◾https://dailynewslive.in/ സെബി ചെയര്‍പേഴ്സണ്‍ മാധബി ബുച്ചിനെതിരെ വീണ്ടും ഹിന്‍ഡന്‍ ബര്‍ഗ്. ഏത് അന്വേഷണത്തെയും നേരിടാന്‍ മാധബി തയ്യാറാകുമോയെന്നും സിംഗപൂര്‍ കമ്പനി ഇടപാട് നടത്തിയവരുടെ വിവരങ്ങള്‍ പുറത്ത് വിടുമോയെന്നുമാണ് ചോദ്യം. റിപ്പോര്‍ട്ടില്‍ ഉന്നയിച്ച വാദങ്ങളെ പലതും മാധബിയുടെ വിശദീകരണം സാധൂകരിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടുന്നു.
അദാനിക്ക് പങ്കാളിത്തമുള്ള നിഴല്‍കമ്പനികളില്‍ സെബി ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ചിന് നിക്ഷേപം ഉണ്ടായിരുന്നുവെന്നാണ് ഹിന്‍ഡന്‍ബര്‍ഗ് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം നിഴല്‍ സ്ഥാപനങ്ങള്‍ ഏതെന്ന് കണ്ടെത്താന്‍ സെബിക്കായില്ലെന്ന് നേരത്തെ സുപ്രീംകോടതി വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തില്‍ നിഴല്‍ കമ്പനികളെ കുറിച്ച് സെബി ചെയര്‍പേഴ്‌സണ് അറിവുണ്ടായിരുന്നുവെന്ന സൂചനയാണ് ശക്തമാകുന്നത്.
◾https://dailynewslive.in/ ഹിന്‍ഡന്‍ബര്‍ഗ് ആരോപണത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെട്ട് രാജ്യവ്യാപകമായി പോരാട്ടം ശക്തിപ്പെടുത്തുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. കോണ്‍ഗ്രസും ഇന്ത്യാ മുന്നണിയും വിഷയത്തില്‍ ശക്തമായ സമ്മര്‍ദം ഉയര്‍ത്തും. സെബിക്കെതിരെ ഇത്രയും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണെന്നും കെ.സി വേണുഗോപാല്‍ ആരോപിച്ചു.
◾https://dailynewslive.in/ ഹിന്‍ഡന്‍ബര്‍ഗിന്റെ പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം ഇന്ന് ഓഹരി വിപണി നഷ്ടടത്തിലാണ് ആരംഭിച്ചത്. അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ കുത്തനെ ഇടിഞ്ഞു. പല നിക്ഷേപകരും പിന്‍വാങ്ങിയതോടെ 7% വരെ ഇടിവാണ് അദാനി ഓഹരികളിലുണ്ടായത്. ഇതോടെ നിക്ഷേപകര്‍ക്ക് ഏകദേശം 53,000 കോടി രൂപ നഷ്ടപ്പെട്ടു, 10 അദാനി ഓഹരികളുടെ മൊത്തം വിപണി മൂലധനം 16.7 ലക്ഷം കോടി രൂപയായി കുറഞ്ഞു.
*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*
*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*
മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾https://dailynewslive.in/ മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ സംബന്ധിച്ച് നിലവില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. അനാവശ്യ പ്രചരണങ്ങള്‍ ഒഴിവാക്കണമെന്നും, മുല്ലപ്പെരിയാറില്‍ പുതിയ ഡാം എന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. ഡാം തുറക്കേണ്ടി വന്നാല്‍ മതിയായ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ കാര്യങ്ങള്‍ വിശകലനം ചെയ്യുമെന്നും, ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
◾https://dailynewslive.in/ വയനാട്ടിലെ ദുരന്തമേഖലയിലെ ജനങ്ങള്‍ക്കായി പുനരധിവാസമല്ല, നവ അധിവാസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മനസിലുള്ളതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അവര്‍ ആഗ്രഹിക്കുന്ന പോലെ അപകട രഹിതമായൊരു ജീവിതം എങ്ങനെയാണ് സമ്മാനിക്കാന്‍ കഴിയുക എന്നാണ് കേന്ദ്രം ആലോചിക്കുന്നത്. പുനരധിവാസം മാത്രമല്ല അവരുടെ ഉപജീവനത്തിന് വേണ്ടി അടക്കമുള്ള കാര്യങ്ങളില്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ വയനാട് ദുരന്തത്തില്‍ കാണാതായവരുടെയും മരിച്ചവരുടെയും ഡിഎന്‍എ ടെസ്റ്റുമായി ബന്ധപ്പെട്ട ഫലങ്ങള്‍ ഇന്നലെ മുതല്‍ ലഭ്യമായിത്തുടങ്ങിയിട്ടുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജന്‍. പൂര്‍ണ്ണമായി ഫലം രണ്ട് ദിവസത്തിനുള്ളില്‍ ലഭ്യമാകും. ഇതോടെ കൂടുതല്‍ പേരെ തിരിച്ചറിയാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
◾https://dailynewslive.in/ വയനാട്ടിലെ ദുരന്തബാധിതരുടെ അഭിപ്രായം സ്വീകരിച്ചുകൊണ്ടാണ് ടൗണ്‍ഷിപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യുകയെന്ന് മന്ത്രി മുഹമ്മദ് റിയാസ്. നാലു ഘട്ടങ്ങളിലായാണ് പുനരധിവാസം തീരുമാനിച്ചിട്ടുള്ളത്. ബന്ധുവീട്ടില്‍ പോവാന്‍ താല്‍പ്പര്യമുള്ളവര്‍, സ്വന്തം നിലയില്‍ വാടക വീട്ടിലേക്ക് മാറുന്നവര്‍, സ്പോണ്‍സര്‍ഷിപ്പിന്റെ ഭാഗമായി വാടകവീട്ടിലേക്ക് മാറുന്നവര്‍, സര്‍ക്കാര്‍ സംവിധാനങ്ങളിലെ വാടകവീടുകള്‍ എന്നിങ്ങനെയാണതെന്ന് അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട നാശനഷ്ടത്തിന്റെ കണക്കുകള്‍ എത്രയും പെട്ടെന്ന് സംസ്ഥാനം കേന്ദ്രത്തിന് നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ആവശ്യപ്പെടുന്ന മുഴുവന്‍ പണവും കേന്ദ്രം സംസ്ഥാനത്തിന് നല്‍കണം. കൂടാതെ പ്രധാനമന്ത്രി നല്‍കിയ വാക്ക് പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
◾https://dailynewslive.in/ വയനാട് ഉരുള്‍പ്പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചിലിനിടെ ചാലിയാറിന്റെ തീരത്ത് 2 ശരീര ഭാഗങ്ങള്‍ കണ്ടെത്തി. മുണ്ടേരി ഇരുട്ടുകുത്തിയില്‍ നിന്നും ചാലിയാര്‍ കൊട്ടുപാറ കടവില്‍ നിന്നുമാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. സൂചിപ്പാറ മേഖലയില്‍ അടക്കം ഇന്നും തെരച്ചില്‍ തുടരുകയാണ്. ഏഴ് സംഘങ്ങളായാണ് കലക്കന്‍ പുഴ മുതല്‍ സൂചിപ്പാറ മൂന്നാം വെള്ളച്ചാട്ടം വരെ തെരച്ചില്‍ നടത്തുന്നത്. ഫയര്‍ഫോഴ്സ്, എന്‍ഡിആര്‍എഫ്, ഫോറസ്റ്റ്, സന്നദ്ധപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ വിവിധയിടങ്ങളിലെ തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്.
◾https://dailynewslive.in/ കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ അര്‍ജുന് വേണ്ടിയുള്ള പുഴയിലെ തെരച്ചില്‍ അവസാനിപ്പിക്കില്ലെന്നും തുടരുമെന്നും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍. എന്നാല്‍ തെരച്ചില്‍ നടത്തുന്നതില്‍ പ്രതിസന്ധിയുണ്ടെന്നും ഗംഗാവലി പുഴയില്‍ ശക്തമായ ഒഴുക്ക് തുടരുന്നതാണ് ഇപ്പോഴത്തെ വെല്ലുവിളിയെന്നും ഡി.കെ.ശിവകുമാര്‍ വ്യക്തമാക്കി.
◾https://dailynewslive.in/ കോഴിക്കോട് കക്കാടംപൊയിലില്‍ പി വി അന്‍വര്‍ എംഎല്‍എ കാട്ടരുവിയുടെ ഒഴുക്ക് തടസ്സപ്പെടുത്തി നിര്‍മ്മിച്ച നിര്‍മ്മിതികള്‍ പൊളിച്ച് നീക്കാന്‍ ഉത്തരവ്. രണ്ട് തവണയായി നടത്തിയ തെളിവെടുപ്പിന് ശേഷം ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ഒരു മാസത്തിനകം പൊളിച്ച് നീക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടത്.
◾https://dailynewslive.in/ ലോക്സഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പാപഭാരം കഴുകി കളയണമെന്ന നിര്‍ദ്ദേശവുമായി കോണ്‍ഗ്രസ് തൃശ്ശൂര്‍ ജില്ലാ നേതൃ ക്യാമ്പില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തോല്‍വിയുടെ ഭാരം മറികടക്കാനുള്ള സുവര്‍ണാവസരമാണ് ചേലക്കര എന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. പുറത്തുനിന്നുള്ളവര്‍ തോല്‍വിയുടെ പേരില്‍ തൃശ്ശൂരിലെ നേതാക്കളെ കുറ്റപ്പെടുത്തുന്ന തരത്തിലാണ് നോക്കിക്കാണുന്നത്. ആ പാപഭാരം മറികടക്കാനുള്ള ശ്രമം നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. തൃശ്ശൂരിലെ തോല്‍വിയെ സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ ഉചിത നടപടി ഉണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
◾https://dailynewslive.in/ നടിയെ അക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. കേസ് ഓഗസ്റ്റ് 27 ന് പരിഗണിക്കുമെന്നും കോടതി അറിയിച്ചു. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇത്തവണ സുനി ഹര്‍ജി സമര്‍പ്പിച്ചത്. നേരത്തെ സുനി നല്‍കിയ അപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. വിചാരണയുടെ അന്തിമഘട്ടത്തിലായതിനാല്‍ ജാമ്യം നല്‍കരുതെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് സുനിയുടെ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയത്.
◾https://dailynewslive.in/ കാസര്‍കോട് കുണ്ടടുക്കത്ത് ദേശീയ പാതയോരത്ത് വീണ്ടും മണ്ണിടിച്ചില്‍. അശാസ്ത്രീയമായ രീതിയിലുള്ള ദേശീയ പാതാ നിര്‍മ്മാണമാണ് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. നേരത്തെ റോഡരികില്‍ മണ്ണെടുത്ത ഭാഗത്ത് വിള്ളല്‍ ഉണ്ടായതിനെ തുടര്‍ന്ന് ഇതു വഴിയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചിരുന്നു. കുന്നിടിച്ച് റോഡ് വീതി കൂട്ടുന്നതിനിടെയാണ് സര്‍വീസ് റോഡ് ഇടിഞ്ഞുതാണത്.
◾https://dailynewslive.in/ തിരുവനന്തപുരം നാവായിക്കുളം സ്വദേശിനിയായ 24കാരിക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. കേരളത്തില്‍ ഒരു സ്ത്രീക്ക് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിക്കുന്നത് ഇതാദ്യമാണ്. നെല്ലിമൂട്, പേരൂര്‍ക്കട സ്വദേശികള്‍ക്ക് പിന്നാലെയാണ് മൂന്നാമതൊരു സ്ഥലത്ത് രോഗബാധ സ്ഥിരീകരിക്കുന്നത്.
◾https://dailynewslive.in/ പാലക്കാട് സിപിഎം നേതാവിനെ മര്‍ദിച്ച പൊലിസുകാരന് സസ്പെന്‍ഷന്‍. മങ്കര സ്റ്റേഷനിലെ സീനിയര്‍ സിപിഒ അജീഷിനെയാണ് ജില്ലാ പൊലീസ് മേധാവി സസ്പെന്‍ഡ് ചെയ്തത്. വിഷയത്തില്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വകുപ്പുതല അന്വേഷണവും നടക്കും. മങ്കര ബ്രാഞ്ച് കമ്മിറ്റി അംഗം കെ ഹംസയ്ക്കാണ് മര്‍ദനമേറ്റത്. നേരത്തെ, പൊലീസുകാരനെതിരെ ദുര്‍ബല വകുപ്പാണ് ചുമത്തിയതെന്ന് ആക്ഷേപമുണ്ടായിരുന്നു.
◾https://dailynewslive.in/ വയനാട് ദുരിതാശ്വാസത്തിന്റെ പേരിലുണ്ടായ പണപ്പിരിവിനെച്ചൊല്ലി കോഴിക്കോട്ടെ യൂത്ത് കോണ്‍ഗ്രസില്‍ വിവാദം. കെഎസ്യു സംസ്ഥാന നേതാവിന്റെ പേരില്‍ പണം പിരിച്ച ശേഷം യൂത്ത് കോണ്‍ഗ്രസ് ചേളന്നൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് തുക വകമാറ്റി ചെലവഴിച്ചെന്ന് കാണിച്ച് മണ്ഡലം പ്രസിഡന്റ്, സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് ചേളന്നൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് അശ്വിന്‍ എടവലത്ത്, പ്രവര്‍ത്തകനായ അനസ് എന്നിവര്‍ വയനാട് ദുരിതാശ്വാസത്തിന്റെ പേരില്‍ പിരിവ് നടത്തിയതായാണ് മണ്ഡലം പ്രസിഡന്റ് അജല്‍ ദിവാനന്ദ് സംസ്ഥാന നേതൃത്വത്തിന് നല്‍കിയ പരാതിയില്‍ പറയുന്നത്.
◾https://dailynewslive.in/ തുമ്പമണ്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നെന്ന് ആരോപിച്ച് കോണ്‍ഗ്രസ്. സി.പി.എം. ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ കള്ളവോട്ട് ചെയ്തുവെന്നാണ് ആരോപണം. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഇതുമായി ബന്ധപ്പെട്ട ദൃശ്യം പുറത്തുവിട്ടത്. തിരഞ്ഞെടുപ്പില്‍ തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ ഉള്‍പ്പെട്ട അംഗങ്ങള്‍ക്ക് മാത്രമാണ് വോട്ടവകാശമുള്ളത്. എന്നാല്‍, ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് സി.പി.എം. പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഹാജരാക്കി വോട്ട് രേഖപ്പെടുത്തിയെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
◾https://dailynewslive.in/ തൊടുപുഴ നഗരസഭാ ഭരണംനിലനിര്‍ത്തി എല്‍ഡിഎഫ്. അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിലെ ആറില്‍ അഞ്ച് കൗണ്‍സിലര്‍മാരും സിപിഎം സ്ഥാനാര്‍ഥിയെ പിന്തുണച്ചതോടെയാണ് എല്‍ഡിഎഫിന് ഭരണം നിലനിര്‍ത്താനായത്. സിപിഎം കൗണ്‍സിലര്‍ സബീന ബിഞ്ചുവിനെ ചെയര്‍പേഴ്ണായി തിരഞ്ഞെടുത്തു. കൗണ്‍സിലില്‍ 13 പേരുടെ അംഗബലമുള്ള യു.ഡി.എഫില്‍നിന്ന് ചെയര്‍മാന്‍ തിരഞ്ഞെടുക്കപ്പെടാനായിരുന്നു സാധ്യത. യു.ഡി.എഫില്‍ കോണ്‍ഗ്രസും മുസ്ലീംലീഗും ചെയര്‍മാന്‍ സ്ഥാനത്തിനായി തര്‍ക്കമുണ്ടായതോടെയാണ് സാധ്യത ഇല്ലാതായത്.
◾https://dailynewslive.in/ നവജാത ശിശുവിനെ കുഴിച്ചുമൂടിയ സംഭവത്തില്‍ ആണ്‍സുഹൃത്തിനെ സഹായിച്ച സുഹൃത്തും അറസ്റ്റില്‍. തകഴി സ്വദേശിയാണ് അറസ്റ്റിലായത്. ആണ്‍സുഹൃത്തിനെ ഇന്നലെ റിമാന്‍ഡ് ചെയ്തിരുന്നു. അമ്മ ആശുപത്രിയില്‍ പൊലീസ് കസ്റ്റഡിയില്‍ ആണ്. ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. കൊലപാതകം ആണോ എന്ന് കണ്ടെത്താന്‍ ശാസ്ത്രീയ പരിശോധന ഫലം പുറത്ത് വരണമെന്ന് പൊലീസ് പറഞ്ഞു.
