yt cover 32

https://dailynewslive.in/ അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ സംസ്‌കാരം ഇന്ന് രാവിലെ 11.45ന് ദില്ലിയിലെ നിഗംബോധ് ഘാട്ടില്‍. യമുനതീരത്ത് പ്രത്യേകസ്ഥലം വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തില്‍ തീരുമാനമായില്ല. പൂര്‍ണ്ണ സൈനിക ബഹുമതിയോടെ സംസ്‌കാര ചടങ്ങുകള്‍ നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

https://dailynewslive.in/ മന്‍മോഹന്‍ സിങിന്റെ സംസ്‌കാരത്തിനായി പ്രത്യേക സ്ഥലം അനുവദിക്കുന്ന കാര്യത്തില്‍ തീരുമാനമാകാത്തതിലും സ്മാരകത്തിനുള്ള സ്ഥലത്തു തന്നെ സംസ്‌കാരം നടത്താത്തതിലും കടുത്ത അമര്‍ഷം രേഖപ്പെടുത്തി കോണ്‍ഗ്രസ്. കേന്ദ്ര സര്‍ക്കാര്‍ നിലപാട് വേദനാജനകമെന്ന് കെസി വേണുഗോപാല്‍ പ്രതികരിച്ചു. മന്‍മോഹന്‍ സിങിന്റെ സ്മാരകത്തിനുള്ള സ്ഥലം അടുത്തയാഴ്ച തീരുമാനിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കുടുംബത്തെ അറിയിച്ചത്. സ്മാരകത്തിനുള്ള സ്ഥലത്ത് തന്നെ സംസ്‌കാരം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കിയ കത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പുറത്തുവിട്ടു.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ഡിസംബര്‍ 27 ലെ വിജയി : അല്‍ഫോണ്‍സാ ജോസ്, കെ.എന്‍.ജി പുതൂര്‍ പിരിവ്, കോയമ്പത്തൂര്‍*

https://dailynewslive.in/ മന്‍മോഹന്‍ സിങിന്റെ സംസ്‌കാരം നിഗം ബോധ്ഘട്ടില്‍ നടത്തുന്നതിനെ എതിര്‍ത്ത് ശിരോമണി അകാലിദള്‍. രാജ്ഘട്ടില്‍ തന്നെ സംസ്‌കാരം വേണമെന്ന് അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍ ആവശ്യപ്പെട്ടു. സിഖ് വിഭാഗത്തില്‍ നിന്നും പ്രധാനമന്ത്രിയായ വ്യക്തിയെ അവഹേളിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബാദല്‍ വ്യക്തമാക്കി. പ്രധാനമന്ത്രി ഇതില്‍ നേരിട്ട് ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

https://dailynewslive.in/ മന്‍മോഹന്‍ സിങ്ങിന്റെ ഭൗതികശരീരം ഇന്ന് രാവിലെ 8.30 മുതല്‍ 9.30 വരെ എ.ഐ.സി.സി ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വെക്കും. രാവിലെ എട്ടിന് ഡല്‍ഹി മോത്തിലാല്‍ നെഹ്റു മാര്‍ഗിലെ മൂന്നാം നമ്പര്‍ വസതിയില്‍ നിന്നും ഭൗതികശരീരം എ.ഐ.സി.സി ആസ്ഥാനത്തേക്ക് എത്തിക്കും. 9.30-ന് ശേഷം നിഗം ബോധ്ഘട്ടിലേയ്ക്കുള്ള യാത്ര തുടങ്ങും.

https://dailynewslive.in/ മുനമ്പത്തെ തര്‍ക്ക ഭൂമിയുടെ യഥാര്‍ത്ഥ ഉടമകളെ കണ്ടെത്തണമെന്ന് വഖഫ് ട്രൈബ്യൂണല്‍. തിരുവിതാംകൂര്‍ രാജാവ്, സേഠ് കുടുംബത്തിന് പാട്ടമായാണോ ഭൂമി നല്‍കിയതെന്ന് ചോദിച്ച ട്രൈബ്യൂണല്‍ പാട്ട കരാറാണെങ്കില്‍ വഖഫ് ആധാരം നിലനില്‍ക്കില്ലെന്നും നിരീക്ഷിച്ചു. വടക്കന്‍ പറവൂര്‍ സബ് കോടതി മുതല്‍ ഹൈക്കോടതിയില്‍ വരെ പതിറ്റാണ്ടുകളായി തുടരുന്ന ഭൂ പ്രശ്നത്തിലാണ് ട്രൈബ്യൂണലിന്റെ സുപ്രധാന നിരീക്ഷണം.

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ X’mas, New Year Celebrations*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ്‌ വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന് പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ഫാറൂഖ് കോളേജ് രംഗത്ത്. ഭൂമി വഖഫ് ആണെന്ന് അവകാശപ്പെടുന്ന സത്താര്‍ സേട്ടിന്റേയും സിദ്ദിഖ് സേട്ടിന്റേയും പിന്മുറക്കാര്‍ക്ക് ഭൂമിയില്‍ ഉടമസ്ഥാവകാശമില്ല. ഇത് തിരുവിതാംകൂര്‍ രാജാവ് പാട്ടത്തിന് നല്‍കിയതാണെന്നും വഖഫ് ട്രൈബ്യൂണലില്‍ ഫാറൂഖ് കോളേജ് നിലപാടെടുത്തു. മുനമ്പം ഭൂമി തര്‍ക്കത്തില്‍ വഖഫ് സംരക്ഷണ സമിതിയെ കക്ഷി ചേര്‍ക്കരുതെന്നും ഫാറൂഖ് കോളേജ് ആവശ്യപ്പെട്ടു.

https://dailynewslive.in/ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രാജ്ഭവനില്‍ ഇന്ന് യാത്രയയപ്പ്. പുതിയ കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ജനുവരി രണ്ടിന് ചുമതലയേല്‍ക്കും. അദ്ദേഹം പുതുവത്സര ദിനത്തില്‍ കേരളത്തിലെത്തും. ഇതേ ദിവസം തന്നെ ആരിഫ് മുഹമ്മദ് ഖാന്‍ കൊച്ചിയില്‍ നിന്ന് ബിഹാറിലേക്ക് തിരിക്കും. രാജ്ഭവന്‍ ജീവനക്കാരാണ് ഇന്ന് ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് നല്‍കുന്നത്.

https://dailynewslive.in/ ജമാഅത്തെ ഇസ്ലാമിയുടേയും എസ് ഡി പി ഐയുടേയും പിന്തുണ തേടുന്നതില്‍ തെറ്റില്ലെന്ന് സി എം പി നേതാവ് സിപി ജോണ്‍. വര്‍ഗീയതയാണെങ്കിലും ആക്രമിക്കപ്പെടുന്നുണ്ടെങ്കില്‍ ന്യൂനപക്ഷത്തോടൊപ്പം നില്‍ക്കണമെന്നതാണ് നിലപാട്. എസ് ഡി പി ഐ ഉള്‍പ്പടെയുള്ളവര്‍ മതേതര പക്ഷത്ത് വരണമെന്നും ജോണ്‍ ആവശ്യപ്പെട്ടു. അടുത്ത തവണ അധികാരത്തിലേറാമെന്ന് യു ഡി എഫിന് അമിത ആത്മവിശ്വാസം പാടില്ലെന്നും പണിയെടുത്താലേ ജയിക്കുകയുള്ളു എന്നകാര്യം മറക്കരുതെന്നും സി പി ജോണ്‍ കൂട്ടിച്ചേര്‍ത്തു.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ

◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*

2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ വട്ടിയൂര്‍ക്കാവില്‍ ഉള്‍പ്പെടെ വെല്‍ഫയര്‍ പാര്‍ട്ടിയുടെ പിന്തുണ കോണ്‍ഗ്രസിന് ലഭിച്ചിട്ടുണ്ടെന്ന് കെ മുരളീധരന്‍. 2016 ല്‍ കുമ്മനത്തിനെതിരെ മത്സരിച്ചപ്പോള്‍ തനിക്ക് ജമാഅത്ത് ഇസ്ലാമിയുടെ പിന്തുണ ഉണ്ടായിരുന്നുവെന്നും മുരളീധരന്‍ വിവരിച്ചു. മോദിയെ വിമര്‍ശിക്കാതെ, രാഹുല്‍ ഗാന്ധിയെ മാത്രം വിമര്‍ശിക്കുന്ന പിണറായി വിജയനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും വെല്‍ഫയര്‍ പാര്‍ട്ടിയുടെ പിന്തുണ എങ്ങനെ കിട്ടുമെന്നും കെ മുരളീധരന്‍ ചോദിച്ചു.

https://dailynewslive.in/ മലയാളത്തിന്റെ വിശ്വസാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായരോട് കേരളം കാട്ടിയ സ്‌നേഹത്തിനും കുടുംബത്തോട് കാട്ടിയ കരുതലിനും നന്ദി പറഞ്ഞ് മകള്‍ അശ്വതി വി. നായര്‍. അച്ഛന്റെ ചികിത്സയുടെ സമയത്തും വേര്‍പാടിലും കുടുംബത്തോടൊപ്പം നിന്നവര്‍ക്കും നേരിട്ടും അല്ലാതെയും അനുശോചനം അറിയിച്ച എല്ലാവര്‍ക്കും അശ്വതി നന്ദി പറഞ്ഞു.

https://dailynewslive.in/ തിരുനെല്‍വേലിയില്‍ ആശുപത്രി മാലിന്യം തള്ളിയ സംഭവത്തില്‍ കരാര്‍ കമ്പനിയെ മൂന്ന് വര്‍ഷത്തേക്ക് കരിമ്പട്ടികയില്‍പെടുത്തി. കരാര്‍ ഏറ്റെടുത്ത സണ്‍ ഏജ് കരാര്‍ കമ്പനിയേയാണ് കരിമ്പട്ടികയില്‍ പെടുത്തിയതായി ശുചിത്വ മിഷന്‍ അറിയിച്ചത്. മാലിന്യ നിര്‍മാജനത്തിനുള്ള നോഡല്‍ ഓഫീസായ ശുചിത്വ മിഷന്റെ കാരണം കാണിക്കല്‍ നോട്ടീസിന് കമ്പനി മറുപടി നല്‍കിയിരുന്നില്ല. ഇതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

https://dailynewslive.in/ ക്രിസ്മസ് ദിനത്തില്‍ തൃശൂര്‍ മേയര്‍ എം കെ വര്‍ഗീസിന് കേക്ക് കൊടുത്തതുമായി ബന്ധപ്പെട്ട് സി പി ഐ നേതാവ് വി എസ് സുനില്‍ കുമാര്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയോട് തോറ്റതിന്റെ ചൊരുക്ക് ഇനിയും സുനില്‍കുമാറിന് തീര്‍ന്നിട്ടില്ലെന്ന് തോന്നുന്നുവെന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്.

https://dailynewslive.in/ കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഡിഎംഒ പദവിക്കായുള്ള ട്വിസ്റ്റ് തുടരുന്നു. ഡോക്ടര്‍ എന്‍ രാജേന്ദ്രന്‍ സ്ഥാനമൊഴിയാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കു ശേഷം കഴിഞ്ഞദിവസം ചാര്‍ജെടുത്ത ഡോക്ടര്‍ ആശാ ദേവിക്ക് പകരം ജില്ലാ മെഡിക്കല്‍ ഓഫീസറായി ഡോക്ടര്‍ എന്‍ രാജേന്ദ്രന്‍ തന്നെ തിരിച്ചെത്തി. രാജേന്ദ്രന്‍ ഉള്‍പ്പെടെ സ്ഥലംമാറ്റപ്പെട്ട മൂന്നു പേര്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നു സ്ഥലംമാറ്റ ഉത്തരവ് തത്കാലികമായി തടഞ്ഞു. അനുകൂല ഉത്തരവ് വാങ്ങി രാജേന്ദ്രന്‍ വീണ്ടും കോഴിക്കോട് ഡി എം ഒ ആയി ചുമതലയേറ്റു.

https://dailynewslive.in/ കോടതിയിലെ ജീവനക്കാരിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ജഡ്ജിയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. മോട്ടോര്‍ ആന്‍ഡ് ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണല്‍ അഡീഷണല്‍ ജഡ്ജായ എം സുഹൈബിനെതിരെയാണ് ഹൈക്കോടതിയുടെ നടപടി. സുഹൈബ് ഉടന്‍ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്ന് വടകര ജില്ലാ ജഡ്ജ് ജി ബിജുവിന് ചുമതല കൈമാറാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ ഉത്തരവിറക്കി.

https://dailynewslive.in/ ഫോര്‍ട്ടുകൊച്ചിയില്‍ പുതുവര്‍ഷരാത്രിയില്‍ ഇത്തവണ രണ്ട് പാപ്പാഞ്ഞികളെ കത്തിക്കും. വെളി മൈതാനത്ത് ഗാലാ ഡി കൊച്ചി തയാറാക്കിയ പാപ്പാഞ്ഞിയെ കത്തിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. കാര്‍ണിവല്‍ കമ്മിറ്റിയുടെ പാപ്പാഞ്ഞിയെ പതിവുപോലെ പരേഡ് മൈതാനത്ത് കത്തിക്കും.

https://dailynewslive.in/ തൃശ്ശൂരിലെ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ വേലകളുടെ വെടിക്കെട്ടിന് ജില്ലാ കളക്ടര്‍ അനുമതി നിഷേധിച്ചു. അടുത്ത മാസം മൂന്നിന് പാറമേക്കാവിന്റെയും അഞ്ചിന് തിരുവമ്പാടിയുടെയും വേല നടക്കാനിരിക്കെയാണ് വെടിക്കെട്ടിന് അനുമതി നിഷേധിച്ചത്. തൃശ്ശൂര്‍ പൂരം വെടിക്കെട്ട് നടക്കുന്ന തേക്കിന്‍കാട് മൈതാനിയില്‍ തന്നെയാണ് വേല വെടിക്കെട്ടും നടക്കാറുള്ളത്. പുതിയ കേന്ദ്ര സ്‌ഫോടക വസ്തു ചട്ട നിയമപ്രകാരം ജനങ്ങളുടെ ജീവനും സ്വത്തിനും അപകടകരമല്ലാത്ത വിധം വെടിക്കെട്ട് നടത്തുന്നതിനുള്ള ഭൗതിക സാഹചര്യം ഇല്ലെന്ന് ജില്ലാ കളക്ടര്‍ ചൂണ്ടിക്കാട്ടി.

https://dailynewslive.in/ തൃശൂരിലെ സ്വരാജ് റൗണ്ടിനെ ചുവപ്പണിയിച്ച് ബോണ്‍ നതാലെ. തൃശൂര്‍ പൗരാവലിയും തൃശൂര്‍ അതിരൂപതയും ക്രിസ്മസ്- പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സംയുക്തമായി സംഘടിപ്പിച്ച ബോണ്‍ നത്താലെയില്‍ പതിനയ്യായിരത്തോളം പാപ്പമാരാണ് പങ്കെടുത്തത്.

https://dailynewslive.in/ സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് മുന്നോടിയായി 50 ല്‍ അധികം പേര്‍ ഇന്നലെ പാര്‍ട്ടിയില്‍ ചേര്‍ന്നു. പാര്‍ട്ടിയില്‍ ചേര്‍ന്നവരില്‍ റൗഡി പട്ടികയില്‍ ഉള്‍പ്പെട്ടയാളും ക്രിമിനല്‍ കേസ് പ്രതികളുമുണ്ടെന്ന് സൂചന. മലയാലപ്പുഴ സ്റ്റേഷനിലെ റൗഡി പട്ടികയില്‍ ഉള്‍പ്പെട്ട വെട്ടൂര്‍ സ്വദേശി സിദ്ധിഖ്, വിവിധ കേസുകളില്‍ പ്രതികളായ പ്രമാടം സ്വദേശികളായ മാജിക് കണ്ണന്‍, അരുണ്‍ എന്നിവരാണ് ഇന്നലെ പാര്‍ട്ടിയില്‍ ചേര്‍ന്നവരില്‍ പ്രധാനികള്‍. മാസങ്ങള്‍ക്ക് മുന്‍പ് കാപ്പാ കേസ് പ്രതി അടക്കം പാര്‍ട്ടിയില്‍ ചേര്‍ന്നത് വലിയ വിവാദമായിരുന്നു.

https://dailynewslive.in/ വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന വയനാട് ഡി.സി.സി ട്രഷറര്‍ എന്‍.എം വിജയനും (78) മകന്‍ ജിജേഷും (38) മരിച്ചു. ചൊവ്വാഴ്ച വൈകിട്ടോടെയാണ് വിഷം അകത്തുചെന്ന നിലയില്‍ വീട്ടിനുള്ളില്‍ കാണപ്പെട്ട ഇരുവരേയും ബത്തേരിയിലെ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചത്. ദീര്‍ഘകാലം ബത്തേരി പഞ്ചായത്തിന്റെ പ്രസിഡന്റായിരുന്നു എന്‍.എം.വിജയന്‍. സുല്‍ത്താന്‍ബത്തേരി കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കില്‍ മുന്‍പ് താത്ക്കാലിക ജീവനക്കാരനായിരുന്നു മകന്‍ ജിജേഷ്.

https://dailynewslive.in/ യുവതിയോട് ലൈംഗിക ചുവയോടെ അപമര്യാദയായി പെരുമാറുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത എക്സൈസ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍. ജയപ്രകാശിനെ ആണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ വാടകക്ക് താമസിക്കുന്ന വീട്ടിലെ സ്ത്രീയോടാണ് അപമാര്യാദയായി പെരുമാറിയത്.

https://dailynewslive.in/ ജലഗതാഗത വകുപ്പിന്റെ ബോട്ടില്‍ നിന്ന് വേമ്പനാട്ട് കായലില്‍ ചാടിയ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി. ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശി ഉദയന്‍ (56) ആണ് വ്യാഴാഴ്ച രാത്രി കുമരകത്തു നിന്ന് മുഹമ്മയിലേക്ക് വന്ന ബോട്ടില്‍ നിന്ന് കായലിലേക്ക് ചാടിയത്. സ്‌കൂബാ ടീമാണ് മൃതദേഹം കണ്ടെത്തിയത്.

https://dailynewslive.in/ ശബരിമല സന്നിധാനത്ത് അനധികൃത മദ്യ വില്‍പ്പന നടത്തിയ ആള്‍ അറസ്റ്റില്‍ . നാലര ലിറ്റര്‍ വിദേശമദ്യവുമായി ഹോട്ടല്‍ ജീവനക്കാരനായ കൊല്ലം കിളികൊല്ലൂര്‍ സ്വദേശി ബിജു ( 51) ആണ് പോലീസ് പിടിയിലായത്. സന്നിധാനത്തേക്ക് മദ്യം എത്തിയത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന് രഹസ്യാന്വേഷന വിഭാഗം വിലയിരുത്തി. ഏറെനാളായി സന്നിധാനത്ത് മദ്യ വില്‍പ്പന നടക്കുന്നുവെന്നാണ് കണ്ടെത്തല്‍.

https://dailynewslive.in/ പഞ്ചാബില്‍ ബസ് പാലത്തില്‍ നിന്ന് മറിഞ്ഞ് എട്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പാലത്തിന്റെ കൈവരികള്‍ ഇടിച്ചുതകര്‍ത്തശേഷം ബസ് താഴേയ്ക്ക് മറിയുകയായിരുന്നു. കനത്ത മഴ കാരണം നിയന്ത്രണം വിട്ടതാകാം അപകടകാരണമെന്നാണ് പ്രാഥമിക വിവരം.

https://dailynewslive.in/ ആകാശ എയറിന് 10 ലക്ഷം രൂപ പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. ഏഴ് യാത്രക്കാരെ വിമാനത്തില്‍ കയറ്റാതെ പോയ സംഭവത്തിലാണ് പിഴ ചുമത്തിയത്. സെപ്തംബര്‍ 6 ന് ബെംഗളൂരു – പുനെ വിമാനത്തിലാണ് സംഭവം.

https://dailynewslive.in/ ദില്ലിയില്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശി ജിതേന്ദ്ര (26) യാണ് മരിച്ചത്. ബുധനാഴ്ചയാണ് ജിതേന്ദ്ര പെട്രോള്‍ ഒഴിച്ച് സ്വയം തീ കൊളുത്തിയത്. ദില്ലിയിലെ ആര്‍എംഎല്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഉത്തര്‍ പ്രദേശ് പോലീസ് തനിക്കെതിരെ രജിസ്റ്റര്‍ കേസുകളില്‍ കൃത്യമായി അന്വേഷണം നടത്തുന്നില്ലെന്നാണ് ആശുപത്രിയിലെത്തിയ ദില്ലി പൊലീസിന് ഇദ്ദേഹം നല്‍കിയ മരണമൊഴി.

https://dailynewslive.in/ കാണാതായ വനിതാ കോണ്‍സ്റ്റബിളിന് വേണ്ടിയുള്ള തിരച്ചിലിനിടെ തെലങ്കാന പൊലീസ് കണ്ടെത്തിയത് മൂന്ന് പേരുടെ മൃതദേഹങ്ങള്‍. വിശദമായ തിരച്ചിലിനൊടുവില്‍ സബ് ഇന്‍സ്‌പെക്ടര്‍, വനിതാ കോണ്‍സ്റ്റബിള്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കാമറെഡ്ഡി നഗരത്തിന് സമീപമുള്ള അഡ്‌ലൂര്‍ യെല്ലറെഡ്ഡിയിലെ ഒരു തടാകത്തില്‍ നിന്ന് കണ്ടെത്തിയത്. ഹൈദരാബാദില്‍ നിന്ന് 116 കിലോമീറ്റര്‍ അകലെയുള്ള കാമറെഡ്ഡി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്.

https://dailynewslive.in/ മുംബൈ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സയീദിന്റെ ഭാര്യാസഹോദരനും നിരോധിത സംഘടനയായ ജമാഅത്ത് ഉദ് ദവയുടെ നേതാവുമായ ഹാഫിസ് അബ്ദുള്‍ റഹ്‌മാന്‍ മക്കി ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച ലാഹോറില്‍ മരിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ അസുഖ ബാധിതനായ മക്കിയെ കടുത്ത പ്രമേഹത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

https://dailynewslive.in/ മഹാ കുംഭമേളയ്ക്ക് ഒരുങ്ങി ഉത്തര്‍പ്രദേശ്. പ്രയാഗ്രാജിലെ മഹാ കുംഭമേളയില്‍ പങ്കെടുക്കുന്ന ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രത്യേക ക്രമീകരണങ്ങള്‍ യുപി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 56 സൈബര്‍ യോദ്ധാക്കളുടെ സംഘത്തെയാണ് വിന്യസിക്കുന്നത്. സൈബര്‍ സുരക്ഷാ നടപടികളുടെ ഭാഗമായി സൈബര്‍ കുറ്റവാളികളെ നേരിടാന്‍ കര്‍മപദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.

https://dailynewslive.in/ സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാന്‍ ഒസാമു സുസുക്കി (94) അന്തരിച്ചു. അര്‍ബുദ ബാധിതനായിരുന്ന അദ്ദേഹത്തിന്റെ മരണം ഡിസംബര്‍ 25-നായിരുന്നുവെന്ന് കുടുംബം അറിയിച്ചു. സുസുക്കിയെ ഇന്നത്തെ നിലയിലാക്കി മാറ്റിയ ‘വിപ്ലവകാരി’ എന്നാണ് 40 വര്‍ഷം കമ്പനിയെ നയിച്ച ഒസാമു അറിയപ്പെടുന്നത്.

https://dailynewslive.in/ ദക്ഷിണകൊറിയയില്‍ ആക്ടിങ് പ്രസിഡന്റ് ഹാന്‍ ഡക്സുവിനെയും ദേശീയ അസംബ്ലി വോട്ട് ചെയ്തു പുറത്താക്കി. ഭരണകക്ഷിയംഗങ്ങള്‍ ഇറങ്ങിപ്പോയതോടെയാണ് പ്രമേയം പാസായത്. ഭരണഘടനാ കോടതി അന്തിമ തീര്‍പ്പ് പ്രഖ്യാപിക്കുന്നതുവരെ പ്രസിഡന്റിന്റെ അധികാരവും ചുമതലയും നീക്കം ചെയ്യും. ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ചോയ് സാങ് മോക്ക് പകരം ചുമതലയേല്‍ക്കുമെന്നാണു സൂചന.

https://dailynewslive.in/ അസര്‍ബയ്ജാന്‍ വിമാനം കസാഖ്സ്താനിലെ അക്താകുവില്‍ തകര്‍ന്നുവീണ സംഭവത്തില്‍ വിശദീകരണവുമായി അസര്‍ബയ്ജാന്‍ എയര്‍ലൈന്‍സ്. സാങ്കേതികവും പുറത്ത് നിന്നുള്ള എന്തിന്റെയോ ബാഹ്യമായ ഇടപെടലുമാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി അസര്‍ബയ്ജാന്‍ എയര്‍ലൈന്‍സ് വ്യക്തമാക്കി.

https://dailynewslive.in/ കരുത്തരായ ജമ്മു-കശ്മീരിനെ തോല്‍പ്പിച്ച് കേരളം സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സെമിയില്‍ കടന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വിജയം. നാളെ വൈകീട്ട് 7.30-ന് ഗച്ചിബൗളി സ്റ്റേഡിയത്തില്‍ നടക്കുന്ന സെമിയില്‍ മണിപ്പൂരാണ് കേരളത്തിന്റെ എതിരാളികള്‍.

