Franko 1 yt cover 3

*1985 മികച്ച ജനപ്രിയ ഗായകന്‍?* : https://youtu.be/Pfu5gXGf6ko | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/

*ഉത്രാടപ്പാച്ചലില്‍ മലയാളികള്‍. നാളെ തിരുവോണം. ഓണം പ്രമാണിച്ച് നാളേയും ബുധനാഴ്ചയും ഡെയ്ലി ന്യൂസ് സായാഹ്ന വാര്‍ത്തകള്‍ അപ് ലോഡ് ചെയ്യുന്നതല്ല. – എഡിറ്റര്‍*

ഹരിയാനയിലെ നൂഹില്‍ നിരോധിച്ച ശോഭായാത്രയില്‍ പങ്കെടുക്കാന്‍ അയോധ്യയില്‍നിന്ന് എത്തിയ സന്യാസിമാര്‍ അടക്കമുള്ളവരെ പോലീസ് തടഞ്ഞു. ഇതോടെ സന്യാസിമാര്‍ നിരാഹാരസമരം ആരംഭിച്ചു. വിശ്വ ഹിന്ദുപരിഷത്തിന്റെ ഘോഷയാത്രയെ നേരിടാന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പോലീസിനേയും കേന്ദ്രസേനയേയും വിന്യസിപ്പിച്ചിട്ടുണ്ട്.

പോലീസിനെ ആക്രമിക്കുകയും കുത്തി പരിക്കേല്‍പിക്കുകയും ചെയ്ത പ്രതികളെ പിടികൂടി. ഹോട്ടലുടമ റിഹാസിനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ച കേസിലെ പ്രതികളെ പിടിക്കാന്‍ ഇടുക്കി ചിന്നക്കനാലില്‍ എത്തിയ കായംകുളം പൊലീസ് സംഘത്തിനെതിരെയാണ് ആക്രമണം. കുത്തേറ്റ സിവില്‍ പൊലീസ് ഓഫീസര്‍ ദീപക്കിനെ ശസ്ത്രക്രിയക്കു വിധേയനാക്കി. പുലര്‍ച്ച രണ്ട് മണിയോടെയാണ് സംഭവം. പ്രതികളില്‍ രണ്ടു പേരെ പിടികൂടിയപ്പോള്‍ മറ്റുള്ളവര്‍ കൂട്ടമായെത്തി ആക്രമിക്കുകയായിരുന്നു. പ്രതികളെ രക്ഷപ്പെടുത്തി പൊലീസ് വാഹനത്തിന്റെ താക്കോലുമായി സ്ഥലംവിട്ട സംഘത്തെ പിന്നീട് പിടികൂടി. കായംകുളം സ്വദേശികളായ ഷെമീര്‍ ബാബു, ഫിറോസ്, മുഹമ്മദ്, മുനീര്‍ എന്നിവരാണു പിടിയിലായത്.

പ്രതിസന്ധിയിലായ ഓണക്കിറ്റ് വിതരണവുമായി റേഷന്‍ വ്യാപാരികള്‍. ഉച്ചവരെ മൂന്നേകാല്‍ ലക്ഷം പേര്‍ക്കു കിറ്റ് നല്‍കി. ഉച്ചയ്ക്കു ശേഷം രണ്ടര ലക്ഷം പേര്‍ക്കുകൂടി കിറ്റ് നല്‍കും. എല്ലായിടങ്ങളിലും കിറ്റ് എത്തിയതായി റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ ‘പൊന്‍’ ഓണം*

ഈ ഓണം ശരിക്കും പൊന്നോണമാക്കൂ, പുളിമൂട്ടില്‍ സില്‍ക്‌സിനൊപ്പം. നറുക്കെടുപ്പില്‍ വിജയിക്കുന്ന ഭാഗ്യശാലികള്‍ക്ക് 1001 ഗോള്‍ഡ് കോയിനുകള്‍ സമ്മാനം. ഈ ഓഫര്‍ സെപ്തംബര്‍ 3 വരെ മാത്രം.

*ഓണം കളക്ഷന്‍സ് 299 രൂപ മുതല്‍*

എംഎല്‍എമാര്‍ക്കുള്ള സര്‍ക്കാരിന്റെ സൗജന്യ കിറ്റ് വേണ്ടെന്ന് യുഡിഎഫ്. സാധാരണക്കാര്‍ക്ക് നല്‍കാത്ത കിറ്റ് യുഡിഎഫിനും വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. എന്തു തെളിവുണ്ടെന്ന് ചോദിച്ചുകൊണ്ടാണ് ഹര്‍ജി തള്ളിയത്. ഹര്‍ജിക്കാരന്‍ അവാര്‍ഡ് നിര്‍ണയത്തിന്റെ പ്രാഥമിക റൗണ്ടില്‍ തന്നെ പുറത്തായതാണെന്ന് സുപ്രീം കോടതി വിലയിരുത്തി.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനെതിരേ കോടതിയെ സമീപിച്ചതു വ്യാജ പരാതിക്കാരാണെന്ന് സംവിധായകന്‍ വിനയന്‍. അവാര്‍ഡ് നിര്‍ണയത്തിലെ ക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്ത് രാജിവെക്കണമെന്നും വിനയന്‍ ആവശ്യപ്പെട്ടു. ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിലെ ഇടപെടലിനെകുറിച്ച് മന്ത്രിക്കു നല്‍കിയ പരാതിക്കു മറുപടി കിട്ടിയില്ലെന്നും വിനയന്‍ പറഞ്ഞു.

*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ*

ജീവിതം സുന്ദരമാക്കാന്‍ KSFE ഡയമണ്ട് ചിട്ടികള്‍. ബമ്പര്‍ സമ്മാനം : 25 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍. കൂടാതെ ആയിരം പവന്‍ സ്വര്‍ണ്ണവും.

*

class="selectable-text copyable-text nbipi2bn">കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com , Ph: 0487 – 2332255 , Toll free Helpline: 18004253455*

ഓണത്തിരക്കുമൂലം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനു തത്കാലം അവധി. ഉത്രാട ദിനമായ ഇന്നു മുതല്‍ മൂന്നു ദിവസത്തേക്ക് മൂന്നു മുന്നണികളും പരസ്യ പ്രചാരണ പരിപാടികള്‍ നിറുത്തിവച്ചു. പ്രമുഖ മുന്നണി സ്ഥാനാര്‍ഥികള്‍ മണ്ഡലത്തില്‍ പ്രചാരണരംഗത്തുണ്ട്.

അച്ഛന്‍ അടിച്ചതിനു പ്രതികാരമായി പതിനഞ്ചുകാരന്‍ കൂട്ടുകാരന്റെ സഹായത്തോടെ അച്ഛനെ മര്‍ദിച്ചു. തിരുവനന്തപുരം പോത്തന്‍കോട് മഞ്ഞ മലയില്‍ അച്ഛന്റ വായില്‍ തുണി തിരുകി മുഖത്ത് മുളകു തേച്ച് തലയ്ക്കടിച്ചു. വൃക്ക രോഗിയായ അച്ഛനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം അറിഞ്ഞ് പൊലീസെത്തിയപ്പോള്‍ ആത്മഹത്യക്കു ശ്രമിച്ച മകനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിദ്വേഷത്തിന്റെ വിളനിലമായി ഇന്ത്യയെ മാറ്റാനാണ് ഹിന്ദുത്വ വിര്‍ഗീയത ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലെ നേഹ പബ്ലിക് സ്‌കൂളില്‍ സഹപാഠികളെക്കൊണ്ട് വിദ്യാര്‍ത്ഥിയെ അധ്യാപിക തല്ലിച്ച സംഭവത്തില്‍ ഫേസ് ബുക്കിലൂടെയാണ് പ്രതികരണം. വര്‍ഗീയതയും ഫാസിസവും സഹാനുഭൂതിയുടെയും സ്‌നേഹത്തിന്റെയും അവസാന കണികയും വറ്റിച്ചു കളയുമെന്നതിന്റെ തെളിവാണ് മുസഫര്‍ നഗര്‍ സംഭവമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലെ സ്‌കൂളില്‍ അധ്യാപിക സഹപാഠികളെക്കൊണ്ട് അടിപ്പിച്ച കുട്ടിയുടെ വിദ്യാഭ്യാസം ഏറ്റെടുക്കാന്‍ കേരളം തയ്യാറാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. കുട്ടിയുടെ രക്ഷിതാക്കള്‍ തയ്യാറായാല്‍ എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും ശിവന്‍കുട്ടി തിരുവനന്തപുരത്ത് പറഞ്ഞു.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

കണ്ണൂര്‍ എടയാര്‍ പതിനേഴാം മൈലില്‍ കാര്‍ കലുങ്കിലിടിച്ച് കാര്‍ യാത്രക്കാരന്‍ മരിച്ചു. പൂഴിയോട് സ്വദേശി സഹല്‍ (22) ആണ് മരിച്ചത്.

തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനത്തിന്റെ സീറ്റിനടിയില്‍ കുഴമ്പ് രൂപത്തില്‍ ഒളിപ്പിച്ച സ്വര്‍ണം കണ്ടെത്തി. ഷാര്‍ജയില്‍നിന്ന് തിരുവനന്തപുരത്ത് എത്തിയ ഇന്‍ഡിഗോ വിമാനത്തിന്റെ സീറ്റിനടിയിലെ മിശ്രിതം വേര്‍തിരിച്ചെടുത്തപ്പോള്‍ 965.09 ഗ്രാം സ്വര്‍ണമുണ്ടായിരുന്നു. അന്‍പത്തേഴര ലക്ഷം രൂപ വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണിമൂലം റണ്‍വേയില്‍നിന്നു വിമാനം തിരിച്ചു വിളിച്ചു. രാവിലെ 10.40 ന് ബംഗളരുവിലേക്ക് പറക്കാനിരുന്ന ഇന്‍ഡിഗോ വിമാനമാണ് തിരിച്ചുവിളിച്ച് യാത്രക്കാരെ പുറത്തിറക്കി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

കോഴിക്കോട് നടക്കാവിലെ ബൈക്ക് ഷോറൂമില്‍നിന്നു കവര്‍ന്ന ബൈക്കുമായി കടന്നുകളഞ്ഞ യുവാവ് വടകരയില്‍ പിടിയില്‍. കുരുവട്ടൂര്‍ പറമ്പില്‍ പാറയില്‍ വീട്ടില്‍ കിരണ്‍ചന്ദ് (27) ആണ് അറസ്റ്റിലായത്. മൂരാട് പാലയാട് നട പെട്രോള്‍ പമ്പില്‍നിന്ന് പെട്രോള്‍ അടിച്ചശേഷം പണമടയ്ക്കാതെ ജീവനക്കാരനെ മര്‍ദിച്ച് കടന്നുകളയാന്‍ ശ്രമിച്ച ഇയാളെ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

എസ്ഡിപിഐ നേതാവ് ചന്ദന മുട്ടിയുമായി കാഞ്ഞങ്ങാട്ട് പിടിയിലായി. അമ്പലത്തറ സ്വദേശി ടി. അബ്ദുള്‍ സമദിനെയാണ് ഒന്നേകാല്‍ കിലോഗ്രാം ചന്ദന മുട്ടിയുമായി ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്. എസ്ഡിപിഐ കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റാണ് അബ്ദുല്‍ സമദ്.

ഗുരുഗ്രാമില്‍ മുസ്ലിംകള്‍ ഒഴിഞ്ഞുപോകണമെന്നു പോസ്റ്റര്‍. ബജ്റംഗ്ദളിന്റേയും വിശ്വഹിന്ദു പരിഷത്തിന്റേയും പേരിലാണ് പോസ്റ്ററുകള്‍. സര്‍ക്കാരിന്റെ വിലക്കു ലംഘിച്ച് വിഎച്ച്പി ശോഭായാത്ര നടത്തുന്നതിനിടെയാണ് പ്രകോപനപരമായ പോസ്റ്ററുകള്‍ പതിച്ചത്. ജൂലൈ 31 ന് കല്ലേറ് ഉണ്ടായതിനെ തുടര്‍ന്ന് ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷങ്ങളില്‍ ആറു പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്ന് ഉച്ചയ്ക്കു ശോഭായാത്ര നടത്തുമെന്നാണു വിഎച്ച്പി പ്രഖ്യാപിച്ചിരുന്നത്.

അധ്യാപിക സഹപാഠികളെക്കൊണ്ട് ഒരു മണിക്കൂറോളം തന്നെ മര്‍ദ്ദിച്ചപ്പിച്ചെന്നും മര്‍ദനമേറ്റ് അവശതയിലായെന്നും മര്‍ദ്ദനമേറ്റ കുട്ടിയുടെ മൊഴി. യാദൃശ്ചികമായ് അവിടെ എത്തിയ തന്റെ സഹോദരനാണ് വീഡിയോ പകര്‍ത്തിയതെന്നും മൊഴി നല്‍കിയിട്ടുണ്ട്.

ഉത്തര്‍പ്രദേശില്‍ ഇപ്പോള്‍ ക്രമസമാധാന പ്രശ്നങ്ങളില്ലെന്നും ജനം നിര്‍ഭയം സഞ്ചരിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ ഭാവി രൂപകല്‍പന ചെയ്യുന്നതില്‍ വലിയ പങ്കാണ് യുവാക്കള്‍ക്കുള്ളതെന്നും മോദി പറഞ്ഞു. അന്‍പത്തിയൊന്നായിരം പേര്‍ക്ക് നിയമന ഉത്തരവ് നല്‍കിയുള്ള തൊഴില്‍ മേളയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യം വിജയിച്ചതോടെ ചന്ദ്രനെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ഓള്‍ ഇന്ത്യ ഹിന്ദു മഹാസഭ ദേശീയ അധ്യക്ഷന്‍ സ്വാമി ചക്രപാണി മഹാരാജ്. മറ്റു മതങ്ങള്‍ ചന്ദ്രനില്‍ അവകാശം സ്ഥാപിക്കുന്നതിനു മുമ്പ് ഇന്ത്യ പ്രഖ്യാപനം നടത്തണമെന്നാണ് ചക്രപാണിയുടെ ആവശ്യം.

രാജ്യത്ത് ഓഹരി വിപണിയില്‍ നേരിട്ടുള്ള വിദേശനിക്ഷേപത്തില്‍ വീണ്ടും വന്‍ കുറവ്. ഒപ്പം മൊത്തം വിദേശനിക്ഷേപത്തിലും കുറവുണ്ടായി. 2023-2024 സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 34 ശതമാനമാണ് എഫ്ഡിഐയില്‍ കുറവ് വന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 16.58 ബില്യണ്‍ ഡോളര്‍ വിദേശ നിക്ഷേപം ഇന്ത്യയിലേക്ക് വന്നിരുന്നുവെങ്കില്‍ ഇത്തവണ ഇത് 10.94 ബില്യണ്‍ ഡോളര്‍ ആയാണ് ഇടിഞ്ഞത്. കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍, സോഫ്റ്റ്, ടെലികോം, ഫാര്‍മ തുടങ്ങിയ സുപ്രധാന മേഖലകളിലാണ് കുറവുണ്ടായതെന്ന് ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് പുറത്തുവിട്ട കണക്കുകള്‍ കാണിക്കുന്നു. ഈ സാമ്പത്തിക വര്‍ഷം ജനുവരി-മാര്‍ച്ച് പാദത്തില്‍ 40.55 ശതമാനം കുറവുണ്ടായി. യുഎസ്, യുകെ, മൗറീഷ്യസ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപങ്ങളില്‍ കുറവുണ്ടായി. അതേസമയം നെതര്‍ലാന്‍ഡ്, ജപ്പാന്‍, ജര്‍മ്മനി എന്നിവിടങ്ങളില്‍ നിന്നുള്ളതില്‍ വര്‍ധനയും ഉണ്ട്.

വാട്സ്ആപ്പിലൂടെ ലഭിക്കുന്ന വീഡിയോക്ക് ക്വാളിറ്റി കുറയുന്നതായി തോന്നിയിട്ടുണ്ടോ..? ഫോണില്‍ പകര്‍ത്തിയതടക്കമുള്ള എച്ച്.ഡി വീഡിയോകള്‍ ആര്‍ക്കെങ്കിലും അയക്കുമ്പോള്‍, അത് 480പിക്സല്‍ അല്ലെങ്കില്‍ എസ്.ഡി ക്വാളിറ്റിയിലേക്ക് വാട്സ്ആപ്പ് കംപ്രസ് ചെയ്യും. എന്നാല്‍, ഇനി വാട്സ്ആപ്പില്‍ വീഡിയോകള്‍ ക്വാളിറ്റി കുറയാതെ തന്നെ സെന്റ് ചെയ്യാന്‍ കഴിയും. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വാട്സ്ആപ്പ്, ചിത്രങ്ങള്‍ എച്ച്.ഡി ഫോര്‍മാറ്റില്‍ അയക്കാനുള്ള ഫീച്ചര്‍ അവതരിപ്പിച്ചത്. ഇപ്പോഴിതാ വീഡിയോകളും അത്തരത്തില്‍ അയക്കാനുളള സവിശേഷതയും മെറ്റയുടെ സന്ദേശമയക്കല്‍ ആപ്പിലേക്ക് എത്താന്‍ പോവുകയാണ്. 720പിക്സല്‍ എന്ന ക്വാളിറ്റിയിലാകും വീഡിയോകള്‍ അയക്കാന്‍ സാധിക്കുക. വീഡിയോ തെരഞ്ഞെടുത്തതിന് ശേഷം മുകളിലായി കാണുന്ന എച്ച്.ഡി ബട്ടണ്‍ സെലക്ട് ചെയ്താല്‍ ക്വാളിറ്റി ചോരാതെ വീഡിയോ ആവശ്യക്കാര്‍ക്ക് അയക്കാം. ചിത്രങ്ങളും ഇതേ രീതിയിലാണ് അയക്കാന്‍ സാധിക്കുക. എച്ച്.ഡിയില്‍ അയക്കുന്ന വീഡിയോക്ക് എച്ച്.ഡി ബാഡ്ജും വാട്സ്ആപ്പ് നല്‍കും. ഈ ഫീച്ചര്‍ ലഭിക്കാനായി വാട്സ്ആപ്പ് ഉടന്‍ അപ്ഡേറ്റ് ചെയ്താല്‍ മതിയാകും.

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കിംഗ് ഓഫ് കൊത്തയിലെ പ്രൊമോ സോങ് റിലീസായി. ഡബ്സിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. തല്ലുമാലയിലെ മണവാളന്‍ തഗിനും സുലൈഖാ മന്‍സിലിലെ ഓളം അപ്പിനും ശേഷം വീണ്ടും ഡബ്സിയുടെ മറ്റൊരു ഇടിവെട്ട് റാപ്പ് നമ്പറാണ് ഈ ഗാനം. ഗാനത്തിന്റെ രചന മുഹ്‌സിന്‍ പെരാരിയാണ്. ലോകേഷ് കനകരാജ് ചിത്രം ലിയോയിലെ നാ റെഡി എന്ന ഗാനത്തില്‍ റാപ് പോര്‍ഷന്‍ ആലപിച്ച അസല്‍ കോളര്‍ എന്ന റാപ്പറും പ്രൊമോ സോങ്ങില്‍ പാടിയിട്ടുണ്ട്. കിംഗ് ഓഫ് കൊത്തയുടെ മൂന്നു ദിവസത്തെ വേള്‍ഡ് വൈഡ് കളക്ഷന്‍ ഇരുപത്തിഅഞ്ചു കോടിയില്‍ പരം രൂപയാണ്. വേഫേറെര്‍ ഫിലിംസുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഐശ്വര്യാ ലക്ഷ്മി, ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ഗോകുല്‍ സുരേഷ് , ഷമ്മി തിലകന്‍, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍ തുടങ്ങി വമ്പന്‍ താര നിരയാണ് ചിത്രത്തിലുള്ളത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റമായിരുന്നു.

ജോഷിയും-ജോജു ജോര്‍ജ്ജും ഒന്നിക്കുന്ന പുതിയ ചിത്രമായ ‘ആന്റണി’യുടെ ചിത്രീകരണം പൂര്‍ത്തിയാക്കി. ഈരാറ്റുപേട്ടയിലാണ് ചിത്രത്തിന്റെ 70 ദിവസം നീണ്ടുനിന്ന ചിത്രീകരണം അവസാനിച്ചത്. ജോഷിയുടെ തന്നെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്ന പൊറിഞ്ചു മറിയം ജോസില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയത് ജോജു ജോര്‍ജ്, നൈല ഉഷ, ചെമ്പന്‍ വിനോദ് ജോസ് വിജയരാഘവന്‍ എന്നിവര്‍ ആന്റണിയിലും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത. ആന്റണിയില്‍ മറ്റു പ്രധാന കഥാപാത്രമായി കല്യാണി പ്രിയദര്‍ശനും ആശ ശരത്തും എത്തുന്നു എന്നതാണ് മറ്റൊരു സവിശേഷത. കല്യാണി പ്രിയദര്‍ശന്‍ ആശാ ശരത്തും ആദ്യമായി ആണ് ഒരു ജോഷി ചിത്രത്തില്‍ അഭിനയിക്കുന്നത്. ജോജു ജോര്‍ജ്ജും ജോഷിയും ഒന്നിച്ച പൊറിഞ്ചു മറിയം ജോസ് ഏറ്റവും വലിയ വിജയം നേടിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു. ഇരട്ട എന്ന ജനപ്രീയ സിനിമക്ക് ശേഷം ജോജു നായകനാവുന്ന ചിത്രം കൂടിയാണ് ആന്റണി. ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോള്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.

2021 നവംബറില്‍ അരങ്ങേറ്റം കുറിച്ച ടൈഗര്‍ 1200 ശ്രേണിയ്ക്കായുള്ള നൂതന ഷോവ സെമി-ആക്ടീവ് സസ്‌പെന്‍ഷന്റെ ഒരു കൂട്ടിച്ചേര്‍ക്കല്‍ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് അവതരിപ്പിച്ചു. ആക്റ്റീവ് പ്രീലോഡ് റിഡക്ഷന്‍ ഫീച്ചര്‍ എന്നാണ് കമ്പനി ഈ മെച്ചപ്പെടുത്തലിനെ വിളിക്കുന്നത്. ടൈഗര്‍ 1200 ന്റെ വേഗത കുറയുമ്പോള്‍ പിന്‍ സസ്‌പെന്‍ഷന്‍ പ്രീലോഡ് കുറയ്ക്കുന്നതിനാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇത് സീറ്റ് ഉയരം കുറയ്ക്കാന്‍ സഹായിക്കുന്നു. നിലവില്‍ ജിടി, ജിടി പ്രോ, ജിടി എക്സ്പ്ലോറര്‍ മോഡലുകള്‍ രണ്ട് സീറ്റ് ഉയരം ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. ടൈഗര്‍ 1200 ശ്രേണിയില്‍ ജിടി, റാലി വേരിയന്റുകളാണുള്ളത്. പുതിയ ഉപഭോക്താക്കള്‍ക്കായി ഈ പുതിയ മിനിമം പ്രീലോഡ് സവിശേഷത സജീവമാക്കുന്നത് സ്വിച്ച് ക്യൂബിലെ ‘ഹോം’ ബട്ടണ്‍ ഒരു സെക്കന്‍ഡ് അമര്‍ത്തിപ്പിടിച്ചാല്‍ മതി. നിലവിലെ ടൈഗര്‍ 1200 ഉടമകള്‍ക്ക് അവരുടെ അടുത്ത ഷെഡ്യൂള്‍ ചെയ്ത സേവന അപ്പോയിന്റ്മെന്റ് സമയത്ത് അവരുടെ ഡീലര്‍ വഴി ഈ ഫീച്ചര്‍ ആക്‌സസ് ചെയ്യാന്‍ കഴിയും. അതേസമയം ടൈഗര്‍ 1200 മോട്ടോര്‍സൈക്കിളിന്റെ ഹൃദയഭാഗത്ത് ഒരു പുതിയ 1160 സിസി ടി-പ്ലെയ്ന്‍ ട്രിപ്പിള്‍ എഞ്ചിന്‍ സ്ഥാനം പിടിച്ചിരിക്കുന്നു. 9,000 ആര്‍പിഎമ്മില്‍ 150 പിഎസ് പവറും 7,000 ആര്‍പിഎമ്മില്‍ 130 എന്‍എം ടോര്‍ക്കും നല്‍കുന്നതാണ് എഞ്ചിന്‍.

പ്രപഞ്ചത്തെയും പ്രപഞ്ചത്തിലെ ചില പ്രതിഭാസങ്ങളെയും വായനക്കാര്‍ക്ക് പരിചയപ്പെടുത്തുകയാണ് ഈ പുസ്തകം. പ്രപഞ്ചം തുടങ്ങിയതെങ്ങനെ എന്നതില്‍നിന്നും ഈ പുസ്തകവും ആരംഭിക്കുന്നു. നമുക്കിനിയും മനസ്സിലാക്കാന്‍ പറ്റാത്ത അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. ഈ പ്രപഞ്ചം എങ്ങനെ ഉണ്ടായി? അല്ലെങ്കില്‍ എവിടെനിന്ന് വന്നു എന്നൊക്കെ പഠനങ്ങള്‍ നടന്നുകൊണ്ടേയിരിക്കുന്നു. ഒന്ന് കണ്ടെത്തുമ്പോള്‍ മറ്റൊരു പ്രശ്‌നം നമുക്കു മുന്നില്‍ വരും. അങ്ങനെ അനേകായിരം ചോദ്യങ്ങള്‍ക്കുള്ള മറുപടി ഇനിയും നാം കണ്ടെത്തേണ്ടിയിരിക്കുന്നു. പ്രപഞ്ചത്തില്‍ ഇതുവരെ നാം കണ്ടെത്തി മുന്നേറിയ ചോദ്യങ്ങളും ഉത്തരങ്ങളുമാണ് ഇതില്‍. ഈ പുസ്തകത്തിലൂടെ വായനക്കാര്‍ക്ക് പ്രപഞ്ചം എന്ന മഹാസാഗരത്തെ കൂടുതല്‍ അടുത്തറിയാന്‍ സാധിക്കും. ‘പ്രപഞ്ചരഹസ്യങ്ങള്‍ തേടി’. ഡോ. മീനു വേണുഗോപാല്‍. ഡിസി ബുക്സ്. വില 379 രൂപ.

നിരന്തരമായ ഉറക്കമില്ലായ്മ ഹൃദ്രോഗ സംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം. അമേരിക്കയിലെ പെന്‍സില്‍വേനിയ സ്റ്റേറ്റ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. രാത്രിയില്‍ വെറും അഞ്ച് മണിക്കൂര്‍ ഉറങ്ങുന്നവരില്‍ ഹൃദയമിടിപ്പും രക്തസമ്മര്‍ദവും കൂടുതലായിരിക്കുമെന്നും ഇത് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും പഠനം പറയുന്നു. ഉറക്കമില്ലായ്മ രക്തസമ്മര്‍ദത്തിന്റെ തോത് ഉയര്‍ത്തുന്നത് ഹൃദയത്തിനും രക്തക്കുഴലുകള്‍ക്കും മേല്‍ സമ്മര്‍ദം വര്‍ധിപ്പിക്കുന്നു. കോര്‍ട്ടിസോള്‍, ഇന്‍സുലിന്‍ എന്നിങ്ങനെയുള്ള ചില ഹോര്‍മോണുകളുടെയും അസന്തുലനം ഉറക്കമില്ലായ്മ തകരാറിലാക്കുന്നു. ഈ ഹോര്‍മോണുകളുടെ അസന്തുലനം ചയാപചയത്തെ ബാധിച്ച് അണുബാധയിലേക്ക് നയിക്കുന്നു. അമിതവണ്ണം, പ്രമേഹം പോലുള്ള രോഗങ്ങള്‍ക്കും ഈ ഹോര്‍മോണല്‍ അസന്തുലനം കാരണമാകാം. ഇവയും ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നു. ദിവസം ഏഴ് മുതല്‍ എട്ട് മണിക്കൂറില്‍ താഴെ ഉറക്കം ലഭിക്കുന്നവരിലാണ് ഹൃദ്രോഗ സാധ്യത അധികം. ദീര്‍ഘകാലമുള്ള ഉറക്കമില്ലായ്മ താളം തെറ്റിയ ഹൃദയമിടിപ്പിനും കാരണമാകുന്നു. ഉറക്കത്തിന്റെ ദൈര്‍ഘ്യം മാത്രമല്ല ഗുണനിലവാരവും പ്രധാനമാണ്. സ്ലീപ് അപ്നിയ പോലുള്ള പ്രശ്‌നങ്ങള്‍ തുടര്‍ച്ചയായ ഉറക്കത്തെ ബാധിക്കുകയും ഹൈപ്പര്‍ടെന്‍ഷന്‍, പക്ഷാഘാതം, ഹൃദയാഘാതം എന്നിവയ്ക്ക് കാരണമാകുകയും ചെയ്യുന്നു. ഉറങ്ങുന്ന മുറി ഇരുട്ടുള്ളതും ശാന്തവും സൗകര്യപ്രദമായ താപനിലയുള്ളതുമാണെന്ന് ഉറപ്പാക്കുക. മൊബൈല്‍, ടാബ്, ലാപ്‌ടോപ്, ടിവി പോലുള്ള സ്‌ക്രീനുകളില്‍ നിന്നുള്ള വെളിച്ചം ഉറക്കത്തെ നിയന്ത്രിക്കുന്ന മെലടോണിന്‍ ഹോര്‍മോണിന്റെ ഉത്പാദനത്തെ ബാധിക്കും. ഇതിനാല്‍ ഉറക്കത്തിന് ഒരു മണിക്കൂര്‍ മുന്‍പ് ഇവയെല്ലാം മാറ്റി വയ്ക്കാന്‍ ശ്രദ്ധിക്കുക. കാപ്പി, പുകവലി എന്നിവ ഉറക്കത്തെ ബാധിക്കുന്നതിനാല്‍ ഉറങ്ങുന്നതിന് മുന്‍പ് ഇവയെല്ലാം ഒഴിവാക്കുക. നിത്യവും വ്യായാമം ചെയ്യുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. പക്ഷേ, ഉറക്കസമയത്തിന് തൊട്ടുമുന്‍പുള്ള കഠിന വ്യായാമങ്ങള്‍ ഒഴിവാക്കുക.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.64, പൗണ്ട് – 103.94, യൂറോ – 89.32, സ്വിസ് ഫ്രാങ്ക് – 93.53, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 52.95, ബഹറിന്‍ ദിനാര്‍ – 219.19, കുവൈത്ത് ദിനാര്‍ -267.86, ഒമാനി റിയാല്‍ – 214.65, സൗദി റിയാല്‍ – 22.03, യു.എ.ഇ ദിര്‍ഹം – 22.50, ഖത്തര്‍ റിയാല്‍ – 22.70, കനേഡിയന്‍ ഡോളര്‍ – 60.75.