*1985ലെ മികച്ച ജനപ്രിയ സിനിമ ?*
*ഓപ്ഷന്‍സ് കാണാന്‍* : https://youtu.be/AUemcUuvHLg | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/
◾സംസ്ഥാന സെക്രട്ടേറിയറ്റ് സ്തംഭിച്ചു. യുഡിഎഫ് പ്രവര്‍ത്തകര്‍ പുലര്‍ച്ചെ ഉപരോധ സമരം ആരംഭിച്ചതുമൂലം ആര്‍ക്കും അകത്തു പ്രവേശിക്കാനായില്ല. അഴിമതിയും സഹകരണകൊള്ളയും ആരോപിച്ച് പിണറായി സര്‍ക്കാരിന്റെ രാജി ആവശ്യപ്പെട്ടാണ് യുഡിഎഫിന്റെ പ്രതിഷേധം. സെക്രട്ടറിയേറ്റ് പരിസരവും സ്തംഭിച്ചു. എം ജി റോഡ്, പാളയം, ബേക്കറി ജംഗ്ഷന്‍, തമ്പാനൂര്‍ എന്നീ ഭാഗങ്ങളില്‍ ഗതാഗത കുരുക്ക്. വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടതോടെ ജനം വലഞ്ഞു. കന്റോണ്‍മെന്റ് ഗേറ്റ് ഒഴികെയുള്ള സെക്രട്ടറിയേറ്റിലേക്കുള്ള എല്ലാ വഴികളും അടച്ചു.
◾
◾സെക്രട്ടേറിയറ്റില്‍ യുഡിഎഫ് ഉപരോധ സമരത്തിനിടെ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തനെ പൊലീസ് തടഞ്ഞു. ഉപദേഷ്ടാവെന്ന് മാധ്യമപ്രര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് എം സി ദത്തനെ പൊലീസ് കടത്തിവിട്ടത്. എന്നാല്‍ തന്നെ കടത്തിവിടാന്‍ ഇടപെട്ട മാധ്യമപ്രവര്‍ത്തകരോട് നീയൊക്കെ തെണ്ടാന്‍ പോ എന്നായിരുന്നു ദത്തന്‍ പ്രതികരിച്ചത്.
*ഇഷ്ടം പോലെ ഓഫറുമായി തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സ്*
തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ വാര്‍ഷിക ഡിസ്‌കൗണ്ട് സെയിലില്‍ 70 ശതമാനം വരെ കിഴിവ്. സാരികള്‍ക്ക് 70 ഉം ലേഡീസ് വെയറിനും മെന്‍സ് വെയറിനും 65 ഉം കിഡ്‌സ് വെയറിന് 60 ശതമാനവും വരെ കിഴിവ്. ഇഷ്ടം പോലെ ഓഫര്‍ നേടാന്‍ ഉടന്‍ തന്നെ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ ഷോറൂം സന്ദര്‍ശിക്കൂ.
◾കല്‍ക്കരി വില കൃത്രിമമായി കാണിച്ച് അദാനി പന്ത്രണ്ടായിരം കോടി രൂപ തട്ടിയെന്ന് രാഹുല്‍ ഗാന്ധി. ഫിനാന്‍ഷ്യല്‍ ടൈംസിലെ വാര്‍ത്ത ഉദ്ധരിച്ചാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. പ്രധാനമന്ത്രി നരേന്ദ്ര മോദി അദാനിക്കു സംരക്ഷണം നല്‍കുകയാണെന്നും രാഹുല്‍ ആരോപിച്ചു.
◾സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുതുക്കി പ്രസിദ്ധീകരിച്ച സംസ്ഥാനത്തെ 1034 തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടര്‍ പട്ടികയില്‍നിന്ന് എട്ടേ മുക്കാല്‍ ലക്ഷം പേര്‍ പുറത്ത്. അന്തിമ വോട്ടര്‍ പട്ടികയില്‍ 2,68,51,297 വോട്ടര്‍മാരാണുള്ളത്. 1,27,26,359 പുരുഷന്‍മാരും 1,41,24,700 സ്ത്രീകളും 238 ട്രാന്‍സ്ജെന്‍ഡറുകളും. അനര്‍ഹരായ 8,76,879 വോട്ടര്‍മാരെ ഒഴിവാക്കിയും പുതിയതായി പേര് ചേര്‍ക്കുന്നതിന് അപേക്ഷിച്ച 57,640 പേരെ ഉള്‍പ്പെടുത്തിയുമാണ് അന്തിമ വോട്ടര്‍പട്ടിക തയ്യാറാക്കിയത്. പുതിയ വോട്ടര്‍മാരില്‍ 30266 പേര്‍ സ്ത്രീകളാണ്.
◾കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ മോണ്‍ട്രിയല്‍ ഉടമ്പടി പ്രകാരമുള്ള നഷ്ടപരിഹാരത്തുക ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനും എയര്‍ ഇന്ത്യക്കും നോട്ടീസ് അയച്ചു.
*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*
ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്.
◾ശബരിമലയിലേക്ക് അലങ്കരിച്ച വാഹനത്തില്‍ എത്തിയാല്‍ പിഴശിക്ഷയെന്ന് ഹൈക്കോടതി. പുഷ്പങ്ങളും ഇലകളും വച്ചുകെട്ടേണ്ടതില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ബോര്‍ഡുമായി വരുന്ന വാഹനങ്ങള്‍ക്കെതിരേയും നടപടിയെടുക്കാന്‍ കോടതി നിര്‍ദേശം നല്‍കി.
◾അരൂര്‍ – തുറവൂര്‍ എലിവേറ്റഡ് ഹൈവേ നിര്‍മ്മാണത്തിനായി എന്‍ എച്ച് 66 ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം. ആലപ്പുഴയില്‍ നിന്ന് എറണാകുളത്തേക്ക് വരുന്ന വലിയ വാഹനങ്ങള്‍ തുറവൂരില്‍ നിന്ന് കുമ്പളങ്ങിയിലേക്ക് വഴി തിരിച്ച് വിടും.
◾കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ഡോ. വന്ദന കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെ കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്ന നടപടി ഹൈക്കോടതി തടഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതിയിലുള്ള സാഹചര്യത്തിലാണ് നടപടി. എന്തുകൊണ്ടാണ് അന്വേഷണം സിബിഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ മടിക്കുന്നതെന്ന് വന്ദനയുടെ മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ ചോദിച്ചു. മാതാപിതാക്കളുടെ പരാതി പരിശോധിച്ച് മറുപടിക്കു കൂടുതല്‍ സമയം വേണമെന്നു സംസ്ഥാന പൊലീസ് മേധാവി കോടതിയെ അറിയിച്ചു.
◾മൂന്നാര്‍ മേഖലയില്‍ 2300 ഏക്കര്‍ കയ്യേറ്റമെന്ന് റിപ്പോര്‍ട്ട് നല്‍കിയ ജില്ലാ കലക്ടറുടെ നടപടി ശുദ്ധ വിവരക്കേടാണെന്നു സിപിഎം നേതാവ് എം എം മണി. ഇടുക്കിക്കാരുടെ സൈ്വര്യ ജീവിതം തകര്‍ക്കാന്‍ ആരുവന്നാലും ഓടിക്കുമെന്ന് എംഎം മണി പറഞ്ഞു.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾പി വി അന്‍വര്‍ എംഎല്‍എയും കുടുംബവും മിച്ചഭൂമി കൈവശം വച്ചെന്ന ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. താലൂക്ക് ലാന്റ് ബോര്‍ഡിന്റെ നടപടികള്‍ അവസാനിപ്പിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചതിനെത്തുടര്‍ന്നാണു ഹര്‍ജി തീര്‍പ്പാക്കിയത്.
◾ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ തെരഞ്ഞെടുത്തു. ഏനാനല്ലൂര്‍ മൂവാറ്റുപുഴ പുത്തില്ലത്ത് മന പി എന്‍ മഹേഷാണ് പുതിയ ശബരിമല മേല്‍ശാന്തി. തൃശൂര്‍ പാറമേക്കാവ് ക്ഷേത്രത്തില്‍ മേല്‍ശാന്തിയാണ്. തൃശൂര്‍ വടക്കേക്കാട് സ്വദേശിയായ പി ജി മുരളിയെ മാളികപ്പുറം മേല്‍ശാന്തിയായും തെരഞ്ഞെടുത്തു. മണ്ഡല, മകരവിളക്ക് തീര്‍ത്ഥാടനക്കാലത്ത് പുതിയ മേല്‍ശാന്തിമാരാകും പൂജകള്‍ നടത്തുക.
◾മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ മോശം പദപ്രയോഗം നടത്തിയ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ദത്തനെതിര ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. പണിയൊന്നുമെടുക്കാതെ ഖജനാവ് തിന്നുമുടിക്കുന്നവര്‍, പണിയെടുത്ത് ജീവിക്കുന്നവനോടു ചോദിക്കുന്നു നിനക്കൊന്നും വേറെ പണിയില്ലേയെന്ന് എന്നാണു സുരേന്ദ്രന്‍ പ്രതികരിച്ചത്.
◾കോഴിക്കോട് വടകരയില്‍ പോക്സോ കേസ് പ്രതിയുടെ വീടിനു നേരെ പെട്രോള്‍ ബോംബെറിഞ്ഞു. വടകര കോട്ടക്കടവ് സ്വദേശി അബ്ദുള്‍ റസാഖിന്റ വീടിനു നേരെയാണ് ബോംബേറുണ്ടായത്.
◾തിരുവനന്തപുരത്ത് പ്രസവ ശസ്ത്രക്രിയക്കിടെ യുവതി മരിച്ചു. കോട്ടുകാല്‍ ചൊവ്വര പാറ പടര്‍ന്ന വീട്ടില്‍ സുനില്‍ കുമാറിന്റെയും ഷീലയുടെയും മകളും എറണാകുളം സ്വദേശി ഷാനോയുടെ ഭാര്യയുമായ ശില്പ (24) ആണ് അടിമലത്തുറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് മരിച്ചത്. ചികിത്സ പിഴവ് ആരോപിച്ച് ആശുപത്രിക്കെതിരെ ബന്ധുക്കള്‍ വിഴിഞ്ഞം പോലീസില്‍ പരാതി നല്‍കി.
◾സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ ഇളയ മകന്‍ യദു പരമേശ്വരനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം തിരുമുല്ലവാരത്തെ മുത്തച്ഛന്റെ വീട്ടിലാണ് മൃതദേഹം കണ്ടത്. രണ്ടാംവര്‍ഷ ബിസിഎ വിദ്യാര്‍ത്ഥിയാണ്.
◾തിരുവനന്തപുരം നഗരത്തില്‍ യുവതിയുടെ കഴുത്തില്‍ കത്തികൊണ്ടു കുത്തിയ യുവാവ് സ്വയം കഴുത്തറുത്തു. രമ്യാ രാജീവന്‍ എന്ന യുവതിയെയാണ് ദീപക് കുത്തിയത്. ഇരുവരും സുഹൃത്തുക്കളായിരുന്നു. രമ്യാ രാജീവന്റെ നില അതീവ ഗുരുതരമാണ്. ദീപക് അപകട നില തരണം ചെയ്തെന്നാണു റിപ്പോര്‍ട്ട്.
◾ഗാസയിലെ ആശുപത്രിയിലുണ്ടായ ബോംബ് ആക്രമണം ഹമാസിന്റെ ലക്ഷ്യ പിഴച്ച റോക്കറ്റുമൂലമാണെന്നു റിപ്പോര്‍ട്ട്. അഞ്ഞൂറിലേറെ പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ നിരവധിപേര്‍ കുടുങ്ങി കിടക്കുന്നുണ്ട്. നാലായിരത്തോളം അഭയാര്‍ത്ഥികള്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നെന്ന് രക്ഷപ്പെട്ട ഡോക്ടര്‍ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ടു ചെയ്തിരുന്നു.
◾ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് ന്യൂസിലാണ്ട് – അഫ്ഗാനിസ്ഥാന്‍ മത്സരം. ടോസ് നേടിയ അഫ്ഗാന്‍ ന്യൂസിലാണ്ടിനെ ബാറ്റിംഗിനയച്ചു.
◾ലോക കപ്പ് യോഗ്യതാ മത്സരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ഇരട്ട ഗോള്‍ മാജിക്കില്‍ പെറുവിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത്് അര്‍ജന്റീന. ലോകകപ്പ് യോഗ്യതാ റൗണ്ടിലെ അര്‍ജന്റീനയുടെ തുടര്‍ച്ചയായ നാലാം ജയമാണിത്.
◾തൃശൂര്‍ ആസ്ഥാനമായ പ്രമുഖ ചെറുബാങ്കായ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് പ്രാരംഭ ഓഹരി വില്‍പന നടത്താന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ അനുമതി. കഴിഞ്ഞ ജൂലൈയിലാണ് ഐ.പി.ഒയ്ക്കായി ഇസാഫ് ബാങ്ക് സെബിക്ക് അപേക്ഷ സമര്‍പ്പിച്ചത്. അതിന് മുമ്പ് രണ്ടുവട്ടം അപേക്ഷിക്കുകയും അനുമതി ലഭിക്കുകയും ചെയ്തിരുന്നെങ്കിലും പ്രതികൂല വിപണി സാഹചര്യങ്ങള്‍ മൂലം ഐ.പി.ഒ നടത്തിയിരുന്നില്ല. അനുമതി ലഭിച്ചാല്‍ ഒരുവര്‍ഷത്തിനകം ഐ.പി.ഒ നടത്തിയില്ലെങ്കില്‍ അനുമതി അസാധുവാകും. ആകെ 629 കോടി രൂപയാകും ഐ.പി.ഒയിലൂടെ ഇസാഫ് ബാങ്ക് സമാഹരിക്കുക. ഇതില്‍ 486.74 കോടി രൂപ പുതിയ ഓഹരികളായിരിക്കും. നിലവിലെ ഓഹരി ഉടമകളുടെ കൈവശമുള്ള നിശ്ചിത ഓഹരികള്‍ വിറ്റഴിക്കുന്ന ഓഫര്‍-ഫോര്‍-സെയിലിലൂടെ 142.30 കോടി രൂപയും സമാഹരിക്കും. ഇസാഫ് ബാങ്കിന് പുറമേ കേരളത്തില്‍ നിന്നുള്ള ഏതാനും കമ്പനികള്‍ കൂടി ഐ.പി.ഒയ്ക്ക് ഒരുങ്ങുകയാണ്. പ്രമുഖ വാഹന ഡീലര്‍മാരായ പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ് സെബിക്ക് അപേക്ഷ സമര്‍പ്പിച്ച് കഴിഞ്ഞു. പുതു ഓഹരികളിലൂടെ 250 കോടി രൂപ സമാഹരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഫെഡറല്‍ ബാങ്കിന്റെ ഉപസ്ഥാപനമായ ഫെഡ്ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (ഫെഡ്ഫിന), മണപ്പുറം ഫിനാന്‍സിന്റെ ഉപസ്ഥാപനമായ ആശീര്‍വാദ് മൈക്രോഫിനാന്‍സ്, ബാങ്കിതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിന്‍ എന്നിവയും ഐ.പി.ഒയ്ക്ക് സജ്ജമാവുകയാണ്. 1,400 കോടി രൂപയാണ് ഐ.പി.ഒയിലൂടെ ഫെഡ്ഫിനയുടെ ഉന്നം. ആശീര്‍വാദ് 1,500 കോടി രൂപയും മുത്തൂറ്റ് മൈക്രോഫിന്‍ 1,000 കോടി രൂപയും സമാഹരിക്കാന്‍ ലക്ഷ്യമിടുന്നു.
◾ഷഓമി, റെഡ്മി, പോകോ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് എംഐയുഐ എന്ന യൂസര്‍ ഇന്റര്‍ഫേസിനെ പരിചയപ്പെടുത്തേണ്ട കാര്യമില്ല. 2010-ലാണ് ആന്‍ഡ്രോയ്ഡില്‍ അധിഷ്ടിതമായ എംഐയുഐ, ഷഓമി അവതരിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലായിരുന്നു ആന്‍ഡ്രോയ്ഡ് 13 അടിസ്ഥാനമാക്കിയുള്ള അതിന്റെ ഏറ്റവും പുതിയ പതിപ്പായ എംഐയുഐ 14 കമ്പനി അവതരിപ്പിച്ചത്. എന്നാല്‍, എംഐയുഐ-യോട് വിടപറയാനൊരുങ്ങുകയാണ് ചൈനീസ് ടെക് ഭീമന്‍ ഷഓമി. ഹൈപ്പര്‍ഒഎസ് എന്ന പുതിയ ഓപറേറ്റിങ് സിസ്റ്റമാണ് സക്സസറായി എത്താന്‍ പോകുന്നത്. അതേസമയം, നിലവില്‍, ഹൈപ്പര്‍ഒഎസ് ചൈനയില്‍ മാത്രമായി പരിമിതപ്പെടുത്തിയേക്കും. എന്നാല്‍, ഭാവിയില്‍ ചൈനയ്ക്ക് പുറത്ത് അതിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റം അവതരിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി എംഐയുഐ-യുടെ ജനപ്രീതി വലിയതോതില്‍ ഇടിയുന്ന കാഴ്ചയായിരുന്നു. ആളുകളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള മാറ്റങ്ങളൊന്നും അവര്‍ക്ക് കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. പ്രത്യേകിച്ചും കളര്‍ഒഎസ് പോലുള്ള മറ്റ് സമകാലികരുമായി താരതമ്യപ്പെടുത്തുമ്പോള്‍. ഹൈപ്പര്‍ഒഎസിലൂടെ അതിലൊരു മാറ്റം കൊണ്ടുവരാനാണ് കമ്പനി ശ്രമിക്കുന്നത്. അതേസമയം, പുതിയ ഷഓമി 14 സീരീസ് ഫോണുകള്‍ നവംബര്‍ തുടക്കത്തില്‍ ലോഞ്ച് ചെയ്യുമെന്നാണ് സൂചനകള്‍. ക്വാല്‍കോമിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് പ്രൊസസറായ സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 ഈ മാസം 24ന് ലോഞ്ച് ചെയ്തതിന് പിന്നാലെ ഷഓമി 14 മോഡലുകള്‍ ആഗോളതലത്തില്‍ ലോഞ്ച് ചെയ്യും.
◾‘രാമലീല’യ്ക്ക് ശേഷം ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ‘ബാന്ദ്ര’യുടെ പുതിയ ടീസര്‍ ശ്രദ്ധ നേടുന്നു. ദിലീപിന്റെ നിരവധി ആക്ഷന്‍ രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് ബാന്ദ്രയുടെ ടീസര്‍ എത്തിയിരിക്കുന്നത്. ബോളിവുഡ് നടന്‍ ഡിനോ മോറിയയാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. തെന്നിന്ത്യന്‍ താരം തമന്നയുടെ ആദ്യ മലയാള ചിത്രം കൂടിയാണ് ബാന്ദ്ര. ദിലീപിന്റെ കരിയറിലെ 147-ാം ചിത്രമായ ബാന്ദ്ര വന്‍ മുതല്‍ മുടക്കിലാണ് ഒരുങ്ങുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മിക്കുന്ന ചിത്രത്തിന് ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്. ശരത് കുമാര്‍, രാധിക ശരത് കുമാര്‍, ഈശ്വരി റാവു, മംമ്ത മോഹന്‍ദാസ്, സിദ്ദീഖ്, കലാഭവന്‍ ഷാജോണ്‍, ഗണേഷ് കുമാര്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ എത്തുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ മൂന്ന് പേര്‍ ചേര്‍ന്നാണ് സംഘട്ടനങ്ങള്‍ ഒരുക്കുന്നത്. അന്‍പറിവ്, ഫിനിക്‌സ് പ്രഭു, മാഫിയ ശശി എന്നിവരാണ് ആക്ഷന്‍ കോറിയോഗ്രാഫര്‍മാര്‍.
◾സമീപകാലത്ത് തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ ആഘോഷിച്ച ചിത്രമായിരുന്നു നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത് രജനികാന്ത് നായകനായെത്തിയ ജയിലര്‍. രജനികാന്തിനൊപ്പം തന്നെ പ്രേക്ഷകര്‍ ഏറെ ആഘോഷിച്ച അതിഥി വേഷങ്ങളായിരുന്നു മോഹന്‍ലാലിന്റെയും ശിവരാജ് കുമാറിന്റെയും. ഇപ്പോഴിതാ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ലൂസിഫര്‍ രണ്ടാം ഭാഗം എമ്പുരാനില്‍ കന്നഡ സൂപ്പര്‍ താരം ശിവരാജ് കുമാറും ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ശിവരാജ് കുമാര്‍ തന്നെയാണ് മാധ്യമങ്ങളോട് ഈക്കാര്യം വെളിപ്പെടുത്തിയത്. ഗോസ്റ്റ് എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കേരളത്തില്‍ വന്നതായിരുന്നു ശിവരാജ് കുമാര്‍. ഇതിനിടെയാണ് എമ്പുരാനില്‍ അഭിനയിക്കുന്നുണ്ടോ എന്ന് മാധ്യമങ്ങള്‍ ചോദിക്കുന്നത്. അത്തരമൊരു ഓഫര്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും എമ്പുരാന്റെ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും രണ്ട് മൂന്ന് മാസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമാകും എന്നുമാണ് ശിവരാജ് കുമാര്‍ പറഞ്ഞത്. ശിവരാജ് കുമാറിന്റെ പ്രതികരണം വന്നതോടുകൂടി വലിയ ആവേശത്തിലാണ് ആരാധകര്‍. എമ്പുരാന്‍ ഷൂട്ടിംഗ് ആദ്യ ഷെഡ്യൂള്‍ ഡല്‍ഹിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രം അടുത്തവര്‍ഷം പകുതിയോടെ തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
◾അടുത്തിടെ വിപണിയിലെത്തിയ ടാറ്റ ഹാരിയറും സഫാരിയും ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സുരക്ഷ നേടി. ടാറ്റ നെക്സോണ്‍, ആള്‍ട്രോസ്, പഞ്ച് തുടങ്ങിയ ചെറിയ മോഡലുകള്‍ ഇതിനു മുന്‍പ് തന്നെ ജിഎന്‍സിഎപിയുടെ അഞ്ച് സ്റ്റാര്‍ സുരക്ഷ നേടിയിരുന്നു. ടിയാഗോ, ടിഗോര്‍ എന്നീ ചെറിയ വാഹനങ്ങള്‍ക്ക് ക്രാഷ് ടെസ്റ്റില്‍ 4 സ്റ്റാര്‍ മുന്‍പ് ലഭിച്ചിരുന്നു. സഫാരിയുടേയും ഹാരിയറിന്റെ മുന്‍മോഡലുകള്‍ ടാറ്റ ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റുകള്‍ക്ക് അയച്ചിരുന്നില്ല. ആറ് എയര്‍ബാഗുകളുള്ള പുതിയ മോഡലിലാണ് ക്രാഷ് െടസ്റ്റ് നടത്തിയത്. ഹാരിയറിന്റേയും സഫാരിയുടേയും അടിസ്ഥാന മോഡല്‍ മുതല്‍ ആറ് എയര്‍ബാഗുകള്‍ നല്‍കുന്നുണ്ട്. ഭാരത് എന്‍സിഎപി നിലവില്‍ വരുന്നതിന് മുമ്പ് ടെസ്റ്റ് ചെയ്യുന്ന അവസാന വാഹനങ്ങളായിരിക്കും ഇതെന്നാണ് ഗ്ലോബല്‍ എന്‍സിഎപി പറയുന്നത്. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 34 പോയിന്റില്‍ 33.05 പോയിന്റും ഇരുവാഹനങ്ങളും നേടി. ക്രാഷ് ടെസ്റ്റില്‍ 2 വാഹനങ്ങളും ഡ്രൈവറുടെയും യാത്രക്കാരുടെയും തലയ്ക്കും കഴുത്തിനും മികച്ച സംരക്ഷണമാണ് നല്‍കിയത്. ചെസ്റ്റിനും സംരക്ഷണം ഉറപ്പുവരുത്തുന്ന വാഹനം സൈഡ് ഇംപാക്ടില്‍ കര്‍ട്ടന്‍ എയര്‍ബാഗുകളുടെ സുരക്ഷ കൃത്യമായി നിര്‍വഹിച്ചിട്ടുണ്ട്. 15.49 ലക്ഷം രൂപ മുതലാണ് ഹാരിയര്‍ വില ആരംഭിക്കുന്നത്. സഫാരിയുടെ പുതിയ വില 16.19 ലക്ഷം രൂപയാണ്.
◾സമകാലിക അള്‍ജീരിയന്‍-അറബ് നോവലിലെ ശ്രദ്ധേയനായ ബൂമെദീന്‍ ബല്‍കബീറിന്റെ പ്രശസ്ത കൃതിയുടെ അറബിയില്‍നിന്ന് നേരിട്ടുള്ള മലയാളപരിഭാഷ. അള്‍ജീരിയന്‍ സ്വാതന്ത്ര്യസമരപോരാളിയായ അബ്ദുല്‍ ഖാദര്‍ പിന്നീട്, സ്വതന്ത്ര അള്‍ജീരിയയും മൊറോക്കോയും തമ്മിലുള്ള ശത്രുതമൂലം കൊളോണിയല്‍ ഭരണകാലത്തെ അനുഭവങ്ങളെത്തന്നെ നേരിടുന്നത് ഒരു നടുക്കുന്ന യാഥാര്‍ത്ഥ്യമാണ്. മനുഷ്യന്റെ യാതനകള്‍ക്ക് സാര്‍വ്വകാലികതയും സാര്‍വ്വലൗകികതയുമാണുള്ളത് എന്ന് ഓര്‍മ്മിപ്പിക്കുന്ന പുസ്തകം. ‘കഴുതജന്മങ്ങള്‍’. ബൂമെദീന്‍ ബല്‍കബീര്‍. മാതൃഭൂമി. വില – 246 രൂപ.
◾ചര്‍മ്മത്തെ ബാധിക്കുന്ന രോഗങ്ങളും ഉറക്കവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് വിശദീകരിക്കുകയാണ് പുതിയൊരു പഠനം. രാത്രിയില്‍ ഉറക്കമില്ലായ്മ നേരിടുന്നുവെങ്കില്‍ അതിന് പിന്നിലുണ്ടായേക്കാവുന്നൊരു കാരണം കൂടിയാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. രാത്രിയില്‍ പതിവായി ഉറക്കമില്ലായ്മ നേരിടുന്നതിനൊപ്പം തന്നെ ചര്‍മ്മത്തില്‍ ചൊറിച്ചില്‍, എരിച്ചില്‍, വിറയല്‍ എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ കൂടി അനുഭവപ്പെടുന്നുണ്ട് എങ്കില്‍ ശ്രദ്ധിക്കുക. കാരണം ചര്‍മ്മത്തെ ബാധിച്ചിരിക്കുന്ന എന്തെങ്കിലും രോഗങ്ങളാകാം നിങ്ങളുടെ ഉറക്കത്തെ ബാധിക്കുന്നത്. ഇതാണ് പഠനവും വ്യക്തമാക്കുന്ന കാര്യം. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബെര്‍ലിനില്‍ വച്ച് നടന്ന ‘യൂറോപ്യന്‍ അക്കാദമി ഓഫ് ഡെര്‍മറ്റോളജി ആന്റ് വെനെറോളജി കോണ്‍ഗ്രസി’ലാണ് പഠനം അവതരിപ്പിക്കപ്പെട്ടത്. 20ലധികം രാജ്യങ്ങളില്‍ നിന്നായി അമ്പതിനായിരത്തിലധികം ആളുകളെ പങ്കെടുപ്പച്ചാണത്രേ ഗവേഷര്‍ ഈ പഠനം നടത്തിയത്. ചര്‍മ്മരോഗങ്ങളുള്ളവരില്‍ 42 ശതമാനം പേരിലും ഉറക്കപ്രശ്നങ്ങളുണ്ടാകുമെന്നാണ് പഠനത്തിന്റെ കണ്ടെത്തല്‍. ഇത് അത്ര നിസാരമായ കാര്യമല്ല. ഇത്തരത്തില്‍ സ്‌കിന്‍ രോഗങ്ങളെ തുടര്‍ന്ന് ഉറക്കപ്രശ്നങ്ങള്‍ നേരിടുന്നവരുടെ കരിയറിലും വ്യക്തിജീവിതത്തിലുമെല്ലാം ഇതുമൂലം കാര്യമായ നഷ്ടമുണ്ടാകുന്നതായും പഠനം വിലയിരുത്തുന്നുണ്ട്. ഇവരുടെ ഉത്പാദനക്ഷമത കുറയുന്നത് മൂലം ജോലിയില്‍ തിരിച്ചടികളുണ്ടാകാം, സ്വഭാവത്തിലെ പ്രശ്നങ്ങള്‍ വ്യക്തിജീവിതത്തിലും അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നു. ചൊറിച്ചില്‍- എരിച്ചില്‍- വിറയല്‍ എന്നിവയ്ക്ക് പുറമെ തളര്‍ച്ച, പകല്‍സമയത്ത് ഉറക്കച്ചടവും ക്ഷീണവും കണ്ണുകള്‍ വിറച്ചുകൊണ്ടിരിക്കുക, ഇടയ്ക്കിടെ കോട്ടുവായിടുക എന്നിങ്ങനെയുള്ള ലക്ഷണങ്ങളും ഇതിന്റെ ഭാഗമായി കാണാം.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.26, പൗണ്ട് – 101.46, യൂറോ – 88.05, സ്വിസ് ഫ്രാങ്ക് – 92.55, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.11, ബഹറിന്‍ ദിനാര്‍ – 220.88, കുവൈത്ത് ദിനാര്‍ -269.20, ഒമാനി റിയാല്‍ – 216.30, സൗദി റിയാല്‍ – 22.20, യു.എ.ഇ ദിര്‍ഹം – 22.67, ഖത്തര്‍ റിയാല്‍ – 22.87, കനേഡിയന്‍ ഡോളര്‍ – 61.06.