*1985ലെ മികച്ച ജനപ്രിയ സിനിമ ?*
*ഓപ്ഷന്‍സ് കാണാന്‍* : https://youtu.be/AUemcUuvHLg | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/
◾ഗാസയിലെ ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തില്‍ അഞ്ഞൂറിലേറെ പേര്‍ കൊല്ലപ്പെട്ടു. മധ്യ ഗാസയിലെ അല്‍ അഹ്ലി അറബ് ആശുപത്രിയില്‍ ഇസ്രയേലാണ് ബോംബിട്ടതെന്ന് ഗാസ ആരോഗ്യ മന്ത്രാലയം ആരോപിച്ചു. ആക്രമണം ഭയന്നു ആയിരങ്ങള്‍ വീടുവിട്ട് സുരക്ഷിതമെന്ന് കരുതിയിരുന്ന ആശുപത്രിയില്‍ അഭയം തേടിയിരുന്നു. ഇവരാണു കൊല്ലപ്പെട്ടത്. ഇതേസമയം, ആശുപത്രിയില്‍ തങ്ങള്‍ ബോംബാക്രമണം നടത്തിയിട്ടില്ലെന്നും ഗാസയിലെ ഭീകരരാണ് ബോംബിട്ടതെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആരോപിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ന് ഇസ്രയേല്‍ സന്ദര്‍ശിക്കാനിരിക്കേയാണ് കൂട്ടക്കുരുതി.
◾സ്‌കൂള്‍ കായികമേളയെ സ്‌കൂള്‍ ഒളിമ്പിക്സ് എന്നാക്കി മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുന്നംകുളത്ത് സംസ്ഥാന സ്‌കൂള്‍ കായികമേള ഉദ്ഘാടനം ചെയ്യവേയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സ്‌കൂള്‍ ഒളിമ്പിക്സായാല്‍ മത്സരയിനങ്ങളില്‍ ഗെയിംസും ഉള്‍പ്പെടുത്താം. അടുത്ത വര്‍ഷംമുതല്‍ സ്പോര്‍ട്സ് കലണ്ടര്‍ തയാറാക്കുമെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. സ്‌കൂള്‍ കായികമേളയുടെ ആദ്യ ദിനത്തില്‍ പാലക്കാട് ജില്ലയാണു മുന്നില്‍.
◾സ്വവര്‍ഗ വിവാഹത്തിനു നിയമസാധുത നിഷേധിച്ച സുപ്രീം കോടതി സ്വവര്‍ഗ ദമ്പതികള്‍ക്കു കുഞ്ഞുങ്ങളെ ദത്തെടുക്കാനാകില്ലെന്നും ഉത്തരവിട്ടു. കുഞ്ഞുങ്ങളെ ദത്തെടുക്കാമെന്നു ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കിയതിനു പിറകേയാണ് അഞ്ചംഗ ഭരണഘടനാ ബഞ്ചിലെ മൂന്നു ജഡ്ജിമാര്‍ എതിര്‍വിധി പ്രസ്താവിച്ചത്.
*ഇഷ്ടം പോലെ ഓഫറുമായി തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സ്*
തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ വാര്‍ഷിക ഡിസ്‌കൗണ്ട് സെയിലില്‍ 70 ശതമാനം വരെ കിഴിവ്. സാരികള്‍ക്ക് 70 ഉം ലേഡീസ് വെയറിനും മെന്‍സ് വെയറിനും 65 ഉം കിഡ്‌സ് വെയറിന് 60 ശതമാനവും വരെ കിഴിവ്. ഇഷ്ടം പോലെ ഓഫര്‍ നേടാന്‍ ഉടന്‍ തന്നെ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ ഷോറൂം സന്ദര്‍ശിക്കൂ.
◾അഴിമതി ആരോപണങ്ങള്‍ ഉന്നിച്ച് പിണറായി സര്‍ക്കാരിനെതിരെ യുഡിഎഫിന്റെ രണ്ടാം സെക്രട്ടറിയേറ്റ് ഉപരോധ സമരം ഇന്ന്. രാവിലെ ആറോടെ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് വളയും. കൊള്ളസംഘത്തിന്റെ ഭരണമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. രാവിലെ മുതല്‍ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
◾അറുപതു വയസു കഴിഞ്ഞ ഡോ ഗോപിനാഥ് രവീന്ദ്രനെ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി പുനര്‍നിയമിക്കുന്നത് എന്തിനെന്നു സുപ്രീം കോടതി. വാദം കേള്‍ക്കല്‍ പൂര്‍ത്തിയായതോടെ കേസ് വിധിപറയാന്‍ മാറ്റി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഇളവ് അനുവദിക്കാനാവില്ലെന്ന് ഗവര്‍ണ്ണര്‍ക്കു വേണ്ടി ഹാജരായ അറ്റോര്‍ണ്ണി ജനറല്‍ ആര്‍ വെങ്കിട്ട രമണി കോടതിയില്‍ വാദിച്ചു.
◾മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായ കെ.എം. ഷാജിക്കെതിരേ സിപിഎം നേതാവ് പി ജയരാജന്‍ നല്‍കിയ അപകീര്‍ത്തി കേസ് ഹൈക്കോടതി റദ്ദാക്കി. അരിയില്‍ ഷുക്കൂര്‍ വധ കേസുമായി ബന്ധപ്പെട്ടു നിസാര വകുപ്പുകള്‍ ചുമത്തിയതിനെതിരെ നടത്തിയ പരാമര്‍ശം അപകീര്‍ത്തികരമാണന്നായിരുന്നു കേസ്. തന്റെ പരാമര്‍ശങ്ങള്‍ പൊതുതാല്പര്യം മുന്‍ നിര്‍ത്തിയുള്ളതാണെന്നു ചൂണ്ടിക്കാട്ടി ഷാജി സമര്‍പ്പിച്ച ഹര്‍ജി അനുവദിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.
*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*
ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*
◾കൊള്ളയടിച്ച് സഹകരണ ബാങ്കുകളുടെ വിശ്വാസ്യത തകര്‍ത്ത സിപിഎമ്മുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സഹകരിക്കരുതെന്ന മുന്നറിയിപ്പുമായി കെ പി സി സി. വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ ശക്തമായ അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്നും കെ പി സി സി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
◾കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള സിപിഎം നേതാവ് പിവി അരവിന്ദാക്ഷന്റെ ജാമ്യ ഹര്‍ജിയില്‍ വാദം തുടരും. ഇഡി ഉദ്യോഗസ്ഥര്‍ അരവിന്ദാക്ഷനും കുടുംബവും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് ആരോപിച്ചു. എന്നാല്‍ അമ്മക്ക് 63 ലക്ഷത്തിന്റെ നിക്ഷേപമുണ്ടെന്ന ഇഡിയുടെ വാദം തെറ്റാണെന്ന് അരവിന്ദാക്ഷന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
◾നടന്‍ കുണ്ടറ ജോണി അന്തരിച്ചു. 71 വയസായിരുന്നു. 1979 ല്‍ അഗ്നിപര്‍വതം എന്ന ചിത്രത്തിലൂടെയാണ് കുണ്ടറ ജോണി വെള്ളിത്തിരയിലേക്കെത്തിയത്. കിരീടം, ഗോഡ് ഫാദര്‍, ആറാം തമ്പുരാന്‍, സ്ഫടികം തുടങ്ങിയ നൂറിലേറെ സിനിമകളില്‍ അഭിനിയിച്ചിട്ടുണ്ട്. ഉണ്ണി മുകുന്ദന്‍ നായകനായ മേപ്പടിയാന്‍ ആയിരുന്നു അവസാന സിനിമ.
◾ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ സംസ്ഥാന ആസ്ഥാനമന്ദിരമായ സ്വര്‍ണഭവന്‍ പൊലീസ് സീല്‍ ചെയ്തു. അസോസിയേഷനിലെ ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് പോലീസ് ഇടപെട്ടത്.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾തുലാമാസ പൂജയ്ക്കായി ശബരിമല ക്ഷേത്രനട തുറന്നു. ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് ഇന്നു നടക്കും. ഈ മാസം 22 വരെയാണ് തുലാമാസപൂജ. മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം നവംബര്‍ 16 ന് തുടങ്ങും.
◾സ്ഥലത്തിനു തണ്ടപ്പേര് അനുവദിച്ചു കിട്ടാന്‍ ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വിജിലന്‍സ് പിടിയിലായി. പാലക്കാട് ജില്ലയിലെ തരൂര്‍-1 വില്ലേജ് ഓഫീസിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ബി.എം. കുമാറാണ് വിജിലന്‍സിന്റെ പിടിയിലായത്. സ്ഥലം പരിശോധിക്കാന്‍ എത്തിയപ്പോള്‍ അഞ്ഞൂറു രൂപ കോഴ വാങ്ങിയിരുന്നു.
◾കൊല്ലം ശാസ്താംകോട്ടയില്‍ ഭാര്യയെ തലക്കടിച്ച് കൊന്ന കേസിലെ പ്രതിയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനു ജീവപര്യന്തം കഠിന തടവ്. ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടറായ ആഷ്ളി സോളമനെയാണു ശിക്ഷിച്ചത്. മറ്റൊരാളുമായി ബന്ധമുണ്ടെന്നു സംശയിച്ച് 2018 ഓക്ടോബര്‍ ഒമ്പതിന് ഭാര്യ അനിതയെ തലയ്ക്കടിച്ചു കൊന്നെന്നാണു കേസ്.
◾തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒരു കോടി 20 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മൂന്നുപേരെ കസ്റ്റംസ് പിടികൂടി. ബീമാപ്പള്ളി സ്വദേശി സെയ്ദ്അലി, തിരുച്ചിറപ്പള്ളി സ്വദേശി റിയാസ് അഹമ്മദ്, മാവേലിക്കര സ്വദേശി ഷിനാസ് എന്നിവരാണ് പിടിയിലായത്.
◾ഇസ്രായേല്‍ -പലസ്തീന്‍ യുദ്ധം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ആദ്യ പ്രസ്താവന വീണ്ടുവിചാരമില്ലാത്തതാണെന്നും ഇന്ത്യയുടെ പ്രഖ്യാപിത നയത്തിനു വിരുദ്ധമാണെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ഇന്ത്യ ‘ഇസ്രായേലിനൊപ്പം ‘എന്ന് മോദി എക്സില്‍ പ്രഖ്യാപിച്ചത് രാജ്യത്തിന്റെ നയതന്ത്രത്തെക്കുറിച്ച് തീരെ ആലോചിക്കാതെയാണെന്ന് ബേബി കുറ്റപ്പെടുത്തി.
◾മലപ്പുറം എടയൂരിലെ മൂന്നാക്കല്‍ ജുമാമസ്ജിദിന്റെ ഭൂമിയിലെ ചന്ദനം മുറിക്കാനെത്തിയയാളെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. പാലക്കാട് വല്ലപ്പുഴ സ്വദേശി ഇബ്രാഹിമാണ് പിടിയിലായത്. മരം മുറിച്ച വാള്‍ നേരത്തെ കണ്ടെടുത്തിരുന്നു. വളാഞ്ചേരി പൊലീസ് അന്വേഷണം തുടരുന്നതിനിടയിലാണ് വീണ്ടും മോഷ്ടിക്കാനെത്തിയത്.
◾തിരുവനന്തപുരം: നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിനു തീ പിടിച്ചു. തിരുവനന്തപുരം പാളയത്ത് യൂണിവേഴ്സിറ്റി കോളേജിനു മുന്‍പിലെത്തിയപ്പോഴാണ് ബസില്‍ നിന്ന് തീ ഉയര്‍ന്നത്. ഉടന്‍ തന്നെ ജീവനക്കാര്‍ യാത്രക്കാരെ പുറത്തിറക്കി. ഷോര്‍ട് സര്‍ക്യൂട്ടാകാം അപകട കാരണം.
◾തിരുവനന്തപുരം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.
◾ആറന്മുള സത്രക്കടവിന് സമീപം രണ്ടാഴ്ചയോളം പഴകിയ മൃതദേഹം കണ്ടെത്തി. 17 ദിവസം മുന്‍പ് കാണാതായ യുവാവിന്റെതാണ് മൃതശരീരം. മൃതദേഹത്തിലെ വസ്ത്രങ്ങളും വാച്ചും ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.
◾ഇന്ത്യ 2035 നകം സ്വന്തം ബഹിരാകാശ നിലയമുണ്ടാക്കണമെന്നും 2040 ആകുമ്പോഴേക്കും ചന്ദ്രനില്‍ മനുഷ്യനെ എത്തിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ചൊവ്വയിലേക്കും ശുക്രനിലേക്കും ദൗത്യങ്ങള്‍ വേണമെന്ന നിര്‍ദ്ദേശവും പ്രധാനമന്ത്രി മുന്നോട്ടുവച്ചു. ഗഗന്‍യാന്‍ പദ്ധതി അവലോകന യോഗത്തിലാണ് ഈ നിര്‍ദ്ദേശങ്ങള്‍.
◾പടക്കങ്ങള്‍ പൊട്ടിച്ച് പരിശോധിക്കുന്നതിനിടെ ശിവകാശിയിലെ രണ്ട് പടക്ക നിര്‍മാണശാലകളിലുണ്ടായ സ്ഫോടനത്തില്‍ 13 മരണം. തമിഴ്നാട് വിരുദുനഗര്‍ ജില്ലയിലെ ശിവകാശിയിലാണു സംഭവം.
◾എല്ലാവര്‍ക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷാ വാഗ്ദാനവുമായി മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനു കോണ്‍ഗ്രസ് പ്രകടനപത്രിക. ഒബിസി വിഭാഗത്തിന് 27 ശതമാനം സംവരണം, സംസ്ഥാന ഐപിഎല്‍ ടീം എന്നിവ അടക്കം 59 വാഗ്ദാനങ്ങളാണ് 106 പേജുളള പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയത്. വയോജനങ്ങള്‍ക്കു പെന്‍ഷന്‍, സൗജന്യ വിദ്യാഭ്യാസം, തൊഴിലില്ലായ്മ വേതനം, 500 രൂപയ്ക്ക് എല്‍പിജി സിലിന്‍ഡറുകള്‍ എന്നീ വാഗ്ദാനങ്ങളുമുണ്ട്.
◾കോണ്‍ഗ്രസിലെ കുടുംബാധിപത്യത്തെക്കുറിച്ചുള്ള ചോദ്യത്തിനു ബിജെപിയിലെ കുടുംബാധ്യപത്യത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്റെയും മക്കള്‍ എന്താണ് ചെയ്യുന്നതെന്ന് രാഹുല്‍ ചോദിച്ചു. മിസോറാമില്‍ വാര്‍ത്താസമ്മേളനത്തിനിടെയാണ് രാഹുലിന്റെ പ്രതികരണം.
◾ചോദ്യത്തിനു കോഴ വാങ്ങിയെന്ന് ആരോപിച്ച ബിജെപി എംപി നിഷികാന്ത് ദുബൈക്കെതിരേ മഹുവ മൊയ്ത്ര എംപി ഡല്‍ഹി ഹൈക്കോടിതയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. ഇതേസമയം, നിഷികാന്തിന്റെ പരാതി സ്പീക്കര്‍ പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റിക്ക് വിട്ടു. ഹിരാ നന്ദാനി ഗ്രൂപ്പില്‍നിന്ന് കോടികള്‍ കൈപ്പറ്റിയെന്നാണു ബിജെപിയുടെ പരാതി.
◾കര്‍ണാടകയില്‍ 20 എംഎല്‍എമാരുമായി മൈസൂരുവിലേക്കു യാത്ര നടത്താനുള്ള മന്ത്രിയുടെ നീക്കം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തടഞ്ഞു. മരാമത്തു മന്ത്രി സതീഷ് ജാര്‍ക്കിഹോളി കിത്തൂരിന്റെ നീക്കമാണ് യാത്ര തടഞ്ഞത്. എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ് സുര്‍ജേവാല മന്ത്രിയുമായി സംസാരിച്ച് യാത്രാനീക്കം റദ്ദാക്കിക്കുകയായിരുന്നു.
◾അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന ഖര്‍ഗെയോ രാഹുല്‍ഗാന്ധിയോ പ്രധാനമന്ത്രിയാകുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ശശി തരൂര്‍ എംപി. ഇന്ത്യ മുന്നണി അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
◾തനിക്കു ചൈനീസ് ബന്ധമില്ലെന്നും ചൈനീസ് പണം സ്വീകരിച്ചിട്ടില്ലെന്നും ന്യൂസ് ക്ലിക്ക് കേസില്‍ അമേരിക്കന്‍ വ്യവസായി നെവില്‍ റോയ് സിംഘാം. താന്‍ ചൈനീസ് ഏജന്റല്ല. ചൈനീസ് സര്‍ക്കാരില്‍ നിന്നോ രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നോ ഫണ്ട് സ്വീകരിച്ചിട്ടില്ല. ബിസിനസുകാരനായ തനിക്ക് സമൂഹത്തിലെ എല്ലാ വിഭാഗത്തിലുള്ളവരുമായി ബന്ധമുണ്ടെന്നും നെവില്‍ റോയ് സിംഘാം പറഞ്ഞു. ചൈനീസ് ബന്ധമുള്ള സ്ഥാപനങ്ങളില്‍നിന്ന് ന്യൂസ് ക്ലിക്ക് ഫണ്ട് സ്വീകരിച്ചെന്നാണ് ഡല്‍ഹി പൊലീസ് ഫയല്‍ ചെയ്ത കേസ്.
◾ഗാസയില്‍ ദുരിതം അനുഭവിക്കുന്ന അഭയാര്‍ത്ഥികള്‍ക്കായി യുഎന്‍ എത്തിച്ച ഇന്ധനവും വൈദ്യസഹായവും ഹമാസ് തട്ടിയെടുത്തെന്ന് ഇസ്രായേല്‍. ഗാസയിലെ ജലശുദ്ധീകരണത്തിന് ആറ് ദിവസത്തേക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന ഇന്ധനമാണ് മോഷ്ടിച്ചത്.
◾ഇസ്രയേല്‍ വ്യോമാക്രമണത്തിനിടെ ഗാസ മുനമ്പില്‍നിന്ന് പലായനം ചെയ്ത നൂറുകണക്കിന് പലസ്തീന്‍ മുസ്ലിങ്ങള്‍ അഭയം തേടിയത് പുരാതന ക്രിസ്ത്യന്‍ ദേവാലയത്തില്‍. ഗാസയിലെ സെന്റ് പോര്‍ഫിറിയസ് ചര്‍ച്ചിലാണ് പലസ്തീനികള്‍ അഭയം തേടിയെത്തിയത്.
◾ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി. ഇസ്രായേല്‍ കുറ്റകൃത്യങ്ങള്‍ തുടര്‍ന്നാല്‍ ലോകമെമ്പാടുമുള്ള മുസ്ലീങ്ങളെയും പ്രതിരോധ ശക്തികളെയും ആര്‍ക്കും തടുക്കാനാവില്ലെന്നും ഖമേനി പറഞ്ഞു.
◾ഗാസയില്‍ ഇതുവരെ അയ്യായിരത്തോളം ഹമാസ് കേന്ദ്രങ്ങള്‍ ആക്രമിച്ചെന്ന് ഇസ്രയേല്‍. സാധാരണക്കാരായ ജനങ്ങളെ ആക്രമണങ്ങളില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അതുകൊണ്ടാണ് ആക്രമണങ്ങളുടെ എണ്ണം ഇത്രയേറെ കൂട്ടേണ്ടിവന്നതെന്നും ഇസ്രേലി ഉദ്യോഗസ്ഥന്‍ വെളിപെടുത്തി.
◾ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ നെതര്‍ലണ്ട്സിന് അട്ടിമറി വിജയം. കരുത്തരായ ദക്ഷിണാഫ്രിക്കയെ 38 റണ്‍സിന് തോല്‍പിച്ചാണ് നെതര്‍ലണ്ട് ഈ ലോകകപ്പിലെ ആദ്യ വിജയം സ്വന്തമാക്കിയത്. മഴ കാരണം 43 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത നെതര്‍ലണ്ട്സ് ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വേര്‍ഡ്സിന്റെ 78 റണ്‍സുകളുടെ മികവില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 42.5 ഓവറില്‍ 207 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു.
◾ഈ വര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ രാജ്യത്ത് ആഭ്യന്തര വിമാനയാത്ര നടത്തിയത് 11.28 കോടി പേര്‍. 2022ലെ സമാന കാലത്തെ 8.74 കോടി പേരെ അപേക്ഷിച്ച് 29.10 ശതമാനമാണ് വര്‍ധനയെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ എവിയേഷന്‍ വ്യക്തമാക്കി. ഈ കാലയളവില്‍ മൊത്തം വിമാന യാത്രക്കാരുടെ എണ്ണം 11.28 കോടിയായിരുന്നു (മുന്‍ വര്‍ഷം 8.74 കോടി യാത്രക്കാര്‍). 10 വിമാനക്കമ്പനികളുടെ സര്‍വീസുകളില്‍ 58 മുതല്‍ 92 ശതമാനം വരെയായിരുന്നു സീറ്റുകള്‍ക്ക് ലഭിച്ച ബുക്കിംഗ്. വിസ്താരയ്ക്കാണ് ഏറ്റവും ഉയര്‍ന്ന യാത്രക്കാരുടെ ലോഡ് ഘടകം കൈവരിക്കാന്‍ സാധിച്ചത്. വിപണി വിഹിതത്തില്‍ ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ നടത്തുന്ന ഇന്‍ഡിഗോ എയര്‍ലൈനിനാണ് -63.4%. വിസ്താരക്ക് 9.4%, എയര്‍ഇന്ത്യക്ക് 9.8%, എയര്‍ഏഷ്യ 7.1%. സ്‌പൈസ് ജെറ്റ് വിപണി വിഹിതം 4.4%, ആകാശഎയര്‍ 4.2%. സെപ്റ്റംബറില്‍ കൃത്യനിഷ്ഠയില്‍ ഒന്നാമത് എത്തിയത് ഇന്‍ഡിഗോ (83.6%), അകാശ എയര്‍ 74%. സെപ്റ്റംബര്‍ മാസം മൊത്തം 246 യാത്രക്കാരുടെ പരാതികള്‍ ലഭിച്ചതില്‍ 42% ഫ്ളൈറ്റ് സംബന്ധമായിരുന്നു. 15.4% ടിക്കറ്റ് റീഫണ്ട് ലഭിക്കാത്തത് കാരണമായിരുന്നു.
◾സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ലീഗല്‍ ത്രില്ലര്‍ ‘ഗരുഡന്‍’ ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. നീതിക്ക് വേണ്ടി പോരാടുന്ന പൊലീസ് ഓഫീസറുടെയും ഒരു കോളേജ് പ്രൊഫസറുടെയും ജീവിതത്തിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. ചിത്രത്തില്‍ കേരള ആംഡ് പോലീസിന്റെ കമാന്റന്റ് ആയ ഹരീഷ് മാധവനായാണ് സുരേഷ് ഗോപി എത്തുന്നത്. നിഷാന്ത് എന്ന കോളേജ് പ്രൊഫസറുടെ വേഷമാണ് ബിജു മേനോന്‍ ചെയ്യുന്നത്. ഭാര്യയും ഒരു കുട്ടിയും ഉള്ള നിഷാന്ത് ഒരു നിയമപ്രശ്‌നത്തില്‍ ഉള്‍പ്പെടുന്നതുമായി ബന്ധപ്പെടുത്തിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. അരുണ്‍ വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിദ്ദിഖ്, ദിലീഷ് പോത്തന്‍, ജഗദീഷ്, അഭിരാമി, ദിവ്യ പിള്ള, തലൈവാസല്‍ വിജയ്, അര്‍ജുന്‍ നന്ദകുമാര്‍, മേജര്‍ രവി, ബാലാജി ശര്‍മ, സന്തോഷ് കീഴാറ്റൂര്‍, രഞ്ജിത്ത് കങ്കോല്‍, ജെയ്‌സ് ജോസ്, മാളവിക, ജോസുകുട്ടി, ചൈതന്യ പ്രകാശ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നവംബര്‍ ആദ്യം റിലീസിന് തയ്യാറെടുക്കുന്ന ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസിറ്റന്‍ സ്റ്റീഫന്‍ ആണ് നിര്‍മ്മിക്കുന്നത്.
◾നന്ദമുരി കല്യാണ്‍ റാം പ്രധാന വേഷത്തില്‍ എത്തുന്ന ‘ദി ബ്രിട്ടീഷ് സീക്രെട്ട് ഏജന്റ്’ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രമാണ് ഡെവിള്‍. സംയുക്തയാണ് ചിത്രത്തില്‍ നായികയായി എത്തുന്നു. വിരുപക്ഷ എന്ന ബ്ലോക്ബസ്റ്റര്‍ ഹിറ്റിന് ശേഷം തെലുങ്കില്‍ റിലീസ് ചെയ്യുന്ന സംയുക്തയുടെ ചിത്രം കൂടിയാണ് ‘ഡെവിള്‍’. നവംബര്‍ 24ന് ചിത്രം തീയേറ്ററിലെത്തും. ഞായാറാഴ്ച ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ മാളവിക നായരുടെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ഒരു രാഷ്ട്രീയക്കാരിയുടെ വേഷത്തിലാണ് ചിത്രത്തില്‍ എത്തുന്നത്. മണിമേഖല എന്ന കഥാപാത്രമായിട്ടാണ് മാളവിക എത്തുന്നത്. അടിമുടി വ്യത്യാസത്തോടെയാണ് ചിത്രത്തില്‍ മാളവിക എത്തുന്നതെന്ന് പോസ്റ്ററില്‍ നിന്ന് വ്യക്തം. ഒരു നിഗൂഢമായ സത്യം പുറത്തുകൊണ്ട് വരുന്ന ബ്രിട്ടീഷ് സീക്രെട്ട് ഏജന്റായിട്ടാണ് കല്യാണ്‍ റാം ചിത്രത്തില്‍ എത്തുന്നത്. ഹിന്ദിയിലും റിലീസാകുന്ന ചിത്രത്തിന്റെ ഹിന്ദി ഗ്ലിമ്പ്സ് വീഡിയോയും വൈറലായിരുന്നു. നവീന്‍ മേദരം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ശ്രീകാന്ത് വിസ്സ ഒരുക്കുന്നു.
◾ജനപ്രിയ ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ഒബിഡി2എ കംപ്ലയിന്റ് 2023 സിബി300ആര്‍ നിയോ സ്‌പോര്‍ട്‌സ് കഫേ റോഡ്സ്റ്റര്‍ രാജ്യത്ത് അവതരിപ്പിച്ചു. 2.40 ലക്ഷം രൂപ (എക്സ്-ഷോറൂം, ദില്ലി) വിലയുള്ള 2023 ഹോണ്ട സിബി300ആര്‍ ഇപ്പോള്‍ ബിഗ്വിംഗ് ഡീലര്‍ഷിപ്പ് നെറ്റ്വര്‍ക്കില്‍ ബുക്കിംഗിനായി ലഭ്യമാണ്. പേള്‍ സ്പാര്‍ട്ടന്‍ റെഡ്, മാറ്റ് മാസിവ് ഗ്രേ മെറ്റാലിക് എന്നീ രണ്ട് നിറങ്ങളില്‍ ഈ മോട്ടോര്‍സൈക്കിള്‍ എത്തും. 2023 ഹോണ്ട സിബി300ആര്‍ സ്റ്റൈലിംഗ് റെട്രോ-തീം സിബി1000ആര്‍ ലിറ്റര്‍-ക്ലാസ് റോഡ്സ്റ്ററില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ്. 2023 ഹോണ്ട സിബി300ആര്‍ന് 286.01 സിസി, 4-സ്ട്രോക്ക്, സിംഗിള്‍-സിലിണ്ടര്‍ ബിഎസ്വിഐ ഒബിഡി2എ കംപ്ലയിന്റ് പിജിഎം-എഫ്ഐ എഞ്ചിനാണ്. ഈ എഞ്ചിന് 30.7 ബിഎ്ച്പി കരുത്തും 27.5 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയും. പവര്‍ട്രെയിന്‍ ആറ് സ്പീഡ് ഗിയര്‍ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. മോട്ടോര്‍സൈക്കിളിന് ഒരു അസിസ്റ്റ് സ്ലിപ്പര്‍ ക്ലച്ചും ലഭിക്കുന്നു. ഇത് ഗിയര്‍ഷിഫ്റ്റുകള്‍ സുഗമമാക്കുകയും വേഗത കുറയ്ക്കുമ്പോള്‍ ഹാര്‍ഡ് ഡൗണ്‍ ഷിഫ്റ്റുകളില്‍ പിന്‍ ചക്രം ലോക്ക്-അപ്പ് നിയന്ത്രിക്കുകയും ചെയ്യുന്നു.
‘◾ഗോസിപ്പൂക്കള്‍’ വൈവിധ്യമായ പ്രമേയങ്ങളും വ്യതിരിക്തങ്ങളായ ആവിഷ്‌ക്കാരവഴികളും അനിര്‍വചനീയമായ ഭാവനകളും കൊണ്ട് സമ്പന്നമാണ്. ജീവിതത്തിന്റെ സമസ്തമൂല്യങ്ങളും സ്ഥാപനവല്‍ക്കരിക്കപ്പെടുന്ന, യാന്ത്രികമാകുന്ന വര്‍ത്തമാനകാലത്തില്‍ ബന്ധങ്ങളിലെ ഊഷ്മളത അപഹരിക്കപ്പെടുന്നതിന്റെ ആകുലതകളാണ് കവി പങ്കുവെയ്ക്കുന്നത്. പ്രണയഭൂപടം, ചരസ്സിന്റെ സംഗീതം, അച്ഛനൊപ്പമുള്ള യാത്രകള്‍, അനുരാഗപരാഗികള്‍, പാസ്വേര്‍ഡ് തുടങ്ങി ശ്രദ്ധേയമായ മുപ്പത്തൊന്നുകവിതകള്‍. ‘ഗോസിപ്പൂക്കള്‍’. രഹേഷ് രമേശന്‍. ബുക്ക് കഫെ പബ്ലിക്കേഷന്‍സ്. വില 100 രൂപ.
◾ദിവസവും തുടര്‍ച്ചയായി 10 മണിക്കൂറോളം ഇരിക്കുന്നത് തലച്ചോറിനെയും ശാരീരികാരോഗ്യത്തെയും ദോഷകരമായി ബാധിക്കും. ദീര്‍ഘനേരം ഉള്ള ഇരിപ്പ് തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുറയ്ക്കും. ഇത് ബൗദ്ധിക പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുകയും നാഡീസംബന്ധമായ പ്രശ്നങ്ങള്‍ക്കു കാരണമാകുകയും ചെയ്യും. ഇത് പ്രായമായവരില്‍ മറവിരോഗം വരാനുള്ള സാധ്യത കൂട്ടും. മണിക്കൂറുകളോളം ഇരുന്നു ജോലി ചെയ്യുന്നത് ഏകാഗ്രത നഷ്ടപ്പെടുത്തുന്നതിനാല്‍ ഒന്നിലും ശ്രദ്ധിക്കാന്‍ സാധിക്കാതെ വരും. ഇത് ഉല്‍പാദനക്ഷമതയും സര്‍ഗാത്മകതയും കുറയ്ക്കുകയും മാനസിക ക്ഷീണം ഉണ്ടാക്കുകയും ചെയ്യും. വിഷാദം, ഉത്കണ്ഠ മുതലായ മൂഡ് ഡിസോര്‍ഡറുകള്‍ക്ക് ചടഞ്ഞുകൂടിയുള്ള ഇരിപ്പ് കാരണമാകും. ദീര്‍ഘനേരം ഇരിക്കുന്നത് സ്ട്രെസ്സ് കൂട്ടുകയും അത് തലച്ചോറിന്റെ ആരോഗ്യത്തെയും സൗഖ്യത്തെയും ദോഷകരമായി ബാധിക്കുകയും ചെയ്യും. വിവരങ്ങളെ തരംതിരിച്ചു വിശകലനം ചെയ്യാന്‍ തലച്ചോറിന് കാലതാമസം വരും. ദീര്‍ഘനേരമുള്ള ഇരിപ്പ് പക്ഷാഘാതത്തിനും ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കും സാധ്യത കൂട്ടും. ദീര്‍ഘനേരം ഇരിക്കുന്നത് കഴുത്തിനും നടുവിനും വേദനയുണ്ടാക്കും. ഇതു മൂലം ബൗദ്ധിക പ്രവര്‍ത്തനങ്ങളിലടക്കം തടസ്സം ഉണ്ടാകും. ഇത് മൊത്തത്തിലുള്ള അസ്വസ്ഥതയ്ക്കു കാരണമാകും. ദീര്‍ഘനേരം ഇരിക്കുന്നതു മൂലമുള്ള ദോഷങ്ങള്‍ ഒഴിവാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. കൃത്യമായ സമയങ്ങളില്‍ ഇടവേള എടുക്കുക. ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കായും ശരിയായി ഇരിക്കാനും ബ്രേക്ക് എടുക്കുക. പതിവായി വ്യായാമം ചെയ്യുന്നതും സമീകൃത ഭക്ഷണം കഴിക്കുന്നതും തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. പകല്‍ ചെറുനടത്തമാകാം. ഇത് തലച്ചോറിന്റെയും ശരീരത്തിന്റെ മൊത്തത്തിലുള്ളതുമായ ആരോഗ്യം മെച്ചപ്പെടുത്തും.