◾https://dailynewslive.in/ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ് വാള്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. ബില്ല് ഭരണഘടന വിരുദ്ധമെന്ന് കോണ്‍ഗ്രസും, എതിര്‍പ്പുമായി സമാജ് വാദി പാര്‍ട്ടിയും രംഗത്തെത്തി. സംസ്ഥാന നിയമസഭകളെ അടിമറിക്കുന്ന ബില്ല് അംഗീകരിക്കില്ലെന്നും ബില്ല് പിന്‍വലിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ബില്‍ ഇന്ത്യയുടെ നാനാത്വം തകര്‍ക്കുമെന്നും ഏകാധിപത്യത്തിനുള്ള നീക്കമാണെന്നും സമാജ് വാദി പാര്‍ട്ടിയും ആരോപിച്ചു.
◾https://dailynewslive.in/ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കേണ്ടി വന്നതിന് കാരണം കോണ്‍ഗ്രസെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. 1952 മുതല്‍ 1967 വരെ രാജ്യത്ത് ഒരു തെരഞ്ഞെടുപ്പായിരുന്നുവെന്നും ആര്‍ട്ടിക്കിള്‍ 356 കൊണ്ടുവന്ന് കോണ്‍ഗ്രസാണ് വിവിധ സംസ്ഥാനങ്ങളിലെ സര്‍ക്കാറുകളെ വീഴ്ത്തിയതെന്നും അദ്ദേഹം പറഞ്ഞു. നെഹ്റു 8 തവണയും ഇന്ദിര ഗാന്ധി 50 തവണയും രാജീവ് ഗാന്ധി 9 തവണയും മന്‍മോഹന്‍ സിംഗ് 10 തവണയും ഈ നിയമം ഉപയോഗിച്ചു ഇതാണ് രാജ്യത്ത് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കേണ്ട സാഹചര്യം വരുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
*കെ.എസ്.എഫ്.ഇ*
*സ്‌ക്രീന്‍ ഷോട്ട് മത്സരം*
സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*ഡിസംബര്‍ 16 ലെ വിജയി : രോഹിത്. ആര്‍. രതീഷ്, തിരുമല പി.ഒ, തിരുവനന്തപുരം*
◾https://dailynewslive.in/ ഒറ്റ ഘട്ടത്തില്‍ തെരഞ്ഞെടുപ്പുകള്‍ നടത്തുമ്പോള്‍ ചില നിയമസഭകളുടെ കാലാവധി കൂട്ടുകയോ ചിലതിന്റേത് കുറയ്ക്കുകയോ ചെയ്യേണ്ടി വരുമെന്നും അതില്‍ 2026ല്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം പോലെയുള്ള ചില സംസ്ഥാനങ്ങളുടെ നിയമസഭകളുടെ കാലാവധി ഇതിനായി കുറയ്ക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ട്.
◾https://dailynewslive.in/ കേരള യൂണിവേഴ്സിറ്റി ക്യാമ്പസില്‍ സംസ്‌കൃത ഡിപ്പാര്‍ട്ട്മെന്റ് സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ സെമിനാര്‍ ഉദ്ഘാടനത്തിനെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ പ്രതിഷേധം. സെനറ്റ് ഹാളിന് പുറത്ത് മുദ്രാവാക്യം വിളിച്ചുള്ള എസ്എഫ്ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം പൊലീസ് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. വി സി നിയമനത്തിനെതിരെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ പ്രതിഷേധം നടത്തിയത്.
◾https://dailynewslive.in/ കൊച്ചിയില്‍ നിന്ന് ബഹ്റൈനിലേക്ക് പോയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് എമര്‍ജെന്‍സി ലാന്‍ഡിങിലൂടെ സുരക്ഷിതമായി കൊച്ചിയില്‍ തിരിച്ചിറക്കി. ടയറിന്റെ ഔട്ടര്‍ ലെയര്‍ ഭാഗം റണ്‍വേയില്‍ കണ്ടതിനെ തുടര്‍ന്നാണ് വിമാനം തിരിച്ച് വിളിച്ചത്. അരമണിക്കൂറിലധികം നീണ്ട ആശങ്കകള്‍ക്കൊടുവില്‍ 12.30ഓടെയാണ് വിമാനം സുരക്ഷിതമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ റണ്‍വേയില്‍ ലാന്‍ഡ് ചെയ്തത്.
*
class="selectable-text copyable-text false x117nqv4">Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ X’mas, New Year Celebrations*പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.
*പുളിമൂട്ടില്‍ സില്‍ക്‌സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ തോമസ് കെ തോമസിനെ മന്ത്രിയാക്കിയില്ലെങ്കില്‍ പാര്‍ട്ടിക്ക് മന്ത്രി വേണ്ടെന്ന് എന്‍സിപി സംസ്ഥാന നേതൃത്വം. എന്‍സിപിയുടെ മന്ത്രിസ്ഥാനം സംബന്ധിച്ച് പി സി ചാക്കോയും തോമസ് കെ തോമസും നാളെ ശരത് പവാറുമായി ചര്‍ച്ച നടത്തും. അതേസമയം മന്ത്രിയെ മാറ്റണോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു. മന്ത്രിയെ മാറ്റണം എന്ന് പറയേണ്ടത് വ്യക്തികള്‍ അല്ലെന്നും പാര്‍ട്ടി പറഞ്ഞാല്‍ മന്ത്രിസ്ഥാനം ഒഴിയുമെന്നും ശശീന്ദ്രന്‍ പറഞ്ഞു.
◾https://dailynewslive.in/ കോതമംഗലം – കുട്ടമ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയതായി ഇടുക്കി എംപി അഡ്വ. ഡീന്‍ കുര്യാക്കോസ് അറിയിച്ചു. ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ കാട്ടാന ആക്രമണത്തില്‍ കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ രണ്ട് പേരുടെ ജീവനുകളാണ് നഷ്ട്ടപെട്ടത്.
◾https://dailynewslive.in/ കുട്ടമ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച എല്‍ദോസ് നേരിട്ടത് അതിക്രൂരമായ ആക്രമണമെന്നും ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമുണ്ടായി എന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കളമശ്ശേരി മെഡിക്കല്‍ കോളേജിലാണ് എല്‍ദോസിന്റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായത്. വലിയ പൊലീസ് സന്നാഹത്തോടെയാണ് മൃതദേഹം കുട്ടമ്പുഴയിലേക്ക് കൊണ്ടുപോയത്. നാല് പൊലീസ് ജീപ്പും ഒരു പൊലീസ് ബസും ആംബുലന്‍സിനൊപ്പമുണ്ടായിരുന്നു. പ്രതിഷേധം കണക്കിലെടുത്താണ് സുരക്ഷ കടുപ്പിച്ചത്.
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..
*2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*
2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ വയനാട് മാനന്തവാടി കൂടല്‍കടവില്‍ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ മാനന്തവാടി പൊലീസ് രണ്ട് പ്രതികളെ കസ്റ്റഡിയിലെടുത്തു. ഹര്‍ഷിദ്, അഭിരാം എന്നിവരാണ് പിടിയിലായത്. മറ്റു രണ്ടു പ്രതികളായ വിഷ്ണു, നബീല്‍ എന്നിവരെയാണ് ഇനിയും പിടികൂടാനുള്ളത്. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഇന്നലെ രാത്രി വൈകിയും വയനാട്ടിലെ ഇവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു.
◾https://dailynewslive.in/ നടിയെ ആക്രമിച്ച കേസില്‍ രണ്ട് ഫൊറന്‍സിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി. ബാലിശമായ വാദമെന്ന് പറഞ്ഞാണ് ഹൈക്കോടതി പള്‍സര്‍ സുനിയുടെ ആവശ്യം തള്ളിയത്. സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ടത് അനിവാര്യമായ നടപടിയല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. വീണ്ടും വിസ്താരം നടത്തുന്നത് കേസിന്റെ വിചാരണ വൈകാന്‍ ഇടയാക്കുമെന്ന് നിരീക്ഷിച്ച് കൊണ്ടാണ് കോടതി ഉത്തരവ്.
◾https://dailynewslive.in/ വിഴിഞ്ഞം ഔട്ടര്‍ റിംഗ് റോഡിനായി ഏറ്റെടുക്കുന്ന കെട്ടിടങ്ങള്‍ക്ക് നഷ്ടപരിഹാരം കണക്കാക്കുന്നതില്‍ കടുത്ത വിവേചനമെന്ന് പരാതി. കേന്ദ്ര മാനദണ്ഡ പ്രകാരം കാലപ്പഴക്കം കണക്കാക്കി പണം നല്‍കുമ്പോള്‍ വീടിന്റെ പകുതി വിലപോലും കിട്ടുന്നില്ലെന്നാണ് പരാതി. ദേശീയപാതയ്ക്കായി ഏറ്റെടുത്ത വീടുകള്‍ക്ക് കാലപ്പഴക്കം കണക്കാക്കാതെ പണം നല്‍കിയപ്പോഴാണ് വിഴിഞ്ഞത്ത് വിവേചനമെന്ന ആക്ഷേപമുണ്ടായിരിക്കുന്നത്.
◾https://dailynewslive.in/ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ വേദിയില്‍ മാലിന്യ പരിപാലന സന്ദേശവുമായി കേരള ഖര മാലിന്യ പരിപാലന പദ്ധതി. മേളയുടെ പ്രധാന വേദികളില്‍ ഒന്നായ ടാഗോര്‍ തിയേറ്ററില്‍ പ്രവര്‍ത്തിക്കുന്ന കേരള ഖര മാലിന്യ പരിപാലന പദ്ധതിയുടെ ഇന്‍ഫര്‍മേഷന്‍ കിയോസ്‌കില്‍ വ്യത്യസ്തവും ആകര്‍ഷണീയവുമായ ഗെയിമുകള്‍ നടത്തിയാണ് ബോധവത്കരണം.
◾https://dailynewslive.in/ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ കേരളത്തിലെ മോഹന്‍ ഭാഗവതാവാന്‍ ശ്രമിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി. മലബാര്‍ മേഖലയില്‍ ഹിന്ദു-മുസ്ലിം വര്‍ഗീയത ഉണ്ടാക്കാനാണ് പി. മോഹനന്‍ ശ്രമിക്കുന്നതെന്നും ആര്‍.എസ്.എസിന്റെ ചട്ടുകമായാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്നും അബിന്‍ വര്‍ക്കി കുറ്റപ്പെടുത്തി.
◾https://dailynewslive.in/ മലപ്പുറം ചേളാരിയില്‍ നടന്ന മെക് 7 വ്യായാമ കൂട്ടായ്മയില്‍ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി പങ്കെടുത്തു. വ്യായാമത്തെ വര്‍ഗീയത ആയി മുദ്രകുത്തുന്നത് സിപിഎമ്മും സംഘപരിവാറും ആണെന്ന് അദ്ദേഹം പറഞ്ഞു. ബേസിക് എക്സൈസുകളാണ് പഠിപ്പിക്കുന്നതെന്നും ഈ കൂട്ടായ്മക്കെതിരെ എന്തിനാണ് വര്‍ഗീയമായ ദുര്‍പ്രചാരണം നടത്തുന്നത് എന്നറിയില്ലെന്നും ഇത് പ്രോത്സാഹിപ്പിക്കണമെന്നും അബിന്‍ വര്‍ക്കി പറഞ്ഞു.
◾https://dailynewslive.in/ കോഴിക്കോട് നടുവണ്ണൂരില്‍ സിപിഎം നേതാവ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന അക്ബറലിയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. വ്യായാമ കൂട്ടായ്മയായ മെക് 7നെതിരായ പരാമര്‍ശമടക്കം സിപിഎമ്മിന്റെ ന്യൂനപക്ഷങ്ങളെ സംശയമുനയില്‍ നിര്‍ത്തുന്ന നിലപാടില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നതെന്ന് അക്ബറലി വ്യക്തമാക്കി.
◾https://dailynewslive.in/ ക്രിസ്തുമസ് പരീക്ഷ ചോദ്യ പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ ക്രൈം ബ്രാഞ്ച് പ്രത്യേക സംഘം ഇന്ന് അന്വേഷണം ആരംഭിക്കും. കൊടുവള്ളിയിലെ എംഎസ് സൊല്യൂഷന്‍ സിഇഒയുടെ മൊഴി രേഖപ്പെടുത്തും. അന്വേഷണത്തിന് സൈബര്‍ സെല്ലിന്റെ സഹായവും തേടും. എഐഎസ്എഫിന്റെ പരാതിയിലാണ് കൊടുവള്ളി പൊലീസ് അന്വേഷണം ആരംഭിച്ചത്.
◾https://dailynewslive.in/ തൃശൂര്‍ നഗരത്തില്‍ വീണ്ടും അപകടകരമാംവിധം സ്‌കേറ്റിംഗ് നടത്തിയ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുംബൈ സ്വദേശി സുബ്രദോ മണ്ഡല്‍ എന്ന 26 കാരന്‍ ആണ് പിടിയിലായത്. കഴിഞ്ഞയാഴ്ച തൃശ്ശൂര്‍ നഗരത്തില്‍ മറ്റൊരു വാഹനത്തില്‍ പിടിച്ച് സ്‌കേറ്റിംഗ് നടത്തിയതോടെയാണ് ഇയാളെ പൊലീസ് തെരഞ്ഞത്. എന്നാല്‍ അന്ന് കണ്ടെത്താന്‍ ആയിരുന്നില്ല. ഇന്ന് നഗര മധ്യത്തിലേക്ക് വീണ്ടും വന്നതോടെയാണ് പൊലീസിന്റെ പിടിയിലായത് .
◾https://dailynewslive.in/ ആലപ്പുഴ ജില്ലയിലെ അരൂരില്‍ യുവ ഡോക്ടര്‍ പ്രസവത്തെ തുടര്‍ന്ന് മരിച്ചു. ചന്തിരൂര്‍ കണ്ടത്തിപ്പറമ്പില്‍ ഡോ. ഫാത്തിമ കബീര്‍(30) ആണ് മരിച്ചത്. കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. രണ്ടാമത്തെ കുഞ്ഞിന്റെ പ്രസവത്തിലാണ് ഫാത്തിമ മരണപ്പെടുന്നത്. തൃശ്ശൂര്‍ ജൂബിലി മിഷന്‍ ഹോസ്പിറ്റലില്‍ മൂന്നാംവര്‍ഷ എം. ഡി. വിദ്യാര്‍ഥിനിയായിരുന്നു ഫാത്തിമ.
◾https://dailynewslive.in/ കോയമ്പത്തൂര്‍ സ്‌ഫോടനപരമ്പരയുടെ മുഖ്യ പ്രതി എസ് എ ബാഷ (84) നിര്യാതനായി. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കോയമ്പത്തൂരിലെ പിഎസ്ജി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
◾https://dailynewslive.in/ ആലപ്പുഴ അന്ധകാരനഴിയില്‍ രണ്ട് മൃതദേഹങ്ങള്‍ കടല്‍ത്തീരത്തടിഞ്ഞു. ഒരു കിലോമീറ്ററിനുള്ളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഒരാളുടെ മൃതദേഹം തിരിച്ചറിഞ്ഞു. അരൂര്‍ സ്വദേശി നിയാസിനെയാണ് തിരിച്ചറിഞ്ഞത്. രണ്ട് ദിവസമായി ഇയാളെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് അന്വേഷണം നടക്കുകയായിരുന്നു. തീരത്തടിഞ്ഞ രണ്ടാമത്തെ മൃതദേഹം അഴുകിയ നിലയിയാണ്. ഇത് ആരുടേതാണ് എന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.
◾https://dailynewslive.in/ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തുമെന്ന് തമിഴ്നാട് ഗ്രാമവികസന മന്ത്രി ഐ പെരിയസാമി. തമിഴ്നാടിന്റെ സ്വപ്നം ഡിഎംകെ സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും പെരിയസാമി പറഞ്ഞു. അണക്കെട്ടിലെ അനുവദനീയ സംഭരണശേഷി 10 വര്‍ഷമായി 142 അടിയില്‍ തുടരുകയല്ലേ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനാണ് മറുപടി. തേനിയില്‍ മഴക്കെടുതി വിലയിരുത്തിയ ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലാണ് പ്രതികരണം.
◾https://dailynewslive.in/ സ്‌കോട്ലന്‍ഡില്‍ മലയാളി യുവതിയെ കാണാതായി. എഡിന്‍ബറോയിലെ സൗത്ത് ഗൈല്‍ ഏരിയയില്‍ നിന്നാണ് സാന്ദ്ര സാജു എന്ന 22കാരിയെ കാണാതായത്. സാന്ദ്രയെ കാണാതായിട്ട് 10 ദിവസത്തിലേറെയായി. സാന്ദ്രയെ കണ്ടെത്താന്‍ എഡിന്‍ബറോ പൊലീസ് പൊതുജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചു.
◾https://dailynewslive.in/ ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കും ഐക്യദാര്‍ഢ്യം രേഖപ്പെടുത്തിയ ബാഗുമായി പ്രിയങ്ക ഗാന്ധി പാര്‍ലമെന്റില്‍. ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമൊപ്പം എന്നാണ് ബാഗില്‍ എഴുതിയിരിക്കുന്നത്. പലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന ബാഗുമായി പ്രിയങ്ക ഗാന്ധി ഇന്നലെ പാര്‍ലമെന്റില്‍ എത്തിയതിനെ ചൊല്ലി വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.
◾https://dailynewslive.in/ 30 വര്‍ഷത്തിലേറെയായി കുടുങ്ങികിടക്കുകയായിരുന്ന ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല A23a ദക്ഷിണ സമുദ്രത്തില്‍ ഒഴുകാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്. ഗ്രേറ്റര്‍ ലണ്ടന്റെ ഇരട്ടി വലിപ്പവും ഏകദേശം ഒരു ട്രില്യണ്‍ ടണ്‍ ഭാരവുമുള്ള കൂറ്റന്‍ മഞ്ഞുമല 1986-ല്‍ അന്റാര്‍ട്ടിക്കയിലെ ഫില്‍ഷ്‌നര്‍ ഐസ് ഷെല്‍ഫില്‍ നിന്നാണ് അടര്‍ന്നത്. അന്നുമുതല്‍, വെഡല്‍ കടലിലെ സൗത്ത് ഓര്‍ക്ക്‌നി ദ്വീപുകള്‍ക്ക് സമീപമുള്ള കടല്‍ത്തീരത്ത് കുടുങ്ങിക്കിടക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
◾https://dailynewslive.in/ കനേഡിയന്‍ ധനമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാന്‍ഡ് രാജിവെച്ചു. രാജി കത്തില്‍, ട്രൂഡോ തന്നെ ധനമന്ത്രി സ്ഥാനത്തുനിന്ന് മാറ്റാന്‍ തീരുമാനിച്ചതായും മറ്റൊരു കാബിനറ്റ് സ്ഥാനം വാഗ്ദാനം ചെയ്തതായും ഫ്രീലാന്‍ഡ് വെളിപ്പെടുത്തി. സാമ്പത്തിക വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനുപകരം വ്യക്തിപരമായ നേട്ടത്തിനായി പ്രധാനമന്ത്രി രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണമുയര്‍ത്തിയാണ് ഫ്രീലാന്‍ഡ് രാജിവെച്ചത്.
◾https://dailynewslive.in/ ഇസ്രായേലിനെതിരെ മിസൈല്‍ ആക്രമണം നടത്തി യെമനിലെ ഹൂതികള്‍. മധ്യ ഇസ്രായേലിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇസ്രായേല്‍ സൈന്യം ഗാസയ്‌ക്കെതിരായ യുദ്ധം അവസാനിപ്പിക്കുന്നത് വരെ ഇസ്രായേലിനെതിരെ സൈനിക നടപടികള്‍ തുടരുമെന്ന് ഹൂതികള്‍ അറിയിച്ചു.
◾https://dailynewslive.in/ ഓസ്ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ചെറുത്ത് നില്‍പ്പ്. മഴ ഇടക്കിടെ തടസ്സപ്പെടുത്തിയ നാലാംദിനത്തില്‍ വെളിച്ചക്കുറവ് മൂലം കളി നേരത്തേ അവസാനിപ്പിക്കുമ്പോള്‍ ഇന്ത്യ 252 ന് 9 എന്ന നിലയിലാണ്. 84 റണ്‍സെടുത്ത കെ.എല്‍ രാഹുലും 77 റണ്‍സെടുത്ത രവീന്ദ്ര ജഡേജയും പത്താം വിക്കറ്റില്‍ 39 റണ്‍സ് കൂട്ടുകെട്ടുമായി 27 റണ്‍സെടുത്ത ആകാശ്ദീപും 10 റണ്‍സെടുത്ത ജസ്പ്രീത് ബുംറയും ചേര്‍ന്ന് നടത്തിയ ചെറുത്തു നില്‍പാണ് ഫോളോ ഓണും തോല്‍വിയും തുറിച്ചുനോക്കിയ ഘട്ടത്തില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചത്.
◾https://dailynewslive.in/ രാജ്യത്തെ വ്യാപാരക്കമ്മി റെക്കോഡ് ഉയരത്തിലെത്തിയതോടെ ഇന്ത്യന്‍ രൂപ ഇന്ന് എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി. രാവിലത്തെ വ്യാപാരത്തില്‍ യു.എസ് ഡോളറിനെതിരെ 84.93ലെത്തി. ഇന്നലെ 84.87ല്‍ ക്ലോസ് ചെയ്ത രൂപ ഇന്ന് വ്യാപാരം തുടങ്ങിയത് 84.90ലാണ്. രാജ്യത്തെ വ്യാപാര കമ്മി ഒക്ടോബറില്‍ 2,710 കോടി ഡോളറില്‍ നിന്ന് നവംബറില്‍ 3,784 കോടി ഡോളറായി ഉയര്‍ന്നു. നവംബറില്‍ വാണിജ്യ കയറ്റുമതി 2.17 ശതമാനം വളര്‍ച്ചയോടെ 3,211 കോടി ഡോളറിലെത്തിയപ്പോള്‍ ഇറക്കുമതി 6,995 കോടി ഡോളറിന്റേതാണ്. സ്വര്‍ണ ഇറക്കുമതിയും പുതിയ റെക്കോഡിട്ടു. 1,480 കോടി ഡോളറിന്റെ സ്വര്‍ണമാണ് ഇറക്കുമതി ചെയ്തത്. ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന ഇറക്കുമതിയാണിത്. മുന്‍ വര്‍ഷം നവംബറുമായി നോക്കുമ്പോള്‍ 50 ശതമാനം വര്‍ധന. ഇന്നത്തെ ഇടിവോടെ ഈ വര്‍ഷം ഇതുവരെ രൂപയുടെ മൂല്യത്തില്‍ ഡോളറിനെതിരെ 2.01 ശതമാനം കുറവുണ്ടായി. ഈ വര്‍ഷം അവസാനത്തോടെ യു.എസ് ഡോളറിനെതിരെ രൂപ 85 വരെയെത്തുമെന്നാണ് വിലയിരുത്തലുകള്‍. ബ്ലൂംബെര്‍ഗ് ഡേറ്റ പ്രകാരം ജാപ്പനീസ് യെന്‍, സൗത്ത് കൊറിയയുടെ വോണ്‍ എന്നിവയുമായി നോക്കുമ്പോള്‍ രൂപ ഭേദപ്പെട്ട് നില്‍ക്കുന്നു.
◾https://dailynewslive.in/ സാംസങ്ങിന്റെ പുതിയ ഫോണ്‍ ജനുവരിയിലെത്തും. ഗാലക്‌സി എസ് 25 സീരീസ് ഫോണുകള്‍ ജനുവരിയില്‍ ആഗോള വിപണിയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. എന്‍ട്രി ലെവല്‍ മോഡലിന് 80000 രൂപ വില വരും. കൂടുതല്‍ ഫീച്ചറുകള്‍ ഉള്ള പ്രീമിയം മോഡലായ എസ്25 അള്‍ട്രയ്ക്ക് 1,29,000 രൂപ വില വരാനും സാധ്യതയുണ്ട്. എസ്25 സീരീസില്‍ ഗാലക്‌സി എസ്25, എസ്25 പ്ലസ്, എസ്25 അള്‍ട്രാ എന്നി മൂന്ന് മോഡലുകളാണ് ഉണ്ടാവുക. പുതിയ സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ്‌സൈറ്റ് ആയിരിക്കും ഫോണിന് കരുത്തുപകരുക. പുതിയ ഡിസ്‌പ്ലേയുമായിട്ടായിരിക്കും എസ്25 വിപണിയില്‍ എത്തുക. ആപ്പിള്‍ ഐഫോണിന് സമാനമായി ഫ്‌ലാറ്റ് ഫ്രെയിം രൂപകല്‍പ്പനയില്‍ ഫോണ്‍ അവതരിപ്പിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ലെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ബേസ് മോഡലായ ഗാലക്‌സി എസ്25ല്‍ 12 ജിബി റാം ഉണ്ടായേക്കും. എഐ ഫീച്ചറുകള്‍ മികവോടെ പ്രവര്‍ത്തിക്കാന്‍ ഇത് സഹായകമാകും.
◾https://dailynewslive.in/ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘എമ്പുരാനി’ലെ ഇന്ദ്രജിത്തിന്റെ ലുക്ക് പുറത്ത്. ഇന്ദ്രജിത്തിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് പ്രത്യേക പോസ്റ്റര്‍ റിലീസ് ചെയ്തത്. ഇത്തവണ സത്യം ഗോവര്‍ധനെ തേടിയെത്തുമെന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്.
എമ്പുരാനില്‍ മുഴുനീള വേഷത്തിലാകും ഇന്ദ്രജിത്ത് എത്തുക. ലൂസിഫറിന്റെ വന്‍ വിജയത്തിന് പിന്നാലെ 2019 ല്‍ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് 2023 ഒക്ടോബറിലായിരുന്നു. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് വിവരം. യുകെ, യുഎസ് എന്നിവിടങ്ങള്‍ക്കൊപ്പം റഷ്യയും ചിത്രത്തിന്റെ ഒരു പ്രധാന ലൊക്കേഷനാണ്. ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാരിയര്‍, ശശി കപൂര്‍, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പന്‍, തുടങ്ങിയവരും ഈ ചിത്രത്തില്‍ ശക്തമായ സാന്നിധ്യങ്ങളാണ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്‍ നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂരിന്റെ ആശീര്‍വാദ് സിനിമാസും ലൈകാ പ്രൊഡക്ഷനും ചേര്‍ന്നാണ്.
◾https://dailynewslive.in/ മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ചിത്രം ‘മുറ’ ക്രിസ്തുമസിന് ആമസോണില്‍ സ്ട്രീമിങ് ആരംഭിക്കും. പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടി തിയേറ്ററുകളില്‍ വിജയകരമായ അന്‍പതാം ദിവസത്തിലേക്ക് കടക്കുകയാണ് ഈ ചിത്രം. കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹ്രിദ്ധു ഹാറൂണ്‍, സുരാജ് വെഞ്ഞാറമ്മൂട്, മാല പാര്‍വതി എന്നിവര്‍ക്കൊപ്പം നവാഗതരായ ജോബിന്‍ ദാസ്, അനുജിത് കണ്ണന്‍, യെദു കൃഷ്ണാ, വിഘ്‌നേശ്വര്‍ സുരേഷ് എന്നിവരുടെ ഗംഭീര പ്രകടനവും മുറയുടെ വിജയത്തിന് നിര്‍ണായക ഘടകമായി മാറി. മുറയുടെ രചന നിര്‍വഹിച്ചത് സുരേഷ് ബാബുവാണ്. മുറ മലയാളത്തിന് പുറമെ തമിഴ്, തെലുങ്, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം ഒടിടിയിലും എത്തും. കനി കുസൃതി, കണ്ണന്‍ നായര്‍, കൃഷ് ഹസ്സന്‍, സിബി ജോസഫ് എന്നിവരാണ് മുറയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
◾https://dailynewslive.in/ ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടായ് തങ്ങളുടെ പുതിയ ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് എസ്യുവിയായ അയോണിക് 9നെ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ഹ്യുണ്ടായ് അയോണിക് 9 ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോ 2025 ല്‍ അരങ്ങേറ്റം കുറിച്ചേക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അയോണിക് 9 ന്റെ വില്‍പ്പന 2025 ന്റെ ആദ്യ പകുതിയില്‍ ദക്ഷിണ കൊറിയയിലും വടക്കേ അമേരിക്കയിലും ആരംഭിച്ചേക്കും. ഹ്യുണ്ടായ് അയോണിക് 9 ന് 110.3 കിലോവാട്ട്അവര്‍ ബാറ്ററി പാക്ക് ഉണ്ട്. പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 620 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ഇതിന് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 19 ഇഞ്ച് ചെറിയ ചക്രങ്ങളുള്ള ഈ കാറിന് 400വി, 800വി ചാര്‍ജിംഗ് ശേഷിയുണ്ട്. സുരക്ഷയ്ക്കായി, 10 എയര്‍ബാഗുകള്‍, അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം, സീറ്റ് ബെല്‍റ്റ് പ്രീ-ടെന്‍ഷനര്‍, മൂന്നാം നിര യാത്രക്കാര്‍ക്ക് ലോഡ് ലിമിറ്റര്‍ എന്നിവയുണ്ട്. ഇതിന് ഡിജിറ്റല്‍ സൈഡ് മിററുകളുള്ള പതിപ്പുകളുണ്ട്.
◾https://dailynewslive.in/ യുമാ വാസുകിയുടെ ഭാഷ പൊതുവേ കാവ്യാത്മകമാണ്. പക്ഷേ, ഈ പുസ്തകത്തില്‍ കുട്ടികള്‍ക്കനുയോജ്യമായ, എളുപ്പത്തില്‍ വായിച്ചുപോകാവുന്ന ലളിതമായ ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. കഥയ്ക്കുള്ളില്‍ കവിത ഒളിപ്പിച്ചുവെച്ച് ഭാഷ ലളിതമാക്കി കഥയിലേക്ക് കടക്കാനാവുംവിധം വഴിതുറന്നിട്ടിരിക്കുന്നു. കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2024ലെ ബാലസാഹിത്യ പുരസ്‌കാരത്തിന് അര്‍ഹമായ തമിഴ് കഥാസമാഹാരത്തിന്റെ മലയാള പരിഭാഷ. ‘തന്‍വിയുടെ ജന്മദിനം’. പരിഭാഷ – പി.വി സുകുമാരന്‍. മാതൃഭൂമി. വില 136 രൂപ.
◾https://dailynewslive.in/ ലോകത്ത് ഏതാണ്ട് 37 മുതല്‍ 40 ശതമാനത്തോളം ആളുകള്‍ ഒ പോസിറ്റീവ് എന്ന രക്തഗ്രൂപ്പില്‍പെടുന്നവരാണ്. ഇവര്‍ക്ക് എ, ബി, എബി, ഒ എന്നീ രക്ത ഗ്രൂപ്പില്‍പെട്ടവര്‍ക്ക് രക്തം ദാനം ചെയ്യാം. ഇതിന് പുറമേ, ഒ പോസിറ്റീവ് രക്തമുള്ളവര്‍ക്ക് സ്വാഭാവികമായ പ്രതിരോധ ശേഷി മറ്റ് രക്തഗ്രൂപ്പുകളിലെ ആളുകളെ വച്ച് നോക്കുമ്പോള്‍ അല്‍പം കൂടുതലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ശരീരത്തിലെ നല്ല ബാക്ടീരികളെയും സൂഷ്മാണുക്കളുടെയും വളര്‍ച്ചയ്ക്ക് മറ്റ് രക്തഗ്രൂപ്പുകളെക്കാള്‍ ഒ പോസിറ്റീവ് രക്തം അനുകൂല ഘടകമാണ്. ഇത് പ്രതിരോധ ശേഷി സ്വഭാവികമായും മികച്ചതാക്കാന്‍ സഹായിക്കും. ഇത് മറ്റുള്ളവരെക്കാള്‍ ഇവരെ രോഗാണിക്കളോട് പൊരുതുന്നതിനും ആരോഗ്യം നിലനിര്‍ത്തുന്നതിനും സഹായിക്കും. ഹൃദ്രോഗം ഉണ്ടാവാനുള്ള സാധ്യതയും ഒ രാക്തഗ്രൂപ്പുകാര്‍ക്ക് കുറവാണ്. രക്തക്കുഴലുകളില്‍ രക്തം കട്ടപിടിക്കുന്നത് ഈ രക്ത ഗ്രൂപ്പിന് തടയാന്‍ സാധിക്കും. കൂടാതെ വാക്സിനുകളോട് മികച്ച രീതിയില്‍ പ്രതികരിക്കുകയും ചെയ്യുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 84.93, പൗണ്ട് – 107.81. യൂറോ – 89.14, സ്വിസ് ഫ്രാങ്ക് – 94.67, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.93, ബഹറിന്‍ ദിനാര്‍ – 225.22, കുവൈത്ത് ദിനാര്‍ -276.03, ഒമാനി റിയാല്‍ – 220.62, സൗദി റിയാല്‍ – 22.61, യു.എ.ഇ ദിര്‍ഹം – 23.12, ഖത്തര്‍ റിയാല്‍ – 23.37, കനേഡിയന്‍ ഡോളര്‍ – 59.46.