s9 yt cover

എല്ലാ ഭരണാഘടന സീമകളും സര്‍ക്കാര്‍ ലംഘിക്കുകയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ബില്ലുകള്‍ ഒപ്പിടാതെ പിടിച്ചുവച്ചിരിക്കുന്ന നിലപാടിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തെക്കുരിച്ച് പ്രതികരിക്കുകയായിരുന്നു ഗവര്‍ണര്‍. സുപ്രീം കോടതി ചോദിക്കുമ്പോള്‍ തന്റെ ഉത്തരവാദിത്വത്തെ കുറിച്ച് മറുപടി നല്‍കുമെന്നും സര്‍ക്കാര്‍ ആരോപണങ്ങള്‍ക്ക് മാധ്യമങ്ങളില്‍ മറുപടി പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി നേരിട്ടെത്തി വിശദീകരിക്കാതെ ബില്ലില്‍ തന്റെ നിലപാടില്‍ മാറ്റമില്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

സിപിഎമ്മിന് ലീഗിനെ ചാരാതെ മുന്നോട്ട് പോകാനാവില്ല എന്ന സ്ഥിതിയാണുള്ളതെന്നും ലീഗിന് മതേതര സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സിപിഎം മത്സരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍. യുഡിഎഫ് കെട്ടുറപ്പ് ഭദ്രമാക്കുക എന്നത് എല്ലാ കാലത്തും ലീഗിന്റെ മുന്തിയ പരിഗണനയിലുള്ള കാര്യമാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

അതിരൂപതയുടെ മുഖപത്രത്തിലെ ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരെ വന്ന വിമര്‍ശനം സഭയുടെ രാഷ്ട്രീയ നിലപാടല്ലെന്ന് തൃശൂര്‍ അതിരൂപത. കത്തോലിക്കാ കോണ്‍ഗ്രസ് സംഘടിപ്പിച്ച മണിപ്പൂര്‍ പ്രതിഷേധ ജ്വാലയില്‍ ഉയര്‍ന്ന അഭിപ്രായമാണ് ലേഖനമായി മുഖപത്രത്തില്‍ വന്നതെന്നാണ് അതിരൂപതയുടെ വിശദീകരണം.

*ഇഷ്ടം പോലെ ഓഫറിനു പുറമെ എക്‌സ്ട്രാ ഓഫറുമായി തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സ്*

തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ വാര്‍ഷിക ഡിസ്‌കൗണ്ടിനു പുറമെ രണ്ടെണ്ണമോ, മൂന്നെണ്ണമോ, നാലെണ്ണമോ വാങ്ങിയാൽ 10,15, 20 ശതമാനം വരെ എക്‌സ്ട്രാ ഓഫർ ലഭിക്കും. സാരികള്‍ക്ക് 70 ഉം ലേഡീസ് വെയറിനും മെന്‍സ് വെയറിനും 65 ഉം കിഡ്‌സ് വെയറിന് 60 ശതമാനവും വരെ കിഴിവുകൾ നേരത്തെ തന്നെ നൽകുന്നുണ്ട്. ഇഷ്ടം പോലെ ഓഫറിനു പുറമെ എക്‌സ്ട്രാ ഓഫർ കൂടി നേടാന്‍ ഉടന്‍ തന്നെ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ ഷോറൂം സന്ദർശിക്കൂ.

മലപ്പുറത്തെ കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്ന പ്രശ്നങ്ങള്‍ പാര്‍ട്ടിക്ക് ഗുണകരമല്ലെന്നും മലപ്പുറത്തെ പാര്‍ട്ടി പ്രശ്നം ഷൗക്കത്തിന് തന്നെ പരിഹരിക്കാനാവുമെന്നും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. അതേസമയം പലസ്തീന്‍ വിഷയത്തില്‍ ഔദ്യോഗിക പരിപാടിക്ക് പകരം ആര്യാടന്‍ ഷൗക്കത്ത് ബദല്‍ പരിപാടി നടത്തിയത് ശരിയായില്ലെന്നും ഷൗക്കത്തിനെതിരെ കടുത്ത നടപടി ഇപ്പോള്‍ എടുക്കുന്നത് ശരിയല്ലെന്നും മുരളീധരന്‍ പറഞ്ഞു.

ആരാധനാലയങ്ങളില്‍ അസമയത്ത് നടക്കുന്ന വെടിക്കെട്ട് നിരോധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാറും ദേവസ്വം ബോര്‍ഡുകളും അപ്പീല്‍ നല്‍കുമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍. ദൈവത്തെ പ്രീതിപ്പെടുത്താന്‍ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധ ഗ്രന്ഥത്തിലും പറയുന്നില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പുറത്തുവിട്ട കേരളവര്‍മ്മ കോളേജിലെ ടാബുലേഷന്‍ ഷീറ്റ് വ്യാജ നിര്‍മ്മിതമാണെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയര്‍. അത് അവിടത്തെ അധ്യാപകരുടെ ഒത്താശയോടുകൂടി നിര്‍മ്മിച്ചതാണെന്നും എല്ലാവരും കൂടി എണ്ണിയ മാനുവല്‍ ടാബുലേഷന്‍ഷീറ്റ് പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറാകണമെന്നും അലോഷ്യസ് സേവിയര്‍ പറഞ്ഞു.

*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*

ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

വീടിനു പുറകുവശത്ത് ചാഞ്ഞുകിടക്കുകയായിരുന്ന ഉണങ്ങിയ മരക്കൊമ്പ് തലയില്‍ വീണ് വയോധിക മരിച്ചു. പറളി ആറ്റുപുറം പാന്തംപാടം തത്ത(70) ആണ് മരിച്ചത്. ഉണങ്ങിയ മരകൊമ്പില്‍ പിടിച്ചു വലിച്ചപ്പോള്‍ തലയില്‍ വീഴുകയായിരുന്നു.

സംസ്ഥാനത്ത് അടുത്ത ഏഴു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്ന് പെരുമഴക്കും സാധ്യത. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും.

വായുഗുണനിലവാര സൂചിക 460 രേഖപ്പെടുത്തിയ ഡല്‍ഹിയില്‍ പ്രൈമറി സ്‌കൂളുകള്‍ക്ക് അവധി നീട്ടി നല്‍കി. അടുത്ത വെള്ളിയാഴ്ച വരെ അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അതിഷി അറിയിച്ചു. ആറ് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറാമെന്നും ദീപാവലി കണക്കിലെടുത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍. വായു മലിനീകരണം കുട്ടികളിലും പ്രായമായവരിലും ശ്വാസകോശ, നേത്രസംബന്ധമായ രോഗങ്ങള്‍ക്ക് ഇടയാക്കുന്നുവെന്ന് ആരോഗ്യവിദഗ്ധര്‍.

മഹാദേവ് ആപ്പില്‍ നിന്നുള്ള ഹവാല പണവുമായി പിടികൂടിയ അസിംദാസ് മുഖ്യമന്ത്രിയുമായുള്ള ബന്ധം സമ്മതിച്ചെന്ന് ഇഡി അവകാശപ്പെട്ടു. അസിംദാസിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ ഉടന്‍ ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. അതേസമയം ആരോപണത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെയും കോടതിയേയും സമീപിക്കുമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

ഗാസയില്‍ അടിയന്തിര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് അറബ് രാജ്യങ്ങള്‍. അറബ് രാജ്യങ്ങളുടെ ആവശ്യത്തെ അമേരിക്ക എതിര്‍ക്കുകയും ഈ നീക്കം ഹമാസിനെ കൂടുതല്‍ ശക്തമാകാന്‍ സഹായിക്കുമെന്നും പ്രതികരിച്ചു. ബന്ദികളാക്കപ്പെട്ടവരുടെ മോചനം സാധ്യമാകുന്നത് വരെ വെടിനിര്‍ത്തല്‍ അജണ്ടയില്‍ ഇല്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവും പ്രതികരിച്ചു.

ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് ഇന്ത്യാ – ദക്ഷിണാഫ്രിക്ക പോരാട്ടം. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു.

2023 സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ എസ്.ബി.ഐയുടെ ലാഭം 9.13 ശതമാനം വര്‍ധിച്ച് 16,099 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഇത് 14,752 കോടി രൂപയായിരുന്നു. ബാങ്കിന്റെ അറ്റ പലിശ വരുമാനം മുന്‍ വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 12.3 ശതമാനം വര്‍ധിച്ച് 39,500 കോടി രൂപയായത് മികച്ച ലാഭ വളര്‍ച്ച നേടാന്‍ ബാങ്കിന് സഹായകമായി. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ സമാനപാദത്തിലിത് 38,905 കോടി രൂപയായിരുന്നു. അറ്റ പലിശ മാര്‍ജിന്‍ 3.43 ശതമാനമായതും നേട്ടമാണ്. ബാങ്കിന്റെ കിട്ടാക്കടം തരണം ചെയ്യാനുള്ള നീക്കിയിരിപ്പ് ബാധ്യത മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തേക്കാള്‍ 35.25% ഇടിഞ്ഞ് 5,087 കോടി രൂപയായി. ഏപ്രില്‍-ജൂണ്‍ പാദത്തിലിത് 8,413 കോടി രൂപയായിരുന്നു. ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി ഇക്കാലയളവില്‍ 2.55 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ പാദത്തിലിത് 2.76 ശതമാനമായിരുന്നു. അറ്റ നിഷ്‌ക്രിയ ആസ്തി അനുപാതം തൊട്ട് മുന്‍പാദത്തിലെ 0.71 ശതമാനത്തില്‍ നിന്ന് 0.64 ശതമാനമായും കുറഞ്ഞു. വായ്പകള്‍ മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തേക്കാള്‍ 12.39% വര്‍ധിച്ച് 34 ലക്ഷം കോടിയായി. വാഹന വായ്പകള്‍ ഒരു ലക്ഷം കോടിക്ക് മുകളിലായി. നിക്ഷേപങ്ങള്‍ മുന്‍ വര്‍ഷത്തേക്കാള്‍ 11.91 ശതമാനം വളര്‍ച്ചയോടെ 41 ലക്ഷം കോടിയുമായി.

ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. ഇമെയില്‍ അക്കൗണ്ടുമായി വാട്‌സ്ആപ്പിനെ ബന്ധിപ്പിക്കാനാകുമെന്നതാണ് പുതിയ അപ്‌ഡേറ്റ്. ഇത് ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ക്ക് സുരക്ഷ ഉറപ്പാക്കും. വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് പുതിയ ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലാണ്. 2.23.24.10. വാട്‌സ്ആപ്പ് വേര്‍ഷനില്‍ വാട്‌സ്ആപ്പ് അപ്‌ഡേറ്റ് തെരഞ്ഞെടുത്തിരിക്കുന്ന ബീറ്റ ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്. വാട്‌സ്ആപ്പ് സെറ്റിങ്‌സിലേക്ക് പോയി അക്കൗണ്ട് – ഇമെയില്‍ അസ്രസ് എന്നിങ്ങനെ ഇമെയില്‍ അക്കൗണ്ടുകള്‍ ലിങ്ക് ചെയ്യാം. ഫീച്ചര്‍ ആവശ്യമുള്ളവര്‍ മാത്രം ഉപയോഗപ്പെടുത്തിയാല്‍ മതി. എന്നാല്‍, വാട്‌സ്ആപ്പില്‍ ഇമെയില്‍ ചേര്‍ക്കുന്നത് യൂസര്‍മാര്‍ക്ക് ഏറെ ഉപയോഗപ്രദമായേക്കും. ഇമെയില്‍ സേവനം നിങ്ങള്‍ക്ക് ആറക്ക ഒ.ടി.പി വെരിഫിക്കേഷന്‍ കോഡ് ലഭിക്കുന്നതിന് അധിക ഓപ്ഷനായി ഉപയോഗപ്പെടുത്താം. ടെലഗ്രാമില്‍ നേരത്തെ തന്നെയുണ്ടായിരുന്ന ഫീച്ചറാണിത്. ആന്‍ഡ്രോയ്ഡിലും ഐ.ഒ.എസിലും വൈകാതെ തന്നെ ഫീച്ചര്‍ അവതരിപ്പിച്ചേക്കും. വാട്‌സ്ആപ്പിലേക്ക് ലോഗിന്‍ ചെയ്യുന്നതിന് ഫോണ്‍ നമ്പറുകള്‍ക്ക് പകരമാവുന്നില്ല, കാരണം നിങ്ങളുടെ അക്കൗണ്ട് ആക്‌സസ് ചെയ്യാന്‍ നിങ്ങള്‍ക്ക് അവ എല്ലായ്‌പ്പോഴും ആവശ്യമായി വരും.

മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭവുമായി വരുന്ന ചിത്രം ‘ബറോസ്’ ഇനി തിയേറ്ററുകളിലേക്ക്. അടുത്ത വര്‍ഷം മാര്‍ച്ചിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. മാര്‍ച്ച് 28ന് ചിത്രം തിയേറ്ററിലെത്തും. 2019ല്‍ പ്രഖ്യാപിച്ച ചിത്രം ഒഫീഷ്യലായി ലോഞ്ച് 2021 മാര്‍ച്ച് 24ന് ആയിരുന്നു. പല ഷെഡ്യൂളുകളായി 170 ദിവസത്തോളമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോ പുന്നൂസ് ആണ് തിരക്കഥ ഒരുക്കുന്നത്. ഡിഗാമയുടെ നിധി കാക്കുന്ന ബറോസ് എന്ന ഭൂതമായി മോഹന്‍ലാല്‍ എത്തുന്ന ചിത്രമാണ് ബറോസ്. മിന്നല്‍ മുരളിയിലൂടെ ശ്രദ്ധേയനായ ഗുരു സോമസുന്ദരം ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. ബറോസിന് പാശ്ചാത്തല സംഗീതം ഒരുക്കിയത് ഹോളിവുഡ് സംഗീത സംവിധായകന്‍ മാര്‍ക്ക് കിലിയന്‍ ആണ്. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മോഹന്‍ലാല്‍ ആണ്. സന്തോഷ് ശിവന്‍ ക്യാമറയും സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിക്കുന്നു. അതേസമയം, ചിത്രത്തിന്റെ ട്രെയ്‌ലറോ ടീസറോ എത്തിയിട്ടില്ല.

ആസിഫ് അലി, സൈജു കുറുപ്പ്, ആന്‍സണ്‍ പോള്‍, നമിത പ്രമോദ്, ഹന്നാ റെജി കോശി, ജൂവല്‍ മേരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിഷാന്ത് സാറ്റു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘എ രഞ്ജിത്ത് സിനിമ’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രം ഒരു ത്രില്ലറാണ് എന്ന് അരക്കിട്ട് ഉറപ്പിക്കുന്നതാണ് ട്രെയിലര്‍ കാഴ്ച. നടന്‍ നിവിന്‍ പോളി തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ റീലീസ് ചെയ്തത്. കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു റൊമാന്റ്‌റിക് ഫാമിലി ത്രില്ലര്‍ ചിത്രമാണ് ‘എ രഞ്ജിത്ത് സിനിമ’. ഹരിശ്രീ അശോകന്‍, അജു വര്‍ഗീസ്, കലാഭവന്‍ നവാസ്, രഞ്ജി പണിക്കര്‍ ജെ.പി (ഉസ്താദ് ഹോട്ടല്‍ ഫെയിം), കോട്ടയം രമേശ്, ജയകൃഷ്ണന്‍, മുകുന്ദന്‍, കൃഷ്ണ, കൃഷ്ണന്‍ ബാലകൃഷ്ണന്‍, സന്തോഷ് ജോര്‍ജ് കുളങ്ങര, ജാസ്സി ഗിഫ്റ്റ് ജോര്‍ഡി ഈരാറ്റുപേട്ട, സബിത ആനന്ദ്, ശോഭ മോഹനന്‍, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. റഫീഖ് അഹമ്മദ്,അജീഷ് ദാസന്‍ എന്നിവരുടെ വരികള്‍ക്ക് മിഥുന്‍ അശോകന്‍ സംഗീതം പകരുന്നു.

ബെന്‍സ്, പോര്‍ഷെ, ലാന്‍ഡ് റോവര്‍, ബിഎംഡബ്ല്യു തുടങ്ങി നിരവധി കാറുകളാണ് മമ്മൂട്ടിയുടേയും ദുല്‍ക്കര്‍ സല്‍മാന്റെയും ഗാരിജിലുള്ളത്. ആ ഗാരിജിലേക്ക് ഒരു പുതിയ അതിഥി കൂടി എത്തിയിരിക്കുന്നു. ബിഎംഡബ്ല്യുവിന്റെ അത്യാഡംബര സെഡാന്‍ 740ഐ എം സ്പോര്‍ട് ആണ് ഏറ്റവും പുതിയ അതിഥി. ഏകദേശം 1.7 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. സെവന്‍ സീരീസിന്റെ 2023 പതിപ്പാണ് അദ്ദേഹത്തിന്റെ ഗ്യാരേജില്‍ എത്തിയിരിക്കുന്നത്. പുതിയ വാഹനത്തിനും അദ്ദേഹത്തിന്റെ ഇഷ്ടനമ്പറായ 369 സ്വന്തമാക്കിയിട്ടുണ്ടെന്നും ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. ചെന്നൈ (സൗത്ത് ഈസ്റ്റ്) ആര്‍ടിഒയിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുറച്ചുനാളുകള്‍ക്ക് മുമ്പ് ബെന്‍സ് എംഎംജി എ 45 എസ് 4 മാറ്റിക്കും മമ്മൂട്ടി സ്വന്തമാക്കിയിരുന്നു. ഈ വര്‍ഷം തന്നെ ആസിഫ് അലിയും ഫഹദും നിവിന്‍ പോളിയും ബിഎംഡബ്ല്യു 7 സീരിസ് വാങ്ങിയിരുന്നു. ജനുവരിയിലാണ് ബിഎംഡബ്ല്യു 7 സീരിസിന്റെ പുതിയ മോഡല്‍ ഇന്ത്യയില്‍ എത്തുന്നത്. മൂന്നു ലീറ്റര്‍ ഇന്‍ലൈന്‍ 6 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനുള്ള കാറിന് 381 ബിഎച്ച്പി കരുത്തും 520 എന്‍എം ടോര്‍ക്കുമുണ്ട്. 48വി ഇലക്ട്രിക് മോട്ടറും വാഹനത്തിലുണ്ട്. 18 എച്ച്പിയാണ് മോട്ടറിന്റെ കരുത്ത്. എട്ടു സ്പീഡ് ഓട്ടമാറ്റിക്കാണ് ഗിയര്‍ബോക്സ്. വേഗം നൂറുകടക്കാന്‍ വെറും 5.4 സെക്കന്റ് മാത്രം മതി. ഉയര്‍ന്ന വേഗം മണിക്കൂറില്‍ 250 കിലോമീറ്റര്‍.

വടക്കന്‍ കേരളത്തിലെ കുടിയേറ്റഗ്രാമമായ കരിക്കോട്ടക്കരി പുലയരുടെ കനാന്‍ദേശമെന്നാണ് അറിയപ്പെടുന്നത്. അവിടത്തെ പുലയരുടെയും പരിവര്‍ത്തിത ക്രിസ്ത്യാനികളുടെയും ജീവിതസംഘര്‍ഷങ്ങളെ വരച്ചുകാട്ടുകയാണ് ഈ നോവല്‍. സ്വത്വനഷ്ടത്തിന്റെയും സ്വത്വാന്വേഷണത്തിന്റെയും സ്വത്വബോധത്തിന്റെയും ഇടയില്‍പ്പെട്ട് ആകുലരാകുന്ന ഒരു ജനവിഭാഗത്തിന്റെ കഥ. 2014-ല്‍ ഡി സി കിഴക്കെമുറി ജന്മശതാബ്ദി നോവല്‍ മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഈ രചന എട്ട് വര്‍ഷങ്ങള്‍ക്കു ശേഷം എഴുത്തുകാരന്‍തന്നെ പുതുക്കിയെഴുതിയ പതിപ്പ്. ‘കരിക്കോട്ടക്കരി’. വിനോയ് തോമസ്. ഡിസി ബുക്സ്. വില 171 രൂപ.

തലശ്ശേരി കോടതിയിലെ ജഡജിമാര്‍ക്കും ജീവനക്കാര്‍ക്കും അഭിഭാഷകര്‍ക്കും സിക വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ സിക വൈറസ് വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ്. ശരീരത്തില്‍ തടിപ്പ്, ക്ഷീണം, പനി തുടങ്ങിയവയായിരുന്നു രോഗം സ്ഥിരീകരിച്ചവരില്‍ രോഗ ലക്ഷണങ്ങളായി കാണപ്പെട്ടത്. ഈഡിസ് ഈജിപ്റ്റി, ഈഡിസ് ആല്‍ബോപിക്റ്റസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകളാണു ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ തുടങ്ങിയ രോഗങ്ങള്‍ പടര്‍ത്താന്‍ കാരണക്കാരനായത്. ഇതേ കൊതുകുകള്‍ തന്നെയാണ് സിക വൈറസിന് പിന്നിലും. ഈ അപകടകാരിയായ വൈറസ് ബാധ ഈഡിസ് വിഭാഗത്തിലെ പെണ്‍കൊതുകുകളാണ് പടര്‍ത്തുന്നത്. സിക എന്നത് ഒരു ആര്‍എന്‍എ വൈറസാണ്. ഫ്‌ളേവി വൈറസ് എന്ന കുടുംബത്തില്‍ വരുന്ന ഈ വൈറസ് കൊതുകു വഴിയാണ് പടരുന്നത്. കുട്ടികളിലും മുതിര്‍ന്നവരിലും നാഡീസംബന്ധമായ തകരാറുകളും സിക മൂലമുണ്ടാകും. എന്നാല്‍ ഗര്‍ഭസ്ഥശിശുക്കളെയാണ് വൈറസ് ഏറ്റവും കൂടുതല്‍ ബാധിക്കുക. വൈറസ് ബാധിക്കുന്ന ഗര്‍ഭസ്ഥശിശുക്കള്‍ ജനിക്കുമ്പോള്‍ തല ചെറുതായ അവസ്ഥയിലായിരിക്കും. പുറത്ത് വെള്ളയും കറുപ്പുമായി രണ്ടു വരയുള്ള കൊതുകുകളാണിത്. പുലര്‍ച്ചെയും സന്ധ്യ സമയത്തുമാണ് ഇവ പണി തരുന്നത്. മറ്റു കൊതുകുകള്‍ ഒരു സ്ഥലത്ത് കേന്ദ്രീകരിച്ചാണ് മുട്ടയിടുന്നതെങ്കില്‍ ഈഡിസ് കൊതുകുകള്‍ ഒരു പ്രദേശത്തു മുഴുവന്‍ മുട്ടിയിടും. മാത്രമല്ല ഒരു വര്‍ഷം വരെ ഇവയുടെ മുട്ട കേടു കൂടാതെയിരിക്കും. കൂടാതെ മറ്റു കൊതുകുകളെ പോലെ മുട്ട വിരിയാന്‍ അത്ര സമയം ഇവയ്ക്ക് വേണ്ട. വീടിനും സമീപത്തും വെള്ളം കെട്ടി നില്‍ക്കുന്ന സാഹചര്യം ഒഴിവാക്കണം. ചെടിച്ചട്ടി, വീടിനു സമീപം കിടക്കുന്ന പാഴ്വസ്തുക്കള്‍, ചിരട്ടകള്‍, ടയറുകള്‍ എന്നിവയില്‍ വെള്ളം കെട്ടി നില്‍ക്കാന്‍ സാധ്യതയുണ്ട്, ഇത് ഒഴിവാക്കണം. ഫ്രിഡ്ജില്‍ നിന്നു വെള്ളം ശേഖരിക്കുന്ന ട്രേയില്‍ വരെ ഈഡിസ് കൊതുകു മുട്ടയിട്ടു വളരാം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *