ഗാസയില്‍ നിന്ന് പലായനം ചെയ്യുന്നവര്‍ക്ക് നേരെയുണ്ടായ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 70 പേര് കൊല്ലപ്പെട്ടു. കാറുകളില്‍ രക്ഷപ്പെടുകയായിരുന്ന സംഘത്തിന് നേരെയാണ് ആക്രമണം നടന്നത്. 24 മണിക്കൂറിനകം ഗാസ വിടണമെന്ന ഇസ്രയേല്‍ മുന്നറിയിപ്പിന് പിന്നാലെ, പതിനായിരങ്ങളാണ് വടക്കന്‍ ഗാസയില്‍നിന്ന് വീട് വിട്ട് പലായനം ചെയ്തത്.
ഹമാസിന്റെ ചെയ്തികള്‍ അല്‍ ഖ്വയ്ദയെ പരിശുദ്ധരാക്കുന്നുവെന്നും ഹമാസ് തീവ്രവാദികള്‍ കലര്‍പ്പില്ലാത്ത പൈശാചികരാണെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്. അതേസമയം ഹമാസിന്റെ ആക്രമണങ്ങളില്‍ ബന്ധമില്ലാത്ത ഭൂരിപക്ഷം പലസ്തീനികളും ദുരിതം അനുഭവിക്കുന്നുവെന്നും ഞങ്ങള്‍ക്ക് അത് കാണാതെ പോകാനാവില്ലെന്നും ബൈഡന് വ്യക്തമാക്കി.
പലസ്തീന് ജനത നടത്തുന്നത് പ്രതിരോധമാണെന്നും ഇന്ത്യ പക്ഷം പിടിക്കരുതെന്നും പലസ്തീന് അംബാസഡര്‍ അദ്നന് അബു അല്‍ഹൈജ. ഇസ്രയേല്‍ അതിര്‍ത്തി കടന്ന് ആക്രമിച്ച ഹമാസിന്റേത് ഭീകരവാദമെന്ന ഇന്ത്യയുടെ നിലപാടിനെയാണ് പലസ്തീന് അംബാസഡര്‍ വിമര്‍ശിച്ചത്. പലസ്തീനില്‍ അധിനിവേശം നടത്തുന്ന ഇസ്രേയലാണ് ഭീകരവാദികളെന്നും അദ്ദേഹം പറഞ്ഞു.
പലസ്തീനെ പിന്തുണയ്ക്കുന്നതില്‍ ലോകത്തെ നയിച്ചത് ഇന്ത്യയാണെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മധ്യസ്ഥത യുദ്ധം അവസാനിപ്പിക്കുന്നതിന് അംഗീകരിക്കാമെന്നും പലസ്തീന് അംബാസഡര്‍ വ്യക്തമാക്കി.
പലസ്തീനെ പിന്തുണയ്ക്കുന്നതില്‍ ലോകത്തെ നയിച്ചത് ഇന്ത്യയാണെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മധ്യസ്ഥത യുദ്ധം അവസാനിപ്പിക്കുന്നതിന് അംഗീകരിക്കാമെന്നും പലസ്തീന് അംബാസഡര്‍ വ്യക്തമാക്കി.
ഓപ്പറേഷന് അജയ് യുടെ ഭാഗമായി ഇന്ന് രണ്ട് വിമാനങ്ങള്‍ കൂടി ഇസ്രയേലില്‍ നിന്ന് പുറപ്പെടും. ആദ്യ എയര്‍ ഇന്ത്യ വിമാനം രാത്രി ഒന്നരക്ക് ദില്ലിയില്‍ എത്തും. രണ്ടാമത്തെ പ്രത്യേക സ്പൈസ് ജെറ്റ് വിമാനം നാളെ രാവിലെ 7 മണിക്കാണ് ദില്ലിയില്‍ എത്തുക
സമസ്തയില്‍ ലീഗ് വിരുദ്ധര്‍ ഉണ്ടെന്നും ഇവര്‍ സിപിഎമ്മിന്റെ താല്പര്യമാണ് നടപ്പാക്കുന്നതെന്നും മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ഈ വിഭാഗം ലീഗിനെതിരെ നടത്തിയ നീക്കങ്ങളുടെ തെളിവുകള്‍ തന്റെ പക്കല്‍ ഉണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. താന്‍ സമസ്ത വിശ്വാസി അല്ലെന്നും തട്ടമിടാത്തവര്‍ അഴിഞ്ഞാട്ടക്കാരികള്‍ എന്ന് പറഞ്ഞ മത നേതാക്കള്‍ സമസ്തയുടെ വില ഇടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിങ്ങളല്ലാത്ത സ്ത്രീകള്‍ മുഴുവന്‍ അഴിഞ്ഞാട്ടക്കാരികളാണോയെന്നും സലാം ചോദിച്ചു.
കൊല്ലം റെയില്‍വേ സ്റ്റേഷന് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി നിലവിലുള്ള സ്റ്റേഷനിലുള്ള മുഴുവന്‍ കെട്ടിടങ്ങളും പൊളിച്ചു നീക്കും. പ്ലാറ്റിനം ഗ്രേഡില്‍ പുതിയ റെയില്‍വേ സ്റ്റേഷന്റെ നിര്‍മ്മാണം 2025 ഡിസംബറില്‍ കമ്മീഷന് ചെയ്യാനുള്ള ഒരുക്കത്തിലാണ് റെയില്‍വേ അധികൃതര്‍.
റെയില്‍വേ സ്റ്റേഷന്റെ നവീകരണത്തിനായി 361 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്.
റെയില്‍വേ സ്റ്റേഷന്റെ നവീകരണത്തിനായി 361 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്.
വിഴിഞ്ഞം തുറമുഖ ഉദ്ഘടനത്തില്‍ നിന്നും ആരെയും മാറ്റി നിര്‍ത്തിയിട്ടില്ലെന്നും ആരെയെങ്കിലും വിട്ടുപോയെങ്കില്‍ പരിശോധിക്കുമെന്നും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. കേരളത്തിലെ ജനങ്ങള്‍ ഏറെക്കാലം മനസില്‍ താലോലിച്ച സ്വപ്നമാണ് നാളെ വിഴിഞ്ഞത്ത് സാക്ഷാത്കരിക്കുന്നതെന്നും ഈ പദ്ധതിയുടെ ഏറ്റവും പ്രയോജനം ലഭിക്കുക മത്സ്യത്തൊഴിലാളികള്‍ക്കായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വിഴിഞ്ഞത്ത് പണി പൂര്‍ത്തിയായത് അറുപത് ശതമാനം മാത്രമാണെന്നും തുറമുഖത്തിന് ആവശ്യമായ ക്രെയിന്‍ കപ്പലില്‍ കൊണ്ടുവരുന്നതിനെയാണ് സര്‍ക്കാര്‍ ആഘോഷിക്കുന്നതെന്നും ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ യൂജിന്‍ പെരേര. സര്‍ക്കാര്‍ തങ്ങളുടെ അനുമതി ഇല്ലാതെ ആര്‍ച്ച് ബിഷപിന്റെയും സൂസെപാക്യം പിതാവിന്റെയും പേര് നോട്ടീസില്‍ വച്ചതായും അതേസമയം നാളത്തെ പരിപാടിയില്‍ പങ്കെടുക്കുന്നതിന് ആര്‍ക്കും വിലക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പിണറായി എത്ര തുള്ളിയാലും വിഴിഞ്ഞം ക്രെഡിറ്റ് ഉമ്മന്‍ ചാണ്ടിക്കള്ളതാണെന്നും ഉള്ളത് പറയുമ്പോള്‍ തുള്ളല്‍ വന്നിട്ട് കാര്യമില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതി യാഥാര്‍ഥ്യമാകുന്നതില്‍ നിറഞ്ഞ സന്തോഷമുണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും യുഡിഎഫ് സര്‍ക്കാരിന്റേയും ഇച്ഛാശക്തിയുടെ പ്രതീകമായി സംസ്ഥാനത്തിന്റെ വികസന ചരിത്രത്തില്‍ വിഴിഞ്ഞം തുറമുഖം രേഖപ്പെടുത്തുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
വിഴിഞ്ഞത്ത് കപ്പലെത്തുന്നത് വാസ്കോ ഡ ഗാമ കാപ്പാട് വന്ന് ഇറങ്ങിയതിന് സമാനമായ സംഭവമാണെന്ന് ധനകാര്യ മന്ത്രിയും കെ.എന്‍.ബാലഗോപാല്‍. അതേ സമയം വിഴിഞ്ഞം പദ്ധതി വൈകിപ്പിച്ചത് എകെ ആന്റണിയെന്നും ബാലഗോപാല്‍ കുറ്റപ്പെടുത്തി.
കരുവന്നൂര്‍ ബാങ്കില്‍ സിപിഎം പാര്‍ലമെന്ററി സമിതി ആണ് വായ്പ അനുവദിച്ചതിരുന്നതെന്നും അനധികൃത ലോണുകള്‍ക്ക് പാര്‍ട്ടി പ്രത്യേകം മിനിറ്റ്സ് സൂക്ഷിച്ചിരുന്നുവെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് . മുന്‍ മാനേജര്‍ ബിജു കരീം വെളിപ്പെടുത്തിയ ഈ വിവരം സ്വത്ത് കണ്ട് കെട്ടിയ റിപ്പോര്‍ട്ടിലാണുള്ളത്.
നാട്ടിലിറങ്ങിയ കൊമ്പന്മാരെ തുരത്താന്‍ കൊണ്ടുവന്ന കുങ്കിയാന രാത്രിയില്‍ കാട്ടാനകള്‍ക്കൊപ്പം ഒളിച്ചോടി. പന്തല്ലൂരിലിറങ്ങിയ കാട്ടാനകളെ വിരട്ടി കാടുകയറ്റാനാണ് കുങ്കിയാനയെ കൊണ്ടുവന്നത്. എന്നാല്‍, മനംമാറിയ കുങ്കിയാന കാട്ടാനകള്‍ക്കൊപ്പം മുങ്ങിയെന്നാണ് വാര്‍ത്ത.
അമിതമായ ഫോണ്‍ വിളി ചോദ്യം ചെയ്ത അമ്മയെ മകന് തലയ്ക്ക് അടിച്ചു കൊന്നു. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നീലേശ്വരം കണിച്ചിറയിലെ പരേതനായ രാജന്റെ ഭാര്യ രുഗ്മിണിയാണ് മരിച്ചത്. 63 വയസായിരുന്നു. 34 വയസ്സുള്ള മകന് സുജിത്തിനെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.
അബുദാബിയില്‍ നിന്നും മലേഷ്യക്കുള്ള യാത്രക്കിടയിലുള്ള കപ്പല്‍ യാത്രക്കിടെ മലയാളി മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെ കാണാതായതായി പരാതി. മലപ്പുറം നിലമ്പൂര്‍ സ്വദേശി മനേഷ് കേശവദാസിനെയാണ് കാണാതായത്.
ഉത്തര്‍പ്രദേശിലെ എല്ലാ നഗരങ്ങളിലും ഇനി അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡുകള്‍. റോഡുകള്‍ നിര്‍മിക്കുന്നതിനുള്ള 500 കോടി രൂപയുടെ പദ്ധതിയായ മുഖ്യമന്ത്രിയുടെ ഗ്രീന്‍ റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് സ്കീമിന് അംഗീകാരം നല്കി യോഗി ആദിത്യനാഥ് സര്‍ക്കാര്‍.