Franko 6 yt cover

*1985ലെ മികച്ച ജനപ്രിയ സഹനടന്‍?* : https://youtu.be/9wqhj9MXGls | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/

പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം നാളെ ആരംഭിക്കാനിരിക്കേ, പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആദ്യമായി ദേശീയപതാക ഉയര്‍ത്തി. ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ജഗ്ദീപ് ധന്‍കറാണ് പതാക ഉയര്‍ത്തിയത്. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി, രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ്, ലോക്സഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ അധിര്‍ രഞ്ജന്‍ ചൗധരി, കേന്ദ്ര മന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകള്‍ക്കായി ബൂത്തുതലം മുതല്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കണമെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയോഗം. ഹൈദരാബാദില്‍ നടക്കുന്ന യോഗത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ മൂന്നു ചോദ്യങ്ങള്‍ ഉന്നയിച്ചു. കോണ്‍ഗ്രസ് മണ്ഡല, ബ്ലോക്ക്, ജില്ലാ തല കമ്മിറ്റികള്‍ തെരഞ്ഞെടുപ്പിനു സജ്ജമായോ, പ്രചാരണം ആരംഭിച്ചോ, സ്ഥാനാര്‍ഥികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയോ എന്നീ മൂന്നു ചോദ്യങ്ങള്‍ക്ക് ഓരോ പിസിസിയും മറുപടി പറയണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

എഴുപത്തി മൂന്നാം ജന്മദിനത്തില്‍ 13,000 കോടി രൂപയുടെ വിശ്വകര്‍മ പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മെട്രോയാത്ര നടത്തി മോദി യാത്രക്കാരുമായി സംവദിച്ചു. ദ്വാരക സെക്ടര്‍ 21 മുതല്‍ 25 വരെ ഡല്‍ഹി മെട്രോ മോദി ഉദ്ഘാടനം ചെയ്യവേയാണു മെട്രോ യാത്ര നടത്തിയത്. യശോഭൂമിയെന്ന് പേരിട്ട പുതിയ ഇന്ത്യ ഇന്‍ര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററും മോദി ഉദ്ഘാടനം ചെയ്തു. ബിജെപി രണ്ടാഴ്ച നീളുന്ന സേവന പക്ഷാചരണമാണ് സംഘടിപ്പിക്കുന്നത്.

*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ*

ജീവിതം സുന്ദരമാക്കാന്‍ KSFE ഡയമണ്ട് ചിട്ടികള്‍. ബമ്പര്‍ സമ്മാനം : 25 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍. കൂടാതെ ആയിരം പവന്‍ സ്വര്‍ണ്ണവും.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com , Ph: 0487 – 2332255 , Toll free Helpline: 18004253455*

സംസ്ഥാനത്തു നിപ വ്യാപനം ഇല്ല. പരിശോധനക്കയച്ച 41 സാംമ്പിളുകള്‍ കൂടി നെഗറ്റീവ് ആയി. ഇനി 39 പേരുടെ ഫലം കൂടി കിട്ടാനുണ്ട്.

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് അടിയന്തരമായി 84 കോടി രൂപ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വയബിലിറ്റി ഗ്യാപ് ഫണ്ട് ഇനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിഹിതമായ 817 കോടി രൂപ നല്‍കാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണെന്നാണു സര്‍ക്കാര്‍ പറയുന്നത്.

മഴ തുടരും. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യത.

ബഹിരാകാശ വിക്ഷേപണ കേന്ദ്രമായ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്റര്‍ തീരശോഷണ ഭീഷണി നേരിടാന്‍ തീരത്തു ഗ്രോയിന്‍ സ്ഥാപിക്കും. മുപ്പത് വര്‍ഷത്തിനിടെ പ്രദേശത്തെ നൂറു മീറ്ററോളം തീരം കടലെടുത്തു. അഭിമാന ദൗത്യമായ ചന്ദ്രയാന്‍ ഉള്‍പ്പെടെ നിരവധി വിക്ഷേപണങ്ങള്‍ നടത്തിയ ഈ തീരം ബംഗാള്‍ ഉള്‍ക്കടല്‍ കവര്‍ന്നെടുക്കുകയാണ്. വെളളത്തിന്റെ ഒഴുക്ക് തടയാന്‍ മരം, കോണ്‍ക്രീറ്റ് തുടങ്ങിയവ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന നീളമുള്ള ഭിത്തിയാണ് ഗ്രോയിന്‍.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ സിപിഎം ചതിച്ചെന്ന് സിപിഐക്കാരായ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍. വലിയ ലോണുകള്‍ പാസാക്കിയത് ഭരണസമിതി അറിയാതെയാണെന്ന് സിപിഐ പ്രതിനിധികളായിരുന്ന ലളിതനും സുഗതനും ആരോപിച്ചു. ബാങ്ക് സെക്രട്ടറി സുനില്‍ കുമാറിനും ബിജു കരീമിനും എല്ലാം അറിയാമായിരുന്നെന്നും അവര്‍ പറഞ്ഞു.

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ പ്രതി വെളപ്പായ സതീശന്റെ ഇതര ബാങ്കുകളിലെ അക്കൗണ്ടുകളും എന്‍ഫോഴ്സ്മെന്റ് പരിശോധിക്കുന്നു. സഹകരണ ബാങ്കുകള്‍ അടക്കമുള്ളിടത്തെ അക്കൗണ്ടുകളിലൂടെ കള്ളപ്പണ ഇടപാടു നടത്തിയിട്ടുണ്ടോയെന്നാണ് എന്‍ഫോഴ്സ്മെന്റ് പരിശോധിക്കുന്നത്.

രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടില്‍ മത്സരിക്കണമെന്ന് പ്രവര്‍ത്തക സമിതി യോഗത്തില്‍ കൊടിക്കുന്നില്‍ സുരേഷ്. കേരളത്തില്‍ 20 ല്‍ 19 സീറ്റും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിച്ചത് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് അഭിപ്രായപ്പെട്ടു.

എഴുപത്തിമൂന്നാം പിറന്നാളാഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി ചക്കുളത്തുകാവ് ക്ഷേത്രത്തില്‍ പ്രത്യേക പൂജ നടത്തി പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ സി.വി. ആനന്ദ ബോസ്. ഭാര്യ ലക്ഷ്മി ബോസിനൊപ്പം ക്ഷേത്രത്തിലെത്തിയാണ് പ്രത്യേക പൂജ നടത്തിയത്.

ഇടുക്കി അണക്കെട്ടിലെ സുരക്ഷ ശക്തമാക്കാന്‍ കെഎസ്ഇബിയും പൊലീസും സംയുക്ത പരിശോധന നടത്തും. ഇടുക്കി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് തീരുമാനം. ഇടുക്കി അണക്കെട്ടിലെ അതീവ സുരക്ഷ മേഖലയില്‍ കടന്ന് ഒറ്റപ്പാലം സ്വദേശി ഹൈമാസറ്റ് ലൈറ്റുകള്‍ക്കു താഴെ താഴിട്ടു പൂട്ടിയ സാഹചര്യത്തിലാണ് കളക്ടര്‍ യോഗം വിളിച്ചത്.

യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളെ കണ്ടെത്താനുള്ള വോട്ടെടുപ്പില്‍ അംഗത്വ ഫീസ് അടയ്ക്കാത്ത 39,717 പേരുടെ വോട്ടുകള്‍ അസാധുവാകും. കേരളത്തില്‍ ഏഴര ലക്ഷത്തിലധികം പേരെയാണ് എ, ഐ ഗ്രൂപ്പുകള്‍ മല്‍സരിച്ച് അംഗങ്ങളായി ചേര്‍ത്തത്. മൂന്നരക്കോടിയിലേറെ രൂപയാണ് അംഗത്വഫീസ് ഇനത്തില്‍ പിരിഞ്ഞുകിട്ടിയത്.

തൃശൂര്‍ കൊക്കാലെയിലെ സ്വര്‍ണാഭരണ നിര്‍മാണശാലയില്‍നിന്നു ജ്വല്ലറികളിലേക്ക് വിതരണത്തിനു കൊണ്ടുപോയ മൂന്നര കിലോഗ്രാം സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിച്ച ഏഴു പ്രതികള്‍ അറസ്റ്റില്‍. അന്തിക്കാട് പടിയം സ്വദേശി ബ്രോണ്‍സണ്‍ (33), തൊട്ടിപ്പാള്‍ സ്വദേശി വിനില്‍ വിജയന്‍ (23), മനക്കൊടി സ്വദേശി നിധിന്‍, കാഞ്ഞാണി സ്വദേശികളായ അരുണ്‍ (29), മിഥുന്‍ (23), വിവേക് (23), ഒളരി സ്വദേശി രാജേഷ് (42) ചാലക്കുടി കുറ്റിച്ചിറ സ്വദേശി സുമേഷ് (38) എന്നിവരെയാണ് തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലീസ് പിടികൂടിയത്.

എഴുപത്തിമൂന്നാം പിറന്നാള്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. നല്ല ആരോഗ്യവും സന്തോഷവും ആശംസിക്കുന്നുവെന്ന് പിണറായി വിജയന്‍ ‘എക്സില്‍’ ട്വീറ്റ് ചെയ്തു.

സി ഐ കള്ളക്കേസില്‍ കുടുക്കിയ എസ്ഐയുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. നെടുപുഴ സി ഐ ദിലീപ്കുമാര്‍ കള്ളക്കേസില്‍ കുടുക്കിയ സിറ്റി ക്രൈംബ്രാഞ്ച് എസ്ഐ ടി ആര്‍ ആമോദിന്റെ സസ്‌പെന്‍ഷനാണ് പിന്‍വലിച്ചത്.

കണ്ണൂരിലെ മലയോര മേഖലയില്‍ വീണ്ടും മാവോയിസ്റ്റുകള്‍. കേളകം അടക്കാത്തോട് ആയുധധാരികളായ അഞ്ചംഗ സംഘമെത്തി. മൂന്നു മാസത്തിനിടെ നാലാം തവണയാണ് മാവോയിസ്റ്റ് സംഘം നാട്ടിലിറങ്ങുന്നത്.

താമരശ്ശേരി ബസ് സ്റ്റാന്‍ഡിനു സമീപത്തെ കെട്ടിടത്തില്‍ എംഡിഎംഎയുമായി അഞ്ചുപേര്‍ പിടിയിലായി. 17.92 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. അല്‍ത്താഫ് സജീദ്, സഹോദരന്‍ അല്‍ത്താഫ് ഷെരീഫ്, അതുല്‍, ഷാനിദ്, അബ്ദുല്‍ റഷീദ് എന്നിവരാണ് പിടിയിലായത്.

വളാഞ്ചേരിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കോളേജ് അധ്യാപകന്‍ മരിച്ചു. പാലക്കാട് പട്ടാമ്പി ചെമ്പ്ര സ്വദേശി പ്രസാദാണ് മരിച്ചത്.

ഒരു വിമാനത്തിലെ 186 യാത്രക്കാരില്‍ 113 പേര്‍ കള്ളക്കടത്തിന് പിടിയില്‍. വ്യാഴാഴ്ച ചെന്നൈയിലെത്തിയ ഒമാന്‍ എയര്‍ വിമാനത്തിലെ യാത്രക്കാരെയാണ് കസ്റ്റംസ് പിടികൂടിയത്. പുതിയ ഐ ഫോണ്‍, ഗൂഗിള്‍ ഫോണ്‍ എന്നിവ അനധികൃതമായി കടത്തിക്കൊണ്ടുവന്നതിനാണ് അറസ്റ്റ്.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ ധര്‍മവും അധര്‍മവും തമ്മിലുള്ള പോരാട്ടമാണെന്നു കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ബിജെപിയുടെ ‘ജന്‍ ആശിര്‍വാദ് യാത്ര’യുടെ ഭാഗമായി മധ്യപ്രദേശിലെ സെഹോറില്‍ നടന്ന പൊതുറാലിയില്‍ സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി. ‘ബ്രിട്ടീഷുകാര്‍ വന്നു തിരിച്ചുപോയി. മുഗള്‍ സാമ്രാജ്യം അവസാനിച്ചു. പക്ഷെ തങ്ങളുടെ സനാതന ധര്‍മം ഇപ്പോഴും ഇവിടെയുണ്ട്. നാളെയും ഇവിടെയുണ്ടാകും. സ്മൃതി ഇറാനി പറഞ്ഞു.

എഴുപത്തിമൂന്നാം പിറന്നാള്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസ നേര്‍ന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പിഎം നരേന്ദ്രമോദിക്ക് പിറന്നാള്‍ ആശംസകള്‍ എന്ന ഒറ്റവരിയാണ് രാഹുല്‍ ‘എക്സില്‍’ പങ്കുവച്ചത്.

ജി 20 ഉച്ചകോടിയിലൂടെ ഇന്ത്യ നയതന്ത്രത്തെ നവീകരിച്ചെന്നും ജനകീയമാക്കിയെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ജി 20 ഉച്ചകോടിയിലൂടെ ഇന്ത്യ നയതന്ത്രത്തെ മീറ്റിംഗ് റൂമുകളില്‍നിന്ന് ജനങ്ങളിലേക്കെത്തിച്ചു. 60 നഗരങ്ങളിലെ 200 പരിപാടികളിലൂടെ ജി 20 യുടെ സന്ദേശം ജനങ്ങളിലെത്തിയെന്നും അദ്ദേഹം പറഞ്ഞു.

ജമ്മു കാഷ്മീര്‍ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഹുമയൂണ്‍ ഭട്ട് അനന്ത്നാഗില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചു. വെടിയുണ്ടയേറ്റ് രക്തം വാര്‍ന്ന അദ്ദേഹം ഭാര്യ ഫാത്തിമയെ ഫോണില്‍ വിളിച്ച് താന്‍ മരിക്കുമെന്നും കുഞ്ഞിനെ നന്നായി വളര്‍ത്തണമെന്നും പറഞ്ഞു.

പരാതിക്കാരനെ നിലത്തിരുത്തി ശിക്ഷിച്ച സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനെതിരേ നടപടി. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യം പുറത്തുവന്നതോടെ മിര്‍ഗഞ്ച് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ഉദിത് പവാറിനെ തല്‍സ്ഥാനത്തുനിന്ന് നീക്കി.

ബ്രസീലില്‍ വിമാനം തകര്‍ന്നുവീണ് 14 പേര്‍ മരിച്ചു. വിനോദസഞ്ചാര കേന്ദ്രമായ ബാഴ്‌സെലോസിലെ ആമസോണിലാണ് ശനിയാഴ്ച വിമാനം തകര്‍ന്ന് 14 പേര്‍ കൊല്ലപ്പെട്ടത്. അപകടത്തില്‍ 12 യാത്രക്കാരും രണ്ട് ജീവനക്കാരുമാണു മരിച്ചത്.

ഇന്ത്യന്‍ ജാവലിന്‍ ത്രോ സൂപ്പര്‍ താരം നീരജ് ചോപ്രയ്ക്ക് ഡയമണ്ട് ലീഗില്‍ വെള്ളി. 83.80 മീറ്റര്‍ ദൂരം പിന്നിട്ട നീരജ് ചോപ്ര 0.44 മീറ്റര്‍ വ്യത്യാസത്തിലാണ് സ്വര്‍ണം കൈവിട്ടത്. 84.24 മീറ്റര്‍ ദൂരം പിന്നിട്ട ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാല്‍ഡെജിനാണ് സ്വര്‍ണം.

മെസിയില്ലാത്ത മയാമിക്ക് വമ്പന്‍ തോല്‍വി. മേജര്‍ ലീഗ് സോക്കറില്‍ അറ്റ്ലാന്റ യുണൈറ്റഡ് ആണ് സൂപ്പര്‍ താരം ലിയോണല്‍ മെസി ഇല്ലാതെ ഇറങ്ങിയ ഇന്റര്‍ മയാമിയെ രണ്ടിനെതിരെ അഞ്ച് ഗോളിന് തോല്‍പിച്ചത്. മെസി എത്തിയശേഷമുള്ള ഇന്റര്‍ മയാമിയുടെ ആദ്യ തോല്‍വിയാണിത്.

ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ സ്ഥാപനങ്ങളിലൊന്നായ ടാറ്റാ സണ്‍സും ഓഹരി വിപണിയിലേക്ക്. ടാറ്റാ സണ്‍സിന്റെ പ്രാരംഭ ഓഹരി വില്‍പന 2025 സെപ്റ്റംബറിനകം പ്രതീക്ഷിക്കാം. ഇതോടെ, ഇന്ത്യയിലെ ഏറ്റവും വലിയ ഐ.പി.ഒയ്ക്കാണ് കളമൊരുങ്ങുന്നതെന്ന പ്രത്യേകതയുമുണ്ട്. നിലവില്‍ 11 ലക്ഷം കോടി രൂപയാണ് ടാറ്റാ സണ്‍സിന് വിലയിരുത്തുന്ന വിപണിമൂല്യം. ഇതില്‍ 5 ശതമാനം ഓഹരി ഐ.പി.ഒയിലൂടെ വിറ്റഴിക്കാന്‍ തീരുമാനിച്ചാല്‍ തന്നെ അത് 55,000 കോടി രൂപ വരും. 2022ല്‍ എല്‍.ഐ.സി കുറിച്ച 21,000 കോടി രൂപയുടെ ഐ.പി.ഒയാണ് നിലവിലെ റെക്കോഡ്. 2021ലെ പേടിഎമ്മിന്റെ 18,300 കോടി രൂപയുടെ റെക്കോഡായിരുന്നു എല്‍.ഐ.സി പഴങ്കഥയാക്കിയത്. എന്‍.ബി.എഫ്.സികളെ അവയുടെ ആസ്തിമൂല്യം, പ്രവര്‍ത്തനം, അപകടസാദ്ധ്യത തുടങ്ങിയ ഘടകങ്ങള്‍ വിലയിരുത്തി ബേസ് ലെയര്‍, മിഡില്‍ ലെയര്‍, അപ്പര്‍ ലെയര്‍, ടോപ് ലെയര്‍ എന്നിങ്ങനെ റിസര്‍വ് ബാങ്ക് തരംതിരിച്ചിട്ടുണ്ട്. ഇതില്‍ കഴിഞ്ഞദിവസം പുറത്തുവിട്ട എന്‍.ബി.എഫ്.സി അപ്പര്‍ ലെയറില്‍ ടാറ്റാ സണ്‍സിനെയും റിസര്‍വ് ബാങ്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്. അപ്പര്‍ ലെയറില്‍ പെടുന്ന കമ്പനികള്‍ കുറഞ്ഞത് അടുത്ത 5 വര്‍ഷത്തേക്ക് കര്‍ശന പ്രവര്‍ത്തന മാനദണ്ഡങ്ങളും സാമ്പത്തിക അച്ചടക്കവും പാലിക്കണം. ഇതിന്റെ ഭാഗമായി മൂന്ന് വര്‍ഷത്തിനകം ഐ.പി.ഒയും നടത്തണം. ഇതാണ്, ടാറ്റാ സണ്‍സിന്റെ ഐ.പി.ഒയ്ക്കും വഴിയൊരുക്കുന്നത്.

ആപ്പിള്‍ ഐഫോണ്‍ 15നൊപ്പം തന്നെ പുറത്തിറങ്ങിയതാണ് ആപ്പിള്‍ വാച്ച് സീരിസ്. കുപെര്‍ട്ടിനോ പുറത്തിറക്കിയ സ്മാര്‍ട്ട് വാച്ചുകളുടെ പരമ്പരയിലെ പത്താമത്തെതാണ് ആപ്പിള്‍ വാച്ച് സീരീസ് 9. പുതിയ മോഡലുകള്‍ ആപ്പിള്‍ വാച്ച് സീരീസ് 8 നോട് സാമ്യമുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. മെച്ചപ്പെട്ട പ്രകടനം നല്‍കുന്നതിന് വേണ്ടിയുള്ള പുതിയ ഹാര്‍ഡ്വെയര്‍ സവിശേഷതകള്‍ ഇതിനുണ്ട്. ആപ്പിളിന്റെ പുതിയ വാച്ചില്‍ ആപ്പിള്‍ എസ്9 സിസ്റ്റം ഇന്‍ പാക്കേജ് ഉള്‍പ്പെടുന്നുണ്ട്. ആപ്പിള്‍ വാച്ച് സീരീസ് 9 41 എംഎം, 45 എംഎം വലുപ്പങ്ങളിലാണ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം ആപ്പിള്‍ വാച്ച് അള്‍ട്രാ 49 എംഎം വലുപ്പത്തിലാണ് പുറത്തിറക്കിയിരിക്കുന്നത്. വാച്ച്ഒഎസ്10 സോഫ്‌റ്റ്വെയര്‍ പതിപ്പിനുള്ള സപ്പോര്‍ട്ടും അവയില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയില്‍ ആപ്പിള്‍ വാച്ച് സീരീസ് 9 ന്റെ വില ആരംഭിക്കുന്നത് 41,900 രൂപ മുതലാണ്. മിഡ്നൈറ്റ്, സ്റ്റാര്‍ലൈറ്റ്, സില്‍വര്‍, റെഡ്, ന്യൂ പിങ്ക് എന്നിങ്ങനെ അഞ്ച് ഷേഡുകളില്‍ വാച്ച് ധരിക്കാവുന്നതാണ്. രണ്ടാം തലമുറ ആപ്പിള്‍ വാച്ച് അള്‍ട്രാ 2 ന്റെ വില 89,900 രൂപയാണ്. ആല്‍പൈന്‍ ലൂപ്പ്, ട്രയല്‍ ലൂപ്പ്, ഓഷ്യന്‍ ബാന്‍ഡ് ഓപ്ഷനുകള്‍ എന്നിവയ്‌ക്കൊപ്പമാണ് ഇത് ലഭിക്കുക. ആപ്പിള്‍ വാച്ച് സീരീസ് 9, ആപ്പിള്‍ വാച്ച് അള്‍ട്രാ 2 എന്നിവ പ്രീ-ഓര്‍ഡറുകള്‍ക്ക് തയ്യാറാണ്. ഈ മാസം 22 മുതല്‍ ഇവ വില്‍പ്പനയ്‌ക്കെത്തും.

സാജിദ് യഹിയ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഖല്‍ബ്’ ടീസര്‍ എത്തി. രഞ്ജിത്ത് സജീവ് ആണ് നായകനായി എത്തുന്നത്. കഴിഞ്ഞ വര്‍ഷം മികച്ച നവാഗത പ്രതിഭയ്ക്കുള്ള ഫിലിം ക്രിട്ടിക്സ് പുരസ്‌കാരം സ്വന്തമാക്കിയ നടന്‍ കൂടിയാണ് രഞ്ജിത്ത്. പുതുമുഖം നെഹാനസ് സിനുവാണ് നായിക. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു ചിത്രം നിര്‍മിക്കുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ഇരുപതാമതു ചിത്രം കൂടിയാണിത്. ആലപ്പുഴ ബീച്ചിന്റെ പശ്ചാത്തലത്തിലൂടെ അതീവ ഹൃദ്യമായ ഒരു പ്രണയ കഥയാണ് വിശാലമായ ക്യാന്‍വാസ്സിലൂടെയും വലിയ മുതല്‍ മുടക്കോടെയും അവതരിപ്പിക്കുന്നത്. ആലപ്പുഴയുടെ സംസ്‌ക്കാരവും, ആചാരങ്ങളും, ജീവിതവുമൊക്കെ കോര്‍ത്തിണക്കി ജീവിത ഗന്ധിയായ ഒരു പ്രണയ കഥ പറയുന്നു ഈ ചിത്രത്തിലൂടെ. മികച്ച ആക്ഷന്‍ രംഗങ്ങളും, ഇമ്പമാര്‍ന്ന രംഗങ്ങളമൊക്കെ കോര്‍ത്തിണക്കിയുള്ള ഒരു ക്ലീന്‍ എന്റര്‍ടെയ്നറായിരിക്കും ഈ ചിത്രം. സിദ്ദിഖും ലെനയും ഈ ചിത്രത്തില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പന്ത്രണ്ടു ഗാനങ്ങളാല്‍ ഏറെ സമ്പന്നമാണ് ഈ ചിത്രം. മൂന്നു സംഗീത സംവിധായകര്‍ ഈ ചിത്രത്തിനു വേണ്ടി അണിനിരക്കുന്നു. നിന്നാല്‍, പ്രകാശ് അലക്സ്, വിമല്‍ എന്നിവരാണ് സംഗീത സംവിധായകര്‍. സുഹൈല്‍ കോയയുടേതാണു വരികള്‍.

ദുര്‍ഗ കൃഷ്ണ, കൃഷ്ണശങ്കര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ‘കുടുക്ക് 2025’ ഒടിടിയിലേക്ക്. ഈ മാസം ചിത്രം ഒടിടിയില്‍ സ്ട്രീമിംഗ് തുടങ്ങുമെന്നാണ് വിവരം. സൈന പ്ലേയ്ക്ക് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം വിറ്റുപോയിരിക്കുന്നത്. പ്രഖ്യാപനം മുതല്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ച സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിച്ചത് ബിലാഹരിയാണ്. 2022 ഓഗസ്റ്റ് 25ന് തിയറ്ററില്‍ എത്തിയ ചിത്രമാണ് കുടുക്ക്. ഒരു വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ ഒടിടിയില്‍ എത്താന്‍ പോകുന്നത്. ടെക്നോളജി വ്യക്തി ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്ന കാലത്തെ മനുഷ്യന്റെ സ്വകാര്യതയാണ് ചിത്രത്തിന്റെ വിഷയം. ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രത്തില്‍ അജു വര്‍ഗീസ്, ഷൈന്‍ ടോം ചാക്കോ, സ്വാസിക വിജയ് എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. കൃഷ്ണശങ്കര്‍, ബിലാഹരി, ദീപ്തി റാം എന്നിവര്‍ ചേര്‍ന്നാണ് കുടുക്ക് നിര്‍മിച്ചത്.

ഓഗസ്റ്റിലെ എസ്യുവി വില്‍പ്പന കണക്കുകളില്‍ മഹീന്ദ്ര, ജീപ്പ് , എംജി മോട്ടോര്‍, ഹ്യുണ്ടായ്, ടാറ്റ, ഫോക്‌സ്വാഗണ്‍, സിട്രോണ്‍ തുടങ്ങിയ കമ്പനികളാണ് ടോപ്പ്-10 പട്ടികയില്‍ ഉള്‍പ്പെട്ടത്. സെഗ്മെന്റില്‍ മഹീന്ദ്രയുടെ സ്‌കോര്‍പിയോയാണ് മുന്നില്‍. അതേസമയം, മഹീന്ദ്രയുടെ മറ്റൊരു മോഡലായ എക്സയുവി700 രണ്ടാം സ്ഥാനത്തുണ്ട്. ഈ വിഭാഗത്തില്‍ ഇരുവര്‍ക്കും 70 ശതമാനത്തിലധികം വിപണി വിഹിതമുണ്ടായിരുന്നു. കഴിഞ്ഞ മാസം 9,898 യൂണിറ്റ് സ്‌കോര്‍പിയോ വിറ്റഴിച്ചിരുന്നു. 2022 ഓഗസ്റ്റില്‍ ഇത് 7,056 യൂണിറ്റായിരുന്നു. എക്സയുവി700 ന്റെ 6,512 യൂണിറ്റുകള്‍ വിറ്റു. 2022 ഓഗസ്റ്റില്‍ ഇത് 6,010 യൂണിറ്റായിരുന്നു. ഹെക്ടറിന്റെ 2,059 യൂണിറ്റുകള്‍ വിറ്റു. 2022 ഓഗസ്റ്റില്‍ ഇത് 1,917 യൂണിറ്റായിരുന്നു. ഹാരിയര്‍ 1,689 യൂണിറ്റുകള്‍ വിറ്റു. 2022 ഓഗസ്റ്റില്‍ ഇത് 2,596 യൂണിറ്റായിരുന്നു. ഹ്യുണ്ടായി 1,493 യൂണിറ്റ് അല്‍കാസര്‍ വിറ്റു. 2022 ഓഗസ്റ്റില്‍ ഇത് 2,304 യൂണിറ്റായിരുന്നു. ടാറ്റാ മോട്ടോഴ്സാകട്ടെ 1,019 യൂണിറ്റ് സഫാരി വിറ്റു. 2022 ഓഗസ്റ്റില്‍ ഇത് 1,820 യൂണിറ്റായിരുന്നു. ട്യൂസണിന്റെ 236 യൂണിറ്റുകള്‍ വിറ്റു. 2022 ഓഗസ്റ്റില്‍ ഇത് 343 യൂണിറ്റായിരുന്നു. ജീപ്പ് 172 യൂണിറ്റ് കോമ്പസ് വിറ്റു. 2022 ഓഗസ്റ്റില്‍ ഇത് 921 യൂണിറ്റായിരുന്നു. ഫോക്സ്വാഗണ്‍ ടിഗ്വാന്‍ 91 യൂണിറ്റുകള്‍ വിറ്റു. 2022 ഓഗസ്റ്റില്‍ ഇത് 155 യൂണിറ്റായിരുന്നു. സി5 എയര്‍ക്രോസിന്റെ 4 യൂണിറ്റുകള്‍ വിറ്റു. 2022 ഓഗസ്റ്റില്‍ ഇത് 25 യൂണിറ്റായിരുന്നു.

ഖലീല്‍ ജിബ്രാന്റെ രചനകളില്‍ നിന്ന് തിരഞ്ഞെടുത്തൊരുക്കിയ പ്രണയകവിതകളുടെ സമാഹാരം. എം.എന്‍.കാരശ്ശേരിയുടെ പരിഭാഷ കവിതയുടെ ആത്മാവിനെ ആവാഹിക്കുന്നു. ഖലീല്‍ ജിബ്രാന്റെ പ്രണയകവിതകളില്‍ നിന്ന് തിരഞ്ഞെടുത്ത മൊഴികളുടേതായ സമാഹാരത്തിന്റെ മലയാള പരിഭാഷ കഴിയുന്നത്ര പദാനുപദമാവാന്‍ ശ്രദ്ധിച്ചിട്ടുണ്ടെന്ന് ആമുഖക്കുറിപ്പില്‍ എം.എന്‍.കാരശ്ശേരി പറയുന്നു. ‘പ്രണയദാഹം’. ഖലീല്‍ ജിബ്രാന്‍. മൂന്നാം പതിപ്പ്. മാതൃഭൂമി ബുക്സ്. വില 150 രൂപ.

ചിക്കന്‍പോക്‌സിന്റെ പുതിയ വകഭേദമായ ക്ലേഡ് 9 ഇന്ത്യയില്‍ കണ്ടെത്തി. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയാണ് കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ക്ലേഡ് 1, ക്ലേഡ് 5 എന്നീ വൈറസുകള്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നു. അതേസമയം ക്ലേഡ് 9 അടുത്തിടെയാണ് കണ്ടെത്തിയത്. പഠനത്തിന്റെ ഫലങ്ങള്‍ ആനല്‍സ് ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ചു. ഇന്ത്യയില്‍ ആദ്യമായാണ് ക്ലേഡ് 9 കണ്ടെത്തുന്നതെന്ന് പഠനം വ്യക്തമാക്കുന്നു. ‘വരിസെല്ല സോസ്റ്റര്‍ വൈറസ്’ ഒരു ഹെര്‍പ്പസ് വൈറസ് ആണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഈ വൈറസ് എയറോസോളുകള്‍, തുള്ളികള്‍, അല്ലെങ്കില്‍ ശ്വാസകോശ സ്രവങ്ങളുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കം എന്നിവയിലൂടെ പടരുന്നു. മുതിര്‍ന്നവരില്‍ ഈ വൈറസ് കൂടുതല്‍ ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമാകുമെങ്കിലും ഇത് ചെറുപ്പക്കാരിലാണ് കൂടുതലായി രോഗം കാണുന്നത്. നവജാതശിശുക്കള്‍ക്കും രോഗപ്രതിരോധ ശേഷി കുറവുള്ളവരിലും ഇത് കൂടുതല്‍ ഗുരുതരമാകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തടിപ്പ്, ചുണങ്ങ്, പനി, വിശപ്പില്ലായ്മ, തലവേദന, ക്ഷീണം, മൊത്തത്തിലുള്ള ആരോഗ്യക്കുറവ് എന്നിവയാണ് ചിക്കന്‍-പോക്‌സ് ക്ലേഡ് 9 ന്റെ ലക്ഷണങ്ങള്‍. ചിക്കന്‍പോക്സ് രോഗികള്‍ക്ക് വൈറസ് ബാധിച്ച് 2-3 ആഴ്ചകള്‍ക്ക് ശേഷമാണ് ശരീരത്തില്‍ തടിപ്പ് കാണപ്പെടുത്തത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രോഗിക്ക് പനി, ശരീരവേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെടാം. രണ്ടാഴ്ചയോളം ഇത് നീണ്ടുനിന്നേക്കാം. ചുണങ്ങു പലപ്പോഴും മുഖക്കുരു ആയി പ്രത്യക്ഷപ്പെടുകയും വൈറസ് സമ്പര്‍ക്കം കഴിഞ്ഞ് 2-3 ആഴ്ചകള്‍ക്ക് ശേഷം പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ക്ലേഡ് 9 ഉം അതിന്റെ മുമ്പത്തെ വകഭേദങ്ങളായ ക്ലേഡ് 1 ഉം ക്ലേഡ് 5 ഉം തമ്മിലുള്ള അണുബാധയുടെ തീവ്രതയില്‍ ഒരു വ്യത്യാസവും സ്പെഷ്യലിസ്റ്റുകള്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. പ്രതിരോധ കുത്തിവയ്പ്പാണ് വൈറസ് പിടിപെടുന്നത് തടയുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധ മാര്‍ഗം എന്ന് പറയുന്നത്. കൈകള്‍ ഇടയ്ക്കിടെ കഴുകാനും നല്ല ശുചിത്വം പാലിക്കാനും വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *