yt cover 5

https://dailynewslive.in/ കലാപം കത്തിപ്പടരുന്ന പശ്ചാത്തലത്തില്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു. പ്രധാനമന്ത്രി സ്ഥാനം രാജി വെച്ച ഷെയ്ഖ് ഹസീന രാഷ്ട്രീയ അഭയം തേടി ദില്ലിയിലെത്തി. ബംഗ്ലദേശ് വ്യോമസേനയുടെ സി-130 വിമാനത്തിലാണ് ഷെയ്ഖ് ഹസീനയും സഹോദരി ഷെയ്ഖ് രഹാനയും എത്തിയത്. ഇന്ത്യന്‍ എയര്‍ഫോഴ്സിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഷെയ്ഖ് ഹസീനയെ സ്വീകരിച്ചു. ദില്ലിയില്‍ നിന്ന് ഇവര്‍ ലണ്ടനിലേക്ക് പോകുമെന്നാണ് സൂചന.

https://dailynewslive.in/ ബംഗ്ലദേശില്‍നിന്നു രാജിവച്ച് പലായനം ചെയ്ത് ഡല്‍ഹിയിലെത്തിയ ഷെയ്ഖ് ഹസീന ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി. ഹസീനയെത്തിയതിനു പിന്നാലെ വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് ബംഗ്ലദേശിലെ സ്ഥിതിഗതികള്‍ ധരിപ്പിച്ചു. ഹസീനയുമായി മോദി കൂടിക്കാഴ്ച നടത്തുമോയെന്നതില്‍ വ്യക്തതയില്ല.

https://dailynewslive.in/ ബംഗ്ലാദേശില്‍ സര്‍ക്കാര്‍ വിരുദ്ധ കലാപത്തില്‍ വ്യാപക അക്രമം. ഖുല്‍നയില്‍ അവാമി ലീഗ് നേതാവിനെ ജനക്കൂട്ടം അടിച്ചുകൊന്നു. ഷേര്‍പുര്‍ ജയില്‍ തകര്‍ത്ത് 500 തടവുകാരെ മോചിപ്പിച്ച പ്രക്ഷോഭകര്‍ നിരവധി സര്‍ക്കാര്‍ ഓഫീസുകള്‍ക്കും തീയിട്ടു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറിയ പ്രക്ഷോഭകര്‍ വിലപിടിച്ചതെല്ലാം കൊള്ളയടിച്ചു. ബംഗ്ലാദേശ് ആഭ്യന്തര മന്ത്രിയുടേയും ഭക്ഷ്യമന്ത്രിയുടേയും വീടുകള്‍ ജനക്കൂട്ടം കൊള്ളയടിച്ചു. ബംഗ്ലാദേശിന്റെ രാഷ്ട്ര പിതാവും ഹസീനയുടെ അച്ഛനുമായ ഷെയ്ഖ് മുജീബുറഹ്‌മാന്റെ പ്രതിമ ധാക്കയില്‍ തകര്‍ത്തു. അതേസമയം, ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം ഉറപ്പാകും വരെ ഷെയ്ക് ഹസീന ഇന്ത്യയില്‍ തുടരുമെന്ന് റിപ്പോര്‍ട്ട്.

*Amrutveni Brilliancy Contest ( Season -2) ല്‍ പങ്കെടുക്കൂ, 25ലക്ഷത്തില്‍പരം രൂപയുടെ സമ്മാനങ്ങള്‍ നേടൂ*

പ്രതിമാസം : 25000 രൂപ വീതം ഒരാള്‍ക്ക്, 10,000 രൂപ വീതം നാല് പേര്‍ക്ക്, Amrutveni Gift Hamper 500 പേര്‍ക്ക്

ബംമ്പര്‍ സമ്മാനങ്ങള്‍ : ഒരു ലക്ഷം രൂപ ഒരാള്‍ക്ക്, 25000 രൂപ വീതം നാല് പേര്‍ക്ക്, 10,000 രൂപ വീതം 10 പേര്‍ക്ക്, 5,000 രൂപ വീതം 20 പേര്‍ക്ക്.

*ടെക്‌സ്റ്റ് /വീഡിയോ ന്യൂസിലുള്ള അമൃത്‌വേണിയുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്തയക്കുന്ന (വിലാസം സഹിതം) തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ദിവസേന Amrutveni Gift Hamper*

ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും സ്‌ക്രീന്‍ ഷോട്ടും 7510 339 339 എന്ന നമ്പറിലേക്ക് വാട്സപ്പ് അയക്കുക (വാട്‌സപ്പ് ലിങ്ക് : https://wa.link/1js0h6 ) ചോദ്യങ്ങള്‍ക്കും അമൃത് വേണിയെ കുറിച്ച് കൂടുതല്‍ അറിയാനും ഡെയ്ലി ന്യൂസ് ടെക്സ്റ്റ് ന്യൂസിന്റെ അവസാന ഭാഗത്തില്‍ ഉള്‍പ്പെടുത്തിയ സൂചകങ്ങള്‍ ശ്രദ്ധിക്കുക. അമൃത് വേണിയുടെ സോഷ്യല്‍ മീഡിയാ പേജ് : ( https://www.instagram.com/amrutveni/ , https://www.facebook.com/amrutveni )

https://dailynewslive.in/ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തികള്‍ സുരക്ഷിതമാണെന്ന് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ്. അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും കിംവദന്തികള്‍ പ്രചരിപ്പിക്കുന്നവരെ കരുതിയിരിക്കണമെന്നും അഭ്യൂഹങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം പെട്രാപോളിലെ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി അടച്ചു. അതിര്‍ത്തിയിലുള്ളവര്‍ക്ക് ബി.എസ്.എഫ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആളുകളെ അതിര്‍ത്തിക്ക് 500 മീറ്റര്‍ അകലെ തടഞ്ഞ് മടക്കി അയക്കുകയാണ്. ബംഗ്ലാദേശിലേക്കുള്ള എല്ലാ ട്രെയിന്‍ സര്‍വീസുകളും ഇന്ത്യന്‍ റെയില്‍വെ നിര്‍ത്തിവച്ചിട്ടുണ്ട്.

https://dailynewslive.in/ ബംഗ്ലാദേശിലെ ആഭ്യന്തര കലാപത്തിന്റെ പശ്ചാത്തലത്തില്‍ ധാക്കയിലേക്കും അവിടെനിന്നുമുള്ള മുഴുവന്‍ വിമാന സര്‍വീസുകളും റദ്ദാക്കി എയര്‍ ഇന്ത്യ. ബംഗ്ലാദേശില്‍ രൂപംകൊണ്ടിരിക്കുന്ന കലാപ സാഹചര്യത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍വ്വീസുകള്‍ അടിയന്തരമായി റദ്ദാക്കിയതെന്നും സാഹചര്യം തുടര്‍ച്ചയായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും വിമാനക്കമ്പനി വ്യക്തമാക്കി.

https://dailynewslive.in/ ഇലക്ട്രോണിക്സ് കയറ്റുമതിയില്‍ ആഗോളതലത്തില്‍ ആദ്യ മൂന്നില്‍ ഇടംപിടിച്ച് ഇന്ത്യ. കേന്ദ്ര ഇലക്ട്രോണിക്‌സ് – വിവരസാങ്കേതികവിദ്യ മന്ത്രി അശ്വിനി വൈഷ്ണവാണ് ഈ വിവരം എക്സ് പോസ്റ്റിലൂടെ പങ്കുവെച്ചത്. മികച്ച 10 കയറ്റുമതി രാജ്യങ്ങളില്‍ മൂന്നാം സ്ഥാനം നേടിയതായുള്ള ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് പത്രത്തിന്റെ ലേഖനവും അദ്ദേഹം പങ്കുവച്ചു. ഇലക്ട്രോണിക്സ് കയറ്റുമതിയില്‍ ഇന്ത്യ കൈവരിച്ച പുരോഗതിയില്‍ അതിയായ സന്തോഷം പ്രകടിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വരുംകാലങ്ങളിലും ഈ വേഗത തുടരാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും കൂട്ടിച്ചേര്‍ത്തു.

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരില്‍ തിരിച്ചറിയാത്തവര്‍ക്കായി പുത്തുമലയില്‍ കൂട്ടക്കുഴിമാടങ്ങള്‍. 200 കുഴിമാടങ്ങളാണ് ഇതിനായി തയ്യാറാക്കിയത്. 27 മൃതദേഹങ്ങളും, 154 ശരീരഭാഗങ്ങളുo ഇന്നലെ സംസ്‌കരിച്ചു. വിവിധ ഘട്ടങ്ങളിലായിട്ടാണ് മൃതദേഹങ്ങള്‍ പുത്തുമലയിലേക്ക് എത്തിച്ചത്. സര്‍വമത പ്രാര്‍ത്ഥനയോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടത്തിയത് . ഓരോ ശരീരഭാഗങ്ങളെയും ഓരോ മൃതശരീരങ്ങളായി പരിഗണിച്ചാണ് സംസ്‌കാരം പൂര്‍ത്തിയാക്കിയത്. വൈകുന്നേരം ആരംഭിച്ച സംസ്‌കാര ചടങ്ങുകള്‍ രാത്രി 12 മണിയോടെയാണ് അവസാനിച്ചത്.

https://dailynewslive.in/ വയനാട്ടില്‍ സൈന്യം തീരുമാനിക്കും വരെ തിരച്ചില്‍ തുടരണമെന്ന് മന്ത്രിസഭാ ഉപസമിതി തീരുമാനം. ദുരന്തഭൂമിയായ മുണ്ടക്കൈയിലെ തിരച്ചിലില്‍ സൈന്യം അന്തിമ തീരുമാനമെടുക്കട്ടെ എന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. പുനരധിവാസത്തിനായി ബൃഹദ് പാക്കേജ് തയ്യാറാക്കും. ദുരന്ത നിവാരണ നിധിയില്‍ നിന്ന് കൂടുതല്‍ തുക പുനരധിവാസത്തിന് ഉറപ്പാക്കാന്‍ എല്‍ ത്രീ നിലയിലുള്ള ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ആവശ്യപ്പെടും.

https://dailynewslive.in/ സംസ്ഥാന സര്‍ക്കാരിനെതിരെ വയനാട് ദുരന്തത്തില്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയ കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവിനെതിരെ മറുപടിയുമായി റവന്യു മന്ത്രി കെ രാജന്‍. മനുഷ്യത്വ രഹിതമായ പ്രസ്താവനയാണ് കേന്ദ്ര മന്ത്രിയുടേതെന്നും ഇത്തരം ദുരന്തമുഖത്ത് നടത്തേണ്ട പ്രസ്താവന അല്ലെന്നും അനുചിത പ്രസ്താവന നടത്തുന്നവര്‍ ആത്മപരിശോധന നടത്തണമെന്നും റവന്യു മന്ത്രി കെ രാജന്‍ പറഞ്ഞു.

https://dailynewslive.in/ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായവരുടെ മാനസികാഘാതം ലഘൂകരിക്കുന്നതിന്റെ ഭാഗമായി 121 പേരടങ്ങിയ പ്രത്യേക സംഘത്തിന് രൂപം നല്‍കി. ദുരന്തബാധിതരെ കേള്‍ക്കുകയും അവര്‍ക്ക് ആശ്വാസം നല്‍കുകയുമാണ് ഇവരുടെ ചുമതല. മാനസിക സാമൂഹിക ഇടപെടലുകള്‍ ഊര്‍ജിതമാക്കി സാധാരണനിലയിലേക്ക് ദുരിതബാധിതരെ തിരിച്ചു കൊണ്ടുവരാനാണ് ശ്രമം. ആരോഗ്യ വകുപ്പിന്റ തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്കാണ് സേവനത്തിന് അനുവാദമുള്ളത്.

https://dailynewslive.in/ വയനാടിന്റെ പുനര്‍ നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും സാലറി ചലഞ്ച് എന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്ത് ഫെറ്റോ. ഫെഡറേഷന്‍ ഓഫ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ ആണ് സര്‍ക്കാരിന്റെ ഈ നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്തത് . ജീവനക്കാര്‍ക്ക് ലഭ്യമാകേണ്ട ആനുകൂല്യങ്ങളില്‍ നിന്ന് തവണകളായി നല്‍കാന്‍ സര്‍ക്കാര്‍ ഓപ്ഷന്‍ നല്‍കണമെന്ന് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ആവശ്യപ്പെട്ടു.

https://dailynewslive.in/ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ കെടുതികള്‍ അനുഭവിയ്ക്കുന്ന വയനാടിന് കൈത്താങ്ങുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ എം എ യൂസഫലി കൈമാറി. ദുരന്തത്തില്‍ തകര്‍ന്ന മുണ്ടക്കൈ, ചൂരല്‍മല മേഖലകളിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായാണ് സഹായം.

https://dailynewslive.in/ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന സംഭാവനകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്നുയരുന്ന അന്വേഷണങ്ങള്‍ക്ക് മറുപടി നല്‍കുന്നതിന് ധനവകുപ്പില്‍ ഒരു താല്‍ക്കാലിക പരാതിപരിഹാര സെല്‍ രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടു. പരാതികള്‍ക്കും സംശയങ്ങള്‍ക്കും 8330091573 എന്ന മൊബൈല്‍ നമ്പറിലും cmdrf.cell@gmail.com എന്ന ഇ മെയിലിലും സെല്ലിനെ ബന്ധപ്പെടാം.

https://dailynewslive.in/ ഉരുള്‍പൊട്ടലില്‍ ഇരയാക്കപ്പെട്ടവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ചിറ്റിലപ്പിളളി ഫൗണ്ടേഷന്‍ 15 കോടി രൂപ ചിലവഴിക്കുമെന്ന് ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അറിയിച്ചു. മറ്റു സംഘടനകളുമായി ചേര്‍ന്ന് ഫൗണ്ടേഷന്‍ നിലവില്‍ നടപ്പിലാക്കിവരുന്ന ഭവനദാന പദ്ധതികളില്‍ ദുരന്തബാധിത മേഖലകളില്‍ നിന്ന് ഉള്‍പ്പെടുന്ന കുടുംബങ്ങള്‍ക്ക് നല്‍കുന്ന തുകയ്ക്ക് പുറമേയാണ് ഈ സഹായങ്ങളെന്നും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അറിയിച്ചു

https://dailynewslive.in/ മൂന്ന് മാസത്തെ റേഷന്‍ വ്യാപാരി കമീഷന്‍ വിതരണത്തിനുളള മുന്‍കൂര്‍ തുക അനുവദിച്ചു. ജൂലൈ, ആഗസ്ത്, സെപ്തംബര്‍ മാസങ്ങളിലെ കമീഷന്‍ വിതരണത്തിന്, 51.26 കോടി രൂപയാണ് അനുവദിച്ചതെന്ന് ധനമന്ത്രി കെഎം ബാലഗോപാല്‍ അറിയിച്ചു. കേന്ദ്ര വിഹിതമായി ലഭിക്കേണ്ട 92 കോടി രൂപ കുടിശികയായ സാഹചര്യത്തിലാണ് കമീഷന്‍ വിതരണത്തിനുള്ള തുക മുന്‍കൂറായി ലഭ്യമാക്കുന്നത് എന്നും അദ്ദേഹം അറിയിച്ചു.

https://dailynewslive.in/ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള മൂന്നുപേര്‍ക്കും അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. പായല്‍ പിടിച്ചു കിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ ആയ വെള്ളം ഉപയോഗിക്കുന്നവര്‍ മുന്‍കരുതല്‍ എടുക്കണമെന്നും കെട്ടിക്കിടക്കുന്ന മലിനമായ വെള്ളത്തില്‍ കുളിക്കരുതെന്നും നിര്‍ദേശം നല്‍കി.

https://dailynewslive.in/ തൃശൂര്‍ തിരുവില്വാമയിലെ ദേവി ലാറ്റക്സ് കമ്പനിക്കെതിരെ പരാതി. ലാറ്റക്സ് കമ്പനിയില്‍ നിന്നും ആസിഡ് അടങ്ങിയ മലിന ജലമൊഴുകി ഏക്കറുകണക്കിന് കൃഷി നശിച്ചതായാണ് നാട്ടുകാരുടെ പരാതി. ആസിഡ് അടങ്ങിയ വെള്ളം കുഴികളിലാണ് ശേഖരിച്ചിരുന്നത്. മഴ കനത്തതോടെ ഇത് കരകവിഞ്ഞ് കൃഷി സ്ഥലത്തേക്ക് ഒഴുകിയതിനെ തുടര്‍ന്ന് പാടശേഖരത്തിന് സമീപത്തെ വെള്ളച്ചാലുകളില്‍ മീനുകള്‍ ഉള്‍പ്പെടെ ചത്തുപൊങ്ങുകയായിരുന്നു. എന്നാല്‍ മഴ വെള്ളം കെട്ടിനിന്നാണ് കൃഷിനശിച്ചതെന്ന് ലാറ്റക്സ് കമ്പനി ഡയറക്ടര്‍ വിശദീകരിച്ചു.

https://dailynewslive.in/ കനത്തമഴയില്‍ വെള്ളത്തില്‍ മുങ്ങിയ പട്ടാമ്പി പാലം ഇന്ന് മുതല്‍ തുറന്നുകൊടുക്കും. നിബന്ധനകള്‍ക്ക് വിധേയമായി വാഹന ഗതാഗതത്തിന് തുറന്നു കൊടുക്കാനാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. ഒരു സമയം ഒരു ഭാഗത്തേക്കുള്ള വാഹനങ്ങള്‍ മാത്രം കടത്തി വിടണമെന്നും പാലത്തിന് മുകളില്‍ ആവശ്യമായ സുരക്ഷയും ഒരുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

https://dailynewslive.in/ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസിഡന്റായി കെ.പി. റെജിയെയും ജനറല്‍ സെക്രട്ടറിയായി സുരേഷ് എടപ്പാളിനെയും തെരഞ്ഞെടുത്തു. നിലവിലെ ജനറല്‍ സെക്രട്ടറിയായ കിരണ്‍ ബാബുവിനെ 30 വോട്ടുകള്‍ക്കാണ് സുരേഷ് എടപ്പാള്‍ പരാജയപ്പെടുത്തിയത്.

https://dailynewslive.in/ ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ ഫാഷന്‍ ഗോള്‍ഡ് മുന്‍ ചെയര്‍മാനും മുന്‍ എംഎല്‍എയുമായ എംസി കമറുദ്ദിന്റെയും കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അംഗം ടികെ പൂക്കോയ തങ്ങളുടേയും കുടുംബാംഗങ്ങളുടെയും സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. 19.60 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

https://dailynewslive.in/ ശരീരഭാഗങ്ങള്‍ തെരഞ്ഞെടുപ്പ് ചിഹ്നമായി ഉപയോഗിക്കുന്നതില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികളെ വിലക്കമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൈപ്പത്തി ചിഹ്നത്തെ ലക്ഷ്യം വച്ചുള്ള ഹര്‍ജിയാണിതെന്ന് നീരീക്ഷിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളിയത്. ഇത്തരം ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

https://dailynewslive.in/ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ദില്ലി ഹൈക്കോടതി ജാമ്യം അനുവദിച്ചില്ല. വിചാരണ കോടതിയെ സമീപിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പറയാന്‍ കഴിയില്ലെന്നും കോടതി വിലയിരുത്തി.

https://dailynewslive.in/ ലൗ ജിഹാദ് കേസിലെ പ്രതികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാന്‍ നിയമ നിര്‍മ്മാണത്തിന് നടപടി തുടങ്ങിയെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. ഗുവാഹത്തിയില്‍ നടന്ന ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

https://dailynewslive.in/ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാകില്ലെന്ന് ആം ആദ്മി പാര്‍ട്ടി. മുംബൈ മേഖലയിലെ 36 സീറ്റിലും പാര്‍ട്ടി ഒറ്റയ്ക്ക് മല്‍സരിക്കുമെന്ന് ആം ആദ്മി നേതാവ് പ്രീതി ശര്‍മ പറഞ്ഞു. ഇന്ത്യാ സഖ്യം ദേശീയ തലത്തിലാണ് എന്ന് വ്യക്തമാക്കിയാണ് മഹാ വികാസ് അഖാഡിയുടെ ഭാഗമാകാന്‍ ഇല്ലെന്ന് പാര്‍ട്ടി അറിയിച്ചിട്ടുള്ളത്.

https://dailynewslive.in/ ലഖ്‌നൗവില്‍ കല്‍ക്കരി ഉപയോഗിച്ചുള്ള തന്തൂരികള്‍ ഒഴിവാക്കണമെന്ന് അധികൃതര്‍. കല്‍ക്കരി ഉപയോഗിച്ചുള്ള തന്തൂരി അടുപ്പുകള്‍ക്ക് പകരം വാതകത്തില്‍ പ്രവര്‍ത്തിക്കുന്നവയിലേക്ക് മാറാന്‍ ലഖ്നൗ സിറ്റി സിവില്‍ ബോഡി നിര്‍ദ്ദേശിച്ചു. ഉത്തര്‍പ്രദേശ് തലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണം തടയാനാണ് നടപടിയെന്നാണ് വിശദീകരണം.

https://dailynewslive.in/ അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ന് ഫിലഡല്‍ഫിയയില്‍ നടക്കാനിരിക്കുന്ന കമല ഹാരിസിന്റെ പ്രചാരണ റാലിക്ക് മുന്‍പ് പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്. പെന്‍സില്‍വേനിയ ഗവര്‍ണര്‍ ജോഷ് ഷപ്പീറോ, അരിസോണ സെനറ്ററും മുന്‍ നാസ ബഹിരാകാശ യാത്രികനുമായ മാര്‍ക്ക് കെല്ലി എന്നിവരില്‍ ഒരാള്‍ക്കാണ് ഏവരും സാധ്യത കല്‍പ്പിക്കുന്നത്.

https://dailynewslive.in/ പാരിസ് ഒളിംപിക്സില്‍ വെങ്കല മെഡല്‍ നേടാനുള്ള മത്സരത്തില്‍ നിരാശപ്പെടുത്തി ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം ലക്ഷ്യ സെന്‍. ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സ് വെങ്കല മെഡല്‍ പോരാട്ടത്തില്‍ മലേഷ്യയുടെ ലീ സി ജിയക്കെതിരേ ആദ്യ ഗെയിം ആധികാരികമായി സ്വന്തമാക്കിയ ശേഷം പിന്നീടുള്ള രണ്ട് ഗെയിമുകളും നഷ്ടപ്പെടുത്തി ഇന്ത്യന്‍ താരം മത്സരം കൈവിടുകയായിരുന്നു.

https://dailynewslive.in/ പാരിസ് ഒളിമ്പിക്സ് ഷൂട്ടിങ്ങില്‍ സ്‌കീറ്റ് മിക്സഡ് ടീം ഇനത്തിലും ഇന്ത്യയ്ക്ക് മെഡല്‍ നഷ്ടം. ഇന്നലെ നടന്ന വെങ്കല മെഡല്‍ പോരാട്ടത്തില്‍ ഇന്ത്യന്‍ ജോഡികളായ മഹേശ്വരി ചൗഹാനും അനന്ദ്ജീത് സിങ്ങും ചൈനീസ് സഖ്യത്തോട് പരാജയപ്പെടുകയായിരുന്നു.

https://dailynewslive.in/ പാരിസ് ഒളിംപിക്‌സിലെ വനിതാ ഗുസ്തിയുടെ 68 കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ഇന്ത്യയുടെ നിഷ ദഹിയ പുറത്ത്. ക്വാര്‍ട്ടറില്‍ ഉത്തര കൊറിയയുടെ സോള്‍ ഗം പാകിനെതിരെ 8-2ന് മുന്നിട്ടുനിന്ന ശേഷം കൈവിരലിനും തോളെല്ലിനും പരിക്കേറ്റതിനും തുടര്‍ന്നാണ് ഇന്ത്യന്‍ താരം 8-10ന് മത്സരത്തില്‍ പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്. ഇന്നല തന്നെ നടന്ന പ്രീ ക്വാര്‍ട്ടറില്‍ യുക്രൈന്‍ താരം ടെറ്റിയാന റിഷ്‌കോയ്ക്കെയെ തോല്‍പിച്ചാണ് ദഹിയ ക്വാര്‍ട്ടറിലെത്തിയത്. ഒരുവേള 1-4 എന്ന നിലയില്‍ പിന്നിലായിരുന്ന നിഷ ദഹിയ 6-4ന് അവിശ്വസനീയമായി തിരിച്ചെത്തി ക്വാര്‍ട്ടറിലേക്ക് കടക്കുകയായിരുന്നു.

https://dailynewslive.in/ ടേബിള്‍ ടെന്നീസില്‍ വനിതകളുടെ ടീം ഇനത്തില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍ പ്രവേശിച്ചതാണ് പാരിസ് ഒളിംപിക്സിലെ ഇന്ത്യയുടെ ഇന്നലത്തെ ഏക ആശ്വാസ പ്രകടനം. പ്രീ ക്വാര്‍ട്ടറില്‍ സൂപ്പര്‍ താരം മണിക ബത്ര, ശ്രീജ അകുല, അര്‍ച്ചന കാമത്ത് എന്നിവരടങ്ങുന്ന സംഘമാണ് ലോക നാലാം സീഡായ റൊമാനിയയെ തോല്‍പിച്ച് അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചത്. ആദ്യമായാണ് ടേബിള്‍ ടെന്നീസില്‍ ഇന്ത്യന്‍ വനിതാ ടീം ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്. രണ്ട് മത്സരങ്ങള്‍ തൂത്തുവാരിയ മണിക ബത്രയുടെ ഐതിഹാസിക പ്രകടനത്തിലാണ് ഇന്ത്യന്‍ വനിതകളുടെ കുതിപ്പ്.

https://dailynewslive.in/ ഒളിംപിക്സ് ഹോക്കി സെമി ഫൈനലില്‍ ഇന്ത്യ ഇന്ന് കരുത്തരായ ജര്‍മനിയെ നേരിടും. ടോക്കിയോ ഒളിംപിക്സിലെ വെങ്കല മെഡല്‍ പോരാട്ടത്തില്‍ ജര്‍മനിയെ വീഴ്ത്തിയാണ് ഇന്ത്യ 41 വര്‍ഷത്തിനുശേഷം ഒളിംപിക്സ് ഹോക്കിയില്‍ മെഡല്‍ നേടിയത്. ഇന്ന് രാത്രി 10.30നാണ് ഇന്ത്യ-ജര്‍മനി സെമി പോരാട്ടം. ടെലിവിഷനില്‍ സ്പോര്‍ട്സ് 18 നെറ്റ്വര്‍ക്കിലും ജിയോ സിനിമയിലും മത്സരം തത്സമയം കാണാനാകും.

https://dailynewslive.in/ ബിസിനസുകാര്‍ക്കിടയില്‍ പ്രിയമേറെയുള്ള യു.എ.ഇ ഗോള്‍ഡന്‍ വിസക്ക് അപേക്ഷകരുടെ എണ്ണം വര്‍ധിക്കുന്നു. അറബ് എമിറേറ്റ്‌സില്‍ സ്ഥിരതാമസത്തിനുള്ള അംഗീകാരം കൂടിയായ ഗോള്‍ഡന്‍ വിസക്ക് ബാങ്കുകള്‍ വഴി സമീപിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായാണ് കണക്കുകള്‍. ധനികര്‍ക്ക് മാത്രം എത്തിപ്പിടിക്കാന്‍ കഴിയുന്ന ഈ വിസ ലഭിക്കാന്‍ ബാങ്കുകളില്‍ നിക്ഷേപം വര്‍ധിപ്പിക്കാന്‍ ഏറെ പേര്‍ തയ്യാറാകുന്നുണ്ട്. ഗോള്‍ഡന്‍ വിസക്ക് യു.എ.ഇ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള തുക ബാങ്കുകളില്‍ നിക്ഷേപിക്കുമ്പോഴാണ് ഒരാള്‍ വിസക്ക് അര്‍ഹത നേടുന്നത്. സ്വന്തം ബാങ്ക് അക്കൗണ്ടില്‍ ഇരുപത് ലക്ഷം ദിര്‍ഹം നിക്ഷേപിക്കുകയോ അതിന് തുല്യമായ ഈട് നല്‍കുകയോ ചെയ്യുമ്പോള്‍ ഒരാള്‍ക്ക് ഗോള്‍ഡന്‍ വിസക്ക് അപേക്ഷിക്കാനാകും. ബാങ്കുകള്‍ നല്‍കുന്ന രേഖകളാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പരിഗണിക്കുക. അബുദാബി കമേഴ്‌സ്യല്‍ ബാങ്ക്, അജ്മാന്‍ ബാങ്ക്, അല്‍ മരിയ കമ്യൂണിറ്റി ബാങ്ക്, ഫസ്റ്റ് അബുദാബി ബാങ്ക്, ആര്‍.എ.കെ ബാങ്ക് എന്നിവയിലാണ് കൂടുതല്‍ അപേക്ഷകള്‍ എത്തുന്നത്. ദുബൈയില്‍ മാത്രം ഇതുവരെ 1,58,000 പേര്‍ ഗോള്‍ഡന്‍ വിസ എടുത്തിട്ടുണ്ട്. ഇന്ത്യ, ബ്രിട്ടന്‍, യൂറോപ്പ് എന്നിവിടങ്ങില്‍ നിന്ന് കൂടുതല്‍ അപേക്ഷകരുണ്ട്. കോവിഡ് കാലത്തിന് ശേഷമാണ് ഈ വിസക്ക് കൂടുതലായി ആവശ്യക്കാര്‍ മുന്നോട്ടു വരുന്നതെന്ന് കണക്കുകള്‍ കാണിക്കുന്നു. ദുബൈയില്‍ സ്ഥിരമായി താമസിക്കാന്‍ ആഗ്രഹിക്കുന്നവരാണ് അപേക്ഷകരില്‍ കൂടുതല്‍. ഗോള്‍ഡന്‍ വിസ ലഭിക്കുന്നതിന് ഇടപാടുകാര്‍ക്ക് ബാങ്കുകള്‍ സഹായങ്ങള്‍ നല്‍കുന്നുണ്ട്. വിസ എടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അതിന്റെ നിയമവശങ്ങള്‍, സാമ്പത്തിക മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ എന്നിവ നല്‍കുന്നു.

https://dailynewslive.in/ വേറിട്ടൊരു മൈന്‍ഡ് ഗെയിം ത്രില്ലറായി എത്താനൊരുങ്ങുകയാണ് ‘ചെക്ക് മേറ്റ്’ എന്ന ചിത്രം. പൂര്‍ണ്ണമായും വിദേശത്ത് ചിത്രീകരിച്ച സിനിമയുടെ റിലീസ് ഈ മാസം എട്ടിനാണ്. നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്‍ നായകനായെത്തുന്ന ചിത്രത്തിന്റെ തിരക്കഥയും സംഗീതവും ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് രതീഷ് ശേഖറാണ്. പണം, അധികാരം കുടിപ്പക, നിലനില്‍പ്പിനായുള്ള പോരാട്ടങ്ങള്‍ ഇവയൊക്കെ ചേര്‍ത്തൊരുക്കിയിരിക്കുന്ന ചിത്രത്തിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ടീസര്‍ ഏവരിലും ആകാംക്ഷ നിറയ്ക്കുന്നതായിരുന്നു. അനൂപ് മേനോന് പുറമെ ലാല്‍, രേഖ ഹരീന്ദ്രന്‍, രാജലക്ഷ്മി, അഞ്ജലി മോഹനന്‍, വിശ്വം നായര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും ന്യൂയോര്‍ക്കിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ‘ഓരോ നീക്കവും നിങ്ങളുടെ അവസാന നീക്കമായിരിക്കാം’ എന്ന ടാഗ്ലൈനോടെയാണ് ചിത്രമെത്തുന്നത്. വിദേശത്ത് സെറ്റില്‍ഡ് ആയ ഒരു മലയാളി ബിസിനസ്സുകാരനായി സ്റ്റൈലിഷ് ലുക്കിലാണ് ചിത്രത്തില്‍ അനൂപ് മേനോന്‍ എത്തുന്നത്. ഒരു ഫാര്‍മ്മ കമ്പനി ഉടമയായ ഈ കഥാപാത്രത്തിലൂടെയാണ് സിനിമയുടെ സഞ്ചാരം. ചെസ്സിലെ കരുക്കള്‍ പോലെ മാറി മറിയുന്ന മനുഷ്യ മനസ്സിലെ നിഗൂഢതകളിലൂടെയുള്ള സഞ്ചാരമാണ് സിനിമയുടെ കഥാഗതിയെന്നാണ് ലഭിക്കുന്ന സൂചനകള്‍. സിനിമയുടേതായി പുറത്തിറങ്ങിയ വീരന്‍ എന്ന വേടന്‍ പാടിയ ഗാനവും കണ്‍മണി എന്‍ നെഞ്ചിലെ എന്ന കെ.എസ് ചിത്ര ആലപിച്ച ഗാനവും അടുത്തിടെ ഏവരും ഏറ്റെടുത്തിരുന്നു.

https://dailynewslive.in/ കമല്‍ ഹാസന്‍ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്ത ‘ഇന്ത്യന്‍ 2’ ഒടിടി റിലീസിന്. നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് ചിത്രം തിയറ്ററിലെത്തുന്നത്. ഓഗസ്റ്റ് 9 ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും. നെറ്റ്ഫ്‌ളിക്‌സ് തന്നെയാണ് ഇതുസംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തുവിട്ടത്. തമിഴ്, തെലുങ്ക്, മലയാളം കന്നഡ ഭാഷകളിലായിരിക്കും ചിത്രം എത്തുക. അതിനിടെ ഒടിടി ഡീലുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ നിര്‍മാതാക്കളായ ലൈക പ്രൊഡക്ഷന്‍സും നെറ്റ്ഫ്‌ളികിസും തമ്മില്‍ തകര്‍ക്കം നിലനില്‍ക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. വന്‍ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി റൈറ്റ് നെറ്റ്ഫ്‌ളിക്‌സ് വാങ്ങിയത്. തിയറ്ററില്‍ വിചാരിച്ച മുന്നേറ്റം നടത്താന്‍ ചിത്രത്തിന് ആകാതിരുന്നതോടെ നെറ്റ്ഫ്‌ളിക്‌സ് പണം തിരിച്ചുചോദിച്ചു എന്നായിരുന്നു വാര്‍ത്തകള്‍. 1996ല്‍ റിലീസ് ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം ഇന്ത്യന്റെ രണ്ടാം ഭാഗമാണ് ഇന്ത്യന്‍ 2. ജൂലൈ 12നാണ് ചിത്രം തിയറ്ററില്‍ റിലീസ് ചെയ്തത്. വമ്പന്‍ താരനിരയില്‍ ഒരുങ്ങിയ ചിത്രം വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. അതിനിടെ ചിത്രത്തിന്റെ മൂന്നാം ഭാഗവും റിലീസിന് ഒരുങ്ങുകയാണ്.

https://dailynewslive.in/ ഒല ഇലക്ട്രിക്ക് ഇനി ഉപഭോക്താക്കള്‍ക്കായി പുതിയ ഇലക്ട്രിക് ബൈക്ക് വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. ഡയമണ്ട്‌ഹെഡ്, റോഡ്സ്റ്റര്‍, അഡ്വഞ്ചര്‍, ക്രൂയിസര്‍ എന്നീ നാല് ഇലക്ട്രിക് ബൈക്ക് മോഡലുകളില്‍ കമ്പനി പ്രവര്‍ത്തിക്കുന്നുവെന്ന് കുറച്ച് കാലം മുമ്പ് കമ്പനി വ്യക്തമാക്കിയിരുന്നു. 2024 അവസാനത്തോടെ കമ്പനിക്ക് പുതിയ ബൈക്കുകള്‍ പുറത്തിറക്കാന്‍ കഴിയുമെന്ന് കമ്പനി വാഗ്ദാനം ചെയ്തിരുന്നു. ഓല ഡയമണ്ട്‌ഹെഡ്, ഓല അഡ്വഞ്ചര്‍, ഒല ക്രൂയിസര്‍ എന്നീ ബൈക്കുകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഓല ഡയമണ്ട്‌ഹെഡ് എന്ന വരാനിരിക്കുന്ന ഈ ബൈക്ക് കമ്പനിയുടെ മുന്‍നിര മോഡലായിരിക്കും. അതില്‍ ഡയമണ്ട് ആകൃതിയിലുള്ള ഫ്രണ്ട് ലുക്ക്, ലോ-സ്ലംഗ് ക്ലിപ്പ്-ഓണ്‍, തിരശ്ചീന എല്‍ഇഡി സ്ട്രിപ്പ്, മറഞ്ഞിരിക്കുന്ന എല്‍ഇഡി ഹെഡ്‌ലാമ്പ് പോഡ് എന്നിവയുണ്ട്. ഓല അഡ്വഞ്ചര്‍ ആണ് മറ്റൊരു ബൈക്ക്. ഈ ബൈക്കിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ, സാഹസിക യാത്രകള്‍ ഇഷ്ടപ്പെടുന്ന ആളുകളുടെ ആവശ്യങ്ങള്‍ കണക്കിലെടുത്താണ് ഈ ബൈക്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എല്‍ഇഡി ഡിആര്‍എല്‍, ലൈറ്റ് പോഡുകള്‍, നല്ല ഗ്രൗണ്ട് ക്ലിയറന്‍സ്, വലിയ മിററുകള്‍ എന്നിവ ഈ ബൈക്കിന്റെ മുന്‍വശത്ത് നല്‍കാം. ഒല ക്രൂയിസര്‍ എന്ന മൂന്നാമത്തെ ബൈക്ക് ഡിആര്‍എല്‍, ലെഡ് ഹെഡ്‌ലാമ്പുകള്‍, നീളമുള്ള ഇന്ധന ടാങ്ക്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ലെഡ് ടെയില്‍-ലാമ്പ് തുടങ്ങിയ ഡിസൈനുകളില്‍ പുറത്തിറക്കിയേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍.

https://dailynewslive.in/ ഒരു കുട്ടിയുടെ ജനനംമുതല്‍ കൗമാരകാലഘട്ടംവരെയുളള വളര്‍ച്ചാഘട്ടങ്ങള്‍, തൂക്കം, ഉയരം, ഭക്ഷണശീലങ്ങള്‍, ശാരീരിക ബുദ്ധി വികാസങ്ങള്‍, പ്രതിരോധ കുത്തിവെയ്പ്പുകള്‍ തുടങ്ങി കുട്ടികളുടെ ആരോഗ്യകാര്യങ്ങളില്‍ രക്ഷിതാക്കള്‍ അറിഞ്ഞിരിക്കേണ്ട ഏറ്റവും അടിസ്ഥാനകാര്യങ്ങളാണ് ഇതില്‍ പ്രതിപാദിച്ചിരിക്കുന്നത്. ഡോക്ടറേ, ഞങ്ങടെ കുട്ടി ഒകെ ആണോ?. ഡോ. സൗമ്യ സരിന്‍. ഡിസി ലൈഫ്. വില 179 രൂപ.

https://dailynewslive.in/ ഇന്ത്യയില്‍ ഏറ്റവും സാധാരണയായി രോഗനിര്‍ണയം നടത്തുന്ന മൂന്നാമത്തെ അര്‍ബുദമാണ് ശ്വാസകോശ അര്‍ബുദം. പ്രതിവര്‍ഷം ഏതാണ്ട് 72,510 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നാണ് ലാന്‍സെറ്റ് റീജിയണല്‍ ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. കാലക്രമേണ ശ്വാസകോശ അര്‍ബുദം തലച്ചോറിലേക്ക് പടരുകയും സങ്കീര്‍ണതകള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇത് പലപ്പോഴും മറ്റൊരു കാന്‍സര്‍ ആയി രൂപാന്തരപ്പെടാനുള്ള സാധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു. നോണ്‍-സ്‌മോള്‍ സെല്‍ ലംങ് കാന്‍സര്‍ അഡ്വാന്‍സ് സ്റ്റേജിലുള്ള 10 ശതമാനം രോഗികളില്‍ അര്‍ബുദം തലച്ചോറിലേക്ക് പടരാനുള്ള സാധ്യതയുണ്ട്. പ്രാഥമികമായി ട്യൂമര്‍ കണ്ടെത്തുന്ന 50 ശതമാനം ആളുകളും ശ്വാസകോശ അര്‍ബുദ ബാധിതരാകാനാണ് സാധ്യതയെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. അര്‍ബുദ കോശങ്ങള്‍ തലച്ചോറിന്റെ സാധാരണ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുകയും വീക്കം, മര്‍ദം,നാഡീവ്യൂഹം എന്നിവയ്ക്ക് കേടുപാടുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. അര്‍ബുദ കോശങ്ങള്‍ തലച്ചോറിലേക്ക് പടരുന്നതിന്റെ (ബ്രെയിന്‍ മെറ്റാസ്റ്റെയ്സുകള്‍) ലക്ഷണങ്ങള്‍ – വിട്ടുമാറാത്ത തലവേദന, അപസ്മാരം, വൈജ്ഞാനിക വൈകല്യങ്ങള്‍, വ്യക്തിത്വ മാറ്റങ്ങള്‍, ചലനശേഷിയിലോ സംസാരിക്കാനോ ബുദ്ധിമുട്ട് നേരിടുക. തലച്ചോറിലേക്ക് പടരുന്ന ശ്വാസകോശ അര്‍ബുദം റേഡിയേഷന്‍, സിസ്റ്റമിക് കീമോതെറാപ്പി തുടങ്ങിയ ചികിത്സകളിലൂടെ ഭേദമാക്കാം. ഇത് ശ്വാസകോശ അര്‍ബുദവും ബ്രെയിന്‍ മെറ്റാസ്റ്റേസുകളും നിയന്ത്രിക്കാന്‍ സഹായിക്കും. പുകവലിയാണ് ശ്വാസകോശ അര്‍ബുദത്തിന്റെ പ്രധാന വില്ലന്‍. ശ്വാസകോശ അര്‍ബുദത്തിന് ചികിത്സ തേടുന്ന 85 ശതമാനം ആളുകളും പുകവലിക്കാരാണ്. കൂടാതെ പാസ്സീവ് സ്‌മോക്കിങ്, വായു മലിനീകരണത്തിലൂടെ ഉണ്ടാകുന്ന കെമിക്കലുകള്‍, റഡോണ്‍ വാതകം, ആസ്ബറ്റോസ് എന്നിവ ശ്വാസകോശത്തില്‍ എത്തുന്നതും നമ്മുടെ ശരീരത്തില്‍ ഉണ്ടാകുന്ന ചില ജനിതക വ്യതിയാനങ്ങളും ശ്വാസകോശ അര്‍ബുദങ്ങള്‍ക്കു കാരണമാകാം.

*ശുഭദിനം*

*കവിത കണ്ണന്‍*

ഗന്ധര്‍വതുല്യമായ ലൈര്‍ സംഗീതം കൊണ്ട് നാടിന്റെയാകെ പ്രിയപ്പെട്ടവനായി മാറിയ വ്യക്തിയായിരുന്നു ഗ്രീക്ക് സംഗീതജ്ഞനായ ഓര്‍ഫ്യൂസ്. മനുഷ്യരേയും മൃഗങ്ങളേയും ഒരുപോലെ ആകര്‍ഷിക്കാന്‍ കഴിയുന്ന സംഗീതമായിരുന്നു ഓര്‍ഫ്യൂസിന്റേത്. അതിസുന്ദരിയായ യൂറിഡീസിനെയാണ് ഓര്‍ഫ്യൂസ് വിവാഹം കഴിച്ചത്. വിവാഹത്തിന്റെ അന്നുതന്നെ പാമ്പുകടിയേറ്റ് യൂറിഡീസ് മരിച്ചു. യൂറിഡീസിന് പിന്നാലെ മരിച്ചവരുടെ ലോകത്തേക്ക് പോകാന്‍ ഓര്‍ഫ്യൂസ് ആഗ്രഹിച്ചു. ജീവിച്ചിരിക്കുന്ന ഒരാള്‍ക്ക് മരിച്ചവരുടെ ലോകത്തേക്ക് പ്രവേശനമില്ലെങ്കിലും തന്റെ ലൈര്‍ സംഗീതത്തിന്റെ മാസ്മരികതയാല്‍ അസാധ്യമായ ആ യാത്രയ്ക്കുള്ള കടമ്പകളെല്ലാം കടക്കാന്‍ ഓര്‍ഫ്യൂസിന് സാധിച്ചു. സ്വന്തം സങ്കടങ്ങളെ പാടിപ്പാടി മരിച്ചവരുടെ ലോകത്തിന്റെ അധിപനായ ഹേഡിന്റെ കരളലിയിക്കാനും ഓര്‍ഫ്യൂസിന് സാധിച്ചു. യൂറിഡീസിനെ ഓര്‍ഫ്യൂസിന് തിരിച്ചുനല്‍കാന്‍ ഹേഡ് സമ്മതിച്ചു. പക്ഷേ, ഒരു വ്യവസ്ഥ. മരണ ലോകത്തിന്റെ അതിര്‍ത്തികള്‍ കടക്കും മുമ്പ് തിരിഞ്ഞുനോക്കരുത്. ഓര്‍ഫ്യൂസ് യൂറിഡീസുമായി യാത്രയായി. ഓര്‍ഫ്യൂസ് ആണ് മുമ്പില്‍ നടക്കുന്നത്. മരിച്ചവരുടെ ലോകത്തിന് നിന്ന് പുറത്ത് കടക്കാറായി.. ഭൂമിയില്‍ നിന്നുളള പ്രകാശം കണ്ടുതുടങ്ങിയപ്പോള്‍ ആഹ്ലാദാവേശത്തില്‍ ഓര്‍ഫ്യൂസ് തിരിഞ്ഞുനോക്കി. ആ നിരോധിക്കപ്പെട്ട തിരിഞ്ഞുനോട്ടത്തില്‍ യൂറിഡീസ് അപ്രത്യക്ഷയായി.. പടിക്കല്‍ കൊണ്ട് കലമുടയ്ക്കുക എന്ന ചൊല്ല് പലപ്പോഴും നമ്മുടെ ജീവിതത്തില്‍ പ്രസക്തമാണ്. അമിതാഹ്ലാദമോ, അമിത ആത്മവിശ്വാസമോ, അമിത നിരാശയോ ഒക്കെ ഈ അവസ്ഥയ്ക്ക് കാരണമാകാറുണ്ട്. വിജയത്തിന്റെ ആദ്യചുവടിലേക്ക് കടക്കുംമുമ്പ് പാതിവഴിയില്‍ നിര്‍ത്തിവെച്ച എത്രയോ സ്വപ്നങ്ങള്‍ നമുക്കുണ്ട്. ആ സ്വപ്നങ്ങളിലേക്ക് തിരിച്ചുനടക്കുക.. യാത്ര തുടരുക… വിജയത്തിന്റെ വെളിച്ചം കണ്ടെത്തുക – ശുഭദിനം.

*അമൃത് വേണി ഹെയര്‍ എലിക്സര്‍*

ആര്‍ത്തവവിരാമത്തിന് ശേഷവും സമൃദ്ധസുന്ദരമായ മുടി

ആര്‍ത്തവവിരാമത്തിനോടനുബന്ധിച്ച് (Menopause) അണ്ഡാശയത്തില്‍ (Ovary) Estrogen Hormone ന്റെ ഉത്ഭവം ഗണ്യമായി കുറയുന്നു. ഇത് മുടിയുടെ ശക്തി കുറയുന്നതിനും (Hair thinning) മുടി പൊട്ടിപ്പോകുന്നതിനും ക്രമാതീതമായി കൊഴിഞ്ഞു പോകുന്നതിനും കാരണമാവുന്നു. മുടിയുടെ പുനര്‍ജനനം മന്ദീഭവിക്കുന്നു, ഇല്ലാതാവുന്നു

ഭക്ഷണത്തില്‍നിന്നും ദഹനക്രിയയിലൂടെ പോഷകങ്ങള്‍ Hair Follicle കളില്‍ എത്തുന്നത് കുറയുന്നു. Hair follicle ലെ കോശങ്ങളില്‍ മുടിക്ക് വേണ്ട മിനറലുകളും വൈറ്റമിനുകളും പ്രോട്ടീനുകളും ഇതര Bio molecule കളും എത്താതാകുമ്പോള്‍ മുടിയുടെ Keratin fiber (മുടിനാര്) ഉം അതിന് അഴകും മിനുപ്പും സംരക്ഷണവും നല്‍കുന്ന Cuticle ഉം (മുടിയുടെ പുറംപാളി) ദുര്‍ബലമാവാം. Scalp Ageing മൂലം, ശുഷ്‌കിക്കുന്ന Scalp ല്‍ Microcirculation കുറയുകയും പോഷകങ്ങള്‍ എത്താതാവുകയും ചെയ്യുന്നതോടെ മുടിയുടെ ആരോഗ്യം ക്ഷയിക്കുന്നു.

ശിരോചര്‍മ്മത്തിലെ Hair follicle ല്‍ Estrogen Hormone നൊപ്പം വിറ്റാമിനുകളും (Vitamin A,B,C,D,E & K) മിനറലുകളും (Iron, Zinc, Zelenium, Magnesium, Calcium etc.) പ്രോട്ടീനുകളും ഇതര Biomolicule കളും നേരിട്ട് എത്തിച്ചുകൊണ്ടാണ് Amrutveni Hair Elixir (Women) മുടിസമൃദ്ധിയും അഴകും ആരോഗ്യവും നിലനിര്‍ത്തുന്നത്.

*Amrutveni Brilliancy Contest ( Season -2) ചോദ്യങ്ങള്‍.*

1.സ്ത്രീകളും പുരുഷന്‍മാരും ചെറുപ്പക്കാരും പ്രായം ചെന്നവരും വ്യത്യാസമില്ലാതെ ഒരുപോലെ ഉപയോഗിക്കുന്ന സാധാരണ Hair Oil ഉം Amrutveni Hair Elixir ( Women) ഉം തമ്മില്‍ എന്താണ് വ്യത്യാസം ?

2.Amrutveni Hair Elixir ( Women) ഉപയോഗിക്കുമ്പോള്‍ സ്ത്രീകളില്‍ Hormone സംബന്ധമായ മുടികൊഴിച്ചിലിന് (Androgenic Alopecia) ഗണ്യമായ ശമനം ഉണ്ടാവുന്നത് എങ്ങനെ?

3.മുടിക്ക് ഉള്ളും ശക്തിയും സമൃദ്ധിയും കുടുന്നതെങ്ങനെ ?

*ചോദ്യങ്ങള്‍ക്കുള്ള ഉത്തരം 7510 339 339 എന്ന നമ്പറിലേക്ക് വാട്‌സപ്പ് അയക്കുക.*

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *