നാഷണല്‍ സീസ്മിക് നെറ്റ്വര്‍ക്ക് സ്റ്റേഷന്‍സ് അറിയിച്ചു. ഉമ്മുല്‍ഖുവൈനിലെ ഫലാജ് അല്‍ മുല്ല പ്രദേശത്ത് പ്രാദേശിക സമയം വൈകിട്ട് 5.51നാണ് നാല് കിലോമീറ്റര്‍ ആഴത്തില്‍ ഭൂചലനം രേഖപ്പെടുത്തിയത്.
◾https://dailynewslive.in/ കസാക്കിസ്ഥാനില്‍ അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നത് റഷ്യയില്‍ നിന്ന് വെടിയേറ്റതിനെ തുടര്‍ന്നാണെന്ന് അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവ്. വിമാന അപകടത്തിന്റെ കാരണം മറച്ചുവെക്കാന്‍ റഷ്യ ശ്രമിച്ചുവെന്നും വിമാന അപകടത്തില്‍ റഷ്യ കുറ്റം സമ്മതിക്കുകയും സൗഹൃദ രാജ്യമായി കണക്കാക്കപ്പെടുന്ന അസര്‍ബൈജാനോട് ക്ഷമാപണം നടത്തുകയും വെണമെന്നും പ്രസിഡന്റ് അലിയേവ് കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ മണിപ്പുരിനെ വീഴ്ത്തി കേരളം സന്തോഷ് ട്രോഫി ഫൈനലില്‍. സെമിയില്‍ ഒന്നിനെതിരേ അഞ്ചുഗോളുകള്‍ക്കാണ് കേരളം മണിപ്പുരിനെ തകര്‍ത്തെറിഞ്ഞ്. ഡിസംബര്‍ 31-ന് നടക്കുന്ന ഫൈനലില്‍ കേരളം പശ്ചിമ ബംഗാളിനെ നേരിടും.
◾https://dailynewslive.in/ ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോല്‍വി. ജംഷേദ്പുര്‍ എഫ്‌സി ബ്ലാസ്റ്റേഴ്‌സിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി. ലീഗില്‍ കേരളം ഇപ്പോള്‍ പത്താം സ്ഥാനത്താണ്.
◾https://dailynewslive.in/ വനിത റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കൊനേരു ഹംപി കിരീടമണിഞ്ഞു. കൊനേരു ഹംപിയുടെ രണ്ടാം ലോക റാപ്പിഡ് ചെസ് കിരീടമാണിത്. പതിനൊന്നാം റൗണ്ടില്‍ ഇന്തോനേഷ്യന്‍ താരത്തെയാണ് കൊനേരു ഹംപി തോല്‍പ്പിച്ചത്. 8.5 പോയന്റ് നേടിയാണ് താരം കിരീടമണിഞ്ഞത്. രണ്ട് തവണ ലോക റാപ്പിഡ് ചാമ്പ്യന്‍ ആകുന്ന രണ്ടാമത്തെ വനിതയാണ് ആന്ധ്രാപ്രദേശുകാരിയായ കൊനേരു ഹംപി.
◾https://dailynewslive.in/ ബോക്‌സിങ് ഡേ ടെസ്റ്റിന്റെ നാലാദിനം രണ്ടാമിന്നിംഗ്സില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സെടുത്ത ഓസീസിന് 333 റണ്‍സിന്റെ ലീഡ്. നേരത്തേ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 105 റണ്‍സിന്റെ ലീഡ് വഴങ്ങി 369 റണ്‍സിന് അവസാനിച്ചിരുന്നു. നാലാം ദിനം ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് 11 റണ്‍സ് കൂടിയേ കൂട്ടിച്ചേര്‍ക്കാനായുള്ളൂ. രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 91 ന് 6 എന്ന നിലയില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ടപ്പോള്‍ ഏഴാം വിക്കറ്റില്‍ 70 റണ്‍സെടുത്ത ലബുഷെയ്‌നും 41 റണ്‍സെടുത്ത കമ്മിന്‍സും ചേര്‍ന്ന് 57 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയെ പ്രതിരോധത്തിലാക്കി. ഇരുവരേയും പുറത്താക്കിയതിനു ശേഷം 173 റണ്‍സില്‍ ഇന്ത്യ ഓസീസിന്റെ ഒമ്പതാം വിക്കറ്റ് വീഴ്ത്തിയെങ്കിലും നഥാന്‍ ലയണും അവസാനക്കാരന്‍ സ്‌കോട്ട് ബോളണ്ടും ചേര്‍ന്ന പത്താം വിക്കറ്റ് കൂട്ടുകെട്ട് നാലാം ദിനം പൊളിക്കാനായില്ല. അവസാന സെഷനിലെ 18 ഓവറുകളോളം പിടിച്ചു നിന്ന ഇരുവരും 55 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 54 പന്തുകള്‍ നേരിട്ട ലയണ്‍ 41 റണ്‍സോടെയും 65 പന്തുകള്‍ കളിച്ച ബോളണ്ട് 10 റണ്‍സോടെയും ക്രീസിലുണ്ട്.
◾https://dailynewslive.in/ വിക്കറ്റ് നേട്ടത്തില്‍ ‘ഡബിള്‍ സെഞ്ചുറി’ നേടി ഇന്ത്യന്‍ താരം ജസ്പ്രീത്ബുംറ. ബോര്‍ഡര്‍-ഗാവസ്‌ക്കര്‍ പരമ്പരയിലെ പ്രകടനത്തോടെയാണ് ടെസ്റ്റ് ക്രിക്കറ്റില്‍ 200 വിക്കറ്റുകളെന്ന നാഴികക്കല്ല് ജസ്പ്രീത്ബുംറ പിന്നിട്ടത്. മെല്‍ബണില്‍ നടക്കുന്ന ബോക്‌സിങ് ഡേ ടെസ്റ്റിന്റെ നാലാം ദിനം ട്രാവിസ് ഹെഡിനെ പുറത്താക്കിയതോടെയാണ് ബുംറ 200 വിക്കറ്റ് തികച്ചത്. ഇതോടെ ഏറ്റവും വേഗത്തില്‍ 200 ടെസ്റ്റ് വിക്കറ്റുകള്‍ നേടുന്ന ഇന്ത്യന്‍ പേസറെന്ന റെക്കോഡ് ബുംറ സ്വന്തമാക്കി. 20-ന് താഴെ ശരാശരി നിലനിര്‍ത്തിക്കൊണ്ട് ടെസ്റ്റില്‍ 200 വിക്കറ്റ് നേടുന്ന ചരിത്രത്തിലെ ആദ്യത്തെ ബൗളറാണ് 19.5 ശരാശരിയുള്ള ബുംറ.
◾https://dailynewslive.in/ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ച് ദക്ഷിണാഫ്രിക്ക. പാകിസ്താനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിലെ വിജയത്തോടെയാണ് ദക്ഷിണാഫ്രിക്ക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ കലാശപ്പോരിലേക്ക് പ്രവേശിച്ചത്. ഫൈനലില്‍ ഓസ്‌ട്രേലിയയോ ഇന്ത്യയോ ആയിരിക്കും എതിരാളികള്‍.
◾https://dailynewslive.in/ ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ ആറെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 86,847 കോടി രൂപയുടെ കുതിപ്പാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച സെന്‍സെക്സ് 657 പോയിന്റിന്റെ മുന്നേറ്റമാണ് കാഴ്ചവെച്ചത്. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യത്തില്‍ 20,235 കോടിയുടെ മുന്നേറ്റമാണ് ഉണ്ടായത്. 13,74,945 കോടിയായാണ് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യം ഉയര്‍ന്നത്. റിലയന്‍സിന് 20,230 കോടിയുടെ നേട്ടം ഉണ്ടായി. 16,52,235 കോടിയായാണ് റിലയന്‍സിന്റെ വിപണി മൂല്യം ഉയര്‍ന്നത്. ഐടിസി 17,933 കോടി, ഐസിഐസിഐ ബാങ്ക് 15,254 കോടി, ഭാരതി എയര്‍ടെല്‍ 11,948 കോടി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 1,245 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന. എസ്ബിഐ 11,557 കോടി, എല്‍ഐസി 8,412 കോടി, ഇന്‍ഫോസിസ് 2,283 കോടി, ടിസിഎസ് 36.18 കോടി എന്നിങ്ങനെയാണ് നാലു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ നഷ്ടം.
◾https://dailynewslive.in/ എസ് എസ് രാജമൗലി- മഹേഷ് ബാബു കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രത്തില്‍ പ്രിയങ്ക ചോപ്ര നായികയാകുന്നുവെന്ന് റിപ്പോര്‍ട്ട്. ഹോളിവുഡില്‍ നിന്ന് ഇന്ത്യന്‍ സിനിമയിലേക്ക് പ്രിയങ്ക ചിത്രത്തിലൂടെ തിരികെയെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചിത്രത്തിന്റെ കഥ അവസാന ഘട്ടത്തിലാണ്. 2025 ഏപ്രിലില്‍ ചിത്രീകരണം ആരംഭിക്കും. ആഗോളതലത്തില്‍ അറിയപ്പെടുന്ന ഒരു നായികയെയാണ് രാജമൗലി പരിഗണിക്കുന്നത്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ചിത്രത്തിന്റെ ഷൂട്ടിങ് 2026 ഓടെ പൂര്‍ത്തിയാകുമെന്നും 2027 ല്‍ ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യുമെന്നുമാണ് വിവരം. മഹേഷ് ബാബു ചിത്രം ഇന്ത്യ, യുഎസ്, ആഫ്രിക്ക എന്നിവിടങ്ങളിലായിരിക്കും ചിത്രീകരിക്കുക. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍, അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ സിനിമയിലേക്കുള്ള പ്രിയങ്കയുടെ തിരിച്ചുവരവാകുമിത്. 2019 ല്‍ പുറത്തിറങ്ങിയ ദ് സ്‌കൈ ഈസ് പിങ്ക് എന്ന ചിത്രമാണ് ബോളിവുഡില്‍ പ്രിയങ്കയുടേതായി ഒടുവിലെത്തിയ ചിത്രം.
◾https://dailynewslive.in/ ഹിന്ദിയില്‍ വിജയക്കൊടി പാറിച്ച് ജൈത്രയാത്ര തുടര്‍ന്ന് ഉണ്ണി മുകുന്ദന്‍ ചിത്രം ‘മാര്‍ക്കോ’. ബോളിവുഡിലെ പുത്തന്‍ റിലീസുകളെ പിന്നിലാക്കിയാണ് മാര്‍ക്കോ മുന്നേറുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ആക്ഷന്‍ ത്രില്ലര്‍ മികച്ച കളക്ഷന്‍ തന്നെ ഇവിടെ നിന്നും നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കൂകൂട്ടല്‍. മാര്‍ക്കോ ഹിന്ദിയില്‍ ഏകദേശം 1.24 കോടി രൂപയിലധികം നേടിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ആദ്യദിനം 34 തിയറ്ററുകളില്‍ മാത്രം റിലീസായ മാര്‍ക്കോയുടെ ഹിന്ദി പതിപ്പ് പ്രേക്ഷകരുടെ തള്ളിക്കയറ്റത്തെത്തുടര്‍ന്ന് രണ്ടാം വാരത്തില്‍ കൂടുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശനം വ്യാപിപ്പിച്ചു. പലയിടങ്ങളിലും ചിത്രത്തിന് അധിക ഷോകളുമുണ്ടായി. നിലവില്‍ 350 തിയറ്ററുകളിലാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്.
◾https://dailynewslive.in/ ജാപ്പനീസ് ജനപ്രിയ ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ട ഇന്ത്യ ജനപ്രിയ മോട്ടോര്‍സൈക്കിളായ ഹോണ്ട എസ്പി 160 2025 പതിപ്പിനെ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഈ മോട്ടോര്‍സൈക്കിളിന് ഇപ്പോള്‍ 3,000 രൂപ മുതല്‍ 4,605 രൂപ വരെ വില ഉയര്‍ന്നു. നാല് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. റേഡിയന്റ് റെഡ് മെറ്റാലിക്, പേള്‍ ഇഗ്നിയസ് ബ്ലാക്ക്, പേള്‍ ഡീപ് ഗ്രൗണ്ട് ഗ്രേ, അത്‌ലറ്റിക് ബ്ലൂ മെറ്റാലിക് തുടങ്ങിയ കളര്‍ ഓപ്ഷനുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. 162.71 സിസി എയര്‍ കൂള്‍ഡ് എഞ്ചിനാണ് ഹോണ്ട എസ്പി 160 ന് കരുത്തേകുന്നത്. ഇത് 13 ബിഎച്ച്പി (0.2 ബിഎച്ച്പി കുറവ്) പവര്‍ ഔട്ട്പുട്ടും 14.8 എന്‍എം ടോര്‍ക്ക് ഔട്ട്പുട്ടും നല്‍കും. സിംഗിള്‍ ഡിസ്‌ക് വേരിയന്റിന് 1,21,951 രൂപയാണ് വില. അതേസമയം, ഡ്യുവല്‍ ഡിസ്‌ക് വേരിയന്റിന്റെ വില 1,27,956 രൂപയായി നിലനിര്‍ത്തിയിട്ടുണ്ട്.
◾https://dailynewslive.in/ മലയാളകഥയ്ക്ക് മനുഷ്യമനസ്സിലേക്കുളള വാക്കുകളുടെ പ്രകാശജാലകങ്ങള്‍ പണിത കഥകളാണ് ഈ പുസ്തകത്തില്‍. മലയാളിയുടെ എന്നത്തെയും വലിയ കഥാകാരനായ എം.ടിയെ സഹൃദയഹൃദയങ്ങളില്‍ പ്രതിഷ്ഠിച്ച ആദ്യകാല കഥകള്‍. ജിവിതം നല്‍കിയ ഉഷ്ണം കുടിച്ച് അന്തര്‍മുഖരായിപ്പോയ മനുഷ്യരാണ് ഈ കഥകളില്‍. എന്നാല്‍ അവര്‍ മനസ്സുതുറക്കുമ്പോള്‍ മനുഷ്യബന്ധങ്ങളുടെ മഹാരഹസ്യങ്ങള്‍ കണ്ട് നാം അത്ഭുതപ്പെടുന്നു. വായനയെ വലിയ അനുഗ്രഹമാക്കുന്ന പതിനാറ് കഥകള്‍. രക്തം പുരണ്ട മണ്‍തരികള്‍, വെയിലും നിലാവും, വേദനയുടെ പൂക്കള്‍ എന്നീ മൂന്ന് പുസ്തകങ്ങളിലായി സമാഹരിച്ചിരുന്ന കഥകള്‍ ഒറ്റ പുസ്തകത്തില്‍. ‘രക്തം പുരണ്ട മണ്‍തരികള്‍’. എം ടി വാസുദേവന്‍ നായര്‍. കറന്റ് ബുക്സ് തൃശൂര്‍. വില 266 രൂപ.
◾https://dailynewslive.in/ ചില ഭക്ഷണങ്ങള്‍ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്ന് മുന്‍ പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. എന്നാല്‍ കാന്‍സറുമായി ബന്ധപ്പെട്ട് രണ്ടേ രണ്ട് ഭക്ഷണങ്ങളെ മാത്രം ഭയപ്പെട്ടാല്‍ മതിയെന്ന് സോഷ്യല്‍മീഡിയയില്‍ ‘ഓങ്കോളജി ഡയറ്റീഷ്യന്‍’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന നിക്കോള്‍ ആന്‍ഡ്രൂസ്. ‘നിങ്ങള്‍ കഴിക്കുന്ന എല്ലാ ഭക്ഷണങ്ങളും കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്നാണ് എല്ലാവരും പറയുന്നത്. എന്നാല്‍ അത് അങ്ങനെയല്ല. ആകെ രണ്ട് തരം ഭക്ഷണങ്ങളെ മാത്രമാണ് ഭയക്കേണ്ടത് അത് മദ്യവും പ്രോസസ്ഡ് മാംസത്തെയുമാണ്.’ പ്രോസസ്ഡ് മാംസം എന്നാല്‍ മുന്‍കൂട്ടി പാകം ചെയ്ത മാംസ വിഭവങ്ങളാണ് അതില്‍ ഹോട്ട് ഡോഗ്‌സ്, ഡെലി മീറ്റ്‌സ്, സോസേജുകള്‍, ബേക്കണ്‍ എല്ലാം ഉള്‍പ്പെടുന്നു. കൂടാതെ റെഡ് വൈന്‍ ഉള്‍പ്പെടെ എല്ലാത്തരം മദ്യവും കാന്‍സര്‍ സാധ്യത കൂട്ടുമെന്ന് നിക്കോള്‍ ആന്‍ഡ്രൂസ് പറയുന്നു. അതേസമയം പഞ്ചസാര ഒരിക്കലും നേരിട്ട് കാന്‍സറിന് കാരണമാകില്ലെന്നും അവര്‍ പറയുന്നു. എന്നാല്‍ അമിതമായി പഞ്ചസാര കഴിക്കുന്നത് ശരീരത്തില്‍ കലോറി കൂടാനും ശരീരഭാരം വര്‍ധിക്കാനും കാരണമാകും. കൊഴുപ്പടിഞ്ഞുള്ള പൊണ്ണത്തടി കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്നും നിക്കോള്‍ പറയുന്നു. മദ്യം ഗ്രൂപ്പ് 1 അര്‍ബുദത്തിന് കാരണമാകുന്നു. കൂടാതെ സ്തനം, കരള്‍ പോലുള്ള ഭാഗങ്ങളിലുണ്ടാകുന്ന അര്‍ബുദങ്ങളുമായി ഇത് ശക്തമായി ബന്ധപ്പെട്ടിരിക്കുന്നു. സംസ്‌കരിച്ച മാംസങ്ങള്‍ ചെറിയ അളവില്‍ ആണെങ്കില്‍ പോലും വന്‍കുടല്‍ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്നും അവര്‍ വ്യക്തമാക്കി.
*ശുഭദിനം*
*കവിത കണ്ണന്‍*
അവന്‍ വളരെ സങ്കടപ്പെട്ടിരിക്കുന്നത് കണ്ടാണ് അദ്ധ്യാപകന്‍ കാരണമന്വേഷിച്ചത്. തിരിച്ച് ഒരു ചോദ്യമാണ് അവനില്‍ നിന്നും ഉണ്ടായത്. സങ്കടങ്ങള്‍ തീരാനുളള വഴി പറഞ്ഞുതരാമോ? അദ്ധ്യാപകന്‍ പറഞ്ഞു: നീയൊരു പൂവാണെന്ന് കരുതുക. നാളെകളില്‍ അത് വാടിവീഴാനുളളതാണെന്നും മനസ്സിലാക്കുക. വാടി വീഴുന്നതുവരെ സുഗന്ധം പരത്തി, കാണുന്നവന് കണ്ണിനും മനസ്സിനും കുളിര്‍മനല്‍കി, പുഷ്പിച്ച് നില്‍ക്കും എന്ന് തീരുമാനിക്കുക. എല്ലാ സങ്കടങ്ങളും മായും. മരിക്കും എന്നോര്‍ത്ത് ജീവിക്കാതിരിക്കുന്നതില്‍ അര്‍ത്ഥമില്ല. കിതയ്ക്കും എന്ന് കരുതി ഓടാതിരിക്കുന്നത് എന്തിനാണ്? നഷ്ടപ്പെടും എന്നോര്‍ത്ത് പ്രണയിക്കാതിരിക്കുന്നതിലും കാര്യമുണ്ടെന്ന് തോന്നുന്നില്ല.. എന്തിനും അതി്‌ന്റെതായ തുടക്കവും ഒടുക്കവും ഉണ്ട്. അവയുടെ സ്വാഭാവിക ഗതിയെ അംഗീകരിച്ച് മുന്നോട്ട് തന്നെ പോവുക. വിഷാദാത്മകമായതൊന്നും ജീവിതത്തില്‍ സംഭവിക്കരുത് എന്ന് ചിന്തിക്കുന്നതില്‍ അടിസ്ഥാനമേ ഇല്ല. സംഭവിക്കാനുളളത് സംഭവിച്ചുകൊണ്ടേയിരിക്കും.. അതിനെ അതിജീവിക്കാനോ , നേരിടാനോ ഉളള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുക എന്നത് മാത്രമാണ് പോംവഴി. എത്ര നാള്‍ ആയുസ്സ് നീട്ടിക്കിട്ടി എന്നതിലല്ല, ആയുസ്സുളളനാള്‍ എത്ര മഹനീയമായി ജീവിക്കാന്‍ കഴിഞ്ഞു എന്നതിലാണ് കാര്യം.. അതെ, നമുക്ക് വീഴുന്നത് വരെ ഓടാം.. സങ്കടങ്ങളെ വകഞ്ഞുമാററി, സന്തോഷത്തെ വാരിപ്പിടിച്ച്… – ശുഭദിനം.