P6 yt cover

https://dailynewslive.in/ കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പികെ ബിജു, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പികെ ഷാജന്‍ എന്നിവര്‍ കൊച്ചിയിലെ ഇഡി ഓഫീസില്‍ ചോദ്യം ചെയ്യലിനായി ഹാജരായി. കരുവന്നൂരിലെ ലോക്കല്‍ കമ്മിറ്റി അക്കൗണ്ടിനെക്കുറിച്ച് തനിക്കറിയില്ലെന്ന് എംഎം വര്‍ഗീസ് പറഞ്ഞു. അറിയുന്ന വിവരങ്ങള്‍ മാത്രമെ പറയാന്‍ കഴിയുകയുള്ളു. സിപിഎമ്മിന് യാതൊരു ഭയവുമില്ല. ഇഡിക്കും ഐടിക്കും രാഷ്ട്രീയ അജണ്ടയാണെന്നും എല്ലാ അക്കൗണ്ടും ക്ലിയര്‍ ആണെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും എംഎം വര്‍ഗീസ് പറഞ്ഞു.

https://dailynewslive.in/ സിപിഎം- ബിജെപി അന്തര്‍ധാര കേരളത്തില്‍ വളരെ ശക്തമാണെന്ന് കെ.സുധാകരന്‍. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിന് ആത്മാര്‍ത്ഥതയുണ്ടായിരുന്നെങ്കില്‍ സ്വര്‍ണക്കടത്ത്, ഡോളര്‍ക്കടത്ത്, ലൈഫ് മിഷന്‍ പദ്ധതി, മാസപ്പടി കേസുകള്‍ അട്ടിമറിക്കപ്പെടില്ലായിരുന്നുവെന്നും ഇതില്‍ ഏതെങ്കിലുമൊരു കേസ് ശരിയായി അന്വേഷിച്ചിരുന്നെങ്കില്‍ പിണറായി വിജയന്‍ തിഹാര്‍ ജയിലില്‍ കിടക്കുമായിരുന്നുവെന്നും കെ. സുധാകരന്‍ പറഞ്ഞു.

https://dailynewslive.in/ നാടിന്റെ വികസനത്തിന്റെ പര്യായമാണ് കിഫ്ബിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവിടെ ഒന്നും രഹസ്യമല്ല, കിഫ്ബി വികസന പദ്ധതിയില്ലാത്ത ഒരു മണ്ഡലവും കേരളത്തിലില്ല. അന്വേഷണ ഏജന്‍സികളെ ഇറക്കി വിരട്ടാനാണ് കേന്ദ്രത്തിന്റെ ശ്രമം. സുതാര്യമായ തീരുമാനങ്ങളാണ് കിഫ്ബിയില്‍ ഉണ്ടായത്. അത് തോമസ് ഐസക് മാത്രം എടുത്തതല്ല. കിഫ്ബി ബോര്‍ഡാണ് വിഷയങ്ങളില്‍ തീരുമാനമെടുത്തത്. എന്തോ പ്രശ്നമുണ്ടെന്ന തെറ്റിദ്ധാരണ പരത്താനാണ് ശ്രമം നടക്കുന്നത്്. ഇത് രാഷ്ട്രീയ ലക്ഷ്യമാണ്. ഇതില്‍ പ്രതിപക്ഷം കേന്ദ്ര ഏജന്‍സികളെ സഹായിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

*പുളിമൂട്ടില്‍ സില്‍ക്സിന്റെ വഴിത്തിരിവുകള്‍-3*

1957 ല്‍ 800 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഒരു കെട്ടിടം 150 രൂപ വാടകക്കെടുത്ത് ഫര്‍ണിഷ് ചെയ്ത് പുളിമൂട്ടില്‍ സില്‍ക്ക് ഹൗസ് എന്ന പേരില്‍ ഒരു തുണിക്കട ആരംഭിച്ചു. ചാക്കോ ഔസേഫിന്റെ മക്കളായ ഔസേഫ് ചാക്കോക്കും ജോണിനുമായിരുന്നു കടയുടെ ചുമതല. ഇവരെക്കൂടാതെ 5 ജീവനക്കാരായിരുന്നു സ്ഥാപനത്തിലുണ്ടായിരുന്നത്.

*നൂറിന്റെ നിറവിലെത്തിയ പുളിമൂട്ടില്‍ സില്‍ക്സ് 2024 ല്‍ ശതാബ്ദി വര്‍ഷം ആഘോഷിക്കുന്നു*

https://dailynewslive.in/ സിപിഎം നേതാക്കള്‍ കണ്ണൂര്‍ പാനൂരില്‍ ബോംബ് സ്ഫോടനത്തില്‍ മരിച്ച ഷെറിന്റെ വീട്ടില്‍ പോയത് സമൂഹ ജീവിതത്തിന്റെ ഭാഗമായാണെന്നും, മരണവീട്ടില്‍ പോയി ബന്ധുക്കളെ ആശ്വസിപ്പിക്കുകയെന്നത് നാട്ടില്‍ നടക്കുന്ന കാര്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അക്രമത്തോടും കുറ്റവാളികളോടും മൃദു സമീപനമില്ലെന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. പാനൂരിലുണ്ടായ സ്ഫോടനം സാധാരണഗതിയില്‍ ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു. പാനൂര്‍ സംഭവത്തെ രഷ്ട്രീയമായി കാണേണ്ടതില്ല. കേസില്‍ ശക്തമായ നടപടി ഉണ്ടാകുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

https://dailynewslive.in/ പാനൂര്‍ സ്ഫോടനത്തില്‍ ഉള്‍പ്പെട്ടവരുടെ രാഷ്ട്രീയ പശ്ചാത്തലം തിരയേണ്ടതില്ലെന്നും, ക്രിമിനലായി കഴിഞ്ഞാല്‍ അവരെ ക്രിമിനലുകള്‍ ആയി കണ്ടാല്‍ മതിയെന്നും മുന്‍ മന്ത്രിയും വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെ കെ ശൈലജ. നല്ല പശ്ചാത്തലമുള്ള കുടുംബങ്ങളില്‍ നിന്ന് പോലും വഴിപിഴച്ച് പോകുന്ന ചെറുപ്പക്കാര്‍ ഉണ്ട്. സ്ഫോടനത്തില്‍ ഉള്‍പ്പെട്ടവരുടെ കുടുംബം തന്നെ അവരെ തള്ളിപ്പറഞ്ഞ് കഴിഞ്ഞു, മരിച്ചയാളുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പാര്‍ട്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ശൈലജ പറഞ്ഞു.

https://dailynewslive.in/ പാനൂരില്‍ ബോംബ് നിര്‍മിക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് ആവര്‍ത്തിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ബോംബ് പൊട്ടിയ സ്ഥലത്ത് സന്നദ്ധ പ്രവര്‍ത്തനത്തിനെത്തിയ ഡി.വൈ.എഫ്.ഐ സഖാവിനേയാണ് പോലീസ് പ്രതിചേര്‍ത്തതെന്നും, സിപിഎം ബോംബ് ഉണ്ടാക്കുന്നുവെന്ന കള്ളപ്രചാരവേലയാണ് ബി.ജെ.പി യും യു.ഡി.എഫും നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ തെരഞ്ഞെടുപ്പ് വേളയില്‍ പാനൂരില്‍ ബോംബ് സ്ഫോടനമുണ്ടായതും പത്തോളം ബോംബുകള്‍ കണ്ടെടുത്തതും ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. സുതാര്യമായി തിരഞ്ഞെടുപ്പ് നടത്താന്‍ സാഹചര്യം ഒരുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുമെന്നും, പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിക്കേണ്ടെന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയുടെ വാദം പരിഹാസ്യമാണെന്നും ഷാഫി പറഞ്ഞു.

*കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണ്‍*

കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണില്‍ ഇപ്പോള്‍ സ്വര്‍ണവിലയുടെ 90 ശതമാനവും വായ്പയായി ലഭിക്കുന്നു. ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. മാക്സിമം കയ്യില്‍ കിട്ടുമ്പോള്‍ മറ്റെവിടെ പോകാന്‍.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

https://dailynewslive.in/ പാനൂരിലെ ബോംബ് സ്ഫോടനത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സിപിഎമ്മിന് ഒഴിഞ്ഞുമാറാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ബോംബുണ്ടാക്കിയത് ആര്‍.എസ്.എസുകാരെ കൊല്ലാനല്ലെന്നും അവരുമായി നേരത്തെ ധാരണയുണ്ടെന്നും പറഞ്ഞ സതീശന്‍ ബോംബ് നിര്‍മിച്ചത് കോണ്‍ഗ്രസുകാരെ കൊല്ലാനാണെന്നും ആരോപിച്ചു.

https://dailynewslive.in/ മരണവീട്ടില്‍ ഒരാള്‍ പോകുന്നത് വലിയ പാതകമാണെന്ന് കരുതുന്നില്ലെന്നും ബോംബിന്റെ മേല്‍വിലാസം ഇടതിന് വേണ്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടയാളുടെ വീട്ടില്‍ സിപിഎം നേതാക്കള്‍ സന്ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് പ്രതികരിക്കുകയായിരുന്നു ബിനോയ് വിശ്വം.

https://dailynewslive.in/ പാനൂര്‍ സ്ഫോടനത്തില്‍ ഡി.വൈ.എഫ്.ഐക്ക് ഉത്തരവാദിത്തമില്ലെന്ന് സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. ആര്‍ക്കെങ്കിലും ബന്ധമുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും നിലവില്‍ പ്രാദേശിക നേതാക്കളാണ് അറസ്റ്റിലായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇവര്‍ക്ക് സ്ഫോടനത്തില്‍ പങ്കുണ്ടെങ്കില്‍ ഒരു കാരണവശാലും അത് അംഗീകരിക്കില്ലെന്നും സനോജ് കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ കേരളത്തില്‍ ഇപ്പോഴും ലൗ ജിഹാദ് നിലനില്‍ക്കുന്നുണ്ടെന്നും നിരവധി കുട്ടികള്‍ പ്രണയക്കുരുക്കില്‍ അകപ്പെടുന്നതിനാലാണ് ഇടുക്കി രൂപതയിലെ പത്ത് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ദ കേരള സ്റ്റോറി സിനിമാ പ്രദര്‍ശനം നടത്തിയതെന്നും ഇടുക്കി രൂപതയെ പ്രതിനിധീകരിച്ച് ഫാ. ജിന്‍സ് കാരക്കാട്ട് വ്യക്തമാക്കി. വിവാദമായത് കൊണ്ടല്ല തെരഞ്ഞെടുത്തതെന്നും വിശ്വോത്സവത്തില്‍ പഠനവിഷയത്തിന്റെ ഭാഗമായാണ് ചിത്രം പ്രദര്‍ശിപ്പിച്ചതെന്നും ഫാദര്‍ വിശദീകരിച്ചു.

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ കേന്ദ്ര സര്‍ക്കാറിന്റെ സോഫ്റ്റ്വെയറായതിനാല്‍ പുക പരിശോധനയില്‍ കൂടുതല്‍ വാഹനങ്ങള്‍ പരാജയപ്പെടുന്നതില്‍ സംസ്ഥാന സര്‍ക്കാറിന് ഒന്നും ചെയ്യാനാകില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. പുക പരിശോധനയില്‍ വാഹനങ്ങള്‍ പരാജയപ്പെടുന്നുവെന്ന് നിരവധി പരാതികളാണ് ലഭിച്ചതെന്നും ഉദ്യോഗസ്ഥരോട് പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും മിക്ക പരാതികളിലും കഴമ്പില്ലെന്നാണ് കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞു.

https://dailynewslive.in/ ഹൈറിച്ചിന്റെ 750 കോടി രൂപയുടെ തട്ടിപ്പ് ഇനി സിബിഐ അന്വേഷിക്കും. അന്വേഷണം സിബിഐക്ക് വിട്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ഡിജിപിയുടെ ശുപാര്‍ശ പ്രകാരമാണ് നടപടി.

https://dailynewslive.in/ മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട തിരൂര്‍ സ്വദേശി ടിപി സുബ്രഹ്‌മണ്യത്തിനെതിരെ കേസ്. പാക്കിസ്ഥാന് ജയ് വിളിക്കാനും പിണറായി തയ്യാറാകും, അല്ലെങ്കില്‍ വീണ മോളുടെ കാര്യം തീരുമാനമാകും എന്നെല്ലാമാണ് പോസ്റ്റില്‍ എഴുതിയിരിക്കുന്നത്. കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടു എന്നാണ് എഫ്ഐആര്‍.

https://dailynewslive.in/ പാലായിലെ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ ഓഫീസില്‍ നിന്ന് കെഎം മാണിയുടെ ചിത്രം തിരികെയെടുത്ത് സജി മഞ്ഞകടമ്പില്‍. നാളെ കെഎം മാണിയുടെ ഓര്‍മ്മ ദിനത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനാണ് ചിത്രം എടുത്തതെന്നാണ് സജി വ്യക്തമാക്കിയത്. സജി മഞ്ഞക്കടമ്പില്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

https://dailynewslive.in/ സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ നിക്ഷേപകര്‍ ആവശ്യപ്പെടുന്ന നിമിഷം പണം തിരികെ നല്‍കാന്‍ ബാധ്യസ്ഥരാണെന്ന് ഹൈക്കോടതി. നിക്ഷേപകരുടെ പണം തിരികെ നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ സാഹചര്യം വളരെ മോശമാകുമെന്നും, ഒരു ബാങ്കിന് ഇളവ് അനുവദിച്ചാല്‍ അത് ഭാവിയില്‍ എല്ലാ നിക്ഷേപകരെയും ബാധിക്കുമെന്നും, സംസ്ഥാനത്തിന്റെ സാമ്പത്തിക വ്യവസ്ഥയ്ക്ക് വെല്ലുവിളിയാകുമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ബാങ്ക് നഷ്ടത്തിലായതോടെ കാലാവധി പൂര്‍ത്തിയായ സ്ഥിരനിക്ഷേപങ്ങള്‍ പോലും മടക്കിക്കിട്ടുന്നില്ലെന്ന പാലാ കിഴതടിയൂര്‍ സര്‍വീസ് കോ ഓപ്പറേറ്റീവ് ബാങ്കിനെതിരായ ഹര്‍ജിയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

https://dailynewslive.in/ സാമ്പത്തിക ക്രമക്കേട് നടന്നെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ 12 സഹകരണ ബാങ്കുകളുടെ വിവരങ്ങള്‍ ഇഡി ധനമന്ത്രാലയത്തിന് കൈമാറി. അയ്യന്തോള്‍, തുമ്പൂര്‍, നടക്കല്‍, മാവേലിക്കര, മൂന്നിലവ്, കണ്ടല, പെരുങ്കാവിള, മൈലപ്ര, ചാത്തന്നൂര്‍, മാരായമുട്ടം സര്‍വീസ് സഹകരണ ബാങ്കുകള്‍, ബി എസ് എന്‍ എല്‍ എന്‍ജിനിയേഴ്സ് സഹകരണ ബാങ്ക്, കോന്നി റീജണല്‍ സര്‍വീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളില്‍ കരുവന്നൂര്‍ ബാങ്കിന് സമാനമായ രീതിയിലുളള ക്രമക്കേട് നടന്നുവെന്നാണ് ഇഡി റിപ്പോര്‍ട്ട് നല്‍കിയത്.

https://dailynewslive.in/ കേരളത്തില്‍ ബിജെപി അഞ്ചിലധികം സീറ്റ് നേടുമെന്ന് പ്രകാശ് ജാവഡേക്കര്‍. ഫലം വരുമ്പോള്‍ സര്‍പ്രൈസുകളുണ്ടാകുമെന്നും രണ്ട് തിരഞ്ഞെടുപ്പുകള്‍ക്കപ്പുറം കേരളം ബിജെപി ഭരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിയെ ജയിപ്പിക്കാനാണ് ഇഡിയെ ഇറക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎമ്മിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കല്‍ നടപടിയും അതിന്റെ ഭാഗമായാണെന്നും, മണ്ഡലത്തില്‍ സുരേഷ് ഗോപി മൂന്നാം സ്ഥാനത്താകുമെന്നും ഇമ്മാതിരി കളി കൊണ്ടൊന്നും ഒന്നും നടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

https://dailynewslive.in/ തിരുവനന്തപുരം വര്‍ക്കലയിലുണ്ടായ വാഹനാപകടത്തില്‍ കൊല്ലം അഞ്ചുതെങ്ങ് കോവില്‍തോട്ടം സ്വദേശിയായ വീട്ടമ്മ പ്രതിഭ മരിച്ചു. കൊല്ലത്ത് നഴ്സിങ്ങിന് പഠിക്കുന്ന മകളെ റെയില്‍വേ സ്റ്റേഷനില്‍ യാത്രയയക്കാന്‍ ഭര്‍ത്താവിനോടൊപ്പം ഇരുചക്ര വാഹനത്തില്‍ പോകുകയായിരുന്നു പ്രതിഭ. സ്വകാര്യബസ് ഇരുചക്ര വാഹനത്തെ മറികടക്കവെ ബസിന്റ പിന്‍ഭാഗം സ്‌കൂട്ടറില്‍ തട്ടിയാണ് അപകടം സംഭവിച്ചത്.

https://dailynewslive.in/ വല്ലപ്പുഴയില്‍ അമ്മയെയും മക്കളെയും പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മയ്ക്ക് പിന്നാലെ മകളും മരിച്ചു. വല്ലപ്പുഴ ചെറുകോട് മുണ്ടക്കപറമ്പില്‍ പ്രദീപിന്റെ ഭാര്യ ബീന, മക്കളായ നിഖ , നിവേദ എന്നിവരെയാണ് വീടിനുള്ളില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ബീന നേരത്തെ മരിച്ചിരുന്നു. ചികിത്സയില്‍ കഴിയുന്നതിനിടെയാണ് 12 കാരിയായ മകള്‍ നിഖ മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയാണ് വീട്ടിനുള്ളില്‍ ഇവരെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്.

https://dailynewslive.in/ വയനാട് ഇരുളം മാതമംഗലത്ത് ഭാര്യ അടക്കം മൂന്ന് പേരെ ചുറ്റികയ്ക്ക് അടിച്ചുകൊല്ലാന്‍ ശ്രമം. സംഭവത്തില്‍ കുപ്പാടി സ്വദേശി ജിനു അറസ്റ്റിലായി. ഭാര്യ സുമതി, മകള്‍ അശ്വതി, സുമതിയുടെ സഹോദരന്റെ ഭാര്യ ബിജി എന്നിവരെയാണ് ജിനു ചുറ്റിക കൊണ്ട് ആക്രമിച്ചത്. മൂവരും മേപ്പാടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഏറെ നാളായി അകന്നുകഴിയുകയായിരുന്ന സുമതിയോട് ജിനു കൂടെ വരണമെന്ന് ആവശ്യപ്പെട്ടിരുന്നുവത്രേ. എന്നാലീ ആവശ്യം നിരാകരിച്ചതോടെയാണ് ജിനു ആക്രമണത്തിന് മുതിര്‍ന്നതെന്നാണ് സൂചന.

https://dailynewslive.in/ മണിപ്പൂരില്‍ സാധ്യമായതെല്ലാം ചെയ്തുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സര്‍ക്കാര്‍ ഇടപെട്ടതോടെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടുവെന്നും അമിത് ഷാ മണിപ്പൂരില്‍ തങ്ങി സ്ഥിതിഗതികള്‍ വിലയിരുത്തിയതാണെന്നും സര്‍ക്കാര്‍ സമയബന്ധിതമായി ഇടപെട്ടുവെന്നും മോദി പറഞ്ഞു.

https://dailynewslive.in/ വര്‍ഗീയത ആളിക്കത്തിക്കാന്‍ മോദി ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും. വര്‍ഗീയ വിഭജനത്തിനുള്ള കൃത്യമായ അജണ്ടയാണ് പ്രധാനമന്ത്രി നടപ്പാക്കുന്നതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. വര്‍ഗീയത പ്രചരിപ്പിച്ച് വോട്ട് നേടാനുള്ള പ്രധാനമന്ത്രിയുടെ നീക്കത്തിനെതിരെ ഉടന്‍ പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി

https://dailynewslive.in/ ജയിലിന് മറുപടി വോട്ടിലൂടെ എന്ന പുതിയ പ്രചാരണത്തിന് തുടക്കമിട്ട് ആംആദ്മി പാര്‍ട്ടി. പ്രചാരണത്തിന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ നേതൃത്വം നല്‍കും. മോദി നേരിട്ട് നടത്തിയ അഴിമതിയാണ് ഇലക്ട്രല്‍ ബോണ്ടെന്ന ആരോപണം പ്രചാരണത്തില്‍ ശക്തമാക്കാനാണ് എഎപിയുടെ തീരുമാനം. വോട്ടിലൂടെ ബിജെപിക്ക് മറുപടി നല്‍കണമെന്ന ആഹ്വാനം ജനങ്ങളിലേക്ക് എത്തിക്കും. അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റോടെ നിര്‍ത്തിവച്ച റാലികള്‍ക്ക് ഇനി ഭഗവന്ത് മാന്‍ നേതൃത്വം നല്‍കും.

https://dailynewslive.in/ മദ്യനയ അഴിമതിക്കേസില്‍ ബിആര്‍എസ് നേതാവും തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ കവിതയുടെ ഇടക്കാല ജാമ്യപേക്ഷ ദില്ലി റൗസ് അവന്യൂ കോടതി തള്ളി. ഇടക്കാല ജാമ്യ അപേക്ഷയില്‍ തിങ്കളാഴ്ച്ച വാദം പൂര്‍ത്തിയായിരുന്നു. മകന്റെ പരീക്ഷ ചൂണ്ടിക്കാട്ടിയാണ് കവിത വിചാരണ കോടതിയെ സമീപിച്ചത്. തങ്ങള്‍ അന്വേഷണത്തിന്റെ നിര്‍ണായക ഘട്ടത്തിലാണെന്നും ഈ സമയത്ത് ഇടക്കാല ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും ഇഡി വ്യക്തമാക്കി.

https://dailynewslive.in/ താന്‍ ബീഫ് കഴിക്കാറില്ലെന്നും, പ്രൗഡ് ഹിന്ദു ആണെന്നും ബിജെപി സ്ഥാനാര്‍ത്ഥിയും നടിയുമായ കങ്കണ റണൗട്ട്. തനിക്കെതിരെ പ്രചരിക്കുന്നതെല്ലാം അടിസ്ഥാനവിരുദ്ധമായ കാര്യങ്ങളാണ്. യോഗയിലും ആയുര്‍വേദത്തിലും കേന്ദ്രീകരിച്ചുള്ള ജീവിതരീതിയാണ് കഴിഞ്ഞ പത്ത് വര്‍ഷമായി പിന്തുടരുന്നതെന്നും അവര്‍ എക്സില്‍ കുറിച്ചു. കങ്കണ ബീഫ് കഴിച്ചിരുന്നുവെന്ന് നേരത്തെ പറഞ്ഞതായി കോണ്‍ഗ്രസ് നേതാവ് വിജയ് വാഡേത്തിവാര്‍ പറഞ്ഞിരുന്നു.

https://dailynewslive.in/ ബെംഗളൂരു ബെല്ലാരിയില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 5.6 കോടി രൂപയും 3 കിലോ സ്വര്‍ണവും 103 കിലോ വെളളിയും പിടിച്ചെടുത്തു. സ്വര്‍ണ വ്യാപാരിയായ നരേഷ് സോണി എന്നയാളുടെ വീട്ടില്‍ ആണ് പൊലീസ് റെയ്ഡ് നടത്തിയത്. ബ്രൂസ്പേട്ട് എന്ന സ്ഥലത്തെ വീട്ടില്‍ ആണ് ഇത്രയധികം പണവും സ്വര്‍ണവും വെള്ളിയും സൂക്ഷിച്ചിരുന്നത്. എന്തിന് വേണ്ടി സൂക്ഷിച്ച പണമാണെന്ന് വ്യക്തമാക്കാനോ കണക്ക് കാണിക്കാനോ ഇയാള്‍ക്ക് കഴിഞ്ഞിട്ടില്ല. സംഭവത്തില്‍ ജ്വല്ലറി ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

https://dailynewslive.in/ കോളറ പൊട്ടിപ്പുറപ്പെട്ടതോടെ രക്ഷപ്പെടാന്‍ കയറിയ ബോട്ട് മുങ്ങി മൊസാംബിക്കില്‍ 94 പേര്‍ മരിച്ചു. 130 പേരാണ് ബോട്ടിലുണ്ടായിരുന്നത്. 26 പേരെ കാണാനില്ല. നാമ്പുലയില്‍ നിന്ന് ഐലന്റ് ഓഫ് മൊസാംബികിലേക്ക് പോവുകയായിരുന്ന ബോട്ടാണ് മുങ്ങിയത്.

https://dailynewslive.in/ ആരാണ് ഏറ്റവും വലിയ സമ്പന്നന്‍ എന്ന പോരില്‍ ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌ക്കിനെ മറികടന്ന് മെറ്റ സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഇലോണ്‍ മസ്‌ക്കിനെ മറികടന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ് മൂന്നാമത്തെ ഏറ്റവും വലിയ സമ്പന്നനായതായി ബ്ലൂംബര്‍ഗ് ശതകോടീശ്വരന്മാരുടെ സൂചിക വ്യക്തമാക്കി. 2020ന് ശേഷം ആദ്യമായാണ് മസ്‌ക്കിനെ സക്കര്‍ബര്‍ഗ് മറികടക്കുന്നത്. ചെലവ് കുറഞ്ഞ കാര്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയില്‍ നിന്ന് ടെസ്ല പിന്മാറിയതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ടെസ്ല ഓഹരിയില്‍ ഇടിവ് നേരിട്ടിരുന്നു. ഇതാണ് സമ്പന്നരുടെ പട്ടികയില്‍ മസ്‌ക് നാലാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടാന്‍ കാരണം. എന്നാല്‍ ചെലവ് കുറഞ്ഞ കാര്‍ നിര്‍മ്മാണ പദ്ധതിയില്‍ നിന്ന് പിന്മാറി എന്ന റിപ്പോര്‍ട്ടുകള്‍ ഇലോണ്‍ മസ്‌ക് നിഷേധിച്ചു. ഈ വര്‍ഷം മസ്‌കിന്റെ ആസ്തിയില്‍ 4840 കോടി ഡോളറിന്റെ ഇടിവ് ആണ് നേരിട്ടത്. എന്നാല്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ആസ്തിയില്‍ 5890 കോടിയുടെ വര്‍ധന ഉണ്ടായി. മെറ്റ ഓഹരി വിപണിയില്‍ റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയതാണ് സക്കര്‍ബര്‍ഗിന്റെ സമ്പത്തില്‍ പ്രതിഫലിച്ചത്. നിലവില്‍ 18060 കോടി ഡോളറാണ് മസ്‌കിന്റെ മൊത്തം ആസ്തി. സക്കര്‍ബര്‍ഗിന്റെ മൊത്തം ആസ്തി 18690 കോടി ഡോളര്‍ വരും. ഈ വര്‍ഷം ടെസ്ല ഓഹരിയില്‍ 34 ശതമാനത്തിന്റെ ഇടിവാണ് നേരിട്ടത്. എസ് ആന്റ് പി 500 സൂചികയില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചത് ടെസ്ല ഓഹരികളാണ്. ഇലക്ട്രിക് വാഹന നിര്‍മ്മാണ രംഗത്ത് ചൈനയില്‍ നിന്ന് കടുത്ത മത്സരം നേരിടുന്നത് അടക്കമുള്ള വിഷയങ്ങളാണ് ടെസ്ല ഓഹരിയെ സ്വാധീനിച്ചത്. അതേസമയം മെറ്റ ഓഹരിയില്‍ 49 ശതമാനത്തിന്റെ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്.

https://dailynewslive.in/ ഉപയോക്താക്കളുടെ സുരക്ഷയെ മുന്‍നിര്‍ത്തി ഇതിനോടകം തന്നെ നിരവധി ഫീച്ചറുകള്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. വാട്‌സ്ആപ്പില്‍ വരുന്ന തട്ടിപ്പ് ലിങ്കുകളില്‍ നിന്ന് ഉപയോക്താവിനെ രക്ഷിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്. പരീക്ഷണാടിസ്ഥാനത്തില്‍ ഇറക്കിയ ഫീച്ചര്‍ ഉടന്‍ തന്നെ എല്ലാവര്‍ക്കും ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ലിങ്ക് പ്രൈവസി ഫീച്ചര്‍ എന്ന പേരിലാണ് സുരക്ഷയുമായി ബന്ധപ്പെട്ട് പുതിയ അപ്‌ഡേറ്റ് പുറത്തിറക്കിയത്. ലിങ്ക് പ്രിവ്യു ഓഫ് ചെയ്ത് വെയ്ക്കാന്‍ കഴിയുന്നതാണ് ഫീച്ചര്‍. അതായത് ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്തിയാല്‍ ലിങ്കുമായി ബന്ധപ്പെട്ട് സാധാരണനിലയില്‍ വരുന്ന തമ്പ്‌നെയില്‍ അല്ലെങ്കില്‍ മറ്റു ഡേറ്റകള്‍ ദൃശ്യമാകില്ല. വാട്‌സ്ആപ്പില്‍ സുരക്ഷിതമായി ചാറ്റുകള്‍ നടത്താന്‍ സഹായിക്കുന്നവിധമാണ് ഫീച്ചര്‍. ഡേറ്റാ ചോര്‍ച്ച തടയുക എന്നതാണ് ഈ ഫീച്ചറിന്റെ പ്രധാനപ്പെട്ട ഉദ്ദേശം. പ്രൈവസിയില്‍ പോയി ലിങ്ക് പ്രിവ്യൂ ഓപ്ഷന്‍ ഡിസെബിള്‍ ചെയ്യാന്‍ കഴിയുന്ന വിധമാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്.

https://dailynewslive.in/ തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന് ഇന്ന് 42-ാം പിറന്നാള്‍. പ്രിയ താരത്തിന്റെ പിറന്നാള്‍ ആശംസ അറിയിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. താരത്തെ നേരിട്ട് കണ്ട് ആശംസകള്‍ അറിയിക്കാന്‍ ഇന്നലെ രാത്രി നൂറു കണക്കിന് ആരാധകരാണ് ഹൈദരാബാദിലെ വീടിനു മുന്നില്‍ എത്തിയത്. ഇന്നലെ പാതിരാത്രിയോടെയാണ് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍ തടിച്ചുകൂടിയത്. പിന്നാലെ വീടിന് പുറത്തെത്തിയ താരം ആരാധകരെ അഭിവാദ്യം ചെയ്തു. പ്രിന്റഡ് ഷര്‍ട്ടും ജോഗേഴ്‌സും അണിഞ്ഞെത്തിയ അല്ലു അര്‍ജുന്‍ കൂപ്പു കൈകളോടെയാണ് ആരാധകര്‍ക്ക് മുന്നിലേക്ക് വന്നത്. ആരാധകരുടെ പിറന്നാള്‍ ആശംസകള്‍ക്ക് താരം നന്ദി പറയുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഈ വിഡിയോ. താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ച് പുഷ്പ 2ന്റെ ടീസറും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പിറന്നാള്‍ ആശംസകള്‍ക്ക് നന്ദി കുറിച്ചുകൊണ്ട് താരം തന്നെയാണ് ടീസര്‍ റിലീസ് ചെയ്തത്. സാരിയില്‍ ഫൈറ്റ് ചെയ്യുന്ന അല്ലു അര്‍ജുനെ ആണ് ടീസറില്‍ കാണുന്നത്.

https://dailynewslive.in/ ഷാനവാസ് കെ ബാവാക്കുട്ടി സംവിധാനം ചെയ്യുന്ന ‘ഒരു കട്ടില്‍ ഒരു മുറി’ എന്ന ചിത്രത്തിന്റെ ട്രെയിലറെത്തി. ഹക്കിം ഷാ, പ്രിയംവദ കൃഷ്ണന്‍, പൂര്‍ണിമ ഇന്ദ്രജിത്ത് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷമ്മി തിലകന്‍, വിജയരാഘവന്‍, ജാഫര്‍ ഇടുക്കി, രഘുനാഥ് പലേരി , ജനാര്‍ദ്ദനന്‍, ഗണപതി, സ്വതിദാസ് പ്രഭു, പ്രശാന്ത് മുരളി, മനോഹരി ജോയ്, തുഷാര പിള്ള, വിജയകുമാര്‍, ഹരിശങ്കര്‍, രാജീവ് വി തോമസ്, ജിബിന്‍ ഗോപിനാഥ്, ഉണ്ണിരാജ, ദേവരാജന്‍ കോഴിക്കോട് തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളായെത്തുന്നുണ്ട്. ഒരു കട്ടിലില്‍ ഇങ്ങനെ സ്നേഹിക്കുന്ന ഒരാളിനെ ഞാനാദ്യമായിട്ടാണ് കാണുന്നത് .. ഇതു എന്‍ പ്രിയമാനപുരുഷനും ഞാനും ഏഴുമാനവും ഒമ്പോതു നാളും സേന്തു പടുത്ത കട്ടില്‍… എന്‍ ഉയിരു കെടച്ച മാതിരി.: ഒരു കട്ടിലിന്റെ മഹാത്മ്യം വിവരിക്കുന്ന അക്കമ്മ എന്ന തമിഴ് സ്ത്രീ… താനും ഭര്‍ത്താവും ഏഴു മാസവും ഒമ്പതു ദിവസവും ഒന്നിച്ചു കിടന്ന കട്ടില്‍… അവര്‍ ഈ കട്ടിലിനെ സ്വന്തം ജീവന്‍ പോലെ കരുതുന്നു. ഒരു കട്ടില്‍ ഒരു മുറി എന്ന ചിത്രത്തിന്റെ ആദ്യ ട്രെയിലറില്‍ കാണിച്ചിട്ടുള്ള ഒരു സംഭാഷണം ഇങ്ങനെയാണ്. അക്കമ്മയെ ഇവിടെ പ്രതിനിധീകരിക്കുന്നത് പൂര്‍ണ്ണിമ ഇന്ദ്രജിത്താണ്. വിജയരാഘവന്‍, രഘുനാഥ് പലേരി ഹക്കിം ഷാ പ്രിയംവദാ കൃഷ്ണന്‍ എന്നിവരും ഈ ട്രയിലറില്‍ പ്രത്യക്ഷപ്പെടുന്നു.

https://dailynewslive.in/ ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ വില്‍പ്പന കമ്പനിയായ മാരുതി സുസുക്കി 2024 മാര്‍ച്ചിലെ വില്‍പ്പന ഡാറ്റ പുറത്തുവിട്ടു. വാഗണ്‍ആര്‍ കമ്പനിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറായി മാറി. ഈ കാലയളവില്‍ മാരുതി വാഗണ്‍ആര്‍ മൊത്തം 16,368 യൂണിറ്റ് കാറുകള്‍ വിറ്റു. മാരുതി വാഗണ്‍ആറിന്റെ പ്രാരംഭ എക്‌സ് ഷോറൂം വില 5.54 ലക്ഷം രൂപയില്‍ തുടങ്ങി മുന്‍നിര മോഡലിന് 8.50 ലക്ഷം രൂപ വരെയാണ്. കാര്‍ വില്‍പ്പനയുടെ ഈ പട്ടികയില്‍, മാരുതിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സെഡാനായ ഡിസയര്‍ 15,894 യൂണിറ്റുകള്‍ വിറ്റു രണ്ടാം സ്ഥാനത്താണ്. 15,728 യൂണിറ്റുകള്‍ വിറ്റഴിച്ച് ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് മാരുതി സുസുക്കി സ്വിഫ്റ്റ്. 15,588 യൂണിറ്റ് കാര്‍ വിറ്റഴിച്ച് മാരുതി സുസുക്കി ബലേനോ ഈ പട്ടികയില്‍ നാലാം സ്ഥാനത്താണ്. ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള ഏഴ് സീറ്റര്‍ എര്‍ട്ടിഗ 14,888 യൂണിറ്റുകള്‍ വിറ്റഴിച്ച് ഈ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. എസ്യുവി ബ്രെസ ആറാം സ്ഥാനത്ത് തുടര്‍ന്നു. ഈ കാലയളവില്‍ മാരുതി ബ്രെസ്സ മൊത്തം 14,614 യൂണിറ്റ് കാറുകള്‍ വിറ്റു. ഏഴാം സ്ഥാനത്താണ് മാരുതി സുസുക്കി. ഇക്കാലയളവില്‍ 12,531 യൂണിറ്റ് കാറുകളാണ് മാരുതി സുസുക്കി വിറ്റഴിച്ചത്. ഈ കാര്‍ വില്‍പ്പന പട്ടികയില്‍ 12,019 യൂണിറ്റുകള്‍ വിറ്റഴിച്ച് മാരുതി ഇക്കോയാണ് മുന്നില്‍. അതേസമയം, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര മൊത്തം 11,232 യൂണിറ്റുകള്‍ വിറ്റഴിച്ച് ഈ പട്ടികയില്‍ ഒമ്പതാം സ്ഥാനത്ത് തുടര്‍ന്നു. 9,332 യൂണിറ്റ് കാര്‍ വിറ്റഴിച്ച് കമ്പനിയുടെ ഏറ്റവും വില കുറഞ്ഞ മാരുതി ആള്‍ട്ടോ പത്താം സ്ഥാനത്താണ്.

https://dailynewslive.in/ കവിതയുടെ കാതല്‍ അനുഭവങ്ങളുടെ വ്യത്യസ്തതയാണ്. ഭാവനയുടെ കാണാ അതിരുകളും അതിനോടൊപ്പം ചേരുമ്പോള്‍ ആസ്വാദ്യത കൂടും. അതിന്റെ സാക്ഷാത്കാരമാണ് ഇനാശു തലക്കിന്റെ മൗനം എന്ന കവിതാസമാഹാരം. പാരീസിന്റെ ജീവിതപശ്ചാത്തലവും കേരളീയചാരുതയും പ്രകൃതിയും ഇഴ ചേരുന്ന കവിതകള്‍. നിവേദനം, തുടക്കം, നഗരത്തില്‍ ഒരു കണ്ടുമുട്ടല്‍, പേടിത്തൊണ്ടന്‍, സ്ട്രാസ്ബുര്‍ഗിലെ ഭദ്രാസനപ്പള്ളി, ഒരു പ്രണയഗീതം, കവികളുടെ രാത്രി, എന്റെ മുത്തപ്പന്മാരുടെ മണ്ണ് തുടങ്ങിയ കവിതകളിലൂടെ മികച്ചൊരു കാവ്യപാഥേയമാണ് മൗനം നല്‍കുന്നത്. ‘മൗനം’. ഇനാശു തലക്ക്. ഗ്രീന്‍ ബുക്സ്. വില 145 രൂപ.

https://dailynewslive.in/ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത ധാരാളം വിറ്റാമിനുകള്‍, ധാതുക്കള്‍, കാല്‍സ്യം, അപൂരിത ഫാറ്റി ആസിഡുകള്‍ എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ നട്‌സ് ഉപയോഗത്തിലൂടെ കുറയ്ക്കാമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അമേരിക്കന്‍ കോളേജ് ഓഫ് ന്യൂട്രീഷ്യന്റെ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ ഹൃദയ രോഗങ്ങള്‍, ടൈപ്പ് 2 പ്രമേഹം, ഉപാപചയ സിന്‍ഡ്രോം എന്നിവയ്ക്കുള്ള അപകടസാധ്യതകളുടെ വ്യാപനവുമായി നട്‌സ് ഉപഭോഗം ബന്ധപ്പെട്ടിരിക്കുന്നു. മൊത്തത്തില്‍ ഡയബറ്റുകളുള്ള ആളുകള്‍ക്ക് നട്‌സ് തരം അനുസരിച്ച് ഫലങ്ങള്‍ നല്‍കുന്നു. നിങ്ങളുടെ ഭക്ഷണത്തില്‍ ധാരാളം നട്‌സ് ഉള്‍പ്പെടുത്തുക. പ്രമേഹമുള്ളവര്‍ക്ക് ഉപയോഗിക്കാവുന്ന നട്‌സ് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നവയും കൂടിയാണ്. ബദാം, വാല്‍നട്ട്, പിസ്ത എന്നിങ്ങനെ നിങ്ങളുടെ ഭക്ഷണത്തില്‍ കുറച്ച് നട്‌സ് കൂടി ഉള്‍പ്പെടുത്തുക. എന്നാല്‍ ഉപ്പിട്ട ഇനങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. നട്‌സിലെ അപൂരിത കൊഴുപ്പുകള്‍ കോശങ്ങളുടെ വളര്‍ച്ചയെ സഹായിക്കുക, ഹൃദയം ഉള്‍പ്പെടെയുള്ള അവയവങ്ങളെ സംരക്ഷിക്കുക തുടങ്ങിയ സുപ്രധാന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നു. കൂടാതെ ഇവ പ്രോട്ടീനാല്‍ സമ്പുഷ്ടവുമാണ്. ഇവയില്‍ ശാരീരിക ആരോഗ്യത്തിന് പ്രധാനമായ മറ്റ് പോഷകങ്ങളും അടങ്ങിയിരിക്കുന്നു. ടൈപ്പ് 2 പ്രമേഹമുള്ള വ്യക്തികള്‍ക്ക് ബദാം ധാരാളം ഗുണങ്ങള്‍ ചെയ്യുന്നു. ഇവരുടെ ഭക്ഷണത്തില്‍ 12 ആഴ്ച ബദാം ഉള്‍പ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയെ സാരമായി ക്രമപ്പെടുത്തുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. പ്രോട്ടീന്റെയും നാരുകളുടെയും മികച്ച ഉറവിടമാണ് നിലക്കടല. ശരീരഭാരം കുറയ്ക്കാന്‍ ഇവ സഹായിക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യും. ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യതയുള്ള അമിതവണ്ണമുള്ള സ്ത്രീകളുടെ ഭക്ഷണക്രമത്തില്‍ നിലക്കടലയുടെ സ്വാധീനം ഒരു പഠനം പരിശോധിച്ചതാണ്. ധാന്യത്തില്‍ നിലക്കടല ചേര്‍ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവും വിശപ്പും നിയന്ത്രിക്കാന്‍ സഹായിച്ചതായി ഗവേഷകര്‍ കണ്ടെത്തി.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.30, പൗണ്ട് – 105.20, യൂറോ – 90.24, സ്വിസ് ഫ്രാങ്ക് – 92.10, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.87, ബഹറിന്‍ ദിനാര്‍ – 220.98, കുവൈത്ത് ദിനാര്‍ -270.85, ഒമാനി റിയാല്‍ – 216.38, സൗദി റിയാല്‍ – 22.21, യു.എ.ഇ ദിര്‍ഹം – 22.68, ഖത്തര്‍ റിയാല്‍ – 22.88, കനേഡിയന്‍ ഡോളര്‍ – 61.27.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *