◾https://dailynewslive.in/ മൂന്നാം വട്ടവും അധികാരം ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പ് പ്രചാരണവുമായി മുന്നോട്ട് പോകുന്ന ബിജെപി നേതൃത്വത്തെ ആശങ്കയിലാക്കി സര്‍വെ റിപ്പോര്‍ട്ടുകള്‍. ഉത്തരേന്ത്യയിലെ സീറ്റുകള്‍ കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രാജസ്ഥാനിലും ഹരിയാനയിലും മഹാരാഷ്ട്രയിലും സീറ്റുകള്‍ കുറഞ്ഞേക്കാമെന്നാണ് സര്‍വ്വെ റിപ്പോര്‍ട്ടുകള്‍. അതേസമയം ഓരോ സീറ്റിലും പ്രധാനമന്ത്രിയെ എത്തിച്ച് സ്ഥിതി നേരിടാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ആലോചന.
◾https://dailynewslive.in/ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിഎസ്ഡിഎസ് നടത്തിയ പ്രീ പോള്‍ സര്‍വേയില്‍ 79 ശതമാനം ആളുകളും മതേതര ഇന്ത്യ എന്ന ആശയത്തിനൊപ്പമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ ഹിന്ദുക്കള്‍ക്ക് മാത്രമല്ല, എല്ലാ മതങ്ങള്‍ക്കും തുല്യതയുള്ള രാജ്യമാണ് എന്നതിനെ 80 ശതമാനം ഹിന്ദു മത വിശ്വാസികളും പിന്തുണയ്ക്കുന്നു. രാജ്യത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത ഞെട്ടിപ്പിക്കും വിധം ഇടിയുന്നു എന്നതാണ് സര്‍വെയിലെ അമ്പരപ്പിക്കുന്ന ഒരു കണ്ടെത്തല്‍. 2019 ല്‍ 78 ശതമാനം ആളുകളും തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പൂര്‍ണ്ണ വിശ്വാസം രേഖപെടുത്തിയിരുന്നു. എന്നാല്‍ ഇത്തവണ അത് 42 ശതമാനം ആയി ഇടിഞ്ഞു. 58 ശതമാനം ആളുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഏതെങ്കിലും തരത്തില്‍ അവിശ്വാസം രേഖപ്പെടുത്തി. 100 പാര്‍ലമെന്റ് മണ്ഡലങ്ങളിലെ 100 നിയമസഭാ മണ്ഡലങ്ങളില്‍ നിന്നുള്ള 400 പോളിങ് സ്റ്റേഷനുകളിലാണ് സര്‍വേ നടത്തിയത്.
◾https://dailynewslive.in/ 62 ദിവസം നീണ്ടുനിന്ന സമരം നിര്‍ത്തി സിപിഒ റാങ്ക് ഹോള്‍ഡേഴ്സ്. സര്‍ക്കാര്‍ കൈവിട്ടതോടെ അര്‍ഹതപ്പെട്ട ജോലിയെന്ന സ്വപ്നം നേടിയെടുക്കാനാവാതെ അവര്‍ കണ്ണീരോടെ സമരം അവസാനിപ്പിച്ചു. ഊണും ഉറക്കവുമില്ലാതെ കഷ്ടപ്പെട്ട് പഠിച്ച് റാങ്ക് ലിസ്റ്റില്‍ കയറിപ്പറ്റിയവരില്‍ പലര്‍ക്കും ഇനിയൊരു പരീക്ഷപോലും എഴുതാനാവില്ല. എല്ലാം അവസാനിപ്പിച്ച് കലങ്ങിയ കണ്ണുകളും പിടയുന്ന മനസുമായാണ് അവര്‍ തലസ്ഥാന നഗരി വിട്ടത്.
*പുളിമൂട്ടില്‍ സില്‍ക്സിന്റെ വഴിത്തിരിവുകള്‍-8*
2000 ജൂലൈ 3 ന് പുളിമൂട്ടില്‍ സില്‍ക്ക ഹൗസിന്റെ സ്ഥാപകനായ ചാക്കോ ഔസേഫിന്റെ മകന്‍ ഔസേഫ് ചാക്കോക്ക് പരിശുദ്ധ സഭയില്‍ അല്‍മായര്‍ക്ക് ലഭിക്കാവുന്ന ഉന്നത ബഹുമതിയായ ഷെവലിയര്‍ പദവി ലഭിച്ചു.
*നൂറിന്റെ നിറവിലെത്തിയ പുളിമൂട്ടില്‍ സില്‍ക്സ് 2024 ല്‍ ശതാബ്ദി വര്‍ഷം ആഘോഷിക്കുന്നു*
◾https://dailynewslive.in/ ‘ദി കേരള സ്റ്റോറി’ തല്‍ക്കാലം പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്ന് താമരശ്ശേരി രൂപത. രൂപതയ്ക്കു കീഴിലെ 120 കെ.സി.വൈ.എം യൂനിറ്റുകളില്‍ ഇന്ന് സിനിമ പ്രദര്‍ശിപ്പിക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, തിരഞ്ഞെടുപ്പിന് മുന്‍പ് സിനിമ പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്നും ഇതുസംബന്ധിച്ച ചര്‍ച്ചകളില്‍ നിന്നും വിട്ടുനില്‍ക്കണം എന്നുമുള്ള തീരുമാനത്തിലേക്കാണ് രൂപത ഇപ്പോള്‍ എത്തിയിരിക്കുന്നത്. ചിത്രം പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെയാണ് നിലപാട് മാറ്റം.
◾https://dailynewslive.in/ എസ്എന്‍ഡിപി യോഗങ്ങളിലും വനിത സംഘങ്ങളിലും കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുമെന്ന് ഇടുക്കിയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സംഗീത വിശ്വനാഥന്‍. ലവ് ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ടെന്നും ഇത്തരം വിപത്തുകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ മുമ്പും എസ്എന്‍ഡിപി യോഗത്തില്‍ നടത്തിയിട്ടുണ്ടെന്നും കുടുംബ യോഗങ്ങളിലും ഇത് ചര്‍ച്ച ചെയ്യണ്ട വിഷയമാണെന്നും സംഗീത വിശ്വനാഥന്‍.
◾https://dailynewslive.in/ സിഎഎ, സിദ്ധാര്‍ത്ഥന്റെ മരണം, വന്യജീവി വിഷയം തുടങ്ങി വിവിധ വിഷയങ്ങളില്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളെ നിശിതമായി വിമര്‍ശിച്ച് ഡോ തിയഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പോലീത്ത. പൗരത്വ ഭേദഗതി നിയമം തുല്യ അവകാശങ്ങള്‍ ഉള്ള ഇന്ത്യന്‍ പൗരന്മാരെ പല തട്ടിലാക്കുന്നുവെന്ന് വിമര്‍ശിച്ച അദ്ദേഹം നിയമത്തെ വര്‍ഗീയ വികാരം കുത്തിയിളക്കാനും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ കാറ്റില്‍ പറത്താനും ഉപയോഗിക്കുന്നത് അപകടകരമാണെന്ന് ചൂണ്ടിക്കാട്ടി.
◾https://dailynewslive.in/ കത്തോലിക്കാ സഭയുടെ പേരു പറഞ്ഞ് വർഗീയതയുടെ വിഷം വിളമ്പാൻ ആരും ഇലയിടേണ്ടെന്ന് ദീപിക ദിനപത്രത്തിന്റെ മുഖപ്രസംഗം. ആഗോള ഇസ്‌ലാമിക തീവ്രവാദത്തെയും ഹിന്ദു വർഗീയവാദത്തെയും ന്യൂനപക്ഷ വിരുദ്ധതയെയും അഹിംസാമാർഗങ്ങളിലൂടെ എതിർത്തിട്ടുള്ള കത്തോലിക്കാ സഭ സ്വന്തം ചെലവിൽ ഒരു വർഗീയപ്രസ്ഥാനത്തെയും വളർത്തിയെടുക്കില്ലെന്നും, മതത്തെ രക്ഷിക്കാൻ ഇറങ്ങിയിരിക്കുന്നവരെക്കൊണ്ടു മറ്റുള്ളവർക്കു ജീവിക്കാനാകാത്ത സ്ഥിതി വളരുകയാണെന്നും. തൊഴിലില്ലായ്മയും സാമ്പത്തിക അസമത്വങ്ങളും അഴിമതിയും അഴിമതിവിരുദ്ധ നിഴൽയുദ്ധങ്ങളും ജനാധിപത്യ ധ്വംസനവും മതധ്രുവീകരണവും ഉൾപ്പെടെ നൂറായിരം നീറ്റലുകളെ മറക്കാനുള്ള ഒറ്റമൂലിയായി മതത്തെ ദുരുപയോഗിക്കുന്നവരുടെ എണ്ണം കൂടുകയാണെന്നും എഡിറ്റോറിയലിൽ വ്യക്തമാക്കി.
◾https://dailynewslive.in/ കളി സ്ഥലങ്ങളില്ലാത്ത സ്‌കൂളുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. കളി സ്ഥലങ്ങളില്ലാത്ത സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കാനാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്. സ്‌കൂളുകളില്‍ കളിസ്ഥലങ്ങള്‍ ഏത് അളവില്‍ വേണം എന്നതിനെക്കുറിച്ചും കളി സ്ഥലങ്ങളില്‍ ഒരുക്കേണ്ട സൗകര്യങ്ങളെ കുറിച്ചും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
*കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണ്‍*
കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണില്‍ ഇപ്പോള്‍ സ്വര്‍ണവിലയുടെ 90 ശതമാനവും വായ്പയായി ലഭിക്കുന്നു. ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. മാക്സിമം കയ്യില്‍ കിട്ടുമ്പോള്‍ മറ്റെവിടെ പോകാന്‍.
*കൂടുതല്‍ വിവരങ്ങള്‍ക്ക് : ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*
◾https://dailynewslive.in/ വിശ്വപ്രസിദ്ധമായ തൃശൂര്‍ പൂരത്തിനു കൊടിയേറി. പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്പാടി – പാറമേക്കാവ് ക്ഷേത്രങ്ങളില്‍ കൊടിയേറ്റു നടന്നു. 19നാണു പൂരം. 17ന് രാത്രി 7ന് സാംപിള്‍ വെടിക്കെട്ട്.
◾https://dailynewslive.in/ ആനകളുടെ 50 മീറ്റര്‍ ചുള്ളളവില്‍ ആളും മേളവും പാടില്ലെന്ന സര്‍ക്കുലറിനെതിരെ പ്രതിഷേധം ശക്തമായതോടെ പിന്‍വാങ്ങി വനംവകുപ്പ്. തൃശ്ശൂര്‍ പൂരത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ സര്‍ക്കുലറാണ് പാറമക്കേവ് തിരുവമ്പാടി ദേവസ്വം ഭാരവാഹികളും ആന ഉടമകളും രംഗത്തെത്തിയതോടെ പിന്‍വലിച്ചത്. പൂരം നടത്തിപ്പിന് പ്രശ്നമുണ്ടാകില്ലെന്നും വിവാദ നിര്‍ദേശങ്ങള്‍ പിന്‍വലിക്കുമെന്നും വനംമന്ത്രി അറിയിച്ചു. ആനകളില്‍ നിന്നും മേളക്കാരും മറ്റും 50 മീറ്റര്‍ ദൂരം പാലിക്കണം എന്നത് ഒരിക്കലും പ്രായോഗികമല്ലെന്നും വനം വകുപ്പിന്റെ സര്‍ക്കുലര്‍ ഉടന്‍ പിന്‍വലിക്കണമെന്നും ഇരു ദേവസ്വങ്ങളും ആവശ്യപ്പെട്ടിരുന്നു.
◾https://dailynewslive.in/ കോടതിയില്‍ എന്റെ സ്വകാര്യത നിലവില്‍ സുരക്ഷിതമല്ലെന്ന തിരിച്ചറിവ് ഏറെ ഭയപ്പെടുത്തുന്നതാണെന്നും ഇരയാക്കപ്പെട്ട വ്യക്തിയുടെ നീതിക്ക് കോട്ട കെട്ടി കരുത്ത് പകരേണ്ട കോടതിയില്‍ നിന്നും ഇത്തരം ഒരു ദുരനുഭവം ഉണ്ടാകുമ്പോള്‍ തകരുന്നത് മുറിവേറ്റ മനുഷ്യരും അഹങ്കരിക്കുന്നത് മുറിവേല്‍പ്പിച്ച നീചരുമാണെന്നത് സങ്കടകരമാണെന്നും അതിജീവിത. നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിക്കപ്പെട്ടുവെന്ന ജില്ലാ ജഡ്ജിയുടെ വസ്തുതാന്വേഷണ റിപ്പോര്‍ട്ടിലാണ് അതിജീവിതയുടെ പ്രതികരണം.
*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*
*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*
മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾https://dailynewslive.in/ ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ഏപ്രില്‍ 19-ന് വെളിപ്പെടുത്തുമെന്ന് പിതാവ് ജെയിംസ് ജോസഫ്. ജെസ്‌ന കേസില്‍ ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ അപാകതകള്‍ സംഭവിച്ചെന്നും മകള്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഒരിക്കലെങ്കിലും തന്നെ ബന്ധപ്പെടുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മകളുടെ തിരോധാനം വര്‍ഗീയമായിപോലും ഉപയോഗിക്കാന്‍ ശ്രമം നടന്നുവെന്നും ലൗജിഹാദ് അടക്കമുള്ള വിഷയങ്ങള്‍ക്ക് ഈ തിരോധാനവുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
◾https://dailynewslive.in/ ഐഎന്‍ടിയുസി നേതാവ് സത്യന്റെ കൊലപാതക കേസ് പുനരന്വേഷിക്കണം എന്നാവശ്യപെട്ടു കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി. സിപിഎം നേരിട്ട് നടത്തിയ കൊലപാതകം എന്ന നേതാവിന്റെ വെളിപ്പെടുത്തലിലാണ് പരാതി. മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിന്‍ സി ബാബു സിപിഎം സംസ്ഥാന സെക്രട്ടറിക്ക് അയച്ച കത്തിലാണ് വിവാദ പരാമര്‍ശം.
◾https://dailynewslive.in/ ഇരുനൂറ് കോടിയിലധികം കളക്ഷന്‍ നേടിയ മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ നിര്‍മാതാക്കളുടെ ബാങ്ക് അകൗണ്ടുകള്‍ മരവിപ്പിക്കാന്‍ എറണാകുളം സബ് കോടതി ഉത്തരവ്. ചിത്രത്തിന്റെ നിര്‍മാണ കമ്പനിയായ പറവ ഫിലിംസിന്റേയും പാര്‍ട്ണര്‍ ഷോണ്‍ ആന്റണിയുടെയും നാല്‍പതു കോടി രുപയുടെ ബാങ്ക് അക്കൗണ്ടാണ് മരവിപ്പിക്കാന്‍ ഉത്തരവിട്ടത്. ചിത്രത്തിന്റെ നിര്‍മാണത്തിന് ഏഴു കോടി രൂപ മുതല്‍ മുടക്കിയ അരൂര്‍ സ്വദേശി സിറാജ് വലിയത്തറ ഹമീദിന് വാഗ്ദാനം ചെയ്ത നാല്‍പതു ശതമാനം ലാഭ വിഹിതമോ മുതല്‍മുടക്കോ നല്‍കാതെ നിര്‍മാതാക്കള്‍ കബളിപ്പിച്ചെന്നാണ് പരാതി. ഹര്‍ജിയില്‍ ചിത്രത്തിന്റെ നിര്‍മാതക്കളായ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്ക് കോടതി നോട്ടീസ് അയച്ചു.
◾https://dailynewslive.in/ സംസ്ഥാനത്ത് ഇന്നും പരക്കെ വേനല്‍ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.. എല്ലാ ജില്ലകളിലും മഴ കിട്ടാനിടയുണ്ട്. ഇടിമിന്നലും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റും ഉണ്ടാകും. ചൊവ്വാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
◾https://dailynewslive.in/ രാമേശ്വരം കഫേ സ്ഫോടനക്കേസില്‍ ഇന്നലെ അറസ്റ്റിലായ അബ്ദുള്‍ മത്തീന്‍ താഹയാണ് സ്ഫോടനം ആസൂത്രണം ചെയ്തെന്ന് എന്‍ഐഎ. സ്ഫോടനത്തിന് മുമ്പ് ഒരാഴ്ചയോളം താഹ രാമേശ്വരം കഫേയില്‍ സ്ഥിരമായി എത്തിയിരുന്നു. ഇപ്പോള്‍ അറസ്റ്റിലായ മുസാവിറിനെയും നേരത്തേ അറസ്റ്റിലായ സഹായി മുസ്സമ്മലിനെയും ചേര്‍ത്താണ് സ്ഫോടനത്തിന് പദ്ധതിയിട്ടത്. മുസ്സമ്മലിനെ ബോംബിനാവശ്യമായ ഐഇഡി എത്തിക്കാന്‍ ഏല്‍പിച്ചുവെന്നും മുസാവിറിനെ ബോംബ് വയ്ക്കാന്‍ ചുമതലപ്പെടുത്തിയെന്നും എന്‍ഐഎ വിവരിച്ചു.
◾https://dailynewslive.in/ പ്രധാനമന്ത്രി നരേന്ദ്രമോദിയും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സും തമ്മിലുള്ള അഭിമുഖം സംപ്രേഷണം ചെയ്യാന്‍ പ്രസാര്‍ ഭാരതിക്ക് അനുമതി നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍. തിരഞ്ഞെടുപ്പ് കമ്മിഷനില്‍നിന്ന് ഔദ്യോഗിക അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ 45 മിനിട്ട് നീണ്ടുനില്‍ക്കുന്ന അഭിമുഖം പ്രക്ഷേപണം ചെയ്യാനുള്ള നീക്കം പ്രസാര്‍ ഭാരതി ഉപേക്ഷിച്ചു.
◾https://dailynewslive.in/ ഗോവയില്‍ അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ 20 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ കണ്ടെത്തിയ നിര്‍മാണമേഖലയില്‍ ജോലിചെയ്യുന്ന 20 തൊഴിലാളികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരി നിര്‍മാണത്തൊഴിലാളിയുടെ മകളാണെന്നാണ് പോലീസ് നല്‍കുന്നവിവരം.
◾https://dailynewslive.in/ ഓസ്ട്രേലിയയിലെ സിഡ്നിയില്‍ ഷോപ്പിങ് മാളില്‍ ആക്രമണം. ആറ് പേരെ അക്രമി കുത്തിക്കൊന്നു. 9 മാസം പ്രായമായ കുഞ്ഞിനും കുത്തേറ്റു എന്നാണ് വിവരം. അക്രമിയെ പൊലീസ് വെടിവെച്ച് കൊന്നു. ഭീകരാക്രമണമാണെന്നാണ് പൊലീസ് സംശയിക്കുന്നത്.
◾https://dailynewslive.in/ ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ് പഞ്ചാബ് കിംഗ്സിനെ നേരിടും. വൈകിട്ട് 7.30ന് പഞ്ചാബ് കിംഗ്സിന്റെ ഹോംഗ്രൗണ്ടിലാണ് കളി തുടങ്ങുക. ഐപിഎല്ലിലെ ആദ്യ നാല് മത്സരങ്ങളും ജയിച്ച് കരുത്ത് തെളിയിച്ച രാജസ്ഥാന്‍ റോയല്‍സ് കഴിഞ്ഞ കളിയില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റിരുന്നെങ്കിലും പോയിന്റ് നിലയില്‍ ഇപ്പോഴും ഒന്നാം സ്ഥാനത്താണ്.
◾https://dailynewslive.in/ ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം ഏപ്രില്‍ 5ന് അവസാനിച്ച ആഴ്ചയില്‍ 2.98 ബില്യണ്‍ ഡോളര്‍ വര്‍ധിച്ച് (25,000 കോടി രൂപ) 648.56 ബില്യണ്‍ ഡോളറിലെത്തി (54 ലക്ഷം കോടി രൂപ). എക്കാലത്തെയും ഉയര്‍ന്ന നിരക്കാണിതെന്ന് റിസര്‍വ് ബാങ്കിന്റെ ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതില്‍ സ്വര്‍ണ ശേഖരം 2.4 ബില്യണ്‍ ഡോളര്‍ (20,000 കോടി രൂപ) വര്‍ധിച്ച് 54.56 ബില്യണ്‍ ഡോളറിലെത്തി (45 ലക്ഷം കോടി രൂപ). കരുതല്‍ ശേഖരത്തിന്റെ പ്രധാന ഘടകമായ വിദേശ കറന്‍സി ആസ്തി 549 മില്യണ്‍ ഡോളര്‍ (4,600 കോടി രൂപ) വര്‍ധിച്ച് 571.166 ബില്യണ്‍ ഡോളറായി (4,800 കോടി രൂപയായി). റിസര്‍വ് ബാങ്കിന്റെ ഇടപെടലും കരുതല്‍ ശേഖരത്തില്‍ സൂക്ഷിച്ചിരിക്കുന്ന വിദേശ ആസ്തികളുടെ മൂല്യത്തകര്‍ച്ചയുമാണ് ഇതിലെ മാറ്റങ്ങള്‍ക്ക് കാരണം. വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ അന്താരാഷ്ട്ര നാണ്യ നിധിയുമായുള്ള ഇന്ത്യയുടെ കരുതല്‍ നില 9 മില്യണ്‍ ഡോളര്‍ (75 കോടി രൂപ) ഉയര്‍ന്ന് 4.669 ബില്യണ്‍ ഡോളറിലെത്തിയതായി (39,000 കോടി രൂപ) ആര്‍.ബി.ഐ കണക്കുകള്‍ വ്യക്തമാക്കി. എസ്.ഡി.ആര്‍ 24 മില്യണ്‍ (200 കോടി രൂപ) ഡോളര്‍ വര്‍ധിച്ച് 18.17 ബില്യണ്‍ ഡോളറായി (15 ലക്ഷം കോടി രൂപ). എസ്.ഡി.ആര്‍ എന്നത് ഒരു അന്താരാഷ്ട്ര കരുതല്‍ ആസ്തിയാണ്. ഇത് കറന്‍സിയല്ല. എന്നാല്‍ ഇതിന്റെ മൂല്യം യു.എസ് ഡോളര്‍, യൂറോ, ചൈനീസ് റെന്‍മിന്‍ബി, ജാപ്പനീസ് യെന്‍, ബ്രിട്ടീഷ് പൗണ്ട് സ്റ്റെര്‍ലിംഗ് എന്നിങ്ങനെ അഞ്ച് കറന്‍സികളെ അടിസ്ഥാനമാക്കിയുള്ളതാണ്. റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട് പ്രകാരം 2023 കലണ്ടര്‍ വര്‍ഷത്തില്‍ വിദേശനാണ്യ ശേഖരത്തില്‍ മൊത്തം 5800 കോടി ഡോളറിന്റെ വര്‍ധനയാണുണ്ടായത്.
◾https://dailynewslive.in/ വാട്‌സ്ആപ്പ് സ്റ്റാറ്റസുകള്‍ ഇന്‍സ്റ്റഗ്രാമിലും പങ്കിടാന്‍ കഴിയുന്ന ഫീച്ചര്‍ വാട്‌സ്ആപ്പില്‍ ഉടന്‍ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉപയോക്താക്കള്‍ക്ക് വാട്‌സാപ്പ് സ്റ്റാറ്റസിലൂടെ മീഡിയ ഷെയറിങ് എളുപ്പത്തില്‍ സാധ്യമാക്കുന്നതാണ് ഫീച്ചര്‍. വാട്‌സ്ആപ്പില്‍ പങ്കിടുന്ന സ്റ്റാറ്റസുകള്‍ ഇന്‍സ്ഗ്രാം സ്റ്റോറിയില്‍ കാണാന്‍ കഴിയുന്നതാണ് ഫീച്ചര്‍. ഫീച്ചര്‍ നിലവില്‍ നിര്‍മ്മാണ ഘട്ടത്തിലാണ്. ഫീച്ചര്‍ അടുത്ത അപ്‌ഡേറ്റില്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്‍സ്റ്റാഗ്രാമില്‍ വാട്സ്ആപ്പ് സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ പങ്കിടണമെങ്കില്‍ ഉപയോക്താക്കള്‍ ക്രോസ്-പോസ്റ്റിംഗ് ഓപ്ഷന്‍ ആക്ടീവ് ആക്കേണ്ടതുണ്ട്. ഉപയോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും പോസ്റ്റ് ആക്റ്റിവേഷന്‍ ഫീച്ചര്‍ ഒഴിവാക്കാനാകും, കൂടാതെ അവരുടെ ഇന്‍സ്റ്റാഗ്രാം സ്റ്റോറി ഓഡിയന്‍സ് സെറ്റിങ്‌സ് വഴി ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട ഉള്ളടക്കത്തിന്റെ വിസിബിലിറ്റി നിയന്ത്രിക്കാനും കഴിയും. വാട്സ്ആപ്പ് സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ ഇന്‍സ്റ്റാഗ്രാമിലേക്ക് നേരിട്ട് പങ്കിടുന്നത് എളുപ്പമാക്കുന്നതിലൂടെ ഈ ഫീച്ചര്‍ ഒന്നിലധികം പ്ലാറ്റ്ഫോമുകളിലേക്ക് നീട്ടും. വാട്സ്ആപ്പിലും ഇന്‍സ്റ്റാഗ്രാമിലും വെവ്വേറെ അപ്ഡേറ്റുകള്‍ പോസ്റ്റുചെയ്യുന്നതിനുപകരം, ഉപയോക്താക്കള്‍ക്ക് ഒറ്റ സ്റ്റെപ്പില്‍ ടാസ്‌ക് പൂര്‍ത്തിയാക്കാന്‍ കഴിയും.
◾https://dailynewslive.in/ ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മ്മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ഉത്തരവ്. അരൂര്‍ സ്വദേശി സിറാജ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് എറണാകുളം സബ് കോടതി ഉത്തരവ്. ഏഴു കോടി മുടക്കിയിട്ട് ലാഭവിഹിതമോ മുടക്കുമുതലോ നല്‍കിയില്ലെന്നാണ് പരാതി. ചിത്രത്തിന്റെ നിര്‍മ്മാണ കമ്പനിയായ പറവ ഫിലിംസിന്റെയും പാര്‍ട്ണര്‍ ഷോണ്‍ ആന്റണിയുടെയും 40 കോടി രൂപയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനാണ് കോടതി ഉത്തരവിട്ടത്. ചിത്രത്തിന്റെ നിര്‍മാണത്തിന് 7 കോടി മുതല്‍ മുടക്കിയെന്നാണു സിറാജ് വലിയത്തറ ഹമീദ് സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നത്. 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്തു നിര്‍മ്മാതാക്കള്‍ പണം കൈപ്പറ്റിയ ശേഷം ലാഭമോ മുതല്‍മുടക്കോ നല്‍കാതെ കബളിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. ആഗോള തലത്തില്‍ ഇതുവരെ 220 കോടി രൂപ കളക്ഷന്‍ നേടിയിട്ടുണ്ടെന്നും ഒടിടി പ്ലാറ്റ്ഫോമുകള്‍ മുഖേന 20 കോടിയോളം രൂപ നേടിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്കു കോടതി നോട്ടീസ് അയച്ചു. മലയാള സിനിമാ ചരിത്രത്തില്‍ 200 കോടി ക്ലബില്‍ ഇടം നേടുന്ന ആദ്യ ചിത്രമാണു മഞ്ഞുമ്മല്‍ ബോയ്‌സ്. ഫെബ്രുവരി 22നാണു തിയറ്ററുകളിലെത്തിയത്. തമിഴ് ഡബ്ബിങ്ങില്ലാതെ തമിഴ്‌നാട്ടില്‍ 50 കോടി നേടുന്ന ആദ്യ ഇതരഭാഷാ ചിത്രമാണ്.
◾https://dailynewslive.in/ പാവക്കുട്ടി ക്രിയേഷന്‍സിന്റെ ബാനറില്‍ ഷിജ ജിനു നിര്‍മ്മിച്ച് അമന്‍ റാഫി സംവിധാനം ചെയ്ത് തെന്നിന്ത്യന്‍ നായിക സോണിയ അഗര്‍വാള്‍, ജിനു ഇ തോമസ്, മെറീന മൈക്കിള്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ‘ബിഹൈന്‍ഡ്ഡ്’ എന്ന ചിത്രത്തിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ എത്തുന്ന ചിത്രത്തില്‍ കാതല്‍ കൊണ്ടൈന്‍, 7ജി റൈന്‍ബൗ കോളനി, മധുരൈ, പുതുപെട്ടൈ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലെ നായിക സോണിയയെ കൂടാതെ നോബി മര്‍ക്കോസ്, സിനോജ് വര്‍ഗീസ്, അമന്‍ റാഫി, സുനില്‍ സുഖദ, വി കെ ബൈജു, ശിവജി ഗുരുവായൂര്‍, കണ്ണന്‍ സാഗര്‍, ജെന്‍സണ്‍ ആലപ്പാട്ട്, ശിവദാസന്‍ മാറമ്പിള്ളി, അമ്പിളി സുനില്‍ തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷിജ ജിനു തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്. മകളെ ജീവന് തുല്യം സ്നേഹിക്കുന്ന അമ്മയും, തുടര്‍ന്ന് ഒരു പ്രത്യേക സാഹചര്യത്തില്‍ ഇവര്‍ നേരിടേണ്ടി വരുന്ന ഭയപ്പെടുതുന്ന അനുഭവങ്ങളെ അതിജീവിക്കാന്‍ ഉള്ള ശ്രമവും, അതിന്റെ പ്രത്യാഘാതവുമെല്ലാം വിഷയമാകുന്ന ‘ബിഹൈന്‍ഡ്ഡ്’ ഒരു ഹൊറര്‍ സസ്പെന്‍സ് ത്രില്ലര്‍ ആണ്.
◾https://dailynewslive.in/ ജാവ യെസ്ഡി മോട്ടോര്‍ സൈക്കിള്‍സ് തങ്ങളുടെ ഫ്ലാഗ്ഷിപ് മോഡലായ ജാവ പെറാക്കിനെ പുതിയ സ്റ്റെല്‍ത്ത് ഡ്യുവല്‍-ടോണ്‍ പെയിന്റ് സ്‌ക്കീമില്‍ അവതരിപ്പിച്ചു. റൈഡിങ് അനുഭവങ്ങള്‍ മെച്ചപ്പെടുത്തിയും റൈഡിങ് പ്രേമികള്‍ക്ക് കൂടുതല്‍ ലഭ്യമാക്കിയും 2.09 ലക്ഷം രൂപ മുതലുള്ള (ഡല്‍ഹി എക്സ് ഷോറൂം) വിലയിലാണ് ജാവ 42 ബോബര്‍ അവതരിപ്പിച്ചിരിക്കുന്നത്. ജാവ പെറാക്കിന്റെ ഡല്‍ഹിയിലെ എക്സ്-ഷോറൂം വില 2,13,187 രൂപയാണ്. ജാവ 42 ബോബറിന്റെ വിവിധ വേരിയന്റുകളുടെ ഡല്‍ഹിയിലെ എക്സ് ഷോറൂം വില 2,09,500 മുതല്‍ 2,29,500 രൂപ വരെയാണ്. അതേസമയം ജാവ, യെസ്ഡി മോട്ടോര്‍സൈക്കിളുകള്‍ നിര്‍മ്മിക്കുന്ന മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ കീഴിലുള്ള പ്രീമിയം ടൂവീലര്‍ ബ്രാന്‍ഡായ ക്ലാസിക് ലെജന്‍ഡ്‌സ് ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ ഉല്‍പ്പന്ന പോര്‍ട്ട്‌ഫോളിയോ വിപുലീകരിക്കാന്‍ ഒരുങ്ങുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഏപ്രില്‍, മെയ് മാസങ്ങളിലും 2024 ലെ ഉത്സവ സീസണിലും മൂന്നോളം പുതിയ മോഡലുകള്‍ അനാച്ഛാദനം ചെയ്യാനുള്ള പദ്ധതികള്‍ കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, യൂറോപ്പിലെ കയറ്റുമതി അവസരങ്ങള്‍ പരിശോധിക്കാനും തായ്‌ലന്‍ഡ്, മലേഷ്യ, വിയറ്റ്‌നാം എന്നിവയുള്‍പ്പെടെ ആസിയാന്‍ രാജ്യങ്ങളിലെ വിപണികളില്‍ പ്രവേശിക്കാനുമുള്ള പദ്ധതികളോടെ ക്ലാസിക് ലെജന്‍ഡ്‌സ് ആഗോള വിപുലീകരണത്തിനുള്ള നീക്കത്തിലുമാണ്.
◾https://dailynewslive.in/ കേരളമാതൃകാസ്ത്രീത്വം ഏറെ പ്രകീര്‍ത്തിക്കപ്പെട്ടപ്പോഴും കേരളത്തെ കേന്ദ്രീകരിച്ചുള്ള വിജ്ഞാനശാഖകളില്‍ മലയാളി സ്ത്രീകളുടെ ശബ്ദവും സാന്നിദ്ധ്യവും അടുത്തകാലംവരെയും കുറഞ്ഞുതന്നെയാണിരുന്നത്. പുരാരേഖശേഖരങ്ങളിലേക്ക് പ്രവേശം സിദ്ധിച്ച ഏതാനുംപേര്‍ മാത്രം പങ്കുവയ്ക്കേണ്ട വിജ്ഞാനമല്ല ചരിത്രമെന്നും അത് വരേണ്യവര്‍ഗങ്ങളുടെയോ ദേശരാഷ്ട്രത്തിന്റെയോ വ്യവഹാരം മാത്രമായിക്കൂടെന്നുമുള്ള തിരിച്ചറിവ് ഇന്ന് ശക്തമാണ്. ഈ വെളിച്ചത്തില്‍, കൂടുതല്‍ തുല്യത, നീതി, ജനാധിപത്യം എന്നിവയിലൂന്നിയ പുതിയ സാമൂഹ്യബന്ധങ്ങള്‍ നിര്‍മ്മിക്കാനും വ്യക്തികള്‍ക്ക് കാലത്തിന്റെ വെല്ലുവിളികളെ നേരിടാനും ഉതകുന്ന വിജ്ഞാനമായി ചരിത്രവിജ്ഞാനത്തെ പുനരവതരിപ്പിക്കാനുള്ള ശ്രമമാണ് ഈ പുസ്തകത്തില്‍. ആധുനികകേരളീയ സ്ത്രീത്വത്തിന്റെ രൂപീകരണമാണ് ഇതിന്റെ മുഖ്യവിഷയമെങ്കിലും ലിംഗബന്ധങ്ങളുടെ വിശാലചരിത്രത്തിലേക്ക് ഇത് വെളിച്ചം വീശുന്നു. ‘കുലസ്ത്രീയും ചന്തപ്പെണ്ണും’. ഡോ ജെ ദേവിക. സൈന്‍ ബുക്സ്. വില 418 രൂപ.
◾https://dailynewslive.in/ ചൂടുകൂടുമ്പോള്‍ ശരീരത്തിന്റെ സ്വാഭാവിക കൂളിങ് മെക്കാനിസമാണ് വിയര്‍ക്കുക എന്നത്. ശരീരത്തിന്റെ താപനില നിയന്ത്രിച്ചു നിര്‍ത്തുന്നതില്‍ വിയര്‍പ്പ് ഒരു പ്രധാനപങ്ക് വഹിക്കുന്നുണ്ട്. ഇതിന് പുറമേ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും വിയര്‍പ്പ് സഹായിക്കുന്നു. വിയര്‍പ്പില്‍ ആന്റിമൈക്രോബയല്‍ സ്വഭാവമുള്ള പെപ്റ്റൈഡുകള്‍ ഉള്ളതിനാല്‍ അണുബാധ തടയാനും സഹായിക്കുന്നു. കൂടാതെ വ്യായാമം ചെയ്യുമ്പോഴുണ്ടാകുന്ന വിയര്‍പ്പ് ശരീരത്തില്‍ എന്‍ഡോര്‍ഫിന്‍ ഉല്‍പാദിപ്പിക്കും ഇത് മാനസികനില മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ശരീരത്തിന്റെ സ്വാഭാവിക എയര്‍ കണ്ടീഷനിങ് സംവിധാനമാണ് വിയര്‍പ്പ്. താപനില ഉയരുമ്പോള്‍, നമ്മുടെ ശരീരം വിയര്‍പ്പ് ഗ്രന്ഥികളിലൂടെ ഈര്‍പ്പം ചര്‍മ്മത്തിന്റെ ഉപരിതലത്തിലേക്ക് വിടുന്നു. ഈ ഈര്‍പ്പം ബാഷ്പീകരിക്കരിക്കുന്നതിലൂടെ ചൂട് കുറയുന്നു. ചൂടിന് വഴങ്ങാതെ നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ വിയര്‍പ്പിന് പ്രധാന പങ്കുണ്ട്. ശരീരത്തില്‍ നിന്ന് വിഷാംശവും മാലിന്യങ്ങളും നീക്കം ചെയ്യാനും വിയര്‍പ്പ് സഹായിക്കുന്നു. കൊളസ്ട്രോള്‍, ഉപ്പ് തുടങ്ങിയവ വിയര്‍പ്പിലൂടെ പുറന്തള്ളപ്പെടുന്നു. വിയര്‍പ്പ് നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുമെന്ന് മുന്‍പ് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ബാക്ടീരിയ, ഫംഗസ്, വൈറസ് എന്നിവയ്‌ക്കെതിരെ ഫലപ്രദമായ ആന്റിമൈക്രോബയല്‍ പെപ്റ്റൈഡുകള്‍ വിയര്‍പ്പില്‍ അടങ്ങിയിട്ടുണ്ട്. വ്യായാമം ചെയ്യുമ്പോഴുണ്ടാകുന്ന വിയര്‍പ്പ് ശരീരത്തിന്റെ സ്വാഭാവിക വേദനസംഹാരികളായ എന്‍ഡോര്‍ഫിന്‍ ഉല്‍പാദിപ്പിക്കുന്നു. ഈ ‘ഫീല്‍-ഗുഡ്’ ഹോര്‍മോണുകള്‍ മാനസികനില മെച്ചപ്പെടുത്തും. കൂടാതെ, ശാരീരിക പ്രവര്‍ത്തനത്തിന് ശേഷമുണ്ടാകുന്ന വിയര്‍പ്പ് സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. ഉത്കണ്ഠയെ ചെറുക്കുകയും മാനസിക ക്ഷേമം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.61, പൗണ്ട് – 104.15, യൂറോ – 89.23, സ്വിസ് ഫ്രാങ്ക് – 91.46, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.25, ബഹറിന്‍ ദിനാര്‍ – 221.78, കുവൈത്ത് ദിനാര്‍ -271.55, ഒമാനി റിയാല്‍ – 217.20, സൗദി റിയാല്‍ – 22.29, യു.എ.ഇ ദിര്‍ഹം – 22.77, ഖത്തര്‍ റിയാല്‍ – 22.97, കനേഡിയന്‍ ഡോളര്‍ – 60.69.