◾മധ്യപ്രദേശില്‍ രണ്ടു വ്യോമസേനാ വിമാനങ്ങള്‍ കൂട്ടിയിടിച്ചു തകര്‍ന്നു വീണു. രാജസ്ഥാനിലെ ഭരത്പൂരിലും വിമാനം തകര്‍ന്നുവീണു. മധ്യപ്രദേശിലെ മൊറേനയിലാണ് ഇന്ത്യന്‍ വ്യോമസേനയുടെ രണ്ടു പരിശീലന വിമാനങ്ങള്‍ കൂട്ടിയിടിച്ചു തകര്‍ന്നുവീണത്. സുഖോയ്, മിറാഷ് വിമാനങ്ങളാണു കൂട്ടിയിടിച്ചത്. രണ്ടു പൈലറ്റുമാര്‍ സുരക്ഷിതരാണ്. ഒരാള്‍ മരിച്ചു. മധ്യപ്രദേശിലെ വിമാനാപകടത്തിന്റെ അവശിഷ്ടങ്ങളാണ് രാജസ്ഥാനിലെ ഭരത്പൂരില്‍ കത്തിവീണതെന്നും റിപ്പോര്‍ട്ടുണ്ട്.
◾കോഴക്കേസില്‍ ആരോപിതനായ അഡ്വ. സൈബി ജോസ് ഹാജരായ രണ്ടു കേസുകളില്‍ പ്രതികളുടെ ജാമ്യ ഉത്തരവ് തിരിച്ചു വിളിച്ച് ഹൈക്കോടതി. ഇരയുടെ ഭാഗം കേള്‍ക്കാതെ പത്തനംതിട്ട സ്വദേശി ബാബു അടക്കമുള്ള പ്രതികള്‍ക്കു ജാമ്യം നല്‍കിയതില്‍ വീഴ്ച പറ്റിയെന്നു വിലയിരുത്തിയാണ് ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ നടപടി. നോട്ടീസ് ലഭിച്ചിട്ടും ഇര ഹാജരായില്ലെന്നായിരുന്നു കോടതിയെ ധരിപ്പിച്ചിരുന്നത്. അനുകൂല വിധിക്കായി ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ അടക്കം മൂന്നു ജഡ്ജിമാര്‍ക്കു കൊടുക്കാനെന്ന പേരില്‍ സൈബി ജോസ് ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയെന്ന കേസില്‍ അന്വേഷണം നടക്കുന്നതിനിടയിലാണ് ഹൈക്കോടതിയുടെ അസാധാരണ നടപടി.
◾കേരളം ഗുരുതരമായ കടക്കെണിയിലെന്ന് യുഡിഎഫ് ധവളപത്രം. ‘കട്ടപ്പുറത്തെ കേരള സര്‍ക്കാര്‍’ എന്ന പേരില്‍ പുറത്തിറക്കിയ ധവളപത്രത്തില്‍ നികുതി പിരിവ് കാര്യക്ഷമമല്ലെന്നും ധൂര്‍ത്തും അഴിമതിയും കാരണം കേരളം തകര്‍ന്നെന്നും വിവരിക്കുന്നു. കേന്ദ്രനയങ്ങളെയും യുഡിഎഫ് കുറ്റപ്പെടുത്തുന്നുണ്ട്.
*വായനാലോകം*
മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരുടെ 150ല്‍ പരം കഥകളുമായി ഡെയ്‌ലി ന്യൂസ് വായനാലോകം. അവതരണം: പ്രവീജ വിനീത്.
https://www.youtube.com/watch?v=2PbWef88CTg&list=PLtul8xTi_mtcpY0ySyPPMZ37lFUIsvu_A
◾ഗാഡ്ഗില്‍ – കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരായ സമരത്തിനിടെ താമരശേരി വനം വകുപ്പ് ഓഫീസ് കത്തിച്ച കേസിന്റെ കേസ് ഡയറി കാണാനില്ല. അന്വേഷണ ഉദ്യോഗസ്ഥന്‍ കേസ് ഡയറി തന്നിട്ടില്ലെന്ന് അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ വിചാരണ കോടതിയെ അറിയിച്ചു. ഇതോടെ വിചാരണ പ്രതിസന്ധിയിലായി.
◾ഇന്‍ഫോപാര്‍ക്കില്‍നിന്നു യുവാവിനെ തട്ടിക്കൊണ്ടുപോയി അടൂര്‍ ഗസ്റ്റ് ഹൗസില്‍ എത്തിച്ചു മര്‍ദിച്ചെന്ന കേസിലെ പ്രതികളെ പിടിക്കാനെത്തിയ പോലീസിനുനേരെ വടിവാള്‍വീശി. പോലീസ് ആകാശത്തേക്കു നാലു റൗണ്ട് വെടിവച്ചു. കൊല്ലം കുണ്ടറ കരിക്കുഴിയിലാണു സംഭവം. പ്രതികളായ അന്റണി ദാസ്, ലിയോപ്ലാസ്റ്റ് എന്നിവര്‍ കായലിലേക്കു ചാടി രക്ഷപ്പെട്ടു. പ്രതികളില്‍ ഒരാളായ കരിക്കുഴി സ്വദേശി ലിബിനെ നേരത്തെ പോലീസ് പിടികൂടിയിരുന്നു.
◾എയര്‍ ഇന്ത്യയുടെ മുംബൈ- കോഴിക്കോട് വിമാനത്തില്‍ യാത്രക്കാരെ മൂന്നു മണിക്കൂര്‍ ഇരുത്തിയശേഷം വിമാനം റദ്ദാക്കി. സാങ്കേതിക തകരാര്‍ കണ്ടെത്തിയാണ് വിമാനം റദ്ദാക്കിയത്. രാവിലെ ആറരയ്ക്കു പുറപ്പെടേണ്ടിയിരുന്ന വിമാനമായിരുന്നു. പകരം വൈകുന്നേരം നാലിനാണു വിമാനം ഒരുക്കിയിരിക്കുന്നത്.
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾
◾ഇന്ത്യയില്‍ ജനിച്ചവരെല്ലാം ഹിന്ദുക്കളെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഹിന്ദുവെന്നത് ഒരു ഭൂപ്രദേശത്ത് ജനിച്ചവര്‍ക്കുള്ള പദമാണ്. തന്നെയും ഹിന്ദുവെന്ന് വിളിക്കണമെന്നും ഗവര്‍ണര്‍.
◾രാജ്യത്തെ കടുവ സങ്കേതങ്ങളുടെ പരിധിയില്‍നിന്നു മാറിത്താമസിക്കുന്ന കുടുംബങ്ങള്‍ക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കുമെന്ന് ദേശീയ കടുവ സംരക്ഷണ അതോറിറ്റി. ലോകത്തെ കടുവകളുടെ 70 ശതമാനവും ഇന്ത്യയിലാണെന്ന് അതോറിറ്റി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ പറയുന്നു.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
◾പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയെ സന്ദര്‍ശിച്ച് മുന്‍മന്ത്രി കെ.ടി. ജലീല്‍. കേസിലെ അന്തിമ വിധിക്കുമുമ്പേ പ്രതി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞെന്ന് എഴുതി ഫയല്‍ ക്ലോസ്ചെയ്യലാകുമോ മദനിയുടെ കാര്യത്തില്‍ സംഭവിക്കുകയെന്നും ജലീല്‍ ഫേസ്ബുക്കിലൂടെ ചോദിച്ചു. നീതിനിഷേധത്തിന്റെ ദുരവസ്ഥ കണ്ടു കണ്ണു നിറഞ്ഞെന്നും ജലീല്‍.
◾ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം 24 മണിക്കൂറിനകം ശക്തിപ്രാപിക്കും. കേരളത്തില്‍ തിങ്കളാഴ്ച മുതല്‍ രണ്ടു ദിവസം മഴയ്ക്കു സാധ്യത.
◾കേരളത്തില്‍ വിമാനത്താവള സുരക്ഷയ്ക്കു വിന്യസിക്കുന്ന ആദ്യ ബുള്ളറ്റ് പ്രതിരോധ വാഹനം തിരുവനന്തപുരം രാജ്യന്തര വിമാനത്താവളത്തിന്. അദാനി ഗ്രൂപ്പാണ് സിഐഎസ്എഫിന്റെ ഏവിയേഷന്‍ സെക്യൂരിറ്റി വിഭാഗത്തിന് ബുള്ളറ്റ് പ്രതിരോധ വാഹനം കൈമാറിയത്.
◾
◾ഗുജറാത്ത് കലാപത്തിന്റെ നേര്‍ക്കാഴ്ചയാണ് ബിബിസി ഡോക്യുമെന്ററിയെന്ന് പ്രശസ്ത നര്‍ത്തകിയും കലാമണ്ഡലം ചാന്‍സലറുമായ ഡോ. മല്ലിക സാരാഭായ്. ഈ ഡോക്യുമെന്ററി കാണരുതെന്ന് പറയുന്നത് സത്യത്തെ അടിച്ചമര്‍ത്തുന്നതിനു തുല്യമാണെന്ന് അവര്‍ ബംഗളുരുവില്‍ പ്രതികരിച്ചു.
◾ചിന്ത ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം പുനപരിശോധിക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി കാംപെയിന്‍ കമ്മിറ്റി കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കു നിവേദനം നല്‍കി. അടുത്ത ദിവസം ഗവര്‍ണര്‍ക്കും നിവേദനം നല്‍കും. പിഎച്ച്ഡി പ്രബന്ധത്തില്‍ ചങ്ങമ്പുഴ രചിച്ച ‘വാഴക്കുല’ എന്ന കവിതാ സമാഹാരം രചിച്ചത് വൈലോപ്പിള്ളിയാണെന്നാണു ചിന്ത എഴുതിയിരുന്നത്.
◾ചലച്ചിത്ര, സീരിയല്‍ നിര്‍മ്മാതാവ് വി.ആര്‍ ദാസ് അന്തരിച്ചു. 73 വയസായിരുന്നു. 50 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് ഈയിടെയാണ് നാട്ടില്‍ സ്ഥിരതാമസം തുടങ്ങിയത്. നേര്‍ക്കുനേര്‍, മിഴികള്‍ സാക്ഷി, കളര്‍ ബലൂണ്‍ എന്നിവയാണ് വി ആര്‍ ദാസ് നിര്‍മ്മിച്ച സിനിമകള്‍.
◾അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ‘സ്വയംവരം’ സിനിമയുടെ അമ്പതാം വാര്‍ഷികാഘോഷത്തിന് സര്‍ക്കാര്‍ വക പണപ്പിരിവ്. പത്തനംതിട്ട ജില്ലയിലെ 53 പഞ്ചായത്തുകള്‍ അയ്യായിരം രൂപവീതം നല്‍കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിട്ടു. മാര്‍ച്ച് മാസത്തില്‍ അടൂരിലാണു പരിപാടി.
◾കോഴിക്കോട് പുതുപ്പാടി എലോക്കരക്കു സമീപം മില്‍മ കണ്ടയ്നര്‍ ലോറിയും നാനോ കാറും തമ്മില്‍ കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരന്‍ മരിച്ചു. മലപ്പുറം ചേലമ്പ്ര കുറ്റിപ്പാല സ്വദേശിയും സുല്‍ത്താന്‍ ബത്തേരി കോടതിപ്പടി പുത്തന്‍കുന്ന് വെങ്കരിങ്കടക്കാട്ടില്‍ താമസക്കാരനുമായ ഷഫീഖ് (46) ആണ് മരിച്ചത്.
◾കാലടി കാഞ്ഞൂരില്‍ ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവിനെ അറസ്റ്റു ചെയ്തു. തമിഴ്നാട് സ്വദേശി രത്നവല്ലി ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മഹേഷ്‌കുമാറാണു പിടിയിലായത്. ഭാര്യയെ കാണാനില്ലെന്ന് ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. സംശയംതോന്നി ചോദ്യം ചെയ്തപ്പോഴാണ് ജാതി തോട്ടത്തില്‍ ശ്വാസം മുട്ടിച്ചു കൊന്നെന്നു വെളിപെടുത്തിയത്.
◾കൂടുതല്‍ സുരക്ഷാ സന്നാഹങ്ങളോടെ ഭാരത് ജോഡോ യാത്ര. കാഷ്മീര്‍ പോലീസ് കൂടുതല്‍ സേനാംഗങ്ങളെ നിയോഗിച്ചു. അവന്തിപുരിയില്‍നിന്ന് പാംപോറിലേക്ക് 20 കിലോമീറ്ററാണ് ഇന്നത്തെ നടത്തം. പിഡിപി നേതാവും ജമ്മു കാഷ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയും യാത്രയില്‍ പങ്കാളിയാകും. ഇന്നലെ ജനസാഗരമായി മാറിയ യാത്രയിലെ ജനങ്ങളുടെ തള്ളിക്കയറ്റം സിആര്‍പിഎഫിനും പോലീസിനും നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നില്ല.
◾കര്‍ണാടകയില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിജെപിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും. കുണ്ടഗോലില്‍ റോഡ് ഷോ നടത്തും. രാവിലെ ഹുബ്ബള്ളിയില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു. ധാര്‍വാഡില്‍ ഫോറന്‍സിക് സയന്‍സ് ലാബിന് തറക്കല്ലിടും. തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയായ വിജയ സങ്കല്‍പ്പ അഭിയാനിലും പങ്കെടുക്കും.
◾സ്റ്റണ്ട് മാസ്റ്റര്‍ ‘ജൂഡോ’ രത്നം അന്തരിച്ചു. 92 വയസായിരുന്നു. ചെന്നൈയില്‍ മകന്‍ ജൂഡോ രാമുവിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. ഏറ്റവും കൂടുതല്‍ സിനിമകളില്‍ സ്റ്റണ്ട് കൊറിയോഗ്രാഫി ചെയ്തതിന് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡില്‍ സ്ഥാനംപിടിച്ചയാളാണ് ‘ജൂഡോ’ രത്നം.
◾ജാര്‍ക്കണ്ഡിലെ ധന്‍ബാദില്‍ നഴ്സിംഗ് ഹോമിലുണ്ടായ തീപിടിത്തത്തില്‍ അഞ്ചു പേര്‍ മരിച്ചു. നഴ്സിംഗ് ഹോം ഉടമ ഡോ. വികാസ് ഹസ്ര, ഭാര്യ ഡോ. പ്രേമ എന്നിവര്‍ അടക്കമുള്ളവരാണു മരിച്ചത്.
◾ബംഗളൂരുവില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള 55 യാത്രക്കാരെ കയറ്റാന്‍ മറന്ന ഗോ ഫസ്റ്റ് എയര്‍ലൈന്‍സിന് 10 ലക്ഷം രൂപ പിഴ. ഡിജിസിഎയാണു പിഴശിക്ഷ നല്‍കിയത്.
◾ചെലവ് ചുരുക്കാന്‍ കൂട്ടപ്പിരിച്ചുവിടലിനു പിറകേ ആമസോണ്‍ ചില ഓഫീസുകള്‍ വില്‍ക്കാന്‍ പോകുന്നതായി സൂചന. ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച് 16 മാസം മുന്‍പ് കാലിഫോര്‍ണിയയില്‍ ഏറ്റെടുത്ത ഓഫിസാണ് ആമസോണ്‍ വില്‍ക്കുന്നത്. 2021 ഒക്ടോബറില്‍ 123 ദശലക്ഷം യുഎസ് ഡോളറിനാണ് ഈ ഓഫീസുള്‍പ്പെടുന്ന വസ്തു വാങ്ങിയത്.
◾ഹോക്കി ലോകകപ്പില്‍ യൂറോപ്യന്‍ ഫൈനല്‍. നാളെ വൈകിട്ട് നടക്കുന്ന ഫൈനലില്‍ ബല്‍ജിയം ജര്‍മനിയെ നേരിടും. ഇന്നലെ നടന്ന സെമിഫൈനല്‍ മത്സരങ്ങളില്‍ ജര്‍മനി ഓസ്ട്രേലിയയെയും ബല്‍ജിയം നെതര്‍ലന്‍ഡ്സിനെയും തോല്‍പിച്ചു.
◾ഇന്ത്യയില്‍ നിന്നുള്ള വാര്‍ഷിക വില്‍പ്പനയില്‍ നേട്ടം കൈവരിച്ചിരിക്കുകയാണ് ജനപ്രിയ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ നോക്കിയ. 2021- 22 സാമ്പത്തിക വര്‍ഷത്തിലെ കണക്കുകളാണ് നോക്കിയ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2021-22 സാമ്പത്തിക വര്‍ഷം ഡിസംബര്‍ പാദത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വാര്‍ഷിക വില്‍പ്പന 129 ശതമാനം ഉയര്‍ന്ന് 56.8 യൂറോയായി (ഏകദേശം 5,043 കോടി രൂപ). മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 24.8 കോടി യൂറോയായിരുന്നു വാര്‍ഷിക വില്‍പ്പന. ഇന്ത്യയിലെ ടെലികോം കമ്പനികള്‍ക്ക് നെറ്റ്വര്‍ക്ക് വിതരണത്തിനുള്ള പിന്തുണ നല്‍കുന്ന കമ്പനി കൂടിയാണ് നോക്കിയ. ഇത്തവണ 5ജി സേവനങ്ങള്‍ കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിച്ചതോടെയാണ് നോക്കിയയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ മുന്നേറ്റം കൈവരിക്കാന്‍ സാധിച്ചത്. ഇന്ത്യയ്ക്ക് പുറമേ, ഇത്തവണ വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യ- പസഫിക്, ചൈന തുടങ്ങിയ മേഖലകളില്‍ നിന്നും ഉയര്‍ന്ന വാര്‍ഷിക വളര്‍ച്ച കൈവരിക്കാന്‍ നോക്കിയയ്ക്ക് സാധിച്ചിട്ടുണ്ട്. ആഗോള വിപണിയില്‍ ഒക്ടോബറില്‍ ആരംഭിച്ച് ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ ഉപകരണങ്ങളുടെ വില്‍പ്പന 11 ശതമാനമാണ് വര്‍ദ്ധിച്ചത്. ഇതോടെ, ഉപകരണങ്ങളുടെ വില്‍പ്പനയില്‍ നിന്നും 745 കോടി യൂറോയുടെ നേട്ടം കൈവരിക്കാന്‍ നോക്കിയയ്ക്ക് സാധിച്ചിട്ടുണ്ട്.
◾ലോകപ്രശസ്ത ശീതള പാനീയ ബ്രാന്‍ഡുകളിലൊന്നായ കൊക്കക്കോള സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാണ രംഗത്ത് ചുവടുറപ്പിക്കാനൊരുങ്ങുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ വിപണിയില്‍ സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കാനാണ് പദ്ധതിയിടുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ തന്നെ സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കാനാണ് കൊക്കക്കോളയുടെ ലക്ഷ്യം. അതേസമയം, കൊക്കക്കോള ഒരു സ്മാര്‍ട്ട്ഫോണ്‍ കമ്പനിയുമായി സഹകരിക്കുന്നുണ്ടെങ്കിലും, ബ്രാന്‍ഡിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. പിന്‍ പാനലിന്റെ വലതു വശത്ത് കൊക്കക്കോളയുടെ ലോഗോ നല്‍കുന്നതായിരിക്കും. കമ്പനിയുടെ കളര്‍ തീമുമായി ചേര്‍ന്നു പോകുന്ന നിറമായ ചുവപ്പാണ് സ്മാര്‍ട്ട്ഫോണിനും നല്‍കിയിട്ടുള്ളത്. കണക്ടിവിറ്റി ഓപ്ഷനുകളില്‍ വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, ചാര്‍ജ് ചെയ്യുന്നതിനുള്ള യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് എന്നിവ ലഭ്യമാണ്. അതേസമയം, സ്മാര്‍ട്ട്ഫോണിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.
◾2020 ല്‍ പുറത്തെത്തി വലിയ പ്രേക്ഷകപ്രീതി നേടിയ ചിത്രമായിരുന്നു കപ്പേള. ഇപ്പോഴിതാ ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് റിലീസിന് ഒരുങ്ങുകയാണ്. ‘ബുട്ട ബൊമ്മ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായിക അനിഖ സുരേന്ദ്രന്‍ ആണ്. മലയാളത്തില്‍ അന്ന ബെന്‍ അവതരിപ്പിച്ച കഥാപാത്രമായി അനിഖ എത്തുമ്പോള്‍ റോഷന്‍ മാത്യുവിന്റെ റോളില്‍ സൂര്യ വശിഷ്ടയും ശ്രീനാഥ് ഭാസിയുടെ റോളില്‍ അര്‍ജുന്‍ ദാസുമാണ് എത്തുന്നത്. ചിത്രത്തിന്റെ ട്രെയ്ലര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. നടന്‍ മുഹമ്മദ് മുസ്തഫയുടെ സംവിധാന അരങ്ങേറ്റമായിരുന്നു 2020ല്‍ പുറത്തെത്തിയ കപ്പേള. അതേസമയം ചിത്രത്തിന്റെ തമിഴ് റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത് സംവിധായകന്‍ ഗൌതം മേനോന്‍ ആണ്.
◾മാത്യു തോമസ്, മാളവിക മോഹനന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി നവാഗതനായ ആല്‍വിന്‍ ഹെന്റി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്രിസ്റ്റി. ചിത്രത്തിന്റെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. 51 സെക്കന്‍ഡ് മാത്രമുള്ള ടീസറില്‍ ഇവര്‍ ഇരുവരുടെയും കഥാപാത്രങ്ങള്‍ മാത്രമാണ് ഉള്ളത്. ബെന്യാമിനും ജി ആര്‍ ഇന്ദുഗോപനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. യുവനിരയിലെ ശ്രദ്ധേയരായ നടന്‍ മാത്യു തോമസ് ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സംഗീതം പകരുന്നത് ഗോവിന്ദ് വസന്ത. പൂവാര്‍ ആണ് സിനിമയുടെ പശ്ചാത്തലം. ഈ പ്രദേശം ഒരു സിനിമയുടെ പശ്ചാത്തലമാകുന്നത് ഇതാദ്യമായാണ്. ഈ പ്രദേശത്തിന്റെ സംസ്‌കാരവും ആചാരങ്ങളും ഭാഷയുമൊക്കെ ചിത്രത്തില്‍ കടന്നുവരുന്നുണ്ട്. ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവന്‍, മുത്തുമണി, ജയ എസ് കുറുപ്പ്, വീണ നായര്‍, മഞ്ജു പത്രോസ്, സ്മിനു സിജോ എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
◾ഇന്നോവ ക്രിസ്റ്റ ഡീസല്‍ പതിപ്പിന്റെ ബുക്കിങ് പുനരാരംഭിച്ച് ടൊയോട്ട. ചെറിയ മാറ്റങ്ങളുമായി 2023 ഇന്നോവ 50,000 രൂപയ്ക്ക് ബുക്ക് ചെയ്യാം. വില ഉടന്‍ പ്രഖ്യാപിക്കുമെന്നു ടൊയോട്ട അറിയിച്ചു. ബുക്കിങ് അധികമായതിനാല്‍ നേരത്തെ ഇന്നോവ ക്രിസ്റ്റ ഡീസലിന്റെ ബുക്കിങ് കമ്പനി നിര്‍ത്തി വച്ചിരുന്നു. ഇതാണ് വീണ്ടും ആരംഭിച്ചിരിക്കുന്നത്. ഡീസല്‍ എന്‍ജിനോടെ മാത്രമാണ് പുതിയ ക്രിസ്റ്റ ലഭിക്കുക. അടുത്തിടെ പുറത്തിറങ്ങിയ ഇന്നോവ ഹൈക്രോസിനൊപ്പം ഇന്നോവ ക്രിസ്റ്റയും വില്‍പനയ്ക്കുണ്ടാകും. മുന്‍ഭാഗത്ത് ചെറിയ മാറ്റങ്ങളോടെയാണ് പുതിയ ഇന്നോവ എത്തിയിരിക്കുന്നത്. നാലു വകഭേദങ്ങളില്‍ ഏഴ്, എട്ട് സീറ്റ് പതിപ്പുകളാണ് ഇന്നോവ ക്രിസ്റ്റ വില്‍പനയ്ക്ക് എത്തുക. 2.4 ഡീസല്‍ എന്‍ജിനാണ് ക്രിസ്റ്റയില്‍. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് മാത്രമാണ് ലഭിക്കുക. പുതിയ ക്രിസ്റ്റയുടെ ഫീച്ചറുകളിലും ടൊയോട്ട മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ഇലക്ട്രോണിക് ഡ്രൈവര്‍ സീറ്റ് അഡ്ജെസ്റ്റ്മെന്റ്, മള്‍ട്ടി സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, സെക്കന്‍ഡ് റോയിലെ പിക്നിക് ടേബിള്‍, ലതര്‍ സീറ്റുകള്‍ എന്നിവയുണ്ട്.
◾എ.ഡി. 600 മുതല്‍ 11 വരെ വിശാലമായ ഡെക്കാന്‍ പീഠഭൂമി ഭരിച്ച ചാലൂക്യ-രാഷ്ട്രകൂട-ചോള രാജവംശങ്ങളുടെ പാരമ്പര്യത്തെക്കുറിച്ചും സാംസ്‌കാരിക നേട്ടങ്ങളെക്കുറിച്ചും പരിശോധിക്കുന്ന കൃതി. ഡെക്കാനെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും സമ്പന്നവും ശക്തവുമായ രാജ്യമാക്കി മാറ്റിയ പ്രധാന രാജവംശങ്ങളുടെ ഉയര്‍ച്ചയ്ക്കും പതനത്തിനും സാക്ഷികളാകുകയാണ് നാമിവിടെ. വിജയങ്ങള്‍, നഷ്ടങ്ങള്‍, സംഘര്‍ഷങ്ങള്‍ എന്നിവ മാത്രമല്ല ആ അരസഹസ്രാബ്ദത്തിനിടയില്‍ ഈ ഡെക്കാന്‍ സാമ്രാജ്യങ്ങള്‍ കല, വാസ്തുവിദ്യ, സാഹിത്യം, വ്യാപാരം തുടങ്ങിയ മേഖലകളില്‍ നല്‍കിയ മഹത്തായ സംഭാവനകളും ഈ പുസ്തകത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ അറിയപ്പെടാതെപോയ ഒരു കാലഘട്ടത്തെ സൂക്ഷ്മമായി ഗവേഷണം ചെയ്ത് അവതരിപ്പിച്ച അനിരുദ്ധ് കനിസെട്ടിയുടെ രചനാശൈലി മൂര്‍ച്ചയുള്ളതും ആകര്‍ഷകവുമാണ്. ‘ഡെക്കാന്റെ അധിപര്‍’. വിവര്‍ത്തനം : ജയശങ്കര്‍ മേനോന്‍. ഡിസി ബുക്സ്. വില 477 രൂപ.
◾മാനസിക സമ്മര്‍ദം വര്‍ധിക്കുമ്പോള്‍ പല കാര്യങ്ങള്‍ ആലോചിച്ചുള്ള ഉത്കണ്ഠ മനുഷ്യര്‍ക്ക് ഉണ്ടാകാറുണ്ട്. എന്നാല്‍ ഈ ഉത്കണ്ഠ നീണ്ടുനില്‍ക്കുകയും നമ്മുടെ ദൈനംദിന ജീവിതത്തെ ബാധിച്ച് തുടങ്ങുകയും ചെയ്യുമ്പോള്‍ ഇതിനെ ഗൗരവമായി എടുക്കേണ്ടതാണ്. മനസ്സിനു സമ്മര്‍ദം അനുഭവപ്പെടുമ്പോള്‍ ശരീരം അതിന്റെ അടിയന്തര പ്രതികരണ സ്വാഭാവം പുറത്തെടുക്കും. ഒരു അപകടത്തോട് എങ്ങനെ പ്രതികരിക്കുന്നോ ആ രീതിയില്‍ ആകും പിന്നീട് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍. ഇത് ത്വരിത ഗതിയില്‍ ശ്വാസമെടുക്കുന്നതിലേക്കും ചിലപ്പോള്‍ ശ്വാസംമുട്ടലിലേക്കും നയിക്കാം. ഉത്കണ്ഠ ശരീരത്തെ ദൃഢമാക്കി പേശികള്‍ വലിഞ്ഞു മുറുകി വേദനയുണ്ടാകുന്ന അവസ്ഥ സൃഷ്ടിക്കാം. ശരീരവേദന, തലവേദന, മൈഗ്രേയ്ന്‍ എന്നിവ ഇതിന്റെ ഫലമായി ഉണ്ടാകാം. കൈകള്‍ വിറയ്ക്കുക, കാലുകള്‍ കൂട്ടിയിടിക്കുക പോലെയുള്ള പെരുമാറ്റങ്ങളും ഉത്കണ്ഠയുടെ ഭാഗമായി പ്രതീക്ഷിക്കാവുന്നതാണ്. പുറത്തിറങ്ങി പ്രകൃതിയുമായി ഇഴചേര്‍ന്ന് അല്‍പസമയം ചെലവിടുന്നത് ഈ പിരിമുറുക്കത്തിന് ഒരു അവയവുണ്ടാക്കാം. ഉത്കണ്ഠ അധികമുള്ളവര്‍ക്ക് ചില അവസരങ്ങളില്‍ പാനിക് അറ്റാക്ക് ഉണ്ടാകാറുണ്ട്. അപ്പോള്‍ ഹൃദയമിടിപ്പ് വര്‍ധിക്കുകയും അമിതമായി വിയര്‍ക്കുകയും രോഗിക്ക് താന്‍ മരിക്കാന്‍ പോകുകയാണെന്ന തോന്നലുണ്ടാകുകയും ചെയ്യാം. നെഞ്ചു വേദന, തലകറക്കം, ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ മരവിപ്പ്, ശരീരത്തിന് അമിതമായ ചൂട് അല്ലെങ്കില്‍ തണുപ്പ് എന്നിവയും പാനിക് അറ്റാക്കിന്റെ ഭാഗമായി ഉണ്ടാകാം. ടെന്‍ഷന്‍ കൂടുമ്പോള്‍ അഡ്രിനാലിന്‍, കോര്‍ട്ടിസോള്‍ ഹോര്‍മോണുകള്‍ അമിതമായി ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടും. ഈ ഹോര്‍മോണുകള്‍ ചിലപ്പോള്‍ ദഹനത്തെയും രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും ബാധിക്കാം. വയര്‍ വേദന, ഛര്‍ദ്ദി, മനംമറിച്ചില്‍, മറ്റ് ദഹനപ്രശ്നങ്ങള്‍ എന്നിവ ഇതിന്റെ ഫലമായി ഉണ്ടാകാം.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 81.52, പൗണ്ട് – 101.08, യൂറോ – 88.60, സ്വിസ് ഫ്രാങ്ക് – 88.51, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 57.94, ബഹറിന്‍ ദിനാര്‍ – 216.30, കുവൈത്ത് ദിനാര്‍ -267.15, ഒമാനി റിയാല്‍ – 211.81, സൗദി റിയാല്‍ – 21.72, യു.എ.ഇ ദിര്‍ഹം – 22.19, ഖത്തര്‍ റിയാല്‍ – 22.39, കനേഡിയന്‍ ഡോളര്‍ – 61.11.