S2 yt cover

*1985 മികച്ച ജനപ്രിയ ഗായിക?* : https://youtu.be/fqkXbWDkauU | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/

ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയെ നടുക്കി വന്‍ ഭൂചലനം. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ അറന്നൂറിലെേറപ്പേര്‍ കൊല്ലപ്പെട്ടതായാണ് അന്തര്‍ ദേശീയ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മറകേഷ് നഗരത്തിന്റെ തെക്ക് പടിഞ്ഞാറന്‍ മേഖലയിലെ ഹൈ അറ്റ്ലാന്റിസ് മലനിരകളാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.

ജി 20 ഉച്ചകോടിക്ക് ദില്ലിയില്‍ തുടക്കം. റഷ്യ-യുക്രെയ്ന്‍ യുദ്ധം ലോകത്ത് വിശ്വാസരാഹിത്യം കൂട്ടിയെന്നും പഴയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ലോക നേതാക്കളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി.മൊറോക്കോ ഭൂചലനത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച മോദി സാധ്യമായ എല്ലാ സഹായവും നല്‍കുമെന്നും പ്രഖ്യാപിച്ചു.

ജി20 ഉച്ചകോടിയില്‍ പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിലും രാജ്യത്തിന്റെ പേര് പ്രദര്‍ശിപ്പിച്ചത് ഭാരത് എന്നു മാത്രം. രാജ്യത്തിന്റെ പേര് ഇന്ത്യയെന്നത് മാറ്റി ഭാരത് മാത്രമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മോദിയുടെ ഇരിപ്പിടത്തില്‍ ദേശീയ പതാകയ്ക്കും ജി20 മുദ്രയ്ക്കും ഒപ്പം രാജ്യത്തിന്റെ പേര് ‘ഭാരത്’ എന്നു മാത്രം ആലേഖനം ചെയ്തിട്ടുള്ളത്.

*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ*

ജീവിതം സുന്ദരമാക്കാന്‍ KSFE ഡയമണ്ട് ചിട്ടികള്‍. ബമ്പര്‍ സമ്മാനം : 25 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍. കൂടാതെ ആയിരം പവന്‍ സ്വര്‍ണ്ണവും.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com , Ph: 0487 – 2332255 , Toll free Helpline: 18004253455*

ജി20 ഉച്ചകോടിയോട് അനുബന്ധിച്ചുള്ള അത്താഴ വിരുന്നിലേക്ക് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ക്ഷണിക്കാത്തതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. രാഹുല്‍ ഗാന്ധി എംപി, പി ചിദംബരം ഉള്‍പ്പെടെയുള്ളവര്‍ പ്രതികരിച്ചു. ജനാധിപത്യമോ പ്രതിപക്ഷമോ ഇല്ലാത്ത രാജ്യങ്ങളില്‍ മാത്രമേ ഇത് സംഭവിക്കൂ എന്നാണ് ചിദംബരത്തിന്റെ വിമര്‍ശനം.

പിണറായി വിജയന്റെ കുഴലൂത്തുകാരനായി പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാറിയിരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പിണറായി വിജയന്റെയും നേതൃത്വത്തിന്റെയും തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ ആരും പാര്‍ട്ടിയില്‍ ഇല്ല എന്നതാണ് ഇന്ന് സിപിഎം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് പി.എ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള സംഘം ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും സതീശന്‍ പറഞ്ഞു. പുതുപ്പള്ളിയില്‍ വിജയിച്ചത് ടീം യുഡിഎഫാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

അടുത്ത മാസം ഒന്നിന് നിലവില്‍ വരും വിധം സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം.പുതിയ നിരക്കുകള്‍ പന്ത്രണ്ടിനോ പതിമൂന്നിനോ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ പ്രഖ്യാപിക്കും.നാലുവര്‍ഷത്തേക്ക് യൂണിറ്റിന് ശരാശരി 41 പൈസയുടെ താരിഫ് വര്‍ധനയ്ക്കാണ് വൈദ്യുതി ബോര്‍ഡ് അപേക്ഷ നല്‍കിയിരുന്നത്. തെളിവെടുപ്പ് പൂര്‍ത്തിയാക്കി ജൂണില്‍ ഉത്തരവിറക്കാനിരിക്കെ ഹൈക്കോടതി സ്റ്റേ വന്നു. അത് കഴിഞ്ഞ ദിവസം നീങ്ങിയതോടെയാണ് നിരക്ക് വര്‍ദ്ധനക്ക് സാധ്യതയൊരുങ്ങിയത്.

പുതുപ്പള്ളി തോല്‍വിക്ക് പിന്നില്‍ ഭരണ വിരുദ്ധ വികാരം അല്ലെന്ന് വിലയിരുത്തി സിപിഐ. സഭകള്‍ കൈവിട്ടു. 2021 ല്‍ കിട്ടിയ ഓര്‍ത്ത്ഡോക്സ് യാക്കോബായ വോട്ടില്‍ കുറവുണ്ടായെന്നും, മുന്നണി വോട്ടില്‍ കുറവുണ്ടായിട്ടില്ലെന്നും പാര്‍ട്ടി വിലയിരുത്തി.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

പുതുപ്പള്ളിയിലെ തോല്‍വിയെക്കുറിച്ച് പ്രതികരിച്ച് മണ്ഡലത്തിന്റെ ചുമതലയുണ്ടായിരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റംഗം വി എന്‍ വാസവന്‍. ഇതിനേക്കാള്‍ വലിയ തോല്‍വി നേരെത്തെ നേരിട്ടിട്ടുണ്ട്. തോല്‍വിയില്‍ ഞെട്ടലില്ല. സഹതാപ തരംഗം ആണ് പുതുപ്പള്ളിയില്‍ ഉണ്ടായത്. സിപിഎം വോട്ട് എവിടെയും ചോര്‍ന്നിട്ടില്ല. തന്റെ ബൂത്തില്‍ മാത്രം അല്ല എല്ലാ സ്ഥലത്തും വോട്ട് കുറഞ്ഞുവെന്നും വാസവന്‍ പറഞ്ഞു.

കേരളത്തില്‍ തിങ്കളാഴ്ച്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.സംസ്ഥാനത്തെ 11 ജില്ലകളിലും ഇന്ന് മഞ്ഞ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയിലെ പ്രതിസന്ധി സംബന്ധിച്ച് കേന്ദ്രം പറയുന്നത് അര്‍ദ്ധസത്യങ്ങളെന്ന് മന്ത്രി വി ശിവന്‍കുട്ടി. കഴിഞ്ഞ നാലു മാസത്തേക്ക് കേന്ദ്രം 170.5 കോടി രൂപ തരണം. സാങ്കേതിക കാരണം പറഞ്ഞ് ഈ തുക നല്‍കുന്നില്ല.കേന്ദ്രം പണം നല്‍കിയില്ലെങ്കിലും ഉച്ച ഭക്ഷണ പരിപാടി നിര്‍ത്തില്ലെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ സംസ്ഥാനത്തിന് വീഴ്ച സംഭവിച്ചെന്നും പി എം പോഷന്‍ പദ്ധതിയുടെ ഭാഗമായി കേന്ദ്ര വിഹിതമായ 132.9 കോടി രൂപ സംസ്ഥാനത്തിനു കൈമാറിയിരുന്നുവെന്നുമുള്ള കേന്ദ്ര വിദ്യാഭ്യാസ മന്താലയത്തിന്റെ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

ബ്രഹ്‌മപുരത്തെ മാലിന്യമല നീക്കാന്‍ ഭൂമി ഗ്രീന്‍ എനര്‍ജി കമ്പനിയുമായി കരാറിലേര്‍പെടാന്‍ കൊച്ചി കോര്‍പ്പറേഷന്‍ തീരുമാനിച്ചു. പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ എതിര്‍പ്പ് വോട്ടെടുപ്പിലൂടെ തള്ളിയാണ് പുതിയ കമ്പനിക്കുള്ള കരാറിന് കൗണ്‍സില്‍ തീരുമാനമെടുത്തത്.

യുവ ചലച്ചിത്ര പ്രവര്‍ത്തകയായിരുന്ന നയന സൂര്യന്റെ മരണം കൊലപാതകമല്ലെന്നും ഹൃദയാഘാതമാകാമെന്നും ഫൊറന്‍സിക് സംഘം. അതേസമയം മരണ കാരണം സംബന്ധിച്ച് ഒരു നിഗമനത്തില്‍ എത്താന്‍ കഴിയാന്‍ കഴിയില്ലെന്നും കഴുത്തിലും വയറ്റിലും ഉള്ള പരിക്കുകള്‍ മരണ കാരണമല്ലെന്നും മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കി.

തൃശൂര്‍ നഗരത്തില്‍ വന്‍ സ്വര്‍ണ കവര്‍ച്ച. ഡിപി ചെയിന്‍സ് സ്ഥാപനത്തില്‍ നിന്നും 3 കിലോ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു.ജ്വല്ലറിയിലെ ജീവനക്കാരായ കല്ലൂര്‍ സ്വദേശി റിന്റോ, അരണാട്ടുകര സ്വദേശി പ്രസാദ് എന്നിവരുടെ കൈയ്യില്‍ സൂക്ഷിച്ചിരുന്ന ബാഗാണ് കാറില്‍ എത്തിയ സംഘം തട്ടിയെടുത്തത്.തൃശൂര്‍ ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പിനായി മലയാളി വിദ്യാര്‍ത്ഥികളെ കരുവാക്കി അന്തര്‍സംസ്ഥാന സംഘങ്ങള്‍. കോഴിക്കോട് സ്വദേശികളായ നാല് വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടുകള്‍ വഴി ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടന്നതായി പൊലീസ് സ്ഥിരീകരിച്ചു. കേസ് അന്വേഷണത്തിനായി രാജസ്ഥാനില്‍ നിന്നുളള പൊലീസ് സംഘം കേരളത്തിലെത്തി.

കൊല്ലം അയത്തില്‍ പുളിയത്തുമുക്ക് പവര്‍ ഹൗസിനടുത്തുള്ള കരുത്തര്‍ മഹാദേവര്‍ ക്ഷേത്രക്കുളത്തില്‍ സുഹൃത്തുക്കളെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അയത്തില്‍ സ്‌നേഹ നഗര്‍ കാവുങ്ങല്‍ പടിഞ്ഞാറ്റതില്‍ ഉണ്ണിയെന്ന ഗിരികുമാര്‍, അയത്തില്‍ ആരതി ജംഗ്ഷന്‍ സുരഭി നഗര്‍-171 കാവുംപണ വയലില്‍ വീട്ടില്‍ ചാക്കോ എന്ന അനിയന്‍കുഞ്ഞ് എന്നിവരാണ് മരിച്ചത്.

ടിഡിപി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ എന്‍. ചന്ദ്രബാബു നായിഡുവിനെ ആന്ധ്ര പൊലീസിന്റെ സിഐഡി വിഭാഗം അറസ്റ്റ് ചെയ്തു. ആന്ധ്ര മാനവ വിഭവ ശേഷി വികസനവുമായി ബന്ധപ്പെട്ട് സീമന്‍സ് ഇന്‍ഡസ്ട്രി സോഫ്റ്റ്വേയര്‍ ഓഫ് ഇന്ത്യ എന്ന കമ്പനി 2014 ല്‍ നായിഡു മുഖ്യമന്ത്രി ആയിരുന്ന സര്‍ക്കാരില്‍ നിന്ന് കോടികള്‍ തട്ടിയെന്നാണ് കേസ്. ഇതില്‍ അഴിമതിയുണ്ടെന്നും നായിഡുവിന് പങ്കുണ്ടെന്നുമാണ് കണ്ടെത്തല്‍.

ലോക്സഭ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ബിജെപി – ജെഡിഎസ് സഖ്യം. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ബി.എസ്. യെദിയൂരപ്പയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

അംബാനിയും അദാനിയും ഉള്‍പ്പെടെ 500 വ്യവസായികളെ അത്താഴ വിരുന്നിലേക്ക് ക്ഷണിച്ചെന്ന റിപ്പോര്‍ട്ട് വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗമാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്ത ഈ വാര്‍ത്ത തെറ്റാണെന്ന് വ്യക്തമാക്കിയത്.

ദില്ലിയില്‍ ഭാര്യയെ ഭര്‍ത്താവ് അടിച്ചുകൊന്നു. മധ്യ ദില്ലിയിലെ ഹൗസ് ഖാസി മേഖലയില്‍ 30കാരിയായ അഫ്രീന്‍ നാജ് ആണ് കൊല്ലപ്പെട്ടത്. മരത്തടികൊണ്ടുള്ള അടിയേറ്റതിനെതുടര്‍ന്ന് മുറിയില്‍ അബോധാവസ്ഥയില്‍ കിടക്കുകയായിരുന്ന അഫ്രീനെ പൊലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പ്രതിയായ അഫ്രീന്റെ ഭര്‍ത്താവ് സല്‍മാന്‍ ജവഹറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

തക്കാളിക്ക് വന്‍ വിലയിടിവ്. രണ്ട് മാസം മുമ്പ് രാജ്യത്തെ പല നഗരങ്ങളിലും കിലോയ്ക്ക് ഇരുന്നൂറ് രൂപയ്ക്ക് മുകളില്‍ വില്‍പ്പന നടത്തിയിരുന്ന തക്കാളിക്ക് ഇപ്പോള്‍ മൂന്ന് രൂപ പോലും കിട്ടുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി.

ജാദവ്പൂര്‍ സര്‍വകലാശാലയില്‍ റാഗിങ്ങിന് പിന്നാലെ ബിരുദ വിദ്യാര്‍ത്ഥിയായ 17കാരന്‍ മരിച്ച സംഭവത്തില്‍ അറസ്റ്റിലായ 13 പേര്‍ക്കെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്തു.

യുഎസ് ഓപ്പണ്‍ പുരുഷ വിഭാഗം ഡബിള്‍സില്‍ മാത്യു എബ്ഡണ്‍ – ബൊപ്പണ്ണ സഖ്യം ഫൈനലില്‍ പരാജയപ്പെട്ടു. അതേസമയം പുരുഷ വിഭാഗം സിംഗിള്‍സ് ഫൈനില്‍ നൊവാക് ജോക്കോവിച്ച് റഷ്യയുടെ ഡാനില്‍ മെദ്വദേവിനെ നേരിടും. വനിതാ ഫൈനലില്‍ അരൈന സബലെങ്ക ആതിഥേയ താരം കൊകൊ ഗൗഫിനെയാണ് നേരിടുന്നത്.

2026 ഫിഫ ലോകകപ്പ് യോഗ്യത റൗണ്ടില്‍ ബ്രസീല്‍ ഗംഭീര ജയത്തോടെ അരങ്ങേറി. ബൊളീവിയക്കെതിരെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു ബ്രസീലിന്റെ ജയം. നെയ്മര്‍, റോഡ്രിഗോ എന്നിവരുടെ ഇരട്ട ഗോളുകളാണ് ബ്രസീലിന് ജയമൊരുക്കിയത്.

കേരള സര്‍ക്കാരിന്റെ മൊത്തം ചെലവില്‍ മുന്തിയ പങ്കും ശമ്പളത്തിനും പെന്‍ഷനുമാണ് നല്‍കുന്നതെന്ന് റിപ്പോര്‍ട്ട്. ഇതാകട്ടെ രാജ്യത്തെ തന്നെ ഏറ്റവും ഏറ്റവും ഉയര്‍ന്നതും. ബിസിനസ്ലൈന്‍ 2024ലെ വിവിധ സംസ്ഥാനങ്ങളുടെ ബജറ്റ് കണക്കുകള്‍ വിലയിരുത്തിയാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. കേരളം ശമ്പളത്തിനും പെന്‍ഷനുമായി 2024 ല്‍ നീക്കിവച്ചിരിക്കുന്നത് 68,282 കോടി രൂപയാണ്. സംസ്ഥാനത്തിന്റെ മൊത്തം ചെലവായ 1.76 ലക്ഷം കോടിയുടെ 39 ശതമാനം. അതായത് 100 രൂപ ചെലവാക്കുമ്പോള്‍ 40 രൂപയും കേരളം ചെലവിടുന്നത് ശമ്പളവും പെന്‍ഷനും മാത്രം. ഇതിനോടൊപ്പം വായ്പകള്‍ക്കുള്ള പലിശയും കൂടി ചേര്‍ക്കുമ്പോള്‍ മൊത്തം തുക 94,258 കോടി രൂപയാകും. അതായത് മൊത്തം ചെലവിന്റെ 54 ശതമാനം. ഇതുകൊണ്ടു തന്നെ മൂലധന ചെലവ് ഉള്‍പ്പെടെയുള്ള പ്രൊഡക്ടീവായ കാര്യങ്ങള്‍ക്കായി കേരളത്തിന് അധികം ചെലവിടാനാകുന്നില്ല. ഈ വര്‍ഷത്തെ സംസ്ഥാനത്തിന്റെ മൂലധന ചെലവഴിക്കല്‍ 66,278 കോടി രൂപയാണ്. കേരളത്തിന്റെ തൊട്ടടുത്ത് തന്നെ ഉത്തര്‍പ്രദേശുമുണ്ട്. ചെലവുകളുടെ 38 ശതമാനമാണ് ശമ്പളത്തിനും പെന്‍ഷനുമായി ഉത്തര്‍പ്രദേശ് നീക്കിവയ്ക്കുന്നത്. ശമ്പളത്തിന് 1.66 ലക്ഷം കോടിയും പെന്‍ഷന് 82,422 കോടിയും. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനമാണിത്. ജീവനക്കാരുടേയും പെന്‍ഷന്‍കാരുടെയും എണ്ണം ഏകദേശം 27 ലക്ഷത്തോളം വരും. കേരളത്തില്‍ അഞ്ച് ലക്ഷത്തോളവും. മഹാരാഷ്ട്രയില്‍ 17 ലക്ഷവും തമിഴ്‌നാട്ടിലിത് 16 ലക്ഷവുമാണ്.

ടെലികോം രംഗത്തെ വമ്പനായ മൊബൈല്‍കോമിനെ ഏറ്റെടുത്ത് യു.എസ്.ടി ഗ്ലോബല്‍. 21 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രവര്‍ത്തനം ആരംഭിച്ച മൊബൈല്‍ കോം ഇന്ത്യ, കാനഡ, അമേരിക്ക എന്നി രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 1300 ജീവനക്കാരുണ്ട്. 5 ജി, വയര്‍ ലെസ്സ് ശൃംഖലയുടെ ആധുനികവല്‍ക്കരണം, നെറ്റ്വര്‍ക്ക് പ്രവര്‍ത്തനം മെച്ചപ്പെടുത്തല്‍ തുടങ്ങിയ സേവനങ്ങളാണ് മൊബൈല്‍ കോം നല്‍കുന്നത്. ഈ ഏറ്റെടുക്കലിലൂടെ യു.എസ്.ടി യുടെ ക്ലൗഡ് സാങ്കേതിക വിദ്യയിലെ വൈദഗ്ധ്യവും മൊബൈല്‍ കോമിന്റെ വയര്‍ലെസ്സ് എന്‍ജിനിയറിംഗ് രംഗത്തെ മികവും സംയോജിപ്പിച്ച് ആശയവിനിമയ സേവന ദാതാക്കള്‍ക്ക് അതുല്യമായ സേവനങ്ങള്‍ നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. സ്വകാര്യ 5 ജി സെല്ലുലാര്‍ ശൃംഖലകള്‍ സ്ഥാപിക്കാനുള്ള സാങ്കേതിക സഹായം നല്‍കാന്‍ യു.എസ്.ടി ലക്ഷ്യമിടുന്നു. ടെലികോം, നെറ്റ്വര്‍ക്ക് എന്‍ജിനിയറിംഗ് രംഗത്ത് അതിവേഗം വളരാന്‍ യു എസ് ടി ക്ക് കഴിയും. 23 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമേരിക്കയിലെ പ്രമുഖ പ്രവാസി മലയാളിയായ ജി.എ മേനോന്‍ സ്ഥാപിച്ച യു.എസ്.ടിക്ക് നിലവില്‍ 30000 ജീവനക്കാരുണ്ട്. 30 രാജ്യങ്ങളില്‍ ആണ് കമ്പനിക്ക് സാന്നിധ്യമുള്ളത്. തിരുവനന്തപുരത്തു ടെക്നോ പാര്‍ക്കിലും ബംഗളൂരുവിലും കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു.

ബി. ടെക് എന്ന സിനിമയ്ക്ക് ശേഷം ആസിഫ് അലിയും സംവിധായകന്‍ മൃദുല്‍ നായരും വീണ്ടുമൊന്നിക്കുന്ന ചിത്രം ‘കാസര്‍ഗോള്‍ഡി’ന്റെ ട്രെയിലര്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍. ആസിഫ് അലിയെ കൂടാതെ വിനായകന്‍, സണ്ണി വെയ്ന്‍, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായര്‍, ദീപക് പറമ്പോല്‍ എന്നിവരാണ് സിനിമയിലെ പ്രധാന താരങ്ങള്‍. സ്വര്‍ണ്ണ കടത്തിനെ പ്രമേയമാക്കി ഒരുക്കിയ ചിത്രം ആക്ഷന്‍ പ്രാധാന്യമുള്ള ഒരു ത്രില്ലര്‍ സിനിമയായിരിക്കുമെന്നാണ് ട്രെയിലറില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍. മുഖരി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ യൂഡ്ലി ഫിലിംസുമായി ചേര്‍ന്ന് സരിഗമയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിദ്ദിഖ്, ധ്രുവന്‍, അഭിറാം രാധാകൃഷ്ണന്‍, പ്രശാന്ത് മുരളി, സമ്പത്ത് റാം, സാഗര്‍ സൂര്യ എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. സജിമോന്‍ പ്രഭാകര്‍ തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ജെബില്‍ ജേക്കബാണ് ഛായാഗ്രഹണം. വിഷ്ണു വിജയ്, നിരജ്ഞ് സുരേഷ് എന്നിവരാണ് ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത്. സെപ്റ്റംബര്‍ 15ന് ചിത്രം തീയറ്ററുകളില്‍ റിലീസ് ചെയ്യും.

മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്‍വന്റെ വിജയത്തിന് ശേഷം നടി തൃഷ നായികയായി എത്തുന്ന പുതിയ ചിത്രമാണ് ‘ദ റോഡ്’. ഇത് ഒരു പ്രതികാരകഥ പറയുന്ന ചിത്രമാണ് എന്നാണ് റിപ്പോര്‍ട്ട്. യഥാര്‍ഥ സംഭവങ്ങള്‍ ആസ്പദമാക്കിയുള്ള ചിത്രമായ ദ റോഡിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒക്ടോബര്‍ ആറിനാണ് തൃഷ നായികയാകുന്ന ദ റോഡ് റിലീസ് ചെയ്യുക. അരുണ്‍ വസീഗരനാണ് തൃഷയുടെ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഷബീര്‍ കള്ളറക്കല്‍, സന്തോഷ് പ്രതാപ്, മിയ ജോര്‍ജ്, എം എസ് ഭാസ്‌കര്‍, വിവേക് പ്രസന്ന, വേല രാമമൂര്‍ത്തി തുടങ്ങിയവും ദ റോഡില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കെ ജി വെങ്കടേഷാണ് ഛായാഗ്രാഹണം. സംഗീതം സാം സി എസ്സാണ്. തൃഷ നായികയാകുന്ന മറ്റൊരു വമ്പന്‍ ചിത്രം ലിയോയും റിലീസിന് തയ്യാറെടുക്കുകയാണ്. നടി തൃഷ 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിജയ്യുടെ നായികയായി എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. ലിയോ ഒക്ടോബര്‍ 19നാണ് പ്രദര്‍ശനത്തിനെത്തുക.

പ്രീമിയം ഹാച്ച്ബാക്ക് ഐ20യുടെ പുതിയ പതിപ്പ് പുറത്തിറക്കി ഹ്യുണ്ടേയ്. 6.99 ലക്ഷം മുതല്‍ 11.01 ലക്ഷം രൂപ വരെയാണ് പുതിയ മോഡലിന്റെ എക്സ്ഷോറൂം വില. മുന്നിലും പിന്നിലും മാറ്റങ്ങളും ഇന്റീരിയറിലെ പുതിയ കളര്‍ സ്‌കീമും ഫീച്ചറുകളുമായിട്ടാണ് ഐ20 എത്തിയിരിക്കുന്നത്. 1.2 ലീറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനോട് കൂടി മാത്രമേ പുതിയ മോഡല്‍ ലഭിക്കൂ. ഇറ, മാഗ്‌ന, സ്പോര്‍ട്സ്, ആസ്ത, ആസ്ത (ഓപ്ഷണല്‍) എന്നീ വേരിയന്റുകളില്‍ മാനുവല്‍, സിവിടി ഓപ്ഷനുകളിലാണ് വാഹനം ലഭിക്കുന്നത്. ഇറ മാനുവലിന് 6.99 ലക്ഷം രൂപയും മാഗ്‌ന മാനുവലിന് 7.69 ലക്ഷം രൂപയുമാണ് വില. സ്പോര്‍ട്സ് വേരിയന്റിന്റെ മാനുവല്‍ പതിപ്പിന് 8.23 ലക്ഷം രൂപയും ഓട്ടമാറ്റിക്കിന് 9.37 ലക്ഷം രൂപയും. ആസ്ത പതിപ്പില്‍ മാനുവല്‍ മാത്രമേയുള്ളൂ, വില 9.28 ലക്ഷം രൂപ. ആസ്ത ഓപ്ഷണല്‍ മാനുവലിന് 9.97 ലക്ഷം രൂപയും ഓട്ടമാറ്റിക്കിന് 11.01 ലക്ഷം രൂപയുമാണ് വില. 1.2 ലീറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ മാത്രമാണ് പുതിയ മോഡലില്‍ ലഭിക്കുക. അഞ്ച് സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്സുകളുണ്ട്. 88 ബിഎച്ച്പി കരുത്തും 115 എന്‍എം ടോര്‍ക്കുമുണ്ട് ഈ എന്‍ജിന്. കഴിഞ്ഞ മോഡലില്‍ ഉണ്ടായിരുന്ന 1 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ പുതിയ മോഡലില്‍ ഇല്ല.

പരാജിതരുടെ സ്മാരകങ്ങളാണ് ഈ കഥാഭൂമിയില്‍ ഉയരുന്നത്. നര്‍മപരിഹാസങ്ങളുടെ മാരക ചേരുവയാല്‍, ലോകത്തിന്റെ വികൃതയാഥാര്‍ഥ്യങ്ങള്‍ ഇവിടെ ദയാവധത്തിനു വിധേയമാകുന്നു. അമര്‍ത്തിയ കരച്ചില്‍ ശ്വാസക്കുഴലില്‍ കുരുങ്ങിയ മിയാമിയക്കനും, സമ്മോഹനമായ മന്ദഹാസം അധരങ്ങളില്‍ ചൂടിയ ഊര്‍സുലയും ഒക്കെ മനുഷ്യവാഴ്വിന്റെ ഈ കാനേഷുമാരിയില്‍ കയ്യൊപ്പുപതിപ്പിക്കുന്നു. ‘ഊര്‍സുല മാര്‍ക്കോസ് ഫോണ്‍ ചെയൂന്നു’. പ്രൊഫ വി പി ജോണ്‍സ്. എച്ആന്‍ഡ്സി ബുക്സ്. വില 142 രൂപ.

ഹൃദയ സ്തംഭനം ഉണ്ടാകുന്നവരില്‍ പാതി പേര്‍ക്കും 24 മണിക്കൂറിന് മുന്‍പ് ഇത് സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള മുന്നറിയിപ്പ് ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നതായി പഠനങ്ങള്‍ പറയുന്നു. ഈ ലക്ഷണങ്ങള്‍ സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്തമായിരിക്കുമെന്ന് ലൊസാഞ്ചലസ് സ്മിറ്റ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നു. സ്ത്രീകളില്‍ ഹൃദയ സ്തംഭനവുമായി ബന്ധപ്പെട്ട് പ്രത്യക്ഷമാകുന്ന സുപ്രധാന ലക്ഷണം ശ്വാസംമുട്ടലാണെങ്കില്‍ പുരുഷന്മാരില്‍ ഇത് നെഞ്ചു വേദനയാണെന്ന് ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലെ മുന്നറിയിപ്പ് സൂചന കൂടുതല്‍ വ്യക്തമായതിനാല്‍ ഇവര്‍ക്ക് ചികിത്സ ലഭിക്കാനും രക്ഷപ്പെടാനുമുള്ള സാധ്യത അധികമാണെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. ഹൃദയം മിടിക്കുന്നതിന്റെ താളെ തെറ്റുന്നതാണ് ഹൃദയസ്തംഭനത്തിലേക്ക് നയിക്കുന്നത്. സ്ത്രീകളില്‍ ശ്വാസംമുട്ടലിനു പുറമേ അമിതമായ വിയര്‍പ്പ്, കൈകളിലോ അടിയവയറ്റിനു മുകളിലോ വേദന തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. സ്ത്രീകള്‍ക്ക് പ്രത്യുത്പാദന ക്ഷമമായ കാലഘട്ടത്തിന് ശേഷമാണ് ഹൃദ്രോഗസാധ്യത അധികമാകുന്നതെന്നും ഗവേഷകര്‍ പറയുന്നു. ഇവരിലെ ഈസ്ട്രജന്‍ ഹോര്‍മോണ്‍ നല്‍കുന്ന സുരക്ഷ ആര്‍ത്തവവിരാമത്തോടെ കഴിയുന്നതാണ് ഈ കാലഘട്ടത്തിനു ശേഷം ഹൃദയസ്തംഭന സാധ്യത ഉയരാനുള്ള കാരണം. മിതമായ തോതിലുള്ള വ്യായാമം, സന്തുലിതമായ ഭക്ഷണക്രമം, ആവശ്യത്തിന് ഉറക്കം എന്നിവ ഹൃദയസ്തംഭനത്തിനും ഹൃദയാഘാതത്തിനുമൊക്കെയുള്ള സാധ്യത കുറയ്ക്കുന്നതായി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.12, പൗണ്ട് – 103.62, യൂറോ – 88.77, സ്വിസ് ഫ്രാങ്ക് – 93.12, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 52.90, ബഹറിന്‍ ദിനാര്‍ – 220.51, കുവൈത്ത് ദിനാര്‍ -269.49, ഒമാനി റിയാല്‍ – 216.14, സൗദി റിയാല്‍ – 22.16, യു.എ.ഇ ദിര്‍ഹം – 22.63, ഖത്തര്‍ റിയാല്‍ – 22.83, കനേഡിയന്‍ ഡോളര്‍ – 60.86.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *