Franko 3 yt cover 1

*1985ലെ മികച്ച ജനപ്രിയ നടി? *ഓപ്ഷനുകള്‍ കാണാന്‍ : https://youtu.be/c9opkKF4Xco | വോട്ട് രേഖപ്പെടുത്താന്‍ : https://dailynewslive.in/polls/*

മുന്‍മന്ത്രി എ.സി മൊയ്തീന്‍ എംഎല്‍എയുടെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ്. സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന മൊയ്തീന്റെ വടക്കാഞ്ചേരി തെക്കുംകരയിലെ വീട്ടില്‍ പന്ത്രണ്ടംഗ സംഘമാണ് പരിശോധന നടത്തുന്നത്. റെയ്ഡിനിടെ മൊയ്തീന്റെ വീട്ടിലേക്കു മാര്‍ച്ച് നടത്തിയ യുഡിഎഫ് പ്രവര്‍ത്തകരെ സിപിഎം പ്രവര്‍ത്തകര്‍ അടിച്ചോടിച്ചു. കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസിലാണ് പരിശോധനയെന്നാണു റിപ്പോര്‍ട്ട്.

വധശ്രമക്കേസില്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്ത കേരള ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. കേസ് വീണ്ടും പരിഗണിച്ച് ആറാഴ്ചയ്ക്കുള്ളില്‍ വിധി പ്രസ്താവിക്കാന്‍ സുപ്രീം കോടതി ഹൈക്കോടതിക്കു നിര്‍ദേശം നല്‍കി. ഹൈക്കോടതി വിധി വരുന്നതുവരെ എംപിയായി തുടരാമെന്നും സുപ്രീം കോടതി.

മലപ്പുറം തുവ്വൂര്‍ സുജിത കൊലക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് വിഷ്ണു അടക്കം അഞ്ചു പേര്‍ അറസ്റ്റില്‍. വിഷ്ണുവിന്റെ അച്ഛന്‍ കുഞ്ഞുണ്ണി, വിഷ്ണുവിന്റെ സഹോദരങ്ങളായ വൈശാഖ്, ജിത്തു, വിഷ്ണുവിന്റെ സുഹൃത്ത് ഷിഫാന്‍ എന്നിവരാണ് അറസ്റ്റിലായത്. പള്ളിപ്പറമ്പത്ത് മാങ്കുത്ത് മനോജിന്റെ ഭാര്യ സുജിത എന്ന മുപ്പത്തഞ്ചുകാരിയുടെ ആഭരണങ്ങള്‍ കവരാനാണു കൊലപാതകം നടത്തിയതെന്നു പോലീസ് പറഞ്ഞു. വിഷ്ണുവിന്റെ വീട്ടുവളപ്പിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. കൃഷിഭവനില്‍ ജോലി ചെയ്തിരുന്ന സുജിതയെ ഈ മാസം 11 മുതല്‍ കാണാനില്ലായിരുന്നു. സുജിതയെ ‘കണ്ടെത്താന്‍’ വിഷ്ണു പോലീസ് സ്റ്റേഷന്‍ മാര്‍ച്ചിനു നേതൃത്വം നല്‍കിയിരുന്നു.

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ ‘പൊന്‍’ ഓണം*

ഈ ഓണം ശരിക്കും പൊന്നോണമാക്കൂ, പുളിമൂട്ടില്‍ സില്‍ക്‌സിനൊപ്പം. നറുക്കെടുപ്പില്‍ വിജയിക്കുന്ന ഭാഗ്യശാലികള്‍ക്ക് 1001 ഗോള്‍ഡ് കോയിനുകള്‍ സമ്മാനം. ഈ ഓഫര്‍ സെപ്തംബര്‍ 3 വരെ മാത്രം.

*ഓണം കളക്ഷന്‍സ് 299 രൂപ മുതല്‍*

റേഷന്‍ കടകള്‍ തിരുവോണം മുതല്‍ മൂന്നു ദിവസം തുറക്കില്ല. തിരുവോണ ദിവസമായ ഓഗസ്റ്റ് 29 മുതല്‍ 31 വരെ കടകള്‍ക്ക് അവധിയായിരിക്കും. ഓഗസ്റ്റ് 27 ഞായറാഴ്ചയും ഉത്രാട ദിനമായ ഓഗസ്റ്റ് 28 നും റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും.

ഉമ്മന്‍ ചാണ്ടിക്ക് അനുകൂലമായി സംസാരിച്ചതിന്റെ പേരില്‍ മൃഗസരംക്ഷണവകുപ്പിലെ ജീവനക്കാരി പുതുപ്പള്ളി സ്വദേശിനി സതിയമ്മയെ പിരിച്ചുവിട്ടെന്ന് ആക്ഷേപം. എന്നാല്‍ ആള്‍മാറാട്ടം നടത്തി ജോലി ചെയ്തെന്ന പരാതിയിലാണു സതിയമ്മയെ പുറത്താക്കിയതെന്ന് മന്ത്രി ചിഞ്ചുറാണി. ജിജി എന്ന താത്കാലിക ജീവനക്കാരിക്കു പകരക്കാരിയായാണ് സതിയമ്മ ജോലി ചെയ്തിരുന്നത്. മന്ത്രി പറഞ്ഞു. ജോലി ചെയ്യാത്തയാളെ എങ്ങനെ പിരിച്ചുവിടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ചോദിച്ചു.

തിരുവനന്തപരുത്ത് കെഎസ്ആര്‍ടിസിക്ക് 113 ബസുകള്‍ കൂടി വാങ്ങും. ഇതിനായി 104 കോടി രൂപ ചെലവാക്കും. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി യാത്രക്കാര്‍ക്കു ബസ് സൗകര്യം ലഭ്യമാക്കാനാണ് കൂടുതല്‍ ബസുകള്‍. സ്മാര്‍ട്ട് സിറ്റിയുടെ മാര്‍ഗദര്‍ശി ആപ്പ് മന്ത്രി എം.ബി. രാജേഷ് പുറത്തിറക്കി. ബസ് ട്രാക്കിംഗ്, അടുത്തുള്ള ബസ് സ്റ്റോപ്പുകള്‍ തുടങ്ങിയവ മൊബൈല്‍ ഫോണില്‍ അറിയാനാവുന്ന ആപ്പാണു പുറത്തിറക്കിയത്.

*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ*

ജീവിതം സുന്ദരമാക്കാന്‍ KSFE ഡയമണ്ട് ചിട്ടികള്‍. ബമ്പര്‍ സമ്മാനം : 25 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍. കൂടാതെ ആയിരം പവന്‍ സ്വര്‍ണ്ണവും.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com , Ph: 0487 – 2332255 , Toll free Helpline: 18004253455*

കേരളത്തിനെതിരേ കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയെന്ന ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ വിമര്‍ശനം വിഘടനവാദികളുടേതിന് സമാനമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്നു സൂചനയുമായി കെ.മുരളീധരന്‍ എംപി. കെ. കരുണാകരന്റെ സ്മാരകം നിര്‍മിക്കാന്‍ ശ്രദ്ധിക്കേണ്ടതിനാല്‍ പൊതുപ്രവര്‍ത്തനത്തില്‍നിന്ന് കുറച്ചുകാലം മാറിനില്‍ക്കുകയാണെന്നാണ് മുരളീധരന്‍ കോഴിക്കോട്ട് പറഞ്ഞത്.

മരിച്ച് കല്ലറയില്‍ സംസ്‌കരിച്ചയാള്‍ ഒരാഴ്ചക്കുശേഷം തിരിച്ചുവന്നു. ആലുവ ചുണങ്ങം വേലിയിലെ ആന്റണി ഔപ്പാടനാണ് തിരിച്ചെത്തിയത്. ബന്ധുക്കള്‍ മാത്രമല്ല, പോലീസും ഞെട്ടിയിരിക്കുകയാണ്. ബന്ധുക്കള്‍ ആളു മാറി സംസ്‌കരിച്ച ആള്‍ ആരെന്നു തെരയുകയാണ് പൊലീസ്.

അരിക്കൊമ്പന്റെ പേരില്‍ പുതുപ്പള്ളിയില്‍ ഒരു സ്ഥാനാര്‍ത്ഥി. സ്വതന്ത്ര സ്ഥാനാര്‍ത്ഥി മൂവാറ്റുപുഴ സ്വദേശി ദേവദാസാണ് അരിക്കൊമ്പനെ തിരികെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടു പ്രചാരണം നടത്തുന്നത്.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

കോഴിക്കോട് മുക്കത്ത് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചയാള്‍ തൂങ്ങിമരിച്ചു. സ്വന്തം ഹോട്ടലില്‍ ഭാര്യ ജമീലയെ വെട്ടി പരിക്കേപ്പിച്ച മുസ്തഫയാണ് മരിച്ചത്.

കാഞ്ഞങ്ങാട് രാജധാനി എക്സ്പ്രസിനുനേരെ കല്ലെറിഞ്ഞ സംഭവത്തില്‍ അന്‍പതോളം പേരെ ഹൊസ്ദുര്‍ഗ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്.

പത്തനംതിട്ട എഴുമറ്റൂരില്‍ കോടതി ഒഴിപ്പിച്ച സിപിഐ പാര്‍ട്ടി ഓഫീസിന്റെ പൂട്ടു തകര്‍ത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ അകത്തു കയറി. വാടക നല്‍കാത്തതിനാല്‍ 2021 ല്‍ നല്‍കിയ കേസില്‍ കോടതി വിധിയനുസരിച്ച് ഇന്നലെയാണ് കോടതി ഉത്തരവ് പതിച്ച് ഓഫീസ് താഴിട്ടു പൂട്ടിയത്. വീണ്ടും പോലീസിനേയും കോടതിയേയും സമീപിക്കുമെന്നു സ്ഥലമുടമ.

കണ്ണൂര്‍ ധര്‍മ്മശാലയില്‍ ദേശീയ പാത പ്രവൃത്തിക്കിടെ മണ്ണുമാന്തി യന്ത്രം തട്ടി തൊഴിലാളി മരിച്ചു. ഒഡിഷ സ്വദേശി വൈകുണ്ഠ സേഠിയാണ് മരിച്ചത്.

കണ്ണൂരില്‍ യുവാവ് ട്രെയിനില്‍നിന്നു വീണു മരിച്ചു. പുതിയങ്ങാടി സ്വദേശി പി.കെ. ഫവാസ് ആണ് മരിച്ചത്. 27 വയസായിരുന്നു.

എന്റഫോഴ്സ്മെന്റ് സ്വയം നിയമവും കോടതിയും ചമയരുതെന്നു സുപ്രീം കോടതി. ഛത്തീസ്ഗഡിലെ മദ്യ സിന്‍ഡിക്കേറ്റ് കേസില്‍ തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ കോടതി ഉത്തരവിട്ടു. രണ്ടായിരം കോടി രൂപയുടെ മദ്യകുംഭകോണ കേസില്‍ പ്രതികളായ രണ്ട് ഉദ്യോഗസ്ഥരുടെ അറസ്റ്റ് സുപ്രീ കോടതി തടഞ്ഞിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരേ വ്യാജ ഹോളോഗ്രാം നിര്‍മ്മിച്ചെന്ന് ആരോപിച്ച് യുപി പൊലീസിനെക്കൊണ്ടു വേറെ കേസെടുപ്പിച്ച് അറസ്റ്റു ചെയ്യാന്‍ നീക്കം ആരംഭിച്ചിരിക്കേയാണ് സുപ്രീം കോടതിയുടെ ഇടപെടല്‍.

നാസികില്‍ ഉള്ളി വ്യാപാരികളുടെ സമരം രണ്ടാം ദിവസവും തുടരുന്നു. കയറ്റുമതി തീരുവ പിന്‍വലിക്കുന്നതു വരെ സമരം തുടരുമെന്ന് വ്യാപാരികളും കര്‍ഷകരും മുന്നറിയിപ്പു നല്‍കി.

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കടലില്‍ ശ്രീലങ്കന്‍ കടല്‍കൊള്ളക്കാര്‍ ആക്രമിച്ചു. തമിഴ്നാട് നാഗപട്ടണത്തുനിന്നുള്ള മത്സ്യത്തൊഴിലാളികളെയാണ് ആക്രമിച്ചത്.

സിപിഐഎമ്മിന്റെ ഡല്‍ഹിയിലെ സുര്‍ജിത്ത് ഭവനില്‍ പാര്‍ട്ടി ക്ലാസ് അടക്കം എന്തു യോഗം നടത്താനും ഡല്‍ഹി പൊലീസിന്റെ വിലക്ക്. ജി 20 ഉച്ചകോടിക്കു ബദലായി വി 20 പരിപാടി നടത്തിയതു കഴിഞ്ഞ ദിവസം വിലക്കിയിരുന്നു.. പരിപാടികള്‍ക്കു പൊലീസിന്റെ അനുമതി വേണമെന്നു ഹൈക്കോടതി ഉത്തരവുണ്ടെന്നാണു പോലീസ് പറയുന്നത്.

മുംബൈ രത്നഗിരിയിലെ ബീച്ചുകളിലേക്ക് ഹാഷിഷ് പാക്കറ്റുകള്‍ ഒഴുകിയെത്തി. മഹാരാഷ്ട്രയിലെ ഏഴു ബീച്ചുകളില്‍ നിന്നായി 250 കിലോ ഹാഷിഷാണു തീരത്തേക്ക് ഒഴുകിയെത്തിയത്.

രാജ്യത്തെ പ്രമുഖ ബാങ്ക് – ഇതര ധനകാര്യ കമ്പനിയായ ഇന്‍ഡെല്‍ മണി നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 21 കോടി രൂപയുടെ റെക്കോഡ് ലാഭം നേടി. മുന്‍ പാദത്തേക്കാള്‍ 63 ശതമാനമാണ് വളര്‍ച്ച. കമ്പനിയുടെ വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 74 ശതമാനം ഉയര്‍ന്നു.കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തികള്‍ മുന്‍ വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 61 ശതമാനം വര്‍ധിച്ച് 1,294.44 കോടി രൂപയായി. പ്രതിവര്‍ഷ വായ്പാ വിതരണ നിരക്കില്‍ 40 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 2024 സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ 850.64 കോടി രൂപയുടെ വായ്പകളാണ് നല്‍കിയത്. ഇതില്‍ 92 ശതമാനവും സ്വര്‍ണ വായ്പയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനി പുറത്തിറക്കിയ കടപ്പത്രങ്ങളുടെ മൂന്നാം ഘട്ടം 188 ശതമാനം സബ്സ്‌ക്രൈബ് ചെയ്യപ്പെട്ടു. 2024 സാമ്പത്തിക വര്‍ഷം മധ്യപ്രദേശ്, രാജസ്ഥാന്‍, ഡെല്‍ഹി, ഗുജറാത്ത് എന്നീ നാലു സംസ്ഥാനങ്ങളിലായി 100 ലേറെ പുതിയ ശാഖകള്‍ തുടങ്ങാന്‍ ഇന്‍ഡെല്‍ മണി പദ്ധതിയിടുന്നു.

ഉപഭോക്താക്കളുടെ കൊഴിഞ്ഞുപോക്കിനിടയിലും ത്രെഡ്സിന്റെ വെബ് വേര്‍ഷന്‍ അടുത്ത ആഴ്ച പുറത്തിറക്കാന്‍ സാധ്യത. ഇത് സംബന്ധിച്ചുള്ള അറിയിപ്പുകള്‍ മെറ്റ പങ്കുവെച്ചിട്ടുണ്ട്. എക്സുമായി മത്സരിക്കാന്‍ ത്രെഡ്സില്‍ നിരവധി ഫീച്ചറുകള്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് മെറ്റ സൂചനകള്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വെബ് വേര്‍ഷന്‍ പുറത്തിറക്കുന്നത്. അതേസമയം, വെബ് വേര്‍ഷനൊപ്പം പുതിയ ഫീച്ചറും അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. നിലവില്‍, യൂസര്‍നെയിം ഉപയോഗിച്ച് മാത്രമാണ് ത്രെഡ്സില്‍ സെര്‍ച്ച് ചെയ്യാന്‍ സാധിക്കുക. ഇത് കൂടുതല്‍ മെച്ചപ്പെട്ടതാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. അതിനായി സെര്‍ച്ച് ഫീച്ചറിന്റെ സാധ്യതകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതാണ്. ഒന്നര മാസം മുന്‍പാണ് മെറ്റ ത്രെഡ്സ് പ്ലാറ്റ്ഫോം അവതരിപ്പിച്ചത്. ഇന്‍സ്റ്റഗ്രാമുമായി സംയോജിപ്പിച്ച രീതിയിലാണ് പ്രവര്‍ത്തനം. ത്രെഡ്സ് പുറത്തിറക്കി മണിക്കൂറുകള്‍ക്കകം 10 കോടിയിലധികം ആളുകളാണ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, ദിവസങ്ങള്‍ കഴിഞ്ഞതോടെ സജീവ ഉപഭോക്താക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഇതിനെ തുടര്‍ന്നാണ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചത്.

നിവിന്‍ പോളിയുടെ ഓണച്ചിത്രം ‘രാമചന്ദ്ര ബോസ് ആന്‍ഡ് കോ’ ട്രെയിലര്‍ എത്തി. ആക്ഷനും കോമഡിയുമൊക്കെ ചേര്‍ന്ന എന്റര്‍ടെയ്നര്‍ തന്നെയാകും ചിത്രമെന്ന സൂചന ട്രെയിലര്‍ നല്‍കുന്നു. എ പ്രവാസി ഹീസ്റ്റ് എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത് ഹനീഫ് അദേനി ആണ്. വിനയ് ഫോര്‍ട്ട്, ജാഫര്‍ ഇടുക്കി, മമിത ബൈജു, ആര്‍ഷ, വിജിലേഷ് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. നിവിന്‍ പോളിയുടെ മുഴുനീള എന്റര്‍ടെയ്നറായിരിക്കും രാമചന്ദ്ര ബോസ് ആന്‍ഡ് കോ. ഹനീഫ് അദേനിയാണ് സംവിധാനം. മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്ചേഴ്‌സും ചേര്‍ന്നാണ് നിര്‍മാണം. യുഎഇയിലും കേരളത്തിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്.

ജോജു ജോര്‍ജ് നായകനാകുന്ന പുതിയ ചിത്രം ‘പുലിമട’യിലെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടു. എ കെ സാജനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എ കെ സാജന്റേതാണ് തിരക്കഥയും. ഇഷാന്‍ ദേവിന്റെ സംഗീത സംവിധാനത്തിലുള്ള ചിത്രത്തിനായി റഫീഖ് അഹമ്മദ് എഴുതി ദീപ് കുമാര്‍ ആലപിച്ച ‘അരികിലൊന്നു വന്നാല്‍’എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ജോജുവിന്റെ ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായി എത്തുന്ന ‘പുലിമട’യില്‍ ഐശ്വര്യ രാജേഷാണ് നായിക. വേണുവാണ് ‘പുലിമട’യുടെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ചിത്രത്തില്‍ നായികയായി ലിജോമോളും ഉണ്ട്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ വയനാടായിരുന്നു. ഒരു ഷെഡ്യൂളില്‍ തന്നെ 60 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ബിഗ് ബഡ്ജറ്റ് ചിത്രമാണ് ‘പുലിമട’. ബാലചന്ദ്രമേനോന്‍, ചെമ്പന്‍ വിനോദ്, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ജിയോ ബേബി,അബു സലിം, സോന നായര്‍, കൃഷ്ണ പ്രഭ, പൗളി വിത്സന്‍, ഷിബില തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പൊലീസ് കോണ്‍സ്റ്റബിളായ ‘വിന്‍സന്റ് സ്‌കറി’യയുടെ (ജോജു ജോര്‍ജ് ) വിവാഹവും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളും അത് അയാളുടെ സ്വഭാവത്തിലും ജീവിതത്തിലും വരുത്തുന്ന മാറ്റങ്ങളുമാണ് ‘പുലിമട’യിലൂടെ പ്രേക്ഷകനു മുന്നിലെത്തുന്നത്.

ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ് പ്രത്യേക പതിപ്പായ എ77 പുറത്തിറക്കുന്നു. ചന്ദ്രയാന്‍-3-നോടുള്ള ആദരസൂചകമായി എഫ് 77 സ്പേസ് എഡിഷന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ സ്‌പെഷ്യല്‍ എഡിഷന്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ എക്‌സ്-ഷോറൂം വില 5.60 ലക്ഷം രൂപയാണ്. ഈ പുതിയ മോഡലിലൂടെ ഇന്ത്യയുടെ ബഹിരാകാശ ശാസ്ത്രലോകത്തെ ആദരിക്കുന്നതായി ഇവി സ്റ്റാര്‍ട്ടപ്പ് കമ്പനി പറയുന്നു. ബോഡിയിലുടനീളം വിശാലമായ എയ്‌റോസ്‌പേസ്-ഗ്രേഡ് മെറ്റീരിയലുകള്‍ കൊണ്ട് സജ്ജീകരിച്ചിട്ടുണ്ടെന്ന് കമ്പനി പറയുന്നു. അതുകൊണ്ടുതന്നെ മോഡലിന്റെ സ്റ്റാന്‍ഡേര്‍ഡ് പതിപ്പിനേക്കാള്‍ വളരെ ഉയര്‍ന്ന വിലയാണ് ലഭിക്കുന്നത്. അള്‍ട്രാവയലറ്റിന്റെ സ്റ്റാന്‍ഡേര്‍ഡ് മോഡലിന് 3.80 ലക്ഷം രൂപയാണ് വില. അതേസമയം റീകണ്‍ പതിപ്പിന് 4.50 ലക്ഷം രൂപ എക്സ്ഷോറൂം വിലയായി മുടക്കണം. എ77 സ്പേസ് എഡിഷന്റെ വരവോടെ അള്‍ട്രാവയലറ്റ് പെര്‍ഫോമന്‍സ് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ പുതിയ ചവിട്ടുപടികള്‍ സ്ഥാപിക്കുകയാണ്. എഫ്77 സ്‌പേസ് എഡിഷന്റെ ബുക്കിംഗ് ഓഗസ്റ്റ് 22 വൈകുന്നേരം ഔദ്യോഗിക വെബ്‌സൈറ്റില്‍ തുറക്കും. ബൈക്കിന്റെ 10 യൂണിറ്റുകള്‍ മാത്രമായിരിക്കും നിര്‍മ്മിക്കുക. മലയാളത്തിന്റെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന് നിക്ഷേപമുള്ള ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളാണ് അള്‍ട്രാവയലറ്റ്.

പരിസ്ഥിതിയെക്കുറിച്ചുള്ള മാധവ് ഗാഡ്ഗിലിന്റെ ഉള്‍ക്കാഴ്ചകള്‍, പ്രവര്‍ത്തനങ്ങളിലുള്ള ഉത്സാഹം, ജനങ്ങളുടെ ഉപജീവനം മെച്ചപ്പെടുത്തുന്നതിലുള്ള പ്രതിബദ്ധത, അതോടൊപ്പം, ചുറ്റുമുള്ള പാരിസ്ഥിതികാവസ്ഥയുടെ സുസ്ഥിരതയെക്കുറിച്ചുള്ള ഉത്കണ്ഠ എന്നിവ ഈ പുസ്തകത്തില്‍ സ്പഷ്ടമാണ്. മാനുഷികമുഖമുള്ള ഒരു പരിസ്ഥിതിശാസ്ത്രബോധം ഈ പുസ്തകം മുന്നോട്ടുവെക്കുന്നു. കഴിഞ്ഞ ഏഴു ദശാബ്ദത്തിലെ മാധവിന്റെ ജീവിതത്തെയും കര്‍മ്മമണ്ഡലത്തെയും ഈ പുസ്തകം നമുക്കു പരിചയപ്പെടുത്തുന്നു. മാധവ് ഗാഡ്ഗിലിന്റെ ആത്മകഥ. ‘പശ്ചിമഘട്ടം ഒരു പ്രണയകഥ’. മാതൃഭൂമി. വില 549 രൂപ.

പല്ലുകളുടെ ആരോഗ്യത്തിന് ഏറെ പ്രാധാന്യം നല്‍കുന്നവരാണ് ഭൂരിഭാഗം ആളുകളും. മോണയുടെയും പല്ലിന്റെയും ആരോഗ്യത്തിനായി നാം പലകാര്യങ്ങളും ചെയ്യാറുമുണ്ട്. ഇത്തരത്തില്‍ ചില പഴങ്ങള്‍ കഴിക്കുന്നത് നമ്മുടെ പല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. വാഴപ്പഴത്തില്‍ നാരുകള്‍, വിറ്റാമിന്‍ ബി6, മാംഗനീസ് തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് വായിലെ വിഷാംശം ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ബ്രഷ് ചെയ്യുന്നതിന് മുമ്പ് വാഴപ്പഴത്തിന്റെ തൊലി ഏകദേശം രണ്ട് മിനുട്ട് പല്ലില്‍ തേയ്ക്കുക. ഇത് പല്ലിലെ മഞ്ഞ നിറം മാറാന്‍ സഹായിക്കും. ഉമിനീര്‍ ഉണ്ടാക്കാന്‍ സഹായിക്കുന്ന മാലിക് ആസിഡ് ആപ്പിളില്‍ അടങ്ങിയിട്ടുണ്ട്. ഈ ഉമിനീര്‍ പല്ലുകള്‍ വെളുപ്പിക്കാന്‍ സഹായിക്കുന്നു. ആപ്പിള്‍ കഴിക്കുന്നത് പല്ലുകള്‍ വൃത്തിയാക്കാനും വായ് നാറ്റത്തെ ചെറുക്കാനും സഹായിക്കും. ഓറഞ്ച്, പൈനാപ്പിള്‍ തുടങ്ങിയ പഴങ്ങള്‍ കഴിക്കുന്നത് വായില്‍ കൂടുതല്‍ ഉമിനീര്‍ ഉത്പാദിപ്പിക്കാന്‍ ഇടയാക്കും. ഇത് പല്ലുകള്‍ സ്വാഭാവികമായി വൃത്തിയാക്കുന്നു. സ്ട്രോബെറിയില്‍ മാലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് പല്ലുകള്‍ വെളുപ്പിക്കാന്‍ സഹായിക്കുന്നു. വായ്ക്കുള്ളിലെ ബാക്ടീരിയകളെ അകറ്റാന്‍ സഹായിക്കുന്ന നാരുകളും സ്ട്രോബെറിയില്‍ അടങ്ങിയിട്ടുണ്ട്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.98, പൗണ്ട് – 106.16, യൂറോ – 90.65, സ്വിസ് ഫ്രാങ്ക് – 94.60, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.45, ബഹറിന്‍ ദിനാര്‍ – 220.15, കുവൈത്ത് ദിനാര്‍ -269.43, ഒമാനി റിയാല്‍ – 215.56, സൗദി റിയാല്‍ – 22.13, യു.എ.ഇ ദിര്‍ഹം – 22.59, ഖത്തര്‍ റിയാല്‍ – 22.79, കനേഡിയന്‍ ഡോളര്‍ – 61.33.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *