◾മുന്‍ കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ പ്രഫ. കെ.വി തോമസിനെ ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കും. ക്യാബിനറ്റ് പദവിയോടെയാണു നിയമനം. മന്ത്രിസഭയാണു തീരുമാനമെടുത്തത്. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍ പങ്കെടുത്തതിനു കോണ്‍ഗ്രസ് പുറത്താക്കിയതോടെ തോമസ് സിപിഎം സഹയാത്രികനാണ്. ആവശ്യപ്പെട്ടു വാങ്ങിയ പദവിയല്ലെന്നും ഡല്‍ഹിയിലെ ബന്ധങ്ങള്‍ കേരളത്തിനുവേണ്ടി പ്രയോജനപ്പെടുത്തുമെന്നും കെ.വി. തോമസ് പ്രതികരിച്ചു.
◾വ്യാജ ആദായ നികുതി റീഫണ്ട് നേടിയതിന് 31 ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ കേസ്. കേരള പൊലീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 13 മലയാളികള്‍ക്കെതിരെയും 18 നാവിക ഉദ്യോഗസ്ഥര്‍ക്കെതിരെയുമാണു കേസ്. കണ്ണുര്‍ റേഞ്ച് ആദായ നികുതി ഓഫീസാണ് തട്ടിപ്പു കണ്ടെത്തിയത്. കണ്ണൂര്‍ ഏഴിമല നാവിക അക്കാദമിയിലടക്കമുള്ളവരാണ് നാവിക ഉദ്യോഗസ്ഥര്‍. കണ്ണൂര്‍ എ ആര്‍ ക്യാമ്പിലെ ജി. ചന്ദ്രന്‍, പേരാവൂര്‍ പൊലീസ് സ്റ്റേഷനിലെ കെ വിനോദ് കുമാര്‍ എന്നിവരാണ് പൊലീസ് സേനയിലുള്ളവര്‍.
◾കടുവ അടക്കമുള്ള വന്യമൃഗങ്ങളെ വേട്ടയാടാന്‍ അനുവദിക്കണമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍. മനുഷ്യജീവനു ഭീഷണിയാകുന്ന വന്യമൃഗങ്ങളെ കൊല്ലുന്നതു കുറ്റമല്ലാതാക്കണം. ദേശീയ ഉദ്യാനങ്ങളുടെ പുറത്തേക്കു വരുന്ന വന്യമൃഗങ്ങളെ കൊല്ലാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്കു നല്‍കണമെന്നും ഗാഡ്ഗില്‍ തിരുവനന്തപുരത്തു പറഞ്ഞു.
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾പാലാ നഗരസഭ ചെയര്‍പേഴ്സനായി ഇടതു സ്വതന്ത്ര ജോസീന്‍ ബിനോ തെരഞ്ഞെടുക്കപ്പെട്ടു. ഏഴിനെതിരേ 17 വോട്ടിനാണു വിജയം. ഒരു വോട്ട് അസാധുവായി. ഒരു സ്വതന്ത്ര കൗണ്‍സിലര്‍ വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നു. നഗരസഭയിലെ ഏക സിപിഎം കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടത്തെ ചെയര്‍മാനാക്കാനായിരുന്നു സിപിഎമ്മിന്റെ ആദ്യ ശ്രമം. എന്നാല്‍ കേരള കോണ്‍ഗ്രസ് നീരസം പ്രകടിപ്പിച്ചതോടെ സിപിഎം നിലപാടു മാറ്റുകയായിരുന്നു.
◾പെരിന്തല്‍മണ്ണ മണ്ഡലത്തിലെ തപാല്‍ വോട്ടുകള്‍ സൂക്ഷിക്കുന്നതില്‍ വീഴ്ച വരുത്തിയ ട്രഷറി വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കു സസ്പെന്‍ഷന്‍. പെരിന്തല്‍മണ്ണ ട്രഷറി ഓഫീസര്‍ സതീഷ് കുമാര്‍, സീനിയര്‍ അക്കൗണ്ടന്റ് രാജീവ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. മലപ്പുറത്തെ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ഓഫീസിലേക്ക് തെറ്റായി പെട്ടി നല്‍കിയതിലെ വീഴ്ചയ്ക്കാണു നടപടി. സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ കാരണം കാണിക്കല്‍ നോട്ടിസും നല്‍കിയിട്ടുണ്ട്.
◾തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിനുള്ള ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിനു മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. കൂടുതല്‍ കൂട്ടിച്ചേര്‍ക്കലിന് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. എല്‍ഡിഎഫ് തീരുമാനമനുസരിച്ച് വെള്ളക്കരം ലിറ്ററിന് ഒരു പൈസ നിരക്കില്‍ വര്‍ധിപ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
◾ബാങ്ക് അക്കൗണ്ടുകള്‍ വഴി കോഴിക്കോട് കോര്‍പറേഷനില്‍ വന്‍ തിരിമറിയെന്ന് കോണ്‍ഗ്രസ്. ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ ആവശ്യം. ബാങ്കുകളിലും ട്രഷറിയിലുമായി 60 അക്കൗണ്ടുകള്‍ കോര്‍പറേഷനുണ്ടെന്നാണ് സംസ്ഥാന ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്. എന്നാല്‍ കണക്കില്‍ പെടാത്ത 13 ബാങ്ക് അക്കൗണ്ടുകള്‍ കൂടി കോര്‍പറേഷന്റെ പേരിലുണ്ടെന്നും ഓഡിറ്റ് വിഭാഗം കണ്ടെത്തി. 20 കോടിയോളം രൂപയാണ് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഈ അക്കൗണ്ടുകളിലുള്ളത്.
◾കേരളത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വിലക്ക് ഏര്‍പ്പെടുത്തുന്നതിനെതിരേ ശശി തരൂര്‍ എഐസിസി നേതൃത്വത്തെ സമീപിക്കുന്നു. സോണിയ ഗാന്ധിയെയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയെയും ശശി തരൂര്‍ കാണും. തന്നെ ക്ഷണിക്കുന്ന പരിപാടികളില്‍ പ്രസംഗിക്കുന്നതിനെതിരേ അനാവശ്യ വിവാദമുണ്ടാക്കുകയും തടസമുണ്ടാക്കുകയും ചെയ്യുന്നതിനെതിരേയാണ് പരാതി. തന്നെ ക്ഷണിച്ച പരിപാടികളില്‍നിന്ന് പിന്മാറില്ലെന്നാണ് തരൂരിന്റെ തീരുമാനം.
◾ശശി തരൂര്‍ പാര്‍ട്ടിക്കു വഴങ്ങുന്നില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പാര്‍ട്ടിയെ അറിയിക്കാതെ കണ്ണൂരിലടക്കം പരിപാടികളില്‍ പങ്കെടുത്തു. സ്വന്തം മണ്ഡലത്തിലെ പ്രശ്നങ്ങളില്‍ തരൂര്‍ ഇടപെടുന്നില്ലെന്നും ഒരു ഇംഗ്ലീഷ് ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സുധാകരന്‍ കുറ്റപ്പെടുത്തി.
◾എല്ലാ സര്‍വകലാശാലകളിലും ആര്‍ത്തവാവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പിന് യുവജന കമ്മീഷന്‍ ശിപാര്‍ശ നല്‍കി.
◾കേരള ലോട്ടറിയുടെ ക്രിസ്മസ് ന്യൂ ഇയര്‍ ബംബര്‍ 16 കോടി രൂപ എക്സ് ഡി 236433 എന്ന നമ്പരുള്ള ടിക്കറ്റിന്.
◾പീഡന ശ്രമത്തിന് വനിത സഹപ്രവര്‍ത്തകയുടെ പരാതിയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥനെതിരെ കേസ്. അതിരപ്പിള്ളി കൊന്നക്കുഴിയില്‍ ഫോറസ്റ്റ് ബിറ്റ് ഓഫിസര്‍ എം.വി വിനയരാജിനെതിരെയാണ് അതിരപ്പിള്ളി പൊലീസ് കേസെടുത്തത്.
◾ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടാന്‍ വൈകിയെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണി. സംസ്ഥാനം ഒന്നിച്ചുനിന്ന് പ്രശ്നം പരിഹരിക്കണം. വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
◾മരിച്ചാല്‍ പാര്‍ട്ടി പതാക പുതപ്പിക്കാന്‍ വരരുതെന്ന് നിക്ഷേപത്തട്ടിപ്പു നടന്ന കരുവന്നൂര്‍ സഹകരണ ബാങ്ക് സെക്രട്ടറിക്ക് കത്തെഴുതി ചികിത്സാ സഹായം നിഷേധിക്കപ്പെട്ട നിക്ഷേപകന്‍. 82 ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപമുള്ള മാപ്രാണം സ്വദേശി ജോഷി ആന്റണി എന്ന സിപിഎം അനുഭാവിയാണ് ആശുപത്രിക്കിടക്കയില്‍ ബാങ്ക് അധികൃതര്‍ക്ക് വാട്സാപ്പ് സന്ദേശമയച്ചത്.
◾മൂന്നാറിലെ കാട്ടാന പടയപ്പയെ പ്രകോപിപ്പിച്ചെന്ന് ആരോപിച്ച് മൂന്നാര്‍ കടലാര്‍ എസ്റ്റേറ്റ് സ്വദേശി ദാസിന്റെ ജീപ്പ് വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. ദാസിനെതിരെ കേസെടുത്തിട്ടുണ്ട്.
◾സിനിമാ -നാടക നടി ലീന ആന്റണി 73 ാം വയസില്‍ പത്താം ക്ലാസ് പരീക്ഷ പാസായി. അഭിനന്ദനങ്ങളുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. സാക്ഷരതാ മിഷന്റെ തുല്യത കോഴ്സിലൂടെയുള്ള തുടര്‍പഠന സൗകര്യം പ്രയോജനപ്പെടുത്തിയാണ് ലീന ആന്റണി പത്താം തരം പരീക്ഷ പാസായത്.
◾പെരുമ്പാവൂര്‍ നഗരസഭ ചെയര്‍മാനായി യുഡിഎഫിലെ ബിജു ജോണ്‍ ജേക്കബ് തെരഞ്ഞെടുക്കപ്പെട്ടു. എട്ടിനെതിരേ 14 വോട്ടുകള്‍ക്കാണു വിജയം. ബിജെപി നാല് വോട്ടുനേടി.
◾ചെങ്ങന്നൂര്‍ നഗരസഭാ ചെയര്‍പേഴ്സണായി കോണ്‍ഗ്രസിലെ സൂസമ്മ ഏബ്രഹാം തെരഞ്ഞെടുക്കപ്പെട്ടു.
◾പാലാ നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തുനിന്നു മാറ്റിനിര്‍ത്തപ്പെട്ട സിപിഎം കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടം കേരളകോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണിക്കയച്ച തുറന്ന കത്ത് വിവാദമായി. ‘മോഹങ്ങള്‍ ഉണ്ടായിരുന്നു പക്ഷേ മോഹഭംഗമില്ല’ എന്ന തലക്കെട്ടോടെയാണ് കത്ത്. തെരഞ്ഞെടുപ്പില്‍ ജനം തിരസ്‌കരിക്കുന്നതിനേക്കാള്‍ വേദനാജനകമാണ്, തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം വ്യക്തി വിരോധത്തിന്റെ പേരില്‍ അംഗീകാരങ്ങള്‍ നിഷേധിക്കപ്പെടുന്നത് എന്നും കത്തില്‍ കുറിച്ചിട്ടുണ്ട്.
◾കണ്ണൂര്‍ അര്‍ബന്‍ നിധി നിക്ഷേപ തട്ടിപ്പില്‍ ഒളിവിലുള്ള രണ്ടാം പ്രതി ആന്റണി സണ്ണിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തളളി. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്.
◾കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ സിസേറിയനു വിധേയയായ യുവതി മരിച്ചു. പനമരം കമ്പളക്കാട് മൈലാടി പുഴക്കംവയല്‍ സ്വദേശി വൈശ്യന്‍ വീട്ടില്‍ നൗഷാദിന്റെ ഭാര്യ നുസ്‌റത്ത് (23) ആണ് മരിച്ചത്. ആശുപത്രിക്കെതിരെ ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്.
◾നിയമസഭാ തെരഞ്ഞെടുപ്പിനു കളമൊരുങ്ങുന്ന കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നെത്തും. തെലങ്കാനയില്‍ ഏഴായിരം കോടി രൂപയുടെ വികസനപദ്ധതികള്‍ മോദി ഉദ്ഘാടനം ചെയ്യും. 699 കോടി രൂപ മുടക്കി നവീകരിക്കുന്ന സെക്കന്തരാബാദ് സ്റ്റേഷന്റെ വികസനപദ്ധതിക്കും മോദി തുടക്കം കുറിക്കും. ഹൈദരാബാദിലെ പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന മെഗാറാലിയില്‍ മോദി പ്രസംഗിക്കും. വിശാഖപട്ടണത്ത് നിന്ന് സെക്കന്തരാബാദിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസും മോദി ഫ്ളാഗ് ഓഫ് ചെയ്യും.
◾അടുത്ത മാസം നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന മേഘാലയയിലും ത്രിപുരയിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബിജെപി. നാഗാലാന്‍ഡില്‍ സഖ്യചര്‍ച്ച ഉടന്‍ പൂര്‍ത്തിയാക്കും. ഫെബ്രുവരി 16 ന് ത്രിപുരയിലും ഫെബ്രുവരി 27 ന് മേഘാലയിലും നാഗാലാന്‍ഡിലും തെരഞ്ഞെടുപ്പ് നടക്കും. മാര്‍ച്ച് രണ്ടിനാണു മൂന്നിടത്തും വോട്ടെണ്ണല്‍.
◾ഭാരത് ജോഡോ യാത്ര ഇന്നു വൈകുന്നേരം ആറു മണിയോടെ ജമ്മു കാഷ്മീരിലേക്ക്. അതിര്‍ത്തിയായ ലഖന്‍പൂരില്‍ കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂക്ക് അബ്ദുള്ള യാത്രയെ സ്വീകരിക്കും. 23 ന് പൊതു റാലിയെ രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്യും. റിപ്പബ്ളിക് ദിനത്തില്‍ ബനി ഹാളില്‍ രാഹുല്‍ പതാകയുയര്‍ത്തും. 30 ന് ശ്രീനഗര്‍ ഷെര്‍ ഇ കാഷ്മീരി സ്റ്റേഡിയത്തിലാണ് സമാപന സമ്മേളനം. പ്രതിപക്ഷ നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
◾ഡയറക്ട് മാര്‍ക്കറ്റിംഗ് സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ ചട്ടങ്ങള്‍ വേണമെന്ന് ഡല്‍ഹി ഹൈക്കോടതി. നന്നായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും വ്യാജ സ്ഥാപനങ്ങള്‍ വെല്ലുവിളിയെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
◾ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡെന്‍ അടുത്ത മാസം ഏഴിന് രാജിവയ്ക്കും. കാലാവധി തീരാന്‍ പത്തുമാസം ശേഷിക്കെയാണ് രാജി. ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനവും ഒഴിയും. ഒരു തെരഞ്ഞെടുപ്പില്‍ കൂടി മത്സരിക്കാനുള്ള ഊര്‍ജം ഇല്ലെന്ന് ജസീന്ത പറഞ്ഞു.
◾ട്വിറ്ററിന്റെ സാന്‍ഫ്രാന്‍സിസ്‌കോയിലെ ഓഫീസ് സാമഗ്രികള്‍ ഇലോണ്‍ മസ്‌ക് ലേലത്തില്‍ വിറ്റു. ഏറ്റവും കൂടുതല്‍ വിലയ്ക്കു വിറ്റുപോയത് ട്വിറ്ററിന്റെ പക്ഷി ലോഗോയുടെ പ്രതിമയായിരുന്നു. 1,00,000 ഡോളറിനാണ് ഈ പ്രതിമ വിറ്റത്.
◾ഹോക്കി ലോകകപ്പില്‍ ഇന്ന് നിര്‍ണായക പോരാട്ടവുമായി ഇന്ത്യ. ഗ്രൂപ്പ് ചാംപ്യന്മാരാകാനുള്ള അവസാന മത്സരത്തില്‍ ഇന്ത്യ വെയ്ല്‍സിനെ നേരിടും. വൈകുന്നേരം ഏഴിനാണ് മത്സരം.
◾മെസി- റൊണാള്‍ഡോ പോരാട്ടം ഇന്ന്. സൗദിയില്‍ നടക്കുന്ന സൗഹൃദ മത്സരത്തില്‍ പിഎസ്ജി സൗദി ഓള്‍സ്റ്റാര്‍ ടീമിനെ നേരിടും. രാത്രി പത്തരയ്ക്കാണ് മത്സരം. പിഎസ്ജിക്കായി മെസി ഇറങ്ങുമ്പോള്‍ സൗദി അറേബ്യയുടെ അല്‍ നസര്‍, അല്‍ ഹിലാല്‍ ക്ലബ്ബുകളുടെ സംയുക്തടീമിന്റെ നായകനായാണ് റോണാള്‍ഡോ കളത്തിലെത്തുക.
◾നടപ്പ് സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായത്തില്‍ 64 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ഇതോടെ ബാങ്കിന്റെ അറ്റാദായം മുന്‍ വര്‍ഷത്തെ 279 കോടി രൂപയില്‍ നിന്ന് 458 കോടി രൂപയായി ഉയര്‍ന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ ബാങ്കിന്റെ അറ്റ പലിശ വരുമാനം 20 ശതമാനം ഉയര്‍ന്ന് 3,284 കോടി രൂപയായി. ബാങ്കിന്റെ റീറ്റെയ്ല്‍, കാര്‍ഷിക, എംഎസ്എംഇ വായ്പകള്‍ 15.5 ശതമാനം വളര്‍ച്ച നേടി. മൊത്തം നിക്ഷേപങ്ങളില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ 2.1 ശതമാനം വളര്‍ച്ചയേടെ 35 ലക്ഷം കോടി രൂപ രേഖപ്പെടുത്തി. കൂടാതെ കറന്റ് അക്കൗണ്ട്, സേവിംഗ്‌സ് അക്കൗണ്ട് അനുപാതം 51.22 ശതമാനമായി മെച്ചപ്പെട്ടു. ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം 13.76 ശതമാനമായി കുറഞ്ഞു. ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി ഡിസംബര്‍ 31 വരെ വായ്പയുടെ 8.85 ശതനമാനവും അറ്റ നിഷ്‌ക്രിയ ആസ്തി 2.09 ശതമാനവും രേഖരപ്പെടുത്തി. നിലവില്‍ 32.50 രൂപയിലാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ഓഹരികളുടെ വ്യാപാരം പുരോഗമിക്കുന്നത്.
◾ട്വിറ്ററിന്റെ ലോഗോ ആയ പക്ഷി ശില്‍പവും വിറ്റഴിച്ച് ഇലോണ്‍ മസ്‌ക്. ഓണ്‍ലൈന്‍ ലേലത്തില്‍ ഏറ്റവും വിലകൂടിയ ഇനമായി മാറിയ ഈ പക്ഷി ശില്‍പം 1,00,000 ഡോളറിനാണ് വിറ്റഴിക്കപ്പെട്ടത്. നാല് അടിയോളം ഉയരമുള്ള ഈ ശില്‍പം ആരാണ് വാങ്ങിയതെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ സാന്‍ഫ്രാസിസ്‌കോ ഓഫീസിലെ വസ്തുക്കള്‍ ഓരോന്നായി വിറ്റഴിക്കുയാണ് ട്വിറ്റര്‍. ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍, അടുക്കള ഉപകരണങ്ങള്‍ ഉള്‍പ്പടെ 600-ലധികം വസ്തുക്കളാണ് ലേലത്തില്‍ വിറ്റത്. ഏറ്റവും ചെലവേറിയ രണ്ടാമത്തെ ഇനം പത്ത് അടിയോളം വലുപ്പമുള്ള ട്വിറ്റര്‍ പക്ഷിയുടെ നിയോണ്‍ ഡിസ്‌പ്ലേ ആയിരുന്നു. ഇത് 40,000 ഡോളറിനാണ് (3,21,8240) വിറ്റുപോയത്. ബിയര്‍ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന മൂന്ന് കെഗറേറ്ററുകള്‍, ഫുഡ് ഡിഹൈഡ്രേറ്റര്‍, പീസ അവന്‍ എന്നിവ 10000 ഡോളറിലധികം (8,15,233 രൂപ) തുകയ്ക്കാണ് വിറ്റഴിക്കപ്പെട്ടത്. ചെടികള്‍ നട്ടുപിടിപ്പിക്കുന്ന പ്ലാന്റര്‍ വിറ്റത് 15000 ഡോളറിനും (12,21,990). മരത്തിന്റെ കോണ്‍ഫറന്‍സ് റൂം മേശ വിറ്റത് 10500 ഡോളറിനുമാണ് (8,55,393). ആയിരക്കണക്കിന് മാസ്‌കുകളും നിരവധി സൗണ്ട് പ്രൂഫ് ഫോണ്‍ ബൂത്തുകളും വിറ്റ് പോയത് 4,000 ഡോളറിനാണ്. 25 ഡോളറിലും 55 ഡോളറിലുമാണ് ലേലം തുടങ്ങിയത്.
◾ലാല്‍, അനഘ നാരായണന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ഡിയര്‍ വാപ്പി എന്ന ചിത്രത്തിലെ ‘പെണ്ണെന്തൊരു പെണ്ണാണ്..’ എന്ന ഗാനം പുറത്തിറങ്ങി. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് കൈലാസാണ്. മിഥുന്‍ വി ദേവും ആല്‍മരം മ്യൂസിക് ബാന്‍ഡും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഷാന്‍ തുളസീധരനാണ് ഡിയര്‍ വാപ്പിയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ക്രൗണ്‍ ഫിലിംസിന്റെ ബാനറില്‍ ആര്‍ മുത്തയ്യ മുരളിയാണ് നിര്‍മാണം. മണിയന്‍ പിള്ള രാജു, ജഗദീഷ്, അനു സിതാര, നിര്‍മല്‍ പാലാഴി, സുനില്‍ സുഖധ, ശിവജി ഗുരുവായൂര്‍, രഞ്ജിത് ശേഖര്‍, അഭിറാം, നീന കുറുപ്പ്, ബാലന്‍ പാറക്കല്‍, മുഹമ്മദ്, ജയകൃഷ്ണന്‍, രശ്മി ബോബന്‍ രാകേഷ്, മധു, ശ്രീരേഖ (വെയില്‍ ഫെയിം), ശശി എരഞ്ഞിക്കല്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
◾ആദ്യ ഗാനം റിലീസ് ചെയ്തതിന് പിന്നാലെയുണ്ടായ വിവാദങ്ങളൊന്നും പഠാന്‍ ചിത്രത്തെ ബാധിച്ചില്ലെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ലിമിറ്റഡ് അഡ്വാന്‍സ് ബുക്കിങ്ങില്‍ മികച്ച പ്രതികരണമാണ് ചിത്രം നേടിയിരിക്കുന്നത്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍ നായികനായി എത്തുന്ന ചിത്രമാണിത്. കഴിഞ്ഞ ദിവസം ഇന്ത്യയില്‍ ഏതാനും മേഖലകളിലെ തിയറ്ററുകളില്‍ ചിത്രത്തിന്റെ മുന്‍കൂര്‍ ബുക്കിംഗ് നടന്നിരുന്നു. ഈ കണക്ക് പ്രകാരം 1.70 കോടിയോളം രൂപയാണ് പഠാന്‍ സ്വന്തമാക്കിയത്. മണിക്കൂറുകള്‍ക്കകം ആണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. ജര്‍മ്മനിയില്‍ പ്രീ ബുക്കിങ്ങിലൂടെ പഠാന്‍ 1,50,000 യൂറോ നേടി. ഇതോടെ ‘കെജിഎഫ് 2’ ന്റെ ലൈഫ് ടൈം കളക്ഷന്‍ ആണ് ഷാരൂഖ് ഖാന്‍ ചിത്രം തകര്‍ത്തിരിക്കുന്നത്. 1,44,000 യൂറോയാണ് കെജിഎഫ് 2വിന്റെ കളക്ഷന്‍. 1,55,000 യൂറോ നേടി മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വനാണ് ഒന്നാമത്. ജനുവരി 25-ന് പഠാന്‍ തിയറ്ററുകളില്‍ എത്തും. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം, ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നു.
◾ഏഥര്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ജനുവരി 20 വരെ മികച്ച ഇളവുകളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഏഥര്‍ ജെന്‍ 3.1 ന്റെ വില ജനുവരി 20ന് ശേഷം വര്‍ധിക്കുമെന്നത് ഷോറൂമുകളില്‍ ഉപഭോക്താക്കളുടെ തിരക്ക് വര്‍ധിപ്പിക്കുന്നു. ഇപ്പോള്‍ ബുക്ക് ചെയ്താല്‍ 6999 രൂപയുടെ ബാറ്ററി വാറന്റി, 7000 രൂപ എക്സ്‌ചേഞ്ച് ബോണസ്, 3120 രൂപയുടെ ഏര്‍ലി ബേര്‍ഡ് ആനുകൂല്യം 1500 രൂപയുടെ കാഷ് ബാക്ക് ഇളവുകള്‍ എന്നിവ അടക്കം 18,619 രൂപയുടെ ആനുകൂല്യങ്ങള്‍ സ്‌കൂട്ടറിന് ലഭ്യമാണ്. ഏഥര്‍ 450 എക്സിന്റെ മൂന്നാം തലമുറ അടുത്തിടെയാണ് വിപണിയിലെത്തിത്. ഫാന്‍ കൂള്‍ഡ് മോട്ടറാണ് സ്‌കൂട്ടറില്‍ ഉപയോഗിക്കുന്നത്. ഉയര്‍ന്ന കരുത്ത് 8.31 ബിഎച്ച്പി, ടോര്‍ക്ക് 26 എന്‍എം. ടോപ് സ്പീഡ് 90 സാുവ. 040 വേഗമാര്‍ജിക്കാന്‍ 3.3 സെക്കന്‍ഡ് മതി. കൂടുതല്‍ ആകര്‍ഷകമായ ഫീച്ചറുകളുമായാണ് പുതിയ ഏഥറിലുണ്ട്. ലൂണാര്‍ ഗ്രേ, ട്രൂ റെഡ്, സാള്‍ട്ട് ഗ്രീന്‍, കോസ്മിക് ബ്ലാക് തുടങ്ങിയ പുതിയ നിറങ്ങളില്‍ വാഹനം ലഭിക്കും.
◾കുയില്‍പ്പാട്ടുപോലെ സന്തോഷമേകുന്ന, ചക്കരമാമ്പഴം പോലെ മധുരംകിനിയുന്ന, ഇളംകാറ്റിലെ ഊഞ്ഞാലാട്ടത്തിന്റെ സുഖംപകരുന്ന കുഞ്ഞിക്കഥകളുടെ സമാഹാരം. ആലിപ്പഴത്തെ വൈരക്കല്ലാക്കുന്ന ഒരു കവിമനസ്സിന്റെ ഭാവനാസൗന്ദര്യം ഈ രചനകള്‍ക്ക് അധികതിളക്കമേകുന്നു. അണ്ണാന്റെയും ഉറുമ്പിന്റെയും തവളയുടെയും മറ്റും കുറുമ്പുകളുടെ ആനന്ദാരവങ്ങള്‍ക്കിടയില്‍ നിന്നും എക്കാലത്തേക്കുമുള്ള മൊഴിമുത്തുകളും കുട്ടിക്കുസൃതികള്‍ക്ക് കവര്‍ന്നെടുക്കാം. ‘കാ എന്ന കാക്കയും കൂ എന്ന കുയിലും’. വീരാന്‍കുട്ടി. എച്ച് & സി ബുക്‌സ്. വില 100 രൂപ.
◾ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തതിനാല്‍ അവസാന ഘട്ടങ്ങളില്‍ മാത്രമേ പലരിലും ശ്വാസകോശ അര്‍ബുദം കണ്ടെത്താറുള്ളൂ. അപ്പോഴേക്കും അര്‍ബുദ കോശങ്ങള്‍ മറ്റ് ശരീര അവയവങ്ങളിലേക്ക് പടര്‍ന്നിട്ടുണ്ടാകും. തലച്ചോര്‍, ലിംഫ് നോഡുകള്‍, കരള്‍, അഡ്രിനാല്‍ ഗ്രന്ഥി എന്നിങ്ങനെ പല അവയവങ്ങളിലേക്കും ശ്വാസകോശ അര്‍ബുദം വ്യാപിക്കാറുണ്ട്. ഇതിന് പുറമേ കാല്‍മുട്ടുകള്‍ക്ക് ചുറ്റുമുള്ള കണക്ടീവ് കോശസംയുക്തങ്ങളിലേക്കും അര്‍ബുദം പടരാമെന്ന് അര്‍ബുദരോഗ വിദഗ്ധര്‍ പറയുന്നു. സിനോവിയല്‍ ടിഷ്യൂ എന്ന ഈ കോശസംയുക്തങ്ങളാണ് കാല്‍മുട്ടിന് അയവ് നല്‍കി ഇതിന്റെ ചലനം സുഗമമാക്കുന്നത്. സിനോവിയല്‍ കോശസംയുക്തത്തിലേക്ക് അര്‍ബുദം പടരുന്നതോടെ കാല്‍മുട്ടുകള്‍ക്ക് വേദന, നീര്, നില്‍ക്കാന്‍ ബുദ്ധിമുട്ട്, മുട്ട് നിവര്‍ത്താനുള്ള ബുദ്ധിമുട്ട് എന്നിവ അനുഭവപ്പെടാം. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് മുട്ടുകളില്‍ ഈ ലക്ഷണങ്ങള്‍ പ്രത്യക്ഷമായി തുടങ്ങി കഴിഞ്ഞാല്‍ പിന്നെ രോഗിയുടെ ശരാശരി അതിജീവന ദൈര്‍ഘ്യം അഞ്ച് മാസങ്ങള്‍ മാത്രമാണെന്നും വിദഗ്ധര്‍ പറയുന്നു. പല രോഗികളിലും വര്‍ഷങ്ങളോളം വളര്‍ന്ന ശേഷമാണ് ശ്വാസകോശ അര്‍ബുദം ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങുക. സ്‌ക്വാമസ് സെല്‍ കാര്‍സിനോമ 30 മില്ലിമീറ്റര്‍ വലുപ്പത്തിലേക്ക് വളരാന്‍ എട്ട് വര്‍ഷമെടുക്കാമെന്നും അപ്പോഴാണ് പലപ്പോഴും രോഗനിര്‍ണയം നടക്കുക. ഈ ഘട്ടത്തില്‍ വിട്ടുമാറാത്ത തുടര്‍ച്ചയായ ചുമ, ശ്വാസം മുട്ടല്‍, ശ്വസിക്കുമ്പോള്‍ വേദന തുടങ്ങിയ ലക്ഷണങ്ങള്‍ പ്രത്യക്ഷമാകാം. പുകവലിയാണ് ശ്വാസകോശ അര്‍ബുദത്തിന്റെ പ്രധാന കാരണമെങ്കിലും പുകവലിക്കാത്തവരിലും ഈ അര്‍ബുദം നിര്‍ണയിക്കപ്പെടാറുണ്ട്. വായു മലിനീകരണം, റാഡോണ്‍ ഗ്യാസുമായുള്ള സമ്പര്‍ക്കം, പുകവലിക്കാരുടെ സാമീപ്യത്താലുണ്ടാകുന്ന സെക്കന്‍ഡ് ഹാന്‍ഡ് സ്മോക് എന്നിവയും ശ്വാസകോശ അര്‍ബുദത്തിലേക്ക് നയിക്കാം.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 81.35, പൗണ്ട് – 100.26, യൂറോ – 87.91, സ്വിസ് ഫ്രാങ്ക് – 88.79, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.06, ബഹറിന്‍ ദിനാര്‍ – 215.82, കുവൈത്ത് ദിനാര്‍ -266.37, ഒമാനി റിയാല്‍ – 211.53, സൗദി റിയാല്‍ – 21.65, യു.എ.ഇ ദിര്‍ഹം – 22.15, ഖത്തര്‍ റിയാല്‍ – 22.34, കനേഡിയന്‍ ഡോളര്‍ – 60.28.