https://dailynewslive.in/ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് നിര്‍മ്മിക്കുന്ന എട്ട് ഹാര്‍ബര്‍ ടഗ്ഗുകള്‍ പോര്‍ട്‌സ് വാങ്ങുന്നു. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് കൊച്ചിന്‍ ഷിപ്പ്യാര്‍ഡും അദാനി പോര്‍ട്‌സും തമ്മില്‍ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 2026 ഡിസംബറിനും 2028 മെയ് മാസത്തിനും ഇടയിലാണ് ഹാര്‍ബര്‍ ടഗ്ഗുകള്‍ കൈമാറ്റം ചെയ്യുക. പദ്ധതിയുടെ ആകെ മൂല്യം 450 കോടി രൂപയാണ്. അദാനി പോര്‍ട്ട്സ് ഇന്ത്യയില്‍ നല്‍കുന്ന ഇത്തരത്തിലുളള ഏറ്റവും വലിയ ഓര്‍ഡറാണ് ഇത്. തുറമുഖങ്ങളുടെ പ്രവര്‍ത്തനക്ഷമതയും സുരക്ഷയും മെച്ചപ്പെടുത്തുന്നതിന് സഹായകരമാണ് ഹാര്‍ബര്‍ ടഗ്ഗുകള്‍. അപ്പര്‍ സര്‍ക്യൂട്ടില്‍ഓഷ്യന്‍ സ്പാര്‍ക്കിള്‍ ലിമിറ്റഡിനായി രണ്ട് 62 ടണ്‍ ബൊള്ളാര്‍ഡ് പുള്‍ അസിമുത്തിംഗ് സ്റ്റേണ്‍ ഡ്രൈവ് ടഗ്ഗുകളുടെ നിര്‍മ്മാണത്തിനായി അദാനി പോര്‍ട്‌സും കൊച്ചിന്‍ ഷിപ്പ്യാര്‍ഡും തമ്മില്‍ നേരത്തെ കരാറില്‍ ഏര്‍പ്പെട്ടിരുന്നു. രണ്ട് ടഗ്ഗുകളും ഷെഡ്യൂളിന് മുമ്പേ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കി നല്‍കിയിരുന്നു. പാരദീപ് തുറമുഖത്തും ന്യൂ മംഗലാപുരം തുറമുഖത്തുമാണ് ഈ ടഗ്ഗുകള്‍ പ്രവര്‍ത്തിക്കുന്നത്. മൂന്ന് എ.എസ്.ഡി ടഗ്ഗുകളുടെ നിര്‍മ്മാണം കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതുകൂടി കണക്കിലെടുക്കുമ്പോള്‍ അദാനി പോര്‍ട്‌സില്‍ നിന്ന് കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന് ലഭിച്ച ടഗ്ഗുകളുടെ ഓര്‍ഡറുകളുടെ എണ്ണം 13 ആയി.

https://dailynewslive.in/ അജിത്ത് കുമാര്‍ നായകനായി വരുന്ന ചിത്രമാണ് വ’ിഡാമുയര്‍ച്ചി’. വിഡാമുയര്‍ച്ചിയുടെ ജോലികള്‍ അവസാന ഘട്ടത്തിലാണ്. വിഡാമുയര്‍ച്ചി പൊങ്കലിന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഡാമുയര്‍ച്ചിയുടെ മാസ് ഗാനം പുറത്തുവിട്ടിരിക്കുകയാണ്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം. അജിത്തിന്റെ വിഡാമുയര്‍ച്ചി പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷത്തിലധികം ആയി. അസെര്‍ബെയ്ജാനില്‍ വിഡാമുയര്‍ച്ചി സിനിമയുടെ ചിത്രീകരണ വാര്‍ത്തകള്‍ നിരന്തരം ചര്‍ച്ചയായി. എന്നാല്‍ പലപ്പോഴും ചിത്രീകരണം തടസ്സപ്പെട്ടു. ചിത്രീകരണത്തിനിടെ വിഡാ മുയര്‍ച്ചിയുടെ ഒരാള്‍ മരിക്കുകയും ചെയ്തു. കലാസംവിധായകന്‍ മിലനാണ് ഹൃദയാഘാതത്താല്‍ മരിച്ചത്. പരുക്കേറ്റ അജിത്ത് ഇന്ത്യയിലേക്ക് തിരിച്ചു വരികയും ചെയ്തു. ഒടുവില്‍ ആരോഗ്യം ഭേദമായി വീണ്ടും സിനിമയുടെ ചിത്രീകരണത്തില്‍ പങ്കെടുക്കുകയായിരുന്നു. ഒടുവില്‍ അജിത്തിന്റെ വിഡാമുയര്‍ച്ചി എന്ന സിനിമ റിലീസിന് ഒരുങ്ങിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.

https://dailynewslive.in/ വയലുങ്കല്‍ ഫിലിംസിന്റെ ബാനറില്‍ അരിസ്റ്റോ സുരേഷ് നായകനാകുന്ന ‘മിസ്റ്റര്‍ ബംഗാളി ദി റിയല്‍ ഹീറോ’ എന്ന ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്. ചിത്രം ജനുവരി 3 ന് തിയറ്ററുകളില്‍ എത്തും. സിനിമയുടെ പേര് സൂചിപ്പിക്കുന്നതുപോലെ ചിത്രത്തില്‍ ബംഗാള്‍ സ്വദേശി ആയാണ് അരിസ്റ്റോ സുരേഷ് അഭിനയിക്കുന്നത്. അരിസ്റ്റോ സുരേഷിനൊപ്പം പ്രമുഖ യൂട്യൂബറും നിര്‍മ്മാതാവും സംവിധായകനുമായ ജോബി വയലുങ്കലും സുപ്രധാനമായ ഒരു വേഷം കൈകാര്യം ചെയ്യുന്നു. കൂടാതെ കൊല്ലം തുളസി, ബോബന്‍ ആലുംമൂടന്‍, വിഷ്ണുപ്രസാദ്, യവനിക ഗോപാലകൃഷ്ണന്‍, സജി വെഞ്ഞാറമൂട്, ഷാജി മാവേലിക്കര (ഒരു ചിരി ബമ്പര്‍ ചിരി ഫെയിം), വിനോദ്, ഹരിശ്രീ മാര്‍ട്ടിന്‍, സുമേഷ്, കൊല്ലം ഭാസി എന്നിവര്‍ക്കൊപ്പം മറ്റ് താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. സംവിധായകന്‍ കൂടിയായ ജോബി വയലുങ്കലിന്റേതാണ് ചിത്രത്തിന്റെ കഥ. ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയത് സംവിധായകനും ധരനും ചേര്‍ന്നാണ്.

https://dailynewslive.in/ ഹീറോ മോട്ടോകോര്‍പ്പ് അതിന്റെ പുതിയ സ്‌കൂട്ടര്‍ ഡെസ്റ്റിനി 125 ന്റെ വില 2025 ഭാരത് മൊബിലിറ്റി എക്സ്പോയില്‍ പ്രഖ്യാപിക്കും. കമ്പനി പുതിയ ഡെസ്റ്റിനി 125 രൂപകല്‍പന ചെയ്തിരിക്കുന്നത് പുതിയ ഡിസൈനിലാണ്. അഡ്വാന്‍സിന്റെയും റെട്രോയുടെയും ഒരു മികച്ച മിശ്രിതം അതില്‍ കാണാം. പുതിയ എല്‍ഇഡി ഹെഡ്‌ലൈറ്റുകളും സൈഡ് പാനലുകളും ഉണ്ട്. ഇതിന്റെ ടോപ്പ് വേരിയന്റ് ബ്ലാക്ക് ഷേഡിലാണ് വരുന്നത്, അതില്‍ ചെമ്പ് ഇന്‍സെര്‍ട്ടുകള്‍ ഉപയോഗിച്ചിട്ടുണ്ട്. ആപ്രോണ്‍, മിററുകള്‍, സൈഡ് പാനലുകള്‍, ടെയില്‍ സെക്ഷന്‍ എന്നിവയില്‍ ഈ ഇന്‍സെര്‍ട്ടുകള്‍ നല്‍കിയിരിക്കുന്നു. ഫീച്ചറുകളെ കുറിച്ച് പറയുകയാണെങ്കില്‍, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, നാവിഗേഷന്‍ തുടങ്ങിയ സുരക്ഷാ ഫീച്ചറുകള്‍ ന്യൂ ഡെസ്റ്റിനി 125-ല്‍ കാണാം. ഇതില്‍, 125 സിസി എഞ്ചിന് 7,000 ആര്‍പിഎമ്മില്‍ 9 ബിഎച്ച്പി കരുത്തും 5,500 ആര്‍പിഎമ്മില്‍ 10.4 എന്‍എം ടോര്‍ക്കും സൃഷ്ടിക്കാന്‍ കഴിയും. ഈ എഞ്ചിന്‍ സിവിടി ഗിയര്‍ബോക്സുമായി വരുന്നു. 80,000 രൂപ മുതല്‍ 85,000 രൂപ വരെയാണ് ഹീറോ ഡെസ്റ്റിനി 125 ന്റെ വില. വിപണിയില്‍ സുസുക്കി ആക്‌സസ് 125, ടിവിഎസ് ജൂപ്പിറ്റര്‍ 125 എന്നിവയ്ക്ക് ഈ സ്‌കൂട്ടര്‍ കടുത്ത മത്സരം നല്‍കും.

https://dailynewslive.in/ മലയാളത്തിന്റെ പ്രീയപ്പെട്ട കഥാകാരന്‍ എം ടി യുടെ തൂലികയില്‍ നിന്ന് കുട്ടികള്‍ക്കായി ഒരു മനോഹര രചന . തന്ത്രങ്ങളും കുതന്ത്രങ്ങളുമായി ജീവിക്കുന്ന തന്ത്രക്കാരി മാധവിയെയും മകള്‍ കാര്‍ത്തികയെയും കുടുക്കാന്‍ കച്ചകെട്ടിയിറങ്ങുന്ന അധിപന്‍ ഗോപാലനും കുറുക്കന്‍ കുണ്ടുണ്ണീക്കും പറ്റുന്ന അബദ്ധങ്ങളുടെ കഥാപുസ്തകം എല്ലാപ്രായക്കാര്‍ക്കും ഒരുപോലെ രസിക്കുന്ന രചന. ‘തന്ത്രക്കാരി’. എം ടി വാസുദേവന്‍ നായര്‍. ഡിസി ബുക്സ്. വില 99 രൂപ.

https://dailynewslive.in/ അത്താഴത്തിന് ശേഷം അല്‍പം മധുരമാണെങ്കില്‍ ആരോഗ്യത്തിന് പണി കിട്ടും. രാത്രിയില്‍ മധുരം കഴിക്കുന്നത് ഇന്‍സുലിന്‍ സംവേദനക്ഷമത വര്‍ധിപ്പിക്കും. അത്താഴ ശേഷം പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുമ്പോള്‍ രക്തത്തിലേക്ക് ഗ്ലൂക്കോസ് പ്രവേശിക്കുകയും രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുതിച്ചുയരുകയും ചെയ്യുന്നു. രാത്രിയില്‍ മെറ്റബോളിസം മന്ദഗതിയിലാകുമ്പോള്‍ വലിയ അളവില്‍ പഞ്ചസാര കൈകാര്യം ചെയ്യാനുളള ശരീരത്തിന്റെ ശേഷി കുറയും. കൂടാതെ അത്താഴത്തിന് ശേഷം പഞ്ചസാര കഴിക്കുന്നത് സെല്ലുലാര്‍ റിപ്പയര്‍, ഹോര്‍മോണ്‍ ബാലന്‍സ് തുടങ്ങിയ റിപ്പയര്‍, റിക്കവറി പ്രവര്‍ത്തനങ്ങള്‍ക്ക് പകരം ഗ്ലൂക്കോസ് മെറ്റബോളിസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശരീരത്തെ പ്രോത്സാഹിപ്പിക്കുന്നു. രാത്രിയില്‍ ശരീരത്തിലെത്തുന്ന പഞ്ചസാരയുടെ അംശം കൊഴുപ്പായി സംഭരിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഇത് ശരീരഭാരം വര്‍ധിക്കാനും ഇന്‍സുലിന്‍ പ്രതിരോധം വഷളാക്കാനും കാരണമാകും. രാത്രിയില്‍ ഷുഗര്‍ സ്‌പൈക്കുകള്‍ വീക്കവും ധമനികളിലെ തകരാറും വര്‍ധിപ്പിക്കുകയും ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. രാത്രി മധുരം കഴിക്കാന്‍ തോന്നിയാല്‍ ആരോഗ്യകരമായ മറ്റ് മാര്‍ഗങ്ങള്‍ തെരഞ്ഞെടുക്കാം. പഴങ്ങള്‍, ഒരു ചെറിയ കഷണം ഡാര്‍ക്ക് ചോക്ലേറ്റ്, അല്ലെങ്കില്‍ തേന്‍ പോലെയുളള സ്വാഭാവികമായ മധുരമുളളവ ദോഷം ചെയ്യില്ല.

*ശുഭദിനം*

*കവിത കണ്ണന്‍*

അയാള്‍ തന്റെ മകനുമൊത്ത് കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ ചെന്നതാണ്. സാധനങ്ങള്‍ വാങ്ങുന്നതിനിടയില്‍ മകനെ അയാള്‍ ഇങ്ങനെ ഉപദേശിച്ചു. ‘ ഒരു സാധനവും വില കുറച്ചോ , കൂട്ടിയോ വാങ്ങരുത്. അത് നാടിനെ നശിപ്പിക്കും.’ ഈ ഉപദേശം അടുത്ത് നിന്നവരില്‍ കൗതുകമുണര്‍ത്തി. അവര്‍ ചോദിച്ചു. വില കൂട്ടി വാങ്ങുന്നതിനെ ചോദ്യം ചെയ്യണം. അത് ശരിയല്ല, പക്ഷേ, വില കുറച്ച് വാങ്ങുന്നത് എങ്ങിനെയാണ് നാടിനെ നശിപ്പിക്കുന്നത്. ഒരാള്‍ വില കുറച്ച് വില്‍ക്കുന്നുണ്ടെങ്കില്‍ അതിന് എന്തെങ്കിലും കാരണമുണ്ടായിരിക്കും. താന്‍ ചെയ്യുന്ന ചെറിയ കള്ളത്തരങ്ങള്‍ ഒരു പ്രശ്‌നവും ഉണ്ടാക്കില്ലെന്ന് എല്ലാവരും വിചാരിക്കുമ്പോഴാണ് ഒരു നാട് ദുഷിക്കുന്നത്… ചെറിയ ചെറിയ തെറ്റുകളാണ് വലിയ തെറ്റുകളാകുന്നത്. ഒരാളുടെ തെറ്റാണ് പിന്നീട് ഒരുപാട് ആളുകളിലേക്ക് പടരുന്നത്. ചില സാമൂഹ്യതിന്മകളുടെ അടിവേര് ചില വ്യക്തികളുടെ ദുശ്ശീലങ്ങളാണ്. ഓരോ തെറ്റിനും എല്ലാവരും കണ്ടെത്തുന്ന ചില ന്യായീകരണങ്ങളുണ്ട്. ഇത് താന്‍ മാത്രമല്ലേ അറിയുന്നുളളൂ, ഇത് ആരേയും ബാധിക്കുന്നില്ലല്ലോ.. ഇതുകൊണ്ട് എന്തു സംഭവിക്കാനാണ്.. ഇങ്ങനെ ന്യായീകരണങ്ങള്‍ തുടരുന്നു. പക്ഷേ, ഇതിന്റെ തുടര്‍ ചലനമാണ് പലരിലേക്കും പടരുകയും പിന്നയത് സാമൂഹ്യതിന്മയായി മാറുന്നതും.. ന്യായീകരണങ്ങള്‍ക്ക് സ്വയം വംശവദരാകാതിരിക്കാന്‍ ശ്രമിക്കാം.. – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *