S10 yt cover 1

*1985ലെ ഏറ്റവും മികച്ച ജനപ്രിയ വില്ലൻ?*

*ഓപ്ഷന്‍സ് കാണാന്‍* : https://youtu.be/DFS_WVT-uLM | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/

ഇസ്രായേല്‍ – പലസ്തീന്‍ യുദ്ധത്തില്‍ 600 ലധികം ജീവനുകള്‍ നഷ്ടമായെന്ന് റിപ്പോര്‍ട്ടുകള്‍. ഇതില്‍ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇസ്രയേല്‍ പൗരന്മാരുടെ എണ്ണം 300 ആയി. 1590 പേര്‍ പരിക്കുകളോടെ ആശുപത്രിയിലാണ്. ഇന്നലെ രാത്രിയില്‍ ഹമാസിന്റെ താവളങ്ങള്‍ ലക്ഷ്യമാക്കി ഇസ്രയേല്‍ തുടങ്ങിയ ശക്തമായ ആക്രമണം ഇന്നും തുടരുകയാണ്.

ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തില്‍ തങ്ങള്‍ക്ക് ഇറാനില്‍ നിന്ന് സഹായം ലഭിച്ചെന്ന് ഹമാസ് വെളിപ്പെടുത്തി. ഹമാസിന്റെ ആക്രമണത്തെ അഭിമാനകരമെന്നാണ് ഇറാന്‍ ഇന്നലെ വിശേഷിപ്പിച്ചത്. ഷിയ മുസ്ലിം രാഷ്ട്രമാണ് ഇറാന്‍. എന്നാല്‍ സുന്നി വിഭാഗക്കാരുടെ സ്വാധീന മേഖലയാണ് പലസ്തീന്‍. സുന്നികളും ഷിയ വിഭാഗവും തമ്മില്‍ കടുത്ത എതിര്‍പ്പ് നിലനില്‍ക്കെ ഇറാനില്‍ നിന്ന് ഹമാസിന് പിന്തുണ കിട്ടിയെന്ന വാദം ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ചു.

ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരുടെ ഒഴിപ്പിക്കല്‍ സ്ഥിതി നിരീക്ഷിച്ച ശേഷമെന്ന് വിദേശകാര്യ മന്ത്രാലയം. പുറത്തിറങ്ങുന്നതും യാത്ര ചെയ്യുന്നതും കഴിയുന്നതും ഒഴിവാക്കണമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വ്യോമസേനയ്ക്കും നാവികസേനയ്ക്കും ജാഗ്രതാ നിര്‍ദേശം നല്‍കും. യുദ്ധം നീളുന്ന സാഹചര്യമുണ്ടായാല്‍ ഒഴിപ്പിക്കലിന് നടപടി ആലോചിക്കാനാണ് ഇപ്പോഴത്തെ തീരുമാനം.ഇസ്രയേലിലുള്ള ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യമന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.മലയാളം ഉള്‍പ്പടെയുള്ള ഭാഷകളില്‍ എംബസി മുന്നറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്.

*ഇഷ്ടം പോലെ ഓഫറുമായി തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സ്*

തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ വാര്‍ഷിക ഡിസ്‌കൗണ്ട് സെയിലില്‍ 70 ശതമാനം വരെ കിഴിവ്. സാരികള്‍ക്ക് 70 ഉം ലേഡീസ് വെയറിനും മെന്‍സ് വെയറിനും 65 ഉം കിഡ്‌സ് വെയറിന് 60 ശതമാനവും വരെ കിഴിവ്. ഇഷ്ടം പോലെ ഓഫര്‍ നേടാന്‍ ഉടന്‍ തന്നെ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ ഷോറൂം സന്ദര്‍ശിക്കൂ.

കൊച്ചിയില്‍നിന്നുള്ള 45 അംഗ തീര്‍ഥാടക സംഘം പലസ്തീനില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. ഈജിപ്തിലേക്ക് യാത്രചെയ്യുന്നതിനിടെ യുദ്ധം ആരംഭിച്ചതോടെയാണ് ഇവര്‍ കുടുങ്ങിയത്. ബെത്ലഹേമിലെ ഹോട്ടലില്‍ താമസിക്കുന്ന ഇവര്‍ക്ക് അതിര്‍ത്തി കടക്കാനുള്ള അനുമതി ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. പത്തുദിവസത്തെ തീര്‍ഥാടനത്തിനായി ഒക്ടോബര്‍ മൂന്നിന് കേരളത്തില്‍നിന്ന് പുറപ്പെട്ടതാണ് സംഘം.

രാജ്യത്ത് ഒരു തവണകൂടി ബിജെപി അധികാരത്തില്‍ വന്നാല്‍ അപരിഹാര്യമായ ആപത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസ് മതനിരപേക്ഷത അംഗീകരിക്കുന്നില്ലെന്നും കേരളത്തില്‍ ബിജെപി നിലംതൊടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫിന്റെ കുടുംബസംഗമത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.

ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ പിന്നില്‍ സിപിഎമ്മും എല്‍ഡിഎഫുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ കൈക്കൂലി ആരോപണം ഗൂഢാലോചനയാണെന്നും അതിന് പിന്നില്‍ ചില വ്യക്തികളും മാധ്യമങ്ങളുമാണെന്ന മുഖ്യമന്ത്രിയുടെ ന്യായീകരണം അപഹാസ്യമാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*

ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

സഹകരണ പ്രതിസന്ധിയില്‍ സര്‍ക്കാരിനേയും സിപിഎമ്മിനേയും സമ്മര്‍ദ്ദത്തിലാക്കിയ മുന്‍മന്ത്രി ജി.സുധാകരന്റെ തുറന്ന് പറച്ചിലിനെ പ്രകീര്‍ത്തിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍. സത്യം പറയുന്ന നേതാവാണ് ജി.സുധാകരന്‍. അഴിമതിക്ക് എതിരെ ശക്തമായി നടപടി എടുക്കുന്ന ആളാണ് അദ്ദേഹം. ജി.സുധാകരനോട് പൂര്‍ണ്ണ യോജിപ്പാണ്. അദ്ദേഹത്തെ ബിജെപി അഭിനന്ദിക്കുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കോഴിക്കോട്ട് വെസ്റ്റ്ഹില്ലിലെ കോര്‍പറേഷന്റെ മാലിന്യ സംസ്‌കരണകേന്ദ്രത്തില്‍ തീപിടിച്ചു. അഗ്‌നിരക്ഷാസേനയെത്തി തീയണയ്ക്കാന്‍ ശ്രമം തുടരുന്നു. മനഃപൂര്‍വം തീയിട്ടതാണോ എന്ന് അന്വേഷിക്കണമെന്ന് തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ ആവശ്യപ്പെട്ടു.

സാഹിത്യ സംഭാവനയ്ക്കുള്ള 47-ാമത് വയലാര്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്ക്. ജീവിതം ഒരു പെന്‍ഡുലം എന്ന കൃതിക്കാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയാണ് പുരസ്‌കാരത്തുക.

കോഴിക്കോട് മെഡിക്കല്‍ കോളജിലെ നിയമന തട്ടിപ്പിലെ പ്രതി ദിദിന്‍ കുമാറിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്. ഇയാളുടെ പൊക്കുന്നിലെ വീട്ടില്‍ നിന്ന് പാസ്‌പോര്‍ട്ട് അടക്കമുള്ളവ പിടിച്ചെടുത്തു.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും. ഇന്ന് ഉച്ചയ്ക്ക് ശേഷം മലയോര മേഖലയില്‍ ഇടിമിന്നലോട് കൂടിയുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നും, കാലവര്‍ഷം കഴിഞ്ഞ് തുലാവര്‍ഷം തുടങ്ങുന്നതിന്റെ ഭാഗമായി പകല്‍സമയത്ത് അന്തരീക്ഷ താപനില കൂടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കേരളത്തിന്റെ ദേശീയപാതാ വികസനത്തിന് ഭൂമി ഏറ്റെടുക്കലിനായി സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി വഴി സമാഹരിച്ച് കേന്ദ്രത്തിന് നല്‍കിയ 5580 കോടി രൂപ സംസ്ഥാനത്തിന്റെ വാര്‍ഷിക വായ്പാ പരിധിയില്‍നിന്ന് കുറച്ച തീരുമാനം പിന്‍വലിക്കണമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമനെ നേരില്‍ കണ്ടാണ് ആവശ്യം മുന്നോട്ടുവച്ചത്.

തൃശ്ശൂരില്‍ സുരേഷ് ഗോപിക്ക് ഇ ഡി അരങ്ങൊരുക്കുകയാണെന്ന് സിപിഎം സംസ്ഥാന സമിതി അംഗം എസി മൊയ്തീന്‍ ആരോപിച്ചു. ഇ ഡി ഇലക്ഷന്‍ ഡ്യൂട്ടി നടത്തുകയാണ്. സുരേഷ് ഗോപിയുടെ പദയാത്ര അരങ്ങൊരുക്കലിന്റെ ഭാഗമാണ്. ഇ ഡി കരിവന്നൂര്‍ ബാങ്കിലെ ആധാരം എടുത്തുകൊണ്ടു പോയത് ബാങ്കിന്റെ പ്രവര്‍ത്തനം തടയാനാണെന്നും അദ്ദേഹം പറഞ്ഞു.

അച്ചടക്ക നടപടി എടുത്തവരെ തിരിച്ചെടുക്കണമെന്ന് കോണ്‍ഗ്രസ് എ ഗ്രൂപ്പ്. ഇക്കാര്യം ആവശ്യപ്പെട്ട് ബെന്നി ബെഹ്നാനും കെ സി ജോസഫും കെപിസിസി നേതൃത്വത്തിന് കത്ത് നല്‍കി. പത്തനംതിട്ട മുന്‍ ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്, പത്തനംതിട്ട മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സജി പി ചാക്കോ, കെപിസിസി മുന്‍ സെക്രട്ടറി എം എ ലത്തീഫ് അടക്കമുള്ളവരെ തിരിച്ചെടുക്കണമെന്നാണ് ആവശ്യം.

പുല്‍പ്പള്ളി സഹകരണ ബാങ്ക് വായ്പാത്തട്ടിപ്പില്‍ പ്രതികള്‍ക്ക് അനുകൂല നിലപാടാണ് സഹകരണ വകുപ്പും പൊലീസും സ്വീകരിക്കുന്നതെന്ന് ആരോപണം. എട്ടുകോടി 34 ലക്ഷം രൂപ പ്രതികളില്‍ നിന്ന് ഈടാക്കാന്‍ സര്‍ചാര്‍ജ് ഉത്തരവിറങ്ങി ഒരു വര്‍ഷമായിട്ടും ഒരു തുടര്‍നടപടിയും ഉണ്ടായില്ലെന്നാണ് പരാതി.

കൊച്ചി മുനമ്പം ബോട്ടപകടത്തില്‍ മരിച്ച മൂന്നാമത്തെയാളുടെ മൃതദേഹം കണ്ടെത്തി. ചാപ്പാ കടപ്പുറം സ്വദേശി ഷാജിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ആലപ്പുഴ അര്‍ത്തുങ്കല്‍ സ്വദേശി രാജുവിനെയാണ് ഇനി കണ്ടെത്താനുള്ളത്.

പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഇന്ത്യയിലെ പ്രതിപക്ഷമായ യുപിഎ ശത്രുക്കളുമായി കരാറില്‍ ഏര്‍പ്പെടുന്നവരാണ്. സൈന്യത്തെ ചോദ്യം ചെയ്ത് ആത്മവീര്യവും ആത്മവിശ്വാസവും നശിപ്പിക്കുന്നവരാണ്. ഇസ്രായേലിലെ പ്രതിപക്ഷം പ്രതികരിക്കുന്നത് കാണുക. രാഷ്ട്രീയ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് രാഷ്ട്ര താല്‍പ്പര്യങ്ങള്‍ക്കായി മുന്നേറുന്നു എന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു.

സിക്കിം പ്രളയത്തില്‍ കാണാതായ 142 പേരില്‍ 62 പേരെ ജീവനോടെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. തെരച്ചില്‍ തുടരുന്നെന്നും ഇപ്പോള്‍ പലയിടത്തായി 81 പേരെ കണ്ടെത്താനുണ്ടെന്നും സിക്കിം സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു.

ഇന്ത്യയുടെ ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. കരുത്തരായ ഓസ്ട്രേലിയയാണ് എതിരാളികള്‍. ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തു.

ആഗോള വിപണിയില്‍ ഡയമണ്ട് വ്യാപാരം ഇടിവിലേക്ക്. കോവിഡിന് ശേഷമാണ് ഡയമണ്ട് വില്‍പ്പനയില്‍ കുത്തനെ ഇടിവ് രേഖപ്പെടുത്തിയത്. ഡിമാന്‍ഡ് കുറഞ്ഞതോടെ ഡയമണ്ടിന്റെ വിലയിലും കാര്യമായ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിട്ടുണ്ട്. മുന്‍ സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍, നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ഡയമണ്ട് വില്‍പ്പനയില്‍ 18 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. 2021-ലും, 2022-ലും മികച്ച പ്രകടനം കാഴ്ചവച്ച ഡയമണ്ട് വിപണി 2023 എത്തുമ്പോഴേക്കും ഇടിവിലേക്ക് വീഴുകയായിരുന്നു. വില്‍പ്പനയില്‍ വലിയ കുറവ് ഉണ്ടായതോടെ കഴിഞ്ഞ മാസം അവസാനം റഫ് ഡയമണ്ടിന്റെ ഇറക്കുമതി രണ്ട് മാസത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ വ്യാപാരികളുടെ കൂട്ടായ്മ തീരുമാനിച്ചിരുന്നു. ഒക്ടോബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെയാണ് റഫ് ഡയമണ്ടുകളുടെ താല്‍ക്കാലിക ഇറക്കുമതി നിര്‍ത്തിവെച്ചിരിക്കുന്നത്. പോളിഷ് ചെയ്ത ഡയമണ്ട് ആഭരണങ്ങളുടെ വില്‍പ്പന അമേരിക്കയില്‍ കുറഞ്ഞതും, ചൈനയിലെ സാമ്പത്തിക പ്രതിസന്ധിയും ഡയമണ്ട് വ്യാപാര മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ക്രിസ്തുമസ്, വാലന്റൈന്‍സ് ഡേ തുടങ്ങിയ ആഘോഷങ്ങള്‍ വരാനിരിക്കെ, വ്യാപാരികള്‍ ഡയമണ്ട് വിപണിയില്‍ വലിയ തോതില്‍ പ്രതീക്ഷയര്‍പ്പിക്കുന്നുണ്ട്.

ആഗോള വിപണിയില്‍ ശക്തമായ സാന്നിധ്യമുള്ള ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡാണ് ഹോണര്‍. ചുരുങ്ങിയ കാലയളവിനുള്ളില്‍ നിരവധി ആരാധകരെ നേടിയെടുക്കാന്‍ ഓണറിന് സാധിച്ചിട്ടുണ്ട്. അടുത്തിടെ കമ്പനി വിപണിയില്‍ എത്തിച്ച 5ജി ഹാന്‍ഡ്സെറ്റാണ് ഹോണര്‍ 90. വ്യത്യസ്ഥമാര്‍ന്ന ഒട്ടനവധി സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചാണ് ഹോണര്‍ ഈ ഹാന്‍ഡ്സെറ്റ് വിപണിയില്‍ പുറത്തിറക്കിയത്. 6.7 ഇഞ്ച് ക്വാഡ്-കര്‍വ്ഡ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാര്‍ട്ട്ഫോണുകള്‍ക്ക് നല്‍കിയിട്ടുള്ളത്. 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റും 1600 നിറ്റ് ബ്രൈറ്റ്നസ്സും ലഭ്യമാണ്. ക്വാല്‍കം സ്നാപ്ഡ്രാഗണ്‍ 7 ജെന്‍ 1 ചിപ്സെറ്റാണ് ഈ ഹാന്‍ഡ്സെറ്റുകള്‍ക്ക് കരുത്ത് പകരുന്നത്. ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവരെ ലക്ഷ്യമിട്ട് 200 മെഗാപിക്സല്‍ പ്രൈമറി ക്യാമറ, 12 മെഗാപിക്സല്‍ അള്‍ട്രാവൈഡ് മൈക്രോ ലെന്‍സ്, 2 മെഗാപിക്സല്‍ ഡെത്ത് സെന്‍സര്‍ എന്നിവയാണ് പിന്നില്‍ സജ്ജീകരിച്ചിട്ടുള്ളത്. 50 മെഗാപിക്സലാണ് സെല്‍ഫി ക്യാമറ. 12 ജിബി റാം പ്ലസ് 12 ജിബി ഇന്റേണല്‍ സ്റ്റോറേജില്‍ വാങ്ങാന്‍ സാധിക്കുന്ന ഹോണര്‍ 90 സ്മാര്‍ട്ട്ഫോണുകളുടെ ഇന്ത്യന്‍ വിപണി വില 37,999 രൂപ മുതലാണ് ആരംഭിക്കുന്നത്.

കങ്കണ നായികയായി എത്തുന്ന ‘തേജസ്’ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ദൃശ്യ വിസ്മയമായിരിക്കും തേജസ് എന്നാണ് ട്രെയിലറില്‍ നിന്ന് വ്യക്തമാകുന്നത്. എയ്ര് ഫോഴ്സ് പൈലറ്റിന്റെ ജീവിത കഥയാണ് കങ്കണ നായികയാകുന്ന ‘തേജസി’ന്റെ പ്രമേയം. ഒക്ടോബര്‍ ഇരുപത്തിയേഴിനാണ് തേജസിന്റെ റിലീസ്. സര്‍വേഷ് മേവരയാണ് തേജസിന്റെ സംവിധാനം. അന്‍ഷുല്‍ ചൗഹാനും വരുണ്‍ മിത്രയും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലുണ്ട്. ഹരി കെ വേദാനന്തമാണ് ഛായാഗ്രാഹണം. ശസ്വത് സച്ച്ദേവാണ് തേജസിന്റെ സംഗീതം. കങ്കണ നായികയാകുന്ന ‘എമര്‍ജന്‍സി’ എന്ന ചിത്രവും വൈകാതെ പ്രദര്‍ശനത്തിനെത്താനുണ്ട്. സംവിധാനവും കങ്കണയാണ് എന്ന പ്രത്യേകതയുണ്ട്. ആദ്യമായി കങ്കണ റണൗട് സ്വതന്ത്ര സംവിധായികയാകുന്ന പ്രൊജക്റ്റ് എന്ന നിലയില്‍ പ്രത്യേകതയുള്ള ‘എമര്‍ജന്‍സി’ മണികര്‍ണിക ഫിലിംസിന്റെ ബാനറില്‍ നടിയും രേണു പിറ്റിയും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. കങ്കണ റണൗടിന്റെ രണ്ടാമത് സംവിധാനമാണിത്’. നായികായ കങ്കണ റണൗട്ട് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് 2019ല്‍ പുറത്തെത്തിയ ‘മണികര്‍ണിക: ദ് ക്വീന്‍ ഓഫ് ഝാന്‍സി’യായിരുന്നു നടി സംവിധാനം ചെയ്ത ആദ്യ ചിത്രം.

സംവിധായകന്‍ അജയ് ഭൂപതിയുടെ പുതിയ ചിത്രമാണ് ‘ചൊവ്വാഴ്ച അഥവാ മംഗളവാരം’. ചൊവ്വാഴ്ചയിലെ രണ്ടാമത്തെ ഗാനം പുറത്തുവിട്ടു. ചിത്രത്തിലെ ‘നീയേയുള്ളു എന്നുമെന്‍’ എന്നു തുടങ്ങുന്ന ഗാനമാണ് റിലീസായത്. കാന്താര ഫെയിം അജനീഷ് ലോക്‌നാഥിന്റെ സംഗീതത്തില്‍ സന്തോഷ് വര്‍മയുടെ വരികള്‍ മെറിന്‍ ഗ്രിഗറിയാണ് ആലപിച്ചത്. ചൊവ്വാഴ്ച ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടാണ് എത്തുക. പായല്‍ രാജ്പുത്തിനെ കൂടാതെ പുതിയ ചിത്രത്തില്‍ ചൈതന്യ കൃഷ്ണ, അജയ് ഘോഷ്, ലക്ഷ്മണ്‍ തുടങ്ങി നിരവധി താരങ്ങളും പ്രധാന കഥാപാത്രങ്ങളാവുന്നു. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ദാശരധി ശിവേന്ദ്രയാണ്. ചിത്രം നവംബര്‍ 17ന് റിലീസാകും. നിര്‍മാണത്തില്‍ സ്വാതി റെഡ്ഡി ഗുണുപതിക്കൊപ്പം സുരേഷ് വര്‍മ, എം അജയ് ഭൂപതി എന്നിവരും പങ്കാളിയാകുന്നു. ചൊവ്വാഴ്ച ഒരു ഹൊറര്‍ ചിത്രമാണ്. കണ്ണിലെ ഭയമെന്ന ടാഗ്ലൈനില്‍ എത്തിയ ടീസറില്‍ ഗ്രാമീണരുടെ കണ്ണുകളിലെ ഭയത്തിന്റെ തകര്‍പ്പന്‍ ദൃശ്യങ്ങളാല്‍ അനാവരണം ചെയ്തിട്ടുണ്ട്. അജനീഷ് ലോക്‌നാഥിന്റെ പശ്ചാത്തല സംഗീതം തന്നെയാണ് പ്രധാന ഹൈലൈറ്റ് എന്നാണ് റിപ്പോര്‍ട്ട്.

ലാന്‍ഡ് ക്രൂസറുകളുടെ കൂട്ടത്തിലേക്ക് ചെറു ഓഫ് റോഡര്‍ എസ്യുവിയെ അവതരിപ്പിക്കാന്‍ ടൊയോട്ട. പല നാടുകളില്‍ പല പേരുകളിലായിരിക്കും ഈ വാഹനം അറിയപ്പെടുക. ജപ്പാനില്‍ ഈ വാഹനത്തിന് ലാന്‍ഡ് ഹോപ്പര്‍ എന്നായിരിക്കും പേര്. ഒക്ടോബര്‍ അവസാനം നടക്കുന്ന ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ ഈ ചെറു ലാന്‍ഡ് ക്രൂസര്‍ മോഡലിനെ അവതരിപ്പിക്കാനും സാധ്യതയുണ്ട്. കാര്യമായ വിശദാംശങ്ങള്‍ ഇപ്പോഴും ടൊയോട്ട പുറത്തുവിട്ടിട്ടില്ലെങ്കിലും ലാന്‍ഡ് ഹൂപ്പര്‍ വൈദ്യുതിയില്‍ മാത്രമല്ല പുറത്തിറങ്ങുന്നതെന്നാണ് സൂചന. വൈദ്യുതിക്കൊപ്പം പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളും ഹൈബ്രിഡും ടൊയോട്ട ലാന്‍ഡ് ഹൂപ്പറിന് ലഭിച്ചേക്കാം. കൊറോള ക്രോസിന്റെ 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ ഹൈബ്രിഡ് മുതല്‍ ഹൈലക്‌സ് പിക് അപ്പിന്റെ 2.8 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ വരെയുള്ളവയില്‍ ഏതു വെണമെങ്കിലും ടൊയോട്ട ഈ വാഹനത്തിന് നല്‍കിയേക്കാം. ജിഎ-എഫ് പ്ലാറ്റ്‌ഫോമിന്റെ ചെറു രൂപമായിരിക്കും ലാന്‍ഡ് ഹോപ്പറില്‍ ഉപയോഗിക്കുക. ലാന്‍ഡ് ക്രൂസര്‍ 300, ലെക്‌സസ് ജിഎക്‌സ് എന്നിവയില്‍ ഇതേ പ്ലാറ്റ്‌ഫോമാണുള്ളത്. 4,351 എംഎം നീളവും 1,854 എംഎം വീതിയും 1,880 എംഎം ഉയരവുമാണ് ടൊയോട്ട ലാന്‍ഡ് ഹോപ്പറിനുള്ളത്. ജിംനിയുടെ എതിരാളി എന്നാണ് തങ്ങളുടെ പുതിയ കോംപാക്ട് ക്രൂസറിനെ ടൊയോട്ടക്കുള്ളില്‍ വിശേഷിപ്പിക്കുന്നത്.

ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ അഞ്ചു പേര്‍. വേരുകളും ബന്ധങ്ങളും ഉപേക്ഷിച്ച് അവര്‍ എത്തിച്ചേര്‍ന്നത് ഒരേ ഫ്ലാറ്റ് സമുച്ചയത്തില്‍.. കഥകളും ജീവിതവും പറഞ്ഞ് അവര്‍ക്കിടയിലൊരു കൂട്ടായ്മ പിറക്കുന്നു. ഓരോരുത്തരും പക്ഷേ, ഓരോ ലോകമാണ്..പ്രണയംമുതല്‍ കുറ്റകൃത്യങ്ങള്‍ വരെ അതിരിടുന്ന ഏകാന്ത സ്ഥലികളിലൂടെ അവരുടെ നിഗൂഢ സഞ്ചാരങ്ങള്‍. സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് ജോസ് പനച്ചിപ്പുറത്തിന്റെ പുതിയ നോവല്‍. ‘ഇറക്കം’. മനോരമ ബുക്സ്. വില 180 രൂപ.

മറവിരോഗം ഇന്ന് പ്രായഭേദമന്യേ ആര്‍ക്ക് വേണമെങ്കിലും ഉണ്ടാകാമെന്ന നിലയിലേക്ക് വന്നിരിക്കുകയാണ്. അതുപോലെ തന്നെ മിക്കവര്‍ക്കും ഉള്ള ഒരു സംശയമാണ് അമിത വണ്ണമുള്ളവരില്‍ മറവിയ്ക്ക് സാധ്യതയുണ്ടോ എന്നുള്ളത്. പുതിയതായി പുറത്ത് വരുന്ന പഠനങ്ങള്‍ ഇതിന് വ്യക്തമായ ഉത്തരം നല്‍കുന്നുണ്ട്. മറവി രോഗത്തിനുള്ള സാധ്യത അമിത വണ്ണമുള്ളവരില്‍ ഉണ്ടെന്ന് തന്നെയാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. തലച്ചോറിലെ ഓര്‍മ്മയെ നിയന്ത്രിക്കുന്ന ഹിപ്പോക്യാമ്പസിനും വൈകാരികമായ കാര്യങ്ങളെ നിയന്ത്രിക്കുന്ന പ്രീഫ്രോണ്ടല്‍ കോര്‍ട്ടെക്‌സിനുമാണ് മറവി രോഗത്തെ നിയന്ത്രിക്കാനുള്ള കഴിവുള്ളത്. ക്രമമില്ലാത്ത ഭക്ഷണ ശീലവും അമിത വണ്ണവും ശരീരത്തിലെ ഈ ഭാഗങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും പഠനത്തില്‍ തെളിയുന്നു. ഇത് ഡിമന്‍ഷ്യയ്ക്ക് വഴിയൊരുക്കുന്ന ഒന്നാണ്. ക്രമം തെറ്റിയ ഭക്ഷണ ശീലം ശരീരത്തിലെ ഇന്‍സുലിന്റെ അളവ് വര്‍ദ്ധിക്കുന്നതിന് ഇടയാക്കുകയും ഹിപ്പോക്യാമ്പസിന്റെ പ്രവര്‍ത്തനത്തെ താളം തെറ്റിച്ച് മറവി രോഗത്തിന് ഇടയാക്കുകയും ചെയ്യും. തലച്ചോറിന്റെ മിക്ക ഭാഗങ്ങളും മറവിയെ നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും പഠനത്തില്‍ വിവരിക്കുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *