yt cover 17

സ്വര്‍ണക്കടത്തു കേസില്‍ ഒത്തുതീര്‍പ്പിനു ശ്രമമെന്ന് സ്വപ്ന സുരേഷ്. വിവരങ്ങള്‍ വൈകീട്ട് അഞ്ചു മണിക്ക് ഫേസ് ബുക്ക് ലൈവിലൂടെ പുറത്തുവിടുമെന്ന് സ്വപ്ന ഫേസ് ബുക്കില്‍. സ്വര്‍ണക്കടത്തു കേസില്‍ ഒത്തുതീര്‍പ്പ്, അതും എന്റെയടുത്ത് എന്നാണ് സ്വപ്നയുടെ പോസ്റ്റ്.

ലൈഫ് മിഷന്‍ കള്ളപ്പണക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെതിരേ കുരുക്കു മുറുകുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മൂന്നാം ദിവസവും രവീന്ദ്രനെ ചോദ്യം ചെയ്യുന്നു. കേസില്‍ രവീന്ദ്രനെ ഇഡി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 20 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.

ഇടതുമുന്നണി നേതൃയോഗം ഇന്നു മൂന്നരയ്ക്ക് തിരുവനന്തപുരം എകെജി സെന്ററില്‍. സര്‍ക്കാര്‍ പദ്ധതികളുടെ അവലോകനവും സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടികളും ചര്‍ച്ച ചെയ്യാനാണു യോഗം. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ പങ്കെടുക്കും.

*പുളിമൂട്ടില്‍ സില്‍ക്‌സിന്റെ വിപുലീകരിച്ച തൃശ്ശൂര്‍ ഷോറൂമിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തേടുന്നു*

1.ഫ്‌ലോര്‍ മാനേജര്‍ /ഫ്‌ലോര്‍ സൂപ്പര്‍വൈസര്‍(F): പ്രായം: 40 ന് താഴെ, ശമ്പളം:15-20k

2. സീനിയര്‍ സെയില്‍സ് എക്‌സിക്യൂട്ടീവ് (M/F): പ്രായം: 40 ന് താഴെ, ശമ്പളം:15-20k

3.സെയില്‍സ് എക്‌സിക്യൂട്ടീവ്(F): പ്രായം :35 ന് താഴെ, ശമ്പളം :12-18k

4. ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍(M): പ്രായം :40 ന് താഴെ, ശമ്പളം:17-25k

5. ഇലക്ട്രീഷന്‍(M) : പ്രായം: 35 ന് താഴെ, ശമ്പളം : 12-18k

മേല്‍പ്പറഞ്ഞ ശമ്പളം കൂടാതെ പി എഫ്, ഇ എസ് ഐ ആനുകൂല്യങ്ങളും സെയില്‍സ് ഇന്‍സെന്റീവും നല്‍കുന്നു | ആവശ്യമുള്ളവര്‍ക്ക് ഹോസ്റ്റല്‍ താമസവും ഭക്ഷണവും സൗജന്യം | താല്പര്യമുള്ളവര്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ബയോഡേറ്റ, ആധാര്‍ കാര്‍ഡിന്റെ ഒറിജിനല്‍ എന്നിവയുമായി പുളിമൂട്ടില്‍ സില്‍ക്സ് തൃശ്ശൂര്‍ ഷോറൂമില്‍ നേരിട്ട് എത്തിച്ചേരുക.

*HR : 7034443839, Email : customercare@pulimoottilonline.com*

ക്രിമിനല്‍ കേസുകളില്‍ പ്രതികളായ പൊലീസുകാരെ കുറ്റവിമുക്തരാക്കിയ മുന്‍ എഡിജിപി വിജയ് സാക്കറെയുടെ ഉത്തരവുകള്‍ ഡിജിപി പുന:പരിശോധിക്കുന്നു. ഗുരുതര കുറ്റകൃത്യത്തിന് പിരിച്ചുവിട്ട ഇന്‍സ്പെക്ടറെയും ബലാല്‍സംഗ കേസില്‍ പ്രതിയായ ഇന്‍സ്പെക്ടറെയും കുറ്റവിമുക്തരാക്കിയ റിപ്പോര്‍ട്ടുകളാണു പുനപരിശോധിക്കുന്നത്. ക്രമിനല്‍ കേസുകളിലെ പ്രതികളായതിനാല്‍ പിരിച്ചുവിടാന്‍ പൊലിസ് ആസ്ഥാനത്ത് 59 ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കിയിരുന്നു. കൊലപതാകശ്രമം, ബലാല്‍സംഗം അടക്കമുള്ള കുറ്റകൃത്യങ്ങള്‍ ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരായ അച്ചടക്ക നടപടികളാണു മുന്‍ എഡിജിപി വിജയ് സാഖറെ ലഘൂകരിച്ചത്.

ബ്രഹ്‌മപുരത്തെ ബയോമൈനിംഗില്‍ തരംതിരിച്ച ശേഷം കൊണ്ടുപോകേണ്ട പ്ലാസ്റ്റിക് മാലിന്യം കരാര്‍ കമ്പനി നീക്കം ചെയ്തിരുന്നില്ല. ബ്രഹ്‌മപുരത്ത് ബയോമൈനിംഗ് ശരിയായി നടന്നിട്ടില്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കണ്ടെത്തിയിരുന്നു. ബയോമൈനിംഗില്‍ മുന്‍പരിചയമില്ലാതെയാണ് സോണ്‍ട ഇന്‍ഫ്രാടെക്ക് പ്രൈവറ്റ് ലിമിറ്റഡിന് കൊച്ചിയിലെ കരാര്‍ നല്‍കിയതെന്നും ആരോപണം.

ബ്രഹ്‌മപുരത്ത് ഇന്നത്തോടെ തീയണക്കാനാകുമെന്നു മന്ത്രി പി രാജീവ്. കോര്‍പറേഷന്‍ മാലിന്യ സംഭരണ രീതി പരിശോധിക്കേണ്ടതുണ്ട്. ജനകീയ പങ്കാളിത്തം ഉറപ്പാക്കണം. ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണം. ഉറവിട മാലിന്യ സംസ്‌കരണം സജീവമാക്കും. ഫ്ളാറ്റുകളില്‍ മാലിന്യ സംസ്‌കരണ സൗകര്യം വേണം. കരാര്‍ കമ്പനിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്നുണ്ട്. മന്ത്രി പറഞ്ഞു.

ബ്രഹ്‌മപുരത്തെ തീ കെടുത്താന്‍ രാത്രിയും ശ്രമം തുടരുമെന്ന് മേയര്‍ അനില്‍കുമാര്‍. ആരോഗ്യ വിഭാഗം കൂടുതല്‍ ശക്തമായി ഇടപെടും. 52 ഹിറ്റാച്ചികള്‍ ഒരേ സമയം പ്രവര്‍ത്തിക്കുന്നുണ്ട്. അന്തരീക്ഷ മലിനീകരണം പഠിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കൊച്ചിയില്‍ മാലിന്യ നീക്കം സുഗമമാക്കും. ജില്ലാ കളക്ടര്‍, എംഎല്‍എ, മേയര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിനുശേഷം മേയര്‍ പറഞ്ഞു.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

ബ്രഹ്‌മപുരം ദുരന്തത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനം ദുരൂഹമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ജനം പ്രാണവായുവിനായി പരക്കം പായുമ്പോള്‍ മുഖ്യമന്ത്രി എവിടെയാണെന്നും കേന്ദ്രമന്ത്രി ചോദിച്ചു. മാലിന്യ സംസ്‌ക്കരണത്തില്‍പ്പോലും ബന്ധുനിയമനം നടത്തി വിളിച്ചു വരുത്തിയ ദുരന്തമാണ് കൊച്ചിയിലേത്. വൈക്കം വിശ്വന്റെ കുടുംബത്തിന്റെ തട്ടിക്കൂട്ട് കമ്പനിയ്ക്കു നിരവധി കരാര്‍ നല്‍കിയത് പിണറായി വിജയനാണെന്നും അദ്ദേഹം ആരോപിച്ചു.

രാജ്യത്ത് ഇടതു പാര്‍ട്ടികള്‍ ശോഷിച്ചുവരികയാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. കേരളത്തില്‍ മാത്രമായി ഇടതു കക്ഷികള്‍ ചുരുങ്ങി. മുസ്ലീം ലീഗിന് 75 വര്‍ഷം കൊണ്ട് വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചെന്ന് 75 ാം വാര്‍ഷികാഘോഷം ചെന്നൈയില്‍ ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു. രാജ്യവ്യാപകമായി മതനിരപേക്ഷ കക്ഷികളുമായി സഖ്യമുണ്ടാക്കും. ആശയ പ്രചാരണത്തിന് ഇലക്ട്രോണിക്, നവ മാധ്യമങ്ങളുടെ ഉപയോഗം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരിലെ വൈദേകം റിസോര്‍ട്ടിലെ ഓഹരി വില്‍ക്കുകയാണെന്ന് ഇ.പി ജയരാജന്റെ കുടുംബം ഡയറക്ടര്‍ ബോര്‍ഡിനെ അറിയിച്ചു. ജയരാജന്റെ ഭാര്യ ഇന്ദിരയും മകന്‍ ജെയ്‌സണുമാണ് 9199 ഓഹരികള്‍ വില്‍ക്കുന്നത്. ഇന്ദിരയ്ക്ക് 81.99 ലക്ഷത്തിന്റേയും ജെയ്‌സണ് 10 ലക്ഷം രൂപയുടേയും ഓഹരികളാണുള്ളത്.

ഈ മാസം 26, 27 തീയതികളില്‍ സംസ്ഥാനത്ത് ഏതാനും ട്രെയിനുകള്‍ റദ്ദാക്കി. 26 ന് തിരുവനന്തപുരം കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസ്, എറണാകുളം ഷൊര്‍ണൂര്‍ മെമു, എറണാകുളം ഗുരുവായൂര്‍ എക്സ്പ്രസ്, 27 ന് കണ്ണൂര്‍ തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് എന്നീ ട്രെയിന്‍ സര്‍വ്വീസുകളാണു റദ്ദാക്കിയത്.

എഴു കള്ളനോട്ടുകളുമായി കൃഷി ഓഫിസര്‍ അറസ്റ്റില്‍. ആലപ്പുഴ എടത്വ കൃഷി ഓഫിസര്‍ എം. ജിഷമോളാണ് അറസ്റ്റിലായത്.

മദ്യപിച്ച് അടിയുണ്ടാക്കിയതിന് പത്തനംതിട്ട ജില്ലാ പൊലീസ് ഹെഡ് ക്വാട്ടേഴ്സിലെ രണ്ടു പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. സ്ഥാനക്കയറ്റം കിട്ടിയ പൊലീസുകാരന്റെ യാത്രയയപ്പ് ആഘോഷത്തിനിടെയായിരുന്നു അടിപിടി. ഹെഡ്ക്വാര്‍ട്ടേഴ്സിലെ ജി. ഗിരി, ജോണ്‍ ഫിലിപ്പ് എന്നിവരെയാണു സസ്പെന്‍ഡ് ചെയ്തത്.

വയനാട്ടിലേക്കു സ്ഥലംമാറ്റിയ എറണാകുളം കളക്ടര്‍ രേണുരാജ് പുതിയ കളക്ടര്‍ക്കു ചുമതല കൈമാറാന്‍ എത്തിയില്ല. യാത്രയയപ്പിനും രേണുരാജ് വന്നില്ല. എന്‍എസ്‌കെ. ഉമേഷ് എറണാകുളം കളക്ടറായി ചുമതലയേറ്റു.

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ മരുന്ന് മാറി നല്‍കിയതിനെ തുടര്‍ന്ന് രോഗി ഗുരുതരാവസ്ഥയില്‍. ചാലക്കുടി പോട്ട സ്വദേശി അമലിനെ വെന്റിലേറ്ററിലേക്കു മാറ്റി. അലര്‍ജിയുള്ള ചുമമരുന്നു നല്‍കിയതാണ് പ്രശ്നമായത്. അപകടത്തില്‍ പരിക്കേറ്റാണ് ആശുപത്രിയില്‍ ചികിത്സ തേടി എത്തിയത്.

സിപിഎം സ്ത്രീവിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വ്യക്തമാക്കി. സ്ത്രീകള്‍ പാന്റ്സും ഷര്‍ട്ടും ധരിച്ച് ആണ്‍കുട്ടികളേപ്പോലെ നടന്നു സമരം ചെയ്യുന്നത് പോലീസിനെ തെറ്റിദ്ധരിപ്പിക്കാനാണെന്നു കഴിഞ്ഞ ദിവസം പറഞ്ഞതു വിവാദമായിരിക്കേ, തന്റെ പരാമര്‍ശം മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നും ഗോവിന്ദന്‍ ആരോപിച്ചു.

സ്ത്രീ – പുരുഷ സമത്വത്തിനു വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയാണ് സിപിഎം. സ്ത്രീകളുടെ വസ്ത്രം സംബന്ധിച്ച് ഞങ്ങള്‍ക്ക് തര്‍ക്കമില്ല. ഗോവിന്ദന്‍ പറഞ്ഞു.

മൂന്നാറിലെ ജനവാസമേഖലയില്‍ ആക്രമണം നടത്തുന്ന അരിക്കൊമ്പനെ പിടികൂടാന്‍ കൂടു നിര്‍മ്മിക്കാനുള്ള 29 യൂക്കാലി മരത്തടികള്‍ ഇറക്കിയതിനു നോക്കുകൂലി വേണമെന്ന് വനംവകുപ്പിനോട് ചുമട്ടുതൊഴിലാളി യൂണിയനുകള്‍. വനസംരക്ഷണ സമിതിക്കാരെക്കൊണ്ട് തടിയിറക്കിയതിനെതിരേയാണ് തൊഴിലാളി യൂണിയനുകള്‍ തര്‍ക്കമുന്നയിച്ചത്.

ചെന്നൈയില്‍ നടക്കുന്ന മുസ്ലീം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിലേക്ക് പ്രവര്‍ത്തകരെ എത്തിക്കാന്‍ 60 ലക്ഷം രൂപ മുടക്കി സ്പെഷല്‍ ട്രെയിന്‍. 17 സ്ലീപ്പര്‍ കോച്ച്, മൂന്ന് എ.സി. കോച്ച് എന്നിവയാണ് ഈ ചാര്‍ട്ടേഡ് ട്രെയിനിലുള്ളത്.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ത്യയെ വിദേശത്ത് അപമാനിച്ചെന്ന് രാജസ്ഥാനിലെ കോണ്‍ഗ്രസ് മന്ത്രിയുടെ മകന്‍. രാജസ്ഥാന്‍ ടൂറിസം മന്ത്രി വിശ്വേന്ദ്ര സിംഗിന്റെ മകന്‍ അനിരുദ്ധാണ് ഇങ്ങനെ വിമര്‍ശിച്ചത്. കോണ്‍ഗ്രസ് നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റിന്റെ അടുത്തയാളാണ് അനിരുദ്ധ്.

ലോകായുക്ത വീട്ടില്‍നിന്നു പിടിച്ചെടുത്ത ഒമ്പതു കോടി രൂപ അടയ്ക്ക കൃഷി ചെയ്തു കിട്ടിയ പണമാണെന്ന് കര്‍ണാടകയിലെ ലക്ഷങ്ങളുടെ കോഴപ്പിരിവു കേസിലെ പ്രതിയായ ബിജെപി എംഎല്‍എ. കര്‍ണാടക സോപ്‌സ് ആന്‍ഡ് ഡിറ്റര്‍ജെന്റ്‌സ് ലിമിറ്റഡ് ചെയര്‍മാന്‍കൂടിയായ മാദല്‍ വിരൂപാക്ഷപ്പയാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ ഇങ്ങനെ ന്യായീകരിച്ചത്. മുന്‍കൂര്‍ ജാമ്യം നേടിയ ഇയാള്‍ക്ക് നാട്ടില്‍ ബിജെപി പ്രവര്‍ത്തകര്‍ ഗംഭീര സ്വീകരണമാണു നല്‍കിയത്.

ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശിക് അന്തരിച്ചു. 66 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

ഒഡീഷയില്‍ കാലില്‍ ക്യാമറയും ചിപ്പും ഘടിപ്പിച്ച ചാരപ്രാവിനെ കണ്ടെത്തി. ഒഡീഷയിലെ ജഗത്സിംഗ്പൂര്‍ തീരത്ത് പ്രാവിനെ കണ്ടെത്തിയതായി മത്സ്യ തൊഴിലാളികളാണ് പൊലീസിനെ അറിയിച്ചത്. ചാര പ്രവര്‍ത്തനത്തിന്റെ ഭാഗമാണോയെന്നു പരിശോധിക്കുകയാണെന്ന് പൊലീസ്.

വനിതാ ദിനത്തില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പാക്കിസ്ഥാനില്‍ നടത്തിയ ഔറത്ത് റാലിയില്‍ പൊലീസും സ്ത്രീകളും തമ്മില്‍ ഏറ്റുമുട്ടി. പ്രസ് ക്ലബ്ബ് പരിസരത്ത് സ്ത്രീകളും ട്രാന്‍സ്ജെന്ററുകളും റാലിയില്‍ സമ്മേളിച്ചതോടെ പോലീസ് ചോദ്യം ചെയ്തു. ഇതോടെയാണ് ഏറ്റുമുട്ടലുണ്ടായത്.

ഇന്ത്യയ്‌ക്കെതിരായ നാലാം ടെസ്റ്റ് ക്രിക്കറ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ ചായയ്ക്ക് പിരിയുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തു. 65 റണ്‍സെടുത്ത ഓപ്പണര്‍ ഉസ്മാന്‍ ഖവാജയുടെയും 38 റണ്‍സെടുത്ത നായകന്‍ സ്റ്റീവ് സ്മിത്തിന്റെയും ഇന്നിംഗ്സുകളാണ് ഓസീസിന് മികച്ച അടിത്തറ നല്‍കിയത്.

ബോര്‍ഡര്‍-ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരയിലെ നാലാമത്തേയും അവസാനത്തേയും ടെസ്റ്റ് മത്സരം നടക്കുന്ന അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തി. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ക്രിക്കറ്റ് ബന്ധത്തിന്റെ 75 വര്‍ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലെത്തിയത്. ഒപ്പം വിശിഷ്ട അതിഥിയായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസുമുണ്ടായിരുന്നു. മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ താരങ്ങളെ അഭിനന്ദിച്ച നരേന്ദ്ര മോദി പിന്നീട് താരങ്ങള്‍ക്കൊപ്പം നിന്ന് ദേശീയഗാനമാലപിച്ചു.

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് ഫ്രഞ്ച് വമ്പന്‍മാരായ പി.എസ്.ജി പുറത്തായി. ബയേണ്‍ മ്യൂണിക്കിനെതിരായ രണ്ടാം പാദ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയമേറ്റുവാങ്ങിയാണ് പി.എസ്.ജി പുറത്തായത്. സൂപ്പര്‍താരങ്ങളായ ലയണല്‍ മെസ്സിയും കിലിയന്‍ എംബാപ്പെയും കളത്തിലിറങ്ങിയിട്ടും ടീമിന് വിജയം നേടാനായില്ല.

സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ച നാല് ശതമാനമായി കുറയുമെന്ന് പ്രവചനം. സാമ്പത്തിക വര്‍ഷത്തില്‍ ഏഴ് ശതമാനമെന്ന മുന്‍ പ്രവചനത്തിലേക്ക് എത്താന്‍ സമ്പദ്വ്യവസ്ഥക്ക് കഴിയില്ലെന്നാണ് വിലയിരുത്തല്‍. സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ 13.2 ശതമാനം നിരക്കിലും രണ്ടാം പാദത്തില്‍ 6.3 ശതമാനം നിരക്കിലും മൂന്നാം പാദത്തില്‍ 4.4 ശതമാനം നിരക്കിലുമാണ് സമ്പദ്വ്യവസ്ഥ വളര്‍ന്നത്. നാലാം പാദത്തില്‍ വളര്‍ച്ച വീണ്ടും കുറയുമെന്നാണ് പ്രവചനം.ഇന്ത്യന്‍ റേറ്റിങ് അനലിസ്റ്റായ പാരാസ് ജാസരായിയാണ് ഇതുസംബന്ധിച്ച് പ്രവചനം നടത്തിയിരിക്കുന്നത്. അതേസമയം, സമ്പദ്വ്യവസ്ഥയില്‍ ഈ വര്‍ഷം 7.1 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നാണ് സ്ഥിതിവിവര കണക്കുമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. കടുത്ത ചൂടും കാലാവസ്ഥ മാറ്റങ്ങളും ഇന്ത്യയുടെ കാര്‍ഷികോല്‍പാദനത്തെ ബാധിക്കുമെന്ന് വിലയിരുത്തലുണ്ട്. ഇത് ജി.ഡി.പിയേയും സ്വാധീനിക്കും. പണപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കുന്നത് ഗ്രാമീണ മേഖലയുടെ ഡിമാന്‍ഡിനെ സ്വാധീനിക്കുന്നുണ്ട്.

സാംസങ്ങിന്റെ ഏറ്റവും പുതിയ എം സീരീസ് സ്മാര്‍ട് ഫോണ്‍ ഗ്യാലക്‌സി എം 14 5ജി യുക്രെയ്‌നില്‍ അവതരിപ്പിച്ചു. സാംസങ് ഗ്യാലക്സി എം14 5ജിയുടെ 4ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 8,299 യുഎഎച്ച് (ഏകദേശം 18,300 രൂപ) ആണ് വില. ഇതേ ഹാന്‍ഡ്സെറ്റിന്റെ 4 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 8,999 യുഎഎച്ചുമാണ് (ഏകദേശം 19,900 രൂപ) വില. ബ്ലൂ, ഡാര്‍ക്ക് ബ്ലൂ, സില്‍വര്‍ എന്നിങ്ങനെ മൂന്ന് കളര്‍ വേരിയന്റുകളില്‍ ഫോണ്‍ ലഭ്യമാണ്. സാംസങ് ഗ്യാലക്സി എം14 5ജിയിലെ 6.6 ഇഞ്ച് പിഎല്‍എസ് എല്‍സിഡി ഡിസ്‌പ്ലേ ഫുള്‍ എച്ച്ഡി പ്ലസ് (2408 1080 പിക്‌സല്‍) റെസലൂഷനോട് കൂടിയതാണ്. ആന്‍ഡ്രോയിഡ് 13 ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ഏറ്റവും പുതിയ എം-സീരീസ് സ്മാര്‍ട് ഫോണിന് ഒക്ടാ കോര്‍ എക്‌സിനോസ് 1330 ചിപ്‌സെറ്റ്, ഒപ്പം മാലി ജി68 ജിപിയു, 4 ജിബി റാം, 128 ജിബി വരെ ഇന്റേണല്‍ സ്റ്റോറേജ് എന്നിവയുണ്ട്. എഫ്/1.8 അപ്പേര്‍ച്ചറുള്ള 50 മെഗാപിക്സല്‍ പ്രൈമറി സെന്‍സറുള്ള ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് സാംസങ് ഗ്യാലക്സി എം14 5ജി അവതരിപ്പിക്കുന്നത്. 2 മെഗാപിക്സല്‍ ഡെപ്ത് സെന്‍സറും 2 മെഗാപിക്സല്‍ മാക്രോ ക്യാമറയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 13 മെഗാപിക്സലിന്റേതാണ് സെല്‍ഫി ക്യാമറ. 25വാട്ട് ഫാസ്റ്റ് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കുന്ന 6000 എംഎഎച്ച് ആണ് ബാറ്ററി. ടൈപ്പ്-സി ചാര്‍ജിങ് പോര്‍ട്ടുമുണ്ട്.

നിവിന്‍ പോളി നായകനായി എത്തുന്ന ചിത്രം ‘തുറമുഖം’ റിലീസിന് ഒരുങ്ങുന്നു. ചിത്രം മാര്‍ച്ച് 10ന് തിയറ്ററുകളില്‍ എത്തും. കൊച്ചിയില്‍ 1962 വരെ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് തുറമുഖം സിനിമയുടെ പ്രധാന പ്രമേയം. ചിത്രത്തില്‍ മട്ടാഞ്ചേരി മൊയ്തു എന്ന നായക കഥാപാത്രത്തെയാണ് നിവിന്‍ പോളി അവതരിപ്പിക്കുന്നത്. പുതിയ കൊച്ചി തുറമുഖം നിര്‍മിക്കുന്ന 1920കളിലാണ് കഥ തുടങ്ങുന്നത്. പിന്നീട് 1940കളിലേക്കും 50കളിലേക്കും നീങ്ങുന്ന കഥയില്‍ ഏറെ വളര്‍ന്ന കൊച്ചി തുറമുഖം, കരാറുകാരും മുതലാളിമാരും അവരുടെ ഭാഗം ചേരുന്ന യൂണിയന്‍ നേതാക്കളും അടങ്ങുന്ന ഒരു മാഫിയയുടെ വിളനിലമാകുന്നു. ഈ കലുഷിതമായ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഒരു കുടുബത്തിന്റെയും ഒരു നാടിന്റെയും അതിജീവനത്തിന്റെ കഥയാണ് തുറമുഖം. ജോജു ജോര്‍ജ്, ഇന്ദ്രജിത് സുകുമാരന്‍, നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി, ശെന്തില്‍ കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയ വലിയ താരനിരയെ അണിനിരത്തി രാജീവ് രവി ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിച്ച തുറമുഖത്തിന് ഗോപന്‍ ചിദംബരനാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്.

സമീപകാലത്ത് ഒടിടി റിലീസിന് വേണ്ടി മലയാള സിനിമാസ്വാദകര്‍ക്ക് ഇടയില്‍ വലിയ കാത്തിരിപ്പ് ഉണര്‍ത്തിയ ചിത്രമാണ് ‘ചതുരം’. സ്വാസിക വിജയ്, റോഷന്‍ മാത്യു, അലന്‍സിയര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം കഴിഞ്ഞ നവംബറില്‍ ആയിരുന്നു തിയറ്ററില്‍ എത്തിയത്. പ്രേക്ഷക പ്രശംസ നേടിയ ചിത്രം തിയറ്ററുകളില്‍ കയ്യടി നേടിയിരുന്നു. അടുത്തിടെയാണ് ചതുരം ഒടിടി റിലീസിന് എത്തുന്ന വിവരം അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. ഇപ്പോഴിതാ ഇന്ന് ഒടിടിയില്‍ എത്തുന്ന ചിത്രത്തിന്റെ സ്ട്രീമിംഗ് സമയം പുറത്തുവിട്ടിരിക്കുകയാണ് സ്വാസിക. ഇന്ന് രാത്രി 10 മണി മുതല്‍ സൈന പ്ലേ ഒടിടി പ്ലാറ്റ്ഫോമിലൂടെ ചതുരം സ്ട്രീമിംഗ് തുങ്ങുമെന്ന് സ്വാസിക അറിയിച്ചു. ഓണ്‍ലൈന്‍ റിലീസിനോട് അനുബന്ധിച്ച് പുതിയ ട്രെയിലറും അടുത്തിടെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ രചന സിദ്ധാര്‍ഥും വിനോയ് തോമസും ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ശാന്തി ബാലചന്ദ്രന്‍, അലന്‍സിയര്‍ ലേ ലോപ്പസ്, നിഷാന്ത് സാഗര്‍, ലിയോണ ലിഷോയ്, ജാഫര്‍ ഇടുക്കി, ജിലു ജോസഫ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ബോളിവുഡ് താരങ്ങളുടെ ഇഷ്ട വാഹനമായി മാറുകയാണ് മെയ്ബ ജിഎല്‍എസ് 600. 2021ല്‍ വിപണിയിലെത്തിയ ഈ ആഡംബര എസ്യുവിക്ക് ആവശ്യക്കാര്‍ ഏറെയാണ്. ആയുഷ്മാന്‍ ഖുറാന, അര്‍ജുന്‍ കപൂര്‍, കൃതി സിനോണ്‍, നിധിന്‍ റെഡ്ഡി, റാം ചരണ്‍, ദീപിക പദ്കോണ്‍ തുടങ്ങിയ നിരവധി താരങ്ങള്‍ക്ക് പിന്നാലെ മെയ്ബ ജിഎല്‍എസ് 600 സ്വന്തമാക്കിയിരിക്കുന്നു, റണ്‍ബീര്‍ കപൂറിന്റെ മാതാവും നടിയുമായ നീതു സിങ്. നേരത്തെ റണ്‍ബീര്‍ കപൂറും മെയ്ബ ജിഎല്‍എസ് 600 വാങ്ങിയിരുന്നു. 2021 ജൂണിലാണ് മയ്ബയുടെ ആദ്യ എസ്യുവി ഇന്ത്യന്‍ വിപണിയിലെത്തിയത്. ജിഎല്‍എസിനെ അടിസ്ഥാനമാക്കി നിരവധി ആഡംബര മാറ്റങ്ങളോടെ നിര്‍മിച്ച വാഹനമാണ് മയ്ബ ജിഎല്‍എസ്600. എസ് ക്ലാസിന് ശേഷം ഇന്ത്യന്‍ വിപണിയിലെത്തുന്ന രണ്ടാമത്തെ മയ്ബ വാഹനമാണ് ജിഎല്‍എസ്. നാലു ലീറ്റര്‍ ട്വീന്‍ ടര്‍ബൊ വി 8 എന്‍ജിനും 48 വാട്ട് മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റവുമാണ് വാഹനത്തിന് കരുത്തേകുന്നത്. എന്‍ജിനില്‍ നിന്ന് 557 എച്ച്പി കരുത്തും 730 എന്‍എം ടോര്‍ക്കും ലഭിക്കുമ്പോള്‍ ഹൈബ്രിഡ് സിസ്റ്റത്തിന്റെ കരുത്ത് 22 എച്ച്പി, ടോര്‍ക്ക് 250 എന്‍എം എന്നിങ്ങനെയാണ്. വാഹനത്തില്‍ ഒമ്പത് സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്സാണുള്ളത്.

പുസ്തകങ്ങളെ സ്നേഹിക്കുന്നവര്‍ക്കായി ഒരു പുസ്തകം. അന്ന അഖ്മതോവ, ബോബ് മര്‍ലി, ബോര്‍ഹസ്, കാല്‍വിനോ, നെരൂദ, ഫിദല്‍ കാസ്ട്രോ, ലൂയി ബുനുവല്‍, ഷോര്‍ഷ് പെരക്, ഒ. വി. വിജയന്‍, സക്കറിയ…വ്യത്യസ്ത ജീവിതങ്ങള്‍ ഒത്തുചേരുന്ന അപൂര്‍വത. ലേഖനങ്ങളും പരിഭാഷകളും യാത്രകളും അഭിമുഖങ്ങളും ചേര്‍ന്ന് ഉജ്വലമായ വായനാനുഭവം പകര്‍ന്നുതരുന്ന പുസ്തകം. ‘പുസ്തകപ്പുഴു’. ഉണ്ണി ആര്‍. ഡി സി ബുക്സ്. വില: 350 രൂപ.

ഇന്ന് മാര്‍ച്ച് 9, ലോക വൃക്ക ദിനം. പെയിന്‍ കില്ലറുകള്‍ പതിവാക്കുന്നത് വൃക്കകളെ ആപത്തിലാക്കുന്നു. തലവേദനയ്ക്കോ, മറ്റ് ശരീരവേദനകള്‍ക്കോ പെട്ടെന്ന് ആശ്വാസം ലഭിക്കുന്നതിന് പതിവായി പെയിന്‍ കില്ലറുകള്‍ ഉപയോഗിക്കുന്നവരാണ് ഏറെയും ശ്രദ്ധിക്കേണ്ടത്. ഈ ശീലം വൃക്കകളിലെ രക്തക്കുഴലുകളെയാണ് പതിയെ ബാധിക്കുക. ശാരീരക പ്രശ്നങ്ങള്‍, വേദനകള്‍ എന്നിവ അവയുടെ കാരണം ഡോക്ടറുടെ സഹായത്തോടെ കണ്ടെത്തി ചികിത്സയിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുക. വൃക്കകളുടെ കാര്യത്തിലും ഭക്ഷണത്തില്‍ ചിലത് ശ്രദ്ധിക്കാനുണ്ട്. ഉപ്പ് അധികമായി കഴിക്കുന്ന ശീലം, അതുപോലെ പ്രോസസ്ഡ് ഫുഡ്- പാക്കറ്റ് ഫുഡ് എന്നിവ പതിവായി കഴിക്കുന്ന ശീലം (ഇവയില്‍ കാര്യമായ അളവില്‍ സോഡിയം അടങ്ങിയിട്ടുണ്ട്), മധുരം അധികമായി കഴിക്കുന്ന ശീലം, കൃത്രിമമധുരം അടങ്ങിയ പലഹാരങ്ങള്‍ (അധികവും ബേക്കറി, കുക്കീസ് എന്നിവയെല്ലാം) കാര്യമായി കഴിക്കുന്ന ശീലം എന്നിവ ഉപേക്ഷിക്കണം. ഇവയ്ക്ക് പകരം കുറെക്കൂടി ‘ഹോംലി’ ആയ വിഭവങ്ങള്‍- സ്നാക്സ് എന്നിവ കഴിച്ച് പരിചയിക്കാം. ഫ്രൂട്ട്സ്, സലാഡുകള്‍ എന്നിവയും ഡയറ്റിലുള്‍പ്പെടുത്താം. ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കില്‍ അതും വൃക്കകളെ ബാധിക്കാറുണ്ട്. അതിനാല്‍ ദിവസവും ശരീരത്തിന് ആവശ്യമായത്ര അളവില്‍ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. അതുപോലെ ഇറച്ചി അധികമായി കഴിക്കുന്നവരിലും വൃക്കസംബന്ധമായ പ്രശ്നങ്ങള്‍ക്ക് സാധ്യത കൂടുതലാണെന്ന് വിദഗ്ധര്‍ പറയുന്നു. ഇവയില്‍ നിന്നുള്ള പ്രോട്ടീന്‍ ആണത്രേ ഇതിന് കാരണമാകുന്നത്. ഉറക്കക്കുറവും പതിവാണെങ്കില്‍ അത് വൃക്കകളെ ബാധിക്കാം. കാരണം വൃക്കകള്‍ക്ക് അവയുടേതായ പ്രവര്‍ത്തനസമയവും വിശ്രമസമയവും കിട്ടാതെ ഇതിലൂടെ വരാം. വ്യായാമമോ കായികാധ്വാനമോ പതിവില്ലാത്തവരിലും മദ്യപാനം- പുകവലി എന്നീ ദുശ്ശീലങ്ങള്‍ പതിവാക്കിയവരിലും വൃക്കസംബന്ധമായ പ്രശ്നങ്ങള്‍ക്ക് സാധ്യത കൂടാം.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 81.98, പൗണ്ട് – 97.17, യൂറോ – 86.51, സ്വിസ് ഫ്രാങ്ക് – 87.29, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.21, ബഹറിന്‍ ദിനാര്‍ – 217.47, കുവൈത്ത് ദിനാര്‍ -266.64, ഒമാനി റിയാല്‍ – 212.91, സൗദി റിയാല്‍ – 21.83, യു.എ.ഇ ദിര്‍ഹം – 22.32, ഖത്തര്‍ റിയാല്‍ – 22.51, കനേഡിയന്‍ ഡോളര്‍ – 59.41.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *