*1985ലെ മികച്ച ജനപ്രിയ നടന്‍? ഓപ്ഷനുകള്‍ കാണാന്‍ : https://youtu.be/gzNfzmSoq9k | വോട്ട് രേഖപ്പെടുത്താന്‍ : https://dailynewslive.in/polls/*
◾കൈതോലപ്പായയില്‍ കടത്തിയ പണത്തില്‍ പ്രമുഖ കരിമണല്‍ വ്യവസായി ശശിധരന്‍ കര്‍ത്തയുടെ പണവും ഉണ്ടായിരുന്നുവെന്ന ആരോപണമായി ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്‍. പുതിയ ഫേസ് ബുക്ക് പോസ്റ്റിലാണ് ശക്തിധരന്‍ ഈ ആരോപണം ഉന്നയിക്കുന്നത്. മന്ത്രി പി.രാജീവിനെ ശക്തമായി വിമര്‍ശിക്കുന്ന ഈ പോസ്റ്റില്‍ പണം വാങ്ങിയത് ദേശാഭിമാനി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ വേണുഗോപാലാണെന്നും അദ്ദേഹം പറയുന്നു.
◾ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയില്‍, സൂക്ഷ്മപരിശോധന കഴിഞ്ഞപ്പോള്‍ മത്സരരംഗത്ത് ഏഴ് പേര്‍. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികളുടെ സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം എഎപി സ്ഥാനാര്‍ത്ഥിയുടേയും മൂന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെയും പത്രികകള്‍ അംഗീകരിച്ചു.
◾മുട്ടില്‍ മരംമുറിക്കേസിന്റെ അന്വേഷണ സ്ഥാനത്തു നിന്നും മാറ്റണമെന്നാവശ്യപ്പെട്ടു താനൂര്‍ ഡിവൈഎസ്പി വി.വി.ബെന്നി. ഇക്കാര്യം ആവശ്യപ്പെട്ട് ബെന്നി ഡിജിപിക്ക് കത്ത് നല്‍കി. കേസിലെ പ്രതികള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും കത്തില്‍ പറയുന്നു. മുട്ടില്‍ മരംമുറിക്കേസിലെ പ്രതികളായ അഗസ്റ്റിന്‍ സഹോദരങ്ങളെ അറസ്റ്റ് ചെയ്തത് ബെന്നിയായിരുന്നു.
*പുളിമൂട്ടില്‍ സില്‍ക്‌സില്‍ ‘പൊന്‍’ ഓണം*
ഈ ഓണം ശരിക്കും പൊന്നോണമാക്കൂ, പുളിമൂട്ടില്‍ സില്‍ക്‌സിനൊപ്പം. നറുക്കെടുപ്പില്‍ വിജയിക്കുന്ന ഭാഗ്യശാലികള്‍ക്ക് 1001 ഗോള്‍ഡ് കോയിനുകള്‍ സമ്മാനം. ഈ ഓഫര്‍ സെപ്തംബര്‍ 3 വരെ മാത്രം.
*ഓണം കളക്ഷന്‍സ് 299 രൂപ മുതല്‍*
◾ഭക്ഷ്യമന്ത്രി ജിആര്‍ അനിലിന്റെ മണ്ഡലത്തില്‍ രാവിലെ 10 മണി കഴിഞ്ഞിട്ടും സപ്ലൈകോ പീപ്പിള്‍സ് ബസാര്‍ തുറന്നില്ല. ഭക്ഷ്യമന്ത്രി നേരിട്ടെത്തി ജീവനക്കാരെ വിളിച്ചുവരുത്തിയ ശേഷമാണ് കട തുറന്നത്. ഓണാഘോഷ അവലോകനത്തിന് എത്തിയതായിരുന്നു മന്ത്രി.
◾മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ കോതമംഗലത്തെ കുടുംബ വീടിരിക്കുന്ന ഭൂമിയില്‍ സര്‍വേ. കോതമംഗലം താലൂക്കിലെ റവന്യു സര്‍വേ വിഭാഗം ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്.
◾തട്ടിപ്പ് നടത്തിയിട്ടില്ലെങ്കില്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്യാന്‍ എംഎല്‍എ തയ്യാറാകണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. മൂവാറ്റുപുഴയില്‍ എംഎല്‍എ ഓഫീസിന് മുന്നിലേക്ക് മാത്യു കുഴല്‍നാടന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാത്യു കുഴല്‍നാടന്റെ നികുതിവെട്ടിപ്പില്‍ ശക്തമായ സമരവുമായി ഡിവൈഎഫ്ഐ മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ*
ജീവിതം സുന്ദരമാക്കാന്‍ KSFE ഡയമണ്ട് ചിട്ടികള്‍. ബമ്പര്‍ സമ്മാനം : 25 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍. കൂടാതെ ആയിരം പവന്‍ സ്വര്‍ണ്ണവും.
*കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com , Ph: 0487 – 2332255 , Toll free Helpline: 18004253455*
◾റവന്യു വിഭാഗത്തിന്റെ സര്‍വ്വേ നടക്കട്ടെയെന്നും തന്റെ ഭാഗത്ത് തെറ്റൊന്നുമില്ലെന്ന് അറിയാമെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ. തനിക്കെതിരെ സമരം പ്രഖ്യാപിച്ച ഡിവൈഎഫ്ഐയുടെ ഏത് സമരത്തെയും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
◾റേഡിയോ ജോക്കി രാജേഷ് കുമാര്‍ വധക്കേസില്‍ രണ്ടും മൂന്നും പ്രതികളായ മുഹമ്മദ് സാലിഹ്, അപ്പുണ്ണി എന്നിവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
◾മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും 100 പ്രവര്‍ത്തി ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ എല്ലാ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും ഉത്സവ ബത്തയായി 1000 രൂപ നല്‍കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.
◾ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്‍ തെളിവുള്ളത് കൊണ്ടായിരിക്കും ആരോപണം ഉന്നയിച്ചതെന്നും, കൈതോലപ്പായ വിവാദത്തില്‍ പിണറായി വിജയന്റേയും പി രാജീവിന്റെയും പേര് പറഞ്ഞ് ആരോപണം ആവര്‍ത്തിച്ച സാഹചര്യത്തില്‍ അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾തന്നെ പോലെ സീനിയറായ ജനപ്രതിനിധികളുടെ ആവശ്യങ്ങള്‍ മന്ത്രി പിഎ മുഹമ്മദ് റിയാസ് പരിഗണിക്കുന്നില്ലെന്നും പത്തനാപുരം ബ്ലോക്കില്‍ 100 മീറ്റര്‍ റോഡ് പോലും ഈ വര്‍ഷം പി ഡബ്ല്യുഡി അനുവദിച്ചിട്ടില്ലെന്നും കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ.
◾മന്ത്രി അഹമ്മദ് ദേവര്‍ കോവിലിന്റെ പേരും ചിത്രവും ഉപയോഗിച്ച് ഐഎന്‍എല്‍ ജില്ലാ ഭാരവാഹികള്‍ പലിശ രഹിത ഭവന വായ്പ പദ്ധതിയുടെ പേരില്‍ പണം തട്ടിയതിന് പീച്ചി പൊലീസ് കേസെടുത്തു.
◾കെ ഫോണ്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് സാങ്കേതിക സഹായത്തിനുള്ള ടെണ്ടര്‍ എസ്ആര്‍ഐടിയുടെ സേവന ദാതാക്കളായ റെയില്‍ ടെല്ലിന് ലഭിച്ചു. ആദ്യം ടെണ്ടര്‍ നേടിയ സിറ്റ്സ കമ്പനി നിയമപോരാട്ടം തുടരുന്നതിനിടെയാണ് ടെണ്ടര്‍ റെയില്‍ ടെല്ലിന് നല്‍കിയത്.
◾തൃശൂരില്‍ പ്രവര്‍ത്തിച്ചിരുന്ന ധനവ്യവസായ ബാങ്കേഴ്സ് എന്ന സ്ഥാപനത്തിന്റെ മറവില്‍ വന്‍ തോതില്‍ പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകരില്‍ നിന്നും പണം തട്ടിയെടുത്ത കേസിലെ രണ്ടാം പ്രതിയും സ്ഥാപന ഉടമയുമായ ജോയ് ഡി. പാണഞ്ചേരിയുടെ ഭാര്യയും സ്ഥാപനത്തിന്റെ പാര്‍ട്ണറുമായ കൊച്ചുറാണിജോയ് അറസ്റ്റിലായി.
◾കൊല്ലം ജില്ലയില്‍ തീരദേശഹൈവേയ്ക്കായി സ്ഥലം വിട്ടുനല്‍കുന്നവര്‍ക്കുള്ള നഷ്ടപരിഹാരപേക്കേജിനും അലൈന്‍മെന്റിനുമെതിരെ വ്യാപക പ്രതിഷേധം. നഷ്ടപരിഹാരത്തുകയെക്കുറിച്ച് വ്യക്തതയില്ലാതെ സ്ഥലം വിട്ടുനല്‍കില്ലെന്ന നിലപാടിലാണ് തീരവാസികള്‍. ഇതോടെ ജില്ലയില്‍ സര്‍വ്വേ നടപടികള്‍ പ്രതിസന്ധിയിലായി.
◾ബൊളളാര്‍ഡ് പുള്‍ടെസ്റ്റിംഗ് കേന്ദ്രത്തിലെ ഭാരശേഷി പരീക്ഷണം വിജയിച്ച് എസ് സി ഐ ഊര്‍ജ കൊച്ചിക്ക് മടങ്ങി. ഇന്നലെ പുലര്‍ച്ചെ അഞ്ചര മണിക്ക് വിഴിഞ്ഞം പുറം കടലില്‍ നങ്കൂരമിട്ട ഊര്‍ജ ഉച്ചക്ക് രണ്ടരയോടെയാണ് പരീക്ഷണം പൂര്‍ത്തിയാക്കിയത്. കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ നിന്ന് അടുത്തിടെ അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കിയ ടഗ്ഗിന്റെ വലിവുശേഷി പരിശോധനയാണ് ഇന്നലെ നടത്തിയത്.
◾നെടുങ്കണ്ടത്ത് മാവടി സ്വദേശി പ്ലാക്കല്‍ സണ്ണിയെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. പ്രതികള്‍ മനപൂര്‍വ്വം വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. ചാരായ വാറ്റ് സംബന്ധിച്ച് എക്സൈസിന് വിവരം നല്‍കിയത് കൊല്ലപ്പെട്ട സണ്ണിയാണെന്നാണ് പ്രതികള്‍ കരുതിയിരുന്നത്.
◾കായംകുളത്തെ 17 വയസുകാരി വിഷ്ണുപ്രിയയുടെ മരണം ബന്ധുവായ യുവാവിന്റെ മാനസിക പീഡനം മൂലമാണെന്നും, ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് അച്ഛന്‍ വിജയന്‍ പൊലീസില്‍ പരാതി നല്‍കി.
◾കൊല്ലം കുളത്തൂപ്പുഴയില്‍ ഭാര്യയെ കീടനാശിനി നല്‍കി കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. വിതുര സ്വദേശി 37കാരന്‍ അജിത്ത് ആണ് പിടിയിലായത്. മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചായിരുന്നു അജിത്ത് ഭാര്യയെ കൊല്ലാന്‍ ശ്രമിച്ചത്.
◾തൃശൂര്‍ കണിമംഗലത്ത് ബസ് പാടത്തേക്ക് മറിഞ്ഞ് അപകടം. തൃപ്രയാറില്‍ നിന്നും പുറപ്പെട്ട് തൃശൂര്‍ ഭാഗത്തേക്ക് സര്‍വീസ് നടത്തുന്ന ക്രൈസ്റ്റ് എന്ന ബസാണ് കണിമംഗലത്ത് വെച്ച് പാടത്തേക്ക് മറിഞ്ഞത്.
◾മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസില്‍ രാഹുല്‍ഗാന്ധി നേരിട്ട് ഹാജരാകേണ്ടെന്ന് ജാര്‍ഖണ്ഡ് ഹൈക്കോടതി.സിറ്റിംഗ് എം പി എന്ന നിലയിലുള്ള തിരക്ക് കണക്കിലെടുത്താണ് കോടതി നിര്‍ദ്ദേശം.
◾ദില്ലിയിലെ വസീറാബാദിലെ ആക്രമണവുമായി ബന്ധപ്പെട്ടുള്ള കലാപ കേസില്‍ പൊലീസിനെതിരെ കോടതിയുടെ രൂക്ഷ വിമര്‍ശനം. അന്വേഷണ ഉദ്യോഗസ്ഥന്‍ തെളിവുകളില്‍ കൃത്രിമം കാണിച്ചെന്നും പൊലീസ് മുന്‍കൂട്ടി നിശ്ചയിച്ച പോലെ കുറ്റപ്പത്രം തയ്യറാക്കിയെന്നുമാണ് ദില്ലി പൊലീസിനെതിരെ ദില്ലിയിലെ നോര്‍ത്ത് ഈസ്റ്റ് ഡിസ്ട്രിക്റ്റ് അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിലയിരുത്തല്‍.
◾ബിഹാറില്‍ ദൈനിക് ജാഗരണ്‍ പത്രത്തിന്റെ കറസ്പോണ്ടന്റ് വിമല്‍ കുമാര്‍ യാദവിനെ വെടിവെച്ച് കൊലപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ റാനിഗഞ്ച് ജില്ലയിലെ അരാരയിലെ വീട്ടിലെത്തിയ ആയുധധാരികളായ നാലംഗ സംഘം വിമല്‍ കുമാറിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
◾മധ്യപ്രദേശില്‍ വളര്‍ത്തു നായകളുടെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വെടിവെപ്പ്. രണ്ടുപേര്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. വെടിയുതിര്‍ത്ത ബാങ്ക് സുരക്ഷാ ജീവനക്കാരനായ രജ്പാല്‍ രജാവത്തിനെ പൊലീസ് അറസ്റ്റു ചെയ്തു.
◾പാപ്പരായെന്ന അവകാശവാദവുമായി ചൈനയില്‍ നിന്നുള്ള ആഗോള പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ എവര്‍ഗ്രാന്‍ഡ. വ്യാഴാഴ്ചയാണ് പാപ്പരായതിനാല്‍ സംരക്ഷണം വേണമെന്ന ആവശ്യവുമായി കമ്പനിയെത്തിയത്. അമേരിക്കയില്‍ നിന്നല്ലാത്ത കമ്പനികള്‍ക്ക് സംരക്ഷണം നല്‍കുന്ന യുഎസ് ബാങ്ക്റപ്റ്റന്‍സി കോഡിലെ 15ാം വകുപ്പ് അനുസരിച്ചാണ് എവര്‍ഗ്രാന്‍ഡയുടെ വാദം
◾ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട ഇന്ത്യന്‍ സ്പ്രിന്റര്‍ ദ്യുതി ചന്ദിന് നാലു വര്‍ഷത്തെ വിലക്ക്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടത്തിയ രണ്ട് ഉത്തേജക മരുന്ന് പരിശോധനകളിലും പരാജയപ്പെട്ടതോടെയാണ് 100 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയിലെ വേഗമേറിയ താരമായ ദ്യുതിക്ക് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി നാലു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയത്.
◾കിലിയന്‍ എംബാപ്പേയെ ട്രാന്‍സ്ഫര്‍ ഫീസില്ലാതെ സ്വന്തമാക്കാന്‍ കാത്തിരുന്ന റയല്‍ മാഡ്രിഡിന് തിരിച്ചടി. എംബാപ്പേ പിഎസ് ജിയുമായി പുതിയ കരാറില്‍ ഒപ്പുവയ്ക്കും. 2024 ജൂണില്‍ അവസാനിക്കുന്ന കരാറുമായി ബന്ധപ്പെട്ടായിരുന്നു കിലിയന്‍ എംബാപ്പേയും പി എസ് ജിയും തമ്മിലുള്ള തര്‍ക്കം.
◾ഓണക്കാലത്ത് ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ ബാങ്കുകള്‍ നിരവധി ഓഫറുകളാണ് നല്‍കുന്നത്. സ്ഥിര നിക്ഷേപങ്ങള്‍ക്ക് 0.20% അധിക പലിശ ഹ്രസ്വ കാലത്തേ സ്പെഷ്യല്‍ എഡിഷന്‍ പദ്ധതിയിലൂടെ എച്ച്.ഡി.എഫ്.സി ബാങ്ക് വാഗ്ദാനം ചെയ്യുന്നു. പുതിയ പലിശ നിരക്ക് 35 മാസം മുതല്‍ 55 മാസത്തേക്ക് 7.20-7.25% ആണ്. മുതിര്‍ന്ന പൗരന്മാര്‍ക്ക് രണ്ടുകോടി രൂപവരെ ഉള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 0.5% അധിക പലിശ നല്‍കും. ഫെഡറല്‍ ബാങ്ക് ആഗസ്റ്റ് 15 മുതല്‍ സ്ഥിര നിക്ഷേപ നിരക്കുകള്‍ വര്‍ധിപ്പിച്ചു. 13 മാസ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 7.30%, മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.07% ലഭിക്കും. സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ക്ക് 7.15% പലിശ വാഗ്ദാനം ചെയ്യുന്നു. ഡിസ്‌കൗണ്ടില്‍ ഉത്പന്നങ്ങള്‍, യാത്ര ടിക്കറ്റുകള്‍ആഭരണങ്ങളും ഗൃഹോപകരണങ്ങളും മറ്റു ഉത്പന്നങ്ങളും വാങ്ങുമ്പോള്‍ എച്ച്.ഡി.എഫ്.സി ബാങ്ക് കാര്‍ഡ് ഉടമകള്‍ക്ക് 30% ഡിസ്‌കൗണ്ട് ലഭിക്കും. ഫെഡറല്‍ ബാങ്ക് വീസ കാര്‍ഡ് ഉപയോഗിച്ച് ആഭ്യന്തര വിമാന യാത്ര ടിക്കെറ്റ് ബുക്ക് ചെയ്യുമ്പോള്‍ 800 രൂപവരെ കിഴിവ് ലഭിക്കുന്നു. കാനറാ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് 15 മുതല്‍ 30% വരെ കിഴിവ് നല്‍കും. ഐ.സി.ഐ.സി.ഐ ബാങ്ക് കാര്‍ഡ് ഉപയോഗിച്ച് യാത്ര ടിക്കറ്റ്, ഇലക്ട്രോണിക്‌സ്, ഓണ്‍ലൈന്‍ ഭക്ഷണം, ആരോഗ്യ സൗന്ദര്യവര്‍ധക വസ്തുക്കള്‍ വാങ്ങുമ്പോള്‍ ഡിസ്‌കൗണ്ട് ലഭിക്കും. എസ് ബി ഐ യോനോ ആപ്പ് വഴി യാത്ര ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും ചില ബ്രാന്‍ഡഡ് ഇലക്ട്രോണിക്‌സ് വാങ്ങുമ്പോഴും കിഴിവുകള്‍ നല്‍കുന്നുണ്ട്. ബാങ്ക് ഓഫ് ബറോഡ സ്ഥിര പലിശ നിരക്കില്‍ കാര്‍ വായ്പ നല്‍കി തുടങ്ങിയിട്ടുണ്ട്. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓണം പ്രമാണിച്ച് പുതിയ കാര്‍ വായ്പകള്‍ 8.75% പലിശക്ക് നിരക്ക് മുതല്‍ നല്‍കുന്നു. പ്രോസസ്സിംഗ് ഫീസില്‍ 50% ഇളവും നല്‍കുന്നു. വാഹന വിലയുടെ 100% തുകയും വായ്പയായി നല്‍കും.
◾ഇനി മുതല്‍ ഹൈ ഡെഫനിഷന്‍ ചിത്രങ്ങള്‍ വാട്സ് ആപില്‍ സെന്‍ഡ് ചെയ്യാനാകും. ഈ സേവനം രാജ്യാന്തര തലത്തില്‍ ഉടന്‍തന്നെ ലഭ്യമായിത്തുടങ്ങും. ചിത്രങ്ങള്‍ മാത്രമല്ല വിഡിയോകളും ഇത്തരത്തില്‍ കൈമാറ്റം ചെയ്യാനാകും. എച്ച്ഡി (2000ഃ3000 പിക്സല്‍) അല്ലെങ്കില്‍ സ്റ്റാന്‍ഡേര്‍ഡ് (1365ഃ2048 പിക്സല്‍) നിലവാരത്തിലുള്ള ചിത്രങ്ങള്‍ അയയ്ക്കാനായി ക്രോപ് ടൂളിനടുത്തായാണ് ഒരു ഓപ്ഷനും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ ഫോട്ടോയിലും ഈ സംവിധാനം മാറ്റാനാവുമെന്നതിനാല്‍ കണക്റ്റിവിറ്റി കുറയുമ്പോഴും സ്റ്റാന്‍ഡേര്‍ഡ് പതിപ്പ് നിലനിര്‍ത്തണോ അതോ എച്ച്ഡിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യണോ എന്ന് ഫോട്ടോ-ബൈ-ഫോട്ടോ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കാം. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷഃ് സംവിധാനം ഉപയോഗിച്ചു ചിത്രങ്ങളുടെ സുരക്ഷയും കമ്പനി ഉറപ്പുവരുത്തിയിരിക്കുന്നു.മള്‍ട്ടി ഡിവൈസ് സേവനം, സ്‌ക്രീന്‍ പങ്കിടല്‍ തുടങ്ങി നിരവധി അപ്ഡേറ്റുകളാണ് അടുത്തിടെ വാട്സ് ആപ് അവതരിപ്പിച്ചിരിക്കുന്നത്. എച്ച്ഡി ഫോട്ടോ അയയ്ക്കാന്‍ വാട്ട്‌സ്ആപില്‍ ചാറ്റ് തുറക്കുക. ഫോണില്‍ സംഭരിച്ചിരിക്കുന്ന ഫോട്ടോകള്‍ ആക്‌സസ് ചെയ്യാന്‍ ക്യാമറ ഐക്കണിലോ ഫയല്‍ ഐക്കണിലോ ടാപ്പ് ചെയ്യുക.. ആവശ്യമെങ്കില്‍ ഒരു അടിക്കുറിപ്പ് ചേര്‍ത്ത് അയയ്ക്കുക. സ്റ്റാന്‍ഡേര്‍ഡ് ക്വാളിറ്റി, അല്ലെങ്കില്‍ എച്ച്ഡി നിലവാരം എന്നിവയില്‍ ഫോട്ടോ അയക്കണോ എന്ന് ഒരു പോപ്പ്-അപ്പ് ചോദിക്കും. ഒരു ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
◾മാളികപ്പുറം എന്ന ചിത്രത്തിലെ കല്ലു എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ ബാലതാരം ദേവനന്ദ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ഗു’. മണിയന്‍ പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന്‍ പിള്ള രാജുവാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഹൊറര്‍ ഫാന്റസി വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ മറ്റ് നിരവധി കുട്ടികളും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് അണിയറക്കാര്‍ പുറത്തിറങ്ങി. നവാഗതനായ മനു രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. മലബാറിലെ ഉള്‍നാടന്‍ ഗ്രാമത്തിലുള്ള തങ്ങളുടെ തറവാട്ടില്‍ അവധിക്കാലം ആഘോഷമാക്കാനായി അച്ഛനും അമ്മയ്ക്കും ഒപ്പമെത്തുന്ന മിന്ന എന്ന കുട്ടിക്കും സമപ്രായക്കാരായ മറ്റ് കുട്ടികള്‍ക്കും നേരിടേണ്ടി വരുന്ന അസാധാരണമായ ഭീതിപ്പെടുത്തുന്ന അനുഭവങ്ങളാണ് സിനിമയുടെ പ്രമേയം. ചിത്രത്തില്‍ മിന്നയായെത്തുന്നത് ദേവനന്ദയാണ്. സൈജു കുറുപ്പാണ് മിന്നയുടെ അച്ഛന്‍ കഥാപാത്രമായെത്തുന്നത്. നടി അശ്വതി മനോഹരന്‍ മിന്നയുടെ അമ്മയായെത്തുന്നു. ഓഗസ്റ്റ് 19 ന് പട്ടാമ്പിയിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. നിരഞ്ജ് മണിയന്‍ പിള്ള രാജു, മണിയന്‍ പിള്ള രാജു, രമേഷ് പിഷാരടി, നന്ദിനി ഗോപാലകൃഷ്ണന്‍, ലയാ സിംസണ്‍ എന്നിവരും മറ്റ് പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
◾നവാഗതനായ സദാനന്ദന്‍ എം.വി സംവിധാനം ചെയ്യുന്ന ‘ഇന്നലെകള്‍ തളിര്‍ക്കുമ്പോള്‍’ എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വാദകര്‍ക്കരികില്‍. സിതാര കൃഷ്ണകുമാറാണ് ഗാനം ആലപിച്ചത്. ദേവിക എം.എയുടെ വരികള്‍ക്ക് രജീഷ്.കെ.ചന്തു ഈണമൊരുക്കി. മനോരമ മ്യൂസിക് ആണ് ‘വനശലഭമേ’ എന്നു തുടങ്ങുന്ന പാട്ട് പുറത്തിറക്കിയത്. ലിംഗസമത്വത്തെക്കുറിച്ചും സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചും പറയുന്ന ചിത്രമാണ് ‘ഇന്നലെകള്‍ തളിര്‍ക്കുമ്പോള്‍’. സ്റ്റെഫി ലിയോണ്‍, ജോയ്സണ്‍ ജോസ്, ശരത് കൃഷ്ണന്‍, പ്രമോദ് വെളിയനാട്, പ്രിയ ശ്രീജിത്ത്, ഉഷ പയ്യന്നൂര്‍, വിജയ് ചന്ദ്ര ബോസ്, സി.എസ്.ബോസ് എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തുന്നു. ചിത്രം റിലീസിനു തയ്യാറെടുക്കുകയാണ്.
◾റേഞ്ച് റോവറിന്റെ ആഡംബര എസ്യുവി സ്വന്തമാക്കി ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍. ഈ മാസം ആദ്യമാണ് പുതിയ എസ്യുവി താരം ഗാരിജിലെത്തിച്ചത്. റേഞ്ച് റോവറിന്റെ ഉയര്‍ന്ന വകഭേദമായ ഓട്ടോബയോഗ്രഫി ലോങ് വീല്‍ബെയ്സ് ഡീസല്‍ മോഡലാണിത്. റേഞ്ച് റോവര്‍ നിരയിലെ ഏറ്റവും വില കൂടിയ മോഡലുകളിലൊന്നാണ് ഓട്ടോബയോഗ്രഫി ലോങ് വീല്‍ബെയ്സ്. മൂന്ന് ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന വാഹനത്തിന് 258 കിലോവാട്ട് കരുത്തും 700 എന്‍എം ടോര്‍ക്കുമുണ്ട്. ഏകദേശം നാല് കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ആഡംബരത്തിനൊപ്പം സുരക്ഷയും നല്‍കുന്ന വാഹനമാണ് റേഞ്ച് റോവര്‍. ലാന്‍ഡ് റോവറിന്റെ എംഎല്‍എ ഫ്‌ളക്‌സ് ആര്‍ക്കിടെക്ച്ചര്‍ അടിസ്ഥാനമാക്കിയാണ് റേഞ്ച് റോവര്‍ നിര്‍മിച്ചിരിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ്, ലോങ്വീല്‍ ബേയ്സുകളില്‍ ലഭ്യമായ റേഞ്ച് റോവറിന് ഏഴ് സീറ്റ് വാഹനവുമുണ്ട്. പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ക്കൊപ്പം പെട്രോള്‍ ഹൈബ്രിഡ് എന്‍ജിനും കമ്പനി പുറത്തിറക്കുന്നുണ്ട്.
◾മഹാത്മജി ജീവിച്ചിരുന്ന കാലഘട്ടത്തിലെ സാഹിത്യകാരന്മാര്‍, സാമൂഹികപ്രവര്‍ത്തകര്‍, രാഷ്ട്രീയനേതാക്കള്‍, എഡിറ്റര്‍മാര്‍ ഇവരെല്ലാം രേഖപ്പെടുത്തിയ ഓര്‍മ്മകളുടെ ശേഖരമാണ് ഈ പുസ്തകം. ആത്മകഥ, ജീവചരിത്രം ഇവയിലൊന്നും ചേര്‍ത്തിട്ടില്ലാത്ത വിവരങ്ങള്‍ ‘ഒപ്പം നടന്നവരുടെ ഓര്‍മ്മകളില്‍’ തുടിച്ചുനില്‍ക്കുന്നു. ഈ പുസ്തകം മലയാളികള്‍ക്ക് മഹാത്മജിയെ അടുത്തറിയാന്‍ സഹായകമാകും. ‘മഹാത്മജി ഒപ്പം നടന്നവരുടെ ഓര്‍മ്മകള്‍’. ഡോ. ആര്‍സു. മാതൃഭൂമി. വില 246 രൂപ.
◾ബദാം, വാള്‍നട്‌സ്, കശുവണ്ടി, ഹേസല്‍നട്‌സ്, പിസ്ത, ബ്രസീല്‍ നട്‌സ് പോലുള്ള നട്‌സ് വിഭവങ്ങള്‍ ദിവസേന കഴിക്കുന്നത് വിഷാദരോഗ സാധ്യത കുറയ്ക്കുമെന്നു പഠനം. ദിവസവും 30 ഗ്രാം നട്‌സ് കഴിക്കുന്നത് വിഷാദരോഗ സാധ്യത 17 ശതമാനം വരെ കുറയ്ക്കുമെന്ന് ക്ലിനിക്കല്‍ ന്യൂട്രീഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. യുകെ ബയോബാങ്കിലെ ശരാശരി 58 വയസ്സ് പ്രായമുള്ള 13,000 പേരുടെ ഡേറ്റയാണ് പഠനത്തിനായി പരിശോധിച്ചത്. ഇവര്‍ നട്‌സ് കഴിക്കുന്നതിന്റെ തോത് ഒരു ചോദ്യാവലി വഴി രേഖപ്പെടുത്തുകയും ഇവരുടെ വിഷാദരോഗ ലക്ഷണങ്ങളും ആന്റി ഡിപ്രസന്റുകളുടെ ഉപയോഗവും നിരീക്ഷിക്കുകയും ചെയ്തു. പഠനത്തിന്റെ തുടക്കത്തില്‍ ഇവര്‍ക്കാര്‍ക്കും വിഷാദരോഗം ഉണ്ടായിരുന്നില്ല. നട്‌സില്‍ അടങ്ങിയിരിക്കുന്ന ഫൈറ്റോകെമിക്കലുകള്‍ക്ക് ആന്റി ഇന്‍ഫ്‌ളമേറ്ററി, ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ഇത് മാനസികാരോഗ്യം വര്‍ധിപ്പിക്കും. ഇവയിലെ അര്‍ജിനൈന്‍, ഗ്ലൂട്ടമൈന്‍, സെറൈന്‍, ട്രിപ്‌റ്റോഫാന്‍ പോലുള്ള അമിനോ ആസിഡുകളും മൂഡ് മെച്ചപ്പെടുത്തുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നട്‌സില്‍ വൈറ്റമിന്‍ ഇയും ഒമേഗ-3 ഫാറ്റി ആസിഡുകളും അടങ്ങിയിരിക്കുന്നു. ഇവയും ശാരീരിക, മാനസിക ആരോഗ്യത്തിന് നല്ലതാണ്. സ്‌പെയ്‌നിലെ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ച് സെന്ററിലെ ഗവേഷകരാണ് പഠനത്തിനു നേതൃത്വം നല്‍കിയത്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.10, പൗണ്ട് – 105.71, യൂറോ – 90.36, സ്വിസ് ഫ്രാങ്ക് – 94.47, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.23, ബഹറിന്‍ ദിനാര്‍ – 220.45, കുവൈത്ത് ദിനാര്‍ -269.92, ഒമാനി റിയാല്‍ – 215.85, സൗദി റിയാല്‍ – 22.16, യു.എ.ഇ ദിര്‍ഹം – 22.62, ഖത്തര്‍ റിയാല്‍ – 22.82, കനേഡിയന്‍ ഡോളര്‍ – 61.34.