*1985ലെ മികച്ച ജനപ്രിയ നടന്‍? ഓപ്ഷനുകള്‍ കാണാന്‍ : https://youtu.be/gzNfzmSoq9k | വോട്ട് രേഖപ്പെടുത്താന്‍ : https://dailynewslive.in/polls/*
◾പ്രതിപക്ഷ മുന്നണിയില്‍നിന്ന് ശരത് പവാറിന്റെ എന്‍സിപി ബിജെപി നയിക്കുന്ന എന്‍ഡിഎയില്‍ ചേരുമെന്ന് അഭ്യൂഹം. വൈകാതെത്തന്നെ ശരത് പവാറിനെ കേന്ദ്രമന്ത്രിയാക്കുമെന്നും സൂചനകളുണ്ട്. എന്‍സിപി പിളര്‍ത്തിയ മഹാരാഷ്ട്ര ഉപമുഖ്യമന്തിയായ അനന്തരവന്‍ അജിത് പവാര്‍ ഇടക്കിടെ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ശരത് പവാറിന്റെ ചാഞ്ചാട്ടം മനസിലാക്കി മഹാവികാസ് അഘാഡി സഖ്യത്തിലെ ശിവസേനയും കോണ്‍ഗ്രസും മറുതന്ത്രങ്ങള്‍ക്കുള്ള ചര്‍ച്ചയിലാണ്.
◾രാജ്യത്തെ പണപ്പെരുപ്പനിരക്ക് 7.44 ശതമാനം. കഴിഞ്ഞ 15 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണു ജൂലൈയില്‍ രേഖപ്പെടുത്തിയത്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ജൂണില്‍ പണപ്പെരുപ്പനിരക്ക് 4.87 ശതമാനവും കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 6.71 ശതമാനവുമായിരുന്നു.
◾ഇത്തവണ ഓണക്കിറ്റ് മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്കു മാത്രം. 5.84 ലക്ഷം പേര്‍ക്ക് ഓണക്കിറ്റ് നല്‍കും. അനാഥാലയങ്ങള്‍ക്കും അഗതിമന്ദിരങ്ങള്‍ക്കും ഓണക്കിറ്റ് നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
*പുളിമൂട്ടില്‍ സില്‍ക്‌സില്‍ ‘പൊന്‍’ ഓണം*
ഈ ഓണം ശരിക്കും പൊന്നോണമാക്കൂ, പുളിമൂട്ടില്‍ സില്‍ക്‌സിനൊപ്പം. നറുക്കെടുപ്പില്‍ വിജയിക്കുന്ന ഭാഗ്യശാലികള്‍ക്ക് 1001 ഗോള്‍ഡ് കോയിനുകള്‍ സമ്മാനം. ഈ ഓഫര്‍ സെപ്തംബര്‍ 3 വരെ മാത്രം.
*ഓണം കളക്ഷന്‍സ് 299 രൂപ മുതല്‍*
◾പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍, മന്ത്രി വിഎന്‍ വാസവന്‍ എന്നിവര്‍ അടക്കമുള്ള നേതാക്കളുമൊത്തു പ്രകടനമായി കോട്ടയം മിനി സിവില്‍ സ്റ്റേഷനില്‍ എത്തിയാണു നാലു സെറ്റ് പത്രികകള്‍ സമര്‍പ്പിച്ചത്. കെട്ടിവയ്ക്കാനുള്ള പതിനായിരം രൂപ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നല്‍കി.
◾സ്വത്തുണ്ടെന്നു ചൂണ്ടിക്കാട്ടി തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന വ്യക്തി അധിക്ഷേപങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം മറുപടി പറയണമെന്ന് പുതപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി. തോമസ്. വ്യക്തി അധിക്ഷേപം നടത്തുന്നതിനോടു യോജിപ്പില്ലെന്ന് ചാണ്ടി ഉമ്മനും ലിജിന്‍ ലാലും പ്രതികരിച്ചു. ചാണ്ടി ഉമ്മനും ലിജിന്‍ലാലും നാളെ പത്രിക സമര്‍പ്പിക്കും.
◾ഇടുക്കി അണക്കെട്ടില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 54 അടി വെള്ളം കുറവ്. വൈദ്യുതി ഉല്‍പ്പാദനം കടുത്ത പ്രതിസന്ധിയിലാകും. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 2386.36 അടിയായിരുന്നു ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. വൈദ്യുതി നിരക്കു വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച് ഉന്നതാധികാര യോഗം ഇന്നു ചേരുന്നുണ്ട്.
*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ*
ജീവിതം സുന്ദരമാക്കാന്‍ KSFE ഡയമണ്ട് ചിട്ടികള്‍. ബമ്പര്‍ സമ്മാനം : 25 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍. കൂടാതെ ആയിരം പവന്‍ സ്വര്‍ണ്ണവും.
*കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com , Ph: 0487 – 2332255 , Toll free Helpline: 18004253455*
◾
◾മിത്ത് വിവാദത്തില്‍ നടത്തിയ നാമജപയാത്രയ്ക്ക് എന്‍എസ്എസിനെതിരെ ചുമത്തിയ കേസ് അവസാനിപ്പിക്കാന്‍ നീക്കം. പുതുപ്പള്ളി തെരഞ്ഞെടുപ്പിന്റെ കൂടി പശ്ചാത്തലത്തിലാണ് കേസ് എഴുതിത്തള്ളുന്നത്. അനുമതിയില്ലാതെയാണ് നാമജപ ഘോഷയാത്ര നടത്തിയതെന്ന് ഹൈക്കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
◾മിത്ത് വിവാദത്തില്‍ സ്പീക്കര്‍ നിലപാട് തിരുത്തണമെന്ന് എന്‍എസ്എസ് ആവശ്യപ്പെട്ടു. സ്പീക്കര്‍ തിരുത്തുകയോ തന്റെ പ്രസ്താവന പിന്‍വലിക്കുകയോ വേണമെന്ന് എന്‍എസ്എസ് പ്രതികരിച്ചു.
◾ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷീന സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ആരംഭിച്ചു. അന്വേഷണം അട്ടിമറിക്കാന്‍ ശ്രമമുണ്ടെന്ന് ഹര്‍ഷീന പറഞ്ഞു. ആരോഗ്യവകുപ്പിന്റെ അന്വേഷണങ്ങളെല്ലാം അട്ടിമറിക്കുന്നവയായിരുന്നു. മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിനെതിരേ പോലീസ് സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിന് അപ്പീല്‍ നല്‍കിയിട്ടുണ്ട്.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസ് കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്നു അതിജീവിത. പ്രതിയെ രക്ഷിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമമുണ്ട്. മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ യുവതി തിരുവനന്തപുരത്ത് എത്തിയിരിക്കുകയാണ്.
◾കൈതോലപ്പായയില്‍ രണ്ടരക്കോടി രൂപ പൊതിഞ്ഞ് കടത്തിയെന്ന ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്റെ ആരോപണത്തില്‍ കഴമ്പില്ലെന്ന് പൊലീസ്. ശക്തിധരനോ പരാതിക്കാരനായ ബെന്നി ബെഹനാനോ തെളിവുകള്‍ നല്‍കിയില്ല. അതിനാല്‍ തുടരന്വേഷണം ഇല്ലാതെ കേസ് അവസാനിപ്പിക്കുകയാണെന്ന് അന്വേഷണ സംഘം സിറ്റി പൊലിസ് കമ്മീഷണര്‍ക്കു റിപ്പോര്‍ട്ട് നല്‍കി.
◾മുഖ്യമന്ത്രിയേയും സര്‍ക്കാരിനെയും വിമര്‍ശിച്ചാല്‍ വേട്ടയാടുന്നതിനോടു ഭയമില്ലെന്നും പോരാട്ടവുമായി മുന്നോട്ടു പോകുമെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ. മുന്നോട്ടുവച്ച കാല്‍ പിന്നോട്ടു വയ്ക്കില്ല. ഇനിയങ്ങോട്ട് യുദ്ധംതന്നെയാണ്. വിജിലന്‍സ് കേസുകൊണ്ട് വേട്ടയാടാമെന്ന് സര്‍ക്കാര്‍ കരുതണ്ട. അദ്ദേഹം പറഞ്ഞു
◾കള്ളപ്പണം വെളുപ്പിച്ചെന്നും നികുതി വെട്ടിച്ചെന്നുമുള്ള ആരോപണങ്ങളുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എയെ വളഞ്ഞിട്ട് ആക്രമിക്കാന്‍ അനുവദിക്കില്ലെന്ന് കെ മുരളീധരന്‍. ഏത് അന്വേഷണവും നേരിടും. കേസ് അന്വേഷിക്കേണ്ടത് സംസ്ഥാന വിജിലന്‍സല്ല, കേന്ദ്ര ഏജന്‍സികളാണ്. മുരളീധരന്‍ പറഞ്ഞു.
◾കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ ആക്രമിക്കാന്‍ എന്തിനാണു പാവപ്പെട്ട പെണ്‍കുട്ടിയെ ഇങ്ങനെ ദ്രോഹിക്കുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. വീണ വിജയനെതിരായ ആരോപണങ്ങളോടു പ്രതികരിക്കുകയായിരുന്നു ജയരാജന്‍.
◾സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ സ്വജനപക്ഷപാതമുണ്ടെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും തള്ളി. സിംഗിള്‍ ബെഞ്ച് തള്ളിയതിനെതിരെ സംവിധായകന്‍ ലിജീഷ് മുല്ലേഴത്ത് നല്‍കിയ അപ്പീലാണു തള്ളിയത്.
◾എറണാകുളം രാമമംഗലത്ത് അരീക്കല്‍ വെള്ളച്ചാട്ടം കാണാന്‍ വന്ന സ്ത്രീകളെ കടന്നു പിടിച്ചതിന് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ച രണ്ടു പോലീസുകാരില്‍ ഒരാളെ അറസ്റ്റു ചെയ്തു. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ പരീത് ആണ് അറസ്റ്റിലായത്. ബൈജുവെന്ന മറ്റൊരു പൊലീസുകാരനെ അറസ്റ്റു ചെയ്തിട്ടില്ല.
◾മഹാരാജാസ് കോളേജില്‍ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കോളേജിലെത്തി അധ്യാപകനില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.
◾ഏറ്റുമാനൂര്‍ നഗരസഭ അധ്യക്ഷക്കെതിരെ ഇടതുമുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാനാകാതെ കൗണ്‍സില്‍ യോഗം പിരിഞ്ഞു. നഗരസഭയില്‍ ഏഴംഗങ്ങളുള്ള ബിജെപി യോഗത്തില്‍നിന്ന് വിട്ടുനിന്നതോടെ കോറം തികയാതെയാണു യോഗം പിരിഞ്ഞത്.
◾എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ അലഞ്ഞു തിരിഞ്ഞ പശുവിനെ വിറ്റ ജീവനക്കാരന്‍ അറസ്റ്റിലായി. ഡ്രൈവര്‍ ബിജു മാത്യുവാണ് പിടിയിലായത്.
◾കോഴിക്കോട് മുക്കം മണാശേരിയില്‍ കാറിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. മലയമ്മ സ്വദേശി ഒറവ കുന്നുമ്മല്‍ ഗണേശന്‍ (48) ആണ് മരിച്ചത്.
◾കുന്നംകുളത്ത് ലോഡ്ജില്‍ മയക്കുമരുന്നുമായി രണ്ടു സ്ത്രീകളടക്കം നാലുപേരെ കുന്നംകുളം പൊലീസ് അറസ്റ്റു ചെയ്തു. അഞ്ച് ഗ്രാം എംഡിഎംഎയുമായി കൂറ്റനാട് സ്വദേശികളായ ഷഫീക്ക് (32), അനസ് (26), ആലപ്പുഴ ആര്‍ത്തുങ്കല്‍ സ്വദേശിനി ഷെറിന്‍ (29), കൊല്ലം സ്വദേശിനി സുരഭി (23) എന്നിവരാണ് പിടിയിലായത്.
◾പുലി ഭീഷണി നേരിടാന്‍ തിരുമല തിരുപ്പതി ബാലാജി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ സ്വയംരക്ഷയ്ക്ക് വടി കൈയില്‍ കരുതണമെന്ന് തിരുപ്പതി ദേവസ്വം. ക്ഷേത്ര പരിസരങ്ങളില്‍ വടിക്കച്ചവടവും ആരംഭിച്ചിട്ടുണ്ട്. ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ 6 വയസുകാരി പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് സുരക്ഷാ നിര്‍ദേശം.
◾ബംഗാളിലെ ജാദവ്പൂര്‍ സര്‍വകലാശാലയില്‍ ഹോസ്റ്റല്‍ കെട്ടിടത്തിനു മുകളില്‍നിന്നു വീണു വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ഒന്‍പത് പേര്‍ അറസ്റ്റിലായി. റാഗിംഗ് നടത്തിയതിനാണ് അറസ്റ്റ്.
◾ഭാര്യയെ വെടിവച്ചു കൊന്നതിനു കാലിഫോര്‍ണിയയിലെ ജഡ്ജിയെ അറസ്റ്റ് ചെയ്തു. ഓറഞ്ച് കൗണ്ടി സുപീരിയര്‍ കോടതിയിലെ ജഡ്ജിയായ 72 കാരന്‍ ജെഫ്രി ഫെര്‍ഗ്യൂസനാണ് 65 കാരിയായ ഭാര്യ ഷെറിലിനെ കൊലപ്പെടുത്തി പിടിയിലായത്. കൊലപാതകത്തിനു ശേഷം ഇയാള്‍തന്നെ ആംബുലന്‍സ് വിളിക്കുകയും നാളെ താന്‍ കോടതിയിലെത്തില്ലെന്ന് കാണിച്ച് സഹപ്രവര്‍ത്തകന് സന്ദേശം അയക്കുകയും ചെയ്തു.
◾സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ മികവില്‍ 2023 ലീഗ്‌സ് കപ്പിന്റെ ഫൈനലില്‍ പ്രവേശിച്ച് ഇന്റര്‍ മിയാമി. കരുത്തരായ ഫിലാഡല്‍ഫിയ യൂണിയനെ ഒന്നിനെതിരേ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്റര്‍ മിയാമി ഫൈനലിലേക്കെത്തുന്നത്. ലയണല്‍ മെസ്സി ഈ മത്സരത്തിലും ഒരു ഗോള്‍ നേടി. ഇന്റര്‍ മയാമിയ്ക്കായി അരങ്ങേറിയതിനുശേഷം ആറുമത്സരളില്‍ നിന്നായി മെസ്സി നേടുന്ന ഒന്‍പതാം ഗോളാണിത്. മെസ്സി ടീമിലെത്തിയ ശേഷം ഒരു മത്സരത്തില്‍പ്പോലും പരാജയപ്പെടാത്ത ഇന്റര്‍ മയാമി ലീഗ്‌സ് കപ്പിന്റെ ഫൈനലിലെത്തുന്നതും ഇതാദ്യമായാണ്.
◾ഇന്‍ഡിഗോയുടെ 5.1 ശതമാനം വരുന്ന രണ്ട് കോടി ഓഹരികള്‍ 4,837 കോടി രൂപയ്ക്ക് ബ്ലോക്ക് ഇടപാടില്‍ കൈമാറിയതോടെ ഇന്‍ഡിഗോ ഓപ്പറേറ്ററായ ഇന്റര്‍ ഗ്ലോബ് ഏവിയേഷന്റെ ഓഹരികള്‍ ഇടിഞ്ഞു. ഇന്‍ഡിഗോയുടെ സഹസ്ഥാപകനായ രാകേഷ് ഗാംഗ്വാളിന്റെ നേതൃത്വത്തിലുള്ള ഗാംഗ്വാള്‍ കുടുംബം ഒരു ബ്ലോക്ക് ഇടപാടിലൂടെ 4 ശതമാനം വരുന്ന ഏകദേശം 3,700 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഒരു ഓഹരിയ്ക്ക് 2,400 രൂപ ഫ്‌ളോര്‍ പ്രൈസിലാണ് ഇടപാട് നടന്നിരിക്കുന്നത്. 2022 ഫെബ്രുവരിയില്‍ രാകേഷ് ഗാംഗ്വാള്‍ ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ബോര്‍ഡില്‍ നിന്ന് രാജിവച്ചു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഗാംഗ്വാള്‍ കുടുംബം ഇന്‍ഡിഗോയുടെ 2.8 ശതമാനം ഓഹരികള്‍ 2,000 കോടി രൂപയ്ക്ക് വിറ്റഴിച്ചിരുന്നു. കൂടാതെ ഫെബ്രുവരിയില്‍ അവര്‍ മറ്റൊരു 4 ശതമാനം ഓഹരി 2,900 കോടി രൂപയ്ക്കും വിറ്റഴിച്ചു. നിലവില്‍ ഗാംഗ്വാള്‍ കുടുംബത്തിന് ഇന്‍ഡിഗോയില്‍ 29.72 ശതമാനം ഓഹരിയുണ്ട്. കുടുംബത്തിന്റെ ഉടമസ്ഥാവകാശം ക്രമേണ കുറയ്ക്കാനാണ് ലക്ഷ്യമിടുന്നതെന്ന് രാകേഷ് ഗാംഗ്വാള്‍ മുമ്പ് അറിയിച്ചിരുന്നു. അതേസമയം 2022 ജൂണ്‍ പാദത്തില്‍ 1,064.30 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയ ഇന്‍ഡിഗോ 2023 ജൂണ്‍ പാദത്തില്‍ 3,090.60 കോടി രൂപയുടെ ഉയര്‍ന്ന അറ്റാദായം രേഖപ്പെടുത്തിയിരുന്നു.
◾ഇന്‍സ്റ്റഗ്രാമിന് കീഴില്‍ മെറ്റ അവതരിപ്പിച്ച മൈക്രോബ്ലോഗിങ് സൈറ്റായിരുന്നു ‘ത്രെഡ്സ്’. ട്വിറ്ററിന്റെ എതിരാളിയായി എത്തിയ ത്രെഡ്സ് ആദ്യ ആഴ്ചയില്‍ തന്നെ 100 ദശലക്ഷം യൂസര്‍മാരെ സ്വന്തമാക്കി എല്ലാവരെയും ഞെട്ടിച്ചിരുന്നു. എന്നാല്‍, ത്രെഡ്സ് നിലവില്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണ്. ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച്, ആന്‍ഡ്രോയ്ഡിലെ പ്രതിദിന സജീവ ഉപയോക്താക്കളില്‍ 79 ശതമാനത്തെയും ത്രെഡ്സ് ആപ്പിന് നഷ്ടപ്പെട്ടു. ജൂലൈ ഏഴിന് ത്രെഡ്‌സിന്റെ ആന്‍ഡ്രോയിഡ് പതിപ്പിന് ലോകമെമ്പാടുമായി 49.3 ദശലക്ഷം പ്രതിദിന സജീവ ഉപയോക്താക്കളുണ്ടായിരുന്നു. എന്നാല്‍, ഓഗസ്റ്റ് ഏഴ് ആയപ്പോഴേക്കും, അത് പ്രതിദിനം 10.3 ദശലക്ഷം സജീവ ഉപയോക്താക്കളായി. ജൂലൈ ഏഴിലെ കണക്കുകള്‍ അനുസരിച്ച്, ത്രെഡ്സിലെ ലോകമെമ്പാടുമുള്ള സജീവ ഉപയോക്താക്കള്‍ ആപ്പില്‍ ദിവസവും ചെലവഴിക്കുന്ന ശരാശരി സമയം ഏകദേശം 14 മിനിറ്റായിരുന്നു. ആഗസ്ത് 7 ആയപ്പോഴേക്കും അത് വെറും മൂന്ന് മിനിറ്റായിട്ടായി. ഫോട്ടോ ഷെയറിങ് ആപ്പായ ഇന്‍സ്റ്റഗ്രാം യൂസര്‍മാരായിരുന്നു തുടക്കത്തില്‍ ത്രെഡ്സില്‍ പ്രധാനമായും ചേക്കേറിയത്. എന്നാല്‍ ഇന്‍സ്റ്റഗ്രാമിലെ കളര്‍ഫുള്‍ അനുഭവത്തില്‍ നിന്നും ത്രെഡ്സ് എന്ന ടെക്സ്റ്റ് അധിഷ്ഠിത സോഷ്യല്‍ ആപ്പിലേക്ക് എത്തിയ പലരും ദിവസങ്ങള്‍ക്കകം തന്നെ ഇറങ്ങിയോടി. രണ്ടാഴ്ച പിന്നിട്ടപ്പോള്‍ തന്നെ തങ്ങളുടെ പാതിയോളം ഉപയോക്താക്കളെ നഷ്ടപ്പെട്ടതായി മാര്‍ക്ക് സക്കര്‍ബര്‍ഗ് വെളിപ്പെടുത്തിയിരുന്നു.
◾നിവിന്‍ പോളി നായകനായി എത്തുന്ന ചിത്രമാണ് ‘രാമചന്ദ്രബോസ് ആന്‍ഡ് കോ’. ചിത്രത്തിലെ ‘യല്ല ഹബിബി’ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തു വിട്ടു. സുഹൈല്‍ കോയയുടെ വരികള്‍ക്ക് മിഥുന്‍ മുകുന്ദന്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്. സിയാ ഉള്‍ ഹഖ്, വിദ്യാ പ്രകാശ്, മിഥുന്‍ മുകുന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഹനീഫ് അദേനി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ലിസ്റ്റിന്‍ സ്റ്റീഫനും നിവിന്‍ പോളിയുമാണ്. ഓണം റിലീസായി ചിത്രം തീയറ്ററുകളില്‍ എത്തും. ചിരികളാല്‍ സമ്പന്നമായ ഒരു കൊളളയുടെയും നല്ലവനായ കൊള്ളക്കാരന്റെയും കഥയാണ് ചിത്രം പറയുന്നത്. യുഎഇയിലും കേരളത്തിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്ചേഴ്‌സും ചേര്‍ന്നാണ് രാമചന്ദ്ര ബോസ്സ് & കോ നിര്‍മ്മിക്കുന്നത്. നിവിന്‍ പോളിക്ക് ഒപ്പം ജാഫര്‍ ഇടുക്കി, വിനയ് ഫോര്‍ട്ട്, വിജിലേഷ്, മമിത ബൈജു, ആര്‍ഷ ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
◾‘ലിയോ’ സിനിമയിലെ അര്‍ജുന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ ഇന്‍ട്രൊ വീഡിയോ റിലീസ് ചെയ്തു. ഹറോള്‍ഡ് ദാസ് എന്ന കഥാപാത്രമായി അര്‍ജുന്‍ എത്തുന്നു. താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് വീഡിയോ പുറത്തിറക്കിയത്. റോളക്സിന്റെ കഥാപാത്രത്തെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള രംഗങ്ങളാണ് കാണാനാകുക. അര്‍ജുനൊപ്പം മലയാളി താരം ബാബു ആന്റണിയും ഉണ്ട്. ജൂലൈ മാസം സഞ്ജയ് ദത്ത് അവതരിപ്പിക്കുന്ന ആന്റണി ദാസ് എന്ന കഥാപാത്രത്തിന്റെയും ക്യാരട്കര്‍ ഇന്‍ട്രൊ വീഡിയോ റിലീസ് ചെയ്തിരുന്നു. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദ് റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്. കേരളത്തില്‍ ഇതുവരെ കാണാത്ത തിയറ്റര്‍ റിലീസും പ്രൊമോഷന്‍ പരിപാടികളുമാണ് ഒക്ടോബര്‍ 19ന് റിലീസാകുന്ന ലിയോക്കായി ഒരുങ്ങുന്നത്. ദളപതി വിജയ്യോടൊപ്പം വമ്പന്‍ താര നിരയാണ് ലിയോയില്‍ അണിനിരക്കുന്നത്. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയവരാണ് അഭിനേതാക്കള്‍.
◾ഒരു ലക്ഷം രൂപയില്‍ താഴെ വിലവരുന്ന മൂന്നു മോഡലുകള്‍ എസ്1എക്സ് എന്ന പുതിയ ശ്രേണിയില്‍ അവതരിപ്പിച്ച് ഓല ഇലക്ട്രിക്. പുതിയ മോഡലുകള്‍ക്ക് അവതരണ ഓഫറായി ആദ്യ ആഴ്ച 10,000 രൂപ കിഴിവുമുണ്ട്. 2 കിലോവാട്ട് ബാറ്ററിയോടുകൂടിയ എസ്1എക്സ് 79,999 രൂപയ്ക്കാണ് ഇപ്പോള്‍ ലഭിക്കുക. സെപ്റ്റംബര്‍ 21ന് ശേഷം ഇത് 89,999 രൂപയാകും. ഉടന്‍ ബുക്കിംഗ് ആരംഭിക്കുന്ന ഈ മോഡല്‍ ഡിസംബര്‍ മുതല്‍ ലഭ്യമായി തുടങ്ങും. ദിവസേന 10-20 കിലോമീറ്റര്‍ ദൂരത്തില്‍ യാത്ര ചെയ്യുന്നവരെ ലക്ഷ്യമിട്ടുള്ളതാണ് എന്‍ട്രി ലെവല്‍ വകഭേദം. എസ്1എക്സ് ന്റെ മൂന്ന് കിലോവാട്ട് ബാറ്ററിയുള്ള മോഡലിന് 89,999 രൂപയാണ് അവതരണ ഓഫര്‍. പിന്നീട് അത് 99,999 രൂപയാകും. ഇതുകൂടാതെ എസ്1എക്സ് പ്ലസ് എന്നൊരു മോഡല്‍ കൂടിയുണ്ട്. 99,999 രൂപയാണ് തുടക്കത്തില്‍ ഇതിന്റെ വില. പിന്നീട് 1,09,999 രൂപയാകും. ഈ മോഡലും ഉടന്‍ ബുക്കിംഗ് ആരംഭിക്കും. സെപ്റ്റംബറോടെ ലഭ്യമായി തുടങ്ങും. ഓലയുടെ ഇതിനകം തന്നെ ശ്രദ്ധനേടിയിട്ടുള്ള മോഡലായ എസ് 1 പ്രോ, എസ് 1 എയര്‍ എന്നിവയുടെ പുതുതലമുറ പതിപ്പുകളും പുറത്തിറക്കിയിട്ടുണ്ട്. ഇതുകൂടാതെ ഡയമണ്ട് ഹെഡ്, അഡ്വഞ്ചര്‍, റോഡ്സ്റ്റര്‍, ക്രൂയ്‌സര്‍ എന്നീ ഇലക്രിക് മോട്ടോര്‍ സൈക്കിളുകളും ഓല പരിചയപ്പെടുത്തി. 2024 അവസാനം ഇവ വിപണിയിലെത്തും.
◾ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങളില്‍ നിന്നകലെ, ഒറ്റപ്പെടലിന്റെ അപായ മേഖലകളിലാണ് ഇതിലെ കഥാപാത്രങ്ങളുടെ നില്പ്. മനുഷ്യന്റെ വിഹ്വലതകളെ ഈ കഥാകാരന്റെ വാക്കുകള്‍ പിന്തുടരുന്നു; അവന്റെ ഏകാന്തയാനങ്ങളെ ഒരു ചരിത്രകാരനെപ്പോലെ രേഖപ്പെടുത്തുന്നു; അവന്റെ വിഷാദയോഗങ്ങള്‍ക്ക് മൂകസാക്ഷിയാകുന്നു. പ്രേമവും കാമവും ക്രോധവും രോഗവും മൃതിയും ഈ സത്രത്തില്‍ അതിഥികളായും അഗതികളായും കയറിയിറങ്ങുന്നു. ‘ആരോ അനുഗമിക്കുന്നുണ്ട്’. സുകുമാര്‍ കൂര്‍ക്കഞ്ചേരി. എച്ആന്‍ഡ്സി ബുക്സ്. വില 123 രൂപ.
◾സാധാരണ ഗതിയില്‍ ജലദോഷവും പനിയുമൊക്കെ വരുത്തുന്ന അഡെനോവൈറസ് അണുബാധ രക്തം കട്ട പിടിക്കാനും ശരീരത്തിലെ പ്ലേറ്റ്‌ലെറ്റ് തോത് കുറയാനുമൊക്കെ കാരണമാകുമെന്ന് പഠനം. അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്ത് കാരോലൈനയിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച ഗവേഷണം നടത്തിയത്. ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. ആന്റി-പ്ലേറ്റ്‌ലെറ്റ് ഫാക്ടര്‍ 4 തകരാറുകളിലേക്ക് അഡെനോവൈറസ് അണുബാധ നയിക്കാമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയവര്‍ പറയുന്നു. ഒരു വ്യക്തിയുടെ പ്രതിരോധ സംവിധാനം തന്റെ ശരീരത്തിലെതന്നെ പ്ലേറ്റ്‌ലെറ്റ് ഫാക്ടര്‍-4നെതിരെ ആന്റി ബോഡികളെ പുറപ്പെടുവിപ്പിക്കുമ്പോഴാണ് ആന്റി-പിഎഫ്4 തകരാറുണ്ടാകുന്നത്. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്ലേറ്റ്‌ലെറ്റുകള്‍ പുറത്ത് വിടുന്ന പ്രോട്ടീനാണ് പ്ലേറ്റ്‌ലെറ്റ് ഫാക്ടര്‍-4. പിഎഫ്-4നെതിരെ ഒരു ആന്റിബോഡി ഉണ്ടാവുകയും അവ അതിനോട് ഒട്ടിപ്പിടിക്കുകയും ചെയ്യുമ്പോള്‍ ഇത് രക്തപ്രവാഹത്തില്‍ നിന്ന് പ്ലേറ്റ്‌ലെറ്റുകള്‍ നീക്കം ചെയ്യപ്പെടാന്‍ ഇടയാക്കുന്നു. ഇതാണ് രക്തം കട്ടപിടിക്കുന്നതിലേക്കും പ്ലേറ്റ്‌ലെറ്റ് തോത് കുറയുന്നതിലേക്കും നയിക്കുന്നത്. നേരത്തെയുള്ള രോഗനിര്‍ണയത്തിലേക്കും ചികിത്സാരീതികളിലേക്കുമൊക്കെ നയിക്കാന്‍ പഠനത്തിനാകുമെന്നും ഗവേഷണ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.14, പൗണ്ട് – 105.96, യൂറോ – 90.85, സ്വിസ് ഫ്രാങ്ക് – 94.62, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.83, ബഹറിന്‍ ദിനാര്‍ – 220.58, കുവൈത്ത് ദിനാര്‍ -270.23, ഒമാനി റിയാല്‍ – 215.96, സൗദി റിയാല്‍ – 22.17, യു.എ.ഇ ദിര്‍ഹം – 22.64, ഖത്തര്‍ റിയാല്‍ – 22.84, കനേഡിയന്‍ ഡോളര്‍ – 61.65.