Franko 1 yt cover 2

മോദി പരാമര്‍ശത്തിന് അപകീര്‍ത്തി കേസില്‍ രാഹുല്‍ഗാന്ധി കുറ്റക്കാരനെന്ന സൂററ്റ് സിജെഎം കോടതിയുടേയും ഗുജറാത്ത് ഹൈക്കോടതിയുടേയും ഉത്തരവുകള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു. രണ്ടു വര്‍ഷത്തെ തടവുശിക്ഷ സ്റ്റേ ചെയ്തതോടെ രാഹുല്‍ ഗാന്ധിക്ക് വയനാട് എംപിയായി തുടരാന്‍ വഴിയൊരുങ്ങി. പരമാവധി ശിക്ഷ നല്‍കാനുള്ളത്രയും ഗുരുതരമായ കുറ്റം വിചാരണകോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാണിച്ചിട്ടില്ലെന്ന് സുപ്രീം കോടതി ജസ്റ്റീസ് ബി.ആര്‍. ഗവായ് ഉത്തരവില്‍ പറഞ്ഞു. മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയിട്ടില്ലെന്ന് രാഹുല്‍ ഗാന്ധിക്കുവേണ്ടി വാദിച്ച മനു അഭിഷേക് സിംഗ്വി പറഞ്ഞു. പ്രധാനമന്ത്രിയോടുള്ള വിരോധംമൂലം ഒരു സമുദായത്തെ മുഴുവനായി അധിക്ഷേപിച്ചെന്ന് പരാതിക്കാരനു വേണ്ടി ഹാജരായ മഹേഷ് ജത് മലാനി ആരോപിച്ചു.

സിപിഎം നേതാവും പോലീസ് ഡിവൈഎസ്പിയും ഒത്തുകളിച്ച് കോഴിക്കോട് മുക്കത്തെ പോക്സോ കേസ് പ്രതിയെ മാറ്റിയെന്ന് ആരോപണം. പ്രവാസി വ്യവസായിയെ രക്ഷിച്ചതിനു ഡിവൈഎസ്പിക്ക് റിസോര്‍ട്ട് സമ്മാനമായി നല്‍കിയെന്ന് പീഡനത്തിനിരയായ കുഞ്ഞിന്റെ രണ്ടാനച്ഛന്റെ ശബ്ദരേഖയില്‍ പറയുന്നു. സിപിഎം അച്ചടക്ക നടപടിയെടുത്ത മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസാണ് ഒത്താശകള്‍ ചെയ്തതെന്നാണ് ആരോപണം. തനിക്കു വലിയ വീട് വാഗ്ദാനം ചെയ്തെന്നും കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലുള്ള രണ്ടാനച്ഛന്‍ പരോളില്‍ പുറത്തിറങ്ങി സുഹൃത്തിനോടു ഫോണില്‍ സംസാരിച്ച ശബ്ദരേഖയാണു പുറത്തായത്.

*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ*

ജീവിതം സുന്ദരമാക്കാന്‍ KSFE ഡയമണ്ട് ചിട്ടികള്‍. ബമ്പര്‍ സമ്മാനം : 25 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍. കൂടാതെ ആയിരം പവന്‍ സ്വര്‍ണ്ണവും.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com , Ph: 0487 – 2332255 , Toll free Helpline: 18004253455*

ഗണപതി മിത്താണെന്ന് താനോ സ്പീക്കര്‍ എഎന്‍ ഷംസീറോ പറഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അള്ളാഹുവും ഗണപതിയും വിശ്വാസങ്ങളുടെ ഭാഗമാണ്. വിശ്വാസ പ്രമാണങ്ങളെ മിത്താണെന്ന് പറയേണ്ട കാര്യമില്ല. പരശുരാമന്‍ മഴു എറിഞ്ഞ് കേരളം ഉണ്ടാക്കിയെന്നത് മിത്താണ്. കള്ള പ്രചാരവേലകളാണ് നടക്കുന്നതെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.

മിത്ത് പരാമര്‍ശത്തില്‍ സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരെ എന്‍എസ്എസ് തിരുവനന്തപുരത്ത് നാമജപയാത്ര നടത്തിയതിനു കേസെടുത്തിനെതിരേ എന്‍എസ്എസ് ഹൈക്കോടതിയെ സമീപിച്ചു. സ്പീക്കറുടെ മിത്ത് പരാമര്‍ശത്തിനെതിരേയും നിയമ നടപടി സ്വീകരിക്കാനും എന്‍എസ്എസ് നിയമോപദേശം തേടി.

മിത്ത് വിവാദം സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഗൂഢാലോചനയാണെന്ന് സംശയിക്കണമെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ധ്രുവീകരണം സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ശ്രമം. വര്‍ഗീയവാദികള്‍ക്ക് ആയുധം കൊടുക്കുന്ന നിലപാടാണു സിപിഎമ്മിന്റേത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തിരുത്തിയതുപോലെ സ്പീക്കറും തിരുത്തിയാല്‍ തീരാവുന്ന പ്രശ്നമേ ഉള്ളൂ. പ്രതിപക്ഷ നേതാവ് പറഞ്ഞു.

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ ‘പൊന്‍’ ഓണം*

ഈ ഓണം ശരിക്കും പൊന്നോണമാക്കൂ, പുളിമൂട്ടില്‍ സില്‍ക്‌സിനൊപ്പം. നറുക്കെടുപ്പില്‍ വിജയിക്കുന്ന ഭാഗ്യശാലികള്‍ക്ക് 1001 ഗോള്‍ഡ് കോയിനുകള്‍ സമ്മാനം. ഈ ഓഫര്‍ സെപ്തംബര്‍ 3 വരെ മാത്രം.

*ഓണം കളക്ഷന്‍സ് 299 രൂപ മുതല്‍*

മിത്ത് പരാമര്‍ശം വിശ്വാസികളെ വേദനിപ്പിച്ചെന്ന് ശിവഗിരി ധര്‍മ്മസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. സ്പീക്കര്‍ ഖേദം പ്രകടിപ്പിക്കണം. ആവശ്യമെങ്കില്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്നും കേരളത്തെ കലുഷിതമാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

മിത്ത് പരാമര്‍ശത്തില്‍ എം.വി ഗോവിന്ദന്‍ നിലപാടു തിരുത്തിയതുപോലെ സ്പീക്കര്‍ ഷംസീറും തിരുത്തണമെന്ന് രമേശ് ചെന്നിത്തല. ഗണപതി മിത്താണെന്ന് ഗോവിന്ദന്‍ തിരുവനന്തപുരത്ത് പറഞ്ഞിരുന്നു. ഇന്നു ഡല്‍ഹിയില്‍ ഗോവിന്ദന്‍ അതു തിരുത്തി. മിത്താണെന്നു പറഞ്ഞിട്ടില്ലെന്നു തിരുത്തയതുപോലെ സ്പീക്കറും തിരുത്തണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ മാര്‍ച്ച് 31 വരെ സാവാകശം അനുവദിച്ച് സുപ്രീം കോടതി. വിചാരണകോടതി ജഡ്ജിയുടെ ആവശ്യം അംഗീകരിച്ചാണ് സാവകാശം അനുവദിച്ചത്. ഇതേസമയം, കേസ് എത്രയും വേഗം തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീകോടതിയുടെ പരിഗണനയിലുണ്ട്.

ബ്രഹ്‌മപുരം മാലിന്യ പ്രശ്നം പരിഹരിക്കാന്‍ പട്ടാളപുഴുവിനെ ഉപയോഗിച്ചുള്ള പ്ലാന്റിന് എത്രയും വേഗം അനുമതി നല്‍കി നടപ്പാക്കണമെന്നു ഹൈക്കോടതി. ബ്രഹ്‌മപുരത്തെ കെട്ടികിടക്കുന്ന മാലിന്യം സംസ്‌കരിക്കുന്നതിനായി വിളിച്ച പുതിയ ടെന്‍ഡര്‍ നടപടികള്‍ വേഗത്തിലാക്കാനും അതിന്റെ പുരോഗതി സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് കോര്‍പ്പറേഷന്‍ കോടതിക്ക് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

സംസ്ഥാനത്തെ ഭൂപതിവു ചട്ട ഭേദഗതി ബില്‍ തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിലും അവതരിപ്പിക്കില്ല. നിയമസഭയുടെ പരിഗണനയ്ക്കു വച്ച 19 ബില്ലുകളില്‍ ഭൂപതിവ് ചട്ട ഭേദഗതി ബില്ല് ഇല്ല. ഭൂപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യുമെന്നു മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും ആവര്‍ത്തിച്ചു വാഗ്ദാനം ചെയ്യാറുണ്ട്.

ധനവകുപ്പ് സപ്ലൈക്കോയ്ക്ക് 250 കോടി രൂപ അനുവദിച്ചെങ്കിലും വിപണി ഇടപെടലിന് ചെലവഴിക്കാനാകുന്നത് 70 കോടി രൂപ മാത്രം. 180 കോടി രൂപ നെല്ല് സംഭരണ കുടിശിക തീര്‍ക്കാനുള്ളതാണ്. ഇത്തവണ ഓണക്കിറ്റ് മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്കും അവശ വിഭാഗങ്ങള്‍ക്കുമായി മാത്രം പരിമിതപ്പെടുത്തിയിരിക്കുകയാണ്.

കോട്ടയം സിഎംഎസ് കോളജില്‍ എസ് എഫ് ഐ -കെ എസ് യു പ്രവര്‍ത്തകര്‍ തമ്മില്‍ എറ്റുമുട്ടി എട്ടു പേര്‍ക്ക് പരിക്കേറ്റു. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യാന്‍ ക്യാമ്പസില്‍ ഒരുക്കിയ കലാപരിപാടികളെച്ചൊല്ലിയാണ് അടിപിടി ഉണ്ടായത്. പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിയില്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ വീണ്ടും ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്ടായി. തിരുവാര്‍പ്പില്‍ ബസ് ഉടമയെ മര്‍ദ്ദിച്ച സിപിഎം ജില്ലാ കമ്മിറ്റി അംഗം അജയന്റെ നേതൃത്വത്തിലാണ് അടിയുണ്ടാക്കിയതെന്ന് കെ എസ് യു ആരോപിച്ചു.

തിരുവനന്തപുരം: തുമ്പയില്‍ യുവാവിനെക്കൊണ്ട് കാലില്‍ പിടിപ്പിച്ച സംഭവത്തില്‍ ഗുണ്ടാനേതാവ് വലിയതുറ സ്വദേശി ഡാനിക്കെതിരെ കേസ്. ഒരാഴ്ച മുമ്പ് നടന്ന സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടും പൊലീസ് കേസെടുത്തിരുന്നില്ല. സാമൂഹ്യ മാധ്യമങ്ങളിലൂടെ ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോഴാണ് കേസെടുത്തത്.

ഡല്‍ഹിയിലെ നവീകരിച്ച ട്രാവന്‍കൂര്‍ പാലസിന്റെ ഇന്നു നടക്കുന്ന ഉദ്ഘാടന ചടങ്ങ് കോണ്‍ഗ്രസ് ബഹിഷ്‌കരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. സാമ്പത്തിക പ്രതിസന്ധിക്കിടയിലും 40 ലക്ഷം രൂപയാണ് ട്രാവന്‍കൂര്‍ പാലസിന്റെ നവീകരണത്തിനു സര്‍ക്കാര്‍ ചെലവിട്ടത്. സര്‍ക്കാരിന്റെ നിത്യചെലവുകള്‍ക്കു പോലും പണമില്ലാതെ കോടികളുടെ കടമെടുപ്പ് തുടരുമ്പോഴാണ് ഈ പാഴ്ചെലവ്. സുധാകരന്‍ കുറ്റപ്പെടുത്തി.

വിരമിച്ച എസ്ഐയുടെ വീടിനുനേരെ ഗുണ്ടാ ആക്രമണം. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ അമരവിള സ്വദേശി അനില്‍കുമാറിന്റെ വീട്ടിലാണ് മൂന്ന് ബൈക്കുകളിലായെത്തിയ ഗുണ്ടാ സംഘം അക്രമം നടത്തിയത്. ജനല്‍ ചില്ലുകളും കാറും ബൈക്കുകളും അടിച്ചു തകര്‍ത്തു. ധനുവച്ചപുരം കോളജില്‍ പഠിക്കുന്ന മകള്‍ എബിവിപി പ്രവര്‍ത്തകര്‍ക്കു സംഭാവന നല്‍കാത്തതിനുള്ള വൈരാഗ്യമാണ് ഗുണ്ടാ ആക്രമണത്തിനു കാരണമെന്ന് അനില്‍കുമാര്‍ ആരോപിച്ചു.

അട്ടപ്പാടിയില്‍ ഒറ്റയാന്‍ റോഡില്‍ കാര്‍ തടഞ്ഞ് ആക്രമിച്ചു. ബോണറ്റില്‍ കൊമ്പുകോര്‍ത്ത് കാര്‍ മൂന്നു തവണ ഉയര്‍ത്തി നിലത്തിട്ടു. കാറിലുണ്ടായിരുന്ന വയോധികയും രണ്ടു കുട്ടികളും അടക്കമുള്ള അഞ്ചു പേര്‍ കൂട്ടനിലവിളി മുഴക്കി. അല്‍പനേരത്തിനുശേഷം ആന പിന്മാറി.

വിഴിഞ്ഞത്ത് കോണ്‍ക്രീറ്റ് മിക്സറിനുള്ളില്‍ കുടുങ്ങി യുവാവിന്റ കൈ അറ്റു. അറ്റുതൂങ്ങിയ കൈ ഡോക്ടറെ എത്തിച്ച് മുറിച്ച് മാറ്റി യുവാവിനെ ആശുപത്രിയില്‍ പ്രവേശിച്ചു. നെയ്യാറ്റിന്‍കര പഴയകട സ്വദേശി മനു എന്ന് വിളിക്കുന അരുണ്‍ (31) എന്ന തൊഴിലാളിയുടെ വലത് കൈ ആണ് കോണ്‍ക്രീറ്റ് മിക്സറിനുള്ളില്‍ കുടുങ്ങി അറ്റുപോയത്.

മണിപ്പൂരില്‍ ഒരു പൊലീസുകാരന്‍ കൂടി കൊല്ലപ്പെട്ടു. വെടിയേറ്റ് ചികിത്സയിലായിരുന്നയാളാണ് മരിച്ചത്. ഇന്നലെ ഇംഫാല്‍ വെസ്റ്റിലെ സെന്‍ജാം ചിരാംഗിലുണ്ടായ വെടിവയ്പിലാണ് സംഭവം. 27 പേര്‍ക്ക് ഇന്നലെ നടന്ന സംഘര്‍ഷങ്ങളില്‍ പരിക്കേറ്റു. ഇതേസമയം, മെയ്തെയ് വംശജരുടെ കൂട്ടക്കുരുതിയില്‍നിന്നു രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പട്ടാളക്കാരന്റെ കാലില്‍ വീണു കുക്കി സ്ത്രീകള്‍ അപേക്ഷിക്കുന്ന വീഡിയോ പുറത്തുവന്നു. കാംഗ്പോക്പി മേഖലയില്‍നിന്നു സൈന്യത്തെ പിന്‍വലിച്ചതിനെതിരേയാണ് കുക്കി സ്ത്രീകളുടെ കൂട്ടക്കരച്ചില്‍.

പ്രതിപക്ഷാംഗങ്ങള്‍ മിണ്ടാതിരുന്നില്ലെങ്കില്‍ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് റെയിഡ് നടത്തുമെന്നു പാര്‍ലമെന്റില്‍ ഭീഷണിയുമായി കേന്ദ്രമന്ത്രി മീനാക്ഷി ലേഖി. ഡല്‍ഹി ഭരണ നിയന്ത്രണ ബില്ലില്‍ ചര്‍ച്ച നടക്കുന്നതിനിടെ ഇന്നലെ നടത്തിയ പരാമര്‍ശമാണ് വിവാദമായത്.

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ഈ വര്‍ഷം ചൈനയ്ക്കു പുറത്ത് ചെലവഴിച്ചത് രണ്ടു ദിവസം മാത്രം. പ്രതിസന്ധി നേരിടുന്ന ചൈനീസ് സമ്പദ്വ്യവസ്ഥയെ തിരിച്ചുകൊണ്ടുവരാനും അഴിമതിയടക്കമുള്ള ആഭ്യന്തര പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാലാണ് ഷി ജിന്‍ പിങ് വിദേശയാത്ര ഒഴിവാക്കിയത്. മാര്‍ച്ചില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ സന്ദര്‍ശിക്കാന്‍ മാത്രമാണ് ഷി ജിന്‍ പിങ് വിദേശ യാത്ര നടത്തിയത്.

2020 ലെ യുഎസ് പ്രസിഡന്റു തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന കേസില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അറസ്റ്റു ചെയ്തു വിട്ടയച്ചു. കുറ്റങ്ങളെല്ലാം ട്രംപ് കോടതിയില്‍ നിഷേധിച്ചു. ഈ മാസം 28 നു കേസ് വീണ്ടും പരിഗണിക്കും.

ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്കിന്റെ റിച്ച്മണ്ടിലുള്ള ബംഗ്ലാവിനെ കറുപ്പണിയിച്ച് പ്രതിഷേധക്കാര്‍. സംഭവത്തില്‍ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കന്‍ കടലിലെ എണ്ണ, വാതക വിഭവങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്ന സര്‍ക്കാര്‍ നയത്തിനെതിരെ പ്രതിഷേധിച്ച ഗ്രീന്‍പീസ് എന്ന പരിസ്ഥിതി സംഘടനയിലെ അംഗങ്ങളാണ് മാളികയ്ക്കു മുകളില്‍ കറുത്ത തുണി പുതച്ചത്.

അദാനി ഗ്രൂപ്പിന്റെ ഫ്ലാഗ്ഷിപ്പ് കമ്പനിയായ അദാനി എന്റര്‍പ്രൈസിന്റെ അറ്റാദായത്തില്‍ 44 ശതമാനം വര്‍ധന. 2023 ജൂണില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാംപാദത്തില്‍ 647 കോടിയാണ് കമ്പനിയുടെ അറ്റാദായം. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 497 കോടിയായിരുന്നു കമ്പനിയുടെ അറ്റാദായം. അതേസമയം, കമ്പനിയുടെ വരുമാനത്തില്‍ കുറവുണ്ടായിട്ടുണ്ട്. ഓപ്പറേഷന്‍സില്‍ നിന്നുള്ള വരുമാനം 38 ശതമാനം കുറഞ്ഞ് 25,438 കോടിയായി. കല്‍ക്കരി വിലയിലുണ്ടായ കുറവാണ് അദാനിക്ക് തിരിച്ചടിയായത്. അദാനിയുടെ ഏഴ് എയര്‍പോര്‍ട്ടുകളിലും യാത്രക്കാരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. കമ്പനി നടത്തുന്ന റോഡ് നിര്‍മ്മാണവും മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നുണ്ടെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി. ഓഹരി വിപണിയിലെ തിരിച്ചടിക്കിടയിലും മികച്ച നിലയിലാണ് അദാനി എന്റര്‍പ്രൈസ് വ്യാപാരം അവസാനിപ്പിച്ചത്. 2.24 ശതമാനം നേട്ടത്തോടെ 2,529 രൂപയിലാണ് കമ്പനി ഓഹരികള്‍ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വ്യാഴാഴ്ച ക്ലോസ് ചെയ്തത്.

പ്രമുഖ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ ഉപബ്രാന്‍ഡായ ഐകൂ കഴിഞ്ഞ ജൂണ്‍ വരെയുള്ള 12 മാസത്തിനിടെ കേരളത്തില്‍ രേഖപ്പെടുത്തിയത് 75 ശതമാനം വളര്‍ച്ച. ഇന്ത്യയിലെ മൊത്തം സ്മാര്‍ട്ട്‌ഫോണ്‍ വില്‍പനയില്‍ കേരളത്തിന്റെ പങ്ക് നാല് ശതമാനമാണ്. ഐകൂവിന് ഏറ്റവുമധികം വില്‍പനയുള്ള 5 സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കമ്പനിയുടെ ഇന്ത്യയിലെ ആകെ വില്‍പനയില്‍ എട്ട് ശതമാനം കേരളത്തിലാണ്. വിവോ ക്യാമറയ്ക്കും രൂപകല്‍പനയ്ക്കുമാണ് പ്രാമുഖ്യം നല്‍കുന്നതെങ്കില്‍ മികച്ച പ്രകടനം, കരുത്തുറ്റ പ്രോസസര്‍ എന്നിവയ്ക്കാണ് ഐകൂ മുന്‍തൂക്കം നല്‍കുന്നത്. 2020 ഫെബ്രുവരിയിലാണ് ഐകൂവിന്റെ തുടക്കം. ആമസോണിലൂടെയും കമ്പനിയുടെ സ്വന്തം വെബ്‌സൈറ്റിലൂടെയുമാണ് വില്‍പന. ഐകൂവിന് 21 സര്‍വീസ് കേന്ദ്രങ്ങള്‍ കേരളത്തിലുണ്ട്. ഐകൂ നിയോ 7 പ്രൊഐകൂ അടുത്തിടെ വിപണിയിലെത്തിച്ച സ്മാര്‍ട്ട്‌ഫോണാണ് നിയോ 7 പ്രൊ. 8ജിബി റാം, 128 ജിബി സ്റ്റോറേജ് മോഡലിന് 34,999 രൂപയും 12 ജിബി റാം, 256 ജിബി സ്റ്റോറേജ് മോഡലിന് 37,999 രൂപയുമാണ് വില. ഫിയര്‍ലെസ് ഫ്‌ളെയിം, ഡാര്‍ക്ക് സ്‌ട്രോം നിറഭേദങ്ങളുണ്ട്.

അക്ഷയ് കുമാറിനെ നായകനാക്കി അമിത് റായ് സംവിധാനം ചെയ്ത ‘ഒഎംജി 2’ എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തെത്തി. ആക്ഷേപഹാസ്യ വിഭാഗത്തില്‍ പെടുന്ന ചിത്രം 2012 ല്‍ പുറത്തെത്തിയ ഒഎംജി- ഓ മൈ ഗോഡിന്റെ സീക്വല്‍ ആണ്. സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച 27 കട്ടുകള്‍ക്ക് ശേഷമാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തുക. സിബിഎഫ്സി നിര്‍ദേശപ്രകാരം 13 മിനിറ്റുകളാണ് ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയത്. ഒഎംജിയില്‍ ഭഗവാന്‍ കൃഷ്ണനായാണ് അക്ഷയ് കുമാര്‍ എത്തിയതെങ്കില്‍ രണ്ടാം ഭാഗത്തില്‍ ശിവഭഗവാന്‍ ആയിരുന്നു അക്ഷയ് കുമാറിന്റെ കഥാപാത്രം. അമിത് റായ് അങ്ങനെയാണ് തിരക്കഥയില്‍ ഈ കഥാപാത്രത്തെ രൂപപ്പെടുത്തിയതും സിനിമ ചിത്രീകരിച്ചതും. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് എതിര്‍പ്പ് പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ശിവന്‍ എന്നതില്‍ നിന്ന് ശിവന്റെ സന്ദേശവാഹകനായി മാറ്റിയിരിക്കുകയാണ് ഈ നായക കഥാപാത്രത്തെ. ഉജ്ജയിനില്‍ കഥ നടക്കുന്നതായാണ് സംവിധായകന്‍ സിനിമയില്‍ കാണിക്കാന്‍ ഉദ്ദേശിച്ചിരുന്നതെങ്കില്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശപ്രകാരം കഥ നടക്കുന്നത് ഒരു സാങ്കല്‍പിക സ്ഥലത്താണെന്ന് മാറ്റിയിട്ടുണ്ട്. യാമി ഗൗതം നായികയാവുന്ന ചിത്രത്തില്‍ പങ്കജ് ത്രിപാഠിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് 11 നാണ് റിലീസ്.

അനൂപ് മേനോന്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് നിഗൂഢം. അജേഷ് ആന്റണി, അനീഷ് ബി ജെ, ബെപ്സണ്‍ നോര്‍ബെല്‍ എന്നിവര്‍ ചേര്‍ന്ന് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. 53 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്.

നിഗൂഢമായ ഒരു യാത്രയുടെ കഥ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. അത് അന്വര്‍ഥമാക്കുന്ന രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് ടീസര്‍ എത്തിയിരിക്കുന്നത്. ഒരു പ്രത്യേക ലക്ഷ്യത്തോടെ പ്രശസ്ത ചിത്രകാരനായ ശങ്കര്‍ നടത്തുന്ന ഒരു യാത്രയും അതിലൂടെ അദ്ദേഹം കണ്ടെത്തുന്ന നിഗൂഢതകളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇന്ദ്രന്‍സ് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജി ആന്‍ഡ് ജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജേഷ് എസ് കെ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സെന്തില്‍ കൃഷ്ണ, റോസിന്‍ ജോളി, ഗൗതമി നായര്‍, ശിവകാമി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്.

മോട്ടര്‍സൈക്കിള്‍ വിപണിയിലെ ദക്ഷിണേന്ത്യയുടെ സ്വന്തം സാന്നിധ്യമാണ് ടിവിഎസ്. നിര്‍മാതാക്കളുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറായി 2020 ജനുവരിയില്‍ വിപണിയിലെത്തിയ മോഡലായിരുന്നു ഐക്യൂബ്. ഏറെ നവീന സവിശേഷതകളുള്ള ഈ മോഡല്‍ വളരെ പെട്ടന്നു തന്നെ ജനസ്രദ്ധ നേടി. ഇപ്പോഴിതാ കേവലം 43 മാസത്തിനുള്ളില്‍ ഒന്നര ലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ല് മറികടന്നിരിക്കുകയാണ് ടിവിഎസ് ഐക്യൂബ്. ഈ മാസം 22 വരെയുള്ള കണക്കുകള്‍ പ്രകാരം 1.54 ലക്ഷത്തിനു മുകളിലാണ് ഐക്യൂബ് യൂണിറ്റുകളുടെ വില്‍പന. കഴിഞ്ഞ വര്‍ഷം മെയ് മാസത്തോടെ പുതുക്കി വിപണിയിലെത്തിയ ഐക്യൂബ് വില്‍പനയില്‍ വലി വര്‍ധനയാണ് നേടിയെടുത്തത്. ജൂപ്പിറ്റര്‍ എന്ന നാച്ചുറല്‍ ആസ്പിരേറ്റഡ് എന്‍ജിന്‍ മോഡലിനെ അടിസ്ഥാനപ്പെടുത്തി നിര്‍മിച്ച ഇലക്ട്രിക് വാഹനമായതിനാല്‍ തന്നെ നിര്‍മാണ നിലവാരത്തില്‍ മറ്റ് ഇലക്ട്രിക് വാഹനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലാണ് ഐക്യൂബ് എന്നു പറയാം. സ്റ്റാന്‍ഡേഡ്, എസ് എന്നിങ്ങനെ നിലവില്‍ 2 വകഭേദങ്ങളാണ് വാഹനത്തിനുള്ളത്. 1.17 ലക്ഷം മുതല്‍ 1.2 ലക്ഷം വരെ (ഡല്‍ഹി ഓണ്‍റോഡ്) വിലയാണ് വാഹനത്തിനു നല്‍കേണ്ടത്.

കിളികള്‍ ഉണരുംമുമ്പുള്ള ആ നാലരമണി നേരത്ത് പുതിയൊരു വേഡ് ഫയല്‍ തുറന്ന് അവന്‍ തലക്കെട്ടെഴുതി: ജാനി നകുലന്‍ ജോസഫ്. ഈ വാചകങ്ങളിലേക്കു തോണിയടുപ്പിക്കാന്‍ നകുലന്‍ ജോസഫ് എന്ന യുവാവ് താണ്ടിയ ദൂരങ്ങളുടെ രേഖകളാണ് ഈ നോവല്‍. കവിതപോലെ വായിച്ചുപോകാവുന്ന, കനലുപോലെ ചുട്ടുപൊള്ളിക്കുന്ന, കനവുപോലെ മോഹിപ്പിക്കുന്ന, കഥകളുടെ, മായക്കാഴ്ചകളുടെ, കണ്ണീരിന്റെ അക്ഷരങ്ങള്‍. ജീവിതമെന്ന യാഥാര്‍ഥ്യത്തിനും തീരാമോഹങ്ങള്‍ക്കുമിടയില്‍ ചൂണ്ടക്കൊളുത്തിലെന്നവണ്ണം പെട്ടുപോയ ഒരാളുടെ സ്വപ്നങ്ങളുടെ പുസ്തകം. ഭൂതവും വര്‍ത്തമാനവും സങ്കല്പങ്ങളും കെട്ടുപിണയുന്ന, കാലത്തിന്റെ വേവ് പടരുന്ന നോവല്‍. ‘ജാനി നകുലന്‍ ജോസഫ്’. മനോജി തെക്കേടത്ത്. ഡിസി ബുക്സ്. വില 299 രൂപ.

നിസ്സാരമായി കാണേണ്ട ഒന്നല്ല പുറം വേദനയെന്ന് ആരോഗ്യ വിദഗ്ധര്‍. ചിലപ്പോള്‍ ശരീരത്തിലെ അര്‍ബുദ വളര്‍ച്ച മൂലവും പുറം വേദന ഉണ്ടാകാമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. മറ്റ് ഭാഗങ്ങളിലെ അര്‍ബുദം പുറത്തേക്ക് പടരുന്നതിനെ തുടര്‍ന്നാണ് വേദന ആരംഭിക്കുന്നത്. സാധാരണയായി സ്തനാര്‍ബുദം, ശ്വാസകോശാര്‍ബുദം, വൃഷണസഞ്ചിയിലെ അര്‍ബുദം, കോളന്‍ അര്‍ബുദം എന്നിവയാണ് ശരീരത്തിന്റെ പിന്‍ഭാഗത്തേക്കും പടരാറുള്ളത്. ഇവയെല്ലാം നട്ടെല്ലിനോട് ചേര്‍ന്ന് കിടക്കുന്നതിനാലാണ് ഇത്. 25 ശതമാനം ശ്വാസകോശ അര്‍ബുദ രോഗികള്‍ക്കും പുറം വേദന രോഗലക്ഷണങ്ങളിലൊന്നാണെന്ന് പഠന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ശ്വാസകോശ അര്‍ബുദം എല്ലുകളിലേക്ക് വ്യാപിക്കുന്നത് പുറം ഭാഗത്ത് താഴെയായി വേദനയുണ്ടാക്കാം. രാത്രിയിലെ വിയര്‍പ്പ്, കുളിര്‍, പനി, വയര്‍ പ്രശ്നം, മൂത്ര സഞ്ചിക്ക് പ്രശ്നം, വിശദീകരിക്കാനാവാത്ത ഭാരനഷ്ടം എന്നീ ലക്ഷണങ്ങളും പുറം വേദനയോടൊപ്പം വന്നാല്‍ അത് ശ്വാസകോശത്തിലെ അര്‍ബുദം മൂലമാകാം. മറ്റ് പുറം വേദനകളില്‍ നിന്ന് വ്യത്യസ്തമായി അര്‍ബുദം മൂലമുള്ള പുറം വേദന സ്ഥിരമായി തുടരും. ഇരിക്കുന്നതിന്റെ സ്ഥാനമോ ചലനമോ മാറ്റിയാലൊന്നും ഇത് മാറില്ല. കുത്തിക്കൊള്ളുന്ന വേദനയാകില്ല മറിച്ച് നേരിയ വിട്ടുമാറാത്ത അസ്വസ്ഥയാണ് അര്‍ബുദം പുറത്തിനുണ്ടാക്കുന്നത്. ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നവര്‍ ഡോക്ടറെ കണ്ട് ആവശ്യമായ പരിശോധനകള്‍ നടത്താന്‍ വൈകരുത്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.79, പൗണ്ട് – 105.19, യൂറോ – 90.63, സ്വിസ് ഫ്രാങ്ക് – 94.40, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.32, ബഹറിന്‍ ദിനാര്‍ – 219.64, കുവൈത്ത് ദിനാര്‍ -269.20, ഒമാനി റിയാല്‍ – 215.04, സൗദി റിയാല്‍ – 22.07, യു.എ.ഇ ദിര്‍ഹം – 22.54, ഖത്തര്‍ റിയാല്‍ – 22.74, കനേഡിയന്‍ ഡോളര്‍ – 61.96.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *