◾https://dailynewslive.in/ സ്നേഹവും സാഹോദര്യവുമാണ് ക്രിസ്തുവിന്റെ സന്ദേശമെന്നും അത് ശക്തിപ്പെടുത്താന്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയിലെ സിബിസിഐ ആസ്ഥാനത്ത് ഇന്നലെ നടന്ന ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുയായിരുന്നു പ്രധാനമന്ത്രി. ആഘോഷത്തില്‍ വിവിധ കത്തോലിക്ക സഭകളുടെ പ്രമുഖരടക്കം മൂന്നോറോളം പേര്‍ പങ്കെടുത്തു. സഭാ നേതാക്കള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാന്‍ കഴിഞ്ഞത് ഭാഗ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ദാരിദ്ര്യത്തിനെതിരെ ഇന്ത്യ നടത്തുന്ന യുദ്ധം യേശുക്രിസ്തുവിന്റെ വചനങ്ങളോട് ചേര്‍ന്നു നില്‍ക്കുന്നതാണെന്നും മോദി പറഞ്ഞു.
◾https://dailynewslive.in/ രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും സിഎംആര്‍എല്‍ പണം നല്‍കിയത് അഴിമതി മറയ്ക്കാനെന്ന് എസ് എഫ് ഐഒ ദില്ലി ഹൈക്കോടതിയില്‍. എസ് എഫ് ഐ ഒ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജിയിലെ വാദത്തിനിടെയാണ് ആരോപണമുന്നയിച്ചത്. സിഎംആര്‍എല്ലിന്റെ ഹര്‍ജി നിലനില്‍ക്കില്ലെന്നും എസ് എഫ് ഐ ഒ ചൂണ്ടിക്കാട്ടി. വാദങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ എഴുതി നല്കാന്‍ കക്ഷികള്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
*
class="selectable-text copyable-text false x117nqv4">കെ.എസ്.എഫ്.ഇ**സ്‌ക്രീന്‍ ഷോട്ട് മത്സരം*
സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*ഡിസംബര്‍ 23 ലെ വിജയി : ജയശ്രീ, ചാത്തങ്ങോട്ടുപുറം പോസ്റ്റ്, മലപ്പുറം*
◾https://dailynewslive.in/ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കെതിരെ എ വിജയരാഘവന്‍ നടത്തിയ പരാമര്‍ശത്തില്‍ ഡിജിപിക്ക് പരാതി നല്‍കി യൂത്ത് ലീഗ്. പരാതി പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ഡിജിപി നിര്‍ദ്ദേശം നല്‍കി. തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റാണ് ഡിജിപിക്ക് പരാതി നല്‍കിയത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും തുടര്‍ന്ന് പ്രിയങ്കയും ജയിച്ചത് വര്‍ഗീയ ശക്തികളുടെ പിന്തുണയോടെയാണെന്നായിരുന്നു വിജയരാഘവന്റെ വിവാദ പ്രസ്താവന.
◾https://dailynewslive.in/ വയനാട് ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് വിജയം സംബന്ധിച്ചുള്ള സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്റെ പരാമര്‍ശത്തില്‍ ബിജെപിക്ക് സംശയമില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. എന്നാല്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കൊടിപിടിക്കുന്നയാളാണ് വിജയരാഘവനെന്നും അത് പറയാന്‍ എന്ത് അര്‍ഹതയാണുള്ളതെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.
◾https://dailynewslive.in/ നവകേരള സദസ് സമ്പൂര്‍ണ പരാജയമെന്ന് സിപിഎം പാലക്കാട് ഏരിയ സമ്മേളനത്തില്‍ വിമര്‍ശനം. ആഭ്യന്തര വകുപ്പാണ് സര്‍ക്കാരിന് കൂടുതല്‍ ചീത്തപ്പേരുണ്ടാക്കുന്നതെന്നും ഏരിയ സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു. നിലവിലെ രീതി പിന്തുടര്‍ന്നാല്‍ അടുത്തകാലത്തൊന്നും പാലക്കാട് മണ്ഡലം സിപിഎമ്മിന് തിരികെപ്പിടിക്കാനാവില്ലെന്നും തെരഞ്ഞെടുപ്പ് സമയത്ത് ഏരിയ കമ്മിറ്റി അംഗം ഷുക്കൂര്‍ നടത്തിയ അപ്രതീക്ഷിത നീക്കം തിരിച്ചടിയായിയെന്നും സമ്മേളനത്തില്‍ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ X’mas, New Year Celebrations*
പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.
*പുളിമൂട്ടില്‍ സില്‍ക്‌സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ കട്ടപ്പന റൂറല്‍ കോപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപകന്‍ സാബു തോമസിന്റെ ആത്മഹത്യയില്‍ ആരോപണ വിധേയര്‍ക്കെതിരെ അന്വേഷണ സംഘം ആത്മഹത്യ പ്രേരണ കുറ്റം ചുമത്താത്തതില്‍ പ്രതിഷേധം ശക്തം. കട്ടപ്പന റൂറല്‍ കോപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരുടെയും സിപിഎം ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജിയുടെയും മൊഴിയെടുപ്പ് ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. സാബുവിന്റെ ഭാര്യ മേരിക്കുട്ടിയുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി പോലീസ് ശേഖരിച്ചു. വിഷയത്തില്‍ ബിജെപിയും കോണ്‍ഗ്രസും പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി 27 ന് കട്ടപ്പന ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. അതേസമയം സംഭവത്തില്‍ സിപിഎം സാബു തോമസിന്റെ കുടുംബത്തിനൊപ്പമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞിരുന്നു.
◾https://dailynewslive.in/ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം വീണ്ടും അപകടത്തില്‍പ്പെട്ടു. വെഞ്ഞാറമൂട് പള്ളിക്കലില്‍ വെച്ച് കമാന്‍ഡോ വാഹനത്തിന് പിന്നില്‍ ലോക്കല്‍ പോലീസിന്റെ ജീപ്പിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. കടക്കല്‍ കോട്ടപ്പറത്തുള്ള പരിപാടി കഴിഞ്ഞതിന് ശേഷം മുഖ്യമന്ത്രി തിരിച്ചു വരുന്നതിനിടെയാണ് അപകടമുണ്ടായത്.
◾https://dailynewslive.in/ ആലുവ സ്വദേശിനിയായ നടിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത വ്യത്യസ്ത കേസുകളില്‍ നടന്‍മാരായ മുകേഷിനും ഇടവേള ബാബുവിനുമെതിരായ കുറ്റപത്രം സമര്‍പ്പിച്ചു. നടന്‍ മുകേഷിനെതിരായ ലൈംഗിക പീഡന കേസില്‍ വടക്കാഞ്ചേരി കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.അമ്മയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ കൊച്ചി നോര്‍ത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇടവേള ബാബുവിനെതിരായ കുറ്റപത്രം. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് റിപ്പോര്‍ട്ട് നല്‍കിയത്.
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ
◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*
2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ നിന്നുള്ള വിമാന സര്‍വീസ് എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ചു. ഇന്‍ഡിഗോ എയര്‍ലൈന്‍സാണ് പുതുച്ചേരിയില്‍ നിന്ന് ഹൈദരാബാദിലേക്കും ബെംഗളൂരുവിലേക്കും സര്‍വ്വീസ് നടത്തുക.
◾https://dailynewslive.in/ തൃപ്പൂണിത്തുറ നഗരസഭയില്‍ എല്‍ഡിഎഫ് ഭരണത്തിനെതിരെ ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ചൊല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം. എന്നാല്‍ എല്‍ഡിഎഫ് ഭരിക്കുന്ന നഗരസഭയില്‍ എല്‍ഡിഎഫും യുഡിഎഫും അവിശ്വാസത്തില്‍ നിന്നും വിട്ടുനിന്നു. ബിജെപിയുടെ അവിശ്വാസ പ്രമേയത്തിന് പിന്തുണ നല്‍കാതെ, നഗരസഭയിലെ എല്‍ഡിഎഫ് ഭരണത്തിനെതിരെ യുഡിഎഫ് കൗണ്‍സലര്‍മാര്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. ഇതോടെയാണ് ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റം ഉണ്ടായത്.
◾https://dailynewslive.in/ നെടുമ്പാശ്ശേരി വിമാനത്താവളം എന്ന് പറയുമ്പോള്‍ തന്നെ ജനങ്ങള്‍ കെ കരുണാകരനെ ഓര്‍മ്മിക്കുമെന്ന് കെ മുരളീധരന്‍. എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ത്ത് നിര്‍ത്തുകയും, കേരളത്തില്‍ ഒട്ടേറെ വികസനങ്ങള്‍ കൊണ്ടുവരികയും ചെയ്ത നേതാവാണ് കെ കരുണാകരനെന്ന് കെ മുരളീധരന്‍ അനുസ്മരിച്ചു. കെ കരുണാകരന്‍ സ്റ്റഡി സെന്റര്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾https://dailynewslive.in/ വനനിയമ ഭേദഗതിയില്‍ എല്‍ഡിഎഫില്‍ കടുത്ത ഭിന്നത. കര്‍ഷകവിരുദ്ധമായ ഭേദഗതികളിലെ അതൃപ്തി മുഖ്യമന്ത്രിയെ അറിയിച്ച് കേരള കോണ്‍ഗ്രസ്. മുഖ്യമന്ത്രിയോട് ആശങ്കകള്‍ പങ്കുവെച്ചെന്ന് ജോസ് കെ മാണിയും മാധ്യമങ്ങളോട് പ്രതികരിച്ചു. ശശീന്ദ്രന് നേരം വെളുത്തില്ലെന്നും ബില്‍ പാസ്സാക്കിയാല്‍ വലിയ പ്രതിഷേധമുണ്ടാകുമെന്നും താമരശ്ശേരി ബിഷപ്പ് സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കി. പ്രതിപക്ഷത്തിന്റെയും ക്രൈസ്തവ സഭകളുടേയും കടുത്ത എതിര്‍പ്പിനിടെ കേരള കോണ്‍ഗ്രസ്സും പരസ്യമായി വിമര്‍ശിച്ചതാണ് പ്രശ്നം.
◾https://dailynewslive.in/ സര്‍ക്കാര്‍ തീരുമാനങ്ങളുടെ കാതല്‍ എന്താണെന്ന് മനസ്സിലാക്കേണ്ട ഉത്തരവാദിത്തം ഉദ്യോഗസ്ഥര്‍ക്കുണ്ടെന്ന് ഓര്‍മപ്പെടുത്തുകയും ഭരണത്തിന്റെ ഗുണ ഫലങ്ങള്‍ സാധാരണക്കാര്‍ക്ക് പ്രാപ്യമാക്കുകയും ചെയ്യുകയുമാണ് അദാലത്തുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. കരുതലും കൈത്താങ്ങും കൊടുങ്ങല്ലൂര്‍ താലൂക്ക്തല അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
◾https://dailynewslive.in/ കാസര്‍കോട് മൊഗ്രാലില്‍ അബ്ദുല്‍ സലാമിനെ കഴുത്തറുത്ത് കൊന്ന കേസില്‍ ആറ് പ്രതികള്‍ക്കും ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ച് കോടതി. കുമ്പള ബദരിയ നഗറിലെ സിദ്ദിഖ്, ഉമര്‍ ഫാറൂഖ്, പെര്‍വാഡിലെ സഹീര്‍, പേരാല്‍ സ്വദേശി നിയാസ്, ആരിക്കാടി ബംബ്രാണയിലെ ഹരീഷ്, മൊഗ്രാല്‍ മാളിയങ്കര കോട്ടയിലെ ലത്തീഫ് എന്നിവരെയാണ് ശിക്ഷിച്ചത്.
◾https://dailynewslive.in/ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി പാലക്കാട് തത്തമംഗലം ചെന്താമരനഗര്‍ ജി.ബി.യു.പി. സ്‌കൂളില്‍ സ്ഥാപിച്ചിരുന്ന പുല്‍ക്കൂട് തകര്‍ത്ത നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം നല്ലേപ്പിള്ളി ഗവ. യു.പി.സ്‌കൂളിലെ ക്രിസ്മസ് ആഘോഷത്തിനെതിരേ വിശ്വഹിന്ദു പരിഷത്ത് നേതാക്കളെത്തി ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് ചിറ്റൂര്‍ മേഖലയിലെ തന്നെ മറ്റൊരു സ്‌കൂളില്‍ സ്ഥാപിച്ചിരുന്ന പുല്‍ക്കൂട് തകര്‍ത്തനിലയില്‍ കണ്ടെത്തുന്നത്.
◾https://dailynewslive.in/ ഏഴുലക്ഷത്തിലേറെപ്പേര്‍ക്ക് അന്നമേകി ദേവസ്വം ബോര്‍ഡിന്റെ സന്നിധാനത്തെ അന്നദാനമണ്ഡപം. ശബരീശ സന്നിധിയിലെ അന്നദാനത്തിന് ലോകമെമ്പാടുമുള്ള ഭക്തരില്‍നിന്ന് ഇക്കുറി ഓണ്‍ലൈനായി ലഭിച്ച സംഭാവന 2.18 കോടി രൂപയാണെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു.
◾https://dailynewslive.in/ കോഴിക്കോട് വടകര കരിമ്പനപാലത്ത് റോഡരികില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം വണ്ടൂര്‍ വാണിയമ്പലം സ്വദേശി മനോജ്, കണ്ണൂര്‍ പറശേരി സ്വദേശി ജോയല്‍ എന്നിവരാണ് മരിച്ചത്. വാഹനത്തിന്റ മുന്നില്‍ സ്റ്റെപ്പിലും പിന്‍ഭാഗത്തുമായാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ മുതല്‍ റോഡരികില്‍ നിര്‍ത്തിയിട്ട നിലയിലായിരുന്നു വാഹനം. കണ്ണൂരില്‍ വിവാഹത്തിന് ആളെ എത്തിച്ച് മടങ്ങിയവരാണെന്ന് പൊലീസ് പറയുന്നു. എസി ഗ്യാസ് ലീക്കായതാകാം മരണ കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. പൊന്നാനിയില്‍ കാരവന്‍ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മരിച്ച മനോജ്. ഇതേ കമ്പനിയില്‍ ജീവനക്കാരനാണ് ജോയല്‍.
◾https://dailynewslive.in/ എറണാകുളം കാക്കനാട് കെഎംഎം കോളേജിലെ എന്‍സിസി ക്യാമ്പില്‍ പങ്കെടുത്ത 75 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടി. കളമശ്ശേരി മെഡിക്കല്‍ കോളേജിലും അടുത്തുള്ള സ്വകാര്യ ആശുപത്രിയിലുമാണ് കുട്ടികള്‍ ചികിത്സ തേടിയത്. എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
◾https://dailynewslive.in/ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളന വേദിക്കരികില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം. തിരുവനന്തപുരം കരയടിവിളാകം സ്വദേശി രതീഷ് (43) ആണ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. ഗുരുതരമായി പൊളളലേറ്റ രതീഷ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഭാര്യയും കുട്ടികളും പൊതുസമ്മേളനത്തിന് ശേഷമുള്ള കലാപരിപാടി കണ്ടുകൊണ്ടിരിക്കുമ്പോഴാണ് രതീഷ് തീ കൊളുത്തിയത്. ഇയാള്‍ മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
◾https://dailynewslive.in/ വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ തമ്മില്‍ സംഘര്‍ഷം. രണ്ട് യാത്രക്കാര്‍ തമ്മില്‍ ആരംഭിച്ച വാക്പോര് ഏറ്റുമുട്ടലിലാണ് കലാശിച്ചത്. ഞായറാഴ്ച രാവിലെ 7.35ഓടെ കോപ്പന്‍ഹേഗന്‍-ദില്ലി എയര്‍ ഇന്ത്യ വിമാനത്തിലാണ് സംഭവം. യാത്രക്കാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായെന്നും എന്നാല്‍ പിന്നീട് അത് വളരെ സൗഹാര്‍ദ്ദപരമായി പരിഹരിച്ചെന്നും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.
◾https://dailynewslive.in/ പ്രശസ്ത ചലച്ചിത്രകാരന്‍ ശ്യാം ബെനഗല്‍ (90) അന്തരിച്ചു. ഇന്നലെ വൈകീട്ട് 6.30-ഓടെ മുംബൈയിലെ വോക്കാര്‍ഡ് ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ക്ക് 1976-ല്‍ പത്മശ്രീയും 1991-ല്‍ പത്മഭൂഷണും നല്‍കി രാജ്യം ബെനഗലിനെ ആദരിച്ചിരുന്നു.
◾https://dailynewslive.in/ പുഷ്പ 2 പ്രീമിയര്‍ ഷോ ദുരന്തവുമായി ബന്ധപ്പെട്ട് നടന്‍ അല്ലു അര്‍ജുനെ ഹൈദരാബാദ് പൊലീസ് ഇന്ന് ചോദ്യം ചെയ്യും. ഇന്ന് രാവിലെ 11ന് ചിക്കട്പള്ളി പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് ഹൈദരാബാദ് പൊലീസിന്റെ നോട്ടീസ് നല്‍കി. പൊലീസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയാണ് അല്ലു അര്‍ജുന് നോട്ടീസ് കൈമാറിയത്. അന്വേഷണവുമായി സഹകരിക്കുമെന്ന് അല്ലു അര്‍ജുന്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. അതേസമയം അല്ലു അര്‍ജുന്റെ വീട് ആക്രമിച്ച കേസില്‍ 6 പ്രതികള്‍ക്കും ജാമ്യം ലഭിച്ചു. പ്രതികള്‍ക്ക് മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുമായി ബന്ധം ഉണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു.
◾https://dailynewslive.in/ പുഷ്പ 2 സിനിമയുടെ പ്രദര്‍ശനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുനെ ആരും കുറ്റപ്പെടുത്തരുതെന്നും കേസ് പിന്‍വലിക്കാന്‍ തയാറാണെന്നും മരിച്ച രേവതിയുടെ ഭര്‍ത്താവ് ഭാസ്‌കര്‍. ഡിസംബര്‍ 4ന് നടന്ന സംഭവത്തില്‍ രേവതിയുടെയും ഭാസ്‌കറിന്റെയും മകന്‍ ശ്രീ തേജിനും പരുക്കേറ്റിരുന്നു. മസ്തിഷ്‌ക മരണം സംഭവിച്ച ശ്രീ തേജ് വെന്റിലേറ്റര്‍ സഹായത്തോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന്റെ പിറ്റേ ദിവസം മുതല്‍ അല്ലു അര്‍ജുന്‍ ഞങ്ങളുടെ കുടുംബത്തിന് എല്ലാ സഹായവുമായി ഒപ്പമുണ്ടെന്നും ആരെയും കുറ്റപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇത് ഞങ്ങളുടെ ദുര്‍വിധിയാണെന്നും ഭാസ്‌കര്‍ പറഞ്ഞു.
◾https://dailynewslive.in/ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനായി ജസ്റ്റിസ് വി. രാമസുബ്രഹ്‌മണ്യന്‍. തമിഴ്‌നാട്ടില്‍ നിന്നുള്ള സുപ്രീം കോടതി മുന്‍ ജഡ്ജിയാണ് രാമസുബ്രഹ്‌മണ്യന്‍. .
◾https://dailynewslive.in/ കര്‍ണാടകയിലെ ഹുബ്ബള്ളിയിലെ ശിവക്ഷേത്രത്തില്‍ എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒന്‍പത് അയ്യപ്പഭക്തര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. സായിനഗറില്‍ ക്ഷേത്രത്തിലെ മുറിയില്‍ കിടന്ന് ഭക്തര്‍ ഉറങ്ങുമ്പോഴായിരുന്നു സംഭവം.
◾https://dailynewslive.in/ രാജ്യത്തെ എല്ലാ കുട്ടികള്‍ക്കും നിര്‍ബന്ധിതവും സൗജന്യവുമായ ഔപചാരിക വിദ്യാഭ്യാസം നല്‍കുന്നത് സംബന്ധിച്ച 2010ലെ നിയമത്തില്‍ ഭേദഗതി വരുത്തി കേന്ദ്രസര്‍ക്കാര്‍. 5, 8 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പതിവായി പരീക്ഷകള്‍ നടത്താനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കുന്നതാണ് പുതിയ ഭേദഗതി. ഇതുവരെ നിലവിലുണ്ടായിരുന്ന നോ-ഡിറ്റന്‍ഷന്‍ നയത്തിലെ മാറ്റമാണ് ശ്രദ്ധേയം.
◾https://dailynewslive.in/ മുന്‍ ഐഎഎസ് ട്രെയിനി പൂജ ഖേദ്കറുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ദില്ലി കോടതി തള്ളി. അറസ്റ്റില്‍ നിന്നുള്ള ഇടക്കാല സംരക്ഷണവും കോടതി റദ്ദ് ചെയ്തു പൂജയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമെന്ന് ദില്ലി പൊലീസ് കോടതിയെ അറിയിച്ചു. നിയമനത്തില്‍ അസ്വാഭാവികത കണ്ടെത്തിയതിനെ തുടര്‍ന്ന് പൂജയുടെ ഐഎഎസ് യുപിഎസ്സി റദ്ദാക്കിയിരുന്നു.
◾https://dailynewslive.in/ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അടിയന്തരമായി മടക്കി അയക്കണമെന്ന് ഇന്ത്യയോടാവശ്യപ്പെട്ട് ബംഗ്ലാദേശ്. നയതന്ത്ര തലത്തില്‍ കത്ത് നല്‍കിയതായി ബംഗ്ലാദേശ് വ്യക്തമാക്കി. ബംഗ്ലാദേശ് കലാപവുമായി ബന്ധപ്പെട്ടുണ്ടായ കൂട്ടക്കൊലയില്‍ ഹസീന വിചാരണ നേരിടണമെന്നാണ് ഇടക്കാല സര്‍ക്കാരിന്റെ നിലപാട്.
◾https://dailynewslive.in/ അമേരിക്കയില്‍ ആണും പെണ്ണും എന്ന രണ്ട് ജെന്‍ഡറുകള്‍ മാത്രമെ ഇനി ഉണ്ടാവുകയുള്ളുവെന്നും ട്രാന്‍സ്ജെന്‍ഡര്‍ ഭ്രാന്ത് അവസാനിപ്പിക്കുമെന്നും നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫിനിക്‌സില്‍ നടന്ന ചടങ്ങില്‍ യുവാക്കളെ അഭിസംബോധന ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീയും പുരുഷനുമെന്ന രണ്ടു ജെന്‍ഡര്‍ മാത്രമെന്നത് അമേരിക്കന്‍ ഗവണ്‍മെന്റിന്റെ ഔദ്യോഗിക നയമായിരിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
◾https://dailynewslive.in/ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ കൊച്ചി മെട്രോയുടെ നഷ്ടം 433.49 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷങ്ങളേക്കാള്‍ വരുമാനം കൂടിയിട്ടും നഷ്ടത്തില്‍ വര്‍ധനയുണ്ടാകാന്‍ കാരണം ചെലവ് കൈവിട്ടു പോയതാണ്. തൊട്ടു മുന്‍വര്‍ഷത്തേക്കാള്‍ 100 കോടി രൂപയിലധികമാണ് നഷ്ടത്തില്‍ വര്‍ധിച്ചത്. ടിക്കറ്റ് വില്പന ഉള്‍പ്പെടെയുള്ള പ്രവര്‍ത്തന വരുമാനം 151.30 കോടി രൂപയാണ്. മറ്റ് ഇനങ്ങളില്‍ നിന്ന് വരുമാനമായി ലഭിച്ചത് 95.11 കോടി രൂപയും. ആകെ വരുമാനം 246.61 കോടി രൂപയാണ്. 2022-23 സാമ്പത്തികവര്‍ഷം മൊത്തം നഷ്ടം 335.71 കോടി രൂപയായിരുന്നു. ഇതാണ് 100 കോടിക്ക് മുകളില്‍ വര്‍ധിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ചെലവ് 205.60 കോടി രൂപയാണ്. ഇതിന് പുറമേ വിവിധ ബാങ്കുകളില്‍ നിന്നും വിദേശ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പയും ചേര്‍ക്കുമ്പോഴാണ് നഷ്ടം വര്‍ധിക്കുന്നത്. ഫ്രഞ്ച് ഏജന്‍സിയായ എ.എഫ്.ഡിയില്‍ നിന്ന് 1019.79 കോടി രൂപയും കാനറ ബാങ്കില്‍ നിന്ന് 1,386.97 കോടി രൂപയും കൊച്ചി മെട്രോയ്ക്ക് വായ്പയുണ്ട്. മെട്രോയുടെ ആദ്യ ഘട്ടത്തിലെ നിര്‍മാണത്തിനായി എടുത്തതാണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വാട്ടര്‍ മെട്രോ പ്രവര്‍ത്തനസജ്ജമായത് ചെലവില്‍ വര്‍ധനയുണ്ടാകാന്‍ കാരണമായി. 1,064.83 കോടി രൂപയാണ് വാട്ടര്‍ മെട്രോയുടെ പദ്ധതി തുക. ഇതില്‍ 156.07 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുന്നത്.
◾https://dailynewslive.in/ ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തില്‍ എത്തുന്ന ‘നാരായണീന്റെ മൂന്നാണ്മക്കള്‍’ ടീസര്‍ പുറത്ത്. ഏറെ നിഗൂഢതകള്‍ ഒളിപ്പിക്കുന്ന വിധത്തിലാണ് ചിത്രത്തിന്റെ ടീസര്‍ ഒരുക്കിയിരിക്കുന്നത്. കുടുംബത്തില്‍ നിന്നും ചില സാഹചര്യങ്ങളാല്‍ മാറി നിന്നിരുന്ന ഇളയ മകന്റെ കടന്നു വരവോടെ ആ കുടുംബത്തില്‍ അരങ്ങേറുന്ന രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ ദൃശ്യവത്കരിക്കുന്നത്. ഹൃദയ സ്പര്‍ശിയായ മുഹൂര്‍ത്തങ്ങളും ഒപ്പം നര്‍മ്മവും ഒക്കെ കൂടിച്ചേര്‍ന്ന ഒരു ഫാമിലി ഡ്രാമയാണ് ചിത്രം എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. ശരണ്‍ വേണുഗോപാല്‍ സംവിധാനം ചെയ്യുന്ന ചിത്രം 2025 ജനുവരി 16ന് വേള്‍ഡ് വൈഡ് റിലീസ് ചെയ്യും. അലന്‍സിയര്‍ ലോപ്പസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. തോമസ് മാത്യു, ഗാര്‍ഗി അനന്തന്‍, ഷെല്ലി എന്‍ കുമാര്‍, സജിത മഠത്തില്‍, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.
◾https://dailynewslive.in/ തമിഴിലെ പ്രമുഖ ഛായാഗ്രഹകനും താരവുമായ നട്ടി നടരാജ് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് ‘സീസോ’. ചിത്രത്തിലെ പുതിയ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. ഗുണ സുബ്രഹ്‌മണ്യത്തിന്റെ വരികള്‍ക്ക് എസ്. ചരന്‍ കുമാര്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്. ‘നാനേ സിവന്‍’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ദിവാകര്‍ ആണ്. തീര്‍ത്തും ഇന്‍വെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രം വിഡിയല്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ കെ.സെന്തില്‍ വേലന്‍ നിര്‍മ്മിച്ച് ഗുണ സുബ്രഹ്‌മണ്യമാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. നട്ടി നടരാജിനൊപ്പം യുവതാരം നിഷാന്ത് റൂസ്സോയും പ്രധാന വേഷത്തെ അവതരിപ്പിക്കുന്നു. പതിനി കുമാര്‍ ആണ് ചിത്രത്തിലെ നായിക. തമിഴ്, തെലുങ്ക് ഭാഷകളില്‍ എത്തുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലര്‍ ജനുവരി 3ന് തിയറ്ററുകളില്‍ റിലീസ് ചെയ്യും. ചിത്രത്തില്‍ നട്ടി നടരാജ്, നിഷാന്ത് റൂസ്സോ, പതിനി കുമാര്‍ എന്നിവരെ കൂടാതെ സംവിധായകന്‍ നിഴൈല്ഗള്‍ രവി, ജീവ രവി, ആദേശ് ബാല, സെന്തില്‍ വേലന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.
◾https://dailynewslive.in/ ദത്തന്‍ പുനലൂരിന്റെ ക്യാമറക്കണ്ണുകള്‍ സഞ്ചരിക്കുന്നത് പരിചിതമായ പൊതുശീലങ്ങള്‍ക്കപ്പുറമുള്ള അപൂര്‍വ്വകാഴ്ചകളിലേക്കാണ്. അനുവാചകനെ ഈ അനുഭവങ്ങളിലേക്കു നയിക്കുന്നത് ഫോട്ടോഗ്രഫിയിലെ സാങ്കേതികത ലഭ്യമാക്കുന്ന സൗജന്യസൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയല്ല എന്നത് എടുത്തുപറയേണ്ട ഒരു സവിശേഷതയാണ്. ദത്തന്റെ ക്യാമറയ്ക്കും അതു പകര്‍ത്തുന്ന അപൂര്‍വ്വകാഴ്ചകള്‍ക്കുമിടയില്‍ ആരും ഏതും ഒരുതരത്തിലും ഇടപെടുന്നില്ല. ആ അപൂര്‍വ്വത മൗലികമാണ്. ഈ പുസ്തകത്തിലൂടെ അനുവാചകനു ലഭ്യമാവുന്നത് അപൂര്‍വമായ ഒരു ചിത്രാനുഭവമാണ്. ഓരോ ചിത്രത്തോടുമൊപ്പം രചയിതാവ് ചേര്‍ത്തിട്ടുള്ള അനുബന്ധവിവരണങ്ങള്‍ അത്യന്തം രസകരവും വിജ്ഞാനപ്രദവുമാണ്. ‘ഇമേജ് ബുക്ക്’. ദത്തന്‍ പുനലൂര്‍. മാതൃഭൂമി ബുക്സ്. വില 380 രൂപ.
◾https://dailynewslive.in/ മാരുതിയുടെ ആദ്യ ഇലക്ട്രിക് വാഹനം ഇ വിറ്റാരയുടെ ടീസര്‍ ചിത്രം പുറത്തുവിട്ടു. ജനുവരിയില്‍ നടക്കുന്ന ന്യൂഡല്‍ഹി ഓട്ടോഎക്സ്പോയില്‍ (ഭാരത് മൊബിലിറ്റി എക്സ്പോ) പ്രദര്‍ശിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് വാഹനത്തിന്റെ ടീസര്‍ ചിത്രം മാരുതി പുറത്തുവിട്ടത്. റേഞ്ച് സംബന്ധിച്ച് ഔദ്യോഗികസ്ഥിരീകരണമില്ല. അതേസമയം സിംഗിള്‍ മോട്ടോര്‍ ഉപയോഗിക്കുന്ന 61 കിലോവാട്ട്അവര്‍ ബാറ്ററിയില്‍ 500 കീലോമീറ്റര്‍ റേഞ്ച് പ്രതീക്ഷിക്കാം. 49 കിലോവാട്ട്അവര്‍ ബാറ്ററി 144 എച്ച്പി കരുത്തും 61 കിലോവാട്ട്അവര്‍ ബാറ്ററി 174എച്ച്പി കരുത്തും പുറത്തെടുക്കും. രണ്ടു ബാറ്ററികളും പരമാവധി 189എന്‍എം ടോര്‍ക്കാണ് പുറത്തെടുക്കുക. അതേസമയം 65എച്ച്പി മോട്ടോര്‍ അധികമായി ഉപയോഗിക്കുന്ന ഓള്‍ വീല്‍ ഡ്രൈവ് മോഡലില്‍ കരുത്ത് 184എച്ച്പിയായും ടോര്‍ക്ക് പരമാവധി 300എന്‍എം ആയും ഉയരും. അടുത്ത വര്‍ഷം മാര്‍ച്ചിലാണ് ഇന്ത്യയില്‍ ഇ വിറ്റാര പുറത്തിറങ്ങുക. ഇന്ത്യയില്‍ ഇ വിറ്റാരക്ക് ഏകദേശം 20 ലക്ഷം രൂപക്കടുത്തായിരിക്കും വിലയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
◾https://dailynewslive.in/ അല്‍പം വൃത്തി കൂടിയാല്‍ അയാള്‍ക്ക് ഒസിഡി അഥവാ ഒബ്സസീവ്-കംപള്‍സീവ് ഡിസോര്‍ഡര്‍ ഉണ്ടാകുമെന്ന മുന്‍ധാരണ ഇപ്പോള്‍ സാധാരണമായിരിക്കുകയാണ്. എന്നാല്‍ വൃത്തി എന്ന ചെറിയ ഫ്രെയിമില്‍ മാത്രം ഒതുക്കി നിസാരമാക്കേണ്ട ഒരു അവസ്ഥയല്ല ഒസിഡി. ഇതൊരു മാനസികാരോഗ്യ പ്രശ്നമാണ്. നിരന്തരമായ അനാവശ്യ ചിന്തകള്‍, ആവര്‍ത്തിച്ചുള്ള പെരുമാറ്റങ്ങള്‍ അല്ലെങ്കില്‍ ചില നിര്‍ബന്ധങ്ങള്‍ എന്നിവയാണ് ഇവയുടെ ലക്ഷണങ്ങള്‍. ഒസിഡി വ്യക്തികളുടെ ദൈനംദിന ജീവിതത്തെ വരെ ബാധിക്കാം. ജനിതകം, തലച്ചോറിന്റെ പ്രവര്‍ത്തനം, ന്യൂറോട്രാന്‍മിറ്ററുകളുടെ അസന്തുലതാവസ്ഥ എന്നീ ഘടകങ്ങള്‍ ഒസിഡിക്ക് കാരണമാകാം. കൂടാതെ കുട്ടിക്കാലത്തെ മോശം അനുഭവങ്ങള്‍, പരിസ്ഥിതി എന്നിവയും ഒസിഡിയിലേക്ക് നയിക്കാം. ഒസിഡി നിയന്ത്രിക്കാവുന്ന ഒരു അവസ്ഥയാണ്, പ്രൊഫഷണല്‍ പിന്തുണ തേടുന്നത് രോഗലക്ഷണ നിയന്ത്രണം വളരെയധികം മെച്ചപ്പെടുത്തുകയും വ്യക്തികളെ കൂടുതല്‍ സംതൃപ്തമായ ജീവിതം നയിക്കാന്‍ പ്രാപ്തരാക്കുകയും ചെയ്യും. തെറാപ്പി, മരുന്നുകള്‍, ജീവിതശൈലി ക്രമീകരണങ്ങള്‍ എന്നിവയിലൂടെ ഒസിഡിയെ ഒരു പരിധിവരെ നിയന്ത്രിക്കാനാകും. കോഗ്നിറ്റീവ്-ബിഹേവിയറല്‍ തെറാപ്പി, പ്രത്യേകിച്ച് എക്സ്പോഷര്‍ ആന്‍ഡ് റെസ്പോണ്‍സ് പ്രിവന്‍ഷന്‍, ഒസിഡി ചികിത്സിക്കുന്നതിന് വളരെ ഫലപ്രദമാണ്. ഇആര്‍പിയില്‍ ക്രമേണ ഭയപ്പെടുന്ന ചിന്തകളോ സാഹചര്യങ്ങളോ നേരിടുകയും നിര്‍ബന്ധിത പെരുമാറ്റങ്ങള്‍, പ്രേരണകള്‍ എന്നിവയെ ചെറുക്കാന്‍ പഠിക്കുകയും ചെയ്യുന്നു. പതിവ് വ്യായാമം, മതിയായ ഉറക്കം, ആരോഗ്യകരമായ ഭക്ഷണക്രമം എന്നിവ മൊത്തത്തിലുള്ള മാനസികാരോഗ്യത്തെ പിന്തുണയ്ക്കുകയും ലക്ഷണങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യും. മൈന്‍ഡ്ഫുള്‍നെസ്സ് മെഡിറ്റേഷന്‍, യോഗ, ശ്വസന വ്യായാമങ്ങള്‍ തുടങ്ങിയ പരിശീലനങ്ങള്‍ സമ്മര്‍ദവും ഉത്കണ്ഠയും കുറയ്ക്കാന്‍ സഹായിക്കും, ഇത് ചില ഒസിഡി ലക്ഷണങ്ങളെ ലഘൂകരിക്കും.
*ശുഭദിനം*
*കവിത കണ്ണന്‍*
തന്റെ ജീവിതത്തിലും ബിസിനസ്സിലും വിജയം കൊയ്ത വ്യക്തിയായിരുന്നു അവര്‍. ഒരിക്കല്‍ ഒരാള്‍ അവരോട് തന്റെ വിജയത്തിന്റെ രഹസ്യം ചോദിച്ചപ്പോള്‍ അവര്‍ ഇങ്ങനെ പറഞ്ഞു: മറ്റുളളവരോട് ചെറിയ കാര്യങ്ങള്‍ക്ക് വേണ്ടി യുദ്ധം ചെയ്യുന്നത് ഞാന്‍ നിര്‍ത്തി, എന്നെക്കുറിച്ച് അപവാദം പറയുന്നതിന് ചെവികൊടുക്കാതായി, മറ്റുളളവരുടെ ശ്രദ്ധകിട്ടുന്നതിന് വേണ്ടി നടത്തിയ പോരാട്ടങ്ങള്‍ നിര്‍ത്തി, നാട്ടുകാരുടേയും വീട്ടുകാരുടെയും പ്രതീക്ഷകള്‍ നിറവേറ്റാനുളള നെട്ടോട്ടം നിര്‍ത്തി, എന്റെ അവകാശങ്ങള്‍ക്ക് വേണ്ടി വിഢ്ഢികളോട് വാദിക്കുന്നത് നിര്‍ത്തി, അതൊരു തിരിച്ചറിവായിരുന്നു പൊരുതാന്‍ മറ്റൊന്നുമില്ലാത്തവര്‍ക്ക് വേണ്ടിയാണ് ഞാന്‍ ഈ പോരാട്ടമെല്ലാം നടത്തിയത് എന്ന തിരിച്ചറിവ്. ഓരോ ചെറിയ വഴക്കുകളും ഉപേക്ഷിച്ച ദിവസമെല്ലാം ഞാന്‍ വിജയിക്കാന്‍ തുടങ്ങിയ ദിവസങ്ങളായിരുന്നു. എന്റെ പോരാട്ടത്തിന്റെ ലക്ഷ്യം ഞാന്‍ മാറ്റി, എന്റെ ദര്‍ശനങ്ങള്‍ക്ക് വേണ്ടിയും, എന്റെ സ്വപ്നങ്ങള്‍ക്ക് വേണ്ടിയും എന്റെ ആശയങ്ങള്‍ക്കുവേണ്ടിയും ഞാന്‍ പോരാടാന്‍ തുടങ്ങി. അതായിരുന്നു എന്റെ വിജയരഹസ്യം. അവര്‍ പുഞ്ചിരിച്ചു. നഷ്ടപ്പെട്ടാല്‍ തിരിച്ചുപിടിക്കാനാവാത്ത ഒന്നാണ് സമയം. സമയം വിലപ്പെട്ടതാണ്.. ആ സമയം എന്തിന് വേണ്ടി ചിലവഴിക്കുന്നു എന്നത് നമുക്ക് സ്വയം വിലയിരുത്താം – ശുഭദിനം.