◾https://dailynewslive.in/ വയനാട് മാനന്തവാടിയില്‍ ബിരിയാണിക്ക് ഒപ്പം നല്‍കിയ സാലഡില്‍ നിന്ന് സിം കാര്‍ഡ് കിട്ടിയെന്ന് പരാതി. മാനന്തവാടി സ്വദേശി സോബിന്‍ വാങ്ങിയ മൂന്നു ബിരിയാണികളില്‍ ഒന്നിലെ സാലഡിലാണ് സിം കാര്‍ഡ് കിട്ടിയത്. സംഭവത്തില്‍ ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ല. എന്നാല്‍ എങ്ങനെയാണ് ഭക്ഷണത്തില്‍ സിം കാര്‍ഡ് അകപ്പെട്ടതെന്ന് പരിശോധിക്കുകയാണെന്ന് ഹോട്ടല്‍ അധികൃതര്‍ പ്രതികരിച്ചു.
◾https://dailynewslive.in/ നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ച് കയറി രണ്ടുപേര്‍ക്ക് പരിക്ക്. കേച്ചേരി മഴുവഞ്ചേരി സെന്ററില്‍ നെടുമ്പാശേരിയില്‍ നിന്നും കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറിയത്. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. കുന്നംകുളം കിഴൂര്‍ സ്വദേശി പണിക്കവീട്ടില്‍ ആമിനകുട്ടി, മകന്‍ ഷെഫീക്ക് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾https://dailynewslive.in/ പാലക്കാട് ജില്ലയിലെ കൂറ്റനാട് റോഡില്‍ തളര്‍ന്ന് വീണ വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. കൂറ്റനാട് അല്‍ അമീന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മുഹമ്മദ് സിയാനാണ് മരിച്ചത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി.
◾https://dailynewslive.in/ സംസ്ഥാനത്ത് ഇന്ന് 10 ജില്ലകളില്‍ മഴ മുന്നറിയിപ്പ്. ഇടുക്കിയിലും മലപ്പുറത്തും ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട് തുടങ്ങി എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
◾https://dailynewslive.in/ കൊല്‍ക്കത്തയില്‍ ജൂനിയര്‍ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാരുടെ പ്രതിഷേധം ശക്തമാകുന്നു. രാജ്യമൊട്ടാകെ ഇന്ന് അടിയന്തര ചികിത്സകള്‍ ഒഴികെയുള്ള മറ്റു ചികിത്സകളില്‍ നിന്ന് ഡോക്ടര്‍മാര്‍ വിട്ടു നില്‍ക്കുമെന്ന് ഫെഡറേഷന്‍ ഓഫ് റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര ഇടപെടലുണ്ടായില്ലെങ്കില്‍ വരും ദിവസങ്ങളില്‍ സമരത്തിന് ആഹ്വാനം ചെയ്യുമെന്ന് സംഘടനാ പ്രതിനിധികള്‍ വ്യക്തമാക്കി. പ്രതിഷേധം ശക്തമായതോടെ സംസ്ഥാന സര്‍ക്കാര്‍ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
◾https://dailynewslive.in/ കൊല്‍ക്കത്തയിലെ ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലില്‍ ട്രെയിനി ഡോക്ടര്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ സഞ്ജയ് റോയ് നാല് തവണ വിവാഹം ചെയ്തതായി റിപ്പോര്‍ട്ട്. ഇയാളുടെ പെരുമാറ്റത്തിലെ അസ്വാഭാവികതകള്‍ മൂലം മൂന്ന് ഭാര്യമാര്‍ ഇയാളെ ഉപേക്ഷിച്ച് പോയെന്നാണ് ഇയാളുടെ അയല്‍വാസികള്‍ പറയുന്നതെന്നാണ് റിപ്പോര്‍ട്ട്.
◾https://dailynewslive.in/ ഒമാനില്‍ ഇന്നലെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. സൂറില്‍ നിന്ന് 51 കിലോമീറ്റര്‍ അകലെ നോര്‍ത്ത് ഈസ്റ്റ് ഒമാന്‍ കടലില്‍ ആണ് ഭൂചലനം റിപ്പോര്‍ട്ട് ചെയ്തതെന്ന് സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്സിറ്റി ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റിക്ടര്‍ സ്‌കെയില്‍ 3.3 തീവ്രതയിലും രണ്ട് കിലോമീറ്റര്‍ ആഴത്തിലുമാണ് ഭൂചലനം രേഖപ്പെടുത്തിയത്.
◾https://dailynewslive.in/ പാര്‍ട്ടിയില്‍ ചേര്‍ന്ന് വെറും ആറ് മണിക്കൂറിനുള്ളില്‍ മുന്‍ ദില്ലി ക്യാബിനറ്റ് മന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായിരുന്ന സന്ദീപ് കുമാറിനെ ബിജെപിയില്‍ നിന്ന് പുറത്താക്കി. സന്ദീപ് കുമാറിന്റെ വിവാദ ഭൂതകാലം പാര്‍ട്ടി നേതാക്കള്‍ കണ്ടെത്തിയതോടെയാണ് അതിവേഗം നടപടികള്‍ വന്നത്. ആം ആദ്മി പാര്‍ട്ടി നേതാവും മന്ത്രിയുമായിരുന്ന തന്റെ ഭൂതകാലം സന്ദീപ് മനഃപൂര്‍വം മറച്ചുവച്ചുവെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.
◾https://dailynewslive.in/ ആശുപത്രി ബില്‍ത്തുക നല്‍കാന്‍ കഴിയാതെവന്നതോടെ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം വിട്ടുകിട്ടാന്‍ തമിഴ്നാട്ടിലെ തിരുവട്ടിയൂര്‍ ആകാശ് ആശുപത്രിയില്‍ മലയാളി ദമ്പതിമാര്‍ കാത്തുനിന്നത് രണ്ടുദിവസം. തലശ്ശേരി പാറാല്‍ സ്വദേശികളായ അരുണ്‍ രാജ്, അമൃത ദമ്പതിമാരുടെ പൂര്‍ണവളര്‍ച്ചയെത്താതെ ജനിച്ച കുഞ്ഞാണ് മരിച്ചത്. ബില്‍ത്തുകയായ 13 ലക്ഷം രൂപ നല്‍കാന്‍ കഴിയാതെ വന്നതോടെ മലയാളി സംഘടനകള്‍ ഇടപെടുകയും പിന്നീട് മൃതദേഹം വിട്ടുനല്‍കുകയുമായിരുന്നു.
◾https://dailynewslive.in/ ബിഹാര്‍ ജെഹാനാബാദ് സിദ്ധനാഥ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് 7 മരണം. 35 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് അപകടമുണ്ടായത്. പ്രത്യേക പൂജ നടക്കുന്ന സമയമായിരുന്നു. പെട്ടന്ന് ക്ഷേത്രത്തിനുളളില്‍ തിരക്ക് വര്‍ധിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രഖ്യാപിച്ചു.
◾https://dailynewslive.in/ ഉത്തരേന്ത്യയിലെ നാല് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം മഴ മുന്നറിയിപ്പ് നല്‍കി. രാജസ്ഥാന്‍, അസം, മേഘാലയ, ബീഹാര്‍ എന്നീ 4 സംസ്ഥാനങ്ങളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. രണ്ടു ദിവസത്തിനിടെ ഉത്തരേന്ത്യയില്‍ മഴക്കെടുതിയില്‍ 32 പേര്‍ മരിച്ചതായാണ് കണക്ക്. രാജസ്ഥാനില്‍ വിവിധ ജില്ലകളിലായി മഴക്കെടുതിയില്‍ 22 പേര്‍ മരിച്ചെന്ന് സര്‍ക്കാര്‍ അറിയിച്ചു.
◾https://dailynewslive.in/ ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റിനെ ചോദ്യംചെയ്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സുപ്രീംകോടതിയെ സമീപിച്ചു. സിബിഐ അറസ്റ്റ് ശരിവെച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്താണ് കെജ്രിവാള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. കെജ്രിവാളിന്റെ അഭിഭാഷകനായ മനു അഭിഷേക് സിങ്വി അടിയന്തര ലിസ്റ്റിങ്ങിനായി ചീഫ് ജസ്റ്റിസിന് മുമ്പാകെ ഇന്ന് വിഷയം പരാമര്‍ശിച്ചു. ഇ-മെയില്‍ അപേക്ഷ പരിശോധിച്ച് തീയതി നിശ്ചയിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു.
◾https://dailynewslive.in/ ബ്രസീലില്‍ വിമാനം തകര്‍ന്ന് വീണ് കൊല്ലപ്പെട്ടവരില്‍ 8 ക്യാന്‍സര്‍ രോഗ വിദഗ്ധരും. ബ്രസീലിലെ വിന്‍ഹെഡോയില്‍ വെള്ളിയാഴ്ചയുണ്ടായ വിമാന അപകടത്തില്‍ 62 പേരാണ് കൊല്ലപ്പെട്ടത്. ക്യാന്‍സര്‍ രോഗ സംബന്ധിയായ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനായി പുറപ്പെട്ട എട്ട് ഡോക്ടര്‍മാരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. 58 യാത്രക്കാരും 4 ക്രൂ അംഗങ്ങളുമായി സാവോപോളയിലേക്ക് പുറപ്പെട്ട എടിആര്‍ 72 ഇരട്ട എന്‍ജിന്‍ വിമാനമാണ് ജനവാസ മേഖലയിലേക്ക് വീണ് തകര്‍ന്നത്.
◾https://dailynewslive.in/ ഗുസ്തിതാരം വിനേഷ് ഫോഗട്ടിനെ കയ്യൊഴിഞ്ഞ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍. അയോഗ്യതയ്ക്കിടയാക്കിയ ശരീരഭാരം സംബന്ധിച്ച ഉത്തരവാദിത്വം അസോസിയേഷന്‍ നിയമിക്കുന്ന ചീഫ് മെഡിക്കല്‍ ഓഫീസര്‍ക്ക് ഇല്ലെന്നാണ് വിശദീകരണം. ഗുസ്തി, ബോക്സിങ്, ജൂഡോ തുടങ്ങിയ ഇനങ്ങളില്‍ ഉത്തരവാദിത്വം താരത്തിനും കോച്ചിനുമാണ്. ഒളിമ്പിക് അസോസിയേഷന്‍ മെഡിക്കല്‍ ടീമിനെതിരായി നടക്കുന്ന വിദ്വേഷപ്രചാരണത്തെ അപലപിക്കുന്നുവെന്നും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പി.ടി. ഉഷ പറഞ്ഞു.
◾https://dailynewslive.in/ നടപ്പുസാമ്പത്തിക വര്‍ഷം ഓഹരി വിപണിയില്‍ വന്‍കിട നിക്ഷേപത്തിന് ഒരുങ്ങി പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി. 2024-25 സാമ്പത്തികവര്‍ഷത്തില്‍ ഓഹരിവിപണിയില്‍ ഏകദേശം 1.30 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് എല്‍ഐസി എംഡി സിദ്ധാര്‍ഥ മൊഹന്തി പറഞ്ഞു. നടപ്പുസാമ്പത്തികവര്‍ഷത്തിന്റെ തുടക്കമായ ഏപ്രില്‍- ജൂണ്‍ പാദത്തില്‍ മാത്രം ഇതിനോടകം 38,000 കോടി രൂപ എല്‍ഐസി നിക്ഷേപിച്ച് കഴിഞ്ഞു. മുന്‍വര്‍ഷം സമാന കാലവയളവില്‍ 23,300 കോടി രൂപ നിക്ഷേപിച്ച സ്ഥാനത്താണ് ഈ വര്‍ധന. ആദ്യ പാദത്തില്‍ തന്നെ ഓഹരി വിപണിയിലെ നിക്ഷേപത്തിലൂടെ 15,500 കോടി രൂപയാണ് എല്‍ഐസിയുടെ ലാഭം. മൂന്ന് മാസം കൂടുമ്പോള്‍ ലാഭത്തില്‍ 13.5 ശതമാനം വര്‍ധനയാണ് എല്‍ഐസിക്ക് ലഭിക്കുന്നത്. വിവിധ കമ്പനികളുടെ ഓഹരികളിലെ എല്‍ഐസിയുടെ നിക്ഷേപത്തിന്റെ വിപണി മൂല്യം ഏകദേശം 15 ലക്ഷം കോടി രൂപയാണെന്നും അദ്ദേഹം പറഞ്ഞു. ജൂണ്‍ അവസാനം വരെയുള്ള കണക്കാണിത്. നിലവില്‍ 282 കമ്പനികളില്‍ എല്‍ഐസിക്ക് നിക്ഷേപം ഉണ്ട്. നിലവില്‍ 53,58,781 കോടി രൂപയുടെ ആസ്തിയാണ് എല്‍ഐസി കൈകാര്യം ചെയ്യുന്നത്. മുന്‍വര്‍ഷം സമാന കാലയളവില്‍ ഇത് 46,11,067 കോടി രൂപയായിരുന്നു. 16.22 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.
◾https://dailynewslive.in/ സ്പാം കോളുകള്‍, സന്ദേശങ്ങള്‍ എന്നിവയില്‍ നിന്നും ഉപഭോക്താവിന് സംരക്ഷണം ഉറപ്പാക്കാന്‍ നടപടി കടുപ്പിച്ച് ടെലികോം നിയന്ത്രണ സംവിധാനമായ ട്രായ്. രണ്ടു വര്‍ഷ വിലക്ക് അടക്കമുള്ള പുതിയ നടപടികള്‍ സെപ്റ്റംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. അടുത്ത മാസം മുതല്‍ സ്പാം കോളുകള്‍ ചെയ്യുന്നതിനായി ടെലികോം സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്ന ഏതൊരു സ്ഥാപനവും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ട്രായ് മുന്നറിയിപ്പ് നല്‍കി. ഇത്തരത്തില്‍ ദുരുപയോഗം ചെയ്തതായി കണ്ടെത്തിയാല്‍ ഉടന്‍ തന്നെ സേവന ദാതാവ് ഇവര്‍ക്ക് ലഭിച്ച് കൊണ്ടിരിക്കുന്ന എല്ലാ ടെലികോം സേവനങ്ങളും ഉടനടി വിച്ഛേദിക്കുന്നതാണ്. കൂടാതെ ഇത്തരം സ്ഥാപനങ്ങളെ ടെലികോം കമ്പനികള്‍ രണ്ട് വര്‍ഷത്തേയ്ക്ക് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും ട്രായിയുടെ വ്യവസ്ഥയില്‍ പറയുന്നു. ആവശ്യപ്പെടാതെ തന്നെ വരുന്ന ടെലിമാര്‍ക്കറ്റിങ് കോളുകളില്‍ നിന്ന് ഉപഭോക്താവിനെ രക്ഷിക്കാന്‍ ഇത് സഹായിക്കുമെന്നും ട്രായ് കണക്കുകൂട്ടുന്നു. കൂടാതെ, വൈറ്റ്ലിസ്റ്റ് ചെയ്യാത്ത യുആര്‍എല്‍, എപികെ അടങ്ങിയ സന്ദേശങ്ങളൊന്നും അയക്കാന്‍ അനുവദിക്കില്ല. ഉപയോക്താക്കള്‍ തട്ടിപ്പുകളില്‍ വീഴുന്നതില്‍ നിന്ന് രക്ഷിക്കാന്‍ വേണ്ടിയാണ് ഈ നടപടി. സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തുന്നതിന് ടെലിമാര്‍ക്കറ്റിങ് ചെയിനുമായി ബന്ധപ്പെട്ട് സാങ്കേതിക പരിഷ്‌കരണം ഉടന്‍ പൂര്‍ത്തിയാക്കാന്‍ ടെലികോം കമ്പനികളോട് ട്രായ് നിര്‍ദേശിച്ചിട്ടുണ്ട്. സാങ്കേതിക പരിഷ്‌കരണത്തിന് ഒക്ടോബര്‍ 31 വരെയാണ് സമയപരിധി അനുവദിച്ചിരിക്കുന്നത്.
◾https://dailynewslive.in/ മലയാളത്തിന്റെ എവര്‍ഗ്രീന്‍ ക്ലാസിക്കുകളില്‍ ഒന്നായ മണിച്ചിത്രത്താഴ് ഫോര്‍കെ മികവോടെ റീ-റിലീസിനൊരുങ്ങുകയാണ്. ആരാധകര്‍ പലതട്ടം കണ്ട് ആസ്വദിച്ച ചിത്രം ഓഗസ്റ്റ് 17ന് തിയറ്ററുകളിലേക്ക് വീണ്ടും എത്തും. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 1993 ഡിസംബര്‍ 25ന് ഫാസിലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മണിച്ചിത്രത്താഴ് 31 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തിയറ്ററുകളില്‍ പുത്തന്‍ സാങ്കേതിക മികവോടെ എത്തുന്നതിന്റെ ആകാംക്ഷയിലാണ് ആരാധകര്‍. മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളില്‍ ഒന്നായ ചിത്രത്തില്‍ മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന, തിലകന്‍, നെടുമുടി വേണു, ഇന്നസെന്റ്, സുധീഷ്, കെപിഎസി ലളിത തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സംവിധായകന്‍ ഫാസിലും നിര്‍മാതാവ് സ്വര്‍ഗചിത്ര അപ്പച്ചനും റീമാസ്റ്ററിംഗിന് നേതൃത്വം നല്‍കിയ മാറ്റിനി നൌവും ചേര്‍ന്നാണ് ചിത്രം പുറത്തിറക്കുന്നത്. ഇ4 എന്റര്‍ടെയ്ന്‍മെന്റ് ആണ് വിതരണം.
◾https://dailynewslive.in/ ‘ദ പ്രീസ്റ്റ്’ എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘രേഖാചിത്രം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ആസിഫ് അലിയും, അനശ്വര രാജനുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ ആണ് സോഷ്യല്‍ മീഡിയയിലൂടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. മഠത്തില്‍ മരണപ്പെടുന്ന സിസ്റ്ററിന്റെ ജെവേതവും തുടര്‍ന്നുള്ള അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രേമയമെന്നാണ് ഫസ്റ്റ് ലുക്ക് തരുന്ന സൂചനകള്‍. ‘മാളികപ്പുറം’, ‘2018’ എന്നീ വിജയ ചിത്രങ്ങള്‍ക്കും റീലീസിന് തയ്യാറെടുക്കുന്ന ‘ആനന്ദ് ശ്രീബാല’യ്ക്കും ശേഷം കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും ഒന്നിക്കുന്ന സിനിമയാണിത്. രാമു സുനില്‍, ജോഫിന്‍ ടി ചാക്കോ എന്നിവരുടെ കഥയ്ക്ക് ജോണ്‍ മന്ത്രിക്കല്‍ തിരക്കഥ രചിക്കുന്നു. മനോജ് കെ ജയന്‍, ഭാമ അരുണ്‍, സിദ്ദിഖ്, ജഗദീഷ്, സായ് കുമാര്‍, ഇന്ദ്രന്‍സ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗര്‍, പ്രേംപ്രകാശ്, ഹരിശ്രീ അശോകന്‍, സുധികോപ്പ, മേഘ തോമസ്, ‘ആട്ടം’ സിനിമയിലൂടെ കൈയടി നേടിയ സെറിന്‍ ശിഹാബ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.
◾https://dailynewslive.in/ ഒരു ലക്ഷം യൂണിറ്റ് വില്‍പ്പന കടന്ന് ഹ്യുണ്ടായി എക്സ്റ്റര്‍. 2023 ജൂലായില്‍ ലോഞ്ച് ചെയ്ത് 13 മാസത്തിനുള്ളിലാണ് ഈ നേട്ടം. കഴിഞ്ഞ നാല് മാസത്തിനിടെ പ്രതിമാസം ശരാശരി 7,100 യൂണിറ്റ് വില്‍പ്പന നടത്തിയ എക്സ്റ്ററിന് ശക്തവും സ്ഥിരവുമായ ഡിമാന്‍ഡ് പ്രകടമാണെന്ന് കമ്പനി പറയുന്നു. 2024 സാമ്പത്തിക വര്‍ഷത്തില്‍, എക്സ്റ്റര്‍ 71,299 യൂണിറ്റുകള്‍ വിറ്റു, ഹ്യൂണ്ടായ്യുടെ മൊത്തം എസ്യുവി വില്‍പ്പനയുടെ 18% വിറ്റു, ഇത് 3,88,725 യൂണിറ്റായിരുന്നു. ഇത് എക്സ്റ്റര്‍ ഹ്യുണ്ടായിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മൂന്നാമത്തെ എസ്യുവിയായി മാറുന്നു. 2024 ജൂലൈയില്‍ അതിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നതിനായി, ഹ്യുണ്ടായ് എക്സ്റ്ററിന്റെ രണ്ട് പുതിയ വകഭേദങ്ങള്‍ അവതരിപ്പിച്ചു. അകത്തും പുറത്തും പുതുക്കിയ സ്റ്റൈലിംഗും നൂതനമായ ഡ്യുവല്‍ സിലിണ്ടര്‍ സിഎന്‍ജി വേരിയന്റും വാഗ്ദാനം ചെയ്യുന്ന നൈറ്റ് സ്പെഷ്യല്‍ എഡിഷന്റെ വില 850,000 ആണ്. അടുത്തിടെ ഹ്യുണ്ടായ് ഇന്ത്യ പുതിയ ഇരട്ട സിഎന്‍ജി സിലിണ്ടര്‍ ടാങ്ക് സാങ്കേതികവിദ്യയുമായി എക്‌സെറ്റര്‍ എസ്യുവി പുറത്തിറക്കിയിരുന്നു. എക്സെറ്റര്‍ സിഎന്‍ജി ഡ്യുവോ എസ്, എസ്എക്സ്, എസ്എക്സ് നൈറ്റ് എഡിഷന്‍ എന്നീ മൂന്ന് വേരിയന്റുകളില്‍ പുതിയ കാര്‍ ലഭ്യമാണ്. 8.50 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭ എക്സ്-ഷോറൂം വില.
◾https://dailynewslive.in/ മനുഷ്യന്‍ നമ്മുടെ ഗ്രഹത്തിലെ ജീവികളില്‍ ഒന്നുമാത്രമാണെന്ന ബോധത്തില്‍നിന്ന് വേണം ഓരോ മനുഷ്യനും ജീവിക്കാന്‍ തുടങ്ങേണ്ടത്. കുടുംബമായി നിരത്തിലൂടെ നടന്നുപോകുമ്പോള്‍ മനുഷ്യനെക്കാള്‍ ശക്തനായ ഒരു ജീവി, ആകാശമാര്‍ഗ്ഗേ വന്ന് അതിലൊരാളെ റാഞ്ചിക്കൊണ്ടു പോകുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ..? അത്തരത്തില്‍ ഉദ്വേഗജനകമായ ഒട്ടേറെ സന്ദര്‍ഭങ്ങള്‍ കോര്‍ത്തിണക്കിയ നോവലാണിത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വായിച്ചാസ്വദിക്കാവുന്ന കൃതി. സുബേദാര്‍ ചന്ദ്രനാഥ് റോയ്. സുരേഷ് കുമാര്‍ വി. ഡിസി ബുക്സ്. വില 162 രൂപ.
◾https://dailynewslive.in/ തലവേദന കൂടുതലും ടെന്‍ഷന്‍ അല്ലെങ്കില്‍ സ്‌ട്രെസ് മൂലമാണ് വരാറുള്ളത്. അപൂര്‍വ്വം ചിലത് നമ്മുടെ ശരീരത്തിലെ രോഗങ്ങള്‍ മൂലവും ആകാം. മിക്കവരിലും ടെന്‍ഷന്‍ മൂലമുണ്ടാകുന്ന തലവേദന എപ്പോഴങ്കിലും വന്നുകാണും. തലയ്ക്കു ചുറ്റും ഒരു കയര്‍ ശക്തമായി വരിഞ്ഞുമുറുക്കിയ മാതിരിയാണ് വേദനയെന്ന് ചിലര്‍ വിവരിക്കാറുണ്ട്. എന്നാല്‍, അടിക്കടിവന്നുകൊണ്ടിരിക്കുന്ന നിങ്ങളുടെ തലവേദന മൈഗ്രേന്‍ അഥവാ കൊടിഞ്ഞി ആയിരിക്കണം. ഇടയ്ക്കിടക്ക് ജോലിക്കു പോകാന്‍ പറ്റാതെ വരുന്നതു മിക്കപ്പോഴും മൈഗ്രേന്‍ മൂലമാകാം. ഇരുപതു ശതമാനം സ്ത്രീകളിലും ആറുശതമാനം പുരുഷന്മാരിലും മൈഗ്രേന്‍ വരുന്നതായി കണക്കുകള്‍ കാണിക്കുന്നു. വെളിച്ചവും ശബ്ദവും ചിലരില്‍ വേദന കൂട്ടുന്നുണ്ട്. പലപ്പോഴും വാതിലും ജനലുമെല്ലാം അടച്ചു ചെവിയില്‍ പഞ്ഞിയും വെച്ച് ഉറങ്ങാന്‍ ചിലര്‍ ശ്രമിക്കും. ചിലരില്‍ ഒന്നോ രണ്ടോ വട്ടം ഛര്‍ദ്ദിച്ചാല്‍ ഈ തലവേദന മാറാറുമുണ്ട്. സ്ത്രീകളില്‍ മാസമുറയുമായി ബന്ധപ്പെട്ടു ചില ദിവസങ്ങളില്‍ തലവേദന കാണാറുള്ളതിനാല്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ചെറിയ ഒരു കാരണമായി കരുതുന്നുണ്ട്. ടെന്‍ഷനും പിരിമുറുക്കവും തലവേദന പ്രവണത കൂടുതകലാക്കുന്നുണ്ട്. തലവേദനയുള്ള സമയത്തു തലയ്ക്കു പുറമേയുള്ള രക്തധമനികള്‍ വികസിച്ചു നില്‍ക്കുന്നതായി കാണുന്നുണ്ട്. ഇതും ഹോര്‍മോണ്‍ അധിഷ്ഠിതമാകാം. ചികിത്സയ്ക്കായി വേദനസംഹാരി ഗുളികകള്‍ പലപ്പോഴും മതിയാകും. മാസത്തില്‍ നാലു പ്രാവശ്യത്തില്‍ കൂടുതല്‍ വരുന്നുണ്ടെങ്കില്‍ തടയുവാന്‍ തുടര്‍ച്ചയായി ചില മരുന്നുകള്‍ ദീര്‍ഘനാള്‍ കഴിക്കേണ്ടി വരും. പ്രഷറിനുള്ളചില മരുന്നുകള്‍ വളരെ ചെറിയ അളവില്‍ പ്രയോജനപ്പെടാറുണ്ട്. വിഷാദ രോഗത്തിനു കൊടുക്കുന്ന ചില മരുന്നുകളും കൊടുക്കാറുണ്ട്. ടെന്‍ഷനും പിരിമുറുക്കവും കൊടിഞ്ഞി കൂടുതലാക്കാം.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.96, പൗണ്ട് – 107.22, യൂറോ – 91.69, സ്വിസ് ഫ്രാങ്ക് – 96.68, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.40, ബഹറിന്‍ ദിനാര്‍ – 222.79, കുവൈത്ത് ദിനാര്‍ -274.21, ഒമാനി റിയാല്‍ – 218.10, സൗദി റിയാല്‍ – 22.37, യു.എ.ഇ ദിര്‍ഹം – 22.86, ഖത്തര്‍ റിയാല്‍ – 23.03, കനേഡിയന്‍ ഡോളര്‍ – 61.19.