P2 yt cover 2

വിജയദശമി ദിനമായ ഇന്ന് ആദ്യാക്ഷരം കുറിച്ച് ആയിരക്കണക്കിനു കുരുന്നുകള്‍. ക്ഷേത്രങ്ങളിലും പ്രധാന എഴുത്തിനിരുത്തു കേന്ദ്രങ്ങളിലും വന്‍ തിരക്ക്. തിരൂര്‍ തുഞ്ചന്‍ പറമ്പിലും തിരുവുള്ളക്കാവിലും പനച്ചിക്കാട് ദേവീ ക്ഷേത്രത്തിലും അടക്കം അനേകായിരങ്ങള്‍ ഹരിശ്രീ കുറിച്ചു.

സര്‍ക്കാര്‍ ആശുപത്രിയില്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തെന്ന സിഎജി റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സര്‍ക്കാര്‍ ആശുപത്രിയില്‍ ചാത്തന്‍ മരുന്ന് വിതരണം ചെയതത് ഞെട്ടിക്കുന്ന സംഭവമാണ്. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു.

പോലീസ് വിജിലന്‍സ് വിഭാഗത്തില്‍ പോലീസുകാരുടെ എണ്ണം ഇരട്ടിയാക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍. കേസുകളുടെ എണ്ണം കൂടിയതിനാല്‍ അംഗങ്ങളുടെ എണ്ണം 500 ല്‍ നിന്ന് 1000 ആക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

*ഇഷ്ടം പോലെ ഓഫറിനു പുറമെ പൂജാ എക്‌സ്ട്രാ ഓഫറുമായി തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സ്*

തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ വാര്‍ഷിക ഡിസ്‌കൗണ്ടിനു പുറമെ രണ്ടെണ്ണമോ, മൂന്നെണ്ണമോ, നാലെണ്ണമോ വാങ്ങിയാൽ 10,15, 20 ശതമാനം വരെ പൂജാ ഓഫർ ലഭിക്കും. സാരികള്‍ക്ക് 70 ഉം ലേഡീസ് വെയറിനും മെന്‍സ് വെയറിനും 65 ഉം കിഡ്‌സ് വെയറിന് 60 ശതമാനവും വരെ കിഴിവുകൾ നേരത്തെ തന്നെ നൽകുന്നുണ്ട്. ഇഷ്ടം പോലെ ഓഫറിനു പുറമെ പൂജാ ഓഫർ കൂടി നേടാന്‍ ഉടന്‍ തന്നെ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ ഷോറൂം സന്ദർശിക്കൂ.

വയനാട്ടില്‍ വന്യജീവികളുണ്ടാക്കുന്ന കൃഷിനാശം തടയാന്‍ കൃഷി വകുപ്പ് വനം വകുപ്പുമായി സഹകരിച്ച് പദ്ധതി നടപ്പിലാക്കും. ഇതിനായി 3 കോടി 88 ലക്ഷം രൂപ ചെലവാക്കുമെന്ന് കൃഷിവകുപ്പ് അറിയിച്ചു.

കോഴിക്കോട് കുറ്റ്യാടിയില്‍ ആത്മഹത്യ ചെയ്ത പൊലീസുകാരന്‍ സുധീഷിന്റെ മൊബൈല്‍ ഫോണ്‍ കാണുന്നില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍. ജോലി സമ്മര്‍ദ്ദമാണ് ആത്മഹത്യക്കു കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

കോഴിക്കോട് വടകര മടപ്പള്ളി ദേശീയ പാതയില്‍ വാന്‍ മറിഞ്ഞ് അറുപതുകാരി മരിച്ചു. സാലിയ ( 60) ആണ് മരിച്ചത്. 12 പേര്‍ക്ക് പരിക്കേറ്റു.

ഗുണ്ടല്‍പേട്ടിലുണ്ടായ വാഹനപകടത്തില്‍ വയനാട് മീനങ്ങാടി അപ്പാട് കാപ്പിക്കുന്ന് നീറ്റിംകര സാബുവിന്റെ മകള്‍ ആഷ്‌ലി സാബു (24) മരിച്ചു.

*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*

ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

കൊച്ചിയില്‍ ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയില്‍. കോട്ടയം സ്വദേശി രാഹുല്‍ ഡി. നായരാണ് കാക്കനാടുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നത്.

തമിഴ്നാട്ടില്‍ ബസും കാറും കൂട്ടിയിടിച്ച് ഏഴു മരണം. കൃഷ്ണഗിരി ദേശീയ പാതയില്‍ തിരുവണ്ണാമലയിലാണ് അപകടമുണ്ടായത്. ബംഗ്ലൂരുവിലേക്കു പോകുകയായിരുന്ന ആസാം സ്വദേശികള്‍ സഞ്ചരിച്ച കാറും തമിഴ്നാട് സര്‍ക്കാരിന്റെ ബസും തമ്മിലാണു കൂട്ടിയിടിച്ചത്. മരിച്ചവരില്‍ ആറു പേര്‍ ആസാം സ്വദേശികളാണ്.

മധ്യപ്രദേശിലെ ഗ്വാളിയോറില്‍ 47 ലക്ഷം രൂപയുടെ അസാധുവാക്കപ്പെട്ട 500, 1000 രൂപ നോട്ടുകളുമായി ഒരാള്‍ പിടിയില്‍.

മധ്യപ്രദേശില്‍ സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് ആറു ബിജെപി നേതാക്കള്‍ രാജിവച്ചു. 20 ലധികം സീറ്റുകളില്‍ തര്‍ക്കം തുടരുന്നുണ്ട്.

അയോധ്യയിലെ രാമക്ഷേത്രം ജനുവരി 22 ന് തുറക്കുമെന്ന് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്. നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് വിജയദശമി ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രങ്ങളില്‍ വിവേചനങ്ങളുണ്ടെങ്കില്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ‘ഹമൂണ്‍’ ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറി. ഒഡീഷ, പശ്ചിമ ബംഗാള്‍, മണിപ്പൂര്‍, ത്രിപുര, മിസോറാം, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങള്‍ക്കു ജാഗ്രതാ നിര്‍ദേശം.

ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് രക്തം സ്വീകരിച്ച 14 കുട്ടികള്‍ക്ക് എച്ച്ഐവി പോസിറ്റീവ്. കാന്‍പൂരിലെ ലാല ലജ്പത് റായ് സര്‍ക്കാര്‍ ആശുപത്രിയിലാണു സംഭവം. 180 തലസേമിയ രോഗികളാണു രക്തം സ്വീകരിച്ചത്. ചിലര്‍ക്കു ഹെപ്പറ്റൈറ്റിസ് ബാധയുമുണ്ട്.

ഹമാസിന്റെ മുതിര്‍ന്ന നേതാക്കളിലൊരാളായ ഉമര്‍ ദറാഗ്മ ഇസ്രയേല്‍ ജയിലില്‍ മരിച്ചു. ഇസ്രയേല്‍ സൈന്യം തടവറയില്‍ പീഡിപ്പിച്ചു കൊന്നതാണെന്നാണ് ഹമാസിന്റെ ആരോപണം. ഉമറിനെയും മകനെയും ഒക്ടോബര്‍ ഒന്‍പതിനാണ് ഇസ്രയേല്‍ സൈന്യം പിടികൂടിയത്.

ഹമാസ് ആദ്യം ബന്ദികളെ വിട്ടയ്ക്കണമെന്നും യുദ്ധം നിര്‍ത്തുന്നതിനുള്ള ചര്‍ച്ച അതിനുശേഷം തുടങ്ങാമെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. അതേസമയം, പലസ്തീന്‍ ജനതയ്ക്കുള്ള ഭക്ഷണവും വെള്ളവും മരുന്നും തടയരുതെന്ന് ഇസ്രയേലിനോടും അദ്ദേഹം ആവശ്യപ്പെട്ടു. വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് ദക്ഷിണാഫ്രിക്ക – ബംഗ്ലാദേശ് പോരാട്ടം. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുത്തു.

ഒക്ടോബര്‍ 20ന് അവസാനിച്ച ആഴ്ചയില്‍ രാജ്യത്തെ വിദേശ നാണ്യ ശേഖരത്തില്‍ മികച്ച വര്‍ദ്ധന. റിസര്‍വ് ബാങ്കിന്റെ കണക്കുകളനുസരിച്ച് കഴിഞ്ഞ വാരം വിദേശ നാണ്യ ശേഖരം 115 കോടി ഡോളര്‍ വര്‍ദ്ധിച്ച് 58590 കോടി ഡോളറായി. റിസര്‍വ് ബാങ്കിന്റെ സ്വര്‍ണ ശേഖരത്തിന്റെ മൂല്യം ഈ കാലയളവില്‍ 126 കോടി ഡോളര്‍ ഉയര്‍ന്ന് 4457 കോടി ഡോളറിലെത്തി. സ്പെഷ്യല്‍ ഡ്രോയിംഗ് റൈറ്റ്സിന്റെ മൂല്യത്തിലും പത്ത് ലക്ഷം ഡോളറിന്റെ വര്‍ദ്ധനയുണ്ട്. 2021 ഒക്ടോബറില്‍ രാജ്യത്തെ വിദേശ നാണയ ശേഖരം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 64,500 കോടി ഡോളര്‍ വരെയെത്തിയതിനു ശേഷമാണ് കുത്തനെ കുറഞ്ഞത്. രാജ്യാന്തര വിപണിയില്‍ അമേരിക്കന്‍ ഡോളറിന്റെ മൂല്യം അസാധാരണമായി ഉയര്‍ന്നതോടെ രൂപയ്ക്ക് പിന്തുണ നല്‍കാന്‍ റിസര്‍വ് ബാങ്ക് ഡോളര്‍ വിറ്റഴിക്കുകയായിരുന്നു. രൂപയുടെ സ്ഥിരതയ്ക്കായി റിസര്‍വ് ബാങ്ക് തുടര്‍ച്ചയായി വിപണിയില്‍ ഇടപെടുന്നതിനാല്‍ രാജ്യത്തെ വിദേശ നാണയ ശേഖരം ആറ് മാസത്തിന് മുമ്പ് കുത്തനെ കുറഞ്ഞിരുന്നു. ഇന്ത്യന്‍ സാമ്പത്തിക മേഖല മികച്ച വളര്‍ച്ച നേടുന്നതും വ്യാവസായിക രംഗത്ത് നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്കും വിദേശ നാണ്യ ശേഖരം ഇനിയും കൂടാന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. നാണയപ്പെരുപ്പ ഭീഷണി പൂര്‍ണമായും ഒഴിവാകാത്തതിനാല്‍ അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശ വര്‍ദ്ധിപ്പിക്കാനിടയുള്ളതിനാല്‍ വരും ദിവസങ്ങളില്‍ വിദേശ നിക്ഷേപകരുടെ പിന്‍മാറ്റം ശക്തമായേക്കും.

ഓരോ ദിവസം കഴിയുന്തോറും നിരവധി തരത്തിലുള്ള മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന പ്ലാറ്റ്ഫോമാണ് എക്സ്. ഇത്തവണ രണ്ട് പുതിയ പ്രീമിയം സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകളാണ് മസ്‌ക് അവതരിപ്പിക്കുന്നത്. ബേസിക്, പ്ലസ് എന്നിങ്ങനെ രണ്ട് കാറ്റഗറിയിലായാണ് പ്രീമിയം പ്ലാനുകള്‍ എത്തുന്നത്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം എക്സ് പ്ലാറ്റ്ഫോമിലൂടെ തന്നെയാണ് അറിയിച്ചത്. നിലവിലുള്ള പ്ലാനുകളെക്കാള്‍ താരതമ്യേന വരിസംഖ്യ കുറഞ്ഞ പ്ലാനാണ് ബേസിക്. എന്നാല്‍, ഉള്ളതില്‍ വച്ച് ഏറ്റവും വരിസംഖ്യ കൂടുതല്‍ പ്ലസ് പ്ലാനുകള്‍ക്കാണ്. പ്ലസ് പ്ലാനുകള്‍ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് നിരവധി അധിക ആനുകൂല്യങ്ങള്‍ ലഭിക്കും എന്നതാണ് പ്രത്യേകത. ഇവയില്‍ പരസ്യരഹിത സേവനമാണ് ഉണ്ടായിരിക്കുക. എന്നാല്‍, വരിസംഖ്യയെ കുറിച്ചുള്ള കൃത്യമായ വിവരങ്ങളോ, ഈ 2 പ്ലാനുകള്‍ എപ്പോള്‍ അവതരിപ്പിക്കുന്നത് സംബന്ധിച്ചോ ഉള്ള വിവരങ്ങള്‍ മസ്‌ക് പങ്കുവെച്ചിട്ടില്ല. ഇന്ത്യയില്‍ ഡെസ്‌ക്ടോപ്പ് ആപ്പ് ഉപയോഗിക്കുന്നതിനായി വാര്‍ഷിക പ്രീമിയം പ്ലാനുകള്‍ക്ക് 6,800 രൂപയും, പ്രതിമാസ പ്ലാനിന് 650 രൂപയുമാണ് നിരക്ക്. എന്നാല്‍, മൊബൈല്‍ ആപ്പ് ഉപയോഗിക്കുന്നവര്‍ വാര്‍ഷിക പ്രീമിയം സബ്സ്‌ക്രിപ്ഷന്‍ പ്ലാനായി 9,400 രൂപയാണ് അടയ്ക്കേണ്ടത്. പ്രതിമാസ നിരക്ക് 900 രൂപയാണ്.

കാത്തിരിപ്പിനൊടുവില്‍ ലോകേഷ് കനകരാജ്- വിജയ് കൂട്ടുക്കെട്ടിലിറങ്ങിയ ലിയോ തിയേറ്ററുകളില്‍ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. വിജയിയുടെ കരിയര്‍ ബെസ്റ്റ് പ്രകടനം തന്നെയാണ് ലിയോയില്‍ കാണാന്‍ കഴിയുന്നത്. റിലീസ് ചെയ്ത് അഞ്ച് ദിവസങ്ങള്‍ കൊണ്ട് 400 കോടി രൂപയാണ് ചിത്രം ആഗോള കളക്ഷനായി ഇതുവരെ നേടിയത്. ഇപ്പോഴിതാ ലിയോയിലെ അനിരുദ്ധ് സംഗീതം ചെയ്ത ‘ഓര്‍ഡിനറി പേഴ്സണ്‍’ എന്ന ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. സോണി മ്യൂസിക് സൗത്തിന്റ്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്. ഹെയ്സന്‍ബര്‍ഗിന്റെ വരികള്‍ക്ക് നിഖിത ഗാന്ധിയാണ് ശബ്ദം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഗാനത്തിനെതിരെ ഇപ്പോഴിതാ കോപ്പിയടി ആരോപണം വന്നിരിക്കുകയാണ്. ഒറ്റ്നിക്ക എന്ന സംഗീതജ്ഞന്റെ ‘വെയര്‍ ആര്‍ യു’ എന്ന ഗാനവുമായി ലിയോയിലെ ഗാനത്തിന് സാമ്യമുണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നത്. മൂന്ന് വര്‍ഷം മുന്‍പ് യൂട്യൂബില്‍ അപ്ലോഡ് ചെയ്ത ഒര്‍ജിനല്‍ ഗാനത്തിന് 64 മില്ല്യണ്‍ വ്യൂസ് ആണ് നിലവില്‍ ഉള്ളത്. ഓര്‍ഡിനറി പേഴ്സണ്‍ എന്ന ഗാനത്തിന് വരികളെഴുതിയ ഹെയ്സന്‍ബര്‍ഗ് എന്നത് അനിരുദ്ധിന്റെ തന്നെ മറ്റൊരു പേരാണെന്നും മുന്‍പ് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ ചര്‍ച്ച ചെയ്തിരുന്നു.

സംവിധായകന്‍ അജയ് ഭൂപതിയുടെ പുതിയ ചിത്രമാണ് ‘ചൊവ്വാഴ്ച’. പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചൊവ്വാഴ്ച സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. കാന്താര ഫെയിം അജനീഷ് ലോക്‌നാഥിന്റെ സംഗീതത്തില്‍ സന്തോഷ് വര്‍മയുടെ വരികള്‍ മെറിന്‍ ഗ്രിഗറി ആലപിച്ച ‘നീയേയുള്ളു എന്നുമെന്‍’ എന്ന ഗാനം അടുത്തിടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. പായല്‍ രാജ്പുത്തിനെ കൂടാതെ പുതിയ ചിത്രത്തില്‍ ചൈതന്യ കൃഷ്ണ, അജയ് ഘോഷ്, ലക്ഷ്മണ്‍ തുടങ്ങി നിരവധി താരങ്ങളും പ്രധാന കഥാപാത്രങ്ങളാവുന്നു. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ദാശരധി ശിവേന്ദ്രയാണ്. ചൊവ്വാഴ്ച എന്ന പാന്‍ ഇന്ത്യന്‍ ചിത്രം നവംബര്‍ 17ന് റിലീസാകും. നിര്‍മാണത്തില്‍ സ്വാതി റെഡ്ഡി ഗുണുപതിക്കൊപ്പം സുരേഷ് വര്‍മ, എം അജയ് ഭൂപതി എന്നിവരും പങ്കാളിയാകുന്നു. ചൊവ്വാഴ്ച ഒരു ഹൊറര്‍ ചിത്രമാണ്. കണ്ണിലെ ഭയമെന്ന ടാഗ്ലൈനില്‍ എത്തിയ ടീസറില്‍ ഗ്രാമീണരുടെ കണ്ണുകളിലെ ഭയത്തിന്റെ തകര്‍പ്പന്‍ ദൃശ്യങ്ങളാല്‍ അനാവരണം ചെയ്തിരുന്നു. അജനീഷ് ലോക്‌നാഥിന്റെ പശ്ചാത്തല സംഗീതം തന്നെയാണ് പ്രധാന ഹൈലൈറ്റ് എന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ ഏഴുലക്ഷം കാറുകള്‍ വിറ്റെന്ന നേട്ടം സ്വന്തമാക്കി സെലേറിയോ. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് രണ്ടാം തലമുറ സെലേറിയോ ഹാര്‍ടെക് പ്ലാറ്റ്‌ഫോമില്‍ പുറത്തിറക്കുകയും ചെയ്തിരുന്നു. ചെറുകാര്‍ വിപണിയിലെ മാരുതി സുസുക്കിയുടെ മേല്‍ക്കൈ നിലനിര്‍ത്താന്‍ സഹായിച്ച വാഹനമാണ് സെലേറിയോ. എല്‍എക്സ്ഐ, വിഎക്സ്ഐ, ഇസഡ്എക്സ്ഐ, ഇസഡ്എക്സ്ഐ പ്ലസ് എന്നിങ്ങനെ നാലു മോഡലുകളാണ് സെലേറിയോയിലുള്ളത്. പെട്രോള്‍ മോഡലിനു പുറമേ സിഎന്‍ജിയിലും സെലേറിയോ വരുന്നുണ്ട്. 1.0 ലീറ്റര്‍ നാച്ചുറലി അസ്പയേഡ് എന്‍ജിനാണ് സെലേറിയോക്ക്. 5,500ആര്‍പിഎമ്മില്‍ 65.7 ബിഎച്ച്പി കരുത്തും 3,500ആര്‍പിഎമ്മില്‍ പരമാവധി 89 എന്‍എം ടോര്‍ക്കും സെലേറിയോ പുറത്തെടുക്കും. സിഎന്‍ജി മോഡലിന് 5,300 ആര്‍പിഎമ്മില്‍ 56 ബിഎച്ച്പി കരുത്തും 3400ആര്‍പിഎമ്മില്‍ 82.1 എന്‍എം പരമാവധി ടോര്‍ക്കുമുണ്ട്. 5.36 ലക്ഷം രൂപ മുതലാണ് അടിസ്ഥാന വകഭേദമായ എല്‍എക്ഐയുടെ വില ആരംഭിക്കുന്നത്. ഏറ്റവും ഉയര്‍ന്ന വകഭേദമായ ഇസഡ് എക്സ്ഐക്ക് 7.14 ലക്ഷം രൂപയാണ് വില. വിഎക്സ്ഐ വകഭേദം മുതല്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ലഭ്യമാണ്. 6.38 ലക്ഷം രൂപ മുതലാണ് സെലേറിയോ ഓട്ടോമാറ്റിക്കിന്റെ വില വരുന്നത്. വിഎക്സ്ഐ മോഡലില്‍ മാത്രമാണ് സിഎന്‍ജി ലഭിക്കുക. വില 6.73 ലക്ഷം.

നഷ്ടപ്രണയവും ഉന്മാദവും ലഹരിയും കുറ്റബോധവും പശ്ചാത്താപവും വീണ്ടും വീണ്ടും നിറയുന്ന നിരവധി കവിതകള്‍ സമ്മാനിച്ച എ. അയ്യപ്പന്റെ കാവ്യലോകത്തുനിന്നും തനിക്കു പ്രിയപ്പെട്ട 101 കവിതകള്‍ സമാഹരിക്കുകയാണ് കവി സെബാസ്റ്റ്യന്‍ ഈ പുസ്തകത്തില്‍. എ. അയ്യപ്പന്റെ 101 കവിതകള്‍.

‘പ്രിയപ്പെട്ട 101 എ.അയ്യപ്പന്‍ കവിതകള്‍’. സമാഹരണം – സെബാസ്റ്റ്യന്‍. മാതൃഭൂമി. വില 272 രൂപ.

ലോകത്തില്‍ മൂന്നില്‍ രണ്ട് വരുന്ന ജനസംഖ്യയും ചായ പ്രേമികളാണെന്നാണ് പല റിപ്പോര്‍ട്ടുകളും പറയുന്നത്. എന്നാല്‍ എന്താണെങ്കിലും അധികമായാല്‍ വിഷമാണെന്ന് പറയുന്നതു പോലെ തന്നെയാണ് ചായയുടെ കാര്യവും. ചായ, പ്രത്യേകിച്ച് പാല്‍ ചായയുടെ ഉപഭോഗം മാനസികാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ചൈനയിലെ സിംഗ്വാ യൂണിവേഴ്‌സിറ്റിയിലെയും സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഫിനാന്‍സ് ആന്‍ഡ് ഇക്കണോമിക്‌സിലെയും ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നത്. ബെയ്ജിങ് നിന്നുള്ള 5, 281 കോളജ് വിദ്യാര്‍ഥികളില്‍ നടത്തിയ സര്‍വേയില്‍ പാല്‍ചായയുടെ ഉപയോഗം വിദ്യാര്‍ഥികളില്‍ വിഷാദത്തിനും ഉത്കണ്ഠയ്ക്കും കാരണമാകുന്നു എന്നാണ് പഠനത്തില്‍ പറയുന്നത്. ഇടയ്ക്കിടെ ഒന്ന് ഫ്രഷ് ആകാന്‍ വേണ്ടി ചായ കുടിക്കുന്ന പതിവ് ഒരു അഡിക്ഷനിലേക്കും അത് പിന്നീട് മാനസിക പ്രശ്‌നങ്ങളിലേക്കും നയിക്കാം. മാനസിക പ്രശ്‌നങ്ങള്‍ക്ക് പുറമേ പാല്‍ ചായ കുടിക്കുന്നത് അമിതവണ്ണത്തിനും ദന്തക്ഷയത്തിനും കാരണമാകുമെന്നു ഗവേഷകര്‍ ചൂണ്ടികാണിക്കുന്നു. ചായയില്‍ അടങ്ങിയിട്ടുള്ള കഫീനും പഞ്ചാസാരയുമാണ് ഇതിന് കാരണം. കഫീന്‍ നിങ്ങളുടെ ശരീരത്തെ നിര്‍ജ്ജലീകരിക്കുകയും മലബന്ധത്തിലേക്ക് നയിക്കുകയും ചെയ്യാം. കൂടാതെ ചായ കുടി പതിവാക്കിയാല്‍ അത് നിങ്ങളുടെ ഉറക്കത്തെയും ബാധിക്കും. അധികമായി ചായ കുടിക്കുന്നത് നിങ്ങളുടെ തലച്ചോറില്‍ രാസ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകും. ഇത് ഉത്കണ്ഠയ്ക്കും പല മാനസികപ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നാണ് പഠനം പറയുന്നത്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.06, പൗണ്ട് – 101.78, യൂറോ – 88.49, സ്വിസ് ഫ്രാങ്ക് – 93.15, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 52.91, ബഹറിന്‍ ദിനാര്‍ – 220.30, കുവൈത്ത് ദിനാര്‍ -268.79, ഒമാനി റിയാല്‍ – 215.77, സൗദി റിയാല്‍ – 22.14, യു.എ.ഇ ദിര്‍ഹം – 22.61, ഖത്തര്‍ റിയാല്‍ – 22.81, കനേഡിയന്‍ ഡോളര്‍ – 60.72.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *