S3 yt cover

*1985 മികച്ച ജനപ്രിയ ഗായകന്‍?* : https://youtu.be/Pfu5gXGf6ko | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/

ഓണത്തിനുള്ള സ്പെഷ്യല്‍ അരിയും കിറ്റ് വിതരണവും ആശങ്കയില്‍. മിക്ക ജില്ലകളിലും ഇ-പോസ് മെഷീനുകള്‍ പ്രവര്‍ത്തനരഹിതമായി. ഓണക്കിറ്റ് വിതരണ പ്രതിസന്ധിക്കൊപ്പം റേഷന്‍ കടകളിലെ ഇ – പോസ് മെഷീന്‍ തകരാറിലായതിനാല്‍ സാധാരണ റേഷന്‍ വിതരണത്തിന് പുറമെ ഓണം സ്പെഷ്യല്‍ അരി വിതരണവും ഓണക്കിറ്റ് വിതരണവും മുടങ്ങുമെന്നാണ് ആശങ്ക. ഓണത്തിന് ഇനി ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ, പത്ത് ശതമാനം കിറ്റ് മാത്രമാണ് ഇതുവരെ വിതരണം ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേരളത്തില്‍ വിലക്കയറ്റമുണ്ടെന്ന് അറിയാത്ത ഏകയാള്‍ മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ദന്തഗോപുരത്തില്‍ നിന്നും മുഖ്യമന്ത്രി താഴെയിറങ്ങി വന്നാല്‍ മാത്രമെ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ സാധിക്കൂവെന്നും കെ.എസ്.ആര്‍.ടി.സിയെ പോലെ സിവില്‍ സപ്ലൈസ് കോര്‍പറേഷനെ സര്‍ക്കാര്‍ ദയാവദത്തിന് വിട്ടുനല്‍കിയിരിക്കുകയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ഓണക്കാലത്ത് വാഹനങ്ങള്‍ പരിശോധന കൂടാതെ കടത്തി വിടുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഓപ്പറേഷന്‍ ട്രഷര്‍ ഹണ്ട് എന്ന പേരിലാണ് അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന.

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ ‘പൊന്‍’ ഓണം*

ഈ ഓണം ശരിക്കും പൊന്നോണമാക്കൂ, പുളിമൂട്ടില്‍ സില്‍ക്‌സിനൊപ്പം. നറുക്കെടുപ്പില്‍ വിജയിക്കുന്ന ഭാഗ്യശാലികള്‍ക്ക് 1001 ഗോള്‍ഡ് കോയിനുകള്‍ സമ്മാനം. ഈ ഓഫര്‍ സെപ്തംബര്‍ 3 വരെ മാത്രം.

*ഓണം കളക്ഷന്‍സ് 299 രൂപ മുതല്‍*

സൈബര്‍ ആക്രമണങ്ങളും ട്രോളുകളും സ്വാഗതം ചെയ്യുന്നുവെന്ന് ചാണ്ടി ഉമ്മന്‍. ജനാധിപത്യത്തില്‍ ചോദ്യം ചെയ്യലുകള്‍ ഉണ്ടാകണമെന്നും വിവാദങ്ങള്‍ക്ക് മറുപടി അര്‍ഹിക്കുന്നില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ 41ാം ഓര്‍മ്മദിനാചരണത്തിനായി ചാണ്ടി ഉമ്മന്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ തിരുവനന്തപുരത്തെത്തിയപ്പോഴാണ് പ്രതികരണം.

കോഴിക്കോട് സ്വദേശിനി ഹര്‍ഷിനയുടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തില്‍ നടപടികളുമായി മുന്നോട്ട് പോകാമെന്ന് പൊലീസിന് നിയമോപദേശം. ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ ആന്‍ഡ് പ്രോസിക്യൂട്ടറാണ് നിയമോപദേശം നല്‍കിയത്. മെഡിക്കല്‍ നെഗ്ലിജന്‍സ് ആക്ട് പ്രകാരമെടുത്ത കേസില്‍ നടപടി തുടരാമെന്നാണ് നിയമോപദേശം.

ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഡോക്ടര്‍മാരെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിക്കാനുള്ള പൊലീസ് നീക്കത്തിനെതിരെ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎ. ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടങ്ങിയത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നാണെന്ന് കാട്ടാന്‍ പൊലീസ് വ്യഗ്രത കാണിക്കുന്നുവെന്ന് കെജിഎംസിടിഎ കുറ്റപ്പെടുത്തി

*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ*

ജീവിതം സുന്ദരമാക്കാന്‍ KSFE ഡയമണ്ട് ചിട്ടികള്‍. ബമ്പര്‍ സമ്മാനം : 25 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍. കൂടാതെ ആയിരം പവന്‍ സ്വര്‍ണ്ണവും.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com , Ph: 0487 – 2332255 , Toll free Helpline: 18004253455*

ഏഴ് രാപ്പകലുകള്‍ നീണ്ടു നില്‍ക്കുന്ന ഓണം വാരാഘോഷത്തിന് ഇന്ന് തലസ്്ഥാനത്ത് തിരിതെളിയും. വൈകിട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിശാഗന്ധിയില്‍ ഓണം വാരാഘോഷം ഉദ്ഘാടനം ചെയ്യും. ഫഹദ് ഫാസില്‍ മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ പ്രശസ്ത നര്‍ത്തകി മല്ലികാ സാരാഭായിയും പങ്കെടുക്കും.

അഞ്ച് മാസമായി പെന്‍ഷന്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് തൂശനില സമരവുമായി കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍. നാട് മുഴുവന്‍ ഓണാഘോഷത്തിലാകുമ്പോള്‍ തങ്ങള്‍ക്ക് മരുന്നിനും ചികിത്സയ്ക്കു പോലും പണമില്ലെന്ന് കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ പറയുന്നു.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകനായ ലിജീഷ് മുല്ലേഴത്ത് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ തടസ ഹര്‍ജി സമര്‍പ്പിച്ച് കേരള ചലച്ചിത്ര അക്കാദമിയും ചെയര്‍മാന്‍ രഞ്ജിത്തും. തങ്ങളുടെ വാദം കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് ആവശ്യപ്പെട്ടാണ് തടസ ഹര്‍ജി. നാളെ കേസ് പരിഗണിക്കാനിരിക്കെയാണ് തടസ ഹര്‍ജി സമര്‍പ്പിച്ചത്.

സംസ്ഥാനത്ത് ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. മൂന്നുമുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ സാധാരണയുള്ളതിനേക്കാള്‍ വര്‍ധനയുണ്ടായേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

തിരുവനന്തപുരം നെടുമങ്ങാട് നവവധുവായ അരുവിക്കര സ്വദേശി രേഷ്മയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സംഭവ സമയത്ത് ഭര്‍ത്താവ് അക്ഷയ് രാജ് വീട്ടിലുണ്ടായിരുന്നില്ലെന്ന് വീട്ടുകാര്‍ പറയുന്നു.

വിക്രം ലാന്‍ഡര്‍ ഇറങ്ങിയ സ്ഥലത്തിന് പേരിടാന്‍ രാജ്യത്തിന് അവകാശമുണ്ടെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്. ചന്ദ്രയാന്‍ 3 ഇറങ്ങിയ ചന്ദ്രനിലെ ദക്ഷിണ ദ്രുവത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവശക്തി എന്ന് പേരിട്ടതില്‍ വിവാദം വേണ്ടെന്നും മുമ്പും പല രാജ്യങ്ങളും ഇത്തരത്തില്‍ നാമകരണം ചെയ്തിട്ടുണ്ടെന്നും സോമനാഥ് പ്രതികരിച്ചു. അതേസമയം ചന്ദ്രനില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ വളരെ വിലപ്പെട്ടതാണെന്നും ലോകത്ത് ആദ്യമായി ലഭിക്കുന്ന ഈ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ ശാസ്ത്രജ്ഞന്മാര്‍ വിശദീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതായി ഗെലോട്ട് വ്യക്തമാക്കി.

ആശയപരമായ സഖ്യമാണ് ഡിഎംകെയും ഇടത് പാര്‍ട്ടികളുമായുള്ളതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഇടതുപക്ഷവുമായുള്ള സഖ്യം തുടരുമെന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായി ഒന്നിച്ച് ബിജെപിയെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിശ്വഹിന്ദു പരിഷത്ത് മഹാക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് നാളെ ഹരിയാനയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ബ്രജ്മണ്ഡല്‍ ജലഘോഷയാത്രക്ക് ജില്ലാഭരണകൂടം അനുമതി നിഷേധിച്ചു. അതേസമയം ജില്ലാ ഭരണ കൂടത്തിന്റെ നിര്‍ദ്ദേശം തള്ളിയ വിശ്വ ഹിന്ദു പരിഷത്ത് മുന്‍ നിശ്ചയിച്ച പോലെ തന്നെ യാത്ര നടത്തുമെന്ന് വ്യക്തമാക്കി. ഇതോടെ നൂഹില്‍ ജില്ലാഭരണകൂടം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

ഉത്തര്‍പ്രദേശിലെ സ്‌കൂളില്‍ സഹപാഠിയെ തല്ലാന്‍ കുട്ടികളോട് ആവശ്യപ്പെട്ട സംഭവത്തില്‍ തനിക്ക് ലജ്ജയില്ലെന്ന് അധ്യാപിക തൃപ്ത ത്യാഗി. വിഷയത്തെ പെരുപ്പിച്ച് കാട്ടുകയാണെന്നും പ്രചരിക്കുന്ന തരത്തിലുള്ള ഉദ്ദേശം തനിക്ക് ഇല്ലായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.

മരുമകളെ ലൈംഗികാതിക്രമത്തില്‍ നിന്നു രക്ഷിക്കാന്‍ ഭര്‍ത്താവിനെ കഴുത്തറുത്ത് കൊന്ന് വീട്ടമ്മ. ഉത്തര്‍പ്രദേശിലെ ബദൗണ്‍ സ്വദേശി തേജേന്ദര്‍ സിങ് (43) നെ ഭാര്യ മിഥിലേഷ് ദേവി (40) യാണ് കൊലപ്പെടുത്തിയത്.

വംശീയ വിദ്വേഷത്തെ തുടര്‍ന്ന് അമേരിക്കയിലെ ഫ്ലോറിഡയില്‍ 20 വയസുകാരന്‍ മൂന്ന് കറുത്ത വര്‍ഗക്കാരെ വെടിവെച്ച് കൊന്ന് സ്വയം ജീവനൊടുക്കി. ജാക്സണ്‍ വില്ലയിലെ കടയിലേക്ക് തോക്കുമായെത്തിയ അക്രമി മൂന്നു പേരെ വെടിവച്ചുകൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കുകയായിരുന്നു.

അമേരിക്കയിലെ മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മിയാമിക്ക് വിജയം. റെഡ് ബുള്‍സിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മിയാമി തകര്‍ത്തത്. അറുപതാം മിനിറ്റില്‍ പകരക്കാരനായിട്ടിറങ്ങിയ അര്‍ജന്റൈന്‍ ഇതിഹാസം ലിയോണല്‍ മെസ്സിക്ക് എംഎല്‍എസ് അരങ്ങേറ്റത്തിലും ഗോള്‍ ലഭിച്ചു. 89 ആം മിനിറ്റിലായിരുന്നു മെസിയുടെ ഗോള്‍.

രാജ്യത്ത് യുപിഐ ലൈറ്റ് മുഖാന്തരം നടത്തുന്ന ഇടപാടുകളുടെ പരിധി വര്‍ദ്ധിപ്പിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഉപഭോക്താക്കള്‍ക്ക് ഇനി മുതല്‍ 500 രൂപ വരെ യുപിഐ ലൈറ്റ് വഴി അയക്കാനാകും. പിന്‍ നമ്പര്‍ എന്റര്‍ ചെയ്യാതെയാണ് ഇത്തരത്തില്‍ 500 രൂപ വരെ അയക്കാന്‍ സാധിക്കുക. ഇന്റര്‍നെറ്റ് കണക്ടിവിറ്റി കുറഞ്ഞതോ, ലഭ്യമല്ലാത്തതോ ആയ സ്ഥലങ്ങളില്‍ യുപിഐ ലൈറ്റ് വാലറ്റുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. ഒരു ദിവസം പരമാവധി 2000 രൂപയാണ് യുപിഐ ലൈറ്റ് വഴി അയക്കാന്‍ സാധിക്കുക. ഇടപാട് പരിധി ഉയര്‍ത്തിയതോടെ, കുറഞ്ഞ മൂല്യമുള്ള ഇടപാടുകള്‍ക്ക് ടു ഫാക്ടര്‍ വെരിഫിക്കേഷന്റെ ആവശ്യകത ഇല്ലാതെ തന്നെ, എളുപ്പത്തിലും വേഗത്തിലും, ഉപയോക്താക്കള്‍ക്ക് 500 രൂപ വരെയുള്ള ഇടപാടുകള്‍ നടത്താന്‍ കഴിയും. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും ആര്‍ബിഐയും ചേര്‍ന്ന് യുപിഐ ലൈറ്റ് അവതരിപ്പിച്ചത്.

ക്യാപ്ഷന്‍ എഡിറ്റ് ചെയ്യാന്‍ സഹായിക്കുന്ന പുതിയ ഫീച്ചറാണ് വാട്സ്ആപ്പ് ഇത്തവണ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്. അയച്ച ഫോട്ടോകള്‍, വീഡിയോകള്‍, ജിഫ്, ഡോക്യുമെന്റുകള്‍ എന്നിവയുടെ ക്യാപ്ഷന്‍ എഡിറ്റ് ചെയ്യാന്‍ ഈ ഫീച്ചര്‍ ഉപഭോക്താക്കളെ അനുവദിക്കുന്നതാണ്. ഇത്തരത്തില്‍ ടെക്സ്റ്റ് സന്ദേശങ്ങള്‍ മാത്രമേ ഉപഭോക്താക്കള്‍ക്ക് എഡിറ്റ് ചെയ്യാന്‍ സാധിക്കുകയുള്ളൂ. വാട്സ്ആപ്പിലെ എഡിറ്റ് മെസേജ് ഫീച്ചറിന് സമാനമായാണ് പുതിയ ഫീച്ചറും പ്രവര്‍ത്തിക്കുക. ഉപഭോക്താക്കള്‍ക്ക് 15 മിനിറ്റിനുള്ളില്‍ ഫോട്ടോയുടെയോ, വീഡിയോയുടെയോ ക്യാപ്ഷന്‍ എഡിറ്റ് ചെയ്യാന്‍ സാധിക്കും. മെസേജില്‍ ടാപ്പ് ചെയ്ത് ‘എഡിറ്റ്’ ബട്ടണില്‍ വീണ്ടും ടാപ്പ് ചെയ്താല്‍ മാത്രമാണ് ക്യാപ്ഷനുകള്‍ എഡിറ്റ് ചെയ്യാന്‍ കഴിയുകയുള്ളൂ. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ഐഒഎസ് പതിപ്പിലെ വാട്സ്ആപ്പില്‍ ‘എഡിറ്റ് മീഡിയ ക്യാപ്ഷന്‍’ ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍, ഈ ഫീച്ചര്‍ ഭൂരിഭാഗം ആളുകള്‍ക്കും ആക്സസ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. വരും ദിവസങ്ങളില്‍ തന്നെ ഫീച്ചര്‍ എല്ലാ ഉപഭോക്താക്കളിലേക്കും എത്തുമെന്നാണ് സൂചന.

നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷം അനൂപ് മേനോന്‍ തിരക്കഥ രചിച്ച് വി. കെ പ്രകാശ് സംവിധാനം ചെയ്ത ‘ബ്യൂട്ടിഫുള്‍’ എന്ന ചിത്രത്തിന്റെ ഒരു രണ്ടാം ഭാഗം ഒരുങ്ങുന്നു. ‘ബ്യൂട്ടിഫുള്‍- 2’ എന്നാണ് ചിത്രത്തിന്റെ പേരായി അനൌണ്‍സ്‌മെന്റ് പോസ്റ്ററില്‍ നല്‍കിയിരിക്കുന്നത്. ഫെയിസ്ബുക്കിലൂടെയാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം അനൂപ് മേനോന്‍ അറിയിച്ചിരിക്കുന്നത്. ബാദുഷ പ്രൊഡക്ഷന്‍സും യെസ് സിനിമ കമ്പനിയും ചേര്‍ന്നാണ് നിര്‍മാണം. ബ്യൂട്ടിഫുള്‍ ആദ്യ ഭാഗത്തിലെ പ്രവര്‍ത്തകര്‍ തന്നെയാണ് സാങ്കേതിക രംഗങ്ങളില്‍ ഇത്തവണയും എത്തുന്നത്. എന്നാല്‍ ഇത്തവണ ജയസൂര്യ ചിത്രത്തില്‍ ഉണ്ടാകില്ല എന്നും കഥാപാത്രത്തിന് യോജിച്ച മറ്റൊരു നടന്‍ എത്തുമെന്നും കുറിപ്പില്‍ പറയുന്നു. 2024 ജനുവരിയോടെ ഷൂട്ടിംഗ് ആരംഭിക്കും. ജയസൂര്യ ആയിരുന്നു ആദ്യ ഭാഗത്തില്‍ സ്റ്റീഫന്‍ ലൂയിസ് എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ജോണ്‍ എന്ന മറ്റൊരു പ്രധാന കഥാപാത്രത്തെ അനൂപ് മേനോന്‍ ആണ് അവതരിപ്പിച്ചത്. മേഘ്ന രാജ് ആണ് ചിത്രത്തില്‍ നായികയായി എത്തിയിരുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ വലിയ ഹിറ്റായി മാറിയിരുന്നു.

സമാന്തയും വിജയ് ദേവരകൊണ്ടയും മുഖ്യവേഷങ്ങളിലെത്തുന്ന ‘ഖുഷി’യിലെ പുതിയ ഗാനം ആസ്വാദകരെ നേടുന്നു. ‘ഒരു പെണ്ണിതാ’ എന്നു തുടങ്ങുന്ന പാട്ടിന് ഹിഷാം അബ്ദുള്‍ വഹാബ് ആണ് ഈണമൊരുക്കിയത്. അരുണ്‍ ഏളാട്ട് വരികള്‍ കുറിച്ച ഗാനം, അന്‍വര്‍ സാദത്തും വിപിന്‍ സേവ്യറും ചേര്‍ന്ന് ആലപിച്ചു. ‘ഒരു പെണ്ണിതാ’ ശ്രദ്ധ നേടിക്കഴിഞ്ഞു. ‘ഖുഷി’യിലെ അഞ്ചാമത്തെ ഗാനമാണിത്. ‘മഹാനടി’ എന്ന ചിത്രത്തിനുശേഷം സമാന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘ഖുഷി’. ‘മജിലി’, ‘ടക്ക് ജഗദീഷ്’ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ ശിവ നിര്‍വാണ ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നു. മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രത്തിന്റെ നിര്‍മാണം. ജയറാം, സച്ചിന്‍ ഖേദേക്കര്‍, മുരളി ശര്‍മ ലക്ഷ്മി, അലി, രോഹിണി, വെണ്ണേല കിഷോര്‍, രാഹുല്‍ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാര്‍ എന്നിവരും ‘ഖുഷി’യില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സെപ്റ്റംബര്‍ 1 ന് ചിത്രം തിയറ്ററുകളില്‍ എത്തും.

ഇന്ത്യന്‍ വിപണിയില്‍ കരിസ്മ എക്‌സ്എംആര്‍ ലോഞ്ച് ചെയ്യാനുള്ള ഒരുക്കത്തിലാണ് ഹീറോ മോട്ടോകോര്‍പ്പ്. ഇതിന് മുമ്പ് കമ്പനി ഇപ്പോള്‍ ഹീറോ ഗ്ലാമറിന്റെ പുതുക്കിയ പതിപ്പ് രാജ്യത്ത് അവതരിപ്പിച്ചു. 2023 ഹീറോ ഗ്ലാമര്‍ 125 സിസി ഡ്രം, ഡിസ്‌ക് എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ് . യഥാക്രമം 82,348 രൂപയും 86,348 രൂപയുമാണ് ഇവയുടെ ദില്ലി എക്സ്-ഷോറൂം വില. 2023 ഹീറോ ഗ്ലാമര്‍ 125 സിസി കാന്‍ഡി ബ്ലേസിംഗ് റെഡ്, ടെക്നോ ബ്ലൂ-ബ്ലാക്ക്, സ്പോര്‍ട്സ് റെഡ്-ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. പൂര്‍ണ്ണ ഡിജിറ്റല്‍ ക്ലസ്റ്റര്‍, തത്സമയ മൈലേജ് ഇന്‍ഡിക്കേറ്റര്‍, കുറഞ്ഞ ഇന്ധന സൂചകം, സംയോജിത യുഎസ്ബി ചാര്‍ജര്‍ എന്നിവയുമായാണ് പുതിയ ഗ്ലാമര്‍ വരുന്നത്. 7500 ആര്‍പിഎമ്മില്‍ 7.97 കിലോവാട്ടും 6000 ആര്‍പിഎമ്മില്‍ 10.6 എന്‍എം പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന ഒബിഡി2-ഇ20 കംപ്ലയിന്റ് 125 സിസി എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. 63 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് മോട്ടോര്‍സൈക്കിള്‍ വാഗ്ദാനം ചെയ്യുന്നത്.

ജീവലോകത്തിന്റെ വൈവിധ്യങ്ങളിലൂടെ മനു എന്ന കുസൃതി നടത്തുന്ന വിസ്മയയാത്ര. ഉറുമ്പും പല്ലിയും പാറ്റയും ഒച്ചും അട്ടയുമെല്ലാം ഇവിടെ കുട്ടികളുടെ കൂട്ടുകാരാകുന്നു. മനുഷ്യനു മാത്രമല്ല, പുല്ലിനും പുഴുവിനും ഉറുമ്പിനും പഴുതാരയ്ക്കും കൂടി അവകാശപ്പെട്ടതാണ് ഈ ലോകമെന്ന തിരിച്ചറിവിലേക്ക് കുട്ടികളെ നയിക്കുന്ന നോവല്‍. കുട്ടികള്‍ക്കുവേണ്ടിയുള്ള രാജീവ് ശിവശങ്കറിന്റെ ആദ്യ രചന. ‘ലല്ലു അങ്കിളിന്റെ കുസൃതികള്‍’. ഡിസി ബുക്സ്. വില 198 രൂപ.

കറുവപ്പട്ട പ്രോസ്റ്റേറ്റ് കാന്‍സര്‍ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് പഠനം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്റെ പഠനത്തിലാണ് ഈ കണ്ടെത്തല്‍. കറുവപ്പട്ടയിലെ പ്രധാന ഘടകങ്ങളായ സിന്നമാല്‍ഡിഹൈഡും പ്രോസയാനിഡിന്‍ ബി 2 എന്നിവയാണ് കാന്‍സര്‍ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. എലികളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഇത് പ്രാരംഭ ഘട്ടത്തിലുള്ള പ്രോസ്റ്റേറ്റ് കാന്‍സറിനെ തടയുന്നതായി എന്‍ഐഎന്‍ കണ്ടെത്തി. ‘കറുവപ്പട്ടയുടെ കീമോപ്രിവെന്റീവ് ഇഫക്റ്റും അതിന്റെ ബയോ ആക്റ്റീവ് സംയുക്തങ്ങളും എന്ന തലക്കെട്ട് നല്‍കി അന്തര്‍ദേശീയ പിയര്‍ റിവ്യൂഡ് ജേണലായ ‘കാന്‍സര്‍ പ്രിവന്‍ഷന്‍ റിസര്‍ച്ചില്‍’ പഠനം പ്രസിദ്ധീകരിച്ചു. കറുവപ്പട്ടയുടെ ബയോ ആക്റ്റീവ് സംയുക്തങ്ങളുടെയും കീമോപ്രിവന്റീവ് ഫലപ്രാപ്തി വിലയിരുത്തുന്നതിനാണ് പഠനം ലക്ഷ്യമിട്ടത്. കറുവപ്പട്ടയ്ക്കും അതിന്റെ സജീവ ഘടകങ്ങള്‍ക്കും ഓക്സിഡേറ്റീവ് സമ്മര്‍ദ്ദം ലഘൂകരിക്കാനും പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ കാന്‍സര്‍ കോശങ്ങളുടെ വ്യാപനം കുറയ്ക്കാനും കഴിയുമെന്ന് പഠനത്തില്‍ നിരീക്ഷിച്ചു. അസ്ഥി ധാതുക്കളുടെ ഉള്ളടക്കത്തിലും ഈ എലികളിലെ അസ്ഥികളുടെ ശോഷണം കുറയുന്നതും നിരീക്ഷിച്ചു. ലോകമെമ്പാടുമുള്ള മരണത്തിന്റെ പ്രധാന കാരണമായ ഹൃദ്രോഗസാധ്യത കുറയ്ക്കുന്നതുമായി കറുവപ്പട്ട ബന്ധപ്പെട്ടിരിക്കുന്നുവെന്നും പഠനത്തില്‍ പറയുന്നു. ആര്‍ത്തവ വേദനയെ നേരിടാന്‍ കറുവപ്പട്ട വെള്ളം സഹായിക്കുന്നതായി നാഷണല്‍ സെന്റര്‍ ഫോര്‍ ബയോടെക്നോളജി ഇന്‍ഫര്‍മേഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. എല്ലാ ദിവസവും ഒരു കപ്പ് ചെറുചൂടുള്ള കറുവപ്പട്ട വെള്ളം ആര്‍ത്തവ വേദനയുടെ ഫലങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *