◾https://dailynewslive.in/ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട്ടില്‍. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിയായ രാഹുല്‍ഗാന്ധി സഹോദരിയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയോടൊപ്പം വയനാട്ടിലെത്തിലെത്തിയത്. രാവിലെ 10.40-ഓടെ മൂപ്പൈനാട് റിപ്പണ്‍ തലക്കല്‍ സ്‌കൂളിലെ ഗ്രൗണ്ടിലിറങ്ങിയ രാഹുലിനെയും പ്രിയങ്കയെയും കാണാന്‍ നിരവധി പ്രവര്‍ത്തകരാണ് കാത്തു നിന്നത്.
◾https://dailynewslive.in/ വയനാടിനെ ഇളക്കിമറിച്ച് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ. വയനാട് മണ്ഡലത്തിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് താന്‍ പ്രതിജ്ഞാബദ്ധനാണെന്ന് രാഹുല്‍ പ്രഖ്യാപിച്ചു. വയനാട് നേരിടുന്ന ചെറുതും വലുതുമായ പ്രശ്നങ്ങള്‍ പാര്‍ലമെന്റിന് അകത്തും പുറത്തും ഉന്നയിക്കാന്‍ താന്‍ ഇവിടുത്തെ ജനങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
◾
*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*
*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*
മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾https://dailynewslive.in/ കലാപങ്ങള്‍ക്ക് ഇരയായവര്‍ക്കൊപ്പമല്ല മറിച്ച് കലാപകാരികള്‍ക്കൊപ്പമാണ് കേന്ദ്ര സര്‍ക്കാര്‍ നിന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മത ന്യൂന പക്ഷങ്ങളെ ആക്രമിക്കുക എന്നതാണ് ആര്‍എസ്എസ് അജണ്ട. നിയമത്തിന് മുന്നില്‍ രാജ്യത്ത് ജീവിക്കുന്ന എല്ലാവര്‍ക്കും തുല്യ പരിഗണന എന്നതാണ് ഭരണഘടന പറയുന്നതെന്നും അല്ലാതെ രാജ്യത്തെ പൗരന്മാര്‍ക്ക് തുല്യപരിഗണന എന്നല്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഏജന്‍സികള്‍ ബിജെപിക്കാരല്ലാത്തവര്‍ക്കെതിരെ രാജ്യത്ത് കേസ് എടുക്കുകയാണ്. കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ ഇരട്ടത്താപ്പാന്നെന്നും തങ്ങളുടെ നേതാക്കള്‍ക്കെതിരെ അന്വേഷണം വരുമ്പോള്‍ മാത്രം അവര്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വരുന്നുവെന്നും മറ്റ് പ്രതിപക്ഷ കക്ഷി നേതാക്കള്‍ക്കെതിരെ നടപടി വരുമ്പോള്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ എസ്ഡിപിഐയുമായി ചേരുന്നതില്‍ കോണ്‍ഗ്രസിനും ലീഗിനും യാതൊരു പ്രയാസവുമില്ലെന്നും ഈ തെരഞ്ഞെടുപ്പില്‍ സഹായിച്ചാല്‍ അടുത്ത തദ്ദേശ തെരഞ്ഞെടിപ്പില്‍ സഹായിക്കാമെന്നാണ് എസ്ഡിപിഐ ഉം യുഡിഎഫും തമ്മിലുള്ള ധാരണയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. വയനാട്ടില്‍ കോണ്‍ഗ്രസ് ജയിക്കുന്നത് ലീഗ് വോട്ട് കൊണ്ടാണ്. ഒറ്റയ്ക്ക് മത്സരിച്ചാല്‍ കോണ്‍ഗ്രസിന് കെട്ടിവച്ച കാശ് കിട്ടില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് എം വി ഗോവിന്ദന്റെ വിമര്‍ശനം.
◾https://dailynewslive.in/ കാസര്‍കോട് ജില്ലാ സിവില്‍ സ്റ്റേഷനിലെ ക്യൂവില്‍ ആദ്യം നിന്ന തനിക്ക് ആദ്യത്തെ ടോക്കണ്‍ നല്‍കിയില്ലെന്ന്് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംപിയുമായ രാജ്മോഹന്‍ ഉണ്ണിത്താന്റെ പരാതി. ഒന്‍പത് മണി മുതല്‍ ക്യൂവില്‍ നില്‍ക്കുന്ന തന്നെ തഴഞ്ഞ് ആദ്യ ടോക്കണ്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം വി ബാലകൃഷ്ണന് നല്‍കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. എന്നാല്‍ രാവിലെ ഏഴ് മണിക്ക് തന്നെ താന്‍ കളക്ട്രേറ്റില്‍ എത്തിയെന്നും സിസിടിവി ക്യാമറ പരിശോധിച്ചാല്‍ മനസിലാകുമെന്നും ഇടത് സ്ഥാനാര്‍ത്ഥി എംവി ബാലകൃഷ്ണന്റെ പ്രതിനിധി വ്യക്തമാക്കി.
◾https://dailynewslive.in/ സുഗന്ധഗിരി മരംമുറി കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് വനം വകുപ്പ്. മൂന്ന് ഫ്ലയിങ് സ്‌ക്വാഡ് ഡിഎഫ്ഒമാരെ പ്രത്യേക അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തി. വീടിന് മുകളിലേക്ക് ചരിഞ്ഞു നില്‍ക്കുന്ന 20 മരങ്ങള്‍ മുറിക്കാന്‍ കിട്ടിയ അനുമതിയുടെ മറവില്‍ കൂടുതല്‍ മരം മുറിച്ചു കടത്തിയെന്നാണ് കേസ്. കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് മരംമുറിയില്‍ പങ്കുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. അതിനിടെ മരംമുറിക്കേസിലെ ആറ് പ്രതികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കല്‍പ്പറ്റ കോടതി ഇന്ന് വിധി പറയും. ഇന്നലെ പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം പൂര്‍ത്തിയായിരുന്നു.
*കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണ്‍*
കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണില്‍ ഇപ്പോള്‍ സ്വര്‍ണവിലയുടെ 90 ശതമാനവും വായ്പയായി ലഭിക്കുന്നു. ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. മാക്സിമം കയ്യില്‍ കിട്ടുമ്പോള്‍ മറ്റെവിടെ പോകാന്‍.
*കൂടുതല്‍ വിവരങ്ങള്‍ക്ക് : ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*
◾https://dailynewslive.in/ വയനാട് മൂന്നാനക്കുഴിയില്‍ കാക്കനാട് ശ്രീനാഥിന്റെ വീട്ടിലെ കിണറ്റില്‍ കണ്ടെത്തിയ കടുവയെ രക്ഷപ്പെടുത്തി. മയക്കുവെടി വച്ച് മയക്കി വലയിലാക്കി പുറത്തെത്തിക്കുകയായിരുന്നു. കിണറ്റിലെ മോട്ടോര്‍ പ്രവര്‍ത്തിക്കാതിരുന്നതോടെ വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കടുവയെ കണ്ടെത്തിയത്. ഉടന്‍ തന്നെ വനം വകുപ്പിനെ വിവരമറിയിച്ചതനുസരിച്ച് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തുകയായിരുന്നു.
◾https://dailynewslive.in/ തൃശൂര്‍ വെളപ്പായയില്‍ ട്രെയിനില്‍ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കെതിരെ കൊലക്കുറ്റം. എറണാകുളം പട്ന എക്സ്പ്രസില്‍ ഇന്നലെ രാത്രി ഏഴ് മണിക്കാണ് കൊലപാതകം നടന്നത്. ടിക്കറ്റ് ചോദിച്ചതിന്റെ പകയിലാണ് അതിഥി തൊഴിലാളിയായ ഒഡിഷ സ്വദേശി രജനീകാന്ത എറണാകുളം സ്വദേശിയായ ടിടിഇ വിനോദിനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടതെന്ന് പൊലീസ് വ്യക്തമാക്കി. ജനറല്‍ ടിക്കറ്റുമായി റിസര്‍വ് കോച്ചില്‍ കയറിയതിന് ആയിരം രൂപ പിഴയീടാക്കണമെന്ന് പറഞ്ഞതോടെയാണ് ടിടിഇ യെ പുറത്തേക്ക് ചവിട്ടിയിട്ടതെന്നാണ് രജനീകാന്ത പറയുന്നത്. വീഴ്ചയില്‍ തൊട്ടടുത്ത ട്രാക്കിലേക്ക് വീണ വിനോദിന്റെ ശരീരത്തിലൂടെ മറ്റൊരു ട്രെയിന്‍ കയറിയിറങ്ങുകയായിരുന്നു.
◾
◾https://dailynewslive.in/ അരുണാചലിലെ ഹോട്ടല്‍മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മൂന്ന് മലയാളികളില്‍ ആര്യയെ ട്രാപ് ചെയ്ത് കൊണ്ടുപോയതാകാമെന്ന് ബന്ധുക്കളുടെ ആരോപണം. മരിച്ച ദമ്പതികളില്‍ ദേവിയുമായി ആര്യ നല്ല അടുപ്പത്തിലായിരുന്നുവെന്നും, നവീന്‍ ആയിരിക്കാം എല്ലാത്തിനും പിന്നിലെന്നും, ആര്യയുടെ സ്വഭാവത്തില്‍ അസ്വാഭാവികതയൊന്നും ഉണ്ടായിരുന്നില്ലെന്നും ബന്ധു അറിയിച്ചു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും ആര്യയുടെ ബന്ധുക്കള്‍ ആവശ്യപ്പെടുന്നു.
◾https://dailynewslive.in/ കോട്ടയം പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനില്‍ കഞ്ചാവ് വളര്‍ത്തിയതുമായി ബന്ധപ്പെട്ട സംഭവത്തില്‍ രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. എരുമേലി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ആയിരുന്ന ബി ആര്‍ ജയന്‍, പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷന്റെ ചുമതലയുണ്ടായിരുന്ന ഡെപ്യൂട്ടി റെയിഞ്ച് ഓഫീസര്‍ അജയ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. താല്‍ക്കാലിക ജീവനക്കാരനായിരുന്ന അജേഷാണ് സ്റ്റേഷന്‍ വളപ്പില്‍ കഞ്ചാവ് വളര്‍ത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇക്കാര്യം അറിഞ്ഞതിനു ശേഷം റേഞ്ച് ഓഫിസറായിരുന്ന ജയന്‍ തനിക്കെതിരെ പരാതി നല്‍കിയവരെ കുടുക്കാന്‍ ഈ സംഭവം ഉപയോഗിച്ചെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
◾https://dailynewslive.in/ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ തട്ടിപ്പാണെന്ന് വ്യാജവാര്‍ത്ത നല്‍കിയ വെനീസ് ടിവി എന്റര്‍ടൈന്‍മെന്റ് എന്ന യൂട്യൂബ് ചാനലിനെതിരെ ആലപ്പുഴ സൗത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ലോക്സഭ തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലൂടെ നടത്തണമെന്ന ക്യാമ്പയിനാണ് ചാനലുടമ നടത്തിയത്. സമൂഹത്തില്‍ വേര്‍തിരിവും സ്പര്‍ധയും സംഘര്‍ഷവും ഉണ്ടാക്കണമെന്നുള്ള ഉദ്ദേശ്യത്തോടെ ചാനലില്‍ വീഡിയോ പോസ്റ്റ് ചെയ്ത് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനാണ് അറസ്റ്റെന്ന് പൊലീസ് പറയുന്നു.
◾https://dailynewslive.in/ എറണാകുളം പെരുമ്പാവൂര്‍ എംസി റോഡിലുണ്ടായ അപകടത്തെ തുടര്‍ന്ന് ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന കോതമംഗലം കറുകടം സ്വദേശി എല്‍ദോസും മകള്‍ ബ്ലെസിയും മരിച്ചു. ഇവര്‍ സഞ്ചരിച്ച ബൈക്കിനെ എതിരെ വന്ന ടിപ്പര്‍ ലോറി ഇടിച്ചിടുകയായിരുന്നു. ബ്ലെസി സംഭവസ്ഥലത്തും എല്‍ദോസ് ആശുപത്രിയിലും വെച്ച് മരണമടഞ്ഞു.
◾https://dailynewslive.in/ ഇരിങ്ങാലക്കുട കരുവന്നൂര്‍ പുത്തന്‍തോട് വച്ച് സ്വകാര്യ ബസില്‍നിന്നും വയോധികനെ ചവിട്ടിയിട്ടതായി പരാതി. കരുവന്നൂര്‍ എട്ടുമന സ്വദേശിയായ പവിത്രന്‍ എന്ന വയോധികനാണ് പരിക്കേറ്റത്. ബസിലെ യാത്രാ നിരക്ക് ചില്ലറയായി നല്‍കാത്തതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് യാത്രക്കാര്‍ പറഞ്ഞു.
◾https://dailynewslive.in/ കള്ള് ഷാപ്പുകളില്‍ നടന്ന വിജിലന്‍സ് റെയ്ഡിന്റെ ഭാഗമായി കുട്ടനാട്ടില്‍ പൂപ്പള്ളിയിലെ ആറ്റുമുഖം ഷാപ്പ് മാനേജര്‍ ബിനേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ലൈസന്‍സില്ലാതെയാണ് ഇയാള്‍ കള്ള് വില്‍പന നടത്തിയിരുന്നത്. ഇന്നലെ രാത്രിയാണ് ബിനേഷിനെ അറസ്റ്റ് ചെയ്തത്.
◾https://dailynewslive.in/ തെരഞ്ഞെടുപ്പ് സമയത്ത് രാജ്യത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരായി നടത്തുന്ന നടപടികളെ മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ.ഖുറേഷി വിമര്‍ശിച്ചു. തെരഞ്ഞെടുപ്പില്‍ എല്ലാ പാര്‍ട്ടികള്‍ക്കും തുല്യ അവസരം ലഭ്യമാക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തമാണ്. ലോകം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്നത് മോശം കാര്യങ്ങളാണെന്നത് ദൗര്‍ഭാഗ്യകരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ മദ്യ നയ കേസില്‍ അരവിന്ദ് കെജ്രിവാളിനും മനീഷ് സിസോദിയക്കും മദ്യനയ അഴിമതിയില്‍ നേരിട്ട് പങ്കെന്ന് ആരോപിച്ച് ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ക്കുമെന്ന് ഇഡി അറിയിച്ചു. സഞ്ജയ് സിംഗിന്റെ ജാമ്യത്തെ എതിര്‍ക്കാതിരുന്നത് ഇദ്ദേഹത്തിന് കേസില്‍ നേരിട്ട് പങ്കില്ലാതിരുന്നതിനാലാണെന്നും ഇഡി അറിയിച്ചു.
◾https://dailynewslive.in/ പ്രളയസഹായം നിഷേധിക്കുന്ന കേന്ദ്രത്തിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ഡിസംബറില്‍ വടക്കന്‍ തമിഴ് നാട്ടിലും തെക്കന്‍ ജില്ലകളിലും കനത്ത നാശം വിതച്ച പ്രളയത്തിന് പിന്നാലെ 37,000 കോടി രൂപയുടെ പാക്കേജ് ആവശ്യപ്പെട്ടിട്ടും കേന്ദ്രം സഹായിച്ചില്ലെന്നാണ് പരാതി. തമിഴ്നാടിനോട് വിവേചനം കാണിക്കുന്നതായി ആരോപിക്കുന്നഹര്‍ജിയില്‍ , കേന്ദ്രത്തിന്റേത് ചിറ്റമ്മ നയം ആണെന്നും ആക്ഷേപമുണ്ട് . അതോടൊപ്പം വരള്‍ച്ചാ സഹായം കേന്ദ്രം നിഷേധിക്കുന്നതിനെതിരെ കര്‍ണാടകവും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
◾https://dailynewslive.in/ രാജസ്ഥാനിലെ നഗൗര്‍ ബിജെപി സ്ഥാനാര്‍ത്ഥി ജ്യോതി മിര്‍ദയുടെ ഭരണഘടന ഭേദഗതി വേണമെന്ന പരാര്‍മര്‍ശം വിവാദത്തിലായി. വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് ഭരണഘടന ഭേദഗതി വേണമെന്ന പരാമര്‍ശം ഉണ്ടായത്. മോദിയും ബിജെപിയും ഭരണഘടനക്ക് എതിരാണെന്ന കൃത്യമായ സന്ദേശമാണ് ഇതിലൂടെ പുറത്ത് വരുന്നതെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. ഭരണഘടന ഇല്ലാതാക്കി ജനങ്ങളുടെ അവകാശങ്ങള്‍ കവരാനാണ് ബിജെപി ശ്രമമെന്നും കോണ്‍ഗ്രസ് പറഞ്ഞു.
◾https://dailynewslive.in/ കച്ചത്തീവ് വിഷയത്തില്‍ ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമര്‍ശിച്ച് ശ്രീലങ്കന്‍ മാധ്യമങ്ങള്‍. ചൈനീസ് ഇടപെടല്‍ വേണമെന്നും, മറ്റ് രാജ്യങ്ങളില്‍ നിന്ന് ശ്രീലങ്ക സുരക്ഷാ ഗ്യാരണ്ടി സ്വീകരിക്കേണ്ടിവരുമെന്നും പത്രത്തിന്റെ മുഖപ്രസംഗം സൂചിപ്പിക്കുന്നു. അതേസമയം വിഷയത്തില്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
◾https://dailynewslive.in/ തായ്വാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. കൂറ്റന്ഡ കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. ഇതുവരെ 7 മരണമാണ് സ്ഥിരീകരിച്ചതെങ്കിലും തകര്‍ന്നു വീണ ബഹുനില കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. ഭൂചലനത്തിന്റെ പശ്ചാത്തലത്തില്‍ സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. മൂന്ന് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.
◾https://dailynewslive.in/ ജര്‍മനിയില്‍ ഇനി മൂന്ന് കഞ്ചാവ് ചെടികള്‍ വരെ വീട്ടില്‍ വളര്‍ത്താം. കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കിയ ജര്‍മ്മനിയില്‍ പ്രായപൂര്‍ത്തിയായവര്‍ക്ക് വ്യക്തിഗത ഉപയോഗത്തിനായി പൊതുസ്ഥലത്ത് 25 ഗ്രാം കഞ്ചാവ് വരെ കൈവശം വെക്കാനും 50 ഗ്രാം വരെ വീട്ടില്‍ സൂക്ഷിക്കാനുമാകും.
◾https://dailynewslive.in/ സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്നു. ഇന്ന് 600 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില ആദ്യമായി 51,000 കടന്നു. 51,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 75 രൂപയാണ് വര്‍ധിച്ചത്. 6410 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസം ഒന്നിന് കുറിച്ച ഗ്രാമിന് 6,360 രൂപയും പവന് 50,880 രൂപയും എന്ന റെക്കോഡാണ് പഴങ്കഥയായത്. 18 കാരറ്റ് സ്വര്‍ണവിലയും വെള്ളിവിലയും ഇന്ന് പുതിയ ഉയരത്തിലെത്തി. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് ഒറ്റയടിക്ക് 65 രൂപ കുതിച്ച് 5,360 രൂപയായി. ഗ്രാമിന് രണ്ടുരൂപ ഉയര്‍ന്ന് 84 രൂപയിലാണ് വെള്ളി വ്യാപാരം. കഴിഞ്ഞവര്‍ഷം ഏപ്രില്‍ മൂന്നിന് 43,760 രൂപയായിരുന്ന പവന്‍വിലയാണ് ഇപ്പോള്‍ 51,280 രൂപയിലെത്തി നില്‍ക്കുന്നത്. ഒരുവര്‍ഷത്തിനിടെ വര്‍ദ്ധിച്ചത് 7,520 രൂപ. ഗ്രാമിന് ഇക്കാലയളവില്‍ 940 രൂപയും ഉയര്‍ന്നു. 5,470 രൂപയായിരുന്ന ഗ്രാം വിലയാണ് 6,410 രൂപയിലെത്തിയത്. ഇന്ന് 51,280 രൂപയാണ് ഒരു പവന് വില. ഈ വില കൊടുത്താല്‍ ഒരു പവന്‍ കിട്ടില്ല. ഇതോടൊപ്പം മൂന്ന് ശതമാനം ജി.എസ്.ടിയും 45 രൂപ ഹോള്‍മാര്‍ക്ക് ഫീസും അതിന്റെ 18 ശതമാനം ജി.എസ്.ടിയും പിന്നെ ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും നല്‍കണം. അതായത്, ഇന്നത്തെ പവന്‍വില പ്രകാരം ഏറ്റവും കുറഞ്ഞത് 55,550 രൂപയെങ്കിലും കൊടുത്താലെ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാനാകൂ. മനസ്സിനിഷ്ടപ്പെട്ട ഡിസൈനുകളുള്ള ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ചിലപ്പോള്‍ ഡിസൈന് ആനുപാതികമായി പണിക്കൂലിയും കൂടുതലായിരിക്കും. 20 ശതമാനം പണിക്കൂലി കൂട്ടിയാല്‍ ഒരു പവന്‍ ആഭരണത്തിന് 63,000 രൂപയെങ്കിലും കൊടുക്കണം. രാജ്യാന്തരവില ഔണ്‍സിന് 6 ഡോളറോളം ഉയര്‍ന്ന് 2,286.04 ഡോളറെന്ന റെക്കോഡിലാണ് ഇപ്പോഴുള്ളത്. വില വൈകാതെ 2,300 ഡോളര്‍ ഭേദിച്ചേക്കും. ഇതിന് ആനുപാതികമായി കേരളത്തിലെ വിലയും ഉയരും. ഡോളറിനെതിരെ രൂപയുടെ മൂല്യം താഴുന്നതും തിരിച്ചടിയാണ്.
◾https://dailynewslive.in/ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് അമ്പരപ്പിക്കുന്ന പരീക്ഷണങ്ങള്‍ നടത്തുന്ന കമ്പനിയാണ് ഓപണ്‍എ.ഐ. ചാറ്റ്ജിപിടിയും നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ചിത്രങ്ങള്‍ സൃഷ്ടിക്കുന്ന ഡാല്‍.ഇ-യും വിഡിയോ നിര്‍മിക്കുന്ന സോറ എ.ഐ-യുമൊക്കെ നെറ്റിസണ്‍സിനിടയില്‍ വലിയ തരംഗമാണുണ്ടാക്കുന്നത്. ഇപ്പോഴിതാ പുതിയ എ.ഐ അത്ഭുതവുമായി എത്തിയിരിക്കുകയാണ് സാം ആള്‍ട്ട്മാന്റെ കമ്പനി. ഇത്തവണ ടെക്സ്റ്റ്-ടു-വോയ്‌സ് സൃഷ്ടിക്കുന്നതിനുള്ള പ്ലാറ്റ്‌ഫോമായ വോയ്‌സ് എഞ്ചിനാണ് ഓപ്പണ്‍എഐ അവതരിപ്പിച്ചിരിക്കുന്നത്. ഒരാളുടെ 15 സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള റെക്കോര്‍ഡ് ചെയ്ത ശബ്ദം ഉപയോഗിച്ച് അതേ ശബ്ദം പുനര്‍നിര്‍മിക്കാന്‍ വോയിസ് എഞ്ചിന് സാധിക്കും. അതായത്, നിങ്ങളുടെ ഒരു വോയിസ് ക്ലിപ്പും ഒരു കുറിപ്പും അപ്ലോഡ് ചെയ്താല്‍ മതി, വോയിസ് എഞ്ചിന്‍ നിങ്ങളുടെ ശബ്ദത്തില്‍ ആ കുറിപ്പ് വായിക്കും. എന്നാല്‍, അവിടെ തീര്‍ന്നില്ല ഓപണ്‍എ.ഐയുടെ വോയിസ് എഞ്ചിന്റെ അത്ഭുതങ്ങള്‍. നിങ്ങളുടെ ശബ്ദത്തില്‍ ഏത് ഭാഷയിലും (നിങ്ങള്‍ക്ക് അറിയാത്തതാണെങ്കില്‍ പോലും) സംസാരിക്കാന്‍ വോയിസ് എഞ്ചിന് കഴിയും. ഇപ്പോള്‍ പരീക്ഷ ഘട്ടത്തിലാണ് ഈ സാങ്കേതിക വിദ്യ. ഗംഭീരമായ ടെക്നോളജി ആണെങ്കിലും മറ്റ് എ.ഐ സാങ്കേതികവിദ്യകളെ പോലെ വോയിസ് എഞ്ചിനും വലിയ ആശങ്ക പടര്‍ത്തുന്നുണ്ട്. ഡീപ്ഫേക്ക് അപകടസാധ്യതകള്‍ ഉയര്‍ത്തുമെന്നതാണ് അതില്‍ എടുത്തുപറയേണ്ട കാര്യം. എ.ഐ നിര്‍മിത ചിത്രങ്ങളും വിഡിയോകളും പോലെ തന്നെ എ.ഐ ഉപയോഗിച്ച് സൃഷ്ടിക്കുന്ന ശബ്ദങ്ങളും വ്യാജവാര്‍ത്താ പ്രചരണങ്ങള്‍ക്കും മറ്റ് കുറ്റകൃത്യങ്ങള്‍ക്കുമായി ഉപയോഗപ്പെടുത്തിയേക്കാം.
◾https://dailynewslive.in/ ‘മഞ്ഞുമ്മല്‍ ബോയ്സ്’ അതിന്റെ തമിഴ്നാട്ടിലെ കുതിപ്പ് തുടരുകയാണ്. ചിത്രം ഈ വര്‍ഷത്തെ തമിഴകത്തെ ഏറ്റവും വലിയ ഹിറ്റായി മാറിക്കഴിഞ്ഞു. ഇതില്‍ രജനികാന്തിന്റെ ലാല്‍ സലാം, ശിവകാര്‍ത്തികേയന്റെ അയലന്‍, ധനുഷിന്റെ ക്യാപ്റ്റന്‍ മില്ലര്‍ തുടങ്ങിയ ചിത്രങ്ങളെയെല്ലാം മഞ്ഞുമ്മല്‍ ബോയ്സ് പിന്നിലാക്കിയിരുന്നു. ഇപ്പോഴിതാ തമിഴകത്തെ സൂപ്പര്‍താരം സൂര്യയുടെ ലൈഫ് ടൈം ബെസ്റ്റ് തമിഴ്നാട് കളക്ഷന്‍ ചിത്രത്തെയും മഞ്ഞുമ്മല്‍ ബോയ്സ് മറികടന്നിരിക്കുകയാണ്. സിങ്കം 2 ന്റെ തമിഴ്‌നാട്ടിലെ ലൈഫ്ടൈം കളക്ഷനെയാണ് മഞ്ഞുമ്മല്‍ മറികടന്നിരിക്കുന്നത്. 2013 ല്‍ പുറത്തിറങ്ങിയ സിങ്കം 2 തമിഴ്‌നാട്ടില്‍ നിന്ന് ആകെ 60 കോടിയാണ് നേടിയതെങ്കില്‍ മഞ്ഞുമ്മല്‍ ബോയ്സ് ഇതിനകം 61 കോടി ഇതിനകം നേടികഴിഞ്ഞു. ഇതോടെ സൂര്യയുടെ കരിയറില്‍ തന്നെ ഏറ്റവും അധികം കളക്ഷന്‍ ലഭിച്ച സിനിമയെ മറികടന്ന് മഞ്ഞുമ്മല്‍ കുതിക്കുകയാണ്. അതേ സമയം ആദ്യദിനം വന്‍ പോസിറ്റീവ് അഭിപ്രായം നേടി മഞ്ഞുമ്മല്‍ ബോയ്സ് ബോക്സ് ഓഫീസില്‍ കുതിപ്പ് തുടങ്ങിയപ്പോള്‍ ആരും പ്രതീക്ഷിച്ചില്ല ചിത്രം മലയാളത്തിലെ എക്കാലത്തെയും വലിയ വിജയമാകുമെന്ന്. എന്നാല്‍ അത് യാഥാര്‍ഥ്യമായി. 200 കോടി ക്ലബ്ബിലെത്തുന്ന ആദ്യ മലയാള ചിത്രമായി മഞ്ഞുമ്മല്‍ ബോയ്സ്. ആന്ധ്രയിലും തെലങ്കാനയിലും ചിത്രത്തിന്റെ തെലുങ്ക് പതിപ്പാണ് റിലീസിന് ഒരുങ്ങുന്നത്. ഏപ്രില്‍ 6 നാണ് റിലീസ്.
◾https://dailynewslive.in/ 12 കോടി രൂപ മുടക്കി 100 കോടി ക്ലബ്ബിലടക്കം ഇടം നേടിയ ഗിരീഷ് എ.ഡി. ചിത്രം ‘പ്രേമലു’ ഒടിടി റിലീസിനൊരുങ്ങുന്നു. ഏപ്രില്‍ 12ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും ചിത്രത്തിന് വലിയ സ്വീകാര്യതയാണ് സിനിമയ്ക്കു ലഭിച്ചത്. തെലുങ്കില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ മലയാളം മൊഴിമാറ്റ ചിത്രമെന്ന പുലിമുരുകന്റെ നേട്ടം പ്രേമലു കടത്തിവെട്ടി. 12 കോടിയാണ് പുലിമുരുകന്‍ നേടിയത് എന്നാല്‍ പ്രേമലു 16 കോടിയോളമാണ് കലക്ഷന്‍ നേടിയത്. തമിഴ്നാട്ടില്‍ 6 കോടിയോളമാണ് ഇതിനകം ചിത്രം സ്വന്തമാക്കിയത്. കേരളത്തില്‍ മാത്രം 62 കോടിയോളം രൂപ ചിത്രം കലക്ട് ചെയ്തു. 135 കോടിയാണ് ആഗോളതലത്തില്‍ ചിത്രം ഇതുവരെ നേടിയത്. നസ്ലിന്‍, മമിത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രേമലു ഒരു മുഴുനീള റൊമാന്റിക് കോമഡി എന്റര്‍ടൈനര്‍ ആയാണ് ഒരുക്കിയിരിക്കുന്നത്. ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിട്ടുള്ളത്. ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരും അണിനിരക്കുന്നു. ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
◾https://dailynewslive.in/ വില്‍പനയില്‍ റെക്കോര്‍ഡുകള്‍ തിരുത്തുന്നത് ശീലമാക്കിയിരിക്കുകയാണ് വൈദ്യുത സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഓല ഇലക്ട്രിക് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്. തുടര്‍ച്ചയായി അഞ്ചാം മാസവും വില്‍പനയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചാണ് ഓലയുടെ മുന്നേറ്റം. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ 53,000ത്തിലേറെ ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഒല വിറ്റഴിച്ചത്. ഈ സാമ്പത്തിക വര്‍ഷം 3,28,785 സ്‌കൂട്ടറുകള്‍ വിറ്റ ഓല മുന്‍ വര്‍ഷത്തെ(1,52,741) അപേക്ഷിച്ച് 115 ശതമാനത്തിന്റെ വില്‍പന വളര്‍ച്ചയും സ്വന്തമാക്കി. 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ മാത്രം 1,19,310 ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഓല വിറ്റത്. മൂന്നാം പാദത്തില്‍ 84,133 സ്‌കൂട്ടറുകളായിരുന്നു വിറ്റത്. 42 ശതമാനത്തിന്റെ വില്‍പന വളര്‍ച്ചയാണ് മുന്‍ പാദ വര്‍ഷത്തെ അപേക്ഷിച്ച് കൈവരിക്കാനായത്. ഇന്ത്യന്‍ വൈദ്യുത സ്‌കൂട്ടര്‍ വിപണിയിലെ മേല്‍ക്കൈ നിലനിര്‍ത്താന്‍ തന്നെയാണ് ഓലയുടെ ശ്രമം. എല്ലാ സ്‌കൂട്ടറുകള്‍ക്കും അധിക ചാര്‍ജ് ഈടാക്കാതെ 80,000 കി.മീ അല്ലെങ്കില്‍ എട്ടു വര്‍ഷം(ഏതാണോ ആദ്യം) വാറണ്ടി നല്‍കാനുള്ള തീരുമാനം ഇതിലൊന്നാണ്. വാറണ്ടി 4,999 രൂപ നല്‍കി 1,25,000 കി.മീ വരെ ദീര്‍ഘിപ്പിക്കാനും ഓല ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്. നിലവില്‍ ആറ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഓല വിപണിയിലെത്തിക്കുന്നുണ്ട്. എസ് 1 പ്രോ, എസ് 1 എയര്‍, എസ് 1 എക്‌സ് +, എസ് 1 എക്‌സ്-2കിലോവാട്ട്അവര്‍, 3കിലോവാട്ട്അവര്‍, 4കിലോവാട്ട്അവര്‍ എന്നിവയാണ് അവ.
◾https://dailynewslive.in/ സ്വതന്ത്രമായ വ്യക്തിത്വമുള്ള കഥകള്‍. ഭാഷയുടെ ലാളിത്യവും രചനയുടെ സൗന്ദര്യവും കൊണ്ട് അനുവാചകരെ തന്നിലേക്ക് അടുപ്പിക്കുന്നവ. പാരായണ സുഭഗമായ ലളിത ഘടനയിലൂടെ മിഴിവാര്‍ന്ന കഥാപാത്രങ്ങളെ ജി. വാസുദേവന്‍ സൃഷ്ടിച്ചിട്ടുണ്ട്. മനുഷ്യബന്ധങ്ങളുടെ ഉള്ളിലേക്ക് നോക്കാനാണ് കഥാകൃത്ത് ശ്രമിക്കുന്നത്. പൊരുത്തക്കേടുകള്‍ക്കും അസ്വാരസ്യങ്ങള്‍ക്കുമിടയില്‍ കിടന്നു വീര്‍പ്പുമുട്ടുന്ന മനസ്സുകളെ തേടിയാണ് വാസുദേവന്റെ യാത്ര. പ്രണയത്തിന്റെ രസവിന്യാസങ്ങള്‍ കൈയ്യൊതുക്കത്തോടെ അവതരിപ്പിച്ചിരിക്കുന്നു എഴുത്തുകാരന്‍. ‘വഴിപാട്’. ജി. വാസുദേവന്‍. മംഗളോദയം. വില 94 രൂപ.
◾https://dailynewslive.in/ കോവിഡിന് ശേഷം ഇന്ത്യക്കാരുടെ ശ്വാസകോശത്തിനുണ്ടായ ക്ഷതം യൂറോപ്യരെയും ചൈനക്കാരെയും അപേക്ഷിച്ച് വളരെക്കൂടുതലാണെന്ന് പഠനം. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജിലെ പള്‍മനറി മെഡിസിന്‍ വിഭാഗത്തിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച ഗവേഷണം നടത്തിയത്. ഇന്ത്യയിലെ കോവിഡ് ബാധിതരിലുണ്ടായിരുന്ന സഹരോഗാവസ്ഥകളുടെ ഉയര്‍ന്ന തോതാകാം ഇതിനു പിന്നിലെന്നും ഗവേഷകര്‍ വിലയിരുത്തുന്നു. കോവിഡിന്റെ ആദ്യ തരംഗ സമയത്ത് രോഗബാധിതരായ 207 പേരിലാണ് പഠനം നടത്തിയത്. 2020 ഓഗസ്റ്റ് 11നും 2021 ജനുവരി 14നും ഇടയില്‍ നടത്തിയ ഈ പഠനത്തിനിടെ ഈ രോഗികളുടെ ശ്വാസകോശത്തിനുണ്ടായ ക്ഷതം വിലയിരുത്തി. ലങ് ഫങ്ഷന്‍ ടെസ്റ്റ്, വ്യായാമ ശേഷി, ചെസ്റ്റ് റേഡിയോഗ്രാഫി, ജീവിതനിലവാരം എന്നിവയിലൂടെയാണ് ശ്വാസകോശത്തിന്റെ ആരോഗ്യം പഠനസംഘം അളന്നത്. ചെറിയ അളവില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് അടങ്ങിയ ഗ്യാസ് ശ്വസിക്കുമ്പോള്‍ രക്തപ്രവാഹത്തിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഓക്‌സിജന്റെ തോത് അളക്കുന്ന ഡിഫ്യൂസിങ് കപ്പാസിറ്റി ഫോര്‍ കാര്‍ബണ്‍ മോണോക്‌സൈഡ്(ഡിഎല്‍സിഒ) ടെസ്റ്റും ഗവേഷകര്‍ നടത്തി. പഠനത്തില്‍ പങ്കെടുത്തവരില്‍ 44.4 ശതമാനം പേരുടെയും ഡിഎല്‍സിഒ കുറവായിരുന്നതായും ഇവരിലെ ഓക്‌സിജന്‍ വ്യാപന ശേഷി(ഡിഫ്യൂസിങ് കപ്പാസിറ്റി) 80 ശതമാനത്തിന് താഴെയായിരുന്നതായും ഗവേഷകര്‍ നിരീക്ഷിച്ചു. വിദേശ പഠനങ്ങളിലെ ഫലവുമായി ഇവയെ താരതമ്യം ചെയ്തതില്‍ നിന്നാണ് ഇന്ത്യക്കാരുടെ ശ്വാസകോശത്തില്‍ കോവിഡ് ഏല്‍പ്പിച്ച ക്ഷതം കൂടുതല്‍ ആഴത്തിലുള്ളതാണെന്ന് ഗവേഷകര്‍ കണ്ടെത്തിയത്. ഇതിന്റെ പിന്നിലെ കാരണം ഇന്ത്യക്കാരിലെ വ്യാപകമായ സഹരോഗാവസ്ഥകളാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഗവേഷണത്തില്‍ പങ്കെടുത്തവരില്‍ 72.5 ശതമാനത്തിനും ഏതെങ്കിലും തരത്തിലുള്ള സഹരോഗാവസ്ഥകളുണ്ടായിരുന്നു. 40.1 ശതമാനത്തിന് രണ്ടോ അതിലധികമോ സഹരോഗാവസ്ഥകള്‍ ഉള്ളതായും ഗവേഷകര്‍ നിരീക്ഷിച്ചു. പ്രമേഹം, ഹൈപ്പര്‍ടെന്‍ഷന്‍, വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങള്‍, ഹൃദ്രോഗം, വൃക്കരോഗം പോലുള്ള സഹരോഗാവസ്ഥകളാണ് ഇന്ത്യക്കാരിലെ ശ്വാസകോശ ക്ഷതത്തിന്റെ ആക്കം കൂട്ടുന്നതെന്നും ഗവേഷണറിപ്പോര്‍ട്ട് പറയുന്നു. പിഎല്‍ഒഎസ് ഗ്ലോബല്‍ പബ്ലിക് ഹെല്‍ത്ത് ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.44, പൗണ്ട് – 104.91, യൂറോ – 89.89, സ്വിസ് ഫ്രാങ്ക് – 91.86, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.31, ബഹറിന്‍ ദിനാര്‍ – 221.37, കുവൈത്ത് ദിനാര്‍ -271.20, ഒമാനി റിയാല്‍ – 216.75, സൗദി റിയാല്‍ – 22.24, യു.എ.ഇ ദിര്‍ഹം – 22.72, ഖത്തര്‍ റിയാല്‍ – 22.91, കനേഡിയന്‍ ഡോളര്‍ – 61.44.