◾കേന്ദ്ര ബജറ്റില്‍ 35 ഇനങ്ങളുടെ കസ്റ്റംസ് തീരുവ വര്‍ധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സ്വകാര്യ വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, ആഭരണങ്ങള്‍, വിറ്റാമിനുകള്‍, ഉയര്‍ന്ന നിലവാരമുള്ള ഇലക്ട്രോണിക് വസ്തുക്കള്‍, പ്ലാസ്റ്റിക് സാധനങ്ങള്‍, ഹൈ-ഗ്ലോസ് പേപ്പര്‍ എന്നിവ ഉള്‍പ്പെടുന്ന 35 ഇനങ്ങളുടെ കസ്റ്റംസ് തീരുവയായിരിക്കും ഉയര്‍ത്തുക. ഇറക്കുമതി കുറയ്ക്കാനും ഈ ഉല്‍പ്പന്നങ്ങളില്‍ ചിലതിന്റെ പ്രാദേശിക ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം.
◾സ്‌കൂള്‍ കലോത്സവത്തിലെ ഭക്ഷണത്തില്‍ വിഭാഗീയത ഉണ്ടാക്കിയതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും വിദ്യാഭ്യാസ മന്ത്രിക്കും സര്‍ക്കാരിനുമെന്ന് മുസ്ലീം ലീഗ് നേതാവ് കെ പി എ മജീദ് എം എല്‍ എ. ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് ആരോടും ചര്‍ച്ച ചെയ്യാതെ ഇനി നോണ്‍ വെജ് വിഭവങ്ങളും വിളമ്പുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചത് ശരിയായില്ലെന്നും സമൂഹത്തില്‍ ചേരിതിരിവുണ്ടാക്കാന്‍ മാത്രമാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു ചര്‍ച്ചക്ക് തുടക്കമിട്ടതെന്നും കെ.പി.എ മജീദ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
◾ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ വി.വേണുവും കുടുംബവും സഞ്ചരിച്ച ഔദ്യോഗിക വാഹനം അപകടത്തില്‍പെട്ടു. വേണുവിന്റെ പരിക്ക് ഗുരുതരം. ആലപ്പുഴ കായംകുളത്ത് കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വേണുവിന്റെ ഭാര്യയും തദ്ദേശസ്വയംഭരണവകുപ്പില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ ശാരദ മുരളീധരനും അപകടം സംഭവിച്ച കാറിലുണ്ടായിരുന്നു.
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം നല്‍കുന്നതിന് പുതിയ പദ്ധതി സമര്‍പ്പിച്ച് കെഎസ്ആര്‍ടിസി. ബസിന്റെ ഇരുവശങ്ങളിലും പിന്നിലും മാത്രം പരസ്യം നല്‍കും. മുന്നറിയിപ്പുകള്‍ മറയ്ക്കുന്ന രീതിയില്‍ പരസ്യം പതിക്കില്ല. പരസ്യത്തിന്റെ അനുമതിയില്‍ തീരുമാനം എടുക്കാനും പരസ്യം സംബന്ധിച്ച പരാതികള്‍ പരിശോധിക്കാനും രണ്ടു കമ്മിറ്റികള്‍ രൂപീകരിക്കും. അതേസമയം കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം നിരോധിച്ച ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നത് സുപ്രീം കോടതി മരവിപ്പിച്ചു.
◾കോണ്‍ഗ്രസ് പാര്‍ട്ടിയും താനും എന്നും ഉയര്‍ത്തിപ്പിടിക്കുന്നത് മതേതര നിലപാടാണെന്നും തന്നെ ആരും ‘നായര്‍ ബ്രാന്‍ഡ്’ ആയി പ്രൊജക്ട് ചെയ്തിട്ടില്ലെന്നും രമേശ് ചെന്നിത്തല. പാര്‍ട്ടിയുടെ മതേതര നിലപാട് അങ്ങനെ തന്നെ തുടരുമെന്നും ചെന്നിത്തല പറഞ്ഞു. രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാണിച്ചത് കൊണ്ടാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും യുഡിഎഫും തോറ്റതെന്ന സുകുമാരന്‍ നായരുടെ കടുത്ത വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു ചെന്നിത്തല.
◾രാഷ്ട്രീയ നേതൃത്വത്തെ എതിര്‍ക്കാന്‍ എല്ലാവര്‍ക്കും അധികാരമുണ്ടെന്നും വിവാദങ്ങളെ ഏറ്റുപിടിക്കുന്നില്ലെന്നും വി ഡി സതീശന്‍. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ വിമര്‍ശനത്തിന് മറുപടി നല്‍കുകയായിരുന്നു സതീശന്‍.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
◾പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ പോകേണ്ടെന്ന് പറഞ്ഞ് വിനോദ നികുതി അഞ്ച് ശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കി ഉയര്‍ത്തിയതിനെ ന്യായീകരിച്ച കായിക മന്ത്രി വി അബ്ദുള്‍ റഹ്‌മാന്റെ പ്രതികരണത്തിനെതിരെ രമേശ് ചെന്നിത്തല രംഗത്ത്. പാവപ്പെട്ടവനും പട്ടിണി കിടക്കുന്നവനും ക്രിക്കറ്റ് കാണണമെന്നും കെസിഎയും സര്‍ക്കാരും തമ്മില്‍ എന്തെങ്കിലും തര്‍ക്കം ഉണ്ടെങ്കില്‍ അത് ജനങ്ങളുടെ മേലെ അല്ല പഴിചാരേണ്ടതെന്നും മന്ത്രി പ്രസ്താവന പിന്‍വലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
◾കായിക മന്ത്രിയുടെ പ്രസ്താവനക്കെതിരെ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും. മന്ത്രിയുടെ പ്രതികരണം ഒട്ടും ഉചിതമായില്ലെന്നും പട്ടിണി കിടന്നാലും കളിയോടുള്ള കൂറൂകൊണ്ടാണ് പാവപ്പെട്ടവര്‍ കളി കാണാനെത്തുന്നതും പന്ന്യന്‍ പറഞ്ഞു.
◾പണമുള്ളവര്‍ മാത്രം കളി കണ്ടാല്‍ മതിയെന്ന കായിക മന്ത്രി അബ്ദുറഹിമാന്റെ പ്രസ്താവന കായികപ്രേമികളെ അവഹേളിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പണമുള്ളവര്‍ മാത്രം പങ്കെടുക്കാന്‍ ഇത് ഐപിഎല്‍ ലേലമല്ല, ക്രിക്കറ്റ് മത്സരമാണെന്ന് മന്ത്രി ഓര്‍ക്കണമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
◾ഇന്‍സ്പെക്ടര്‍ പി ആര്‍ സുനുവിനെ പൊലീസ് സേനയില്‍ നിന്നും പിരിച്ചു വിട്ടു. ബലാത്സംഗമടക്കമുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സുനുവിനെ പൊലീസ് ആക്ടിലെ വകുപ്പ് 86 പ്രകാരം ഡിജിപിയാണ് നടപടിയെടുത്തത്. ആദ്യമായാണ് ഈ വകുപ്പ് ഉപയോഗിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥനെ സേനയില്‍ നിന്നും പിരിച്ചുവിടുന്നത്. 15 പ്രാവശ്യം വകുപ്പുതല നടപടിയും ആറ് സസ്പെന്‍ഷനും നേരിട്ട ഉദ്യോഗസ്ഥനാണ് സുനു.
◾ശബരിമലയിലെ ദിവസ വേതനതക്കാരുടെ കൂലി വര്‍ദ്ധിപ്പിക്കാന്‍ നടപടിയുണ്ടാകും. അടുത്ത ബോര്‍ഡ് യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ പറഞ്ഞു.
◾സേഫ് ആന്റ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതി പ്രവീണ്‍ റാണ പോലീസിന്റെ കയ്യില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടു. കലൂരിലെ ഫ്ളാറ്റില്‍ പൊലീസെത്തുമ്പോള്‍ റാണ ഫ്ളാറ്റിലുണ്ടായിരുന്നു. പരിശോധനകള്‍ക്കായി പൊലീസ് മുകളിലേക്ക് കയറിയപ്പോള്‍ റാണ മറ്റൊരു ലിഫ്റ്റില്‍ രക്ഷപെടുകയാണ് ഉണ്ടായത്. പോലീസ് പ്രവീണ്‍ റാണയുടെ നാല് വാഹനങ്ങള്‍ പിടിച്ചെടുത്തു.
◾കാസര്‍കോട് തലക്ലായിയിലെ അഞ്ജുശ്രീയുടെ മരണം ആത്മഹത്യയെന്ന് സൂചന. പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പും മൊബൈല്‍ ഫോണ്‍ വിവരങ്ങളും പൊലീസ് കണ്ടെടുത്തു. നേരത്തെ ഭക്ഷ്യ വിഷബാധയേറ്റാണ് കുട്ടി മരിച്ചതെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്ടറാണ് ഭക്ഷ്യവിഷബാധയേറ്റതല്ലെന്നും വിഷം ഉള്ളില്‍ ചെന്ന് മരിച്ചതിന്റെ ലക്ഷണങ്ങളാണ് ശരീരത്തിലുള്ളതെന്നും ആദ്യ സൂചന നല്‍കിയത്.
◾സുല്‍ത്താന്‍ ബത്തേരി ടൗണില്‍ ദിവസങ്ങളായി ജനങ്ങളെ ഭയപ്പെടുത്തി വിലസിയ കാട്ടുകൊമ്പനെ ഒടുവില്‍ വനംവകുപ്പ് പിടികൂടി. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് ആനയെ വളഞ്ഞ് വനപാലകര്‍ മയക്കുവെടിവച്ചത്. കുപ്പാടി വനമേഖലയ്ക്ക് സമീപത്ത് വച്ചാണ് മയക്കുവെടിയേറ്റത്.
◾ഇടുക്കി അടിമാലിയില്‍ മദ്യം കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായ സംഭവത്തില്‍ വഴിത്തിരിവ്. മദ്യത്തില്‍ കീടനാശിനി കലര്‍ത്തിയതോ അല്ലെങ്കില്‍ കീടനാശിനി എടുത്ത പാത്രത്തില്‍ മദ്യം ഒഴിച്ചു കുടിച്ചതോ ആകാമെന്നാണ് സംശയം. വഴിയരികില്‍ നിന്ന് മദ്യം ലഭിച്ച സുധീഷ് ഇത് കഴിച്ചിരുന്നില്ല. സുധീഷിനെ പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നു.
◾താരസംഘടനയായ അമ്മക്ക് ജിഎസ്ടി അടയ്ക്കാനാവശ്യപ്പെട്ട് നോട്ടീസ്. സ്റ്റേജ് ഷോകളില്‍ നിന്നടക്കം കിട്ടിയ വരുമാനത്തിന് ജിഎസ്ടി നല്‍കാനാണ് നോട്ടീസില്‍ നിര്‍ദേശിക്കുന്നത്. അമ്മ ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ എന്ന പേരിലാണ് സംഘടന രജിസ്റ്റര്‍ ചെയ്തിരുന്നത്. ചാരിറ്റി സംഘടനയെങ്കിലും വരുമാനം ലഭിച്ചിട്ടുണ്ടെങ്കില്‍ ജി.എസ്ടി. നല്‍കണമെന്നാണ് നിര്‍ദേശം, 2017 മുതലുളള ജിഎസ്ടിയാണ് അടയ്ക്കേണ്ടത്. ഇക്കാര്യത്തില്‍ അധിക്യതര്‍ക്ക് ഉടന്‍ മറുപടി നല്‍കുമെന്ന് അമ്മ ഭാരവാഹികള്‍ അറിയിച്ചു
◾കോട്ടയത്തെ കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ജനുവരി 15 വരെ അടച്ചിടാന്‍ ഉത്തരവ്. ജാതി വിവേചനത്തിനെതിരായ വിദ്യാര്‍ഥി സമരത്തിന്റെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച മുതല്‍ ജനുവരി 15 വരെ അടച്ചിടാന്‍ ജില്ലാ കളക്ടറാണ് നിര്‍ദേശം നല്‍കിയത്. അതേസമയം, മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് ഉത്തരവ് ബാധകമല്ല.
◾ഒറ്റപ്പാലം കുടുംബ കോടതിയില്‍ വിവാഹമോചന കേസിന്റെ നടപടികള്‍ക്കായെത്തിയ യുവതിക്കു വെട്ടേറ്റു. മനിശേരി സ്വദേശിനി സുബിതയ്ക്കാണ് വെട്ടേറ്റത്. മുന്‍ ഭര്‍ത്താവ് രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
◾തിരുവനന്തപുരം തിരുവല്ലത്ത് മീന്‍ കയറ്റി വന്ന ലോറിയില്‍ ഇടിച്ചുണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. വിഴിഞ്ഞം സ്വദേശി ഹാരിസ് ഖാന്‍ (23) ആണ് മരിച്ചത്. ലോറിയില്‍ കുരുങ്ങിയ ബൈക്ക് 200 മീറ്റര്‍ വലിച്ചു കൊണ്ടുപോയതോടെ ബൈക്കിന് തീ പിടിച്ചു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഹാരിസ് മരിച്ചത്.
◾പ്രവാസി ഭാരതീയ ദിവസ് 17ാം എഡിഷന്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രവാസികള്‍ വിദേശ മണ്ണില്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മധ്യപ്രദേശിലെ ഇന്‍ഡോറിലെ നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
◾കര്‍ണാടക സര്‍ക്കാര്‍ എല്ലാ വര്‍ഷവും നടത്തുന്ന സാഹിത്യോത്സവത്തില്‍ നിന്ന് മുസ്ലിം, ദളിത് എഴുത്തുകാരെ ഒഴിവാക്കിയെന്ന് ആരോപണം. ഇതില്‍ പ്രതിഷേധിച്ച് ബെംഗളുരുവില്‍ ഇടത് നിലപാടുള്ള എഴുത്തുകാര്‍ ബദല്‍ സാഹിത്യസമ്മേളനം സംഘടിപ്പിച്ചു.
◾വായ്പാ തട്ടിപ്പ് കേസില്‍ ഐസിഐസിഐ ബാങ്ക് മുന്‍ സിഇഒ ചന്ദാ കൊച്ചാറിനെയും ഭര്‍ത്താവ് ദീപക് കൊച്ചാറിനെയും ഉടന്‍ ജയില്‍ മോചിതരാക്കണമെന്നും ഇരുവരുടേയും അറസ്റ്റ് നിയമപരമല്ലെന്നും മുംബൈ ഹൈക്കോടതി. സിബിഐ അന്വേഷണവുമായി ദമ്പതികള്‍ സഹകരിക്കണമെന്നും ആവശ്യപ്പെടുമ്പോള്‍ സിബിഐ ഓഫീസിലെത്തണമെന്നും മുംബൈ ഹൈക്കോടതി വിശദമാക്കി.
◾ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കനത്ത മൂടല്‍മഞ്ഞ് തുടരുന്നു. ദില്ലി വിമാനത്താവളത്തില്‍ ഇതുവരെ 118 വിമാനങ്ങള്‍ പുറപ്പെടാന്‍ വൈകി. 32 വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യാന്‍ വൈകി. മൂന്ന് വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. ഉത്തരേന്ത്യയില്‍ 29 തീവണ്ടികള്‍ വൈകിയാണ് ഓടുന്നത്.
◾ഫ്രഞ്ച് ഫുട്ബോളില്‍ പരിശീലക സ്ഥാനത്തെ ചൊല്ലി വിവാദം. ഫ്രാന്‍സ് പരിശീലകനാവാനുള്ള ആഗ്രഹം പരസ്യമാക്കിയിട്ടുള്ള സിദാനെ അവഗണിച്ച്് ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷന്‍ ദെഷാമിന് 2026 വരെ കാലാവധി നീട്ടിയതിനു പിന്നാലെ ഫ്രഞ്ച് ഫുട്ബോള്‍ പ്രസിഡന്റ് ലെ ഗ്രായെറ്റ് സിനദിന്‍ സിദാനെ പരിഹസിച്ച് സംസാരിച്ചിരുന്നു. സിദാന് എവിടെ വേണമെങ്കിലും പോകാമെന്നും ഇനി ഇതുംപറഞ്ഞ് സിദാന്‍ എന്നെ വിളിച്ചാലും ഞാന്‍ ഫോണെടുക്കാന്‍ പോകുന്നില്ലെന്നുമാണ് ലെ ഗ്രായെറ്റ് മാധ്യമങ്ങളോട് പറഞ്ഞത്. ഫ്രാന്‍സിലെ കായിക മന്ത്രിയായ അമേലി ഒഡേയ കാസ്റ്റേരയും സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയും ലെ ഗ്രായെറ്റിന്റെ പ്രസ്താവനക്കെതിരെ രംഗത്തെത്തി. ഫ്രാന്‍സ് എന്നാല്‍ സിദാനാണെന്നും അദ്ദേഹത്തെപ്പോലൊരു ഇതിഹാസത്തെ ഇത്തരത്തില്‍ അപമാനിക്കരുതെന്നും എംബാപ്പെ ട്വിറ്ററില്‍ പറഞ്ഞു.
◾സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ ഉയര്‍ന്നു. ശനിയാഴ്ച 320 രൂപയുടെ വര്‍ദ്ധനവ് ഉണ്ടായിരുന്നു. ഇതോടെ 41,000 ന് മുകളിലായി സംസ്ഥാനത്തെ സ്വര്‍ണവില. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 41,280 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 30 രൂപ ഉയര്‍ന്നു. ശനിയാഴ്ച 40 രൂപ ഉയര്‍ന്നിരുന്നു. ഇന്നത്തെ വിപണി വില 5160 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 25 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4265 രൂപയാണ്. സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വിലയും ഉയര്‍ന്നു. ഒരു ഗ്രാമ സാധാരണ വെള്ളിക്ക് ഒരു രൂപ വര്‍ദ്ധിച്ചു. ഇതോടെ വിപണിയിലെ വില 75 രൂപയായി. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.
◾റെഡ്മി 60 സീരീസ് ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തും. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് ചൈനീസ് വിപണിയില്‍ റെഡ്മി 60 സീരീസ് അവതരിപ്പിച്ചത്. റെഡ്മി കെ60, റെഡ്മി കെ60 പ്രോ, റെഡ്മി കെ60ഇ എന്നീ സ്മാര്‍ട്ട്ഫോണുകളാണ് ഇന്ത്യയിലെത്താന്‍ സാധ്യത. റെഡ്മി കെ60 പ്രോയില്‍ 6.67 ഇഞ്ച് 2കെ അമോലെഡ് ഡിസ്പ്ലേയാണ് നല്‍കിയിട്ടുള്ളത്. 120 ഹെട്സ് റിഫ്രഷ് റേറ്റ്, 480 ഹെട്സ് ടച്ച് സാമ്പിള്‍ റേറ്റ് എന്നിവ ലഭ്യമാണ്. സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 പ്രോസസറിലാണ് പ്രവര്‍ത്തനം. ഇവയുടെ ഇന്ത്യന്‍ വിപണി വില ഏകദേശം 40,000 രൂപയായിരിക്കും. റെഡ്മി കെ60- ല്‍ 6.67 ഇഞ്ച് 2കെ അമോലെഡ് ഡിസ്പ്ലേയാണ് നല്‍കിയിട്ടുള്ളത്. സ്നാപ്ഡ്രാഗണ്‍ 8+ ജെന്‍ 1 പ്രോസസറില്‍ ആണ് പ്രവര്‍ത്തനം. ഇവയുടെ ചില ഫീച്ചറുകള്‍ റെഡ്മി കെ60 പ്രോയ്ക്ക് സമാനമാണ്. 120 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗ്, 30 വാട്സ് വയര്‍ലെസ് ഫസ്റ്റ് ചാര്‍ജിംഗ് പിന്തുണയുണ്ട്. 5,000 എംഎഎച്ചാണ് ബാറ്ററി ലൈഫ്. റെഡ്മി കെ60യുടെ ഇന്ത്യന്‍ വിപണി വില ഏകദേശം 30,000 രൂപയായിരിക്കും.
◾സാമന്ത അക്കിനേനിയെ കേന്ദ്ര കഥാപാത്രമാക്കി ഗുണശേഖര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ശാകുന്തളം’ എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തെത്തി. തെലുങ്കില്‍ നിന്നുള്ള അടുത്ത പാന്‍ ഇന്ത്യന്‍ ചിത്രമാണ് ഇത്. മഹാഭാരതത്തിലെ ഉപകഥയെ ആസ്പദമാക്കി കാളിദാസന്‍ രചിച്ച പ്രശസ്ത നാടകം അഭിജ്ഞാന ശാകുന്തളത്തെ അധികരിച്ചാണ് ഗുണശേഖര്‍ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സാമന്ത ശകുന്തളയാവുമ്പോള്‍ ദുഷ്യന്തനായി എത്തുന്നത് മലയാളി താരം ദേവ് മോഹന്‍ ആണ്. അല്ലു അര്‍ഹ, സച്ചിന്‍ ഖേഡേക്കര്‍, കബീര്‍ ബേദി, ഡോ. എം മോഹന്‍ ബാബു, പ്രകാശ് രാജ്, മധുബാല, ഗൌതമി, അദിതി ബാലന്‍, അനന്യ നാഗല്ല, ജിഷു സെന്‍ഗുപ്ത തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2.51 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്ലര്‍ ആണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളില്‍ ട്രെയ്ലര്‍ പുറത്തെത്തിയിട്ടുണ്ട്. ഫെബ്രുവരി 17 ന് ചിത്രം തിയറ്ററുകളില്‍ എത്തും.
◾ചിരഞ്ജീവി നായകനാകുന്ന ‘വാള്‍ട്ടയര്‍ വീരയ്യ’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. മാസും ആക്ഷനും നിറച്ച ട്രെയിലര്‍ ഗംഭീര ദൃശ്യാനുഭവം ആയിരിക്കും ചിത്രം പ്രേക്ഷകന് സമ്മാനിക്കുക എന്ന് ഉറപ്പു നല്‍കുന്നു. ചിരഞ്ജീവിയ്ക്ക് ഒപ്പം രവിതേജയും ഉണ്ട്. കെ എസ് രവീന്ദ്ര (ബോബി കൊല്ലി) ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ‘വാള്‍ട്ടര്‍ വീരയ്യ’ ജനുവരി 13നാണ് തിയറ്ററുകളില്‍ റിലീസ് ചെയ്യുക. ചിരഞ്ജീവിയുടെ കരിയറിലെ 154-ാം ചിത്രം കൂടിയാണ് ‘വാള്‍ട്ടയര്‍ വീരയ്യ’. ചിരഞ്ജീവിയുടെ സഹോദരിയായി കീര്‍ത്തി സുരേഷും ചിത്രത്തില്‍ അഭിനയിക്കുന്നു. തമന്ന, മുരളി ശര്‍മ, രഘു ബാബു, റാവു രമേഷ്, വെന്നെല കിഷോര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. മഹതി സ്വര സാഗറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.
◾ഒല ഇലക്ട്രിക് എസ്1, എസ്1 പ്രോ എന്നിവയ്ക്കായി ‘ഗെറുവ’ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മാര്‍ഷ്മാലോ, മില്ലേനിയല്‍ പിങ്ക്, ആന്ത്രാസൈറ്റ് ഗ്രേ, മിഡ്‌നൈറ്റ് ബ്ലൂ, മാറ്റ് ബ്ലാക്ക് എന്നിങ്ങനെ അഞ്ച് പുതിയ കളര്‍ ഓപ്ഷനുകളോടെയാണ് ഒല എസ്1 വേരിയന്റ് ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നത്. ഒല ഇലക്ട്രിക് നിലവില്‍ എസ്1, എസ്1 പ്രോ, എസ്1 എയര്‍ എന്നിങ്ങനെ മൂന്ന് ഇലക്ട്രിക് സ്‌കൂറുകള്‍ രാജ്യത്ത് വില്‍ക്കുന്നുണ്ട്. എസ്1 പ്രോ 2021-ല്‍ എത്തി. ഇത് 1.40 ലക്ഷം രൂപ വിലയില്‍ ലഭ്യമാണ്. ഒല എസ്1 ന് ഒരു ലക്ഷം രൂപയാണ് വില. എസ് 1 എയറിന് 85,000 രൂപയാണ് എന്‍ട്രി ലെവല്‍ വേരിയന്റിന്റെ വില. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് സ്‌കൂട്ടറാണ് ഒല എസ്1. 4കിലോവാട്ട്അവര്‍ ബാറ്ററി പാക്കും 8.5കിലോവാട്ട് മിഡ് മൗണ്ടഡ് മോട്ടോറുമായാണ് ടോപ്പ്-സ്പെക്ക് ഒല എസ്1 പ്രോ വരുന്നത്. ഒറ്റ ചാര്‍ജില്‍ ഈ വേരിയന്റിന് 181 കിലോമീറ്റര്‍ റേഞ്ച് അവകാശപ്പെടുന്നു. ഇത് നാല് റൈഡിംഗ് മോഡുകളില്‍ ലഭ്യമാണ്. ഇക്കോ, നോര്‍മല്‍, സ്‌പോര്‍ട്ട്, ഹൈപ്പര്‍ എന്നിവയാണവ.
◾വായനക്കാരോട് നേരിട്ട് സംവദിക്കുന്ന രീതിയില്‍ രസകരമായി അവതരിപ്പിച്ചിരിക്കുന്ന ഈ പുസ്തകം വായനാസുഖത്തിനൊപ്പം തന്നെ നമ്മുടെ ജീവിതത്തില്‍ പോസിറ്റീവായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുന്ന കുറിപ്പുകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതാണ്. വായിക്കുക മാത്രമല്ല എന്നെന്നും സൂക്ഷിച്ച് വയ്‌ക്കേണ്ടതും ഇടയ്ക്കിടെ വായിക്കേണ്ടതുമാണ് ഈ പുസ്തകം. തൊഴില്‍, ബിസിനസ്സ്, വിദ്യാഭ്യസം, ശാരീരിക മാനസിക ആരോഗ്യം, നിത്യജീവിതത്തിലെ പ്രശ്‌നപരിഹാരങ്ങള്‍, പ്രചോദനം തുടങ്ങി ഒരു കുടുംബത്തിലെ ഏതൊരാള്‍ക്കും പ്രയോജനപ്പെടുന്ന ഈ പുസ്തകം ജീവിതത്തിലെ വിസ്മയകരമായ അനന്തസാദ്ധ്യതകളാണ് വായനക്കാര്‍ക്ക് മുന്നില്‍ തുറന്നിടുന്നത്. ‘സാധ്യതകളുടെ ലോകം’. ശിവകുമാര്‍. കൈരല്‍ബുക്സ്. വില 228 രൂപ.
◾അര്‍ബുദകോശങ്ങളെ നശിപ്പിക്കാനും അര്‍ബുദം വീണ്ടും ഉണ്ടാകുന്നത് തടയാനും സഹായിക്കുന്ന ആന്റി കാന്‍സര്‍ വാക്സീന്‍ വികസിപ്പിച്ച് അമേരിക്കയിലെ ബോസ്റ്റണിലുള്ള ഗവേഷകര്‍. ബ്രിങ്ഹാം ആന്‍ഡ് വിമന്‍സ് ഹോസ്പിറ്റലിലെ സെന്റര്‍ ഫോര്‍ സ്റ്റെം സെല്‍ ആന്‍ഡ് ട്രാന്‍സ്ലേഷണല്‍ ഇമ്മ്യൂണോതെറാപ്പിയിലാണ്(സിഎസ്ടിഐ) ഇത് സംബന്ധിച്ച ഗവേഷണം നടന്നത്. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ തലച്ചോറിലെ അര്‍ബുദമായ ഗ്ലിയോബ്ലാസ്റ്റോമയ്ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ ഈ വാക്സീന് സാധിച്ചതായി സയന്‍സ് ട്രാന്‍സ്ലേഷണല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഗവേഷണറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ജീവനുള്ള അര്‍ബുദകോശങ്ങളില്‍ ജനിതക എന്‍ജിനീയറിങ്ങിലൂടെ മാറ്റം വരുത്തിയാണ് ഈ കാന്‍സര്‍ വാക്സീന്‍ വികസിപ്പിച്ചത്. സാധാരണ വാക്സീനുകള്‍ നിര്‍വീര്യമായ അര്‍ബുദകോശങ്ങളെയാണ് ഉപയോഗപ്പെടുത്താറുള്ളത്. എന്നാല്‍ ജീവനുള്ള അര്‍ബുദ കോശങ്ങള്‍ ഉപയോഗിക്കുന്നത് തലച്ചോറിലൂടെ ദീര്‍ഘദൂരം സഞ്ചരിക്കാന്‍ വാക്സീനെ സഹായിക്കും. തലച്ചോറിലെ അര്‍ബുദത്തിനെതിരെയാണ് പരീക്ഷിക്കപ്പെട്ടതെങ്കിലും പലതരം അര്‍ബുദങ്ങള്‍ക്ക് എതിരെ ഇത് ഫലപ്രദമാണെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. ലോകത്തിന്റെ പല ഭാഗങ്ങളില്‍ അര്‍ബുദത്തിനെതിരെയുള്ള വാക്സീനുകള്‍ നിര്‍മാണത്തിന്റെ പല ഘട്ടങ്ങളിലുണ്ട്. കഴിഞ്ഞ വര്‍ഷം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസ് ‘വാക്സ്-ഇന്നേറ്റ് ‘ എന്നൊരു പരീക്ഷണ വാക്സീന്‍ നിര്‍മിച്ചിരുന്നു. ഞരമ്പുകളിലൂടെ ഈ വാക്സീന്‍ നല്‍കിയാല്‍ അര്‍ബുദത്തിനെതിരെ പൊരുതുന്ന ടി സെല്ലുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സാധിക്കും. 2020ല്‍ ട്രാന്‍സ്ലേഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വികസിപ്പിച്ച മറ്റൊരു വാക്സീന്‍ മനുഷ്യരില്‍ പരീക്ഷണത്തിനും തയാറായിട്ടുണ്ട്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 82.37, പൗണ്ട് – 100.06, യൂറോ – 88.-02, സ്വിസ് ഫ്രാങ്ക് – 89.26, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 57.10, ബഹറിന്‍ ദിനാര്‍ – 218.54, കുവൈത്ത് ദിനാര്‍ -269.31, ഒമാനി റിയാല്‍ – 214.32, സൗദി റിയാല്‍ – 21.92, യു.എ.ഇ ദിര്‍ഹം – 22.43, ഖത്തര്‍ റിയാല്‍ – 22.63, കനേഡിയന്‍ ഡോളര്‍ – 61.52.