◾https://dailynewslive.in/ എഴുപതാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2022-ലെ ചിത്രങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. മികച്ച നടന്‍ ഋഷഭ് ഷെട്ടി (ചിത്രം : കാന്താര). മികച്ച നടിക്കുള്ള പുരസ്‌കാരം നിത്യ മേനോനും മാനസി പരേഖും പങ്കിട്ടു. ഉഞ്ചായ് എന്ന ചിത്രത്തിലൂടെ സൂരജ് ആര്‍ ബര്‍ജാത്യ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു. ജനപ്രിയ ചിത്രം കാന്താര തന്നെ. മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് ആനന്ദ് ഏകര്‍ഷി രചനയും സംവിധാനവും നിര്‍വ്വഹിച്ച ആട്ടമാണ്. തിരക്കഥയ്ക്കും ചിത്രസംയോജനത്തിനും ആട്ടം അവാര്‍ഡുകള്‍ നേടി. മാളികപ്പുറത്തിലെ ശ്രീപദഥ് മികച്ച ബാലതാരമായി തിരഞ്ഞെടുക്കപ്പെട്ടു. സൗദി വെള്ളക്കയാണ് മികച്ച മലയാള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്.
◾https://dailynewslive.in/ 54-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും പ്രഖ്യാപിച്ചു. ബ്ലസ്സിയുടെ ആടു ജീവിതം അവാര്‍ഡുകള്‍ വാരിക്കൂട്ടി. ആടുജീവിതത്തിലൂടെ പൃഥ്വിരാജ് സുകുമാരന്‍ മികച്ച നടനായി. ഉള്ളൊഴുക്കിലൂടെ ഉര്‍വശിയും തടവിലൂടെ ബീന ആര്‍ ചന്ദ്രനും മികച്ച നടിമാരായി. ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച സംവിധായകന്‍ ആടുജീവിതം സംവിധാനം ചെയ്ത ബ്ലെസിയാണ്. മികച്ച രണ്ടാമത്തെ ചിത്രം ഇരട്ട. മികച്ച സ്വഭാവ നടന്‍ പൂക്കാലം എന്ന ചിത്രത്തിലൂടെ വിജയരാഘവനും മികച്ച സ്വഭാവ നടിയായി ശ്രീഷ്മ ചന്ദ്രന്‍ പൊമ്പിളൈ ഒരുമൈ യിലൂടെയും നേടി. മികച്ച പിന്നണി ഗായകന്‍ വിദ്യാധരന്‍ മാസ്റ്ററും മികച്ച പിന്നണി ഗായിക ആന്‍ ആമിയും. കലാമൂല്യമുള്ള മികച്ച ജനപ്രിയ ചിത്രം ആടുജീവിതം.
*കെ.എസ്.എഫ്.ഇ*
*സ്‌ക്രീന്‍ ഷോട്ട് മത്സരം*
സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*ഓഗസ്റ്റ് 15 ലെ വിജയി : ബിനീഷ് ടി മാത്യു, ആനക്കര, ഇടുക്കി*
◾https://dailynewslive.in/ വയനാട് ഉരുള്‍പൊട്ടലില്‍ 1555 വീടുകള്‍ വാസയോഗ്യമല്ലാതായെന്നും 600 ഓളം ഹെക്ടര്‍ ഭൂമിയിലെ കൃഷി നശിച്ചതായും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയായെടുത്ത കേസാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ദുരിത ബാധിതരുടെ പുനരധിവാസം ഉറപ്പാക്കാന്‍ ശ്രദ്ധിക്കണമെന്ന് കേസ് പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. കേസില്‍ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം ,ദേശീയ പാതാ അതോറിറ്റി തുടങ്ങിയവരെ ഹൈക്കോടതി കക്ഷി ചേര്‍ത്തു.
◾https://dailynewslive.in/ അര്‍ജുന്‍ ഉള്‍പ്പെടെയുള്ള മൂന്നുപേര്‍ക്കായി ഗംഗാവലി പുഴയിലെ തെരച്ചിലിന് നാവികസേനയുടെ മുങ്ങല്‍ വിദഗ്ധരുടെ സംഘം പുഴയിലിറങ്ങിയെങ്കിലും പുഴയില്‍ കലക്കം കൂടുതലാണെന്ന് നാവികസേന വിശദീകരിച്ചു. കലക്കവെള്ളം വെല്ലുവിളിയാണെങ്കിലും കലക്കവെള്ളത്തിലും തിരച്ചില്‍ നടത്തി പരിചയമുള്ളവരാണ് ഒപ്പം ഉള്ളതെന്നും അതുകൊണ്ടുതന്നെ വെള്ളത്തിനടിയില്‍ ഇറങ്ങി പരിശോധനകള്‍ തുടരുമെന്നും ഈശ്വര്‍ മാല്‍പേ പറഞ്ഞു.
◾https://dailynewslive.in/ കര്‍ണാടകയിലെ ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചിലിനായി ഡ്രെഡ്ജര്‍ എത്തിക്കുന്നതില്‍ പ്രതിസന്ധി. പുഴയിലെ മണ്ണ് നീക്കം ചെയ്ത് പരിശോധിക്കുന്നതിനായാണ് ഡ്രെഡ്ജര്‍ എത്തിക്കുന്നത്. ഇതിനിടെ, ഗംഗാവലി പുഴയില്‍ നടത്തിയ തെരച്ചിലിനിടെ ലോറിയുടേതെന്ന് സംശയിക്കുന്ന ലോഹ ഭാഗങ്ങള്‍ വീണ്ടും കണ്ടെത്തി. നാവിക സേന ഇന്ന് നടത്തിയ തെരച്ചിലിലാണ് കൂടുതല്‍ ലോഹ ഭാഗങ്ങള്‍ കണ്ടെത്തിയത്.
*നൂറാം ഓണം ആഘോഷമാക്കി പുളിമൂട്ടില്‍ സില്‍ക്സ്*
മലയാളികളുടെ വിവാഹ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ പുളിമൂട്ടില്‍ സില്‍ക്സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷത്തോടൊപ്പം നൂറാം ഓണാഘോഷവും. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്സിന്റെ തൃശൂര്‍ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷത്തോടൊപ്പം നൂറാം ഓണാഘോഷവും. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾https://dailynewslive.in/ കൊല്‍ക്കത്തയിലെ ആര്‍. ജി കര്‍ മെഡിക്കല്‍ കോളേജിലെ യുവവനിതാ ഡോക്ടര്‍ അതിക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ഡോക്ടര്‍മാരുടെ പണിമുടക്ക്. ശനിയാഴ്ച രാവിലെ ആറ് മണി മുതല്‍ ഞായറാഴ്ച രാവിലെ ആറ് മണിവരെയാണ് പണിമുടക്ക്. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ ഒ.പി ബഹിഷ്‌കരിക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു.
◾https://dailynewslive.in/ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദത്തിനു പിന്നില്‍ യുഡിഎഫ് തന്നെയാണെന്ന് സിപിഎം നേതാവ് ഇപി ജയരാജന്‍. യുഡിഎഫിന്റെ കൈകള്‍ പരിശുദ്ധമാണോയെന്നും ഇപി ജയരാജന്‍ ചോദിച്ചു. വര്‍ഗീയ പ്രചരണത്തിന് എതിരായിട്ടായിരുന്നു കെകെ ലതിക സ്‌ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്തത്. എല്ലാവരും ഇങ്ങനെ പോസ്റ്റ് ചെയ്യാറുണ്ട്. കെകെ ശൈലജ ലതികയെ തള്ളിപ്പറഞ്ഞത് എന്തുകൊണ്ടെന്നറിയില്ല. അത് അവരോട് തന്നെ ചോദിക്കണം. പൊലീസ് അന്വേഷണം സത്യസന്ധമെന്ന് പ്രതിപക്ഷം അംഗീകരിച്ചല്ലോയെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദത്തില്‍ എല്ലാ തെളിവും ഉണ്ടായിട്ടും പൊലീസ് ഒന്നും ചെയ്യുന്നില്ലെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രി കുറ്റക്കാരെ സംരക്ഷിക്കുകയാണെന്നും, കേരളത്തിന്റെ മതേതര സ്വഭാവത്തിന് കളങ്കമാണിതെന്നും നിയമപോരാട്ടം തുടരുമെന്നും വിഡി സതീശന്‍ പറഞ്ഞു. ഹൈക്കോടതി ഇടപെട്ടത് കൊണ്ടാണ് സത്യം പുറത്ത് വന്നത്, ഇല്ലെങ്കില്‍ കാസിമിന്റെ തലയില്‍ ഇരുന്നേനെ. യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യേണ്ട കേസ് ആണിതെന്നും അല്ലെങ്കില്‍ ഇത്തരം വിദ്വേഷ പ്രചാരണങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ഓണം അടിപൊളിയാക്കൂ..
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 2):*
ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 25,000 ല്‍ അധികം ഓണക്കോടികള്‍ ◼️ 3500 രൂപ വില വരുന്ന ഓണക്കോടി ഓരോ ചിട്ടിയിലും 10ല്‍ ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന് വിപണി ഇടപെടല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 225 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഓണക്കാലത്ത് അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക അനുവദിച്ചത്. ബജറ്റ് വിഹിതത്തിന് പുറമെ 120 കോടി രൂപയാണ് സപ്ലൈകോയ്ക്ക് അധികമായി ലഭ്യമാക്കിയതെന്നും ധനവകുപ്പ് വ്യക്തമാക്കി.
◾https://dailynewslive.in/ മാധ്യമ പ്രവര്‍ത്തകനായ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ കോടതിയില്‍ കുറ്റം നിഷേധിച്ചു. കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചശേഷമാണ് ശ്രീരാം വെങ്കിട്ടരാമന്‍ കുറ്റം നിഷേധിച്ചത്. കഴിഞ്ഞ പ്രാവശ്യം കേസ് പരിഗണിച്ചപ്പോഴും ശ്രീറാം ഹാജരാകാത്തതിനെ കോടതി വിമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് ഇന്ന് ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍് ശ്രീരാം വെങ്കിട്ടരാമന്‍ ഹാജരായത്.
◾https://dailynewslive.in/ സംസ്ഥാന സര്‍ക്കാര്‍ ഓണം വാരാഘോഷം വേണ്ടെന്ന് തീരുമാനിച്ചതിന് പിന്നാലെ നാലാം ഓണനാളിലെ പുലിക്കളി വേണ്ടെന്ന് വെച്ച തീരുമാനം തൃശൂര്‍ കോര്‍പറേഷന്‍ പുനപരിശോധിക്കുന്നു. ഒരുക്കങ്ങളെല്ലാം പാതിവഴിയിലാണെന്നും പുലിക്കളി നടത്തണമെന്നും സംഘങ്ങള്‍ ആവശ്യപ്പെട്ടതോടെ ഓണാഘോഷത്തിന്റെ ഭാഗമായുള്ള പുലിക്കളി നടത്തുന്ന കാര്യത്തില്‍ അഭിപ്രായം തേടി തൃശ്ശൂര്‍ മേയര്‍ സര്‍ക്കാരിന് കത്തയച്ചു.
◾https://dailynewslive.in/ കോടതികളുടെ വിവിധ ഡിജിറ്റലൈസേഷന്‍ പദ്ധതികളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയില്‍ ഇന്ന് നടക്കുന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പങ്കെടുക്കില്ല. നാളെ കുമരകത്ത് കോമണ്‍ വെല്‍ത്ത് ലീഗല്‍ എഡ്യൂക്കേഷന്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ അദ്ദേഹം പങ്കെടുക്കുമോ എന്നകാര്യത്തിലും വ്യക്തതയില്ല.
◾https://dailynewslive.in/ പത്തനംതിട്ട പെരുനാട് കൂനംകരയില്‍ റബര്‍ തോട്ടത്തില്‍ തലയോട്ടി ഉള്‍പ്പെടെയുള്ള അസ്ഥികൂട ഭാഗങ്ങള്‍ കണ്ടെത്തി. പെരുനാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഒന്നര വര്‍ഷമായി വെട്ടാതെ കിടന്ന റബര്‍തോട്ടമായതിനാല്‍ ആരും അങ്ങോട്ട് പോകാറുണ്ടായിരുന്നില്ല. ഇവിടെ മരം മുറിക്കാനായി ഇന്നലെ വൈകുന്നേരം ആളുകളെത്തിയപ്പോള്‍ അവരിലൊരാളാണ് തലയോട്ടിയുടെ ഭാഗം കണ്ടത്.
◾https://dailynewslive.in/ കോട്ടക്കലില്‍ കൂട്ടുകാരുമൊത്ത് കുളത്തിലിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. കോട്ടക്കല്‍ ചിനക്കല്‍ സ്വദേശി പൂക്കയില്‍ മുഹമ്മദലിയുടെ മകന്‍ മുഹമ്മദ് അഫ്ലഹാണ് മരിച്ചത്. ഇന്നലെയാണ് അപകടം നടന്നത്. കുളിയ്ക്കാനിറങ്ങിയ കുട്ടി കുളത്തില്‍ മുങ്ങിപ്പോവുകയായിരുന്നു.
◾https://dailynewslive.in/ തലസ്ഥാനനഗരിയില്‍ വീണ്ടും കൊലപാതകം. റൗഡി ലിസ്റ്റില്‍പെട്ട ബീമാപ്പള്ളി സ്വദേശി ഷിബിലിയാണ് പൂന്തൂറയില്‍ കൊല്ലപ്പെട്ടത്. വ്യാഴാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. കൊലനടത്തിയ ഹിജാസ് ഒളിവിലാണ്. ഹിജാസും ഷിബിലിയും സുഹൃത്തുക്കളായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
◾https://dailynewslive.in/ കണ്ണൂര്‍ തേര്‍ത്തല്ലിയില്‍ വാഹനാപകടത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കോടോപള്ളി സ്വദേശി മേരിക്കുട്ടിയാണ് മരിച്ചത്. ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്നു മേരിക്കുട്ടി. മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ എതിരെ വന്ന ഗുഡ്സ് ഓട്ടോ സ്‌കൂട്ടറിലിടിച്ചാണ് ദുരന്തമുണ്ടായത്.
◾https://dailynewslive.in/ ഐഎസ്ആര്‍ഒ വിക്ഷേപണ വാഹനമായ എസ്എസ്എല്‍വി-ഡി3 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്നാണ് എസ്എസ്എല്‍വി-ഡി3 വിക്ഷേപിച്ചത്. ഭൗമ നിരീക്ഷണ കൃത്രിമ ഉപഗ്രഹമായ ഇഒഎസ്-08നെ എസ്എസ്എല്‍വി ബഹിരാകാശത്ത് എത്തിച്ചു. വിക്ഷേപണത്തിന്റെ മൂന്ന് ഘട്ടവും വിജയകരമാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. പ്രകൃതിദുരന്തങ്ങളുടെ കാലത്ത് ഇന്ത്യക്ക് കരുത്തും പ്രതിരോധവുമാകാന്‍ ഇഒഎസ്-08 സാറ്റ്‌ലൈറ്റിന് കഴിയുമെന്നാണ് പ്രതീക്ഷ.
◾https://dailynewslive.in/ നിയമസഭ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനം ഇന്ന് മൂന്ന് മണിക്ക്. ജമ്മുകശ്മീര്‍, ഹരിയാന, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭകളുടെ കാലാവധി തീരുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം. കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളില്‍ ആകാംക്ഷ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇന്ന് പ്രഖ്യാപിക്കാന്‍ സാധ്യത കുറവാണെനാണ് സൂചന.
◾https://dailynewslive.in/ യുവവനിതാഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റക്കാരെ എല്ലാം ഉടന്‍ പിടികൂടും എന്ന് സിബിഐ ഉറപ്പ് നല്‍കിയെന്ന് കൊല്ലപ്പെട്ട ഡോക്ടറുടെ അച്ഛന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം നിരസിക്കുകയാണെന്നും പ്രതിഷേധത്തില്‍ ഒപ്പം നില്‍ക്കുന്നവര്‍ക്ക് നന്ദിയെന്നും പിതാവ് പറഞ്ഞു. ഇതിനിടെ കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി വേണം എന്നാവശ്യപ്പെട്ട് മമത ബാനര്‍ജി ഇന്ന് പ്രതിഷേധം നയിക്കും. ഇന്ന് വൈകിട്ട് നാലുമണിക്കാണ് മമത ബാനര്‍ജിയുടെ റാലി. സിബിഐ അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ടാണ് മമതയുടെ പ്രതിഷേധ റാലി. അതിനിടെ ബിജെപി ഇന്ന് മമത ബാനര്‍ജിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തും. കൊല്‍ക്കത്തയില്‍ സിപിഎം ഇന്ന് പ്രഖ്യാപിച്ച 12 മണിക്കൂര്‍ ബന്ദ് തുടരുകയാണ്.
◾https://dailynewslive.in/ പാകിസ്ഥാനില്‍ എംപോക്സ് രോഗബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. അടുത്തിടെ സൗദി അറേബ്യയില്‍ നിന്ന് മടങ്ങിയെത്തിയ 34 വയസുകാരനിലാണ് രോഗബാധ കണ്ടെത്തിയത്. ഓഗസ്റ്റ് മൂന്നാം തീയ്യതി പാകിസ്ഥാനില്‍ എത്തിയ ഇയാളില്‍ പെഷവാറില്‍ എത്തിയ ശേഷമാണ് രോഗലക്ഷണങ്ങള്‍ പ്രകടമായത്. രോഗം കണ്ടെത്തിയ യുവാവുമായി ഇടപഴകിയ ആളുകളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി. സൗദി അറേബ്യയില്‍ നിന്നുള്ള വിമാനത്തില്‍ ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നവരെയും കണ്ടെത്താന്‍ ശ്രമം നടക്കുന്നുണ്ട്.